വ്യാജ
പട്ടയ നിര്‍മ്മാണം
1160.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ മുളിയാര്‍
വില്ലേജ് ഓഫീസ്
കേന്ദ്രീകരിച്ച് വ്യാജ
പട്ടയ നിര്‍മ്മാണം
നടക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യാജ
പട്ടയരേഖ ഉണ്ടാക്കി
വില്ലേജ് ഓഫീസ്
രജിസ്റ്ററില്‍
ഉള്‍ക്കൊള്ളിച്ച്
നടത്തിയ തിരിമറി
സംബന്ധിച്ച്
എന്തെങ്കിലും
തരത്തിലുള്ള അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശാദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അന്വേഷണത്തില്‍
എന്തൊക്കെ
കണ്ടെത്തിയെന്നും
ആരൊക്കെയാണ്
കുറ്റക്കാര്‍ എന്നും
വിശദമാക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
വര്‍ഷങ്ങളായി
നടത്തിക്കൊണ്ടിരിക്കുന്ന
പ്രസ്തുത തിരിമറിയിലെ
കുറ്റക്കാരെ
നിയമത്തിന്റെ
മുന്പില്
കൊണ്ടുവരുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
നടമ്മല്‍ കടവ് പാലം
1161.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊടുവള്ളി
നിയോജക മണ്ഡലത്തിലെ
കൊടുവള്ളി- ഓമശ്ശേരി
ഗ്രാമപഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
നടമ്മല്‍ കടവ്
പാലത്തിനുള്ള
സ്ഥലമേറ്റെടുക്കല്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ഥലമേറ്റെടുക്കല്‍
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയും എന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
സ്ഥലം
ഏറ്റെടുക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ എന്ന്
വിശദമാക്കാമോ?
താലൂക്ക് ഓഫീസ് കെട്ടിടം
1162.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
പുതുതായി അനുവദിച്ച
താലൂക്ക് ഓഫീസിനായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ചാലക്കുടിയില്‍
റീഫ്രാക്ടറീസ് വക
വ്യവസായ വകുപ്പ്
മുനിസിപ്പാലിറ്റിക്കു
കൈമാറിയ സ്ഥലത്ത്
താലൂക്ക് ഓഫീസിനായി
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(സി)
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
ഇതിന് ആവശ്യമായ തുക
വകയിരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
പയ്യന്നൂര്‍ താലൂക്ക്
അനുവദിക്കാന്‍ നടപടി
1163.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പുതുതായി
പയ്യന്നൂര്‍ താലൂക്ക്
അനുവദിക്കാനുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രൊപ്പോസലിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ?
വീടുകള്‍ക്ക് റവന്യൂ വകുപ്പ്
പിരിക്കുന്ന നികുതി
1164.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വീടുകള്‍
നിര്‍മ്മിക്കുമ്പോള്‍
റവന്യൂ വകുപ്പ് മുഖേന
എന്തെല്ലാം നികുതികളാണ്
പിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇവയ്ക്ക്
നിഷ്കര്‍ഷിക്കുന്ന
സ്ലാബ് നിരക്ക് എത്ര
വീതമാണെന്ന്
വ്യക്തമാക്കാമോ;
(സി)
വീടുകള്‍ക്ക്
ലക്ഷ്വറി ടാക്സ്
ഈടാക്കുന്നുണ്ടോ;
എങ്കില്‍ എത്ര
വിസ്തൃതിയുള്ള
വീടുകള്‍ക്കാണ് ഇവ
ഈടാക്കുന്നതെന്നും
അവയുടെ സ്ലാബ്
നിരക്കുകള്‍ എത്ര
വീതമാണെന്നും
വിശദമാക്കാമോ ?
പി.എസ്.സി. യില്‍ നിന്നും തറ
വാടക ഈടാക്കുന്നതിനുള്ള
നിര്‍ദ്ദേശം
T 1165.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
പി.എസ്.സി.
ആഫീസിന്റെയും മേഖലാ
ആഫീസിന്റെയും
പരിധിയില്‍ വരുന്ന
വിവിധ തസ്തികകളുടെ
ഫിസിക്കല്‍ എഫിഷ്യന്‍സി
ടെസ്റ്റുകള്‍,
ഡ്രൈവിംഗ് ടെസ്റ്റുകള്‍
എന്നിവ നടത്തുന്നതിന്
സൗജന്യമായി
ലഭ്യമായിരുന്ന ആശ്രാമം
മൈതാനത്തിന് ഇപ്പോള്‍
തറ വാടക ഈടാക്കാന്‍
നിര്‍ദ്ദേശിച്ചുകൊണ്ടുള്ള
ഉത്തരവ്
പിന്‍വലിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പി.എസ്.സി
ക്ക് 72000/- രൂപയുടെ
റവന്യൂ റിക്കവറി
നോട്ടീസ്
നല്‍കിയിരിക്കുന്നത്
പിന്‍വലിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പി.എസ്.സി.-
യ്ക്ക് സൗജന്യമായി
ആശ്രാമം മൈതാനം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെങ്ങറ കുടിയേറ്റ കോളനിയിലെ
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത
1166.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനിയിലെ
ചെങ്ങറ കുടിയേറ്റ
കോളനിയിലെ അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ഇടുക്കി നിയോജകമണ്ഡലത്തിലെ
പട്ടയ വിതരണം
1167.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം ഇടുക്കി
നിയോജകമണ്ഡലത്തില്‍
അര്‍ഹരായ എത്രപേര്‍ക്ക്
പട്ടയം നല്കി;
ആയതിന്റെ വിവരങ്ങള്‍
വില്ലേജ്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
ഭൂനികുതി സ്വീകരിക്കാനുള്ള
നിര്‍ദ്ദേശം
1168.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വൈത്തിരി
താലൂക്കിലെ കര്‍ഷകരുടെ
ഭൂമിക്ക് നികുതി
സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം പ്രദേശങ്ങളിലെ
കര്‍ഷകരുടെ ഭൂമിക്ക്
നികുതി സ്വീകരിക്കാന്‍
ഈ സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇനിയും
ഏതെല്ലാം പ്രദേശങ്ങളിലെ
കര്‍ഷകരുടെ ഭൂമിക്ക്
നികുതി
സ്വീകരിക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയാക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
പെരിങ്ങോം വില്ലേജിലെ
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളിന് ഭൂമി
1169.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പെരിങ്ങോം
വില്ലേജില്‍ മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളിന്
ഭൂമി അനുവദിച്ചുകൊണ്ട്
സര്‍ക്കാര്‍
ഉത്തരവായിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത ഫയലിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ?
ഭൂസമരങ്ങള്‍
1170.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
നടന്നിട്ടുള്ള
ഭൂസമരങ്ങള്‍
സംബന്ധിച്ച്
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട സമരം
നടത്തിയവരുമായി
സര്‍ക്കാര്‍ ചര്‍ച്ച
നടത്തിയിരുന്നോ;
എന്തെല്ലാം ഉറപ്പുകളാണ്
അവര്‍ക്ക്
നല്‍കിയിരുന്നത് ;
(സി)
നല്‍കിയിരുന്ന
ഉറപ്പുകളില്‍ ഏതെല്ലാം
പാലിക്കാന്‍
സാധിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
പരിഗണിക്കാന്‍ കഴിയാതെ
പോയ ഉറപ്പുകള്‍
ഏതെല്ലാമായിരുന്നു;
വിശദമാക്കാമോ ?
തീരപ്രദേശങ്ങളിലുള്ളവര്‍ക്ക്
പട്ടയം
1171.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തിലെ
തീരപ്രദേശങ്ങളില്‍
താമസിക്കുന്ന
കുടുംബങ്ങള്‍ക്ക്
പട്ടയം വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അപേക്ഷകരായ
തീരദേശവാസികള്‍ക്ക്
എന്നത്തേക്ക് പട്ടയം
വിതരണം
ചെയ്യാനാകുമെന്ന്
അറിയിക്കുമോ?
ഇ-ഡിസ്ട്രിക്റ്റ്പദ്ധതി
1172.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍
ഇ-ഡിസ്ട്രിക്റ്റ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റീ-സര്‍വ്വേയ്ക്കുള്ള
ബാബുരാജിന്റെ അപേക്ഷ
1173.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ ആറന്മുള
ഇടയാന്മുള ഇടത്തറ
കോട്ടയ്ക്കകത്തു
വീട്ടില്‍ ബാബുരാജ്
മാവേലിക്കരയിലെ
പെരുണ്ടാല വില്ലേജിലെ
267/9 സര്‍വ്വെ
നമ്പറിലെ 12 സെന്റ്
ഭൂമി റീ-സര്‍വ്വേ
ചെയ്യുന്നതിന്
മുഖ്യമന്ത്രി മുഖേന
അപേക്ഷ
സമര്‍പ്പിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
അപേക്ഷ റവന്യൂ വകുപ്പ്
മന്ത്രിക്ക്
ലഭിച്ചിരുന്നോ;
(സി)
അപേക്ഷയില്‍
മുഖ്യമന്തി എന്താണ്
ഉത്തരവ് ഇട്ടിട്ടുള്ളത്
എന്നറിയിക്കാമോ;പ്രസ്തുത
അപേക്ഷ പത്തനംതിട്ട
ജില്ലാ കളക്ടര്‍ക്ക്
എന്നാണ് ലഭിച്ചത്
എന്നറിയിക്കുമോ;
(ഡി)
പത്തനംതിട്ട
ജില്ലാ കളക്ടര്‍
അപേക്ഷയില്‍ സ്വീകരിച്ച
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(ഇ)
ബാബുരാജിന്റെ
അപേക്ഷയില്‍ പറഞ്ഞ ഭൂമി
എന്നാണ് റീ-സര്‍വ്വേ
നടത്തിയത്; പരാതി
എങ്ങിനെയാണ്
പരിഹരിച്ചത്
എന്നറിയിക്കുമോ;
(എഫ്)
പത്തനംതിട്ട
ജില്ലാ സര്‍വ്വെ
ഓഫീസില്‍ റീസര്‍വ്വേ
ചെയ്യുന്നതിന്
ലഭിക്കുന്ന
അപേക്ഷകളില്‍ എത്ര
ദിവസത്തെ സമയമെടുത്താണ്
നടപടി
സ്വീകരിക്കുന്നത്;
ബാബുരാജിന്റെ അപേക്ഷ
ലഭിക്കുന്നതിന് മുന്‍പ്
റീ-സര്‍വ്വേ നടപടി
പൂര്‍ത്തിയാക്കുന്നതിന്
വേണ്ടി എത്ര അപേക്ഷകള്‍
ലഭിച്ചിരുന്നു;
ബാബുരാജിന്റെ ഭൂമി
സര്‍വ്വേ നടത്തുന്നതിന്
മുന്‍പ് മറ്റ്
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിരുന്നുവോ;
ബാബുരാജിന്റെ
അപേക്ഷയില്‍ അസാധാരണ
അടിയന്തര നടപടി
സ്വീകരിച്ചിരുന്നുവോ;
എങ്കില്‍ കാരണമെന്ത്?
