പേഴ്സണല്‍ സ്റ്റാഫ്
സംബന്ധിച്ച വിവരം
1.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
മുഖ്യമന്ത്രി,
മന്ത്രിമാര്‍, ഗവ. ചീഫ്
വിപ്പ് എന്നിവരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
ഏതെല്ലാം തസ്തികകളിലായി
ആരെല്ലാം
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദമാക്കാമോ; ഇതില്‍
നേരിട്ട്
നിയമിക്കപ്പെട്ടവര്‍
ആരൊക്കെയാണ് ;
(ബി)
മുഖ്യമന്ത്രിയുടെ
ഓഫീസിന്റെ
ഭാഗമായിട്ടുള്ള ഇതര
സംവിധാനങ്ങള്‍
എന്തെല്ലാമാണ്; ഈ
സംവിധാനത്തില്‍
നിയോഗിക്കപ്പെട്ടവര്‍
ഏതെല്ലാം തസ്തികകളിലായി
ആരെല്ലാമാണ്; ഇതില്‍
നേരിട്ട്
നിയമിക്കപ്പെട്ടവര്‍
ആരൊക്കെയാണ്?
സ്വാതന്ത്ര്യ - റിപ്പബ്ലിക്
ദിന ആഘോഷങ്ങള്‍ക്ക് ഫണ്ട്
2.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ലെ റിപ്പബ്ലിക്
ദിനാഘോഷങ്ങള്‍ക്ക്
ചെലവായ തുക ജില്ല
തിരിച്ച്
വ്യക്തമാക്കാമോ; ഈ തുക
ജില്ലാ ഭരണകൂടത്തിന്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എപ്പോള്‍
അനുവദിക്കും ;
(ബി)
കഴിഞ്ഞ
കാലങ്ങളില്‍
സ്വാതന്ത്ര്യ -
റിപ്പബ്ലിക് ദിന ആഘോഷ
പരിപാടികള്‍ക്ക് ജില്ലാ
ഭരണകൂടങ്ങള്‍ക്ക് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഏതെങ്കിലും
ജില്ലകള്‍ക്ക് ഈ
വകയില്‍ ഫണ്ട്
അനുവദിക്കാന്‍
ബാക്കിയുണ്ടോ;
(സി)
സ്വാതന്ത്ര്യ
- റിപ്പബ്ലിക് ദിന
പരേഡുകളില്‍
പങ്കെടുക്കുന്നവരെ
പരേഡ് സ്ഥലത്ത്
എത്തിക്കുന്നതിന്
ഉപയോഗിച്ച പ്രൈവറ്റ്
വാഹനങ്ങള്‍ക്ക് വാടക
ഇനത്തില്‍ കുടിശ്ശിക
ബാക്കിയുണ്ടോ; എങ്കില്‍
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ?
ജനസമ്പര്‍ക്ക പരിപാടിയിലെ
വാഗ്ദാനം
3.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ കഴിഞ്ഞ തവണ
നടത്തിയ ജനസമ്പര്‍ക്ക
പരിപാടിയില്‍ പൊന്നാനി
മണ്ഡലത്തിലെ
പൂര്‍ണ്ണമായി തകര്‍ന്ന
കടല്‍ഭിത്തികള്‍
പുനര്‍നിര്‍മ്മിക്കുന്നതിന്
18 കോടി
അനുവദിക്കുമെന്ന
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇതിനുള്ള
എസ്റ്റിമേറ്റ്
ഇറിഗേഷന്‍ വകുപ്പ് വഴി
സര്‍ക്കാരിനു
ലഭിച്ചിട്ടുണ്ടോ; അവ
നടപ്പാക്കുന്നതിന്
ഭര്ണാനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
തീരദേശ
റോഡുകള്‍ അടക്കം കടല്‍
കവര്‍ന്ന് ഗതാഗതം
സ്തംഭിച്ച തീരദേശ
മേഖലയില്‍ അടിയന്തരമായി
പദ്ധതി നടപ്പാക്കുമോ?
ഐ.പി.എസ്
സെലക്ഷന് ലിസ്റ്റ്
4.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഐ.പി.എസ്
സെലക്ഷന് വേണ്ടി
തയ്യാറാക്കിവരുടെ
ലിസ്റ്റ് കേന്ദ്ര
ആഭ്യന്തര വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
കൈമാറിയ ലിസ്റ്റില്‍
എത്ര പേരുണ്ട്;
ആരെല്ലാം;
(ബി)
ഐ.പി.എസ്
സെലക്ഷന്
അര്ഹമായിട്ടുള്ളവരുടെ
ലിസ്റ്റ്
തയ്യാറാക്കിയത് ഏത്
മാനദണ്ഡ പ്രകാരം
ആയിരുന്നു;
(സി)
കേന്ദ്ര
സര്‍ക്കാരിന് അയച്ച്
കൊടുത്ത
ലിസ്റ്റിനെതിരെയും
ലിസ്റ്റില്‍
ഉള്‍പ്പെടുത്താത്തതിനെതിരെയും
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട്; ഇവ
പരിഗണിക്കുകയുണ്ടായോഎന്ന്
വെളിപ്പെടുത്തുമോ?
ജന
സമ്പര്‍ക്ക പരിപാടി
5.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി
ജില്ലകളില്‍ നടത്തിയ ജന
സമ്പര്‍ക്ക പരിപാടികള്‍
എത്രയായിരുന്നു;
(ബി)
എ.പി.എല്‍.
കാര്‍ഡ് ബി.പി.എല്‍
ആക്കി മാറ്റുന്നതിനായി
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര; ഓരോ
ജനസമ്പര്‍ക്ക
പരിപാടിയിലും ഇതിനായി
ലഭിച്ച അപേക്ഷകളുടെ
എണ്ണം
ജില്ലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(സി)
ഇതില്‍,എത്ര
പേരുടെ കാര്‍ഡുകള്‍
ബി.പി.എല്‍. ആക്കി
മാറ്റി എന്ന് അറിയാമോ;
(ഡി)
ഇക്കാര്യത്തില്‍,
കളക്ടര്‍മാര്‍ക്ക്
അധികാരം നല്കി
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ എപ്പോള്‍;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
നിലവില്‍
ബി.പി.എല്‍.ആക്കി
മാറ്റുന്നതിനുള്ള
എ.പി.എല്‍. കാരുടെ
അപേക്ഷകള്‍
തീര്‍പ്പാക്കാന്‍
ബാക്കി നില്പുണ്ടോ;
എങ്കില്‍ എത്ര;
(എഫ്)
ഇക്കാര്യത്തില്‍,
സമയബന്ധിതമായി തീരുമാനം
എടുക്കാത്തതിന്റെ
പേരില്‍ ഏതെങ്കിലും
കളക്ടര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍,
വ്യക്തമാക്കാമോ;
(ജി)
ഇപ്രകാരം
താഴെത്തട്ടിലുള്ള
അധികാരം മുഖ്യമന്ത്രി
ഉപയോഗിക്കാന്‍
തുടങ്ങിയതില്‍ പിന്നെ
താഴെത്തട്ടിലുള്ള
ഉദ്യോഗസ്ഥന്മാര്
പ്രസ്തുത അധികാരം
ഇപ്പോല്‍
വിനിയോഗിക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ശമ്പള
കമ്മീഷന് ശിപാര്‍ശ
6.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
ശമ്പള കമ്മീഷന്
ശിപാര്‍ശ ചെയ്ത ശമ്പള
സ്കെയിലുകളും
മറ്റാനുകൂല്യങ്ങളും
പരിമിതപ്പെടുത്തി എന്ന
ആക്ഷേപം
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
തസ്തികകളിലെ ശമ്പള
സ്കെയിലുകളും
ആനുകൂല്യങ്ങളുമാണ്
പരിമിതപ്പെടുത്തിയതെന്നും,
ഇവര്‍ക്ക് ശമ്പള
കമ്മീഷന് ശിപാര്‍ശ
ചെയ്ത ആനുകൂല്യങ്ങളും
പരിമിതപ്പെടുത്തിയ
ആനുകൂല്യങ്ങളും എത്ര
വീതമാണെന്ന്
വിശദമാക്കുമോ;
(ബി)
പരിമിതപ്പെടുത്തിയ
ആനുകൂല്യങ്ങള്‍
പുനഃസ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
എന്തു നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ചെലവ്
കുറയ്ക്കുന്നതിനുമായി
ശമ്പള കമ്മീഷന്
എന്തെങ്കിലും
തരത്തിലുള്ള
ശിപാര്‍ശകള്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
ശുപാര്‍ശകള്‍
എന്തെല്ലാം;
ഈശിപാര്ശകള്
നടപ്പാക്കുന്നതു
സംബന്ധിച്ചുള്ള
തീരുമാനം എന്താണെന്ന്
വെളിപ്പെടുത്തുമോ?
വിവിധ
വകുപ്പുകളില്‍ തീരുമാനം
എടുക്കാത്ത ഫയലുകള്‍
7.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
തീരുമാനം എടുക്കാതെ
കെട്ടിക്കിടക്കുന്ന
ഫയലുകളെ സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഏറ്റവും
ഒടുവിലത്തെ കണക്കു
പ്രകാരം ഓരോ
മന്ത്രിയുടെയും
പരിഗണനയ്ക്ക് വന്ന
ഫയലുകളില്‍ ഇനിയും
തീരുമാനമെടുക്കാന്‍
ബാക്കി നില്പ്പുള്ളവ
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഫയലുകളില്‍ മൂന്ന്
മാസം, ആറ് മാസം, ഒരു
വര്‍ഷം, രണ്ട് വര്‍ഷം
എന്നീ കാലയളവുകള്‍ക്ക്
ശേഷവും തീര്‍പ്പാകാതെ
കെട്ടികിടക്കുന്ന എത്ര
ഫയലുകള്വീതം ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
മുഖ്യമന്ത്രിയുടെ
ഓഫീസില്‍
മന്ത്രിസഭായോഗ
തീരുമാനത്തിന് മേല്‍
ഉത്തരവ്
പുറപ്പെടുവിക്കേണ്ടതായ
എത്ര ഫയലുകള്‍ 2016
ജനുവരി 31ന് ബാക്കി
നില്പ്പുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
മന്ത്രിസഭയുടെ
പരിഗണനയ്ക്ക്
അയയ്ക്കേണ്ട എത്ര
ഫയലുകള്‍
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ 2016 ജനുവരി
31ന്
ബാക്കിയുണ്ടായിരുന്നെന്ന്
വ്യക്തമാക്കാമോ?
കര്‍ഷക
ആത്മഹത്യകള്‍
8.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
കര്‍ഷക ആത്മഹത്യകളാണ്
സംസ്ഥാനത്ത് ആകെ
ഉണ്ടായതെന്ന് വര്‍ഷം,
ജില്ല തിരിച്ച
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
റബ്ബര്‍
വിലയിടിവ് മൂലമുള്ള
സാമ്പത്തിക പ്രയാസം
കാരണം എത്ര കര്‍ഷകരാണ്
ആത്മഹത്യ ചെയ്തതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്ക്
സര്‍ക്കാര്‍ ധനസഹായം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
റാങ്ക്
ലിസ്റ്റുകള്‍ സമയബന്ധിതമായി
പരിഷ്കരിക്കാന്‍ നടപടി
9.
ശ്രീ.ഹൈബി
ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
P.S.C.യുടെ
റാങ്ക് ലിസ്റ്റുകള്‍
സമയബന്ധിതമായി
പ്രസിദ്ധീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
നിലവിൽ
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
P.S.C.യുടെ
റാങ്ക് ലിസ്റ്റുകള്‍
സമയബന്ധിതമായി
പ്രസിദ്ധീകരിക്കുന്നതിനുള്ള
മാര്‍ഗ്ഗ രേഖകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഉദ്യോഗാര്‍ത്ഥികളെ
താത്ക്കാലിക
അടിസ്ഥാനത്തില്‍ റാങ്ക്
പട്ടികയില്‍
ഉള്‍പ്പെടുത്തുന്ന രീതി
അവസാനിപ്പിച്ച് അന്തിമ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
എന്തെല്ലാം
പരിഷ്കാരങ്ങളാണ്
പ്രസ്തുത മാര്‍ഗ്ഗ
രേഖയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം
തയ്യാറെടുപ്പുകള്‍
P.S.C.
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
കേന്ദ്ര
അവഗണന
10.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കേന്ദ്ര
ഗവണ്മെന്റിന് വിവിധ
ഘട്ടങ്ങളിലായി
സമര്‍പ്പിച്ച
നിവേദനങ്ങളിലെ
എന്തെല്ലാം
ആവശ്യങ്ങളാണിപ്പോഴും
പരിഗണിക്കപ്പെടാതെ
അവശേഷിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രധാനമന്ത്രി
സംസ്ഥാനത്ത് രണ്ട്
ദിവസം
ഉണ്ടായിരുന്നപ്പോള്‍
ഇവയില്‍ ഏതെങ്കിലും
പ്രശ്നത്തില്‍ വീണ്ടും
നിവേദനം നല്കി
വിശദമായി സംസാരിച്ച്
ബോധ്യപ്പെടുത്താനോ
നേടിയെടുക്കാനോ
സാധ്യമായിട്ടുണ്ടോ;
(സി)
നിരന്തരമായുള്ള
കേന്ദ്ര അവഗണന,
സംസ്ഥാനത്തിന്റെ
വികസനത്തെ സാരമായി
ബാധിച്ചുകൊണ്ടിരിക്കുന്നുണ്ടോ;
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നു?
ജനങ്ങളെ
നേരില്‍ കണ്ട് പ്രശ്നങ്ങള്‍
അറിയുന്നതിനും അവയ്ക്ക്
പരിഹാരം കാണുന്നതിനുമുള്ള
പരിപാടി
11.
ശ്രീ.ഹൈബി
ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനങ്ങളെ നേരില്‍ കണ്ട്
പ്രശ്നങ്ങള്‍ അറിയാനും
അവയ്ക്ക് പരിഹാരം
കാണാനുള്ള പരിപാടി
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എത്ര
ഘട്ടങ്ങളിലായാണ് ഈ
പരിപാടി നടത്തിയത്;
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(സി)
ഈ
പരിപാടിക്ക്
ഐക്യരാഷ്ട്രസഭയുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിയ്ക്കുമോ?
അടിസ്ഥാന
വികസന പദ്ധതികള്‍
12.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡിസ്ട്രിക്റ്റ്
ഫ്ളാഗ്ഷിപ്പ് ഇന്‍ഫ്രാ
സ്ട്രക്ച്ചറല്‍
പ്രോജക്ടിന്കീഴില്
പതിനാല് ജില്ലകളില്‍
നിന്നും തെരഞ്ഞെടുത്ത
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
ഈ
പദ്ധതികള്‍ക്കുള്ള
സ്ഥലമെടുപ്പ്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
(സി)
ഇപ്രകാരമുള്ള
പദ്ധതികള്‍ക്ക് എത്ര
കോടി രൂപ
അനുവദിക്കുമെന്നായിരുന്നു
2015-16 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നത്;
ഇതിനായി പൊതു
വിപണിയില്‍ നിന്ന്
കണ്ടെത്തിയ പണം എത്ര;
ഇതിനായി പിന്‍വലിച്ച
തുക എത്ര;
(ഡി)
പ്രസ്തുത
പദ്ധതികളുടെ
റിപ്പോര്‍ട്ട്
തയ്യാറാക്കിയത് ഏതു
ഏജന്‍സികളാണ്; ഓരോ
പദ്ധതിയുടെയും
പ്രോജക്ട്
റിപ്പോര്‍ട്ടു പ്രകാരം
കണക്കാക്കപ്പെട്ട
പദ്ധതി ചെലവ് എത്ര കോടി
രൂപ വീതമാണ് എന്ന്
വ്യക്തമാക്കുമോ ?
പഞ്ചിംഗ്
സംവിധാനം
13.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരാഫീസുകളില്‍
പഞ്ചിംഗ് സംവിധാനം
(Computerised
Attendance Management
System)
നടപ്പിലാക്കുവാന്‍
ഉത്തരവ്
ഇറക്കിയതെന്നാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
ഏതൊക്കെ ഓഫീസുകളില്‍
പഞ്ചിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇനി
എത്ര ഓഫീസുകളില്‍
പ്രസ്തുത സംവിധാനം
നടപ്പിലാക്കാനുണ്ടെന്നും,
സമയബന്ധിതമായി അവ
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
ഏതെല്ലാം സര്‍ക്കാര്‍
ഓഫസുകളില്‍ പഞ്ചിംഗ്
സംവിധാനവുമായി
ബന്ധപ്പെടുത്തി ശമ്പള
ബില്‍ തയ്യാറാക്കാന്‍
(spark) നടപടി
സ്വീകരിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍, അത്തരം
സംവിധാനം
നടപ്പിലാക്കുമോ?
മലപ്പുറം
ക്യാന്‍സര്‍ ആശുപത്രി
14.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
പ്രഖ്യാപിച്ച
മലപ്പുറത്ത്
ക്യാന്‍സര്‍
ആശുപത്രിയെന്ന
പദ്ധതിയുടെ പ്രവൃത്തി
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി ജില്ലയില്‍
എവിടെയാണ്
ആരംഭിക്കുന്നതെന്നും
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
വ്യക്തമാക്കുമോ?
പൊതുഭരണ
സെക്രട്ടേറിയറ്റിലെ ജോലി ഭാരം
15.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണ
സെക്രട്ടേറിയറ്റില്‍
എസ്. സി., എസ്. ടി,
തദ്ദേശസ്വയം ഭരണം,
റവന്യൂ, വിദ്യാഭ്യാസം
എന്നീ വകുപ്പുകളിലെ
അധിക ജോലി ഭാരം
പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ബി)
സെക്രട്ടേറിയറ്റ്
പൊതുഭരണ വകുപ്പില്‍
ജീവനക്കാര്‍ക്ക്
പബ്ലിക് റിലേഷന്‍സില്‍
പരിശീലനം നല്‍കുമോ;
(സി)
ജനങ്ങള്‍ക്ക്
ആവശ്യമായ വിവരങ്ങള്‍
ഫ്രണ്ട് ഓഫീസില്‍
നിന്നുതന്നെ
ലഭിക്കുവാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയിലെ ജനസമ്പര്‍ക്ക
പരിപാടി
16.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ നടന്ന
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍ ആകെ
ലഭിച്ച പരാതികള്‍
എത്രയാണ്; നേരിട്ട്
ലഭിച്ചതും നേരത്തെ
രജിസ്റ്റര്‍ ചെയ്തതും
പ്രത്യേകം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പരാതികളില്‍ എത്ര
എണ്ണത്തില്‍
അന്തിമതീരുമാനമെടുത്തിട്ടുണ്ട്;
(സി)
ചികിത്സാ
ധനസഹായത്തിനു വേണ്ടി ഈ
ജില്ലയില്‍
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ ലഭിച്ച
അപേക്ഷകള്‍ എത്ര;
(ഡി)
ഇതില്‍
എത്ര പേര്‍ക്ക് എത്ര
തുക വിതരണം ചെയ്തു
എന്നു വ്യക്തമാക്കാമോ;
(ഇ)
അര്‍ഹരായ
പലര്‍ക്കും ധനസഹായം
ലഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പ്രതിപക്ഷ
നേതാവിന്റെ ഔദ്യോഗിക വസതി
മോടിപിടിപ്പിക്കുന്നതിനു
വിനിയോഗിച്ച തുക
17.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിപക്ഷ
നേതാവിന്റെ ഔദ്യോഗിക
വസതി
മോടിപിടിപ്പിക്കുന്നതിനും
അറ്റകുറ്റ പണികള്‍
നടത്തുന്നതിനും ഈ
സര്‍ക്കാരിന്റെ കാലത്ത്
ചെലവഴിച്ച തുകയുടെ ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ടെലിഫോണ്‍
ബില്‍, അതിഥി
സല്‍ക്കാരം, യാത്രാബത്ത
എന്നീ ഇനങ്ങളില്‍
ചെലവായ തുക എത്രയെന്ന്
വിശദമാക്കുമോ;
(സി)
ഔദ്യോഗിക
വസതിയിലേയ്ക്ക് സാധന
സാമഗ്രികള്‍
വാങ്ങുന്നതിന് ചെലവായ
തുക എത്രയെന്ന്
വിശദമാക്കുമോ?
ഭരണമികവിന്
ദേശീയ അന്തര്‍ദേശീയ അംഗീകാരം
18.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണമികവിന്
സംസ്ഥാനത്തിന് ദേശീയ
അന്തര്‍ദേശീയ
തലങ്ങളില്‍ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അംഗീകാരം ഏതെല്ലാം
മേഖലകളിലാണ്
ലഭിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതെല്ലാം
മേഖലകളാണ്
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് കൂടുതല്‍
മികവ്
കൈവരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
മികവ് മറ്റ്
രംഗങ്ങളിലും
നേടുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാസര്‍കോഡ്
ജില്ലയ്ക്കായി പദ്ധതി
19.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയ്ക്കായി മുന്‍
ചീഫ് സെക്രട്ടറി ഡോ.
പി. പ്രഭാകരന്റെ
നേതൃത്വത്തില്‍
തയ്യാറാക്കിയ പദ്ധതി
നടപ്പിലാക്കുന്നതിന്
എത്ര കോടി രൂപ
ആവശ്യമുള്ളതായി
കണക്കാക്കിയിരുന്നു ;
(ബി)
തന്നാണ്ടില്‍
പദ്ധതിക്കായി
വകയിരുത്തിയ തുകയില്‍
എന്തു തുക
പിന്‍വലിച്ചിട്ടുണ്ട്;
വകയിരുത്തപ്പെട്ട തുക
എത്രയായിരുന്നു;
(സി)
തുക
വിനിയോഗിക്കാന്‍
കഴിയാതിരുന്നിട്ടുണ്ടെങ്കില്
കാരണം
വെളിപ്പെടുത്താമോ?
വികലാംഗരുടെ
ഉദ്യോഗ സംവരണം
20.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂരിപക്ഷം
വികലാംഗര്‍ക്കും വളരെ
വൈകിയാണ് ജോലി
ലഭിക്കുന്നത് എന്ന
കാര്യം
പരിഗണനയിലെടുത്ത്
വികലാംഗരുടെ പെന്ഷന്
പ്രായം 60 വയസ്സാക്കി
ഉയര്‍ത്തുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
വികലാംഗര്‍ക്ക്
ഉദ്യോഗ സംവരണം
നല്‍കണമെന്ന 1981- ലെ
ശുപാര്‍ശ
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഹരിയാന
പോലുള്ള
സംസ്ഥാനങ്ങളില്‍
വികലാംഗരുടെ പെന്ഷന്
പ്രായം വൈകല്യം
കുറഞ്ഞവര്‍ക്ക് 60
വയസ്സും 70%-ല്‍
കൂടുതല്‍ വൈകല്യം
ഉള്ളവര്‍ക്ക് 62
വയസ്സുമാണെന്നിരിക്കെ,
ഇത് കേരളത്തിലും
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെ
ജീവനക്കാര്‍
21.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
മൊത്തം എത്ര
ജീവനക്കാരുണ്ട്; അതില്‍
അണ്ടര്‍ സെക്രട്ടറിയും
അതിനു മുകളിലും ഉള്ള
തസ്തികകളില്‍ ജോലി
ചെയ്യുന്നവര്‍ എത്ര;
(ബി)
ഇതില്‍,
എത്രപേര്‍
സെക്രട്ടേറിയറ്റിന്
പുറത്ത്
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്നുണ്ട്;
ധനകാര്യ വകുപ്പില്‍
നിന്നും
ഡെപ്യൂട്ടേഷനില്‍
പോയിട്ടുള്ളവര്‍ എത്ര;
(സി)
ഡെപ്യൂട്ടേഷനില്‍
പോയിട്ടുള്ളവരുടെ
തസ്തികകളിലേയ്ക്ക്
പ്രമോട്ട് ചെയ്ത്
നിയോഗിക്കപ്പെട്ടവര്‍
എത്രപേര്‍;
(ഡി)
ഡെപ്യൂട്ടേഷനില്‍
പോകുന്നവരുടെ
ഒഴിവിലേക്ക് പ്രമോഷന്
നല്കുന്നതു സംബന്ധമായി
അക്കൗണ്ടന്റ് ജനറല്‍
ഉന്നയിച്ച തടസ്സം
എന്തായിരുന്നു;
ഇക്കാര്യത്തില്‍
നിലപാട് വിശദമാക്കാമോ?
