നബാര്‍ഡ്
സഹായത്തോടെ കല്‍പ്പറ്റയില്‍
നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍
2412.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ജലവിഭവ
വകുപ്പ് മുഖേന നബാര്‍ഡ്
സഹായത്തോടെ കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
ഓരോ പദ്ധതിയുടെയും
അടങ്കല്‍ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
നബാര്‍ഡ് സഹായം,
സംസ്ഥാന വിഹിതം എന്നിവ
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കുമോ?
കേരളാ
വാട്ടര്‍ അതോറിറ്റിയില്‍ ജോലി
ചെയ്യുന്ന എച്ച്.ആര്.
ജീവനക്കാര്‍
2413.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
വാട്ടര്‍
അതോറിറ്റിയില്‍ ജോലി
ചെയ്യുന്ന എച്ച്.ആര്.
ജീവനക്കാര്‍ക്ക് വേതനം
കൃത്യമായി
ലഭിക്കുന്നില്ല എന്ന
വിവരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതു പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
എച്ച്.ആര്.
വിഭാഗം ജീവനക്കാരുടെ
വേതനം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
ഇവര്‍ക്ക് മിനിമം വേതനം
ഉറപ്പാക്കുവാന്‍
സര്‍ക്കാര്‍
ഭാഗത്തുനിന്നും
ബോര്‍ഡിന്റെ
ഭാഗത്തുനിന്നും നടപടി
ആരംഭിക്കുമോ?
ചേലക്കര
മണ്ഡലത്തിലെ നദീതടസംരക്ഷണ പണികള്‍
2414.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര മണ്ഡലത്തില്‍
2011-12 മുതല്‍ 2015-16
വരെയുള്ള
കാലഘട്ടങ്ങളില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കിയ
നദീതടസംരക്ഷണ പണികള്‍
ഏതെല്ലാമാണെന്നും
അതിലേക്ക് വിനിയോഗിച്ച
തുക എത്രയാണെന്നും
പറയാമോ;
(ബി)
2014-15,
2015-16 വര്‍ഷങ്ങളില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിരുന്നുവെന്നും
അവ
പൂര്‍ത്തീകരിച്ചതിന്റെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(സി)
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍ദ്ദേശിച്ചിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ ചേരാവള്ളി കുളം
പുനരുദ്ധാരണം
2415.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നിയോജക മണ്ഡലത്തിലെ
കായംകുളം നഗരസഭാ
വാര്‍ഡ് 27 -ല്‍
കുട്ടനാട് പാക്കേജില്‍
ഉള്‍പ്പെടുത്തി
പുനരുദ്ധാരണത്തിനായി
ഭരണാനുമതി ലഭിച്ച
ചേരാവള്ളി കുളം പാതി
വഴിയില്‍ കരാറുകാരന്
ഉപേക്ഷിച്ചു പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
ഇത് എന്നേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നും
വിശദമാക്കുമോ?
ക്രോസ്ബാര്‍
കം ബ്രിഡ്ജ്
2416.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മടിക്കൈ
പഞ്ചായത്തിലെ പുളിക്കാൽ
ക്രോസ്ബാര്‍ കം
ബ്രിഡ്ജ്
പുതുക്കിപ്പണിയുന്നതിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)
തയ്യാറാക്കി
എങ്കില്‍ തുടര്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
പറയാമോ ?
കടല്‍ഭിത്തി
നിര്‍മ്മാണം
2417.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
കടലാക്രമണത്തില്‍
തകര്‍ന്ന മാട്ടൂല്‍,
മാടായി
ഗ്രാമപഞ്ചായത്തുകളിലെ
കടല്‍ഭിത്തി
പുനര്‍നിര്‍മ്മിക്കുന്നതിനും
പുതിയ കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിനും
സമര്‍പ്പിച്ച
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇപ്പോള്‍
ഭരണാനുമതി ലഭിച്ചതും
നടന്നുകൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണ്; യഥാസമയം
അറ്റകുറ്റപ്പണികള്‍
ചെയ്യന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
ഇവിടങ്ങളില്‍
4.545 കി. മീറ്റര്‍
ഐ.ഐ.ടി. മുഖേന വിശദമായ
പഠനം നടത്തുന്നതിനായി
സമര്‍പ്പിച്ച
പ്രൊപ്പോസലിന്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഉടന്‍
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രകൃതിദത്ത
ജലസ്രോതസ്സുകളുടെ സംരക്ഷണം
2418.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിദത്ത
ജലസ്രോതസ്സുകളെ
സംരക്ഷിക്കുമെന്ന
പ്രകടന പത്രികയിലെ
വാഗ്ദാനം
നടപ്പിലാക്കിയോ;
(ബി)
എത്ര
ഏക്കര്‍ ഭൂമി 2008
ആഗസ്റ്റ് 12 നു മുമ്പ്
നികത്തിയെന്ന്
അറിയിക്കാമോ?
(സി)
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തിനു വിരുദ്ധമായി
ഇപ്പോൾ ഉണ്ടാക്കിയ
ചട്ടം തിരുത്താന്‍
നടപടി സ്വീകരിക്കുമോ?
ജല
സുരക്ഷാ പദ്ധതി
2419.
ശ്രീ.പി.തിലോത്തമന്
,,
ജി.എസ്.ജയലാല്‍
,,
കെ.അജിത്
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
സുരക്ഷാ പദ്ധതി എന്നു
മുതലാണ് ആരംഭിച്ചത്;
പ്രസ്തുതപദ്ധതിയുടെ
ഉദ്ദേശ ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കുള്ള
സര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ടോ;
ഈ സര്‍വ്വേ
നടത്തുന്നതിനുള്ള ചുമതല
കുടുംബശ്രീയെ
ഏല്പിച്ചിട്ടുണ്ടോ;
പ്രസ്തുത സര്‍വ്വേ
മുഖാന്തിരമുള്ള വിവര
ശേഖരണം
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുതപദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
യഥാസമയം ആരംഭിക്കാന്‍
കഴിയാതെ
പോയതെന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ?
