പോലീസ്
കസ്റ്റഡി മര്‍ദ്ദനം
3242.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നെയ്യാറ്റിന്‍കര പോലീസ്
സ്റ്റേഷനിലെ Cr. No.
1423/2015 കേസ് പ്രകാരം
കസ്റ്റഡിയില്‍ ഇരിക്കെ
പോലീസ് സ്റ്റേഷനില്‍
വച്ച് വളരെ ക്രൂരമായി
ദേഹോപദ്രവം ചെയ്തു
എന്ന് സത്യന് മകന്
ശ്രീ. വിപിന്‍ ജോസിന്റെ
പരാതിയെ സംബന്ധിച്ച്
തിരുവനന്തപുരം റൂറല്‍
ജില്ലാ പോലീസ് മോധാവി
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)
ശ്രീ.
വിപിന്‍ ജോസ്
സമര്‍പ്പിച്ച പരാതി
ശരിയാണെന്ന് അന്വേഷണ
റിപ്പോര്‍ട്ട് പ്രകാരം
ബോധ്യപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ഉത്തരവാദികള്‍ക്കെതിരെ
ശിക്ഷാ നടപടികള്‍
കൈക്കൊള്ളുമോ?
പോലീസ് വാഹനങ്ങള്‍
3243.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നാളിതുവരെ
പോലീസിനായി എത്ര
വാഹനങ്ങള്‍
വാങ്ങുകയുണ്ടായി;
ആയതിന് എന്തു തുക
ചെലവഴിച്ചു ;
വ്യക്തമാക്കുമോ;
(ബി)
ഈ
കാലയളവിനുള്ളില്‍ എത്ര
പോലീസ് വാഹനങ്ങള്‍ ലേലം
നടത്തി; ആയതുവഴി എത്ര
തുക ഖജനാവില്‍ അടച്ചു;
(സി)
നിലവില്‍
എത്ര വാഹനങ്ങള്‍ ഉപയോഗ
ശൂന്യമായി
കിടപ്പുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ പോലീസ്
വാഹനങ്ങള്‍ ഉള്‍പ്പെട്ട
അപകടം നിമിത്തം എത്ര
പേര് മരണപ്പെട്ടു;
വിശദമാക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ പോലീസ്
പിടിച്ചെടുത്തതും
കേസില്‍
ഉള്‍പ്പെട്ടതുമായ എത്ര
വാഹനങ്ങള്‍ ലേലം
ചെയ്തിട്ടുണ്ട്;
ഇതിലൂടെ എന്തു തുക
ലഭിച്ചു; വിശദമാക്കുമോ;
(എഫ്)
ഇത്തരത്തിലുള്ള
എത്ര വാഹനങ്ങള്‍ വിവിധ
പോലീസ് സ്റ്റേഷനുകളില്‍
നിലവില്‍
കെട്ടികിടക്കുന്നുണ്ട്;
ഇവ ലേലം ചെയ്യുവാന്‍
എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
കൊലപാതക കേസുകള്‍
3244.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത് എത്ര
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
ഇതിലെ കണ്വിക്ടിം
റേറ്റ് എത്രയാണെന്ന്
വിശദമാക്കുമോ?
കാണാതായ കുട്ടികള്‍
3245.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
2011 മുതല്‍ നാളിതുവരെ
പോലീസ് നടത്തിയ
അന്വേഷണത്തിന്റെ
ഭാഗമായി കാണാതായതായി
റിപ്പോർട്ട്
ചെെയ്തിട്ടുള്ള എത്ര
കുട്ടികളെ കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ട്
;വിശദാംശം
വ്യക്തമാക്കുമോ?
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
നടന്ന കൊലപാതകങ്ങള്‍
3246.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സംസ്ഥാനത്ത് നാളിതുവരെ
എത്ര കൊലപാതകങ്ങള്‍
നടന്നിട്ടുണ്ട്;
(ബി)
ഇതില്‍
കവര്‍ച്ച ചെയ്യലിന്റെ
ഭാഗമായി നടന്ന
കൊലപാതകങ്ങള്‍ എത്ര;
ഗുണ്ടാ സംഘങ്ങള്‍
തമ്മിലുള്ള പകയുടെ
ഭാഗമായി നടന്ന
കൊലപാതകങ്ങള്‍ എത്ര;
വിശദാംശം
വെളിപ്പെടുത്താമോ?
യു.എ.പി.എ
ചുമത്തപ്പെട്ട കേസ്സുകള്‍
3247.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം യു.എ.പി.എ
ചുമത്തപ്പെട്ട ഏതെല്ലാം
കേസ്സുകളിലെ ഏതെല്ലാം
പ്രതികള്‍ക്ക്
യു.എ.പി.എ
നിലനില്‍ക്കുമ്പോഴും
ജാമ്യം
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ കാലയളവില്‍ നടന്ന
ഏതെല്ലാം
രാഷ്ട്രീയകൊലപാതകക്കേസ്സുകളില്
കൊലപാതകം സംബന്ധിച്ച
ഗൂഡാലോചന കൂടി
അന്വേഷിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവയില്‍
ഏതെല്ലാം കേസ്സുകളില്‍
ആരെയെല്ലാം ഗൂഡാലോചന
കുറ്റത്തിന് പ്രതി
ചേര്‍ത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഓരോ കേസ്സിലും
യു.എ.പി.എ ചുമത്താന്‍
ഇടയായ സാഹചര്യം
വിശദമാക്കാമോ?
സി.ബി.ഐ
ഏറ്റെടുത്ത കേസുകള്‍
3248.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സി.ബി.ഐ ഏറ്റെടുത്ത
കേസുകള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
തിരുവല്ല ഷോപ്പിങ്ങ്
കോംപ്ലക്സ്
3249.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
തിരുവല്ല ഷോപ്പിങ്ങ്
കോംപ്ലക്സിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നടന്ന
വിജിലന്‍സ് അന്വേഷണം
പൂര്‍ത്തീകരിച്ചോ;
(ബി)
പൂര്ത്തീകരിച്ചുവെങ്കില്
അന്വേഷണ
റിപ്പോര്ട്ടിന്മേല്
എന്തു നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
ഹസീസ
ഫൈറൂസ് കേസന്വേഷണം
3250.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂരിലെ
നിറമരുതൂര്‍ സ്വദേശിയായ
കടവണ്ടി വളപ്പില്‍ ഹസീസ
ഫൈറൂസ് തിരൂര്‍
കൂട്ടായിയിലുള്ള
ഭര്‍തൃവീട്ടില്‍ വച്ച്
തീപ്പൊള്ളലേറ്റ്
മരണപ്പെട്ട കേസിന്റെ
അന്വേഷണം ഏത്
ഏജന്‍സിയാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
ഏജന്‍സി എന്നു മുതലാണ്
ഈ കേസിന്റെ ചുമതല
ഏറ്റെടുത്തത് എന്നും ഈ
കേസിന്റെ അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്എന്നും
അറിയിക്കുമോ ;
(സി)
ഇത്
സംബന്ധിച്ച കുറ്റപത്രം
തയ്യാറാക്കിയിട്ടുണ്ടോ;
എന്നത്തേക്ക്
കുറ്റപത്രം കോടതിയില്‍
സമര്‍പ്പിക്കാനാകുമെന്ന്
വിശദമാക്കുമോ?
ഡോഗ്
സ്ക്വാഡ് വിഭാഗം
3251.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസ് ഡോഗ് സ്ക്വാഡ്
വിഭാഗത്തിലെ
ട്രെയിനിംഗ് കഴിഞ്ഞ
ഹാന്റലര്മാരെ മറ്റ്
ഡ്യൂട്ടികളിലേക്ക്
മാറ്റി നിയമിക്കുന്നത്
ഡോഗ് സ്ക്വാഡിന്റെ
പ്രവര്‍ത്തനത്തെ
സാരമായി
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹാന്റലര്മാരെ
മറ്റ് ഡ്യൂട്ടികളില്‍
നിന്നും
ഒഴിവാക്കുന്നതിനും
പോലീസിലെ ഡോഗ്
സ്ക്വാഡ് വിഭാഗത്തിനെ
കാര്യക്ഷമമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കേരള
പോലീസില്‍ മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വിഭാഗത്തിലെ ഒഴിവുകള്‍
3252.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വിഭാഗത്തില്‍
മെക്കാനിക്ക്
ഹവില്‍ദാര്‍, മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട് സബ്
ഇന്‍സ്പെക്ടര്‍ എന്നീ
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഇലക്ട്രീഷ്യന്
പോലീസ്
കോണ്‍സ്റ്റബിള്‍,
മെക്കാനിക്ക്/ഫിറ്റര്‍
എന്നീ തസ്തികകളില്‍
യോഗ്യതയുള്ള പോലീസ്
കോണ്‍സ്റ്റബിള്‍മാരെ
തസ്തികമാറ്റം വഴി
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വാഹന
അപകടങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യാന്‍ കര്‍മ്മ പദ്ധതികള്‍
3253.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.റ്റി.ബല്‍റാം
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹന
അപകടങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;ഇത്
നടപ്പാക്കാന്എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
നിയമ
വിരുദ്ധപ്രര്ത്തനങ്ങള് (
തടയല്‍) നിയമം
3254.
ശ്രീ.എളമരം
കരീം
,,
ജെയിംസ് മാത്യു
,,
എ. പ്രദീപ്കുമാര്‍
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.എ.പി.എ.
