UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4795

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

()സംസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കാമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആയതിന്റെ നടത്തിപ്പിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തു; വ്യക്തമാക്കാമോ ;

(സി)ട്രൈബ്യൂണല്‍ മെമ്പര്‍മാരുടെ നിയമനം പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചുവോ ; നിലവില്‍ എത്രപേര്‍ക്ക് നിയമനം നല്‍കി; വിശദാംശം നല്‍കുമോ ?

4796

റിസല്‍ട്ട് ഫ്രെയിം വര്‍ക്ക് ഡോക്യൂമെന്റ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സെക്രട്ടേറിയറ്റില്‍ "റിസല്‍ട്ട് ഫ്രെയിം വര്‍ക്ക് ഡോക്യൂമെന്റ്'' (ആര്‍.എഫ്.ഡി) സംവിധാനം ആരംഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത്കൊണ്ട് എന്തെല്ലാം മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി)ഇത് ജില്ലാ ഭരണകൂടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?

4797

സര്‍ക്കാര്‍ ഉത്തരവുകള്‍ ഗവണ്‍മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നടപടി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകള്‍ക്കും അന്നേദിവസം ഗവണ്‍മെന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും എന്ന പ്രഖ്യാപനം പൂര്‍ണ്ണമായി നടപ്പിലാക്കാതിരിക്കുന്നത് എന്തുകൊണ്ടാണ് ;

(ബി) ഏതെല്ലാം നിലയിലുളള ഉത്തരവുകളാണ് ഇതിനകം സൈറ്റില്‍ നല്‍കാത്തത് ; പ്രഖ്യാപനത്തിനുശേഷം ഇതുവരെ സൈറ്റിന് നല്‍കാനിരുന്ന ഓരോ വകുപ്പില്‍ നിന്നുമുളള ഉത്തരവുകള്‍ എത്രയാണ് ;

(സി)വെബ്സൈറ്റ് അനുവദിച്ചതിനുശേഷം ഏതെല്ലാം വകുപ്പുകളില്‍ നിന്നുളള പ്രൈസ് ബിഡ്സ് റിസള്‍ട്ടും, എഗ്രിമെന്റുകളും സൈറ്റില്‍ എത്ര ദിവസത്തിനകം തന്നെ പബ്ളിഷ് ചെയ്യാതിരുന്നിട്ടുണ്ട് ;

(ഡി)വെബ്സൈറ്റ് ആരംഭിച്ചതിനുശേഷം ഇതുവരെയുള്ള എല്ലാ ഗവണ്‍മെന്റ് ഉത്തരവുകളും, സര്‍ക്കാര്‍ കരാറുകളുടെ പകര്‍പ്പും പ്രൈസ് ബിഡ്സ് റിസള്‍ട്ടും സൈറ്റില്‍ പബ്ളിഷ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുമോ ?

4798

വെബ്സൈറ്റിലൂടെ സംപ്രഷണം ചെയ്യുന്ന നടപടി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()മുഖ്യമന്ത്രിയുടെ ഓഫീസും അവിടെ നടക്കുന്ന മുഴുവന്‍ നടപടികളും വെബ്സൈറ്റിലൂടെ സംപ്രേഷണം നടത്തുന്നുണ്ടോ;

(ബി)മുഖ്യമന്ത്രിയുടെ ആഫീസില്‍ എത്ര പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവര്‍ക്കായി എത്ര ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്; എത്ര പേര്‍ സംപ്രേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്;

(സി)മുഖ്യമന്ത്രിയുടെ ആഫീസിന്റെ ഭാഗമായുള്ള ഉന്നതതലങ്ങളിലുള്ളവരുടെ നടപടികള്‍ വെബ്ബിലൂടെ

സംപ്രേഷണം ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടാണ്;

(ഡി)വെബ്സൈറ്റിലൂടെ സംപ്രേഷണം ചെയ്തുവരുന്നതല്ലാതെ മുഖ്യമന്ത്രിയുടെ ആഫീസുമായി ബന്ധപ്പെട്ട് മറ്റൊരു നടപടികളും നടക്കുന്നില്ല എന്ന് വ്യക്തമാക്കുമോ;

()മുഖ്യമന്ത്രിയുടെ ആഫീസിന്റെ ഭാഗമായുള്ള എത്ര ശതമാനം ഏരിയ വെബ്സൈറ്റിലൂടെ സംപ്രേഷണം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കുമോ?

4799

എം.എല്‍.എ മാരുടെ സഹായത്തിന് രണ്ട് സ്റാഫ്

ശ്രീ.കെ.വി. വിജയദാസ്

()7500 രൂപ നിരക്കില്‍ 2 സ്റാഫിനെ എം.എല്‍.. മാരുടെ പ്രവര്‍ത്തനത്തിന് സഹായത്തിനായി നല്‍കും എന്ന പ്രഖ്യാപനം എന്ന് ഉത്തരവായി ഇറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ആയതിന് എന്തെങ്കിലും സാങ്കേതിക തടസ്സമുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി)എന്തുകൊണ്ടാണ് ഉത്തരവിറക്കുവാന്‍ കാലതാമസം നേരിടുന്നതെന്ന് വ്യക്തമാക്കുമോ ?

4800

മന്ത്രിമാര്‍ വാടകയ്ക്കെടുത്ത ഔദ്യോഗിക വസതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാരിലെ ഏതൊക്കെ മന്ത്രിമാരാണ് സര്‍ക്കാര്‍ മന്ദിരങ്ങളില്‍ താമസിക്കുന്നത്;

(ബി)ഏതൊക്കെ സംസ്ഥാന മന്ത്രിമാരാണ് വാടക കെട്ടിടങ്ങളില്‍ താമസിക്കുന്നത്;

(സി)ഇതിനായി സര്‍ക്കാര്‍ നാളിതുവരെ വാടകയിനത്തില്‍ എത്ര തുകയാണ് നല്‍കിയിട്ടുള്ളത്;

(ഡി)സ്വന്തം ഉടമസ്ഥതയിലോ, കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലോ ഉള്ള കെട്ടിടത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു വാടക നല്‍കി താമസിക്കുന്ന സംസ്ഥാന മന്ത്രിമാര്‍ ആരൊക്കെയാണ്;

()ഓരോ വീടിന്റെയും പ്രതിമാസ വാടക എത്ര വീതമാണെന്ന് വ്യക്തമാക്കുമോ?

