UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6001

ഗ്രാമവികസന വകുപ്പ് അമ്പലപ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്

ശ്രീ. ജി. സുധാകരന്‍

()ഗ്രാമവികസന വകുപ്പ് 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)2012-2013 സാമ്പത്തിക വര്‍ഷം അമ്പലപ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെന്ന് വ്യക്തമാക്കാമോ?

6002

വൈക്കം നിയോജക മണ്ഡലത്തിലെ തൊഴിലുറപ്പ് പദ്ധതി

ശ്രീ.കെ. അജിത്

()തൊഴിലുറപ്പ് പദ്ധതി പ്രകാരം വൈക്കം നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 2011-12 വര്‍ഷം എത്ര തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)തൊഴിലുറപ്പു പദ്ധതി നിര്‍വ്വഹണത്തില്‍ കോട്ടയം ജില്ലയില്‍ എത്ര ശതമാനം വിജയം കൈവരിച്ചു; വ്യക്തമാക്കുമോ;

(സി)കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ സൃഷ്ടിച്ച പഞ്ചായത്ത് ഏതാണ്; വ്യക്തമാക്കുമോ ?

6003

കാഞ്ഞങ്ങാട് മണ്ഡലത്തിലെ തൊഴിലുറപ്പ് പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

()ദേശീയ തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 2011-12 വര്‍ഷത്തില്‍ നല്‍കിയ തൊഴില്‍ദിനങ്ങളുടെ കണക്ക് പഞ്ചായത്തടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(ബി)ഓരോ പഞ്ചായത്തിലും എത്ര പേര്‍ വീതം തൊഴിലുറപ്പു പദ്ധതിയില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നറിയിക്കാമോ;

(സി)2011-12 വര്‍ഷത്തില്‍ ഓരോ പഞ്ചായത്തിലും എത്ര തുക വീതം ചെലവഴിച്ചു; വ്യക്തമാക്കുമോ?

6004

അടുര്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ കേന്ദ്രാവിഷ്കൃത പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട പഞ്ചായത്തുകളില്‍ നിലവില്‍ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രകാരം ഏതെല്ലാം റോഡുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത് ; വിശദമാക്കുമോ ;

(ബി)അനുബന്ധ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള സ്ഥിതി എന്താണ് ; വ്യക്തമാക്കുമോ ?

6005

അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളെ ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടുത്തല്‍

ശ്രീ. വി.പി. സജീന്ദ്രന്‍

'' പാലോട് രവി

'' ബെന്നി ബെഹനാന്‍

'' .റ്റി. ജോര്‍ജ്

()സംസ്ഥാനത്തെ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസി കളെ മുഴുവന്‍ ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)ആയത് മൂലം എന്തെല്ലാം നേട്ടങ്ങളാണ് ഇവര്‍ക്ക് ലഭിക്കുന്നത്; വിശദമാക്കാമോ;

(സി)എത്ര വര്‍ഷത്തേക്കാണ് ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

6006

വി..ഒ മാരുടെ സീനിയോറിറ്റി ലിസ്റ്

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

()ഗ്രാമവികസന വകുപ്പിലുള്ള വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസര്‍മാരുടെ സീനിയോറിറ്റി ലിസ്റ് ഇതുവരെ പ്രസിദ്ധീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വി..ഒ മാരുടെ ഗ്രേഡ്-, ഗ്രേഡ് കക സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)പ്രീ-സര്‍വ്വീസ് പരിശീലനത്തിലുള്ള വി..ഒ മാരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ ?

6007

എം.എസ്.ഡബ്ള്യൂ. യോഗ്യതയുളള വി...മാര്‍ക്ക് ബി.പി.. തസ്തികയിലേക്ക് സംവരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ തസ്തികയിലേക്ക് എം.എസ്സ്.ഡബ്ള്യൂ. യോഗ്യതയുളള വി...മാര്‍ക്ക് 5% പ്രമോഷന്‍ സംവരണം നല്‍കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എം.എസ്സ്.ഡബ്ള്യൂ.യോഗ്യതയുളള വി...മാര്‍ക്ക് ബി.പി.. തസ്തികയിലേക്ക് സംവരണം നല്‍കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ ?