ജല
സംഭരണികളുടെ വിസ്തൃതി
2420.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായലുകളും, തടാകങ്ങളും,
കുളങ്ങളും
ഉള്‍പ്പടെയുള്ള
ജലസംഭരണികളുടെ
വിസ്തൃതി, ആഴം,
വേനല്‍ക്കാലത്തും
മഴക്കാലത്തുമുള്ള
ജലവിസ്തൃതി അളവ് എന്നിവ
കണ്ടെത്തുന്നതിനുള്ള
സര്‍വ്വെ നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പൊതു താല്പര്യാര്ത്ഥം
അത്തരമൊരു സര്‍വ്വെ
നടത്താനുള്ള തീരുമാനം
കെെക്കൊള്ളുമോ;
(സി)
ജലസംഭരണികളെ
സംബന്ധിച്ച ഒരു
സര്‍വ്വെ ഏറ്റവും
ഒടുവില്‍ നടന്നത്
എന്നാണ്; ആ
സര്‍വ്വെയില്‍ ശേഖരിച്ച
വിവരങ്ങളും, തയാറാക്കിയ
മാപ്പുകളും ഏതൊക്കെ
വകുപ്പുകളില്‍
ലഭ്യമാണെന്ന്
വെളിപ്പെടുത്തുമോ;
അപ്ഡേറ്റ് ചെയ്യാന്‍
നടപടിയുണ്ടാകുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
2421.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി പ്രകാരം അരൂര്‍
മണ്ഡലത്തില്‍ എത്ര
കുളങ്ങള്‍
നവീകരിക്കുന്നതിനാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
ഏതൊക്കെ; പ്രസ്തുത
കുളങ്ങളുടെ നവീകരണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ?
ശമ്പള
നിഷേധം
2422.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജുമായി
ബന്ധപ്പെട്ട്
ജോലിചെയ്യുന്ന ജലസേചന
വകുപ്പ്
ജീവനക്കാര്‍ക്ക് ശമ്പളം
ലഭിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;എന്തുകൊണ്ടാണ് ഇങ്ങനെ
സംഭവിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ;
(ബി)
ജലസേചന
വകുപ്പ് ജീവനക്കാരുടെ
എണ്ണം
വെട്ടിക്കുറയ്ക്കുവാന്‍
ധനവകുപ്പ്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
ഓഫീസ്, തസ്തിക എന്നിവ
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
(സി)
ജീവനക്കാര്‍ക്ക്
ശമ്പളം ലഭിക്കാത്ത
സാഹചര്യം
ഉണ്ടാകാതിരിക്കുവാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതുസംബന്ധിച്ച് ജലസേചന
വകുപ്പ് ചീഫ്
എന്‍ജിനീയറും
സെക്രട്ടറിയും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളും
റിപ്പോര്‍ട്ടുകളുമാണ്
സമര്‍പ്പിച്ചിട്ടുള്ളത്
എന്ന് പറയാമോ;
(ഡി)
ചില
പ്രത്യേക ഓഫീസുകളില്‍
നിയമിക്കപ്പെട്ടു എന്ന
കാരണത്താല്‍ എത്ര
സര്വ്വീസുള്ളവരായാലും
തുടര്‍ച്ചാനുമതിയുടെ
പേരില്‍ ശമ്പളം
നിഷേധിക്കുന്നത്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കല്ലട
ജലസേചന പദ്ധതിയിലെ ചിറക്കര
ലിഫ്റ്റ് ഇറിഗേഷന്‍
2423.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ലട
ജലസേചന പദ്ധതിയുടെ
ഭാഗമായി ചിറക്കര
ഗ്രാമപഞ്ചായത്തിലെ
23-ാം കിലോമീറ്ററില്‍
സ്ഥാപിച്ചിട്ടുള്ള
ചിറക്കര ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
പ്രവര്‍ത്തന
സജ്ജമാക്കണമെന്ന്
ആവശ്യപ്പെട്ട്
ജനപ്രതിനിധികളില്‍
നിന്നും അപേക്ഷയും,
നിയമസഭയില്‍ സബ്മിഷനും
ഉന്നയിച്ച കാര്യം
ശ്രദ്ധയില്‍പെട്ടുവോ ;
(ബി)
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിലേക്ക്
നിലവിലുള്ള തടസ്സങ്ങള്‍
എന്തൊക്കെയാണ്; അവ
ഒഴിവാക്കുന്നതിലേക്കായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ലിഫ്റ്റ്
ഇറിഗേഷന്‍ പ്രവര്‍ത്തനം
ആരംഭിച്ച് ചിറക്കര,
പൂതക്കുളം, പരവൂര്‍
എന്നീ പ്രദേശങ്ങളില്‍
ജലം
എത്തിക്കുന്നതിലേക്ക്
എന്തൊക്കെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ് ഇനി
നടപ്പാക്കുവാനുള്ളത്;
ഇതിലേക്ക് ഏത്ര രൂപാ
ആവശ്യമായി വരുമെന്ന്
അറിയിക്കുമോ;
(ഡി)
എന്നത്തേക്ക്
പ്രസ്തുത പദ്ധതി
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
വക്കം,
ചെറുന്നിയൂര്‍ പ്രദേശത്തെ
വ്യാപകമായ കായല്‍കയ്യേറ്റം
2424.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വക്കം,
ചെറുന്നിയൂര്‍
പഞ്ചായത്തുകളോട്
ചേര്‍ന്നുള്ള കായല്‍
പ്രദേശത്ത് വ്യാപകമായ
കായല്‍കയ്യേറ്റം
നടക്കുന്നതുമായി
ബന്ധപ്പെട്ട് ജലവിഭവ
വകുപ്പ് എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
കയ്യേറ്റക്കാര്‍ക്കെതിരെ
എന്തെല്ലാം നിയമനടപടി
സ്വീകരിച്ചുവെന്നും
ഇതുമായി ബന്ധപ്പെട്ട്
തയ്യാറാക്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ?
ജലവിഭവ
വകുപ്പ് സമര്‍പ്പിച്ച
കല്ല്യാശ്ശേരിമണ്ഡലത്തിലെ
പ്രോജക്ടുകള്‍
2425.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
RIDF-21 സ്കീമില്‍
ഉള്‍പ്പെടുത്തുന്നതിനായി
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏതൊക്കെ
പ്രോജക്ടുകളുടെ
എസ്റ്റിമേറ്റുകളാണ്
ജലവിഭവ വകുപ്പ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
പ്രസ്തുത
പ്രോജക്ടുകള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി-പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
ഏര്യം പുഴയ്ക്ക് കുറുകെ
പൂരക്കടവില്‍
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
സ്ഥാപിക്കുന്നതിന്
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
പ്രസ്തുത
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭിക്കാനാവശ്യമായ നടപടി
സ്വീകരിക്കുമോ?
