പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
കടങ്ങള്‍ എഴുതിത്തള്ളല്‍
2512.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
എത്ര പേരുടെ കടങ്ങളാണ്
എഴുതിത്തള്ളാന്‍ നടപടി
സ്വീകരിച്ചിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
എത്ര
രൂപ വരെയുള്ള കടങ്ങളാണ്
എഴുതിത്തള്ളുന്നത്; ഏത്
തീയതി വരെ കുടിശികയായ
വായ്പയാണ്
എഴുതിത്തള്ളുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇതിനായി
ഇൗ സര്‍ക്കാര്‍
വന്നതിന് ശേഷം ഓരോ
ബജറ്റിലും നീക്കിവച്ച
തുകയും ചെലവഴിച്ച
തുകയും വ്യക്തമാക്കുമോ;
(ഡി)
വിവിധ
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്നും എടുത്തിട്ടുള്ള
വായ്പകള്‍
എഴുതിത്തള്ളുന്നതിനായി
എത്ര അപേക്ഷകളാണ്
നിലവില്‍ വകുപ്പിന്റെ
പരിഗണനയിലുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്വയംപര്യാപ്ത
ആവാസ കേന്ദ്രങ്ങള്‍
2513.
ശ്രീ.ഇ.പി.ജയരാജന്
,,
ബാബു എം. പാലിശ്ശേരി
,,
കെ.കുഞ്ഞിരാമന് (ഉദുമ)
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിനായി
അവയെ സ്വയംപര്യാപ്ത
ആവാസ കേന്ദ്രങ്ങളായി
ഉയര്‍ത്തുന്നതാണെന്ന
2012-13 ലെ ബജറ്റ്
പ്രഖ്യാപനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയോ;
ആകെ എത്ര കോളനികള്‍
ഉണ്ടെന്നും അതില്‍
എത്രയെണ്ണം
സ്വയംപര്യാപ്തമാക്കാന്‍
സാധിച്ചെന്നും
അറിയിക്കാമോ;
(ബി)
പ്രഖ്യാപനത്തിനനുസരിച്ച്
പദ്ധതി
നടപ്പിലാക്കാതിരുന്നതിന്റെ
കാരണങ്ങള്‍
അറിയിക്കാമോ;
(സി)
കഴിഞ്ഞ
രണ്ടുവര്‍ഷങ്ങളായി ഈ
പദ്ധതിയില്‍ പുതുതായി
ഒരു കോളനിയെയും
ഉള്പ്പെടുത്താതിരുന്നതെന്തുകൊണ്ടാണ്;
പദ്ധതി ഉപേക്ഷിച്ചോ?
എസ്.സി.പി.
ഫണ്ടിന്റെ വിനിയോഗം
2514.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചു വര്‍ഷങ്ങളില്‍
പട്ടികജാതി വകുപ്പുവഴി
ത്രിതല
പഞ്ചായത്തുകള്‍ക്കും
കോര്‍പ്പറേഷനുകള്‍ക്കും
അനുവദിച്ചിട്ടുള്ള
എസ്.സി.പി. ഫണ്ടിന്റെ
വിനിയോഗം എത്ര ശതമാനം
വീതമായിരുന്നു; ഓരോ
വര്‍ഷവും തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് എന്തു
തുക അനുവദിച്ചു; എത്ര
തുക ചെലവഴിച്ചു;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
എസ്.സി.പി.ഫണ്ടു
പൂര്‍ണ്ണമായും
ചെലവഴിക്കുന്നത്
സംബന്ധിച്ച പുതിയ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ചെലവഴിക്കാത്ത
ഫണ്ട് അടുത്ത വര്‍ഷത്തെ
ബജറ്റില്‍
വകയിരുത്താന്‍ നേരത്തേ
ഉണ്ടായിരുന്ന വ്യവസ്ഥ
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നിര്‍ദ്ദേശമാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മുഖാരി
- മൂവാരി സമുദായം
2515.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഒ.ബി.സി. പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള
മുഖാരി/മൂവാരി
സമുദായാംഗങ്ങളിലെ
കുട്ടികള്‍ക്ക് പ്രീ
മെട്രിക്
സ്കോളര്‍ഷിപ്പ്
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ആഗ്രോ
നഴ്സറികള്‍
2516.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സ്വയംതൊഴില്‍
പദ്ധതിയുടെ ഭാഗമായി
ആഗ്രോ നഴ്സറികള്‍
ആരംഭിക്കുന്നതിന്
നീക്കിവച്ച തുകയുടെയും
ചെലവഴിച്ച തുകയുടെയും
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ ആഗ്രോ
നഴ്സറികള്‍ ആരംഭിച്ച
ഗുണഭോക്താക്കളുടെ
ജില്ലകള്‍ തിരിച്ചുള്ള
വിശദാംങ്ങള്‍
ലഭ്യമാക്കുമോ?