4801

സിറ്റി ബയോഡൈവേഴ്സിറ്റി ഇന്‍ഡക്സ്’ പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീ. പാലോട് രവി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. മുരളീധരന്‍

,, പി. സി. വിഷ്ണുനാഥ്

()സിറ്റി ബയോ ഡൈവേഴ്സിറ്റി ഇന്‍ഡക്സ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)പൈലറ്റ് പദ്ധതി ഏത് നഗരത്തിലാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി)സിറ്റി ബയോഡൈവേഴ്സിറ്റി ഇന്‍ഡക്സ് പദ്ധതി ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്?

4802

നിര്‍ബന്ധിത അപ്രന്റീസ്ഷിപ്

ശ്രീ. സാജുപോള്‍

()ഹയര്‍ സെക്കന്ററി, ബിരുദ, ബിരുദാനന്തര കോഴ്സുകളും പ്രൊഫഷണല്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിര്‍ബന്ധിത അപ്രന്റീസ്ഷിപ് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)വിദ്യാര്‍ത്ഥികള്‍ക്കും ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുണകരമായ ഈ പദ്ധതിയെക്കുറിച്ച് പഠിക്കുവാന്‍ കമ്മിറ്റിയെ നിയോഗിക്കുമോ?

4803

മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍

ശ്രീ. ജോസ് തെറ്റയില്‍

മണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇറങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകളിലും മറ്റു പ്രധാന കത്തുകളിലും ആയതിന്റെ പകര്‍പ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാര്‍ക്ക് ചെയ്യുന്നതു പോലെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിയോജകമണ്ഡലം എം.എല്‍..യ്ക്കും മാര്‍ക്ക് ചെയ്യാത്തതിന്റെ കാരണം വിശദമാക്കാമോ ?

4804

സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പൊതു സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡം

ശ്രീ. വി. ശശി

()സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പൊതു സ്ഥലംമാറ്റത്തിന് പ്രത്യേക പരിഗണന നല്‍കിയിട്ടുളളത് ആര്‍ക്കൊക്കെയെന്ന് വ്യക്തമാക്കാമോ ;

(ബി)ഈ മാനദണ്ഡപ്രകാരം സര്‍വ്വീസ് സംഘടനാ നേതാക്കള്‍ക്ക് എന്തെല്ലാം പരിഗണന സ്ഥലം മാറ്റത്തില്‍ നല്‍കിയിട്ടുണ്ട് ;

(സി)സ്ഥലം മാറ്റത്തിന് നല്‍കിയിട്ടുളള പ്രത്യേക പരിഗണന വ്യക്തമാക്കുന്ന ഉത്തരവ് /സര്‍ക്കുലറുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ഡി)മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പൊതുസ്ഥലം മാറ്റത്തില്‍ അംഗീകൃത സര്‍വ്വീസ് സംഘടനാനേതാക്കളെ ഉള്‍പ്പെടുത്തി യതിനെതിരെയുളള പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ;

()പൊതുസ്ഥലം മാറ്റത്തിലെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥലം മാറ്റിയിട്ടുണ്ടെങ്കില്‍ ആയതിനുളള കാരണം വ്യക്തമാക്കാമോ ?

4805

ഫിനാന്‍ഷ്യല്‍ ആന്റ് സോഷ്യല്‍ പ്രീ ഓഡിറ്റ് നടത്താന്‍ പദ്ധതി

ഡോ. കെ. ടി. ജലീല്‍

()250 കോടി രൂപയില്‍ കൂടുതല്‍ മുതല്‍മുടക്കുള്ള പദ്ധതികളുടെ വിഭവ വിനിയോഗവും പദ്ധതിയില്‍ നിന്നുള്ള സാമൂഹ്യ നേട്ടവും മുന്നില്‍ കണ്ടുകൊണ്ട് ഫിനാന്‍ഷ്യല്‍ ആന്റ് സോഷ്യല്‍ പ്രീ ഓഡിറ്റ് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി)ഇപ്രകാരം പ്രീ ഓഡിറ്റ് നടത്തിയത് ഏതെല്ലാം പദ്ധതിയുടെ കാര്യത്തിലാണെന്നും വിശദമാക്കാമോ ;

(സി) 250 കോടിക്ക് മുകളില്‍ എന്നത് 50 കോടിക്ക് മുകളിലുള്ള പദ്ധതി എന്നാക്കാന്‍ തയ്യാറാക്കുമോ ?

4806

സെക്രട്ടേറിയറ്റ് അസിസ്റന്റ് നിയമനത്തിലെ സംവരണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഒന്‍പതാം ശമ്പള പരിഷ്ക്കരണ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ക്ളാര്‍ക്കുമാരായി 3 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയിട്ടുളള ബിരുദധാരികളായ ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റ് അസിസ്റന്റ്് നിയമനങ്ങളില്‍ എന്‍ട്രി കേഡറില്‍ ശുപാര്‍ശ ചെയ്തിരുന്ന 10% സംവരണം അംഗീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയിലേയ്ക്ക് പുതിയ വിജ്ഞാപനം വരാറായ സാഹചര്യത്തില്‍ നേരിട്ടപേക്ഷിക്കാന്‍ പ്രായപരിധികഴിഞ്ഞവരും കഴിയാറായവരുമായ മേല്‍ സൂചിപ്പിച്ച വിഭാഗം ജീവനക്കാര്‍ക്കുകൂടി തസ്തിക മാറ്റം വഴി അവസരം ലഭിക്കുന്നതിനു വേണ്ടി പ്രസ്തുത ശുപാര്‍ശ അംഗീകരിച്ച് ഉത്തരവിറക്കുന്നതിനുളള നടപടി അടിയന്തരിമായി കൈക്കൊളളുമോ?

