കെ.എസ്.ഇ.ബി.യുടെ
ഉടമസ്ഥതയിലുളള അതിഥി
മന്ദിരങ്ങള്‍
2039.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
ഉടമസ്ഥതയിൽ സംസ്ഥാനത്ത്
എവിടെയെല്ലാം അതിഥി
മന്ദിരങ്ങളുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവ
വിനോദ സഞ്ചാരികള്‍ക്ക്
പ്രയോജനപ്പെടുത്തുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ?
എല്‍.ഇ.ഡി ബള്‍ബുകളുടെ ഉപയോഗം
2040.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
സംരക്ഷണത്തിന്റെ
ഭാഗമായി എല്‍.ഇ.ഡി
ബള്‍ബുകളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിനായി
കെ.എസ്.ഇ.ബി എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തി
വരുന്നത്;വിശദമാക്കുമോ?
സെക്ഷന്‍ ഓഫീസ്
2041.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓവര്‍സീയര്‍
ഓഫീസ് സെക്ഷന്‍ ഓഫീസായി
ഉയര്‍ത്തുവാന്‍
കെ.എസ്.ഇ.ബി.
സ്വീകരിക്കുന്ന
മാനദണ്ഡം വിശദമാക്കാമോ;
സ്വകാര്യ വ്യക്തികള്‍
വരുത്തിയ വൈദ്യുത ചാര്‍ജ്
കുടിശ്ശിക
2042.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികള്‍ വരുത്തിയ
വൈദ്യുത ചാര്‍ജ്
കുടിശ്ശിക സംബന്ധിച്ച
വിശദാംശം 31.01.16ലെ
കണക്ക് പ്രകാരം
ലഭ്യമാക്കാമോ;
അധികമായി ഉല്പാദിപ്പിക്കുന്ന
വൈദ്യുതി
2043.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര യൂണിറ്റ് വൈദ്യുതി
അധികമായി
ഉല്പാദിപ്പിക്കുവാന്
കഴിഞ്ഞു; വിശദവിവരം
നല്‍കാമോ;
(ബി)
ഇക്കാലത്ത്
എത്ര മിനി ഹൈഡ്രോ
ഇലക്ട്രിക് പവര്‍
സ്റ്റേഷനുകള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞു; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഒഴിവുകള്‍
2044.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
-യില്‍ ലൈന്മാന്,
ഓവര്‍സീയര്‍
തസ്തികകളെത്ര ; എത്ര
ഒഴിവുകളുണ്ട്; എത്ര
പേര് ജോലി
നോക്കുന്നു;
(ബി)
ഓവര്‍സീയര്‍
തസ്തികയിലെ ഒഴിവുകള്‍
നികത്തുന്നത്
എങ്ങനെയാണ്, ലൈന്മാന്
തസ്തികയില്‍ നിന്നും
ഓവര്‍സീയര്‍
തസ്തികയിലേക്ക്
അര്‍ഹരായവര്‍ക്ക്
പ്രമോഷന്
നല്‍കാത്തതിന്
കാരണമെന്താണ്;
(സി)
ലൈന്മാന്
തസ്തികയിലെ പ്രമോഷന്
നല്കാന് അര്‍ഹരായവര്‍
മസ്ദൂര്‍ തസ്തികയില്‍
ഉണ്ടായിരുന്നിട്ടും
പ്രമോഷന്
നല്‍കാത്തതിനു
കാരണമെന്ത്;
(ഡി)
അര്‍ഹമായ
പ്രമോഷനുകള്‍
സമയബന്ധിതമായി
നല്കാത്തതുകൊണ്ട്
മസ്ദൂര്‍ തസ്തികയില്‍
ഒഴിവുകള്‍
ഉണ്ടാകുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പി.എസ്.സി
മസ്ദൂര്‍ റാങ്ക്
ലിസ്റ്റില്‍പ്പെട്ടവര്‍ക്ക്
നിയമനം നല്കാന് നടപടി
സ്വീകരിക്കുമോ?
അനര്‍ട്ട് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
2045.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനര്‍ട്ട് എന്ന സ്ഥാപനം
2011 മുതല്‍ 2016 വരെ
ഓരോ വര്‍ഷവും
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
വൈദ്യുതി മേഖലയില്‍
നടത്തിയെന്നും ഓരോ
വര്‍ഷവും എത്ര തുകയുടെ
കേന്ദ്ര/സംസ്ഥാന ഫണ്ട്
പ്രസ്തുത സ്ഥാപനത്തിന്
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും അനര്‍ട്ട്
സൗരോര്‍ജ്ജ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യമേഖലാ
സ്ഥാപനങ്ങള്‍ തുടങ്ങി
മറ്റു സ്ഥാപനങ്ങളുമായി
പ്രവര്‍ത്തന കരാറുകളുടെ
അടിസ്ഥാനത്തില്‍
പ്രവര്‍ത്തിച്ചു എന്നും
ആയതുവഴി എത്ര
മെഗാവാട്ട് വൈദ്യുതി
ലാഭത്തിലാക്കാന്‍
സാധിച്ചുവെന്നും എത്ര
തുക സബ്സിഡിയിനത്തില്‍
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
അനര്‍ട്ട്
നല്‍കിയെന്നും തരം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ ഓരോ വര്‍ഷവും
അനര്‍ട്ട് ഊര്‍ജ്ജ
സംരക്ഷണത്തിനായി വിതരണം
ചെയ്ത
ഉപകരണങ്ങള്‍/മറ്റുള്ളവ
എന്തെല്ലാം; ഇവ
അനര്‍ട്ടിന് നല്കിയ
സ്ഥാപനങ്ങള്‍ ഏതെല്ലാം;
പ്രസ്തുത സ്ഥാപനങ്ങള്‍
ഇവ എന്തു തുകയ്ക്ക്
നല്കി ;
ഉപഭോക്താക്കള്‍ക്ക്
അനര്‍ട്ട് എത്ര സബ്സിഡി
നല്കി എന്തു തുകയ്ക്ക്
വിതരണം ചെയ്തുവെന്നും
ആയതുവഴി എത്ര
മെഗാവാട്ട് വൈദ്യുതി
ലാഭത്തിലാക്കാന്‍
സാധിച്ചുവെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി
ഓണ്‍ലൈന്‍ പേയ്മെന്റ്
2046.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യുടെ ആകെ
ഉപഭോക്താക്കളുടെ എണ്ണം
വ്യക്തമാക്കാമോ;
(ബി)
ഡിസംബര്‍
, ജനുവരി മാസങ്ങളില്‍
കെ.എസ്.ഇ.ബി യുടെ
ബില്ലുകള്‍ ഓണ്‍ലൈന്‍
വഴിയടച്ച
ഉപഭോക്താക്കളുടെ എണ്ണം
സര്‍ക്കിള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ഇ.ബി
യും എസ്.ബി.റ്റി
യുമായുള്ള ഓണ്‍ലൈന്‍
പേയ്മെന്റ് സംബന്ധിച്ച
കരാറിന്റെ പകര്‍പ്പ്
നല്‍കാമോ;
(ഡി)
കെ.എസ്.ഇ.ബി-യില്‍
ബില്‍ അടയ്ക്കുവാനുള്ള
ഒരു എ.റ്റി.എം
പേയ്മെന്റ് മെഷീനിന്റെ
ചെലവ് എത്ര;
(ഇ)
മെഷീന്
സ്ഥാപിക്കുമ്പോള്‍
ഉണ്ടാകുന്ന നെറ്റ്
വര്‍ക്ക് ഫെസിലിറ്റി
ഏത് ഏജന്‍സിക്കാണ്
നല്‍കിയിട്ടുള്ളത്; ഒരു
മെഷീനിന്റെ നെറ്റ്
വര്‍ക്ക്
ഫെസിലിറ്റിക്കായി എത്ര
തുകയാണ് ചെലവാക്കേണ്ടി
വരുന്നത് ?