പട്ടിക
വിഭാഗക്കാര്‍ക്കായി
ചികിത്സാ ധനസഹായം
2517.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടിക
വിഭാഗക്കാര്‍ക്കായി
ചികിത്സാ ധനസഹായത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വളപ്പ്,
സീഷോര്‍ കോളനികളുടെ
പുനരുദ്ധാരണ
പ്രവൃത്തികള്‍
2518.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത പട്ടികജാതി
ഗ്രാമം പദ്ധതി പ്രകാരം
വൈപ്പിന്‍ മണ്ഡലത്തിലെ
വളപ്പ്, സീഷോര്‍ എന്നീ
കോളനികളുടെ പുനരുദ്ധാരണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതില്‍
തടസ്സങ്ങളുണ്ടോ;എങ്കില്‍
ആയത് വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
കമ്മീഷന്
ചെയ്യാനാകുമെന്ന്
വിശദമാക്കാമോ;
(ഡി)
ആയത്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നാടാര്‍
സംവരണം
2519.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാടാര്‍
സംവരണം സംബന്ധിച്ച്
കേന്ദ്രനയം
നടപ്പാക്കുന്നത്
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനായി
കമ്മീഷനെ
നിയോഗിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
(ബി)
എങ്കില്‍
ഇതിനായി കമ്മീഷനെ
നിയമിച്ചിരുന്നോ;
കമ്മീഷന്
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതു
സംബന്ധിച്ച് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
മഹാത്മാ
അയ്യന്‍കാളിയുടെ
നാമധേയത്തില്‍ ഒരു
സര്‍വ്വകലാശാല
2520.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാ
അയ്യന്‍കാളിയുടെ
നാമധേയത്തില്‍ ഒരു
സര്‍വ്വകലാശാല
ആരംഭിക്കുവാനുള്ള നടപടി
സ്വീകരിക്കുമെന്ന
വാഗ്ദാനം എന്തുകൊണ്ടാണ്
നടപ്പാക്കാന്‍
കഴിയാതിരുന്നതെന്ന്
വ്യക്തമാക്കുമോ?
ജാതിയുടെ
പേരിലുള്ള വിവേചനം
2521.
ശ്രീ.കെ.രാധാകൃഷ്ണന്
,,
പി.ടി.എ. റഹീം
,,
എ.കെ.ബാലന്
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂരില്‍
ദളിത് യുവതിയെ കൂട്ട
ബലാത്സംഗം
ചെയ്തതുള്‍പ്പെടെ
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ
വിവേചനത്തിന്റെയും
പീഡനങ്ങളുടെയും
റിപ്പോര്‍ട്ടുകള്‍
പുറത്ത്
വന്നിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാസര്‍കോട്
കേന്ദ്ര
സര്‍വ്വകലാശാലയില്‍
ദളിത്
വിദ്യാര്‍ത്ഥികള്‍ക്ക്
പി.എച്ച്.ഡി
രജിസ്ട്രേഷന്
നല്കുന്നതില് വിവേചനം
കാണിക്കുന്നതായ
റിപ്പോര്‍ട്ടില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ജാതിയുടെ
പേരിലുള്ള വിവേചനം
ആവര്‍ത്തിക്കാതിരിക്കാനും
ദളിതര്‍ക്കു നേരെ
വര്ദ്ധിച്ചുവന്നിരിക്കുന്ന
ആക്രമണ സംഭവങ്ങളില്‍
ഉടന്‍ നടപടി
സ്വീകരിക്കാനും
തയ്യാറാകുമോ;
(ഡി)
ദളിത്
വിഭാഗങ്ങള്‍
സംരക്ഷിക്കപ്പെടുന്നുണ്ടെന്നുറപ്പ്
വരുത്താന്‍ നടപടി
സ്വീകരിക്കുമോ?
വിജ്ഞാന്
വാടി നിര്‍മ്മാണം
2522.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിവകുപ്പ്
വിജ്ഞാന് വാടികള്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയത്
ഏതൊക്കെ
പഞ്ചായത്തുകളില്‍
ആണെന്നുള്ളതിന്റെ ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതിനായി
ചെലവഴിക്കപ്പെട്ട
തുകയുടെ
ജില്ലതിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ?
പട്ടികജാതി
സഹകരണ സംഘങ്ങള്‍
2523.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
മേഖലയിലെ സഹകരണ
സ്ഥാപനങ്ങളെ
തകര്‍ച്ചയില്‍ നിന്നും
രക്ഷിക്കുന്നത്
സംബന്ധിച്ച് പഠനം
നടത്തുവാന്‍ കമ്മീഷനെ
നിയമിക്കുമെന്ന
പ്രഖ്യാപനം നടപ്പിലായോ;
വിശദാംശം അറിയിക്കാമോ;
(ബി)
പ്രസ്തുത
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കുമോ;
(സി)
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
എന്തുകൊണ്ടാണ്
പട്ടികജാതി സഹകരണ
സംഘങ്ങള്‍
തകര്‍ച്ചയിലേക്ക്
പോകുന്നതെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
വികസന വകുപ്പിന്റെ
സ്റ്റാര്‍ട്ട് അപ്
ഡ്രീംസ് പദ്ധതി
2524.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പ്
നടപ്പിലാക്കുന്ന
'സ്റ്റാര്‍ട്ട് അപ്
ഡ്രീംസ്'
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
മേല്‍നോട്ടം
ആര്‍ക്കാണെന്നും
ആരുമായി സഹകരിച്ചാണ്
നടപ്പിലാക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
സ്റ്റാര്‍ട്ട്
അപ് ഡ്രീംസ്
പദ്ധതിയിലേക്ക് എന്ത്
തുകയാണ്
നീക്കിവച്ചിരിക്കുന്നത്;
വ്യക്തമാക്കാമോ?