നിയമം, സംസ്ഥാനത്ത്
രാഷ്ട്രീയമായും
വൈര്യനിര്യാതന
ബുദ്ധിയോടെയും
ഉപയോഗപ്പെടുത്തുന്നതു
മൂലം ഉണ്ടാകാവുന്ന
പ്രത്യാഘാതങ്ങള്‍
കണക്കിലെടുത്തിട്ടുണ്ടോ;
നിരപരാധികള്‍ക്കെതിരെ
യു.എ.പി.എ. നിയമം
ഉപയോഗിക്കുന്നത്
ആവര്‍ത്തിക്കാതിരിക്കാന്‍
നടപടി സ്വീകരിക്കാമോ;
(ബി)
നിയമവിധേയമായി
പ്രവര്‍ത്തിക്കുന്ന
രാഷ്ട്രീയ
പ്രസ്ഥാനങ്ങളുടെ
നേതാക്കളെയും
പ്രവര്‍ത്തകരെയും
അമർച്ച
ചെയ്യുന്നതിനായി,
അവർക്കെതിരെ
ഭീകരവിരുദ്ധ നിയമം
ഉപയോഗിക്കുന്നത്
അവസാനിപ്പിക്കുവാൻ
നടപടി സ്വീകരിക്കുമോ;
(സി)
നിയമവ്യവസ്ഥകള്‍
ലംഘിച്ച്, കൊലപാതക
കേസ്സുകളെപ്പോലും
ഭീകരപ്രവര്‍ത്തനമായി
വ്യാഖ്യാനിച്ച്
യു.എ.പി.എ. പരിധിയില്‍
കൊണ്ടുവന്നിട്ടുണ്ടോ
(ഡി)
ഇന്ത്യന്‍
പീന്ല കോഡിന്റെയും
ക്രിമിനല്‍
പ്രൊസീജിയര്‍
കോഡിന്റെയും
പരിധിയിലുള്ള
കുറ്റകൃത്യങ്ങളില്‍
യു.എ.പി.എ. കൂടി
ചുമത്തി കേസ്സ്
രജിസ്റ്റര്‍
ചെയ്തിരിക്കുന്നതായ
എത്ര ആക്ഷേപങ്ങള്‍
ഉണ്ടായിട്ടുണ്ട്;
വിശദമാക്കുമോ ?
ബാര്‍
കോഴ
3255.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.രാധാകൃഷ്ണന്
,,
പി.ടി.എ. റഹീം
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ഡിസംബര്‍ 31ന് ചേര്‍ന്ന
ബാറുടമ സംഘടനയുടെ
യോഗത്തില്‍ നടന്ന
സംഭാഷണങ്ങളുടെ മൂന്നു
മണിക്കൂറോളം നീളുന്ന
ശബ്ദരേഖ,
അന്വേഷണത്തിന്റേയോ,
പരാതികളുടേയോ ഭാഗമായി
വിജിലന്‍സിനു
ലഭിച്ചിട്ടുണ്ടായിരുന്നുവോ;
(ബി)
ഈ
ശബ്ദരേഖയെ
അടിസ്ഥാനമാക്കി
ബാര്‍കോഴ ഇടപാടും
അന്വേഷണവുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നും
വെളിപ്പടുത്താമോ; ഈ
ശബ്ദരേഖയുടെ ഏതെങ്കിലും
ഒരു ഭാഗം മാത്രം
വിജിലന്‍സ് ഡയറക്ടര്‍
മാധ്യമങ്ങള്‍ക്ക്
നല്കുകയുണ്ടായോ;
എങ്കില്‍ ഏത് ഭാഗം;
(സി)
ഈ
ശബ്ദരേഖയുടെ
അടിസ്ഥാനത്തില്‍
വിജിലന്‍സ് അന്വേഷണ
ഉദ്യോഗസ്ഥനെതിരെ
കേസെടുത്തിട്ടുണ്ടോ;
അതേ സി.ഡി യില്‍ ബാര്‍
കോഴ ഇടപാടില്‍
ബന്ധമുള്ളതായി
പരാമര്‍ശമുള്ള മൂന്നു
മന്ത്രിമാര്‍ക്കും
അഡ്വക്കേറ്റ്
ജനറലിനുമെതിരെ
കേസെടുക്കുകയുണ്ടായോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
ശബ്ദരേഖയില്‍
മന്ത്രിമാരായ കെ.ബാബു,
രമേശ് ചെന്നിത്തല,
പി.ജെ ജോസഫ്, കെ.എം.
മാണി, അഡ്വക്കേറ്റ്
ജനറല്‍ എന്നിവരുമായി
ബന്ധപ്പെട്ട
പരാമര്‍ശങ്ങള്‍
എന്തെല്ലാമായിരുന്നു;
പ്രസ്തുത ശബ്ദരേഖയുടെ
പൂര്‍ണ്ണരൂപം സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ?
വനിതാ
പോലീസ് വിഭാഗം
3256.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിന്റെ
വനിതാ വിഭാഗത്തില്‍
എത്ര ഡി. വൈ. എസ്. പി.
തസ്തികകളാണ്
നിലവിലുള്ളത്;
(ബി)
വനിതാ
പോലീസ് വിഭാഗത്തില്‍
എസ്.ഐ., ഡി. വൈ. എസ്.
പി. തസ്തികകള്‍
സൃഷ്ടിക്കാന്‍
സ്റ്റേറ്റ് പോലീസ് ചീഫ്
ഗവണ്മെന്റിലേക്ക്
പ്രാെപ്പോസല്
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
67505/കെ.2
/ആഭ്യന്തരം /15 നമ്പര്‍
ഫയലിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
തസ്തികകള്‍
അടിയന്തരമായി
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വനിതാ
പോലീസ് സ്റ്റേഷനുകള്‍
3257.
ശ്രീ.എം.പി.വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ വനിതാ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിന്
കര്‍മ്മപദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഉന്നത
തസ്തികകളിലെ പോലീസ്
ഉദ്യോഗസ്ഥര്‍
3258.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
നാളിതുവരെ ഡി.ജി.പി,
വിജിലന്‍സ് ഡയറക്ടര്‍,
ഫയര്‍ഫോഴ്സ് ഡയറക്ടര്‍,
ജയില്‍ ഡി.ജി.പി എന്നീ
തസ്തികകളില്‍
ആരെയെല്ലാമാണ്
നിയമിച്ചിട്ടുള്ളത്;
ഓരോരുത്തരുടെയും സേവന
കാലം ഉള്‍പ്പെടെ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ജില്ലാ
പോലീസ് സൂപ്രണ്ടുമാരായി
ഓരോ ജില്ലയിലും
നിയോഗിക്കപ്പെട്ടവര്‍
ആരൊക്കെയായിരുന്നു;
ഓരോരുത്തരുടെയും
സേവനകാലം ഉള്‍പ്പെടെ
വിശദമാക്കാമോ?
വിവിധ
കുറ്റകൃത്യങ്ങളില്‍
ഉള്‍പ്പെട്ട പോലീസ്
ഉദ്യോഗസ്ഥരുടെ വിവരശേഖരണം
3259.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം 2016 ജനുവരി 31
വരെയുള്ള കാലയളവില്‍
ലൈംഗിക
കുറ്റകൃത്യങ്ങളില്‍
ഉള്‍പ്പെട്ട പോലീസ്
ഉദ്യോഗസ്ഥരുടെ
വിവരശേഖരണം
നടത്തിയിരുന്നോ;വിശദമാക്കാമോ;
(ബി)
സദാചാര
വിരുദ്ധ
പ്രവൃത്തികളില്‍
ഏര്‍പ്പെട്ടവര്‍ എത്ര;
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
സ്വഭാവ
ദൂഷ്യത്തിന് അച്ചടക്ക
നടപടി നേരിട്ടവര്‍
എത്ര;
(ഡി)
രഹസ്യാന്വേഷണ
/ വിജിനൽസ്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ശിക്ഷണ
നടപടികള്‍
പൂര്‍ത്തീകരിച്ച്
തിരികെ ജോലിയില്‍
പ്രവേശനം നേടിയവര്‍
എത്ര;വിശദ വിവരം
വെളിപ്പെടുത്താമോ?
കൊല്ലം
റൂറല്‍ പോലീസ് ആസ്ഥാനമന്ദിരം
നിർമ്മാണം
3260.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ്
ആസ്ഥാനമന്ദിരം
നിര്‍മാണത്തിന്റെ
പ്ലാനും എസ്റ്റിമേറ്റും
തയ്യറാക്കിയിട്ടുണ്ടോ ;
പ്രസ്തുത
നിര്‍മ്മാണത്തിന്റെ
അടങ്കല്‍ തുക എത്രയാണ്;
(ബി)
നിര്‍മാണം
എന്നത്തേക്ക്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നു;
പ്ലാന്‍, എസ്റ്റിമേറ്റ്
എന്നിവയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
പോലീസ്
സേനയിലെ ഡ്രൈവര്‍ തസ്തിക
3261.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയിലെ ഡ്രൈവര്‍
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളാണ്
ഉള്ളത്;ഈ ഒഴിവുകള്‍
പി.എസ്.സി.-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ആവശ്യത്തിന്
ഡ്രൈവര്‍മാര്‍
ഇല്ലാത്തതു കാരണം
ലൈസന്‍സുള്ള പോലീസുകാരെ
ഈ ജോലിക്ക്
നിയോഗിക്കുന്നത്
ക്രമസമാധാനപാലനത്തിന്
ആവശ്യത്തിന്
പോലീസുകാരില്ലാത്ത
സാഹചര്യം
സൃഷ്ടിക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
പോലീസ്
സ്റ്റേഷന്
3262.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തിലെ
ആറ്റുകാല്‍ ഭഗവതി
ക്ഷേത്രത്തിനു സമീപം
പോലീസ് സ്റ്റേഷന്
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വിശദമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ
എന്നും വ്യക്തമാക്കുമോ?