4807

പൊതുഭരണ വകുപ്പിന്റെ കീഴില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന

ശ്രീ. എം. പി. വിന്‍സെന്റ്

()പൊതുഭരണ വകുപ്പിനു കീഴില്‍ സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥരുടെയും, സര്‍വ്വീസില്‍ പ്രവേശിക്കുന്നവരുടെയും സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമോ;

(ബി)പി. എസ്. സി. പരീക്ഷാ നടത്തിപ്പും, നിയമന പ്രക്രിയയും കൂടുതല്‍ സുതാര്യമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്?

4808

സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പില്‍ പേപ്പര്‍ രഹിത ഫയല്‍ സ്കാനിംഗ് സിസ്റം

ശ്രീ. കെ. വി. അബദുള്‍ ഖാദര്‍

()സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പില്‍ പേപ്പര്‍ രഹിത ഫയല്‍ സ്കാനിംഗ് സിസ്റം ഏതൊക്കെ വകുപ്പുകളിലാണ് നടപ്പിലാക്കിയിട്ടുള്ളത്;

(ബി)പ്രസ്തുത സംവിധാനം ഏത് ഏജന്‍സിവഴിയാണ് നടപ്പിലാക്കുന്നത്; ഈ ഏജന്‍സിയുമായി സ്കാനിംഗ് ചാര്‍ജ്ജിനത്തില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കരാര്‍ തുക എത്ര;

(സി)പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തിയത് മുതല്‍ നാളിതുവരെ എത്ര തുകയാണ് ഏജന്‍സി സ്കാനിംഗ് ചാര്‍ജ്ജിനത്തില്‍ ഈടാക്കിയിട്ടുള്ളത്;

(ഡി)വന്‍തുക ചെലവാകുന്ന പ്രസ്തുത രീതി പുനഃപരിശോധിക്കുമോ?

4809

സ്വപ്തധാരാ പദ്ധതിയിന്‍കീഴില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ അധികവിഭവ സമാഹരണം

ശ്രീ. സി. കെ. സദാശിവന്‍

,, ബി. സത്യന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് പുറത്തുള്ള സപ്തധാരാ പദ്ധതിയിലെ ഇനങ്ങള്‍ ഏതൊക്കെ; അവയില്‍ ഇതിനകം നടപ്പാക്കിയവ ഏതൊക്കെ;

(ബി)സപ്തധാരാ പദ്ധതിയിന്‍കീഴില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ അധിക വിഭവ സമാഹരണംവേണ്ടിവരുന്ന പദ്ധതികള്‍ ഉണ്ടായിരുന്നുവോ; എങ്കില്‍ അവ എന്തൊക്കെയാണെന്നും ആയതിന് ഓരോന്നിനും നടപ്പാക്കുവാന്‍ വേണ്ടിവരുന്ന തുക എത്ര; വെളിപ്പെടുത്തുമോ;

(സി)ഈ തുക കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; ഇതിനകം എന്ത് തുക സമാഹരിക്കുകയുണ്ടായി; വിശദമാക്കുമോ?

4810

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളിലെ ബോര്‍ഡ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ ‘കേരള സര്‍ക്കാര്‍’ എന്ന ബോര്‍ഡ് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ ;

(ബി)അനുമതി നല്‍കിയിട്ടില്ലെങ്കില്‍ ഇപ്രകാരം ‘കേരള സര്‍ക്കാര്‍’ എന്ന ബോര്‍ഡ് ഉപയോഗിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ നിന്നും പ്രസ്തുത ബോര്‍ഡ് നീക്കം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ; വിശദമാക്കുമോ ;

(സി)പ്രസ്തുത സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ ഉപയോഗിക്കേണ്ട ബോര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും മാനദണ്ഡം നിലവിലുണ്ടോ ; വിശദാംശം നല്‍കുമോ ?

4811

സര്‍ക്കാര്‍ വാഹനങ്ങളിലെ സണ്‍ ഫിലിം

ശ്രീ. സി. മമ്മൂട്ടി

,, പി. ഉബൈദുള്ള

കെ. മുഹമ്മദുണ്ണി ഹാജി

()സര്‍ക്കാര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെ കാണാനാവാത്ത വിധത്തിലുള്ള സൈഡ് ഗ്ളാസ്സുകള്‍ ഉപയോഗിക്കുന്നതു മുഖേനയുണ്ടാകുന്ന ബുദ്ധിമുട്ടുകളും അപകടങ്ങളും പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;

(ബി)മുന്നില്‍ കൊടിയും, പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ ബീക്കണ്‍ ലൈറ്റുമായി പോകുന്ന ഔദ്യോഗിക വാഹനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉണ്ടോ ഇല്ലയോ എന്നറിയാന്‍ സാധിക്കാത്തതുമൂലം വെറും വാഹനങ്ങള്‍ക്ക് ട്രാഫിക് നിയന്ത്രണ ഉദ്യോഗസ്ഥരും മറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥരും സല്യൂട്ട് നല്‍കേണ്ടിവരുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കറുത്ത ഗ്ളാസ്സിട്ട വാഹനത്തിന് മുന്നില്‍ ഔദ്യോഗിക കൊടിയോ ബീക്കണ്‍ ലൈറ്റോ വച്ച് കള്ളക്കടത്തുകാരോ, ഭീകരരോ സഞ്ചരിച്ചാല്‍ ആയതു കണ്ടെത്താന്‍ വഴിവക്കിലെ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ലെന്ന കാര്യം പരിഗണിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പോലീസുദ്യോഗസ്ഥന്റെ വാഹനത്തില്‍ ‘പോലീസ്’ എന്ന ബോര്‍ഡ് വച്ച് മണല്‍ക്കടത്തു സംഘം സഞ്ചരിച്ചിട്ടും ആയതു കണ്ടെത്താനായില്ലെന്ന വസ്തുത ഗൌരവപൂര്‍വ്വം പരിഗണിക്കുമോ;

