UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4879

സമഗ്ര തീരദേശ വികസന പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പാലോട് രവി

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

()മത്സ്യമേഖലയില്‍ സമഗ്ര തീരദേശ വികസനത്തിനായുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോയെന്നു വിശദമാക്കുമോ;

(ബി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഈ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ ?

4880

വനിതാ മത്സ്യത്തൊഴിലാളി ശാക്തീകരണം

ശ്രീ. ഷാഫി പറമ്പില്‍

,, എം.. വാഹീദ്

,, പി.. മാധവന്‍

,, റ്റി.എന്‍. പ്രതാപന്‍

()തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഉന്നമനത്തിനായി 'സാഫ്' എന്ന ഏജന്‍സി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഈ ഏജന്‍സിയുടെ പ്രവര്‍ത്തന പരിപാടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)സാഫിന്റെ പ്രവര്‍ത്തന ഫലമായി പ്രസ്തുത മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി)സമൂഹത്തിലെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കി സാഫ് എന്തെങ്കിലും പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നുണ്ടോയെന്ന് വെളിപ്പെടുത്തുമോ?

4881

മത്സ്യത്തൊഴിലാളി സുരക്ഷയില്‍ ഏജന്‍സികളുടെ ഏകോപനം

ശ്രീ. വി.പി. സജീന്ദ്രന്‍

,, വി.റ്റി. ബല്‍റാം

,, .റ്റി. ജോര്‍ജ്

,, സി.പി. മുഹമ്മദ്

()കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്;

(ബി)മത്സ്യബന്ധനയാനങ്ങളില്‍ വിവര വിനിമയത്തിനും ദിശാനിര്‍ണ്ണയത്തിനുമുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന നിബന്ധനകള്‍ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)ഫിഷറീസ് വകുപ്പ് സൌജന്യമായി വിതരണം ചെയ്യുന്ന ബീക്കണ്‍ ലൈറ്റുകള്‍ മത്സ്യബന്ധന ബോട്ടുകളില്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കുമോ;

(ഡി)മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധനയാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4882

ആലപ്പുഴ തുറമുഖ പുനരുദ്ധാരണം

ശ്രീ. .എം.ആരിഫ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആലപ്പുഴ തുറമുഖത്തിന്റെ പുനരുദ്ധാരണത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)തുറമുഖ വകുപ്പിന്റെ സ്ഥാപനങ്ങളും അനുബന്ധ സ്ഥാപനങ്ങളും സംരക്ഷിക്കാനും, നവീകരിക്കാനും നടപടി സ്വീകരിക്കുമോ ?

4883

ബേപ്പൂര്‍ തുറമുഖ വികസന പദ്ധതി

ശ്രീ. എളമരം കരീം

()ബേപ്പൂര്‍ തുറമുഖ വികസനത്തിനായി കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ;

(ബി)വികസന പദ്ധതിയുടെ പ്രവൃത്തി എപ്പോള്‍ തുടങ്ങാനാകും;

(സി)പ്രസ്തുത വികസനത്തിനായി എത്രകോടി രൂപയുടെ പദ്ധതിയാണ് പരിഗണനയിലുള്ളത് ?

4884

പുതിയാപ്പ ഹാര്‍ബര്‍ നവീകരണം

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയിലെ പുതിയാപ്പ ഹാര്‍ബര്‍ നവീകരണത്തിന്റെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നും അനുകൂലമായ മറുപടി ലഭിച്ചിട്ടുണ്ടോ; വിശദ വിവരം നല്‍കുമോ?