പട്ടികജാതി
വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പും
ഗ്രാന്റും
2525.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പും
ഗ്രാന്റും നല്കാന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പട്ടികജാതി
കോളനികളുടെ സമഗ്ര വികസന
പദ്ധതി
2526.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാരിന്റെ
കാലത്ത് പട്ടികജാതി
കോളനികളുടെ സമഗ്ര വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
കോളനികളില്‍ വികസനം
പൂര്‍ണ്ണമായും
നടപ്പിലാക്കിയെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇനി
ഏതെല്ലാം കോളനികളില്‍
എതൊക്കെ വര്‍ഷങ്ങളിലെ
പദ്ധതികളാണ്
പൂര്‍ത്തിയാകാതെ
അവശേഷിക്കുന്നതെന്ന്
അറിയിയ്ക്കുമോ;
(സി)
ചേലക്കര
മണ്ഡലത്തില്‍
ഏഴരക്കുന്ന് പട്ടികജാതി
കോളനിയുടെ സമഗ്ര വികസന
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതി പ്രവര്‍ത്തനം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
പറയാമോ;എന്തുകൊണ്ടാണ്
ഇവിടെ ഈ പദ്ധതി
നടപ്പിലാക്കുവാന്‍
ഇത്രയും
കാലതാമസമുണ്ടായതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
സാമ്പത്തിക
വര്‍ഷത്തിനുള്ളില്‍
ഏഴരക്കുന്ന് കോളനി
സമഗ്ര വികസന പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഭവനരഹിതരും
ഭൂരഹിതരുമായ
പട്ടികജാതിക്കാര്‍
2527.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭവനരഹിതരും
ഭൂരഹിതരുമായ
പട്ടികജാതിക്കാരുടെ
വിശദാംശം
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഭവനരഹിതരും
ഭൂരഹിതരുമായ
പട്ടികജാതിക്കാര്‍ക്ക്
വീടും സ്ഥലവും
നല്‍കുന്നതിനായി
സ്വീകരിച്ച നടപടികളും
ആയത് ലഭിച്ചവരുടെ
എണ്ണവും
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഇനത്തില്‍ ഓരോ വര്‍ഷവും
സര്‍ക്കാര്‍ ചെലവഴിച്ച
തുകയുടെ വിശദാംശം
ലഭ്യമാക്കാമോ?
പട്ടികജാതി
വിഭാഗത്തിലെ
കുട്ടികള്‍ക്കുള്ള
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
2528.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക് ലംപ്സം
ഗ്രാന്റ്,
സ്റ്റൈപെന്‍ഡ്, മറ്റ്
വിദ്യാഭ്യാസാനുകൂല്യങ്ങള്‍
എന്നിവ വിതരണം
ചെയ്യുന്നതില്‍ എത്ര
പ്രാവശ്യം കാലതാമസം
നേരിട്ടിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
നിലവില്‍
കുടിശ്ശികയുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇപ്പോഴും
കുടിശ്ശികയുള്ളതായ
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
കുടിശ്ശിക വന്നു
ചേര്‍ന്നിട്ടുള്ളതിന്റെ
കാരണം വിശദമാക്കുമോ?
പട്ടികജാതി
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍,
സ്ത്രീകള്‍, കുട്ടികള്‍
എന്നിവര്‍ക്കായുള്ള
ക്ഷേമവികസന പദ്ധതികള്‍
2529.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്കും
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമായി
എന്തെല്ലാം ക്ഷേമ വികസന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പട്ടികജാതി
വിഭാഗക്കാരുടെ വികസനം
2530.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി തുകയില്‍
പട്ടികജാതി
വിഭാഗക്കാരുടെ
വികസനത്തിനായി
വകയിരുത്തിയിട്ടുള്ള
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുകയില്‍ നാളിതുവരെ
അനുവദിച്ച തുകയുടെയും
പദ്ധതികള്‍ക്ക് വേണ്ടി
വിനിയോഗിച്ച തുകയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടികജാതി
സങ്കേതങ്ങളില്‍ ഹോമിയോ
ഹെല്‍ത്ത് സെന്ററുകള്‍
2531.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
സങ്കേതങ്ങളില്‍
ഹോമിയോ ഹെല്‍ത്ത്
സെന്ററുകള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പ്രൊഫഷണല്‍
കോഴ്സുകള്‍ക്ക്
സ്കോളര്‍ഷിപ്പ്
2532.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട,
ബി.ടെക്, എം.ടെക്,
എം.ബി.ബി.എസ്.
വിദ്യാര്‍ത്ഥികള്‍ക്ക്
വകുപ്പ് നല്കുന്ന
സ്കോളര്‍ഷിപ്പുകളും
ധനസഹായങ്ങളും
വ്യക്തമാക്കുമോ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക് കാളകളെ
വിതരണം ചെയ്യുന്നതിന്
പദ്ധതി
2533.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
കാളകളെ വിതരണം
ചെയ്തുവെന്നും, ഈ
പദ്ധതിക്കായി
പട്ടികജാതി വകുപ്പ്
എന്ത് തുക നീക്കിവച്ചു
എന്നും വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി നാളിതു
വരെ എന്ത് തുക
ചെലവഴിച്ചു
എന്നുള്ളതിന്റെ ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പട്ടികജാതി
വിഭാഗത്തിൽപ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
2534.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിൽപ്പെട്ട
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ യഥാസമയം
നല്‍കുന്നതിനും
കലോചിതമായി
പരിഷ്ക്കരിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പട്ടികജാതി
വിഭാഗത്തിൽപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടുതല്‍ ഹോസ്റ്റല്‍
സൗകര്യങ്ങള്‍
നൽകുന്നതിന് നടപടികള്‍
ഉണ്ടാകുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക് ഭവനം
2535.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരമേറ്റ 2011-ല്‍
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണത്തിന്
നല്കിയ
തുകയെത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം ഓരോ
സാമ്പത്തിക
വര്‍ഷത്തിലും പ്രസ്തുത
ഇനത്തില്‍ എത്ര തുക
വീതം ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
അട്രോസിറ്റി
ആക്ട്
2536.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അട്രോസിറ്റി ആക്ട്
അനുസരിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
നിയമാനുസൃതം ഇവര്‍ക്ക്
ലഭിക്കേണ്ടുന്ന
ആനുകൂല്യങ്ങള്‍
സമയബന്ധിതമായി വിതരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദവിവരം
നല്‍കുമോ?