()വി.വി..പി സെക്യൂരിറ്റി, രാജ്യസുരക്ഷ എന്നീ കാര്യങ്ങളില്‍ പോലും ഉന്നത സിവില്‍, പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജമുദ്രകളും അടയാളങ്ങളും പതിച്ച, കറുത്ത ഗ്ളാസ്സിട്ട വാഹനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്താനാവുമെന്ന വസ്തുത പരിഗണിച്ച്, സര്‍ക്കാര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെ വ്യക്തമായി പരിശോധന ഉദ്യോഗസ്ഥര്‍ക്ക് കാണാനാവുന്ന തരത്തിലുള്ള സൈഡ് ഗ്ളാസ്സുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിഷ്ക്കര്‍ഷിക്കുമോ?

4812

സംഘടനകള്‍ക്ക് റഫറണ്ടം

ശ്രീ. കെ. ദാസന്‍

()സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ നാമമാത്ര അംഗങ്ങള്‍ മാത്രമുള്ള ചെറിയ സംഘടനകള്‍ ചില വകുപ്പുകളെ മാത്രം പ്രതിനിധീകരിച്ച് ചുരുങ്ങിയ നിലയില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ ജീവനക്കാര്‍ക്കിടയില്‍ റഫറണ്ടം നടത്തി റഫറണ്ടത്തില്‍ ലഭിക്കുന്ന പിന്തുണ അനുസരിച്ച് സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്ന തരത്തില്‍ നിയമം കൊണ്ടുവരാന്‍ തയ്യാറാകുമോ?

4813

സെക്രട്ടേറിയറ്റില്‍ റെയില്‍വേയുടെ നിസര്‍വേഷന്‍ കൌണ്ടര്

ശ്രീ. മോന്‍സ് ജോസഫ്

()റെയില്‍വേയുടെ റിസര്‍വേഷന്‍ കൌണ്ടര്‍ ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലാല്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ഏതുവരെയായി;

(ബി)റെയില്‍വേ റിസര്‍വേഷന്‍ കൌണ്ടര്‍ തുടങ്ങുന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ നേരിടുന്ന പ്രധാന തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;

(സി)റെയില്‍വേ റിസര്‍വേഷന്‍ കൌണ്ടര്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അധിക സാമ്പത്തിക

ബാധ്യതയുണ്ടാകുമോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

4814

പി. എസ്. സി. നിയമനങ്ങളിലെ കാലതാമസം

ശ്രീ. വി. ഡി. സതീശന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ബെന്നി ബെഹനാന്‍

,, പി. . മാധവന്‍

()പി. എസ്. സി. നിയമനങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ആയതിനെക്കുറിച്ച് അന്വേഷണം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)എങ്കില്‍ എന്തെല്ലാം കാര്യങ്ങളാണ് അന്വേഷിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

4815

എന്‍.സി.. റിക്രൂട്ട്മെന്റ്

ശ്രീ. ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()എന്‍.സി.. റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനങ്ങള്‍ നിജപ്പെടുത്താന്‍ പി.എസ്.സി. തീരുമാനിച്ചിട്ടുണ്ടോ;

(ബി)എത്ര മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചിട്ടുള്ളത് ;

(സി)പ്രസ്തുത വിജ്ഞാപനങ്ങളില്‍ നിശ്ചിത യോഗ്യതയുള്ളവരെ ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ?

4816

പി.എസ്.സി നിയമന പ്രായപരിധി 18-35 -ല്‍ നിന്നും 18-36 ആക്കാന്‍ നടപടി

ശ്രീ. . പ്രദീപ്കുമാര്‍

()പെന്‍ഷന്‍ പ്രായം ഏകീകരണം പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ;

(ബി)സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഏകീകരണ ഉത്തരവ് പിന്‍വലിച്ചതിനെ തുടര്‍ന്നും ഒരു വര്‍ഷത്തെ സര്‍വ്വീസ് കാലയളവ് നീട്ടിനല്‍കിയതിനെ തുടര്‍ന്നും പി.എസ്.സി. നിയമനത്തിനായുള്ള പ്രായപരിധി 18-35 -ല്‍ നിന്നും 18-36 ആക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി ദയവായി സ്വീകരിക്കുമോ?

4817

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ആക്കിയതിന്റെ പ്രത്യാഘാതങ്ങള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ആക്കി വര്‍ദ്ധിപ്പിച്ച വേളയില്‍ പി.എസ്.സി. മുഖാന്തിരം ജോലിക്ക് അപേക്ഷിക്കുവാന്‍ സാധ്യമാകുന്ന ഉയര്‍ന്ന പ്രായപരിധി പൊതു-സംവരണ വിഭാഗങ്ങള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ ഒരു വര്‍ഷം ഉയര്‍ത്തുമെന്ന് തീരുമാനിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിരുന്നോ;

(ബി)പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച ശേഷവും, പി.എസ്.സി. വിജ്ഞാപനങ്ങളില്‍ ജോലിക്കായി അപേക്ഷിക്കുവാനുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പി.എസ്.സി. മുഖാന്തിരം തൊഴിലിനായി അപേക്ഷിക്കുവാനുള്ള ഉയര്‍ന്ന പ്രായപരിധി എല്ലാ വിഭാഗം അപേക്ഷകര്‍ക്കും ഒരുപോലെ ഓരോ വര്‍ഷം വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആയത് നടപ്പിലാക്കുവാനും, പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതലുള്ള എല്ലാ പി.എസ്.സി. വിജ്ഞാപനങ്ങള്‍ക്കും പ്രസ്തുത തീരുമാനം ബാധകമാക്കുവാനും പി.എസ്.സി.ക്ക് നിര്‍ദ്ദേശം നല്‍കുമോ;

(ഡി)പെന്‍ഷന്‍ തീയതി ഏകീകരിക്കുവാനുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റം വരുത്തുകയും പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തുകയും ചെയ്തതിലൂടെ സംസ്ഥാനത്തിനുണ്ടായ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങളും കോട്ടങ്ങളും വിശദമാക്കുമോ?