4885

ബോട്ടുനിര്‍മ്മാണ യാര്‍ഡുകള്‍ക്ക് രജിസ്ട്രേഷന്‍

ശ്രീ. .കെ. വിജയന്‍

()സംസ്ഥാനത്ത് ബോട്ടുനിര്‍മ്മാണ യാര്‍ഡുകള്‍ക്ക് രജിസ്ട്രേഷന്‍ സമ്പ്രദായം ഇല്ലാത്തതുമൂലം ആര്‍ക്കും യാര്‍ഡുണ്ടാക്കി ബോട്ടുനിര്‍മ്മാണം നടത്താം എന്ന സ്ഥിതിവിശേഷം നിലവിലുണ്ടോ;

(ബി)യാര്‍ഡുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)അന്യസംസ്ഥാനക്കാര്‍ കേരളത്തില്‍ ബോട്ടുനിര്‍മ്മാണം നടത്തുന്നത് മത്സ്യബന്ധന മേഖലയില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇത്തരം ബോട്ടുനിര്‍മ്മാണ സംഘങ്ങളെക്കുറിച്ചും അവരുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ചും അന്വേഷിച്ച് ഇതുവരെയായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

4886

തീരദേശ വികസന അതോറിറ്റി

ശ്രീ. സി. ദിവാകരന്‍

()തീരദേശ വികസന അതോറിറ്റി രൂപീകരിച്ചിട്ടുണ്ടോ;

(ബി)തീരദേശ വികസന അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ:

(സി)കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത അതോറിറ്റി എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?

4887

മത്സ്യബന്ധന വകുപ്പിലെ കേന്ദ്രാവിഷ്കൃത -സംസ്ഥാനാവിഷ്കൃത പദ്ധതികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()2011-12 വര്‍ഷത്തില്‍ മത്സ്യബന്ധന വകുപ്പില്‍ കേന്ദ്രാവിഷ്കൃത പദ്ധതി ഇനത്തിലും സംസ്ഥാന ആവിഷ്കൃത പദ്ധതി ഇനത്തിലും പ്ളാന്‍-നോണ്‍ പ്ളാന്‍ വിഭാഗത്തിലും ഓരോ ഹെഡിലും നീക്കി വച്ച തുക എത്രയെന്നും ആയതിന്റെ പ്രസ്തുത വര്‍ഷത്തില്‍ ഉണ്ടായ ഓരോ ഹെഡ്ഡിലെ ചെലവും ലഭ്യമാക്കുമോ;

(ബി)നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമായും നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതികളേതൊക്കെയെന്ന് വിവരിക്കുമോ?

4888

നാട്ടികയില്‍ ഫിഷറീസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി ഗീതാ ഗോപി

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാട്ടിക മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിനു കീഴില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; വിശദവിവരം നല്‍കുമോ ?

4889

കൊയിലാണ്ടിയിലെ കേരള കോസ്റല്‍ ഏരിയ വികസന പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

കേരള കോസ്റല്‍ ഏരിയ വികസന കോര്‍പ്പറേഷന്റെ ചുമതലയില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ എന്തെല്ലാം; വെളിപ്പെടുത്തുമോ?

4890

സാമൂഹ്യ മത്സ്യകൃഷി പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട്ടിലെ ജലസംഭരണികളില്‍ മത്സ്യം വളര്‍ത്തുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)സാമൂഹ്യ മത്സ്യകൃഷി പദ്ധതിയുടെ പ്രവര്‍ത്തനം ജില്ലയില്‍ വിപുലപ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ ;

(സി)ജില്ലയിലെ മത്സ്യകൃഷി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഫിഷ് ഹാച്ചറി യൂണിറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

4891

ബേപ്പൂര്‍ മത്സ്യഗ്രാമം പദ്ധതി

ശ്രീ. എളമരം കരീം

()ബേപ്പൂര്‍ മത്സ്യഗ്രാമം പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിപ്രകാരം, ബേപ്പൂര്‍ മത്സ്യഗ്രാമത്തിനായി ഒന്നാം ഘട്ടത്തില്‍ എത്ര തുക ചെലവഴിക്കാനാണുദ്ദേശിക്കുന്നത്;

(സി)മത്സ്യഗ്രാമ പദ്ധതിപ്രകാരം നടപ്പാക്കുന്ന പ്രവൃത്തികളുടെ വിശദാംശം വ്യക്തമാക്കുമോ?

4892

കൊടുവള്ളി മത്സ്യഗ്രാമം പദ്ധതി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()മത്സ്യഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നിബന്ധനകളാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ;

(ബി)ഏതെല്ലാം പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത് ;

(സി)കൊടുവള്ളി മണ്ഡലത്തിലെ ഏതെങ്കിലും ഗ്രാമപഞ്ചായത്തിനെ മത്സ്യഗ്രാമം പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ?

