STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*481

കശുവണ്ടി വ്യവസായത്തിന്റെ പ്രതിസന്ധി

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, സി. ദിവാകരന്‍

'' കെ. രാജു

'' ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()രൂപയുടെ മൂല്യത്തകര്‍ച്ച കശുവണ്ടി വ്യവസായത്തെ വന്‍പ്രതിസന്ധിയിലാക്കിയിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സംസ്ഥാനത്തുനിന്നും പ്രതിവര്‍ഷം എത്ര ടണ്‍ കശുവണ്ടി കയറ്റി അയയ്ക്കുന്നുണ്ട് ;

(സി)ഒരു വര്‍ഷത്തേയ്ക്ക് എത്രമാത്രം തോട്ടണ്ടി സംസ്ഥാനത്തേയ്ക്ക് ഇറക്കുമതി ചെയ്യുന്നുണ്ട് എന്ന് വെളിപ്പെടുത്തുമോ ;

(ഡി)കശുവണ്ടി വ്യവസായത്തിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് ; ഇതിനായി കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

*482

ഫോറസ്റ് ടൂറിസം

ശ്രീ. സി. പി. മുഹമ്മദ്

,, അന്‍വര്‍ സാദത്ത്

,, സണ്ണി ജോസഫ്

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഫോറസ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വനം വികസന കോര്‍പ്പറേഷന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വിശദമാക്കുമോ ;

(ബി)വനം വികസന കോര്‍പ്പറേഷന്റേയും വനം വകുപ്പിന്റെയും കീഴിലുളള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും പരിസ്ഥിതി സൌഹാര്‍ദ്ദരീതിയില്‍ വിപുലപ്പെടുത്തുമോ ;

(സി)പ്രസ്തുത സ്ഥലങ്ങളിലേയ്ക്ക് ടൂര്‍ പാക്കേജ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

*483

കെ.എസ്..ഡി.സി.യുടെ സാമൂഹ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ലൂഡി ലൂയിസ്

,, പി.. മാധവന്‍

,, വി.പി. സജീന്ദ്രന്‍

,, എം.പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എസ്..ഡി.സി. സാമൂഹ്യ സുരക്ഷാരംഗത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)എന്തെല്ലാം സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)സംസ്ഥാനത്തെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെയും ഈ മാതൃകയിലേക്ക് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ?

*484

മിതമായ നിരക്കില്‍ വൈദ്യുതി

ശ്രീ. സി. മമ്മൂട്ടി

,, എം. പി. അബ്ദുസ്സമദ് സമദാനി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഗുണമേന്മയുള്ള വൈദ്യുതി മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം 2012-13 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ലക്ഷ്യം നേടുന്നതിനായി ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികളെ സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്താമോ;

(സി)ഇതിനായി ഉല്പാദനമേഖലയില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന പുതിയ പദ്ധതികളേതെല്ലാം; എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഈ പദ്ധതികളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?

*485

വൈദ്യുതി വിതരണം സ്വകാര്യ ഏജന്‍സിയെ ഏല്പിച്ച നടപടി

ശ്രീ. .കെ.ബാലന്‍

,, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, രാജു എബ്രഹാം

,, പി. ശ്രീരാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പട്ടണങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യ ഫ്രാഞ്ചൈസിയെ ഏല്പിക്കാന്‍ വി.കെ.ഷുംഗ്ളു കമ്മിറ്റി ശുപാര്‍ശയിന്‍മേല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം വ്യക്തമാക്കുമോ:

(ബി)വൈദ്യുതി ബോര്‍ഡ് കമ്പനിവല്ക്കരിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ നഷ്ടം സംഭവിച്ചതായി വരുന്ന വാര്‍ത്തകളെ കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(സി)വൈദ്യുതി ബോര്‍ഡ് കമ്പനിവല്ക്കരിച്ച സംസ്ഥാനങ്ങളില്‍ പലയിടത്തും വൈദ്യുതി വിതരണം സ്വകാര്യ ഏജന്‍സിയെ ഏല്പിച്ചതായി സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടോ;

(ഡി)ഇക്കാര്യത്തിലുളള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ?

*486

വന്യജീവികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, . കെ. വിജയന്‍

,, ചിറ്റയം ഗോപകുമാര്‍

,, ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് വന്യജീവികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുണ്ടോ; ഉണ്ടെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എത്ര കുറ്റകൃത്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇത്തരം കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?