കനോലി
കനാലിന്റെ അരികു വശം ഇടിഞ്ഞു
വീണതുമൂലമുള്ള റോഡുകളുടെ
അപകടാവസ്ഥ
2426.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തില്‍ കനോലി
കനാലിന്റെ അരികു വശം
പലസ്ഥലങ്ങളിലും
ഇടിഞ്ഞുവീണ് റോഡുകള്‍
അപകടാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടങ്ങളില്‍
പുന:രുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
മൈക്രോ
ഇറിഗേഷന്‍ പദ്ധതികള്‍
2427.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത് എത്ര
മൈക്രോ ഇറിഗേഷന്‍
പദ്ധതികള്‍ ആരംഭിച്ചു;
എവിടെയെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തീകരിച്ചവയുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഈ
പദ്ധതിക്ക് കേന്ദ്ര
ഗവണ്മെന്റിന്റെ
ധനസഹായം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര തുക
ഇതുവരെ ലഭിച്ചു; എത്ര
തുക ചെലവഴിച്ചു;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഈ
പദ്ധതി
നടപ്പാക്കിയതിലൂടെ
പദ്ധതി പ്രദേശത്തുണ്ടായ
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
മൈക്രോ
ഇറിഗേഷന്‍ പദ്ധതികള്‍
2428.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സഹായം ഉപയോഗിച്ച്
സംസ്ഥാനത്ത് മൈക്രോ
ഇറിഗേഷന്‍ പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പാക്കാന്‍
കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
ഇതുവരെ
പ്രസ്തുത
പദ്ധതിയ്ക്കായി എന്ത്
തുക
അനുവദിക്കപ്പെട്ടുവെന്നും
എത്ര പദ്ധതികള്‍
കമ്മീഷന് ചെയ്യാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
പദ്ധതികളാണിവയെന്നും
വെളിപ്പെടുത്താമോ?
ജലസേചന
വകുപ്പിന്റെ അണക്കെട്ടുകളുടെ
സംരക്ഷണം
2429.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
വകുപ്പിന്റെ
അണക്കെട്ടുകളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആയത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
വാട്ടര്‍
അതോറിറ്റിയിലെ സ്ഥലംമാറ്റ
മാനദണ്ഡങ്ങള്‍
2430.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
14.06.95
ലെ കെ. ഡബ്ല്യൂ.
എ./എച്ച്. ഒ/ഇ. 5
(ബി)/10931/92 നമ്പറായി
കേരള വാട്ടര്‍
അതോറിറ്റി മാനേജിംഗ്
ഡയറക്ടറുടെ ഉത്തരവു
പ്രകരമുള്ള സ്ഥലംമാറ്റ
മാനദണ്ഡങ്ങള്‍ വാട്ടര്‍
അതോറിറ്റിയില്‍
നിലവിലുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
(ബി)
21.05.1995
-ലെ 3448 നമ്പറായി കേരള
വാട്ടര്‍ അതോറിറ്റി
ബോര്‍ഡ് പാസ്സാക്കിയ
പ്രമേയത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
അതോറിറ്റിയിലെ
വിവിധ തസ്തികകളില്‍
പ്രമോഷന് കൂടാതെ എത്ര
സ്ഥലംമാറ്റങ്ങള്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
നടന്നു;
(ഡി)
സ്ഥലംമാറ്റ
മാനദണ്ഡത്തിന്
വിരുദ്ധമായോ പോളിസി
ലംഘിച്ചോ
സ്ഥലമാറ്റങ്ങള്‍
നടന്നിട്ടുണ്ടോ;
വിശദമാക്കുമോ;മാനദണ്ഡങ്ങള്‍
മാനിക്കാതെ നടത്തിയ
സ്ഥലംമാറ്റ ഉത്തരവുകള്‍
പരിശോധിക്കാനും
തിരുത്തുവാനും നടപടി
സ്വീകരിക്കുമോ?
ബാവിക്കര-റെഗുലേറ്റര്‍
കം ബ്രിഡ്ജ്
2431.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്,
ബാവിക്കര-റെഗുലേറ്റര്‍
കം ബ്രിഡ്ജിന്റെ
നിര്‍മ്മാണം ഏറ്റെടുത്ത
കരാറുകാരന് പ്രസ്തുത
കരാറില്‍ നിന്ന് തന്നെ
ഒഴിവാക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ് ;
പ്രസ്തുത
വിഷയത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
തന്നെ
ഒഴിവാക്കണമെന്ന
കരാറുകാരന്റെ
ആവശ്യത്തിന്മേല്
സര്‍ക്കാര്‍ അനുകൂല
നിലപാട്
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
നിര്‍മ്മാണം എങ്ങനെ
പൂര്‍ത്തിയാക്കുവാനാണ്
ഉദ്ദേശിക്കുന്നത്; 30
വര്‍ഷത്തിലധികമായി
ജനങ്ങള്‍
കാത്തിരിക്കുന്ന
പ്രസ്തുത പദ്ധതി
എപ്പോള്‍ തുടങ്ങുവാനും
പൂര്‍ത്തീകരിക്കുവാനും
കഴിയും എന്നാണ്
ഉദ്ദേശിക്കുന്നത്?
കുട്ടനാട്
പാക്കേജ്
2432.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജ് പ്രകാരം
വൈക്കം നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
പൂര്‍ത്തിയാക്കാന്‍
സമയം നീട്ടി
നല്‍കിയതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സമയം നീട്ടി നല്കിയവ
മുഴുവന്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതികള്‍
നിശ്ചിത
സമയത്തിനുള്ളില്‍
പൂര്‍ത്തീകരിക്കുവാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കടല്‍തീരം
സംരക്ഷിക്കുവാന്‍ നടപടി
2433.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ലൂഡി ലൂയിസ്
,,
ആര് . സെല്‍വരാജ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍തീരം
സംരക്ഷിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കരിങ്കല്‍ ഭിത്തി
നിര്‍മ്മാണം സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;കരിങ്കല്‍
കടല്‍ഭിത്തി
നിര്‍മ്മാണം
എവിടെയെല്ലമാണ്
നടത്തുന്നത് ;അത്
ഏതുഘട്ടം വരെയായി;
(സി)
തീരസംരക്ഷണത്തിനായി
കണ്ടല്‍, കൈത, കാറ്റാടി
എന്നിവ
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അവ
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഇറിഗേഷന്‍,
മൈനര്‍ ഇറിഗേഷന്‍ വകുപ്പുമായി
ബന്ധപ്പെട്ട് പയ്യന്നൂര്‍
മണ്ഡലത്തിലെ പ്രവൃത്തികള്‍
2434.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇറിഗേഷന്‍, മൈനര്‍
ഇറിഗേഷന്‍ വകുപ്പുമായി
ബന്ധപ്പെട്ട്
പയ്യന്നൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും,
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ?