കെ.എസ്.ഇ.ബി
യിലെ കാഷ്യര്‍ /മീറ്റര്‍
റീഡര്‍ തസ്തിക
2047.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
. കാഷ്യര്‍ /മീറ്റര്‍
റീഡര്‍
തസ്തികയെകുറിച്ച് പഠനം
നടത്തുവാന്‍ ഐ.ഐ.എം.
കോഴിക്കോടിന് കരാര്‍
നല്‍കിയതെന്നാണ്;പ്രസ്തുത
പഠനത്തിന് എത്ര രൂപയാണ്
ചെലവ്;
(ബി)
പഠനറിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പഠനറിപ്പോര്‍ട്ട്
തയ്യാറാക്കിയില്ലെങ്കില്‍,
കാലതമസമുണ്ടാവുന്നതിന്റെ
കാരണമെന്ത്;
എന്നത്തേക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കും?
കെ.എസ്.ഇ.ബി.
മസ്ദൂര്‍ നിയമനം
2048.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ നിലവിലുള്ള
കെ.എസ്.ഇ.ബി. മസ്ദൂര്‍
പി.എസ്.സി. റാങ്ക്
ല്സ്റ്റില്‍ നിന്നും
ഇതുവരെ എത്ര പേരെ
നിയമിച്ചിട്ടുണ്ട് ;
(ബി)
ആകെ
എത്ര മസ്ദൂര്‍
തസ്തികകളാണ് ജില്ലയില്‍
ഉള്ളത് ; അതിൽ എത്ര
എണ്ണത്തില്‍ ജീവനക്കാരെ
നിയമിച്ചിട്ടുണ്ട് ;
എത്ര ഒഴിവുകളാണ്
നിലവിലുള്ളത് എന്ന്
വിശദമാക്കുമോ ;
(സി)
ഒഴിവുകളില്‍
അടിയന്തരമായി നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ ?
കെ.എസ്.ഇ.ബി.
മസ്ദൂര്‍ നിയമനം
2049.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
30.
9.2013-ന് നിലവില്‍
വന്ന കെ.എസ്.ഇ.ബി.
മസ്ദൂര്‍ പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെയായി
എത്ര പേര്‍ക്ക് നിയമനം
നല്കി; എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
ലിസ്റ്റിന്റെ കാലാവധി
എന്നവസാനിക്കും; ജില്ല
തിരിച്ച് വിശദാംശം
നല്‍കുമോ;
(ബി)
1.
1 . 2013 -ന് ശേഷം
ഓവര്‍സിയര്‍
ലെെന്‍മാന്‍
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
ഉണ്ടായിരുന്നു ;
പ്രസ്തുത ഒഴിവുകളില്‍
യഥാസമയം പ്രമോഷന്
നല്കി നിയമനം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ എത്രപേരെ
അത്തരത്തില്‍
നിയമിച്ചിട്ടുണ്ട്
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ;
(സി)
യഥാസമയം
പ്രമോഷന് നല്കി
നിലവിലുള്ള മസ്ദൂര്‍
റാങ്ക് ലിസ്റ്റില്‍
നിന്നും പരാമവധി
ഉദ്യോഗാര്‍ത്ഥികളെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
കെ.എസ്.ഇ.ബി.മസ്ദൂര്‍
2050.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
30.09.2013 ന്
കെ.എസ്.ഇ.ബി.മസ്ദൂര്‍
ലിസ്റ്റ് നിലവില്‍
വന്നതിന് ശേഷം ഇതുവരെ
കൊല്ലം ജില്ലയില്‍ എത്ര
നിയമനം
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര ഒഴിവ് ഉണ്ടെന്നും,
എത്ര ഒഴിവ്
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ഇ.ബി
യില്‍ മസ്ദൂര്‍ നിയമനം
നടക്കുന്നതിന് ഏറെ
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
ലാഭ
പ്രഭ പദ്ധതിയുടെ മൂന്നാം
ഘട്ടം
2051.
ശ്രീ.സി.മമ്മൂട്ടി
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാഭ
പ്രഭ പദ്ധതിയുടെ ഒന്നും
രണ്ടും ഘട്ടങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(ബി)
മൂന്നാം
ഘട്ടത്തില്‍ എന്തൊക്കെ
നടപടികളാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
ഉപഭോഗവുമായി
ബന്ധപ്പെട്ട ഇ-
വേസ്റ്റ് ശേഖരിക്കാനും
റീ സൈക്കിള്‍ ചെയ്യാനും
വൈദ്യുതി ബോര്‍ഡിന്റെ
നിയന്ത്രണത്തില്‍
എന്തെങ്കിലും
സംവിധാനമുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
സംവിധാനം
ഏര്‍പ്പെടുത്തുമോ എന്ന്
വ്യക്തമാക്കുമോ?
കേരള
പവര്‍ ഇപ്രൂവ്മെന്റ് സ്കീം
2052.
ശ്രീ.കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള പവര്‍
ഇപ്രൂവ്മെന്റ് സ്കീം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വിവര
സാങ്കേതിക വിദ്യാധിഷ്ഠിത
സേവനങ്ങള്‍
2053.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉൗര്‍ജ്ജ രംഗത്ത്
വിവരസാങ്കേതിക
വിദ്യാധിഷ്ഠിത
സേവനങ്ങള്‍ക്ക് കര്‍മ്മ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
പുതിയ
സെക്ഷന്‍ ഓഫീസുകള്‍
2054.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിസ്തൃതിയും
ജനസംഖ്യയും താരതമ്യേന
കൂടുതലുള്ള
സ്ഥലങ്ങളില്‍ കെ.എസ്
.ഇ.ബി. പുതിയ സെക്ഷന്‍
ഓഫീസുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
പുതിയ
സെക്ഷന്‍ ഓഫീസുകള്‍
2055.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പുതിയ
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസുകള്‍
ആരംഭിച്ചുവെന്നും
എവിടെയെല്ലാമാണെന്നും
ഓരോ ഓഫീസ് പരിധിയിലേയും
ഉപഭോക്താക്കളുടെ
എണ്ണവും
വ്യക്തമാക്കാമോ;
(ബി)
പുതിയ
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നു;
(സി)
മലപ്പുറം
മണ്ഡലത്തിലെ
പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഇ)
പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
തടസ്സം എന്തെന്ന്
വിശദമാക്കുമോ?
വികസന
പദ്ധതികള്‍
2056.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി നിയോജക
മണ്ഡലത്തില്‍ ഊര്‍ജ്ജ
വകുപ്പ് മുഖേന
നടപ്പിലാക്കിയ വികസന
പദ്ധതികള്‍
ഏതൊക്കെയാണ്; എത്ര
ഫണ്ട് ചെലവഴിച്ചു.;
വിശദാംശം നല്‍കുമോ?