ഗാന്ധിഗ്രാമം
പദ്ധതിക്ക് ചെലവഴിച്ച തുക
2537.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഗാന്ധിഗ്രാമം
പദ്ധതിക്ക് നാളിതുവരെ
എത്ര തുക
ചെലവഴിച്ചുവെന്നും ടി
പദ്ധതി
നടപ്പിലാക്കുന്നതിനായി
എത്ര തുക
നീക്കിവച്ചുവെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി സംബന്ധിച്ചുള്ള
വകയിരുത്തല്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പരിവര്‍ത്തിത
ക്രൈസ്തവര്‍
2538.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരിവര്‍ത്തിത
ക്രൈസ്തവര്‍ക്കുകൂടി
സംവരണ ആനുകൂല്യങ്ങള്‍
നല്‍കണമെന്ന
ആവശ്യത്തെക്കുറിച്ച്
പഠിച്ച് ശിപാര്‍ശകള്‍
നല്കാന് ഒരു കമ്മീഷനെ
നിയമിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
(ബി)
എങ്കില്‍
ഇതിനായി കമ്മീഷനെ
നിയമിച്ചിരുന്നോ;
(സി)
കമ്മീഷന്
എന്നാണ് റിപ്പോര്‍ട്ട്
സമര്‍പ്പിച്ചത്;
അതിന്റെ
അടിസ്ഥാനത്തില്‍ ഇതുവരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ ?
അജിതകുമാരിയുടെ
വിവാഹ ധനസഹായ അപേക്ഷ
2539.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവാഹ
ധനസഹായത്തിന് അപേക്ഷ
നല്കിയ അജിതകുമാരി,
തൊടുകയില്‍ വീട്,
കുന്നം പി.ഒ.,
മാവേലിക്കര എന്ന
വ്യക്തിയുടെ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
കാലതാമസം
നേരിട്ടതിനാല്‍ ടി
വ്യക്തിയുടെ
മാപ്പപേക്ഷയുള്പ്പെടെ
നല്കിയ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മൈക്രോക്രെഡിറ്റ്
വായ്പ
2540.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.വിജയദാസ്
,,
റ്റി.വി.രാജേഷ്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പിന്നോക്ക വികസന
കോര്‍പ്പറേഷനില്‍
നിന്നും എസ്.
എന്‍.ഡി.പി. യോഗത്തിനു
ഏതൊക്കെ നിബന്ധനകളുടെ
അടിസ്ഥാനത്തിലാണ്
മൈക്രോ ക്രെഡിറ്റ്
വായ്പ അനുവദിച്ചത്;
(ബി)
വായ്പാ
വിനിയോഗം സംബന്ധിച്ച്
ജില്ലാ മാനേജര്‍മാരില്‍
നിന്നും ലഭിച്ച
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കണ്ടെത്തിയ വസ്തുതകള്‍
എന്തൊക്കെയാണ്;
(സി)
വായ്പാ
ദുരുപയോഗം
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
എങ്കില്‍
അതിന്റെയടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ; നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ?
പട്ടികജാതിക്ഷേമം
കോര്‍പ്സ് ഫണ്ട്
2541.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
ക്ഷേമം കോര്‍പസ് ഫണ്ട്
മുഖാന്തിരം കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
ഭരണാനുമതി നല്കിയ
പ്രവര്‍ത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികളില്‍
പൂര്‍ത്തീകരിച്ചവ
ഏതെല്ലാമാണ്; എന്നാണ്
അവ
പൂര്‍ത്തീകരിച്ചത്;വ്യക്തമാക്കാമോ;
(സി)
പൂര്‍ത്തീകരിച്ച
പ്രവര്‍ത്തികളുടെ ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
ആവശ്യമായ ഫണ്ട്
വകുപ്പില്‍ ലഭ്യമാണോ;
ഫണ്ട്
നല്കേണ്ടവര്ക്ക് അതു
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
മിശ്രവിഹാതിരാകുന്ന
പട്ടിക
ജാതിയില്‍പ്പെട്ടവര്‍ക്ക്
നല്കി വരുന്ന ആനുകൂല്യം
2542.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിശ്രവിവാഹിതരാകുന്ന
പട്ടിക
ജാതിയില്‍പ്പെട്ടവരുടെ
ജീവിത സുരക്ഷയ്ക്കും,
അവര്‍ നേരിടുന്ന
സാമൂഹ്യ
വെല്ലുവിളികളില്‍
നിന്നും അവരെ
സംരക്ഷിക്കുന്നതിനും ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികളും വിവിധ
പദ്ധതികളും
വിശദമാക്കാമോ;
(ബി)
പട്ടിക
ജാതിയില്‍ പെട്ട ഒരു
പെണ്‍കുട്ടിയെ മറ്റ്
സമുദായത്തില്‍
നിന്നുള്ള ഒരു പുരുഷന്
വിവാഹം കഴിച്ചാല്‍
