ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
ഉപരിപഠനം
2571.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
ഉപരിപഠനത്തിനു ചേരുന്ന
കുട്ടികളുടെ
അനുപാതത്തില്‍ ദേശീയ
ശരാശരിയേക്കാള്‍
സംസ്ഥാനം
മുന്നിലെത്താന്‍
ഇടയാക്കിയ സാഹചര്യം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മേഖലക്കായി ഓരോ
വര്‍ഷവും ചെലവിടുന്ന
തുകയ്ക്ക് ആനുപാതികമായ
വളര്‍ച്ച
കൈവരിക്കുന്നുണ്ടോ
എന്നു
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
രംഗത്തെ നേട്ടം
നിലനിര്‍ത്താനും
പരമാവധിയിലെത്തിക്കാനുമായി
ഉന്നത
വിദ്യാഭ്യാസരംഗത്തെ
പ്രഗത്ഭന്മാരെ കൂടി ഈ
മേഖലയില്‍
ഉപയോഗപ്പെടുത്തുന്നതിനുള്ള
പദ്ധതി ആവിഷ്കരിച്ചു
നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഉന്നത
വിദ്യാഭ്യാസമേഖലയിലെ കര്‍മ്മ
പദ്ധതികള്‍
2572.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസമേഖലയുടെ
വളര്‍ച്ചയെ
മുന്‍നിര്‍ത്തി നടപ്പു
സാമ്പത്തിക വര്‍ഷം
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് വിഭാവനം
ചെയ്തിരിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയുടെ
വളര്‍ച്ചയ്ക്കായി
പദ്ധതി വിഹിതത്തില്‍
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് 2015-16
സാമ്പത്തിക വര്‍ഷം എത്ര
ശതമാനം വര്‍ദ്ധനവാണ്
വരുത്തിയിട്ടുള്ളത്;
(സി)
നിലവിലുള്ള
പുതിയ കോഴ്സുകളുടെ
വികസനം, അധിക നൈപുണ്യം
ആര്‍ജ്ജിക്കുന്നതിനുള്ള
പദ്ധതി എന്നിവ
മുന്‍നിര്‍ത്തി നടപ്പു
സാമ്പത്തിക വര്‍ഷം
നടപ്പാക്കിയ
കാര്യങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
എയ്ഡഡ്
മേഖലയില്‍ അനുവദിച്ച
കോളേജുകള്‍
2573.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എയ്ഡഡ്
മേഖലയില്‍ കോളേജുകള്‍
ഏതെല്ലാം തീയതികളിലാണ്
അനുവദിച്ച്
ഉത്തരവിറക്കിയത്;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കോളേജിലെല്ലാം കൂടി
എത്ര അദ്ധ്യാപക
അനദ്ധ്യാപക തസ്തികള്‍
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
ടൂറിസം
കോഴ്സുകള്‍
2574.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസം കോഴ്സുകള്‍
നടത്തുന്ന
സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ
കേളേജുകളിലായി ഓരോ
കോഴ്സിലും എത്ര
വിദ്യാര്‍ത്ഥികള്‍ വീതം
പഠിക്കുന്നുവെന്ന്
ലിസ്റ്റ് സഹിതം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോഴ്സുകളിലെ
സീറ്റുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനോ
കൂടുതല്‍ കോളേജുകളില്‍
കോഴ്സുകള്‍
അനുവദിക്കുന്നതിനോ
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കോളേജ്
അദ്ധ്യാപകരുടെ ശമ്പളം
2575.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജ്
അധ്യാപകരുടെ ശമ്പളം
ഇപ്പോള്‍ ഡി.ഡി.ഒ മുഖേന
നല്കുവാന്
തീരുമാനിച്ചത് വഴി
അധ്യാപകര്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
റൂസയുടെ
പദ്ധതികള്‍
2576.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'റൂസ'യുടെ
ഇതുവരെയുള്ള
പ്രവര്‍ത്തന പുരോഗതി
എന്തെല്ലാമാണ്;
(ബി)
റൂസയിലേക്ക്
കേരളത്തില്‍ നിന്ന്
എത്ര പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ട്?
സ്വയംഭരണ
കോളേജുകള്‍
2577.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
സ്വയംഭരണ കോളേജുകളാണ്
ആരംഭിച്ചതെന്നും ഇവ
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളേജുകളില്‍ ഏതെല്ലാം
കോഴ്സുകളിലായി എത്ര
കുട്ടികളാണ്
പഠിക്കുന്നത്;വിശദാംശം
വെളിപ്പെടുത്താമോ ?
പുതുതായി
ആരംഭിപ്പിച്ച കോളേജുകള്‍
2578.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി എത്ര
കോളേജുകള്‍
ആരംഭിക്കുന്നതിനാണ്
തീരുമാനിച്ചിരുന്നതെന്നും
അവ ഏതെല്ലാം
ഇടങ്ങളിലായിരുന്നുവെന്നും
വ്യക്തമാക്കാമോ;
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍
അനുവദിച്ച പുതിയ ബാച്ചുകളും
കോഴ്സുകളും
2579.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍ ഉന്നത
വിദ്യാഭ്യാസ വകുപ്പിനു
കീഴില്‍ അനുവദിച്ച
പുതിയ ബാച്ചുകളും
കോഴ്സുകളും
എതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
സര്‍ക്കാര്‍ തലത്തില്‍
അനുവദിച്ച പുതിയ
ബാച്ചുകളും കോഴ്സുകളും
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
സ്വകാര്യ
മേഖലയില്‍ അനുവദിച്ച
പുതിയ ബാച്ചുകളും
കോഴ്സുകളും
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
അമ്പലപ്പുഴ
ഗവണ്മെന്റ് കോളേജില്‍ പുതിയ
കോഴ്സുകള്‍
2580.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
ഗവണ്മെന്റ് കോളേജില്‍
പുതിയ കോഴ്സുകള്‍
ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ട് അപേക്ഷ
ലഭിച്ചിട്ടുണ്ടോ; പുതിയ
കോഴ്സുകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
നിലവിലെ
കോഴ്സുകള്‍ക്ക്
കൂടുതല്‍
വിദ്യാര്‍ത്ഥികളെ
പ്രവേശിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
അമ്പലപ്പുഴ
ഗവണ്മെന്റ് കോളേജില്‍
ബിരുദാനന്തര ബിരുദ
കോഴ്സുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ,
വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
മേഖലയിലെ നേട്ടങ്ങള്‍
2581.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
സംസ്ഥാനം കൈവരിച്ച
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഉന്നത
വിദ്യാഭ്യാസത്തിന്റെ
കേന്ദ്രമായി കേരളത്തെ
മാറ്റുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ ?
സര്‍ക്കാര്‍
കോളേജുകള്‍
2582.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജുകളില്ലാത്ത
മണ്ഡലങ്ങളില്‍ എത്ര
കോളേജുകള്‍ വീതം
ആരംഭിക്കുമെന്നാണ്
പ്രഖ്യാപിച്ചത്; എത്ര
സ്ഥലങ്ങളില്‍ ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചു ; ഏതെല്ലാം ;
(ബി)
ഓരോ
കോളേജിലും എത്ര
അദ്ധ്യാപക അനദ്ധ്യാപക
തസ്തികകള്‍
അനുവദിച്ചുവെന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
കോളേജുകളിലെ പുതിയ കോഴ്സുകള്‍
2583.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജുകളില്‍ ഈ അധ്യയന
വര്‍ഷം പുതിയ
കോഴ്സുകള്‍
അനുവദിക്കുന്നുണ്ടോ;
(ബി)
മടപ്പള്ളി
ഗവണ്മെന്റ് കോളേജില്‍
പുതിയ കോഴ്സുകള്‍
അനുവദിക്കാന്‍
അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള
നിവേദനത്തിന്റെയും
വിദ്യാഭ്യാസ
വകുപ്പിന്റെ
നിരീക്ഷണത്തിന്റെയും
അടിസ്ഥാനത്തില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
കോളേജുകളിലെ നിയമനം
2584.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
ആരംഭിച്ച സര്‍ക്കാര്‍
കോളേജുകളില്‍
സൃഷ്ടിച്ചിട്ടുള്ള
അദ്ധ്യാപകരുടെയും
അനദ്ധ്യാപകരുടെയും
തസ്തികകളില്‍ നിയമനം
നടത്തുന്നതിനുള്ള
നിര്‍ദ്ദേശം
പി.എസ്.സിക്ക്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ?
പെരുമ്പാവൂര്‍
മാര്‍ത്തോമ വനിതാ കോളേജില്‍
പുതിയ തസ്തികകള്‍
2585.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
മാര്‍ത്തോമ വനിതാ
കോളേജില്‍ പുതിയ
തസ്തികകള്‍
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷ
സര്‍ക്കാരിന്റെ
പരിഗണനയിലാണോയെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പുതിയതസ്തിക
അനുവദിക്കാന്‍ അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
കാഞ്ഞിരപ്പള്ളി
ഐ.എച്ച്.ആര്.ഡി കോളേജ്
2586.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
ഐ.എച്ച്.ആര്.ഡി കോളേജ്
നിലവില്‍
പ്രവര്‍ത്തിക്കുന്ന
പേട്ട ഗവണ്മെന്റ്
ഹൈസ്ക്കൂളില്‍ മുപ്പത്
വര്‍ഷത്തേക്ക് കോളേജ്
പ്രവര്‍ത്തിക്കുവാന്‍
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് ബഹുമാനപ്പെട്ട
വിദ്യാഭ്യാസ മന്ത്രിയും
സ്ഥലം എം.എല്‍.എയും
ചേര്‍ന്ന്
തീരുമാനമെടുത്തിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പേട്ട
ഗവണ്മെന്റ്
ഹൈസ്ക്കൂളില്‍
പ്രവര്‍ത്തിക്കുന്ന
ഐ.എച്ച്.ആര്.ഡി യ്ക്ക്
കെട്ടിടം
നിര്‍മ്മിച്ചില്ലെങ്കില്‍,
യൂണിവേഴ്സിറ്റി
അംഗീകാരം നഷ്ടപ്പെടുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന് അവിടെ
തന്നെ സ്ഥലം
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ക്യാമ്പസുകളിലെ
ആഘോഷങ്ങള്‍
നിമിത്തമുണ്ടാകുന്ന
അപകടങ്ങള്‍
2587.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്യാമ്പസുകളിലെ
ആഘോഷങ്ങള്‍ പലപ്പോഴും
അപകടങ്ങള്‍ക്ക്
നിമിത്തമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ് ?
വിദ്യാഭ്യാസരംഗത്തെ
പരിഷ്ക്കാരങ്ങള്‍
2588.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചു വര്‍ഷത്തില്‍
സ്വകാര്യ
പങ്കാളിത്തത്തോടെ
നടപ്പിലാക്കിയ
വിദ്യാഭ്യാസരംഗത്തെ
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയാണ്;
(ബി)
സര്‍ക്കാര്‍
മേഖലയില്‍ ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
വികസനത്തിനായി
ചെലവാക്കിയ തുകയുടെ
കണക്ക് ലഭ്യമാക്കാമോ;
(സി)
സര്‍വ്വകലാശാലകളുടെ
പാഠ്യപദ്ധതി
നവീകരണത്തിനായി
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമാണ്;
(ഡി)
പ്രൊഫഷണല്‍
കോളേജുകളിലെ
പിന്നോക്ക വിഭാഗ
വിദ്യാര്‍ത്ഥികളുടെ
എണ്ണ എത്രയാണെന്നും
അവർക്കായി ഗ്രാന്റ്
ഇനത്തില്‍ എന്തു തുക
ചെലവഴിച്ചു എന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ
;
(ഇ)
സര്‍ക്കാര്‍-സ്വകാര്യ-സ്വാശ്രയ
മേഖലയിലെ എഞ്ചിനീയറിംഗ്
കോളേജുകളിലെ കഴിഞ്ഞ
അഞ്ചു വര്‍ഷത്തെ വിജയ
ശതമാനം
വര്‍ഷാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
കേരളാസ്റ്റേറ്റ്അസസ്
മെന്റ് ആന്റ് അക്രഡിറ്റേഷന്
കൗണ്‍സില്‍
2589.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എം. ഹംസ
,,
ബാബു എം. പാലിശ്ശേരി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാസ്റ്റേറ്റ്
അസസ് മെന്റ് ആന്റ്
അക്രഡിറ്റേഷന്
കൗണ്‍സില്‍ (കെസാക്)
രൂപീകരിച്ചിട്ടുണ്ടോ;
ഇതിന്റെ ഘടനയും
പ്രവര്‍ത്തനവും
വിശദമാക്കാമോ;
(ബി)
ഇതിനായി
ഉന്നതവിദ്യാഭ്യാസ
കൗണ്‍സിലിന്റെ
നിയമത്തില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
(സി)
ഇതിന്റെ
ഡയറക്ടര്‍ തസ്തികയിലെ
യോഗ്യതകള്‍ എന്തെല്ലാം
ആണ്; ഇപ്പോള്‍ നിയമനം
നല്‍കിയിട്ടുള്ള
വ്യക്തികള്‍ക്ക്
നിശ്ചിതയോഗ്യതയുണ്ടോ;
(ഡി)
കെസാകിന്റെ
ചെയര്മാന്
സ്ഥാനത്തേക്ക് നിയമനം
നടത്തിയിട്ടുണ്ടോ;
ചെയര്മാന്
സ്ഥാനത്തേക്ക്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
വ്യക്തിക്ക് ആയതിനായി
നിഷ്കര്ഷിക്കപ്പെട്ട
യോഗ്യതയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പാഠപുസ്തക അച്ചടി
2590.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അധ്യയന വര്‍ഷത്തെ
പാഠപുസ്തക അച്ചടി
വൈകാനുണ്ടായ കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
അധ്യയന വര്‍ഷം എത്ര
മാസം വൈകിയാണ്
കുട്ടികള്‍ക്ക്
പഠനത്തിനായി പാഠപുസ്തകം
ലഭിച്ചതെന്ന്
അറിയിക്കാമോ?