സീറോ
ലാന്‍ഡ് പദ്ധതി
1174.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പ് നടപ്പിലാക്കിയ
സീറോ ലാന്‍ഡ് പദ്ധതി
പ്രകാരം എത്ര
പേര്‍ക്കാണ് ഭൂമി
ലഭ്യമാക്കിയത്; അതില്‍
വീട് നിര്‍മ്മിച്ച്
താമസം തുടങ്ങിയവര്‍
എത്രയെന്ന്
അറിയിക്കാമോ?
ഭൂമി
കൈയ്യേറ്റം
1175.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലയോലപ്പറമ്പ്
ജംഗ്ഷനു സമീപം
കുറുന്തറപ്പുഴയോടനുബന്ധിച്ച്
ഭൂമി കൈയ്യേറാന്‍
ശ്രമിക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശത്ത് എത്ര
അളവില്‍ പുറമ്പോക്ക്
ഭൂമി ഉണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രദേശത്ത് ഭൂമി
കയ്യേറാന്‍
ശ്രമിച്ചതുമായി
ബന്ധപ്പെട്ട
സംഭവത്തില്‍ വകുപ്പ്
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ?
ഭൂമി
കൈയ്യേറ്റങ്ങള്‍
1176.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍
ഭൂമിയിലുള്ള
കൈയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കുമോ;
(ബി)
ഇതിന്റെ
ഫലമായി എത്ര ഏക്കര്‍
ഭൂമി
കൈയ്യേറ്റക്കാരില്‍
നിന്ന് തിരിച്ചു
പിടിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര ഏക്കര്‍ ഭൂമി
പിടിച്ചെടുത്തു
എന്നറിയിക്കാമോ;
അവയില്‍ എത്ര ഏക്കര്‍
ഭൂമി വീണ്ടും
നഷ്ടമായിട്ടുണ്ട്
എന്നറിയിക്കാമോ?
വീട്
വയ്ക്കുന്നതിനായി നിലം
നികത്തുന്നതിനുള്ള അപേക്ഷ
1177.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
തുറവൂര്‍ പഞ്ചായത്തില്‍
കളരിക്കല്‍ വീട്ടില്‍
സുജാത സ്വാമിദാസ് വീട്
വയ്ക്കുന്നതിനായി നിലം
നികത്തുന്നതിനുള്ള
അനുമതിക്കായി
സമര്‍പ്പിച്ച
അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
വാടക
വീട്ടില്‍ താമസിക്കുന്ന
ടി കുടുംബത്തിന്റെ
ദയനീയ സ്ഥിതി
കണക്കിലെടുത്ത്
പ്രസ്തുത അപേക്ഷയില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ;
(സി)
എന്നത്തേക്ക്
അനുമതി നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
അനുമതി
നല്‍കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
ഭൂമി
കയ്യേറ്റത്തിനെതിരെ നടപടി
T 1178.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഗാന്ധി സ്മാരക
നിധിയ്ക്ക്
തിരുവനന്തപുരം
ജില്ലയില്‍
എവിടെയെല്ലാം ഏതെല്ലാം
സര്‍വ്വേ നമ്പരില്‍
സ്വന്തമായി ഭൂമിയുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
പ്രസ്തുത
ഭൂമികളില്‍
ഏതിലൊക്കെയാണ്
കയ്യേറ്റങ്ങള്‍ ഉള്ളത്;
ഇവ തിരികെ
ലഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
ശ്രീ.സി.ആര്
സുബ്രഹ്മണ്യത്തിന്റെ
പരാതി
1179.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍ കൊടകര,
മണകുളങ്ങര, എലിഞ്ഞേരി
വീട്ടില്‍ ശ്രീ.
സി.ആര്. സുബ്രഹ്മണ്യം
(വിശ്വനാഥ്)
പുറമ്പോക്ക്ഭൂമി, വീട്
വയ്ക്കുന്നതിന് പതിച്ച്
കിട്ടുന്നതിനായി
10.11.2014 ല്‍
ബഹുമാനപ്പെട്ട റവന്യു
മന്ത്രിക്ക് അപേക്ഷ
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
അപേക്ഷ
പരിശോധിക്കുന്നതിനായി
തൃശൂര്‍ ജില്ലാ
കളക്ടര്‍ക്ക് അയച്ച്
കൊടുത്തിട്ടുണ്ടോ;
(2434/യു.ഐ.പി/14
എം(ആര്&സി) തീയതി
12/11/14) (എന്‍ ഡിസ്
നമ്പര്‍ 70740/14 ബി5
കളക്ടേറേറ്റ്, എന്‍
ഡിസ് ബി3 15345/14
തഹസില്‍ദാര്‍)
(സി)
പ്രസ്തുത
അപേക്ഷ കൊടകര വില്ലേജ്
ഓഫീസര്‍ പരിഗണിക്കുകയും
പട്ടയ പ്രൊപ്പോസല്‍
ചാലക്കുടി
തഹസില്‍ദാര്‍ക്ക്
16/5/2015 ന് അയച്ച്
കൊടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
എന്ത് നടപടിയാണ്
തഹസില്‍ദാര്‍
കൈകൊണ്ടത്;
(ഡി)
ശ്രീ.
സി.ആര്.
സുബ്രമണ്യത്തിന് 40
വര്‍ഷമായി കൈവശമുള്ള
3.5 സെന്റ് പുറമ്പോക്ക്
ഭൂമി പതിച്ച്
നല്‍കുന്നതിന്
എന്തെങ്കിലും നിയമ
തടസ്സങ്ങള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അപേക്ഷകന്
ഭൂമി പതിച്ച്
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ഉപാധി
രഹിത പട്ടയങ്ങള്‍
1180.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്‍െറ
കാലത്ത് എത്ര ഉപാധി
രഹിത പട്ടയങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇവയുടെ താലൂക്ക്
തിരിച്ചുള്ള എണ്ണം
നല്‍കാമോ;
(ബി)
പ്രസ്തുത
പട്ടയങ്ങളിലെ ഉപാധികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ; ഈ
പട്ടയങ്ങള്‍ എന്നു
മുതലാണ് നല്കി
തുടങ്ങിയതെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടയ
ഫോറങ്ങളിലെ
വ്യവസ്ഥകള്‍
സംബന്ധിച്ച് പരിശോധന
നടത്തി മാറ്റങ്ങള്‍
വരുത്തുന്നതിനുള്ള
ശിപാര്‍ശകള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
പട്ടയ
ലഭ്യത
1181.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തില്‍
അയ്യംമ്പുഴ
ഗ്രാമപഞ്ചായത്തിലെ
കണ്ണിമംഗലത്തെയും
പാണുപാറയിലെയും
നിവാസികള്‍ക്ക് പട്ടയം
നല്‍കുന്നതിനായി
പ്രസ്തുത പ്രദേശം
ഹില്‍ട്രാക്ട്
പരിധിയില്‍
ഉള്‍ക്കൊള്ളിക്കുന്നതിനായി
ലാന്റ് റവന്യു
കമ്മീഷണറോട്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
വ്യക്തമാക്കാമോ;ഇല്ലെങ്കില്റിപ്പോര്ട്ട്
സമര്‍പ്പിക്കുന്നതിലെ
കാലതാമസത്തിന്
കാരണമെന്താണ്;റിപ്പോര്‍ട്ട്
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പട്ടയ
വിതരണം
1182.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
എത്ര പേര്‍ക്ക്
പുതിയതായി പട്ടയം
നല്‍കിയിട്ടുണ്ട്;ജില്ലകള്‍,
താലൂക്കുകള്‍,
വില്ലേജുകള്‍ എന്നിവ
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എത്ര
പേര്‍ക്ക് നല്‍കാനുള്ള
പട്ടയങ്ങള്‍ ഇപ്പോള്‍
തയ്യാറായിട്ടുണ്ട്;ജില്ലകള്‍,
താലൂക്കുകള്‍,
വില്ലേജകള്
തിരിച്ചുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
നെയ്യാറ്റിന്‍കര,
തിരുവനന്തപുരം
താലൂക്കുകളില്‍
തയ്യാറായിരിക്കുന്ന
പട്ടയങ്ങള്‍
അപേക്ഷകര്‍ക്ക്
നല്കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
വിദേശ
കമ്പനികളുടെ സര്‍ക്കാര്‍ ഭൂമി
1183.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം വിദേശ
കമ്പനികള്‍ സര്‍ക്കാര്‍
ഭൂമി കൈവശം
വച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഭൂമിയുടെ ഉടമസ്ഥാവകാശം
സംബന്ധിച്ച് നിലവിലുള്ള
അവസ്ഥയെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
വിദേശ കമ്പനികള്‍
നിയന്ത്രിച്ചിരുന്ന
സര്‍ക്കാര്‍ ഭൂമി
തിരിച്ചുപിടിക്കുന്നതിന്
കൈകൊണ്ട നടപടികള്‍
എന്തെല്ലാമാണ്?