4818

പി.എസ്.സി.യുടെ എല്‍.ഡി.സി. നിയമനത്തിനായുള്ള പരീക്ഷയില്‍ ബധിര-മൂകര്‍, മൂകര്‍ എന്നീ വിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കാറ്റഗറി നമ്പര്‍ 427/10 പ്രകാരമുള്ള പി. എസ്. സി.യുടെ എല്‍.ഡി.സി. നിയമനത്തിനായുള്ള പരീക്ഷയില്‍ ബധിര -മൂകര്‍, മൂകര്‍ എന്നീ വിഭാഗങ്ങളെ സ്യൂട്ടബിലിറ്റി ടെസ്റില്‍ പങ്കെടുപ്പിക്കേണ്ടതില്ല എന്നും ഇവരെ പ്രസ്തുത തസ്തികയില്‍ നിയമിക്കേണ്ടതില്ല എന്നുമുള്ള പി. എസ്. സി. ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ബധിരര്‍ എന്ന വിഭാഗത്തില്‍പ്പെടുന്നവര്‍ 90% പേരും സംസാരിക്കാത്ത ബധിരര്‍ ആണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ആയതിനാല്‍ സംസാരിക്കാത്ത ബധിര വിഭാഗങ്ങള്‍ക്ക് ജോലി നിഷേധിക്കുന്നത് മനുഷ്യത്വ ഹീനപരമായ നടപടിയാണെന്ന് കരുതുന്നുണ്ടോ;

(ഡി)എങ്കില്‍ ഈ വിഭാഗത്തിന് മുന്‍പ് കിട്ടിയിരുന്ന ആനുകൂല്യം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

4819

ഡല്‍ഹി കേരള ഹൌസില്‍ സ്പെഷ്യല്‍ റൂള്‍സ് സമയബന്ധിതമായി നടപ്പാക്കാന്‍ നടപടി

ഡോ. കെ. ടി ജലീല്‍

()ന്യൂഡല്‍ഹി കേരള ഹൌസില്‍ നിയമനങ്ങള്‍ നടത്തുന്നത് സംബന്ധിച്ച സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്നതിന് ഇതിനകം നടത്തിയ നടപടികള്‍ വിശദമാക്കാമോ;

(ബി)സ്പെഷ്യല്‍ റൂള്‍സ് ഇല്ലാത്തതിനാല്‍ കേരള ഹൌസിലെ നിയമനങ്ങള്‍ പി.എസ്.സി.യ്ക്ക് വിടാന്‍ കഴിയാതിരിക്കുന്നുണ്ടോ;

(സി)ഡല്‍ഹി കേരള ഹൌസില്‍ സ്പെഷ്യല്‍ റൂള്‍സ് സമയബന്ധിതമായി തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)കേരള ഹൌസില്‍ ഈ സര്‍ക്കാര്‍ ഇതിനകം ഏതെല്ലാം തസ്തികകളില്‍ ആരെയെല്ലാം സ്ഥിരമായോ താല്ക്കാലികമായോ ദിവസകൂലിയടിസ്ഥാനത്തിലോ നിയമിക്കുകയുണ്ടായിയെന്ന് വിശദാമക്കുമോ ?

4820

പി.എസ്.സിയുടെ ഹെല്‍പ്പ് ഡെസ്ക്കുകള്‍

ശ്രീ. കെ. മുരളീധരന്‍

,, എം. പി. വിന്‍സെന്റ്

,, സി. പി. മുഹമ്മദ്

,, വി. പി. സജീന്ദ്രന്‍

()ജില്ലാ താലൂക്ക് തലങ്ങളില്‍ പി.എസ്.സി യുടെ ഹെല്‍പ്പ് ഡെസ്കുകള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ;

(ബി)ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ആയതു വഴി ലഭ്യാക്കുന്നത് ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വികരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

4821

എല്‍.ഡി.സി.നിയമനം

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()2012 ജനുവരി 30ന് കേരളത്തിലെ 14 ജില്ലകളിലും നിലവില്‍ വന്ന എല്‍.ഡി.സി. നിയമന ലിസ്റില്‍ നിന്നും നിയമനം നടക്കാത്തതിന്റെ കാരണം വിശദമാക്കാമോ ;

(ബി)ഈ ലിസ്റില്‍ നിന്നും നിയമനത്തിനായി കാസര്‍ഗോഡ് ജില്ലയില്‍ നിന്നും എത്ര ഒഴിവുകളാണ് പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് ;

(സി)2012 ഡിസംബര്‍ 31നുളളില്‍ വരാവുന്ന റിട്ടയര്‍മെന്റ് ഒഴിവുകള്‍ വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ ?

4822

റാങ്ക് ലിസ്റുകളുടെ കാലാവധി

ശ്രീ. രാജു എബ്രഹാം

()2013 മാര്‍ച്ച് 31 നകം കാലാവധി അവസാനിക്കുന്ന എത്ര പി.എസ്.സി റാങ്ക് ലിസ്റുകളുണ്ട്;

(ബി)2012 മാര്‍ച്ച് 31 ന് വിരമിക്കല്‍ ഏകീകരണം കണക്കാക്കി എത്ര തസ്തികകളില്‍ സൂപ്പര്‍ന്യൂമററി നിയമനം നടത്തിയിട്ടുണ്ട്;

(സി)2011 ഏപ്രില്‍ 1 മുതല്‍ 2012 മാര്‍ച്ച് 31 വരെ തസ്തികകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ച് ഇതിനോടകം നിയമനം നടത്തിക്കഴിഞ്ഞിട്ടുള്ളതിനാല്‍, പരമാവധി പേര്‍ക്ക് നിയമനം ലഭിക്കാന്‍ കഴിയുംവിധം, 2012 മേയ് 1 മുതല്‍ 2013 മാര്‍ച്ച് 31 വരെ കാലാവധി ഉള്ള എല്ലാ റാങ്ക് ലിസ്റുകളുടെയും കാലാവധി 1 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കുവാന്‍ തയ്യാറാകുമോ?