ഇടുക്കി ജില്ലയിലെ
സ്ക്കൂളുകളിലെ ഷിഫ്റ്റ്
സമ്പ്രദായം
2591.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ ഷിഫ്റ്റ്
സമ്പ്രദായം നിലവിലുള്ള
എത്ര സര്‍ക്കാര്‍
പ്രൈമറി സ്ക്കൂളുകള്‍
പ്രവര്‍ത്തിക്കുന്നു;
സ്ക്കൂളുകളുടെ പേര്,
ഓരോ ക്ലാസിലും ഉള്ള
ഡിവിഷനുകളുടെ എണ്ണം
തുടങ്ങിയവ സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(ബി)
ഷിഫ്റ്റ്
സമ്പ്രദായം തുടരുന്നത്
സ്കൂളുകളിലെ
അധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷകര്‍ത്താക്കള്‍ക്കും
ഒരു പോലെ
ബുദ്ധിമുട്ടാകുന്നു
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഷിഫ്റ്റ്
സമ്പ്രദായം
അവസാനിപ്പിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിരുന്നോ;
ഇതുമായി ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ ;
(ഡി)
ഷിഫ്റ്റ്
സമ്പ്രദായം അടുത്ത
സ്കൂള്‍ വര്‍ഷം മുതല്‍
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
അക്കാഡമിക് സിറ്റി
2592.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ടി.എന്‍. പ്രതാപന്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അക്കാഡമിക് സിറ്റിയുടെ
പ്രവര്‍ത്തനത്തിന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ മേഖല
2593.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.കെ.നാരായണന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
മേഖല തകര്‍ച്ച
നേരിടുന്നുണ്ടോ; ഇതു
സംബന്ധിച്ച
വിലയിരുത്തലുകള്‍
നടത്തിയിട്ടുണ്ടോ;
കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പൊതുവിദ്യാലയങ്ങളില്‍
ചേരുന്ന കുട്ടികളുടെ
എണ്ണത്തില്‍ കുറവ്
വന്നിട്ടുണ്ടോ; മുന്‍
വര്‍ഷത്തെ അപേക്ഷിച്ച്
ഇൗ അദ്ധ്യയന വര്‍ഷം
എത്ര കുട്ടികളാണ്
ഒന്നാം ക്ലാസ്സില്‍
കുറവ് വന്നിട്ടുള്ളത്;
(സി)
സ്വകാര്യ,
സ്വാശ്രയ,അണ് എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
മാനദണ്ഡങ്ങള്‍
പാലിക്കാതെ അനുമതി
നല്കുന്ന നടപടി
സര്‍ക്കാര്‍
വിദ്യാലയങ്ങളുടെ
നിലനില്പിനെ
ബാധിക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
വിദ്യാഭ്യാസ
അവകാശ നിയമത്തിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി
പ്രവര്‍ത്തിച്ചുവരുന്ന
അനധികൃത
വിദ്യാലയങ്ങളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
ഇത്തരം
വിദ്യാലയങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിക്കാത്തതെന്തുകൊണ്ട്;
ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
പരീക്ഷ നടത്തുന്നതിന്
വ്യവസ്ഥയുണ്ടോ;
വ്യവസ്ഥ
മറികടക്കുന്നതിന്
സര്‍ക്കാര്‍ ഇളവുകള്‍
നല്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ഇ)
പുതിയ
അദ്ധ്യയന വര്‍ഷം
ആരംഭിക്കാനിരിക്കെ
സര്‍ക്കാര്‍
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും,
ഉച്ചഭക്ഷണ
പദ്ധതിക്കുള്ള ഫണ്ട്
വര്‍ദ്ധിപ്പിച്ച്
പോരായ്മകള്‍
പരിഹരിക്കുന്നതിനും
പ്രത്യേക ശ്രദ്ധ
ചെലുത്തുമോ; ഇതിനായി
എന്തെങ്കിലും നടപടി
പരിഗണനയിലുണ്ടോ?
ഇ
-ഗവേണന്‍സ്
2594.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ വകുപ്പില്‍
ഇ- ഗവേണന്‍സ്
നടപ്പിലാക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
എസ്.സി.ഇ.ആര്.ടി.യുമായി
ശ്രീ.പി.അബ്ദുള്‍ ജലീലിനുള്ള
ബന്ധം
2595.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പണ്‍
സ്കൂളില്‍ നിന്നും 2015
ഡിസംബര്‍ 31-ന്
പുറത്താക്കിയ ശ്രീ. പി.
അബ്ദുള്‍ ജലീലിന്
സ്ഥാനം
ഏറ്റെടുക്കുമ്പോള്‍
ഓപ്പൺ സ്കൂള്‍
സ്റ്റേററ്
കോ-ഓര്‍ഡിനേറ്റര്‍
ആകാന്‍ വേണ്ട
യോഗ്യതകള്‍
ഉണ്ടായിരുന്നോ;
എങ്കില്‍ വേണ്ട
യോഗ്യതകള്‍ എന്തെല്ലാം
എന്നും ടിയാന്
ഉണ്ടായിരുന്ന
യോഗ്യതകള്‍ എന്തെല്ലാം
എന്നും വ്യക്തമാക്കുമോ;
(ബി)
ശ്രീ.
പി. അബ്ദുള്‍ ജലീലിനെ
പ്രസ്തുത തസ്തികയില്‍
നിന്നും
പുറത്താക്കാനുള്ള കാരണം
എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ഓപ്പണ്‍
സ്കൂളുകളില്‍ നിന്നു
പുറത്താക്കിയശേഷം
വകുപ്പിന്റെ ഗസ്റ്റ്
ഹൗസില്‍ ഓഫീസ്, പ്യൂണ്‍
എന്നീ സൗകര്യങ്ങൾ ശ്രീ.
പി. അബ്ദുള്‍ ജലീലിന്
നൽകിയിരുന്നുവോ ;
എങ്കിൽ
എന്തടിസ്ഥാനത്തിലാണ്
പ്രസ്തുത സൗകര്യം
എസ്.സി.ഇ.ആര്.ടി.
നല്‍കിയത്; ഇതിനായി വാടക
ലഭിച്ചുവെങ്കില്‍ ആരാണ്
നല്‍കിയത്; ഇവ
വ്യക്തമാക്കുമോ;
(ഡി)
പുറത്തായ
ശേഷം ശ്രീ. അബ്ദുള്‍
ജലീല്‍ ഓപ്പണ്‍
സ്കൂളിന്റെ എത്ര
ഫയലുകള്‍
പരിശോധിച്ചുവെന്നും
പ്രസ്തുത
ഫയലുകളിന്മേല്
സ്വീകരിച്ച നടപടി
എന്തായിരുന്നുവെന്നും
അറിയിക്കുമോ; ശ്രീ.
അബ്ദുള്‍ ജലീലിന്
സമാന്തര ഓഫീസില്‍
ഫയലുകള്‍ നല്കിയ
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും ഏതു
നിയമ വ്യവസ്ഥയിന്മേല്
ആരുടെ ഉത്തരവ് പ്രകാരം
ഫയല്‍ നല്കി എന്നും
വിശദമാക്കുമോ?
എസ്.പി.സി.
പദ്ധതി
2596.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
എസ്.പി. സി. പദ്ധതി
നടപ്പാക്കുവാന്‍
വിദ്യാഭ്യാസ വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
എസ്.എസ്.എല്‍.സി.
പരീക്ഷാ ഫലപ്രഖ്യാപനത്തിലെ
ക്രമക്കേടുകള്‍
2597.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
മാര്‍ച്ചിലെ
എസ്.എസ്.എല്‍.സി.
പരീക്ഷാഫലപ്രഖ്യാപനത്തിലെ
ക്രമക്കേടുകള്‍
സംബന്ധിച്ച്
അന്വേഷിക്കാന്‍ സമിതിയെ
നിയോഗിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
സമിതി റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ആരൊക്കയാണ്
കുറ്റക്കാര്‍;
ഇവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
അണ്
എയ്ഡഡ് സ്കൂളുകളുടെ അംഗീകാരം
2598.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അണ് എയ്ഡഡ്
സ്കൂളുകള്‍ ഉണ്ടെന്ന്
അറിയിക്കാമോ;
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ മറ്റുള്ളവ
എന്നീ ക്രമത്തില്‍
ജില്ല തിരിച്ചുള്ള
കണക്കുകള്‍ നല്‍കാമോ;
(ബി)
വിദ്യാഭ്യാസ
അവകാശ നിയമത്തിന്റെ
ഉള്ളിൽ നിന്നുകൊണ്ട്
സര്‍ക്കാര്‍ എയ്ഡഡ്
സ്കൂളുകളെ ബാധിക്കാത്ത
തരത്തിൽ ഇത്തരം
സ്കൂളുകള്‍ക്ക് അനുമതി
നല്കിന്നതിന് നടപടി
സ്വീകരിക്കുമോ?
അണ്
ഇക്കണോമിക് സ്കൂളുകളിലെ
അധ്യാപകര്‍ക്ക് നിയമനാംഗീകാരം
2599.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണ്
ഇക്കണോമിക്
വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയ എത്ര
എയ്ഡഡ് പ്രൈമറി
സ്കൂളുകളിലെ
അധ്യാപകര്‍ക്ക്
നിയമനാംഗീകാരം
ലഭിക്കാതെ ജോലി
ചെയ്യുന്നുണ്ട്; ഓരോ
ജില്ലയിലും ഈ
വിഭാഗത്തില്‍ എത്ര
അദ്ധ്യാപകരാണുള്ളത്;
(ബി)
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
01.10.2011-ലെ
G.O.(P)No.199/2011 ലും
10/05/2012-ലെ
No.13402/J2/12
സര്‍ക്കുലറിലും
നിര്‍ദ്ദേശിക്കുന്ന
മാനദണ്ഡങ്ങള്‍ പ്രകാരം
അണ് ഇക്കണോമിക്
സ്കൂളുകളിലെ
അധ്യാപകര്‍ക്ക്
നിയമനാംഗീകാരം
നല്കുവാന് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;പ്രസ്തുത
നടപടികള്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കുമോ?
ശ്രീ.
സി. വി. നരേന്ദ്രന് നല്കിയ
നിവേദനം
2600.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.ഇ.എം.എച്ച്.എസ്.എസ്.
കാസര്‍ഗോഡ്
ഹൈസ്ക്കൂള്
അസിസ്റ്റന്റ്റും
വികലാംഗനുമായ ശ്രീ. സി.
വി. നരേന്ദ്രനും മറ്റ്
രണ്ട് പേരും ചേര്‍ന്ന്
നല്കിയ നിവേദനം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ ;
(ബി)
വയനാട്,
കോഴിക്കോട് എന്നീ
ജില്ലകളില്‍ ചുമതലയുള്ള
സി.എസ്.ഐ.,
കോര്‍പ്പറേറ്റ്
മാനേജര്‍, ശ്രീ. സി.
വി. നരേന്ദ്രനെ ബൈ
ട്രാന്‍ഫര്‍ വഴി
എച്ച്.എസ്.എസ്.റ്റി.
(പൊളിറ്റിക്കല്‍
സയന്‍സ്) ആയി പ്രമോട്ട്
ചെയ്തിരുന്നുത്
കണ്ണൂരിലെ റീജിയണല്‍
ഡെപ്യൂട്ടി ഡയറക്ടര്‍,
സെലക്ഷന് കമ്മിറ്റി
റിപ്പോര്‍ട്ട്
ഇല്ലാത്തതിനാല്‍
നിരസിച്ചകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ബൈ
ട്രാന്‍ഫര്‍
പ്രമോഷനുവേണ്ടി ഒരു
സെലക്ഷന് കമ്മിറ്റി
റിപ്പോര്‍ട്ട്
വേണമെന്നകാര്യം
ചട്ടങ്ങളില്‍
നിഷ്കര്‍ഷിച്ചിട്ടുണ്ടോ
;
(ഡി)
കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനുള്ളില്‍
നടത്തിയ ബൈ ട്രാന്‍ഫര്‍
പ്രമോഷനുകളില്‍
ഏതിലെല്ലാം സെലക്ഷന്
കമ്മിറ്റി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ട് ;
(ഇ)
സെലക്ഷന്
കമ്മിറ്റി
റിപ്പോര്‍ട്ട്
ആവശ്യമില്ലെങ്കിൽ ശ്രീ.
സി. വി. നരേന്ദ്രന്
തുടങ്ങിയവരുടെ
തടഞ്ഞുവച്ച ശമ്പളം
നല്‍കുന്നതിനും, ബൈ
ട്രാന്‍ഫര്‍ പ്രമോഷന്
റഗുലറൈസ്
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ ?
എല്‍.പി./യു.പി.
സ്കൂളുകളിലെ പുതിയ തസ്തികകള്‍
2601.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
വകുപ്പിന്റെ 29/2016
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം മലപ്പുറം
ജില്ലയിലെ
എല്‍.പി./യു.പി.
സ്കൂളുകളില്‍ പുതുതായി
എത്ര തസ്തികകള്‍
സൃഷ്ടിക്കേണ്ടി
വരുമെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
എല്‍.പി./യു.പി.
സ്കൂളുകളില്‍ പുതുതായി
സൃഷ്ടിക്കുന്ന
തസ്തികകളില്‍
ഉണ്ടാകുന്ന ഒഴിവുകള്‍
കേരള പി.എസ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്ത്
നിയമനം നല്‍കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ?
എല്‍.എസ്.എസ്
/ യു.എസ്.എസ്സ്
സ്കോളര്‍ഷിപ്പ്
2602.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പ് നേരിട്ട്
നടത്തുന്ന എല്‍.എസ്.എസ്
/ യു.എസ്.എസ്
സ്കോളര്‍ഷിപ്പ് തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
എത്ര തുക വീതമാണ്
വര്ദ്ധിപ്പിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ പ്രസ്തുത
സ്കോളര്‍ഷിപ്പുകള്‍ക്ക്
നല്കുന്ന തുച്ഛമായ തുക
വര്‍ദ്ധിപ്പിക്കുന്നത്
പരിഗണിക്കുമോ?