*487

കേരളത്തിന്റെ റെയില്‍വേ വികസന ആവശ്യങ്ങള്‍

ശ്രീ. വി.ശിവന്‍കുട്ടി

,, കെ.വി.വിജയദാസ്

,, പുരുഷന്‍ കടലുണ്ടി

,, കെ.കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തില്‍ റെയില്‍വേ രംഗത്ത് ഇതിനകം പ്രഖ്യാപിക്കപ്പെട്ട ഏതെല്ലാം പദ്ധതികളാണ് ഇനിയും നടപ്പിലാക്കിയിട്ടില്ലാത്തതെന്ന് വിശദമാക്കാമോ ;

(ബി)റെയില്‍വേ വികസന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് പ്രത്യേക ശ്രമങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

T*488

പ്രകൃതിവാതക ശൃംഖല

ശ്രീ. കെ. രാധാകൃഷ്ണന്‍

,, പി.റ്റി.. റഹീം

,, കെ. കെ. നാരായണന്‍

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പ്രകൃതിവാതക ശൃംഖല സ്ഥാപിക്കുന്നതിന് മുന്‍സര്‍ക്കാര്‍ തുടക്കം കുറിച്ച നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് പറയാമോ ;

(ബി)പ്രസ്തുത പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(സി)നിര്‍ദ്ദിഷ്ട പദ്ധതിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന നടപടികള്‍ എന്തെല്ലാമാണ് ; ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുകയുണ്ടായി ;

(ഡി)പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാദ്ധ്യമാകുമെന്ന് വിശദമാക്കുമോ ?

*489

അപകടം ഒഴിവാക്കാന്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, റ്റി. വി. രാജേഷ്

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റെയില്‍വേ മേല്‍പ്പാലങ്ങളുടെ പണി പൂര്‍ത്തിയാക്കാത്തതു മൂലമുണ്ടാകുന്ന ഗതാഗത തടസ്സം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മലബാര്‍ മേഖലയില്‍ എത്ര മേല്‍പ്പാലങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്;

(സി)അളില്ലാ ലെവല്‍ക്രോസിംഗില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ലെവല്‍ക്രോസിംഗിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനും ഗതാഗത തടസ്സം ഇല്ലാതാക്കാനും അടിപ്പാതയോ മേല്‍പ്പാലങ്ങളോ നിര്‍മ്മിക്കുന്നതിന് കേന്ദ്രത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ;

()ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് വിശദമാക്കാമോ ?

*490

വ്യവസായ സംരംഭങ്ങള്‍ക്ക് വൈദ്യുതി

ശ്രീ. റ്റി.യു.കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഉര്‍ജ്ജാവശ്യം പരിഗണിച്ച് കേന്ദ്രഗവണ്‍മെന്റിന്റെ സഹായത്തോടെ പുതിയ വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)വൈദ്യുതി സുലഭമായി നല്കി വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

*491

വന്‍കിട വാണിജ്യ വ്യാപാര മേഖലകള്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

,, . . അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് വന്‍കിട വാണിജ്യ-വ്യാപാര മേഖലകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എവിടെയെല്ലാമാണ് ഇവ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയിലൂടെ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*492

എമര്‍ജിംഗ് കേരള -ഹൈപവര്‍ കമ്മിറ്റി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, എളമരം കരീം

,, എം. ചന്ദ്രന്‍

,, സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() 'എമര്‍ജിംഗ് കേരള സംഗമം' സംഘടിപ്പിക്കുന്നതിനായുളള ഹൈപവര്‍ കമ്മിറ്റിയുടെ ഇതുവരെയുളള തിരുമാനങ്ങള്‍ വിശദമാക്കാമോ ;

(ബി)ഇതിനായുളള ഹൈപവര്‍ കമ്മിറ്റി എത്ര തവണ ചേരുകയുണ്ടായി ;

(സി)വ്യവസായ പ്രമുഖരുടെ മുമ്പാകെ സമര്‍പ്പിക്കുന്നതിന് ഏതെല്ലാം പദ്ധതി നിര്‍ദ്ദേശങ്ങളാണ് ഇതിനകം തയ്യാറാക്കിയിട്ടുളളതെന്ന് വിശദമാക്കാമോ ?