കുടിവെള്ളം,
ശുചിത്വം, മാലിന്യ
നിര്‍മ്മാര്‍ജനം - അടിസ്ഥാന
സൗകര്യ വികസന പദ്ധതികള്‍
2435.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളം,
ശുചിത്വം, മാലിന്യ
നിര്‍മ്മാര്‍ജനം
എന്നിവയ്ക്കാവശ്യമുള്ള
അടിസ്ഥാന സൗകര്യ
വികസനത്തിനായി
പദ്ധതികള്‍
രൂപീകരിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
ആയതിലേയ്ക്കായി ഇതുവരെ
എന്തെല്ലാം പദ്ധതിയാണ്
ആവിഷ്കരിച്ചു
നടപ്പാക്കിയതെന്നും
ഇതുവരെ സര്‍ക്കാര്‍
ഖജനാവില്‍ നിന്നും
ഇതിനായി എത്ര തുക
നീക്കിവെച്ചെന്നും
ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക വീതം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
കാസര്‍കോട്
ജില്ലയിലെ പദ്ധതികള്‍
2436.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിവല്
വന്നതിന് ശേഷം
കാസര്‍കോട് ജില്ലയില്‍
ജലവിഭവ വകുപ്പിന്റെ
കീഴില്‍ നടത്തിയ
പദ്ധതികളുടേയും
ചെലവാക്കിയ തുകയുടേയും
കണക്ക് മണ്ഡലം തിരിച്ച്
വിശദീകരിക്കാമോ;
(ബി)
പ്രഖ്യാപിച്ച
പദ്ധതികള്‍ മുഴുവനും
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടപ്പിലാക്കാത്തതിന്റെ
കാരണമെന്താണന്ന്
വ്യക്തമാക്കാമോ;
പ്രഖ്യാപിച്ച
പദ്ധതികളില്‍
പ്രവര്‍ത്തി
തുടങ്ങിയിട്ടും
പൂര്‍ത്തീകരിക്കാന്‍
സാധിക്കാത്തവയുണ്ടോ;
വിശദമാക്കുമോ?
ജലാശയങ്ങളും
കുളങ്ങളും ഉപയോഗയോഗ്യമാക്കല്‍
2437.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നികന്നുപോകുന്ന
ജലാശയങ്ങളും കുളങ്ങളും
ഉപയോഗയോഗ്യമാക്കുന്നതിനായി
എന്തു നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഓരോ ബഡ്ജറ്റിലും എത്ര
വീതം തുക
വകകൊള്ളിച്ചിരുന്നു;
(സി)
ഓരോ
വര്‍ഷവും എത്ര
കുളങ്ങള്‍
ഉപയോഗയോഗ്യമാക്കി; അവ
എവിടെയെല്ലാമെന്നും
അതിനായി പ്രതിവര്‍ഷം
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
ജലാശയങ്ങളുടെ
കൈയേറ്റം
2438.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലാശയങ്ങളെ
കൈയ്യേറ്റത്തില്‍
നിന്ന്
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതലുകള്‍
എന്തെല്ലാം; ഇവയെ
റവന്യൂ രേഖകളില്‍
ഉള്പ്പെടിത്തിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ ജലാശയങ്ങളെയും
കൈയ്യേറ്റത്തില്‍
നിന്നും വീണ്ടെടുത്തും
റവന്യൂ രേഖകളില്‍
ഉള്‍പ്പെടുത്തിയും
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഭൂജല
റീചാര്‍ജ് പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഈ
സംരംഭത്തിനായി ഏതെല്ലാം
തരത്തിലുള്ള പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ?
വരട്ടാറിന്റെ
സ്വാഭാവിക ഒഴുക്ക്
T 2439.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവന്
വണ്ടൂര്‍ പഞ്ചായത്ത്,
ചെങ്ങന്നൂര്‍
മുനിസിപ്പാലിറ്റി
എന്നിവിടങ്ങളിലൂടെ
ഒഴുകിയിരുന്ന
'വരട്ടാറിന്റെ'
സ്വാഭാവിക ഒഴുക്ക്
സാദ്ധ്യമാക്കുന്നതിന്
ബന്ധപ്പെട്ട വകുപ്പുകളെ
ഏകോപിപ്പിക്കുന്നതിനായി
സംയുക്ത യോഗം വിളിച്ചു
ചേര്‍ക്കുന്നതിലുള്ള
കാലവിളംബത്തിന് കാരണം
വിശദമാക്കുമോ;
(ബി)
ഇതിനായി
ബന്ധപ്പെട്ട
വകുപ്പുകളുടെ അടിയന്തര
യോഗം ചേരുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
(സി)
നാളിതുവരെ
വരട്ടാറിന്റെ ഒഴുക്ക്
സാദ്ധ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
അറിയിക്കുമോ?
പഞ്ചായത്തില്‍
ഒരു കുളം
2440.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തില്‍
ഒരു കുളം പദ്ധതി
പ്രകാരം മണലൂര്‍ നിയോജക
മണ്ഡലത്തില്‍ പുനര്‍
നിര്‍മാണത്തിനായി
ഏറ്റെടുത്ത പദ്ധതികള്‍
ഏതെല്ലാം;
(ബി)
ഇതില്‍
എത്ര പദ്ധതികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ബാക്കി പദ്ധതികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
അറിയിക്കാമോ?
ആക്സിലറേറ്റഡ്
ഇറിഗേഷന്‍ ബെനിഫിറ്റ് പരിപാടി
2441.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആക്സിലറേറ്റഡ്
ഇറിഗേഷന്‍ ബെനിഫിറ്റ്
പരിപാടിക്ക് കൂടുതല്‍
കേന്ദ്രസഹായം
ലഭ്യമാക്കി
കാര്യക്ഷമമാക്കുമെന്ന്
യു.ഡി.എഫ്. പ്രകടന
പത്രികയില്‍
പ്രഖ്യാപിച്ചിരുന്നോ;
(ബി)
എന്നാല്‍
പ്രസ്തുത പദ്ധതി
സര്‍ക്കാരിന്റെ
അനാസ്ഥമൂലം
വിജയകരമായില്ലെന്നത്
പരിശോധിക്കുമോ;
(സി)
പദ്ധതിക്കായി കൂടുതല്‍
കേന്ദ്രസഹായം
ലഭ്യമാക്കുന്നതിനും,
പ്രവൃത്തി
കാര്യക്ഷമമായി
നടപ്പാക്കാന്‍
കഴിയാതിരുന്നതിനും
കാരണം വ്യക്തമാക്കുമോ?