എല്‍.എസ്.എസ്.,
യു.എസ്.എസ്. സ്കോളര്‍ഷിപ്പ്
വിതരണം
2603.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞവര്‍ഷം
നടന്ന എല്‍.എസ്.എസ്.,
യു.എസ്.എസ്.
പരീക്ഷകളില്‍
വിജയികളായവര്‍ക്ക്
സ്കോളര്‍ഷിപ്പ് വിതരണം
ചെയ്തില്ല എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്കോളര്‍ഷിപ്പ്
വിതരണം ചെയ്യുന്നതിലെ
കാലതാമസം
എന്തുകൊണ്ടാണ്;
സ്കോളര്‍ഷിപ്പ് എന്ന്
നല്‍കാനാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
എത്ര രൂപയാണ്
സ്കോളര്‍ഷിപ്പായി
നല്കി വരുന്നതെന്ന്
വിശദമാക്കാമോ; തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വക്കം
ഗവണ്മെന്റ് എല്‍.പി. എസ്.
2604.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികളുടെ
കുറവ് കാരണം
പൂട്ടിക്കിടന്ന വക്കം
ഗവണ്മെന്റ് എല്‍.പി.
എസ്.ല്‍ കേരള
യൂണിവേഴ്സീറ്റിയുടെ
കീഴില്‍ യു.എെ.ടി
സെന്റര്‍
പ്രവര്‍ത്തിപ്പിക്കുവാന്‍
അനുവദിക്കണമെന്ന
അപേക്ഷയിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
(ബി)
എത്രയും
പെട്ടെന്ന് പ്രസ്തുത
ഫയലിന്മേല് തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്ലസ്
വണ്‍ മാനേജ്മെന്റ് ക്വാട്ടാ
സീറ്റുകള്‍
2605.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളില്‍ 2015-2016
വര്‍ഷം ഹയര്‍
സെക്കണ്ടറിയ്ക്ക് ആകെ
അംഗീകരിച്ചിരുന്ന
മാനേജ്മെന്റ് ക്വാട്ടാ
സീറ്റുകള്‍ എത്ര
ശതമാനമായിരുന്നു; ആകെ
എത്ര എണ്ണം വരുമെന്നു
പറയാമോ;
(ബി)
ഓരോ
ബ്രാഞ്ചുകള്‍ക്കും ആകെ
അനുവദിക്കുന്ന
സീറ്റുകളുടെ എത്ര
ശതമാനമാണ്
മാനേജ്മെന്റ്
ക്വാട്ടയില്‍
അനുവദിക്കുന്നതെന്ന്
പറയാമോ;
(സി)
ചേര്‍ത്തല
താലൂക്കിലുള്ള വിവിധ
എയ്ഡഡ് സ്കൂളുകളില്‍
സയന്‍സ്
ഗ്രൂപ്പുകള്‍ക്ക് ആകെ
എത്ര
സീറ്റുകളുണ്ടായിരുന്നു;
ഇതില്‍ എത്ര എണ്ണമാണ്
മാനേജ്മെന്റ്
ക്വാട്ടയായി
അനുവദിച്ചിരുന്നതെന്നും
പറയാമോ;
(ഡി)
പ്രസ്തുത
താലൂക്കിലെ എയ്ഡഡ്
സ്കൂളുകളിലെ സയന്‍സ്,
കൊമേഴ്സ്,
കമ്പ്യൂട്ടര്‍ സയന്‍സ്
ബാച്ചുകളില്‍ എല്ലാ
സീറ്റുകളിലും അഡ്മിഷന്
നല്‍കിയിരുന്നോ എന്നു
വ്യക്തമാക്കാമോ;
ഏതെങ്കിലും
സ്കൂളുകളില്‍ ജനറല്‍
സീറ്റുകളില്‍ അഡ്മിഷന്
നല്‍കാതെ മാനേജ്മെന്റ്
ക്വാട്ടയില്‍
നിര്‍ബന്ധിച്ച്
വിദ്യാര്‍ത്ഥികളെ
പ്രവേശിപ്പിച്ച സംഭവം
ഉണ്ടായിട്ടുണ്ടോ
വ്യക്തമാക്കുമോ;
(ഇ)
അടുത്ത
വര്‍ഷം മാനേജ്മെന്റ്
ക്വാട്ടയില്‍
വാങ്ങാവുന്ന തുക
സംബന്ധിച്ച് എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ഇറക്കിയിട്ടുള്ളത്;ആകെ
എത്ര സീറ്റുകളിലാണ്
പ്രസ്തുത ക്വാട്ടയില്‍
അഡ്മിഷന് നല്കാന്
ഉദ്ദേശിക്കുന്നത്;
(എഫ്)
സര്‍ക്കാര്‍
നിര്‍ദ്ദേശവും
വ്യവസ്ഥകളും മറികടന്ന്
അമിത തുക വാങ്ങി പ്ലസ്
വണ്‍ അഡ്മിഷന്
നല്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെങ്കിലും പരാതികള്‍
ഈ സര്‍ക്കാര്‍
കാലയളവില്‍
ലഭിച്ചിട്ടുണ്ടോ ?
അസാപ്
പദ്ധതി
2606.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസാപ്
പദ്ധതി പ്രകാരം
കണ്ണൂര്‍ ജില്ലയില്‍
എത്ര പരിശീലന
കേന്ദ്രങ്ങള്‍
ഉണ്ടെന്ന് നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പരിശീലന കേന്ദ്രങ്ങള്‍
വഴി എത്ര പേര്‍ക്ക്
പരിശീലനം
നല്‍കിയിട്ടുണ്ടെന്നും
നിലവില്‍ എത്ര പേര്
പരിശീലനം
നേടുന്നുണ്ടെന്നും
പരിശീലന കേന്ദ്രം
അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
ഹയര്‍
സെക്കന്ററി അഡ്മിഷന്
2607.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി
പാസ്സായ പല
കുട്ടികള്‍ക്കും ഹയര്‍
സെക്കന്ററിയില്‍
ഇഷ്ടപ്പെട്ട വിഷയം
ലഭിക്കാതെ
വരുന്നുണ്ടെന്നും
മെച്ചപ്പെട്ട
മാര്‍ക്കുള്ളവര്‍ക്കും
എയ്ഡഡ് സ്കൂളുകളില്‍
പണം നല്കി മാത്രമേ
അഡ്മിഷന്
ലഭിക്കുന്നുള്ളുവെന്നുമുള്ള
കാര്യം ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ,
ഉണ്ടെങ്കില്‍ എല്ലാ
കുട്ടികള്‍ക്കും
ഇഷ്ടവിഷയങ്ങളില്‍
അഡ്മിഷന് ലഭിക്കാവുന്ന
സാഹചര്യം സൃഷ്ടിക്കുമോ;
(ബി)
ഹയര്‍
സെക്കന്ററി അഡ്മിഷന്
എയ്ഡഡ് സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളില്‍
നിന്നും ഈടാക്കാവുന്ന
തുക എത്രയാണെന്ന്
പറയാമോ ; എല്ലാ
വിഷയങ്ങള്‍ക്കും ഒരേ
തുക ഈടാക്കുന്നതിനാണോ
അനുമതി
നല്‍കിയിരിക്കുന്നത്
എന്ന് പറയാമോ;
(സി)
മെറിറ്റ്
ലിസ്റ്റില്‍ നിന്നും
അഡ്മിഷന്
പൂര്‍ത്തിയാക്കിയതിനുശേഷം
മാത്രമേ മാനേജ്മെന്റ്
ക്വാട്ടയില്‍ അഡ്മിഷന്
നല്‍കുന്നതിന്
അപേക്ഷകള്‍ വിതരണം
ചെയ്യാന്‍ പാടുള്ളൂ
എന്ന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കാമോ?
കേരളാ
സ്റ്റേറ്റ് ഓപ്പണ്‍ സ്കൂള്‍
നിയമനം
2608.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ് ഓപ്പണ്‍
സ്കൂളിലെ ജീവനക്കാരെ
2013 നവംബര്‍ 18-ന്
പിരിച്ചു വിട്ടശേഷം
22.11.13-ലെ അറിയിപ്പ്
പ്രകാരം എത്രപേരെ
നിയമിച്ചു; ഇവരുടെ
പേര്, തസ്തിക, യോഗ്യത
സംബന്ധിച്ച വിവരങ്ങള്‍
നല്‍കാമോ;
(ബി)
ഈ
നിയമനത്തില്‍
സംവരണതത്വം
പാലിച്ചിട്ടുണ്ടോ;
സംവരണ
വിഭാഗത്തില്‍പ്പെടുന്ന
എത്ര പേരുണ്ട്; അവരുടെ
കാറ്റഗറി തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
ഇതില്‍ നേരത്തേ ഓപ്പണ്‍
സ്കൂളില്‍ സേവത്തില്‍
ഇല്ലാതിരുന്ന എത്ര
പേരുണ്ട്; അവരുടെ പേരും
തസ്തികയും യോഗ്യതയും
അറിയിക്കാമോ;
(സി)
അപേക്ഷ
ക്ഷണിക്കാത്ത
തസ്തികകളിലേക്കും
22.11.13-ന് നിയമനം
നടത്തുകയുണ്ടായോ; ഇതു
സംബന്ധിച്ച വിശദാംശം
നല്‍കാമോ; എത്ര
തസ്തികകളില്‍ എത്ര പേരെ
നിയമിച്ചു;
(ഡി)
മേല്പറഞ്ഞ
നിയമനങ്ങള്‍ക്ക്
പരീക്ഷയും അഭിമുഖവും
നടത്തിയിരുന്നോ;
(ഇ)
ഹൈക്കോടതിയുടെ
W.P.(C) No.
27145/13-ാം നമ്പര്‍
ഉത്തരവിന്റെ
വ്യവസ്ഥകള്‍ക്ക്
അനുസൃതമായാണോ ഈ
നിയമനങ്ങള്‍
നടത്തിയിട്ടുള്ളത്;
(എഫ്)
ദിവസകൂലിക്ക്
നിയമിക്കുന്നവര്‍ക്ക് ഈ
നിയമനത്തിന്റെ
അടിസ്ഥാനത്തില്‍ സ്ഥിരം
നിയമനത്തിന്
അര്‍ഹതയുണ്ടായിരിക്കില്ലെന്ന്
ഹൈക്കോടതി ഉത്തരവില്‍
വ്യവസ്ഥയുണ്ടായിരുന്നോ;
(ജി)
ഇങ്ങനെ
നിയമിക്കപ്പെട്ടവരെ
സ്കോള്‍ കേരളയില്‍
സ്ഥിരം ജീവനക്കാരായി
അബ്സോര്‍ബ് ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ദേശീയ
വിദ്യാഭ്യാസ നയം
2609.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
വിദ്യാഭ്യാസ നയം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
അനധികൃത
വിദ്യാലയങ്ങളെ
നിര്‍ത്തലാക്കുന്നതിനും
ആവശ്യത്തിനു
വിദ്യാലയങ്ങളില്ലാത്തിടത്ത്
വിദ്യാലയങ്ങള്‍
അനുവദിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
എച്ച്.
എസ്. എസ്. ടി. (ജൂനിയര്‍)
പൊളിറ്റിക്കല്‍ സയന്‍സ്
ഒഴിവുകള്‍
2610.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
വിദ്യാഭ്യാസ വകുപ്പില്‍
എച്ച്. എസ്. എസ്. ടി.
(ജൂനിയര്‍)
പൊളിറ്റിക്കല്‍ സയന്‍സ്
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
ഏതൊക്കെ സ്കൂളുകളിലാണ്
ഒഴിവുകളെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട് ചെയ്ത
തീയതി അറിയിക്കാമോ;
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
കാരണം വിശദമാക്കാമോ?
എച്ച്.എസ്.എ
ബൈ ട്രാന്‍സ്ഫര്‍ നിയമനം
2611.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ എച്ച്.എസ്.എ
(സോഷ്യല്‍ സ്റ്റഡീസ്)
തസ്തികയിലേയ്ക്ക് ബൈ
ട്രാന്‍സ്ഫര്‍
മുഖേനയുള്ള ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
3 വര്‍ഷത്തിനുള്ളില്‍ ഈ
വിഭാഗത്തില്‍ എത്ര
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
ഈ
അദ്ധ്യയന വര്‍ഷം
നാളിതുവരെ എത്ര
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ഡി)
എച്ച്.എസ്.എ
സോഷ്യല്‍ സ്റ്റഡീസ്
തസ്തികയിലേയ്ക്ക് ബൈ
ട്രാന്‍സ്ഫര്‍
മുഖേനയുള്ള എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഈ ഒഴിവുകള്‍
എത്രയുംവേഗം പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
എച്ച്.എസ്.എ.
ഫിസ്സിക്കല് സയന്‍സ് റാങ്ക്
പട്ടിക
2612.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
എച്ച്.എസ്.എ.