4893

പുനലൂരില്‍ മാതൃകാമത്സ്യഗ്രാമ പദ്ധതി

ശ്രീ. കെ. രാജു

പുനലൂര്‍ മണ്ഡലത്തിലെ ഏതൊക്കെ ഗ്രാമപഞ്ചായത്തുകളിലാണ് മാതൃകാമത്സ്യഗ്രാമ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4894

മാതൃകാമത്സ്യഗ്രാമം പദ്ധതിയില്‍ തങ്കശ്ശേരിയെ ഉള്‍പ്പെടുത്തുന്ന നടപടി

ശ്രീ.പി.കെ.ഗുരുദാസന്‍

()തങ്കശ്ശേരിയെ മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ ;

(ബി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

4895

മത്സ്യഭവനുകളുടെ പ്രവര്‍ത്തനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ മത്സ്യഭവനുകളുടെ ഇന്നത്തെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ;

(ബി)സ്വന്തമായി കെട്ടിടമോ ആവശ്യത്തിന് ഉദ്യോഗസ്ഥരോ ഇല്ലാത്ത കാരണത്താല്‍ മത്സ്യഭവനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ലായെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വികരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ?

4896

മത്സ്യഭവനുകളുടെ പ്രവര്‍ത്തനം

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്ത് നിലവില്‍ എത്ര മത്സ്യഭവനുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)നിലവില്‍ പ്രസ്തുത മത്സ്യഭവനുകളുടെ ചുമതല വഹിക്കുന്നത് ഏത് റാങ്കിലുളള ഉദ്യോഗസ്ഥരാണെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് 100 മത്സ്യഭവന്‍ ഓഫീസര്‍ തസ്തിക സൃഷ്ടിക്കാനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;

(ഡി)സര്‍വ്വീസിലുളള ഉദ്യോഗസ്ഥരെ പ്രമോഷന്‍വഴി മത്സ്യഭവന്‍ ഓഫീസര്‍മാരായി നിയമിക്കുന്നതിനുളള നിര്‍ദ്ദേശം നിലവിലുണ്ടോ;

()എങ്കില്‍ അപ്രകാരം പ്രമോഷന്‍ നല്‍കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് നിഷ്കര്‍ഷിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(എഫ്)100 മത്സ്യഭവന്‍ ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിക്കാനുളള നടപടികള്‍ എന്ന് സ്വീകരിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ ?

4897

മത്സ്യഭവനുകളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും

ശ്രീ. ജി. സുധാകരന്‍

()മത്സ്യഭവനുകള്‍ ഇല്ലാത്ത തീരദേശ പഞ്ചായത്തുകളില്‍ മത്സ്യഭവന്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)മത്സ്യഭവന്‍ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ; എങ്കില്‍ ഏത് ഉദ്യോഗസ്ഥനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;

(സി)മത്സ്യഭവനുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

4898

മത്സ്യതൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ

ശ്രീ. സി. ദിവാകരന്‍

. . സി.യില്‍ നിന്ന് കമ്പോള വിലയ്ക്ക് മണ്ണെണ്ണ വാങ്ങി ലിറ്ററിന് 20 രൂപാ നിരക്കില്‍ സബ്സിഡി നല്കി കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ മുന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം നടപ്പിലാക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ?

4899

മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ്

ശ്രീ. ജി. സുധാകരന്‍

()പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനായി മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും എന്താണെന്ന് വിശദമാക്കാമോ;

(ബി)പെര്‍മിറ്റ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് ലഭിക്കുന്ന മണ്ണെണ്ണയുടെ വില എത്രയാണെന്ന് വിശദമാക്കുമോ;

(സി)മത്സ്യബന്ധന ബോട്ടുകള്‍ക്ക് നല്‍കുന്ന മണ്ണെണ്ണ പെര്‍മിറ്റ് കരിഞ്ചന്തക്കാര്‍ വന്‍തോതില്‍ കൈവശപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

4900

മണ്ണെണ്ണ ആവശ്യമുള്ള മത്സ്യത്തൊഴിലാളികളുടെ സെന്‍സസ്

ശ്രീ. . പ്രദീപ്കുമാര്‍

()മണ്ണെണ്ണ ആവശ്യമുള്ള മത്സ്യത്തൊഴിലാളികളുടെ സെന്‍സസ് ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന കേന്ദ്രമന്ത്രി ശ്രീ. കെ. വി.തോമസിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതേത്തുടര്‍ന്ന് സ്വീകരിച്ച നടപടികളെന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?