പട്ടയ
വിതരണത്തിനുള്ള നടപടി
1184.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
നിയോജക മണ്ഡലത്തിലെ
അത്തിക്കയം,
തെക്കേതൊട്ടി,
ചൂരക്കുഴി, പെരുമ്പെടി,
അറയാഞ്ഞിലിമണ്‍,
പമ്പാവാലി
പ്രദേശങ്ങളിലെ പട്ടയ
വിതരണത്തിനുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കാമോ; ഓരോ
പ്രദേശത്തും എത്ര
കുടുംബങ്ങള്‍ക്കാണ് ഇനി
പട്ടയം ലഭിക്കാനുള്ളത്;
(ബി)
പട്ടയം
നല്‍കാനായി ഓരോ
പ്രദേശത്തും എന്തൊക്കെ
നടപടികളാണ്
പൂര്‍ത്തിയായിട്ടുള്ളത്;
എത്ര അപേക്ഷകള്‍ വീതം
ലഭിച്ചിട്ടുണ്ട്;
(സി)
ഓരോ
ഭാഗത്തും പട്ടയം
ലഭിക്കുന്നതിനായി എത്ര
സര്‍വ്വേ ടീമുകളെ
നിയോഗിച്ചിട്ടുണ്ട്;
ഇവരുടെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ;
(ഡി)
ഓരോ
പ്രദേശത്തും എത്ര
പേര്‍ക്ക് പട്ടയം
നല്കി എന്നും,
അവശേഷിക്കുന്നവര്‍ക്ക്
എന്ന് പട്ടയം നല്‍കും
എന്ന് വിശദമാക്കാമോ?
വക്കം,
ചെറുന്നിയൂര്‍
ഗ്രാമപഞ്ചായത്തുകളിലെ കായല്‍
കയ്യേറ്റം
1185.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വക്കം,
ചെറുന്നിയൂര്‍
ഗ്രാമപഞ്ചായത്തുകളുടെ
കായലോരത്ത് വ്യാപകമായി
നടന്നുവരുന്ന കായല്‍
കയ്യേറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെതിരെ ഏതെല്ലാം
തരത്തിലുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
ജില്ലാ
വികസന സമിതി യോഗം
1186.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
മാസത്തിലേയും അവസാനത്തെ
ശനിയാഴ്ച തിരുവനന്തപുരം
കളക്ട്രേറ്റില്‍
ചേരുന്ന ജില്ലാ വികസന
സമിതി യോഗത്തില്‍ ഓരോ
നിയോജകമണ്ഡലത്തിനും
നിശ്ചിത സമയക്രമം
നിശ്ചയിച്ചു
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
റവന്യൂ
റിക്കവറി
1187.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
31.12.15
ല്‍ അവസാനിച്ച
കാലയളവില്‍ പാലക്കാട്
ജില്ലയില്‍ സ്റ്റേ
ഉള്‍പ്പെടെ റവന്യൂ
റിക്കവറി ഇനത്തില്‍
എത്ര തുകയാണ്
പിരിച്ചെടുക്കുവാനുള്ളത്;
(ബി)
ഇതില്‍
എത്ര തുകയ്ക്കാണ്
സ്റ്റേ
അനുവദിച്ചിട്ടുള്ളത്;
ഗവണ്മെന്റ് തലത്തില്‍
എത്ര തുകയ്ക്ക് സ്റ്റേ
അനുവദിച്ചിട്ടുണ്ട്;
(സി)
കോടതി
സ്റ്റേ ഇനത്തില്‍ എത്ര
കുടിശ്ശികയുണ്ട്;
കോടതിയില്‍ നിന്നും
സ്റ്റേ
നീക്കിക്കിട്ടുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
പാങ്ങ്
വില്ലേജ് രൂപീകരണം
1188.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വലിയ
വില്ലേജുകളിലൊന്നായ
കുറുവ വില്ലേജ്
വിഭജിച്ച്, പാങ്ങ്
വില്ലേജ്
രൂപീകരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
55000 ത്തിലധികം
ജനസംഖ്യാ പരിധിയും വലിയ
വിസ്തൃതിയുളളതുമായ
പ്രസ്തുത വിഭജിച്ച്
പാങ്ങ് വില്ലേജ്
രൂപീകരിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ ?
റവന്യൂ
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
1189.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം റവന്യൂ
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ ഏതെല്ലാം;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി ഓരോ
ബഡ്ജറ്റിലും
വകയിരുത്തിയ തുകയെത്ര;
പദ്ധതികളുടെ
നടത്തിപ്പിനായി ഇതിനകം
പിന്‍വലിക്കപ്പെട്ട തുക
എത്ര; വിശദാംശം
ലഭ്യമാക്കുമോ ;
(സി)
കഴിഞ്ഞ
അഞ്ചു വര്‍ഷമായി
റവന്യൂ വകുപ്പില്‍
പ്രഖ്യാപിച്ചതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിയാത്തതുമായ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
റവന്യൂ
വകുപ്പില്ഇ-ഗവേണന്‍സ് പദ്ധതി
1190.
ശ്രീ.ബെന്നി
ബെഹനാന്
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ വകുപ്പില്‍
ഇ-ഗവേണന്‍സ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട് വിനിയോഗം
1191.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
വിനിയോഗിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെ;
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ഫണ്ട് ഉപയോഗിക്കുന്നത്
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ് ;
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
അഞ്ചുവര്‍ഷ കാലത്തെ
റിവര്‍ മാനേജ്മെന്റ്
ഫണ്ടിന്റെ ജില്ല
തിരിച്ചുള്ള
വിനിയോഗത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
തിരുവനന്തപുരം
ജില്ലയില്‍ പ്രസ്തുത
ഫണ്ട് വിനിയോഗിച്ച്
കഴിഞ്ഞ
അഞ്ചുവര്‍ഷക്കാലം
ഏറ്റെടുത്ത പദ്ധതികള്‍
ഏതെല്ലാമെന്നും
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാമെന്നും
വെളിപ്പെടുത്താമോ;
(ഇ)
പ്രസ്തുത ഫണ്ട്
വിനിയോഗിച്ച്
നടപ്പാക്കുന്നതിനായി
എത്ര പ്രൊപ്പോസലുകള്‍
ജില്ലയില്‍
നിലവിലുണ്ട്; ഇവ എന്നു
മുതല്‍
നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ;
വിശദാംശം
വെളിപ്പെടുത്താമോ?
പട്ടയം
അനുവദിക്കുന്നതിനുള്ള നടപടി
1192.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈപ്പിനിലെ
പള്ളപ്പുറം,
കുഴിപ്പിള്ളി,
ഞാറക്കല്‍,
എളങ്കുന്നപ്പുഴ,
പുതുവൈപ്പ്, മുളവുകാട്
എന്നീ വില്ലേജുകളില്‍
വര്‍ഷങ്ങളായി
സര്‍ക്കാര്‍
പുറമ്പോക്കു ഭൂമിയില്‍
താമസിച്ചുവരുന്നവരില്
അര്‍ഹരായവര്‍ക്ക്
പട്ടയം
അനുവദിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
എം.എല്‍.എ നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
ഇതു സംബന്ധിച്ച്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരില്‍ നിന്നും
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ,
റിപ്പോര്‍ട്ട്
ലഭിച്ചുവെങ്കില്‍
സ്വീകരിച്ച തുടര്‍
നടപടി വ്യക്തമാക്കാമോ;
(സി)
അര്‍ഹരായവര്‍ക്ക്
എന്നത്തേക്ക് പട്ടയം
ലഭ്യമാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലൈന്‍ വഴി നല്കല്
1193.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.റ്റി.ബല്‍റാം
,,
പി.എ.മാധവന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലൈന്‍ വഴി
നല്കാന് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
തെന്മല
ഡാം സെെറ്റില്‍ നിന്ന്
ഒഴിപ്പിച്ചവര്‍ക്ക് പട്ടയം
1194.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുനലൂര്‍
താലൂക്കില്‍
തിങ്കള്‍കരിക്കം
വില്ലേജില്‍
ഉള്‍പ്പെട്ട തെന്മല
ഡാം സെെറ്റില്‍ നിന്ന്
ഒഴിപ്പിച്ച്
സര്‍ക്കാര്‍
പുനരധിവസിപ്പിച്ചിട്ടുള്ള
കുടുംബങ്ങള്ക്ക്കെെവശ
വസ്തുവിന് പട്ടയം
നല്കുന്ന നടപടികള്‍
എന്ന്
പൂര്‍ത്തീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
പട്ടയം നല്കാന്
തീരുമാനം എടുത്തിട്ടും
നടപടികളില്‍
ഉണ്ടായിട്ടുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പകരം
ഭൂമി റവന്യൂ വകുപ്പില്‍
നിന്നും വനം വകുപ്പിന്
നല്‍കുന്നതിനുള്ള
നടപടികള്‍ എന്തായി
എന്ന് വിശദികരിക്കുമോ?
അനധികൃത
മണല്‍ കടത്ത്
1195.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ അനധികൃത
മണല്‍ കടത്ത്
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കഴിഞ്ഞ
6 മാസത്തിനിടയില്‍ എത്ര
കടവുകളില്‍ പരിശോധന
നടത്തി;
(സി)
അനധികൃത
മണല്‍ കടത്തിയതിന് എത്ര
വാഹനങ്ങള്‍ പിടികൂടി;
എത്ര തുക പിഴ ഈടാക്കി ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
തിരൂര്‍
നിയോജക മണ്ഡലത്തിലെ
പദ്ധതികള്‍
1196.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ വകുപ്പില്‍
നിന്നും തിരൂര്‍ നിയോജക
മണ്ഡലത്തില്ഈ
സര്‍ക്കാര്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണ്? ഓരോ
പദ്ധതിയ്ക്കും ഇതുവരെ
എന്തു തുക
ചെലവഴിച്ചിട്ടുണ്ട്?