തിരുവനന്തപുരം-പേട്ട
മൂന്നാംമനയ്ക്കല്‍-പുള്ളിലൈന്‍
ഡ്രെയിനേജ്
2442.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം-പേട്ട
മൂന്നാംമനയ്ക്കല്‍
നിന്നും പുള്ളിലൈന്‍
വരെയുള്ള ഡ്രെയിനേജ്
സംവിധാനം നടപ്പില്‍
വരുത്തുന്നതിനായി ചാക്ക
മുതല്‍ കല്‍പ്പക നഗര്‍
പമ്പ് ഹൗസ് വരെയുള്ള
ട്രങ്ക് മെയിന്‍
പൂര്‍ത്തീകരിക്കുന്നതിനായി
നാഷണല്‍ ഹൈവേ അതോറിറ്റി
ഓഫ് ഇന്‍ഡ്യയുടെ
അനുവാദം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തി
അനുവാദം
നേടിയെടുക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
1985-ല്‍
സ്ഥാപിച്ച ഡ്രെയിനേജ്
ലൈന്‍
ഉപയോഗയോഗ്യമാക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
(സി)
പ്രസ്തുത
പ്രദേശത്തിന് സമീപമുള്ള
350 മീറ്റര്‍
ദൂരത്തില്‍
പൈപ്പ്ലൈന്
നിലവില്ലാത്തതിനാല്‍
പ്രസ്തുത ദൂരം
സ്വീവറേജ് ലൈന്‍
സ്ഥാപിക്കുവാന്‍
നിലവിലുള്ള ലൈനുമായി
ഫീസിബിലിറ്റി സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഈ പ്രദേശത്ത്
എന്ന് സ്വീവറേജ് ലൈന്‍
സ്ഥാപിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പഴയകുന്നുമ്മേല്‍
ഗ്രാമപഞ്ചായത്തിലെ
ബലിഘട്ട് നിര്‍മ്മാണം
2443.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴയകുന്നുമ്മേല്‍
ഗ്രാമപഞ്ചായത്തിലെ
മഹാദേവേശ്വരം
തേവരുകടവില്‍ ബലിഘട്ട്
നിര്‍മ്മിക്കുവാന്‍
ഇറിഗേഷന്‍ വിഭാഗം
തയ്യാറാക്കി
സമര്‍പ്പിച്ച
പ്രൊപ്പോസലിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുവാന്‍
എത്രയും വേഗം നടപടി
സ്വീകരിയ്ക്കുമോ;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ എവിടെയാണെന്ന്
ഫയല്‍ നമ്പര്‍
ഉള്‍പ്പെടെ
വ്യക്തമാക്കാമോ?
കടല്‍ഭിത്തി
നിര്‍മ്മാണം
2444.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
വാടാനപ്പള്ളി
പ്രദേശത്ത് കടലാക്രമണം
തടയുന്നതിന് എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
2010
മുതല്‍ ഇവിടെ
കടല്‍ഭിത്തി
നിര്‍മ്മാണത്തിന് എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രദേശത്ത് പുലിമുട്ട്
നിര്‍മ്മാണത്തിന്
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പൊതു
ടാപ്പുകൾ
2445.
ശ്രീ.കെ.അച്ചുതന്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ടാപ്പുകളില്‍ കൂടി
ശുദ്ധജലം ലഭ്യമാക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കേരള
വാട്ടര്‍ അതോറിറ്റി
അധീനതയിലുള്ള ഭൂമി കേരള
പബ്ലിക് സര്‍വ്വീസ് കമ്മീഷന്
ലഭ്യമാക്കുന്നത് സംബന്ധിച്ച്
2446.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
അധീനതയില്‍ ആലിശ്ശേരി
റോഡില്‍ ബ്ലോക്ക്
നമ്പര്‍ 75-ല്‍
റീസര്‍വ്വെ
നമ്പര്‍78(സര്‍വ്വേ
നമ്പര്‍ 530/17,
530/18, 530/19)A
പുറമ്പോക്ക് സ്ഥലത്ത്
നിന്നും 40 സെന്റ് ഭൂമി
കേരള പബ്ലിക്
സര്‍വ്വീസ് കമ്മീഷന്
ആലപ്പുഴ ജില്ലാ ഓഫീസിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
അനുവദിക്കണമെന്ന അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
പുതിയ
വാട്ടര്‍ കണക്ഷന്
2447.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
എം.എ. വാഹീദ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വാട്ടര്‍ കണക്ഷന്
നല്‍കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആയത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പുതിയ
പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്
പദ്ധതി
2448.
ശ്രീ.വി.റ്റി.ബല്‍റാം
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിതരണത്തിനായി
പുതിയ പൈപ്പുകള്‍
സ്ഥാപിക്കുന്നതിന്
എന്തു കര്‍മ്മ
പദ്ധതിയാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?
ഐരൂര്‍
- പാറക്കടവ് ശുദ്ധജല പദ്ധതി
2449.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
പാറക്കടവ്
ഗ്രാമപഞ്ചായത്തിലെ 6.10
കോടി രൂപ
അനുവദിച്ചിട്ടുള്ള
ഐരൂര്‍ - പാറക്കടവ്
ശുദ്ധജല പദ്ധതിയുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികള്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തികള്‍
ആരംഭിക്കുന്നതിനായി
പൂര്‍ത്തീകരിക്കേണ്ട
നടപടി ക്രമങ്ങള്‍
എന്തെല്ലാമെന്നും പണി
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
പൈപ്പ്
പോളിസി
2450.
ശ്രീ.കെ.അച്ചുതന്
,,
വര്‍ക്കല കഹാര്‍
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൈപ്പ്
പോളിസി
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
താനൂര്‍
സമഗ്ര കുടിവെള്ള പദ്ധതി
2451.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജകമണ്ഡലത്തിലെ
അഞ്ച് പഞ്ചായത്തുകളെ
കേന്ദ്രീകരിച്ച്
നടപ്പാക്കുന്ന താനൂര്‍
സമഗ്ര കുടിവെള്ള
പദ്ധതിയുടെ
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതിക്കാവശ്യമായ
ട്രീറ്റ്മെന്റ്
പ്ലാന്റിനുള്ള സ്ഥലവും
ടാങ്കിനുള്ള സ്ഥലവും
ലഭ്യമായിട്ടും
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും
കമ്മീഷന്
ചെയ്യാനാകുമെന്നും
വ്യക്തമാക്കുമോ?