അസിസ്റ്റന്റ്
ഗ്രേഡ് തസ്തികയ്ക്ക് മെയിന്‍
പരീക്ഷ പുന:സ്ഥാപിക്കല്‍
22.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പി.എസ്.സി. നടത്തുന്ന
അസിസ്റ്റന്റ് ഗ്രേഡ്,
കേരള
സെക്രട്ടേറിയറ്റ്/പി.എസ്.സി/ലോക്കല്‍
ഫണ്ട് പരീക്ഷയ്ക്ക്
മാതൃഭാഷ പരിജ്ഞാനം,
ഉപന്യാസം ഇവ
ഉള്‍പ്പെട്ട മെയിന്‍
സമ്പ്രദായം
പുന:സ്ഥാപിക്കുമോ;
(ബി)
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് പോലെയുള്ള
തസ്തികകളില്‍ ജോലിയുടെ
ഭാഗമായി വിവര്‍ത്തനം,
മലയാള ഭാഷാ പരിജ്ഞാനം,
ഇംഗ്ലീഷ് പ്രാവീണ്യം ഇവ
ആവശ്യമുള്ളതാണെന്ന്
പി.എസ്.സി.യെ
നിയമപരമായി
അറിയിക്കുമോ?
ജനസമ്പര്‍ക്ക
പരിപാടി
23.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി വിവിധ
ജില്ലകളിലായി എത്ര
ജനസമ്പര്‍ക്ക
പരിപാടികള്‍ നടത്തി:
(ബി)
ജനസമ്പര്‍ക്ക
പരിപാടികളുടെ
നടത്തിപ്പിനായി
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകള്‍ വഴി ചെലവായ
തുകയെത്ര;
ഓരൊന്നിന്റെയും വകുപ്പ്
തിരിച്ചുളള വിശദാംശം
ലഭ്യമാക്കാമോ;
(സി)
ജനസമ്പര്‍ക്ക
പരിപാടിയില്‍
പരിഗണിക്കപ്പെടുന്ന ഒരു
അപേക്ഷകന് എത്ര
ദിവസങ്ങള്‍ക്ക് മുമ്പ്,
ആര്‍ക്കാണ് അപേക്ഷ
സമര്‍പ്പിക്കേണ്ടിയിരുന്നത്;
(ഡി)
ചികിത്സാ
സഹായത്തിനായി തുക
അനുവദിക്കുന്നതിനുള്ള
അര്‍ഹതയും തുകയും
നിശ്ചയിച്ചിരുന്നതാരാണ്;
മാനദണ്ഡം എന്താണ്;
(ഇ)
ജനസമ്പര്‍ക്ക
പരിപാടികള്‍ വഴി
ചികിത്സാ ധനസഹായം
അനുവദിക്കപ്പെട്ടിരുന്നതില്
കുടിശ്ശിക നല്കുവാനുളള
തുകയെത്ര;
(എഫ്)
അപേക്ഷ
സമര്‍പ്പിക്കുന്നതു
മുതല്‍
പരിഗണിക്കുന്നതുവരെയുള്ള
നടപടിക്രമം
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ;
(ജി)
ഇതു
സംബന്ധിച്ച്
പുറപ്പെടുവിച്ചിരുന്ന
മാര്‍ഗ്ഗരേഖയുടെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ;
ജനസമ്പര്‍ക്ക
പരിപാടി
24.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ നടത്തിയ
ജനസമ്പര്‍ക്ക
പരിപാടികളില്‍ എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
അപേക്ഷകളില്‍ ഇതുവരെയും
പരിഹാരം കാണാത്ത എത്ര
അപേക്ഷകളുണ്ടെന്ന്
പേരും, മേല്‍വിലാസവും
സഹിതം വ്യക്തമാക്കുമോ?
വകുപ്പുകളിലെ
വാഹനങ്ങൾ
25.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
വകുപ്പുകളിലുമായി
മൊത്തം എത്ര വാഹനങ്ങള്‍
ഉണ്ട്; അവയില്‍
പ്രവര്‍ത്തന
ക്ഷമമായിട്ടുള്ളവ എത്ര;
എല്ലാ വകുപ്പുകളിലും
കൂടി എത്ര ഡ്രൈവര്‍
അല്ലെങ്കില്‍ അതിനു
സമാനമായ തസ്തികകള്‍
ഉണ്ട്;
(ബി)
ദിവസക്കൂലി
അടിസ്ഥാനത്തില്‍ എത്ര
പേരെ ഡ്രൈവര്‍
ജോലിയില്‍
നിയോഗിക്കപ്പെട്ടിട്ടുണ്ട്?
മന്ത്രിമാര്‍
ചെലവഴിച്ച തുക
26.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
ഭരണകാലത്ത്
മുഖ്യമന്ത്രിയുടെയും
മററ് മന്ത്രിമാരുടെയും
ഔദ്യോഗിക വസതികള്‍
അറ്റകുറ്റപണി
നടത്തുന്നതിനും മോടി
പിടിപ്പിക്കുന്നതിനുമായി
ആകെ എത്ര രൂപ
ചെലവഴിച്ചു എന്ന്
മന്ത്രി, തുക, വര്‍ഷം
എന്നിവ തിരിച്ച്
വിശദമാക്കാമോ;
(ബി)
മുഖ്യമന്ത്രി
ഉള്‍പ്പെടെയുള്ള
മന്ത്രിമാര്‍ ചായ
സല്‍ക്കാരത്തിന് എത്ര
രൂപ ചെലവഴിച്ചു എന്ന്
മന്ത്രി, തുക, വര്‍ഷം
എന്നിവ ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
മുഖ്യമന്ത്രി
അടക്കമുള്ള
മന്ത്രിമാര്‍ എത്ര
വിദേശയാത്ര
നടത്തിയെന്നും ഓരോ
യാത്രയിലും ആരൊക്കെയാണ്
അനുഗമിച്ചതെന്നും
വിദേശയാത്രകള്‍ക്ക് ആകെ
എത്ര രൂപ
ചെലവഴിച്ചുവെന്നും
മന്ത്രി, തുക, രാജ്യം,
അനുഗമിച്ച വ്യക്തികള്‍,
തസ്തിക എന്നിവ
ഇനംതിരിച്ച്
വിശദമാക്കാമോ;
(ഡി)
ഇക്കാലയളവില്‍
മുഖ്യമന്ത്രി, മറ്റു
മന്ത്രിമാര്എന്നിവരുടെ
ഔദ്യോഗിക വസതികളിലെ
ഫോണ്‍ ബില്ല്
എത്രയാണെന്ന് മന്ത്രി,
വര്‍ഷം, തുക തിരിച്ച്
വിശദമാക്കാമോ?
ജനസമ്പര്‍ക്ക
പരിപാടികള്‍
27.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി
വിവിധ ജില്ലകളില്‍ എത്ര
ജനസമ്പര്‍ക്ക
പരിപാടികള്‍
നടത്തിയിരുന്നു;
(ബി)
ഒന്നാം
ജനസമ്പര്‍ക്കപരിപാടിയില്‍
ലഭിച്ചതും നാളിതുവരെ
പരിഹാരം ഉണ്ടാക്കാന്‍
സാധിക്കാതെ
അവശേഷിക്കുന്നതുമായ
ഹര്‍ജികള്‍ എത്ര;
(സി)
രണ്ടാം
ജനസമ്പര്‍ക്ക
പരിപാടിയില്‍ ലഭിച്ച
എത്ര പരാതികളാണ് ഇനിയും
തീര്‍പ്പാക്കാനായി
അവശേഷിക്കുന്നത്;
(ഡി)
മൂന്നാം
ജനസമ്പര്‍ക്ക
പരിപാടിയില്‍ ലഭിച്ചതും
നാളിതുവരെ പരിഹാരം
ഉണ്ടാക്കാന്‍
സാധിക്കാതെ
അവശേഷിക്കുന്നതുമായ
ഹര്‍ജികള്‍ എത്ര എന്നു
വ്യക്തമാക്കാമോ?
ജനസമ്പര്‍ക്ക
പരിപാടിയുടെ ഭാഗമായിട്ടുളള
പദ്ധതികള്‍
28.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസമ്പര്‍ക്ക
പരിപാടിയുടെ ഭാഗമായി
ഓരോ ജില്ലകളിലും
മുഖ്യമന്ത്രി
പ്രഖ്യാപനം നടത്തിയ
ഇരുന്നൂറിലധികം വരുന്ന
പദ്ധതികളുടെ
കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തീകരിക്കപ്പെട്ട
പദ്ധതികളുടെ
വിശദാംശങ്ങള്‍ നല്‍കാമോ;
(സി)
നടപടികളൊന്നും
സ്വീകരിക്കാന്‍
കഴിഞ്ഞിട്ടില്ലാത്തവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഗവണ്മെന്റ്
സെക്രട്ടേറിയറ്റ്
29.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഗവണ്മെന്റിന്റെ
സെക്രട്ടേറിയറ്റ്
പ്രവര്‍ത്തിക്കുന്നത്
ഇപ്പോള്‍ എത്ര
സ്ക്വയര്‍ മീറ്റര്‍
കെട്ടിടത്തിലാണ്;
മൊത്തം ജീവനക്കാരും
ഗവണ്മെന്റ്
സെക്രട്ടറിമാരും
മന്ത്രിമാരും അവരുടെ
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങളും ഇതര
വിഭാഗങ്ങളും എത്ര;
(ബി)
പുതുതായി
നിര്‍മ്മിച്ച കെട്ടിടം
കൂടി
പ്രയോജനപ്പെടുത്തിക്കൊണ്ട്
ഏതെല്ലാം
മന്ത്രിമാരെയും അവരുടെ
വകുപ്പുകളുടെയും
ആപ്പീസ് ഒരേ സ്ഥലത്ത്
ഒരുക്കിയിട്ടുണ്ട്;
ഏറ്റവും കൂടുതല്‍
ജീവനക്കാരും
ഇതരവിഭാഗങ്ങളും ഉള്ള
വകുപ്പുകള്‍ക്കും
അവയുടെ
മന്ത്രിമാര്‍ക്കും ഒരേ
സ്ഥലത്ത്
പ്രവര്‍ത്തിക്കുന്നതിന്
നിലവില്‍ സാധ്യമാണോ; ആ
നിലയില്‍ ക്രമീകരണം
നടന്നിട്ടുണ്ടോ;
(സി)
നിലവില്‍
ഏതെല്ലാം
മന്ത്രിമാര്‍ക്കും
അവരുടെ
ആപ്പീസുകള്‍ക്കും
വകുപ്പുകള്‍ക്കും
നടത്തിയിട്ടുള്ള
അലോട്ട്മെന്റും,
മിച്ചമായിട്ടുള്ള
കെട്ടിട സൗകര്യങ്ങളെ
സംബന്ധിച്ചും
വിശദമാക്കാമോ;
(ഡി)
സെക്രട്ടേറിയറ്റില്‍
മന്ത്രിമാരുള്‍പ്പെടെ
മൊത്തം ആളുകളുടെ
എണ്ണവും കെട്ടിട
സൗകര്യവും
പരിഗണിച്ചുകൊണ്ട്
ഒരാള്‍ക്ക് എത്ര
സ്ക്വയര്‍ഫീറ്റ്
കെട്ടിട സൗകര്യം
ഉണ്ടെന്ന്
വിശദമാക്കാമോ?
മന്ത്രിസ്ഥാനം
രാജിവച്ചതിന്റെ വിവരങ്ങള്‍
30.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രി സഭയില്‍
നിന്നും ഇതിനകം
രാജിവച്ചിട്ടുള്ളവര്
ആരൊക്കെയാണ്; ഇവര്‍
തങ്ങളുടെ രാജിക്കത്ത്
മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ചിരുന്നത്
ഏത് തീയതിയില്‍ ഏത്
സമയത്തായിരുന്നു;
(ബി)
ധനകാര്യവകുപ്പ്
മന്ത്രിയായിരുന്ന ശ്രീ.
കെ.എം.മാണി
മന്ത്രിസ്ഥാനം
രാജിവച്ച്കൊണ്ട്
നല്കിയ കത്ത്
മുഖ്യമന്ത്രി ബഹു.
ഗവര്‍ണ്ണര്‍ക്ക്
സമര്‍പ്പിച്ചത് ഏത്
തീയതിയില്‍ ഏത്
സമയത്തായിരുന്നു;
(സി)
ശ്രീ.
ബാബു മന്ത്രി സ്ഥാനം
രാജിവച്ചുകൊണ്ട്
മുഖ്യമന്ത്രിക്ക് കത്ത്
നല്‍കിയിരുന്നത് ഏത്
തീയതിയില്‍ ഏത്
സമയത്തായിരുന്നു; ആയത്
മുഖ്യമന്ത്രി ബഹു.
ഗവര്‍ണ്ണര്‍ക്ക്
സമര്‍പ്പിച്ചിരുന്നത്
ഏത് തീയതിയില്‍ ഏത്
സമയത്തായിരുന്നു;
(ഡി)
ശ്രീ.
മാണിയുടെയും, ശ്രീ.
ബാബുവിന്റെയും
രാജിക്കത്തിന്മേല്
തീരുമാനം കൈക്കൊള്ളാന്‍
മുഖ്യമന്ത്രി എത്ര സമയം
എടുക്കുകയുണ്ടായി;
(ഇ)
ശ്രീ.
മാണിയുടെ കത്തിന്മേല്
ഉടന്‍ തീരുമാനം
എടുക്കുകയും ശ്രീ.
ബാബുവിന്റെ
കത്തിന്മേല് തീരുമാനം
എടുക്കാന്‍ ദിവസങ്ങള്‍
വൈകിയതിന്റെയും
കാരണങ്ങള്‍
വെളിപ്പെടുത്താമോ?
ശമ്പളപരിഷ്കരണം
31.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
ശമ്പളപരിഷ്കരണംമൂലം
സര്‍ക്കാരിനുണ്ടായ
സാമ്പത്തിക ബാധ്യത
എത്രയെന്ന്
വിശദമാക്കുമോ;
(ബി)
ജീവനക്കാരുടെ
വേതന
വര്‍ദ്ധനവിനോടൊപ്പം
അവര്‍ ചെയ്യുന്ന
സേവനങ്ങള്‍
തൃപ്തികരമായും
വേഗത്തിലും
ജനങ്ങള്‍ക്ക്
ലഭ്യമാകുവാന്‍
ശമ്പളകമ്മീഷന്
മുന്നോട്ടുവച്ച
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഇവയില്‍
ഏതെല്ലാം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ?
സേവനാവകാശനിയമം
32.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശനിയമം
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
വകുപ്പുകളില്‍ ആണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
നിയമം
നടപ്പിലാക്കിയപ്പോള്‍
അതു വഴി
പൊതുജനങ്ങള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങള്‍
ലഭ്യമാക്കി എന്ന്
വ്യക്തമാക്കാമോ;
(ഡി)
സേവനാവകാശനിയമത്തിലെ
വ്യവസ്ഥകള്‍
ലംഘിച്ചതിന് ഏതെല്ലാം
ഉദ്യാേഗസ്ഥന്മാര്ക്കെതിരെ
നടപടികള്‍ സ്വീകരിച്ചു
; വിശദാംശം
ലഭ്യമാക്കാമോ;
(ഇ)
സേവനങ്ങള്‍
ജനങ്ങള്‍ക്ക് കൃത്യമായി
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
മന്ത്രിസഭായോഗം
33.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ഡിസംബര്‍ 17ന് രാത്രി
സംസ്ഥാന
മന്ത്രിസഭായോഗം
ചേരുകയുണ്ടായോ;
പ്രസ്തുത യോഗത്തില്‍
ചീഫ് സെക്രട്ടറി
പങ്കെടുക്കുകയുണ്ടായോ;
പങ്കെടുത്ത
മന്ത്രിമാര്‍
എത്രയായിരുന്നു;
മന്ത്രിസഭാ
യോഗത്തിന്റെ അറിയിപ്പ്
എല്ലാ
മന്ത്രിമാര്‍ക്കും
നല്കുകയുണ്ടായോ;
മന്ത്രിസഭാ യോഗം
ചേര്‍ന്നത്
എവിടെവെച്ചായിരുന്നു;
(ബി)
എത്ര
അജണ്ട ഐറ്റങ്ങളില്‍
മന്ത്രിസഭായോഗത്തില്‍
തീരുമാനം
എടുക്കുകയുണ്ടായി;
(സി)
മന്ത്രിസഭായോഗം
എത്ര മണിക്ക് ആരംഭിച്ച്
എത്ര മണിക്ക്
അവസാനിപ്പിക്കുകയുണ്ടായി;
(ഡി)
18.12.2015ന്
രാവിലെ വീണ്ടും
മന്ത്രിസഭായോഗം
ചേരുകയുണ്ടായോ;
അന്നത്തെ അജണ്ടയിലെ
എത്ര ഐറ്റങ്ങളില്‍
തീരുമാനം
എടുക്കുകയുണ്ടായി ?
മുഖ്യമന്ത്രിയുടെ
ജന സമ്പര്‍ക്ക പരിപാടി
34.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസമ്പര്‍ക്ക
പരിപാടികളോനുബന്ധിച്ച്
14 ജില്ലകളിലും
മുഖ്യമന്ത്രി
പ്രഖ്യാപിച്ച
പദ്ധതികള്‍ ഏതെങ്കിലും
നടപ്പിലാക്കുകയുണ്ടായിട്ടുണ്ടോ
;
(ബി)
നടപ്പിലാക്കിയിട്ടില്ലാത്തവയുടെ
ജില്ല തിരിച്ചുള്ള
ലിസ്റ്റ് ലഭ്യമാക്കാമോ
;
(സി)
പ്രവര്‍ത്തനം
അനുവദിച്ച പദ്ധതികളുടെ
നിലവിലുള്ള സ്ഥിതി
വെളിപ്പെടുത്താമോ ;
(ഡി)
മുഖ്യമന്ത്രി
പ്രഖ്യാപിച്ചിരുന്ന
പദ്ധതികളുടെ ലിസ്റ്റ്
തയ്യാറാക്കപ്പെട്ടിരുന്നത്
ഏത് തലത്തിലായിരുന്നു ;
(ഇ)
ഈ
സര്‍ക്കാരിന്റെ
അവശേഷിക്കുന്ന
കാലയളവിനുള്ളില്‍
പ്രഖ്യാപനങ്ങളില്‍
ഏതെങ്കിലും
പൂര്‍ത്തിയാകുമോ;
എങ്കില്‍ അവ
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ ?
ജനസമ്പര്‍ക്കപരിപാടി
35.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്കപരിപാടിയില്‍
കരുതല്‍ 2015 -ല്‍
ഉള്‍പ്പെടുത്തി പരാതി
നമ്പര്‍ കെ. കെ. ബി.
എച്ച്. 204635 (രജി.
നമ്പര്‍ 240651) ആയി
ലഭിച്ച ശ്രീ. കബീറിന്റെ
അപേക്ഷയിന്മേല്
ധനസഹായം
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ബന്ധപ്പെട്ടവര്‍ക്ക്
തുക വിതരണം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഉദ്യാേഗസ്ഥര്ക്കെതിരെയൂള്ള
വിജിലന്‍സ് കേസുകള്‍
36.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍ അഴിമതി
കാണിച്ചിട്ടുള്ള
ഉദ്യാേഗസ്ഥര്‍ക്കെതിരെ
ഇൗ സര്‍ക്കാര്‍
കാലയളവില്‍
കെെക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇത്തരം
ജീവനക്കാരില്‍
എത്രപേര്‍ക്കെതിരെ
വിജിലന്‍സ് കേസുകള്‍
എടുത്തിട്ടുണ്ടെന്നു
പറയാമോ;
ഡിപ്പാര്‍ട്ട്മെന്റ്,
തസ്തിക എന്നിവ
തിരിച്ചുള്ള കണക്ക്
നല്‍കാമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കെതിരെ
അഴിമതിയുടെ പേരില്‍
ഉണ്ടായിട്ടുള്ള
കേസുകളില്‍
എത്രകാലമെടുത്താണ്
തീര്‍പ്പുണ്ടാകുന്നത്
എന്നു പറയാമോ;
(ഡി)
തെറ്റായ
വിവരങ്ങളുടെ
അടിസ്ഥാനത്തില്‍
കേസുകള്‍ എടുക്കുകയും
ജീവനക്കാരെ തലങ്ങും
വിലങ്ങും കേസിന്റെ
പേരില്‍
സ്ഥലംമാറ്റുകയും
കേസിന്റെ തീര്‍പ്പിന്
കാലവിളംബം ഉണ്ടാക്കി
ജീവനക്കാരെ
വഴിയാധാരമാക്കുകയും
ചെയ്യുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ അത്തരം
സംഭവങ്ങള്‍
ഉണ്ടാകാതിരിക്കുവാനും
ജീവനക്കാരെ അകാരണമായി
കേസുകളില്പ്പെടുത്താതിരിക്കാനും
എന്തെല്ലാം
നടപടികള്കെെക്കൊണ്ടുവെന്നും
വ്യക്തമാക്കാമോ?
