മാവൂര്‍
ഗ്രാസിം ഭൂമി
537.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാസിം ഭൂമിയില്‍
പുതിയ വ്യവസായ
പദ്ധതികള്‍ക്കായി എന്ത്
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെങ്കിലും
പദ്ധതി സ്ഥാപിക്കാന്‍
ബിര്‍ളാ മാനേജ്മെന്റ്
സന്നദ്ധമായിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത ഭൂമി
ഏറ്റെടുക്കാന്‍ നടപടി
സ്വീകരിക്കുമോ?
ലാഭത്തിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങള്‍
538.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണ് ഇപ്പോള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നത്;
;
(ബി)
അവ
ഏതെല്ലാം
;വ്യക്തമാക്കാമോ ?
പൊതു മേഖലാ
സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം
539.
ശ്രീ.ലൂഡി
ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കുള്ള
ധനസഹായത്തിന് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കിന്‍ഫ്ര ഏറ്റെടുത്ത സ്ഥലത്തെ
വ്യവസായ സംരംഭങ്ങള്‍
540.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1970-കളില്‍
കോഴിക്കോട്
സര്‍വ്വകലാശാലയുടെ
ആവശ്യത്തിന് വേണ്ടി
അക്വയര്‍ ചെയ്ത
സ്ഥലത്തു നിന്നും 70
ഏക്കര്‍ സ്ഥലം കിന്‍ഫ്ര
എങ്ങനെ, ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തില്‍
ഏറ്റെടുത്തു എന്ന്
വ്യക്തമാക്കാമോ; അതിന്
വേണ്ടി
സ്വീകരിക്കപ്പെട്ട
ഭരണപരമായ നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കിന്‍ഫ്ര
ഏറ്റെടുത്ത സ്ഥലത്ത്
എന്തൊക്കെ വ്യവസായ
സംരംഭങ്ങള്‍
ആരുടെയൊക്കെ
ഉടമസ്ഥതയില്‍
ആരംഭിച്ചു; അവ
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
അവിടെ
2.25 ഏക്കര്‍ സ്ഥലം
പാട്ടത്തിനു
കൊടുക്കാന്‍
2.8.2012-ന് കിന്‍ഫ്ര
ടെന്‍ഡര്‍
വിളിച്ചിരുന്നോ;
എങ്കില്‍ അപ്രകാരം
ടെന്‍ഡര്‍ വിളിക്കാന്‍
സ്വീകരിച്ച
നടപടിക്രമങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ആരൊക്കെയാണ്
ആ ടെന്‍ഡറില്‍
പങ്കെടുത്തതെന്നും
ടെന്‍ഡര്‍ അവാര്‍ഡ്
ചെയ്യാന്‍ സ്വീകരിച്ച
മാനദണ്ഡം എന്തെന്നും
വ്യക്തമാക്കാമോ;
(ഇ)
മലബാര്‍
ഗോള്ഡിന് അവിടെ
സ്വര്‍ണ്ണാഭരണ
നിര്‍മ്മാണശാല
സ്ഥാപിക്കാന്‍ സ്ഥലം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
സ്ഥലം എന്ത് പാട്ട
തുകയ്ക്ക് നല്കി എന്ന്
വിശദമാക്കാമോ;
(എഫ്)
മലബാര്‍
ഗോള്‍ഡിന്റെ ആഭരണ
നിര്‍മ്മാണശാലയ്ക്കെതിരെ
സമരം
നടന്നുവരുന്നുണ്ടോ;
എങ്കില്‍ സമരക്കാരുടെ
ആവശ്യം വ്യക്തമാക്കാമോ;
(ജി)
സമരക്കാരുമായി
സര്‍ക്കാര്‍ ഏതെങ്കിലും
രീതിയിലുള്ള ചര്‍ച്ച
നടത്തിയിട്ടുണ്ടോ; അത്
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
രാമനാട്ടുകര ഫുട് വെയര്‍
പാര്‍ക്ക്
541.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്രയുടെ
കീഴില്‍ രാമനാട്ടുകര
ഫുട് വെയര്‍ പാര്‍ക്ക്
നിര്‍മ്മിക്കുന്നതിന്റെ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണ്;
(ബി)
ഇതിന്റെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാനാണ്
ഉദ്ദേശിച്ചത്;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഇതിനായി
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇന്നത്തെ
അവസ്ഥയില്‍
പാര്‍ക്കിന്റെ
പ്രവര്‍ത്തനം ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
പൂര്‍ത്തീകരിക്കുന്നതിന്
സാദ്ധ്യമാകുമോ?
കിന്ഫ്രായുടെ അപ്പാരല്‍
പാര്‍ക്ക്
542.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തില്‍
കിന്ഫ്രായുടെ
അപ്പാരല്‍ പാര്‍ക്ക്
ആരംഭിക്കുന്നതിനായി
എത്ര ഭൂമിയാണ്
ലഭിച്ചിട്ടുള്ളത്;
എന്നാണ് ഭൂമി
ലഭ്യമായത്; ഇതിനായി
പാട്ടത്തുക ഇനത്തില്‍
സര്‍ക്കാരില്‍ അടച്ചത്
എത്ര തുക വീതമെന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
എതെങ്കിലും
വര്‍ഷത്തെ പാട്ടത്തുക
അടയ്ക്കുന്നതില്‍ വീഴ്ച
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ സഹിതം
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവിടെ
അപ്പാരല്‍ പാര്‍ക്ക്
ഇനിയും
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
അപ്പാരല്‍
പാര്‍ക്ക്
സാധ്യമാകുന്നില്ലെങ്കില്‍
ഈ ഭൂമി ഉപയോഗിച്ച്
മറ്റെന്തെങ്കിലും
വ്യവസായം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
റാന്നിയില്‍
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതിനായി
സ്ഥലം
ചൂണ്ടിക്കാട്ടിയിട്ടും,
ഇതേ വരെ ഇതിന്മേല്
യാതൊരു നടപടിയും
കിന്ഫ്രായുടെ ഭാഗത്തു
നിന്നും
സ്വീകരിച്ചിട്ടില്ല
എന്നത് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യാവസായികമായി
പിന്നോക്കം
നില്ക്കുന്ന
പത്തനംതിട്ട ജില്ലയില്‍
വ്യാവസായിക രംഗത്ത് ഏറെ
മുന്നേറാന്‍
സാധിക്കുമായിരുന്ന ഈ
രണ്ട് പ്രോജക്ടുകളും
സമയബന്ധിതമായി
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നവ
വ്യവസായ സംരംഭങ്ങള്‍
543.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവ
വ്യവസായ സംരംഭകര്‍ക്ക്
സംസ്ഥാന-കേന്ദ്ര
സര്‍ക്കാരുകള്‍
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കുന്നത് എന്ന്
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
4 വര്‍ഷത്തിനിടെ
സംസ്ഥാനത്ത് എത്ര പുതിയ
ചെറുകിട-വന്‍കിട
വ്യവസായ യൂണിറ്റുകള്‍
പ്രവര്‍ത്തനം ആരംഭിച്ചു
എന്ന് വ്യക്തമാക്കുമോ;
(സി)
എമര്‍ജിങ്
കേരള പദ്ധതിയില്‍
പ്രഖ്യാപിച്ച എത്ര
വ്യവസായങ്ങള്‍
ആരംഭിച്ചു എന്നും അവ
ഏതൊക്കെയാണെന്നും
ഇതിലൂടെ എത്ര കോടി
രൂപയുടെ
നിക്ഷേപമുണ്ടായി എന്നും
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
സ്വകാര്യ
ആശുപത്രികളെ
വ്യവസായമായി
അംഗീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
എഫ്.
എ. സി. ടി., എച്ച്. എം. ടി.,
തുടങ്ങിയ സ്ഥാപനങ്ങള്‍
നേരിടുന്ന പ്രതിസന്ധി
544.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
,,
സാജു പോള്‍
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
കേന്ദ്ര-പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഏറെയും
ഗുരുതരമായ
പ്രതിസന്ധിയിലാണെന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ; എഫ്.
എ. സി. ടി., എച്ച്. എം.
ടി. തുടങ്ങിയ
സ്ഥാപനങ്ങള്‍ നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഈ
സ്ഥാപനങ്ങള്‍
അഭിമുഖീകരിക്കുന്ന
പ്രമുഖ പ്രശ്നങ്ങള്‍
സര്‍ക്കാര്‍
വിലയിരുത്തുകയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
ഈ പ്രശ്നങ്ങളില്‍
കേന്ദ്ര സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കിയിട്ടുണ്ടോ;
സംസ്ഥാനത്തെ കേന്ദ്ര
മേഖലാ നിക്ഷേപ വിഹിതം
എത്ര ശതമാനം
കുറവായിട്ടുണ്ട് എന്നു
അറിയിക്കുമോ ?