കണക്ക് ലഭ്യമാക്കുമോ?
ഫറോക്ക്
വെസ്റ്റ് നല്ലൂര്
റെയില്‍വെ ഫ്ലൈ ഓവര്‍
1197.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫറോക്ക്
വെസ്റ്റ് നല്ലൂര്
റെയില്‍വെ ഫ്ലൈ ഓവര്‍
അപ്രോച്ച് റോഡിനായി
സ്ഥലമെടുക്കല്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
എന്നത്തേക്ക്
ഭൂമി ഏറ്റെടുക്കല്‍
പൂര്‍ത്തിയാവും?
പ്രകാശ്
പ്ലാന്റേഷന്റെ ഭൂമി
1198.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ
വെള്ളരിക്കുണ്ട്
പ്രകാശ് പ്ലാന്റേഷന്റെ
ഭൂമി വിലകൊടുത്ത്
വാങ്ങിയ 205 കര്‍ഷക
കുടുംബങ്ങളില്‍ നിന്നും
ഭൂ നികുതി
സ്വീകരിക്കാത്തതിനെ
തുടര്‍ന്നുണ്ടായ ജനകീയ
സമരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമരം
അവസാനിപ്പിക്കുന്നതിന്
എന്തെങ്കിലും
ഉടമ്പടികള്‍
സ്വീകരിച്ചിരുന്നോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഭൂ
നികുതി
സ്വീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വിശദമാക്കാമോ?
സിവില്‍
സ്റ്റേഷനുകളും മിനി
സിവില്സ്റ്റേഷനുകളും
1199.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ബഡ്ജറ്റുകളില്,
എവിടെയൊക്കെ സിവില്‍
സ്റ്റേഷനുകളും മിനി
സിവില്സ്റ്റേഷനുകളും
പ്രഖ്യാപിച്ചിരുന്നു
എന്ന് വിശദമാക്കാമോ;
(ബി)
ഇവയ്ക്കായി
ബഡ്ജറ്റില്‍ ഓരോ
വര്‍ഷവും എത്ര തുക വീതം
വകകൊള്ളിച്ചിരുന്നു;
അതില്‍ എത്ര ചെലവഴിച്ചു
;
(സി)
പ്രഖ്യാപിച്ചിരുന്നവയില്
ഏതെല്ലാം
സ്റ്റേഷനുകളുടെ പണി
തുടങ്ങുകയും
പൂര്‍ത്തിയാക്കുകയും
ചെയ്തിട്ടുണ്ട് എന്ന്
അറിയിക്കാമോ?
ബെെപാസ്
നിര്‍മ്മാണത്തിന് സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
1200.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊടുവള്ളി
നിയോജകമണ്ഡലത്തിലെ
നരിക്കുനിയില്‍ ബെെപാസ്
നിര്‍മ്മാണത്തിന് സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ; ഇതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
(ബി)
സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
പൂര്‍ത്തീകരിക്കേണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ചേലക്കര
നിയോജകമണ്ഡലത്തില്‍
പട്ടയം
1201.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചേലക്കര
നിയോജകമണ്ഡലത്തില്‍
ഭൂരഹിതരായ എത്ര
കുടുംബങ്ങള്‍ക്ക്
പട്ടയം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടയം
ലഭിക്കുവാനായി എത്ര
അപേക്ഷകള്‍ ലഭിച്ചു
എന്നും, എത്ര
അപേക്ഷകളിന്മേല്
തീര്‍പ്പ്
കല്‍പ്പിക്കാനുണ്ടെന്നും
പറയാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭൂരഹിതരായ എത്ര
പേര്‍ക്ക് പട്ടയം
വിതരണം ചെയ്തു എന്ന്
പറയാമോ; മണ്ഡലം
തിരിച്ച കണക്ക്
ലഭ്യമാക്കാമോ;
(ഡി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്‍ക്ക് പട്ടയം
വിതരണം
ചെയ്തിട്ടുണ്ടെന്നും;
ഇനി എത്ര
അപേക്ഷകളിന്മേല്
തീര്‍പ്പ്
കല്‍പ്പിക്കാനുണ്ടെന്നും
പറയാമോ ?
മുസിരിസ്
പൈത്യക പദ്ധതി
1202.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുസിരിസ്
പൈത്യക പദ്ധതിയുടെ
ഭാഗമായി നിര്‍ദ്ദിഷ്ട
പോലീസ് മ്യൂസിയത്തിനായി
കണ്ടെത്തിയ ഭൂമി ഏതു
ജില്ലയിലെ ഏതു
വില്ലേജിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി
ഏറ്റെടുക്കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(സി)
എന്നു
മുതലാണ് ഭൂമി
ഏറ്റെടുക്കന്നതിനുള്ള
നടപടിക്രമങ്ങള്‍
ആരംഭിച്ചതെന്നും
വിശദമാക്കാമോ?
വില്ലേജ്
ഓഫീസുകളുടെ നവീകരണം
1203.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മലപ്പുറം
ജില്ലയിലെ ഏതെല്ലാം
വില്ലേജ് ഓഫീസു്
കെട്ടിടങ്ങള്‍
നവീകരിക്കുന്നതിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്നും
അവയുടെ പ്രവൃത്തി
പുരോഗതി എത്രയെന്നും
വ്യക്തമാക്കാമോ?
വില്ലേജ്
ഓഫീസുകളിലെ ഇ-ഡിസ്ട്രിക്ട്
പദ്ധതി
1204.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പല
വില്ലേജ് ഓഫീസുകളില്‍
നിന്നും ലഭിക്കേണ്ട
വിവിധ തരം
സര്‍ട്ടിഫിക്കറ്റുകള്‍
ഇ-ഡിസ്ട്രിക്ട് പദ്ധതി
പ്രകാരം ഓണ്‍ ലൈനായി
നല്കുമ്പോള്
സേവനാവകാശ നിയമ
പ്രകാരമുള്ള സമയ
പരിധിക്കുള്ളില്‍
ലഭ്യമാകുന്നില്ല എന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോടിക്കണക്കിനു
രൂപ ചെലവഴിച്ച്
സംസ്ഥാനത്തെ മുഴുവന്‍
വില്ലേജാഫിസുകളിലും
ലാപ് ടോപ്പുകള്‍,
ബ്രോഡ് ബാന്റ്
ഇന്റര്‍നെറ്റ് കണക്ഷന്
തുടങ്ങിയ എല്ലാവിധ
സൗകര്യങ്ങളും
നല്‍കിയിട്ടും പ്രസ്തുത
പദ്ധതിയുടെ ഗുണം
ജനങ്ങള്‍ക്ക്
ലഭ്യമാകാത്തത്
എന്തുകൊണ്ടാണ് എന്ന്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇ-ഡിസ്ട്രിക്ട്
പദ്ധതി ജനോപകാരപ്രദമായ
രീതിയില്‍
കാര്യക്ഷമമായി
നടപ്പിലാക്കാന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
ചടയമംഗലം
മണ്ഡലത്തിലെ പട്ടയം
നല്കല്
1205.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മേയ് മാസം മുതല്‍
ചടയമംഗലം നിയോജക
മണ്ഡലത്തില്‍ നിന്നുള്ള
എത്ര അപേക്ഷകര്‍ക്ക്
പട്ടയം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ; എത്ര
അപേക്ഷകള്‍
തീര്‍പ്പാകാതെ ഉണ്ട്
എന്ന് വ്യക്തമാക്കാമോ?
പേരാമ്പ്ര
മിനി സിവില്സ്റ്റേഷന്
1206.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പേരാമ്പ്ര
മിനി
സിവില്‍സ്റ്റേഷന്റെ
ഉത്ഘാടനം
എന്നായിരുന്നു;
വാടകകെട്ടിടത്തില്
പ്രവര്‍ത്തിക്കുന്ന
എത്ര ഓഫീസുകള്‍
പ്രസ്തുത
കെട്ടിടത്തിലേക്ക്
മാറാന്‍ അപേക്ഷ
നല്‍കിയിട്ടുണ്ടെന്നും
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓഫീസുകള്‍ മാറ്റാനുള്ള
കാലതാമസവും ഇത്
പരിഹരിക്കാന്‍
സ്വീകരിച്ച നടപടിയും
വ്യക്തമാക്കുമോ ?
ഭൂരഹിതരായ
കുടുംബങ്ങള്ക്ക്ഭൂമി
നല്കുന്ന പദ്ധതി
1207.
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
പി.എ.മാധവന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരായ
കുടുംബങ്ങള്‍ക്ക് 3
സെന്റ് ഭൂമി വീതം
നല്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഓണ്‍ലൈനായി
ഭൂനികുതി
അടയ്ക്കുന്നതുള്‍പ്പെടെയുള്ള
സേവനങ്ങള്‍
1208.
ശ്രീ.ആര്
. സെല്‍വരാജ്
,,
ഹൈബി ഈഡന്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂനികുതി
അടയ്ക്കുന്നതുള്‍പ്പെടെയുള്ള
സേവനങ്ങള്‍ ഓണ്‍ ലൈനായി
നല്‍കുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കുന്നംകുളം
മിനി സിവില്സ്റ്റേഷന്
1209.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
കുന്നംകുളം മിനി
സിവില്സ്റ്റേഷന്
കെട്ടിടത്തിലെ
കോണ്‍ഫറന്‍സ് ഹാളില്‍
വൈദ്യൂതി കണക്ഷന്
ലഭ്യമല്ലാത്തതുകൊണ്ട്
ഫാന്‍, മൈക്ക് എന്നിവ
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയാത്തതിനാല്‍ വിവിധ
വകുപ്പുകളുടെ പ്രതിമാസ
കോണ്‍ഫറന്‍സുകള്‍
നടത്താന്‍ കഴിയുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മിനിസിവില്‍
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിച്ചിട്ട് വര്‍ഷം 5
കഴിഞ്ഞു എന്നതു
കണക്കിലെടുത്ത്
വൈദ്യൂതി കണക്ഷന്
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കാന്‍ ജില്ല-
താലൂക്ക് റവന്യൂ
അധികാരികള്‍ക്ക് കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
എങ്കില്‍ അതു
സംബന്ധിച്ച് വിശദാംശം
നല്‍കുമോ?