കരുതല്‍
2015 പദ്ധതി
37.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുതല്‍
2015-ന്റെ ഭാഗമായി
കൊല്ലത്തിന് വേണ്ടി
പ്രഖ്യാപിച്ച
പദ്ധതികളില്‍ ഏതെല്ലാം
പദ്ധതികള്‍
നടപ്പിലാക്കി എന്ന്
വിശദമാക്കുമോ;
(ബി)
കോടതി
സമുച്ചയത്തിന് സ്ഥലം
കണ്ടെത്തുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
പുള്ളിക്കട
കോളനിക്ക്
റെയില്‍വേയില്‍ നിന്നും
ഭൂമി ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ഡി)
കയര്‍-മത്സ്യമേഖലയ്ക്ക്
പ്രഖ്യാപിച്ച പ്രത്യേക
പദ്ധതി എന്തെല്ലാമെന്ന്
വിശദമാക്കുമോ; പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
മന്ത്രിമാര്‍ക്കും
ചീഫ് വിപ്പിനുമായി 2015-2016
വര്‍ഷത്തില്‍ ചെലവഴിച്ച തുക
38.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
മുഖ്യമന്ത്രി,
മന്ത്രിമാര്‍,
ഗവണ്മെന്റ് ചീഫ്
വിപ്പ് എന്നിവര്‍ക്കായി
ടി.എ., ഡി.എ, ശമ്പളം
എന്നീ ഇനത്തിലും
മൊബൈല്‍ ഫോണ്‍
ചാര്‍ജ്ജ്,
ഓഫീസ്/ഔദ്യോഗിക വസതി
എന്നിവിടങ്ങളിലെ
ടെലഫോണ്‍
ചാര്‍ജ്ജിനത്തിലും എത്ര
തുക വീതം
ചെലവഴിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഇവരുടെ
ഓരോരുത്തരുടേയും
ഔദ്യോഗിക വസതികളില്‍
എത്ര തവണ വീതം
അറ്റകുറ്റപ്പണിയും മോടി
പിടിപ്പിക്കലും
നടത്തിയിട്ടുണ്ട്;
ഇതിനായി എത്ര തുക വീതം
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
ഔദ്യോഗിക വസതിയ്ക്കായി
സര്‍ക്കാര്‍
വാടകയ്ക്കെടുത്ത
കെട്ടിടത്തില്‍ നടത്തിയ
വര്‍ക്കുകളുടേയും
വാങ്ങിയ സാധനങ്ങളുടേയും
ചെലവ് എത്ര വീതം;
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഇതുവരെ
മുഖ്യമന്ത്രി,
മന്ത്രിമാര്‍, ചീഫ്
വിപ്പ് എന്നിവര്‍ക്കായി
എത്ര വാഹനങ്ങള്‍
വാങ്ങിയിട്ടുണ്ട്;
ഏതെല്ലാം
ഇനത്തില്‍പ്പെട്ട
വാഹനങ്ങളാണ് വാങ്ങിയത്;
ഇതിനായി എ ത്ര തുക
ചെലവായി എന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത വാഹനങ്ങള്‍
ഓരോന്നും ഇപ്പോള്‍
ആരെല്ലാമാണ്
ഉപയോഗിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
ഏതെങ്കിലും മന്ത്രിയും
മന്ത്രി ഓഫീസും അവരുടെ
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളുടെ വാഹനം
ഉപയോഗിച്ചു
വരുന്നുണ്ടോ; ഇത്
നിലവിലുള്ള നിയമ
വ്യവസ്ഥകളുടെ
അടിസ്ഥാനത്തിലാണോ;
വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
മുഖ്യമന്ത്രി,
മന്ത്രിമാര്‍, ചീഫ്
വിപ്പ് എന്നിവര്‍
മെഡിക്കല്‍
റീ-ഇംബേഴ്സ്മെന്റ്
ഇനത്തില്‍ എത്ര തുക
വീതം
കൈപ്പറ്റിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
മേല്‍പ്പറഞ്ഞ
ഓരോ ഇനത്തിലുമായി
2015-16 സാമ്പത്തിക
വര്‍ഷം ഇതുവരെ എത്ര തുക
സര്‍ക്കാരിന് ചെലവായി
എന്ന് വ്യക്തമാക്കാമോ?
എെ.എ.എസ്, എെ.പി.എസ്.
ഉദ്യോഗസ്ഥര്‍
39.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
എത്ര എെ.എ.എസ്,
എെ.പി.എസ്.
ഉദ്യോഗസ്ഥര്‍
ഡെപ്യൂട്ടേഷനില്‍
പോയിട്ടുണ്ടെന്നും
അവര്‍ ആരെല്ലാമാണെന്നും
വിശദമാക്കാമോ;
(ബി)
ഇൗ
കാലയളവില്‍ എത്ര
എെ.എ.എസ്, എെ.പി.എസ്
ഉദ്യോഗസ്ഥര്‍
അവധിയെടുത്ത്
പോയിട്ടുണ്ട്; അവര്‍
ആരെല്ലാം; എത്ര
എെ.എ.എസ്, എെ.പി.എസ്.
ഉദ്യോഗസ്ഥര്‍
രാജിവെച്ചും വോളന്ററി
റിട്ടയര്‍മെന്റ്
വാങ്ങിയും സര്‍വ്വീസ്
അവസാനിപ്പിച്ചു; അവര്‍
ആരെല്ലാം;
വ്യക്തമാക്കാമോ;
(സി)
ഇതേ
കാലയളവില്‍ സംസ്ഥാനത്തെ
എത്ര എെ.എ.എസ്,
എെ.പി.എസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിച്ചിട്ടുണ്ട്;
ആര്‍ക്കെല്ലാം എതിരെ;
എന്തെല്ലാം
കാരണങ്ങള്‍കൊണ്ട്;
ഏതെല്ലാം തരത്തിലുള്ള
അച്ചടക്ക നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
ഏതൊക്കെ
എെ.എ.എസ്, എെ.പി.എസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസുകള്‍
നിലവിലുണ്ടെന്നും
ഏതൊക്കെ ഉദ്യോഗസ്ഥരെ
സസ്പെന്‍ഡ് ചെയ്തെന്നും
വെളിപ്പെടുത്തുമോ?
ഇ
-ഗവേണിംഗിന്റെ ഭാഗമായുള്ള
ഫയല്‍നീക്കം
40.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ
-ഗവേണിംഗിന്റെ ഭാഗമായി
വില്ലേജ് ആഫീസ് മുതല്‍
സെക്രട്ടേറിയറ്റ് വരെ,
ഫയല്‍ കൈകാര്യം
ചെയ്യുന്നതില്‍
വരുത്തിയ മാറ്റങ്ങള്‍
വിശദമാക്കാമോ;
(ബി)
മുഖ്യമന്ത്രിയ്ക്ക്
നല്കുന്ന ഒരു
അപേക്ഷയില്‍ തീരുമാനം
എടുക്കാന്‍ വില്ലേജ്
ആഫീസറുടെ റിപ്പോര്‍ട്ട്
ആവശ്യമാകുന്ന പക്ഷം
അത്തരമൊരു ഫയല്‍
കൈകാര്യം
ചെയ്യുന്നതില്‍
ഈ-ഗവേണിംഗ്സിന്റെ
ഭാഗമായുണ്ടായ
മാറ്റങ്ങളും അതുവഴി
ഉണ്ടായ സൗകര്യങ്ങളും
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
വകുപ്പ് തലവന്മാര്,
ഡയറക്ടര്‍മാരില്‍
നിന്ന് ആവശ്യപ്പെടുന്ന
റിപ്പോര്‍ട്ടുകള്‍,
ബന്ധപ്പെട്ട ഫയല്‍
സഹിതം
സമര്‍പ്പിക്കുവാന്‍
ആവശ്യപ്പെട്ടാല്‍,
ക്വറികളും,
കത്തിടപാടുകളും
കുുറക്കുവാനും,
കാലവിളംബമില്ലാതെ
നക്ഷത്രചിഹ്നമിടാത്ത
ചോദ്യമായി
അംഗീകരിക്കാവുന്നതാണ്ഫയലില്
തീരുമാനം
കൈക്കൊള്ളുവാനും
സാധ്യമാകുമെന്നറിയാമോ;
സര്‍ക്കാരില്‍
നല്കുന്ന
റിപ്പോര്‍ട്ടുകള്‍ക്കൊപ്പം
ബന്ധപ്പെട്ട ഫയലുകള്‍
കൂടി സമര്‍പ്പിക്കുന്ന
നില സ്വീകരിക്കാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വിശദമാക്കാമോ?
തീര്‍പ്പാക്കാനുള്ള
കേസുകള്‍
41.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ കോടതികളിലുമായി
നിലവില്‍ എത്ര കേസുകള്‍
തീര്‍പ്പാക്കാനായി
ബാക്കി നില്പുണ്ട്;
(ബി)
കേരള
ഹൈക്കോടതിയില്‍ മാത്രം
ബാക്കി നില്പുള്ള
കേസുകള്‍ എത്ര;
(സി)
കേരള
സര്‍ക്കാര്‍
കക്ഷിയായിട്ടുള്ള എത്ര
കേസുകള്‍ ഇപ്പോഴും
കെട്ടിക്കിടപ്പുണ്ട്;
ഇവയില്‍, എത്ര വര്‍ഷം
വരെ പഴക്കമുള്ള
കേസുകള്‍ ഉണ്ട് ;
(ഡി)
ആഭ്യന്തര-വിജിലന്‍സ്
വകുപ്പുകളുമായി
ബന്ധപ്പെട്ട എത്ര
കേസുകള്‍
തീര്‍പ്പാക്കാന്‍
ബാക്കി നില്പുണ്ട്
എന്നു വ്യക്തമാക്കുമോ ?
പ്രകൃതി
ദുരന്ത പഠനം
42.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
വകുപ്പിന്‍െറ
മേല്‍നോട്ടത്തില്‍
നടക്കുന്ന പ്രകൃതി
ദുരന്ത
പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍,
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പുതുവൈപ്പിനില്‍
എല്‍.പി.ജി. ഇംപോര്‍ട്ട്
ടെര്‍മിനലിന്‍െറ സ്ഥാപനം
43.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുവൈപ്പിനില്‍
ഇന്ത്യന്‍ ഓയില്‍
കോര്പ്പറേഷന്
നടത്താനുദ്ദേശിക്കുന്ന
ഏതെങ്കിലും നിര്‍മ്മാണ
പ്രവര്‍ത്തനത്തിനായി
കേരള കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് അതോറിറ്റി
മുമ്പാകെ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
അപേക്ഷയോടൊപ്പം
ഉള്‍ക്കൊള്ളിച്ചിരുന്ന
രേഖകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് അതോറിറ്റി
44.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ജനുവരി മാസത്തിനുശേഷം
വൈപ്പിന്‍ മണ്ഡലത്തിലെ
എട്ടു പഞ്ചായത്തുകളില്‍
നിന്നും കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ്
അതോറിറ്റിയുടെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ച ആകെ 439
അപേക്ഷകളില്‍ ഇനിയും
തീര്‍പ്പാക്കാനുള്ളതായി
17.12.15-ല്‍ നല്കിയ
നിയമസഭാ മറുപടിയില്‍
വ്യക്തമാക്കിയിരുന്നു.
ഈ 311 അപേക്ഷകളില്‍
എത്രയെണ്ണം നിലവില്‍
തീര്പ്പുകല്പ്പിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
അപേക്ഷ
തീര്‍പ്പാക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
സ്വീകരിച്ച
നടപടികളെന്തെന്ന്
വ്യക്തമാക്കാമോ;
(സി)
കേരള
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ്
അതോറിറ്റിയുടെ
മെല്ലെപ്പോക്കുമൂലം
സര്‍ക്കാര്‍,
സര്‍ക്കാരിതര
ഏജന്‍സികളില്‍
നിന്നുമുള്ള
ധനസഹായത്തോടെ
ഭവനനിര്‍മ്മാണത്തിനായി
അപേക്ഷിക്കുന്ന നിര്‍ധന
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
അര്‍ഹതപ്പെട്ട
ആനുകൂല്യം
നഷ്ടമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അപേക്ഷകളിന്മേലുള്ള
പുരോഗതി സംബന്ധിച്ച് ഈ
ഓഫീസില്‍ നിന്നും ഫോണ്‍
മുഖാന്തിരം വിവരങ്ങള്‍
അറിയുന്നതിന്
ജനപ്രതിനിധികള്‍ പോലും
ബുദ്ധിമുട്ട്
അനുഭവിക്കുന്നതിനാല്‍
ഇക്കാര്യം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോമേഴ്സ് അദ്ധ്യാപകരുടെ
ഒഴിവുകള്‍
45.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോമേഴ്സ്
ഹയര്‍ സെക്കണ്ടറി
(ജൂനിയര്‍/സീനിയര്‍)
നോണ്‍ വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി എന്നീ
വകുപ്പുകളില്‍ കോമേഴ്സ്
അദ്ധ്യാപകരുടെ എത്ര
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
ഇവരില്‍
എത്ര പേര്‍ക്ക് അഡ്വൈസ്
മെമ്മോ അയച്ചിട്ടുണ്ട്;
(സി)
ഇതുവരെ
അയച്ച കോമേഴ്സ് ഹയര്‍
സെക്കണ്ടറി
ജൂനിയര്‍/സീനിയര്‍
അദ്ധ്യാപകരുടെ അഡ്വൈസ്
ലിസ്റ്റും ഇനി
അയക്കുവാന്‍ പോകുന്ന
അഡ്വൈസ്
ലിസ്റ്റിന്റേയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
പി.എസ്.സി.
യിലെ സാമ്പത്തിക പ്രതിസന്ധി
46.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എം.ഉമ്മര്‍
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് നേരിടുന്ന
സാമ്പത്തിക
പ്രതിസന്ധിയുടെ
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സാമ്പത്തിക
പ്രതിസന്ധി
പരിഹരിക്കാന്‍
പി.എസ്.സി. തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
നിലപാട്
വ്യക്തമാക്കുമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
47.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
26.5.2015-ല്‍
നിലവില്‍ വന്ന എസ്.ഐ
(കെ.സി.പി), എസ്.ഐ
(ആംഡ്പോലീസ്
ബറ്റാലിയന്), എക്സൈസ്
ഇന്‍സ്പെക്ടര്‍,
അസിസ്റ്റന്റ് ജയിലര്‍
ഗ്രേഡ് -I, തസ്തികളുടെ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിനായി
വിജ്ഞാപനം മുതല്‍
റാങ്ക് പ്രസിദ്ധീകരണം
വരെ കേരള പി.എസ്.സിക്ക്
എത്ര രൂപയുടെ ചെലവ്
ഉണ്ടായിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
എങ്കില്‍ എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
തീയതിയില്‍
നിലവില്‍വന്ന എസ്.ഐ
(കെ.സി.പി), എസ്.ഐ
(ആംഡ്പോലീസ്
ബറ്റാലിയന്) റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
ഒരാളെപോലും
നിയമിച്ചിട്ടില്ലായെന്നപോലെ
എക്സൈസ് ഇന്‍സ്പെക്ടര്‍
തസ്തികയില്‍ 7
പേര്‍ക്കും,
അസിസ്റ്റന്റ് ജയിലര്‍
തസ്തികയില്‍ 15
പേര്‍ക്കും മാത്രം
നിയമനം ലഭിച്ച
സാഹചര്യത്തില്‍ പുതിയ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതുകൊണ്ട്
സര്‍ക്കാരിനും,
ഉദ്യോഗാര്‍ത്ഥികള്‍ക്കും
ഉണ്ടാകുന്ന പ്രയോജനം
സംബന്ധിച്ച വിശദാംശം
അറിയിക്കാമോ ?
പി.എസ്.സി.ക്ക്
കൂടുതല്‍ ജീവനക്കാരെ
അനുവദിക്കല്‍
48.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.യുടെ
ജോലിഭാരം പരിഗണിച്ച്
കൂടുതല്‍ ജിീവനക്കാരെ
അനുവദിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏകദേശം
36000 ത്തോളം പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടും
പി.എസ്.സി.യുടെ ജോലി
ഭാരത്തിന് അനുസൃതമായി
അവശ്യമായ ജീവനക്കാരെ
അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
യുണി
ഫോംഡ് ഫോഴ്സിന്റെ
വാര്‍ഷിക സെലക്ഷന്
പരീക്ഷകള്‍, സര്‍വ്വിസ്
വെരിഫിക്കേഷന്
,സര്‍വകലാശാല
ഉള്‍പ്പെടെ കൂടുതല്‍
സ്ഥാപനങ്ങളുടെ
റിക്രുട്ട്മെന്റ്
തുടങ്ങിയവ
പി.എസ്.സി.ക്ക് നല്കിയ
സാഹചര്യങ്ങള്‍
പരിഗണിച്ച്
പി.എസ്.സി.ക്ക്
അവശ്യത്തിന് ജീവനക്കാരെ
അനുവദിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(ഡി)
പി.എസ്.സി.ക്ക്
ആവശ്യത്തിന് ജീവനക്കാരെ
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട്
പി.എസ്.സി.യോ,
ഏതെങ്കിലും സംഘടനകളോ
സര്‍ക്കാരിന് നിവേദനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കോപ്പികള്‍
ലഭ്യമാക്കുമോ ?
ഭരണ
പരിഷ്കരണം
49.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണ
പരിഷ്കരണത്തിനായുള്ള
ഏതെല്ലാം കമ്മീഷനുകളുടെ
ശുപാര്‍ശകളാണ് ഇപ്പോഴും
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഏതെങ്കിലും
കമ്മീഷന് ശുപാര്‍ശ ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
ഭരണ
രംഗത്ത് ഏതെല്ലാം
തരത്തിലുള്ള
പരിഷ്കാരങ്ങള്‍
അനിവാര്യമായിട്ടുള്ളതായി
സര്‍ക്കാര്‍
കരുതുന്നുണ്ട്;
പരിഗണനയിലുള്ള
പരിഷ്കരണനിര്ദ്ദേശങ്ങള്
വിശദമാക്കാമോ?
എസ്.ഐ./എസ്സൈസ്
ഇന്‍സ്പെക്ടര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും നിയമനം
50.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍ വാര്‍ഷിക
നിയമനവുമായി
ബന്ധപ്പെട്ട് കേരള
പി.എസ്.സി. 26.05.2015
-ല്‍ പ്രസിദ്ധീകരിച്ച
എസ്.ഐ. (കെ.സി.പി.)
എസ്.ഐ. (ആംഡ് പോലീസ്
ബറ്റാലിയന്) റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്ന് 7
മാസമായിട്ടും ഒരു
നിയമനം പോലും
നടത്തുവാന്‍ പറ്റാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിയമനം
നടത്തുന്നതിലേയ്ക്കായി
നാളിതുവരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
26.05.15
-ന് നിലവില്‍ വന്ന
എസ്സൈസ് ഇന്‍സ്പെക്ടര്‍
തസ്തികയുടെ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഏഴുമാസ
കാലാവധിക്കുള്ളില്‍ ഏഴ്
നിയമനങ്ങള്‍ മാത്രമാണ്
നടന്നിട്ടുള്ളതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ലിസ്റ്റിന്റെ
കാലാവധിക്കുള്ളില്‍
നിയമനങ്ങള്‍
തുടര്‍ന്നും
നടത്തുവാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
ഇന്‍-സര്‍വ്വീസ്
ട്രയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്
51.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
- അര്‍ദ്ധ സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ മുഴുവന്‍
ജീവനക്കാര്‍ക്കും ഉന്നത
നിലവാരത്തിലുള്ള
പരിശീലനം നല്‍കുന്നതിന്
തിരുവനന്തപുരം
ആസ്ഥാനമാക്കി
പി.എസ്.സി. യുടെ
ആഭിമുഖ്യത്തില്‍ ഒരു
ഇന്‍-സര്‍വ്വീസ്
ടെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പി.എസ്.സി.യുടെ
ആഭിമുഖ്യത്തില്‍
നടത്തപ്പെടുന്ന ഇത്തരം
ഒരു സ്ഥാപനത്തില്‍
വിദേശ രാജ്യങ്ങളില്‍
നിന്നുള്ളവര്‍ക്ക്
ഉള്‍പ്പടെ ഏറ്റവും
മികച്ച പരിശീലനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വനിതാ
എസ്.ഐ. റാങ്ക് ലിസ്റ്റ്
52.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതകള്‍
ഉള്‍പ്പെട്ട ആദ്യത്തെ
എസ്.ഐ. റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചത്
എന്നാണ് എന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
തസ്തികയിലേയ്ക്ക്
ഒഴിവുകള്‍ മുന്‍കൂട്ടി
റിപ്പോര്‍ട്ട്
ചെയ്തിരുന്നോ
എന്നറിയിക്കുമോ;
(സി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
എത്ര വനിതകളെ നാളിതുവരെ
നിയമിച്ചു;
നിയമിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണങ്ങള്‍
വിശദമാക്കുമോ?
കാലാവധി
നീട്ടിയ പി.എസ്.സി.
ലിസ്റ്റുകള്‍
53.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പി.എസ്.സി.
ലിസ്റ്റുകളുടെ
കാലാവധിയാണ് നീട്ടി
നല്‍കിയത്; ഇതിലൂടെ
എത്ര പേര്‍ക്കാണ്
നിയമനം ലഭിച്ചത് എന്ന്
അറിയിക്കാമോ?
സർവീസിൽ
നിന്നും വിരമിച്ചവരുടെ
വിവരങ്ങൾ
54.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍വ്വീസില്‍ നിന്നും
റിട്ടയര്‍ ചെയ്തവരുടെ
എണ്ണം ലഭ്യമാക്കുമോ ;
പ്രസ്തുത വിവരം
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടോ ;ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
ശേഖരിച്ച്
വെളിപ്പെടുത്താമോ?
സിവില്‍
സര്‍വ്വീസ് ഉദ്യോഗസ്ഥമേഖല
55.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍ സര്‍വ്വീസ്
ഉദ്യോഗസ്ഥമേഖല അഴിമതി
രഹിതവും കാര്യക്ഷമവും
ആക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
മുഖ്യമന്ത്രി,
മന്ത്രിമാര്‍, ചീഫ്
സെക്രട്ടറി, ഡി.ജി.പി.
എന്നിവരെ ആരെയെങ്കിലും
സംബന്ധിച്ച് സംസ്ഥാന
സിവില്‍ സര്‍വ്വീസിലെ
ഏതെങ്കിലും
ഉദ്യോഗസ്ഥന് പരാതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പരാതി നല്കിയ
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണ്; ഇവരുടെ
പരാതികള്‍ എന്തെല്ലാം ;
വിശദമാക്കാമോ;
(സി)
നിലവില്‍ ഡി.ജി.പി.
റാങ്കില്‍ എത്തിയ എത്ര
എെ.പി.എസ്
ഉദ്യോഗസ്ഥരുണ്ട്;
ഇവരില്‍ ഡി.ജി.പി
റാങ്കിലെ വേതനം
ലഭിക്കുന്ന
തസ്തികകളില്‍ നിയമനം
നല്‍കിയത്
ആര്‍ക്കെല്ലാം; നിയമനം
നല്‍കാതിരുന്നത്
ആര്‍ക്കെല്ലാം;
വ്യക്തമാക്കാമോ;
(ഡി)
ഡി.ജി.പി
റാങ്കിലുള്ളവരെ
നിയമിക്കേണ്ട
തസ്തികകളില്‍
എ.ഡി.ജി.പി
റാങ്കിലുള്ളവരെ
നിയമിച്ചത് സംബന്ധിച്ച്
ഏതെല്ലാം ഉദ്യോഗസ്ഥര്‍
ചീഫ് സെക്രട്ടറിയ്ക്കും
മുഖ്യമന്ത്രിക്കും
ആഭ്യന്തര മന്ത്രിക്കും
പരാതി
നല്‍കിയിട്ടുണ്ട്;
ഇതിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വ്യക്തമാക്കാമോ?
സേവനാവകാശ
നിയമം
56.
ശ്രീ.ലൂഡി
ലൂയിസ്
,,
വര്‍ക്കല കഹാര്‍
,,
ഹൈബി ഈഡന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
അറിയിക്കുമോ ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
പേഴ്സണല്‍
സ്റ്റാഫ് നിയമനത്തിനായുള്ള
സ്പെഷ്യല്‍ റൂള്‍സ്
57.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മന്ത്രിമാരുടെയും
മറ്റും പേഴ്സണല്‍
സ്റ്റാഫില്‍ നേരിട്ടും
വിവിധ ബോര്‍ഡ് ,
കോര്പ്പറേഷന്
എന്നിവയില്‍ നിന്നും
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിന്
സ്പെഷ്യല്‍ റൂള്‍സ്
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഈ നിയമപ്രകാരം വിവിധ
വകുപ്പ്,
കോര്പ്പറേഷന്
എന്നിവയില്‍ നിന്നും
പേഴ്സണല്‍ സ്റ്റാഫില്‍
നിയമിക്കപ്പെടുന്നവരുടെ
കാര്യത്തില്‍ അതു
സാധാരണ ഡെപ്യൂട്ടേഷന്
നിയമനമായി
കണക്കാക്കുന്നതു
കൊണ്ട് അവര്‍ക്ക്
സ്പെഷ്യല്‍ റൂള്‍സില്‍
വിവക്ഷിക്കുന്ന
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
ഇക്കാര്യം
പരിശോധിച്ച് പേഴ്സണല്‍
സ്റ്റാഫിലെ നിയമനങ്ങളും
സേവനവും അതിനുള്ള
സ്പെഷ്യല്‍ റൂള്‍സ്
പ്രകാരമായി മാത്രം
നിജപ്പെടുത്താന്‍ നടപടി
സ്വീകരിക്കുമോ?