*493

വാഹന വാടക നിശ്ചയിക്കാന്‍ സ്ഥിരം സംവിധാനം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, എന്‍. ഷംസുദ്ദീന്‍

,, എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുളള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പെട്രോള്‍/ഡീസല്‍ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്കനുസൃതമായി യാത്രാവാഹനങ്ങളുടെ വാടകനിരക്കില്‍ വ്യത്യാസം വരുത്തുന്നതിനുളള ഒരു സ്ഥിരം സംവിധാനം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ;

(ബി)ഓരോ പ്രാവശ്യവും ഇന്ധനവിലവര്‍ദ്ധിക്കുമ്പോള്‍ യാത്രക്കാരും വാഹന ഉടമകളും തമ്മില്‍ വാടക സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടാകുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇതു പരിഹരിക്കാനുളള ഒരു മാര്‍ഗ്ഗത്തെക്കുറിച്ച് വാഹനവില, ടാക്സ്, ഇന്ധനവില എന്നിവ കണക്കിലെടുത്ത് വാഹന വാടക നിശ്ചയിക്കാന്‍ സ്ഥിരമായ ഒരു മാനദണ്ഡം ഉണ്ടാക്കുന്നകാര്യം ആലോചിക്കുമോ?

*494

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലെ കേന്ദ്ര നിക്ഷേപം

ശ്രീ. .എം. ആരിഫ്

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. പി.റ്റി.. റഹീം

'' എം. ചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തുള്ള കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളില്‍ കേന്ദ്ര നിക്ഷേപം കുറഞ്ഞുവരുന്നത് കേരളത്തിന്റെ വ്യവസായ വത്ക്കരണത്തെയും തൊഴില്‍ സാദ്ധ്യതയേയും ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് കേന്ദ്രനിക്ഷേപം വര്‍ദ്ധിപ്പിക്കുന്ന തിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

*495

.റ്റി. യുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, വി. ഡി. സതീശന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ബെന്നി ബെഹനാന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഐ. റ്റി യുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ബി)ഇതിനായി എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കി നടപ്പിലാക്കിയത്; വിശദാംശം നല്‍കുമോ;

(സി)ഈ ലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കുന്നതിന് എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

*496

കായിക പരിശീലകര്‍ക്ക് ട്രെയിനിംഗ് അക്കാഡമി

ശ്രീ. വര്‍ക്കല കഹാര്‍

,, ജോസഫ് വാഴക്കന്‍

,, സി.പി.മുഹമ്മദ്

,, റ്റി.എന്‍.പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്പോര്‍ട്സ് പരിശീലകര്‍ക്കായി ട്രെയിനിംഗ് അക്കാഡമി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഈ അക്കാഡമിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് അക്കാഡമി ആരംഭിക്കുന്നത് ;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട് ?

*497

ചരക്കു വാഹനങ്ങളുടെ വാടക

ശ്രീ..കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ചരക്കു വാഹനങ്ങള്‍ക്ക് വാടക നിശ്ചയിച്ചുകൊണ്ട് നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഇല്ലെങ്കില്‍ നിയമനിര്‍മ്മാണം നടത്തുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

*498

പ്രകൃതി വിഭവങ്ങളിലധിഷ്ഠിതമായ വ്യവസായ സാദ്ധ്യതകള്‍

ശ്രീ. ആര്‍. രാജേഷ്

,, എം. . ബേബി

ഡോ. ടി. എം. തോമസ് ഐസക്

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പ്രകൃതി വിഭവങ്ങളിലധിഷ്ഠിതമായ വ്യവസായ സാദ്ധ്യതകള്‍ ഇപ്പോള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുമോ;

(ബി)പ്രസ്തുത വ്യവസായങ്ങളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി നിര്‍ദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)എമര്‍ജിംഗ് കേരളയില്‍ ഈ മേഖലയെ ഉദ്ദേശിച്ചുകൊണ്ടുള്ള എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ക്ക് തീരുമാനമായിട്ടുണ്ട്; വിശദമാക്കുമോ?

*499

ഊര്‍ജ്ജ ക്ളിനിക് പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, എം.പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഊര്‍ജ്ജ ക്ളിനിക് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി ഏതെല്ലാം ഏജന്‍സികള്‍ മുഖേനയാണ് നടപ്പാക്കുന്നത്; വിശദമാക്കുമോ;

(സി)സംസ്ഥാനത്ത് എവിടെയെല്ലാമാണ് ഇത് നടപ്പാക്കുന്നത്;

(ഡി)പദ്ധതി വ്യാപിപ്പിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുമോയെന്ന് വ്യക്തമാക്കുമോ?