ഓപ്പറേഷന്
അനന്ത
1210.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
അനന്തയുടെ ഭാഗമായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിൽ
ഏതൊക്കെ പ്രവൃത്തികള്‍
പൂര്‍ത്തിയായി എന്നും
എത്ര തുക ഇതുവരെ
ചെലവഴിച്ചെന്നും
വെളിപ്പെടുത്തുമോ;
(സി)
നവീകരിച്ച
കനാലുകളില്‍
അടിഞ്ഞുകൂടിയിട്ടുള്ള
മാലിന്യങ്ങള്‍ നീക്കം
ചെയ്യാതെയാണ് നവീകരണ
പ്രവൃത്തികള്‍
നടത്തിയതെന്ന ആക്ഷേപം
പരിശോധിക്കുമോ;
(ഡി)
മലിനജല
നിര്‍ഗമന കനാലുകളിലെ
എല്ലാ കൈയ്യേറ്റങ്ങളും
കണ്ടെത്തി നിയമപ്രകാരം
ഒഴിപ്പിക്കാനുള്ള
നടപടികള്‍
ഊര്‍ജ്ജിതമാക്കുമോ?
നെല്‍വയല്‍
ഡാറ്റാ ബാങ്ക്
1211.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
നെല്‍വയലുകളെ
സംബന്ധിച്ച ഡാറ്റാ
ബാങ്ക്
ഉണ്ടാക്കിയിട്ടുണ്ടോ;എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഡാറ്റാ
ബാങ്കില്‍ ഉള്‍പ്പെട്ട
സ്ഥലങ്ങള്‍ മണ്ണിട്ടു
നികത്തുകയോ,
പരിവര്‍ത്തനം
ചെയ്യപ്പെട്ടതോ ആയി
ബന്ധപ്പെട്ട് എത്ര
പരാതികള്‍
ലഭിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥലങ്ങള്‍ പൂര്‍വ്വ
സ്ഥിതിയിലാക്കുന്നതിനായി
നെല്‍വയല്‍ സംരക്ഷണ
നിയമ പ്രകാരം
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന് ഓരോ
പരാതികളുടെ
അടിസ്ഥാനത്തിലും
വിശദമാക്കുമോ;
(ഡി)
ഓരോ
പരാതിയും ലഭിച്ച
തീയതിയും ആയതിന്മേല്
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണവും
വ്യക്തമാക്കുമോ?
കുന്ദമംഗലം
എക്സൈസ് റെയിഞ്ച് ഓഫീസിന്
സ്ഥിരം കെട്ടിടം
നിര്‍മ്മിക്കാന്‍ നടപടി
1212.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
എക്സൈസ് റെയിഞ്ച്
ഓഫീസിന് സ്ഥിരം
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
റവന്യു ഭൂമി
വിട്ടുനല്‍കുന്നത്
സംബന്ധിച്ച
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
റീസര്‍വ്വേ
നടപടികള്‍
1213.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
താലൂക്കിലെ ഏതെല്ലാം
വില്ലേജുകളിലാണ്
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
റീസര്‍വ്വെ
നടപടികള്‍ പൂര്‍ത്തിയായ
വില്ലേജുകളില്‍
അപാകതകള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം എത്ര
കേസുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
ഇക്കാര്യം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; എത്ര
ഉദ്യോഗസ്ഥരെയാണ്
ഇതിനായി
നിയോഗിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അപാകതകള്‍
പരിഹരിക്കുന്നതിന്
സമയപരിധി
നിശ്ചയിട്ടുണ്ടോ;
വിശദമാക്കാമോ,
ഇല്ലെങ്കില്‍ ആയതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
റീസര്‍വ്വെ
നടപടികള്‍
പൂര്‍ത്തീകരിക്കാനുള്ള
വില്ലേജുകളില്‍
ഇക്കാര്യം
ത്വരിതപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
അമ്പലപ്പുഴ
മണ്ഡലത്തില്‍ വീടും സ്ഥലവും
നഷ്ടപ്പെട്ട കുടുംബങ്ങളെ
പുനരധിവസിപ്പിക്കാന്‍ നടപടി
1214.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടല്‍ക്ഷോഭത്തില്‍
വീടും സ്ഥലവും
നഷ്ടപ്പെട്ട എത്ര
കുടുംബങ്ങളാണ്
അമ്പലപ്പുഴ
മണ്ഡലത്തിലുള്ളത്;
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
സ്ഥലവും വീടും നല്കി
പുനരധിവസിപ്പിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
പുറക്കാട്
വില്ലേജില്‍ എത്ര
കുടുംബങ്ങള്‍ക്കാണ്
സ്ഥലം ഏറ്റെടുത്ത്
നല്‍കിയിട്ടുള്ളത്;
ഇവര്‍ക്ക് വീടു
നിര്‍മ്മിക്കുവാന്‍
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
(ഡി)
കടല്‍ക്ഷോഭത്തില്‍
സ്ഥലവും വീടും
നഷ്ടപ്പെട്ടവര്‍ക്ക്
പുന്നപ്ര വില്ലേജില്‍
ഭൂമി പതിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
ഭൂമി കയ്യേറ്റത്തെക്കുറിച്ച്
അന്വേഷണം
1215.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂമി
കയ്യേറ്റത്തെക്കുറിച്ച്
അന്വേഷിക്കാന്‍
മനുഷ്യാവകാശ കമ്മീഷന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇത്
അന്വേഷിക്കാന്‍
ചുമതലപ്പെടുത്തിയ
ഉദ്യോഗസ്ഥനാരാണെന്ന്
അറിയിക്കുമോ ; അന്വേഷണം
പൂര്‍ത്തീകരിച്ച്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഏതെല്ലാം
മേഖലയിലെ കയ്യേറ്റത്തെ
കുറിച്ചാണ് അന്വേഷണം
നടത്തിയിട്ടുള്ളതെന്ന്
അറിയിയ്ക്കുമോ ;
പ്രസ്തുത അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ഭൂമിയിലെ അനധികൃത കയ്യേറ്റം
1216.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
താലൂക്കിന്റെ
പരിധിയിലുള്ള 54.59
ഹെക്ടര്‍ സര്‍ക്കാര്‍
ഭൂമി സ്വകാര്യ
വ്യക്തികള്‍
അനധികൃതമായി കൈവശം
വച്ചുവരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവര്‍ക്കെതിരെ
സ്വീകരിച്ച
നടപടിയെന്തെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി ഏതെല്ലാം
വില്ലേജുകളിലാണെന്നും
ഏതെല്ലാം വ്യക്തികളുടെ
കയ്യിലാണെന്നുമുള്ള
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച്
നിയമനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ,
വിശദമാക്കാമോ?
പ്രാദേശികതല
നിരീക്ഷക സമിതികള്‍
1217.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍-തണ്ണീര്‍തട
നിയമ പ്രകാരം
കോഴിക്കോട് താലൂക്കില്‍
എവിടെയെല്ലാം
പ്രാദേശികതല നിരീക്ഷക
സമിതികള്‍
രൂപീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമം
ലംഘിക്കുന്നതുമായി
ബന്ധപ്പെട്ട് ഏതെല്ലാം
പ്രാദേശികതല നിരീക്ഷണ
സമിതികളാണ്
ആർ.ഡി.ഒ.യ്ക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിയമം പ്രാബല്യത്തില്‍
വന്നതിനുശേഷം ഓരോ
പ്രാദേശികതല
കമ്മിറ്റിയും
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പും അതിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും
അനുവദിച്ച തുക
1218.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മേയ് മാസം മുതല്‍
റവന്യൂ വകുപ്പു മുഖേന
ചടയമംഗലം
നിയോജകമണ്ഡലത്തില്‍
എത്ര തുക
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും വിതരണം
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ; എത്ര
പേര്‍ക്കായിട്ടാണ് ഈ
തുക വിതരണം
ചെയ്തിട്ടുള്ളത് എന്നും
വ്യക്തമാക്കുമോ?
വെളളപ്പൊക്ക
ദുരിതാശ്വാസ നിധി
1219.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട നിയോജക
മണ്ഡലത്തിലെ റോഡുകള്‍
നവീകരിക്കുന്നതിന്
വെളളപ്പൊക്ക
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര തുക
അനുവദിച്ചിട്ടുണ്ട്
എങ്കില്‍, അവ ഏതെല്ലാം
റോഡുകള്ക്കാെണെന്ന്
വ്യക്തമാക്കാമോ ?
ഇടുക്കിയിലെ
പട്ടയമേളകള്‍
1220.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
വര്‍ഷത്തില്‍
ഇടുക്കിയില്‍ എത്ര
പട്ടയമേളകള്‍ ഏതെല്ലാം
തീയതികളിലായി
നടന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
1993-ലെ
ഭൂമി പതിവ് ചട്ടം
അനുസരിച്ച് 2015-ല്‍
എത്ര ഏക്കര്‍ ഭൂമി
പതിച്ച്
നല്‍കിയെന്നതിന്റെ
താലൂക്ക് തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(സി)
അതേ
കാലത്ത് 1963-ലെ ചട്ടം
അനുസരിച്ച് എത്ര
ഏക്കര്‍ ഭൂമിക്ക്
പട്ടയം നല്‍കിയെന്ന്
വ്യക്തമാക്കാമോ?