അവര്‍ക്ക് എന്തെങ്കിലും
സാമ്പത്തിക
ആനുകൂല്യത്തിന്
അര്‍ഹതയുണ്ടോ; ഇത്
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
പട്ടിക
ജാതിയില്‍പ്പെട്ട ഒരു
പെണ്‍കുട്ടിയുടെ
വിവാഹത്തിന്
സര്‍ക്കാര്‍ എന്തെല്ലാം
സഹായങ്ങളാണ്
നല്‍കുന്നത്; ഇപ്രകാരം
ധനസഹായം ലഭിച്ച്
നടക്കുന്ന വിവാഹം
മിശ്രവിവാഹമായാല്,
മിശ്രവിവാഹിതര്‍ക്കുള്ള
ആനുകൂല്യത്തിന്
പ്രസ്തുത
ദമ്പതിമാര്‍ക്ക്
അര്‍ഹതയില്ലെന്ന്
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പട്ടിക
ജാതിയില്‍പ്പെട്ട
പെണ്‍കുട്ടിയെ വിവാഹം
കഴിച്ച അന്യ
സമുദായാംഗമായ
ശ്രീ.സുനില്‍കുമാര്‍.പി.ഡി,
തറയില്‍,
തൈയ്ക്കല്‍.പി.ഒ,
ചേര്‍ത്തല എന്ന കക്ഷി
മിശ്രവിവാഹിതര്‍ക്കുള്ള
സാമ്പത്തിക സഹായത്തിന്
പട്ടിക ജാതി വികസന
ഓഫീസില്‍ അപേക്ഷ
സമര്‍പ്പിച്ചപ്പോള്‍
പെണ്‍കുട്ടിയുടെ മാതാവ്
പട്ടിക
ജാതിക്കാര്‍ക്കുള്ള
വിവാഹധനസഹായം
കൈപ്പറ്റിയിട്ടുള്ളതാണെന്ന
കാരണത്താല്‍ അപേക്ഷ
നിരസിച്ച കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; ഇത്
നിര്‍ദ്ദേശപ്രകാരമല്ലാതെ
സ്വീകരിച്ച
നടപടിയാണെങ്കില്‍
ഇപ്രകാരം അപേക്ഷ
നിരസിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
പട്ടികജാതിക്കാര്‍ക്ക്
തൊഴില്‍ പരിശീലനത്തിന്
പദ്ധതി
2543.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്ക്
തൊഴില്‍ പരിശീലനത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
മുഖേന
കെെവരിക്കാനുദ്ദേശിക്കന്നത്;
(സി)
പ്രസ്തുത പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദാംശം
വെളിപ്പെടുത്താമോ ?
പട്ടികജാതിയില്‍പ്പെട്ടവരുടെ
അസ്വാഭാവിക മരണം
2544.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതിയില്‍പ്പെട്ട
എത്രപേര്‍ക്ക്
അസ്വാഭാവിക മരണം
സംഭവിച്ചിട്ടുണ്ട്;
ലഭ്യമായ വിവരങ്ങള്‍
നല്‍കുമോ?
പട്ടികജാതിക്കാരുടെവായ്പകള്
എഴുതിതള്ളുന്നതിന് ചെലവഴിച്ച
തുക
2545.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പട്ടികജാതിക്കാരുടെ
വായ്പകള്‍
എഴുതിതള്ളുന്നതിന്
നാളിതുവരെ എത്ര രൂപാ
ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്
എത്രതുക വീതം
നല്‍കിയെന്നും എത്ര
പേർക്ക് ഇതുകൊണ്ടുള്ള
പ്രയോജനം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ?
കനാല്‍
ടൂറിസം
T 2546.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
പ്രഖ്യാപിച്ച താനൂര്‍
കേന്ദ്രമാക്കിയുള്ള
കനോലി കനാല്‍ ടൂറിസം
സര്‍ക്യൂട്ട് എന്ന
പദ്ധതിയുടെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കാനാകുമെന്ന്
അറിയിക്കുമോ?
കേരളത്തിലെ
വിനോദസഞ്ചാരികള്‍
2547.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ സംസ്ഥാനം
സന്ദര്‍ശിച്ച
വിനോദസഞ്ചാരികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കെ.റ്റി.ഡി.സി
യിലെ അസിസ്റ്റന്റ് കുക്കുകള്‍
2548.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ടൂറിസം ഡവലപ്പ്മെന്റ്
കോര്‍പ്പറേഷനില്‍
അസിസ്റ്റന്റ്
കുക്കുകളുടെ എത്ര
ഒഴിവുകള്‍ ഇപ്പോള്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഈ
തസ്തികയിലേക്ക് കേരള
പബ്ലിക്ക് സര്‍വ്വീസ്
കമ്മീഷന് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഈ
ലിസ്റ്റില്‍ നിന്നും
നിയമനം
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
നിയമനവുമായി
ബന്ധപ്പെട്ട്
ഏതെങ്കുിലും
തരത്തിലുള്ള ഹൈക്കോടതി
വിധി ഉണ്ടായിട്ടുണ്ടോ;
(ഡി)
പി.എസ്.സി.
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നതിന്
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ?