*500

തലസ്ഥാനത്തെ മോണോറെയില്‍ പദ്ധതി

ശ്രീ. എം. . വാഹിദ്

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തലസ്ഥാനത്തെ മോണോറെയില്‍ പദ്ധതിക്കായി കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ ആരോടാണ് ആവശ്യപ്പെട്ടിട്ടുള്ളത്;

(സി)പ്രസ്തുത പദ്ധതിക്കുള്ള സ്ഥലമെടുപ്പിനും ടെന്റര്‍ നടപടികള്‍ക്കുമായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?

*501

വരയാടുകളുടെ സംരക്ഷണം


ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഏതെല്ലാം വനമേഖലകളില്‍ വരയാടുകള്‍ കാണപ്പെടുന്നുണ്ട്;

(ബി)ഈ വരയാടുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഓരോ മേഖലയിലും എത്ര വീതം ഉണ്ടെന്ന് വ്യക്തമാക്കുമോ;

(സി)അവയ്ക്ക് വംശനാശം സംഭവിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വെളിപ്പെടുത്തുമോ;

(ഡി)വരയാടുകളുടെ സങ്കേതങ്ങളില്‍ ടൂറിസ്റുകളുടെ സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

*502

നിക്ഷേപ സുരക്ഷാ ബോര്‍ഡ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. അച്ചുതന്‍

,, വി.റ്റി. ബല്‍റാം

,, .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് നിക്ഷേപസുരക്ഷാ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഈ ബോര്‍ഡിന്റെ ഉദ്ദേശ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നിക്ഷേപങ്ങളുടെ സുരക്ഷയ്ക്കായി എന്തെല്ലാം പദ്ധതികളാണ് ബോര്‍ഡ് നടപ്പിലാക്കി വരുന്നത്?

*503

കെ.എസ്.ആര്‍.ടി.സി.യെ കാര്യക്ഷമമാക്കുന്നതിനുള്ള പഠനറിപ്പോര്‍ട്ട്

ശ്രീ. എം. ഹംസ

,, എം.. ബേബി

,, പി.റ്റി.. റഹീം

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എസ്.ആര്‍.ടി.സി.യെ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മാനേജ്മെന്റ് ഏര്‍പ്പെടുത്തിയ വര്‍മ്മ ആന്റ് വര്‍മ്മ എന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമെന്നും അറിയിക്കുമോ;

(ബി)ഓര്‍ഡിനറി സര്‍വ്വീസുകളുടെ എണ്ണം കുറവുചെയ്യാനും ലാഭകരമല്ലാത്ത റൂട്ടുകളിലെ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാനുമുള്ള റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളോട് മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;

(സി)കോര്‍പ്പറേഷന്റെ പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശ സംബന്ധിച്ച നിലപാട് എന്താണെന്ന് വിശദമാക്കുമോ;

(ഡി)ശമ്പളവും പെന്‍ഷനും ബാങ്കുവഴി വിതരണം ചെയ്യാനുള്ള നിര്‍ദ്ദേശം പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ?

*504

അക്ഷയ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. ഷാഫി പറമ്പില്‍

'' അന്‍വര്‍ സാദത്ത്

'' വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അക്ഷയ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് അക്ഷയ പദ്ധതിവഴി നടത്തിവരുന്നതെന്ന് വിശദമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും സാധാരണക്കാര്‍ക്ക് ഐ.റ്റി.-യുടെ സേവനങ്ങള്‍ പരമാവധി ലഭ്യമാക്കാനും നടപടി സ്വീകരിക്കുമോ ?

*505

റോഡ് സുരക്ഷാ ബോധവല്‍ക്കരണം

ശ്രീ. വി.പി. സജീന്ദ്രന്‍

,, .റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനുള്ള ഡിജിറ്റല്‍ വീഡിയോ പ്രദര്‍ശന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)എതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്;

(സി)പ്രസ്തുത പദ്ധതി എവിടെയെല്ലാം നടപ്പാക്കാനാണുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായശേഖരണം നടത്തുന്ന കാര്യം പരിഗണിക്കുമോ?