6008

വി.. ഗ്രേഡ് കക ന്റെ സീനിയോറിറ്റി ലിസ്റ്

ശ്രീ. റ്റി. യു. കുരുവിള

()ഗ്രാമവികസന വകുപ്പിലെ മറ്റ് തസ്തികകളുടെ സീനിയോറിറ്റി ലിസ്റ് കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വി... ഗ്രേഡ്- കക ന്റെ സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിക്കുവാന്‍ കാലതാമസം വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന വ്യക്തമാക്കുമോ ;

(ബി)2011 വരെ സര്‍വ്വീസില്‍ പ്രവേശിച്ച വി... മാരുടെ സീനിയോറിറ്റി ലിസ്റ് ഉടന്‍ പ്രസിദ്ധീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

6009

കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലെ സന്ദര്‍ശകള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പനയിലെ വരുമാനം

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം കൃഷ്ണപുരം കൊട്ടാരത്തില്‍ 2011 മാര്‍ച്ച് മുതല്‍ 2012 ഫെബ്രുവരിവരെ സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി)ആലപ്പുഴ-കൊല്ലം ദേശീയപാതയില്‍ കിലോമീറ്ററുകള്‍ രേഖപ്പെടുത്തുന്ന സൈന്‍ബോര്‍ഡുകളില്‍ കൃഷ്ണപുരം കൊട്ടാരത്തിലേയ്ക്കുള്ള ദൂരം കൂടി രേഖപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

6010

മയ്യനാട് സി. കേശവന്‍ സ്മാരക മന്ദിര പുനരുദ്ധാരണ കമ്മിറ്റി

ശ്രീ. . . അസീസ്

()മയ്യനാട് സി. കേശവന്‍ സ്മാരക മന്ദിരത്തിന്റെ പുനരുദ്ധാരണത്തിന് രൂപീകരിച്ചിരുന്ന സ്ഥലം എം.എല്‍.., ജില്ലാ കളക്ടര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മയ്യനാട് റീജിയണല്‍ ബാങ്ക് പ്രസിഡണ്ട്, സ്ഥലവാസികള്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പകരം ആരെയൊക്കെയാണ് കമ്മിറ്റി അംഗങ്ങളായി എടുത്തിട്ടുള്ളത്; ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ ആരാണ്;

(സി)നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഏതെല്ലാം ഫണ്ടുകളാണ് വിനിയോഗിക്കുന്നത്; എത്ര രൂപ വീതം; വിശദമാക്കുമോ;

(ഡി)സാംസ്കാരിക വകുപ്പ് വഴി അനുവദിച്ച 7,32,000/- രൂപ വിനിയോഗിക്കാനായി ആരെയാണ് ചുമതലപ്പെടുത്തിയത്; ഈ തുക എവിടെ നിക്ഷേപിച്ചു; വിശദമാക്കുമോ;

()ഈ സ്ഥാപനം കണ്ടിട്ടില്ലാത്തവരും സ്ഥലവാസികളല്ലാത്തവരും ആണ് പുതിയ കമ്മിറ്റിയിലെ അംഗങ്ങള്‍ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സ്ഥലത്തെ പഞ്ചായത്തംഗങ്ങളുടെ പരാതി ലഭിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;

(എഫ്)ഈ സ്മാരകത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ത് പ്രവൃത്തിയാണ് ആരംഭിച്ചത്; വ്യക്തമാക്കുമോ;

(ജി)സ്ഥലവാസിയും സ്മാരകത്തിന്റെ പുനരുദ്ധാരണത്തിന് മുന്‍കൈ എടുക്കുകയും ചെയ്ത സ്ഥലം എം.എല്‍..യെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കി എം.പി.യെ ചെയര്‍മാന്‍ ആക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ?

6011

ക്ഷീര കര്‍ഷകര്‍ക്കായി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, എം. . വാഹിദ്

,, ലൂഡി ലൂയിസ്

,, . പി. അബ്ദുളളക്കുട്ടി

()ക്ഷീര കര്‍ഷകര്‍ക്കായി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ആരാണ് പ്രസ്തുത പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്;

(സി)ഏതെല്ലാം ഏജന്‍സിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്;

(ഡി)ഏതെല്ലാം ആശുപത്രി ചെലവുകളാണ് കര്‍ഷകര്‍ക്ക് പ്രസ്തുത പദ്ധതി വഴി ലഭ്യമാക്കുന്നത്?