അനധികൃതമായി
നികത്തപ്പെട്ട നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
1221.
ശ്രീ.കെ.വി.വിജയദാസ്
,,
സി.കൃഷ്ണന്
,,
സി.കെ സദാശിവന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനധികൃതമായി
നികത്തപ്പെട്ട
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
ക്രമവല്‍ക്കരിച്ചു
നല്‍കുന്നതിനുള്ള
തീരുമാനം സംസ്ഥാനത്തെ
നെല്‍വയലുകളുടെയും
തണ്ണീര്‍ത്തടങ്ങളുടെയും
വിസ്തൃതി ഗണ്യമായി
കുറയുന്നതിന്
കാരണമാകുമെന്ന കാര്യം
പരിഗണിച്ചിട്ടുണ്ടോ;
(ബി)
2008
ആഗസ്റ്റ് 12 ന് മുമ്പ്
നികത്തപ്പെട്ട ഭൂമിയാണോ
എന്ന്
പരിശോധിക്കുന്നതിന്
സംവിധാനമുണ്ടോ;
(സി)
സംസ്ഥാനത്ത്
കരട് ഡാറ്റാ ബാങ്കില്‍
നിക്ഷിപ്തമായ അളവ്
എത്രയാണ്; ഡാറ്റാ
ബാങ്കിന്റെ
പ്രവര്‍ത്തനം നിലവില്‍
നടക്കുന്നുണ്ടോ;
(ഡി)
അനധികൃതമായി
നികത്തിയ ഭൂമി
ക്രമവല്ക്കരിക്കുന്നതിന്റെ
മറവില്‍
തണ്ണീര്‍ത്തടങ്ങളും
കൃഷിഭൂമിയും
തരംമാറ്റപ്പെടാനുള്ള
സാദ്ധ്യത
കണക്കിലെടുത്തിട്ടുണ്ടോ;
ഇത് അഴിമതിക്ക്
കാരണമാകുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
നെല്‍വയല്‍
- തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തെ
അപ്രസക്തമാക്കുന്നതും
കൃഷിഭൂമി
ഭൂമാഫിയകള്‍ക്ക്
തീറെഴുതുന്നതുമായ
സര്‍ക്കാര്‍ വിജ്ഞാപനം
പിന്‍വലിക്കുന്നതിനും
നടപടി
പുനഃപരിശോധിക്കുന്നതിനും
തയ്യാറാകുമോ?
ചെറുവണ്ണൂര്‍
- കൊളത്തറ റോഡ്
1222.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ
ചെറുവണ്ണൂര്‍ - കൊളത്തറ
റോഡ് വീതികൂട്ടാന്‍
ഭൂമി ഏറ്റെടുക്കല്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഈ
ആവശ്യത്തിന്
സര്‍ക്കാര്‍ എത്ര പണം
ആനുവദിച്ചിട്ടുണ്ട്;
(സി)
ഭൂമി
ഏറ്റെടുക്കല്‍
എന്നത്തേക്ക്
പൂര്‍ത്തിയാവും?
വെള്ളപ്പൊക്ക
-വരള്‍ച്ചാ ദുരിതാശ്വാസ
പദ്ധതികള്‍
1223.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പു മുഖാന്തിരം
2011 മേയ് മാസം മുതല്‍
2015 ഡിസംബര്‍ വരെ
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
പ്രകാരവും വരള്‍ച്ചാ
ദുരിതാശ്വാസ പദ്ധതി
പ്രകാരവും എന്ത് തുക
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഈ പദ്ധതികള്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്താമോ?
കോഴിക്കോട്
ആര്.റ്റി.ഒ.യ്ക്ക് ലഭിച്ച
റിപ്പോര്‍ട്ടുകളും നടപടികളും
1224.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമം
പ്രാബല്യത്തില്‍
വന്നതിനുശേഷം
കോഴിക്കോട്
ആര്.റ്റി.ഒ.യ്ക്ക്
ഏതെല്ലാം
റിപ്പോര്‍ട്ടിങ്ങ്
ഓഫീസര്‍മാരില്‍ (കൃഷി
ഓഫീസര്‍) നിന്നാണ്
റിപ്പോര്‍ട്ടുകള്‍
ലഭിച്ചതെന്നും ഓരോ
റിപ്പോര്‍ട്ടുകളിന്മേലും
സ്വീകരിച്ച നടപടികള്‍
എന്തെന്നും
വിശദമാക്കുമോ;
(ബി)
ഏതെങ്കിലും
റിപ്പോര്ട്ടിന്മേല്
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
1225.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ആലപ്പുഴ ജില്ലയില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
പൂര്‍ത്തീകരിച്ച
പ്രവര്‍ത്തനങ്ങളുടെയും
പൂര്‍ത്തീകരിക്കാനുള്ള
പ്രവര്‍ത്തനങ്ങളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭൂരഹിതര്‍ക്ക്
ഭൂമി
1226.
ശ്രീ.കെ.കെ.ജയചന്ദ്രന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കെ.കെ.നാരായണന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരായ
കുടുംബങ്ങളെ
കണ്ടെത്തുന്നതിന്
സര്‍വ്വേയോ പഠനങ്ങളോ
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
സംസ്ഥാനത്തെ ഭൂരഹിതരായ
പട്ടികജാതി -
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളെ സംബന്ധിച്ച
കണക്ക് ലഭ്യമാണോ;
(ബി)
ഭൂരഹിതര്‍ക്ക്
ഭൂമി നല്‍കുന്നതിന്
പ്രഖ്യാപിച്ച പദ്ധതി
ലക്ഷ്യം നേടാന്‍
കഴിയാതെ പോയതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഭൂമിക്കുവേണ്ടി
സംസ്ഥാന വ്യാപകമായി
നടന്ന പ്രക്ഷോഭത്തെ
തുടര്‍ന്ന് സര്‍ക്കാര്‍
അംഗീകരിച്ച ഒത്തു
തീര്‍പ്പ് വ്യവസ്ഥകള്‍
എന്തെല്ലാമായിരുന്നു;
അത് നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
സമരത്തിന്റെ
ഭാഗമായി
ചൂണ്ടിക്കാണിക്കപ്പെടുകയും
കുടില്കെട്ടുകയും
ചെയ്ത മിച്ച ഭൂമി
ഏറ്റെടുക്കുന്നതിന്
നാളിതുവരെ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഭൂരഹിതര്‍ക്ക്
ഭൂമി
1227.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതര്‍ക്ക്
ഭൂമി നല്‍കാനുള്ള
പദ്ധതി ഈ സര്‍ക്കാര്‍
നടപ്പിലാക്കിയത്
എന്നാണെന്നും 2016
ജനുവരി 31 വരെ എത്ര
അപേക്ഷ ലഭിച്ചു എന്നും
നാളിതുവരെ എത്ര
പേര്‍ക്ക് ഭൂമി നല്കി
എന്നും ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഭൂരഹിതര്‍ക്ക്
നല്‍കാനായി സര്‍ക്കാര്‍
കണ്ടെത്തിയ ഭൂമി എത്ര
എന്നും, ഇതിനു വേണ്ടി
ദാനമായി ലഭിച്ച ഭൂമി
എത്ര എന്നും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഭൂരഹിതര്‍ക്ക് ഭൂമി
നല്കുവാന് എത്ര പേര്
ദാനം/സമ്മാനമായി ഭൂമി
നല്‍കിയെന്നും അവര്‍
ആരെല്ലാമാണെന്നും എത്ര
സെന്റ് ഭൂമി വീതം
നല്‍കിയെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ദാനം/സമ്മാനമായി
ലഭിച്ച ഭൂമി
ഭൂരഹിതര്‍ക്ക് നല്‍കാതെ
എത്ര ഭൂമി ഇനിയും
സര്‍ക്കാരിന്റെ
കൈവശമുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്കായി
(വിവിധ പദ്ധതികള്‍ക്ക്)
ഉപയോഗിക്കാതെയുള്ള
ഭൂമി, സര്‍ക്കാര്‍
കണ്ടെത്തിയ മിച്ചഭൂമി,
പുറമ്പോക്ക് ഭൂമി
എന്നിവ സര്‍ക്കാരിന്റെ
കൈവശം എത്ര ഉണ്ട്; തരം
തിരിച്ച്
വ്യക്തമാക്കുമോ;
(എഫ്)
സര്‍ക്കാര്‍
ഭൂമി അനധികൃതമായി കൈവശം
വച്ചിട്ടുള്ള വിവിധ
വ്യക്തികള്‍,
സ്ഥാപനങ്ങള്‍,
കൈയ്യേറ്റ മാഫിയകള്‍
എന്നിവയില്‍ നിന്നും
എത്ര ഹെക്ടര്‍
സര്‍ക്കാര്‍ ഭൂമി
പിടിച്ചെടുക്കേണ്ടതായിട്ടുണ്ട്;
ഇവ സര്‍ക്കാര്‍
അധീനതയില്‍
കൊണ്ടുവരാന്‍ നാളിതുവരെ
എന്തു നടപടികള്‍
സ്വീകരിച്ചു;
ഇത്തരക്കാരില്‍ നിന്നും
എത്ര ഭൂമി ഈ കാലയളവിൽ
സർക്കാർ അധീനതയില്‍
കൊണ്ടു വന്നു; വിശദാംശം
വ്യക്തമാക്കുമോ;
(ജി)
നിലവില്‍
എത്ര പേര്
ഭൂരഹിതരായിട്ടുണ്ട്
എന്നാണ്
കണക്കാക്കുന്നത്;
സര്‍ക്കാരിന്റെ കൈവശം
ഉള്ള ഭൂമി ഇവര്‍ക്ക്
നല്കുവാന് എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
നദീതീരങ്ങളിലെ
അനധികൃത കൈയ്യേറ്റങ്ങള്‍
T 1228.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദീതീരങ്ങളിലെ അനധികൃത
കൈയ്യേറ്റങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നദീതീര സംരക്ഷണത്തിനും
കൈയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനും
മലിനീകരണം തടയുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാറിന്റെ
കാലത്ത്
ആരംഭിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
കടുത്തുരുത്തി
എക്സെെസ് സര്‍ക്കിള്‍ ഓഫീസ്
1229.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
എക്സെെസ് സര്‍ക്കിള്‍
ഓഫീസ്
സ്ഥാപിക്കുന്നതിന്
സ്ഥലമെടുക്കുന്നതുമായി
ബന്ധപ്പെട്ട ഫയലിന്റെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
സ്ഥലമെടുക്കുന്നതിന്
നിലനില്കുന്ന തടസ്സം
വ്യക്തമാക്കുമോ; ഇതു
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
കോട്ടയം
കളക്ടറേറ്റില്‍ നിന്നും
ഇതു സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
എത്രയും വേഗം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
37294/റവന്യൂ എ/2014
നമ്പര്‍ ഫയലിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ ?