*506

.ടി. പാര്‍ക്കുകളില്‍ സ്ഥലം നല്‍കുന്നതിനുള്ള മാനദണ്ഡം

ശ്രീ. . പ്രദീപ്കുമാര്‍

,, എസ്. ശര്‍മ്മ

,, സാജു പോള്‍

,, ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ടെക്നോപാര്‍ക്ക്, ടെക്നോസിറ്റി, ഇന്‍ഫോപാര്‍ക്ക് എന്നീ ഐ.ടി. മേഖലകളിലെ സ്ഥലം ഐ. ടി. കമ്പനികള്‍ക്ക് നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഐ. ടി. പാര്‍ക്കുകളില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എത്ര വീതം ഭൂമി നല്‍കിയിരുന്നു എന്ന് വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കമ്പനികള്‍ക്ക് എത്രവീതം ഭൂമി നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)കമ്പനികള്‍ക്ക് ഭൂമി നല്‍കുമ്പോള്‍ ലാന്‍ഡ് അക്വിസിഷന്‍ വിലയും മറ്റു ചെലവുകളും കണക്കാക്കി വിലയീടാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ടോ;

()ലാന്‍ഡ് അക്വിസിഷനുമായി ബന്ധപ്പെട്ട് കോടതി മുഖേനയോ കമ്മീഷന്‍ മുഖേനയോ അധിക തുക നല്‍കേണ്ടി വന്നാല്‍ പ്രസ്തുത തുകകൂടി ഭൂമി ലഭിച്ച കമ്പനികളില്‍ നിന്നും ഈടാക്കുമെന്ന വ്യവസ്ഥ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ?

*507

കടത്തിലായ കൈത്തറി സംഘങ്ങള്‍ക്കുള്ള ധനസഹായം

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, . കെ. വിജയന്‍

,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൈത്തറി സംഘങ്ങളുടെ സംരക്ഷണത്തിനായി രൂപം നല്‍കിയ റിവൈവല്‍ റിഫോം റീസ്ട്രക്ച്ചറിംഗ് പാക്കേജ് സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കൈത്തറി സംഘങ്ങള്‍ക്കെല്ലാം കൂടി കടം എത്രയെന്ന് വ്യക്തമാക്കുമോ;

(സി)കടത്തിലായ സംഘങ്ങളെ രക്ഷിക്കുന്നതിനായി കേന്ദ്രത്തില്‍ നിന്നും എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കേന്ദ്ര സഹായം നേടിയെടുക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?

*508

വനഭൂമികളുടെ അതിര്‍ത്തി നിര്‍ണ്ണയം

ശ്രീ. കെ.എന്‍.. ഖാദര്‍

,, കെ. എം. ഷാജി

'' കെ. മുഹമ്മദുണ്ണി ഹാജി

'' പി.ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്വാഭാവിക വനഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയം നടത്തി അടയാളങ്ങള്‍ സ്ഥാപിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ;

(ബി)വനഭൂമിയിന്മേലുള്ള കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ എന്തൊക്കെ സംവിധാനങ്ങളാണ് വനം വകുപ്പിനുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ നല്കിയിട്ടുള്ള ചുമതലകളെന്തെല്ലാമെന്ന് വിശദമാക്കുമോ?

*509

വനസംരക്ഷണത്തില്‍ ജനങ്ങളുടെ സഹകരണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

,, സി.മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വന സംരക്ഷണത്തിന് ജനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനു സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ ;

(ബി)വനങ്ങള്‍ക്കകത്ത് രൂപം കൊണ്ടിട്ടുളള ജനവാസ കേന്ദ്രങ്ങളുടെ വിസ്തൃതി വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ; എങ്കില്‍ ഈ പ്രവണത നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള മുന്‍കരുതല്‍ നടപടികള്‍ വിശദമാക്കുമോ ;

(സി)വനത്തിനകത്തെ ജനവാസ കേന്ദ്രങ്ങളിലേക്കുളള റോഡുകളില്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുളള നിരീക്ഷണ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

*510

പ്രോജക്ട് സാറ്റര്‍ഡേ

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വനം വകുപ്പില്‍ പ്രോജക്ട് സാറ്റര്‍ഡേ എന്ന് മുതലാണ് നടപ്പിലാക്കിയത്;

(ബി)ഈ പദ്ധതിയിലൂടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്;

(സി)ഈ പദ്ധതിയിലൂടെ വകുപ്പ് ആര്‍ജ്ജിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.