ഇന്ത്യ
റിസര്‍വ്വ് ബറ്റാലിയന്
3263.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ ഇന്ത്യ
റിസര്‍വ്വ് ബറ്റാലിയന്
സേനയുടെ എത്ര
ബാച്ചുകള്‍ ട്രെയിനിംഗ്
പൂര്‍ത്തിയാക്കി
പാസിംഗ് ഔട്ട്
ആയിട്ടുണ്ട്; ഇവരുടെ
ട്രെയിനിംഗ് കാലാവധി
എത്ര മാസമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഐ.
ആര്. ബി. മൂന്നാമത്തെ
ബാച്ചിന്റെ 9 മാസത്തെ
ട്രെയിനിംഗ്
പൂര്‍ത്തിയായോ
;എങ്കില്‍ പാസിംഗ്
ഔട്ട് ഉടന്‍
നടത്തുമോയെന്ന്
അറിയിക്കുമോ;
(സി)
കഠിനമായ
ആദ്യ ഘട്ട പരിശീലനം
പൂര്‍ത്തിയാകുമ്പോള്‍
ശാരീരിക പ്രയാസങ്ങള്‍
അനുഭവപ്പെടുന്ന
ട്രെയിനീസിന് അടുത്ത
പരിശീലനത്തില്‍
പങ്കെടുക്കാന്‍
സാധിക്കാതെ ബാച്ച്
ഔട്ട് ആക്കുന്നത്
ഒഴിവാക്കുന്നതിനായി
ഇവരുടെ പാസിംഗ് ഔട്ട്
ഉടന്‍ നടത്തുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
രീതിയില്‍ ബാച്ച് ഔട്ട്
ആകുന്ന ട്രെയിനീസിന്
വര്‍ഷം തോറും
വിജ്ഞാപനം നടത്തി ഐ.
ആര്. ബി തെരഞ്ഞെടുപ്പ്
നടക്കാത്തതിനാല്‍
ഇവരുടെ ഭാവി
അനിശ്ചിതത്വത്തില്‍
ആകുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
പോലീസ്
ഉദ്യോഗസ്ഥരുടെ ഇന്‍ഷ്വറന്‍സ്
പദ്ധതി
3264.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
അന്‍വര്‍ സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പോലീസ്
ഉദ്യോഗസ്ഥരുടെ
സ്വഭാവസവിശേഷതകള്‍
3265.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഉദ്യോഗസ്ഥരുടെ
സ്വഭാവസവിശേഷതകള്‍
സർക്കാർ
വിലയിരുത്തിയിട്ടുണ്ടോ;
ക്രിമിനൽ കേസിൽ
പ്രതികളായ എത്ര
പോലീസുകാരുണ്ടെന്ന്
തസ്തിക സഹിതം
വ്യക്തമാക്കാമോ;
(ബി)
പോലീസ്
ഉദ്യോഗസ്ഥർ പൊതു
സ്ഥലങ്ങളിൽ അച്ചടക്കം
പാലിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പൊതുജനങ്ങളുമായി
ബന്ധപ്പെടുമ്പോള്‍
അച്ചടക്കത്തോടെയും
മാന്യമായും പെരുമാറാന്‍
കർശന നിർദ്ദേശം നൽകുമോ?
ജാസ്മി,
സജ്ന, ഫാത്തിമ എന്നിവരുടെ
ആത്മഹത്യ സംബന്ധിച്ച അന്വേഷണം
3266.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിളിമാനൂര്‍
പുതിയകാവ്, ജാസ്മി
മന്‍സിലില്‍
സൈനുദ്ദീന്റെ മക്കളായ
ജാസ്മി, സജ്ന,
ജാസ്മിയുടെ മകള്‍
ഫാത്തിമ എന്നിവര്‍
ആത്മഹത്യ
ചെയ്യുവാനിടയായ
സാഹചര്യത്തെ
സംബന്ധിച്ചുള്ള
ക്രൈംബ്രാഞ്ച് അന്വേഷണം
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
കേസിൽ
ആരെയൊക്കെയാണ് പ്രതി
ചേര്‍ത്തിട്ടുള്ളതെന്നും
എത്ര പേരെയാണ് അറസ്റ്റ്
ചെയ്തിട്ടുള്ളതെന്നും
വ്യക്തമാക്കാമോ ;
(സി)
കേസന്വേഷണത്തിന്റെ
മേൽനോട്ടം
ആര്‍ക്കാണെന്നും
അന്വേഷണം എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
വ്യക്തമാക്കാമോ ?
ഇടുക്കി
ദേവികുളം താലൂക്കില്‍ ബോബന്
സ്കറിയയുടെ പരാതിയിന്മേല്
നടപടി
3267.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ ദേവികുളം
താലൂക്കില്‍ ആനവിരട്ടി
വില്ലേജില്‍
പ്ലാമൂട്ടില്‍
വീട്ടില്‍ താമസക്കാരനായ
ബോബന് സ്കറിയ
6.12.2015 തീയതി
നല്കിയ പരാതിയില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് പ്രതികളെ
ചോദ്യംചെയ്യുകയോ മറ്റോ
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
നടപടിയൊന്നും
സ്വീകരിച്ചില്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേനയ്ക്ക് ആവശ്യമായ
സൗകര്യങ്ങള്‍
3268.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണ്ടാസംഘങ്ങളേയും
മറ്റും തുടച്ചു
നീക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ക്വട്ടേഷന്‍
സംഘങ്ങളെ അമര്‍ച്ച
ചെയ്യുന്നതിന് ഷാഡോ
പോലീസിന്റെ സേവനം
ശക്തിപ്പെടുത്തുമോ;
(സി)
പോലീസ്
സ്റ്റേഷനുകളെ കൂടുതല്‍
ജനസൗഹൃദമാക്കുന്നതിന്
പുതിയ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പോലീസ്
സ്റ്റേഷനുകളില്‍
കൂടുതല്‍ അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
പോലീസ്
സേനയ്ക്ക് നിരന്തരമായ
കായിക-മാനസിക പരിശീലനം
നല്‍കുന്നതിന് നടപടികള്‍
ഉണ്ടാകുമോ?
സെെബര്‍
കുറ്റകൃത്യം
3269.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഫേസ്
ബുക്കിലെ വ്യാജ
പ്രൊഫെെല്‍,
ഇന്റര്‍നെറ്റ്
ദുരുപയോഗം എന്നിവയുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സെെബര്‍
കുറ്റകൃത്യവുമായി
ബന്ധപ്പെട്ട് അതീവ
ഗുരുതരമായ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
മൊബെെല്‍ ഫോണ്‍
ദുരുപയോഗവുമായി
ബന്ധപ്പെട്ട്ഇൗ
കാലയളവില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ഇവയില്‍ ഹെെടെക്
സെല്ലിന് അന്വേഷണം
കെെമാറിയ കേസ്സുകള്‍
എത്ര;
(ഡി)
ഇൗ
രണ്ടു
വിഭാഗത്തില്‍പ്പെട്ട
കേസ്സുകളിലും
കുറ്റപത്രം
സമര്‍പ്പിച്ചവ എത്ര;
അന്വേഷണം
പൂര്ത്തിയാകാത്തവ എത്ര
; ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
സംസ്ഥാന
ഫോറന്‍സിക് സയന്‍സ്
ലബോറട്ടറിയിലെ നിയമനം
3270.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഫോറന്‍സിക് സയന്‍സ്
ലബോറട്ടറിയില്‍ 10
വര്‍ഷം മുമ്പ്
സൃഷ്ടിച്ച അസിസ്റ്റന്റ്
ഡയറക്ടര്‍ (ഡി .എൻ.എ ),
അസിസ്റ്റന്റ് ഡയറക്ടര്‍
(മോളിക്യുലാര്‍
ബയോളജി) എന്നീ
തസ്തികകളിലേക്ക്
യോഗ്യതയുള്ള നിരവധി
അപേക്ഷകര്‍
ഉണ്ടായിട്ടും ഇതുവരെ
ആരെയും നിയമിക്കാത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിലെ
ഡയറക്ടര്‍, ഈ
തസ്തികകളിലേക്ക് ആരെയും
നിയമിക്കരുതെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വിശദമാക്കാമോ?
നിരീക്ഷണ
ക്യാമറകള്‍ ഉപയോഗിച്ച്
ട്രാഫിക് നിയമലംഘനത്തിന് പിഴ
ഈടാക്കാന്‍ കര്‍മ്മ പദ്ധതി
3271.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിരീക്ഷണ
ക്യാമറകള്‍ ഉപയോഗിച്ച്
ട്രാഫിക്
നിയമലംഘനത്തില്‍ പിഴ
ഈടാക്കുന്നത് കൂടുതൽ
കാര്യക്ഷമമാക്കാനായി,
പുതുതായി കര്‍മ്മ
പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കിൽ
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആഭ്യന്തര
വകുപ്പില്‍ ക്യാന്റീന്
സൗകര്യം
അനുവദിച്ചിട്ടുള്ളവര്‍
3272.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പിലെ ഏതെല്ലാം
വിഭാഗങ്ങള്‍ക്കാണ്
ക്യാന്റീന് സൗകര്യം
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
മിനിസ്റ്റീരിയില്‍
വിഭാഗം ജീവനക്കാര്‍ക്ക്
പോലീസ് ക്യാന്റീന്
സൗകര്യം
അനുവദിച്ചിട്ടുണ്ടോയെന്നും
ഇത് സെന്‍ട്രല്‍ പോലീസ്
ക്യാന്റീന്
നടപടിക്രമങ്ങള്‍
പാലിച്ചുകൊണ്ടാണോ
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ആഭ്യന്തര
വകുപ്പിലെ പോലീസ്
സേനാംഗങ്ങള്‍ക്ക്
പുറത്തുള്ളവര്‍ക്ക്
ക്യാന്റീന് സൗകര്യം
അനുവദിക്കുന്നതിന്
ധനകാര്യ വകുപ്പിന്റെ
അനുമതി ലഭിച്ചിരുന്നുവോ
എന്നും ഇല്ലെങ്കില്‍
അതിൻമേൽ എന്ത്
തുടര്‍നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ;
(ഡി)
ആഭ്യന്തരവകുപ്പിനു
കീഴിലെ അഗ്നിശമന സേന ,
ജയില്‍ വകുപ്പിലെ
ജീവനക്കാര്‍
എന്നിവര്‍ക്ക്
ക്യാന്റീന് സൗകര്യം
അനുവദിച്ചതുപോലെ മറ്റ്
സേനാവിഭാഗങ്ങളിലെ
ജീവനക്കാര്‍ക്കും
ക്യാന്റീന് സൗകര്യം
ഏര്‍പ്പെടുത്താനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പോലീസിലെ
ഡ്രൈവര്‍മാരുടെ ഒഴിവുകള്‍
3273.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസില്‍ എത്ര
വാഹനങ്ങള്‍
നിലവിലുണ്ട്;ഇവയില്‍
പ്രവര്‍ത്തനക്ഷമമായ
വാഹനങ്ങള്‍ എത്ര;
(ബി)
ഇത്രയും വാഹനങ്ങള്‍
ഓടിക്കുന്നതിന് എത്ര
പോലീസ് ഡ്രൈവര്‍മാരെ
ആവശ്യമുണ്ട്; ഇപ്പോള്‍
എത്ര പേരുണ്ട്;ഡ്രൈവര്‍
ഡ്യൂട്ടി ചെയ്യുന്ന
എത്ര പോലീസ്
കോണ്‍സ്റ്റബിള്‍മാരുണ്ട്;
(സി)
3657
ഡ്രൈവര്‍മാരുടെ ആവശ്യം
ഉണ്ടെന്ന്
കാണിച്ച്ഡി.ജി.പി.
