STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*691

റവന്യൂ വകുപ്പിന്റെ സേവനങ്ങളില്‍ സുതാര്യത

ശ്രീ. വര്‍ക്കല കഹാര്‍

,, റ്റി.എന്‍. പ്രതാപന്‍

,, കെ. മുരളീധരന്‍

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റവന്യൂ വകുപ്പില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സാമ്പത്തിക സേവനങ്ങള്‍ എന്നിവ സുതാര്യതയോടെ കൈകാര്യം ചെയ്യുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം;

(ബി)ഇതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗപ്പെടുത്തുമോ;

(സി)ഇത് നടപ്പാക്കുന്നതിന് നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തുമോ എന്നറിയിക്കുമോ?

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

*692

റോഡുകളുടെ സുരക്ഷാ ഓഡിറ്റ്

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, കെ. അച്ചുതന്‍

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ റോഡ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നിര്‍ദ്ദിഷ്ട റോഡ് വികസന നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കാമോ ;

(ബി)എല്ലാ റോഡുകളുടെയും സുരക്ഷാ ഓഡിറ്റ് നടത്തുന്ന കാര്യം നയത്തില്‍ ഉള്‍പ്പെടുത്തുമോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)സുരക്ഷാ ഓഡിറ്റിന്റെ രീതിയും പ്രവര്‍ത്തനങ്ങളും എങ്ങനെയൊ ക്കെയാണ് ; വിശദമാക്കുമോ ?

*693

റേഷന്‍ കടകള്‍ നവീകരിക്കുന്നതിന് പദ്ധതികള്‍

ശ്രീ. പാലോട് രവി

'' ലൂഡി ലൂയിസ്

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ റേഷന്‍ കടകള്‍ നവീകരിക്കുന്നതിന് ആവിഷ്കരിച്ചിട്ടുളള പദ്ധതികള്‍ എന്തെല്ലാമാണ് ; വിശദമാക്കുമോ ;

(ബി)റേഷന്‍ ചില്ലറ വ്യാപാരികള്‍ റേഷന്‍ സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പൂര്‍ണ്ണ തോതില്‍ ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളത് ; വിശദമാക്കുമോ ?

*694

എഞ്ചിനീയറിംഗ് കോളേജുകളുടെ അക്കാദമിക് നിലവാരം

ശ്രീ. പി.സി. ജോര്‍ജ്

'' എം.വി. ശ്രേയാംസ്കുമാര്‍

'' റോഷി അഗസ്റിന്‍

'' ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളുടെ അക്കാദമിക്ക് നിലവാരത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

(ബി)എഞ്ചിനീയറിംഗ് കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ത്തോടൊപ്പം പ്രായോഗിക തലത്തില്‍ പരിജ്ഞാനം കൈവരിക്കുന്നതിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് ;

(സി)സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുതകുന്ന തരത്തില്‍ പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ

*695

ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഇവയെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്;

(സി)ഇതിനായി എന്ത് തുക മുതല്‍മുടക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)എത്ര ലബോറട്ടറികളാണ് ഈ വര്‍ഷം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്?

*696

ഹയര്‍ സെക്കണ്ടറി പാഠ്യ പദ്ധതി സമീപന രേഖ

ശ്രീ. സി. ദിവാകരന്‍

,, ജി.എസ്. ജയലാല്‍

,, .കെ.വിജയന്‍

,, കെ.അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഹയര്‍ സെക്കണ്ടറി പാഠ്യ പദ്ധതി സമീപന രേഖ തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ ഈ സമഗ്ര രേഖയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതിയുടെ പോരായ്മകളെക്കുറിച്ച് പഠനം നടത്താതെയാണ് പ്രസ്തുത സമഗ്ര രേഖ തയ്യാറാക്കിയിട്ടുളളതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)യോഗയും, സൂര്യനമസ്ക്കാരവും പഠിപ്പിക്കേണ്ടതില്ലെന്ന ശുപാര്‍ശയുണ്ടായിട്ടുണ്ടോ ; എങ്കില്‍ ഈ ശുപാര്‍ശയ്ക്ക് ആധാരമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

*697

റീസര്‍വ്വേ അദാലത്തുകള്‍

ശ്രീ. വി. റ്റി. ബല്‍റാം

'' വി. ഡി. സതീശന്‍

,, എം. പി. വിന്‍സെന്റ്

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റീസര്‍വ്വേ സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ബി)ഇതിനായി അദാലത്തുകള്‍ നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(സി)എന്നു മുതലാണ് ഈ അദാലത്തുകള്‍ നടത്താനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

*698

സ്കൂള്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

'' പി. കെ. ഗുരുദാസന്‍

,, ജി. സുധാകരന്‍

,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ‘സ്കൂള്‍ മോണിറ്ററിംഗ് കമ്മിറ്റി’കള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ ; ഇക്കാര്യത്തില്‍ എയ്ഡഡ് സ്കൂളുകളുടെ കാര്യത്തിലുണ്ടായ ധാരണ എപ്രകാരമാണ് ;

(ബി)ഇത് നിലവിലുള്ള അദ്ധ്യാപക-രക്ഷകര്‍തൃ സമിതികള്‍ക്ക് സമാനമാണോ ;

(സി)ഇവയ്ക്ക് പുറമെ, വിദ്യാലയങ്ങളില്‍ ‘ധര്‍മ്മസേന’ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി)ഇതിന്റെ ഘടനയും പ്രവര്‍ത്തനവും അധികാരാവകാശങ്ങളും സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

*699

അദ്ധ്യാപകര്‍ക്കുള്ള പാഠ്യപദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, സണ്ണി ജോസഫ്

,, എം. . വാഹീദ്

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ അദ്ധ്യാപകര്‍ക്ക് വേണ്ടി പുതിയ പാഠ്യപദ്ധതിയുടെ കരട് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ആരാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ; ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ?

*700

ഭാഗപത്രം രജിസ്ട്രേഷന്‍ ഫീസ് ഏകീകരിക്കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

'' പി.കെ. ഗുരുദാസന്‍

,, എസ്. ശര്‍മ്മ

,, കെ.കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭാഗപത്രം രജിസ്റര്‍ ചെയ്യുന്നതിന് സംസ്ഥാനത്ത് പലയിടങ്ങളിലും വ്യത്യസ്ത നിരക്കിലുള്ള ഫീസാണ് ഈടാക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളില്‍ അവ്യക്തത ഉള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ടോ;

(സി)എങ്കില്‍ ഇവ പരിശോധിച്ച് അപാകതകള്‍ പരിഹരിക്കുന്നതിനും ഭാഗപത്രം രജിസ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് നിരക്ക് ഏകീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

*701

സി.ബി.എസ്., .സി.എസ്സ്.ഇ സ്കൂളുകളില്‍ മലയാളം പഠനം

ശ്രീമതി ഗീതാ ഗോപി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി. ശശി

ശ്രീമതി..എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര സി.ബി.എസ്., .സി.എസ്സ്.ഇ സ്കൂളുകള്‍ക്ക് എന്‍..സി നല്‍കിയിട്ടുണ്ട്;

(ബി)ഇത്തരം സ്കൂളുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കിയിട്ടുണ്ടോ; ഇതിനായുള്ള കേരള പാഠാവലി തയ്യാറാക്കിയിട്ടുണ്ടോ;

(സി)പ്രൈമറി, യു.പി, ഹൈസ്കൂള്‍ തുടങ്ങിയ ക്ളാസ്സുകളില്‍ ആഴ്ചയില്‍ എത്ര മണിക്കൂര്‍ വീതം കേരള പാഠാവലി പഠിപ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വെളിപ്പെടുത്തുമോ ?

*702

റോഡ് വികസനനയം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. മുരളീധരന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് റോഡ് വികസനനയം രൂപപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)സംസ്ഥാന പാതകള്‍ നാലുവരിയാക്കാനും ഇവയെ ബന്ധിപ്പിക്കുന്ന മറ്റു റോഡുകള്‍ രണ്ടുവരിപ്പാതയാക്കാനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ആയതിനുള്ള തുക എവിടെ നിന്നാണ് കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

*703

എന്‍...സിയുടെ അംഗീകാരം ലഭിക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. എന്‍. ഷംസുദ്ദീന്‍

'' എന്‍..നെല്ലിക്കുന്ന്

,, പി.ഉബൈദുള്ള

,, പി.കെ.ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ കോളേജുകള്‍ക്ക് നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൌണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡമെന്താണെന്ന് വിശദമാക്കുമോ;

(ബി)എന്‍...സി.യുടെ അംഗീകാരം ലഭിക്കുന്ന കോളേജുകള്‍ക്ക് ലഭിക്കുന്ന കൂടുതല്‍ ആനുകൂല്യങ്ങളെ സംബന്ധിച്ചുള്ള വിശദ വിവരം ലഭ്യമാക്കുമോ;

(സി)സംസ്ഥാനത്താകെ എത്ര സര്‍ക്കാര്‍, എയിഡഡ് കോളേജുകള്‍ക്ക് എന്‍... സിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

*704

ലാഭം മാര്‍ക്കറ്റിലും മാവേലി സ്റോറിലും വിതരണം ചെയ്യുന്ന സാധനങ്ങള്‍

ശ്രീ. കെ. രാജു

'' സി. ദിവാകരന്‍

'' ചിറ്റയം ഗോപകുമാര്‍

'' പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ലാഭം മാര്‍ക്കറ്റുകളും മാവേലി സ്റോറുകളും മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്രയിനം സാധനങ്ങളാണ് വിതരണം ചെയ്തിരുന്നത്; അവയുടെ പട്ടികയും 2011 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ അവയുടെ വില വിവരവും വിശദമാക്കുമോ;

(ബി)ഇപ്പോള്‍ ഇവയില്‍ കൂടി എത്രയിനം സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്; അവയുടെ പട്ടികയും അവയുടെ വില എത്രവീതമാണെന്നും വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ ഇപ്പോള്‍ വിറ്റുവരവ് കുറഞ്ഞിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിറ്റുവരവ് കുറയാ നുണ്ടായ കാരണങ്ങള്‍ വെളിപ്പെടുത്തുമോ?

*705

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ അരിസംഭരണം

ശ്രീ. സി. കൃഷ്ണന്‍

,, എസ്. രാജേന്ദ്രന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ അരി സംഭരണം വെട്ടിക്കുറയ്ക്കുകയുണ്ടായോ; വിശദാംശം വെളിപ്പെടുത്താമോ;

(ബി)ഇങ്ങനെ വെട്ടിക്കുറവ് വരുത്താനുള്ള കാരണം വ്യക്തമാക്കുമോ; ഇത് വിപണിയില്‍ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടോ;

(സി)മുന്‍ സര്‍ക്കാര്‍ ആരംഭിച്ച ‘അരിക്കട’ പദ്ധതി വിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന് സഹായകരമായിരുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അരിക്കട പദ്ധതി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും തുടരുന്നുണ്ടോ; ഇതിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കുന്നുണ്ടോ; എങ്കില്‍ എന്ത് തുകയാണ് നല്‍കിയത്;

(ഡി) പൊതുവിപണിയില്‍ അരിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ അരി സംഭരിച്ച് വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് ആവശ്യമായ അധിക ഫണ്ട് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

*706

പ്ളസ് വണ്‍ അഡ്മിഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, റ്റി. വി. രാജേഷ്

ശ്രീമതി കെ. കെ. ലതിക

ശ്രീ. വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ വിദ്യാഭ്യാസ വര്‍ഷത്തെ പ്ളസ് വണ്‍ അഡ്മിഷന്‍ പൂര്‍ത്തിയായോ ; എത്ര ഘട്ടങ്ങളായിട്ടാണ് ഇത് പൂര്‍ത്തിയാക്കിയത് ;

(ബി)അപേക്ഷിച്ചവരില്‍ എത്ര ശതമാനത്തിന് അഡ്മിഷന്‍ നേടാനായിട്ടുണ്ട് ;

(സി)മാനേജ്മെന്റ് ക്വാട്ട എത്ര ശതമാനമാണ് ; അതനുസരിച്ച് എത്ര പേര്‍ക്ക് അഡ്മിഷന്‍ ലഭിക്കും ;

(ഡി)ഉന്നത വിദ്യാഭ്യാസത്തിന് അവസരം കിട്ടാത്തവര്‍ക്കായി എന്തെങ്കിലും പരിഹാരം കാണാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

*707

നിര്‍ദ്ദിഷ്ട വാഗണ്‍ ഫാക്ടറിക്കു വേണ്ടി ഏറ്റെടുത്ത സ്ഥലം

ശ്രീ. ജി. സുധാകരന്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. സി. കെ. സദാശിവന്‍

,, . എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരളത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന വാഗണ്‍ ഫാക്ടറിക്ക് എവിടെയാണ് സ്ഥലം കണ്ടെത്തിയിട്ടുളളത്, എത്ര ഏക്കര്‍ ഭൂമിയാണ് കണ്ടെത്തിയിട്ടുളളതെന്ന് വെളിപ്പെടുത്തുമോ ;

(ബി) പ്രസ്തുത സ്ഥലത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഭൂമി ലഭ്യമായിരിക്കുമ്പോള്‍ പുതുതായി ഭൂമി ഏറ്റെടുക്കാന്‍ ഇടയായതെന്തുകൊണ്ടെന്ന് വിശദമാക്കുമോ ;

(സി)ഏറ്റെടുക്കുന്ന ഈ ഭൂമി സ്വകാര്യ കമ്പനിയ്ക്ക് വേണ്ടിയാണോ എന്നും ഇതിന് തദ്ദേശവാസികളുടെ എതിര്‍പ്പുണ്ടോയെന്നും വ്യക്തമാക്കുമോ;

(ഡി)ഫാക്ടറി സ്ഥാപനം ഈ ഭൂപ്രദേശത്തെ പാരിസ്ഥിതികമായി ദോഷം ചെയ്യുന്നതാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ ?

T*708

ശബരിമലയിലേക്കുള്ള പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികളും നവീകരണവും

ശ്രീ. രാജു എബ്രഹാം

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. വി. ശിവന്‍കുട്ടി

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ശബരിമലയിലേക്കുള്ള പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികളും നവീകരണവും സമയബന്ധിതമായി നടപ്പാക്കാതിരുന്നതിനാല്‍ കഴിഞ്ഞ സീസണില്‍ ഭക്തജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മണ്ണാറക്കുളഞ്ഞി-ചാലക്കയം, കണമല-ഇലവുങ്കല്‍ റോഡുകളുടെ ഉപരിതലം റബ്ബറൈസ് ചെയ്തു നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ സീസണ്‍ കാലത്ത് തീരുമാനം ഉണ്ടായിട്ടും ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ലാത്തത് പരിശോധിച്ചിട്ടുണ്ടോ;

(സി)ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടന സീസണിനു മുമ്പ് തന്നെ ശബരിമലപാതകള്‍ ഗതാഗതയോഗ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമോ?

*709

സഞ്ചരിക്കുന്ന മാവേലി സ്റോര്‍

ശ്രീ. ബി. ഡി. ദേവസ്സി

'' കെ. വി. വിജയദാസ്

,, . പ്രദീപ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഇപ്പോള്‍ സഞ്ചരിക്കുന്ന മാവേലി സ്റോറുകള്‍ പ്രവര്‍ത്തനക്ഷമമാണോ;

(ബി)എത്രയെണ്ണമാണ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്; അതില്‍ എത്ര എണ്ണമാണ് നിലവില്‍ പ്രവര്‍ത്തനക്ഷമമായുള്ളത്;

(സി)പിന്നോക്ക പ്രദേശങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായ പ്രസ്തുത സംവിധാനം വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

*710

മെഗാ ഫുഡ് പാര്‍ക്ക്

ശ്രീ. വി. പി. സജീന്ദ്രന്‍

,, കെ. മുരളീധരന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എവിടെയാണ് ഇത് സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)പ്രസ്തുത ഫുഡ് പാര്‍ക്കില്‍ എത്ര നൂതന ഭക്ഷ്യസംസ്കരണശാലകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതുവഴി ഏകദേശം എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്?

*711

കുട്ടികളുടെ ഉച്ചഭക്ഷണ സമ്പ്രദായത്തില്‍ മാറ്റം

ശ്രീ. . എം. ആരിഫ്

'' എം. ചന്ദ്രന്‍

ശ്രീമതി. പി. അയിഷാ പോറ്റി

ശ്രീ. എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ നിലവിലുളള സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഏത് ഏജന്‍സിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്തരത്തിലുളള മാറ്റം കൊണ്ടുവരുന്നത് ;

(ബി)ഭക്ഷ്യസാധനങ്ങള്‍ക്ക് കമ്പോളത്തില്‍ വില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ സമ്പ്രദായം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പോഷകാഹാര പദ്ധതി അട്ടിമറിക്കുന്ന ഈ പുതിയ സമ്പ്രദായം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ?

*712

ആധുനിക സങ്കേതങ്ങളും പൊതുജന പങ്കാളിത്തവും ഉറപ്പുവരുത്തിയുളള ദുരന്ത നിവാരണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

'' എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ബി. അബ്ദുള്‍ റസാക്

,, വി. എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സമയോചിതമായി ഇടപെടുന്നതിനും, ദുരന്തസാദ്ധ്യതകള്‍ ഒഴിവാക്കുന്നതിനും എന്തൊക്കെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി)ഇതിനായി ഏതൊക്കെ ആധുനിക സങ്കേതങ്ങളെ ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുമോ;

(സി)അടിയന്തിര ഘട്ടങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനവും, പൊതുജന പങ്കാളിത്തവും ഉറപ്പുവരുത്താനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിഗണിക്കുമോ?

*713

സിവില്‍ സപ്ളൈസ് വകുപ്പിലെ വിജിലന്‍സ് വിഭാഗം

ശ്രീ. എളമരം കരീം

,, എം.ചന്ദ്രന്‍

,, കെ. രാധാകൃഷ്ണന്‍

,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് റേഷന്‍ അരി വ്യാപകമായി കരിഞ്ചന്തയില്‍ വിറ്റഴിയുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; റേഷനരി തിരിമറിയുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)സിവില്‍ സപ്ളൈസ് വകുപ്പിലെ വിജിലന്‍സ് വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ; വിജിലന്‍സ് റെയ്ഡുകള്‍ കൃത്യമായി നടത്താറുണ്ടോ; മൊത്ത ഡിപ്പോകളില്‍ നിന്നും വന്‍തോതില്‍ റേഷനരി സ്വകാര്യ ഗോഡൌണുകളിലേക്ക് കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ കാരണം കണ്ടെത്തിയിട്ടുണ്ടോ; ഇത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)2012 ഏപ്രില്‍ 14-ന് ശേഷം സിവില്‍ സപ്ളൈസ് വിജിലന്‍സ് സംസ്ഥാനത്ത് എത്ര റെയ്ഡുകള്‍ നടത്തി എന്ന് വെളിപ്പെടുത്തുമോ; ഇതിന്റെ ഭാഗമായി എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തു എന്ന് വിശദമാക്കുമോ?

*714

എഫ്.സി.. ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന അരിയും ഗോതമ്പും

ശ്രീ. .പി. ജയരാജന്‍

,, . പ്രദീപ് കുമാര്‍

,, സി. കെ. സദാശിവന്‍

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൌണുകളില്‍ അരിയും ഗോതമ്പും കെട്ടിക്കിടന്ന് നശിക്കുന്നതിനുള്ള കാരണം പരിശോധിക്കുകയുണ്ടായോ; ഈ പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ;

(ബി)കേട് വന്നതും പുഴുവരിച്ചതുമായ അരി റേഷന്‍ കടകളിലേയ്ക്കും ഉച്ചക്കഞ്ഞിക്കായി സ്കൂളുകളിലേക്കും വിതരണം ചെയ്യാതിരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ;

(സി)കെട്ടിക്കിടക്കുന്ന അരിയും ഗോതമ്പും സൌജന്യനിരക്കില്‍ റേഷന്‍ കടകള്‍ വഴി എ.പി.എല്‍., ബി.പി.എല്‍ വ്യത്യാസമില്ലാതെ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

*715

സപ്ളൈക്കോയുടെ ഓണച്ചന്ത

ശ്രീ. അന്‍വര്‍ സാദത്ത്

'' ബെന്നി ബഹനാന്‍

'' കെ. ശിവദാസന്‍ നായര്‍

'' എം.പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഓണക്കാലത്ത് ഉണ്ടാകുന്ന വിലക്കയറ്റം തടയുന്നതിനായി വിപണിയില്‍ ഇടപെടുന്നതിന് സപ്ളൈക്കോ എന്തെല്ലാം നടപടി കളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)സംസ്ഥാനത്ത് ഓണച്ചന്തകള്‍ എന്നു മുതലാണ് ആരംഭിക്കുന്നത്; വിശദമാക്കുമോ;

(സി)സപ്ളൈക്കോയ്ക്ക് ഇതിനുള്ള സാമ്പത്തിക സഹായം അനുവദിച്ചി ട്ടുണ്ടോ; വിശദമാക്കുമോ?

*716

..വൈ. പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. എം. ഹംസ

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()..വൈ.പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് എവിടെയെല്ലാം ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്;

(സി)വയനാട്ടിലെ പ്രാചീന ആദിവാസി കുടുംബങ്ങളെ എ..വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഒരു വര്‍ഷത്തെ കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇത് എത്ര കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?

*717

സ്കൂളുകളില്‍ ഒന്നാം ക്ളാസ്സ് മുതല്‍ ഐ.ടി. പഠനം

ശ്രീ. കെ. അജിത്

'' . ചന്ദ്രശേഖരന്‍

'' ചിറ്റയം ഗോപകുമാര്‍

'' . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിഭ്യാദ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നാം ക്ളാസ്സ് മുതല്‍ ഐ.ടി. പഠനം ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; ഇതിനായി പ്രത്യേക പാഠ പുസ്തകം തയ്യാറാക്കിയിട്ടുണ്ടോ ;

(ബി). ടി. പഠനത്തിനായി പ്രൈമറി തലം ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകളിലും എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

*718

സര്‍വ്വേ രേഖകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ നടപടി

ശ്രീ. കെ. അച്ചുതന്‍

'' വി.ഡി. സതീശന്‍

,, .സി. ബാലകൃഷ്ണന്‍

,, പി.. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍വ്വേ സംബന്ധിച്ചുള്ള എല്ലാ മാപ്പുകളും അനുബന്ധ രേഖകളും ഡിജിറ്റൈസ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)സംസ്ഥാനം രൂപീകരിക്കുന്നതിന് മുന്‍പും പിന്‍പുമുള്ള എല്ലാ രേഖകളും ഇതില്‍ ഉള്‍പ്പെടുത്തുമോ;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

*719

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പരിപാടിമൂലം സ്കൂളുകള്‍ക്കുണ്ടാകുന്ന ബാദ്ധ്യത

ശ്രീ. കെ. കെ. നാരായണന്‍

'' സാജു പോള്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിദ്യാഭ്യാസ വകുപ്പിന്റെ വികലമായ നടപടിയെത്തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പരിപാടി അവതാളത്തിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)അരിയും, ഭക്ഷ്യധാന്യങ്ങളും പാചകക്കൂലിയും പുറമെ ചെലവാകുന്ന തുകയും ബന്ധപ്പെട്ട വിദ്യാഭ്യാസ ആഫീസില്‍ നിന്നും മുന്‍കാലങ്ങളില്‍ ലഭ്യമാക്കിയിരുന്നത് കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പിലാക്കാത്തത് എന്തുകൊണ്ടാണ് ;

(സി)ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യത ഹെഡ്മാസ്റര്‍ മാര്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നത് ഗൌരവമായി കാണുന്നുണ്ടോ ;

(ഡി)അരി മാത്രമേ നല്‍കുകയുളളുവെന്ന പുതിയ ഉത്തരവിറക്കാനുളള സാഹചര്യം എന്താണ് ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

*720

റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ്

ശ്രീ. കെ. എന്‍. . ഖാദര്‍

,, സി. മോയീന്‍ കുട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)റോഡ് വികസനകാര്യത്തില്‍ ഏതൊക്കെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്;

(സി)ഇതിനാവശ്യമായ ഫണ്ട് ഏതു വിധത്തില്‍ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

 <<back    
                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.