ശുദ്ധജല
നിലവാര പരിശോധന
2452.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജല നിലവാര
പരിശോധനയ്ക്ക്
എന്തൊക്കെ
സംവിധാനങ്ങള്‍
നിലവിലുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി എത്ര
ലാബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
ജല
ഗുണനിലവാരം
ഉയര്‍ത്തുന്നതിനും
പരിശോധിക്കുന്നതിനുമായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നു
വിശദമാക്കുമോ?
ചുനക്കര
സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ
കുടിവെള്ള ടാങ്ക്
2453.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ ചുനക്കര
സാമൂഹ്യ ആരോഗ്യ
കേന്ദ്രത്തില്‍
സ്ഥാപിച്ചിട്ടുള്ള
കുടിവെള്ള ടാങ്ക്
ശോചനീയവും
അപകടകരവുമായമായ
അവസ്ഥയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ടാങ്കിന്റെ ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
ടാങ്ക് മാറ്റി പുതിയ
ടാങ്ക്
സ്ഥാപിക്കുന്നതിനാവശ്യമായ
തുക അനുവദിക്കുമോയെന്ന്
വിശദമാക്കുമോ;
(ഡി)
പുതിയ
കുടിവെള്ള ടാങ്ക്
നിര്‍മ്മിക്കുന്നതിനായി
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആലപ്പുഴ
കുടിവെള്ള പദ്ധതി
2454.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
കുടിവെള്ള പദ്ധതി
എന്നാണ് പ്രവര്‍ത്തനം
ആരംഭിച്ചത്;
എന്നത്തേയ്ക്ക് പണി
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
പൂര്‍ത്തീകരിക്കാനുണ്ടായ
കാലതാമസത്തിനു കാരണം
വിശദമാക്കാമോ;
(സി)
പദ്ധതിയോടനുബന്ധിച്ച്
പൂര്‍ത്തിയായതും
പൂര്‍ത്തീകരിക്കേണ്ടതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
വിശദമാക്കാമോ?
ചേലക്കര
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
2455.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ മണ്ഡലം
ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുവാന്‍
ശിപാര്‍ശ ചെയ്തിരുന്ന
ചേലക്കര പഞ്ചായത്തിലെ
ആലങ്ങോട്ടുകുന്ന്
കുടിവെള്ള പദ്ധതി,
പാണാള് പഞ്ചായത്തിലെ
പാറപ്പുറം കുടിവെള്ള
പദ്ധതി എന്നിവ
നടപ്പിലാക്കുവാന്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക് ധനകാര്യ
വകുപ്പില്‍ നിന്നും
എസ്റ്റിമേറ്റ്
ആവശ്യപ്പെട്ടുകൊണ്ട്
എന്നാണ് വാട്ടര്‍
അതോറിറ്റിക്ക്
അറിയിപ്പുകള്
ലഭിച്ചതെന്നും എന്നാണ്
ഭരണാനുമതിക്കുവേണ്ടി
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചതെന്നും
വിശദമാക്കാമോ ;
(സി)
കുടിവെള്ളക്ഷാമം
അടിയന്തര
പ്രാധാന്യത്തോടെ
പരിഹരിക്കുവാന്‍
നിര്ദ്ദേശിച്ചിട്ടുള്ളപ്രസ്തുത
പദ്ധതികള്‍ കാലതാമസം
ഒഴിവാക്കി നടപടികള്‍
പൂര്‍ത്തിയാക്കുവാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
വാട്ടര്‍
അതോറിറ്റിയിലെ അധികാര
വികേന്ദ്രീകരണം
2456.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
ഷാഫി പറമ്പില്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയില്‍ അധികാര
വികേന്ദ്രീകരണത്തിന്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
ജലവിതരണം
സുഗമമാക്കാന്‍ മുന്‍കരുതല്‍
2457.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലും
സമീപപ്രദേശങ്ങളിലും
വരള്‍ച്ചക്കാലം
വരുന്നതിന് മുമ്പേ
ജലവിതരണം സുഗമമാക്കാന്‍
എന്തൊക്കെ മുന്‍കരുതല്‍
എടുക്കണമെന്ന് ജല
അതോറിറ്റി
ആലോചിച്ചിട്ടുണ്ടോ;
ഇതിനായി എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(ബി)
തിരുവനന്തപുരം
നഗരത്തില്‍
പൈപ്പ്പൊട്ടി
നാലാംദിവസവും വെള്ളം
കിട്ടാതിരുന്നതിനും
ചോര്‍ച്ച അടയ്ക്കാന്‍
ദിവസങ്ങള്‍
വൈകിക്കുന്നതിനും
പിന്നില്‍ എന്താണ്
കാരണമെന്നു്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കാലഹരണപ്പെട്ട
പൊതുടാപ്പുകള്‍
നീക്കംചെയ്ത് പുതിയവ
സ്ഥാപിക്കാനും, പൊട്ടിയ
പൈപ്പ് ലൈനുകള്‍
കാര്യക്ഷമമാക്കുന്നതോടൊപ്പം
വരള്‍ച്ച മുന്നില്‍
കണ്ട് ജലവിതരണം
തടസ്സപ്പെടാതിരിക്കാന്‍
ബന്ധപ്പെട്ടവരുടെ യോഗം
വിളിച്ചു ചേര്‍ക്കുകയും
വിവിധ ഏജന്‍സികളുടെ
ഏകോപനത്തിന് സമിതി
രൂപീകരിക്കുകയും
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പെരുനാട്-അത്തിക്കയം
കുടിവെള്ളപദ്ധതിയുടെ
നിര്‍മ്മാണം
2458.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുനാട്-അത്തിക്കയം
കുടിവെള്ളപദ്ധതിയുടെ
നിര്‍മ്മാണം ഇപ്പോള്‍
ഏതുഘട്ടത്തിലാണ്; എത്ര
കോടി രൂപയാണ് ഈ
പദ്ധതിക്കായി
അനുവദിച്ചിട്ടുള്ളത്;
ആദ്യഘട്ടത്തില്‍
എന്തൊക്കെ നിര്‍മ്മാണ
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
അടുത്തഘട്ടത്തില്‍ എത്ര
തുകയാണ് ചെലവുവരിക;
ഇതിനുള്ള എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എന്തൊക്കെ
പ്രവൃത്തികളാണ്
ഇതിലുണ്ടാവുക;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ബന്തടുക്ക
- കരിപേടകം വില്ലേജുകളില്‍
കുടിവെള്ളം നല്‍കുന്നതിനുള്ള
പദ്ധതി
2459.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബന്തടുക്ക -
കരിപേടകം
വില്ലേജുകളില്‍
കുടിവെള്ളം
നല്‍കുന്നതിനുള്ള
പദ്ധതിക്ക് അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പദ്ധതിക്ക്
അനുമതി ലഭിച്ചിട്ട്
എത്ര മാസമായി; ഇതിന്റെ
നിലവിലെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ?
