STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*1

വിജിലന്‍സ് കേസുകളുടെ വിശദാംശം

ശ്രീ. ബാബു എം. പാലിശ്ശേരി

,, എം. ചന്ദ്രന്‍

,, റ്റി.വി. രാജേഷ്

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കുന്നതിന് എന്തെങ്കിലും വ്യവസ്ഥകള്‍ നിലവിലുണ്ടോ; ഈ സര്‍ക്കാര്‍ ഏതെല്ലാം വിജിലന്‍സ് കേസുകള്‍ പിന്‍വലിക്കുന്നതിന് നടപടി സ്വീകരിക്കുകയുണ്ടായി;

(ബി) സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയിട്ടുള്ളതും അഴിമതിയും ക്രമക്കേടുകളും ആരോപിക്കപ്പെട്ടിട്ടുള്ളതുമായ ഏതെങ്കിലും വിജിലന്‍സ് കേസുകള്‍ ഠഛ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ടോ;

(സി) മന്ത്രിമാരോ, മുന്‍ മന്ത്രിമാരോ, ഉദ്യോഗസ്ഥരോ ഉള്‍പ്പെട്ട വിജിലന്‍സ് കേസുകളില്‍ ഏതെങ്കിലും പിന്‍വലിക്കാനോ പുനരന്വേഷണമോ തുടര്‍ അന്വേഷണമോ നടത്താനോ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ അവര്‍ ഏതെല്ലാം കേസുകളാണെന്ന് വെളിപ്പെടുത്താമോ?

(ഡി) ഇപ്പോഴത്തെ മന്ത്രിമാരില്‍ വിജിലന്‍സ് അന്വേഷണമോ കേസുകളോ നേരിടുന്നവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ?

*2

നിയോജക മണ്ഡലങ്ങളില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍

ശ്രീ. ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() നിയോജകണ്ഡലങ്ങളില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ സംബന്ധിച്ച നടപടിക്രമങ്ങളും ബന്ധപ്പെട്ട ഉത്തരവുകളും യഥാസമയം എം.എല്‍..മാരെ അറിയിക്കുന്നത് സംബന്ധിച്ച പൊതുഭരണവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടും ഇത് നടപ്പിലാക്കുന്ന കാര്യത്തില്‍ വിവിധ വകുപ്പുകള്‍ കാണിക്കുന്ന അലംഭാവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;

(സി) ഇല്ലെങ്കില്‍ ഈ സര്‍ക്കുലര്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ എന്ത് നടപടിയാണ് സ്വികരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

*3

മുദ്രപ്പത്ര തട്ടിപ്പുകള്‍

ശ്രീ. കെ.എം.ഷാജി

,, എം.പി.അബ്ദുസ്സമദ് സമദാനി

,, പി.കെ.ബഷീര്‍

,, പി. ഉബൈദുളള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വ്യാജമുദ്രപ്പത്രങ്ങളിലൂടെയും സമാനമായ രീതിയിലും അരങ്ങേറുന്ന സാമ്പത്തിക തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ;

(ബി) ഇത്തരം തട്ടിപ്പുകള്‍ സംസ്ഥാന ഖജനാവിനുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദ വിവരം വ്യക്തമാക്കുമോ;

(സി) മുദ്രപ്പത്രങ്ങളുടെ വ്യാജ നിര്‍മ്മിതിയും, വിതരണവും തടയാന്‍ ഇന്നു നിലവിലുളള സെക്യൂരിറ്റി സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി) ഇവ പരിഹരിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയും അതിനായി വിദഗ്ദ്ധരുടെ അഭിപ്രായം തേടുകയും ചെയ്യുന്ന കാര്യം പരിഗണിക്കുമോ?