സര്‍ക്കാരിലേക്ക്
16.07.2015 ന്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പോലീസ്
ഡ്രൈവേഴ്സിന്റെ
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെപ്പോഴാണെന്നും
റാങ്ക് ലിസ്റ്റില്‍
എത്ര പേരുണ്ടെന്നും
അതില്‍ നിന്നും എത്ര
പേരെ നിയമിച്ചു എന്നും
അറിയിക്കുമോ;
(ഇ)
ഡ്രൈവര്‍മാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
വാഹനങ്ങളുടെ
എണ്ണത്തിനുസരിച്ച്
ഡ്രൈവര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പൂവച്ചല്‍
പഞ്ചായത്തിലെ ഡി. ജി.
പ്രസാദിന്റെ കൊലപാതകം
3274.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൂവച്ചല്‍
പഞ്ചായത്തിലെ
പേഴകൂട്,'രാരീര'
ത്തില്‍ താമസിച്ചിരുന്ന
ഡി. ജി. പ്രസാദിന്റെ
കൊലപാതകം സംബന്ധിച്ച്
ആരെയെങ്കിലും അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
(ബി)
ക്രെെം
ബ്രാഞ്ച്
അന്വേഷിക്കുന്ന (ക്രെെം
നമ്പര്‍ 410/2010) ഇൗ
കേസ്സിന്റെ ഇപ്പോഴത്തെ
അന്വേഷണ പുരോഗതി
എന്താണ്?
വിജിലന്‍സ്
&ആന്റി കറപ്ഷന്‍
ബ്യൂറോയുടെ പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍ കര്‍മ്മ
പദ്ധതി
3275.
ശ്രീ.വര്‍ക്കല
കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
ടി.എന്‍. പ്രതാപന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിജിലന്‍സ് &ആന്റി
കറപ്ഷന്‍ ബ്യൂറോയുടെ
പ്രവര്‍ത്തനം കൂടുതല്‍
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
മുഖേന
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മാഫിയകളുടെ
ആക്രമണം
3276.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ ക്വട്ടേഷന്‍
മാഫിയ, മണല്‍
മാഫിയ,പെണ്‍വാണിഭ
മാഫിയ, ക്വാറി മാഫിയ,
മണ്ണ് മാഫിയ,
സ്പിരിറ്റ് മാഫിയ,
കഞ്ചാവ് മാഫിയ, ബ്ലേഡ്
മാഫിയ, വസ്തു കച്ചവട
മാഫിയ,
മനുഷ്യക്കടത്ത്/കുട്ടിക്കടത്തു
മാഫിയ, അന്യ സംസ്ഥാന
തൊഴിലാളികളിലെ
ക്രിമിനല്‍ മാഫിയ,
സോളാര്‍ തട്ടിപ്പു
പോലുള്ള തട്ടിപ്പ്
മാഫിയ എന്നിവ
സംബന്ധിച്ച്
ഓരോന്നിലും എത്ര
കേസ്സുകള്‍ വീതം
രജിസ്റ്റര്‍ ചെയ്തു;
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
മാഫിയകളുടെ
ആക്രമണത്തില്‍ എത്ര
പേര്
ഇക്കാലയളവിനുള്ളില്‍
കൊല്ലപ്പെട്ടു;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
വിവിധ
മാഫിയകളില്‍
ഉള്‍പ്പെട്ടവരും സഹായം
ചെയ്തു കൊടുത്തതുമായി
ബന്ധപ്പെട്ട് എത്ര
പോലീസ്
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍
പ്രതികളായിട്ടുണ്ട്;
അവര്‍ ആരെല്ലാം;
ഇവര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
മാഫിയകളുടെ ഭീഷണിയും
ആക്രമണങ്ങളും ഇവരുടെ
ഭീഷണിയില്‍ ഭയന്ന്
കുടുംബസമേതവും,
അല്ലാതെയും ആത്മഹത്യ
ചെയ്യപ്പെട്ടതുമായി
ബന്ധപ്പെട്ട്
ഇക്കാലയളവില്‍
രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍ എത്ര; എത്ര
കേസ്സുകളില്‍ പ്രതികളെ
പിടികൂടി എന്നും ഇനി
എത്ര കേസ്സുകളില്‍
പ്രതികളെ
പിടികൂടാനുണ്ട് എന്നും
വ്യക്തമാക്കുമോ?
ഫോറന്‍സിക്
സയന്‍സ് ലബോറട്ടറിയിലെ
ഉദ്യോഗസ്ഥരുടെ പ്രൊമോഷന്
3277.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഫോറന്‍സിക്
സയന്‍സ് ലബോറട്ടറിയില്‍
സ്പെഷ്യല്‍ ചട്ടങ്ങളുടെ
അഭാവത്തില്‍ റൂള്‍
31(a)(i) കെ.എസ് &
എസ്.എസ്.ആർ പാർട്ട് II
പ്രകാരം നിലവില്‍
സര്‍വ്വീസിലുള്ള എത്ര
ഉദ്യോഗസ്ഥര്‍ക്ക്
പ്രൊമോഷന്
നല്‍കിയിട്ടുണ്ടെന്നും,
അവരുടെ പേരും ഏതൊക്കെ
തീയതികളില്‍ ആണ്
പ്രൊമോഷന്
നല്‍കിയതെന്നുമുള്ള
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ലബോറട്ടറിയുടെ
ഡയറക്ടര്‍ക്ക്
മേല്‍പ്പറഞ്ഞ
ചട്ടപ്രകാരം പ്രൊമോഷന്
നല്‍കിയിട്ടുണ്ടോ
എന്നും
നല്കിയിട്ടുണ്ടെങ്കില്
ഡയറക്ടറുടെ പേര്,
പ്രൊമോഷന് ലഭിച്ച
തീയതി എന്നീ
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
സ്ത്രീപീഡന
കേസുകള്‍
3278.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രജിസ്റ്റര്‍ ചെയ്ത
സ്ത്രീപീഡന കേസുകളുടെ
കണ്‍വിക്ഷന്‍ റേറ്റ്
എത്രയെന്ന്
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഒറ്റനമ്പര്‍
ചൂതാട്ടം
3279.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഒറ്റനമ്പര്‍
ചൂതാട്ടം വ്യാപകമാണെന്ന
മാധ്യമ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
പറയാമോ;
(സി)
ഒറ്റ
നമ്പര്‍ ചൂതാട്ടവുമായി
ബന്ധപ്പെട്ട എത്ര
കേസ്സുകള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ജില്ലയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഡി)
എത്ര
കേസ്സുകളില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ട്
എന്നും എത്ര പേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
വിശദമാക്കാമോ?
ജയിലുകളിലെ
അസ്വാഭാവിക മരണങ്ങള്
3280.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തെ
ജയിലുകളില്‍ എത്ര
അസ്വാഭാവിക മരണങ്ങള്
ഉണ്ടായിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മരണങ്ങള്
സംഭവിക്കുന്നത് ഏത്
സാഹചര്യത്തിലാണ് എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
മരണങ്ങള്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
മരണങ്ങളെ സംബന്ധിച്ച്
അന്വേഷണം നടത്തി
കുറ്റക്കാരെ
കണ്ടെത്തിയിട്ടുണ്ടോ;വിശദാംശം
വെളിപ്പെടുത്താമോ?