6012

ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. ഷാഫി പറമ്പില്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

()ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൌകര്യ വികസനത്തിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കന്നത് ;

(ബി)പ്രാദേശികാവശ്യങ്ങളുടെ നിര്‍വ്വഹണത്തിനായി പഞ്ചായത്തുകള്‍ക്ക് സ്വതന്ത്ര ചെലവിനായി നിശ്ചിത തുക നല്‍കുന്ന കാര്യം ആലോചിക്കുമോ ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വിശദമാക്കുമോ ?

6013

ക്ഷീരമേഖലയുടെ സ്വയം പര്യാപ്തത

ശ്രീ. എം.. വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, കെ. അച്ചുതന്‍

()സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയം പര്യാപ്തമാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത് ;

(ബി)12-ാം പഞ്ചവത്സര പദ്ധതിയില്‍ ഇതിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(സി)ക്ഷീര മേഖലയില്‍ ഗുണപരമായ എന്തെല്ലാം മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

6014

മില്‍ക്ക് മിഷന്‍

ശ്രീ. ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, ആര്‍. ശെല്‍വരാജ്

,, . പി. അബ്ദുളളക്കുട്ടി

()മില്‍ക് മിഷന്‍ ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ കാലാവധി എത്രവര്‍ഷമാണ്;

(സി)പ്രസ്തുത പദ്ധതി എന്ന് മുതല്‍ പ്രാബല്യത്തിലാക്കാന്‍ കഴിയും എന്നാണ് കരുതുന്നത് ?

6015

പാലിന്റെ സംഭരണവില വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. കെ. വി. വിജയദാസ്

()പാലുല്‍പ്പാദത്തിന്റെ ചെലവ് വര്‍ദ്ധിച്ചുവരുന്നതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് നികത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി)ഇതിനായി പാലിന്റെ സംഭരണ വില വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ വിശദാംശം നല്‍കുമോ ?

6016

പാലിന്റെ ഗുണമേന്മ പരിശോധിക്കുവാന്‍ സംവിധാനങ്ങള്‍

ശ്രീ. രാജുഎബ്രഹാം

()പാലിന്റെ ഗുണമേന്മ പരിശോധിക്കുവാന്‍ എന്തെല്ലാം സംവിധാന ങ്ങളാണ് നിലവിലുള്ളത്;

(ബി)അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ ഗുണമേന്മ പരിശോധിക്കുവാന്‍ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്;

(സി)ഇത്തരം പാലില്‍ മാരകമായ വിഷാംശങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തിലുള്ള എത്ര കേസ്സുകള്‍ നിലവിലുണ്ട്;

(ഡി)ഏതെല്ലാം രാസ-കീടനാശിനികളുടെ അംശങ്ങളാണ് പാലിന്റെ പരിശോധനയില്‍ ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

6017

മില്‍മയിലെ ശമ്പള പരിഷ്കരണം

ശ്രീ. പാലോട് രവി

()മില്‍മയിലെ ശമ്പള പരിഷ്കരണ കരാര്‍ എന്നവസാനിച്ചു;

(ബി)പുതിയ ശമ്പള പരിഷ്കരണത്തിനുവേണ്ടി ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; എത്ര തവണ; അറിയിക്കുമോ ;

(സി)ശമ്പള പരിഷ്കരണ കരാര്‍ എന്നുമുതല്‍ നടപ്പിലാക്കാന്‍ സാധിക്കും; വ്യക്തമാക്കാമോ ;

(ഡി)മില്‍മ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ ; എത്ര തവണ; വിശദമാക്കുമോ ;

()പെന്‍ഷന്‍ പദ്ധതി എന്നുമുതല്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു വിശദമാക്കുമോ ?

6018

ക്ഷീരകര്‍ഷക പെന്‍ഷന്‍

ശ്രീ. കെ.വി. വിജയദാസ്

ക്ഷീരകര്‍ഷകരുടെ നിലവിലുള്ള പെന്‍ഷന്‍ തുക 1000 രൂപയായി വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ വിശദാംശം നല്‍കുമോ?

6019

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

()ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)ആയതിന് എന്തൊക്കെ നടപടികള്‍ നാളിതുവരെ സ്വീകരിച്ചു; വ്യക്തമാക്കുമോ ?