വിസ
ഓണ്‍ അറൈവല്‍ പദ്ധതി
2549.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ ഗവണ്മെന്റ് വിനോദ
സഞ്ചാരമേഖലയില്‍
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനത്ത്
വിസ ഓണ്‍ അറൈവല്‍
പദ്ധതി ഏര്‍പ്പെടുത്തുക
വഴി കൈവരിച്ച
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
ഫാം
ടൂറിസം പദ്ധതി
2550.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രവിനോദസഞ്ചാര
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
തൃശ്ശൂര്‍, പാലക്കാട്,
മലപ്പുറം ജില്ലകളിലായി
ഫാം ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
പദ്ധതിയില്‍ ചേലക്കര
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം മേഖലകള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
,അത് സംബന്ധിച്ച
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
പുതിയ
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
2551.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
പി.സി വിഷ്ണുനാഥ്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍
കണ്ടെത്താനും
വികസിപ്പിക്കാനും
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിനോദ
സഞ്ചാര മേഖലയിലെ വിമാന
സര്‍വ്വീസ്
2552.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര മേഖലയിലെ
അടിസ്ഥാന സൗകര്യക്കുറവ്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
കേരളത്തിലെ
ടൂറിസം മേഖലകളെ
ബന്ധിപ്പിക്കുന്നതിന്
ചെറു വിമാന സര്‍വ്വീസ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേരളം
സന്ദര്‍ശിച്ച
വിദേശസഞ്ചാരികള്‍
2553.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-2015എന്നീ
വര്‍ഷങ്ങളില്‍ കേരളം
സന്ദര്‍ശിച്ച
വിദേശസഞ്ചാരികളുടെ
എണ്ണം വ്യക്തമാക്കുമോ;
(ബി)
2015-ല്‍
സഞ്ചാരികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ എന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
വര്‍ഷങ്ങളില്‍
ടൂറിസത്തില്‍ നിന്നും
ലഭിച്ച വരുമാനം
എത്രെയന്ന്
വ്യക്തമാക്കുമോ?
കാലടി-മലയാറ്റൂര്‍-അതിരപ്പിള്ളി
ടൂറിസം സര്‍ക്യൂട്ടിന്റെ
മാസ്റ്റര്‍ പ്ലാന്‍
2554.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
24.06.2012-ല്‍
44 ലക്ഷം രൂപയ്ക്ക്
ഭരണാനുമതി നല്കിയ
കാലടി-മലയാറ്റൂര്‍-അതിരപ്പിള്ളി
ടൂറിസം
സര്‍ക്യൂട്ടിന്റെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികള്‍
പൂര്‍ത്തിയാക്കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(സി)
മാസ്റ്റര്‍
പ്ലാന്‍ എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ടൂറിസം
മേഖലയിലെ സ്വകാര്യ നിക്ഷേപം
2555.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ചു വര്‍ഷക്കാലത്ത്
ടൂറിസം മേഖലയിലെ
സ്വകാര്യ നിക്ഷേപം എ്രത
കോടി രൂപയാണ്; വര്‍ഷം
തിരിച്ച്
വെളിപ്പെടുത്താമോ;
(ബി)
ടൂറിസം
മേഖലയില്‍
സര്‍ക്കാര്‍-സ്വകാര്യ
സംയുക്ത സംരംഭങ്ങള്‍
വഴി പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ടേക്ക്-എ-
ബ്രേക്ക്പദ്ധതി
2556.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വകുപ്പ് പ്രഖ്യാപിച്ച
ടേക്ക്-എ-
ബ്രേക്ക്പദ്ധതി
നടപ്പിലാക്കി തുടങ്ങിയോ
;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ഏതെല്ലാം
കേന്ദ്രങ്ങളാണ് ഇതിനായി
തെരഞ്ഞെടുക്കുന്നത്;
(സി)
ഓരോ
കേന്ദ്രത്തിനും പദ്ധതി
നടത്തിപ്പിനായി എത്ര
തുകയുടെ
എസ്റ്റിമേറ്റിന്
അംഗീകാരം
നല്‍കിയിട്ടുണ്ട് ;
(ഡി)
ടേക്ക്-എ-
ബ്രേക്ക് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കണ്ണൂര്‍ ജില്ലയില്‍
എത്ര
കേന്ദ്രങ്ങള്‍ക്കാണ്
ഭരണാനുമതി നല്‍കിയത്;
അവ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
ആലപ്പുഴ
മെഗാടൂറിസം പദ്ധതി
2557.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഗാടൂറിസം പദ്ധതി
പ്രഖ്യാപിച്ചതെന്നാണെന്നും
എത്ര രൂപയുടെ
പദ്ധതികളാണ് ഇതില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്നും,
ഉള്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുള്ള
പദ്ധതികളേതൊക്കെ
യെന്നും വിശദമാക്കാമോ;
(ബി)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിച്ച പദ്ധതികള്‍
ഏതൊക്കെയെന്നും, ഇതില്‍
എത്ര എണ്ണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
മെഗാടൂറിസം
പദ്ധതിയുടെ ഭാഗമായുള്ള
ഏതെങ്കിലും
പ്രവൃത്തികള്‍
ജില്ലയില്‍
തടസ്സപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ?
കായംകുളം
മെഗാ ടൂറിസം പദ്ധതി
2558.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മെഗാ ടൂറിസം
പദ്ധതിയില്‍ ഏതെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
എന്തെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രവൃത്തി
ഏറ്റെടുത്ത
കരാറുകാര്‍ക്ക് പണം
ലഭിക്കാത്തതു മൂലം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നിര്‍ത്തി വച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പദ്ധതി
നഷ്ടപ്പെടാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
കാലാവധി
എന്നുവരെയാണെന്നും
വിശദമാക്കാമോ?