കേരള
ക്ലെയ്സ് ഫോര്‍ സെറാമിക്സ്
545.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
പാപ്പിനിശ്ശേരിയില്‍
പ്രവര്‍ത്തിച്ചിരുന്ന
കേരള ക്ലെയ്സ് ഫോര്‍
സെറാമിക്സ് അടച്ചു
പൂട്ടാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്പനിയില്‍
സ്റ്റോക്കുള്ള ചൈനാ
ക്ലേ ഉപയോഗിച്ച് കമ്പനി
പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട്
ട്രേഡ് യൂണിയനുകള്‍
നിവേദനം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
എന്ത് നടപടിയാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നത്
;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചക്ക
അധിഷ്ഠിതമായ വ്യവസായ
സ്ഥാപനങ്ങള്‍
546.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചക്കയുടെ
വിപണന സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
ചക്ക
അധിഷ്ഠിതമായ വ്യവസായ
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന്
സംരംഭകര്‍ക്ക് നല്കുന്ന
പരിശീലന പരിപാടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
സംരംഭകര്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
ആനുകൂല്യങ്ങള്‍
അറിയിക്കുമോ?
പുതിയ
വ്യവസായ സ്ഥാപനങ്ങള്‍ക്ക്
ആനുകൂല്യങ്ങള്‍
547.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
പ്രോല്‍സാഹിപ്പിക്കുന്നതിന്
പ്രത്യേകമായ വല്ല
ആനുകൂല്യങ്ങളും നല്കി
വരുന്നുണ്ടോ;
(ബി)
ചെറുകിട
വ്യവസായം
ആരംഭിക്കുന്നവര്‍ക്ക്
വൈദ്യുതി ചാര്‍ജ്
ഇനത്തില്‍ ഇളവുകള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പുതിയ
വ്യവസായ പാര്‍ക്കുകള്‍
548.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
ബഡ്ജറ്റ്
പ്രഖ്യാപനത്തിന് ശേഷം
കെ.എസ്.എെഡി.സി. പുതിയ
വ്യവസായ പാര്‍ക്കുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.എെ.ഡി.സി.
യുടെ
നിര്‍മ്മാണത്തിലിരിക്കുന്ന
ഓരോ വ്യവസായ
പാര്‍ക്കിന്റെയും
നിലവിലെ അവസ്ഥ
വിശദമാക്കുമോ;
(സി)
ഇവ
ഓരോന്നും ഏത്
വര്‍ഷമാണ് നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിച്ചതെന്നും
എന്നത്തേക്ക്
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കുന്നതിനാണ്
ലക്ഷ്യമിട്ടതെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
പുതിയ വ്യവസായ
പാര്‍ക്ക്
നിര്‍മ്മിക്കുന്നതിനും
നിര്‍മ്മാണത്തിലിരിക്കുന്നവ
പൂര്‍ത്തീകരിക്കുന്നതിനും
ബഡ്ജറ്റില്‍
വകയിരുത്തിയ തുക
പ്രസ്തുത
ആവശ്യങ്ങള്‍ക്കായി
വിനിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത് കൊണ്ട്
ഉദ്ദേശിച്ച ലക്ഷ്യം
പൂര്‍ണ്ണമായും
പൂര്‍ത്തീകരിക്കാന്‍
സാധിച്ചിട്ടുണ്ടോ ?
ടാറസ്
കമ്പനിയ്ക്കുള്ള
പ്രവർത്തനാനുമതി
549.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജര്‍മ്മന്‍-അമേരിക്കന്‍
കമ്പനിയായ ടാറസിന്
വിദേശ നിക്ഷേപത്തോടെ
പ്രവർത്തിക്കാൻ അനുമതി
നല്കിയ പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(ബി)
നിര്‍ദ്ദിഷ്ട
പദ്ധതിക്ക് എത്ര
ഏക്കര്‍ സ്ഥലം
എന്തെല്ലാം
വ്യവസ്ഥകള്‍ക്ക്
വിധേയമായി
നല്‍കിയിട്ടുണ്ട്;
പ്രസ്തുത ഭൂമി ഏത്
ആവശ്യത്തിനായി
സര്‍ക്കാര്‍ അക്വയര്‍
ചെയ്തിരുന്നതായിരുന്നു
എന്നും വ്യക്തമാക്കാമോ
;
(സി)
പദ്ധതിയുടെ
പ്രമോട്ടര്‍ ആരാണ്;
എന്തെല്ലാം ഘടകങ്ങള്‍
അടങ്ങിയതാണ് പദ്ധതി;
സര്‍ക്കാരിന് പ്രസ്തുത
പദ്ധതിയില്‍
പങ്കാളിത്തം ഉണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി സംബന്ധിച്ച്
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ഉത്തരവുകള്‍
എന്തെല്ലാമാണ്;
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ; ഏത്
തീയതിക്കകം പദ്ധതി
നിലവില്‍ വരുമെന്ന്
വിഭാവനം ചെയ്യുന്നു;
പദ്ധതികാവശ്യമായ
എന്തെല്ലാം അനുമതികള്‍
ഇതിനകം സര്‍ക്കാര്‍
നല്കുകയുണ്ടായിട്ടുണ്ട്
എന്നും വിശദമാക്കാമോ ?
കരകൗശല
മേഖലയിലെ പ്രതിസന്ധി
550.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരകൗശല
മേഖലയില്‍ നിലവിലുള്ള
പ്രതിസന്ധി
പരിഹരിക്കുന്നതിന്
ഉചിതമായ നടപടി
സ്വീകരിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
ഈ
മേഖലയിലെ
തൊഴിലാളികള്‍ക്കായി
ബഡ്ജറ്റില്‍ നീക്കിവച്ച
തുക തൊഴിലാളികളുടെ
പുരോഗതിക്കായി
ഉപയോഗപ്പെടുന്നതിന്
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതുമൂലം ഈ മേഖലയുടെ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കുണ്ടറ
സിറാമിക്സ്
551.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
കുണ്ടറ സിറാമിക്സിന്റെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കുമോ;
(ബി)
സിറാമിക്സ്
ഉല്പന്നങ്ങള്,
കാലാനുസൃത
പരിഷ്ക്കരണവും
വൈവിധ്യവത്ക്കരണവും
വരുത്തി
പുനരുദ്ധരിക്കുന്നതിനും
ലാഭകരമാക്കിയെടുക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
കൊച്ചി
സ്മാര്‍ട്ട് സിറ്റി പദ്ധതി.
552.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.പി.സജീന്ദ്രന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
സ്മാര്‍ട്ട് സിറ്റി
പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
ഇതിന്റെ
പുരോഗതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ ?
അരൂര്‍
മണ്ഡലത്തില്‍ നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
553.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
വകുപ്പ് അരൂര്‍
മണ്ഡലത്തില്‍ നടത്തിയ
വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
സൂക്ഷ്മ
- ഇടത്തരം - ചെറുകിട വ്യവസായ
സംരംഭം
554.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൂക്ഷ്മ - ഇടത്തര -
ചെറുകിട വ്യവസായ
സംരംഭങ്ങളുടെ
വളര്‍ച്ചയ്ക്ക് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നാസ്കോം
, സി .ഐ .ഐ തുടങ്ങിയ
സ്ഥാപനങ്ങളുമായി യോജിച്ചുള്ള
വ്യവസായ സംരംഭങ്ങള്‍
555.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാസ്കോം
, സി .ഐ .ഐ തുടങ്ങിയ
സ്ഥാപനങ്ങളുമായി
യോജിച്ച് വ്യവസായ
സംരംഭങ്ങള്‍
സ്ഥാപിക്കുന്നതിന്
പ്രോത്സാഹനം
നല്‍കുമെന്ന ബഡ്ജറ്റ്
പ്രഖ്യാപനം ഉദ്ദേശിച്ച
രീതിയില്‍
പ്രാവര്‍ത്തികമാക്കാന്‍
സാധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുവഴി എത്ര വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ട്; എത്ര
പുതിയ താെഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍
കഴിയേണ്ടതായിരുന്നു
എന്നും അവ
സാദ്ധ്യമായിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
ഇതിനായി
ബഡ്ജറ്റില്‍
വകയിരുത്തിയ തുക
പ്രസ്തുത
ആവശ്യത്തിലേക്കായി
ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ ?
പ്രകൃതി
വാതക പൈപ്പ് ലൈന്‍
556.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
കെ.എം.ഷാജി
,,
സി.മോയിന്‍ കുട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
വാതകം
കൊണ്ടുപോകുന്നതിനുള്ള
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട സര്‍വ്വെ
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് പൈപ്പ്
ലൈന്‍ കടന്നു പോകുന്ന
ഭാഗങ്ങളിലെ
ജനങ്ങളിലുണ്ടായ ആശങ്ക
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തിനകത്തുകൂടി
ബാംഗ്ലൂരുവിലേയ്ക്കും,
മംഗലാപുരത്തേയ്ക്കും
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതുകൊണ്ട്
സംസ്ഥാനത്തിനുണ്ടാകാവുന്ന
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
നിക്ഷേപ
സൗഹൃദ സംസ്ഥാനം
557.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
നിക്ഷേപ സൗഹൃദ
സംസ്ഥാനമായി
മാറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇത്തരം
പരിപാടികളുടെ ഭാഗമായി
എന്ത് തുക സംസ്ഥാനത്ത്
നിക്ഷേപമായി
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തിരൂര്‍
നിയോജക മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
558.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വ്യവസായ വകുപ്പില്‍
നിന്നും തിരൂര്‍ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും, ഓരോ
പദ്ധതിക്കും ഇതേവരെ
എന്തു തുക
ചെലവഴിച്ചിട്ടുണ്ട്
എന്നതിന്റെ കണക്ക്
ലഭ്യമാക്കുമോ?