6020

ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷേമനിധി നിബന്ധനകള്‍

ശ്രീ. കെ. വി. വിജയദാസ്

()ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷേമനിധി സംബന്ധിച്ച നിബന്ധനകള്‍ ലഘൂകരിച്ച് ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)നിലവിലുള്ള നിബന്ധനകളുടെ വിശദാംശം നല്‍കുമോ?

6021

ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് നല്‍കുന്നതുക

ശ്രീ. പാലോട് രവി

()ക്ഷീരവികസനവകുപ്പ് ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് ഇപ്പോള്‍ എത്ര രൂപയാണ് നല്‍കുന്നത് ;

(ബി)കഴിഞ്ഞ വര്‍ഷം എത്ര സംഘങ്ങള്‍ക്ക് സഹായം നല്‍കി ; അവ ഏതെല്ലാം ;

(സി)പ്രസ്തുത തുകയ്ക്ക് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലായെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)പ്രസ്തുത തുക രണ്ട് ലക്ഷം രൂപയായി വര്‍ദ്ധപ്പിക്കുന്നതിന് നടപടി സ്വികരിക്കുമോ ;

()ഈ സാമ്പത്തിക വര്‍ഷം പ്രസ്തുത ആവശ്യത്തിനായി എത്ര രൂപ മാറ്റിവച്ചിട്ടുണ്ട് ;

(എഫ്)ക്ഷീരകര്‍ഷകര്‍ കൂടുതലുള്ള നെടുമങ്ങാട്, പോത്തന്‍കോട്, വാമനപുരം ബ്ളോക്കുകളിലെ സംഘങ്ങള്‍ക്ക് കെട്ടിടനിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

6022

സാംസ്ക്കാരിക സ്ഥാപനങ്ങള്‍ക്ക് നല്‍കിയ തുകയുടെ വിശദാംശം

ശ്രീ. . പി. ജയരാജന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സര്‍ക്കാര്‍ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ഓരോന്നിനും എത്ര തുക ബഡ്ജറ്റ് വിഹിതമായി ലഭ്യമാക്കിയെന്ന് വ്യക്തമാക്കുമോ ;

(ബി)ഇക്കാലയളവില്‍ വിവിധ സാംസ്ക്കാരിക സംഘടനകള്‍ക്ക് ഏതെല്ലാം പദ്ധതിമുഖേന ധനസഹായം ലഭ്യമാക്കിയിട്ടുണ്ട് ; ആയതിനായി ആകെ എത്ര തുക ചെലവഴിച്ചു;വ്യക്തമാക്കുമോ ;

(സി)സാംസ്ക്കാരികവകുപ്പ് മുഖേന ഏതെല്ലാം സാംസ്ക്കാരികസംഘടനകള്‍ക്ക്/ക്ളബ്ബുകള്‍ക്ക്/സൊസൈറ്റികള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട് ; ഓരോ സ്ഥാപനത്തിനും എത്ര തുക വീതം നല്‍കി ; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ?

6023

കലാകാര പെന്‍ഷന്

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് ഇപ്പോള്‍ കലാകാരന്‍മാര്‍ക്ക് എത്ര രൂപയാണ് പ്രതിമാസ പെന്‍ഷനായി നല്‍കുന്നത്;

(ബി)ഈ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)അവശതയനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെ; വ്യക്തമാക്കുമോ?

6024

പ്രൊഫഷണല്‍ നാടകരംഗത്തെ ശക്തമാക്കാന്‍ നടപടി

ശ്രീമതി കെ. എസ്. സലീഖ

()കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തെ ശക്തമാക്കാന്‍ ഉദ്ദേശമുണ്ടോ;

(ബി)നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരില്‍ പലരുടേയും സ്ഥിതി വളരെ പരുങ്ങലിലാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്ത് നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു;

(സി)നിലവില്‍ എത്ര നാടക കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ട്. എത്ര രൂപയാണ് പ്രതിമാസ പെന്‍ഷന്‍; ഇതില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ എത്ര നാടക കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;

(ഡി)നാടക കലാകാരന്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, സര്‍ക്കാന്‍ പരിപാടികളില്‍ പ്രൊഷണല്‍ നാടകങ്ങള്‍ ഉള്‍പ്പെടുത്തല്‍, നാടക മത്സരത്തിന്റെ വിധി നിര്‍ണ്ണയത്തില്‍ പ്രൊഫഷണല്‍ നാടകവുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തല്‍ തുടങ്ങിയവ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ; വിശദമാക്കുമോ ?