4901

ആലപ്പുഴ ജില്ലയിലെ മത്സ്യത്തൊഴിലാളി വിധവാ പെന്‍ഷന്‍

ശ്രീ. തോമസ് ചാണ്ടി

()ആലപ്പുഴ ജില്ലയിലെ വിവിധ ഓഫീസുകളിലായി മത്സ്യത്തൊഴിലാളികളുടെ വിധവകള്‍ക്കുള്ള പെന്‍ഷന്‍ അപേക്ഷകളില്‍ എത്രയെണ്ണം തീര്‍പ്പുകല്‍പ്പിക്കാതെയുണ്ട്;

(ബി)നിസാര കാരണങ്ങളാല്‍ വര്‍ഷങ്ങളായി പ്രസ്തുത അപേക്ഷകളില്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരുടെ മേല്‍ വകുപ്പ്തല നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമോ;

(സി)തീര്‍പ്പുകല്‍പ്പിക്കാത്ത അപേക്ഷകളുടെ മേല്‍ അടിയന്തിര നടപടി സ്വീകരിച്ച് പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

4902

മാതൃകാ മത്സ്യത്തൊഴിലാളി ഗ്രാമം

ശ്രീ. . പി. ജയരാജന്‍

,, എസ്. ശര്‍മ്മ

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, സി. കൃഷ്ണന്‍

()പതിമൂന്നാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് തുക ഉപയോഗിച്ച് കേരളത്തില്‍ എവിടെയെല്ലാമാണ് മാത്യകാ മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നത്; ഓരോന്നിനും എത്ര തുക വീതമാണ് ചെലവഴിക്കുന്നത്; ഇതുവഴി എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനങ്ങള്‍ ലഭിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)മാതൃകാ മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ വീടുകള്‍ക്ക് പുറമേ എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ലഭ്യമാക്കുന്നത്;

(സി)പുതുതായി നിര്‍മ്മിക്കപ്പെടുന്ന മാതൃകാഗ്രാമങ്ങളില്‍ പൊതു അടിസ്ഥാന സൌകര്യങ്ങള്‍ പരിപാലിക്കുന്നതിന് എന്തെങ്കിലും സംവിധാനം ഉണ്ടോ എന്ന് വിശദമാക്കാമോ?

4903

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ മുഖേനയുളള ആനുകൂല്യങ്ങള്

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ വഴി എത്ര തുക ആനുകൂല്യം മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഈ രീതിയില്‍ കമ്മീഷന്‍ അനുവദിച്ച സഹായങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ആയതിനുളള കാരണം എന്താണെന്നും ആനുകൂല്യങ്ങള്‍ ഉടനെ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ ?

4904

മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റ്റര്‍

()മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര കോടി രൂപ ചെലവഴിച്ചു;

(ബി)പ്രസ്തുതയിനത്തില്‍ കോഴിക്കോട് ജില്ലക്ക് അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ ;

(സി)പദ്ധതി പ്രകാരം വിതരണം ചെയ്യാനുള്ള തുകയില്‍ ബാക്കിയുണ്ടോ ; എങ്കില്‍ പ്രസ്തുത തുക എത്രയാണ് എന്ന് വ്യക്തമാക്കാമോ ?

4905

ട്രോളിംഗ് നിരോധന കാലയളവിലെ ആനുകൂല്യങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ തൊഴില്‍ രഹിതരാവുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് എന്തെല്ലാം സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(സി)ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് പാലിക്കേണ്ടതെന്ന് വ്യക്തമാക്കാമോ;

(ഡി)നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുളള പരിപാടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ?