പേഴ്സണല്‍
സ്റ്റാഫുകളെ
നിയമിക്കുന്നതിനുള്ള
സ്പെഷ്യല്‍ റൂള്‍സ് പരിഷ്കരണം
58.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മന്ത്രിമാരുടെയും
മറ്റും പേഴ്സണല്‍
സ്റ്റാഫുകളെ
നിയമിക്കുന്നതിനുള്ള
സ്പെഷ്യല്‍ റൂള്‍സ്
കാലോചിതമായി
പരിഷ്കരിക്കുന്നതിനുള്ള
നടപടി ഏത് ഘട്ടത്തിലാണ്
;
(ബി)
ഈ
ഗവണ്മെന്റിന്റെ
കാലത്തു തന്നെ പ്രസ്തുത
പരിഷ്കരണം
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി ഉണ്ടാകുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ഭിന്നശേഷിക്കാരുടെ സംവരണം
59.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഭിന്നശേഷിക്കാര്‍ക്ക്
1996 മുതല്‍
പ്രാബല്യത്തോടെ സംവരണം
നല്‍കണമെന്ന് ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍, അധ്യാപകര്‍,
പെന്‍ഷന്‍കാര്‍
60.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ അധ്യാപകര്‍
ഉള്‍പ്പെടെ മൊത്തം
സര്‍ക്കാര്‍
ജീവനക്കാര്‍
എത്രയായിരുന്നു; ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ റിട്ടയര്‍
ചെയ്തവര്‍ എത്ര;
പുതുതായി സൃഷ്ടിച്ച
തസ്തികകള്‍ എത്ര;
ഇപ്പോള്‍ എത്ര
ജീവനക്കാരും അധ്യാപകരും
പെന്‍ഷന്‍കാരും ഉണ്ട്;
(ബി)
മേല്പറഞ്ഞ
വിശദാംശങ്ങള്‍ എല്ലാ
വകുപ്പുകളില്‍ നിന്നും
ശേഖരിച്ചത്
സെക്രട്ടേറിയറ്റില്‍
ലഭ്യമാണോ; ഏറ്റവും
എടുവില്
ശേഖരിക്കപ്പെട്ടത്
എപ്പോഴാണ്;
വെളിപ്പെടുത്താമോ?
സര്‍ക്കാര്‍
സര്‍വ്വീസിലെ ലാസ്റ്റ് ഗ്രേഡ്
സര്‍വ്വന്റ് നിയമനം
61.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലെ ലാസ്റ്റ്
ഗ്രേഡ് സര്‍വ്വന്റ്
നിയമന രീതി
പരിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഇൗ
തസ്തികയില്‍ നിയമനം
ലഭിക്കാന്‍ പരമാവധി
വിദ്യാഭ്യാസ യോഗ്യത
നിശ്ചയിച്ചിട്ടുണ്ടോ;എങ്കില്‍
ഏതെന്ന് വിശദാംശം
നല്‍കാമോ;
(സി)
അധിക
യോഗ്യതയുള്ളവരെ
ഒഴിവാക്കാന്‍ ചട്ടം
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
(ഡി)
പുതിയ
വിജ്ഞാപന പ്രകാരം അധിക
യോഗ്യത ഉള്ളവരെ അപേക്ഷ
സമര്പ്പിക്കുന്നതില്നിന്നും
അയോഗ്യരാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ഫിനാന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തികയില്‍
നേരിട്ടുള്ള നിയമനം
62.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫിനാന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയില്‍ പി. എസ്.
സി. പരീക്ഷാ വിജ്ഞാപനം
പുറപ്പെടുവിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
ഫിനാന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയിലേക്ക്
നേരിട്ടുള്ള നിയമനം
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
ജീവനക്കാരുടെയും
അധ്യാപകരുടെയും എണ്ണം
63.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ പത്ത്
വര്‍ഷത്തില്‍ ഓരോ
വര്‍ഷവും അധ്യാപകര്‍
ഉള്‍പ്പെടെ സര്‍ക്കാര്‍
ജീവനക്കാരുടെ എണ്ണം
എത്ര വീതമായിരുന്നു; ഈ
കാലയളവില്‍ മുന്‍
വര്‍ഷത്തേതിനേക്കാള്‍
എത്ര ശതമാനം
ജീവനക്കാര്‍ കുറയുകയോ
കൂടുകയോ
ഉണ്ടായിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
കഴിഞ്ഞ
പത്ത് വര്‍ഷത്തെ
സ്ഥിതിവിവര കണക്കുകളുടെ
അടിസ്ഥാനത്തില്‍
ജീവനക്കാരുടെയും
അധ്യാപകരുടെയും
എണ്ണത്തില്‍
വര്‍ദ്ധനവാണോ കുറവാണോ
ഉണ്ടായിട്ടുള്ളത്;
എങ്കില്‍ അവ എത്ര
ശതമാനമാണെന്ന്
വെളിപ്പെടുത്താമോ?
വോട്ടിങ്ങ് മെഷീനുകള്‍ .
64.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പില്‍
വോട്ടിങ്ങ് മെഷീനുകള്‍
കേടുവന്നത് സംബന്ധിച്ച്
അന്വേഷണത്തിന്
ഉത്തരവിട്ടിരുന്നുവോ;
(ബി)
എങ്കില്‍
ആരെല്ലാമായിരുന്നു
അന്വേഷണ
ഉദ്യോഗസ്ഥരെന്നും
,ഇവര്‍ ഏതെല്ലാം
തരത്തിലുള്ള
അന്വേഷണമാണ്
നടത്തിയിട്ടുള്ളത്
എന്നും വ്യക്തമാക്കുമോ;
(സി)
ഇവരുടെ
അന്വേഷണത്തിന്റെ
റിപ്പോര്‍ട്ട്
കിട്ടിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
മലപ്പുറം
ജില്ലയില്‍ മാത്രം
ഒട്ടേറെ മെഷീനുകള്‍
കേടുവരാനിടയായ സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
പ്രസ്തുത
മെഷീനുകള്‍ ഭാവിയില്‍
ഉപയോഗിക്കുന്നതിന്
പ്രവര്‍ത്തന
സജ്ജമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അപകടമരണം
65.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടമരണം
സംഭവിക്കുന്നവരുടെ
ആശ്രിതര്‍ക്ക് പരമാവധി
എത്ര രൂപയാണ്
നല്‍കുന്നത്;
(ബി)
പ്രസ്തുത
തുക
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത് എത്ര രൂപ
വരെയാണെന്ന്
വിശദമാക്കാമോ;
(സി)
അപകടത്തില്‍പ്പെട്ടവര്‍ക്ക്
അടിയന്തര സഹായം
നല്കുവാനായി കളക്ടര്‍
അനുവദിക്കുന്ന തുക
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത തുക
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കാമോ?
ദുരിതാശ്വാസ
നിധി വിതരണം
66.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
നിന്നും 2015 ല്‍
എം.എല്‍.എ. മുഖാന്തിരം
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക അനുവദിച്ചു
കിട്ടുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകളില്‍ എത്ര
അപേക്ഷ
പാസാക്കിയിട്ടുണ്ട്;
ഇത് സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഇതിൽ
എത്ര പേര്‍ക്ക് തുക
വിതരണം ചെയ്തിട്ടുണ്ട്;
എത്ര പേര്‍ക്ക് തുക
വിതരണം
ചെയ്യേണ്ടതായിട്ടുണ്ട്;പ്രസ്തുത
തുക എന്നത്തേക്ക്
വിതരണം ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും തുക
അനുവദിച്ച് കിട്ടുന്നതിനുള്ള
അപേക്ഷ
67.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
മലയാറ്റൂര്‍-നിലിശ്വരം
പഞ്ചായത്തില്‍ കൊറ്റമം
കരയില്‍ ആട്ടോക്കാരന്
ജോസും ഈറ്റക്കടവ്
ഊഴത്തുക്കാരന്
വീട്ടില്‍ ഒ.പി.
ഡേവിഡും കളക്ടറുടെ
റിപ്പോര്‍ട്ട് സഹിതം
18.05.2015-ാം തീയതി
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക അനുവദിച്ച്
കിട്ടുന്നതിനായി
സമര്‍പ്പിച്ച അപേക്ഷ
പരിഗണിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
ടിയാളുകളുടെ
ദയനീയ സ്ഥിതി
കണക്കിലെടുത്ത്
പ്രസ്തുത അപേക്ഷ
പാസാക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(സി)
ഇത്
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കരുകുറ്റിയിലെ
വാഹനാപകടം
68.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
കറുകുറ്റിയില്‍
3-10-2014-ാം തീയതി
ഉണ്ടായ വാഹനാപകടത്തില്‍
പരിക്കേറ്റ കുട്ടികളുടെ
ചികിത്സാ ചെലവുകള്‍
സര്‍ക്കാര്‍
വഹിക്കുമെന്നേറ്റിട്ടും
ആയത് സംബന്ധിച്ച
ഫയലില്‍ (
22534/DRF-A3/15/റവ
)തുക
അനുവദിക്കുന്നതില്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതര്‍ക്കുളള
നഷ്ടപരിഹാരം
69.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതര്‍
എന്തെല്ലാം
കാര്യങ്ങളാണ്
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുള്ളത്;
(ബി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
ഏതെല്ലാം ആവശ്യങ്ങളാണ്
ഈ സര്‍ക്കാരിന്റെ
കാലത്ത് പരിഹാരം
കണ്ടിട്ടുള്ളത്;
(സി)
സര്‍ക്കാര്‍
നല്കിയ വാഗ്ദാനങ്ങള്‍
പൂര്‍ണ്ണമായും
നടപ്പാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
പുനരധിവാസമുള്‍പ്പെടെ
മുഴുവന്‍ കാര്യങ്ങളും
അടിയന്തരമായി
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍
70.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കായി
ഏതെല്ലാം കാര്യങ്ങള്‍
നടപ്പാക്കാനാണ്
മനുഷ്യാവകാശ കമ്മീഷന്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്;
ഇതില്‍
നടപ്പിലാക്കിയവയും
നടപ്പാക്കാത്തവയും
ഏതെല്ലാം എന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കായി
നടപ്പിലാക്കിയ
പദ്ധതികളും അവര്‍ക്ക്
നല്കിയ ആനുകൂല്യങ്ങളും
എന്തൊക്കെയാണ് എന്ന്
വിശദീകരിക്കാമോ;
പ്രഖ്യാപിച്ച
ആനുകൂല്യങ്ങളും
പദ്ധതികളും
നടപ്പിലാക്കാന്‍
ബാക്കിയുണ്ടോ; എങ്കില്‍
അവ ഏതൊക്കെയാണ് എന്ന്
വിശദീകരിക്കാമോ;
(സി)
2006-11
കാലയളവില്‍
അധികാരത്തില്‍
ഉണ്ടായിരുന്ന
സര്‍ക്കാര്‍
എന്‍ഡോസള്‍ഫാന്‍
ഇരകള്‍ക്കുവേണ്ടി
നടപ്പിലാക്കിയ
പദ്ധതികളും അവര്‍ക്ക്
നല്കിയ ആനുകൂല്യങ്ങളും
എന്തൊക്കെയാണ് എന്ന്
വിശദീകരിക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍
71.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ കടം
എഴുതിതള്ളാന്‍
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കടം
എഴുതിതള്ളുന്നതിനായി
എത്ര പേരുടെ ലിസ്റ്റാണ്
തയ്യാറാക്കിയിട്ടുള്ളത്;
ഇതിന് എത്ര തുകയാണ്
വേണ്ടത്; വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നാളിതുവരെയായി
കടം
എഴുതിതള്ളുന്നതിലേക്കായി
പ്രത്യേക ഫണ്ട് എന്ന
നിലയില്‍ എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മുഖ്യമന്ത്രിയുടെ
ചികിത്സാ ധന സഹായനിധി
72.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ
കാലയളവില്‍
മുഖ്യമന്ത്രിയുടെ
ചികിത്സാ ധന
സഹായനിധിയില്‍ നിന്നും
വയനാട് ജില്ലയില്‍
അനുവദിച്ചിരിക്കുന്ന
ചികിത്സാ
ധനസഹായത്തിന്റെ വര്‍ഷം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മുഖ്യമന്ത്രിയുടെ
ചികിത്സാ
ധനസഹായനിധിയില്‍
നിന്നും കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളില്‍
വയനാട് ജില്ലയില്‍
അനുവദിച്ച തുകയുടെ
താലൂക്ക് തല വിശദാംശം
ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
73.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഏതെല്ലാം
ഇനത്തില്‍ തുക
അനുവദിക്കാറുണ്ട്;
(ബി)
പാവപ്പെട്ടവര്‍ക്ക്
ആശ്വാസമേകേണ്ട
ദുരിതാശ്വാസ നിധിയിലെ
തുക വക മാറ്റി
ചെലവഴിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
സമാഹരിക്കുന്നതെങ്ങനെയാണ്;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇൗ
നിധിയിലേക്ക്
ബജറ്റിലൂടെ ഓരോ
വര്‍ഷവും എത്ര തുക
ലഭിച്ചു;
വിശദമാക്കാമോ;
(ഇ)
ഇൗ
ഓരോ വര്‍ഷവും ബജറ്റ്
വിഹിതമല്ലാതെ ഏതൊക്കെ
രീതിയിലായി എത്ര തുക
ദുരിതാശ്വാസ
നിധിയിലേക്ക്
സമാഹരിക്കാനായി എന്ന്
വ്യക്തമാക്കാമോ?
ഒഫീഷ്യല്‍
കറസ്പോണ്ടന്സുകളുടെ
ആധുനികവല്‍ക്കരണം
74.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
ടെലിഫോണ്‍ കോളിലൂടെയോ,
ഈ -മെയിലിലൂടെയോ
പരിഹരിക്കാവുന്ന
ഫയലുകളിലെ വിഷയം
സംബന്ധിച്ച
സംശയങ്ങള്‍ക്ക്
താഴേതട്ടിലുള്ള
ഓഫീസുകളിലേക്ക്
കത്തയച്ച് മറുപടി
വരുവാന്‍ കാലതാമസം
ഉണ്ടായിട്ടുള്ളതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആധുനിക സങ്കേതങ്ങള്‍
ഉപയോഗിച്ച് താഴേ
തട്ടില്‍ ഉള്ള
ഓഫീസുകളില്‍ നിന്നും
നേരിട്ട്
സെക്രട്ടേറിയറ്റില്‍
ഉടനടി വിവരം
ലഭിക്കത്തക്ക വിധം
സര്‍ക്കുലര്‍
പുറപ്പെടുവിക്കുമോ?
റവന്യു
കമ്മി
75.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിനാലാം
ധനകാര്യ കമ്മീഷന്
അവാര്‍ഡ് പ്രകാരം
2015-16 സാമ്പത്തിക
വര്‍ഷത്തില്‍ കേന്ദ്ര
ഗവണ്മെന്റ് റവന്യൂ
കമ്മി
നികത്തുന്നതിലേക്ക്
എത്ര കോടി രൂപ
അനുവദിച്ചു ; ഇതിനകം
നേടിയെടുത്തത് എത്ര;
(ബി)
2015-16
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
കണക്കാക്കപ്പെട്ട
റവന്യൂ കമ്മി എത്ര
കോടിരൂപയുടേതാണ്;
കേന്ദ്രം അനുവദിച്ച തുക
എന്തെല്ലാം
കാര്യങ്ങള്‍ക്കായാണ്
വിനിയോഗിച്ചത്;
(സി)
ഇന്നത്തെ
സ്ഥിതിയില്‍
തന്നാണ്ടിലെ റവന്യൂ
കമ്മി എത്ര കോടി രൂപ
ആയി ഉയരും; ധനകമ്മി
എത്ര ആയിരിക്കും
എന്നാണ്
പ്രതീക്ഷിക്കുന്നത് ;
(ഡി)
2011-12
വര്‍ഷം മുതല്‍ 2015-16
വര്‍ഷം വരെയുള്ള ഓരോ
വര്‍ഷവും ബഡ്ജറ്റില്‍
കണക്കാക്കിയിരുന്ന
റവന്യൂ കമ്മിയും
ധനകമ്മിയും പൊതുകടവും
അധികവിഭവ സമാകരണവും
മൂലധനചെലവും എത്ര കോടി
വീതമായിരുന്നു;
എന്നാലിവ ഓരോ വര്‍ഷവും
എത്ര കോടി
വീതമായിരുന്നു; സ്ഥിതി
വിവരക്കണക്കുകള്‍
വെളിപ്പെടുത്താമോ?
സംസ്ഥാനത്തിന്റെ കടബാദ്ധ്യത
76.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മാര്‍ച്ച്
അവസാനിക്കുമ്പോള്‍
സംസ്ഥാനത്തിന്റെ മൊത്തം
കടബാദ്ധ്യതകള്‍ എത്ര
കോടി
രൂപയായിരിക്കുമെന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്;
(ബി)
ഈ
കടബാദ്ധ്യതകളില്‍
2016-17 മുതലുള്ള അഞ്ച്
വര്‍ഷത്തില്‍ ഓരോ
വര്‍ഷവും കടവും പലിശയും
ഇനത്തില്‍
കൊടുത്തുതീര്‍ക്കേണ്ടതായ
തുക എത്ര കോടി രൂപ
വീതമായിരിക്കും;
2020-21 വരെയുള്ള ഓരോ
വര്‍ഷവും നിലവിലുള്ള
കടബാദ്ധ്യതകളില്‍
കൊടുത്തുതീര്‍ക്കേണ്ടുന്ന
മുതലും പലിശയും എത്ര;
വിശദമാക്കാമോ;
(സി)
നിലവിലുള്ള
കടബാധ്യതകളില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
വാങ്ങിയ മൊത്തം കടം
എത്ര; ഈ സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ നാളിതുവരെ
സംസ്ഥാനത്തിനുണ്ടായിരുന്ന
കടം എത്ര ആയിരുന്നു
എന്ന് വ്യക്തമാക്കുമോ?
ഇ ട്രാന്‍സഫര്‍ ഓഫ് മണി വഴി
പി.എഫ്,പെന്ഷന്
77.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
നിന്നും
ബോര്‍ഡ്/കോര്പ്പറേഷന്
എന്നീ
സ്ഥാപനങ്ങളിലേയ്ക്ക്
നിയമിക്കപ്പെടുന്നവര്‍ക്ക്
അവരുടെ
മാതൃസ്ഥാപനത്തിലേക്ക്
അയക്കുന്ന
പി.എഫ്,പെന്ഷന്
എന്നിവ ഇ ട്രാന്‍സഫര്‍
ഓഫ് മണി വഴി നടത്തുന്ന
കാര്യം
പരിഗണിക്കുമെന്ന്
ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
അങ്ങനെ ഉറപ്പ്
നല്‍കിയിട്ടും ഇപ്പോഴും
ഉയര്‍ന്ന ചാര്‍ജ്ജ്
നല്കി ഡിമാന്റ്
ഡ്രാഫ്റ്റ് മുഖേന
പണമിടപാട്
നടത്തുന്നതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
താഴ്ന്ന
വരുമാനക്കാരില്‍
നിന്നും ഉയര്‍ന്ന
നിരക്കിലെ ഡിമാന്റ്
ഡ്രാഫ്റ്റ് ഈടാക്കി
പണമയ്യക്കുന്നതിലെ
നീതിരാഹിത്യം
ബോധ്യമായിട്ടുണ്ടോ ;
(സി)
ഉറപ്പ് നല്കിയ
പ്രകാരമുള്ള നടപടി
എന്നുണ്ടാവുമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ യെ
ശക്തിപ്പെടുത്താന്‍ കര്‍മ്മ
പദ്ധതി
78.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കെ.എസ്.എഫ്.ഇ യെ
ശക്തിപ്പെടുത്തുന്നതിന്
കര്‍മ്മ പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
കെ.എസ്.എഫ്.ഇ
യുടെ നിക്ഷേപം ഇത് മൂലം
എത്ര കണ്ട്
വര്‍ദ്ധിക്കുകയുണ്ടായി;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
എടുത്തിട്ടുള്ളത്?
കാരുണ്യ ബനവലന്റ് ഫണ്ട്
79.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏറനാട്
നിയോജകമണ്ഡലത്തില്‍
2014-2016 വരെയുള്ള
കാലയളവില്‍ കാരുണ്യ
ബനവലന്റ് ഫണ്ടില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിനായി
സമര്‍പ്പിക്കപ്പെട്ടിട്ടുള്ള
എത്ര അപേക്ഷകള്‍
കെ.ബി.എഫ് സ്റ്റേറ്റ്
ലെവല്‍ കമ്മിറ്റിയില്‍
തീര്‍പ്പാക്കാതെ
നിലനില്‍ക്കുന്നുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സ്റ്റേറ്റ്
ലെവല്‍ കമ്മിറ്റിയില്‍
തീര്‍പ്പാക്കാതെ
നില്ക്കുന്ന
അപേക്ഷകളില്‍ ഏറനാട്
നിയോജകമണ്ഡലത്തില്‍
നിന്നുള്ള അപേക്ഷകരുടെ
പേര്, മേല്‍വിലാസം,
ഫയല്‍ നമ്പര്‍ എന്നിവ
ഉള്‍പ്പെടെയുള്ള
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
സ്റ്റേറ്റ്
ലെവല്‍ കമ്മിറ്റി
അംഗീകരിച്ചിട്ടും
ധനസഹായം വിതരണം
ചെയ്യാത്ത കേസുകള്‍
എത്ര; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; കാരുണ്യ
ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കാരുണ്യ ബെനവലന്റ് ഫണ്ട്
80.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നും സഹായത്തിനായി
സമര്‍പ്പിച്ച എത്ര
അപേക്ഷകള്‍ കോഴിക്കോട്
ജില്ലയില്‍ നിന്നുള്ളത്
തീര്‍പ്പാവാതെ
കിടപ്പുണ്ട് എന്നത്
വിശദമാക്കാമോ;
(ബി)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
സഹായധനം ലഭിക്കുന്നതിന്
വലിയ കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കോഴിക്കോട്
ജില്ലയില്‍ നിന്നും
അയച്ച അപേക്ഷകളില്‍
ഇനിയും ധനസഹായം
അനുവദിച്ചിട്ടില്ലാത്ത
എത്ര അപേക്ഷകള്‍ ഉണ്ട്
എന്നും എപ്പോള്‍
തീര്‍പ്പാക്കും എന്നും
വിശദമാക്കാമോ?
ബഡ്ജറ്റ് ചെലവും യഥാര്‍ത്ഥ
ചെലവും
81.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും പൊതുഭരണം,
റവന്യൂ, പോലീസ്,
നീതിനിര്‍വ്വഹണം,
നികുതി, ഫിനാന്‍സ്
തുടങ്ങിയ റെഗുലേറ്ററി
മേഖലകളിലെ ബഡ്ജറ്റില്‍
പ്രതീക്ഷിച്ച ചെലവും,
യഥാര്‍ത്ഥ ചെലവും എത്ര
വീതമാണെന്ന്
വിശദമാക്കാമോ;
(ബി)
2011-12
ലെ ചെലവിനെ അപേക്ഷിച്ച്
2014-15 വര്‍ഷത്തില്‍
ഓരോ ഇനത്തിലും എത്ര
ശതമാനം വര്‍ധന
നേടുകയുണ്ടായിട്ടുണ്ട്;
(സി)
2015-16
വര്‍ഷം
മേല്‍പ്പറഞ്ഞവയ്ക്ക്
ഓരോന്നിനും ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട തുക
2011-12-നെ അപേക്ഷിച്ച്
എത്ര ശതമാനം കൂടുതലാണ്;
യഥാര്‍ത്ഥ ചെലവ് എത്ര
ശതമാനമായി
വര്‍ദ്ധിക്കാന്‍
സാധ്യതയുണ്ട്;
വിശദമാക്കാമോ?