6025

സാംസ്കാരിക ബോധവല്‍ക്കരണം

പ്രൊഫ. സി.രവീന്ദ്രനാഥ്

()കേരളത്തില്‍ മാഫിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം വളര്‍ന്നുവരുന്നത് സാംസ്കാരിക ഭീഷണിയായി മാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ സാംസ്കാരിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഒരു സമഗ്ര ബോധവല്‍ക്കരണം നടത്താന്‍ തയ്യാറാകുമോ?

6026

ജില്ലാടിസ്ഥാനത്തില്‍ മിനി മ്യൂസിയങ്ങള്‍

ശ്രീ.ചിറ്റയം ഗോപകുമാര്‍

()പുരാവസ്തു വകുപ്പിന്റെ കീഴിലുളള മ്യൂസിയങ്ങളുടെ ആധുനികവത്കരണം സംബന്ധിച്ച് ഈ സര്‍ക്കാറിന്റെ കാലത്ത് സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭ്യമായിട്ടുണ്ടോ ;

(സി)ജില്ലാടിസ്ഥാനത്തില്‍ പ്രാദേശിക പ്രാധാന്യം നല്‍കി മിനി മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നതിന് ശ്രമമുണ്ടാകുമോ ?

6027

ചാത്തന്നൂര്‍ ചേന്നമത്ത് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ജി. എസ്. ജയലാല്‍

()കൊല്ലം ജില്ലയില്‍ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലും, സംരക്ഷണത്തിലുമുളള ചാത്തന്നൂര്‍ ചേന്നമത്ത് ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 10 ലക്ഷം രൂപ എന്നാണ് അനുവദിച്ച് നല്‍കിയത്; പ്രസ്തുത പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കുമോ;

(ബി)പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടത് ഔദ്യോഗിക തലത്തിലുളള വിഴ്ചമൂലമാണെന്നുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ സന്നദ്ധമാകുമോ; വിശദമാക്കുമോ?

6028

ഫോക്ലോര്‍ അക്കാഡമി

ശ്രീ. പി.സി. ജോര്‍ജ്

,, എം.വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

()സംസ്ഥാനത്ത് ഫോക്ലോര്‍ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുവോ;

(ബി)തിരുവിതാംകൂര്‍ ഫോക്ലോര്‍ ഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; നടപ്പു സാമ്പത്തികവര്‍ഷം ഇതിന്റെ പ്രവര്‍ത്തനത്തിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)കേരളത്തിന്റെ നാടന്‍ കലാരൂപങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നതിന് ഉതകുന്ന പദ്ധതികള്‍ ടൂറിസം വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6029

മലയാളഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

,, വി. ശശി

ശ്രീമതി ഗിതാ ഗോപി

()മലയാള ഭാഷയ്ക്ക് ക്ളാസിക്കല്‍ പദവിയ്ക്ക് അര്‍ഹതയില്ലെന്ന് സാഹിത്യ കലാ അക്കാദമിയുടെ ഭാഷാ ശാസ്ത്ര വിഭാഗം കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുളളതായി വിവരം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)എത്ര വര്‍ഷം വരെ പഴക്കമുളള ഭാഷകള്‍ക്കാണ് സാധാരണ ക്ളാസിക്കല്‍ പദവി ലഭിക്കുന്നത്;

(സി)പ്രസ്തുത റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മലയാളത്തിന് ക്ളാസിക്കല്‍ പദവി നേടിയെടുക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

6030

കിളിമാനൂരിലെ രാജാരവിവര്‍മ്മ സ്മാരക സമുച്ചയ നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

()കിളിമാനൂരില്‍ നിര്‍മ്മാണമാരംഭിച്ച രാജാരവിവര്‍മ്മ സ്മാരക സമുച്ചയത്തിനും സ്മൃതി മണ്ഡപത്തിനും ഇതുവരെ എന്തുതുക അനുവദിച്ചു; വ്യക്തമാക്കുമോ;

(ബി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്;

(സി)ഈ പ്രവൃത്തിയില്‍ ഏതെല്ലാം കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്; വിശദമാക്കുമോ?