ഫിസ്സിക്കല് സയന്‍സ്
തസ്തികയിൽ എത്ര
ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലെ നിലവിലുള്ള
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കുമോ;
(സി)
റാങ്ക്
ലിസ്റ്റ് നിലവിലിരിക്കെ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
എച്ച്.എസ്.എസ്.ടി.-കോമേഴ്സ്
(ജൂനിയര്‍) തസ്തിക
2613.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി അദ്ധ്യാപക
നിയമനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എച്ച്.എസ്.എസ്.ടി.-കോമേഴ്സ്
(ജൂനിയര്‍) തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
പി.എസ്.സി. മുഖേന
നികത്തേണ്ടുന്നതും
പ്രമോഷന് വഴി
നികത്തേണ്ടതുമായ
ഒഴിവുകള്‍ എത്രയെന്ന്
ഇനം തിരിച്ച്
അറിയിക്കുമോ;
(ഡി)
എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
മുഴുവന്‍
ചെയ്തിട്ടില്ലെങ്കില്‍
കാരണവും വിശദമാക്കാമോ;
(ഇ)
പ്രമോഷന്
നല്‍കേണ്ടവരുടെ
സീനിയോറിറ്റി ലിസ്റ്റ്
നിലവിലുണ്ടോ;
(എഫ്)
പ്രമോഷന്
ക്വാട്ടയിലെ ഒഴിവുകളും
പി.എസ്.സി. വഴി
നികത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
എച്ച്.എസ്സ്.എസ്സ്.റ്റി
ഇക്കണോമിക്സ് ജൂനിയര്‍
തസ്തിക
2614.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്സ്.എസ്സ്.റ്റി
ഇക്കണോമിക്സ് ജൂനിയര്‍
തസ്തികയിലേക്കുള്ള
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്ര പേര്‍ക്ക്
അഡ്വെെസ് മെമ്മോ
നല്‍കിയിട്ടുണ്ടെന്നു
വ്യക്തമാക്കാമോ;
(സി)
അഡ്വെെസ്
മെമ്മോ
നല്‍കിയവര്‍ക്കെല്ലാം
നിയമന ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ഡി)
ലിസ്റ്റില്‍
നിന്നും ഏതു
റാങ്കുവരെയുള്ളവര്ക്കാണ്
നിയമനം
നല്‍കിയിട്ടുള്ളത്;
(ഇ)
നിയമനം
വെെകുന്നതായി പരാതി
ലഭ്യമായിട്ടുണ്ടോ;
വിശദീകരിക്കാമോ?
രാഗാസ്
2615.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്ദമംഗലം
നിയോജകമണ്ഡലത്തിലെ
ഹയര്‍ സെക്കന്ററി
സ്കൂളുകളുടെ
അക്കാദമിക-ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
തയ്യാറാക്കി
സമര്‍പ്പിച്ച രാഗാസ്
(റീജിയണല്‍ അക്കാദമിക്
ഓഗമെന്േറഷന് ഓഫ്
ഗവണ്മെന്റ് ആന്റ്
എയ്ഡഡ്
സ്കൂള്‍സ്)പദ്ധതിക്ക്
അംഗീകാരം നല്‍കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
വോക്ക്
വിത്ത് എ സ്കോളര്‍
2616.
ശ്രീ.എം.എ.
വാഹീദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'വോക്ക്
വിത്ത് എ സ്കോളര്‍'
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
എയ്ഡഡ്
പ്രൈമറി വിദ്യാലയങ്ങള്‍
2617.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
എയ്ഡഡ് പ്രൈമറി
വിദ്യാലയങ്ങളില്‍ 2011
ജൂണ്‍ മുതല്‍
നിയമനാംഗീകാരവും
ശമ്പളവും ലഭിക്കാതെ
ജോലി ചെയ്യുന്ന
അദ്ധ്യാപകര്‍
ഉണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അദ്ധ്യാപകര്‍ക്ക്
2010-11 ല്‍ നിലവിലുള്ള
തസ്തികകളില്‍
തുടര്‍ന്നുണ്ടാകുന്ന
നിയമനങ്ങള്‍ക്ക്
അംഗീകാരം നല്‍കുമെന്ന്
2011 -ലെ അദ്ധ്യാപക
പാക്കേജില്‍ (ജി.ഒ,.
(പി.)നം.. 199/2011
പൊ.വി.വ.തീയതി
01.10.2011)
പ്രഖ്യാപിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ നടപടി
കൈക്കൊള്ളുമോ;
(സി)
അദ്ധ്യാപക
പാക്കേജിന്
ക്ളാരിഫിക്കേഷന്‍ ആയി
പുറപ്പെടുവിച്ച
10.05.2012 -ലെ
13402/J2/12/പൊ.വി.വ
സര്‍ക്കുലര്‍ പ്രകാരം
അണ് ഇക്കണോമിക്
സ്കൂളുകളില്‍ ഒരു
ക്ലാസിന് ഒരദ്ധ്യാപകന്
(ഹെഡ് മാസ്റ്റര്‍
ഉള്‍പ്പെടെ) എന്ന
നിലയില്‍ നിയമനാംഗീകാരം
നല്‍കാമെന്ന്
സൂചിപ്പിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
2011
മുതല്‍ 2015-16
അദ്ധ്യയന വര്‍ഷം വരെ
അണ് ഇക്കണോമിക്
സ്കൂളുകളില്‍ ജോലിയില്‍
പ്രവേശിച്ച മുഴുവന്‍
അദ്ധ്യാപകര്‍ക്കും
നിയമനാംഗീകാരം
നല്കാന് നടപടി
സ്വീകരിക്കുമോ?
എയ്ഡഡ്
കോഴ്സുകളിലെ സ്റ്റാഫ്
പാറ്റേണ്‍
2618.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
17.09.2014-ലെ
സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ എയ്ഡഡ്
കോളേജുകളില്‍ 1987-ന്
ശേഷം അനുവദിച്ച എയ്ഡഡ്
കോഴ്സുകള്‍ അംഗീകരിച്ച്
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിച്ചിട്ടുണ്ടോ;
അധ്യാപക തസ്തികയ്ക്ക്
ആനുപാതികമായി അനധ്യാപക
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിച്ച്
ഉത്തരവാകുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ജീവനക്കാരുടെ
കുറവുമൂലം എയ്ഡഡ്
കോളേജുകളിലെ പരീക്ഷാ
ജോലികള്‍ക്കും ശുചീകരണ
പ്രവര്ത്തനമടക്കമുള്ളവയ്ക്കും
പ്രയാസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എയ്ഡഡ്
കോളേജ് ജീവനക്കാര്‍ക്ക്
പി.എഫ്. ലോണ്‍
അനുവദിക്കുന്നതിന്
നിരോധനമുണ്ടോ;
(ഇ)
എങ്കില്‍
ആയത്
പിന്‍വലിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍ക്കും ലൈംഗിക
ചൂഷണത്തിനും വിധേയരാകുന്ന
വിദ്യാര്‍ത്ഥികള്‍
2619.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൗമാരക്കാരായ
വിദ്യാര്‍ത്ഥികള്‍
സൈബര്‍
കുറ്റകൃത്യങ്ങളിലും
ലൈംഗിക
ചൂഷണത്തിലുമകപ്പെട്ടു
പോകുന്നതിനെ
പ്രതിരോധിക്കുവാന്‍
വകുപ്പ് സ്വീകരിച്ച്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ലൈംഗിക
ചൂഷണത്തിന്
വിധേയരാകുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
അവരുടെ പരാതി
സുരക്ഷിതമായി
സമര്‍പ്പിക്കുവാന്‍
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
നിലവിലുള്ളത്;
(സി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
ഈ സര്‍ക്കാരിന്റെ
കാലത്ത് എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
എയ്ഡഡ്,
അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ
സൗകര്യങ്ങള്‍
2620.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
പി.ബി. അബ്ദുൾ റസാക്
,,
എം.ഉമ്മര്‍
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ്, അണ്‍എയ്ഡഡ്
മേഖലയിലെ സ്വകാര്യ
വിദ്യാലയങ്ങളില്‍ ഒരു
വിഭാഗത്തിന് അടിസ്ഥാന
സൗകര്യങ്ങളും,
സുരക്ഷാമാനദണ്ഡ
പ്രകാരമുള്ള
സൗകര്യങ്ങളും ഇല്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സ്കൂളുകള്‍ക്ക്
നല്‍കിയിട്ടുള്ള
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
റദ്ദാക്കാനും ഭാവിയില്‍
തിരികെ
നല്കാതിരിക്കാനും
തീരുമാനമുണ്ടോ;
(സി)
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക് വിവിധ
പദ്ധതികളിലായി ലഭ്യമായ
സൗകര്യങ്ങള്‍ പരമാവധി
പ്രയോജനപ്പെടുത്തുവാനും
അതിലൂടെ ഇൗ
വിദ്യാലയങ്ങളിലേക്ക്
കൂടുതല്‍ കുട്ടികളെ
ആകര്‍ഷിക്കുവാനും
അദ്ധ്യാപകരുടെയും
പി.റ്റി.എ കളുടെയും
സഹകരണത്തോടെ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ ?
സ്കൂള്‍
- കോളേജ് ലൈബ്രറികള്‍ക്ക്
ജീവചരിത്ര പുസ്തകങ്ങള്‍
2621.
ശ്രീ.സി.പി.മുഹമ്മദ്
,,
പി.സി വിഷ്ണുനാഥ്
,,
സണ്ണി ജോസഫ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളിലെയും
കോളേജുകളിലെയും
ലൈബ്രറികള്‍ക്ക്
പുസ്തകങ്ങള്‍
വാങ്ങുന്നത്
സംബന്ധിച്ച് ഒരു
പൊതുമാനദണ്ഡം
ആവിഷ്കരിക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(ബി)
സംസ്ഥാനത്തെ
ബഹുഭൂരിപക്ഷം
സ്കൂളുകളിലെയും
കോളേജുകളിലെയും
ലൈബ്രറികളുടെ
ചുമതലയുള്ളവര്‍,
ഡി.പി.ഐ, കോളേജിയേറ്റ്
എഡ്യൂക്കേഷന്‍
ഡയറക്ടര്‍ തുടങ്ങിയവര്‍
സര്‍ക്കുലര്‍ വഴി
നിര്‍ദ്ദേശിക്കുന്ന
പുസ്തകങ്ങള്‍ പോലും
വാങ്ങാതെ തങ്ങള്‍ക്ക്
അഭിരുചിയുള്ളവ സ്വകാര്യ
പ്രസാധകരില്‍
നിന്നുമാത്രം
വാങ്ങിവരുന്നതിനെക്കുറിച്ച്
അന്വേഷണം നടത്തുമോ; ഇത്
പരിഹരിക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്കാന്
നടപടി സ്വീകരിയ്ക്കുമോ;
(സി)
കേരളത്തിലെ
സാംസ്കാരിക സാമൂഹ്യ
മണ്ഡലങ്ങളില്‍
നിറസാന്നിദ്ധ്യമായിരുന്ന
പനമ്പിള്ളി ഗോവിന്ദ
മേനോന്, സി.
അച്യുതമേനോന്,
ഇ.എം.എസ്., ആര്.
ശങ്കര്‍, സീതിസാഹിബ്,
കെ. മാധവന് നായര്‍
ഇവരെക്കുറിച്ചുള്ള
ജീവചരിത്ര പുസ്തകങ്ങള്‍
സ്കൂള്‍ - കോളേജ്
ലൈബ്രറികള്‍
വാങ്ങുവാനും അവ
വിദ്യാര്ത്ഥികള്ക്കെത്തിക്കുവാനും
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കാമോ?
സ്കോള്‍
കേരള
2622.
ശ്രീ.എസ്.ശർമ്മ
,,
എം.ചന്ദ്രന്
,,
ബാബു എം. പാലിശ്ശേരി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പണ്‍സ്കൂള്‍
പുന:സംഘടിപ്പിച്ച്
രൂപീകരിച്ച സ്കോള്‍
കേരളയില്‍ പുതിയ
നിയമനങ്ങള്‍ നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എത്ര തസ്തികകളിലേക്കാണ്
നിയമനം നടത്തുന്നത്;
ഇതിന് സര്‍ക്കാര്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
നിയമനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്ന തസ്തിക
ഓരോന്നിനും നിശ്ചയിച്ച
യോഗ്യതകള്‍
എന്തെല്ലാമാണ്; തസ്തിക
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)
മുന്‍സര്‍ക്കാര്‍
നിയമനത്തിന് യോഗ്യത
നിശ്ചയിച്ച് പൊതു നിയമന
പ്രക്രിയയിലൂടെ
റാങ്ക്ലിസ്റ്റ്
തയ്യാറാക്കിയ നടപടി
ഹൈക്കോടതി
അംഗീകരിച്ചിരുന്നുവോ;
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം ലഭിച്ചവരെ
പിന്നീട്
പിരിച്ചുവിടുകയുണ്ടായോ;
എത്ര പേരെയാണ്
പിരിച്ചുവിട്ടത്;
ഇതില്‍ എത്രപേരെ
തിരിച്ചെടുത്തു;
ശേഷിക്കുന്നവര്‍ എത്ര;
ഇവരെ
തിരിച്ചെടുക്കാമെന്ന്
സര്‍ക്കാര്‍ നല്കിയ
ഉറപ്പ്
പാലിക്കപ്പെടാത്തതെന്തുകൊണ്ടെന്നറിയിക്കുമോ;
ഇതു സംബന്ധിച്ച്
നടക്കുന്ന തുടര്‍
പ്രക്ഷോഭങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പരിചയസമ്പരായ
ഉദ്യോഗസ്ഥരെ പിരിച്ചു
വിട്ട് യോഗ്യതയും
മാനദണ്ഡങ്ങളും
പാലിക്കാതെ നിയമനം
നടത്തിയിട്ടുണ്ടോ;
പുതുതായി എത്രപേരെയാണ്
നിയമിച്ചത്;ഈ
നിയമനങ്ങൾക്ക് എഴുത്ത്
പരീക്ഷയോ അഭിമുഖമോ
നടത്തുകയുണ്ടായോ;
പ്രസ്തുത നിയമനങ്ങളില്‍
സംവരണതത്വം
പാലിച്ചിട്ടുണ്ടോ;
(ഇ)
ഈ
നിയമനങ്ങളില്‍
വ്യാപകമായി ക്രമക്കേടും
അഴിമതിയും നടന്നതായി
ആരോപണമുയര്‍ന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
ഏതെല്ലാം തലത്തിലുള്ള
അന്വേഷണങ്ങളാണ്
നടക്കുന്നത്; കേസുകള്‍
ഉണ്ടായിട്ടിട്ടുണ്ടോ;
എങ്കില്‍ കേസുകളില്‍
പ്രതിചേര്‍ക്കപ്പെട്ടവര്‍
ആരെല്ലാം;
വിശദമാക്കാമോ;
(എഫ്)
സ്കോള്‍
കേരളയുടെ ആസ്ഥാനം
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
സര്‍വ്വ
ശിക്ഷ അഭിയാന് ഫണ്ട്
വിനിയോഗം
2623.