കോഴിക്കോടി
നോര്‍ത്ത് മണ്ഡലത്തില്‍ വിനോദ
സഞ്ചാര വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
2559.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോഴിക്കോടി നോര്‍ത്ത്
നിയോജക മണ്ഡലത്തില്‍
വിനോദ സഞ്ചാര വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികളുടെ പേരും
തുകയും വിശദമാക്കാമോ?
മണപ്പാട്ട്
ചിറയ്ക്ക് ചുറ്റും സോളാര്‍
ലാമ്പ് സ്ഥാപിക്കല്‍
2560.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
മലയാറ്റൂര്‍-നീലീശ്വരം
ഗ്രാമപഞ്ചായത്തിലെ
മണപ്പാട്ട് ചിറയ്ക്ക്
ചുറ്റും സോളാര്‍
ലാമ്പ്
സ്ഥാപിക്കുന്നതിനായി
എം.എല്‍.എ. യുടെ ആസ്തി
വികസന പദ്ധതിയില്‍
നിന്ന് 25,81,250
രൂപയ്ക്കും ടൂറിസം
വകുപ്പില്‍ നിന്ന്
51,38,750 രൂപയ്ക്കും
ഭരണാനുമതി
ലഭിക്കുന്നതിനായി
15.09.2015 -ല്‍
സമര്‍പ്പിച്ച
നിര്‍ദ്ദേശത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്എന്നത്തേക്ക്
ഭരണാനുമതി
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ഹോസ്പിറ്റാലിറ്റി
മാനേജ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
കെട്ടിടനിര്‍മ്മാണം
2561.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ഹോസ്പിറ്റാലിറ്റി
മാനേജ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പുതിയ കെട്ടിട
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്‍െ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
കെട്ടിടത്തിന്റെ
നിര്‍മ്മാണം എന്ന്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
വിനോദസഞ്ചാര
മേഖലയിലെ കോഴ്സുകള്‍
2562.
ശ്രീ.ബെന്നി
ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
കെ.എസ്.ശബരീനാഥന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാര മേഖലയിലെ
തൊഴിലവസരത്തിനായി
പ്രത്യേക കോഴ്സുകള്‍
നടത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആയത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സീപ്ലെയിന്‍
സര്‍വ്വീസ്
2563.
ശ്രീ.സണ്ണി
ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സീപ്ലെയിന്‍
സര്‍വ്വീസ്
ആരംഭിക്കാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റാന്നിയില്‍
നടപ്പാക്കിയ ടൂറിസം
പദ്ധതികള്‍
2564.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തിലെ
മണിയാര്‍ കേന്ദ്രമാക്കി
നടപ്പാക്കാനുദ്ദേശിക്കുന്ന
ടൂറിസം പദ്ധതിയുടെയും
പെരുന്തേനരുവി
കേന്ദ്രമാക്കി
നടപ്പാക്കുന്ന
പെരുന്തേനരുവി ടൂറിസം
പദ്ധതിയുടെയും
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കുവേണ്ടിയും
ഇതേവരെ
അനുവദിക്കപ്പെട്ടതും
ചെലവാക്കിയതുമായ തുക
എത്ര; ഇതുപയോഗിച്ച് ഓരോ
ഇടങ്ങളിലും നടപ്പാക്കിയ
പദ്ധതികള്‍ എന്തൊക്കെ;
വ്യക്തമാക്കാമോ ;
(സി)
മണിയാര്‍
ടൂറിസം പദ്ധതിയുടെ
പ്രവര്‍ത്തനം
മുടങ്ങാനിടയായ സാഹചര്യം
എന്ത്; ഇതിന്റെ
നിര്‍മ്മാണം
പുനനാരംഭിയ്ക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പെരുന്തേനരുവി
പദ്ധതിയില്‍ ഇനിയും
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;വിശദാംശം
വെളിപ്പെടുത്താമോ ?
അംഗീകാരമുള്ള
ടൂറിസം കേന്ദ്രങ്ങള്‍
2565.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസം വകുപ്പ്
അംഗീകരിച്ച എത്ര
ടൂറിസ്റ്റു
കേന്ദ്രങ്ങള്‍ ഉണ്ട്;
അവ ഏതൊക്കെയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളില്‍
എന്തൊക്കെ അടിസ്ഥാന
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
(സി)
സഞ്ചാരികളുടെ
സുരക്ഷയ്ക്കായും,
സാമൂഹ്യ വിരുദ്ധശല്യം
ഒഴിവാക്കുന്നതിനുമായി
പുരഷ-വനിതാ സ്ക്വാഡുകളെ
ടൂറിസ്റ്റു
കേന്ദ്രങ്ങളില്‍
നിയോഗിക്കുമോ;
(ഡി)
ഇവിടങ്ങളില്‍
മദ്യപന്മാരുടെ ശല്യം
ഒഴിവാക്കുവാന്‍
എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കേരളത്തിന്റെ
ടൂറിസം രംഗം
