UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

501

കണ്ണൂര്‍ ജില്ലയില്‍ സഹകരണസംഘങ്ങള്‍ വഴി നല്‍കുന്ന വായ്പ

ശ്രീ. സി.കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സഹകരണസംഘങ്ങള്‍ വഴി എത്ര തുക വായ്പ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഇതില്‍ കാര്‍ഷിക വായ്പാ ഇനത്തില്‍ എത്ര തുക നല്‍കിയിട്ടുണ്ടെന്ന് സംഘം തിരിച്ച് വ്യക്തമാക്കാമോ?

502

പരിയാരം മെഡിക്കല്‍ കോളേജിലെ പ്രവേശനത്തിലെ ക്രമക്കേടുകള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

,, കെ. അച്ചുതന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന പ്രവേശനത്തില്‍ ക്രമക്കേടുകള്‍ നടന്നതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ കണ്ടെത്തിയ പ്രധാന ക്രമക്കേടുകള്‍ എന്തെല്ലാമായിരുന്നു;

(സി) അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

503

വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിന് കണ്‍സ്യൂമര്‍ഫെഡിന്റെ ഇടപെടല്‍

ശ്രീ. .റ്റി. ജോര്‍ജ്

,, റ്റി.എന്‍ പ്രതാപന്‍

,, ലൂഡി ലൂയിസ്

,, പാലോട് രവി

() പൊതുവിപണിയിലെ വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിന് കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ഇടപെടല്‍ ഫലപ്രദമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം;

(ബി) സഞ്ചരിക്കുന്ന ത്രിവേണി സ്റോറുകളുടെ പ്രവര്‍ത്തനം വ്യാപകമാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) പ്രത്യേക കാലങ്ങളില്‍ സ്ബ്സിഡി നല്‍കി വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഇതുവഴി വിറ്റഴിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുമോ

504

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

'' എം. ചന്ദ്രന്‍

'' പി.റ്റി.. റഹീം

ശ്രീമതി കെ. കെ. ലതിക

() സംസ്ഥാനത്ത് പൊതുവിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ തക്കവിധത്തില്‍ കണ്‍സ്യൂമര്‍ഫെഡ് വഴി ആവശ്യമായ സാധനങ്ങള്‍ ന്യായവിലക്ക് വില്‍ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ സാധാരണക്കാര്‍ക്ക് സാധനങ്ങള്‍ ആവശ്യത്തിന് ലഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(സി) കണ്‍സ്യൂമര്‍ഫെഡ് വഴി വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാറുണ്ടോ ; ഗുണനിലവാരമുള്ള സാധനങ്ങളാണ് കണ്‍സ്യൂമര്‍ഫെഡ് വഴി വിതരണം ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ ;

(ഡി) കണ്‍സ്യൂമര്‍ഫെഡ് വഴി വിതരണം ചെയ്യുന്ന ഏതെല്ലാം സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കി വരുന്നുണ്ട് ; കമ്പോളത്തില്‍ ഇടപെടുന്നതിന് ഇതിനകം കണ്‍സ്യൂമര്‍ഫെഡിന് എന്തു തുക സഹായമായും സബ്സിഡിയായും നല്കുകയുണ്ടായി ; ഈ വര്‍ഷത്തെ ബജറ്റില്‍ അതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

505

നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറച്ച് വില്‍ക്കുന്നതിന് നടപടി

ശ്രീ. . . അസീസ്

() സംസ്ഥാനത്ത് അനിയന്ത്രിതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിറുത്തുന്നതിന് സഹകരണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലൂടെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്നതിന് എന്തൊക്കെ തുടര്‍ നടപടികളാണ് സഹകരണ വകുപ്പ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ

506

കണ്‍സ്യൂമര്‍ ഫെഡിന്റെ പദ്ധതികള്‍

ശ്രീ. കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

,, ഷാഫി പറമ്പില്‍

,, എം. . വാഹീദ്

() സംസ്ഥാനത്ത് ഭക്ഷ്യ എണ്ണയും പയറുവര്‍ഗ്ഗങ്ങളും ന്യായവിലയ്ക്ക് നല്‍കുവാന്‍ കണ്‍സ്യമൂര്‍ ഫെഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി) ഈ പദ്ധതിയ്ക്ക് കേന്ദ്രമന്ത്രാലയത്തിന്റെ എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കുന്നത്;

(സി) പ്രസ്തുത പദ്ധതി നടപ്പില്‍ വരുത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ

507

കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള പൊതുവിതരണ കേന്ദ്രങ്ങള്‍

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിന് കീഴില്‍ ഇപ്പോള്‍ എത്ര പൊതുവിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇവയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്നവയുടെ എണ്ണം എത്രയാണ്;