ചെറുകിട
വ്യവസായ യൂണിറ്റുകളുടെ
പുനരുജജീവനം
559.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ രംഗത്തെ പീഡിത
യൂണിറ്റുകളെ
പുനരുജജീവിപ്പിക്കുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം ഓരോ
ജില്ലയിലും നല്കിയ
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
വന്‍കിട
വ്യവസായ പദ്ധതികള്‍ക്കായി
കൈമാറിയ ഭൂമി
560.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സാജു പോള്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
വ്യവസായ
പദ്ധതികള്‍ക്കായി
സംസ്ഥാനം കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
കൈമാറിയ ഭൂമിയുടെ അവസ്ഥ
പരിശോധിക്കാറുണ്ടോ;
വിശദമാക്കാമോ;
(ബി)
വന്‍കിട വ്യവസായ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
പ്രഖ്യാപനങ്ങള്‍ നടത്തി
,ഓരോ പദ്ധതിക്കും
ആവശ്യമായതെന്ന പേരില്‍
നല്കിയ ഭൂമി
അതേതരത്തില്‍ പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
പ്രഖ്യാപിക്കപ്പെടുന്ന
പദ്ധതികള്‍ക്ക് ഭൂമി
നല്കുമ്പോള്
എന്തെങ്കിലും
തരത്തിലുള്ള
ധാരണാപത്രങ്ങള്‍ ഒപ്പ്
വയ്ക്കാറുണ്ടോ;
(ഡി)
എങ്കില്‍
ഭൂമി നല്കുമ്പോള്
ഉണ്ടാക്കുന്ന
ധാരണയ്ക്കനുസരിച്ച്
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ?
മലബാര്‍
സിമന്റ്സ്
561.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
സിമന്റ്സിലെ
അഴിമതിയുമായി
ബന്ധപ്പെട്ട് എടുത്ത
കേസ്സുകളുടെ നിലവിലെ
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
ആര്‍ക്കെല്ലാം എതിരെ
ഏതൊക്കെ തരത്തിലുള്ള
കേസ്സുകളാണ് ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
മലബാര്‍
സിമന്റ്സ് അഴിമതി
കേന്ദ്രമാക്കി
സ്ഥാപനത്തിന് തന്നെ
തകര്‍ച്ചയുണ്ടാക്കുന്ന
സംഭവങ്ങളില്‍
നാമത്രമായി എടുക്കുന്ന
കേസ്സുകള്‍പോലും
യഥാവിധി നടത്തി
കുറ്റവാളികള്‍ക്ക്
അര്‍ഹമായ ശിക്ഷ
ലഭ്യമാക്കുന്നതിന്
വകുപ്പിന്റെ ഭാഗത്തു
നിന്നും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
അനധികൃത
കുടിവറപ്പു കേന്ദ്രങ്ങള്‍
562.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായത്തിലെ അനധികൃത
കുടിവറപ്പു
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
തടയുന്നതിന് സ്വീകരിച്ച
നടപടി വിശദമാക്കുമോ;
(ബി)
എത്ര അനധികൃത
കുടിവറപ്പു
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിച്ചു
വരുന്നു എന്ന്
അറിയിക്കാമോ;
(സി)
അനധികൃത
കുടിവറപ്പു
കേന്ദ്രങ്ങള്‍
നടത്തുന്നവര്‍ക്കെതിരെ
സ്വീകരിച്ച നിയമ നടപടി
വിശദമാക്കുമോ
(ഡി)
ഇതുസംബന്ധിച്ച്
കാഷ്യൂ സ്പെഷ്യല്‍
ഓഫീസര്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ഇ)
നിലവിലുള്ള
അണ് രജിസ്ട്രേഡ്
കാഷ്യൂ ഫാക്ടറീസിനെതിരെ
നിയമനടപടികള്‍
സ്വീകരിക്കുമോ?
വ്യവസായ
സ്ഥാപനങ്ങൾ
സംരക്ഷിക്കുന്നതിന് നടപടി
563.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എസ്.ശർമ്മ
,,
സാജു പോള്‍
,,
കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളത്തെ വ്യവസായ
സ്ഥാപനങ്ങളുടെ
പൊതുസ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പൊതുമേഖലയിലും
സ്വകാര്യമേഖലയിലും
വന്‍പുരോഗതി
കെെവരിച്ചിരുന്ന
വ്യവസായ സ്ഥാപനങ്ങളില്‍
പലതും പൂര്‍ണ്ണമായും
അടച്ചുപൂട്ടപ്പെട്ടതും
അടച്ചു പൂട്ടലിന്റെ
ഘട്ടത്തിലേക്ക്
എത്തപ്പെട്ടതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇവയെ സംരക്ഷിച്ചു
നിര്‍ത്തുന്നതിന് എന്തു
നടപടി
സ്വീകരിച്ചുവെന്നും
സാദ്ധ്യമായില്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
എന്തായിരുന്നു എന്നും
വിശദമാക്കാമോ?
വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
564.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുതും
വലുതുമായ വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് പലരും
ശ്രമിക്കുന്നുവെങ്കിലും
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നിയമ തടസ്സങ്ങളും
സാങ്കേതിക
ബുദ്ധിമുട്ടുകളും
ഉദ്യോഗസ്ഥരുടെ
നിസ്സഹകരണവും മൂലം
അതിനു കഴിയുന്നില്ല
എന്ന പരാതി ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; ഇതു
പരിഹരിക്കുവാന്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നു പറയാമോ;
(ബി)
വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
നിലവിലുള്ള നിയമ
തടസ്സങ്ങളും വിവിധ
വകുപ്പുകളെ
സംബന്ധിക്കുന്ന
സാങ്കേതിക തടസ്സങ്ങളും
ഒരു ഏക ജാലക
സംവിധാനത്തിലൂടെ
പരിഹരിക്കുന്നതിനും
ഇതിന്റെ നടപടികള്‍
മറ്റ് ഇടപെടലുകള്‍ക്ക്
സാദ്ധ്യതയില്ലാത്ത വിധം
സുതാര്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ബിസിനസ്
ഇന്‍കുബേഷന്‍ സെന്ററുകള്‍
565.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംരംഭക
പ്രോത്സാഹന
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കാന്‍
ബിസിനസ് ഇന്‍കുബേഷന്‍
സെന്ററുകള്‍
തുടങ്ങുമെന്ന ബഡ്ജറ്റ്
പ്രഖ്യാപനം ഉദ്ദേശിച്ച
തരത്തില്‍
പ്രാവര്‍ത്തികമാക്കിയോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇത് മൂലം ഉദ്ദേശിച്ച
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ;
(സി)
ഇതിനായി
ബഡ്ജറ്റില്‍ നീക്കി
വച്ച തുക പ്രസ്തുത
ആവശ്യത്തിലേക്കായി
ഉപയുക്തമാക്കിയിട്ടുണ്ടോ?
വ്യവസായ
പാര്‍ക്കുകള്‍
566.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിന്‍ഫ്രയുടെ
നേത്യത്വത്തില്‍ എത്ര
വ്യവസായ പാര്‍ക്കുകള്‍
പ്രവര്‍ത്തിക്കുന്നുവെന്നും
ഇവയുടെ പുരോഗതി വിവരം
എന്തെന്നും
വ്യക്തമാക്കുക; ഇൗ
സ്ഥാപനങ്ങളില്‍ എത്ര
പേര് ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
കോട്ടയം
ടെക്സ്റ്റയില്‍സ്
567.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ടെക്സ്റ്റയില്‍സിലെ
നിലവിലുള്ള മെഷീനുകള്‍
മെയിന്റനന്‍സ്
ചെയ്യുകയും
ആധുനികവല്‍ക്കരണം
നടപ്പിലാക്കുകയും
ചെയ്യണമെന്ന
ആവശ്യത്തെക്കുറിച്ച്
നിലപാട്
വ്യക്തമാക്കാമോ;
(ബി)
കോട്ടണ്‍
നൂല് പൂര്‍ണ്ണതോതില്‍
ഉല്പ്പാദിപ്പിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
ആയതിന് ആവശ്യമായ
പരുത്തി തുടര്‍ച്ചയായി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കോ-ഓപ്പറേറ്റീവ്
ബാങ്കില്‍ എത്ര രൂപയുടെ
ബാദ്ധ്യതയാണ് കോട്ടയം
ടെക്സ്റ്റയില്‍സിന്
ഉള്ളത്; ഇത് സ്ഥിരമായി
അടച്ചു
തീര്ക്കുന്നുണ്ടോ;
എത്ര തവണ മുടക്കം
വരുത്തിയെന്ന്
അറിയിക്കാമോ;
(ഡി)
ഇ.എസ്.ഐ.