4906

നാടന്‍ വള്ളങ്ങളുടെയും ഔട്ട് ബോര്‍ഡ് എന്‍ജിനുകളുടെയും നവീകരണം

ശ്രീ. വി.ഡി. സതീശന്‍

'' പി.സി. വിഷ്ണുനാഥ്

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' .റ്റി. ജോര്‍ജ്

()നാടന്‍ വള്ളങ്ങളുടെ നവീകരണത്തിനായി നടപ്പ് സാമ്പത്തിക വര്‍ഷം മല്‍സ്യഫെഡ് ഏതെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)പരമ്പരാഗത മേഖലയില്‍ മല്‍സ്യബന്ധനത്തിനായി ഉപയോഗി ക്കുന്ന ഔട്ട് ബോര്‍ഡ് എന്‍ജിനുകള്‍ നവീകരിക്കുന്നതിനുള്ള പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)ഔട്ട് ബോര്‍ഡ് എന്‍ജിനുകള്‍ പരമാവധി 3 വര്‍ഷത്തിലൊരിക്കല്‍ മാറ്റി പുതിയവ ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡിയിനത്തില്‍ നല്‍കുന്ന തുക വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ഡി)നാടന്‍ വള്ളങ്ങളുടെ നവീകരണത്തിന് കേന്ദ്രസഹായം ലഭ്യമാണോ; എങ്കില്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ?

4907

മണല്‍ ചൂഷണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയിലെ എത്ര കടവുകളില്‍ നിന്നും മണല്‍ എടുക്കാന്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ മുഖേന അനുമതി നല്‍കിയിട്ടുണ്ടെന്ന് പ്രദേശം തിരിച്ച് കണക്ക് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പ്രദേശങ്ങളിലെ വ്യാപകമായ മണല്‍ ചൂഷണം മൂലം കരയിടിച്ചില്‍ തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

4908

തെക്കെക്കാട്, ഇടയിലക്കാട്, മാടക്കാല്‍ ബണ്ടുസംരക്ഷണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസറഗോഡ് ജില്ലയിലെ തീരദേശ വില്ലേജുകളില്‍ ഉള്‍പ്പെടുന്ന തെക്കെക്കാട്, ഇടയിലക്കാട്, മാടക്കാല്‍ എന്നിവിടങ്ങളിലെ ബണ്ടുകള്‍ സംരക്ഷിക്കുന്നതിനും, കെട്ടികിടക്കുന്ന ഓരുജലം ഒഴുക്കിവിടുന്നതിനും നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

4909

മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ റോഡുകളുടെ പ്രവൃത്തികള്‍

ശ്രീ. പി. ബി. അബ്ദുല്‍ റസാക്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മഞ്ചേശ്വരം മണ്ഡലത്തിലെ എത്ര തീരദേശ റോഡുകളുടെ പ്രവൃത്തികള്‍ക്ക് എത്ര തുക വീതം അനുവദിച്ചുവെന്ന് റോഡുകളുടെ പേരുകള്‍ സഹിതം വ്യക്തമാക്കുമോ ;

(ബി)പിന്നോക്ക പ്രദേശമെന്ന പരിഗണന നല്‍കി ഗതാഗത യോഗ്യമല്ലാതായി കിടക്കുന്ന ധാരാളം റോഡുകളുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ റോഡുകളുടെ പ്രവൃത്തികള്‍ക്കായി തുക അനുവദിക്കുന്നകാര്യം പരിഗണിക്കുമോ ?

4910

മഞ്ചേശ്വരം മാരിടൈം ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()മഞ്ചേശ്വരം മീഞ്ച ഗ്രാമപഞ്ചായത്തില്‍ സ്ഥാപിക്കുന്ന തുറമുഖ വകുപ്പിന്റെ അധീനതയിലുളള കേരള മാരിടൈം ഇന്‍സ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)മഞ്ചേശ്വരം മാരിടൈം ഇന്‍സ്റിറ്റ്യൂട്ടിന് സ്വന്തമായി സ്ഥലം ലഭ്യമാക്കുന്നതിനുളള നടപടികള്‍ ഇപ്പോള്‍ ഏത്ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)ഈ സ്ഥാപനം സ്വന്തം സ്ഥലത്ത് ആരംഭിക്കുന്നതിന് സമയബന്ധിതമായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.