6031

പ്രേംനസീറിന്റെ പ്രതിമ

ശ്രീ. പി. റ്റി.. റഹീം

()പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത വിഷയത്തില്‍ മുസ്ളീം പണ്ഡിതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടോ;

(സി)റോഡുകളില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുമോ?

6032

കായംകുളം-കൃഷ്ണപുരം സാംസ്ക്കാരിക വിനോദസഞ്ചാര സമുച്ചയം

ശ്രീ. സി.കെ. സദാശിവന്‍

കായംകുളം-കൃഷ്ണപുരം സാംസ്ക്കാരിക വിനോദസഞ്ചാര സമുച്ചയത്തിലെ മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഓണാട്ടുകരയിലെ സാംസ്ക്കാരിക നായകന്‍മാരുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

6033

കയ്യൂരില്‍ രക്തസാക്ഷി സ്മാരക നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()ഇന്ത്യന്‍ സ്വതന്ത്യ്രസമരത്തിന്റെ ഭാഗമായിരുന്ന കയ്യൂര്‍ സംഭവത്തില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ സ്മരണ നിലനിര്‍ത്തുന്നതിന് കയ്യൂരില്‍ നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്മാരക നിര്‍മ്മാണത്തിന് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിക്കാന്‍ കഴിയാതെ വന്നതിന്റെ കാരണം വ്യക്തമാക്കാമോ ;

(ബി)ഈ സ്മാരക നിര്‍മ്മാണത്തിന് അനുവദിച്ച 20 ലക്ഷം രൂപ ഈ വര്‍ഷം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

6034

തിരുനാവായയിലെ മാമാങ്ക സ്മാരകങ്ങള്‍

ഡോ:കെ.ടി.ജലീല്‍

()85 ലക്ഷം രൂപ ചെലവിട്ട് മലപ്പുറം ജില്ലയിലെ തിരുനാവായയിലെ അഞ്ച് മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ആരും പരിരക്ഷിക്കാനില്ലാതെ ഈ അഞ്ചു സ്മാരകങ്ങളും അന്യാധീനപ്പെട്ട് സാമൂഹ്യ ദ്രോഹികളുടെ താവളമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പ്രസ്തുത അഞ്ചു സ്മാരകങ്ങളും സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലിനെ ഏല്‍പ്പിക്കാന്‍ ഉദ്ദേശ്യമുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഏതുവരെയെത്തി എന്ന് വിശദമാക്കാമോ

()പ്രസ്തുത സ്മാരകങ്ങള്‍ ഡി.ടി.പി.സി യ്ക്ക് എന്ന് കൈമാറാന്‍ സാധിക്കുമെന്നാണ് കരുതുന്നത് ?

6035

വട്ടിയൂര്‍ക്കാവിലെ സ്വാതന്ത്യ്ര സ്മാരകം

ശ്രീ. കെ. മുരളീധരന്‍

()വട്ടിയൂര്‍ക്കാവില്‍ സ്വാതന്ത്യ്ര സ്മാരകം സ്ഥാപിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത പദ്ധതിക്കായി എത്ര രൂപ ബഡ്ജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്;

(സി)സ്മാരകത്തിനായി സ്ഥലം ഏറ്റെടുക്കല്‍, പദ്ധതി നിര്‍വ്വഹണം എന്നിവയില്‍ കാലതാമസം ഉണ്ടാവുന്നത് എന്ത് കാരണത്താലാണ്;

(ഡി)ബഡ്ജറ്റ് വിഹിതം ഈ വര്‍ഷം ചെലവഴിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

6036

തളിപ്പറമ്പ് ആസ്ഥാനമായി കള്‍ച്ചറല്‍ സെന്റര്‍

ശ്രീ.ജെയിംസ് മാത്യു

()സംസ്ഥാന സര്‍ക്കാറിന്റെ ഏതെല്ലാം സാംസ്കാരിക സ്ഥാപനങ്ങളും അക്കാദമികളും വടക്കേ മലബാറില്‍ സ്ഥിതി ചെയ്യുന്നുണ്ട് ;

(ബി)ദൂര ജില്ലകളില്‍ ആസ്ഥാനമുളള സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് കള്‍ച്ചറല്‍ സെന്ററുകള്‍ ആരംഭിക്കുവാന്‍ തയ്യാറാകുമോ ;

(സി)തളിപ്പറമ്പ് ആസ്ഥാനമായി ഒരു കള്‍ച്ചറല്‍ സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