4823

മലപ്പുറം ജില്ല എല്‍.ഡി.സി റാങ്ക്ലിസ്റ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()മലപ്പുറം ജില്ല എല്‍.ഡി.സി റാങ്ക്ലിസ്റ് പി.എസ്.സി പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ടോ;

(ബി)ഈ ലിസ്റില്‍ നിന്നും നിയമനങ്ങള്‍ക്കുള്ള അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ക്ക് അയച്ചിട്ടുണ്ട്; വിശദമാക്കുമോ;

(സി)നിയമനത്തിനായി എത്ര ഒഴിവുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഓരോ വകുപ്പു തിരിച്ചുള്ള കണക്ക് വെളിപ്പെടുത്തുമോ;

(ഡി)വകുപ്പുമേധാവികളോട് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കുമോ?

4824

പാലക്കാട് എല്‍.ഡി.ക്ളാര്‍ക്ക് റാങ്ക് ലിസ്റ്

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട് ജില്ലയിലെ എല്‍.ഡി.ക്ളാര്‍ക്ക് റാങ്ക് ലിസ്റ് എന്നാണ് പ്രസിദ്ധീകരിച്ചത്;

(ബി)പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്;

(സി)നിലവില്‍ ഏതെല്ലാം വകുപ്പുകളില്‍ നിന്നും എത്ര ഒഴിവുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്?

4825

പത്തനംതിട്ട എല്‍. ഡി. ടൈപ്പിസ്റ് റാങ്ക് ലിസ്റ്

ശ്രീ. എം. ഹംസ

()നിലവില്‍ ഏതെല്ലാം ജില്ലകളില്‍ എല്‍. ഡി. ടൈപ്പിസ്റിന്റെ റാങ്ക് ലിസ്റ് നിലവിലുണ്ട്;

(ബി)പത്തനംതിട്ട ജില്ലയില്‍ എല്‍. ഡി. ടൈപ്പിസ്റ് റാങ്ക്ലിസ്റ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതില്‍ എത്രാമത് റാങ്ക്വരെ നിയമനത്തിന് ശുപാര്‍ശ നല്കി; വിശദാംശങ്ങള്‍ നല്കുമോ;

(സി)പത്തനംതിട്ട ജില്ലയില്‍ 31.05.2012 വരെ എത്ര എല്‍. ഡി. ടൈപ്പിസ്റുമാരുടെ ഒഴിവുകള്‍ ആണ് പി. എസ്. സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4826

പത്തനംതിട്ട ജില്ല-എല്‍.ഡി.ടൈപ്പിസ്റ് റാങ്ക് ലിസ്റ്

ശ്രീ. റ്റി.യൂ.കുരുവിള

()പത്തനംതിട്ട ജില്ലയില്‍ എല്‍.ഡി.ടൈപ്പിസ്റ് റാങ്ക്ലിസ്റ് നിലവില്‍ വന്നിട്ടുണ്ടോ;

(ബി)പ്രസ്തുത തസ്തികയില്‍ എത്ര വേക്കന്‍സികള്‍ പി.എസ്.സി.യില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; അവയിന്മേല്‍ സ്വീകരിച്ച നടപടികള്‍ പറയാമോ;

(സി)പത്തനംതിട്ട ജില്ലയില്‍ നിലവില്‍ ഒഴിവുളള വേക്കന്‍സികള്‍ അടിയന്തിരമായി പി.എസ്.സി.യ്ക്ക് റിപ്പാര്‍ട്ട് ചെയ്യാന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ ?

4827

കെ.എസ്..ബി. മസ്ദൂര്‍ റാങ്ക് ലിസ്റ്

ശ്രീ. റ്റി. യു. കുരുവിള

()കെ.എസ്..ബി. മസ്ദൂര്‍ തസ്തികയിലേക്ക് പി.എസ്.സി. നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ് എന്ന് പ്രസിദ്ധീകരിക്കുമെന്ന് പറയാമോ ;

(ബി)പ്രസ്തുത പരീക്ഷയുടെ ഓരോ ജില്ലയിലേയും കട്ട്-ഓഫ് മാര്‍ക്ക് എത്രയാണ് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ ;

(ഡി)നിലവില്‍ ഓരോ ജില്ലയില്‍ നിന്നും എത്ര ഒഴിവുകള്‍ വീതം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ?

4828

ഇടുക്കി ജില്ല-എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് റാങ്ക്ലിസ്റ്

ശ്രീ. റ്റി. യൂ. കുരുവിള

()ഇടുക്കി ജില്ലയില്‍ പുതുതായി വന്ന എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് റാങ്ക് പട്ടികയില്‍ നിന്നും എത്രപേരെ അഡ്വൈസ് ചെയ്തിട്ടുണ്ട്;

(ബി)ഈ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്;

(സി)നിലവില്‍ അഡ്വൈസ് ചെയ്തതിന്റെ റൊട്ടേഷന്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത ലിസ്റിന്റെ കാലാവധി എന്ന് വരെയാണ്?

4829

കൃഷി അസിസ്റന്റ് ഗ്രേഡ് കക സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്

ശ്രീ. കെ. രാജു

()കൃഷി അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയ്ക്കുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനുളള റാങ്ക്ലിസ്റ് നിലവിലുണ്ടോ; എങ്കില്‍ ഇപ്പോഴത്തെ നിയമന അവസ്ഥ അറിയിക്കുമോ;

(ബി)പ്രസ്തുത റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ഈ തസ്തികയുടെ ജനറല്‍ റിക്രൂട്ട്മെന്റ് പ്രകാരമുള്ള മെയിന്‍ റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവര്‍ക്കുപകരം സപ്ളിമെന്ററി ലിസ്റില്‍ നിന്നും നിയമനം നടത്തുമോ;

(സി)മതിയായ എണ്ണം പട്ടികജാതി വിഭാഗക്കാര്‍ പ്രസ്തുത മെയിന്‍ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

4830

എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ നിയമനം

ശ്രീ. കെ. രാജു

()പി.എസ്.സി 2008 ജനുവരി മാസം എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് കോഴിക്കോട് ജില്ലയില്‍ നടത്തിയ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ആയതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ലിസ്റ് എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കുമോ?