*4

മാതൃകാ മത്സ്യഗ്രാമങ്ങള്‍

ശ്രീ. പി.. മാധവന്‍

,, .സി. ബാലകൃഷ്ണന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മാതൃകാ മത്സ്യഗ്രാമങ്ങള്‍ക്കു വേണ്ടി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാ

മാണെന്ന് അറിയിക്കുമോ;

(സി) പദ്ധതി നിര്‍വ്വഹണത്തിനും നിരീക്ഷണത്തിനുമായി എന്തെല്ലാം സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

*5

വിദേശികള്‍ക്ക് ഹോംസ്റേ-വ്യവസ്ഥകള്‍

ശ്രീ. കെ. രാജു

,, മുല്ലക്കര രത്നാകരന്‍

,, വി. ശശി

,, . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് താമസിക്കാനെത്തുന്ന വിദേശികള്‍ക്ക് താമസസൌകര്യം നല്‍കുന്നവര്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ എന്തെല്ലാമാണ്; നിലവില്‍ പ്രസ്തുത വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടോ;

(ബി) വിദേശികള്‍ക്ക് ഹോം സ്റേ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് വ്യാപകമായിരിക്കെ പ്രസ്തുത വ്യവസ്ഥകള്‍ പാലിക്കപ്പെടാതിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പ്രസ്തുത വ്യവസ്ഥകള്‍ പാലിക്കാത്ത എത്ര കേസ്സുകള്‍ കണ്ടെത്തിയിട്ടുണ്ട്; വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

*6

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ പദ്ധതിരേഖയ്ക്ക് അംഗീകാരം നേടല്‍

ഡോ. എന്‍.ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതിന് എന്തെല്ലാം നടപടികള്‍ ഇനിയും സ്വീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത മത്സ്യബന്ധന തുറമുഖം ആധുനീകവല്‍ക്കരിക്കുന്നതിനുളള പദ്ധതിരേഖയ്ക്ക് അംഗീകാരം ലഭിച്ചുവോ; പദ്ധതിരേഖ എന്നാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്; വിശദാംശം ലഭ്യമാക്കുമോ;

(സി) നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പ്രസ്തുത പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം നേടിയെടുത്ത് മത്സ്യബന്ധന തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

*7

വാണിജ്യ നികുതി പരാതി സെല്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

,, കെ. അച്ചുതന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തിന്റെ വിഭവസമാഹരണം ശക്തിപ്പെടുത്തുന്നതിനും നികുതി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) ഇതിനായി വാണിജ്യ നികുതി പരാതി സെല്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ;

(സി) എങ്കില്‍ അതിന്റെ ഘടന എപ്രകാരമായിരിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

*8

ഗ്രാമ ന്യായാലയങ്ങള്‍

ശ്രീ.സി. പി. മുഹമ്മദ്

,, വി.ടി. ബല്‍റാം

,, വി. പി. സജീന്ദ്രന്‍

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗ്രാമന്യായാലയങ്ങള്‍ സ്ഥാപിക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ;

(ബി) ആയത് സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് ബഹു. ഹൈക്കോടതി അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(സി) ഇവയുടെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയെന്ന് വ്യക്തമാക്കുമോ ?

*9

പെട്രോള്‍ വിലവര്‍ദ്ധന

ശ്രീ. കെ.കെ. നാരായണന്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. വി. ശിവന്‍കുട്ടി

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() പെട്രോള്‍ വിലവര്‍ദ്ധന, പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതത്തെ എങ്ങനെയെല്ലാം ബാധിച്ചു എന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ;

(ബി) സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും സേവനമേഖലകളിലും ആയത് ഉളവാക്കിയ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി) വില നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത് മൂലം വില നിര്‍ബാധം വര്‍ദ്ധിപ്പിക്കുന്ന സ്ഥിതിവിശേഷം ഉളവായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം ഇവയുടെ വില എത്ര തവണ എത്ര രൂപവീതം വര്‍ധിപ്പിക്കുകയുണ്ടായി ?