ശ്രീ.എം.എ.ബേബി
,,
റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എ
ഫണ്ട് ഏതെല്ലാം
പദ്ധതികള്‍ക്കാണ്
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
5 വര്‍ഷമായി അനുവദിച്ച
എസ്.എസ്.എ ഫണ്ട്
സംബന്ധിച്ച്
വര്‍ഷാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
കേന്ദ്രം
അനുവദിച്ച ഫണ്ട്
യഥാസമയം
ചെലവഴിക്കാനാകാതെ
ലാപ്സായ സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ 5
വര്‍ഷത്തില്‍
ചെലവഴിക്കാന്‍ കഴിയാതെ
ലാപ്സായ എസ്.എസ്.എ
ഫണ്ടിന്റെ കണക്ക്
ലഭ്യമാക്കാമോ?
ക്ലീന്‍
കാമ്പസ് സേഫ് കാമ്പസ് പദ്ധതി
2624.
ശ്രീ.കെ.മുരളീധരന്
,,
പി.എ.മാധവന്
,,
ലൂഡി ലൂയിസ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
ക്ലീന്‍ കാമ്പസ് സേഫ്
കാമ്പസ് പദ്ധതി
നടപ്പാക്കാന്‍
വിദ്യാഭ്യാസ വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുന്നുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കുമോ ?
സംസ്ഥാന
ലൈബ്രറി കൗണ്‍സില്‍
2625.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ലൈബ്രറി കൗണ്‍സിലിന്
ആസ്ഥാന മന്ദിരം
നിര്‍മ്മിക്കുന്നതിനായി
തലസ്ഥാനത്ത് സ്ഥലം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഭൂമി തിരിച്ചെടുക്കാന്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ; ഇത്
സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഭൂമി
തിരിച്ചെടുക്കാനുള്ള
കാരണം വ്യക്തമാക്കുമോ?
സംസ്ഥാന
സ്കൂള്‍ യുവജനോല്‍സവം
2626.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍ യുവജനോല്‍സവം
സംഘടിപ്പിക്കുന്നതിന്
കഴിഞ്ഞവര്‍ഷത്തെക്കാള്‍
എത്ര തുക
അധികരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കോട്ടയം
ജില്ലയിലെ എല്‍. പി.
സ്ക്കൂള് അദ്ധ്യാപകരുടെ
(മലയാളം മീഡിയം) ഒഴിവുകള്‍
2627.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ എല്‍. പി.
സ്ക്കൂള്
അദ്ധ്യാപകരുടെ (മലയാളം
മീഡിയം) എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
(ബി)
നിലവിലെ
ഒഴിവുകള്‍ പി. എസ്.
സി.-ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വ്യക്തമാക്കാമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യണമെന്ന്
ആവശ്യപ്പെട്ട് നിവേദനം
ലഭിച്ചിരുന്നോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ഡി)
റാങ്ക്
ലിസ്റ്റ് കാലാവധി
അവസാനിക്കുന്ന
സാഹചര്യത്തില്‍
നിലവില്‍
ഉണ്ടെന്നറിയിച്ചിട്ടുള്ള
ഒഴിവുകള്‍ എത്രയും
പെട്ടെന്ന്
റിപ്പോര്‍ട്ടു
ചെയ്യാന്‍ നിര്‍ദ്ദേശം
നല്‍കുമോ?
കോട്ടയം
ജില്ലയിലെ എച്ച്. എസ്. എ
റാങ്ക് ലിസ്റ്റ്
2628.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ എച്ച്. എസ്.
എ റാങ്ക് ലിസ്റ്റിൽ
നിന്നും ഇതുവരെ എത്ര
നിയമനം നടത്തി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇനിയും
വേക്കന്‍സി ജില്ലാ
പി.എസ്.സി ഓഫീസിലേക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഏതൊക്കെ
എ.ഇ.ഒ കളിലാണ് മാത്സ്
എച്ച്. എസ്. എ
വേക്കന്‍സികള്‍
നിലവിലുള്ളത്; എ. ഇ. ഒ
കളുടെ പേരും എത്ര
വേക്കന്‍സികള്‍ വീതം
ഉണ്ടെന്ന കണക്കും
വ്യക്തമാക്കാമോ; ഇവ
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍
കാലതാമസം വരുത്തന്ന
ഉദ്യോഗസ്ഥരുടെ പേരില്‍
നടപടി സ്വീകരിക്കുമോ?
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതി
2629.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
ഉച്ചഭക്ഷണ പദ്ധതി
പ്രതിസന്ധിയിലായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനിടയാക്കിയ
സാഹചര്യമെന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഉച്ചഭക്ഷണത്തിന്
അനുവദിക്കുന്ന ഫണ്ട്
പദ്ധതി കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
അപര്യാപ്തമാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;ഉച്ചഭക്ഷണത്തിന്
അനുവദിച്ച ആളോഹരി
വിഹിതമെത്രയാണ്;
പ്രസ്തുത തുക എത്ര
വര്‍ഷമായി
വര്‍ദ്ധനവില്ലാതെ
നിലനില്ക്കുന്നു;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്ന
പ്രധാനാദ്ധ്യാപകര്‍
അധിക സാമ്പത്തിക
ബാദ്ധ്യത
ഏറ്റെടുക്കേണ്ടി
വന്ന്കടക്കെണിയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉച്ചഭക്ഷണ വിതരണം
സ്തംഭിക്കുന്നതിനും
അദ്ധ്യാപകരെ
പ്രക്ഷോഭത്തിലേക്ക്
തള്ളിവിടുന്നതിനും ഇത്
കാരണമായിട്ടുള്ളത്
അറിയാമോ;
(ഡി)
സ്കൂളുകളില്‍
വിതരണം ചെയ്യേണ്ട മറ്റ്
പോഷകാഹാരങ്ങള്‍
ഏതെല്ലാമാണ്; ഇതിന്
പ്രത്യേകം ഫണ്ട്
അനുവദിക്കുന്നുണ്ടോ;
ഇത് മുടക്കം കൂടാതെ
നല്കുന്നുണ്ടോ;
(ഇ)
ഉച്ചഭക്ഷണ
പദ്ധതിക്കുള്ള തുക
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങളോ
റിപ്പോര്‍ട്ടുകളോ
പരിഗണനയിലുണ്ടോ; ഇതില്‍
തീരുമാനം
കൈക്കൊള്ളാത്തതെന്തുകൊണ്ടെന്ന്
അറിയിക്കാമോ?
കൊല്ലം
ജില്ലയിലെ ഒന്നാം ഘട്ട
അദ്ധ്യാപക പാക്കേജില്‍
ഉള്‍പ്പെട്ട അധ്യപകരുടെ
നിയമനം
2630.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ഒന്നാം ഘട്ട
അദ്ധ്യാപക പാക്കേജില്‍
ഉള്‍പ്പെട്ട എത്ര
അധ്യപകര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാക്കേജില്‍ 216-മതായി
ഉള്‍പ്പെട്ട ശ്രീ. ബി.
സുരേഷ് കുമാറിന്
15.06.2013-ലെ
സര്‍ക്കാര്‍ ഉത്തരവ്
നമ്പര്‍
2462/2013/പെ.വി.വ
നമ്പര്‍ പ്രകാരം നിയമനം
നല്‍കാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഇദ്ദേഹത്തിന്
കൊല്ലം, പുത്തുര്‍
ഗവണ്മെന്റ് സ്കുളില്‍
നിലവിലുള്ള ഹിന്ദി ഭാഷാ
ടീച്ചറുടെ താല്‍ക്കാലിക
ഒഴിവില്‍ പി.ടി.എ.
-യുടെയും എച്ച്.എം.
-ന്റെയും മുന്‍
ശിപാര്‍ശ പ്രകാരം
നിയമനം നല്‍കുമോ;
(ഡി)
പ്രസ്തുത
ഉത്തരവ് പ്രകാരം
നാളിതുവരെ നിയമനം
ലഭിക്കാത്തതിനാല്‍
രണ്ടരവര്‍ഷത്തെ
ആനുകൂല്യങ്ങളും
സീനിയോരിറ്റിയും
ഇദ്ദേഹത്തിന്
നഷ്ടപ്പെടുന്നത്
ഗൗരവമായി എടുക്കുമോ?
ഫ്ളെയര്‍
പദ്ധതി
2631.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
,,
സി.പി.മുഹമ്മദ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്ഫ്ളെയര്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പോസ്റ്റ്
മെട്രിക് സ്കോളര്‍ഷിപ്പ് തുക
2632.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എസ്.സി-എസ്.ടി
വിഭാഗങ്ങള്‍
ഉള്‍പ്പെടെയുള്ള
വിഭാഗങ്ങള്‍ക്കായുള്ള
പോസ്റ്റ് മെട്രിക്
സ്കോളര്‍ഷിപ്പ് തുക
എത്ര പ്രാവശ്യം
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
നിലവില്‍ നല്കുന്ന
തുകയുടെ വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഒഇസി
വിഭാഗങ്ങള്‍ക്ക്
പട്ടികജാതി
വിഭാഗങ്ങള്ക്ക്നല്കുന്ന
മുഴുവന്‍
ആനുകൂല്യങ്ങളും
നല്‍കുമോ; ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
അടിസ്ഥാന
സൗകര്യങ്ങളില്ലാത്ത
സ്കൂളുകള്‍
2633.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീ
സൗഹൃദ ശൗചാലയങ്ങളും
കുടിവെള്ള സൗകര്യവും
ഉള്‍പ്പെടെ അടിസ്ഥാന
സൗകര്യങ്ങളില്ലാത്ത
സ്കൂളുകള്‍
സംസ്ഥാനത്തുണ്ടോ,
എങ്കില്‍ ഹയര്‍
സെക്കണ്ടറി, ഹൈസ്കൂള്‍
ഉള്‍പ്പെടെ ഓരോ
വിഭാഗത്തിലും എത്ര
വീതമുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരം
സ്കൂളുകള്‍ക്കു വേണ്ടി
എന്തു നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ?
പാഠപുസ്തക
അച്ചടി
2634.
ശ്രീ.വി.ശിവന്‍കുട്ടി
,,
റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന
വര്‍ഷത്തേക്കുള്ള
പാഠപുസ്തക അച്ചടിയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പാഠപുസ്തകങ്ങളുടെ
പകര്‍പ്പ് യഥാസമയം
തയ്യാറാക്കി
നല്കുവാന്
എസ്.സി.ഇ.ആര്.ടി. ക്ക്
കഴിഞ്ഞിട്ടുണ്ടോ;
അച്ചടിക്കാനുള്ള
മുഴുവന്‍
പാഠപുസ്തകങ്ങളുടെയും
പകര്‍പ്പ് അച്ചടിക്കായി
കൈമാറിയിട്ടുണ്ടോ;
ആയത്എന്നാണെന്ന്
വ്യക്തമാക്കുമോ;
(സി)
പാഠപുസ്തക
അച്ചടി ഏതെല്ലാം
ഏജന്‍സികളെയാണ്
ഏല്‍പ്പിച്ചിട്ടുള്ളത്;
(ഡി)
പാഠപുസ്തക
അച്ചടിക്ക് പണം
അനുവദിക്കുന്നതിന്
ധനകാര്യ വകുപ്പിന്
അയച്ച ഫയലുകളില്‍
തീരുമാനം വൈകുന്നതായി
ആക്ഷേപം
ഉയര്‍ന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
അടുത്ത
അദ്ധ്യയനവര്‍ഷത്തേക്കുള്ള
പാഠപുസ്തകങ്ങള്‍
മുന്‍കൂട്ടി അച്ചടിച്ച്
വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പാഠപുസ്തക
അച്ചടി
2635.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
അദ്ധ്യയന വര്‍ഷം ഒന്നു
മുതല്‍ എട്ടുവരെ
ക്ലാസ്സുകളുടെ 43 ലക്ഷം
പാഠപുസ്തകങ്ങള്‍
അച്ചടിക്കുവാന്‍
സി-ആപ്റ്റ് എന്ന
സ്ഥാപനത്തെ
ഏല്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അച്ചടി നടത്താന്‍
സാങ്കേതിക
സംവിധാനമില്ലാത്ത
സി-ആപ്റ്റ് ഇതു മറച്ച്
വച്ച് പുറം കരാര്‍
നല്‍കിയോ; വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
സി-ആപ്റ്റ് പുറം കരാര്‍
ആര്‍ക്കാണ് നല്‍കിയത്;
ഇതുമായി ബന്ധപ്പെട്ട്
സംസ്ഥാന സര്‍ക്കാരിന്
എന്ത് തുകയുടെ നഷ്ടം
സംഭവിച്ചു;
(ഡി)
ടെണ്ടര്‍
നടപടികളില്‍ എന്തൊക്കെ
ക്രമക്കേടുകളാണ്
സി-ആപ്റ്റ് നടത്തിയത്
എന്നാണ് ധനകാര്യ
പരിശോധനാ വിഭാഗം
കണ്ടെത്തിയത്; വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
സി-ആപ്റ്റിന്റെ
മാനേജിംഗ് ഡയറക്ടര്‍
ആരായിരുന്നു എന്നും
ക്രമക്കേടു നടത്തിയ
ഇദ്ദേഹത്തിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു. എന്നും
അറിയിക്കുമോ ; ഇതുമായി
ബന്ധപ്പെട്ട മറ്റ്
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
അദ്ധ്യാപക
തസ്തിക നിര്‍ണ്ണയവും
സംരക്ഷണവും
2636.
ശ്രീ.സാജു
പോള്‍
,,
എം. ഹംസ
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈക്കോടതി
വിധിയുടെ
പശ്ചാത്തലത്തില്‍
അദ്ധ്യാപക തസ്തിക
നിര്‍ണ്ണയവും
സംരക്ഷണവും സംബന്ധിച്ച്
സര്‍ക്കാര്‍ പുതിയ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഇതു
പ്രകാരം എല്‍.പി.,
യു.പി, എച്ച്.എസ്.