4831

സ്റാഫ് നഴ്സ് ഗ്രേഡ്-കക

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()ആരോഗ്യവകുപ്പില്‍ സ്റാഫ് നഴ്സ് ഗ്രേഡ്-2 തസ്തികയില്‍ നിയമനം നടത്തുന്നതിനായി പി.എസ്.സി. പരീക്ഷ നടത്തിയിരുന്നുവോ;

(ബി)എങ്കില്‍ വിവിധ ജില്ലകളില്‍ പരീക്ഷ നടത്തിയ തീയതി വ്യക്തമാക്കുമോ;

(സി)ഈ പരീക്ഷയില്‍ മൂല്യനിര്‍ണ്ണയം നടത്തി ഫലം പുറപ്പെടുവിച്ചിട്ടുണ്ടോ;

(ഡി)പ്രസ്തുത തസ്തികയില്‍ നിയമനം നടത്തുന്നതിനായി ഏതെങ്കിലും ജില്ലയില്‍ പി.എസ്.സി. ലിസ്റ് നിലവിലുണ്ടോ;

()ഈ തസ്തികയില്‍ നടത്തിയ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം നടത്തി അടിയന്തിരമായി ലിസ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4832

അച്ചടിവകുപ്പില്‍ സൂപ്പര്‍ വൈസര്‍ തസ്തിക നിയമനത്തിനുള്ള പി.എസ്.സി. വിജ്ഞാപനം

ശ്രീ. ജി. എസ്. ജയലാല്‍

()15-9-2010-ലെ ഗസറ്റ് വിജ്ഞാപനപ്രകാരം പി.എസ്.സി. അപേക്ഷ ക്ഷണിച്ച അച്ചടിവകുപ്പിലെ സൂപ്പര്‍വൈസര്‍ തസ്തിക (കാറ്റഗറി നമ്പര്‍ 250/10)യുടെ തുടര്‍നടപടി പി.എസ്.സി റദ്ദ് ചെയ്യുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത ഉത്തരവനുസരിച്ച് എത്ര ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷ നല്‍കിയിരുന്നതെന്ന് പറയാമോ ; ഏത് കാരണത്താലാണ് പ്രസ്തുത വിജ്ഞാപനം റദ്ദ് ചെയ്ത് പുതുതായി അപേക്ഷ സ്വികരിക്കുവാന്‍ തീരുമാനിച്ചതെന്നും അറിയിക്കുമോ ;

(സി)മേല്‍പ്പറഞ്ഞ പി.എസ്.സി. അറിയിപ്പ് പ്രകാരം അപേക്ഷ നല്‍കിയിട്ടുള്ള നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധികഴിഞ്ഞുപോയതിനാല്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ റദ്ദ് ചെയ്യപ്പെട്ട തസ്തിക വിജ്ഞാപന നടപടി വീണ്ടും ആരംഭിക്കുവാന്‍ ആദ്യം അപേക്ഷ സമര്‍പ്പിച്ചിരുന്നതും, പ്രായപരിധി കഴിഞ്ഞതുമായ ഉദ്യോഗാര്‍ത്ഥികളെക്കൂടി പരിഗണിക്കുവാന്‍ സന്നദ്ധമാകുമോയെന്ന് വിശദമാക്കുമോ ?

4833

സെക്രട്ടേറിയറ്റ് / പി.എസ്.സി. ടൈപ്പിസ്റ് തസ്തികയിലെ ഒഴിവുകള്

ശ്രീ. റ്റി. യു. കുരുവിള

()സെക്രട്ടേറിയറ്റ്, പി.എസ്.സി., എന്നിവയിലേയ്ക്കുള്ള ടൈപ്പിസ്റിന്റെ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ;

(ബി)നിലവില്‍ എത്രപേര്‍ക്ക് പ്രസ്തുത ലിസ്റില്‍നിന്നും അഡ്വൈസ് നല്‍കിയിട്ടുണ്ട് ;

(സി)ഈ തസ്തികയില്‍ വരുന്ന ഒഴിവുകളില്‍ താമസം കൂടാതെ നിയമിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

4834

തൃശ്ശൂര്‍ ജില്ല ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക് ഒഴിവുകള്‍

ശ്രീമതി ഗീതാ ഗോപി

()തൃശ്ശൂര്‍ ജില്ലയില്‍ ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക് തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(ബി)അതില്‍ എത്ര എണ്ണം പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(സി)റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ അടിയന്തിരമായി പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

4835

വിവിധ വകുപ്പുകളിലെ പുതിയ തസ്തികകള്‍

ശ്രീ. പി. ഉബൈദുള്ള

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവിധ വകുപ്പുകളിലായി ഏതെല്ലാം പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ ;

(ബി)ഏതെങ്കിലും വകുപ്പുകളിലെ തസ്തികകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ ;

(സി)തസ്തികകള്‍ വെട്ടിച്ചുരുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ ;

(ഡി)പുതുതായി സൃഷ്ടിച്ച തസ്തികകളിലേക്ക് നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ?