ഒറ്റയ്ക്ക്
താമസിക്കുന്ന വയോജനങ്ങളെ
സംബന്ധിച്ച വിവരം
3281.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേഷന്
പരിധിയില്‍ ഒറ്റയ്ക്ക്
താമസിക്കുന്ന
വയോജനങ്ങളെ സംബന്ധിച്ച
രജിസ്റ്റര്‍ പോലീസ്
സ്റ്റേഷനുകളില്‍
സൂക്ഷിക്കുന്നതിനുള്ള
സംവിധാനം നിലവിലുണ്ടോ;
(ബി)
പോലീസ്
സ്റ്റേഷനില്‍ ഈ
രജിസ്റ്റര്‍
സൂക്ഷിക്കാനുള്ള ചുമതല
ആര്‍ക്കാണ്; ഇത്
ഫലപ്രദമായി
നടപ്പിലാക്കുന്നതിനുള്ള
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഫോറന്‍സിക്
ലാബറട്ടറിയിലെ അസിസ്റ്റന്റ്
ഡയറക്ടര്‍ നിയമനം
3282.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫോറന്‍സിക്
ലാബറട്ടറിയിലെ
അസിസ്റ്റന്റ് ഡയറക്ടര്‍
തസ്തികയിലേക്ക് തസ്തിക
മാറ്റത്തിലൂടെയുള്ള
നിയമനം സംബന്ധിച്ച്, ടി
നിയമനം
ചട്ടവിരുദ്ധമാണന്ന
തെറ്റായ റിപ്പോര്‍ട്ടു
സമര്‍പ്പിച്ച്
സര്‍ക്കാരിനെ
തെറ്റിദ്ധരിപ്പിച്ച്
ഉത്തരവ് പുറപ്പെടുവിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥര്‍ക്കുണ്ടായ
വീഴ്ച കണക്കിലെടുത്ത്
പ്രസ്തുത ഉത്തരവ്
തിരുത്തി
ശരിയാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുവാന്‍
തയ്യാറാകുമോ?
ചാത്തോത്ത്
രാഘവന്റെ വീട്ടിലെ പോലീസ്
അതിക്രമം
3283.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിണറായിയിലെ
ചാത്തോത്ത് രാഘവന്
എന്നയാളുടെ വീട്ടില്‍
രാത്രിയില്‍ പോലീസ്
കയറി വിട്ടുസാധനങ്ങളും
വീടും
അടിച്ചുപൊളിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതില്‍
എന്തൊക്കെ
നാശനഷ്ടങ്ങള്‍
സംഭവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ബോര്‍ഡുകള്‍
സ്ഥാപിച്ചത് മൂലമുണ്ടായ
അപകടങ്ങള്‍
3284.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗതാഗതത്തിന്
തടസ്സമായ രീതിയില്‍
നിരത്തുകളിലും
വശങ്ങളിലും ബോര്‍ഡുകള്‍
സ്ഥാപിക്കുന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ദൂരക്കാഴ്ച
മറയ്ക്കുന്ന ഇത്തരം
ബോര്‍ഡുകള്‍ കാരണം
വാഹനാപകടങ്ങള്‍
ഉണ്ടാകുന്നത്
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ബറ്റാലിയന്,
ആംഡ് റിസര്‍വ്
കോണ്‍സ്റ്റബിള്‍മാരിലെ
സീനിയോറിറ്റി തര്‍ക്കം
3285.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ 1983-84
ബറ്റാലിയന് പോലീസ്
കോണ്‍സ്റ്റബിള്‍
ബാച്ചും 1985 ആംഡ്
റിസര്‍വ്വ് പോലീസ്
കോണ്‍സ്റ്റബിള്‍
ബാച്ചും തമ്മിലുള്ള
സീനിയോറിറ്റി തര്‍ക്കം
പരിഹരിച്ച് ലോക്കല്‍
വിഭാഗത്തില്‍
സബ്-ഇന്‍സ്പെക്ടര്‍മാരായി
പ്രോമോട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
ഇതിനായി
എസ്.ഐ.മാരുടെ
സൂപ്പര്‍ന്യൂമററി
തസ്തികകൾ സൃഷ്ടിച്ചാണോ
നിയമനം നല്‍കിയത്;
എങ്കില്‍ എത്ര പേരെ
അങ്ങനെ നിയമിച്ചു:
പ്രസ്തുത എസ്.ഐ.മാരെ
റഗുലറെെസ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്രപേരെ;
(സി)
1.4.2011
മുതല്‍ എത്ര പേരെ
നേരിട്ട് ലോക്കലില്‍
എസ്.ഐ.മാരായി
നിയമിച്ചു; 01.04.2011
മുതല്‍ എത്ര പേരുടെ
പ്രമോഷന് റഗുലറെെസ്
ചെയ്ത് ലോക്കലില്‍
എസ്.ഐ.മാരായി നിയമിച്ചു
എന്നറിയിക്കുമോ ?
ഷിജിത്തിന്റെ
സ്ഥലംമാറ്റം
3286.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ.
ടി. കുമാരന്, തറമല്‍
(വീട്), മൊകേരി പി.ഒ.,
കക്കട്ടില്‍ തന്റെ
മകന് ഷിജിത്ത് CPO
7534 (തൃശ്ശൂര്‍ AR
ക്യാമ്പ്) ന്റെ സ്ഥലം
മാറ്റം സംബന്ധിച്ച്
ബഹു. ആഭ്യന്തര
മന്ത്രിക്ക് നല്കിയ
അപേക്ഷ സംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലമാറ്റം ഇതിനകം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഇലക്ട്രോണിക്
രേഖകകള്‍
3287.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
പി.ശ്രീരാമകൃഷ്ണന്
,,
എ.എം. ആരിഫ്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇലക്ട്രോണിക്
രേഖകളുമായി ബന്ധപ്പെട്ട
തെളിവിനെപ്പറ്റിയുള്ള
പ്രത്യേക വ്യവസ്ഥകള്‍
വിശദമാക്കാമോ;
(ബി)
സോളാര്‍
കേസില്‍ സരിതാ എസ്.
നായരെ
മൊഴിമാറ്റുന്നതിന്
സ്വാധീനിക്കാന്‍
കെ.പി.സി.സി. ജനറല്‍
സെക്രട്ടറി ശ്രീ
തമ്പാനൂര്‍ രവി
ശ്രമിച്ചത് സംബന്ധിച്ച്
ഈ ശബ്ദരേഖയോടൊപ്പം ഉള്ള
പരാതിയില്‍ പോലീസ് കേസ്
എടുത്ത് അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
ശബ്ദരേഖയുടെ
അടിസ്ഥാനത്തില്‍ ശ്രീ
തമ്പാനൂര്‍ രവിക്കെതിരെ
കേസെടുക്കാനാവില്ലെന്ന
നിലപാട് പോലീസ്
സ്വീകരിച്ചിട്ടുണ്ടായിരുന്നുവോ;
മൊഴിമാറ്റാന്‍ ഫോണില്‍
പ്രേരിപ്പിക്കുന്നതും
സ്വാധീനിക്കുന്നതും
കുറ്റമാണോ എന്ന്
വ്യക്തമാക്കുമോ;
(സി)
കെ.
എം. മാണി പ്രതിയായ
ബാര്‍ കോഴ സംബന്ധിച്ച
അന്വേഷണ ഉദ്യോഗസ്ഥനായ
എസ്.പി. ശ്രീ. സുകേശനെ
പരാമര്‍ശിച്ചുകൊണ്ട്
ഉള്ളതായി പറയപ്പെടുന്ന
ഒരു ശബ്ദരേഖയുടെ
അടിസ്ഥാനത്തില്‍,
അദ്ദേഹത്തിനെതിരെ
കേസെടുത്ത് അന്വേഷണം
വേണമെന്ന് വിജിലന്‍സ്
ഡയറക്ടര്‍
സര്ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപട്
എന്താണ്; ഇത് ഏത്
നിയമവ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സര്‍ക്കാരിനെ
പ്രീതിപ്പെടുത്താന്‍
കീഴ് ഉദ്യോഗസ്ഥനെ
ബലിയാടാക്കുന്നതായുള്ള
നടപടി വിജിലന്‍സ്
മേധാവി
സ്വീകരിയ്ക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സ്റ്റൂഡന്റ്സ്
പോലീസ് കേഡറ്റ് പദ്ധതി
3288.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് മേഖലയിലും അണ്
എയ്ഡഡ് മേഖലയിലും
പ്രവര്‍ത്തിക്കുന്ന
സ്കൂളുകളില്‍
സ്റ്റൂഡന്റ്സ് പോലീസ്
കേഡറ്റ് പദ്ധതി
അനുവദിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച നടപടികള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശം നല്‍കാമോ;
(ബി)
ഇതിനായി
അപേക്ഷ നല്‍കിയിട്ടുള്ള
സ്കൂളുകള്‍ എത്രയാണ്;
ഇത് സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
ഇറക്കിയിട്ടുള്ള
ഉത്തരവിന്റെ പകര്‍പ്പ്
നല്‍കാമോ?
പെരുമ്പാവൂരിൽ
ട്രാഫിക് പോലീസ് സ്റ്റേഷന്
3289.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
ടൗണിലെ ഗതാഗത കുരുക്ക്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പെരുമ്പാവൂരിൽ
ട്രാഫിക് പോലീസ്
സ്റ്റേഷന്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
അനുവദിക്കുമോ ;
വിശദവിവരം നൽകാമോ ;
പൊന്നാനിയില്‍
കോസ്റ്റല്‍ പോലീസ്
സ്റ്റേഷന്റെ ഉദ്ഘാടനം
3290.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊന്നാനിയില്‍
പണിപൂര്‍ത്തിയാക്കിയ
കോസ്റ്റല്‍ പോലീസ്
സ്റ്റേഷന്റെ ഉദ്ഘാടനം
നടത്തി
പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഇവിടേക്ക്
ജീവനക്കാരുടെ തസ്തിക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
തസ്തികയില്‍ എത്ര
വീതമെന്ന്
വിശദമാക്കുമോ;
(സി)
ജീവനക്കാരെ
നിയമിച്ച് എന്നേക്ക്
തുറന്നു
പ്രവര്‍ത്തിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനിയിലെ
മലിനീകരണ നിവാരണ പദ്ധതി
സംബന്ധിച്ച പരാതി
3291.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനിയിലെ
256 കോടി രൂപയുടെ
മലിനീകരണ നിവാരണ
പദ്ധതിയില്‍ അഴിമതി
ആരോപിച്ചുകൊണ്ട്
ഏതെല്ലാം തീയതികളില്‍
ലഭിച്ച ഏതെല്ലാം
പരാതികളാണിപ്പോള്‍
അന്വേഷണ
വിധേയമാക്കിയിട്ടുള്ളത്;
(ബി)
എല്ലാ
പരാതികളിലുമായി ആരോപണ
വിധേയരായവര്‍ എത്രയാണ്;
അവര്‍ ആരൊക്കെ;
അവരുടെയെല്ലാം പേരില്‍
എഫ്.ഐ. ആര്.