പതിനാലാം ധനകാര്യ കമ്മീഷന് -
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
82.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പതിനാലാം ധനകാര്യ
കമ്മീഷന് അവാര്‍ഡിന്റെ
ഭാഗമായി
നിര്‍ത്തലാക്കിയ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
എന്തൊക്കെയാണ്;
ഏതെല്ലാം
പദ്ധതികള്‍ക്ക്
കേന്ദ്രവിഹിതവും
സംസ്ഥാന വിഹിതവും
തമ്മിലുള്ള
അനുപാതത്തില്‍ മാറ്റം
വരുത്തിയിട്ടുണ്ട്;
കേന്ദ്രവിഹിതം
പകുതിയാക്കിയ
പദ്ധതികള്‍ ഏതെല്ലാം;
(ബി)
നിര്‍ത്തലാക്കിയതും,
കേന്ദ്രവിഹിതം പകുതി
ആക്കിയതുമായ പദ്ധതികള്‍
സംസ്ഥാനത്ത്
തുടര്‍ന്നും
നടപ്പാക്കുന്നതിന്
മൊത്തം എത്ര കോടി രൂപ
ആവശ്യമാണ്; പദ്ധതികള്‍
എല്ലാം സംസ്ഥാനത്ത്
തുടര്‍ന്നും
നടപ്പിലാക്കിയിട്ടുണ്ടോ;
തന്നാണ്ടില്‍ ഇതിനകം ഇൗ
പദ്ധതികള്‍ക്ക് വേണ്ടി
എന്തു തുക ചെലവഴിച്ചു ;
(സി)
പതിനാലാം
ധനകാര്യ കമ്മീഷന്
അവാര്‍ഡ് ആയി
ലഭിക്കുന്ന തുകയുടെ
എത്ര ശതമാനം വേണ്ടി
വരും ഇൗ പദ്ധതികള്‍
തുടര്‍ന്നും
നടപ്പിലാക്കാന്‍ ;
വിശദാംശം ലഭ്യമാക്കുമോ
?
ബേപ്പൂര്‍ മണ്ഡലം ആസ്തി വികസന
ഫണ്ട്
83.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
മണ്ഡലം എം.എല്‍.എയുടെ
2014-15-ലെ ആസ്തി വികസന
ഫണ്ടില്‍ നിന്നും 50
ലക്ഷം രൂപ മറ്റൊരു
എം,എല്‍.എ.യുടെ
പദ്ധതിക്കായി വക മാറ്റി
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഗുരുതരമായ പിഴവ്
കോഴിക്കോട്
ട്രഷറിയില്‍ എങ്ങനെ
സംഭവിച്ചു എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പിഴവ്
വരുത്തിയ
ഉദ്യോഗസ്ഥമാരുടെ
പേരില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ഡി)
വകമാറ്റിയ
ഫണ്ടിന് പകരം ബേപ്പൂര്‍
എം.എല്‍.എ.യുടെ
ഫണ്ടിലേക്ക് തുക
വകയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
അതിവര്‍ഷം കാരണമുള്ള അധിക
ദിനങ്ങള്‍ സര്‍വ്വീസായി
പരിഗണിക്കുന്നത് സംബന്ധിച്ച്
84.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
അതിവര്‍ഷം കാരണമുള്ള
അധിക ദിനങ്ങള്‍
സര്‍വ്വീസായി
പരിഗണിക്കണമെന്നുള്ള
ഹൈക്കോടതി നിര്‍ദ്ദേശം
പരിശോധിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
തീരുമാനം
എടുത്തിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പെരുമ്പാവൂര്‍
കൂവ്വപ്പടി ഗണപതി
വിലാസം ഹൈസ്കൂളില്‍
നിന്നും വിരമിച്ച
അദ്ധ്യാപകന് ശ്രീ. എം.
വി. മത്തായിക്ക്
എന്തൊക്കെ ആനുകൂല്യം
പുനര്‍
നിര്‍ണ്ണയിക്കാനാണ്
ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(സി)
81027/2015/പെന്ഷന്-ബി/ഫിനാന്‍സ്
നമ്പര്‍ ഫയല്‍
പരിശോധിച്ച് ധനകാര്യ
വകുപ്പ് തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
എല്ലാ
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
പ്രസ്തുത ആനുകൂല്യം
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
ബഡ്ജറ്റ്- മിച്ചം
85.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്തെങ്കിലും
കണക്കിനത്തില്‍
ബഡ്ജറ്റ് പാസ്സാക്കിയ
മുഴുവന്‍ തുകയും
ചെലവഴിക്കാന്‍ കഴിയാതെ
മിച്ചം വരുകയുണ്ടായോ ;
(ബി)
ഇപ്രകാരം
ധനകാര്യ വകുപ്പിന്
സറണ്ടര്‍ ചെയ്ത തുക
എത്രയാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(സി)
ഇപ്രകാരം
അടുത്ത വര്‍ഷത്തെ
കണക്കില്‍
ഉള്‍പ്പെടുത്താവുന്ന
സേവിംഗ്സ് എത്ര കോടി
രൂപയാണ് ?
ആസ്തിവികസന ഫണ്ട്
86.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തിവികസന
ഫണ്ടില്‍
പൂര്‍ത്തിയാക്കിയ
ജോലികള്‍ക്ക് പണം
ലഭിക്കുവാന്‍
വെെകുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍ മുഖേന
നിര്‍വ്വഹണം നടത്തുന്ന
പ്രവര്‍ത്തികള്‍ക്ക്
പണം ലഭിക്കുന്നതിന്
വെെകുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങള്‍ വഴി
നടപ്പാക്കുന്ന
പ്രവര്‍ത്തികള്‍ക്ക്
എത്ര ശതമാനം തുകയാണ്
മുന്‍കൂര്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
തദ്ദേശസ്വയംഭരണ
വകുപ്പുവഴിയും
പൊതുമേഖലാസ്ഥാപനങ്ങള്‍
വഴിയുമുള്ള
പ്രവര്‍ത്തികള്‍ക്ക്
ഏതുവിധേനയാണ്
ബില്ലുകള്‍
നല്‍കേണ്ടതെന്നും ഇതിന്
പണം ലഭിക്കുവാന്‍ എത്ര
കാലതാമസമാണ്
ഉണ്ടാകുന്നതെന്നും
വെളിപ്പെടുത്തുമോ?
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്താനുള്ള
പദ്ധതികള്‍
87.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടുത്ത
കേന്ദ്ര ബഡ്ജറ്റില്‍
ഉള്‍പ്പെടുത്താനുള്ള
കേരളത്തിലെ പദ്ധതികള്‍
ഏതെല്ലാമെന്ന് കാണിച്ച്
കേന്ദ്ര സര്‍ക്കാരിനെ
സമീപിച്ചിരുന്നുവോ;
(ബി)
സംസ്ഥാനം മുന്‍ഗണന
നല്‍കിയിരിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്തിന്റെ മൊത്തം കടം
88.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര തവണകളിലായി
കടപ്പത്രങ്ങള്‍ വഴി
എത്ര കോടി രൂപ
സമാഹരിച്ചിട്ടുണ്ട്;
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്നും മറ്റുമായി
വായ്പയെടുത്ത തുക എത്ര;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
ഉണ്ടായിരുന്ന
സംസ്ഥാനത്തിന്റെ മൊത്തം
കടം എത്ര; 2016
മാര്‍ച്ച് 31
ആകുമ്പോള്‍ ഈ കടം
ഇന്നത്തെ നിലയില്‍ എത്ര
കോടിയായി
വര്‍ദ്ധിക്കും;
(സി)
നിലവിലുള്ള
കടം മുതല്‍ ഇനത്തിലും
അതിന്റെ മുതലും പലിശയും
ഉള്‍പ്പെടെയും അടുത്ത
അഞ്ച് വര്‍ഷങ്ങളിലായി
ഓരോ വര്‍ഷവും തിരിച്ച്
നല്കേണ്ടതായിവരുന്ന തുക
എത്ര കോടി
വീതമായിരിക്കുമെന്ന്
വ്യക്തമാക്കുമോ?
എ.ഡി.എഫ്.
പ്രൊപ്പോസലുകളുടെ ഭരണാനുമതി
89.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-2016
വര്‍ഷത്തില്‍ ആസ്തി
വികസന ഫണ്ടു വഴി
നടപ്പാക്കുന്നതിനായി
എം.എല്‍.എ.മാര്‍
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങളില്‍,
തദ്ദേശസ്വയംഭരണ വകുപ്പു
വഴി അനുമതി നല്‍കേണ്ട
ഫയലുകള്‍ ധനകാര്യ
വകുപ്പില്‍ നിന്നും
സോഫ്റ്റ്വെയര്
സംവിധാനം വഴി
തദ്ദേശസ്വയംഭരണ
വകുപ്പിന് അയച്ച്
ആഴ്ചകള്‍
പിന്നിട്ടിട്ടും
പ്രസ്തുത ഇ- ഫയലുകള്‍
ഓപ്പണ്‍ ചെയ്യുന്നതിനോ,
നടപടികള്‍
സ്വീകരിക്കുന്നതിനോ
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതികള്‍ക്ക്
ഭരണാനുമതി ലഭിക്കുവാന്‍
വളരെ കുറച്ച് സമയം
മാത്രം ബാക്കി
നില്ക്കുന്ന
സമയത്തുണ്ടായ ഈ
ഗുരുതരമായ കാലതാമസവും
സാങ്കേതിക തടസ്സവും
ഒഴിവാക്കുന്നതിനും
ഇത്തരം എ.ഡി.എഫ്.
പ്രൊപ്പോസലുകളുകള്
അടിയന്തിരമായി
പരിഗണിച്ച് ഭരണാനുമതി
നല്‍കുന്നതിനും സത്വര
നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.എഫ്.ഇ.
ബജറ്റ് വിഹിതം
90.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ബജറ്റുകളിലൂടെയും
കേരള സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
ഏന്റര്‍പ്രൈസസ് വഴിയും
കെ.എഫ്.സി. വഴിയും
നടപ്പിലാക്കാന്‍
ഉദ്ദേശിച്ച
കാര്യങ്ങളില്‍ അതത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതെല്ലാമാണ്;
ഓരോ ബജറ്റ്
പ്രസംഗത്തിലെയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് ബജറ്റുകളിലായി
കേരള സ്റ്റേറ്റ്
ഫിനാന്‍ഷ്യല്‍
എന്റര്‍പ്രൈസസിനും
കെ.എഫ്.സി.യ്ക്കും
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയില്‍ എത്രശതമാനം
പിന്‍വലിച്ചു; ഇതില്‍
ഇപ്പോള്‍ ട്രഷറി
അക്കൗണ്ടില്‍ ബാക്കി
നില്പ്പുള്ള തുക എത്ര;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്ര വീതമായിരുന്നു;
വിശദമാക്കാമോ?
എം.എല്‍.എ
ആസ്തി വികസന ഫണ്ട്
91.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുനലൂര്‍
നിയോജകമണ്ഡലത്തില്‍
നിന്നും എം.എല്‍.എ
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
2012-13, 2013-14,
2014-15, 2015-16 എന്നീ
സാമ്പത്തികവര്‍ഷങ്ങളില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികള്‍,
അനുവദിച്ച തുക,
ഭരണാനുമതിയുടെ
വിശദാംശങ്ങള്‍ എന്നിവ
ഇനം തിരിച്ച്
ലഭ്യമാക്കുമോ;
വനം
വകുപ്പ് പദ്ധതികൾ
92.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ബഡ്ജറ്റുകളിലൂടെയും
വനം വകുപ്പ് വഴി
നടപ്പിലാക്കുന്നതിന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതൊക്കെയാണ്;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലെയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
വനം വകുപ്പിന്
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
പിന്‍വലിച്ചു; ഇതില്‍
ഇപ്പോള്‍ ട്രഷറി
അക്കൗണ്ടില്‍
ബാക്കിയുള്ള തുക എത്ര;
(സി)
ഓരോ
വര്‍ഷവും റി
അപ്രോപ്രിയേഷന്‍ വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്ര വീതമായിരുന്നു;
വിശദമാക്കാമോ?
വനം
വകുപ്പിലെ ഡ്രൈവര്‍മാരുടെയും
ബോട്ട് ഡ്രൈവര്‍മാരുടെയും
ശമ്പളപരിഷ്കരണം
93.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനം
വകുപ്പിലെ
ഡ്രൈവര്‍മാരുടെയും
ബോട്ട്
ഡ്രൈവര്‍മാരുടെയും
യോഗ്യത
ഉയര്‍ത്തുന്നതിനും
കോമണ്‍ കാറ്റഗറിയില്‍
നിന്നു മാറ്റി പരിശീലനം
നല്കി നിയമനം
നടത്തുന്നതിനും
തീരുമാനിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
, ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത തസ്തികയിലെ
ജീവനക്കാരുടെ ശമ്പള
സ്കെയില്‍
ഉയര്‍ത്തുന്നതിന്
പത്താം ശമ്പള കമ്മീഷന്
ശിപാര്‍ശ
നല്‍കിയിരുന്നോ;
(സി)
കമ്മീഷന്
ശിപാര്‍ശ ചെയ്ത
പ്രകാരമുള്ള ശമ്പളമാണോ
പ്രസ്തുത
ജീവനക്കാര്‍ക്ക് ശമ്പള
പരിഷ്കരണ ഉത്തരവ്
പ്രകാരം
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ഇല്ലായെങ്കില്‍,
പ്രസ്തുത തസ്തികകളുടെ
യോഗ്യത
ഉയര്‍ത്തിയതിന്റെ
അടിസ്ഥാനത്തിലുള്ള
ശമ്പള സ്കെയില്‍
അനുവദിച്ച്
നല്‍കിയിട്ടുള്ളത് ടി
പരിഷ്കരണ ഉത്തരവിലെ
അപാകം ആണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍, പ്രസ്തുത
അപാകം പരിഹരിച്ച്
കമ്മീഷന് ശിപാര്‍ശ
ചെയ്ത പ്രകാരമുള്ള
ശമ്പള സ്കെയില്‍
അനുവദിച്ച് നല്കാന്
നടപടി സ്വീകരിയ്ക്കുമോ?
കേരള
സംസ്ഥാന സ്വയം സംരംഭക വികസന
മിഷന്
94.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സ്വയം സംരംഭക
വികസന മിഷന് പദ്ധതി ഈ
സര്‍ക്കാര്‍ ഏത്
വര്‍ഷത്തെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചു;
(ബി)
ഒരു
തദ്ദേശസ്ഥാപനത്തില്‍
നിന്ന് എത്ര യുവാക്കളെ
വീതം തെരഞ്ഞെടുത്തു;
എത്ര പേര്‍ക്ക്
പരിശീലനം നല്കി;
ഇതില്‍ നിന്നും
അഞ്ചില്‍ കുറയാത്ത
അംഗങ്ങള്‍ ചേര്‍ന്ന്
എത്ര ചെറുകിട-മെട്രോ
വ്യവസായ
സംരംഭങ്ങള്‍ക്ക് രൂപം
നല്‍കുമെന്നായിരുന്നു
പ്രഖ്യാപനം
നടത്തിയിരുന്നത്;
ബഡ്ജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം
കെ.എഫ്.സി. എത്ര
സംരംഭകര്‍ക്ക് സഹായം
നല്കുകയുണ്ടായി;
കെ.എഫ്.സി. നല്കിയ
പലിശരഹിത വായ്പ എത്ര;
ജില്ല തിരിച്ച് അവയുടെ
എണ്ണം വ്യക്തമാക്കാമോ;
മാനേജീരിയല്‍
സബ്സിഡിയായി നല്കിയ
തുക എത്ര;
(ഡി)
ഒരു
ലക്ഷം പേര്‍ക്ക്
പുതുതായി തൊഴില്‍
ലഭിക്കും എന്ന്
പ്രഖ്യാപിച്ച് നടത്തിയ
ഈ പദ്ധതി വഴി എത്ര
പേര്‍ക്ക് തൊഴില്‍
ലഭിച്ചു;
(ഇ)
ഈ
പദ്ധതി
പ്രഖ്യാപിച്ചതിനുശേഷം
പദ്ധതിയുടെ
ഉദ്ഘാടനത്തിനും
പരസ്യങ്ങള്‍ക്കും
മറ്റുമായി നാളിതുവരെ
സര്‍ക്കാര്‍ ഖജനാവില്‍
നിന്ന് ചെലവായ തുക
എത്ര?
കേരള
അടിസ്ഥാന സൗകര്യ വികസന ഫണ്ട്
ബോര്‍ഡ്
95.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
ബജറ്റില്‍ പ്രഖ്യാപിച്ച
2000 കോടി രൂപ കേരള
അടിസ്ഥാന സൗകര്യ വികസന
ഫണ്ട് ബോര്‍ഡിന്
മൂലധനമായി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എപ്പോള്‍;
(ബി)
ബോര്‍ഡിന്റെ
പെയ്ഡ് ക്യാപിറ്റല്‍
നിലവില്‍ എത്ര;
ബോര്‍ഡിന്റെ ഘടനയും
പ്രവര്‍ത്തനവും
സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
ബോര്‍ഡ്
നാളിതുവരെ
പൊതുവിപണിയില്‍ നിന്നും
ശേഖരിച്ച തുക എത്ര; ഈ
നിക്ഷേപങ്ങള്‍ക്ക്
പ്രഖ്യാപിച്ച നികുതി
ഇളവുകള്‍
ഏന്തൊക്കെയാണ്;
(ഡി)
ബോര്‍ഡിന്
കീഴില്‍ നിലവില്‍
ഏതെല്ലാം അടിസ്ഥാന
സൗകര്യവികസന പദ്ധതികള്‍
നടപ്പിലാക്കുന്നു
എന്നും പുതുതായി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ
;
(ഇ)
ബോര്‍ഡുവഴി
എത്ര കോടി രൂപ
മൂലധനമായി ഉപയോഗിച്ച്
2015-16-ല്‍ എത്ര
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ട്
എന്നു അറിയിക്കുമോ ?
പ്രീ-ബഡ്ജറ്റ്
ചര്‍ച്ചകള്‍
96.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തേക്കുള്ള
ബഡ്ജറ്റിന് രൂപം
നല്‍കുന്നതിന്റെ
ഭാഗമായി മുഖ്യമന്ത്രി
നേരിട്ട് നടത്തിയ
പ്രീ-ബഡ്ജറ്റ്
ചര്‍ച്ചകള്‍
ഏതൊക്കെയാണ്;
(ബി)
ഏതെല്ലാം
സംഘടനകളും
വ്യക്തികളുമായി
മുഖ്യമന്ത്രി നേരിട്ട്
ചര്‍ച്ച
നടത്തുകയുണ്ടായിട്ടുണ്ട്;
(സി)
ബഡ്ജറ്റില്‍
പരിഗണിക്കുന്നതിലേക്ക്
എത്ര നിര്‍ദ്ദേശങ്ങള്‍
രേഖാമൂലം
ലഭിച്ചിട്ടുണ്ട്?
വിദേശ
വായ്പ
97.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം വിവിധ
വകുപ്പുകളിലെ ഏതെല്ലാം
പദ്ധതികള്‍ക്ക് വിദേശ
വായ്പ
ലഭ്യമായിട്ടുണ്ട്; ഓരോ
പദ്ധതിയുടേയും
വിശദാംശങ്ങളും ലഭ്യമായ
തുകയും ഫണ്ടിംഗ്
ഏജന്‍സികളുടെ പേരും
വ്യക്തമാക്കാമോ;
(ബി)
പുതിയ
ഏതെല്ലാം
പദ്ധതികള്‍ക്ക് വിദേശ
ഫണ്ടിംഗ്
ഏജന്‍സികളുമായി
ധനസഹായത്തിന് കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ട്;
പദ്ധതികളുടെ
വിശദാംശങ്ങളും ആവശ്യമായ
തുകയും ഫണ്ടിംഗ്
ഏജന്‍സികളുടെ പേരും
വ്യക്തമാക്കാമോ;
(സി)
പുതുതായി
വിദേശ സഹായം വാങ്ങാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ ഏതെല്ലാം;
ആയതിന് സ്വീകരിച്ച്
വരുന്ന തുടര്‍നടപടികള്‍
എന്തെല്ലാം
വ്യക്തമാക്കാമോ?
(ഡി)
ഏതെല്ലാം
വിദേശ വായ്പകള്‍ ആണ്
ഇപ്പോള്‍ തിരിച്ചടച്ചു
കൊണ്ടിരിക്കുന്നത്;
പദ്ധതിയുടെ പേര്,
വായ്പാത്തുക, ഫണ്ടിംഗ്
ഏജന്‍സി എന്നിവ
വ്യക്തമാക്കാമോ?
ആസ്തി
വികസന ഫണ്ട് പദ്ധതി പ്രകാരം
ചെലവഴിച്ച തുക
98.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
വര്‍ഷം അഞ്ച് കോടിയില്‍
കവിയാത്ത മേജര്‍
വര്‍ക്കുകള്‍
ഏറ്റെടുക്കത്തക്ക വിധം,
അഞ്ച് വര്‍ഷം കൊണ്ട് 25
കോടി വീതം ഓരോ അസംബ്ലി
മണ്ഡലത്തിലും
ലഭിക്കുന്ന നിലയില്‍
പ്രഖ്യാപിച്ച നിയോജക
മണ്ഡലം ആസ്തി വികസന
ഫണ്ട് പദ്ധതിയിന്‍
കീഴില്‍ നാളിതുവരെ ഓരോ
വര്‍ഷവും ട്രഷറിയില്‍
നിന്നും പിന്‍വലിച്ച
തുക എത്ര കോടി വീതമാണ്
എന്ന് വ്യക്തമാക്കാമോ;
(ബി)
2012-13,
2013-14, 2014-15 എന്നീ
വര്‍ഷങ്ങളില്‍ ആസ്തി
വികസന ഫണ്ടിലേക്ക്
മാറ്റിവച്ച തുക എത്ര
കോടി വീതമായിരുന്നു
എന്ന് അറിയിക്കുമോ;
(സി)
പിന്നിട്ട
നാല് വര്‍ഷം
കൊണ്ട്ചെലവഴിക്കേണ്ടിയിരുന്ന
2820 കോടി രൂപയുടെ
പദ്ധതി
നടപ്പിലാക്കുകയും
ട്രഷറിയില്‍ നിന്നും
തുക
പിന്വലിക്കുകയുമുണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ?