കളില്‍ ഏത് അനുപാതമാണ്
അനുവദിച്ചിട്ടുള്ളത്;
(സി)
സര്‍ക്കാര്‍
സ്കൂളുകളില്‍ ഏത്
അനുപാതമാണ് ഉത്തരവില്‍
പറഞ്ഞിട്ടുള്ളത്;
(ഡി)
ഇതനുസരിച്ച്
സര്‍ക്കാര്‍
സ്കൂളുകളില്‍ പുതുതായി
എത്ര അദ്ധ്യാപക
തസ്തികകള്‍
സൃഷ്ടിക്കപ്പെടും
എന്നറിയിക്കാമോ;
(ഇ)
എയ്ഡഡ്
സ്കൂളുകളില്‍ എത്ര
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിക്കപ്പെടും എന്ന്
അറിയിക്കാമോ;
(എഫ്)
നിലവില്‍
സര്‍ക്കാര്‍ മേഖലയില്‍
അദ്ധ്യാപകരുടെ എത്ര
ഒഴിവുകളാണുള്ളത്?
സ്ക്കൂള്
തലത്തില്‍ ബോധവൽക്കരണം
2637.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാന്‍സര്‍
പോലുള്ള മാരക രോഗങ്ങളെ
പ്രതിരോധിക്കാനും,
ബോധവൽക്കരണം
നടത്തുവാനും സ്ക്കൂള്
തലത്തില്‍ എന്തൊക്കെ
നടപടികളാണ്
ഏറ്റെടുത്തിട്ടുള്ളത്
എന്ന് വിശദമാക്കാമോ ;
(ബി)
ഇല്ലെങ്കില്‍
സ്ക്കൂള് തലത്തില്‍
ബോധവൽക്കരണത്തിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുന്നകാര്യം
പരിഗണിക്കുമോ ?
വെള്ളനാട്
ഗവണ്മെന്റ് വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി സ്കൂളിന്റെ
പുതിയ ബ്ലോക്ക് നിര്‍മ്മാണം
2638.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളനാട്
ഗവണ്മെന്റ്
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
സ്കൂളിന് പുതിയ
ബ്ലോക്ക്
നിര്‍മ്മിക്കുമെന്ന
2015-16-ലെ ബജറ്റ്
പ്രഖ്യാപനം
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഇതിനായി
ബജറ്റില്‍ വകയിരുത്തിയ
തുകയെത്രയായിരുന്നു;
ഇതില്‍ ഇതിനകം
പിന്‍വലിച്ച
തുകയെത്രയെന്ന്
അറിയിക്കാമോ?
കോഴിക്കോട്
ജില്ലയിലെ എല്‍.പി/ യു.പി
അസിസ്റ്റന്റ്
2639.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ എല്‍.പി/
യു.പി അസിസ്റ്റന്റ്
തസ്തികയിലേക്ക്
പി.എസ്.സി അഡ്വൈസ്സ്
ചെയ്ത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മൂന്ന് മാസം
കഴിഞ്ഞിട്ടും നിയമനം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
പല സര്‍ക്കാര്‍
സ്കൂളുകളിലും
ആവശ്യത്തിന്
അദ്ധ്യാപകര്‍
ഇല്ലാതിരിക്കെ
പി.എസ്.സി അഡ്വൈസ്
ചെയ്യുന്നവര്‍ക്ക്
കൃത്യ സമയത്ത് നിയമനം
നല്‍കാത്തത് ഗൗരവമായി
കാണുമോ;
(സി)
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എന്ന് നിയമനം
നല്കാനാകുമെന്നു
വ്യക്തമാക്കുമോ;
മാവേലിക്കര
മണ്ഡലത്തിലെ സ്കൂളുകള്‍ക്ക്
പുതിയ കെട്ടിടങ്ങള്‍
2640.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ കുന്നം
ഗവണ്മെന്റ്
ഹയര്‍സെക്കന്ററി
സ്കൂള്‍, ഇറവങ്കര
വൊക്കേഷണല്‍
ഹയര്‍സെക്കന്ററി
സ്കൂള്‍, മാവേലിക്കര
ഗവണ്മെന്റ് ഗേള്‍സ്
ഹയര്‍ സെക്കന്ററി
സ്കൂള്‍ എന്നിവയ്ക്ക്
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളുകളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കുമോ;
(സി)
പ്രസ്തുത
സ്കൂളുകളുടെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ
വിദ്യാഭ്യാസ വകുപ്പിന്റെ
വികസന പദ്ധതികൾ
2641.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ വിദ്യാഭ്യാസ
വകുപ്പ് മുഖേന
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക
,ചിലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
ഗവണ്മെന്റ്
ഏറ്റെടുത്ത പഞ്ചായത്ത്
സ്കൂളുകള്‍
2642.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
വകുപ്പിന്റെ
02.01.2010-ലെ സ.ഉ.
(കൈയ്യെഴുത്ത്)
2/2010/പൊ.വി. ഉത്തരവു
പ്രകാരം സംസ്ഥാനത്തെ
എത്ര പഞ്ചായത്ത്
സ്കൂളുകളാണ്
ഗവണ്മെന്റ്
ഏറ്റെടുത്തത്;
(ബി)
പ്രസ്തുത
സര്‍ക്കാര്‍ ഉത്തരവു
പ്രകാരം പി.എസ്.സി.
മുഖേനയല്ലാതെ അദ്ധ്യാപക
നിയമനം ലഭിച്ചവരുടെ
കോമണ്‍ പൂള്
രൂപീകരിക്കുകയുണ്ടായോ;
(സി)
പ്രസ്തുത
കോമണ്‍ പൂളിലെ
സീനിയോറിറ്റി പ്രകാരം
ഉദ്യോഗക്കയറ്റം ലഭിച്ച
ഹെഡ് മാസ്റ്റര്‍മാരുടെ
ശമ്പള സ്കെയില്‍,
പ്രൊബേഷന്‍
ഡിക്ലറേഷന്‍,
ഇന്‍ക്രിമെന്റ്
തുടങ്ങിയ കാര്യങ്ങളില്‍
ഇനിയും വ്യക്തമായ
ഉത്തരവുകളുണ്ടായിട്ടില്ല
എന്നതിനാല്‍ ഈ
വിഭാഗത്തിലെ
അദ്ധ്യാപകര്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പ്രശ്നത്തിനുള്ള പരിഹാര
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
പഞ്ചായത്ത്
ഹൈസ്കൂള്‍
പ്രധാനാദ്ധ്യാപകര്‍ക്ക്
ഗസറ്റഡ് പദവി
നല്കുന്നതു സംബന്ധിച്ച
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളിലെ അദ്ധ്യാപക നിയമനം
2643.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
മുതല്‍
2015-16അദ്ധ്യായന
വര്‍ഷം വരെയുള്ള
കാലയളവില്‍ രാജി, മരണം,
റിട്ടയര്‍മെന്റ്,
പ്രൊമോഷന്, സ്ഥലം
മാറ്റം എന്നീ
ഒഴിവുകളില്‍
നിയമിക്കപ്പെട്ടവര്‍ക്ക്
എല്‍.പി.യില്‍ 1:30ഉം
യു.പി.യില്‍ 1:35ഉം
ഹൈസ്കൂളില്‍ 1:45ഉം
അനുപാതമനുസരിച്ച്
തസ്തികകള്‍
ലഭ്യമാണെങ്കില്‍
അദ്ധ്യാപകര്‍ക്ക്
നിയമനാംഗീകാരം
നല്‍കാമെന്ന
ഉത്തരവിലൂടെ
സര്‍ക്കാര്‍
സ്കൂളുകളിലും കൂടുതല്‍
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
നിലവിലുണ്ടായിരുന്ന
പല എല്‍.പി., യു.പി.,
എച്ച്.എസ്.എ. റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
സ്റ്റാഫ് ഫിക്സേഷന്റെ
പേരിലും കോടതിയില്‍
കേസുള്ളതിനാലും നിരവധി
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതിനാല്‍
ഇപ്പോള്‍ സര്‍ക്കാര്‍
ഇറക്കിയ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
സ്കൂളുകളില്‍ കൂടുതല്‍
അദ്ധ്യാപക നിയമനം
നടത്തുന്നതിനും അതുവഴി
റാങ്ക് ലിസ്റ്റിലുള്ള
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം ലഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
അനാദായകരമായ
സ്കൂളുകളിലെ അദ്ധ്യാപകനിയമനം
2644.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-
12 മുതല്‍ 2015-16
അധ്യയന വര്‍ഷം വരെ
അനാദായകരമായ
സ്കൂളുകളിലെ എത്ര
നിയമനങ്ങള്‍
അംഗീകരിക്കാനുണ്ട്;ജില്ല
തിരിച്ച് വിശദാംശം
നല്‍കുമോ;
(ബി)
പ്രെെമറി
സ്കൂളുകളില്‍ ഒരു
ക്ലാസ്സില്‍ ഒരു
അദ്ധ്യാപകന് എന്ന
കെ.ഇ.ആര്. ചട്ടം
നിലനില്‍ക്കെയും
റിട്ടയര്‍മെന്റ്,
പ്രൊമോഷന്, മരണം,
രാജി എന്നിവ മൂലമുണ്ടായ
ഒഴിവുകളില്‍ നിയമനം
നല്കാമെന്നിരിക്കെയും
അനാദയകരമായ സ്കൂളുകളിലെ
ഇത്തരത്തിലുള്ള
നിയമനങ്ങള്‍ക്ക്
അംഗീകാരം നല്‍കുമോ;
(സി)
നൂറുവര്‍ഷത്തിലേറെ
പഴക്കമുള്ള
സ്കൂളുകളില്‍ ഒരു
വരുമാനവുമില്ലാതെ
ജോലിചെയ്യുന്ന
അദ്ധ്യാപകര്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇൗ
കാലയളവില്‍ ജോലി
ചെയ്തുവരുന്ന
അദ്ധ്യാപകര്‍ക്ക്
നിയമനാംഗീകാരം
നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
നടത്തുന്ന സമരം
ഒത്തുതീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ക്ക് അംഗീകാരം
2645.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ക്ക്
അംഗീകാരം നല്‍കുന്നത്
സംബന്ധിച്ച സര്‍ക്കാര്‍
നയമെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
സി.ബി.എസ്.ഇ.
സ്കൂളുകള്‍ക്ക്
അംഗീകാരം നല്‍കുന്നത്
സംബന്ധിച്ച ചട്ടങ്ങളിലെ
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(സി)
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
സി.ബി.എസ്.ഇ.
സ്കൂളുകള്‍ക്ക്
അംഗീകാരം നല്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഇത്തരത്തിലുള്ള എത്ര
സ്കൂളുകള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളത്
എന്ന് വിശദീകരിക്കാമോ?
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ സമഗ്ര
വിദ്യാഭ്യാസ പദ്ധതി
പ്രവർത്തനങ്ങൾ
2646.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
വിദ്യാഭ്യാസ പദ്ധതി
പ്രകാരം ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിലേക്കും
അടിസ്ഥാന സൗകര്യ
വികസനത്തിനുമായി
പ്രാവര്‍ത്തികമാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ; ഈ
ആവശ്യത്തിലേക്കായി എത്ര
ലക്ഷം രൂപ
വിനിയോഗിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
സ്ക്കൂളുകളിലെ
മലയാള ഭാഷാ പഠനം
2647.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഴുവന്‍
വിദ്യാലയങ്ങളിലും മലയാള
ഭാഷ പഠിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
സി.ബി.എസ്.ഇ./ഐ.സി.എസ്.സി.
സ്ക്കൂളുകളില്‍ മലയാള
ഭാഷ പഠിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
പാഠ്യപദ്ധതി
T 2648.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികളുടെ
എണ്ണം ലഭ്യമാണോ;
അതില്‍ സ്പെഷ്യല്‍
സ്കൂളുകളില്‍
പഠിക്കുന്നതും
അല്ലാത്തതുമായവരുടെ
കണക്ക് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തിൽപ്പെട്ട
കുട്ടികള്‍ക്ക്
അനുയോജ്യമായ
വിദ്യാഭ്യാസ
സാഹചര്യങ്ങളും
അവസരങ്ങളും
നല്കുന്നതില് നേട്ടം
കൈവരിക്കാൻ കഴിഞ്ഞില്ല
എന്ന റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്കായി
പ്രത്യേക പാഠ്യപദ്ധതി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
വിദ്യാലയങ്ങളിലെ
തസ്തിക നിര്‍ണ്ണയം
2649.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാലയങ്ങളില്‍
തസ്തിക നിര്‍ണ്ണയം
നടത്തുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഒടുവില്‍
പുറപ്പെടുവിച്ച ഉത്തരവ്
(ജി.ഒ .29/16) പ്രകാരം
തസ്തിക നിര്‍ണ്ണയത്തിന്
നിര്‍ദ്ദേശിച്ചിട്ടുള്ള
മാര്‍ഗ്ഗരേഖ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവനുസരിച്ച്
പുതുക്കിയ
അധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം സര്‍ക്കാര്‍
സ്കൂളില്‍
ബാധകമാക്കിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച നയം
വിശദമാക്കാമോ;
(സി)
പുതിയ
സര്‍ക്കാര്‍ ഉത്തരവില്‍
നിഷ്ക്കർഷിച്ചിരിക്കുന്ന
അനുപാതം നിലവിലുള്ള
ഘടനയില്‍ നടപ്പില്‍
വരുത്താന്‍
ഉദ്ദേശിക്കുന്നത്
എപ്രകാരമാണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉത്തരവ്
നിലവിലെ സാഹചര്യത്തില്‍
നടപ്പിലാക്കുന്നതിന്
കൂടുതല്‍ സ്പഷ്ടീകരണം
ആവശ്യമാണ് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പാഠപുസ്തങ്ങളുടെ
അച്ചടി
2650.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
- 2017 അധ്യയന
വര്‍ഷത്തേക്കുള്ള
പാഠപുസ്തങ്ങളുടെ അച്ചടി
സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഒന്നു
മുതല്‍ പത്തു വരെ
ക്ലാസ്സുകളിലെ
കുട്ടികള്‍ക്കായി എത്ര
പാഠപുസ്തകങ്ങളാണ്
അച്ചടിക്കാനുള്ളത്;
(സി)
പാഠപുസ്തക
അച്ചടിയിൽ കഴിഞ്ഞ
അധ്യയന
വര്‍ഷങ്ങളിലുണ്ടായ
പ്രതിസന്ധികള്‍
പരിഹരിച്ച്
പുസ്തകങ്ങള്‍ യഥാസമയം
വിദ്യാര്‍ത്ഥികള്‍ക്ക്
എത്തിച്ചുകൊടുക്കുന്നതിന്
എന്തു സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കുമോ?