ഇന്ധന
സര്‍ചാര്‍ജ്ജ്
2057.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
കെ.അജിത്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
ജൂലൈ ഒന്നു മുതല്‍ 2015
മാര്‍ച്ച് 31 വരെ ഇന്ധന
സര്‍ചാര്‍ജ്ജ്
ഇനത്തില്‍ വൈദ്യുതി
ബോര്‍ഡിന് എത്ര തുക
പിരിഞ്ഞു കിട്ടാനുണ്ട്;
ഈ തുക
പിരിച്ചെടുക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇന്ധന
സര്‍ചാര്‍ജ്ജിന്റെ
പേരില്‍ സംസ്ഥാനത്ത്
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
സാദ്ധ്യതയുണ്ടോ;
ഉണ്ടെങ്കില്‍ എന്നു
മുതല്‍ വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ആശ്രയ
ട്രസ്റ്റിന്റെ ഓഫീസിനു
സമീപത്ത് ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കൽ
2058.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
കാന്‍സര്‍ സെന്ററിലെ
രോഗികളെ പരിചരിക്കുന്ന
ആശ്രയ ട്രസ്റ്റിന്റെ
ഓഫീസിനു സമീപത്ത്
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
കത്ത് ലഭ്യമായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി ഇതിനകം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വെളിപ്പെടുത്താമോ;
(സി)
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഏറനാട്
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
2059.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
ആദിവാസി കോളനികളെയാണ്
വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തി
വൈദ്യുതീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
ഏതെല്ലാം ആദിവാസി
കോളനികള്‍
വൈദ്യുതീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഏറനാട് മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടത്തുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഹൈഡല്‍
ടൂറിസം
2060.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിങ്ങല്‍കുത്തിലും
ഷോളയാറിലും ഹൈഡല്‍
ടൂറിസത്തിന്റെ
വികസനത്തിനായി കൂടുതല്‍
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
ഇവിടങ്ങളിലെ
കെ.എസ്.ഇ.ബി. വക
ക്വാര്‍ട്ടേഴ്സുകള്‍
നവീകരിച്ച്
ടൂറിസ്റ്റുകള്‍ക്ക്
താമസ സൗകര്യത്തിന്
പ്രയോജനപ്പെടുത്തുന്നതിനും
റോഡുകള്‍
നവീകരിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
സൗജന്യ
വൈദ്യുതീകരണം
2061.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.പി.എല്‍.
വിഭാഗത്തില്‍പ്പെടുന്നവരുടെ
വീടുകള്‍ സൗജന്യമായി
വൈദ്യുതീകരണം
നടത്തുന്നതിന്
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ പേര്,
സൗജന്യ വൈദ്യുതീകരണം
ലഭിക്കാനുള്ള മറ്റ്
മാനദണ്ഡങ്ങള്‍ എന്നിവ
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(സി)
ഇടുക്കി
ജില്ലയില്‍ നിന്നും
എത്ര അപേക്ഷകര്‍ക്ക് ഈ
പദ്ധതിയില്‍ സൗജന്യ
വൈദ്യുതീകരണം നടത്തി
നല്‍കിയെന്ന്
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതി പ്രകാരം
അര്‍ഹതപ്പെട്ടവര്‍
സൗജന്യ
വൈദ്യുതീകരണത്തിനായി
ഏത് ഓഫീസിലാണ് അപേക്ഷ
നല്‍കേണ്ടതെന്ന്
വ്യക്തമാക്കാമോ?
ലാഭപ്രഭ
2062.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുത ഉപഭോഗം
കുറയ്ക്കുന്നതിന്
ആവിഷ്ക്കരിച്ച
'ലാഭപ്രഭ' പദ്ധതി
വിജയകരമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം എത്ര
ഗുണഭോക്താക്കള്‍ക്ക്
സമ്മാനങ്ങള്‍ വിതരണം
ചെയ്തിട്ടുണ്ട്;
നാളിതുവരെ ഇതിനായി
എന്തു തുക ചെലവഴിച്ചു;
(സി)
പ്രസ്തുത
പദ്ധതിപ്രകാരം എത്ര
രൂപയുടെ വൈദ്യുതി
ലാഭിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(ഡി)
പ്രസ്തുത
പദ്ധതിപ്രകാരം വൈദ്യുതി
ലാഭിച്ചതായി
അവകാശപ്പെടുന്ന
ഉപഭോക്താക്കളെ
പദ്ധതിപ്രകാരമുള്ള
ഗുണഭോക്താവായി
തെരഞ്ഞെടുക്കുന്ന രീതി
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതി കാര്യക്ഷമമായി
നടക്കുന്നില്ലെന്ന
ഉപഭോക്താക്കളുടെ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനും
പദ്ധതിയുടെ ലക്ഷ്യം
സാക്ഷാല്കരിക്കുന്നുണ്ടോയെന്ന്
വിലയിരുത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
ഇടുക്കി
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
2063.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇടുക്കി നിയോജക
മണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
കൈവരിക്കാനായി നടത്തിയ
പ്രവര്‍ത്തികളുടെ
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
2016 ജനുവരി 31 വരെ
നല്കിയ പുതിയ വൈദ്യുതി
കണക്ഷനുകളുടെ എണ്ണം
സെക്ഷന്‍ ഓഫീസ്
തിരിച്ച് ലഭ്യമാക്കുമോ?
ഊര്‍ജ്ജ
മേഖല കൈവരിച്ച നേട്ടങ്ങള്‍
2064.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജ മേഖല കൈവരിച്ച
നേട്ടങ്ങള്‍
വിശദമാക്കുമോ;
(ബി)
പാരമ്പര്യേതര
ഊര്‍ജ്ജോത്പാദനത്തില്‍
സംസ്ഥാനത്തിന്റെ
നേട്ടങ്ങള്‍
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ഇ.ബി.യുടെ
സേവനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
മസ്ദൂര്‍, ലൈന്മാന്,
ഓവര്‍സീയര്‍
തസ്തികകളിലെ ഒഴിവുകള്‍
യഥാസമയം നികത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
വിശദാംശം ലഭ്യമാക്കുമോ?
ഹെെഡല്‍
ടൂറിസം
2065.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഹെെഡല്‍ ടൂറിസം
സാധ്യതകള്‍
പ്രയോജനപ്പെടുത്തി
ഇടുക്കി
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയതും തുടക്കം
കുറിച്ചതുമായ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
പുറത്ത്
നിന്ന് വാങ്ങുന്ന വൈദ്യുതി
2066.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മുതല്‍ 2015 വരെ
സംസ്ഥാനത്തിന് പുറത്ത്
നിന്നും വാങ്ങിയ
വൈദ്യുതിയുടെ അളവും
ഇതിനായി ചെലവഴിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഉയര്‍ന്ന
വില കൊടുത്ത്
സംസ്ഥാനത്തിന് പുറത്ത്
നിന്ന് വൈദ്യുതി
വാങ്ങുന്നത്
കുറയ്ക്കുന്നതിനായി ഈ
സര്‍ക്കാരിന്റെ കാലത്ത്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
ഊര്‍ജ്ജ
സംരക്ഷണ പ്രവര്‍ത്തനം
2067.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണ പ്രവര്‍ത്തന
ഫലമായി 'പീക്ക്
ഡിമാന്റ്' എത്ര
കുറയ്ക്കാന്‍
കഴിഞ്ഞുവെന്നു
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനം മുഖേന
പവര്‍ പര്‍ച്ചേസ് എത്ര
യൂണിറ്റ് കുറയ്ക്കാന്‍
കഴിഞ്ഞുവെന്നു
അറിയിക്കാമോ ?
എനര്‍ജി
ഇന്നവേഷന്‍ സോണിന്റെ
പ്രവര്‍ത്തനം
2068.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എനര്‍ജി ഇന്നവേഷന്‍
സോണിന്റെ പ്രവര്‍ത്തനം
എന്നാണ് ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ?
ഉൗര്‍ജ്ജ
വകുപ്പ് കൊട്ടാരക്കര
നടപ്പാക്കിയ വികസന പദ്ധതി
2069.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ ഉൗര്‍ജ്ജ
വകുപ്പ് മുഖേന
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ചു
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
ഇനം തിരിച്ച്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ളവ
എതെല്ലാമെന്നും ആയതിന്
വകയിരുത്തിയ തുകയും
വ്യക്തമാക്കുമോ?
വൈദ്യുതി
ഉല്പാദനം
2070.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഉപയോഗത്തിനായി എത്ര
വൈദ്യുതിയാണ്
ആവശ്യമായിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
വൈദ്യുതി ഉല്പാദനം
എത്ര;ഉല്പാദനവും
ഉപഭോഗവും തമ്മില്‍
നിലവിലുള്ള അന്തരം
എത്ര;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വൈദ്യുതിയുടെ
കുറവ്
പരിഹരിക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം;
വിശദാംശം ലഭ്യമാക്കുമോ?
വൈദ്യുതി
ഉല്പാദനം
2071.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആരംഭിച്ചതും, പദ്ധതി
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തനക്ഷമമാക്കിയതുമായ
ചെറുകിട വൈദ്യുതി
ഉല്പാദന
കേന്ദ്രങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
വൈദ്യുതി
ദുരുപയോഗം
2072.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ തരത്തിലുമുള്ള
വൈദ്യുതി ദുരുപയോഗം
തടയുവാനായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
വൈദ്യുതി
മോഷണം സംബന്ധിച്ച്
വിവരം
നല്‍കുന്നവര്‍ക്ക്
പാരിതോഷികം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നു മുതലാണ്
പ്രഖ്യാപിച്ചത്;
ഇതിലൂടെ എത്ര
മോഷണക്കേസ്സുകള്‍
കണ്ടെത്തി; എന്ത് തുക
ഇതിലൂടെ പിഴയിനത്തില്‍
ഈടാക്കി; എന്ത് തുക
പാരിതോഷികമായി നല്കി;
വിശദാംശം ലഭ്യമാക്കുമോ?
വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
ശിപാര്‍ശ
2073.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
തകരാര്‍ സമയബന്ധിതമായി
പരിഹരിച്ചില്ലായെങ്കില്‍
പിഴ നല്‍കണമെന്ന
വൈദ്യുതി റഗുലേറ്ററി
കമ്മീഷന്റെ ശിപാര്‍ശ
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് വൈദ്യുതി
ബോര്‍ഡിലെ
തൊഴിലാളികളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
യൂണിയനുകളുടെ അഭിപ്രായം
തേടിയിട്ടുണ്ടോ ;
വ്യക്തമാക്കാമോ;
(സി)
വൈദ്യുതി
തകരാര്‍ സമയബന്ധിതമായി
പരിഹരിക്കുന്നതിന്
മതിയായ സൗകര്യങ്ങള്‍
ബോര്‍ഡ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഓരോ സെക്ഷനിലും
ജീവനക്കാരെ
നിയമിക്കുമോ?
വൈദ്യൂതി
നിലയങ്ങളുടെ സ്ഥാപിത ശേഷി
2074.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിലെ
വൈദ്യൂതി നിലയങ്ങളുടെ
സ്ഥാപിത ശേഷിയും
ഉല്പാദനവും എത്ര
മെഗാവാട്ടാണ്;
വ്യക്തമാക്കാമോ;
(ബി)
വിവിധ
തരം നിലയങ്ങളില്‍
നിന്നും പ്രതിദിനം എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് നിലവില്‍
ഉല്‍പ്പാദിപ്പിക്കുന്നത്;
തരം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
പ്രതിദിനം പുറമെ
നിന്നും വാങ്ങുന്ന
വൈദ്യുതി എത്ര; ആയതിന്
ദിനം പ്രതി വരുന്ന
ചെലവ് എത്ര;
വ്യക്തമാക്കുമോ;
നിലവില്‍ പ്രതിദിനം
കേന്ദ്ര വിഹിതമായി
ലഭിക്കുന്ന വൈദ്യൂതി
എത്ര; ആയത് 2010-11ല്‍
എത്രയായിരുന്നു;
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
ജലസംഭരണികളില്‍ എത്ര
മെഗാവാട്ട് വൈദ്യൂതി
ഉല്പാദിപ്പിക്കാനുള്ള
വെള്ളമാണ്
ശേഷിക്കുന്നത്;
(ഇ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര മെഗാവാട്ട്
വൈദ്യുതി കൂടുതലായി
ഉത്പാദിപ്പിച്ചു; ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം നാളിതുവരെ
എത്ര മെഗാവാട്ട്
വൈദ്യുതിയാണ് കൂടുതലായി
ഉല്‍പ്പാദിപ്പിച്ചത്;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
സംസ്ഥാനത്തിന്
പുറത്തു നിന്ന്
വൈദ്യുതി എത്തിക്കാന്‍
കഴിയാതെ വന്നതിനാല്‍
സംസ്ഥാനത്ത് വൈദ്യുതി
പ്രതിസന്ധിയും,
ഉയര്‍ന്ന നിരക്കില്‍
വൈദ്യുതി വാങ്ങേണ്ട
സാഹചര്യവും
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)
എങ്കില്‍
ഇത് പരിഹരിക്കുവാന്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്നും
ഇതിനായി എന്തു തുക
നാളിതുവരെ
മാറ്റിവച്ചുവെന്നും
ആയതില്‍ എത്ര
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
ഉൗര്‍ജ്ജ
സംരക്ഷണനായി കര്‍മ്മ പദ്ധതി
2075.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
കെ.മുരളീധരന്
,,
ലൂഡി ലൂയിസ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉൗര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കര്‍മ്മ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
ഉദ്ദേശ്യലക്ഷ്യങ്ങള്‍
കെെവരിക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മലപ്പുറം
മണ്ഡലത്തിലെ വൈദ്യുതി
വകുപ്പിന്റെ പ്രവർത്തനം
2076.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മലപ്പുറം
മണ്ഡലത്തില്‍
നടപ്പാക്കിയ വൈദ്യൂതി
വകുപ്പിന്റെ
പ്രധാനപ്പെട്ട വികസന
പദ്ധതികള്‍
എതെല്ലാമാണ്; വിശദാംശം
നല്‍കുമോ;
(ബി)
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്,
ത്രീഫേസ് ലൈന്‍
വലിക്കല്,
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കല്‍
എന്നിവയ്ക്കായി
നീക്കിവച്ച തുകയും,
സ്ഥാപിച്ച
ട്രാന്‍സ്ഫോര്‍മറുകളുടെ
എണ്ണവും വിശദമാക്കാമോ?
വൈദ്യുതി
മീറ്ററുകളുടെ ഉപയോഗം
2077.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം, നാളിതുവരെ എത്ര
വൈദ്യുതി മീറ്ററുകള്‍
വാങ്ങി ; ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്നും
; അവയില്‍ ഇലക്ട്രോണിക്
മീറ്ററുകള്‍ എത്ര;
മെക്കാനിക്കല്‍
മീറ്ററുകള്‍ എത്ര;
ഇവയുടെ ഇനം തിരിച്ച
മീറ്റര്‍ വില എത്ര ;
(ബി)
ഇതില്‍
എത്ര മീറ്റര്‍
ഉപയോഗിച്ചു; ഇനി എത്ര
മീറ്റര്‍
ഇപയോഗിക്കുവാനുണ്ട്;
മീറ്ററുകള്‍
വാങ്ങുവാനായി നാളിതുവരെ
എത്ര രൂപ ചെലവായി ;
എത്ര തുക കുടിശ്ശിക
നൽകാനുണ്ട്
;ആര്‍ക്കെല്ലാം
;വിശദാശം
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
ഗാര്‍ഹിക/മറ്റുമേഖലകളില്‍
എത്ര കണക്ഷനുകള്‍
വീതമുണ്ട് ; അവയിൽ ഓരോ
വിഭാഗത്തിലും
മെക്കാനിക്കല്‍/ഇലക്ട്രോണിക്
മീറ്ററുകള്‍ എത്ര എന്ന്
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്തെ
വൈദ്യുതി
ഉപഭോക്താക്കള്‍
ഉപയോഗിക്കുന്ന
മെക്കാനിക്കല്‍/ഇലക്ട്രോണിക്
വൈദ്യുതി മീറ്ററുകളില്‍
നിലവിൽ കേടായ
മീറ്ററുകള്‍ എത്രയെന്ന്
തരം തിരിച്ച്
വ്യക്തമാക്കുമോ ;
(ഇ)
കേടായ
മുഴുവന്‍ മീറ്ററുകളും
മാറ്റി
സ്ഥാപിക്കുന്നതിന്
ബോര്‍ഡിന് എത്ര രൂപ
ചെലവ് വരുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(എഫ്)
നിലമ്പൂര്‍
ഡിവിഷനില്‍
ഇത്തരത്തില്‍ എത്ര
മീറ്ററുകളാണ് നിലവിൽ
കേടായി കിടക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
വൈദ്യുതി
ഉല്പാദിപ്പിക്കാന് കൊറിയന്‍
കമ്പനിയുമായി ധാരണ
2078.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊറിയന്‍
കമ്പനിയായ
ടാന്ജോംഗുമായുണ്ടാക്കിയ
ധാരണ പ്രകാരം നിലവില്‍
പ്രതി വര്‍ഷം എത്ര
മെഗാവാട്ട് വൈദ്യുതി
ലഭ്യമാകുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിച്ച്
നല്‍കാനാണ്
ടാന്ജോംഗുമായി
ധാരണയുണ്ടാക്കിയതെന്ന്
വിശദമാക്കാമോ?
അനര്‍ട്ട്
മുഖേന സംസ്ഥാനത്ത്
നടപ്പാക്കുന്ന സൗരോര്‍ജ്ജ
പദ്ധതി
2079.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനര്‍ട്ട്
മുഖേന സംസ്ഥാനത്ത്
നടപ്പാക്കുന്ന
സൗരോര്‍ജ്ജ
പദ്ധതികളില്‍
ഏതിലെങ്കിലും സുരാന
വേഞ്ചേഴ്സ് ലിമിറ്റഡ്
എന്ന സ്ഥാപനം
പങ്കാളിയായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എപ്പോഴെല്ലാം ഏതെല്ലാം
പദ്ധതികളിലാണ്
പങ്കാളിയായത്;
(സി)
ടെണ്ടര്‍
മുഖേനയാണോ ഇൗ
സ്ഥാപനത്തെ ഇതിനായി
തെരഞ്ഞെടുത്തതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
നടപ്പാക്കിയ
പദ്ധതികളുടെ പേരില്‍ ഇൗ
സ്ഥാപനത്തിന് ഇതുവരെ
എത്ര രൂപയാണ്
നല്‍കാനുള്ളത്; അതില്‍
എത്ര രൂപ ഇതുവരെ
നല്‍കിയിട്ടുണ്ട്; ഓരോ
പ്രാവശ്യവും നല്കിയ
തുകയും തീയതിയും
വ്യക്തമാക്കുമോ;
(ഇ)
ഇൗ
സ്ഥാപനം സംസ്ഥാനത്ത്
പദ്ധതികള്‍
നടപ്പാക്കുന്നതിന്
ഫ്രാഞ്ചെെസികളെ
ചുമതലപ്പെടുത്തിയിരുന്നോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ഊര്‍ജ്ജിത
ഊര്‍ജ്ജ വികസന പരിഷ്കരണ
പദ്ധതി
2080.
ശ്രീ.കെ.അച്ചുതന്
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജിത ഊര്‍ജ്ജ
വികസന പരിഷ്കരണ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വീടുകളിലെ
സൗരോര്‍ജ്ജ പ്ലാന്റുകള്‍
2081.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെ.എന്‍.എന്‍.എസ്.എം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വീടുകളില്‍ സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിക്കുന്ന പദ്ധതി
എന്നാണ് ആരംഭിച്ചത്;
എത്ര വീടുകളില്‍
സ്ഥാപിക്കാനാണ് പദ്ധതി
ലക്ഷ്യമിട്ടിരുന്നത്;
ഇതുവരെ എത്ര വീടുകളില്‍
സ്ഥാപിച്ചു;
(ബി)
പദ്ധതി
നടപ്പാക്കുന്നതിന് എത്ര
കമ്പനികളെയാണ്
അനെര്ട്ട്തെരഞ്ഞെടുത്തിരുന്നത്;
ഏതെല്ലാം; ഓരോ
കമ്പനികളും 1കിലോ
വാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാന്
ടെണ്ടറില്‍
രേഖപ്പെടുത്തിയ
എസ്റ്റിമേറ്റ് തുക
എത്രയായിരുന്നു;
ഗുണഭോക്താവിന് സംസ്ഥാന
ഗവണ്മെന്റിന്റെ
സബ്സിഡി എത്ര
രൂപയായിരുന്നു;
(സി)
2012
ല്‍ കേന്ദ്ര
ഗവണ്മെന്റിന്റെ
എം.എന്‍ ആര്.ഇ വകുപ്പു
ഈ പദ്ധതിയിൽ 1 കിലോ
വാട്ട്സിസ്റ്റത്തിന്
വേണ്ടി അംഗീകരിച്ച
എസ്റ്റിമേറ്റ് തുക
എത്രയായിരുന്നു: ഈ
തുകയില്‍ കേന്ദ്ര
ഗവണ്മെന്റ് മാറ്റം
വരുത്തിയിട്ടുണ്ടോ;
എത്ര പ്രാവശ്യം തുക
പുതുക്കി നിശ്ചയിച്ചു;
ഓരോ പ്രാവശ്യവും
പുതുക്കി നിശ്ചയിച്ച
തുക എത്ര എന്ന്
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
ഗവണ്മെന്റ് വില
പുതുക്കിയതനുസരിച്ചു
സബ്സിഡിയില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
കേന്ദ്ര
ഗവണ്മെന്റ് സോളാര്‍
പ്ലാന്റുകളുടെ വില
പുതുക്കി
നിശ്ചയിച്ചതിനനുസരിച്ച്
പ്ലാന്റുകളുടെ വില
പുതുക്കി നിശ്ചയിച്ചോ;
എങ്കില്‍ എപ്പോഴെല്ലാം
വ്യക്തമാക്കുമോ ;
(എഫ്)
വില
പുതുക്കി
നിശ്ചയിച്ചിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ?
കുടിവെള്ള
പദ്ധതികളുടെ വെെദ്യുതി
നിരക്ക്
2082.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
പദ്ധതികള്‍ക്ക്
നിലവില്‍ ഇൗടാക്കുന്ന
വെെദ്യുതി നിരക്ക്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കുടിവെള്ള
പദ്ധതികളുടെ വെെദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പ്രോജക്ട്
സണ്‍ഷിഫ്റ്റ്
2083.
ശ്രീ.എം.എ.
വാഹീദ്
,,
പി.എ.മാധവന്
,,
കെ.മുരളീധരന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രോജക്ട് സണ്‍ഷിഫ്റ്റ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
അട്ടപ്പാടി
മേഖലയിലെ കാറ്റാടിപ്പാടങ്ങള്‍
2084.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി
മേഖലയില്‍
സ്ഥാപിച്ചിട്ടുള്ള
കാറ്റാടിപ്പാടങ്ങള്‍
എത്ര ; ഇതു വഴി എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നത്;
പാടങ്ങള്‍ സ്ഥാപിച്ചത്
എന്നാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
കാറ്റാടിപ്പാടങ്ങളുടെ
ഉടമസ്ഥന് ആരാണെന്ന്
വ്യക്തമാക്കുമോ; ഈ
പാടങ്ങള്‍ സ്ഥാപിച്ച
ഏജന്‍സിയുടെ പേരും
ചെലവഴിച്ച തുകയും
വ്യക്തമാക്കാമോ;
(സി)
ആദിവാസികള്‍ക്ക്
നിയമപരമായി
അവകാശപ്പെട്ട ഭൂമിയില്‍
എത്ര
കാറ്റാടിപ്പാടങ്ങളാണ്
ഉള്ളത്; ഇവിടെ നിന്നും
എത്ര യൂണിറ്റ് വൈദ്യുതി
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആദിവാസികള്‍ക്ക്
അര്‍ഹതപ്പെട്ട ഭൂമിയിലെ
കാറ്റാടിപാടങ്ങളില്‍
നിന്നും ലഭിക്കുന്ന
വരുമാനത്തിന്റെ നിശ്ചിത
വിഹിതം ആദിവാസികള്‍ക്ക്
ലഭിക്കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ പുതിയ
ട്രാന്സ്ഫോര്മര്കള്
2085.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കാസര്‍ഗോഡ്
ജില്ലയില്‍ പുതിയതായി
എത്ര
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിച്ചിട്ടുണ്ട്
എന്ന് സെക്ഷന്‍
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വോള്‍ട്ടേജ്
ക്ഷാമം മൂലം
പ്രയാസപ്പെടുന്ന
ഏതെല്ലാം
പ്രദേശങ്ങളില്‍ ഇനി
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാന്‍
ബാക്കിയുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
വളരെ
അത്യന്താപേക്ഷിതമായിട്ടുള്ള
സ്ഥലങ്ങളില്‍
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാന്‍ കാലതാമസം
നേരിടുന്നത്
എന്തുകൊണ്ടാണ്;
മെറ്റീരിയലുകളുടേയും
ജീവനക്കാരുടേയും
കുറവാണെങ്കില്‍
അതേക്കുറിച്ച്
വ്യക്തമാക്കാമോ?
സൗരോര്‍ജ്ജ
പദ്ധതികള്‍
2086.
ശ്രീ.ബെന്നി
ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
എം.എ. വാഹീദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗരോര്‍ജ്ജ പദ്ധതികള്‍
നടപ്പാക്കാന്‍
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അമ്പലപ്പുഴ
മണ്ഡലത്തിലെ വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ് പദ്ധതികള്‍
2087.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പദ്ധതികള്‍ ഓരോന്നും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി എത്ര പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചുവെന്നും എത്ര
ലൈന്‍ കണ്വര്ഷന്
നടത്തിയെന്നും
വിശദമാക്കാമോ;
(സി)
ഓരോ
പദ്ധതിയും അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഇടുക്കിയിലെ
പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍
2088.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
നിയോജകമണ്ഡലത്തില്‍ ഈ
ഗവണ്മെന്റ് ആകെ എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
പുതുതായി
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കുമോ?
ആതിരപ്പള്ളി
ജലവൈദ്യുത പദ്ധതി
2089.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആതിരപ്പള്ളി
ജലവൈദ്യുത പദ്ധതിക്ക്
കേന്ദ്ര വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത പദ്ധതി
സംബന്ധിച്ച് കേന്ദ്ര ജല
കമ്മീഷന് വനം
പരിസ്ഥിതി
മന്ത്രാലയത്തിന്
നല്‍കിയിട്ടുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
സാമൂഹിക
വനാവകാശ നിയമം ഈ പദ്ധതി
പ്രദേശത്ത്
ബാധകമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
പ്രദേശത്തെ ഊരുകളിലുള്ള
ആദിവാസികളുടെ സുരക്ഷിത
ജീവിത വ്യവസ്ഥകളെ
ബാധിക്കാനിടയുണ്ടോ;
ഉണ്ടെങ്കില്‍ ഈ
ആദിവാസികളെ
സംരക്ഷിക്കുന്നതിന്
എന്തു നടപടികളാണ്
ഉള്ളതെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്ത്
വെെദ്യുതി ഉല്പാദനത്തില്
ഉണ്ടായ വര്‍ദ്ധനവ്
2090.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2015 ഡിസംബര്‍ 31 വരെ
സംസ്ഥാനത്ത് വെെദ്യുതി
ഉല്പാദനത്തില് ഉണ്ടായ
വര്‍ദ്ധനവ് എത്രയാണ്;
(ബി)
ഏതെല്ലാം
പുതിയ പദ്ധതികളാണ്
മേല്‍ കാലയളവില്‍
കമ്മീഷന് ചെയ്തത്എന്ന്
വ്യക്തമാക്കുമോ;
(സി)
മേല്പറഞ്ഞ
കാലയളവില്‍ ആരംഭിച്ചതും
പ്രവൃത്തി
നടക്കുന്നതുമായ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ സൗരോര്‍ജ്ജ
പ്ലാന്റുകള്‍
2091.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിച്ച് വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനായി
ആവിഷ്ക്കരിച്ചിരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇൗ
വിഷയത്തില്‍ ജയില്‍
വകുപ്പ് സ്വീകരിച്ച
നടപടികള്‍ മൂലം എത്ര
കിലോ വാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാന്
സാധിക്കുന്നുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്ക്
ആവശ്യമായ അളവില്‍
കെട്ടിടവും
സ്ഥലവുമുണ്ടെങ്കില്‍
അവിടെ സൗരോര്‍ജ്ജ
പ്ലാന്റ് സ്ഥാപിച്ച്
വൈദ്യുതി ഉല്പാദനം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ചാത്തന്നൂര്‍
സബ് സ്റ്റേഷന്
2092.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പരവൂര്‍ 33 കെ. വി. സബ്
സ്റ്റേഷന് 66 കെ. വി.
സബ് സ്റ്റേഷനായി
ഉയര്‍ത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം അറിയിക്കുമോ?
രാജീവ്ഗാന്ധി
ഗ്രാമീണ വൈദ്യുതീകരണ യോജന
2093.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
ലൂഡി ലൂയിസ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാജീവ്ഗാന്ധി ഗ്രാമീണ
വൈദ്യുതീകരണ യോജന
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സണ്‍ഷിഫ്റ്റ്
പദ്ധതി
2094.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡ് പ്രഖ്യാപിച്ച
സണ്‍ഷിഫ്റ്റ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ മുതല്‍
മുടക്കുന്ന
ഉപഭോക്താവിന്
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
പദ്ധതി ഇപ്പോഴും
തുടരുന്നുണ്ടോ;
പദ്ധതിയുടെ ഭാഗമായി
ബാേര്ഡിന് വരുമാനം
ലഭ്യമായിട്ടുണ്ടോ;വ്യക്തമാക്കാമോ
?
അതിരപ്പിള്ളി
ജലവൈദ്യുത പദ്ധതി
2095.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
വൈദ്യുത പദ്ധതിയുടെ
നിലവിലെ അവസ്ഥ എന്താണ്;
ഈ പദ്ധതിയ്ക്ക്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
മുന്നോട്ട് പോകുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
ഇക്കാര്യത്തില്‍ നയം
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
പഴശ്ശിസാഗര്‍
ജലവൈദ്യുത പദ്ധതി
2096.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പഴശ്ശിസാഗര്‍
ജലവൈദ്യുത പദ്ധതിയുടെ
പുതുക്കിയ പ്രോജക്ട്
റിപ്പോര്‍ട്ടിന്
അംഗീകാരവും
ഭരണാനുമതിയും
നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രോജക്ട്
റിപ്പോര്‍ട്ടിന്
അംഗീകാരം നല്‍കുകയും
ഭരണാനുമതി നല്‍കുകയും
ചെയ്തെങ്കില്‍ പ്രസ്തുത
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിന്
ജലവിഭവ വകുപ്പില്‍
നിന്നും എന്‍.ഒ.സി.
ലഭിക്കുന്നതിനുള്ള
അപേക്ഷയിന്മേലുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
3.05 ഹെക്ടര്‍ സ്ഥലം
കെ.എസ്.ഇ.ബി. ക്കു
കൈമാറുന്നതിനുള്ള
അപേക്ഷ ജലവിഭവ
വകുപ്പിനു
സമര്‍പ്പിക്കുകയുണ്ടായോ;
ഉണ്ടെങ്കില്‍ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
ഇലക്ട്രിക്കല്‍ ഡിവിഷനുകള്‍
2097.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ ഏതൊക്കെ
ഇലക്ട്രിക്കല്‍
ഡിവിഷനുകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
ഡിവിഷനുകളില്‍ വിവിധ
കാറ്റഗറിയിലായി എത്ര
അനുവദനീയ തസ്തികകളാണ്
നിലവിലുള്ളത്;
ജീവനക്കാരെ നിയമിക്കാതെ
ഒഴിവായിക്കിടക്കുന്ന
തസ്തികകള്‍
ഏതൊക്കെയെന്നും ഇവിടെ
ജീവനക്കാരെ
എന്നത്തേക്ക്
നിയമിക്കുമെന്നും
അറിയിക്കുമോ?
(സി)
പ്രസ്തുത
ഇലക്ട്രിക്കല്‍
സെക്ഷനുകളില്‍
ജീവനക്കാരെ നിയമിക്കാതെ
ഒഴിവായികിടക്കുന്ന
തസ്തികകള്‍
ഏതൊക്കെയാണെന്ന്
സെക്ഷന്‍ ഓഫീസ്
തിരിച്ച് അറിയിക്കുമോ;
ജീവനക്കാരെ
നിയമിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
ഊര്ജ്ജോല്പാദന
മേഖലയിലെ കര്‍മ്മ പദ്ധതികള്‍
2098.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
പി.എ.മാധവന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജമേഖലയില്‍
ഉല്പാദന രംഗത്ത്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ജലസംഭരണികളില്‍
നിന്നുള്ള വൈദ്യുതി
ഉല്‍പ്പാദനം
2099.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴക്കാലത്ത്
സംസ്ഥാനത്തെ
ജലസംഭരണികളില്‍ ഉണ്ടായ
ജലവര്ദ്ധനവ്
എത്രയാണെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
ജലനിരപ്പ്
കണക്കിലെടുത്ത് വൈദ്യുത
ഉല്‍പ്പാദനത്തില്‍ എത്ര
ശതമാനം വര്‍ദ്ധനവ്
ഉണ്ടാകുമെന്നാണ്
കണക്കാക്കുന്നത്;
(സി)
ഇൗ
ജലം ഉപയോഗിച്ച് എത്ര
ദിവസത്തേക്കുള്ള
വൈദ്യുതി
ഉദ്പാദിപ്പിക്കാനാവുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ശേഷിക്കുന്ന
ദിവസത്തേക്കുള്ള
വൈദ്യുതി എന്തെല്ലാം
മാര്‍ഗ്ഗങ്ങളിലൂടെ
കണ്ടെത്താന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
ഇലക്ട്രിക്കല്‍
സെക്ഷനാഫീസ്
2100.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ആരംഭിച്ച
ഇലക്ട്രിക്കല്‍
സെക്ഷനാഫീസുകളുടെ
വിശദവിവരം ലഭ്യമാക്കാമോ
;
(ബി)
ഇലക്ട്രിക്കല്‍
സെക്ഷനാഫീസുകള്‍
ഇല്ലാത്ത ഏതൊക്കെ
സ്ഥലങ്ങളിലാണ്
ഓവര്‍സിയര്‍ ആഫീസുകള്‍
നിലവിലുള്ളത്; ഈ
ഓഫീസുകളില്‍ നിന്നും
ലഭിക്കുന്ന സേവനങ്ങള്‍
എന്തൊക്കെ; ആഴ്ചയില്‍
ഏതൊക്കെ
ദിവസങ്ങളിലായാണ് ഈ
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നത്;
(സി)
വടശ്ശേരിക്കര
ഇലക്ട്രിക്കല്‍
സെക്ഷനാഫീസിനു
കീഴിലുള്ള ഗാര്‍ഹിക,
ഗാര്‍ഹികേതര
ഉപഭോക്താക്കളുടെ എണ്ണം
എത്രയാണ് എന്ന് ഇനം
തിരിച്ചു
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഓഫീസില്‍
അനുവദിക്കപ്പെട്ടിട്ടുള്ള
തസ്തികകളും അവയില്‍
നിലവില്‍ ഒഴിവുള്ള
തസ്തികകളും ഏതൊക്കെ
എന്ന് വ്യക്തമാക്കാമോ;
(ഇ)
ശബരിമല
ഉള്‍പ്പെടെയുള്ള വളരെ
വിശാലമായ പ്രദേശത്തിന്
ഒരേയൊരു സെക്ഷനാഫീസ്
മാത്രമാണ് ഉള്ളതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഏതൊക്കെ
പഞ്ചായത്തുകളാണ് ഈ
സെക്ഷന്റെ പരിധിയില്‍
വരുന്നത്;
(എഫ്)
ജനങ്ങള്‍
അനുഭവിക്കുന്ന
കഷ്ടപ്പാട് പരിഗണിച്ച്
വടശ്ശേരിക്കര
സെക്ഷനാഫീസ് വിഭജിച്ച്,
പെരുനാട് കേന്ദ്രമാക്കി
ഒരു പുതിയ സെക്ഷനാഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
വൈദ്യുതീകരിക്കാത്ത
വീടുകൾ
2101.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി കോളനികളില്‍
വൈദ്യുതീകരിക്കാത്ത
വീടുകളുടെ എണ്ണം
ജില്ലതിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വീടുകള്‍
വൈദ്യുതീകരിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
പദ്ധതി ഉണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
പ്രകാരം ചേലക്കര നിയോജക
മണ്ഡലത്തില്‍
എത്രപേര്‍ക്ക് സൗജന്യ
വൈദ്യുതി കണക്ഷന്
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
ചേലക്കര
നിയോജക മണ്ഡലത്തില്‍
പ്രസ്തുത പദ്ധതിക്കായി
എത്ര രൂപ ചെലവഴിച്ചു
എന്ന് വ്യക്തമാക്കാമോ?
സംസ്ഥാനത്തിനാവശ്യമായ
വൈദ്യുതി
2102.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍
സംസ്ഥാനത്തിനാവശ്യമായ
വൈദ്യുതി എത്രയാണ്
;പ്രസ്തുത വൈദ്യുതി
ഉല്പാദിപ്പിക്കാന്
നിലവിലുള്ള സ്ഥാപിതശേഷി
എത്രയായി
വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്
; 2020-21
വര്‍ഷത്തേക്ക്
ആവശ്യമുളള വൈദ്യുതി
എത്ര ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച് പ്രവര്‍ത്തി
പൂര്‍ത്തീകരിച്ച
വൈദ്യുത പദ്ധതികളില്‍
നിന്നും നിലവില്‍
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി എത്ര ;
പ്രസ്തുത പദ്ധതികളുടെ
സ്ഥാപിതശേഷിയിലുളള
വര്‍ദ്ധനവ്
വിശദമാക്കുമോ ;
(സി)
സംസ്ഥാനത്തിന്റെ
വൈദ്യുതി ആവശ്യകതയും
ലഭ്യതയും തമ്മിലുള്ള
അന്തരം എത്രയാണെന്ന്
വിശദമാക്കാമോ ?
കല്പ്പറ്റനിയോജമണ്ഡലത്തിലെ
സമ്പൂര്‍ണ്ണ വെെദ്യുതീകരണം
2103.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജമണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വെെദ്യുതീകരണ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഇൗ
സര്‍ക്കാരിന്റെ കാലത്ത്
കല്‍പ്പറ്റ
നിയോജമണ്ഡലത്തില്‍
എത്ര വീടുകള്‍
വെെദ്യുതീകരിച്ചുവെന്നും
ഇനിയും വെെദ്യുതീകരണം
പൂര്‍ത്തിയാക്കാനുള്ള
വീടുകള്‍
എത്രയുമെന്നതിന്െറ
പഞ്ചായത്തുതല വിശദാംശം
ലഭ്യമാക്കുമോ?