പുറമ്പോക്കില്‍
താമസിക്കുന്ന
കുടുംബങ്ങള്‍ക്ക് പട്ടയം
1230.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം നിയോജകമണ്ഡലത്തിലെ
മണക്കാട് വില്ലേജിലെ
ബണ്ട് പുറമ്പോക്കില്‍
മുപ്പതിലേറെ
വര്‍ഷങ്ങളായി
താമസിക്കുന്ന
കുടുംബങ്ങള്‍ക്ക്
പട്ടയം കൊടുക്കാനുള്ള
നടപടികളുടെ ഇപ്പോഴത്തെ
സ്ഥിതി അറിയിക്കുമോ ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
1231.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയില്‍
ഇതുവരെ ലഭിച്ച
അപേക്ഷകള്‍ എത്ര;
ഇതില്‍ എത്ര പേരെ
ഗുണഭോക്താക്കളായി
തെരഞ്ഞെടുത്തു;
(ബി)
എത്ര
പേര്‍ക്ക് ഇതിനകം ഭൂമി
നല്‍കിയെന്ന്
വ്യക്തമാക്കാമോ; പട്ടയം
ലഭിച്ചിട്ടും ഭൂമി
കണ്ടെത്താനാവാത്ത
സ്ഥിതി
ഉണ്ടായിട്ടുണ്ടോ;
(സി)
അനുവദിച്ച
ഭൂമി ഏറ്റെടുത്തവരെത്ര;
ഇതുവരെ
ഏറ്റെടുക്കാത്തവരെത്ര;
ഇതിനുള്ള കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പദ്ധതിയുടെ
ഉദ്ഘാടന വേളയില്‍
പട്ടയം ലഭിച്ചവരില്‍
ഭൂമി
ലഭിക്കാത്തവരുണ്ടോ;
എത്ര പേര്; കാരണം
വിശദമാക്കാമോ;
(ഇ)
ഭൂരഹിതര്‍ക്ക്
ഭൂമി അനുവദിച്ചതില്‍
അപാകതകള്‍ സംഭവിച്ചതായി
ആക്ഷേപമുണ്ടോ;
അനുവദിച്ച സര്‍വ്വെ
നമ്പരുകളിലുള്ള ഭൂമി
മറ്റു പല
ആവശ്യങ്ങള്‍ക്കും
നിലവില്‍
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
ഭൂമിയാണെന്ന പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(എഫ്)
അപേക്ഷ
നല്കിയവരില് അവരുടെ
താലൂക്ക് പരിധിയിലും,
ജില്ലാ പരിധിയിലും ഭൂമി
ലഭിക്കാത്തവര്‍ എത്ര
പേരുണ്ട്;
വിശദമാക്കാമോ;
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതി പ്രവര്‍ത്തനം
തുടരുന്നുണ്ടോ;
പദ്ധതിയുടെ കാലാവധി
നിശ്ചയിച്ചിരുന്നത്
എന്നായിരുന്നു; ഇത്
നീട്ടി
നിശ്ചയിച്ചിട്ടുണ്ടോ
;വ്യക്തമാക്കാമോ?
പൊതുജനസമ്പര്‍ക്ക
പരിപാടി
1232.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പൊതുജനസമ്പര്‍ക്ക
പരിപാടിയില്‍
സംസ്ഥാനത്ത് റവന്യൂ
വകുപ്പുമായി
ബന്ധപ്പെട്ട്
നടത്തിയിട്ടുള്ള
പ്രഖ്യാപനങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
ബഡ്ജറ്റ്
പ്രഖ്യാപനങ്ങളില്‍
ഉള്‍പ്പെടാത്ത എത്ര
പദ്ധതികള്‍ ഇവയില്‍
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ ഇവയുടെ
നടത്തിപ്പിന് ആവശ്യമായ
തുക
ഉപധനാഭ്യര്‍ത്ഥനയിലൂടെ
പാസ്സാക്കുകയുണ്ടായിട്ടുണ്ടോ;
(സി)
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികളില്‍ ഇനിയും
നടപ്പിലാക്കാനും
പൂര്‍ത്തീകരിക്കാനും
സാധിക്കാത്തവയായി എത്ര
പദ്ധതികള്‍ ഉണ്ട്;
വിശദാംശങ്ങള്‍
നല്‍കാമോ?
വില്ലേജോഫീസുകളിലെ
ഇ - ഓഫീസ് സംവിധാനം
1233.
ശ്രീ.എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വില്ലേജോഫീസുകളിലെ
ഇ - ഓഫീസ് സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കുമോ;
(ബി)
റവന്യൂ
മാനുവല്‍, സര്‍വ്വേ,
പ്രമാണപരിശോധന തുടങ്ങിയ
വിഷയങ്ങളില്‍
സെക്രട്ടേറിയറ്റിലെ
ജീവനക്കാര്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
പരിശീലനം നല്‍കുമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിവിധപദ്ധതികള്‍ക്കായി
ഭൂമി ഏറ്റെടുത്ത്
തുടങ്ങിയ വര്‍ഷം
T 1234.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
എയര്‍പോര്‍ട്ട്, കൊച്ചി
മെട്രോ, വിഴിഞ്ഞം
തുറമുഖം, ദേശീയ
ഗെയിംസ്, പാലക്കാട്
കോച്ച് ഫാക്ടറി, ടെക്നോ
സിറ്റി എന്നീ
പദ്ധതികള്‍ക്ക്
ആവശ്യമായ ഭൂമി
ഏറ്റെടുത്ത്തുടങ്ങിയത്
ഏത് വര്‍ഷം മുതലാണ്
എന്ന് വിശദമാക്കാമോ?
കാസര്‍ഗോഡ്
വെള്ളരിക്കുണ്ടിലെ ഭൂമി
വിലയ്ക്ക് വാങ്ങിയ 205
കുടുംബങ്ങളുടെ ഭൂനികുതി
ഒടുക്കല്‍
1235.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
വെള്ളരിക്കുണ്ടിലെ
പ്രകാശ് പ്ലാന്റേഷന്റെ
കൈവശമുള്ള തോട്ടം ഭൂമി
വിലയ്ക്ക് വാങ്ങിയ 205
കുടുംബങ്ങളുടെ ഭൂനികുതി
വാങ്ങുന്നത് നിര്‍ത്തി
വച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണം എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തിന്മേല്
സര്‍ക്കാര്‍
എന്തെങ്കിലും
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നികുതി
വാങ്ങണമെന്നാവശ്യപ്പെട്ട്
കര്‍ഷകര്‍ നടത്തിയ
സമരത്തില്‍ എന്ത്
ഉറപ്പാണ് നല്‍കിയത്;
(ഡി)
പ്രസ്തുത
ഉറപ്പ് ബന്ധപ്പെട്ടവര്‍
പാലിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പട്ടയ
നടപടികള്‍
T 1236.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ പട്ടയ
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിനായി
2015 ജൂലൈ 9 ന്
ചേര്‍ന്ന യോഗത്തിലെ
തീരുമാനങ്ങള്‍
എന്തെല്ലാമാണ്;
പ്രസ്തുത യോഗത്തിന്റെ
മിനിട്സ് ലഭ്യമാക്കാമോ;
(ബി)
യോഗതീരുമാനപ്രകാരം
സംയുക്തപരിശോധന നടത്തി
പട്ടയം നല്‍കാനുള്ള
ലിസ്റ്റ് തയ്യാറാക്കിയോ
എന്നും പ്രസ്തുത
ലിസ്റ്റനുസരിച്ച് എത്ര
ഏക്കര്‍ ഭൂമിയ്ക്ക്
പട്ടയം നല്‍കാനാണ്
കണ്ടെത്തിയത് എന്നും
വ്യക്തമാക്കാമോ ;
(സി)
പട്ടയം
നല്കാന് കണ്ടെത്തിയ
ഭൂമിയുടെ താലൂക്ക്
തിരിച്ചുള്ള (ഡിവിഷനും
റേഞ്ചും) കണക്ക്
ലഭ്യമാക്കാമോ;
(ഡി)
യോഗതീരുമാനപ്രകാരം
ഡി.എഫ്.ഒ. മാര്‍
തയ്യാറാക്കിയ ലിസ്റ്റ്
ലഭ്യമാക്കാമോ?
കൊരട്ടി
വെെഗെെ ത്രഡ്സ് കമ്പനിയുടെ
ഭൂമി
T 1237.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
കൊരട്ടി വെെഗെെ ത്രഡ്സ്
കമ്പനിയുടെ
കെെവശമുണ്ടായിരുന്ന
ഭൂമി, കമ്പനി
പ്രവര്‍ത്തനം
പൂര്‍ണ്ണമായും
അവസാനിപ്പിച്ച
സാഹചര്യത്തില്‍
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനും,
കൊരട്ടി എെ.ടി.