(സി) ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ എത്ര ജീവനക്കാര്‍ താല്‍ക്കാലികാടിസ്ഥാനത്തിലുള്ളവരാണെന്ന് വ്യക്തമാക്കുമോ;

(ഡി) കണ്‍സ്യൂമര്‍ഫെഡ് ഈടാക്കുന്ന വില പൊതു വിപണിയിലെ വിലയിലും കുറവാണെന്ന് ഉറപ്പു വരുത്താറുണ്ടോ 

508

നീതി മെഡിക്കല്‍ സ്റോറുകളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളുടെ ശേഖരണം

ശ്രീ. കെ. എം. ഷാജി

,, പി. കെ. ബഷീര്‍

,, പി. ഉബൈദുളള

,, റ്റി. . അഹമ്മദ് കബീര്‍

() കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലെ നീതി മെഡിക്കല്‍ സ്റോറുകളിലൂടെ വിതരണം ചെയ്യുന്നതിനുളള മരുന്നുകളുടെ ശേഖരണ രീതിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിനായി വന്‍കിട മരുന്നുകമ്പനികളില്‍ നിന്നും നേരിട്ടു മരുന്നു വാങ്ങുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇങ്ങനെ കമ്പനികളില്‍ നിന്നു നേരിട്ടു ശേഖരിക്കുന്ന മരുന്നു കളുടെ ഗുണനിലവാര പരിശോധനയ്ക്കുളള സംവിധാനത്തെക്കുറിച്ചുളള വിശദവിവരം നല്കാമോ;

(ഡി) സഹകരണ വകുപ്പിനു കീഴിലെ മെഡിക്കല്‍ സ്റോറുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവു വരുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദവിവരം നല്കാമോ;

() മരുന്നുകളുടെ ശേഖരണം, വിതരണം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനങ്ങളെക്കുറിച്ച് വിശദമാക്കാമോ

509

കണ്‍സ്യൂമര്‍ഫെഡില്‍ ത്രിവേണി സ്റോറുകള്‍ വഴി നടത്തിയ ലോക്കല്‍ പര്‍ച്ചേസില്‍ തിരിമറി

ശ്രീ. . കെ. വിജയന്‍

() കണ്‍സ്യൂമര്‍ഫെഡില്‍ ത്രിവേണി സ്റോറുകള്‍ വഴി നടത്തിയ ലോക്കല്‍ പര്‍ച്ചേസില്‍ തിരിമറി നടന്നിട്ടുണ്ടെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതുവരെയായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ

510

നെല്‍കൃഷിക്ക് വേണ്ടി പലിശരഹിത വായ്പകള്‍

ശ്രീമതി ഗീതാ ഗോപി

() നെല്‍കൃഷിക്ക് വേണ്ടി പലിശരഹിത വായ്പകള്‍ വിതരണം ചെയ്യുന്നതിന് സഹകരണ ബാങ്കുകള്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) വിളവെടുപ്പ് സുഗമമാക്കുന്നതിന് നെല്‍ കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകള്‍ നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) കൂടുതല്‍ കൊയ്ത്തു യന്ത്രങ്ങള്‍ വാങ്ങുന്നതിന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

511

ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്) സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീമതി കെ. എസ്. സലീഖ

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. എസ്. രാജേന്ദ്രന്‍

() ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്) സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതിന്റെ ഭാഗമായി നാല് ജില്ലാ ഓഫീസുകള്‍ ഇതിനകം അടച്ചുപൂട്ടിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) കാര്‍ഷിക ഗ്രാമവികസനബാങ്കുകള്‍ വഴിയും മറ്റുമുള്ള നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം നിലയില്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്താമോ ;

(ഡി) കാര്‍ഷിക മേഖലയെ ബാധിക്കുന്നമെന്നതിനാല്‍ ജില്ലാ ഓഫീസുകളും കുറഞ്ഞ പലിശ നിരക്കില്‍ നല്‍കി വന്നിരുന്ന കാര്‍ഷിക വായ്പകളും പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ?

512

കാര്‍ഷിക വായ്പകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍

പരിഗണിച്ച് സഹകരണ ബാങ്കുകളില്‍ നിന്നുള്ള കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുമോ;

(ബി) കടക്കെണിയില്‍പ്പെട്ട കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കുമോ?