ആസ്തി
വികസന ഫണ്ടിലെ പദ്ധതികള്‍
99.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറനാട്
നിയോജകമണ്ഡലത്തില്‍
2011-16 വരെയുള്ള
കാലയളവില്‍ ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതിക്കായി
നിര്‍ദ്ദേശിക്കപ്പെട്ട
പദ്ധതികള്‍
ഏതെല്ലാമാണെന്നും
ഓരോന്നിനും അനുവദിച്ച
തുക എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി ലഭിക്കാന്‍
എത്ര പ്രവൃത്തികള്‍
ശേഷിക്കുന്നുണ്ടെന്നും
ഇവ ഏതെല്ലാം
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ഗതാഗത
വകുപ്പ് പ്രഖ്യാപിച്ച
പദ്ധതികള്‍
100.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ
ബഡ്ജറ്റുകളിലൂടെയും
ഗതാഗത വകുപ്പ്
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതൊക്കെയാണ്;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലേയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
ഗതാഗത വകുപ്പിനായി
വകയിരുത്തപ്പെട്ട
പദ്ധതി തുകയും, അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും,
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്രശതമാനം
പിന്‍വലിച്ചു;ഇതിൽ
ഇപ്പോൾ ട്രഷറി
അക്കൗണ്ടില്‍
ബാക്കിയുള്ള തുക എത്ര;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്രവീതമായിരുന്നു;
വിശദമാക്കുമോ ?
കായിക
വകുപ്പ് നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച പദ്ധതിയും
ബഡ്ജറ്റ് വിഹിതവും
101.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ബഡ്ജറ്റുകളിലൂടെയും
കായിക വകുപ്പ് വഴി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതൊക്കെയാണ്;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലെയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
കായിക വകുപ്പിന്
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
പിന്‍വലിച്ചു; ഇപ്പോള്‍
ട്രഷറി അക്കൗണ്ടില്‍
ബാക്കിനില്‍പ്പുള്ള തുക
എത്രയാണ്;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്ര വീതമായിരുന്നു;
വിശദമാക്കാമോ?
വിവിധ
ഫണ്ടുകള്‍ക്കായി വകയിരുത്തിയ
തുക
102.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
തൊഴില്‍
സംരംഭകര്‍ക്കായി
2015-16 വര്‍ഷ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
ക്രെഡിറ്റ് ഗ്യാരണ്ടി
ഫണ്ട്, സീഡ് ഫണ്ട്,
ഏയ്ഞ്ചല്‍ ഫണ്ട്,
ഇന്‍കുബേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ചലഞ്ച് ഫണ്ട്
എന്നിവയ്ത്ത്
ബഡ്ജറ്റില്‍
വകയിരുത്തിയിരുന്ന തുക
എത്ര; വകയിരുത്തിയ
ഫണ്ടില്‍ നിന്ന് ഇതിനകം
പിന്‍വലിച്ച തുക എത്ര;
(ബി)
ഏതെല്ലാം
ഫണ്ടുകള്‍ ഇതിനകം
രൂപീകരിക്കുകയുണ്ടായി;
(സി)
വ്യവസായ
ഇന്‍കുബേറ്ററുകള്‍
സ്ഥാപിക്കുന്നതിന്
വകയിരുത്തപ്പെട്ട തുക
എത്ര; പിന്‍വലിച്ച തുക
എത്ര;
(ഡി)
സര്‍വ്വകലാശാലകളില്‍
ഇന്‍കുബേഷന്‍
സപ്പോര്‍ട്ട്
സെന്ററുകള്‍
നടത്തുന്നതിന് മൊത്തം
വകയിരുത്തപ്പെട്ട തുക
എത്ര; ഇതിനകം
പിന്‍വലിച്ച തുക എത്ര;
(ഇ)
സ്റ്റാര്‍ട്ട്
അപ്പുകള്‍ക്ക്
പെര്‍ഫോമന്‍സ്
ലിങ്ക്സ് സപ്പോര്‍ട്ട്
സ്ക്കീം പദ്ധതി
നടപ്പാക്കാന്‍
വകയിരുത്തിയ തുക എത്ര;
ഇതിനകം പിന്‍വലിച്ച തുക
എത്രയാണെന്ന്
വെളിപ്പെടുത്തുമോ ?
സഹകരണ
വകുപ്പ്ബഡ്ജറ്റു് വിഹിതം
103.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ബഡ്ജറ്റുകളിലൂടെയും
സഹകരണ വകുപ്പ് വഴി
നടപ്പിലാക്കുന്നതിന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണമായും നടപ്പില്‍
വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതൊക്കെയാണ്;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലേയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
സഹകരണ വകുപ്പിന്
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്രശതമാനം
പിന്‍വലിച്ചു; ഇതില്‍
ഇപ്പോള്‍ ട്രഷറി
അക്കൗണ്ടില്‍
ബാക്കിയുള്ള തുക എത്ര;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്ര വീതമായിരുന്നു;
വിശദമാക്കാമോ?
പദ്ധതി
വിഹിതം
104.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തേക്കുള്ള
പദ്ധതി വിഹിതം എത്ര
കോടിയുടേതാണ്;
(ബി)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും
കണക്കാക്കപ്പെട്ട
പദ്ധതി വിഹിതം
എത്രയായിരുന്നു;
(സി)
ഓരോ
വര്‍ഷവും
കണക്കാക്കപ്പെട്ട
പദ്ധതി വിഹിതത്തിന്റെ
എത്ര ശതമാനം തുക
യഥാര്‍ത്ഥത്തില്‍
പിന്‍വലിക്കുകയും
ചെലവഴിക്കുകയും
ചെയ്തിട്ടുണ്ട്;
(ഡി)
മേല്പറഞ്ഞ
വര്‍ഷങ്ങളില്‍ പദ്ധതി
തുക ഇനത്തില്‍
പിന്‍വലിച്ച തുകയില്‍
ഇപ്പോഴും ചെലവഴിക്കാതെ
ട്രഷറിയില്‍ വിവിധ
അക്കൗണ്ടുകളിലായി
കിടക്കുന്ന തുക മൊത്തം
എത്ര കോടിയാണ്;
(ഇ)
കേന്ദ്രസഹായം,
സംസ്ഥാന നികുതി വരുമാനം
തുടങ്ങി ഏതെല്ലാം
ഇനത്തില്‍ എത്ര ശതമാനം
അധിക വരുമാനം
പ്രതീക്ഷിച്ചുകൊണ്ടാണ്
2016-17 ലെ പദ്ധതി തുക
വര്‍ദ്ധിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
സംസ്ഥാന
നികുതി വരുമാനത്തിലെ
തുടർച്ചയായുള്ള
കുറവിന്റെ
പശ്ചാത്തലത്തില്‍ കൂടിയ
നിലയിൽ വരുമാനം
പ്രതീക്ഷിച്ചതും
അപ്രകാരം പദ്ധതിക്ക്
രൂപം നല്കിയതും എന്തു
കൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ജി)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും സംസ്ഥാന
വാര്‍ഷിക പദ്ധതിയ്ക്ക്
കേന്ദ്ര ഗവണ്മെന്റില്
നിന്ന് പ്രതീക്ഷിച്ച
വരുമാനവും
യഥാര്‍ത്ഥത്തില്‍
ലഭിച്ച വരുമാനവും എത്ര
കോടി വീതമായിരുന്നു;
ഓരോ വര്‍ഷവും പിന്നിട്ട
വര്‍ഷത്തിന്റെ എത്ര
ശതമാനം
വര്‍ദ്ധനയുണ്ടായി;
2016-17 ല്‍ ഈ വര്‍ദ്ധന
എത്ര ശതമാനം കൂടുതലായി
പ്രതീക്ഷിക്കുന്നു?
സഞ്ചിത
നിധിയില്‍ നിന്നും
പിന്‍വലിച്ച തുകകള്‍
105.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ
കാലയളവില്‍ ഓരോ
സാമ്പത്തിക വര്‍ഷവും,
സാമ്പത്തിക
വര്‍ഷത്തിന്റെ അവസാന
മാസം സഞ്ചിത നിധിയില്‍
നിന്നും പിന്‍വലിച്ച
തുക എത്ര കോടി
വീതമായിരുന്നു;
(ബി)
പ്രസ്തുത
തുക അതാത് വര്‍ഷത്തെ
ബഡ്ജറ്റ് എസ്റ്റിമേറ്റ്
ചെയ്ത പദ്ധതി തുകയുടെ
എത്ര ശതമാനം
വീതമായിരുന്നു;
(സി)
സാമ്പത്തിക
വര്‍ഷത്തിന്റെ അവസാന
ആഴ്ചയിലെ പ്രവൃത്തി
ദിവസങ്ങളില്‍
പിന്‍വലിച്ച തുകകള്‍,
ട്രഷറി സേവിംങ്ങ്
ബാങ്ക് അക്കൗണ്ടുകളിലോ,
മറ്റ് ബാങ്ക്
അക്കൗണ്ടുകളിലോ
നിലനിര്ത്തുകയായിരുന്നുവോ;എങ്കില്‍,
ഓരോ വര്‍ഷവും അത് എത്ര
കോടി വീതമായിരുന്നു?
തുറമുഖ
വകുപ്പിന് വകയിരുത്തപ്പെട്ട
പദ്ധതിതുകയും ചെലവഴിച്ച
തുകയും
106.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ബഡ്ജറ്റുകളിലൂടെയും
തുറമുഖ വകുപ്പു വഴി
നടപ്പിലാക്കുന്നതിന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്രയാണ്; അവ ഏതൊക്കെ;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലെയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
തുറമുഖ വകുപ്പിന്
വകയിരുത്തപ്പെട്ട
പദ്ധതിതുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
പിന്‍വലിച്ചു; ഇതില്‍
ഇപ്പോള്‍ ട്രഷറി
അക്കൗണ്ടില്‍
ബാക്കിയുള്ള തുക എത്ര:
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി വക
മാറ്റി ചെലവഴിച്ചിരുന്ന
തുക എത്ര
വീതമായിരുന്നു;
വിശദമാക്കാമോ?
സംസ്ഥാന
സംരംഭക വികസന മിഷന് പദ്ധതി
107.
ശ്രീ.വര്‍ക്കല
കഹാര്‍
,,
സണ്ണി ജോസഫ്
,,
ആര് . സെല്‍വരാജ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സംരംഭക വികസന മിഷന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ ?
തിരൂര്‍
നിയോജക മണ്ഡലത്തില്‍
നടപ്പാക്കിയ പദ്ധതികള്‍
108.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തിരൂര്‍
നിയോജക മണ്ഡലത്തില്‍
ധനവകുപ്പ് മുഖാന്തിരം
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയാണെന്നും, ഓരോ
പദ്ധതിക്കും ഇതേവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്
എന്നതിന്റെ കണക്കും
ലഭ്യമാക്കുമോ?
കേന്ദ്ര
ബജറ്റ്-സംസ്ഥാന സര്‍ക്കാര്‍
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങള്‍
109.
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.വി.വിജയദാസ്
,,
എം.ചന്ദ്രന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കേന്ദ്ര ബജറ്റുകള്‍
സംസ്ഥാനത്തെ
സംബന്ധിച്ചിടത്തോളം
അവഗണനാപരമായിരുന്നുവോ;
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ
കേന്ദ്രബജറ്റ്
സംസ്ഥാനത്തെ
സംബന്ധിച്ച് എന്തെല്ലാം
നിലയിലുള്ള അവഗണനയാണ്
സൃഷ്ടിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
കേന്ദ്ര ബജറ്റിലും
സംസ്ഥാനത്തിന്റെ
പ്രമുഖമായ എന്തെല്ലാം
ആവശ്യങ്ങളായിരുന്നു
അവഗണിക്കപ്പെട്ടിരുന്നത്;
(സി)
പ്രസ്തുത
ആവശ്യങ്ങള്‍ ഉള്‍പ്പെടെ
2016-17 ബജറ്റില്‍
ഉള്പ്പെടുത്തിക്കിട്ടുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
2016-17
സാമ്പത്തിക
വര്‍ഷത്തേക്കുള്ള
കേന്ദ്ര ബജറ്റില്‍
പരിഗണിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ട്;
പുതുതായി
സമര്‍പ്പിക്കപ്പെട്ട
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കാമോ?
കാരുണ്യ
ചികിത്സാ സഹായ പദ്ധതി
110.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുരുതരമായ
വിവിധതരം രോഗങ്ങള്‍ക്ക്
സാമ്പത്തിക സഹായം
ലഭിക്കുന്നതിന് കാരുണ്യ
ചികിത്സാ സഹായ പദ്ധതി
പ്രകാരം
അപേക്ഷിച്ചവരില്‍
ഇനിയും സഹായം നല്‍കാത്ത
എത്ര കേസ്സുകള്‍
ഉണ്ടെന്നു പറയാമോ;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭിക്കുമോ;
(ബി)
എന്തുകൊണ്ടാണ്
സഹായം
അനുവദിക്കുന്നതിന്
ഇനിയും കാലതാമസം
നേരിടുന്നത് എന്നു
വ്യക്തമാക്കാമോ;
(സി)
സാമ്പത്തിക
സഹായം യഥാസമയം
ലഭിക്കാത്തതുമൂലം
ഗുരുതരമായ രോഗം
പിടിപെട്ടവരും
ചികിത്സിക്കാന്‍
പണമില്ലാത്തവരുമായ
ഒട്ടേറെ രോഗികള്‍
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
111.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ട്
കൂടുതല്‍ ഗുരുതരമായ
രോഗങ്ങളെക്കൂടി
ഉള്‍പ്പെടുത്തി
വിപുലീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
സങ്കീര്‍ണ്ണതകള്‍
പരിഗണിച്ച് അതാതു
ആശുപത്രി വഴി നേരിട്ട്
അപേക്ഷ
സ്വീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കാരുണ്യ
ചികിത്സാ പദ്ധതി
112.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ലോട്ടറി വില്പനയിലൂടെ
ഇതുവരെ എന്ത് തുക
സമാഹരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കാരുണ്യചികിത്സാ
പദ്ധതിയിലൂടെ
നിര്‍ദ്ധനരായ
രോഗികള്‍ക്ക് എന്ത് തുക
വിതരണം ചെയ്തിട്ടുണ്ട്;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ടു കുടിശ്ശിക
കൊടുത്തുതീര്‍ക്കാനുണ്ടോ;
ഉണ്ടെങ്കില്‍ സർക്കാർ-
സ്വകാര്യ
ആശുപത്രികള്‍ക്ക്
എന്ത് തുക വീതം
കൊടുത്തു
തീര്‍ക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
യഥാസമയം
ചികിത്സാ തുക
ലഭിക്കാത്തതുമൂലം എത്ര
സ്വകാര്യ ആശുപത്രികള്‍
ഈ പദ്ധതിയില്‍ നിന്നും
ഇതുവരെ
പിന്മാറിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
കാരുണ്യ
ബനവലന്റ് പദ്ധതി
113.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് പദ്ധതിയില്‍
അപേക്ഷ നല്കിയവരില്
നിന്നും ഉത്തരവിന്
കാത്ത് നില്‍ക്കാതെ
ആശുപത്രി അധികൃതര്‍
ബില്ലടയ്ക്കാന്‍
നിര്‍ബന്ധിക്കുന്നതായും
ബ്ലാങ്ക് ചെക്കുകള്‍
വാങ്ങിവെക്കുന്നതായുമുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കാരുണ്യ
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടും ആശുപത്രി
ബില്ലടയ്ക്കേണ്ടി വന്ന
എത്ര പേര്‍ക്ക് തുക
തിരിച്ച്(റീഇമ്പേര്സ്)
നല്‍കാനുണ്ട് :
(ഡി)
റീ
ഇമ്പേര്സ്
ചെയ്യുന്നതിലെ
കാലതാമസത്തിനുള്ള
കാരണങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ഇ)
തുക
എന്നത്തേയ്ക്ക് മടക്കി
നല്‍കാനാകുമെന്ന്
വിശദമാക്കാമോ?
സംസ്ഥാന
വാര്‍ഷിക പദ്ധതി അടങ്കല്‍
തുകയും ചെലവഴിക്കലും
114.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ സംസ്ഥാന
വാര്‍ഷിക പദ്ധതിയുടെ
മൊത്തം അടങ്കല്‍ തുക
എത്ര കോടി ആയിരുന്നു;
വിവധ വകുപ്പുകള്‍
ഓരോന്നിനും
നിശ്ചയിക്കപ്പെട്ട
അടങ്കല്‍ എത്ര ;
(ബി)
വാര്‍ഷിക
പദ്ധതി ഓരോ
ക്വാര്‍ട്ടറിലും എത്ര
ശതമാനം വീതം
ചെലവഴിക്കേണ്ടതായിട്ടുണ്ട്
; ഇത് സംബന്ധമായ
തീരുമാനം എന്തായിരുന്നു
;
(സി)
വാര്‍ഷിക
പദ്ധതി അടങ്കലിന്റെ
എത്ര ശതമാനം ആദ്യ
ക്വാര്‍ട്ടറില്‍
ചെലവഴിച്ചു ; രണ്ടാം
ക്വാര്‍ട്ടറില്‍
ചെലവഴിച്ചത് എത്ര
ശതമാനം, മൂന്നാം
ക്വാര്‍ട്ടറില്‍
ചെലവഴിച്ചത് എത്ര
ശതമാനം, 2015 ജനുവരി 31
ന്റെ കണക്കുകള്‍
പ്രകാരം മൊത്തം
അടങ്കലിന്റെ എത്ര
ശതമാനം വീതം
ചെലവഴിച്ചു;
(ഡി)
ഓരോ
വകുപ്പ് തിരിച്ച്
അതിന്റെ അടങ്കല്‍
തുകയും അടങ്കലിന്റെ
എത്ര ശതമാനം തുക
ചെലവഴിക്കുകയുണ്ടായിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ ?
കാരുണ്യ
ബനവലന്റ് പദ്ധതിപ്രകാരം
സ്വകാര്യ ആശുപത്രികള്‍ക്ക്
നല്കുവാനുള്ള തുക
115.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാവപ്പെട്ടവര്‍ക്ക്
ചെലവേറിയ
ചികിത്സനടത്തുന്നതിന്
സഹായം ലക്ഷ്യമിട്ട
കാരുണ്യ ലോട്ടറി
നടത്തിപ്പുവഴി ഇതു വരെ
എത്ര കോടി രൂപയാണ്
ലഭിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
തുകയില്‍ നിന്നും
കാരുണ്യ ബനവലന്റ് സ്കീം
പ്രകാരം എത്ര പേര്‍ക്ക്
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കാമോ; ഇതില്‍
സ്വകാര്യ ആശുപത്രികളിലെ
ചികിത്സയ്ക്ക്
അനുവദിച്ച തുക
എത്രയാണ്; ബാക്കി തുക
എന്തിനുപയോഗിച്ചു എന്ന്
വിശദമാക്കുമോ;
(സി)
എത്ര
സ്വകാര്യ ആശുപത്രികളിലെ
ഏതൊക്കെ വിഭാഗം
ചികിത്സകളാണ് കാരുണ്യ
ബനവലന്റ്
പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്;
പട്ടിക ലഭ്യമാക്കാമോ;
(ഡി)
കാരുണ്യ
ബനവലന്റ് സ്കീം പ്രകാരം
സ്വകാര്യ
ആശുപത്രികളില്‍ നടത്തിയ
ചികിത്സയ്ക്ക്
ആശുപത്രികള്‍ക്ക് പണം
ലഭ്യമാക്കാന്‍ കാലതാമസം
നേരിട്ടിട്ടുണ്ടോ;
ആയതിന്റെ പേരില്‍
സംസ്ഥാനത്തെ പല
ആശുപത്രികളിലും കാരുണ്യ
ബനവലന്റ് സ്കീമില്‍
രോഗികള്‍ക്ക് ചികിത്സ
നിഷേധിക്കുന്നതായ
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
കാരുണ്യ
ബനവലന്റ് പദ്ധതിപ്രകാരം
സ്വകാര്യ
ആശുപത്രികള്‍ക്ക്
ഇനിയും തുക
നല്കേണ്ടതായിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഏതൊക്കെ
ആശുപത്രികള്‍ക്കായി
എന്തു തുക വീതമാണ്
നല്‍കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
പ്രസ്തുത
തുക നല്‍കുന്നതിന്
എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് ഒരു
സ്വതന്ത്ര ട്രസ്റ്റ്
116.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട് എന്ന
സ്ഥാപനത്തെ ഒരു
സ്വതന്ത്ര ട്രസ്റ്റ്
ആക്കി ആരോഗ്യ
വകുപ്പിന്റെ കീഴില്‍
പ്രവർത്തിക്കാന്‍
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍,
അതിന്റെ വിശദാംശം
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് ഉദ്യോഗസ്ഥർ
117.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
ഓഫീസില്‍
താല്‍ക്കാലികമായും,
കോണ്‍ട്രാക്ട്
വ്യവസ്ഥയിലും ജോലി
ചെയ്യുന്ന എത്ര
ഉദ്യോഗസ്ഥരുണ്ട് എന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥരെ
സ്ഥിരപ്പെടുത്തുന്നതിന്
വേണ്ടി സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
എടുത്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് പദ്ധതി
118.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
എ.റ്റി.ജോര്‍ജ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാരുണ്യ ബെനവലന്റ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ ?
എക്സൈസ്
വകുപ്പിന് വകയിരുത്തിയ തുകയും
ചെലവഴിച്ച തുകയും
119.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ബഡ്ജറ്റുകളിലൂടെയും
എക്സൈസ് വകുപ്പില്‍
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണമായും നടപ്പില്‍
വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതൊക്കയാണ്;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലേയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
എക്സൈസ് വകുപ്പിന്
വകയിരുത്തപ്പെട്ട
പദ്ധതി തുകയും, അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
പിന്‍വലിച്ചു; ട്രഷറി
അക്കൗണ്ടില്‍ ബാക്കി
നില്പുള്ള തുക എത്ര;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്ര വീതമായിരുന്നു;
വിശദമാക്കാമോ.?
ധനകാര്യ
കമ്മീഷന്
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
അനുവദിച്ച ഫണ്ട്
120.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
ധനകാര്യ കമ്മീഷനുകളുടെ
ശുപാര്‍ശപ്രകാരം
അനുവദിക്കപ്പെട്ട ഫണ്ട്
അതാത് വര്‍ഷത്തില്‍
തന്നെ പൂര്‍ണമായും
ചെലവഴിച്ചിട്ടുണ്ടോ;
2011-12 വര്‍ഷം മുതല്‍
ഓരോ വര്‍ഷവും
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
അനുവദിച്ചിരുന്ന മൊത്തം
ഫണ്ടും ഇൗ ഇനത്തില്‍
ട്രഷറിയില്‍നിന്നും
പിന്‍വലിച്ചിരുന്ന
തുകയും എത്രയായിരുന്നു;
(ബി)
ട്രഷറി
അക്കൗണ്ടുകളിലേക്കോ
ഇലക്ട്രോണിക് ലഡ്ജര്‍
അക്കൗണ്ടുകളിലേക്കോ ഓരോ
വര്‍ഷവും മാറ്റിയ തുക
എത്ര വീതം;
(സി)
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
തന്നാണ്ടില്‍
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുക
അടുത്ത വര്‍ഷം
പൂര്‍ണമായി
ചെലവഴിക്കാന്‍
സാദ്ധ്യമായിട്ടുണ്ടോ;
ഇപ്രകാരം ചെലവഴിക്കാന്‍
കഴിയാതെ പോയിട്ടുള്ള
തുക ഓരോ വര്‍ഷവും എത്ര
വീതമായിരുന്നു;
(ഡി)
തന്നാണ്ടില്‍
മുന്‍വര്‍ഷം
ചെലവഴിക്കാന്‍
കഴിയാതിരുന്ന എത്ര തുക
ചെലവഴിച്ചു; ഇൗ വര്‍ഷം
ചെലവഴിക്കേണ്ടതായ
മൊത്തം തുക എത്ര;
ഇതിനകം പിന്‍വലിച്ച തുക
എത്ര?