4836

ലാസ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് വകുപ്പുതല സീനിയോറിറ്റി പരിഗണിച്ച് സ്ഥാനക്കയറ്റം

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാന സര്‍വ്വീസില്‍ ലാസ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് വകുപ്പുതല സീനിയോറിറ്റി പരിഗണിച്ച് സ്ഥാനക്കയറ്റം നല്‍കുന്ന സംവിധാനമുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം വകുപ്പുകളിലാണിപ്പോള്‍ പ്രൊമോഷന്‍ നല്‍കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)യോഗ്യതയ്ക്കനുസരിച്ച് ലാസ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് എല്ലാ വകുപ്പുകളിലും പ്രൊമോഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)ഇതുസംബന്ധിച്ച ഭരണപരിഷ്കാര വകുപ്പിലെ 11219/ആര്‍2/07/പി.ആന്റ്എ.ആര്‍.ഡി. നമ്പര്‍ ഫയലില്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കുമോ?

4837

കോളേജ് ലക്ചറര്‍ (ഹിസ്ററി) തസ്തികയിലെ ശ്രീമതി ഷീനാകൃഷ്ണന്റെ നിയമനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോളേജ് ലക്ചറര്‍ (ഹിസ്ററി) തസ്തികയില്‍ പി.എസ്.സി. അഡ്വൈസ് ചെയ്ത ശ്രീമതി ഷീനാകൃഷ്ണന് യഥാസമയം നിയമനം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(സി)കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ;

(ഡി)റാങ്ക് ലിസ്റ് പ്രകാരം പ്രസ്തുത ഒഴിവുകളിലേക്ക് ഒന്നാമതായി പരിഗണിക്കേണ്ടിയിരുന്നത് ആരെയാണെന്ന് അറിയിക്കുമോ ;

()ആരെയാണ് പരിഗണിച്ചത്;

(എഫ്)പി.എസ്.സി. തെറ്റായി അഡ്വൈസ് ചെയ്തതു കാരണം ശ്രീമതി ഷീനാകൃഷ്ണന് യഥാസമയം ജോലി ലഭിക്കാത്തതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വെളിപ്പെടുത്തുമോ ;

(ജി)ജോലി യഥാസമയം നല്‍കാത്തതിന് ഉത്തരവാദികള്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിക്കുക എന്ന് വെളിപ്പെടുത്തുമോ ;

(എച്ച്)ഇക്കാര്യത്തില്‍ എന്തെങ്കിലും കേസ് കോടതികളില്‍ നിലവിലുണ്ടോ ;

()ഉണ്ടെങ്കില്‍ കേസ് ആരാണ് ഫയല്‍ ചെയ്തിട്ടുള്ളത് എന്നും ആര്‍ക്കെതിരെയാണ് ഫയല്‍ ചെയ്തിട്ടുള്ളത് എന്നും വ്യക്തമാക്കുമോ ;

(ജെ)കേസ് നിലവിലുണ്ടെങ്കിലും ശ്രീമതി ഷീനാകൃഷ്ണന് ജോലി നല്‍കുന്നതിനും ആയത് അവര്‍ക്ക് അര്‍ഹതപ്പെട്ട തീയതി മുതല്‍ വേതനം നല്‍കികൊണ്ടും സീനിയോറിറ്റി അംഗീകരിച്ചുകൊണ്ടും നല്‍കുന്നതിനും ഭാവിയില്‍ ഇതു സംബന്ധിച്ച് വരാവുന്ന കോടതി വ്യവഹാരങ്ങള്‍ ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

4838

തിരുവനന്തപുരം എല്‍.പി. സ്കൂള്‍ അസിസ്റന്റ് നിയമനം

ശ്രീ. ആര്‍. രാജേഷ്

()തിരുവനന്തപുരം ജില്ലയില്‍ എല്‍.പി. സ്കൂള്‍ അസിസ്റന്റ് റാങ്ക് ലിസ്റ് നിലവില്‍ വന്നത് എന്നാണ് ; പ്രസ്തുത ലിസ്റിന്മേല്‍ നിയമന നിരോധനം നിലനില്‍ക്കുന്നുണ്ടോ ;

(ബി)എത്ര റാങ്കുവരെ നിയമനം നടന്നു ; സ്കൂളുകളില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ; മറ്റു ജില്ലകളില്‍ പ്രസ്തുത ലിസ്റില്‍ നിന്നും നിമയനം നടക്കുന്നുണ്ടോ ;

(സി)14 ജില്ലകളിലെയും ജില്ല തിരിച്ചുള്ള നിയമനം നടന്ന കണക്ക് ലഭ്യമാക്കുമോ; റാങ്ക് ലിസ്റ് നിലനില്‍ക്കുമ്പോള്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്തുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ ?

4839

സബ് ഇന്‍സ്പെക്ടര്‍ പി.എസ്.സി. പരീക്ഷാ ഫലം

ശ്രീ. ബി. സത്യന്‍

()പി. എസ്. സി. 2007-ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചതും മുപ്പതിനായിരത്തോളംപേര്‍ എഴുതിയതുമായ സബ് ഇന്‍സ്പെക്ടര്‍ (ജനറല്‍ എക്സിക്യൂട്ടീവ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പരീക്ഷയുടെ റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് എന്തെങ്കിലും നിയമ തടസ്സമുണ്ടോ;

(സി)ഈ പരീക്ഷയുടെ റിസള്‍ട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

4840

എല്‍.ഡി.ക്ളാര്‍ക്ക് (തമിഴ്-മലയാളം) തസ്തികയില്‍ പരീക്ഷ

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ 305/2007 നോട്ടിഫിക്കേഷന്‍ പ്രകാരം എല്‍.ഡി. ക്ളാര്‍ക്ക് (തമിഴ്-മലയാളം) എന്ന തസ്തികയില്‍ പരീക്ഷ നടത്തിയിട്ടുണ്ടോ;

(ബി) ഈ തസ്തികയുടെ നോട്ടിഫിക്കേഷന്‍ വന്ന തീയതി എന്നാണ്; ഈ തസ്തികയ്ക്കായി പരീക്ഷ നടത്തിയത് എന്നാണ്;

(സി)പരീക്ഷാഫലം പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസം നേരിടുന്നതിനുള്ള കാരണം വിശദമാക്കുമോ;

(ഡി)2007-ല്‍ നോട്ടിഫിക്കേഷന്‍ വന്ന തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.