കുടിവെള്ള
വിതരണ പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2460.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
ഫണ്ട് വിനിയോഗിച്ച്
ചേര്‍ത്തല താലൂക്കിലെ
വിവിധ പഞ്ചായത്ത്
പ്രദേശങ്ങളില്‍
കുടിവെള്ള വിതരണ പൈപ്പ്
ലൈന്‍
സ്ഥാപിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
പറയാമോ;
(ബി)
കുടിവെള്ള
പൈപ്പ് ലൈന്‍ ഇല്ലാത്ത
എല്ലാ മേഖലകളിലേയ്ക്കും
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിനു പകരം
കോണ്ട്രാക്ടര്മാരും
സൂപ്പര്‍വൈസര്‍മാരും
തങ്ങള്‍ക്ക്
താല്പര്യമുള്ള
മേഖലകളിലേയ്ക്കുമാത്രം
പൈപ്പ് ലൈന്‍ വലിച്ച്
പക്ഷപാതപരമായി
പെരുമാറുന്നുവെന്ന
ആക്ഷേപം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
കടക്കരപ്പള്ളി
പഞ്ചായത്ത് എട്ടാം
വാര്‍ഡിലെ
കുടിവെള്ളമെത്താത്ത
മേഖലകളില്‍ ചില
ഇടങ്ങളിലേയ്ക്ക്
കുടിവെള്ള പൈപ്പ് ലൈന്‍
സ്ഥാപിക്കില്ല എന്ന്
അറിയിച്ചിട്ടുണ്ടോ,
പഞ്ചായത്ത് പ്രസിഡന്റ്
ഉൾപ്പെടെ പരാതി
പറഞ്ഞിട്ടും
അപ്രകാരമുള്ള മേഖലകളെ
ഒഴിവാക്കാന്‍ വാട്ടര്‍
അതോറിറ്റി ഉദ്യോഗസ്ഥരും
കോണ്ട്രാക്ടര്മാരും
ശാഠ്യം പിടിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ,
(ഡി)
ഉദ്യോഗസ്ഥര്‍
ജനവിരുദ്ധമായി
പെരുമാറുന്നുവെന്ന്
ബോധ്യപ്പെട്ടാല്‍
പരാതിയുടെ
അടിസ്ഥാനത്തില്‍
അവര്‍ക്കെതിരെ
അടിയന്തിരമായി അച്ചടക്ക
നടപടി സ്വീകരിക്കുമോ?
കുടിവെള്ള
വിതരണം
2461.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചാകാലത്ത്
കുടിവെള്ള വിതരണം
ഊര്ജ്ജിതമാക്കന്നതിന്റെ
ഭാഗമായി ജില്ലാ
ഭരണകൂടവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള പൈപ്പ്
ലൈനുകള്‍ നീട്ടി
നല്‍കുന്നതിനായി
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
കുടിവെള്ള
പദ്ധതികള്‍
2462.
ശ്രീ.ഷാഫി
പറമ്പില്‍
,,
ടി.എന്‍. പ്രതാപന്
,,
പി.എ.മാധവന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭജലം
ഉപയോഗപ്പെടുത്തിയുള്ള
ചെറുകിട കുടിവെള്ള
പദ്ധതികള്‍
നടപ്പാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദാംശം
വെളിപ്പെടുത്താമോ ?
വരള്‍ച്ചാ-നിവാരണ
പ്രവൃത്തികള്‍ക്കുള്ള തുക
2463.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-16
കാലയളവുകളില്‍ കേരള
വാട്ടര്‍ അതോറിറ്റി
മുഖേന നടപ്പാക്കിയ
വരള്‍ച്ചാ-നിവാരണ
പ്രവൃത്തികള്‍ക്കുള്ള
തുക ഇനിയും അനുവദിച്ച്
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
ഈ വര്‍ഷത്തെ വരള്‍ച്ചാ
നിവാരണ പ്രവൃത്തികള്‍
നടപ്പിലാക്കുവാന്‍
കരാറുകാര്‍
തയ്യാറാവാത്ത
സാഹചര്യത്തില്‍,
കുടിശ്ശിക തുക
അനുവദിച്ചു
നല്‍കുന്നതിനും,
വരള്‍ച്ചാ നിവാരണ
പണികളും
അറ്റകുറ്റപ്പണികളും
കാര്യക്ഷമമായി
നടപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കുടിവെള്ളം
2464.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനങ്ങള്‍ക്ക്
അടിയന്തരഘട്ടങ്ങളില്‍
വെള്ളം നല്‍കുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജല
അതോറിറ്റിയ്ക്ക്
നാമമാത്രമായ തുക നല്കി
ജീവനക്കാരുടെ
ഒത്താശയോടെ കുടിവെള്ള
മാഫിയ ടാങ്കറുകളില്‍
വെള്ളം കടത്തുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഒരു
തവണ എടുക്കുന്ന പാസ്
ഉപയോഗിച്ച് ഒരു ദിവസം
പല തവണ വെള്ളം
കൊണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കുടിവെള്ള
മാഫിയയുടെ ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്ക്
നിരോധനം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കുടിവെള്ള പദ്ധതി
2465.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ NRDWP-WSS
(നാഷണല്‍ റൂറല്‍
ഡ്രിഗിംഗ് വാട്ടര്‍
പ്രോജക്ട്) പദ്ധതിയില്‍
ചെങ്കള, മൂളിയാര്‍,
മധൂര്‍, മൊഗ്രാല്‍
പുത്തൂര്‍
പഞ്ചായത്തുകളില്‍
കുടിവെള്ളം
നല്‍കുന്നതിനുള്ള
പദ്ധതിക്ക് അനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണ
പുരോഗതി ഏതുവരെയായെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാവുമെന്ന്
അറിയിക്കുമോ?