ഓഡിറ്റ്
വകുപ്പിലേയും
സെക്രട്ടേറിയറ്റിലേയും
ഒഴിവുകള്‍
121.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഓഡിറ്റ് വകുപ്പില്‍
മന്ത്രിസഭാ
തീരുമാനപ്രകാരം
സൃഷ്ടിക്കപ്പെട്ട
തസ്തികകള്‍ക്ക്
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ; പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേയ്ക്ക്
റിപ്പോര്‍ട്ട് ചെയ്യും
എന്ന് വ്യക്തമാക്കാമോ;
കേന്ദ്ര
ഗവണ്മെന്റില് നിന്നുള്ള
ധനസഹായ ലഭ്യത
122.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
സാമ്പത്തിക
വര്‍ഷത്തെയും കേന്ദ്ര
ഗവണ്മെന്റില്
നിന്നുള്ള ധനസഹായം
വിശദമാക്കാമോ ;
(ബി)
ഓരോ
വര്‍ഷവും, പദ്ധതിയേതര
ധനസഹായം, സംസ്ഥാന
പദ്ധതിക്കുള്ള ധനസഹായം,
കേന്ദ്ര
പദ്ധതികള്‍ക്കുള്ള
ധനസഹായം,
കേന്ദ്രാവിഷ്ക്രത
പദ്ധതികള്‍ക്കുള്ള
ധനസഹായം എന്നിവയുടെ
സാമ്പത്തിക കണക്കുകള്‍
വിശദമാക്കാമോ ;
(സി)
കേന്ദ്ര
ഗവണ്മെന്റില്
നിന്നുള്ള ധനസഹായ
ലഭ്യതയുടെ കഴിഞ്ഞ അഞ്ച്
വര്‍ഷത്തെ പ്രവണത ശതമാന
കണക്കില്‍ വിശദമാക്കാമോ
?
നിലവിലെ
സര്‍ക്കാരിന്റെ
നികുതിവരുമാനത്തുക
123.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ജനങ്ങളില്‍ നിന്ന്
അധിക വിഭവം
സമാഹരിക്കുന്നതിനായി
ഓരോ ബഡ്ജറ്റു വഴിയും
ഓര്‍ഡിനന്‍സുകള്‍,
എക്സിക്യൂട്ടീവ്
ഉത്തരവുകള്‍
എന്നിവയിലൂടെയും നികുതി
നിരക്കുകളിലെ വര്‍ധന,
നികുതിയേതര ഇനങ്ങളിലെ
വര്‍ദ്ധനവ് എന്നിവ
വഴിയും പ്രതിവര്‍ഷം
എത്ര തുക
പിരിച്ചെടുത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ; ഇവ
മൊത്തം എത്ര കോടി
രൂപയാണ്;
(ബി)
ഈ
നടപടികള്‍ എല്ലാം
സ്വീകരിക്കപ്പെട്ടിട്ടും
ഈ സര്‍ക്കാരിന്റെ ഒരോ
വര്‍ഷത്തിലും റവന്യൂ
വരുമാനത്തിന്റെ
ടാര്ജറ്റിലേക്കെത്താന്
സാധിക്കാതിരുന്നത്
എന്തുകൊണ്ടാണ്;
(സി)
ഈ
സര്‍ക്കാരിന്റെ ഓരോ
വര്‍ഷവും തനത്
നികുതി-നികുതിയേതര
വരുമാനത്തിന്റെ ലക്ഷ്യം
എത്ര കോടി
വീതമായിരുന്നു; ലക്ഷ്യ
ത്തിന്റെ എത്ര ശതമാനം
യഥാര്‍ത്ഥത്തില്‍ അതത്
വര്‍ഷത്തില്‍
ലഭിക്കുകയുണ്ടായി എന്ന്
വ്യക്തമാക്കുമോ?
ബഡ്ജറ്റ്
124.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എം. ഹംസ
,,
ബി.ഡി. ദേവസ്സി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
വര്‍ഷങ്ങളില്‍
പ്രഖ്യാപിച്ച്
നടപ്പാക്കിയിട്ടില്ലാത്ത
പദ്ധതികളുടെ തുടര്‍
നിര്‍വ്വഹണത്തിന്
മതിയായ ബഡ്ജറ്റ് വിഹിതം
2015-16 വര്‍ഷത്തെ
ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടായിരുന്നോ;
(ബി)
മുന്‍
വര്‍ഷങ്ങളില്‍
പ്രഖ്യാപിച്ച ഏതെല്ലാം
പദ്ധതികളാണ് 2015-16
വര്‍ഷത്തെ ബജറ്റില്‍
തുടര്‍ പദ്ധതി
നിര്‍വ്വഹണത്തിന് പണം
വകയിരുത്താന്‍ കഴിയാതെ
പോയിട്ടുള്ളതെന്ന്
വിശദമാക്കാമോ; തുക
വകയിരുത്തിയിട്ടും
നടപ്പിലാക്കിയിട്ടില്ലാത്ത
ഈ സര്‍ക്കാരിന്റെ
പ്രഖ്യാപിത പദ്ധതികള്‍
ഏതൊക്കെ; വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ച എത്ര
പദ്ധതികള്‍
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില് മതിയായ
ബജറ്റ് വിഹിതം
ഇല്ലാത്തതിന്റെ പേരില്‍
നടപ്പിലാക്കുവാന്‍
സാധിക്കാതെ
പോയിട്ടുണ്ട്; അവ
ഏതൊക്കെ; വിശദമാക്കാമോ;
(ഡി)
2016-17
വര്‍ഷത്തേക്കുള്ള
ബഡ്ജറ്റില്‍ ഈ
സര്‍ക്കാര്‍ ഇതിനകം
പ്രഖ്യാപിച്ച എല്ലാ
പദ്ധതികളും
നടപ്പിലാക്കാന്‍
സാദ്ധ്യമാകുംവിധം
മതിയായ ബജറ്റ് വിഹിതം
വകയിരുത്തിക്കൊണ്ടുള്ളതായിരിക്കുമോ;
വിശദമാക്കാമോ?
ബഡ്ജറ്റ്
വിഹിതം
125.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെയുള്ള ഓരോ
ബഡ്ജറ്റിലും
സംസ്ഥാനത്തിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിന്റെ ഗതിവേഗം
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും, അതത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതൊക്കെയാണ്;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലേയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴഞ്ഞ
അഞ്ച് വര്‍ഷങ്ങളിലെ
ബഡ്ജറ്റുകളിലായി
ഇവയ്ക്കോരോന്നിനുമായി
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
പിന്‍വലിച്ചു; ഇതില്‍
ഇപ്പോള്‍ ട്രഷറി
അക്കൗണ്ടില്‍ ബാക്കി
നില്പ്പുള്ള തുക
എത്രയാണ്;
വ്യക്തമാക്കാമോ;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്ര വീതമായിരുന്നു;
വ്യക്തമാക്കാമോ?
പതിനാലാം
ധനകാര്യ
കമ്മീഷന്-സംസ്ഥാനവിഹിതം
126.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിനാലാം
ധനകാര്യ കമ്മീഷനോട്
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം പ്രധാന
ആവശ്യങ്ങള്‍
ഉന്നയിച്ചിട്ടുണ്ടായിരുന്നു;
അവയില്‍ അംഗീകരിച്ച്
അവാര്‍ഡ്
ചെയ്തിട്ടുള്ളവ
എന്തെല്ലാമായിരുന്നു;
(ബി)
റവന്യൂ
കമ്മി നികത്തുന്നതിന്
സംസ്ഥാനം
ആവശ്യപ്പെട്ടിരുന്ന തുക
എത്രയായിരുന്നു;
(സി)
സംസ്ഥാനങ്ങളുടെ
നികുതി വിഹിതം 50%മായി
വര്‍ദ്ധിപ്പിക്കണമെന്ന്
സംസ്ഥാനം ഏത് വര്‍ഷം
മുതല്‍ ആവശ്യപ്പെട്ട്
വരുന്നുണ്ട്; ഇത് എത്ര
ശതമാനമായിട്ടാണിപ്പോള്
പരിമിതപ്പെടുത്തിയിരിക്കുന്നത്;
(ഡി)
പതിനാലാം
ധനകാര്യ കമ്മീഷന്
സംസ്ഥാനത്തിന്റെ
പ്രമുഖമായ എന്തെല്ലാം
ആവശ്യങ്ങള്‍
അവഗണിക്കുകയുണ്ടായി;
(ഇ)
കേന്ദ്ര
ആവിഷ്കൃതമായ എത്ര
പദ്ധതികളാണ് കേന്ദ്രം
നിര്‍ത്തലാക്കിയിരിക്കുന്നത്;
അത് വഴി സംസ്ഥാനത്തിന്
പ്രതിവര്‍ഷം
നഷ്ടപ്പെടുന്ന തുക എത്ര
കോടിയാണ് എന്ന്
അറിയിക്കുമോ ?
നബാര്‍ഡ്
അംഗീകരിച്ച പദ്ധതികള്‍
127.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ ഉയര്‍ന്ന
മുതല്‍മുടക്ക്
ഉണ്ടാകുന്നതിന്
നബാര്‍ഡും സഹകരണ
സംഘങ്ങളുമായി ചേര്‍ന്ന്
വിശദമായ പദ്ധതി
നടപ്പിലാക്കുമെന്ന്
2015-16 ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നോ ;
ഈ പദ്ധതിയ്ക്ക്
വകയിരുത്തപ്പെട്ട
മൊത്തം തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
നബാര്‍ഡ് അംഗീകരിച്ച
പദ്ധതികള്‍ എന്തൊക്കെ;
അവയില്‍ നടപ്പാക്കിയവ
ഏതൊക്കെ; ബഡ്ജറ്റില്‍
വകയിരുത്തിയ തുകയില്‍
നിന്നു എന്തു തുക
ഇതിനകം പ്രസ്തുത
പദ്ധതിക്കായി
ചെലവഴിച്ചു;
വ്യക്തമാക്കാമോ ?
അടിസ്ഥാന
സൗകര്യവികസന പദ്ധതി വിഹിതം
128.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യവികസന
പദ്ധതികള്‍ക്ക് വേണ്ടി
2014-15, 2015-16
സാമ്പത്തിക
വര്‍ഷങ്ങളിലെ
ബഡ്ജറ്റുകളില്
വകയിരുത്തപ്പെട്ടിരുന്ന
തുകകളില്‍ ഓരോ വര്‍ഷവും
എത്ര തുകവീതം
ട്രഷറിയില്‍ നിന്നും
പിന്‍വലിക്കുകയുണ്ടായി;
ഓരോ വര്‍ഷവും
വകയിരുത്തപ്പെട്ട തുക
എത്ര; പിന്‍വലിച്ച തുക
എത്ര?
സ്വകാര്യ
സംരംഭങ്ങളിലെ ഓഹരി
പങ്കാളിത്തം
129.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഗവണ്മെന്റിന് ഓഹരി
പങ്കാളിത്തം ഉള്ള
സ്വകാര്യ സംരംഭങ്ങള്‍
നിലവിലുണ്ടോ; 49
ശതമാനമോ അതില്‍ കുറവോ
ഓഹരി പങ്കാളിത്തമുള്ള
സംരംഭങ്ങളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാരിന്
ഓഹരി പങ്കാളിത്തമുള്ള
സ്ഥാപനങ്ങളിലെ
സര്‍ക്കാര്‍
പ്രതിനിധികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
പങ്കാളിത്തത്തോടെ
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ സംരംഭങ്ങളിലെ
സര്‍ക്കാര്‍
പ്രതിനിധികള്‍
ആരൊക്കെയാണ്;
വിശദമാക്കാമോ?
പുനലൂര്‍
നിയോജകമണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
130.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുനലൂര്‍
നിയോജകമണ്ഡലത്തില്‍
2011-2012, 2012-2013,
2013-2014, 2014-2015,
2015-2016 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
ഭരണാനുമതി ലഭിച്ച
ബജറ്റ് പ്രവൃത്തികള്‍,
അനുവദിച്ച തുക,
ഭരണാനുമതിയുടെ
വിശദാംശങ്ങള്‍ എന്നിവ
ഇനം തിരിച്ച്
ലഭ്യമാക്കുമോ?
ബഡ്ജറ്റു്
131.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12
നും അതിന് ശേഷമുള്ള
സംസ്ഥാന ബഡ്ജറ്റുകളിലും
പദ്ധതി/പദ്ധതി ഇതര
ചെലവുകള്‍ക്കായി
വകയിരുത്തുകയും
ട്രഷറിയല്‍ നിന്ന്
പിന്‍വലിക്കപ്പെടുകയും
ചെയ്ത തുകയില്‍
ഏതെല്ലാം വകുപ്പുകളുടെ
തുകയാണ് ചെലവാകാതെ
ട്രഷറിയില്‍ തന്നെ
കിടക്കുന്നതെന്ന്
വിശദമാക്കാമോ; ഇപ്രകാരം
ട്രഷറി അക്കൗണ്ടുകളില്‍
തന്നെ
നിക്ഷേപിക്കപ്പെട്ട
മൊത്തം തുക എത്ര;
ട്രഷറിയില്‍ നിന്ന്
പിന്‍വലിച്ച്
മറ്റേതെങ്കിലും
ബാങ്കുകളില്‍
നിക്ഷേപിക്കപ്പെട്ട തുക
ഏതൊക്കെ; മൊത്തം എത്ര;
(ബി)
2011-12
മുതല്‍ 2015-16
വരെയുള്ള പദ്ധതി
ചെലവുകളിലും പദ്ധതിയേതര
ചെലവുകളിലും അന്‍പത്
ശതമാനത്തില്‍ കുറഞ്ഞ
പെര്‍ഫോര്‍മെന്‍സ്
കാഴ്ചവെച്ച വകുപ്പുകള്‍
ഏതൊക്കെ;
ഇക്കാര്യത്തില്‍
ഏറ്റവും പിന്നോക്കം
നില്ക്കുന്നതായ
വകുപ്പുകള്‍ ഏതൊക്കെ;
വിശദമാക്കാമോ?
കടപ്പത്രം
132.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ കടപ്പത്രം
വഴി എത്ര കോടി രൂപ കടം
എടുക്കാനാണ് റിസര്‍വ്വ
ബാങ്ക് അനുമതി
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
നാാളിതുവരെ
എത്ര കടപ്പത്രങ്ങള്‍
വഴി എത്ര കോടി രൂപ
സമാഹരിച്ചു;
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരം
കടമെടുക്കുന്ന തുക
റവന്യൂ ചെലവുകള്‍ക്ക്
ഉപയോഗിച്ചിട്ടുണ്ടോ;
കടപ്പത്രം
പുറപ്പെടുവിക്കുമ്പോള്‍
പറഞ്ഞിരുന്ന ആവശ്യം
എന്തായിരുന്നു;
വ്യക്തമാക്കാമോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ ഏഷ്യന്‍
വികസന ബാങ്ക്,വിദേശ
ഏജന്‍സികള്‍ മറ്റ്
കേന്ദ്ര ഏജന്‍സികള്‍
തുടങ്ങിയവകളില്‍
നിന്നും എത്ര തുക
വായ്പയായി സ്വീകരിച്ചു;
ഏതൊക്കെ ഏജന്‍സികളില്‍
നിന്ന്എത്ര രൂപ വീതം;
അവയുടെ തിരിച്ചടവ്
തുടങ്ങുന്നതെന്ന്; പലിശ
നിരക്ക്എത്രശതമാനം;
സബ്സിഡികള്‍ ലഭ്യമാണോ;
വ്യക്തമാക്കാമോ;
(ഇ)
പ്രതിവര്‍ഷം
എന്തു തുക സംസ്ഥാന
വായ്പയുടെ പലിശയും
മുതലും ഇനത്തില്‍
തിരിച്ച്
നല്‍കേണ്ടതായിട്ടുണ്ട്;
വിശദമാക്കാമോ ?
ചാലക്കുടി
മണ്ഡലം -ആസ്തി വികസന ഫണ്ട്
133.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷത്തെ ചാലക്കുടി
മണ്ഡലം ആസ്തി വികസന
ഫണ്ട് -
പ്രൊപ്പോസലുകള്‍
ഏതെല്ലാമാണെന്നും
ഭരണാനുമതി ലഭിച്ചവ
ഏതാണെന്നും
അറിയിക്കാമോ;
(ബി)
ഇനിയും
ഭരണാനുമതി ലഭിക്കാത്ത
എ. ഡി. എഫ്.
പ്രൊപ്പോസലുകള്‍ക്ക്
അടിയന്തരമായി അനുമതി
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
2012-13
വര്‍ഷം മുതല്‍ 2015-16
വര്‍ഷം ഉള്‍പ്പെടെ
നാളിതുവരെ ചാലക്കുടി
മണ്ഡലം ആസ്തി വികസന
ഫണ്ടുവഴി
നടപ്പാക്കുന്നതിനായി
അനുമതി നല്കിയ
പദ്ധതികളുടെ വിശദ വിവരം
അറിയിയ്ക്കുമോ?
ചികില്‍സാ
ധനസഹായം
134.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചികില്‍സാ
ധനസഹായത്തിന് അപേക്ഷ
നല്‍കിയിരുന്ന
താഴെപ്പറയുന്ന ആളുകളുടെ
തുക
അനുവദിച്ചിട്ടുണ്ടോ;
ഇവയുടെ ജി.ഒ
ഇറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ലഭ്യമാക്കാമോ; ഇവരില്‍
ആര്‍ക്കൊക്കെ തുക
കൈമാറിയിട്ടുണ്ട്;
ബാക്കിയുള്ളവരുടെ തുക
എന്ന് കൈമാറും എന്ന്
വ്യക്തമാക്കാമോ?
(ബി)
1.
ശ്രീ. പി.
കെ.പുരോഷത്തമന്,
പഞ്ചമി വീട്,
വെള്ളൂര്‍,
കോട്ടയം,No.
13510/15/dated,
17.03.2015 2. ശ്രീ
കുഞ്ഞുമോന്. കെ. സി,
കൊച്ചുതറ, രാമങ്കരി,
കുട്ടനാട്, കോട്ടയം,
No. 56762/CM/15 dated
15.09.2015 3. ശ്രീമതി
ഗിരിജ ശിവദാസ് , ആശാരി
പറമ്പില്‍,
പൂഴിക്കോള്‍,
കടുതുരുത്തി, കോട്ടയം.
4. ശ്രീമതി രാധമ്മ,
അനില്‍ ഭവന്,
ശ്രീകാര്യം ,
തിരുവനന്തപുരം, No.
39509 dated 17.07.2015
5. ശ്രമതി.
ലക്ഷ്മികുട്ടി,
ഉണ്ണിക്കുഴിയോരത്ത്,
നസ്രത്ത് ഹില്‍,
തോട്ടുവ,
കുറവിലങ്ങാട്; 6. ശ്രീ
കൊച്ചുപിള്ള, അജിതാ
നിവാസ്, ബ്രഹ്മ മംഗലം,
കോട്ടയം; 7. ശ്രീ.
റ്റി. കെ. ദാമോധരന്,
തത്തകത്തി പറമ്പില്‍,
മാഞ്ഞൂര്‍, കോട്ടയം;
8. ശ്രീമതി തങ്കമ്മ,
കൊച്ചുതറയില്‍,
ഉദയനാപുരം(പി.ഒ)
വൈക്കം, കോട്ടയം
അദ്ധ്യാപക
പാക്കേജിലെ വ്യവസ്ഥകള്‍
മൂലമുണ്ടാകുന്ന ബാധ്യത
135.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അദ്ധ്യാപക
പാക്കേജിലെ വ്യവസ്ഥകള്‍
റദ്ദാക്കിയ ഹൈക്കോടതി
വിധി നടപ്പില്‍
വരുത്തുന്നതിന് പ്രതി
വര്‍ഷം എത്ര കോടി
രൂപയുടെ
ബാധ്യതയുണ്ടാകും
എന്നാണ് ധനകാര്യ
വകുപ്പ്
കണക്കാക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ബാധ്യത ഏതെല്ലാം
നിലയിലാണ് വരുന്നതെന്ന്
വിശദമാക്കാമോ;
(സി)
എയ്ഡഡ്
മേഖലയ്ക്ക് മാത്രമായി
വരുന്ന അധിക ബാധ്യത
എത്ര കോടിയാണ്;
(ഡി)
ഹൈക്കോടതി
വിധിയുടെ
പശ്ചാത്തലത്തില്‍
സര്‍ക്കാര്‍ ഉന്നതതല
യോഗത്തിലെടുത്ത
തീരുമാനങ്ങള്‍
വിശദമാക്കാമോ;
(ഇ)
ഇക്കാര്യത്തില്‍,
ധനവകുപ്പിന്റെ അഡീഷണല്‍
ചീഫ് സെക്രട്ടറി
തയ്യാറാക്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
മാവേലിക്കര
ആസ്തി വികസന പദ്ധതി
136.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ നൂറനാട്
സബ്ട്രഷറിയ്ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
നിര്‍മ്മാണത്തിന്
നാളിതുവരെയും ഭരണാനുമതി
നല്‍കാത്തതിന്റെ കാരണം
വിശദമാക്കുമോ;
പ്രസ്തുത
നിര്‍മ്മാണത്തിനാവശ്യമായ
ഭരണാനുമതി അടിയന്തരമായി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
ആരംഭിക്കുന്നതിനാവശ്യമായ
കെട്ടിടത്തിന് ആസ്തി
വികസന
പദ്ധതിയിലുള്‍പ്പെടുത്തി
എം.എല്‍.എയുടെ കത്ത്
ലഭ്യമായിട്ടുണ്ടോ;
പ്രസ്തുത
പ്രവൃത്തിയ്ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
കാലതാമസം നേരിട്ടതിന്റെ
കാരണം വ്യക്തമാക്കുമോ;
പ്രസ്തുത
പ്രവൃത്തിയ്ക്ക്
അടിയന്തരമായി ഭരണാനുമതി
ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മങ്കടയില്‍
പുതിയ കെ.എസ്.എഫ്.ഇ ബ്രാഞ്ച്
137.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മങ്കട
ടൗണില്‍ കെ.എസ്.എഫ്.ഇ.
ബ്രാഞ്ച്
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
മങ്കടയില്‍
കെ.എസ്.എഫ്.ഇ. ബ്രാഞ്ച്
തുറക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
മംഗല്യനിധി
പദ്ധതി
138.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മംഗല്യനിധി
പദ്ധതി ആരംഭിച്ചിന്
ശേഷം ഇതുവരെയുള്ള ഓരോ
വര്‍ഷവും എത്ര തുക വീതം
പദ്ധതിയിലേയ്ക്ക്
സമാഹരിക്കുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓരോ വര്‍ഷവും
മംഗല്യനിധി വഴിയുള്ള
ധനസഹായത്തിന്
അപേക്ഷിച്ചവര്‍ എത്ര;
ധനസഹായത്തിന്
അര്‍ഹരെന്ന്
കണ്ടെത്തിയവര്‍ എത്ര;
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഓരോ
വര്‍ഷവും അര്‍ഹരെന്ന്
കണ്ടെത്തിയവരില്‍
ആനുകൂല്യം പൂര്‍ണമായും
ലഭ്യമാകാത്തവര്‍ എത്ര
വീതം; ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
മംഗല്യനിധി
പദ്ധതിയില്‍ നിലവില്‍
അവശേഷിക്കുന്ന തുക
എത്ര; വ്യക്തമാക്കാമോ?