2566.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂറോപ്യന്‍
രാജ്യങ്ങളിലെ
സാമ്പത്തിക പ്രതിസന്ധി
കേരളത്തിന്റെ ടൂറിസം
രംഗത്തെ
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ എത്ര വിദേശ
ടൂറിസ്റ്റുകള്‍ കേരളം
സന്ദര്‍ശിച്ചു. ഇതു വഴി
എന്ത് തുക സംസ്ഥാന
ഖജനാവിന്
ലഭിക്കുകയുണ്ടായി
എന്നും ഏതൊക്കെ
രാജ്യങ്ങളില്‍
നിന്നുമായി ഏറ്റവും
അധികം പേര്
വന്നിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ഇക്കാലയളവിനുള്ളില്‍
നാളിതുവരെ എത്ര
അഭ്യന്തര
ടൂറിസ്റ്റുകള്‍ കേരളം
സന്ദര്‍ശിച്ചു; ഇതുവഴി
എത്ര തുക ഖജനാവിന്
ലഭ്യമാക്കുവാന്‍
സാധിച്ചു. ഏറ്റവും
കൂടുതല്‍ ആഭ്യന്തര
ടൂറിസ്റ്റുകള്‍
വരുന്നത് ഏതൊക്കെ
സംസ്ഥാനങ്ങളില്‍
നിന്നുമാണ് എന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാന
ടൂറിസം വകുപ്പ് മന്ത്രി
വിദേശ രാജ്യങ്ങളില്‍
പര്യടനം നടത്തിയതു വഴി
സംസ്ഥാന ഖജനാവ്/ടൂറിസം
വകുപ്പിന് ആകെ ചെലവായ
തുക എത്രയെന്നു
വ്യക്തമാക്കുമോ;
(ഇ)
വിദേശ
രാജ്യങ്ങളിലെ
യാത്രയുമായി
ബന്ധപ്പെട്ട് നാളിതുവരെ
ടൂറിസം വകുപ്പിലെ
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങള്‍/ടൂറിസം
വകുപ്പ് ഉദ്യോഗസ്ഥര്‍
എന്നിവര്‍ പര്യടനം
നടത്തിയതു വഴി സംസ്ഥാന
ഖജനാവ്/ടൂറിസം
വകുപ്പിന് ആകെ ചെലവായ
തുക എത്രയെന്ന്
തരംതിരിച്ച്
വ്യക്തമാക്കുക?
ഡെസ്റ്റിനേഷന്‍
കേരള സ്കീമിലെ ടൂറിസ്റ്റ്
സെന്റര്‍
2567.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
അയ്യംപുഴ പഞ്ചായത്തിലെ
ഏഴാറ്റുമുഖം പ്രകൃതി
ഗ്രാമത്തെ
ഡെസ്റ്റിനേഷന്‍ കേരള
സ്കീമിലെ ടൂറിസ്റ്റ്
സെന്ററായി
ഉള്‍പ്പെടുത്തുന്നതിന്
എറണാകുളം
ഡി.റ്റി.പി.സി.
സമര്‍പ്പിച്ചിട്ടുള്ള
നിര്ദ്ദേശത്തിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ?
തണ്ണീര്‍മുക്കം
ബണ്ടിന്റെ വിനോദ സഞ്ചാര
സാധ്യതകള്‍
2568.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
-വൈക്കം താലൂക്കുകളെ
ബന്ധിപ്പിക്കുന്ന
തണ്ണീര്‍മുക്കം
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
പൂര്‍ത്തീകരണത്തോടെ
ഉണ്ടാകാവുന്ന വിനോദ
സഞ്ചാര സാധ്യതകള്‍
കണക്കിലെടുത്തുള്ള
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
സ്പീഡ്
ബോട്ടുകളും ഹൗസ്
ബോട്ടുകളും
അടുപ്പിക്കുന്നതിനുള്ള
ജെട്ടികള്‍ ഇവിടെ
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നു പറയാമോ;
(സി)
സഞ്ചാരികള്‍ക്ക്
വിശ്രമിക്കാനും
കുട്ടികള്‍ക്കുള്ള
പാര്‍ക്ക് ഒരുക്കാനും
അവശ്യം വേണ്ടുന്ന
സാധനങ്ങള്‍
ലഭ്യമാക്കുന്ന കടകള്‍
ഒരുക്കാനും നടപടികള്‍
സ്വീകരിക്കുന്നുണ്ടോ
എന്നറിയിക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട മറ്റു
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ആദിച്ചനെല്ലൂര്‍
ചിറ ടൂറിസം പദ്ധതി
2569.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
ആദിച്ചനെല്ലൂര്ചിറ
ടൂറിസം പദ്ധതിയുമായി
ബന്ധപ്പെട്ട് നാളിതുവരെ
പൂര്‍ത്തീകരിച്ച
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഇനി
ശേഷിക്കുന്ന ജോലികള്‍
എന്തൊക്കെയാണെന്നും, അവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ?
വിനോദസഞ്ചാരികളില്‍
നിന്ന് ലഭ്യമാകുന്ന
വരുമാനത്തിലുള്ള വര്‍ദ്ധനവ്
2570.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെത്തുന്ന
യൂറോപ്യന്‍
സഞ്ചാരികളുടെ
എണ്ണത്തിലും
ഇതിലൂടെയുണ്ടാകുന്ന
വരുമാനത്തിലും
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(ബി)
വിസ
ഓണ്‍ അറൈവല്‍ എന്ന
പദ്ധതി ഈ മേഖലയ്ക്ക്
എത്രത്തോളം
പ്രയോജനകരമായിട്ടുണ്ട്;
(സി)
ലോക
ടൂറിസം ഭൂപടത്തിലെ
പ്രധാന വിനോദസഞ്ചാര
കേന്ദ്രങ്ങളിലൊന്നായ
കേരളത്തിലേയ്ക്ക്
കൂടുതല്‍
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനും ഈ
മേഖലയിലെ
തൊഴിലവസരങ്ങളും
വരുമാനവും
വര്‍ദ്ധിപ്പിക്കുന്നതിനും
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ?