ഏറനാട്
മണ്ഡലത്തിലെ ഹാഡ പദ്ധതി
1374.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഹാഡ
പദ്ധതിയില്‍ ഏറനാട്
മണ്ഡലത്തിലെ
ഊര്‍ങ്ങാട്ടിരി,
ചാലിയാര്‍ എന്നീ
പഞ്ചായത്തുകളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി നല്‍കിയത്;
(ബി)
പ്രസ്തുത
പ്രവര്‍ത്തികളില്‍
ഏതെല്ലാം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
പ്രവര്‍ത്തനം
നടന്നുകൊണ്ടിരിക്കുന്നവ
ഏതൊക്കെയാണ്; വര്‍ഷം
തിരിച്ച് വിശദാംശം
നല്‍കുമോ?
ദേശീയ ഗ്രാമീണ തൊഴിലുറപ്പു
പദ്ധതി
1375.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പു
പദ്ധതികളില്‍
പണിയെടുക്കുന്ന സ്ത്രീ
തൊഴിലാളികളില്‍ 100
ദിവസമെങ്കിലും ജോലി
ചെയ്തിട്ടുള്ളവര്‍ക്ക്
ആയിരം രൂപാ
സമാശ്വാസമായി
നല്‍കിവരുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിപ്രകാരം സമാശ്വാസ
തുകയായ 1000 രൂപ എത്ര
സ്ത്രീത്തൊഴിലാളികള്‍ക്ക്
നല്കിയെന്നറിയിക്കാമോ;
(സി)
ഈ
പദ്ധതിപ്രകാരം ഏതെല്ലാം
വര്‍ഷങ്ങളിലാണ്
സമാശ്വാസ തുക
നല്‍കിയിട്ടുള്ളത് ?
ആലപ്പുഴ ജില്ലയിലെ നബാര്‍ഡ്
പദ്ധതികള്‍
1376.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
ആലപ്പുഴ ജില്ലയിലെ
പ്രവര്‍ത്തികള്‍
എന്തൊക്കെയാണ്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികളില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കണ്ണൂര്‍ ജില്ലയിലെ ഹാഡ
പദ്ധതി
1377.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹാഡ
(എച്ച്.എ.ടി.എ) പദ്ധതി
പ്രകാരം ഏതെല്ലാം
പ്രവൃത്തികളാണ്
കണ്ണൂര്‍ ജില്ലയില്‍
അനുവദിച്ചിട്ടുള്ളതെന്ന്
നിയോജകമണ്ഡല
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(സി)
പയ്യന്നൂര്‍
നിയോജകമണ്ഡലത്തില്‍
മേല്പദ്ധതിപ്രകാരം
പരിഗണനയിലുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും,അതിന്
ഭരണാനുമതി നല്കാന്
നടപടികള്‍
സ്വീകരിക്കുമോയെന്നും
വിശദമാക്കാമോ?
ഫുള്‍ടൈം കോര്‍ഡിനേറ്ററായി
നിയമനം
1378.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ തൊഴിലുറപ്പ്
പദ്ധതി പ്രകാരം
ഗ്രാമപഞ്ചായത്തുകളില്‍
ജോലിക്രമീകരണ
വ്യവസ്ഥയില്‍ ജോലി
ചെയ്യാന്‍
താല്പര്യമുള്ള നോണ്‍
ഗസറ്റഡ് സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഫുള്‍ടൈം
കോര്‍ഡിനേറ്ററായി
നിയമനം നല്കുവാനുളള
ഉത്തരവ്
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗ്രാമപഞ്ചായത്തുകളില്‍
ഫുള്‍ടൈം
കോര്‍ഡിനേറ്ററായി ജോലി
നോക്കുന്ന
ജീവനക്കാരുടെയും
ബന്ധപ്പെട്ട
പഞ്ചായത്തിന്റെയും
വിശദാംശം ലഭ്യമാക്കുമോ?
പി
എം ജി എസ് വൈ
1379.
ശ്രീ.ഹൈബി
ഈഡന്
,,
എം.പി.വിന്‍സെന്റ്
,,
സി.പി.മുഹമ്മദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പി എം ജി എസ് വൈ
അനുസരിച്ച് മുടങ്ങി
കിടന്ന റോഡുകളുടെ പണി
പൂര്‍ത്തിയാക്കാന്‍
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പി.
എം. ജി.എസ്. വൈ റോഡുകള്‍
1380.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമ സഡക് യോജന പദ്ധതി
പ്രകാരം എത്ര
കിലോമീറ്റര്‍ റോഡുകളാണ്
പുതുതായി
നിര്‍മ്മിച്ചതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി ലഭിച്ച
കേന്ദ്രവിഹിതം
എത്രയാണെന്ന്
അറിയിക്കുമോ?
ഹാഡ
പദ്ധതി
1381.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹാഡ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പഞ്ചായത്ത്/വില്ലേജുകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഇവയില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്നും അവ
എപ്രകാരമെന്നും
വിശദമാക്കുമോ?
ഭവന
പദ്ധതികള്‍
1382.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.ബി.സത്യന്
,,
എ.എം. ആരിഫ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പ് മുഖാന്തിരം
നടപ്പാക്കുന്ന ഭവന
പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രഖ്യാപിത ലക്ഷ്യം
കൈവരിച്ചിട്ടില്ലാത്തതും
നിര്‍ത്തലാക്കിയതും
പുതുതായി
നടപ്പിലാക്കിയതുമായ ഭവന
പദ്ധതികള്‍ സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിനായി
2015-16 സാമ്പത്തിക
വര്‍ഷത്തില്‍ തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
അര്‍ഹതപ്പെട്ട വിഹിതം
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
റോഡ്
നിര്‍മ്മാണം
1383.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പി.എം.ജി.എസ്.വൈ റോഡ്
നിര്‍മ്മാണ
പദ്ധതിക്കായി ലഭിച്ച
കേന്ദ്ര ഫണ്ട്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
അതില്‍
ഇതുവരെ ട്രഷറിയില്‍
നിന്നും പിന്‍വലിച്ച്
ചെലവഴിച്ച തുക
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
മലയോര
വികസന ഏജന്‍സി
1384.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയോര
വികസന ഏജന്‍സി (ഹാഡ
)എന്നാണ് രൂപീകരിച്ചത്;
ഇതിന്റെ ലക്ഷ്യങ്ങള്‍
എന്തെല്ലാം; വികസന
പദ്ധതികള്‍ക്കായി
തുകയനുവദിക്കുന്നതിനുള്ള
മാനദണ്ഡവും
പദ്ധതിയനുവദിക്കുന്നതിനുള്ള
നടപടി ക്രമങ്ങളും
വിശദമാക്കാമോ;
(ബി)
പത്തനംതിട്ട
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകളാണ്
ഹാഡയ്ക്കു കീഴില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;ബന്ധപ്പെട്ട
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഹാഡ
രൂപീകൃതമായതിനുശേഷം ഓരോ
സാമ്പത്തിക വര്‍ഷവും
പത്തനംതിട്ട ജില്ലയില്‍
ഏറ്റെടുത്ത
പ്രവൃത്തികളുടെ പേരും
തുകയും നിയോജകമണ്ഡലവും
വ്യക്തമാക്കാമോ;
(ഡി)
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ ശേഷം,
പത്തനംതിട്ട ജില്ലയില്‍
നിന്നും
നിര്‍ദ്ദേശങ്ങള്‍
ലഭിച്ച പദ്ധതികള്‍
എത്ര; പഞ്ചായത്തുകള്‍
ഏവ; ഏതെല്ലാം
പദ്ധതികള്‍ക്കാണ്
തുകയനുവദിച്ചത്;
(ഇ)
ഈ
വര്‍ഷത്തിലെ
പദ്ധതിക്കുള്ള
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കേണ്ട സമയം
കഴിഞ്ഞോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മലയോര
വികസന അതോറിറ്റി
1385.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മലയോര വികസന
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഓരോ വര്‍ഷവും എന്ത് തുക
വീതം നല്‍കിയിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
ഓരോ
വര്‍ഷവും
അനുവദിക്കപ്പെട്ട
തുകയില്‍ എന്ത് തുക
വീതം
ചെലവഴിച്ചുവെന്നുള്ള
വിശദാംശം ലഭ്യമാക്കുമോ?
ഹില്‍
ഏരിയാ ഡെവലപ്പ്മെന്റ് ഏജന്‍സി
1386.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-2016
ല്‍ ഹില്‍ ഏരിയാ
ഡെവലപ്പ്മെന്റ് ഏജന്‍സി
മുഖേന ഫണ്ട് ലഭ്യമാക്കി
കണ്ണൂര്‍ ജില്ലയിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും ഓരോ
പ്രവൃത്തിക്കും എത്ര
തുക വീതം
അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കു
ഭരണാനുമതി നല്കിയ
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
1387.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷത്തില്‍ ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി മുഖേന എത്ര
തൊഴില്‍ ദിനങ്ങളാണ്
സൃഷ്ടിക്കാന്‍
കഴിഞ്ഞത്; ഏതെല്ലാം
മേഖലകളിലാണ്
പ്രവൃത്തികള്‍
നടപ്പിലാക്കാന്‍
ലക്ഷ്യമിട്ടിരുന്നതെന്ന്
അറിയിക്കാമോ?
ദേശീയ
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
1388.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം അമ്പലപ്പുഴ
നിയോജക മണ്ഡലത്തില്‍
2015-16 കാലയളവില്‍
എത്ര തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ തിരിച്ച്
വിശദീകരിക്കുമോ;
(ബി)
തൊഴിലാളികള്‍ക്ക്
ഇതുവരെയുള്ള പ്രതിഫലം
കൊടുത്തുതീര്‍ത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നുവരെയുള്ള
കുടിശ്ശിക
നിലവിലുണ്ടെന്നു
വ്യക്തമാക്കുമോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
ഏതെല്ലാം മേഖലകളെയാണ്
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കാമോ;
(ഡി)
ജോലിക്കിടെ
മരണമടയുന്ന
തൊഴിലാളികളുടെ
കുടുംബത്തിന്
സാമ്പത്തിക ആനുകൂല്യം
നല്കുന്നുണ്ടോ;
വിശദമാക്കുമോ?
വികസന
പരിശീലന കേന്ദ്രങ്ങള്‍
1389.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികസന
പരിശീലന കേന്ദ്രങ്ങളിലെ
തസ്തികകള്‍ക്കായി
സ്പെഷ്യല്‍ റൂള്‍
നിലവിലുണ്ടോ;എങ്കില്ഏതെല്ലാം
തസ്തികകളാണ് സ്പെഷ്യല്‍
റൂളില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്പെഷ്യല്‍
റൂള്‍ പ്രകാരം എത്ര
എക്സ്റ്റെന്ഷന്
എഡ്യൂക്കേഷന്‍
തസ്തികകളുണ്ടെന്നും
,അവയില്‍ എത്ര
ഒഴിവുകളുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
എക്സ്റ്റെന്ഷന്
എഡ്യൂക്കേഷന്‍
തസ്തികകളിലെ ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
ഇന്ദിര
ആവാസ് യോജന
1390.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
ഇന്ദിര ആവാസ് യോജനയുടെ
സാമ്പത്തിക നേട്ടങ്ങളെ
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഓരോ
കൊല്ലത്തേയും കേന്ദ്ര
വിഹിതവും സംസ്ഥാന
വിഹിതവും സംബന്ധിച്ച
വിവരങ്ങള്‍ നല്‍കാമോ;
(സി)
ഇതില്‍
ഓരോ വര്‍ഷവും എത്ര തുക
വീതം
ചെലവഴിക്കപ്പെട്ടുവെന്ന്
അറിയിക്കാമോ; ഇത് അതത്
വര്‍ഷം ആകെ ഫണ്ടിന്റെ
എത്ര ശതമാനം വീതം
വരുമെന്നറിയിക്കുമോ?
ഇന്ദിര
ആവാസ് യോജന
1391.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എ.വൈ.
പദ്ധതി പ്രകാരമുള്ള
വീട് നിര്‍മ്മാണത്തിന്
ഇപ്പോള്‍
അനുവദിക്കുന്നത് എത്ര
രൂപയാണ്; ഇതില്‍
കേന്ദ്ര - സംസ്ഥാന
വിഹിതം എത്ര വീതമാണ്;
(ബി)
ഈ
പദ്ധതിയുടെ പേര്
ഇപ്പോള്‍
മാറിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പുതിയ
പദ്ധതിയുടെ പേരും
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(സി)
ഐ.എ.വൈ.
പദ്ധതി പ്രകാരം റാന്നി
നിയോജക
മണ്ഡലത്തിലുള്‍പ്പെടുന്ന
വിവിധ
പഞ്ചായത്തുകളിലായി
റാന്നി, കോയിപ്രം,
മല്ലപ്പള്ളി, ഇലന്തൂര്‍
ബ്ലോക്കുകളിലൂടെ 2011
മുതല്‍ ഇതേവരെ
അനുവദിച്ചതും,
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയതുമായ
വീടുകളുടെ എണ്ണം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
പൂര്‍ത്തിയാക്കാത്തവയുടെ
എണ്ണവും കാരണവും
വ്യക്തമാക്കാമോ;
(ഡി)
ധനസഹായം
അനുവദിച്ചവര്‍ക്ക്
വിതരണം ചെയ്യാനുള്ള
തുകയില്‍ കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കാമോ;
കുടിശ്ശിക
തീര്‍ക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
നിര്‍മ്മാണ
സാമഗ്രികളുടെ
ക്രമാതീതമായ വില
വര്‍ദ്ധനവ് മൂലം
പദ്ധതിയുടെ
ഗുണഭോക്താക്കള്‍ക്ക്
വീടിന്റെ നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയാതെ പോകുന്ന
സാഹചര്യംശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ;
(എഫ്)
നിര്‍മ്മാണം
മുടങ്ങിക്കിടക്കുന്ന
വീടുകളുടെ പണി
പൂര്‍ത്തീകരിക്കുന്നതിനായി
അധിക തുക
അനുവദിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ജി)
ഐ.എ.വൈ.
ഗുണഭോക്താക്കള്‍ക്ക്
നല്കുന്ന സംസ്ഥാന
സര്‍ക്കാറിന്റെ വിഹിതം
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഇന്ദിര
ആവാസ് യോജന
1392.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.എ.വൈ പദ്ധതി പ്രകാരം
2015-16 സാമ്പത്തിക
വര്‍ഷത്തില്‍
കാസര്‍ഗോഡ് ജില്ലയിലെ
വിവിധ ബ്ലോക്കുകളിലായി
എത്ര വീടുകളാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യക്കാമോ;
(ബി)
പ്രസ്തുത
വീടുകളൂടെ സര്‍ക്കാര്‍
വിഹിതം എത്ര ; ഇതില്‍
ഇതുവരെ നല്കിയ തുക
എത്ര; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പണം
യഥാസമയം
നല്കാത്തതിനാല് വീട്
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
വീട്
പൂര്‍ത്തീകരിക്കുന്നതിനുള്ള
തുക എത്രയുംവേഗം
നല്‍കുമോയെന്ന്
വിശദമാക്കുമോ?
ഇന്ദിര
ആവാസ് യോജന കേന്ദ്ര ഫണ്ട്
1393.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഐ.എ.വൈ ഭവന
പദ്ധതിക്കായി ലഭിച്ച
കേന്ദ്ര ഫണ്ട്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
അതില്‍
ഇതുവരെ ട്രഷറിയില്‍
നിന്നും പിന്‍വലിച്ച്
ചെലവഴിച്ച തുക
എത്രയെന്ന് പറയാമോ?
ഇന്ദിര
ആവാസ് യോജന
1394.
ശ്രീ.വി.റ്റി.ബല്‍റാം
,,
സി.പി.മുഹമ്മദ്
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇന്ദിര ആവാസ് യോജന
അനുസരിച്ച് വീട്
നിര്‍മ്മിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റൂറല്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ് ഫണ്ട്
1395.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
റൂറല്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ്
ഫണ്ട്(ആര്.എെ.ഡി.എഫ്)
ഉപയോഗിച്ച് ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം എത്ര തുകയ്ക്കുള്ള
പദ്ധതികള്‍ക്ക് അനുമതി
ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര തുകയുടെ
പദ്ധതികള്‍
പൂര്‍ത്തീകരിച്ചു; എത്ര
തുകയുടെ പദ്ധതികള്‍
നടന്നുകൊണ്ടിരിക്കുന്നു;
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇപ്പോള്‍
നടപ്പാക്കി
കൊണ്ടിരിക്കുന്നതും
അനുമതി ലഭിച്ചതുമായ
പദ്ധതികള്‍ക്കായി ഈ
സര്‍ക്കാരിന് എത്ര
തുകയുടെ വായ്പയാണ്
ലഭിക്കേണ്ടിയിരുന്നത്;
ഇതില്‍ എത്ര തുകയാണ്
ഇതുവരെ സ്വീകരിച്ചത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ഇന്ദിരാ
ആവാസ് യോജന
1396.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ദിരാ
ഗാന്ധി ആവാസ് യോജന
പ്രകാരം (ഐ.എ.വൈ)
അനുവദിച്ച വീടുകളുടെ
പരമാവധി തറ
വിസ്തീര്‍ണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പരമാവധി
തറ
വിസ്തീര്ണ്ണത്തിലധികം
വിസ്തീര്‍ണ്ണമുളള
വീടുകളുടെ എഗ്രിമെന്റ്
വെച്ചവര്‍ക്ക് ചില
നിബന്ധനങ്ങള്‍ക്ക്
വിധേയമായി ഏതെങ്കിലും
വര്‍ഷം അനുവദിച്ച തുക
മുഴുവനായും
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതേ നിബന്ധനങ്ങള്‍
പാലിച്ച് കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
എഗ്രിമെന്റ്
വെച്ചവര്‍ക്ക് കൂടി
പ്രസ്തുത ആനുകൂല്യം
നല്കി ഉത്തരവ്
പുറപ്പെടുവിക്കുമോേ?
ഇടുക്കി
നിയോജക മണ്ഡലത്തിലെ
'എച്ച്.എ.ഡി.എ'
പ്രവര്‍ത്തനങ്ങള്‍
1397.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
'എച്ച്.എ.ഡി.എ' വഴി
ഇടുക്കി നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയ വിസകന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്നും ആയതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
പ്രധാന്
മന്ത്രി ഗ്രാമീണ റോഡ് വികസന
പദ്ധതി
1398.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍ അനുമതി
ലഭിച്ചിട്ടും നടപടി
പൂര്‍ത്തീകരിക്കാത്തതും
നിര്‍മ്മാണം
ആരംഭിക്കാത്തതുമായ
പി.എം .ജി .എസ്.വൈ (
P.M.G.S.Y) റോഡുകളുടെ
വിവരങ്ങള്‍
അറിയിക്കുമോ;
(ബി)
ആതിരപ്പിള്ളി,
കോടശ്ശേരി
പഞ്ചായത്തുകളിലായി
കിടക്കുന്ന
അരൂര്‍മുഴി-ചായ്പന്‍കുഴി
റോഡിന്റെ
നിര്‍മ്മാണത്തിനായി
അനുമതി ലഭിച്ചിട്ടും
നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ
കാരണം അറിയിക്കാമോ;
പ്രസ്തുത റോഡിന്റെ
നിര്‍മ്മാണം ഉടന്‍
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ചാലക്കുടി
ബ്ലോക്ക് പഞ്ചായത്തിന്റെ
കടമുറികള്‍
1399.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്
പണികഴിപ്പിച്ചിട്ടുള്ള
കെട്ടിട സമുച്ചയത്തില്‍
കടമുറികള്‍ വാടകയ്ക്കു
നല്‍കുന്നതിന് അനുമതി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അനുമതി
നല്‍കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മഹിളാസൗഖ്യ
1400.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹിളാസൗഖ്യ
എന്ന സംഘനയ്ക്ക്
ആദിവാസി മേഖലയില്‍
പ്രവര്‍ത്തനം
നടത്തുന്നതിന് കഴിഞ്ഞ
അഞ്ചു വര്‍ഷം കേന്ദ്ര
ഗ്രാമവികസന മന്ത്രാലയം
വഴി ലഭിച്ച
തുകയെത്രയെന്ന് വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഇവര്‍
ആദിവാസി മേഖലയില്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കിയെന്ന്
വ്യക്തമാക്കാമോ;
ഇതിനായി വേണ്ടി വന്ന
തുകയെത്രയെന്ന്
വ്യക്തമാക്കാമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ വികസന
പദ്ധതികള്‍
1401.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഗ്രാമവികസന
വകുപ്പ് മുഖേന
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ:
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്നും ആയതിനു
വകയിരുത്തിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
കാഞ്ഞങ്ങാട്
പി.എം.ജി.എസ്.വൈ
1402.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം
റോഡുകള്‍ക്കാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭരണാനുമതി
നല്‍കിയതെന്ന് പറയാമോ;
(ബി)
ഏതൊക്കെ
റോഡുകളുടെ പ്രവൃത്തി
പൂര്‍ത്തിയായി; ഇനിയും
പൂര്‍ത്തിയാക്കാന്‍
ബാക്കിയുള്ളവ ഏതൊക്കെ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പി.എം.ജി.എസ്.വൈ
പദ്ധതിയില്‍ പുതുതായി
ഉള്‍പ്പെടുത്തുന്നതിന്
കാഞ്ഞങ്ങാട്
മണ്ഡലത്തില്‍ നിന്നും
എതൊക്കെ റോഡുകളാണ്
തെരഞ്ഞെടുത്തിട്ടുള്ളത്
എന്ന് റോഡ്,
പഞ്ചായത്ത് എന്നിവ
തിരിച്ച്
വ്യക്തമാക്കാമോ?
തെഴിലുറപ്പ്
വേതന നിരക്ക്
1403.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക്
ഇപ്പോള്‍ നല്‍ന്ന വേതനം
എത്രയെന്നും അത്
പര്യാപ്തമാണോയെന്നും
പറയാമോ;
(ബി)
സംസ്ഥാനത്ത്
നിലനില്‍ക്കുന്ന
യഥാര്‍ത്ഥ വില
സൂചികയുടേയും ജീവിത
നിലവാരത്തിന്റേയും
അടിസ്ഥാനത്തില്‍ കൂലി
നിരക്ക്
പരിഷ്കരിക്കുന്നതിനുള്ള
നടപടികള്‍ക്ക് കേന്ദ്ര
സര്‍ക്കാരിന് മേല്‍
സമ്മര്‍ദ്ദം
ചെലുത്താന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതി
1404.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷ കരെ തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
ഇതിനകം എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ ഇതു
സംബന്ധിച്ച്
എന്തെങ്കിലും മറുപടി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക് പെന്ഷന്
പദ്ധതി
1405.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിവര്‍ഷം
100 ദിവസം ജോലി
ചെയ്യുന്ന തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക്
പെന്ഷന് പദ്ധതി
നടപ്പിലാക്കുന്നതാണ്
എന്ന 2013-14-ലെ
ബഡ്ജറ്റ് പ്രസംഗത്തിലെ
പ്രഖ്യാപനം
നടപ്പാക്കപ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
തൊഴിലാളികള്‍ക്കാണ് ഈ
പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
ലഭിച്ചുവരുന്നത്
എന്നറിയിക്കാമോ?
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക് പെന്ഷന്
പദ്ധതി
1406.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതിയില്‍ 100 ദിവസം
തൊഴിലെടുത്ത
തൊഴിലാളികള്‍ക്കായി
ഗുണഭോക്തൃ വിഹിതങ്ങള്‍
കൂട്ടിച്ചേര്‍ത്ത്
പെന്ഷന് പദ്ധതി
രൂപീകരിക്കുമെന്ന്
സംസ്ഥാന സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പെന്ഷന് പദ്ധതി
അംഗീകരിക്കുന്നതിനോ
പെന്ഷന് തുക
അനുവദിക്കുന്നതിനോ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക്
ഇന്‍ഷ്വറന്‍സ് പദ്ധതി
ഏര്‍പ്പെടുത്തുമെന്ന
പ്രഖ്യാപനം അനുസരിച്ച്
ഇന്‍ഷ്വറന്‍സ് പ്രീമിയം
അടയ്ക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അതിനുള്ള
നടപടി ആരംഭിക്കുമോ ?
തൊഴിലുറപ്പ്
പദ്ധതി
1407.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടി
ബ്ലോക്കിലെ
ഗ്രാമപഞ്ചായത്തുകളിലെ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
തൊഴിലുറപ്പ്
പദ്ധതിയില്‍
അനുവദനീയമായ 100
ദിനങ്ങള്‍ക്ക് പുറമെ
100 അധിക ദിവസങ്ങള്‍
കൂടി ഏറ്റെടുക്കാമെന്ന്
പ്രഖ്യാപിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിനായി
എത്ര തുകയ്ക്കാണ്
ഭരണാനുമതി
നല്‍കിയിരുന്നത് എന്നും
അതനുസരിച്ച് എത്ര
കുടുംബങ്ങള്‍ക്ക് 200
ദിവസം തൊഴില്‍
ലഭ്യമാക്കി എന്നും
പറയാമോ;
(സി)
നടപ്പ്
സാമ്പത്തികവര്‍ഷത്തില്‍
ഇപ്രകാരം
അട്ടപ്പാടിയില്‍ എത്ര
കുടുംബങ്ങള്‍ക്ക് 200
ദിവസം തൊഴില്‍ ലഭിച്ചു
എന്ന് വ്യക്തമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതിയിലെ തൊഴില്‍
ദിനങ്ങള്‍
1408.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍
തൊഴിലുറപ്പ്
പദ്ധതിയില്‍പ്പെടുത്തി
സംസ്ഥാനത്ത് എത്ര
തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിക്കപ്പെട്ടു;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
2015-16
വര്‍ഷത്തില്‍ നാളിതുവരെ
സംസ്ഥാനത്ത് എത്ര
തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിക്കപ്പെട്ടു;
എത്ര കുടുംബങ്ങള്‍ക്ക്
അതിന്റെ ഗുണം ലഭിച്ചു;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
തൊഴിലുറപ്പ്
പദ്ധതിയുടെ വനിതാ
പ്രാതിനിധ്യം
സംബന്ധിച്ച കണക്ക്
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ഡി)
കൃഷിയുടെയും
അനുബന്ധ മേഖലകളുടേയും
ശാക്തീകരണത്തിനായി
തൊഴിലുറപ്പ് സംവിധാനം
ഏതെല്ലാം തരത്തില്‍
ഉപയോഗപ്പെടുത്തി
വരുന്നു എന്ന്
വ്യക്തമാക്കാമോ;
(ഇ)
തൊഴിലുറപ്പ്
ജോലി ചെയ്തിട്ട് കൂലി
ലഭിക്കാത്തത്
സംബന്ധിച്ച് പരാതികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ?
കൊട്ടാരക്കര,
വെട്ടിക്കവല ബ്ലോക്കുകളിലെ
നിര്‍മ്മാണ പ്രവൃത്തികള്‍
1409.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ
(PMGSY) പദ്ധതി പ്രകാരം
കൊട്ടാരക്കര,
വെട്ടിക്കവല
ബ്ലോക്കുകളില്‍
നിലവില്‍ നിര്‍മ്മാണം
പുരോഗമിക്കുന്ന
പ്രവൃത്തികളും അവയുടെ
നിലവിലെ സ്ഥിതിയും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം അനുമതി
ലഭിച്ചതും നിര്‍മ്മാണം
ആരംഭിക്കാതെ
കിടക്കുന്നതും
നിര്‍മ്മാണം
ആരംഭിച്ചിട്ട്
പൂര്‍ത്തീകരിക്കാതെ
കിടക്കുന്നതുമായ
പ്രവൃത്തികളുടെ
വിവരങ്ങള്‍
(കൊട്ടാരക്കര,
വെട്ടിക്കവല
ബ്ലോക്കുകള്‍)
നല്കുമാേ;
(സി)
പ്രസ്തുത
ബ്ലോക്കുകളില്‍
ഉള്‍പ്പെടുന്നതും
പ്രസ്തുത
പദ്ധതില്പ്പെട്ടതും
ഏറ്റവും ഒടുവിലായി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ
വിവരങ്ങളും അവയുടെ
നിലവിലെ സ്ഥിതിയും
വെളിപ്പെടുത്താമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
1410.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ആര് . സെല്‍വരാജ്
,,
വി.പി.സജീന്ദ്രന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
1411.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിക്കായി ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ലഭ്യമായ
കേന്ദ്ര ഫണ്ട്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
അതില്‍
പദ്ധതിക്കായി ഇതുവരെ
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച് ചെലവഴിച്ച
തുക എത്രയെന്ന്
വ്യക്തമാക്കാമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
1412.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം 2013-14-,
2014-15 വര്‍ഷങ്ങളില്‍
സംസ്ഥാനത്ത് എത്ര
തൊഴില്‍ ദിനങ്ങളാണ്
നല്‍കിയത് ;
(ബി)
ഈ
വര്‍ഷങ്ങളില്‍ എത്ര തുക
കൂലിയായി നല്കി ;
(സി)
ഇതില്‍
സംസ്ഥാന വിഹിതം
എത്രയായിരുന്നു എന്ന്
വ്യക്തമാക്കുമോ ?
മഹാത്മാഗാന്ധി
ദേശീയ തൊഴിലുറപ്പ് പദ്ധതി
1413.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ തൊഴിലുറപ്പ്
പദ്ധതിയില്‍
തൊഴിലെടുക്കുന്നവരുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി
എന്തൊക്കെ
പ്രഖ്യാപനങ്ങളാണ്
ഇതുവരെ ബജറ്റിലൂടെ
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ:
(ബി)
അവയില്‍
ഏതൊക്കെ പദ്ധതികള്‍
നടപ്പിലാക്കാന്‍
കഴിഞ്ഞു എന്ന് പറയാമോ;
(സി)
അതിനായി
എത്ര തുക അനുവദിച്ചു
എന്നും എത്ര തുക
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച്
ചെലവഴിച്ചു എന്നും
വ്യക്തമാക്കാമോ?
മഹാത്മാഗാന്ധി
ദേശീയ തൊഴിലുറപ്പ് പദ്ധതി
1414.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ തൊഴിലുറപ്പ്
പദ്ധതി പ്രകാരം
താെഴിലാളികള്‍ക്ക്
വിതരണം ചെയ്യാനുള്ള
കൂലിയില്‍ കുടിശ്ശിക
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കുടിശ്ശിക
എന്നത്തേക്ക് വിതരണം
ചെയ്യാന്‍
കഴിയുമെന്നറിയിക്കാമോ?
അട്ടപ്പാടിയില്‍
നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
1415.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി
കേന്ദ്ര ഗ്രാമവികസന
മന്ത്രാലയത്തില്‍
നിന്നും കഴിഞ്ഞ
അഞ്ചുവര്‍ഷം ഏതെല്ലാം
സംഘടനകള്‍ക്ക് എത്ര രൂപ
വീതം നല്‍കിയെന്ന്
വിശദമാക്കുമോ:
(ബി)
ഓരോ
സംഘടനയും നടപ്പാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
തിരൂര്‍ നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
1416.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഗ്രാമവികസന വകുപ്പ്
തിരൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും, ഓരോ
പദ്ധതിക്കും ഇതുവരെ
എന്തു തുക
ചെലവഴിച്ചിട്ടുണ്ട്
എന്നും വിവരം
ലഭ്യമാക്കുമോ?
പി.എം.ജി
.എസ്.വൈ - 2
1417.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി
.എസ്.വൈ - 2 പ്രകാരം
2013ല്‍ സംസ്ഥാനത്തിന്
അനുവദിച്ച 570 കീ.മീ.
റോഡിന്റെ വിശദമായ
പ്രൊജക്റ്റ്
റിപ്പോര്‍ട്ട്
കേന്ദ്രത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍, കണ്ണൂര്‍
ജില്ലയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
റോഡുകളുടെ പേരു വിവരം
അറിയിക്കുമോ;
(ബി)
ഡി.പി.ആര്
സമര്‍പ്പിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ;
റിപ്പോര്‍ട്ട് എന്ന്
സമര്‍പ്പിക്കാന്‍
സാധിക്കും?
നബാര്‍ഡ് ആർ.ഐ .ഡി .എഫ്. (
RIDF ) പ്രവർത്തികൾ
1418.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നബാര്‍ഡ്
ആർ.ഐ .ഡി .എഫ് . ( RIDF
) ല്‍ ഉള്‍പ്പെടുത്തി
പുതുതായി പയ്യന്നൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികളാണ്
പരിഗണനയിലുള്ളതെന്നും
അവയുടെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
വിശദമാക്കാമോ;
കേരള പരിപ്രേക്ഷാ പദ്ധതി
1419.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചവല്‍സര/വാര്‍ഷിക
പദ്ധതികളെ കേരള
പരിപ്രേക്ഷാ
പദ്ധതിയുമായി
സംയോജിപ്പിക്കാന്‍
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ടും,
ആക്ഷന്‍ പ്ലാനും
തയ്യാറാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ഏത് ഏജന്‍സിയേയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഏജന്‍സിയ്ക്കുവേണ്ടി
ഇതിനകം എത്ര തുക
ചെലവായി ;
(ഡി)
ഇതിനുവേണ്ടി
ഈ വര്‍ഷത്തെ
ബഡ്ജറ്റില്‍
വകയിരുത്തിയ തുക
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ഇതിനകം
ചെലവഴിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
സി-ഡിറ്റിലെ
വിജിലന്‍സ് അന്വേഷണം
1420.
ശ്രീ.വി.ശിവന്‍കുട്ടി
,,
ബി.സത്യന്
,,
രാജു എബ്രഹാം
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റില്‍
പാഴ്സല്‍
സേവനത്തിലേയ്ക്കായി
കൊറിയര്‍ ഏജന്‍സികളെ
തെരഞ്ഞെടുക്കുന്നത്
എങ്ങനെയാണ്;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍ പാഴ്സല്‍
സേവനത്തില്‍
ഏര്‍പ്പെട്ടിരുന്ന ഓണ്‍
ഡോട്ട് ആന്റ് കാര്‍ഗോ
ലിമിറ്റഡ് എന്ന
സ്ഥാപനത്തിന് അനുമതി
നല്‍കിയതുമായി
ബന്ധപ്പെട്ട വിജിലന്‍സ്
അന്വേഷണം
നടന്നിരുന്നുവോ;
(സി)
എന്തെല്ലാം
ശിപാര്‍ശകളാണ്
വിജിലന്‍സ് അന്വേഷണ
സംഘം ഇതുമായി
ബന്ധപ്പെട്ട്
നല്കിയിട്ടുള്ളതെന്നറിയിക്കാമോ;
(ഡി)
വിജിലന്‍സിന്റെ
ശിപാര്‍ശകളെ
സംബന്ധിച്ച്
സി-ഡിറ്റിന്റെ
എക്സിക്യൂട്ടീവ്
കമ്മിറ്റിയും ഗവേണിംഗ്
ബോഡിയും എന്ത്
തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്നറിയിക്കാമോ?
എം.
എല്‍. എ ആസ്തി ഫണ്ട്
1421.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ പദ്ധതികള്‍
ഏറ്റെടുത്ത്
നടത്തുന്നതിന് എം.
എല്‍. എ ആസ്തി ഫണ്ട്,
തദ്ദേശ സ്ഥാപനങ്ങളുടെ
ഫണ്ടുകള്എന്നിവ
ചെലവഴിക്കുന്നതിനു
വിവിധ ഏജന്‍സികളെ
ഏര്‍പ്പെടുത്തിയത്
ആസൂത്രണ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വിവിധ
ഏജന്‍സികള്‍ നല്കുന്ന
കമ്പ്യൂട്ടറുകള്‍,
മിനിമാസ്റ്റ്-
ഹൈമാസ്റ്റ് ലൈറ്റുകള്‍,
ഫര്‍ണിച്ചറുകള്‍, വിവിധ
ഉപകരണങ്ങള്‍ എന്നിവയുടെ
ഗുണമേന്മയും,
വിലനിലവാരവും ഉറപ്പ്
വരുത്തുന്നതിന്
നിലവിലുള്ള സംവിധാനം
പര്യാപ്തമാണോ;
(സി)
തദ്ദേശ
സ്ഥാപനങ്ങളുടേതടക്കമുള്ള
ഫണ്ടുകള്‍ ഉപയോഗിച്ച്
സര്‍ക്കാര്‍ അംഗീകൃത
ഏജന്‍സികള്‍ വിതരണം
ചെയ്യുന്ന ഉപകരണങ്ങളുടെ
ഗുണമേന്മ ഉറപ്പു
വരുത്തുന്നതിനും,
അനാവശ്യ ചെലവ്
കുറയ്ക്കുന്നതിനും
കൃത്യമായ മാനദണ്ഡങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പി.പി.പി.
നയം
T 1422.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.പി.പി.
നയത്തിന് അന്തിമ രൂപം
ആയിട്ടുണ്ടോ;
(ബി)
പ്ലാനിംഗ്
ബോര്‍ഡ് ശുപാര്‍ശ ചെയ്ത
ഡ്രാഫ്റ്റ് പി.പി.പി.
നയരേഖയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്ലാനിംഗ്
ബോര്‍ഡ് സര്‍ക്കാരിന്
ശുപാര്‍ശ
നല്‍കിയിരുന്നത്
എപ്പോഴാണ്;
(ഡി)
പി.പി.പി.
നയം രൂപീകരിക്കുമെന്ന്
ഏത് സാമ്പത്തിക
വര്‍ഷത്തെ ബഡ്ജറ്റിലാണ്
പ്രഖ്യാപിച്ചിരുന്നത്എന്നു
വ്യക്തമാക്കുമോ?
നീതി
ആയോഗ്
T 1423.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീതി
ആയോഗ് -ല്‍ കേരളത്തിന്
വേണ്ടി ഉന്നയിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
കേന്ദ്രസര്‍ക്കാരില്‍
നിന്നും അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കുമോ?
കേരള
സ്റേറററ് ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്പ്മെന്റ് ബില്‍
T 1424.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്മെന്റ് ബില്‍
പ്ലാനിംഗ് ബോര്‍ഡിന്റെ
പ്രോജക്ട് ഫിനാന്‍സ്
സെല്‍ തയ്യാറാക്കി
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
തീയതിയിലായിരുന്നു;
(ബി)
പ്രസ്തുത
ബില്‍ പരിഗണനയിലുണ്ടോ;
ഇക്കാര്യത്തില്‍
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ ?
(സി)
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്മെന്റ് ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
ബോര്‍ഡ് വഴി
സംസ്ഥാനത്ത്
ഇംപ്ലിമെന്റ് ചെയ്ത
പി.പി.പി. മോഡലിലുള്ള
പദ്ധതികള്‍
ഏതൊക്കെയാണ്;ഇതു വഴി
സംസ്ഥാനത്ത് എത്ര കോടി
രൂപയുടെ
ഇന്‍വെസ്റ്റ്മെന്റ്
വരുകയുണ്ടായി;
വിശദമാക്കുമോ?
മലയോര
വികസനം
1425.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് മലയോര
വികസനത്തിനായി
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പദ്ധതി
അടങ്കല്‍ തുക
1426.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷത്തെ അടങ്കല്‍ തുക
എത്രയാണ്;
(ബി)
പദ്ധതിയിനത്തില്‍
എന്തു തുകവീതം
ഓരോവകുപ്പിനും
വകയിരുത്തിയിരുന്നു;
നാളിതുവരെ ഓരോ വകുപ്പും
എന്തു തുക വീതം
ചെലവഴിച്ചു; ചെലവഴിച്ച
തുക അനുവദിക്കപ്പെട്ട
തുകയുടെ എത്ര ശതമാനം
വരുമെന്നും
വിശദമാക്കാമോ?
മേജര്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
പ്രോജക്ടുകള്‍
1427.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ ഊന്നല്‍
നല്‍കിയിട്ടുള്ള മേജര്‍
ഇന്‍ഫ്രാസ്ട്രക്ച്ചര്‍
പ്രോജക്ടുകള്‍ക്ക്
2014-15, 2015-16
ബഡ്ജറ്റുകളിലെ
ഇനിഷ്യല്‍ ഔട്ട് ലേ
മൊത്തം എത്ര രൂപ
വീതമായിരുന്നു;
(ബി)
2014-15,
2015-16 വര്‍ഷങ്ങളില്‍
മേജര്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
പ്രോജക്ടുകള്‍ക്ക്
വേണ്ടി ബഡ്ജറ്റ്
തുകയില്‍ നിന്നും എത്ര
തുക വീതം
പിന്‍വലിച്ചിട്ടുണ്ട് ;
(സി)
ഓരോ
വര്‍ഷത്തെയും ചെലവിന്റെ
ശതമാനം എത്ര വീതമാണ്;
ആയത് പ്ലാനിംഗ്
ബോര്‍ഡിന്റെ പ്ലാന്‍
സ്പേയ്സ്,
എക്സ്പെന്റിച്ചര്‍
പ്രോഗ്രസ്സ്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
1428.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
മഹാത്മാഗാന്ധി ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
പ്രകാരം നൂറു ദിവസം
തൊഴില്‍ ലഭിച്ച
കുടുംബങ്ങളുടെ എണ്ണം
ജില്ല തിരിച്ച്
നല്‍കാമോ;
(ബി)
ഇത്തരത്തിലുള്ള
കുടുംബങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ബഡ്ജറ്റിലൂടെപ്രഖ്യാപിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ; അവ വിതരണം
ചെയ്തിട്ടുണ്ടോ?
സംസ്ഥാനം
നടപ്പാക്കുന്ന വന്‍
പദ്ധതികള്‍
T 1429.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
തുടക്കം കുറിച്ചതും
ഇപ്പോള്‍
നിര്‍മ്മാണത്തിലിരിക്കുന്നതും
ഉള്‍പ്പെടെ സംസ്ഥാനം
നടപ്പാക്കുന്ന വന്‍
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഓരോന്നും
പൂര്‍ത്തീകരിക്കുന്നതിനായി
ആകെ എന്ത് തുക ചെലവ്
കണക്കാക്കിയിട്ടുണ്ട്;
എസ്റ്റിമേറ്റ് തുക
വർദ്ധിക്കാനിടയുണ്ടോ;
വിശദമാക്കാമോ;
(സി)
അടിസ്ഥാന
സൗകര്യ വികസന മേഖലയിലെ
വന്‍കിട
പദ്ധതികള്‍ക്കായി
2011-12 മുതല്‍ 2015-16
വരെ ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട തുക
എത്ര കോടി
വീതമായിരുന്നു;
ട്രഷറിയില്‍ നിന്നും ഈ
ഇനത്തില്‍ ഓരോ
വര്‍ഷവും ഓരോ
പദ്ധതിക്കും
പിന്‍വലിക്കപ്പെട്ട തുക
എത്ര വീതം;
(ഡി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ മേല്പറഞ്ഞ
പദ്ധതികളില്‍ ഏതെല്ലാം
പദ്ധതികളുടെ
നിര്‍മ്മാണം നൂറ്
ശതമാനവും
പൂര്‍ത്തിയാക്കിക്കൊണ്ട്
കമ്മീഷന് ചെയ്യാന്‍
കഴിയും; അതിനെല്ലാം
കൂടി ആകെ എന്ത് തുക ഈ
കാലയളവില്‍
ചെലവഴിക്കേണ്ടതായി
വരും;വിശദാംശം
വെളിപ്പെടുത്താമോ?
പേഴ്സണല്‍
റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട്
സിസ്റ്റം
1430.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോട്ടയം ജില്ലകളില്‍
പേഴ്സണല്‍ റാപ്പിഡ്
ട്രാന്‍സ്പോര്‍ട്ട്
സിസ്റ്റം
നടപ്പാക്കുന്നതിന്
പദ്ധതിയുണ്ടായിരുന്നുവോ;
(ബി)
ഈ
പദ്ധതിക്ക് അന്തിമ
അനുമതി ആസൂത്രണ ബോര്‍ഡ്
എന്നാണ് നല്‍കിയത്;
(സി)
പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
അറിയിക്കാമോ?
പള്ളപ്പാടി
- മിന്ച്ചിപ്പദവ് റോഡ്
പുനര്‍ നിര്‍മ്മാണം
1431.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
അസംബ്ലി നിയോജക
മണ്ഡലത്തിലെ പള്ളപ്പാടി
മിന്ച്ചിപ്പദവ് റോഡ്
പുനര്‍
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും ജനപ്രതിനിധി
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
കിലോമീറ്റര്‍
ദൈര്‍ഘ്യമാണ് ഈ
റോഡിനുള്ളത്; ഇതിന്റെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;എങ്കില്‍
എസ്റ്റിമേറ്റ് തുക
എത്രയാണ്;
എസ്റ്റിമേറ്റ്
തയ്യാറാക്കിയതാരാണ്
വ്യക്തമാക്കാമോ;
(സി)
ഈ
റോഡ് പ്രവൃത്തി
നബാര്‍ഡ് റൂറല്‍
ഇന്ഫ്റാസ്ട്രക്ച്ചര്
ഡെവലപ്മെന്റ് ഫണ്ട് XIX
ലെ മുന്ഗണനാക്രമ
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നബാര്‍ഡിന്റെ
അംഗീകാരം
ലഭിക്കുന്നതിനായി
ഡി.പി.ആര്
സമര്‍പ്പിച്ചിട്ടുണ്ടോ;വിശദ
വിവരം
വെളിപ്പെടുത്താമോ?
സ്റ്റേറ്റ്
സ്കീമുകളുടെ പ്രോഗ്രസ്സ്
റിപ്പോര്‍ട്ട്
1432.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16-വ൪ഷത്തെ
സ്റ്റേറ്റ് സ്കീമുകളുടെ
ഡിപ്പാര്‍ട്ട്മെന്റ്
അടിസ്ഥാനത്തിലുള്ള 2016
ജനുവരി 31ലെ പ്ലാന്‍
എക്സ്പെന്റിച്ചര്‍
പ്രോഗ്രസ്സ്
റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ബി)
ഡിപ്പാര്‍ട്ട്മെന്റിന്റെ
പേര്, മൊത്തം ബഡ്ജറ്റ്
ഔട്ട് ലേ,
ഫിനാന്‍ഷ്യല്‍
പ്രോഗ്രസ്സ്,
പെര്‍സന്റേജ് ഓഫ്
എക്സ്പെന്റിച്ചര്‍
എന്നിവ അടങ്ങുന്ന
പ്രോഗ്രസ്സ്
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
പന്ത്രണ്ടാം
പഞ്ചവത്സര പദ്ധതി
1433.
ശ്രീ.എം.എ.
വാഹീദ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പന്ത്രണ്ടാം പഞ്ചവത്സര
പദ്ധതി കാര്യക്ഷമമായി
നടപ്പാക്കാന്‍ കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പന്ത്രണ്ടാം
പദ്ധതിയുടെ വളര്‍ച്ചാനിരക്ക്
1434.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പന്ത്രണ്ടാം
പദ്ധതിയുടെ ഓരോ
വര്‍ഷവും എത്ര ശതമാനം
വളര്‍ച്ചാനിരക്ക്
കൈവരിക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
(ബി)
ഈ
ഓരോ വര്‍ഷവും എത്ര
ശതമാനം
വളര്‍ച്ചാനിരക്ക്
കൈവരിയ്ക്കാന്‍
സാധിച്ചുവെന്നറിയിക്കാമോ?
ഉടുമ്പന്‍ചോല
നിയോജകമണ്ഡലത്തിലെ ഹാഡ പദ്ധതി
1435.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
നിയോജകമണ്ഡലത്തില്‍
2014-15,2015-16 എന്നീ
വര്‍ഷങ്ങളില്‍ ഹാഡ
പദ്ധതിയില്‍പ്പെടുത്തി
അനുവദിച്ച മരാമത്ത്
പ്രവൃത്തികളുടെ
പേരുകള്‍, തുക എന്നിവ
സംബന്ധിച്ച വിശദാംശം
നല്‍കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതി വിഹിതം
T 1436.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക
വര്‍ഷത്തില്‍ 2016
ജനുവരി 31 വരെ വിവിധ
വകുപ്പുകളുടെ പ്ലാന്‍
ഫണ്ട് വിഹിതത്തില്‍
എത്ര ശതമാനം തുക
ചെലവഴിച്ചുവെന്നതിന്റെ
കണക്ക് ലഭ്യമാക്കാമോ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതികളില്‍
കേന്ദ്രത്തില്‍ നിന്നും
ലഭിക്കേണ്ടിയിരുന്ന
തുകയും, ലഭിച്ച തുകയും,
ചെലവഴിച്ച തുകയും,
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കാമോ;
(സി)
പുതിയ
എത്ര കേന്ദ്രാവിഷ്കൃത
പദ്ധതികളാണ് നടപ്പു
സാമ്പത്തിക
വര്‍ഷത്തില്‍
ആരംഭിക്കാന്‍ കഴിഞ്ഞത്;
വിശദാംശം നല്‍കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ നിര്‍വ്വഹണം
1437.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
11.04.2013ലെ സ.ഉ
(സാധാ) 990/2013
നമ്പര്‍ ഉത്തരവ്
പ്രകാരം
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
നിര്‍വ്വഹണത്തിന്
കൂടുതല്‍
ഫ്ളെക്സിബിലിറ്റി
വരുത്തുന്നതിന്
ഉദ്ദേശിച്ചുകൊണ്ട്
രൂപീകരിച്ച കമ്മിറ്റി
ഇത് സംബന്ധിച്ച
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ കമ്മിറ്റിയുടെ
പ്രധാനപ്പെട്ട
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
കേന്ദ്രാവിഷ്ക്രത
പദ്ധതികളുടെ ഫണ്ട് വിനിയോഗം
1438.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്ക്രത
പദ്ധതികള്‍ക്കായി
2015-16 സാമ്പത്തിക
വര്‍ഷം എത്ര രൂപ
കേന്ദ്രം അനുവദിച്ചു
എന്നറിയിക്കുമോ;
(ബി)
ആയതില്‍
2016 ജനുവരി 31 വരെ
എത്ര രൂപ ചെലവഴിച്ചു
എന്നറിയിക്കുമോ;
(സി)
ഇത്തരത്തില്‍
2014-15 സാമ്പത്തിക
വര്‍ഷം കേന്ദ്രം
അനുവദിച്ച തുക
എത്രയെന്നും ഇതില്‍
എന്തു തുക
ചെലവഴിക്കാന്‍ കഴിയാതെ
ലാപ്സായി എന്നും
വ്യക്തമാക്കുമോ;
(ഡി)
മികച്ച
ആസൂത്രണമില്ലായ്മയാണ്
ഇത്തരത്തില്‍ കേന്ദ്രം
നല്കുന്ന തുക
ലാപ്സാകുന്നതിന്
കാരണമെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
ദേശീയ
തൊഴിലുറപ്പ് പദ്ധതി ,
ഇന്ദിരാ ആവാസ് യോജന,
പ്രധാനമന്ത്രിയുടെ
ഗ്രാമീണ റോഡ് പദ്ധതി
എന്നിവയ്ക്ക് 2015-16
സാമ്പത്തികവര്‍ഷം എത്ര
തുക അനുവദിച്ചു;
ആയതില്‍ 2016 ജനുവരി 31
വരെ എന്ത് തുക
ചെലവഴിച്ചു;വിശദമാക്കുമോ;
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി
കേന്ദ്രം നല്കുന്ന തുക
ഈ സര്‍ക്കാര്‍ ഏതൊക്കെ
കാര്യങ്ങള്‍ക്കായി
വകമാറ്റി ചെലവഴിച്ചു;
വിശദാംശം
വ്യക്തമാക്കുമോ?
2015-16-
ലെ പദ്ധതി അടങ്കല്‍ തുക
1439.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷം
സംസ്ഥാന ആസൂത്രണ
കമ്മീഷന് അംഗീകരിച്ച
പദ്ധതി അടങ്കല്‍ തുക
എത്ര; ഇതിന് കേന്ദ്ര
ആസൂത്രണ കമ്മീഷന്
അനുമതി നല്‍കിയോ;
വ്യക്തമാക്കുമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷത്തിലെ
അടങ്കല്‍ തുകയില്‍
നിന്നും നാളിതുവരെ
വിവിധ വകുപ്പുകള്‍ ആകെ
എത്ര ശതമാനം തുക
ചെലവഴിച്ചു ; ആയത് എത്ര
കോടി രൂപ;
വിശദമാക്കുമോ;
(സി)
നടപ്പു
സാമ്പത്തിക വര്‍ഷത്തെ
അടങ്കലില്‍ മാലിന്യ
സംസ്കരണം,
ഭൂരഹിതരില്ലാത്ത കേരളം
തുടങ്ങിയ
പദ്ധതികള്‍ക്ക് എത്ര
തുക വീതം
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും
ആയതുപ്രകാരം 2016
ജനുവരി 31 വരെ ഇതില്‍
നിന്നും എത്ര തുക വീതം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
നടപ്പു
വര്‍ഷം അവസാനിക്കാന്‍
രണ്ട് മാസം മാത്രം
അവശേഷിക്കേ പദ്ധതി
അടങ്കലിന്റെ പത്ത്
ശതമാനം പോലും
ചെലവഴിക്കാത്ത
വകുപ്പുകള്‍ ഏതെല്ലാം;
ഇത്തരത്തില്‍
ചെലവഴിക്കാത്തതിന്റെ
കാരണം എന്തെന്നും അതിന്
ഉത്തരവാദികള്‍ ആരെന്നും
അവര്‍ക്കെതിരെ എന്ത്
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഇ)
2015-16
സാമ്പത്തിക വര്‍ഷം
ബജറ്റ് വിനിയോഗത്തില്‍
വിവിധ വകുപ്പുകള്‍ക്ക്
അനുവദിച്ച തുക എത്ര;
ഓരോ വകുപ്പും
31.01.2016 വരെ എന്ത്
തുക ചെലവഴിച്ചു.;
വ്യക്തമാക്കുമോ?
2016-17
ലെ വാര്‍ഷിക പദ്ധതി
1440.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തേക്കുള്ള
വാര്‍ഷിക പദ്ധതിയ്ക്ക്
രൂപം നല്കുമ്പോള്,
സംസ്ഥാനത്തിന്റെ വരുമാന
സ്രോതസുകളില്‍ വര്‍ദ്ധന
പ്രതീക്ഷിച്ച പ്രധാന
ഘടകങ്ങള്‍
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പിന്നിട്ട
വര്‍ഷങ്ങളിലെ നികുതി
പിരിവിന്റെയും
റബ്ബറുള്പ്പെടെ
കാര്‍ഷിക
ഉല്പന്നങ്ങളുടെ
വിലയിടിവിന്റെയും
മറ്റും
പശ്ചാത്തലത്തില്‍,
വരുമാനത്തിലെ അമിത
പ്രതീക്ഷ, പദ്ധതി
നിര്‍വ്വഹണത്തെ
പ്രതിസന്ധിയിലാക്കുമോ;
(സി)
2015-16-നെ
അപേക്ഷിച്ച് ഏതെല്ലാം
മേഖലയില്‍ പദ്ധതിയ്ക്ക്
കൂടുതല്‍ പരിഗണന
നല്‍കിയിട്ടുണ്ട്;
ഏതെല്ലാം മേഖലയില്‍
നിന്ന് കൂടുതല്‍
വരുമാനം
പ്രതീക്ഷിക്കുന്നു;
വിശദമാക്കാമോ?
ഡയറി
യൂണിറ്റുകള്‍
1441.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
പുതുതായി എത്ര ഡയറി
യൂണിറ്റുകള്‍
സ്ഥാപിക്കപ്പെട്ടു
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ഡയറി യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം സഹായങ്ങളാണ്
നല്‍കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
ഇതിനായി
എന്തെങ്കിലും പ്രത്യേക
പദ്ധതിയ്ക്ക് രൂപം
നല്കിയിരുന്നുവോ;
(ഡി)
എങ്കില്‍
പ്രസ്തുത പദ്ധതിക്കായി
എത്ര തുക വീതം ഓരോ
വര്‍ഷവും വകകൊള്ളിച്ചു
; അതില്‍ എത്ര തുകവരെ
ചെലവഴിക്കപ്പെട്ടു
;വിശദാംശം
ലഭ്യമാക്കുമോ; ?
വലിയതുറ
സ്വീവേജ് ഫാം
1442.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷീരവികസന
വകുപ്പിന്റെ കീഴിലുള്ള
വലിയതുറ സ്വീവേജ്
ഫാമിന്റെ
കൈവശമുണ്ടായിരുന്ന
131.8 ഏക്കര്‍
ഭൂമിയില്‍ നിന്നും
നിശ്ചിത ഭൂമി ഏതാനും
ഏജന്‍സികള്‍ക്ക്
വിട്ടുകൊടുക്കുന്നതിന്
തീരുമാനിച്ച,
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
3.2.2012 ല്‍ ചേര്‍ന്ന
യോഗത്തിന്റെ
മിനിട്സിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
3.2.2012
ലെ തീരുമാന പ്രകാരം ഓരോ
ഏജന്‍സിക്കും നല്കിയ
ഭൂമിയുടെ വിസ്തീര്‍ണ്ണം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരം
കൈമാറിയ ഭൂമിക്ക്
പ്രസ്തുത ഏജന്‍സികള്‍
വിലയോ നഷ്ടപരിഹാരമോ
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
എങ്കില്‍
ഏതെല്ലാം ഏജന്‍സികള്‍
എത്ര തുകവീതം
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ഇ)
വില
നിര്‍ണ്ണയിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ;
(എഫ്)
യോഗ
തീരുമാനത്തിന്
വിരുദ്ധമായി ഭൂമി
അനുവദിച്ചിട്ടുണ്ടെങ്കില്‍
ആര്ക്കൊക്കെയാണെന്നും
ആയതിന് സ്വീകരിച്ച
മാനദണ്ഡം എന്താണെന്നും
വ്യക്തമാക്കാമോ;
ക്ഷീരമേഖലയില്‍
സ്വയംപര്യാപ്തത
1443.
ശ്രീ.സണ്ണി
ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ക്ഷീരമേഖലയെ
സ്വയംപര്യാപ്തതയിലേയ്ക്ക്
എത്തിക്കാന്‍
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
രാജാരവിവര്‍മ്മ സ്മാരകം
1444.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിളിമാനൂരില്‍
രാജാരവിവര്‍മ്മ സ്മാരക
നിര്‍മ്മാണത്തിന്
ഇതുവരെ എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്മാരകത്തിന്റെ
ഭാഗമായി എന്തെല്ലാം
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടെന്നും
ഇതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
നിര്‍മ്മാണം എന്ന്
ആരംഭിക്കുമെന്നും
വ്യക്തമാക്കാമോ;
(സി)
സ്മാരക
നിര്‍മ്മാണത്തിന്
കേന്ദ്ര സര്‍ക്കാരില്‍
സമര്‍പ്പിച്ച
അപേക്ഷയിന്മേല് ഫണ്ട്
ലഭ്യമായിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
മഹാകവി പി. കുഞ്ഞിരാമന്
നായരുടെ സ്മാരകം
1445.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാകവി
പി. കുഞ്ഞിരാമന്
നായരുടെ സ്മരണയ്ക്കായി
ഈ സര്‍ക്കാര്‍ ഓരോ
വര്‍ഷവും സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പി. യുടെ ജന്മനാടായ
കാഞ്ഞങ്ങാട്ടെ
സ്മാരകത്തിന്റെ
വികസനത്തിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിക്കായി ഫണ്ട്
നീക്കിവെച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പന്തല്‍, ടെന്റ്, ലൈറ്റ്
& സൗണ്ട്
തൊഴിലാളികള്‍ക്ക് ക്ഷേമനിധി
അംഗത്വം
1446.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പന്തല്‍, ടെന്റ്,
ലൈറ്റ് & സൗണ്ട്
എന്നീ മേഖലകളിലെ
തൊഴിലാളികളെ സാംസ്കാരിക
ക്ഷേമനിധിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവര്‍ക്ക് ക്ഷേമനിധി
അംഗത്വം ലഭ്യമാക്കി
ഉത്തരവായിട്ടുണ്ടോ;
ഇതിനായി എത്ര പേര്
അപേക്ഷ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവര്‍ക്ക്
ക്ഷേമനിധി അംഗത്വം
എന്ന് നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ശില്പപൈതൃക ഗ്രാമം പദ്ധതി
1447.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നൂറനാട്
പടനിലം നന്ദികേശ
ശില്പപൈതൃക ഗ്രാമം
പദ്ധതി
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ്
ചുമതല നല്‍കിയതുമായി
ബന്ധപ്പെട്ട്സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി 2016
ഫെബ്രുവരിയില്‍
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വയലാ
നാടക ഗവേഷണ കേന്ദ്രം
1448.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
ഇട്ടിവ
ഗ്രാമപഞ്ചായത്തിലെ
വയലായില്‍ ഡോ. വയലാ
വാസുദേവന്‍പിള്ള സ്മാരക
ട്രസ്റ്റ്, സര്‍ക്കാര്‍
സഹായത്തോടെ
നിര്‍മ്മിക്കുന്ന നാടക
ഗവേഷണ കേന്ദ്രത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ ബാക്കി തുക
ലഭ്യമാക്കുന്ന കാര്യം
പരിഗണിക്കുമോ?
സിനിമാ
തീയേറ്ററുകളിലെ ടിക്കറ്റ്
നിരക്കുകള്‍
T 1449.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിനിമാ
തീയേറ്ററുകളില്‍
അമിതമായ ടിക്കറ്റ്
നിരക്കുകള്‍ ഈടാക്കി
വരുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിനിമാ
തീയേറ്ററുകളുടെ
സാങ്കേതിക/അടിസ്ഥാന
നിലവാരത്തില്‍ അവയെ
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന്
എന്ന് ഇനം തിരിച്ച്
ടിക്കറ്റ് നിരക്കുകള്‍
ഏകീകരിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
(സി)
ഇത്തരത്തില്‍
തീയേറ്ററുകളെ
തരംതിരിച്ച് ടിക്കറ്റ്
നിരക്ക്
ഏകീകരിക്കുന്നതിനും
അമിത നിരക്കുകള്‍
ഈടാക്കുന്നത്
നിയന്ത്രിക്കുന്നതിനും
നിലനില്‍ക്കുന്ന
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
കൊടക്കാട്
ഫോക് ലോര്‍ വില്ലേജ്
1450.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെയ്യം
കലാകാരന്
നര്‍ത്തകരത്നം
കണ്ണപെരുവണ്ണാന്റെ
സ്മരണ മുന്‍നിര്‍ത്തി
തെയ്യം കലയുടെ
പരിപോഷണത്തിന് കഴിഞ്ഞ
സര്‍ക്കാര്‍ കാലത്ത്
വിഭാവനം ചെയ്ത
കൊടക്കാട് ഫോക്ലോര്
വില്ലേജ് സംബന്ധിച്ച
തുടര്‍നടപടികള്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
സാംസ്കാരിക
മേഖലയുടെ വളര്‍ച്ച
1451.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സാംസ്കാരിക മേഖലയിലെ
വളര്‍ച്ചയ്ക്ക്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക് നല്കിയ
ധനസഹായം
1452.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം 2016 ജനുവരി 31
വരെയുള്ള കാലയളവില്‍
സര്‍ക്കാര്‍-അര്‍ദ്ധ
സര്‍ക്കാര്‍ സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍ നല്കിയ
ധനസഹായം എത്ര കോടിയാണ്;
വിശദമാക്കാമോ;
(ബി)
ഓരോ
ബഡ്ജറ്റിലും
പ്രഖ്യാപിച്ച ധനസഹായ
തുക
ചെലവഴിക്കപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ട്;
(സി)
അതത്
സാമ്പത്തിക
വര്‍ഷങ്ങളില്‍
പൂര്‍ത്തീകരിക്കപ്പെടാതെപോയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
പൂര്‍ത്തീകരിക്കാത്ത
പദ്ധതിയുടെ
ചെലവഴിക്കാതെ
ട്രഷറിയില്‍ ബാക്കി
നില്ക്കുന്ന തുക എത്ര
കോടി
രൂപയെന്ന്അറിയിക്കുമോ?
മലയാളത്തിന്
ശ്രേഷ്ഠ ഭാഷ പദവി
1453.
ശ്രീ.ഹൈബി
ഈഡന്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളത്തിന്
ശ്രേഷ്ഠ ഭാഷാ പദവി
നേടിയെടുത്തതിന്റെ
അനുബന്ധമായി
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അവശകലാകാരന്മാര്ക്ക്
സഹായം
1454.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കലാ
-സാംസ്കാരിക രംഗത്ത്
പ്രവര്‍ത്തിച്ചിരുന്നവരും
പ്രായാധിക്യവും
രോഗങ്ങളും മൂലം
അവശതയനുഭവിക്കുന്നവരുമായ
നിര്‍ദ്ധനരെ
സഹായിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
പറയാമോ; ഈ ഇനത്തില്‍
എന്ത് തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
രോഗികളായവര്‍ക്ക്
സാമ്പത്തിക സഹായം
ലഭിക്കുന്നതിനുള്ള
നടപടികള്‍
വിശദമാക്കാമോ;
ചേര്‍ത്തല താലൂക്കില്‍
ഈ ഇനത്തില്‍ സാമ്പത്തിക
സഹായം ലഭിച്ച
കലാകാരന്മാരും
സാംസ്കാരിക
പ്രവര്‍ത്തകരും
ആരെല്ലാമാണെന്നും
അവര്‍ക്ക് ലഭിച്ച തുക
എത്ര വീതമാണെന്നും
വിശദമാക്കാമോ;
(സി)
കലാരംഗത്ത്
ദീര്‍ഘകാലം
പ്രവര്‍ത്തിക്കുകയും
ഗുരുതരമായ രോഗം
ബാധിക്കുകയും ചെയ്തവര്‍
ചികിത്സയ്ക്കും
ജീവിതവൃത്തിയ്ക്കും
വകയില്ലാതെ
വിഷമിക്കുന്ന
സാഹചര്യത്തില്‍ ഇവരെ
സഹായിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
സി-ഡിററ്
1455.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റിലെ
ടെക്നോളജി
എക്സ്റ്റന്‍ഷന്‍
ഡിപ്പാര്‍ട്ട്മെന്റില്‍
ധനകാര്യ വകുപ്പ്
പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
പരിശോധനാ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇതില്‍ എന്തൊക്കെയാണ്
കണ്ടെത്തിയിട്ടുള്ളതെന്നും
ആരൊക്കെയാണ്
കുറ്റക്കാര്‍ എന്നും
വിശദമാക്കുമോ;
(സി)
കുറ്റാരോപിതര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സി.ഡിറ്റ്-
ലെ കൊറിയര്‍ ഇടപാട്
1456.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ഡിറ്റ്-
ലെ കൊറിയര്‍
ഇടപാടിനെക്കുറിച്ച്
വിജിലന്‍സ് നടത്തിയ
അന്വേഷണത്തിന്റെ
റിപ്പോര്‍ട്ടും
ശിപാര്‍ശകളും
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
സി.ഡിറ്റിലെ ഏതെല്ലാം
ഉദ്യോഗസ്ഥരുടെ പേരില്‍
നടപടിയെടുക്കാനാണ്
ശിപാര്‍ശ
ചെയ്തിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഇവര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ ;
(ഡി)
നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
അറിയിക്കുമോ?
വികസന
ക്ഷേമ പ്രവര്‍ത്തനങ്ങള്‍
1457.
ശ്രീ.വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.സി വിഷ്ണുനാഥ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പാക്കുന്ന വികസന
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
ജനങ്ങളിലെത്തിക്കാന്‍
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വികസന
സമന്വയം-വാര്‍ത്താ പത്രിക
1458.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാരിന്റെ
കാലത്ത് എത്ര
ലക്കങ്ങളിലായി വികസന
സമന്വയം എന്ന പേരില്‍
വാര്‍ത്താ പത്രിക
പ്രസിദ്ധീകരിക്കുകയും
വിവിധ ദിന
പത്രങ്ങളോടൊപ്പം വിതരണം
ചെയ്യുകയും
ചെയ്തിട്ടുണ്ട്;
(ബി)
എത്ര
ലക്ഷം കോപ്പികളാണ് ഓരോ
ലക്കങ്ങളിലും പ്രിന്റു
ചെയ്തത്;
(സി)
ഇവ
തയ്യാറാക്കുന്നതിനും,
പ്രിന്റ്
ചെയ്യുന്നതിനും
പത്രങ്ങള്‍ വഴി
സര്‍ക്കുലേറ്റ്
ചെയ്യുന്നതിനും
ഉള്‍പ്പെടെ ഇതിനകം
ചെലവായ തുക സംബന്ധിച്ച
വിശദാംശം ഇനം തിരിച്ച്
ലഭ്യമാക്കുമോ; ഈ
ഇനത്തില്‍ പത്ര
സ്ഥാപനങ്ങള്‍ക്കും
മറ്റും കൊടുത്ത്
തീര്‍ക്കാന്‍ ബാക്കി
നില്പുള്ള തുക എത്ര
എന്ന് അറിയിക്കുമോ ?
സര്‍ക്കാര്‍
പരസ്യങ്ങളില്‍ മന്ത്രിമാരുടെ
ഫോട്ടോ
1459.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പദ്ധതികളുടെയും
കെട്ടിടങ്ങളുടെയും
ഉദ്ഘാടനങ്ങളോടനുബന്ധിച്ച്
പി.ആര്.ഡി പരസ്യം
നല്‍കാറുണ്ടോ; പ്രസ്തുത
പരസ്യങ്ങളില്‍
മന്ത്രിമാരുടെ ഫോട്ടോ
പ്രദര്‍ശിപ്പിക്കുന്നത്
സുപ്രീംകോടതി
വിലക്കിയിട്ടുണ്ടോ;
(ബി)
സുപ്രീം
കോടതി വിധിക്ക് ശേഷം
ഉദ്ഘാടനങ്ങളോടനുബന്ധിച്ച്
പരസ്യം നല്കുമ്പോള്
കെട്ടിടം നിര്‍മ്മിച്ച
കോണ്‍ട്രാക്ടര്‍മാര്‍
പരസ്യം നല്കി
വരുന്നതും അവയില്‍
മന്ത്രിമാരുടെ ഫോട്ടോ
പ്രദര്‍ശിപ്പിക്കുന്നതും
സര്‍ക്കാര്‍
അറിവോടെയാണോ;
(സി)
സെക്രട്ടേറിയറ്റ്
അനക്സിന്റെ കെട്ടിട
ഉദ്ഘാടന ദിവസം
ദിനപ്പത്രങ്ങളില്‍
പ്രസിദ്ധീകരിച്ച പരസ്യം
പി.ആര്.ഡി.യുടേയോ,
സര്‍ക്കാരിന്റെയോ
അറിവോടുകൂടിയാണോ;
(ഡി)
കോണ്‍ട്രാക്ടര്‍മാര്‍
നല്കുന്ന
പരസ്യങ്ങളില്‍
മന്ത്രിമാരുടെയും
മുഖ്യമന്ത്രിയുടെയും
ഫോട്ടോ ഉപയോഗിക്കുന്നത്
സര്‍ക്കാരിന്റെ
അനുമതിയോടുകൂടിയാണോ?
പരസ്യങ്ങള്‍ക്കും,
പ്രസിദ്ധീകരണങ്ങള്‍ക്കു
ചെലവായ തുക
1460.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
പരസ്യങ്ങള്‍ക്കും,
പ്രസിദ്ധീകരണങ്ങള്‍ക്കും
വേണ്ടി സര്‍ക്കാര്‍
ചെലവഴിച്ച തുക
എത്രയാണ്;
(ബി)
പരസ്യം
ഇനത്തിലും,
പ്രിന്റിംഗ് ഇനത്തിലും
മറ്റുമായി
പത്ര-ദൃശ്യ-ശ്രവ്യ
മാധ്യമങ്ങള്‍ക്ക്
നല്കുവാനുള്ള കുടിശ്ശിക
എത്ര;
(സി)
ഈ
സര്‍ക്കാരിന്റെ
കാലത്ത്, നാളിതുവരെ
പത്ര-ദൃശ്യ-ശ്രവ്യ
മാധ്യമങ്ങള്‍ക്ക്
പരസ്യം ഇനത്തില്‍
നല്കിയ തുക
സ്ഥാപനങ്ങളുടെ പേര്
സഹിതം
വെളിപ്പെടുത്താമോ?
ഗ്രേഡ്
- II അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് നിയമനം
1461.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ ഗ്രേഡ് - II
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റിന്റെ
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോയെന്നറിയാമോ;
(ബി)
ഗ്രേഡ്
- II അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റിന്റെ
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ജില്ല തിരിച്ച് കണക്ക്
വ്യക്തമാക്കാമോ;
നിലവിലുള്ള എല്ലാ
ഒഴിവുകളും
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
കൃഷി
വകുപ്പില്‍
എ.എഫ്.ഒ.യായും
അഗ്രികള്‍ച്ചര്‍
ഓഫീസര്‍ ആയും
സ്ഥാനക്കയറ്റം
നല്‍കിയപ്പോഴുണ്ടായ
എത്ര ഒഴിവുകള്‍
നിലവില്‍ ഉണ്ട്;
(ഡി)
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ്
തസ്തികയില്‍ പി.എസ്.സി.
വഴി എന്ത് യോഗ്യതയുടെ
അടിസ്ഥാനത്തിലാണ്
നിയമനം നടത്തുന്നത്.
ബി.എസ്.സി.അഗ്രികള്‍ച്ചര്‍
യോഗ്യതയുള്ളവരെയും
പ്ലസ് ടു
(വി.എച്ച്.എസ്.സി)
അഗ്രികള്‍ച്ചര്‍
യോഗ്യതയുള്ളവരെയും ഈ
തസ്തികയ്ക്ക്
പരിഗണിക്കുമോ; ഈ
ഒഴിവുകള്‍ ഒരുമിച്ചാണോ
റിപ്പോര്‍ട്ട്
ചെയ്യുന്നത്;
ഒരുമിച്ചാണോ നിയമന
ശിപാര്‍ശ ലഭിക്കുന്നത്;
(ഇ)
അഗ്രികള്‍ച്ചര്‍
ബിരുദം
യോഗ്യതയുള്ളവര്‍ക്കും
പ്ലസ് ടു
വി.എച്ച്.എസ്.സി.
യോഗ്യതയുള്ളവര്ക്കുമുള്ള
ഒഴിവുകള്‍
വിഭജിച്ച്പ്രത്യേകം
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ;
അല്ലെങ്കില്‍
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് ഗ്രേഡ് -
II തസ്തിക പ്ലസ് ടു
വി.എച്ച്.എസ്.സി.
അഗ്രികള്ച്ചര്ക്കായി
മാത്രം
നിജപ്പെടുത്തുമോ?
നിതാഖത്
മൂലം തൊഴില്‍
നഷ്ടപ്പെട്ടവരുടെ പുനരധിവാസം
1462.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ഗള്‍ഫ് രാജ്യങ്ങളില്‍
നിന്നും നിതാഖത് മൂലം
എത്ര പേര്
തിരികെയെത്തിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
നിതാഖത്
മൂലം തൊഴില്‍
നഷ്ടപ്പെട്ട്
തിരികെത്തിയവരെ
പുനരധിവസിപ്പിക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദീകരിക്കാമോ;
(സി)
നിതാഖത്
മൂലം തൊഴില്‍
നഷ്ടപ്പെട്ട്
തിരികെയെത്തിയവരെ
പുനരധിവസിപ്പിക്കുന്നതിന്
കാര്യക്ഷമമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
പരിഹരിക്കുവാനായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ?
പ്രവാസി
ക്ഷേമ പദ്ധതി
1463.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്നത്;
വ്യക്തമാക്കുമോ;
(ബി)
പ്രവാസികള്‍ക്ക്
വേണ്ടി
ആരംഭിച്ചിട്ടുള്ള
വായ്പാ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പ്രവാസി
ക്ഷേമ പദ്ധതി
1464.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്നും
മടങ്ങി വരാന്‍
നിര്‍ബന്ധിതരാവുന്ന
മലയാളികള്‍ക്ക് വേണ്ടി
കെ.എസ്. എഫ്. ഇ യുമായി
സഹകരിച്ച്
നടപ്പാക്കുമെന്ന്
2013-14 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ട
പ്രവാസി ക്ഷേമ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഈ
നിക്ഷേപ നിധിയില്‍ എത്ര
പ്രവാസികള്‍ നിക്ഷേപം
നടത്തി;
(സി)
മടങ്ങി വന്ന എത്ര
പ്രവാസികള്‍ക്ക് ഈ
നിക്ഷേപ നിധിയില്‍
നിന്നും വായ്പ
ലഭ്യമാക്കി
എന്നറിയിക്കാമോ?
കേന്ദ്ര
പ്രവാസി മന്ത്രാലയം
1465.
ശ്രീ.വര്‍ക്കല
കഹാര്‍
,,
കെ.എസ്.ശബരീനാഥന്
,,
എം.പി.വിന്‍സെന്റ്
,,
കെ.അച്ചുതന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റിന്റെ
പ്രവാസി മന്ത്രാലയം
വേണ്ടെന്ന് കേന്ദ്ര
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
തീരുമാനം സംസ്ഥാനത്തെ
പ്രവാസികളെ ഏതെല്ലാം
തരത്തിലാണ് ദോഷകരമായി
ബാധിക്കുന്നത്;
(സി)
ഇതു
സംബന്ധിചുള്ള
സംസ്ഥാനത്തിന്റെ
പ്രതിഷേധം കേന്ദ്ര
ഗവണ്മെന്റിനെ
അറിയിച്ചിട്ടുണ്ടോ;
(ഡി)
എന്തെല്ലാം
തുടര്‍ നടപടികളാണ്
ഇക്കാര്യത്തില്‍
സംസ്ഥാനം
കൈക്കൊള്ളാന്‍
അഗ്രഹിക്കുന്നത്?
പ്രവാസി
ക്ഷേമവും ക്ഷേമനിധിയും
1466.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
മലയാളികളുടെ
ക്ഷേമത്തിനായി സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്ന വിവിധ
പദ്ധതികള്‍
ഏതൊക്കെയെന്നു്
പദ്ധതികളുടെ
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കാമോ; ഓരോ
പദ്ധതികള്‍ക്കുമുള്ള
അപേക്ഷകളുടെ മാതൃക
ലഭ്യമാക്കാമോ;
(ബി)
പ്രവാസികള്‍ക്കായി
ക്ഷേമനിധി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
പ്രവാസി
ക്ഷേമനിധി ബോര്‍ഡ്
1467.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്താറുണ്ടോ;
(ബി)
ക്ഷേമനിധിയില്‍
നിലവില്‍ എത്ര
അംഗങ്ങളുണ്ട് ; ഇത് ആകെ
പ്രവാസി മലയാളികളുടെ
എത്ര ശതമാനമാണ്;
വ്യക്തമാക്കുമോ?
(സി)
പ്രവാസി
ക്ഷേമനിധി ബോര്‍ഡില്‍
നിന്നും പെന്ഷന്
നല്കി
തുടങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
അഞ്ച്
വര്‍ഷം പണമടച്ചവര്‍ക്ക്
സാങ്കേതിക കാരണം പറഞ്ഞ്
പെന്ഷന്
നിഷേധിക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അര്‍ഹരായ
മുഴുവന്‍ പേര്‍ക്കും
പെന്ഷന് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
പ്രവാസി
പുനരധിവാസ പാക്കേജ്
1468.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
വിവിധ ബഡ്ജറ്റുകളിലായും
അല്ലാതെയും
പ്രഖ്യാപിച്ച പ്രവാസി
പുനരധിവാസ
പാക്കേജുകളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പാക്കേജുകള്‍
നടപ്പാക്കുന്നതിനായി
ആകെ എന്ത് തുക
അനുവദിക്കപ്പെട്ടു;
(സി)
അതില്‍
എന്ത് തുക
ചെലവഴിക്കപ്പെട്ടു;
(ഡി)
പ്രസ്തുത
പാക്കേജ്
നടത്തിപ്പിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ?
പ്രവാസി
മലയാളികള്‍
1469.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രവാസി
മലയാളികള്‍ക്കായി
നടപ്പാക്കിയ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രവാസി
മലയാളികളില്‍ ജോലി
നഷ്ടപ്പെട്ട് നാട്ടില്‍
തിരിച്ചെത്തി സ്വയം
തൊഴില്‍
സംരംഭങ്ങള്‍ക്ക് ഇരുപത്
ലക്ഷം രൂപാ വരെ
സര്‍ക്കാര്‍
അനുവദിക്കുന്നത് ചില
ബാങ്കുകള്‍ നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
കാര്യങ്ങളില്‍ ശക്തമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രവാസി
മലയാളികളുടെ സമഗ്ര
ക്ഷേമത്തിന് ഇനി
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
മലയാളിക്ഷേമ പദ്ധതി
1470.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പ്രവാസി
മലയാളികളുടെ
ക്ഷേമത്തിനായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നത്;
വ്യക്തമാക്കാമോ;
(ബി)
പ്രഖ്യാപിച്ച
പദ്ധതികളില്‍
നടപ്പാക്കിയതും
നടപ്പാക്കാന്‍
കഴിഞ്ഞിട്ടില്ലാത്തതുമായവ
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
നോര്‍ക്ക
സാക്ഷ്യപ്പെടുത്തി നല്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
1471.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
തൊഴിലിനായി നോര്‍ക്ക
ഏതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
സാക്ഷ്യപ്പെടുത്തി
നല്‍കുന്നത്;
(ബി)
നോര്‍ക്ക
സാക്ഷ്യപ്പെടുത്തിയ
സര്‍ട്ടിഫിക്കറ്റുകളും
പ്രമാണങ്ങളും സംസ്ഥാന
ആഭ്യന്തര വകുപ്പും
സാക്ഷ്യപ്പെടുത്തേണ്ടതുണ്ടോ;
(സി)
നോര്‍ക്കയുടെ
എല്ലാ ജില്ലാ
ഓഫീസുകളിലും
സര്‍ട്ടിഫിക്കറ്റുകള്‍
സാക്ഷ്യപ്പെടുത്തുന്നതിനുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ?
നോര്‍ക്ക
വകുപ്പിന്റെ ആനുകൂല്യങ്ങള്‍
1472.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
വകുപ്പ് മുഖേന നല്കി
വരുന്ന ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്നും
അവയുടെ അര്‍ഹതാ
മാനദണ്ഡവും
വിശദമാക്കാമോ;
(ബി)
നോര്‍ക്ക
അറ്റസ്റ്റേഷന്
നടത്തിക്കിട്ടുന്നതിന്
കാലതാമസം വരുന്നതായ
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സാന്ത്വനം
പദ്ധതി
1473.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയുടെ
കീഴില്‍ നടപ്പിലാക്കിയ
സാന്ത്വനം പദ്ധതി മുഖേന
നാളിതുവരെയായി
എത്രപേര്‍ക്ക് ധനസഹായം
ലഭ്യമാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
മലയാളികളെ
സുരക്ഷിതമായി എത്തിക്കാന്‍
കര്‍മ്മ പദ്ധതികള്‍
1474.
ശ്രീ.വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
വര്‍ക്കല കഹാര്‍
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
സര്‍ക്കാരിന്റെ കാലത്ത്
വിദേശ രാജ്യങ്ങളിലെ
സംഘര്‍ഷ മേഖലയില്‍
നിന്നും മലയാളികളെ
സുരക്ഷിതമായി
എത്തിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി മുഖേന
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പ്രവാസികാര്യ
വകുപ്പ്
1475.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രവാസികാര്യ വകുപ്പ്
നിര്‍ത്തലാക്കിയ വിവരം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
പ്രസ്തുത
നടപടി പ്രവാസികളെ ഏറെ
ദോഷകരമായി
ബാധിക്കുന്നതാണെന്ന
വസ്തുത
പരിഗണിക്കുകയുണ്ടായോ;
(സി)
പ്രവാസികള്‍ ഏറെയുള്ള
കേരളത്തെ പ്രതികൂലമായി
ബാധിക്കുമെന്നത്
കണക്കിലെടുത്ത് മറ്റു
സംസ്ഥാനങ്ങളുമായി
കൂടിച്ചേര്‍ന്ന് പരിഹാര
നടപടിക്കായി
മുന്കെെയെടുക്കുമോ?
പ്രവാസികാര്യ
വകുപ്പ് നിര്‍ത്തലാക്കാനുള്ള
തീരുമാനം
1476.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികാര്യ
വകുപ്പ്
നിര്‍ത്തലാക്കാനുള്ള
കേന്ദ്രസര്‍ക്കാര്‍
തീരുമാനത്തെ
സംബന്ധിച്ചുള്ള സംസ്ഥാന
സര്‍ക്കാരിന്റെ നിലപാട്
അറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് കേന്ദ്ര
സ്രക്കാരുമായി
ആശയവിനിമയം
നടത്തിയിട്ടുണ്ടോ;
(സി)
ഈ
വിഷയത്തില്‍ ശക്തമായ
പ്രതിഷേധം അറിയിക്കാന്‍
മുന്‍കൈയ്യെടുക്കുമോ?
പ്രവാസികളുടെ
പുനരധിവാസം
1477.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
പുനരധിവാസത്തിനായി
നടപ്പിലാക്കിയിരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍
റിട്ടേണ്‍ എമിഗ്രന്‍സ്
(NDPREM) മുഖേന
എന്തെല്ലാം
സൗകര്യങ്ങളാണ്
പ്രവാസികള്‍ക്ക്
നല്‍കിവരുന്നത്;
(സി)
പ്രവാസികളായ
നഴ്സുമാര്‍ക്ക് ജോബ്
പോര്‍ട്ടല്‍ മുഖേന ജോലി
നല്‍കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
മരണപ്പെടുന്ന
പ്രവാസിയുടെ കുടുംബത്തിനുള്ള
ധനസഹായം
1478.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്തുവച്ച്
മരണപ്പെടുന്ന
പ്രവാസിയുടെ
കുടുംബത്തിന് നല്കുന്ന
ധനസഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക്
പെന്ഷന് നല്കാന്
പദ്ധതി നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ?
പെട്രാേളിയത്തിന്റെ
വിലയിടിവ്
1479.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും
ആസൂത്രണവും സാംസ്കാരികവും
നോര്‍ക്കയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെട്രോളിയത്തിന്
അന്താരാഷ്ട്ര
മാര്‍ക്കറ്റില്‍ ഉണ്ടായ
വിലയിടിവ് പ്രവാസി
ഭാരതീയരെ ദോഷകരമായി
ബാധിച്ചതായി
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതിനെത്തുടര്‍ന്ന്
ഗള്‍ഫ് രാജ്യങ്ങളില്‍
അന്യരാജ്യക്കാര്‍ക്ക്
താെഴിലവസരങ്ങള്‍
നഷ്ടപ്പെടുന്നതായി
റിപ്പോര്‍ട്ടുകള്‍
ഉണ്ടായിട്ടുണ്ടോ എന്നത്
വെളിപ്പെടുത്തുമോ?