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്ത്;
(സി)
ആരുടെയെല്ലാം
പേരില്‍ എഫ്.ഐ. ആര്.
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം
നടത്തുന്നുണ്ട്;
വിജിലന്‍സ് കേസില്‍
കുറ്റാരോപിതരായ
വ്യക്തികള്‍ ആരൊക്കെ;
(ഡി)
28.08.2014
തീയതിയില്‍ ബഹു.
എന്‍ക്വയറി കമ്മീഷര്‍
ആന്റ് സ്പെഷ്യല്‍ ജഡ്ജ്
തിരുവനന്തപുരം
പുറപ്പെടുവിച്ച വിധി
പ്രകാരം എല്ലാ
ഹര്‍ജികളിലും പെട്ട
കുറ്റാരോപിതരായ
എല്ലാവര്ക്കും എതിരെ
എഫ്.ഐ.ആര്.
ഇട്ടിട്ടുണ്ടോ;
നിലവിലുള്ള
എഫ്.ഐ.ആര്.-ല്‍ എല്ലാ
ഹര്‍ജികളിലും
ആരോപിക്കപ്പെട്ട
എല്ലാവരും
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ?
സിസ്റ്റമാറ്റിക്
ഹെല്‍ത്ത് അസസ്മെന്റ് ഫോര്‍
പോലീസ് പേഴ്സണല്‍ പദ്ധതി
3292.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏസ്.എച്ച്.എ.പി.
പദ്ധതി (
സിസ്റ്റമാറ്റിക്
ഹെല്‍ത്ത് അസസ്മെന്റ്
ഫോര്‍ പോലീസ്
പേഴ്സണല്‍)
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കുറ്റാന്വേഷണവും
തെളിവുശേഖരണവും
3293.
ശ്രീ.സി.കൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റാന്വേഷണങ്ങളുടെ
ഭാഗമായി പോലീസിന്
തെളിവു ശേഖരിക്കാന്‍
കഴിയാത്ത അവസ്ഥയുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
അന്വേഷണങ്ങളെ
പ്രതിരോധിച്ചിട്ടുള്ളതിന്റെ
ഭാഗമായി പോലീസിന്
അന്വേഷണം നടത്താന്‍
സാധിച്ചിട്ടില്ലാത്ത
കേസുകളുണ്ടോ;
വിശദമാക്കാമോ;
(ബി)
ഒരു
വധക്കേസില്‍ പോലീസിന്
തെളിവ്
ശേഖരിക്കാനായില്ലെന്ന്
പ്രോസിക്യൂഷന്
ഡയറക്ടര്‍ ജനറല്‍
കോടതിയില്‍
വെളിപ്പെടുത്തിയത്
ആഭ്യന്തര വകുപ്പിന്റെ
അറിവോടു കൂടിയാണോ;
വിശദമാക്കാമോ;
(സി)
ഏതെങ്കിലും
കേസില്‍ തെളിവ്
ശേഖരിക്കാന്‍
സാധിക്കുന്നില്ലെന്ന
കാര്യം ഡി.ജി.പി
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(ഡി)
ഏതെങ്കിലും
കേസില്‍ ഇത്തരമൊരു
വിവരം കോടതിയെ
അറിയിക്കാന്‍
പ്രോസിക്യൂഷന്
ഡയറക്ടര്‍ ജനറലിന്
ആഭ്യന്തര വകുപ്പില്‍
നിന്നും നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏത് കേസില്‍?
അഴിമതിക്കേസുകള്‍
3294.
ശ്രീ.ജി.സുധാകരന്
,,
ബാബു എം. പാലിശ്ശേരി
,,
പി.കെ.ഗുരുദാസന്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതിയ്ക്കെതിരെയുള്ള
പ്രക്ഷോഭങ്ങളെ പോലീസിനെ
ഉപയോഗിച്ച് നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അഴിമതി കേസുകളില്‍
കുറ്റക്കാര്‍ക്കെതിരെ
മുഖം നോക്കാതെയും,
നിയമാനുസൃതവും നടപടി
സ്വീകരിക്കാതിരിക്കുന്നതാണ്
പ്രക്ഷോഭണങ്ങള്‍ക്ക്
കാരണമാകുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാന
മന്ത്രിമാര്‍ ഇപ്പോള്‍
നേരിടുന്ന അഴിമതി
ആരോപണങ്ങളും
അന്വേഷണങ്ങളും
ഏതൊക്കെയാണ്?
കുറ്റകൃത്യങ്ങളുടെ
എണ്ണം
3295.
ശ്രീ.സി.ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങളുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിക്കുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നാഷണല്‍ ക്രൈം
റെക്കോര്‍ഡ്സ് ബ്യൂറോ
അവസാനം പ്രസിദ്ധീകരിച്ച
റിപ്പോര്‍ട്ട്
എന്തായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ?
ക്രൈംബ്രാഞ്ചിന്റെ
കര്‍മ്മ പദ്ധതികള്‍
3296.
ശ്രീ.ലൂഡി
ലൂയിസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ക്രൈംബ്രാഞ്ചുകളുടെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതിയാണ് ആസൂത്രണം
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ?
കുറ്റകൃത്യങ്ങളെക്കുറിച്ച്
ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍,
കൈക്കൊണ്ട നടപടികള്‍
3297.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങളെക്കുറിച്ച്
ജനങ്ങളെ
ബോധവല്‍ക്കരിക്കാനും,
കുറ്റകൃത്യങ്ങളോട് ഒരു
പൗരന്റെ കര്‍ത്തവ്യ
ബോധത്തോടെ പെരുമാറാനും,
കുറ്റകൃത്യങ്ങളില്‍
നിന്നും അകറ്റി
നിര്‍ത്താനും, ഈ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സാമൂഹ്യതിന്മകളോട്
സമയോചിതമായി
നിയമപരിധിയില്‍ നിന്നും
പ്രതികരിക്കുന്ന ഒരു
സമൂഹത്തെ
വാര്‍ത്തെടുക്കുന്നതിനുപകരം
സദാചാര പോലീസ് പോലെ
ആരെയും അവഹേളിക്കുകയും,
ആക്രമിക്കുകയും,
ആരുടെയും സ്വൈര്യവും
സ്വകാര്യവുമായ
ജീവിതത്തില്‍
ഏതുസമയത്തും കടന്നു
ചെല്ലുകയും,
സാമൂഹ്യസദാചാരത്തിന്റെ
പേരില്‍
കുറ്റകൃത്യങ്ങള്‍
നടത്തുകയും, അത്തരം
സംഭവങ്ങളെ ചാനലുകളിലും
മാധ്യമങ്ങളിലും കയറി
ന്യായീകരിക്കുകയും
ചെയ്യുന്ന പുതിയ
പ്രവണതയ്ക്കെതിരെ എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
കേസുകള്‍ എത്രയെണ്ണം
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്
എന്ന് പറയാമോ, ഇതിലെ
കുറ്റവാളികള്‍ക്കെതിരെ
എന്ത് നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ക്രെെം
നമ്പര്‍ 56/2014(സി പി 18/15)
കേസിന്റെ അന്വേഷണ
റിപ്പോര്‍ട്ട്
3298.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ പള്ളിക്കല്‍
പോലീസ് സ്റ്റേഷന്
ക്രെെം നമ്പര്‍
56/2014(സി പി 18/15)
കേസ് ക്രെെംബ്രാഞ്ച്
അന്വേഷിക്കുന്നതിനായി
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ഉത്തരവായത്;
(ബി)
ക്രെെംബ്രാഞ്ച്
അന്വേഷണത്തിന്റെ
ഭാഗമായി നടത്തിയ
നടപടികള്‍
എന്തെല്ലാമാണ്;
(സി)
അന്വേഷണം
പൂര്‍ത്തീകരിച്ച്
റിപ്പോര്‍ട്ട്
എന്നത്തേക്ക് നല്കാന്
കഴിയും എന്ന്
വ്യക്തമാക്കുമോ?
പുതിയ
ഫയര്‍ സ്റ്റേഷനുകള്‍
അനുവദിയ്ക്കുല്
3299.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
ഫയര്‍ സ്റ്റേഷന്
പോലുമില്ലാത്ത എത്ര
അസംബ്ലി മണ്ഡലങ്ങള്‍
സംസ്ഥാനത്തുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഒരു
ഫയര്‍ സ്റ്റേഷന്
പാേലുമില്ലാത്ത
മണ്ഡലങ്ങളില്‍ ഫയര്‍
സ്റ്റേഷനുകള്‍
അനുവദിയ്ക്കുവാന്‍
തയ്യാറാകുമോ;
ഇക്കാര്യത്തിലുള്ള
നിലപാട്
വ്യക്തമാക്കുമോ?
ഫയര്‍
ആന്‍ഡ് റെസ്ക്യു
സര്‍വ്വീസിന്‍െറ
ആധുനികവത്ക്കരണം
3300.