മാവേലിക്കര
ഭരണിക്കാവ് കുടിവെള്ള പദ്ധതി
2466.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ഭരണിക്കാവ്(കാരനികാട്)
കുടിവെള്ള പദ്ധതി
നാളിതുവരെയായി
പൂര്‍ത്തീകരിക്കുവാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ പൈപ്പ്
ലൈന്‍
സ്ഥാപിക്കുന്നതിനും
റെയില്‍വേയുടെ അനുമതി
ലഭ്യമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
പദ്ധതി
അടിയന്തിരമായി
കമ്മീഷന്
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
(ഇ)
മാവേലിക്കര
മുനിസിപ്പാലിറ്റിയില്‍
റീത്തുപള്ളി-മഞ്ചാടിത്തറ
റോഡില്‍ വാട്ടര്‍
അതോറിറ്റിയുടെ പൈപ്പ്
ലൈന്‍
സ്ഥാപിക്കുന്നതിന്
എം.എല്‍.എ. യുടെ
കത്തിന്മേല്
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആലപ്പുഴയിലെ
ശുദ്ധജല പദ്ധതിയ്ക്കായി
വെട്ടിപ്പൊളിച്ച റോഡുകള്‍
2467.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ശുദ്ധജല പദ്ധതിയുടെ
ഭാഗമായി എത്ര റോഡുകള്‍
വെട്ടിപ്പൊളിച്ചുവെന്ന്
വിശദമാക്കാമോ; അവയുടെ
പേരുവിവരവും നീളവും
വ്യക്തമാക്കാമോ;
(ബി)
പൊളിച്ച
റോഡുകള്‍
പുനരുദ്ധരിക്കാന്‍
എന്തു തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതുവരെ
എത്ര റോഡുകള്‍
പുനരുദ്ധരിച്ചുവെന്ന്
വ്യക്തമാക്കാമോ;
ശേഷിക്കുന്ന റോഡുകളുടെ
നവീകരണം എന്ന്
പൂര്‍ത്തിയാക്കുമെന്ന്
വിശദമാക്കാമോ?
ചെറുതുരിത്തി
തടയണ നിര്‍മ്മാണം
2468.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുതുരിത്തി തടയണ
നിര്‍മ്മാണം ആരംഭിച്ചത്
എന്നാണ്; ഇതിനുവേണ്ടി
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ എത്ര
ശതമാനം
പൂര്‍ത്തിയായെന്ന്
വിശദമാക്കാമോ;
(ബി)
കൃഷിക്കും കുടിവെളള
പദ്ധതികള്‍ക്കും വളരെ
പ്രയോജനകരമായ പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കാതിരിക്കാന്‍
എന്താണ് കാരണമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കാത്തത്
മൂലമുണ്ടായ
നഷ്ടത്തിന്റെ
ഉത്തരവാദിത്വം
ആര്‍ക്കാണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
തടയണ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ചാലക്കുടിയിലെ
വാട്ടര്‍ അതോറിറ്റി സെക്ഷന്‍
ഓഫീസ്
2469.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
13
പഞ്ചായത്തുകളും 100
കിലോമീറ്ററിലധികം
ദൈര്‍ഘ്യവും
പ്രവര്‍ത്തന
മേഖലയായിട്ടുള്ള
ചാലക്കുടി വാട്ടര്‍
അതോറിറ്റി സബ്
ഡിവിഷന്റെ കീഴില്‍ ഒരു
സെക്ഷന്‍ ഓഫീസ് കൂടി
അനുവദിക്കുന്നതിനുള്ള
അപേക്ഷയില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കൂടുതല്‍
സ്റ്റാഫിനേയോ അധിക
സാമ്പത്തിക ബാദ്ധ്യതയോ
ഇല്ലാതെ തന്നെ
ചാലക്കുടിയില്‍ ഒരു
സെക്ഷന്‍ ഓഫീസ് കൂടി
രൂപീകരിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
വരള്ച്ചനേരിടുന്നതിന്
ആവിഷ്കരിച്ച പദ്ധതികള്‍
2470.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
വരള്‍ച്ച നേരിടുന്നതിന്
സര്‍ക്കാര്‍
ആവിഷ്കരിച്ച പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ടാങ്കറുകളിലും
പൈപ്പുകളിലും
വരള്‍ച്ചക്കാലത്ത്
വിതരണം ചെയ്തുവരുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്ളതെന്ന്
വിശദമാക്കുമോ;
(സി)
വെള്ളത്തിന്റെ
ഉപഭോഗം, ചൂഷണം എന്നിവ
ക്രമീകരിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
സ്വീകരിച്ച
സംവിധാനങ്ങള്‍
വ്യക്തമാക്കുമോ;
കായംകുളം
ദേശീയ ജലപാത
2471.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ടൂറിസം പദ്ധതി
പരിപോഷിപ്പിക്കുന്നതിന്റെ
ഭാഗമായി കായംകുളം ദേശീയ
ജലപാതയില്‍ നിന്നും
ഡി.റ്റി.പി.സി.
അമിനിറ്റി
സെന്റര്‍വരെയുള്ള ആഴവും
വീതിയും കൂട്ടന്ന
പ്രവൃത്തി എന്നാണ്
കരാര്‍ നല്‍കിയതെന്നും
എത്ര കി.മി. നീളത്തിലും
വീതിയിലും ആണ് ഉപജലപാത
വീണ്ടെടുക്കുന്നതിള്ള
ഡ്രഡ്ജിംഗ് നടത്തുന്നത്
എന്നും വിശദമാക്കാമോ;
(ബി)
ഡ്രഡ്ജിംഗ്
നടത്തുന്ന ഭാഗത്ത്
കരിമണല്‍ ഉണ്ട് എന്ന
വാദത്തില്‍
എന്തെങ്കിലും
കഴമ്പുണ്ടോയെന്നും
ഏതെങ്കിലും ഏജന്‍സികള്‍
ഇത് സംബന്ധിച്ച് പഠനം
നടത്തി റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ ആ
റിപ്പോര്‍ട്ടിന്റെ
ഉള്ളടക്കം എന്തെന്നും
വിശദമാക്കാമോ;
(സി)
കരാര്‍
ഏറ്റെടുത്ത കമ്പനി
ഡ്രഡ്ജിംഗുമായി
ബന്ധപ്പെട്ട്
പാലിക്കേണ്ട
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്നും ഇത്
കരാറുകാര്‍
പൂര്‍ണ്ണമായി
പാലിക്കുന്നുണ്ടോ
എന്നും
ഉറപ്പാക്കിയിട്ടുണ്ടോ;
(ഡി)
നിലവില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
എന്തെന്നും, ഈ പദ്ധതി
പൂര്‍ണ്ണതയില്‍
എത്തിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ?
തിരുവനന്തപുരം
മുതല്‍
കാസര്‍ഗോഡുവരെയുള്ള ദേശീയ
ജലപാത
2472.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡു
വരെയുള്ള ദേശീയ
ജലപാതയുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കുകയും
വിനോദ സഞ്ചാര
വികസനവുമായി
ബന്ധപ്പെടുത്തുകയും
ചെയ്യുമെന്ന വാഗ്ദാനം
നടപ്പാക്കാന്‍
കഴിയാതിരുന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?