പൊതുവിദ്യാഭ്യാസ
നിലവാരം
2651.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസത്തിന്റെ
നിലവാരം കുറഞ്ഞു
വരികയാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിനുള്ള കാരണം
എന്താണെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(സി)
പൊതുവിദ്യാഭ്യാസത്തിന്റെ
നിലവാരം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
രംഗത്ത് മാറ്റം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഹയര്‍സെക്കന്ററി
സ്കൂളുകളിലെ അനധ്യാപക
തസ്തികകള്‍
2652.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
സ്കൂളുകളില്‍ അനധ്യാപക
തസ്തികകള്‍
ഇല്ലാത്തതിനാല്‍
ഓഫീസിന്റെ
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതു
സംബന്ധിച്ച്
പരിശോധിക്കുമോ;
(ബി)
ഹയര്‍സെക്കന്ററി
സ്കൂളുകളില്‍
ക്ലര്‍ക്ക്, പ്യൂണ്‍
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
പാഠപുസ്തകങ്ങളുടെ
അച്ചടി
2653.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
പി.ശ്രീരാമകൃഷ്ണന്
,,
ജെയിംസ് മാത്യു
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
അദ്ധ്യയന
വര്‍ഷത്തേക്കുള്ള
ഏതെല്ലാം
പാഠപുസ്തകങ്ങളാണ്
മാറുന്നത്; ഇവ
അച്ചടിക്കുന്നതിനുള്ള
നടപടികൾ
ആരംഭിച്ചിട്ടുണ്ടോ;
(ബി)
അടുത്ത
വര്‍ഷത്തേക്ക് ആകെ എത്ര
പാഠപുസ്തകങ്ങള്‍
അച്ചടിക്കേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ട്;
കഴിഞ്ഞ വര്‍ഷം
അച്ചടിച്ചതില്‍ എത്ര
പാഠപുസ്തകങ്ങള്‍
അധികമായിട്ടുണ്ടാകുമെന്ന്
അറിയിക്കാമോ;
(സി)
കഴിഞ്ഞ
അദ്ധ്യയന വര്‍ഷത്തെ
പാഠപുസ്തക
അച്ചടിയിലുണ്ടായ
അപാകതകളും
ക്രമക്കേടുകളും
സംബന്ധിച്ച അന്വേഷണ
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്താണ്; ഏതെല്ലാം
വകുപ്പുകളും
ഉദ്യോഗസ്ഥരുമാണ് ഇതില്‍
പ്രതിസ്ഥാനത്ത്
നില്‍ക്കുന്നത്;
റിപ്പോര്‍ട്ടു
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
പാഠപുസ്തക
അച്ചടിയുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും വകുപ്പില്‍
അഴിമതി നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഇതിന്റെ പേരില്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
ഈ
അദ്ധ്യയന വര്‍ഷം
കാലതാമസം നേരിട്ടതിന്റെ
വെളിച്ചത്തില്‍ അടുത്ത
അദ്ധ്യയന
വര്‍ഷത്തേക്കുള്ള
പാഠപുസ്തകങ്ങള്‍
യഥാസമയം
അച്ചടിക്കുന്നതിന്
ബന്ധപ്പെട്ട വകുപ്പുകളെ
ഏകോപിപ്പിക്കുന്നതിനും,
തടസ്സങ്ങള്‍
നീക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
ശാസ്ത്രമേളകളില്
പ്രദര്‍ശിപ്പിക്കുന്ന
മോഡലുകള്‍
2654.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കുളുകളില്
സംഘടിപ്പിക്കുന്ന
ശാസ്ത്രമേളകളില്
കുട്ടികള്‍
പ്രദര്‍ശിപ്പിക്കുന്ന
മോഡലുകള്‍ അവരുടെ
സ്വന്തം സൃഷ്ടികള്‍
ആണെന്ന്
ഉറപ്പുവരുത്തിയിട്ടാണോ
സമ്മാനങ്ങള്‍
നിശ്ചയിക്കുന്നത്;
(ബി)
പലപോഴും
മറ്റുള്ളവര്‍
നിര്‍മ്മിച്ചു
നല്കുന്ന ശാസ്ത്ര
മോഡലുകള്‍
അവതരിപ്പിച്ചാണ് പല
കുട്ടികളും
സമ്മാനങ്ങള്‍
കരസ്ഥമാക്കുന്നതെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് ഇത്തരം
മേളകളുടെ
ഉദ്ദേശ്യശുദ്ധിയെത്തന്നെ
തകര്‍ക്കുന്നതാണെന്ന
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
മേളകള്‍
സംഘടിപ്പിക്കുന്നതിലുടെ
യഥാര്‍ത്ഥ ശാസ്ത്ര
അഭിരുചിയുള്ളവരെ
കണ്ടെത്താന്‍
കഴിയുന്നുണ്ടോ;
(ഡി)
പ്രസ്തുത
മേളകളില്‍
വിജയികളാകുന്ന
വിദ്യാര്‍ത്ഥികളുടെ
ശാസ്ത്ര അഭിരുചി
നിലനിര്‍ത്തുന്നതിനും
ഇൗ മേഖലയിലെ
തുടര്‍ന്നുള്ള
പ്രവര്‍ത്തനങ്ങള്‍ക്കും
പ്രോത്സാഹനം
നല്കുന്നുണ്ടോ;വിശദമാക്കാമോ
?
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്‍ഷ്വറന്‍സ് പദ്ധതി
2655.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ലൂഡി ലൂയിസ്
,,
കെ.മുരളീധരന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
ഇന്‍ഷ്വറന്‍സ്
പരിരക്ഷയ്ക്ക്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിദ്യാഭ്യാസസ്ഥാപനങ്ങളെ
ലോകനിലവാരത്തിലെത്തിക്കാനുള്ള
പദ്ധതി
2656.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
ഏതെങ്കിലും ഒരു
വിദ്യാഭ്യാസ സ്ഥാപനം
മാതൃകയായി ഏറ്റെടുത്ത്
ലോക
നിലവാരത്തിലെത്തിക്കാനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
എത്ര പഞ്ചായത്തുകളില്‍
പ്രസ്തുത പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ട്
; പഞ്ചായത്തുകളുടെ
പേരും വിദ്യാലയങ്ങളുടെ
പേരും വ്യക്തമാക്കുമോ ;
(സി)
ലോക
നിലവാരത്തില്‍
എത്തിക്കാന്‍ ഈ
സ്ക്കൂളുകളിൽ
നടപ്പാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
എ.പി.ജെ.
അബ്ദുള്‍കലാം സാങ്കേതിക
സര്‍വ്വകലാശാലയിലെ പരീക്ഷകള്‍
2657.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.പി.ജെ.
അബ്ദുള്‍കലാം സാങ്കേതിക
സര്‍വ്വകലാശാലയിലെ
പരീക്ഷകളുടെ
നടത്തിപ്പിനായി മെറി
ട്രാക്കിന് എത്ര രൂപ
നല്‍കിയിട്ടുണ്ട്;
(ബി)
പരീക്ഷാ
നടത്തിപ്പില്‍ നിന്നും
കമ്പനിയെ ഒഴിവാക്കിയതു
കാരണം തിരികെ നല്കിയ
തുക യൂണിവേഴ്സിറ്റി
ഫണ്ടിലേക്ക്
കൈമാറിയിട്ടുണ്ടോ;വിശദ
വിവരം
വെളിപ്പെടുത്താമോ?
സി-ആപ്റ്റ്
സ്ഥാപനത്തില്‍ പ്രിന്റിംഗ്
മെഷീന്
2658.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സി-ആപ്റ്റ്
സ്ഥാപനത്തില്‍
പ്രിന്റിംഗ് മെഷീന്
വാങ്ങുന്നതിന് പണം
അനുവദിച്ച
സാഹചര്യത്തില്‍
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച് അവ
വാങ്ങുന്നതിന് ഇതിനകം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ നടപടികള്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
മെഷീന് വാങ്ങുന്നതിന്
പണം അനുവദിച്ചത്
എന്നാണ്;
(സി)
ആവശ്യത്തിന് മെഷീനുകള്‍
ഇല്ലാത്തതിന്റെ പേരില്‍
പുറംകരാര്‍ നല്‍കേണ്ടി
വന്നിട്ടും, മെഷീനുകള്‍
വാങ്ങാത്തതിന്റെയും
ടെണ്ടര്‍ നടപടി
പൂര്ത്തീകരിക്കാത്തതിന്റെയും
കാരണം കണ്ടെത്തി നടപടി
സ്വീകരിക്കുമോ?
ബി.ടെക്,
എം.ടെക് ഒന്നാം സെമസ്റ്റര്‍
പരീക്ഷകള്‍
2659.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.
പി. ജെ. അബ്ദുള്‍ കലാം
ശാസ്ത്രസാങ്കേതിക
സര്‍വ്വകലാശാല
തുടങ്ങാനിരുന്ന
ബി.ടെക്, എം.ടെക്
ഒന്നാം സെമസ്റ്റര്‍
പരീക്ഷകള്‍
താറുമാറാകാന്‍ കാരണം
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വകലാശാല ബി.ടെക്,
എം.ടെക് പരീക്ഷ
നടത്തിപ്പും, മൂല്യ
നിര്‍ണ്ണയവും സ്വകാര്യ
കമ്പനിക്ക് പുറം കരാര്‍
നല്‍കിയോ; ആയത് ഏത്
സ്വകാര്യ കമ്പനിക്ക് ;
ഇതുമായി ബന്ധപ്പെട്ട്
ടി സര്‍വ്വകലാശാല എന്തു
തുക പ്രസ്തുത സ്വകാര്യ
കമ്പനിക്ക് നാളിതുവരെ
നല്കി; ഇനി എന്തു തുക
നല്‍കാനുണ്ട്; വിശദാംശം
വ്യക്തമാക്കുമോ;
(സി)
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരത്തെ
തക്രക്കുന്ന
വിധത്തിലുള്ള
ശാസ്ത്ര-സാങ്കേതിക
സര്‍വ്വകലാശാലയുടെ
ഇപ്പോഴത്തെ
പ്രവര്‍ത്തനശൈലി
അടിയന്തിരമായി
തിരുത്തുവാനും പ്രസ്തുത
സര്‍വ്വകലാശാല പരീക്ഷ
നടത്തിപ്പും,
മൂല്യനിര്‍ണ്ണയവും
പുറംകരാര്‍
നല്‍കാതിരിക്കുവാനും
ആവശ്യമായ എന്ത് നടപടി
സര്‍ക്കാര്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് പ്രസ്തുത
സര്‍വ്വകലാശാല വൈസ്
ചാന്‍സലറോട് ബഹു.
ഗവര്‍ണ്ണര്‍ വിശദീകരണം
ആരാഞ്ഞിരുന്നോ;
എങ്കില്‍ വിശദാംശം
വ്യക്താക്കുമോ?
എല്‍.പി
./യു .പി അസിസ്റ്റന്റ്
നിയമനത്തിലുള്ള യോഗ്യത
2660.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.പി
./യു .പി അസിസ്റ്റന്റ്
നിയമനത്തിലുള്ള
യോഗ്യതയായി റ്റി.
റ്റി.സി യ്ക്ക് പുറമേ
മറ്റെന്തെല്ലാം
യോഗ്യതകളാണ് തത്തുല്യ
യോഗ്യതയായി
കണക്കാക്കിയിട്ടുള്ളത്;
(ബി)
മറ്റ്സംസ്ഥാനങ്ങളില്‍
നിന്ന് റ്റി.റ്റി.സി
-യ്ക്ക്തുല്യമായ
ഡി.റ്റെഡ് (ഡിപ്ളോമ
ഇന്‍ ടീച്ചര്‍
എഡ്യൂക്കേഷന്‍) യോഗ്യത
നേടിയ
മലയാളികള്ക്ക്എല്.പി/യു
.പി അസിസ്റ്റന്റ്
തസ്തികയ്ക്ക്
അപേക്ഷിക്കുന്നതിന്
നിലവില്‍ തടസ്സമുണ്ടോ;
വ്യക്തമാക്കാമോ ;
(സി)
എങ്കില്‍
അത്തരം തടസ്സങ്ങള്‍
നീക്കുന്നതിനും
ഡി.റ്റെഡ് തുടങ്ങിയ
ഡിപ്ലോമ കോഴ്സുകള്‍
റ്റി.റ്റി.സി -യ്ക്ക്
തുല്യമായ യോഗ്യതയായി
അംഗീകരിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;വിശദാംശം
വെളിപ്പെടുത്താമോ ?
ലബ്ബാ
കമ്മീഷന് റിപ്പോര്‍ട്ട്
2661.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണൽ
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
നോണ്‍ വൊക്കേഷണൽ
ടീച്ചര്‍
തസ്തികയിലേക്കുള്ള
പ്രമോഷന് സംബന്ധിച്ച
നടപടികള്‍ ഏത്
ഘട്ടത്തിലാണ് ;
വിശദമാക്കാമോ ;
(ബി)
ഇതിനുവേണ്ടി
സ്പെഷ്യല്‍ റൂള്‍
ഭേദഗതി ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍
ലബ്ബാ കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
വിശദാംശം നൽകുമോ ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജുകളുടെ
പ്രവര്‍ത്തനം
2662.