ശ്രീ.ബെന്നി
ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഫയര്‍ ആന്‍ഡ് റെസ്ക്യു
സര്‍വ്വീസ്
കാര്യക്ഷമമാക്കാനും
ആധുനികവത്ക്കരിക്കാനും
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പരവൂര്‍
ഫയര്സ്റ്റേഷന് പുതിയ വാഹനവും
ആധുനിക ഉപകരണങ്ങളും
3301.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ പരവൂര്‍
ഫയര്സ്റ്റേഷന് പുതിയ
വാഹനവും, ആധുനിക
ഉപകരണങ്ങളും
ലഭ്യമാക്കണമെന്ന ബഹു:
ആഭ്യന്തര വകുപ്പ്
മന്ത്രിയുടെ
നിര്‍ദ്ദേശം
ബന്ധപ്പെട്ട വകുപ്പ്
ശ്രദ്ധിച്ചുവോ;
എങ്കില്‍ മോശപ്പെട്ട
സാഹചര്യം പരിഗണിച്ച്
പുതിയ വാഹനവും
ഉപകരണങ്ങളും
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പുതുക്കാട്
ഫയര്‍ സ്റ്റേഷന്
3302.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുക്കാട്
ഫയര്‍ സ്റ്റേഷന്
ആധുനികവത്കരിക്കുന്നതിനായി
പുതു ഉപകരണങ്ങൾ
വാങ്ങുവാന്‍
വേണ്ടിയുള്ള നിവേദനം
ലഭ്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
ഉടുമ്പന്‍ചോല
താലൂക്കില്‍ ഫയര്‍ സ്റ്റേഷന്
3303.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റസ്ക്യൂ
സര്‍വ്വീസ് സ്റ്റേഷന്
ഇല്ലാത്ത താലൂക്കുകള്‍
ഏതൊക്കെ; വിശദാംശം
നല്‍കാമോ;
(ബി)
എല്ലാ
താലൂക്കുകളിലും ഓരോ
മെയിന്‍ ഫയര്‍
സ്റ്റേഷന് അനുവദിക്കും
എന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(സി)
ഉടുമ്പന്‍ചോല
താലൂക്കില്‍ ഫയര്‍
സ്റ്റേഷന്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ മെയിന്‍
ഫയര്‍ സ്റ്റേഷന്
അനുവദിക്കാന്‍
സാധിക്കാതെ പോയ
സാഹചര്യം
വിശദീകരിക്കാമോ?
അനധികൃത
കെട്ടിടനിര്‍മ്മാണത്തിന്
ചട്ടവിരുദ്ധ സഹായം
3304.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മുനിസിപ്പാലിറ്റി
ടൗണ്‍ഹാള്‍
നിര്‍മ്മാണത്തിനായി
ഫണ്ട് നല്‍കിയവര്‍ക്ക്
അനധികൃത
കെട്ടിടനിര്‍മ്മാണത്തിന്
ചട്ടവിരുദ്ധമായി സഹായം
ചെയ്യുന്നു എന്ന
പരാതിയിന്മേല്
തൃശുര് ഡെപ്യൂട്ടി
പോലീസ് സൂപ്രണ്ട്,
വിജിലന്‍സ് & ആന്റി
കറപ്ഷന്‍ ബ്യൂറോ,
തൃശുരിന്റെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍,
കുറ്റക്കാരായി
കണ്ടെത്തിയിട്ടുള്ള
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുട്ടുണ്ടോ;
(സി)
വിജിലന്‍സ്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പാമൊലിന്‍
ഇറക്കുമതി കേസ്
3305.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാമൊലിന്‍
ഇറക്കുമതി ചെയ്ത്
ഖജനാവിന് നഷ്ടം
ഉണ്ടാക്കിയ കേസില്‍
കംപ് ട്രോളർ ആന്റ്
ആഡിറ്റര്‍ ജനറല്‍
റിപ്പോര്‍ട്ടിലെയും
ഇതിന്റെയടിസ്ഥാനത്തില്‍
പബ്ലിക് അക്കൗണ്ട്സ്
കമ്മിറ്റിയും നടത്തിയ
അന്വേഷണത്തിലെയും
കണ്ടെത്തലുകള്‍
എന്തായിരുന്നു;
വിശദമാക്കാമോ;
(ബി)
പാമൊലിന്‍
ഇറക്കുമതിയിലെ
കെടുകാര്യസ്ഥതയും
അതുവഴി ഉണ്ടായ നഷ്ടവും
സംബന്ധിച്ച കേസിന്റെ
വിചാരണ ഇപ്പോള്‍
നടക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(സി)
കേസ്
വിചാരണ
ചെയ്യുന്നതിനെതിരെ
വിജിലന്‍സ് കോടതിയിലും
കേരള ഹൈക്കോടതിയിലും
സര്‍ക്കാര്‍ ഉയര്‍ത്തിയ
തടസ്സവാദങ്ങള്‍
കോടതികള്‍
അംഗീകരിക്കുകയുണ്ടായോ;
വിശദമാക്കാമോ; ഇതിനെ
ചോദ്യം ചെയ്തുകൊണ്ട്
ക്രിമിനല്‍ റിവിഷന്‍
ഹര്‍ജി നല്‍കിയത്
സര്‍ക്കാരിന്റെ ഏത്
തീരുമാനത്തിന്റെയടിസ്ഥാനത്തിലായിരുന്നു;
ഈ ഹര്‍ജിയില്‍ തീരുമാനം
ഉണ്ടായിട്ടുണ്ടോ;
(ഡി)
പാമൊലിന്‍
ഇറക്കുമതി ചെയ്ത
കാലഘട്ടത്തിലെ സംസ്ഥാന
ധനകാര്യ വകുപ്പ്
മന്ത്രി ആരായിരുന്നു; ഈ
കേസില്‍ ആരുടെയെങ്കിലും
വിടുതല്‍ ഹര്‍ജി വിചാരണ
കോടതി
അനുവദിക്കുകയുണ്ടായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഓപ്പറേഷന്
കിച്ചടി
3306.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കിച്ചടി എന്ന പേരില്‍
സര്‍ക്കാരാഫീസുകളില്‍
വിജിലന്‍സ് റെയ്ഡുകള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
റെയ്ഡുകള്‍; അവ
ഏതെല്ലാം
ആഫീസുകളിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരം
റെയ്ഡുകളിലൂടെ ഏതെല്ലാം
സര്‍ക്കാര്‍
ആഫീസുകളില്‍
ക്രമക്കേടുകള്‍
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ട്; അവ
എന്തെല്ലാം;
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ആഫീസുകളെ
സംബന്ധിച്ചുള്ള
പൊതുജനങ്ങളുടെ പരാതി
സ്വീകരിക്കുന്നതിനും
പരിഹാരം
കാണുന്നതിനുമായി
എന്തെങ്കിലും
സംവിധാനങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
ആയത് വിശദമാക്കുമോ?
വിജിലന്‍സ്
വകുപ്പ് വിവരാവകാശത്തിന്റെ
പരിധിയില്‍
3307.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരാവകാശ
നിയമപരിധിയില്‍ നിന്നും
വിജിലന്‍സ് വകുപ്പിനെ
ഒഴിവാക്കിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരോ സംസ്ഥാന
സര്‍ക്കാരോ പ്രത്യേക
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
വിജിലന്‍സ്
സംവിധാനത്തേയും കേസ്
അന്വേഷണത്തിലെ വീഴ്ചകളേയും
സംബന്ധിച്ച് കോടതികളുടെ
വിമര്‍ശനങ്ങള്‍
3308.
ശ്രീ.എ.കെ.ബാലന്
,,
പി.ശ്രീരാമകൃഷ്ണന്
,,
ജി.സുധാകരന്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിജിലന്‍സ്
സംവിധാനത്തേയും കേസ്
അന്വേഷണത്തിലെ
വീഴ്ചകളേയും
സംബന്ധിച്ച് കേരള
ഹൈക്കോടതിയും
വിജിലന്‍സ് കോടതികളും
ഓപ്പണ്‍ കോടതിയില്‍
വാങ്മൂലം പരസ്യമായി
നടത്തിയിട്ടുള്ള
വിമര്‍ശനങ്ങള്‍,
മാധ്യമങ്ങള്‍
പി.ആര്.ഡി. വഴിയും,
കോടതികളിലെ സര്‍ക്കാര്‍
ഭാഗം അഭിഭാഷകരിലൂടെയും
റിപ്പോര്‍ട്ടു
ചെയ്യപ്പെടുന്നത്
ശ്രദ്ധയില്‍പ്പെടാറുണ്ടോ;
(ബി)
പി.ആര്.ഡി.
ശേഖരിക്കുന്ന ഇത്തരം
വാര്‍ത്തകളുടെ
ക്ലിപ്പിംഗ്സ് അതാത്
ദിവസം ആഭ്യന്തര വകുപ്പ്
മന്ത്രിക്ക്
ലഭ്യമാക്കാറുണ്ടോ; ആയത്
വിജിലന്‍സ് വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടാറുണ്ടോ;
(സി)
ബഹുമാനപ്പെട്ട
കോടതികളുടെ
വിമര്‍ശനങ്ങള്‍ കോടതി
ഉത്തരവുകളിലൂടെയുള്ളവായോ,
കോടതികള്‍ വാങ്മൂലം
നല്‍കുന്നവയോ, ഏത്
നിലയിലുള്ളതായാലും, അവ
ഉള്‍ക്കൊണ്ട്
പ്രവര്‍ത്തിക്കാനുള്ള
ജാഗ്രത ഉണ്ടാകുമോ;
വിശദാംശം
വെളിപ്പെടുത്താമോ ?
ട്രാവന്‍കൂര്‍
ടൈറ്റാനിയം അഴിമതി
3309.
ശ്രീ.എ.കെ.ബാലന്
,,
എളമരം കരീം
,,
വി.ശിവന്‍കുട്ടി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം കമ്പനിയിലെ
256 കോടി രൂപയുടെ
മലിനീകരണ നിവാരണ
പദ്ധതിയില്‍ അഴിമതിയും
അധികാര ദുര്‍വിനിയോഗവും
മറ്റും
ആരോപിച്ചുകൊണ്ടുള്ള
ഹര്‍ജികളില്‍
ആരോപിതരായിട്ടുള്ളവര്
എത്ര; അവര്‍
ആരൊക്കെഎന്ന്
വ്യക്തമാക്കുമോ;
(ബി)
കുറ്റാരോപിതരില്‍
എത്ര പേര്‍ക്കെതിരെ
എഫ്.ഐ.ആര്.