പാര്‍ക്ക്, കൊരട്ടി
പഞ്ചായത്ത് എന്നിവയുടെ
വികസനാവശ്യങ്ങള്ക്കായും
വീട്ടുനല്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
എെ.ടി.
പാര്‍ക്കിന്റെ വന്‍
വികസന സാദ്ധ്യത
കണക്കിലെടുത്ത്,
ആവശ്യമായ അടിസ്ഥാന
സൗകര്യ വികസനത്തിനായി
കൊരട്ടി ജംഗ്ഷനോട്
ചേര്‍ന്ന കമ്പനി വക
സ്ഥലത്തു നിന്നും
ബസ്സ്സ്റ്റാന്റ്,
വാണിജ്യ കേന്ദ്രം,
തുടങ്ങിയ അവശ്യവികസന
സൗകര്യങ്ങള്‍
ഒരുക്കുന്നതിനുളള സ്ഥലം
കൊരട്ടി പഞ്ചായത്തിന്
വീട്ടു നല്‍കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ?
നെല്‍വയല്‍
നികത്തുന്നതിനായുളള
നിയമനിര്‍മ്മാണം
1238.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെല്‍വയല്‍
നികത്തുന്നതിനായി എത്ര
പ്രാവശ്യം
നിയമനിര്‍മ്മാണ
പ്രക്രിയ അടക്കം നടപടി
സ്വീകരിച്ചിട്ടുണ്ട്;ബന്ധപ്പെട്ട
ഉത്തരവുകള്‍ സഹിതം
വിശദാംശം നല്‍കുമോ;
(ബി)
ഇപ്രകാരം
കൊണ്ടുവന്ന ഏതെങ്കിലും
ഉത്തരവ് ഇൗ
സര്‍ക്കാരുതന്നെ
റദ്ദാക്കുകയോ
മരവിപ്പിയ്ക്കുകയോ
ചെയ്യേണ്ടതായി
വന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
1239.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
വി.റ്റി.ബല്‍റാം
,,
എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഭൂകമ്പമാപിനികള്‍
1240.
ശ്രീ.കെ.അച്ചുതന്
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂകമ്പങ്ങള്‍
നിരീക്ഷിക്കുന്നതിന്
ഭൂകമ്പമാപിനികളുടെ
ശൃംഖല
സ്ഥാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റീസര്‍വ്വെ
1241.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീസര്‍വ്വെ
പൂര്‍ത്തീകരിക്കാത്ത
എത്ര
വില്ലേജുകളാണുള്ളത്;
(ബി)
1970
കാലഘട്ടത്തില്‍
ആരംഭിച്ച റീസര്‍വ്വേ
നടപടി ഇതുവരെയും
പൂര്‍ത്തീകരിക്കുവാന്‍
കഴിയാത്തത്
എന്തുകൊണ്ടാണ്;
(സി)
റീസര്‍വ്വേ
നടക്കാത്തതുകൊണ്ട്
സാധാരണക്കാര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
റീസര്‍വ്വേ
സംസ്ഥാനത്താകെ
സമയബന്ധിതമായി
പൂര്‍ത്തികരിക്കാനും
സര്‍വ്വേ
റിക്കാര്‍ഡുകള്‍
റവന്യൂവകുപ്പിനു
കൈമാറുന്നതിനും നടപടി
സ്വീകരിക്കുമോ?
കരുണാ
എസ്റ്റേറ്റ്
1242.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലാന്റ്
ബോര്‍ഡ് സെക്രട്ടറിയുടെ
അന്വേഷണ
റിപ്പോര്‍ട്ടിലെ
ശുപാര്‍ശ പ്രകാരം ,
കരുണാ എസ്റ്റേറ്റ്
കൈവശം വച്ചിരിക്കുന്ന
ഭൂമിയുടെ സര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര ഏക്കര്‍ ഭൂമി
കൈവശം
വച്ചിരിക്കുന്നതായാണ്
കണ്ടെത്തിയിട്ടുള്ളത്;
റവന്യൂ രേഖകള്‍ പ്രകാരം
പ്രസ്തുത ഭൂമിയുടെ
യഥാര്‍ത്ഥ ഉടമസ്ഥാവകാശം
ആര്‍ക്കാണ്; സര്‍വ്വേ
ടിമീന്റെ കണ്ടെത്തല്‍
എന്താണ്; വിശദമാക്കുമോ;
(സി)
കരുണാ
എസ്റ്റേറ്റ് കൈവശം
വച്ചിരിക്കുന്ന
മുഴുവന്‍ ഭൂമിയും
എങ്ങനെ ലഭ്യമായെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഭൂമി സംബന്ധിച്ച ലാന്റ്
ബോര്‍ഡ് സെക്രട്ടറിയുടെ
അന്വേഷണ
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ
(ഇ)
അന്വേഷണ
റിപ്പോര്ട്ടിന്മേല്
തുടര്‍നടപടികള്‍
സ്വീകരിക്കുന്നതിന്
കോടതി സ്റ്റേ ഉണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
കോടതി
സ്റ്റേ നീക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സര്‍വ്വേ
അദാലത്തുകള്‍
1243.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
,,
ആര് . സെല്‍വരാജ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വേ അദാലത്തുകള്‍
നടത്തിയിട്ടുണ്ടോ;ഇത്
വഴി എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
(ബി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റീസര്‍വ്വേ
നടപടികള്‍
1244.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ
വില്ലേജുകളിലാണ് ഇനിയും
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കാനുള്ളതെന്നും
ഇവിടുത്തെ റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കാന്‍
വൈകുന്നതിനുള്ള കാരണം
എന്തെന്നും
വ്യക്തമാക്കുമോ;
(ബി)
റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കാനുള്ള
വില്ലേജുകളിലെ
നടപടികള്‍ എന്ന്
പൂര്‍ത്തിയാക്കാനാവുമെന്നും
വ്യക്തമാക്കുമോ?
തൊണ്ട് സംഭരണവും ചകിരി
ഉല്‍പ്പാദനവും
1245.
ശ്രീ.കെ.അച്ചുതന്
,,
സി.പി.മുഹമ്മദ്
,,
കെ.ശിവദാസന്‍ നായര്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊണ്ട് സംഭരണവും ചകിരി
ഉല്‍പ്പാദനവും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കയര്‍
മേഖലയുടെ സംരക്ഷണം
1246.
ശ്രീ.പി.തിലോത്തമന്
,,
വി.ശശി
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എത്ര
തൊഴിലാളികള്‍ കയര്‍
മേഖലയുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
കുറഞ്ഞ
കൂലി നിരക്കും അസംസ്കൃത
വസ്തുവായ തൊണ്ടിന്റെ
ദൗര്‍ലഭ്യവും,
തൊഴിലാളികളുടെ മോശമായ
സാമൂഹിക സാമ്പത്തിക
സ്ഥിതിയും കയര്‍
വ്യവസായത്തെ
മൊത്തത്തില്‍
പിന്നോട്ടടിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കയര്‍ മേഖലയെ
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കയര്‍
തൊഴിലാളികള്‍ക്കായുള്ള
ഇന്‍കം-സപ്പോര്‍ട്ട്
സ്കീം ഇപ്പോള്‍
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
സ്കീമിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
കയര്‍
മേഖലയിലെ സമരങ്ങള്‍
1247.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കയര്‍
മേഖലയുമായി
ബന്ധപ്പെട്ട് എത്ര
സമരങ്ങള്‍
നടന്നിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് സമരം
നടത്തിയവരുമായി ചര്‍ച്ച
നടത്തുകയോ
കരാറിലേര്‍പ്പെടുകയോ
ചെയ്തിട്ടുണ്ടോ;
(സി)
എങ്കില്‍
കരാറിലെ പ്രധാന
വ്യവസ്ഥകള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
വ്യവസ്ഥകളില്‍
നാളിതുവരെ എത്രയെണ്ണം
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്; അവ
ഏതെല്ലാം;
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തവ ഏതെല്ലാം
വിശദമാക്കുമോ?
വിദേശ
യാത്രകള്‍
1248.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍ വകുപ്പ്
ഡയറക്ടറും, വകുപ്പ്
സെക്രട്ടറിയും
സര്‍ക്കാര്‍ ചെലവില്‍
വിദേശ യാത്ര
നടത്തിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം കയര്‍
വകുപ്പ്
ഉദ്യോഗസ്ഥന്മാര് ഓരോ
വര്‍ഷവും സര്‍ക്കാര്‍
ചെലവില്‍ നടത്തിയ വിദേശ
യാത്രകള്‍ എത്രയാണ്;
ഏതെല്ലാം രാജ്യങ്ങളിൽ
എത്ര തവണ സന്ദര്‍ശനം
നടത്തുകയുണ്ടായി;
(സി)
പ്രസ്തുത
വിദേശ
സന്ദര്ശനങ്ങള്ക്കെല്ലാം
കൂടി ഖജനാവില്‍ നിന്നും
ഓരോ വര്‍ഷവും
ചെലവഴിക്കപ്പെട്ട ആകെ
തുക എത്ര?
കയര്‍മേഖലയുടെ
വികസനം
1249.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കയര്‍മേഖലയുടെ
വികസനത്തിനും ഈ
മേഖലയില്‍ ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്നവരുടെ
ക്ഷേമത്തിനുമായി
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ ഏതെല്ലാം;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി ഓരോ
ബഡ്ജറ്റിലും
വകയിരുത്തിയ തുകയെത്ര;
പദ്ധതികളുടെ
നടത്തിപ്പിനായി ഇതിനകം
പിന്‍വലിക്കപ്പെട്ട
തുകയെത്ര;
(സി)
കഴിഞ്ഞ
അഞ്ച് വര്‍ഷമായി
പ്രഖ്യാപിക്കപ്പെട്ടതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിയാത്തതുമായ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ; ഇതിനായി
ഇതുവരെ എന്ത് തുക
ചെലവാക്കിയിട്ടുണ്ട്
എന്നറിയിക്കാമോ?