513

കാര്‍ഷിക വായ്പ പുനരാംരംഭിക്കാന്‍ നടപടി

ശ്രീ. ടി. എന്‍. പ്രതാപന്‍

,, ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

,, പി. സി. വിഷ്ണുനാഥ്

() പ്രാഥമിക സഹകരണ സംഘങ്ങളില്‍ കാര്‍ഷിക വായ്പ പുനരാരംഭിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) നബാര്‍ഡ് പ്രാഥമിക സംഘങ്ങള്‍ക്ക് നല്‍കുന്ന പുനര്‍ വായ്പയ്ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ

514

പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട അംഗങ്ങള്‍ക്ക് വായ്പാ തിരിച്ചടവിനുള്ള നിര്‍ദ്ദേശങ്ങള്‍

ശ്രീ. ജി. എസ്. ജയലാല്‍

() സഹകരണ ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുകയും, കുടിശ്ശിക വരുത്തി ജപ്തി നടപടികള്‍ക്ക് വിധേയരാകുകയും ചെയ്യുന്ന പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കുന്നതിലോ, പലിശ ഇളവ് ചെയ്ത് നല്‍കുന്നതിനോ എന്തെങ്കിലും ഉത്തരവുകളോ, നിര്‍ദ്ദേശങ്ങളോ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം അറിയിക്കുമോ;

(ബി) പ്രസ്തുത വിഷയത്തില്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഏതുതരം വായ്പകള്‍ക്കാണ് ബാധകമെന്നും, എത്ര രൂപ വരെ ഇളവ് അനുവദിക്കുമെന്നും വ്യക്തമാക്കുമോ

515

കൈത്തറി -ഖാദി മേഖലയിലെ പുതിയ പദ്ധതികള്‍

ശ്രീ. സി. മമ്മൂട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

() കൈത്തറി-ഖാദി മേഖലയില്‍ തൊഴിലാളിക്ഷാമം പരിഹരിക്കാനും,ഉല്പാദനവര്‍ദ്ധനവ് കൈവരിക്കാനും ലക്ഷ്യമിട്ട് പുതിയ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(ബി) ഇതിനായി എന്തു തുകയാണ് ഈ വര്‍ഷം ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഏതൊക്കെ ജില്ലകള്‍ക്കാണ് ഇതുമൂലം പ്രയോജനം ലഭിക്കുന്നതെന്നും അറിയിക്കുമോ ;

(സി) കൈത്തറി ഖാദി ഉല്പന്നങ്ങളുടെ വിപണനം വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതി ഇതിനോടനുബന്ധിച്ച് നടപ്പാക്കുന്നുണ്ടോ ;

(ഡി) എത്രപേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് വ്യക്തമാക്കാമോ 

516

ഖാദി വ്യവസായ വകുപ്പിന്‍ കീഴിലുളള കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍

() ഖാദി വ്യവസായ വകുപ്പിന്റെ പ്ളാന്‍ ഫണ്ടും 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്ന് അറിയിക്കുമോ;

(ബി) ഖാദി വ്യവസായ വകുപ്പിന്‍ കീഴിലുളള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏവ; ഓരോ പദ്ധതിക്കും കേന്ദ്രം എന്ത് തുക അനുവദിച്ചു;

(സി) ഖാദി വ്യവസായ വകുപ്പിന്റെ ഓരോ ഹെഡിലും 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ?

517

ഖാദി ക്ളസ്റര്‍ പദ്ധതി

ശ്രീ. കെ. ദാസന്‍

() ഖാദി ക്ളസ്റര്‍ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(ബി) ഈ പദ്ധതിയുടെ നടത്തിപ്പിന് സര്‍ക്കാര്‍ എത്ര രൂപ നീക്കി വച്ചിട്ടുണ്ട്;

(സി) ഈ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ എന്തെല്ലാം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആണ് ഇതുവരെ നടന്നത്;

(ഡി) കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ

518

ഖാദി മേഖലയിലെ പുതിയ തൊഴിലവസരം

ശ്രീ. ജെയിംസ് മാത്യു

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഖാദി മേഖലയില്‍ എത്ര പുതിയ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്;

(ബി) ഇതിന്റെ ഭാഗമായി എത്ര പേര്‍ക്ക് പുതുതായി തൊഴില വസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്;

(സി) അയ്യായിരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം അറിയിക്കുമോ?

519

ചാലക്കുടി മണ്ഡലത്തിലെ ഖാദിയൂണിറ്റുകളുടെ വികസനം

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തിലെ പരിയാരം പഞ്ചായത്തിലെ ഖാദി ബോര്‍ഡിന്റെ സ്ഥലം കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ബി) പേരാമ്പ്രഖാദി യൂണിറ്റ് പരിഷ്ക്കരിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(സി) കനകമല ഖാദിയൂണിറ്റിന്റെ വികസനത്തിനായുള്ള നടപടികള്‍ സ്വീകരിക്കുമോ?