6037

കുന്നംകുളം നിയോജകമണ്ഡലത്തില്‍ പുരാവസ്തു വകുപ്പിനുകീഴിലുള്ള സംരക്ഷിത സ്ഥലങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()കുന്നംകുളം നിയോജകമണ്ഡലത്തില്‍ പുരാവസ്തുവകുപ്പിനുകീഴില്‍ എത്ര സംരക്ഷിത സ്ഥലങ്ങളുണ്ട് ;

(ബി)അവ ഏതൊക്കെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിതി ചെയ്യുന്നുവെന്ന് വെളിപ്പെടുത്തുമോ ;

(സി)ഇവയുടെ സമീപത്ത് വീടുകള്‍ നിര്‍മ്മിക്കുന്നതിനും റിപ്പയര്‍ ചെയ്യുന്നതിനും നിയന്ത്രണം നിലവിലുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ നിയന്ത്രണം സംബന്ധിച്ച വിവരം അറിയിക്കുമോ ;

()സംരക്ഷിത സ്ഥലത്തിന് സമീപത്തല്ലാതെ മറ്റൊരിടത്തും ഭൂമി ഇല്ലാത്തവര്‍ക്ക് വീട് വയ്ക്കുന്നതിനായി ഏതെങ്കിലും തരത്തില്‍ ഇളവ് ലഭിയ്ക്കുമോ ;

(എഫ്)ഉണ്ടെങ്കില്‍ ഇക്കാര്യത്തിന് ഏത് ഉദ്യോഗസ്ഥനെയാണ് സമീപിയ്ക്കേണ്ടത് ; അതിനുള്ള മാനദണ്ഡങ്ങളും വിശദാംശവും വ്യക്തമാക്കുമോ ?

6038

ടി.പി. ചന്ദ്രശേഖരന്‍ വധകേസുമായി ബന്ധപ്പെട്ട് ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവന

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ടി. പി. ചന്ദ്രശേഖരന്‍ വധകേസുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി, സംസ്ഥാന ആഭ്യന്തര വകുപ്പുമന്ത്രി എന്നിവര്‍ ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനകളും അഭിപ്രായങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ബി)ഏതെല്ലാം തീയതികളില്‍, എവിടെയെല്ലാം വച്ച്, എന്തെല്ലാം കാര്യങ്ങളാണ് ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പ്രസ്സ് റിലീസുകളായിട്ടോ പ്രതികരണങ്ങളായിട്ടോ അഭിമുഖങ്ങളായിട്ടോ മേല്പ്പറഞ്ഞ മന്ത്രിമാര്‍ നടത്തിയിട്ടുള്ളതെന്ന്, അത് പ്രസിദ്ധീകരിച്ച ദൃശ്യ-പത്ര മാധ്യമത്തില്‍ നിന്നുള്ള വിശദാംശങ്ങള്‍ സഹിതം ലഭ്യമാക്കാമോ ?

6039

വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ കീഴില്‍ മീഡിയാ സെന്ററുകള്‍

ശ്രീ. ഡൊമനിക് പ്രസന്റേഷന്‍

,, സണ്ണി ജോസഫ്

,, റ്റി. എന്‍. പ്രതാപന്‍

()ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ കീഴില്‍ മീഡിയാ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഉണ്ടെങ്കില്‍ എവിടെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നത്;

(സി)ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ഡി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ മീഡിയാ സെന്ററുകള്‍ വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

()സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മീഡിയാ സെന്ററുകള്‍ വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

6040

സര്‍ക്കാര്‍ തലത്തിലുള്ള പ്രസാധക വിഭാഗം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ആധുനിക മാധ്യമങ്ങളുടെ വരവോടെ പുതിയതലമുറയില്‍ വായനാശീലം കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് പരിഹരിക്കേണ്ടുന്നതിലേക്ക് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി)പുസ്തക പ്രസാധനത്തിന്റെ സിംഹഭാഗവും സ്വകാര്യപ്രസാധകരിലൂടെയാകയാല്‍ പുസ്തകങ്ങളുടെ നിലവിലുണ്ടായിട്ടുള്ള വിലവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിലേക്ക് സര്‍ക്കാര്‍ തലത്തിലുള്ള പ്രസാധക വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലമാക്കാന്‍ നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.