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റിനു കീഴിലെ
സ്കില്‍ഡ് അസിസ്റ്റന്റ്
ഗ്രേഡ്-2 തസ്തിക
2104.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റിനു
കീഴിലെ സ്കില്‍ഡ്
അസിസ്റ്റന്റ് ഗ്രേഡ്-2
തസ്തികയിലേയ്ക്ക്
നിയമിക്കപ്പെടുന്നതിന്
പി.എസ്.സി ലിസ്റ്റ്
നിലവിലുണ്ടോ എന്നും
പറയാമോ;
(ബി)
ഈ
തസ്തികയില്‍ ആലപ്പുഴ
ജില്ലയില്‍ എത്ര
ഒഴിവുകളുണ്ടെന്ന്
പറയാമോ, സ്കില്‍ഡ്
അസിസ്റ്റന്റ് ഗ്രേഡ്-2
തസ്തികയിലേയ്ക്ക്
നിയമിക്കപ്പെടുന്നതിന്
പി.എസ്.സി യോഗ്യതാ
ലിസ്റ്റ്
പ്രസിദ്ധപ്പെടുത്തിയിട്ട്
എത്രനാളായി എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
ലിസ്റ്റില്‍ നിന്നും
എത്രപേരെ
നിയമിക്കുവാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
ലിസ്റ്റ് വന്നതിനുശേഷം
എത്രപേരെ ഇതിനോടകം
നിയമിച്ചുവെന്ന്
പറയാമോ; 2011-നു ശേഷം ഈ
തസ്തികയില്‍ ആലപ്പുഴ
ജില്ലയില്‍ ഉണ്ടായ
ഒഴിവുകള്‍ എത്രയാണെന്ന്
അറിയിക്കാമോ ;
(ഡി)
മീറ്റര്‍
ടെസ്റ്റിംഗ് ലാബുകള്‍
എല്ലാ ജില്ലകളിലും
സ്ഥാപിക്കുമെന്ന
തീരുമാനം
നടപ്പിലാക്കാത്തതെന്തുകൊണ്ടാണെന്ന്
പറയാമോ,
(ഇ)
എല്ലാ
ജില്ലകളിലും മീറ്റര്‍
ടെസ്റ്റിംഗ് ലാബുകള്‍
ലാബുകള്‍
സ്ഥാപിക്കുവാനും
സ്കില്‍ഡ്
അസിസ്റ്റന്റുമാരെ
കൂടുതലായി നിയമിക്കാനും
നടപടി സ്വീകരിക്കുമോ?
പുതുതായി അനുവദിച്ച
ട്രെയിനുകള്‍
2105.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം-കായംകുളം
തീരദേശ റെയില്‍
പാതയിലൂടെ ഈ
സര്‍ക്കാര്‍ കാലയളവില്‍
പുതിയതായി
അനുവദിച്ചുംകിട്ടിയതും
ദീര്‍ഘിപ്പിച്ചു
കിട്ടിയതുമായ
ട്രെയിനുകള്‍
ഏതെല്ലാമെന്ന് പറയാമോ;
പുതിയ ട്രെയിനുകളും
ബോഗികളും അനുവദിച്ചു
കിട്ടുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ റെയില്‍വേ
മന്ത്രാലയത്തില്‍
ആവശ്യങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദമാക്കുമോ;
(ബി)
ബോഗികളുടെ എണ്ണം
കൂട്ടുന്നതിന്
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുമ്പോള്‍
അനുവദിച്ചു കിട്ടുന്നത്
റിസര്വ്വേഷന്
ബോഗികളാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതുമൂലം സാധാരണക്കാരായ
ദൈനംദിന
യാത്രക്കാര്‍ക്ക്
പ്രയോജനമില്ലാത്തതിനാല്‍
കംപാര്‍ട്ട്മെന്റുകള്‍
ജനറല്‍ കള്‍ കൂടി
അനുവദിച്ചു കിട്ടുവാന്‍
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുമോ?
ട്രെയിൻ
യാത്രക്കാരുടെ സുരക്ഷ
T 2106.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രെയിൻ
യാത്രക്കാരുടെ സുരക്ഷ
ഉറപ്പാക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ചാലക്കുടി
റെയില്‍വേ സ്റ്റേഷന് വികസനം
2107.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദര്‍ശ്
സ്റ്റേഷനായി
ഉയര്‍ത്തപ്പെട്ടതിന്റെ
ഭാഗമായി ചാലക്കുടി
റെയില്‍വേ സ്റ്റേഷനില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
കൂടുതലായി
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും,
കൂടുതല്‍
ട്രയിനുകള്‍ക്ക്
ഇതിന്റെ ഭാഗമായി
സ്റ്റോപ്പ്
അനുവദിച്ചിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത സ്റ്റേഷനില്‍
കൂടുതല്‍
ട്രെയിനുകള്‍ക്ക്
സ്റ്റോപ്പ്
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
റെയില്‍വെ
പദ്ധതികള്‍ നടപ്പാക്കുന്നതിന്
കമ്പനി
2108.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാറിന്റെയും
റെയില്‍വെയുടെയും
പങ്കാളിത്തത്തോടെ വിവിധ
പദ്ധതികള്‍
നടപ്പാക്കുന്നതിനായി
കമ്പനി രൂപീകരിക്കാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ശബരി
പദ്ധതിയും നിലമ്പൂര്‍ -
നഞ്ചന്‍കോഡ് പാതയും ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
തിരുവനന്തപുരം-കണ്ണൂര്‍
അതിവേഗ റയില്‍ ഇടനാഴി
2109.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം-കണ്ണൂര്‍
അതിവേഗ റയില്‍
ഇടനാഴിയുടെ സാധ്യതാ
പഠനം പൂര്‍ത്തിയായത്
സംബന്ധിച്ച്
സര്‍ക്കാരിന്
ഏതെങ്കിലും തരത്തിലുള്ള
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര
ഹെക്ടര്‍ സ്ഥലമാണ്
സര്‍ക്കാര്‍
ഏറ്റെടുത്ത്
നല്‍കേണ്ടതെന്ന്
അറിയിക്കുമോ;
(സി)
ഈ
പദ്ധതിയ്ക്കായി
ഏറ്റെടുക്കുന്ന
സ്ഥലത്തിന്
വ്യക്തികള്‍ക്ക്
നഷ്ടപരിഹാരം
നിശ്ചയിച്ച്
നല്‍കുന്നത് ഏത്
തരത്തിലാണെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
എപ്രകാരമാണെന്ന്
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതി
പൂര്‍ത്തീകരണത്തിന്
സംസ്ഥാന സര്‍ക്കാരിന്റെ
എല്ലാ സഹായവും
ഉറപ്പുവരുത്തുന്നതില്‍
പ്രത്യേക ശ്രദ്ധ
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
വാഹനപുക
പരിശോധന കേന്ദ്രങ്ങള്‍
2110.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനപുക പരിശോധന
കേന്ദ്രങ്ങള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വായുവിനെ
മലിനമാക്കുന്നത്
പ്രധാനമായും മോട്ടോര്‍
വാഹനങ്ങളില്‍ നിന്നുളള
വിഷപ്പുകയാണെന്നതിനെക്കുറിച്ച്
സംസ്ഥാന മലിനീകരണ
നിയന്ത്രണ ബോര്‍ഡ് പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പഠനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
സംസ്ഥാനത്ത്
എത്ര വാഹനപുക പരിശോധന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;ഈ കേന്ദ്രങ്ങള്‍
പാലിക്കേണ്ട
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് ; ഈ
മാനദണ്ഡങ്ങള്‍
പാലിക്കുന്നുണ്ടോ
എന്നറിയാന്‍ എന്ത്
സംവിധാനമാണ്
നിലവിലുളളതെന്ന്
വ്യക്തമാക്കുമോ ?
കോട്ടത്തോട്
നവീകരണം
T 2111.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മുനിസിപ്പാലിറ്റിയില്‍
കോട്ടത്തോട്
നവീകരണവുമായി
ബന്ധപ്പെട്ട് മലിനീകരണ
നിയന്ത്രണവകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കോട്ടത്തോട്
നവീകരണത്തിന് അനുവദിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയിന്മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?