*10

എക്സൈസ് വകുപ്പ് നവീകരണവും പരിശീലന അക്കാഡമിയും

ശ്രീ. വി. പി. സജീന്ദ്രന്‍

,, ബെന്നി ബെഹനാന്‍

,, വി. റ്റി. ബല്‍റാം

,, സി.പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എക്സൈസ് വകുപ്പ് നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലമാണ് ;

(ബി) എക്സൈസ് ജീവനക്കാര്‍ക്കായി പരിശീലന അക്കാഡമി

തുടങ്ങുവാനുള്ള നടപടികള്‍ ഏത് ഘട്ടം വരെയായി;

(സി) എവിടെയാണ് അക്കാഡമി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*11

വര്‍ഗീയ സ്വഭാവമുള്ള ആക്രമണങ്ങള്‍

ശ്രീ. .പി. ജയരാജന്‍

,, പി. ശ്രീരാമകൃഷ്ണന്‍

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വര്‍ഗീയ സ്വഭാവമുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വര്‍ഗീയാസ്വാസ്ഥ്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുകയുണ്ടായി;

(ബി) ഇക്കാര്യങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പോലീസ് റിപ്പോര്‍ട്ട് ലഭിക്കുകയുണ്ടായോ;

(സി) എങ്കില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കാമോ; വര്‍ഗീയ സ്വഭാവത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇനിയും സാധ്യതയുള്ള പ്രദേശങ്ങളെ പോലീസ് നിരീക്ഷിക്കുന്നുണ്ടോ;

(ഡി) നാദാപുരത്തെ നരിക്കാട്ടേരിയില്‍ അഞ്ചുപേര്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ മരിച്ച സംഭവം സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്?

*12

മദ്യ നിരോധനം

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

,, റ്റി.. അഹമ്മദ് കബീര്‍

,, കെ.എന്‍.. ഖാദര്‍

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മദ്യനിരോധനം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയരൂപീകരണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) സംസ്ഥാന ഖജനാവിന്റെ വരുമാനം മാത്രം ലക്ഷ്യമിട്ടാണ് മദ്യനിരോധനം ഏര്‍പ്പെടുത്താത്തതെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ജനങ്ങളിലെ ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന കാരണം മദ്യപാനമാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) സംസ്ഥാനത്ത് ഉണ്ടാകുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്കും റോഡപകടങ്ങള്‍ക്കും പിന്നില്‍ മദ്യത്തിന്റെ ഉയര്‍ന്ന തോതിലെ ഉപയോഗമാണെന്ന വസ്തുത പരിഗണിച്ച് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

*13

മത്സ്യദൌര്‍ലഭ്യവും വിലക്കയറ്റവും

ശ്രീ. ജി.എസ്. ജയലാല്‍

,, . ചന്ദ്രശേഖരന്‍

,, കെ. അജിത്

,, പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞു വരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ലഭ്യത കുറയുവാനുള്ള കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) മണ്ണെണ്ണ സബ്സിഡി ലഭിക്കാത്തതിനെത്തുടര്‍ന്ന് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള വലിയ വള്ളങ്ങള്‍ കടലിലിറങ്ങാതായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) മത്സ്യത്തിന്റെ അമിതമായ വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് എന്തെങ്കിലും

നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

*14

അനധികൃത ബാറുകള്‍

ശ്രീ. സി. കൃഷ്ണന്‍

,, കെ. രാധാകൃഷ്ണന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് അനധികൃത ബാറുകള്‍ പ്രവര്‍ത്തിപ്പിച്ചു വരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇവ നിര്‍ത്തലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ; ഇത്തരം എത്ര ബാറുകള്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അടച്ചു പൂട്ടുകയുണ്ടായി;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് പുതുതായി ബാറുകള്‍ അനുവദിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര ; എത്ര ബാറുകളള്‍ക്ക് ലൈസന്‍സ് പുതുക്കിക്കൊടുത്തിട്ടുണ്ട്; ബാറുകള്‍ പൂര്‍ണ്ണമായും നിറുത്തലാക്കുമോ ?

*15

വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. എം.. ബേബി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് റോഡപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് കുറച്ചുകൊണ്ടുവരുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ സംസ്ഥാനത്ത് എത്ര റോഡപകടങ്ങള്‍ നടന്നു; ഈ കാലയളവില്‍ റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടവരെത്ര?

(സി) അപകട കാരണങ്ങളുടെ പൊതുസ്വഭാവം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ; റോഡപകട കേസുകളില്‍ കുറ്റവാളികളായി കണക്കാക്കപ്പെട്ടവരില്‍ ഇപ്പോഴും അറസ്റ് ചെയ്യപ്പെടാത്തവരുണ്ടോ; എങ്കില്‍ എത്ര?

*16

കാരുണ്യ ലോട്ടറി പദ്ധതി

ശ്രീ. പി.സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

,, എം.പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കാരുണ്യ ലോട്ടറി പദ്ധതി വിപുലപ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ; ഈ പദ്ധതിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തുകയുണ്ടായോ; വിശദമാക്കാമോ ;

(ബി) കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള ലാഭം പൂര്‍ണ്ണമായും വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ടോ ;

(സി) പ്രതിവര്‍ഷം ശരാശരി എന്തു തുക ലാഭം ലക്ഷ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; അതനുസരിച്ച് ലോട്ടറിയുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ;

(ഡി) ലാഭത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ജില്ലകള്‍ക്ക് ഫണ്ട് അലോട്ട് ചെയ്തിട്ടുണ്ടോ ; ഇതിന്റെ മാനദണ്ഡം വിശദമാക്കുമോ ?

*17

സൈബര്‍ കുറ്റകൃത്യങ്ങള്‍

ശ്രീ. എം. ഉമ്മര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ ;

(ബി) ഓണ്‍ ലൈന്‍ ബാങ്കിംഗ് സൌകര്യം മുതലെടുത്ത് ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും പണം തട്ടുന്ന സംഘങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) സമ്മാനങ്ങളുടെ പേരില്‍, സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത്, ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവ വഴിയുള്ള തട്ടിപ്പുകള്‍ തടയുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(ഡി) മേല്പറഞ്ഞ തട്ടിപ്പുകള്‍ തടയാന്‍ ബന്ധപ്പെട്ട സാങ്കേതിക വകുപ്പുകളുടെ സഹകരണത്തോടെ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമോ ?

*18

കാരുണ്യലോട്ടറി

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കാരുണ്യ ലോട്ടറി ചികിത്സാ ധനസഹായ പദ്ധതിയിലൂടെ ഇതുവരെ നിര്‍ദ്ധനരായ എത്ര രോഗികള്‍ക്ക് ധനസഹായം നല്കുവാന്‍ സാധിച്ചിട്ടുണ്ട്;

(ബി) ചികിത്സാ ധനസഹായം ഇനത്തില്‍ ഇതിനോടകം എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(ഡി) പ്രസ്തുത പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്കുമോ ?

*19

ജനസമ്പര്‍ക്കപരിപാടിയും ലഭിക്കുന്ന പരാതികളുടെ പരിഹാരവും

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

'' ജോസഫ് വാഴക്കന്‍

'' കെ. അച്ചുതന്‍

'' അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക

പരിപാടികളിലെ എല്ലാ പരാതികള്‍ക്ക് പരിഹാരം കാണുന്ന കാര്യം പരിഗണിക്കുമോ ;

(ബി) ജനസമ്പര്‍ക്ക പരിപാടിയില്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത പരാതികള്‍ പിന്നീട് പരിഹരിക്കുന്നതിന് എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത് ;

(സി) പ്രസ്തുത പരാതികളിലെ തുടര്‍നടപടികള്‍ക്ക് ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തുന്ന കാര്യം ആലോചിക്കുമോ?

*20

ജനമൈത്രി പോലീസ്

ശ്രീ. ബെന്നി ബെഹനാന്‍

,, സി. പി. മുഹമ്മദ്

,, വി. പി. സജീന്ദ്രന്‍

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ജനമൈത്രി പോലീസ് സംവിധാനം വ്യാപകമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ;

(ബി) എത്ര പോലീസ് സ്റേഷനുകളില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ ?

*21

റവന്യൂ കമ്മിയും വായ്പകളും കുറയ്ക്കുന്നതിനുള്ള നടപടികള്‍

ശ്രീ. എം. ഹംസ

ഡോ. ടി. എം. തോമസ് ഐസക്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റവന്യൂകമ്മിയും വായപ്കളും കുറയ്ക്കുന്നതിലേയ്ക്കുള്ള ഈ സര്‍ക്കാരിന്റെ ലക്ഷ്യവും സ്വീകരിച്ച നടപടികളും സംബന്ധിച്ച് വിശദമാക്കാമോ;

(ബി) ഇപ്പോഴത്തെ കമ്മി എത്ര; ഇതു സംബന്ധമായി കേന്ദ്ര ആസൂത്രണ കമ്മീഷന്റെയും ഇന്ത്യാ ഗവണ്‍മെന്റിന്റെയും നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയായിരുന്നു;

(സി) എന്തെല്ലാം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കടം വാങ്ങരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; ഇത് സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ എത്ര കോടി രൂപ കടം വാങ്ങുകയുണ്ടായി; ഏതെല്ലാം മാര്‍ഗ്ഗത്തിലെന്ന് അറിയിക്കുമോ;

() 2011-12 വര്‍ഷത്തില്‍ കേരളത്തില്‍ റവന്യൂ വരുമാനം എത്രയായിരുന്നു; മുന്‍വര്‍ഷത്തിലേതിനേക്കാള്‍ എത്ര ശതമാനം കൂടി; കടബാധ്യത എത്രയായി കുറഞ്ഞു?

*22

യു.എന്‍.ഡി.പി.യുടെ കേരള സന്ദര്‍ശനം

ശ്രീ. എം..വാഹിദ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, കെ.അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തിന്റെ ഭരണസുതാര്യത പഠന വിധേയമാക്കുവാന്‍ ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യു.എന്‍.ഡി.പി. സംസ്ഥാനം സന്ദര്‍ശിച്ചിരുന്നുവോ; വിശദമാക്കുമോ

(ബി) .എന്‍.ഡി.പി. ഇങ്ങനെ ഒരു സന്ദര്‍ശനം നടത്താന്‍ കാരണമെന്തെന്ന് വ്യക്തമാക്കാമോ;

(സി) ഏതെല്ലാം വിഷയങ്ങളാണ് പഠന വിധേയമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിച്ചിട്ടുണ്ടോ;

(ഡി) സംസ്ഥാനം സന്ദര്‍ശിച്ചശേഷം യു.എന്‍.ഡി.പി.യുടെ പ്രതികരണം എന്തായിരുന്നു; വിശദമാക്കുമോ?

*23

ജനസമ്പര്‍ക്ക പരിപാടിയുടെ നേട്ടങ്ങള്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയുടെ നേട്ടങ്ങള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പരിപാടി എല്ലാ വര്‍ഷവും നടത്തുന്നതിനും മാസാമാസങ്ങളില്‍ അവലോകനം ചെയ്ത്, പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ജനോപകാരപ്രദമാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(സി) സമാനമായ പരിപാടി ത്രിതല പഞ്ചായത്തില്‍ ആറ് മാസത്തില്‍ ഒരിക്കല്‍ ജനപ്രതിനിധികളുടെസാന്നിദ്ധ്യത്തില്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

*24

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

ശ്രീ. സണ്ണി ജോസഫ്

,, വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ;

(ബി) ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി) കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍ എല്ലാം ലഭ്യമായിട്ടുണ്ടോ ; വിശദമാക്കുമോ;

(ഡി) തുറമുഖത്തിന്റെ അടിസ്ഥാന സൌകര്യ വികസനത്തിനായി ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍, ഭൂവുടമകള്‍ക്കുള്ള നഷ്ട പരിഹാര വിതരണം എന്നിവ പൂര്‍ത്തികരിച്ചിട്ടുണ്ടോ?

*25

'വിഴിഞ്ഞം മദര്‍ പോര്‍ട്ട് '

ശ്രീ. റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 'വിഴിഞ്ഞം മദര്‍ പോര്‍ട്ട്' പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ പദ്ധതി എപ്പോള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ ;

(സി) ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ?

*26

ബാറുകളുടെ പ്രവര്‍ത്തന സമയം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. വി. വിജയദാസ്

,, ബി. ഡി. ദേവസ്സി

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ബാറുകളുടെയും വിദേശമദ്യ വില്‍പ്പനശാലകളുടെയും പ്രവര്‍ത്തന സമയം പാതിരാത്രിവരെ നീട്ടുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ സമയമാറ്റംകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന നേട്ടങ്ങള്‍ വിശദമാക്കാമോ;

(ബി) നിലവിലുണ്ടായിരുന്ന സമയക്രമത്തില്‍ വരുത്തിയ മാറ്റം വിശദമാക്കാമോ;

(സി) ബാറുകളുടെ പ്രവര്‍ത്തനസമയം കുറച്ചു കൊണ്ടു വരുക എന്ന സമീപനം സര്‍ക്കാര്‍ വേണ്ടെന്നുവെച്ചത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ?

*27

ബാങ്കുകളില്‍ നിന്നുള്ള വിദ്യാഭ്യാസ വായ്പക്ക് നയരൂപീകരണം

ശ്രീമതി ഗീതാ ഗോപി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

,, .കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ചില ബാങ്കുകളില്‍ നിന്നും വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുണ്ടായിരിക്കുന്ന ബുദ്ധിമുട്ട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തിരിച്ചടവ് ഉറപ്പാക്കാന്‍ കഴിയാത്തവരില്‍ നിന്നും കൂടുതല്‍ പലിശ ഈടാക്കുന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) വിദ്യാഭ്യാസ വായ്പയെടുത്ത കുട്ടിയോ, വരുമാന സ്രോതസ്സായ ഗൃഹനാഥനോ മരണപ്പെട്ടാല്‍ മാനുഷിക പരിഗണന നല്‍കി വായ്പാ തിരിച്ചടവില്‍ നിന്നും ഒഴിവാക്കിക്കൊടുക്കാനുള്ള നിര്‍ദ്ദേശമുണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കാന്‍ നടപടികകള്‍ സ്വീകരിയ്ക്കുമോ;

(ഡി) വിദ്യാഭ്യാസ വായ്പയ്ക്ക് ഒരു ഏകീകൃത നയം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളെടുത്തു വരുന്നുണ്ടെന്ന് വിശദമാക്കുമോ?

*28

തൊഴില്‍ സംരഭക മിഷന്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് തൊഴില്‍ സംരഭക മിഷന്‍ തുടക്കമിട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും എന്തൊക്കെയാണ് ;

(സി) തൊഴില്‍ സംരഭകര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ഡി) എത്ര ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യമാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ ?

*29

മത്സ്യ'ചാകര'

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, സി. മോയിന്‍കുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തിന്റെ തീരക്കടലില്‍ മുന്‍കാലത്ത് കാലാകാലം ലഭ്യമായിരുന്ന 'ചാകര' മത്സ്യസമ്പത്ത് ഇപ്പോള്‍ കുറഞ്ഞു പോകാനുണ്ടായ കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) കടലാക്രമണം പ്രതിരോധിക്കുന്നതിനായി നിര്‍മ്മിച്ച കടല്‍ഭിത്തികള്‍ തീരക്കടലിന്റെ സ്വാഭാവികതയ്ക്കും ചലനങ്ങള്‍ക്കും മാറ്റം വരുത്തുന്നത് ചാകരയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;

(സി) മണ്‍സൂണ്‍ കാലത്ത് കടലില്‍ ഒഴുകിയെത്തുന്ന പ്രളയജലത്തില്‍ വന്ന കുറവും, മറ്റു ഘടകങ്ങളും, തീരക്കടലിലെ മത്സ്യസമ്പത്തിനെ സ്വാധീനിക്കാറുണ്ടോ എന്നതു സംബന്ധിച്ച് പഠനം നടന്നിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) കേരള തീരത്ത് ചാകരമത്സ്യസമ്പത്ത് കൂടുതല്‍ ലഭ്യമാക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ ?

*30

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലെ വിദേശ കപ്പലുകളുടെ മത്സ്യബന്ധനം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രാതിര്‍ത്തികളില്‍ മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നല്‍കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) ഇത് സംസ്ഥാനത്തെ മത്സ്യതൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ ;

(സി) സംസ്ഥാനത്തെ മത്സ്യ സമ്പത്തിന്റെ ശോഷണത്തിനിടയാക്കുന്ന ഇത്തരം നടപടി പൂന:പരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ ;

<< back  

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.