520

എല്ലാ പഞ്ചായത്തുകളിലും ത്രിവേണി സ്റോറുകള്‍

ശ്രീ. മോന്‍സ് ജോസഫ്

() എല്ലാ പഞ്ചായത്തുകളിലും ത്രിവേണി സ്റോറുകള്‍ തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) 2011-12-ല്‍ എത്ര ത്രിവേണി സ്റോറുകള്‍ തുടങ്ങുവാന്‍ നടപടി സ്വീകരിച്ചു വരുന്നു; അവ ഏതെല്ലാം പഞ്ചായത്തുകളിലാണ്;

(സി) സംസ്ഥാനത്തെ നീതി സ്റോറുകളുടെയും നീതി മെഡിക്കല്‍ സ്റോറുകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(ഡി) ഈ സാമ്പത്തിക വര്‍ഷം എവിടെയെല്ലാം പുതിയ നീതി സ്റോറുകളും നീതി മെഡിക്കല്‍ സ്റോറുകളും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു?

521

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഘടന

ശ്രീ. എന്‍. ഷംസുദ്ദീന്‍

() സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഏറ്റവും ഒടുവില്‍ പുന:സംഘടിപ്പിച്ചത് എന്നാണ്; അതിന്റെ ഘടന എന്താണെന്ന് വ്യക്തമാക്കുമോ ;

(ബി) 2011-12 -ല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി വന്ന മൊത്തം ചെലവെത്രയാണ് ;

(സി) ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ കാറ്റഗറി തിരിച്ചുള്ള എണ്ണം വെളിപ്പെടുത്താമോ ?

522

മലിനീകരണ നിയന്ത്രണ വകുപ്പിന്റെ പ്ളാന്‍ ഫണ്ട് തുക

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() മലിനീകരണ നിയന്ത്രണ വകുപ്പിന്റെ പ്ളാന്‍ ഫണ്ട് തുകയും 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയും എത്രയെന്ന് വിശദാംശം ലഭ്യമാക്കാമോ ;

(ബി) മലിനീകരണ നിയന്ത്രണ വകുപ്പിന്‍ കീഴില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉണ്ടോ ; എങ്കില്‍ ഇതിനായി ഓരോ പദ്ധതിക്കും കേന്ദ്രം എന്ത് തുക അനുവദിച്ചു;

(സി) മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ഓരോ ഹെഡിലും 2012 മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ ?

523

വയര്‍കട്ട് ബ്രിക്സ്

ശ്രീ. ജി.എസ്.ജയലാല്‍

() വയര്‍കട്ട് ബ്രിക്സ് സ്ഥാപനം ആരംഭിക്കുന്നതിലേക്ക് അനുവാദം ലഭിക്കുവാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും വാങ്ങേണ്ടതായ രേഖകള്‍ എന്തൊക്കെയാണെന്നും ആയതിന്റെ നടപടികള്‍ എന്തെല്ലാമാണെന്നും അറിയിക്കുമോ;

(ബി) മുന്‍പുണ്ടായിരുന്ന നിബന്ധനകളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;

(സി) പുതുക്കിയ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച സ്ഥാപനത്തിന് പോലും ഇപ്പോള്‍ ബോര്‍ഡ് അനുമതി നല്‍കുന്നില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പുതുക്കിയ നിബന്ധനകള്‍ പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക്മാത്രം ബാധകമാക്കി മുന്‍പ് പ്രവര്‍ത്തിച്ചുവന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ് നല്കുവാന്‍ സന്നദ്ധമാണോ;

() കൊല്ലം ജില്ലയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുവാദം നല്‍കാത്തതിനാല്‍ 20 വര്‍ഷംമുന്‍പ് മുതല്‍ പ്രവര്‍ത്തിച്ചുവന്ന നൂറ് കണക്കിന് സ്ഥാപനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ ലൈസന്‍സ് നല്‍കുന്നില്ലായെന്നത് ഗൌരവമായികാണുമോ; എങ്കില്‍ പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുമോ

524

മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളില്‍നിന്നും മലിനജലം ഒഴുകുന്നത് തടയാന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

() മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളില്‍ നിന്നും റോഡിലും റോഡരികിലും വന്‍തോതില്‍ മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന്റെ ഫലമായി ഉണ്ടാകുന്ന റോഡപകടങ്ങളും പരിസരമലിനീകരണവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളില്‍ നിന്നും മലിനജലം ഒഴുകുന്നത് തടയുവാന്‍ സംസ്ഥാനത്ത് ആവശ്യമായ നിയമമുണ്ടോ;

(ഡി) മലിനജലം ഒഴുക്കുന്നത് തടയുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമോ?

525

കനോലി കനാല്‍ മാലിന്യമുക്തമാക്കുന്നതിന് നടപടി

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് നഗരത്തിലെ കനോലി കനാല്‍ മാലിന്യമുക്തമാക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

(സി) കനാലിന് അരികെയുള്ള സ്വകാര്യ ആശുപത്രികളില്‍ നിന്നും, മറ്റു സ്ഥാപനങ്ങളില്‍ നിന്നും കനാലിലേക്ക് ഒഴുകി വരുന്ന ജലം മാലിന്യമുക്തമാണോ എന്ന് പരിശോധന നടത്താറുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

<<back  

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.