പരിധി കഴിഞ്ഞ
തൊഴിലാളികളുടെ
കുടുംബത്തിന് പകരം
ഇന്‍ഷ്വറന്‍സ് സംവിധാനം
ഏര്‍പ്പെടുത്തുമോ?
വ്യവസായ
വകുപ്പിനുകീഴില്‍ അമ്പലപ്പുഴ
നിയോജക മണ്ഡലത്തിലുള്ള ഭൂമി
568.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
നിയോജക മണ്ഡലത്തില്‍
വ്യവസായ വകുപ്പിനു
കീഴിലുള്ള ഭൂമിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
വിവിധ
ആവശ്യങ്ങള്‍ക്കായി
ഉപയോഗിച്ചിട്ടുള്ള
വസ്തുവിന്റെ
വിശദാംശങ്ങള്‍ ഏത്
സ്ഥാപനം, എത്ര ഭൂമി
എന്നീ വിവരങ്ങള്‍ സഹിതം
വിശദമാക്കാമോ;
(സി)
ഉപയോഗിക്കാത്ത
ഭൂമിയുടെ വിശദാംശങ്ങള്‍
നല്‍കാമോ?
ഇടുക്കി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന പദ്ധതികൾ
569.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
വ്യവസായവകുപ്പ് മുഖേന
ഇടുക്കി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്നും ആയതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
കണ്ണൂര്‍
സൈബര്‍ പാര്‍ക്ക്
570.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ എരമം
-കുറ്റൂര്‍
പഞ്ചായത്തില്‍
ആരംഭിക്കുന്ന "
കണ്ണൂര്‍ സൈബര്‍
പാര്‍ക്ക്" നിര്‍മ്മാണ
പ്രവര്‍ത്തിയുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
എത്ര
തുകയുടെ ഏതെല്ലാം
പ്രവര്‍ത്തികളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനമാണ്
ഇപ്പോള്‍
നടക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തികള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കാമോ?
ചടയമംഗലം
നിയോജക മണ്ഡലത്തിലെ വികസന
പദ്ധതികള്‍
571.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
നിയോജക മണ്ഡലത്തില്‍
2011 മേയ് മാസം മുതല്‍
2015 ഡിസംബര്‍ വരെ
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പു മുഖേന
എന്തെങ്കിലും വികസന
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍ എത്ര
തുക
ലഭ്യമാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ?
ബിസിനസ്സ്
റ്റു ബിസിനസ്സ് എക്സിബിഷന്
572.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിസിനസ്സ്
റ്റു ബിസിനസ്സ്
എക്സിബിഷന്
സംഘടിപ്പിച്ചതിന്റെ
ഫലമായി എന്തൊക്കെ
മാറ്റങ്ങളാണ് വ്യവസായ
മേഖലയില്‍
വന്നിട്ടുള്ളത്;
വിശദമാക്കാമോ?
മാവൂരില്‍
പുതിയ വ്യവസായ സ്ഥാപനം
573.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂരില്‍
പുതിയ പൊതുമേഖലാവ്യവസായ
സ്ഥാപനം
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പരമ്പരാഗത
വ്യവസായ സംരക്ഷണം
574.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പരമ്പരാഗത വ്യവസായങ്ങളെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ പരമ്പരാഗത
വ്യവസായ
സംരക്ഷണത്തിനായി ഓരോ
വര്‍ഷവും ചെലവിട്ട തുക
വ്യക്തമാക്കുമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ ലാഭം
575.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ വകുപ്പിന്
കീഴിലുള്ള പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
2013-2014, 2014-15
വര്‍ഷത്തെ
ലാഭ-നഷ്ടക്കണക്ക്
വ്യക്തമാക്കുമോ;
(ബി)
ലാഭം
കുറഞ്ഞിട്ടുണ്ടെങ്കില്‍,
അതിന്റെ കാരണം
വ്യക്തമാക്കുമോ?
ലൈറ്റിംഗ്
ഡിവിഷന് വികസന പദ്ധതികള്‍
576.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
മൂടാടി പഞ്ചായത്തില്‍
പ്രവര്ത്തിക്കുന്നകെല്ട്രോണ്
ലൈറ്റിംഗ് ഡിവിഷനില്‍
മുന്‍ സര്‍ക്കാറിന്റെ
കാലത്ത് നടപ്പിലാക്കിയ
വികസന പദ്ധതികള്‍
എന്തെല്ലാം;
(ബി)
അതിന്റെ
തുടര്‍ നടപടികളായി ഈ
സര്‍ക്കാറിന്റെ കാലത്ത്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇവിടെ
എല്‍.ഇ.ഡി.മാനുഫാക്ചറിംഗ്
&ഡെവലപ്പ്മെന്റ്
സ്കീമില്‍ സര്‍ക്കാര്‍
അനുവദിച്ച പദ്ധതികള്‍
എന്തെല്ലാം; ഇതിനായി
എത്ര തുക അനുവദിച്ചു;
വിശദമാക്കാമോ;
(ഡി)
ലൈറ്റിംഗ്
ഡിവിഷന്റെ
പൊതുവികസനവുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാരിന്റെ
മുന്പില്
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
പാലക്കാട്
മെഗാഫുഡ് പാര്‍ക്ക്
577.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്രയുടെ
കീഴില്‍ പാലക്കാട്
മെഗാഫുഡ് പാര്‍ക്ക്
സ്ഥാപിക്കുന്നതിന്റെ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിന്റെ പ്രവര്‍ത്തനം
എന്നത്തേക്ക്
പൂര്‍ത്തികരിക്കാന്‍
സാധിക്കും;
(സി)
ഇൗ
പാര്‍ക്കിന്റെ
അടിസ്ഥാനസൗകര്യ
വികസനത്തിനായി എത്ര
തുകയാണ് ഇൗ വര്‍ഷം
നല്‍കിയത്;
(ഡി)
ഇൗ
തുക ഫുഡ് പാര്‍ക്ക്
തുടങ്ങുന്നതിനുള്ള
പ്രവര്‍ത്തനപുരോഗതി
കെെവരിക്കുന്നതിന്
മതിയാകുമോ;
(ഇ)
പാര്‍ക്കിന്റെ
നിര്‍മ്മാണപ്രവര്‍ത്തി
ഇൗ സര്‍ക്കാരിന്റെ
കാലയളവില്‍ ഏതുഘട്ടം
വരെ
പൂര്‍ത്തികരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാകുമോ?
പരമ്പരാഗത
മേഖലയിലെ തൊഴിലവസരങ്ങള്‍
578.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മേഖലയില്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
ബഡ്ജറ്റില്‍ നീക്കിവച്ച
തുക പൂര്‍ണ്ണമായും ഈ
ആവശ്യങ്ങള്‍ക്കായി
ഉപയോഗിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പരമ്പരാഗത
വ്യവസായത്തിന് ഈ തുക
ഉപയോഗിച്ച്
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
ഉദ്ദേശിച്ച രീതിയില്‍
തുക
വിനിയോഗിക്കപ്പെട്ടിട്ടുണ്ടോ;
(സി)
ഇതുമൂലം
ഈ മേഖലയിലെ നിലവിലുള്ളവ
സംരക്ഷിക്കുന്നതിനും
പുതുതായി
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഗ്യാരന്റി
കമ്മീഷന് - കുടിശ്ശിക
വരുത്തിയ പൊതുമേഖലാ
സ്ഥാപനങ്ങള്‍
579.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ഗ്യാരന്റി കമ്മീഷന്
ഇനത്തില്‍
പിരിഞ്ഞുകിട്ടാനുള്ള
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടിശ്ശിക
വരുത്തിയ പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതെക്കെയാണെന്നും
കുടിശ്ശിക തുക
എത്രയാണെന്നും സ്ഥാപനം
തിരിച്ച്
വ്യക്തമാക്കാമോ?