രജിസ്റ്റര്‍
ചെയ്തിട്ടിട്ടുണ്ട്;
അവര്‍ ആരൊക്കെ;
(സി)
പരാതികളുടെയടിസ്ഥാനത്തില്
എഫ്.ഐ.ആറിന്റെ
പരിധിയില്‍ ഇപ്പോഴും
വരാത്ത കുറ്റാരോപിതര്‍
ആരൊക്കെയാണ്;
(ഡി)
കുറ്റാരോപിതരായ
എല്ലാവരുടെയും പേരില്‍
എഫ്.ഐ.ആര്.
രജിസ്റ്റര്‍
ചെയ്ത്അന്വേഷണം
നടത്താതിരിക്കുന്നത്
എന്തുകൊണ്ടാണ്;
(ഇ)
28.04.2014
തീയതിയില്‍ ബഹു.
എന്‍ക്വയറി കമ്മീഷണര്‍
ആന്റ് സ്പെഷ്യല്‍
ജഡ്ജ്, തിരുവനന്തപുരം
പുറപ്പെടുവിച്ച ഉത്തരവ്
എന്തായിരുന്നു;
ഇതുപ്രകാരം
കുറ്റാരോപിതരായ
എല്ലാവരെയും
എഫ്.ഐ.ആറില്‍
ഉള്‍പ്പെടുത്തിക്കൊണ്ട്
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(എഫ്)
ഏറ്റവും
ഒടുവില്‍ വിജിലന്‍സ്
കോടതി പുറപ്പെടുവിച്ച
നിര്‍ദ്ദേശം
എന്തായിരുന്നു?
സംസ്ഥാനത്തെ ജയിലുകളിലെ
തടവുകാര്‍
3310.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍ തടവുകാരായി
എത്രപേരെ
പാര്‍പ്പിക്കാന്‍
സാധിക്കും; നിലവില്‍
എത്ര പേരെ
പാര്‍പ്പിച്ചിരിക്കുന്നു;
സ്ത്രീ/പുരുഷ എണ്ണം തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
നാളിതുവരെ എത്ര
തടവുകാര്‍ ജയിലുകളില്‍
കൊല ചെയ്യപ്പെട്ടു ;
എത്ര തടവുകാര്‍
സെല്ലില്‍ ആത്മഹത്യ
ചെയ്തു; എത്ര
തടവുകാര്‍ക്ക്
അസ്വാഭാവിക മരണം
സംഭവിച്ചു; എത്ര
തടവുകാര്‍ മാരകമായ
അസുഖം മൂലം മരണപ്പെട്ടു
; സ്ത്രീ/പുരുഷ എണ്ണം
തരംതിരിച്ച്
വ്യക്തമാക്കുമോ;
(സി)
നാളിതുവരെ
എത്ര തടവുകാര്‍ ജയില്‍
ചാടി; അവര്‍ ആരൊക്കെ;
ഇതില്‍ എത്ര പേരെ
പിടികൂടി ; ഇനി എത്ര
പേരെ പിടികൂടാനുണ്ട്;
അവര്‍ ആരെല്ലാം ;
വിശദമാക്കുമോ?
ബാലന്
എന്ന തടവുകാരന്റെ മരണം
3311.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
മാര്‍ച്ച് 29-ാം തീയതി
കോഴിക്കോട് ജില്ല
ജയിലില്‍ വെച്ച്
റിമാന്റ്
തടവുകാരനായിരുന്ന
ബാലന് എന്നയാള്‍
മരണപ്പെട്ടത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധമായ
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നു
എന്ന് വ്യക്തമാക്കുമോ?
(ബി)
മരണം
സംബന്ധിച്ച്
മനുഷ്യാവകാശ
കമ്മീഷനില്‍ കേസ്
ഉണ്ടാവുകയോ
വിധിയുണ്ടാവുകയോ
ചെയ്തിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിധിയുടെ ചുരുക്കം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിധി
പ്രകാരം
ബന്ധുക്കള്‍ക്ക്
നഷ്ടപരിഹാരം
നല്കുവാനുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
ജയിലുകളുടെ
നവീകരണത്തിന് കര്‍മ്മപദ്ധതി
3312.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളുടെ
നവീകരണത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ജയിലുകളില്‍
വീഡിയോ കോണ്‍ഫറന്‍സിംഗ്
3313.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജയിലുകളില്‍ വീഡിയോ
കോണ്‍ഫറന്‍സിംഗ്
സംവിധാനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പരിഷ്കരിച്ച
ജയില്‍ നിയമപ്രകാരമുള്ള
ഡ്യൂട്ടി സമയം
3314.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിഷ്കരിച്ച
ജയില്‍ നിയമപ്രകാരം സബ്
ജയില്‍, സ്പെഷ്യല്‍ സബ്
ജയില്‍, ജില്ലാ ജയില്‍,
സെന്റട്രല്‍ ജയില്‍,
വനിതാ ജയില്‍, ഓപ്പണ്‍
ജയില്‍
എന്നിവിടങ്ങളില്‍
അസിസ്റ്റന്റ് പ്രിസണ്‍
ഓഫീസര്‍, ഡെപ്യൂട്ടി
പ്രിസണ്‍ ഓഫീസര്‍,
ഗേറ്റ് കീപ്പര്‍,
പ്രിസണ്‍ ഓഫീസര്‍ എന്നീ
വിഭാഗം ജിവനക്കാര്‍ക്ക്
രാത്രിയിലും പകലും
നല്കുന്ന ഡ്യൂട്ടി
ക്രമവും സമയവും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
ഡെപ്യൂട്ടി
പ്രിസണ്‍ ഓഫീസര്‍,
അസിസ്റ്റന്റ് പ്രിസണ്‍
ഓഫീസര്‍ , ഗേറ്റ്
കീപ്പര്‍, പ്രിസണ്‍
ഓഫീസര്‍ എന്നീ
തസ്തികകളില്‍ ജോലി
നോക്കുന്ന
ജീവനക്കാര്‍ക്ക് ഒരു
ദിവസം 12
മണിക്കൂറിലധികം
തുടര്‍ച്ചയായി ഡ്യൂട്ടി
നല്കുന്നുണ്ടോ; 8
മണിക്കൂര്‍ ഡ്യൂട്ടി
സമയം ജയില്‍ വകുപ്പില്‍
നിലവിലുണ്ടോ; 8
മണിക്കൂര്‍ ഡ്യൂട്ടി
ക്രമം
നടപ്പിലാക്കുന്നതിന്
എന്ത് തടസ്സമാണുള്ളത്;
(സി)
2014
ലെ കേരള പ്രിസണുകളും
സംശുദ്ധീകരണ
സാന്മാര്ഗിക
സേവനങ്ങളും
(നിര്‍വ്വഹണം)
ചട്ടങ്ങളിലെ അപാകത
പരിഹരിക്കുന്നതിന്
ജയില്‍ വകുപ്പില്‍
നിന്നോ, സംഘടനകളില്‍
നിന്നോ സര്‍ക്കാരിന്
പ്രൊപ്പോസലുകളോ,
നിവേദനങ്ങളോ
ലഭിച്ചിട്ടുണ്ടോ;
(ഡി)
ജയില്‍
വകുപ്പില്‍ നിന്നും
അസിസ്റ്റന്റ് പ്രിസണ്‍
ഓഫീസര്‍മാരുടെ
കൊഴിഞ്ഞുപോക്ക്
അവസാനിപ്പിക്കുന്നതിനും
ബ്രിട്ടീഷുകാര്‍
ചിട്ടപ്പെടുത്തിയ
ഡ്യൂട്ടിക്രമം
പരിഷ്കരിക്കുന്നതിനും
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
ജയിലുകളില്‍
കഴിയുന്ന മാനസിക രോഗികള്‍
3315.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ജയിലുകളില്‍ മാനസിക
രോഗം ആരോപിച്ച് വിചാരണ
കൂടാതെ
കഴിഞ്ഞുവരുന്നവര്‍
എത്രയാണ് എന്ന്
വ്യക്തമാക്കുമോ; ഇവരെ
വിടുതല്‍ ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
ജീവപര്യന്തം
തടവുകാരുടെ മോചനം
3316.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്ത്
വര്‍ഷം ശിക്ഷ
പൂര്‍ത്തിയാക്കിയ
ജീവപര്യന്തം തടവുകാരെ
വിട്ട്
അയയ്ക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഏത് ഘട്ടം വരെയായി
എന്ന് വ്യക്തമാക്കാമോ;
(ബി)
30.06.2014,
29.09.2015 എന്നീ
തീയതികളില്‍ കൂടിയ
ജയില്‍ ഉപദേശക സമിതി
ശിപാര്‍ശ ചെയ്ത
ജീവപര്യന്തം തടവുകാരുടെ
മോചനം സംബന്ധിച്ച
വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര ജീവപര്യന്തം
തടവുകാരെ
മോചിപ്പിച്ചിട്ടുണ്ട്;
(ഡി)
സംസ്ഥാനത്തെ
ജയിലുകളില്‍ കഴിയുന്ന
തടവുകാരുടെ വേതനം
വര്‍ദ്ധിപ്പിച്ചിട്ട്
എത്ര വര്‍ഷമായി;ആയത്
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്നുമുതല്‍
പ്രാബല്യത്തില്‍ വരും;
വിശദമാക്കുമോ?
ജയിലുകളില്‍
സൗരോര്‍ജ്ജ പദ്ധതി
3317.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍
സൗരോര്‍ജ്ജ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?