ശ്രീ.എം.എ.ബേബി
,,
വി.ചെന്താമരാക്ഷന്
,,
എസ്.ശർമ്മ
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മിക്ക
കോളേജുകളും
എ.ഐ.സി.ടി.ഇ. യുടെ
മാനദണ്ഡങ്ങള്‍
പാലിച്ചല്ല
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം അറിവുള്ളതാണോ;
അടിസ്ഥാന
സൗകര്യങ്ങളില്ലാതെയും
നിശ്ചിത മാനദണ്ഡങ്ങള്‍
പാലിക്കാതെയും
കോളേജുകള്‍ക്ക് അനുമതി
നല്‍കിയതാണ് ഈ സ്ഥിതി
വിശേഷത്തിന്
കാരണമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
കോളേജുകളുടെ അംഗീകാരം
പിന്‍വലിക്കുന്നതിനും
അടച്ചുപൂട്ടുന്നതിനും
എ.ഐ.സി.ടി.ഇ.
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇത്തരത്തില്‍ നടപടിക്ക്
വിധേയമായ എത്ര
കോളേജുകളുണ്ട്;
വിശദമാക്കാമോ;
(ഡി)
എഞ്ചിനീയറിംഗ്
കോളേജുകളിലെ
നിലവാരത്തകര്‍ച്ചയും
അതുമൂലമുണ്ടായിട്ടുള്ള
കുറഞ്ഞ വിജയശതമാനവും
സംബന്ധിച്ചുണ്ടായ
ഹൈക്കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്; ഇതിന്റെ
ഭാഗമായി എന്തെങ്കിലും
പുരോഗതി കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഇ)
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍ പ്രവേശനം
നേടാതെ ഒഴിഞ്ഞു
കിടക്കുന്ന സീറ്റുകളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
2011 മുതല്‍ 2015
വരെയുള്ള
അദ്ധ്യയനവര്‍ഷങ്ങളില്‍
സംസ്ഥാനത്ത് ഒഴിഞ്ഞു
കിടന്ന എഞ്ചിനീയറിംഗ്
സീറ്റുകളുടെ കണക്ക്
ലഭ്യമാക്കാമോ;
(എഫ്)
സ്വാശ്രയ
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ മേഖല
കടുത്ത
നിലവാരത്തകര്‍ച്ച
നേരിടുന്ന
സാഹചര്യത്തില്‍ ഈ
മേഖലയില്‍ എന്തെങ്കിലും
നിയന്ത്രണം
കൊണ്ടുവരാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ടെക്നോളജി
ബിസിനസ് ഇന്‍കുബേഷന്‍
സെന്ററുകള്‍
2663.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോളിടെക്നിക്കുകളിലും
എഞ്ചിനീയറിംഗ്
കോളേജുകളിലും ടെക്നോളജി
ബിസിനസ് ഇന്‍കുബേഷന്‍
സെന്ററുകള്‍
ആരംഭിക്കുന്നതിനായി
2014-15-ലെ സംസ്ഥാന
ബഡ്ജറ്റില്‍
വകയിരുത്തിയിരുന്ന 75
ലക്ഷം രൂപ വിനിയോഗിച്ചു
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ പെരിയ ഗവണ്മെന്റ്
പോളിടെക്നിക് കോളേജ്
2664.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പെരിയ
ഗവണ്മെന്റ്
പോളിടെക്നിക് കോളേജില്‍
സിവില്‍ എഞ്ചിനീയറിംഗ്
ഡിപ്ലോമ കോഴ്സ്
അനുവദിക്കണമെന്ന ആവശ്യം
പരിഗണനയിലുണ്ടോ;
(ബി)
ആവശ്യത്തിന്
ഭൗതികസാഹചര്യമുള്ള
പ്രസ്തുത സ്ഥാപനത്തില്‍
പ്രസ്തുത കോഴ്സ്
അനുവദിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വിശദമാക്കാമോ;
(സി)
എങ്കില്‍
തടസ്സങ്ങള്‍ നീക്കി
അടുത്ത അദ്ധ്യയന വര്‍ഷം
മുതല്‍ മേല്‍ കോഴ്സ്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
തൃക്കരിപ്പൂർ
മണ്ഡലത്തിലെ ചെറുവത്തൂരിൽ
ഗവണ്മെന്റ് എന്‍ജിനീയറിങ്
കോളേജ് ആരംഭിക്കുന്നത്
2665.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂർ
മണ്ഡലത്തിലെ
ചെറുവത്തൂര്‍ ജെ .ടി
.എസ്. ക്യാമ്പസിലെ
വിശാലമായ സൗകര്യങ്ങള്‍
ഉപയോഗിച്ച് ഒരു
ഗവണ്മെന്റ്
എന്‍ജിനീയറിങ് കോളേജ്
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
തൃക്കരിപ്പൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്കിലെ
കെട്ടിടങ്ങളുടെ പണി
2666.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
ഗവണ്മെന്റ്
പോളിടെക്നിക്കില്‍
കെട്ടിടങ്ങളുടെ പണി
നിര്‍ത്തിവച്ചിരുന്നത്
പുനരാരംഭിക്കാന്‍
ഭരണാനുമതി ലഭിച്ചിട്ടും
ആരംഭിക്കാൻ
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
നന്നംമുക്കില്‍
പോളിടെക്നിക്ക്
2667.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തിലെ
നന്നംമുക്കില്‍
പോളിടെക്നിക്കിനായി
അഞ്ച് ഏക്കര്‍ സ്ഥലം
ഏറ്റെടുത്ത് ഇതുവരെ
സ്ഥാപനം
അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൊട്ടടുത്ത
സ്ഥലങ്ങളിലൊന്നും
സര്‍ക്കാര്‍
പോളിടെക്നിക് ഇല്ലാത്ത
സാഹചര്യത്തില്‍
അടിയന്തരമായി
ഇതനുവദിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കേരളത്തില്‍ എത്ര
പോളിടെക്നിക്കുകള്
അനുവദിച്ചു എന്ന്
വിശദമാക്കുമോ; ഇതില്‍
സര്‍ക്കാര്‍, എയ്ഡഡ്
എന്നിവ പ്രത്യേകം ഇനം
തിരിച്ച് ഏവിടെയൊക്കെ
എന്ന് വ്യക്തമാക്കാമോ?
ഹയര്‍സെക്കന്ററി
കോമേഴ്സ് അധ്യാപകരുടെ
ഒഴിവുകള്‍
2668.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
കോമേഴ്സ് അധ്യാപകരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി-യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തു;
ഇനിയും എത്ര ഒഴിവുകള്‍
പി.എസ്.സി-യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഒഴിവുകള്‍
മുന്‍കൂട്ടി പി.എസ്.സി.
യെ അറിയിക്കണമെന്ന
സ്രക്കാര്‍
ഉത്തരവുകള്‍
നിലവിലുണ്ടോ; എങ്കില്‍
ആയത് ലഭ്യമാക്കുമോ;
(ഡി)
ഈ
തസ്തികയിലെ ഒഴിവുകള്‍
അടിയന്തരമായി
നികത്താന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
തസ്തികയിലെ എന്‍.ജെ.ഡി.
ഒഴിവുകളുടെ വിശദാംശം
ലഭ്യമാക്കുമോ?
യു.ജി.സി
സ്കീം ഓപ്പ്റ്റു ചെയ്ത
അസിസ്റ്റന്റ്
ലൈബ്രേറിയന്മാര്
2669.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സര്‍വ്വകലാശാലയിലെ എത്ര
അസിസ്റ്റന്റ്
ലൈബ്രേറിയന്മാരാണ്
നിലവിൽ യു.ജി.സി സ്കീം
ഓപ്റ്റ്
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ;
(ബി)
യു.ജി.സി.
ഓപ്റ്റ് ചെയ്ത ലൈബ്രറി
ജീവനക്കാര്‍ക്ക്
ഉദ്യോഗക്കയറ്റത്തില്‍
എന്തെല്ലാം
ആനുകൂല്യങ്ങള്‍ക്ക്
(വേതന ഘടനയില്‍)
അര്‍ഹതയുണ്ടെന്നു
വ്യക്തമാക്കുമോ;
(സി)
യു.ജി.സി.
ഓപ്റ്റ് ചെയ്ത ലൈബ്രറി
ജീവനക്കാര്‍ക്ക്
അര്‍ഹതപ്പെട്ട
പ്രമോഷന്
ആനുകൂല്യങ്ങള്‍
നിഷേധിക്കുകയും
സ്റ്റേറ്റ് സ്കീമില്‍
ഉള്‍പ്പെട്ട ലൈബ്രറി
ജീവനക്കാര്‍ക്ക്
ഉദ്യോഗക്കയറ്റവും
മറ്റാനുകൂല്യങ്ങളും
നല്‍കുകയും ചെയ്യുന്ന
രീതി കേരള
സര്‍വ്വകലാശാലയില്‍
നടപ്പിലാക്കിയിരിക്കുന്നത്
ഏത് ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്നു
വിശദീകരിക്കുമോ;
(ഡി)
ഉയര്‍ന്ന
വിദ്യാഭ്യാസ
യോഗ്യതയുള്ളവര്‍ക്ക്
യു.ജി.സി.
മാനദണ്ഡങ്ങള്‍ പ്രകാരം
അര്‍ഹതപ്പെട്ട
ഉദ്യോഗക്കയറ്റവും
മറ്റാനുകൂല്യങ്ങളും
നിഷേധിക്കുന്ന സാഹചര്യം
പരിശോധനാ വിധേയമാക്കുമോ
?
കേരള
സര്‍വ്വകലാശായിലെ യു.ജി.സി.
ഓപ്റ്റുചെയ്ത ലൈബ്രറി
ജീവനക്കാര്‍
2670.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍
യു.ജി.സി. ഓപ്റ്റുചെയ്ത
ലൈബ്രറി
ജീവനക്കാര്‍ക്ക്
അസിസ്റ്റന്റ്
ലൈബ്രേറിയന്‍
തസ്തികയിലേക്ക്
ഉദ്യേഗക്കയറ്റം
ലഭിക്കുമ്പോള്‍
യു.ജി.സി.യുടെ എന്‍ട്രി
കേഡറിലാണ് ശമ്പളം
ഫിക്സ് ചെയ്യുന്നത്
എന്നതിനാല്‍ അവര്‍ക്ക്
കനത്ത സാമ്പത്തിക നഷ്ടം
ഉണ്ടാകുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിരമിക്കല്‍
പ്രായത്തോട്
അടുക്കുമ്പോള്‍ മാത്രം
ലഭിക്കുന്ന
അസിസ്റ്റന്റ്
ലൈബ്രേറിയന്‍
തസ്തികയിലേക്കുള്ള
ഉദ്യോഗക്കയറ്റം
പ്രസ്തുത
ജീവനക്കാര്‍ക്ക് വന്‍
സാമ്പത്തിക നഷ്ടം
വരുത്തുന്നുവെന്നതിനാലും
പെന്ഷന്
ആനുകൂല്യങ്ങളിലടക്കം
വന്‍ നഷ്ടം
ഉണ്ടാകുന്നുവെന്നതിനാലും
അസിസ്റ്റന്റ്
ലൈബ്രേറിയന്‍
തസ്തികയിലേയ്ക്ക്
ഉദ്യോഗക്കയറ്റം
ലഭിക്കുന്ന സമയത്ത്
യു.ജി.സി. ഓപ്റ്റ്
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
അതുവരെയുള്ള ആകെ
സര്‍വ്വീസ് പേ
ഫിക്സേഷന്
പരിഗണിക്കുന്ന കാര്യം
പരിശോധിക്കുമോ?
കേരള
സര്‍വ്വകലാശാലയിലെ നിയമനം
2671.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല 2005-ല്‍
നോട്ടിഫൈ ചെയ്ത
ഡ്രൈവര്‍ തസ്തികയിലെ
നിയമനം വൈകുന്നതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
റാങ്ക് പട്ടികയില്‍
പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
മറ്റൊരു ജോലിയ്ക്ക്
അപേക്ഷിക്കുന്നതിന്
വയസ്സ്
അധികരിച്ചതിനാലും
കോടതികളുടെ ഉത്തരവുകള്‍
പാലിച്ചും അടിയന്തരമായി
നിയമനം നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
സാങ്കേതിക
സര്‍വ്വകലാശാലയിലെ
അധ്യാപക-അനധ്യാപക തസ്തികകള്‍
2672.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയില്‍
അധ്യാപക-അനധ്യാപക
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ ;
ഏതെല്ലാം തസ്തികകളാണ്
അനുവദിച്ചിട്ടുള്ളത് ;
(ബി)
അനുവദിച്ച
തസ്തികകള്‍ക്ക് യോഗ്യത
നിശ്ചയിച്ചിട്ടുണ്ടോ
;തസ്തിക
നിര്‍ണ്ണയിക്കുന്നതിന്
ഏതെങ്കിലും ചട്ടമോ
മാനദണ്ഡങ്ങളോ
അവലംബിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
ഡയറക്ടര്‍
ഓഫ് അഡ്മിനിസ്ട്രേഷന്
എന്ന ഒരു തസ്തിക
അംഗീകരിച്ചിട്ടുണ്ടോ
;പ്രസ്തുത തസ്തിക
സൃഷ്ടിക്കാനിടയായ
സാഹചര്യമെന്താണ് ;
മറ്റ്
സര്‍വ്വകലാശാലകളില്‍
ഇങ്ങനെയൊരു
തസ്തികയുണ്ടോ ;
പ്രസ്തുത തസ്തികയ്ക്ക്
നിശ്ചയിച്ച യോഗ്യത
എന്താണ് ;
(ഡി)
സംസ്ഥാനത്ത്
മറ്റേതെങ്കിലും
സര്‍വ്വകലാശാലകളില്‍
ഏതെങ്കിലും
തസ്തികയ്ക്ക്
ഇത്തരത്തിലുള്ള യോഗ്യത
നിശ്ചയിച്ചിട്ടുണ്ടോ
;വിശദമാക്കാമോ ?