ടെക്നോളജി
ക്ലിനിക്ക്
580.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി
നടപ്പാക്കിയിട്ടുള്ള
ടെക്നോളജി ക്ലിനിക്ക്
പരിപാടിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പരിപാടിക്കായി എത്ര തുക
,ഏതെല്ലാം വിധത്തില്‍
ചെലവിട്ടിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(സി)
ടെക്നോളജി
ക്ലിനിക്ക് ചെറുകിട
വ്യവസായങ്ങളെ
ശാക്തീകരിക്കുന്നതിന്
എത്രമാത്രം
സ്വാധീനിച്ചിട്ടുണ്ട്
എന്നത് സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിവരം അറിയിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
581.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
വ്യവസായ വകുപ്പിന്
കീഴിലുള്ള ഏതെല്ലാം
പൊതുമേഖലാ സ്ഥാപനങ്ങള്‍
നിലവില്‍
പൂട്ടിക്കിടക്കുന്നു;
(ബി)
ഇപ്രകാരം
പൂട്ടിക്കിടക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ സ്ഥാവര
ജംഗമ വസ്തുക്കള്‍
ഉള്‍പ്പെടെയുളള
ആസ്തിയും, കടബാധ്യതയും
എത്ര എന്നുളള വിശദാംശം
സ്ഥാപനം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളോരോന്നും
ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്നും
വായ്പ എടുത്തുവെന്നും
സ്ഥാപനം പൂട്ടുമ്പോള്‍
അവര്‍ എടുത്ത വായ്പ
എത്രയാണെന്നും പലിശ
ഉള്‍പ്പെടെ നിലവില്‍
വായ്പ എത്ര തുക എന്നും
സ്ഥാപനം തിരിച്ച്
വിശദമാക്കുമോ;
(ഡി)
ഇപ്രകാരമുളള
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഓരോന്നും
പൂട്ടിയപ്പോള്‍ എത്ര
തൊഴിലാളികള്‍
ഉണ്ടായിരുന്നു എന്നും
ഇവരുടെ
പുനരധിവാസത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്നും
നിലവിലുണ്ടായിരുന്ന
തൊഴിലാളികളില്‍
ആത്മഹത്യ ചെയ്തവര്‍
എത്രയെന്നും അവര്‍
ആരെല്ലാം എന്നും അവരുടെ
കുടുംബത്തിന് എന്തു
സഹായം നല്‍കിയെന്നും
സ്ഥാപനം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
(ഇ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
ഇത്തരത്തില്‍
ഏതെങ്കിലും പൊതുമേഖലാ
സ്ഥാപനം
പൂട്ടിക്കിടന്നിരുന്നോ;
വിശദമാക്കുമോ;
(എഫ്)
ഇത്തരത്തില്‍
പൂട്ടിക്കിടക്കുന്ന
സ്ഥാപനങ്ങളുടെ
ആസ്തികള്‍ വ്യാവസായിക
വികസനത്തിനുവേണ്ടി
ഉപയോഗിക്കാനായി എന്തു
നടപടികള്‍
സ്വീകരിച്ചുവെന്നും
പ്രസ്തുത സ്ഥാപനങ്ങള്‍
തുറന്ന്
പ്രവര്‍ത്തിച്ച്
തൊഴിലാളികളുടെ ജോലി
സ്ഥിരത
ഉറപ്പുവരുത്തുവാന്‍
എന്തൊല്ലാം നടപടികള്‍
നാളിതുവരെ
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
582.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നഷ്ടത്തിലായ പൊതുമേഖലാ
സ്ഥാപനങ്ങള്‍
എത്രയാണെന്നും; അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാസ്ഥാപനങ്ങള്‍
ഉണ്ടെങ്കില്‍ അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളെ
മെച്ചപ്പെടുത്തുന്നതിന്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പരമ്പരാഗത
വ്യവസായങ്ങള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
583.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായങ്ങള്‍
നേരിടുന്ന പ്രശ്നങ്ങള്‍
സമഗ്രമായി
വിലയിരുത്തിയിട്ടുണ്ടോ;
അവയെ
സംരക്ഷിക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനുളള
നടപടികള്‍
584.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഇപ്പോള്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നു;
അവ ഏതെല്ലാം;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ മേല്‍
സ്ഥാപനങ്ങളില്‍
ഏതെല്ലാം ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നു
എന്ന് വിശദമാക്കുമോ;
(സി)
നഷ്ടത്തിലായ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
പട്ടുനൂല്‍
വ്യവസായം
585.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം സെറിഫെഡ് മുഖേന
പട്ടുനൂല്‍ വ്യവസായം
വികസിപ്പിക്കുന്നതിനുള്ള
നടപടികള്‍ ഉദ്ദേശിച്ച
തരത്തില്‍
പ്രാവര്‍ത്തികമാക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ ഇപ്പോഴത്തെ
അവസ്ഥ വിശദമാക്കുമോ;
(സി)
പട്ടുനൂല്‍
കൃഷി
പ്രോല്‍സാഹനത്തിനായി
ബജറ്റില്‍ നീക്കിവച്ച
തുക ഈ
ആവശ്യത്തിലേയ്ക്കായി
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത് മൂലം ഈ രംഗത്ത്
ഉദ്ദേശിച്ച പുരോഗതി
കൈവരിക്കാന്‍
സാധ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
കാസര്‍ഗോഡ്
- തിരുവനന്തപുരം അതിവേഗ
റെയില്‍ പാത
586.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
- തിരുവനന്തപുരം അതിവേഗ
റെയില്‍ പാതയുടെ
സാധ്യതാ പഠന
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതിക്ക് എത്ര കോടി
രൂപ ചെലവുവരും എന്നും ഈ
പണം എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്
എന്നും വ്യക്തമാക്കുമോ
;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഇതുവരെ
എന്തൊക്കെ കാര്യങ്ങള്‍
ചെയ്തു എന്നും എത്ര രൂപ
ചെലവഴിച്ചു എന്നും
വ്യക്തമാക്കുമോ ?
എമര്‍ജിംഗ്
കേരള നിക്ഷേപ സംഗമം
587.
ശ്രീ.സണ്ണി
ജോസഫ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എമര്‍ജിംഗ്
കേരള നിക്ഷേപ സംഗമം
വഴിയുള്ള പദ്ധതികള്‍
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം?
നിര്‍മ്മാണ
വ്യവസായ മേഖല
588.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
വ്യവസായ മേഖല
പ്രതിസന്ധി നേരിടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
മണല്‍, കരിങ്കല്ല്,
ചല്ലി എന്നിവയുടെ
ക്ഷാമം
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
കുറ്റ്യാടി
നാളികേര പാര്‍ക്ക്.
589.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കുറ്റ്യാടി നാളികേര
പാര്‍ക്കിനുവേണ്ടി
കെ.എസ്.ഐ.ഡി.സി.
ഏറ്റെടുത്ത ഭൂമി
സംബന്ധിച്ച്
കോടതികളില്‍
കേസുണ്ടായിട്ടുണ്ടോ
എന്നും എങ്കില്‍ വിധി
വന്നിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കേസുകള്‍ സംബന്ധിച്ച്
സര്‍ക്കാര്‍ കോടതിയില്‍
ഹാജരാക്കിയിട്ടുള്ള
രേഖകളുടെയും കൗണ്ടര്‍
സ്റ്റേറ്റ്മെന്റുകളുടെയും
വിധിപ്പകര്പ്പിന്റെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
കോടതിയില്‍
കേസ് വന്നതിനു ശേഷം
നാളികേര പാര്‍ക്ക്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ പൊതുമേഖലാ
സ്ഥാപനങ്ങള്‍
590.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം പുതിയതായി
ആരംഭിച്ച വ്യവസായ
സംരംഭങ്ങള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍
വ്യവസായവകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഉണ്ട്; ഈ
സ്ഥാപനങ്ങള്‍ ഏത്
കാലത്താണ് ആരംഭിച്ചത്;
തുടങ്ങിയ സ്ഥാപനങ്ങള്‍
ഏതെങ്കിലും അടച്ച്
പൂട്ടിയിട്ടുണ്ടോ;
എങ്കില്‍ അവ
ഏതൊക്കെയാണ്; അവ
പുനരാരംഭിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ
പൊതുമേഖലാസ്ഥാപനങ്ങള്‍
591.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കാസര്‍ഗോഡ് ജില്ലയില്‍
എത്ര പൊതുമേഖലാവ്യവസായ
സ്ഥാപനങ്ങള്‍
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
വ്യാവസായികാടിസ്ഥാനത്തില്‍
ഉല്‍പ്പാദനം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
വ്യാവസായികാടിസ്ഥാനത്തില്‍
ഉല്‍പ്പാദനം
ആരംഭിക്കത്തതു കാരണം
കോടിക്കണക്കിനു രൂപയുടെ
യന്ത്രസാമഗ്രികള്‍
തുരുമ്പ് എടുത്ത്
പോകുന്ന അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്
കാരണക്കാര്‍ ആരാണെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കാസര്‍ഗോഡ് ജില്ലയില്‍
പൊതുമേഖലയില്‍
ഏതെങ്കിലും വ്യവസായ
സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങൾ
592.
ശ്രീ.എളമരം
കരീം
,,
പി.കെ.ഗുരുദാസന്
,,
എം.ചന്ദ്രന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളെ
സംരക്ഷിക്കാനും,
പുനരുദ്ധരിക്കാനും
കാര്യക്ഷമമാക്കാനും
ഉതകുന്ന പദ്ധതികള്‍
മുഖ്യപരിഗണനയില്‍
ഉണ്ടോ; ഈ രംഗത്ത് മുന്‍
സര്‍ക്കാരിന്റെ
പദ്ധതികള്‍ക്ക്
തുടര്‍ച്ച
ഉണ്ടാകാതിരുന്നതാണ്
പൊതുമേഖലാ
സ്ഥാപനങ്ങള്‍
പ്രതിസന്ധിയിലകപ്പെടാന്‍
കാരണമെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍ എത്രയാണ്;
ഇവയുടെ മൊത്തം നഷ്ടം
എത്രയാണ്;
(സി)
കഴിഞ്ഞ
അഞ്ചു വര്‍ഷത്തെ
ബഡ്ജറ്റുകളിലായി
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
പ്രഖ്യാപിച്ച ഏതെല്ലാം
പദ്ധതികള്‍
സാക്ഷാത്കരിക്കുവാന്‍
സാധ്യമായില്ല
എന്നറിയിക്കുമോ;
(ഡി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളെ
പുനരുദ്ധരിക്കുന്നതിന്
അനിവാര്യമായിട്ടുള്ള
ഘടകങ്ങള്‍
എന്തെല്ലാമാണ്; അതിനായി
പരിഗണനയിലുള്ളതും
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുള്ളതുമായ
പദ്ധതികള്‍
ഏതെല്ലാമാണ്;
വിശദമാക്കാമോ ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
593.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഉണ്ട് ;
(ബി)
ഇതില്‍
പ്രവര്‍ത്തനക്ഷമമായവ
ഏതെല്ലാമാണെന്നും
പ്രവര്‍ത്തനക്ഷമമല്ലാതെ
കിടക്കുന്നത്
ഏതെല്ലാമാണെന്നും
അറിയിക്കുമോ ;
(സി)
പ്രവര്‍ത്തനക്ഷമമായതില്‍
ലാഭകരമായി
പ്രവര്‍ത്തിക്കുന്നത്
ഏതെല്ലാമാണെന്നും
ലാഭകരമല്ലാത്തത്
ഏതെല്ലാമാണെന്നും
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
594.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോള്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഏതെല്ലാം;
പ്രസ്തുത സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ലാഭത്തില്‍
പ്രവർത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങൾ
595.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവർത്തിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇവയില്‍
എല്ലാ സ്ഥാപനങ്ങളും
ഇപ്പോഴും ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികള്‍
596.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
വ്യവസായവകുപ്പ് മുഖേന
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളിലായി
വകയിരുത്തിയ തുക,
ചെലവഴിച്ച തുക എന്നിവ
എത്രയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ത്തിയാക്കാനുള്ളവ
ഏതെല്ലാമെന്നും ആയതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങളുടെ
അവസ്ഥ
597.
ശ്രീ.ഇ.പി.ജയരാജന്
,,
ജി.സുധാകരന്
,,
ബി.സത്യന്
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
അവസ്ഥയെക്കുറിച്ചുള്ള
പൊതുമേഖലാ പുനരുദ്ധാരണ
ബോര്‍ഡിന്റെ
വിലയിരുത്തലുകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍
തകര്‍ച്ചയിലേക്ക്
പോവുകയാണുണ്ടായതെന്ന
റിയാബിന്റെ
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
തകര്‍ച്ച നേരിടാനുണ്ടായ
കാരണം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പൊതുമേഖലയെക്കുറിച്ച്
അവലോകനം നടത്തുന്നതിന്
ബാദ്ധ്യതപ്പെട്ട
കേന്ദ്രങ്ങളില്‍
നിന്നും പൊതുമേഖലയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ല എന്ന്
വെളിപ്പെടുമ്പോഴും
പൊതുമേഖല
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കാന്‍
സാധിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലത്തെ
വ്യവസായ സംരംഭങ്ങള്‍
598.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലത്തിന്റെ
വ്യവസായ മേഖല
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലത്ത്
ഏതെല്ലാം വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞു; വിശദാംശം
ലഭ്യമാക്കാമോ;
(സി)
എത്ര
കോടി രൂപയുടെ
നിക്ഷേപമാണ് വ്യവസായ
മേഖലയില്‍
ലക്ഷ്യമിടുന്നത്;
ആയതിന്റെ
പ്രവര്‍ത്തനങ്ങളുടെ
സംക്ഷിപ്ത രൂപം
ലഭ്യമാക്കാമോ;
(ഡി)
ഒറ്റപ്പാലത്തെ
ഓരോ വ്യവസായ
സ്ഥാപനത്തിനും എത്ര തുക
അനുവദിച്ചു; എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തി എന്ന്
വ്യക്തമാക്കാമോ?
നടപ്പിലാക്കാൻ
കഴിയാതിരുന്ന പദ്ധതികൾ
599.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
കെ.വി.വിജയദാസ്
,,
ബാബു എം. പാലിശ്ശേരി
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സർക്കാർ മുന്‍
ബഡ്ജറ്റുകളില് പൊതു
മേഖലാ, ചെറുകിട മേഖല,
പരമ്പരാഗത മേഖലകളില്‍
പ്രഖ്യാപിച്ചതും ഇനിയും
നടപ്പിലാക്കിയിട്ടില്ലാത്തതുമായ
പദ്ധതികൾ ഏതൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
മുന്‍
ബഡ്ജറ്റുകളില് വ്യവസായ
മേഖലയില്‍ പ്രഖ്യാപിച്ച
പുതിയ പദ്ധതികളുടെ
നിര്‍വ്വഹണ പുരോഗതി
പരിശോധിക്കാറുണ്ടോ;
പുതുതായി പ്രഖ്യാപിച്ച
പദ്ധതികള്‍ എത്ര;
അവയില്‍
സാക്ഷാത്കരിച്ചവ എത്ര;
(സി)
ധനകാര്യ
വകുപ്പില്‍ നിന്നും
ഫണ്ട്
അനുവദിക്കാതിരുന്നതിനാല്‍
ഏതെങ്കിലും പദ്ധതികള്‍
പൂര്‍ണ്ണമായും
നടപ്പിലാക്കുവാന്‍
സാദ്ധ്യമാകാതിരുന്നിട്ടുണ്ടോ;
അവ ഏതൊക്കെ;
(ഡി)
ബജറ്റുകളില്‍
വ്യവസായത്തിന്
വകയിരുത്തിയ തുകയില്‍
ഓരോ വര്‍ഷവും
പിന്‍വലിക്കാന്‍
കഴിയാതിരുന്നവ എത്ര
വീതമായിരുന്നു?
എന്റര്‍പ്രേണര്‍
സപ്പോര്‍ട്ട് സ്കീം
600.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്റര്‍പ്രേണര്‍
സപ്പോര്‍ട്ട് സ്കീം
പ്രകാരം
ഉദ്പാദനമേഖലയില്
നല്കുന്ന സബ്സിഡി
സേവനമേഖലയില്ക്കൂടി
നല്കുവാന്
എന്തെങ്കിലും നടപടികള്‍
എടുത്തിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
സബ്സിഡി നല്കുവാന്
നടപടി സ്വീകരിക്കുമോ?
സ്റ്റാര്‍ട്ട്അപ്പ്
സംരംഭങ്ങള്‍
601.
ശ്രീ.കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റാര്‍ട്ട്അപ്പ്
സംരംഭങ്ങള്‍
പ്രാവര്‍ത്തികമാക്കാന്‍
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഓട്
കമ്പനികള്‍ക്ക് കളിമണ്ണ്
ഖനനത്തിനുള്ള അനുമതി
602.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓട്
കമ്പനികള്‍ക്ക്
ആവശ്യമായ കളിമണ്ണ് ഖനനം
ചെയ്യുന്നതിന് അനുമതി
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുള്ള നടപടി
സ്വീകരിക്കുമോ?
കരിങ്കല്‍
ക്വാറിയുമായി ബന്ധപ്പെട്ട
ഉത്തരവുകള്‍
603.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കരിങ്കല്‍ ക്വാറിയുമായി
ബന്ധപ്പെട്ട് എത്ര
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
മലപ്പുറം
ജില്ലയിലെ ബിസ്മി
ഗ്രാനൈറ്റ്സ് പൂട്ടാന്‍
ഉത്തരവ് ഇറക്കിയതിനുള്ള
കാരണം വിശദീകരിക്കാമോ?
ഖാദി
വ്യവസായത്തെ
സംരക്ഷിക്കുന്നതിന് നടപടി
604.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഖാദി വ്യവസായത്തെ
സംരക്ഷിക്കുന്നതിനും
അടച്ചുപൂട്ടിയ ഖാദി
യൂണിറ്റുകള്‍
പുനരാരംഭിക്കുന്നതിനും
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
പ്രാഥമിക
കൈത്തറി സംഘങ്ങള്‍
605.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രാഥമിക കൈത്തറി
സംഘങ്ങളുടെ റിബേറ്റ്
കുടിശ്ശിക എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
കൈത്തറി
മേഖലയിലെ
തൊഴിലാളികള്‍ക്ക്
മിനിമം വേജസ് നല്കാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മാവേലിക്കര
- പല്ലാരിമംഗലം ഖാദി സൗഭാഗ്യ
606.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
പല്ലാരിമംഗലം ഖാദി
സൗഭാഗ്യയ്ക്ക്
എം.എല്‍.എയുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തിയ്ക്ക്
പൊതുമരാമത്ത് കെട്ടിട
വിഭാഗം തയ്യാറാക്കിയ
എസ്റ്റിമേറ്റനുസരിച്ച്
ധനകാര്യവകുപ്പില്‍
നിന്നും ഭരണാനുമതി
ലഭിച്ചത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചെങ്കിലും വ്യവസായ
വകുപ്പിന്റെ ഹെഡ് ഓഫ്
അക്കൗണ്ടിലേക്കാണ്
ധനകാര്യവകുപ്പ് ഫണ്ട്
ലഭ്യമാക്കിയിട്ടുള്ളതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഹെഡ് ഓഫ് അക്കൗണ്ടില്‍
നിന്നും തുക
പൊതുമരാമത്ത് കെട്ടിട
വിഭാഗത്തിന്
ഡെപ്പോസിറ്റ് ചെയ്താല്‍
മാത്രമേ പ്രവൃത്തി
ആരംഭിക്കുവാന്‍ കഴിയൂ
എന്ന് കാണിച്ച്
പൊതുമരാമത്ത് വിഭാഗം
ആലപ്പുഴ
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ വ്യവസായ
വാണിജ്യ വകുപ്പ്
ഡയറക്ടര്‍ക്ക് കത്ത്
നല്‍കിയെങ്കിലും
നാളിതുവരെയും നടപടി
സ്വീകരിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പ്രവര്‍ത്തിക്കാവശ്യമായ
തുക അടിയന്തരമായി
ഡെപ്പോസിറ്റ്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വ്യാപാരസഹായ
കേന്ദ്രങ്ങള്‍
607.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായ കൈത്തറി,
കരകൗശലം തുടങ്ങിയവയുടെ
പ്രോത്സാഹനത്തിനായി
വ്യാപാരസഹായ
കേന്ദ്രങ്ങള്‍
തുടങ്ങുമെന്ന ബഡ്ജറ്റ്
പ്രഖ്യാപനം
നടപ്പിലാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുവഴി
കൈത്തറിമേഖലയില്‍
ലക്ഷ്യമിട്ടതെന്തെന്നും
ആയത്
സാധിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
ബഡ്ജറ്റില്‍
നീക്കിവെച്ച തുക
പ്രസ്തുത
ആവശ്യത്തിലേക്കായി
ഉപയുക്തമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കോര്‍പ്പറേറ്റ് സോഷ്യല്‍
റെസ്പോണ്സിബിലിറ്റി ഫണ്ട്
608.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കെല്‍ട്രോണ്‍
കോര്‍പ്പറേറ്റ്
സോഷ്യല്‍
റെസ്പോണ്സിബിലിറ്റി
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം;
അവ ഏതെല്ലാം
നിയോജകമണ്ഡലങ്ങളിലാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
കോര്‍പ്പറേറ്റ്
സോഷ്യല്‍
റെസ്പോണ്സിബിലിറ്റി
ഫണ്ടില്‍ നിന്നുളള തുക
ഉപയോഗിച്ച്
നടപ്പിലാക്കുന്നതിന്
ഫണ്ട് ആവശ്യപ്പെട്ട്
കെല്‍ട്രോണിനു
ലഭിച്ചിട്ടുള്ള
അപേക്ഷകള്‍ ഏതെല്ലാം;
വിശദമായി
വ്യക്തമാക്കാമോ?
(സി)
ലഭിച്ചിട്ടുള്ള
അപേക്ഷകളില്‍
കെല്‍ട്രോണ്‍ ഏതെല്ലാം
പരിഗണിച്ചു; പരിഗണിച്ച
അപേക്ഷകള്‍ ഏതെല്ലാം
നിയോജക മണ്ഡലങ്ങളില്‍
നിന്നുള്ളതാണ്;
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാം എന്ന്
അറിയിക്കുമോ ?
ഇ
ഡിസ്ട്രിക്ട് പദ്ധതി
609.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ
ഡിസ്ട്രിക്ട്
പദ്ധതിയിലൂടെ
കൈവരിക്കാന്‍ കഴിഞ്ഞ
നേട്ടങ്ങള്‍
എന്തെല്ലാം;
(ബി)
ടി
പദ്ധതിയുടെ
നിര്‍വ്വഹണത്തില്‍
എന്തെങ്കിലും
ബുദ്ധിമുട്ടുകള്‍
നേരിടേണ്ടിവന്നിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതിയിലൂടെ
നല്‍കിവരുന്ന
സേവനങ്ങള്‍ക്കു പുറമെ
എന്തെല്ലാം സേവനങ്ങള്‍
പുതുതായി
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നു;
വ്യക്തമാക്കാമോ?
ഇ-ഓഫീസ്
T 610.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെക്രട്ടറിയേറ്റ്
മുതല്‍ വില്ലേജ്
ഓഫീസുവരെ എല്ലാ
വകുപ്പുകളും ഇ-ഓഫീസ്
പ്രവര്‍ത്തന
രീതിയിലേക്ക് മാറ്റാന്‍
കഴിയാത്തത് എന്തു
കൊണ്ടാണ്;
(ബി)
എല്ലാ
സര്‍ക്കാര്‍ ഓഫീസുകളും
ഇ-ഓഫീസ് പ്രവര്‍ത്തന
രീതിയിലേക്ക്
കൊണ്ടുവരുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കേണ്ടതായിട്ടുണ്ട്;
ഇതിനായി വേണ്ടി വരുന്ന
തുക എത്രയാണ് ;
തന്നാണ്ടിലെ
ബഡ്ജറ്റില്‍ ഇതിനായി
വകയിരുത്തിയ തുക എത്ര;
ഇതിനകം പിന്‍വലിച്ച തുക
എത്ര ;
(സി)
ഇ-ഓഫീസ്
പ്രവര്‍ത്തന
രീതിയിലേക്ക് സമൂലമായി
മാറ്റുന്നതിലുണ്ടായ
വിഴ്ചകള്‍
എന്തെല്ലാമാണ്;
പ്രസ്തുത ലക്ഷ്യം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാദ്ധ്യമാകുമെന്ന്
വ്യക്തമാക്കുമോ ?
ഐ.
ടി. വ്യവസായരംഗത്തെ കയറ്റുമതി
611.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
ഐ. ടി. വ്യവസായരംഗത്തെ
കയറ്റുമതിയില്‍
കേരളത്തിന്റെ വിഹിതം
എത്ര ശതമാനമാണ്;
(ബി)
ടെക്നോപാര്‍ക്ക്
പോലുള്ള
സംരംഭങ്ങളുള്ളപ്പോഴും ഈ
രംഗത്തെ കയറ്റുമതിയില്‍
സംസ്ഥാനം പിന്നോക്കം
നില്‍ക്കുന്നതിന്റെ
കാരണമെന്ത്;
(സി)
അടിക്കടിയുണ്ടാകുന്ന
സമരങ്ങള്‍,
ഹര്‍ത്താലുകള്‍ എന്നിവ
ഈ വ്യവസായ രംഗത്തെ
നിക്ഷേപകരെ കേരളത്തില്‍
നിന്ന്
പിന്തിരിപ്പിക്കുന്നുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വിവരസാങ്കേതിക
വിദ്യാ പരിജ്ഞാനം
നേടുന്നവരുടെ എണ്ണം
സംസ്ഥാനത്ത്
വര്‍ദ്ധിക്കുമ്പോഴും
ഇതൊരു വ്യവസായമെന്ന
നിലയില്‍ കാര്യമായ
പുരോഗതി
രേഖപ്പെടുത്താത്തതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കുമോ?
ഐ.ടി
മേഖലയിലെ പദ്ധതികൾ
612.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.ടി
മേഖലയുടെ
അഭിവൃദ്ധിക്കായി ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
പ്രഖ്യാപിച്ച പദ്ധതികൾ
നടപ്പിലാക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
മേഖലയില്‍ ഓരോ
വര്‍ഷവും നീക്കിവെച്ച
തുക എത്രയാണ് എന്നും
ഇത് ലക്ഷ്യമിട്ട
പദ്ധതികള്‍ക്കായി
വിനിയോഗിക്കുകയുണ്ടായിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഐ.ടി
സാങ്കേതിക മേഖലയില്‍
പ്രഖ്യാപിച്ച ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാതിരുന്നതെന്ന്
വ്യക്തമാക്കാമോ?
ഐ.ടി.
മേഖലയുടെ വികസനം
613.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.ടി.
മേഖലയുടെ വികസനം
മുന്‍നിറുത്തി നിലവിലെ
ഗവണ്മെന്റ്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമായിരുന്നു ;
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വികസന പദ്ധതിയിലൂടെ
സംസ്ഥാനം കൈവരിച്ച
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
കേരളത്തെ
ഒരു ഡിജിറ്റല്‍
സംസ്ഥാനമായി
ഉയര്‍ത്തുന്നതിന്
ഉതകുന്ന
കര്‍മ്മപദ്ധതികള്‍ക്ക്
രൂപം നല്കാന്
ഉദ്ദേശിക്കുന്നുവോ ;
എങ്കില്‍ അനുബന്ധമായി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണ് ?
ഐ.റ്റി.
മേഖലയിലെ പ്രവര്‍ത്തനങ്ങള്‍
614.
ശ്രീ.എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.ടി.
മേഖലയിലെ
ത്വരിതവികസനത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കെ.
പി.പി. നമ്പ്യാര്‍ക്ക്
സ്മാരകം
615.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണ്‍
സ്ഥാപക ചെയര്‍മാനും
മാനേജിംഗ്
ഡയറക്ടറുമായിരുന്ന കെ.
പി.പി. നമ്പ്യാരുടെ
സ്മരണാര്‍ത്ഥം
കല്ല്യാശ്ശേരിയില്‍
ഗവേഷണ പാര്‍ക്ക്,
ലെെബ്രറി തുടങ്ങിയവ
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
എല്ലാ
ഗ്രാമങ്ങളിലും ബ്രോഡ് ബാന്റ്
ഇന്റര്‍നെറ്റ് സൗകര്യം
616.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഓപ്റ്റിക്കല്‍ ഫൈബര്‍
കേബിള്‍ നെറ്റ്
വര്‍ക്ക്
സ്ഥാപിക്കുന്നതിന്
സംസ്ഥാനത്ത് എത്ര
രൂപയാണ് ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതില്‍ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
(ബി)
ഈ
പ്രവൃത്തി സംസ്ഥാനത്ത്
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
സംസ്ഥാനത്തെ
എല്ലാ ഗ്രാമങ്ങളിലും
ബ്രോഡ് ബാന്റ്
ഇന്റര്‍നെറ്റ് സൌകര്യം
ലഭ്യമാക്കുവാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
(ഡി)
ഇ-ഗവേര്‍ണന്‍സ്
രംഗത്തും ഗ്രാമീണ
മേഖലയില്‍ ബ്രോഡ്
ബാന്റ് ഇന്റര്‍
നെറ്റ്സൌകര്യമെത്തിക്കുന്നതിലും
സംസ്ഥാനം കൈവരിച്ച
നേട്ടം മറ്റ്
സംസ്ഥാനങ്ങളുമായി
താരതമ്യം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ഡിജിറ്റല്‍
ഇന്ത്യാ പദ്ധതി
T 617.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
ഡിജിറ്റല്‍ ഇന്ത്യാ
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഡിജിറ്റല്‍
ഇന്ത്യാ പദ്ധതി പ്രകാരം
സംസ്ഥാനത്തിന്റെ ഭരണ
നിര്‍വ്വഹണ രംഗത്ത്
എന്തെങ്കിലും മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനി ഐ.ടി
പാര്‍ക്ക്
618.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനി ഐ.ടി
പാര്‍ക്ക്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
സ്മാര്‍ട്ട്
സിറ്റി പദ്ധതിയുടെ
പ്രവര്‍ത്തനം
619.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്ട്
സിറ്റി പദ്ധതിയുടെ
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(ബി)
ഇത്
മുഖേന നേരിട്ടും,
അല്ലാതെയും
എത്രപേര്‍ക്ക് തൊഴില്‍
സാധ്യതയുണ്ടാകുമെന്ന്
വിശദമാക്കുമോ;
(സി)
കേരളത്തിലെ ഐ.ടി.
മേഖലയുടെ ഉയര്‍ച്ചക്ക്
ഇതിന് എത്രത്തോളം പങ്ക്
വഹിക്കാന്‍ കഴിയും
എന്നാണ്
പ്രതീക്ഷിക്കുന്നത്?
സംസ്ഥാനത്തെ
ഇലക്ട്രോണിക്സ് അധിഷ്ഠിത
ഇടപാടുകള്‍
620.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇലക്ട്രോണിക്സ്
അധിഷ്ഠിത ഇടപാടുകളില്‍
കേരളത്തിന്റെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പൊതു
സേവനങ്ങള്‍
ഇലക്ട്രോണിക്സ്
അധിഷ്ഠിതമാക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഏതെല്ലാം പ്രധാന
സേവനങ്ങള്‍
ഇ-സേവനങ്ങളാക്കി
മാറ്റിയിട്ടുണ്ട്; ഇനി
ഏതെല്ലാം സേവനങ്ങള്‍
ഇ-സേവനം വഴി
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ട്;
(സി)
ഇ-ഗവേണന്‍സ്
രംഗത്ത് സംസ്ഥാനം
നേരിടുന്ന പ്രധാന
വെല്ലുവിളികള്‍
എന്തെല്ലാമാണ്; ഇത്
നേരിടുന്നതിനും
പൂര്‍ണ്ണമായി
ഇ-ഗവേണന്‍സിലേക്ക്
മാറുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
വിവരസാങ്കേതിക
മേഖലക്കായി വകയിരുത്തിയ തുക
621.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവരസാങ്കേതിക
മേഖലക്കായി നടപ്പു
സാമ്പത്തിക വര്‍ഷം
ബഡ്ജറ്റില്‍
വകയിരുത്തിയ തുക എത്ര;
പദ്ധതി വിഹിതത്തിന്
പുറമേ പ്രഖ്യാപിച്ച തുക
എത്ര;
(ബി)
ആകെ
പ്രഖ്യാപിച്ച തുകയില്‍
എന്തു തുക ഇതിനകം
ട്രഷറിയില്‍നിന്നും
പിന്‍വലിച്ചിട്ടുണ്ട്;
പ്രസ്തുത തുക ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
വിനിയോഗിച്ചിതെന്ന്
വിശദമാക്കുമോ?
ഇലക്ട്രോണിക്സ്
സര്‍വ്വീസ് ഡെലിവെറി സിസ്റ്റം
622.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇലക്ട്രോണിക്സ്
സര്‍വ്വീസ് ഡെലിവെറി
സിസ്റ്റത്തിന് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
സ്മാര്‍ട്സിറ്റി
പദ്ധതി
623.
ശ്രീ.എം.എ.ബേബി
,,
എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്മാര്‍ട്സിറ്റി
പദ്ധതിയില്‍ കരാര്‍
പ്രകാരമുള്ള
ഐ.ടി/ഐ.ടി.ഇ.എസ്/ഐ.ടി
പ്രാഥമിക സൗകര്യങ്ങളും
തൊഴില്‍ അവസരങ്ങളും
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
നിര്‍വ്വഹണ പുരോഗതി
ഏറ്റവും ഒടുവില്‍
വിലയിരുത്തപ്പെട്ടത്
എപ്പോഴാണ്;
അതിന്റെയടിസ്ഥാനത്തിലുള്ള,
ലക്ഷ്യവും നേട്ടവും
സംബന്ധമായ വിശദാംശം
വെളിപ്പെടുത്താമോ;
(സി)
ചട്ടക്കൂട്
കരാറിലെ വ്യവസ്ഥകള്‍
പ്രകാരം നിശ്ചിത
സമയത്തിനകം പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
കൈവരിക്കാന്‍
സാദ്ധ്യമായിട്ടുണ്ടോ;
ഏതെല്ലാം
കാര്യങ്ങളിലാണ്
വ്യതിയാനം
ഉണ്ടായിട്ടുള്ളത്;
കരാര്‍ പ്രകാരം 2016
മാര്‍ച്ച് ആകുമ്പോള്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കേണ്ടതായിരുന്നു;
ഇതുവരെ കൈവരിച്ച
പുരോഗതി, വികസന
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
തയ്യാറാക്കിയ
കാര്യപരിപാടിക്ക്
യോജിച്ച നിലയിലാണോ;
(ഡി)
പദ്ധതി
നടത്തിപ്പ്
ദ്രുതഗതിയിലാക്കാന്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ
?
അക്ഷയകേന്ദ്രങ്ങള്‍
624.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര അക്ഷയ
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;അക്ഷയകേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്റെ
മാനദണ്ഡം എന്തെന്ന്
വ്യക്തമാക്കാമോ?
ഹജ്ജ്
തീര്‍ത്ഥാടനം സംബന്ധിച്ച്
625.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ ഹജ്ജ്
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
ഒരുക്കങ്ങളാണ് സംസ്ഥാന
ഹജ്ജ് കമ്മിറ്റി
ചെയ്തിരിക്കുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
ഇപ്രാവശ്യം
കൂടുതല്‍ പേര്‍ക്ക്
ഹജ്ജിന് പോകുന്നതിനുളള
അനുമതിക്കായി
കേന്ദ്രത്തെ
സമീപിച്ചിട്ടുണ്ടോ;
(സി)
ഈ
വര്‍ഷത്തെ ഹജ്ജ്
തീര്‍ത്ഥാടനയാത്ര
കരിപ്പൂര്‍ വിമാന
ത്താവളം
വഴിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?