വയബിലിറ്റി
ഗ്യാപ്പ് ഫണ്ട്
ഉറപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
139.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയബിലിറ്റി
ഗ്യാപ്പ് ഫണ്ടിംങ്ങിന്
വേണ്ടി സംസ്ഥാന
ഗവണ്മെന്റ് കേന്ദ്ര
ഗവണ്മെന്റിലേക്ക്
ശിപാര്‍ശ ചെയ്ത
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഏതെല്ലാം
പദ്ധതികള്‍ക്ക്
വയബിലിറ്റി ഗ്യാപ്പ്
ഫണ്ട്
ഉറപ്പാക്കിയിട്ടുണ്ട്?
പ്രഖ്യാപിത
പദ്ധതികളുടെ പൂര്‍ത്തീകരണം
140.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ബഡ്ജറ്റുകളിലൂടെ
പ്രഖ്യാപിച്ച പുതിയ
പദ്ധതികള്‍
ഏതൊക്കെയായിരുന്നു;
അവയില്‍ പൂര്‍ണ്ണമായും
നടപ്പിലാക്കപ്പെട്ടവ
എത്ര; ഭരണാനുമതി
നല്‍കിയെങ്കിലും
നടപ്പിലാക്കാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; ഓരോ വര്‍ഷവും
നടപ്പിലാക്കാന്‍
സാധിക്കാതെ പോയവ എത്ര;
വിശദമാക്കാമോ;
(ബി)
എല്ലാ
ബഡ്ജറ്റുകളിലും
കൂടിയുള്ള മൊത്തം
ബഡ്ജറ്റ് എസ്റ്റിമേറ്റ്
തുക എത്ര; ഇതില്‍
പദ്ധതി
നടത്തിപ്പുകള്‍ക്കായി
പിന്‍വലിക്കപ്പെട്ട തുക
എത്ര;
പിന്‍വലിക്കപ്പെട്ട
തുകയില്‍ ഇപ്പോഴും
വിനിയോഗിക്കാതെ ട്രഷറി
അക്കൗണ്ടുകളില്‍
കിടക്കുന്നവ മൊത്തം
എത്ര കോടി രൂപയാണ്;
വിശദമാക്കാമോ;
(സി)
പ്രഖ്യാപിത
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
ഏറ്റവും
പിന്നോക്കമായിരുന്ന
വകുപ്പുകള്‍
ഏതൊക്കെയായിരുന്നു?
സര്‍വ്വീസ്
പെന്‍ഷന്‍കാര്‍ക്കുള്ള
ഇന്‍ഷ്വറന്‍സ് സ്കീമുകള്‍
141.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
പെന്‍ഷന്‍കാര്‍ക്കായി
2014-15 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
രണ്ട് ഇന്‍ഷ്വറന്‍സ്
സ്കീമുകള്‍ നടപ്പില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നു മുതലാണ് ഇത്
നടപ്പിലാക്കിയത്; 2014
ജൂലൈ ഒന്നിന് നടപ്പില്‍
വരുത്തുമെന്ന
പ്രഖ്യാപനം പാലിക്കാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്കീമുകള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
നിലവില്‍
ഇവയിലോരോന്നിലും എത്ര
അംഗങ്ങള്‍ വീതമുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സ്കീമുകളില്‍ നിന്നുള്ള
ആനുകൂല്യത്തിനായി എത്ര
അപേക്ഷകള്‍ ഇതുവരെ
ലഭിച്ചിട്ടുണ്ട്;
ഇതില്‍ ആനുകൂല്യത്തിന്
അര്‍ഹതയുള്ളവര്‍ എത്ര;
വ്യക്തമാക്കാമോ;
(ഇ)
ഓരോ
സ്കീം വഴിയും ഇതുവരെ
എത്ര തുകയുടെ ആനുകൂല്യം
വിതരണം ചെയ്തു;
ആനുകൂല്യം
ലഭ്യമാക്കുന്നതില്‍
കുടിശ്ശിക
വന്നിട്ടുണ്ടോ;
എങ്കില്‍ അര്‍ഹരായ എത്ര
പേര്‍ക്ക് എത്ര തുക
വീതം ഓരോ സ്കീം വഴിയും
ഇനിയും ആനുകൂല്യം
ലഭ്യമാക്കാന്‍
അവശേഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
പെട്രോളിയം
ഉള്പ്പന്നങ്ങള്ക്കുളള സെസ്
142.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെട്രോളിയം
ഉള്‍പ്പന്നങ്ങള്‍ക്ക്
സംസ്ഥാന ഗവണ്മെന്റ്
ഏര്‍പ്പെടുത്തിയിട്ടുള്ള
സെസ് എത്ര രൂപ
വീതമാണെന്നും ഏതെല്ലാം
ഉല്പ്പന്നങ്ങളില്മേലാണ്
സെസ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും
വെളിപ്പെടുത്താമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പെട്രോളിയം
ഉല്‍പ്പന്നങ്ങളില്‍
ചുമത്തിയ സെസില്‍
നിന്നും ഇതുവരെ എത്ര
തുക പിരിഞ്ഞു
കിട്ടിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പെട്രോളിയം
സെസ് വഴി
സ്വരൂപിക്കുന്ന പണം
ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ചെലവഴിക്കുന്നതെന്നും
ആയിനത്തില്‍ ഇതുവരെ
എന്തു തുക പ്രസ്തുത
ആവശ്യങ്ങള്‍ക്കായി
വിനിയോഗിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
പെട്രോളിയം
സെസ് വഴി എത്ര തുക
പിരിച്ചെടുക്കാനാണ്
ലക്ഷ്യമിട്ടതെന്നും
ഇതുവരെ എത്രശതമാനം
പിരിഞ്ഞു കിട്ടിയെന്നും
ലക്ഷ്യം
പൂര്‍ത്തീകരിക്കാനാകുമെന്ന്
വകുപ്പ് ഉറപ്പു
വരുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
പട്ടികജാതി-പട്ടികവര്ഗ്ഗത്തിനായുളള
ബഡ്ജറ്റ് വിഹിതത്തിന്‍െറ
ചെലവഴിക്കല്‍
143.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗത്തിനായി
തന്നാണ്ടിലെ
ബഡ്ജറ്റില്‍ വിവിധ
ഹെഡ്ഡുകളിലായി
വകയിരുത്തപ്പെട്ട
മൊത്തം തുകയില്‍
നാളിതുവരെ പിന്‍വലിച്ച
തുക എത്രയാണ്;
വകയിരുത്തിയ തുകയുടെ
എത്ര ശതമാനം തുകയാണിത്;
(ബി)
ഏതെല്ലാം
ഹെഡ്ഡുകളില്‍ നൂറ്
ശതമാനം തുക ഇപ്പോഴും
പിന്വലിക്കാതിരുന്നിട്ടുണ്ട്;
(സി)
തന്നാണ്ടിൽ
കേന്ദ്ര ഗവണ്മെന്റ്
സഹായത്തോടെയുള്ള
ഏതെല്ലാം പദ്ധതികളുടെ
എത്ര ശതമാനം തുക ഇനിയും
ചെലവഴിക്കാന്‍ ബാക്കി
നില്പുണ്ട്;
ചെലവഴിച്ചത് എത്ര;
(ഡി)
2014-15
സാമ്പത്തിക വര്‍ഷം,
സംസ്ഥാന പദ്ധതിയില്‍
കീഴിലും, കേന്ദ്ര
പദ്ധതിയിന്‍ കീഴിലും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകകള്‍
എത്ര വീതമായിരുന്നു?
സാമാജികരുടെ
മണ്ഡല ആസ്തി വികസന പദ്ധതി
144.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമയബന്ധിതമായി
ഭരണാനുമതി
ലഭ്യമാക്കേണ്ട
സാമാജികരുടെ മണ്ഡല
ആസ്തി വികസന പദ്ധതി
നിര്‍ദ്ദേശങ്ങളുടെ
ഫയല്‍ തീര്‍പ്പുകള്‍
ത്വരിതപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
വിവിധങ്ങളായ
തട്ടുകളിലൂടെ
നടപ്പിലാക്കേണ്ടതിനാല്‍
അനുബന്ധ ഫയല്‍
തീര്‍പ്പുകള്‍ക്ക്
കാലവിളംബം നേരിടുന്നത്
പരിഹരിക്കുന്നതിനായി
ഫയല്‍ നടപടി
സംബന്ധിച്ചുള്ള ഒരു
കലണ്ടര്‍ തയ്യാറാക്കി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
അനുബന്ധ
കലണ്ടര്‍ സമയക്രമം
പാലിച്ച് യഥാസമയം ഫയല്‍
തീര്‍പ്പ്
നടപ്പിലാക്കുന്നുണ്ടോയെന്ന്
ബോദ്ധ്യപ്പെടുന്നതിന്
ഒരു പ്രത്യേക വിഭാഗത്തെ
ചുമതലപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്തിന്റെ
അടിസ്ഥാന വികസനം
സാദ്ധ്യമാക്കുന്നതിന്
സഹായകമായി പ്രസ്തുത
പദ്ധതി സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
വേണ്ട നിര്‍ദ്ദേശങ്ങള്‍
പ്രായോഗികമാക്കുന്നതില്‍
നിലവിലുള്ള തടസ്സം
എന്തെല്ലാമെന്ന്
അറിയിക്കാമോ?
യുവാക്കളുടെ
സ്വയം തൊഴില്‍ സംരംഭ പദ്ധതി
145.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുവാക്കളുടെ
സ്വയം തൊഴില്‍
സംരംഭങ്ങള്‍ക്ക് പത്ത്
ശതമാനം വരെ പങ്കാളിത്ത
സഹായം നല്‍കുമെന്ന്
പ്രഖ്യാപിച്ചിരുന്നുവോ;
ഇതിനായി ബഡ്ജറ്റില്‍
നീക്കിവെച്ച തുകയില്‍
നിന്ന് ഇതിനകം
പിന്‍വലിച്ച തുക എത്ര;
വകയിരുത്തിയ തുക എത്ര;
(ബി)
ഇതിനായി
തയ്യാറാക്കിയ
പദ്ധതിക്ക് ഭരണാനുമതി
നല്‍കിയത് എപ്പോഴാണ്;
(സി)
വിദ്യാര്‍ത്ഥി
സംരംഭകര്‍ക്കിടയില്‍
പേറ്റന്റ്
നേടുന്നവര്‍ക്ക്
പേറ്റന്റടിസ്ഥാനത്തിലുള്ള
പദ്ധതികളുടെ
നടത്തിപ്പിനായി സബ്സിഡി
നല്‍കുന്നതിനായി
പ്രഖ്യാപിച്ച
പദ്ധതികളുടെ ഭരണാനുമതി
ആയിട്ടുണ്ടോ; ഈ
പദ്ധതിക്ക് വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
പിന്‍വലിച്ചിട്ടുണ്ട്;
ബഡ്ജറ്റില്‍
പദ്ധതി/പദ്ധതി ഇതര
ചെലവുകള്‍ക്ക്
വകയിരുത്തപ്പെട്ട തുക
146.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-2007
മുതല്‍ 2015-2016
വരെയുള്ള ഓരോ വര്‍ഷവും
ബഡ്ജറ്റില്‍
പദ്ധതി/പദ്ധതിഇതര
ചെലവുകള്‍ക്ക് മൊത്തം
വകയിരുത്തപ്പെട്ട
തുകയും അതില്‍
അക്കൗണ്ടന്റ് ജനറലിന്റെ
കണക്കുപ്രകാരം
പിന്‍വലിക്കപ്പെട്ട
യഥാര്‍ത്ഥ തുകയും
എത്രയാണെന്നും
വകയിരുത്തപ്പെട്ട
തുകയുടെ എത്രശതമാനം തുക
യഥാര്‍ത്ഥത്തില്‍
ചെലവായിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
2006-2007
മുതല്‍ 2015-2016
വരെയുള്ള ഓരോ
സാമ്പത്തിക വര്‍ഷവും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
പദ്ധതിയുടെ എത്രശതമാനം
തുക വീതം നീക്കി
വച്ചിട്ടുണ്ടായിരുന്നു;
ഓരോ വര്‍ഷവും
നീക്കിവെക്കപ്പെട്ട
തുകയുടെ എത്ര ശതമാനം
തുക യഥാര്‍ത്ഥത്തില്‍
പിന്‍വലിക്കപ്പെട്ടിട്ടുണ്ട്;
അക്കൗണ്ടന്റ് ജനറലിന്റെ
കണക്കിന്റെ
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
മത്സ്യബന്ധന
വകുപ്പ് പ്രഖ്യാപിച്ച
പദ്ധതികൾ
147.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ബഡ്ജറ്റുകളിലൂടെയും
മത്സ്യബന്ധന വകുപ്പ്
വഴി നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതെല്ലാമാണ്;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലേയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
മത്സ്യബന്ധന
വകുപ്പിനായി
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്രശതമാനം
പിന്‍വലിച്ചു; ആയതിൽ
ഇപ്പോള്‍ ട്രഷറി
അക്കൗണ്ടില്‍
ബാക്കിയുള്ള തുക എത്ര;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്ര വീതമായിരുന്നു;
വിശദമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണം
148.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും ശമ്പള
പരിഷ്ക്കരണത്തിന്
പ്രതിവര്‍ഷം എത്ര കോടി
രൂപ അധിക ചെലവ്
വരുമെന്ന്
വെളിപ്പെടുത്താമോ;
(ബി)
ശമ്പള
പരിഷ്ക്കരണത്തിന്റെ
ഭാഗമായുള്ള 1.7.2014
മുതലുള്ള കുടിശ്ശിക
നല്കുന്നതിനുമാത്രം
എത്ര തുക ആവശ്യമായി
വരും;
(സി)
2014-15
വര്‍ഷത്തിലും 2015-16
വര്‍ഷത്തിലും
ബഡ്ജറ്റില്‍ ശമ്പള
പരിഷ്ക്കരണത്തിന്റെ
ഭാഗമായി ഉണ്ടാകാവുന്ന
അധിക ചെലവ്
നേരിടുന്നതിന്
പ്രത്യേകമായി പണം
വകയിരുത്തിയിട്ടുണ്ടായിരുന്നോ;
എങ്കില്‍ എത്ര കോടി
വീതം; പ്രസ്തുത തുക
പ്രത്യേകം ട്രഷറി
അക്കൗണ്ടില്‍
നിക്ഷേപിക്കുകയുണ്ടായിട്ടുണ്ടോ;
(ഡി)
പരിഷ്ക്കരണത്തിന്റെ
ഭാഗമായുള്ള കുടിശ്ശിക
ജീവനക്കാര്‍ക്കും,
അദ്ധ്യാപകര്‍ക്കും,
പെന്‍ഷന്‍കാര്‍ക്കും
എന്നു നല്കുവാന്
സാധിക്കും;
അതിനാവശ്യമായ അത്രയും
തുക 2016-17-ലെ
ബഡ്ജറ്റില്‍
വകയിരുത്തുമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് നല്കിയ
സാമ്പത്തിക സഹായം
149.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളും കോളേജുകളും
ഉള്‍പ്പെടെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
കഴിഞ്ഞ 5 വര്‍ഷം
നല്കിയ സാമ്പത്തിക
സഹായം മൊത്തം എത്ര
കോടിയാണ്;
വിശദമാക്കാമോ?
ക്യാബിനെറ്റ്
സബ് കമ്മിറ്റി
150.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന ഏഴ്
സുപ്രധാന മേഖലകള്‍
ഉള്‍പ്പെടുന്ന
പദ്ധതികളുടെ
മേല്‍നോട്ടത്തിന്
ബന്ധപ്പെട്ട
മന്ത്രിമാരുടെ
നേതൃത്വത്തില്‍
ക്യാബിനറ്റ് സബ്
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടായിരുന്നുവോ;
എങ്കില്‍ എപ്പോള്‍;
ഏതെല്ലാം ക്യാബിനറ്റ്
സബ് കമ്മിറ്റികള്‍ എത്ര
തവണ യോഗം
ചേരുകയുണ്ടായി;
(ബി)
ഓരോ
സബ് കമ്മിറ്റിയും
ഇതിനകം നടത്തിയ
പ്രവർത്തനങ്ങൾ
വിശദമാക്കാമോ;
(സി)
ചീഫ്
സെക്രട്ടറിയുടെ
അദ്ധ്യക്ഷതയില്‍
ബന്ധപ്പെട്ട
സെക്രട്ടറിമാരെ
ഉള്‍പ്പെടുത്തി
ഉന്നതാധികാര സമിതിക്ക്
രൂപം നല്‍കിയിരുന്നത്
എപ്പോള്‍; ഓരോ സമിതിയും
എത്ര തവണ യോഗം
ചേരുകയുണ്ടായി;
(ഡി)
മേല്‍പ്പറഞ്ഞ
സുപ്രധാന
മേഖലകള്‍ക്കായി
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട
തുകയും 2016 ജനുവരി 1
വരെ പിന്‍വലിച്ച തുകയും
വിശദമാക്കാമോ?
കേരളത്തിന്റെ
പൊതു കടം
151.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍
കേരളത്തിന്റെ മൊത്തം
കടം എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
പൊതു കടം എത്രയെന്ന്
വിശദമാക്കാമോ?
അന്താരാഷ്ട്ര
വിപണിയിലെ ഇന്ധനവില
152.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
വിപണിയില്‍
ഇന്ധനവിലയില്‍ വന്‍
കുറവുണ്ടായിട്ടും
സാധാരക്കാരുടെ ജീവതം
കൂടുതല്‍
ദുസ്സഹമാക്കുന്നവിധം
പെട്രോളിന്റെയും
ഡീസലിന്റെയും എക്സൈസ്
തീരുവ വര്‍ദ്ധിപ്പിച്ച
കേന്ദ്ര ഗവണ്മെന്റ്
നടപടിയെ സര്‍ക്കാര്‍
എതിര്‍ത്തിട്ടുണ്ടോ;
(ബി)
കേന്ദ്രം
പെട്രോളിന്റെയും
ഡീസലിന്റെയും തീരുവ
വര്‍ദ്ധിപ്പിക്കുമ്പോള്‍
അതിനനുസൃതമായി
സംസ്ഥാനത്തിന്റെ നികുതി
വരുമാനം
വര്‍ദ്ധിക്കുന്നുണ്ടോ;
വിലക്കയറ്റത്തിന്റെ
പശ്ചാത്തലത്തില്‍
പ്രസ്തുത വര്‍ദ്ധന
വേണ്ടെന്നു വയ്ക്കാനും,
അതിനനുസൃതമായി
സംസ്ഥാനത്തിന്റെ നികുതി
കുറയ്ക്കാനും നടപടി
സ്വീകരിക്കുമോ;
(സി)
ഏറ്റവും
ഒടുവിലത്തെ
പെട്രോളിന്റെയും
ഡീസലിന്റെയും
വിലവര്‍ദ്ധനയിലൂടെ
സംസ്ഥാനത്തിന്
പ്രതിവര്‍ഷം എത്ര കോടി
രൂപയുടെ അധിക വരുമാനം
ലഭിക്കും?
കേന്ദ്രവിഹിതം
153.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തേയ്ക്കുള്ള
സംസ്ഥാനത്തിന്റെ
വാര്‍ഷിക പദ്ധതി,
കേന്ദ്ര സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
വാര്‍ഷിക പദ്ധതി
കേന്ദ്രാനുമതിക്കായി
സമര്‍പ്പിച്ചത്
എന്നായിരുന്നു; കേന്ദ്ര
ഗവണ്മെന്റിന്റെ
അനുമതിക്ക്
സമര്‍പ്പിച്ച പദ്ധതി
നീതി ആയോഗിന്
അനുസൃതമല്ലാത്തതിനാല്‍
തിരിച്ചയച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കുമോ;
(ബി)
വാര്‍ഷിക
പദ്ധതിക്ക് ലഭിക്കുന്ന
കേന്ദ്രവിഹിതം
എത്രയായിരിക്കും ;
കേന്ദ്രവിഹിതം
സംബന്ധിച്ച
അന്തിമധാരണയോടുകൂടിയാണോ
2016-17 ലേയ്ക്കുള്ള
ബഡ്ജറ്റ്
തയ്യാറാക്കിയിരിക്കുന്നത്;
(സി)
നീതി
ആയോഗ് നിലവില്‍
വന്നതിന് ശേഷം 2015-16
വര്‍ഷത്തെ
കേന്ദ്രവിഹിതത്തില്‍
കുറവുണ്ടായിട്ടുണ്ടോ ;
വിശദമാക്കാമോ;
(ഡി)
അടുത്ത
വര്‍ഷത്തെ
കേന്ദ്രവിഹിതമായി എന്തു
തുക ലഭിക്കുമെന്നാണു
പ്രതീക്ഷിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
വാണിജ്യനികുതി
വകുപ്പിൽ നടപ്പാക്കാത്ത
പദ്ധതികൾ
154.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ബഡ്ജറ്റുകളിലൂടെയും
വാണിജ്യനികുതി
വകുപ്പില്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിച്ച പദ്ധതികളും
പരിപാടികളും
ഏതൊക്കെയാണ്; അവയില്‍
അതതുവര്ഷങ്ങളില്
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതെല്ലാമാണ്;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലേയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
അഞ്ചു ബഡ്ജറ്റുകളിലായി
വാണിജ്യ നികുതി
വകുപ്പിന്
വകയിരുത്തപ്പെട്ട
പദ്ധതിതുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
പിന്‍വലിച്ചു; ഇതില്‍
ഇപ്പോള്‍ ട്രഷറി
അക്കൗണ്ടില്‍
ബാക്കിയുള്ള തുക എത്ര;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി വക
മാറ്റി ചെലവഴിച്ചിരുന്ന
തുക എത്ര
വീതമായിരുന്നു;വിശദമാക്കുമോ?
സ്പാർക്കുമായി
ബന്ധപ്പെട്ട ബുദ്ധിമുട്ട്
155.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്പാർക്കുമായി
ബന്ധപ്പെട്ട്
ജീവനക്കാര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ബുദ്ധിമുട്ട്
പരിഹരിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
ബഡ്ജറ്റുവിഹിതം
156.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റുകളിലൂടെ
ഇതിനകം പ്രഖ്യാപിച്ച
പദ്ധതികള്‍ക്കും
സ്കീമുകള്‍ക്കും അടുത്ത
അഞ്ച്
വര്‍ഷത്തേക്കാവശ്യമായ
ചെലവുകള്‍ കൃത്യമായി
കണക്കാക്കപ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
തുക കണക്കാക്കുമെന്ന്
2015-16-ലെ ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ചിരുന്നുവോ;
സാമ്പത്തിക
ദൃഡീകരണത്തിന്റെ
ഭാഗമായുള്ള പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
പ്രഖ്യാപിത
പദ്ധതികള്‍ക്ക് തുടര്‍
വര്‍ഷത്തില്‍ മതിയായ
ബഡ്ജറ്റ് വിഹിതം
ലഭിക്കാതെ വരുന്നത്
മൂലം ഉണ്ടാകുന്ന
പ്രതിസന്ധി പരിഗണിച്ച്
2016-17 വര്‍ഷത്തെ
ബഡ്ജറ്റില്‍ മുന്‍കാല
പദ്ധതികളുടെ തുടര്‍
പ്രവര്‍ത്തനത്തിനാവശ്യമായ
തുക വകയിരുത്തുമെന്ന്
ഉറപ്പാക്കിയിട്ടുണ്ടോ;
(ഡി)
2016-17-ലെ
ബഡ്ജറ്റില്‍ ഇതിന്
മുന്‍പ് പ്രഖ്യാപിച്ച
പദ്ധതികളുടെ തുടര്‍
പ്രവര്‍ത്തനത്തിനായി
മാത്രം എത്ര കോടി രൂപ
വകയിരുത്തേണ്ടതുണ്ട്;
വിശദമാക്കാമോ?
വാര്‍ഷികപദ്ധതി
157.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് സാമ്പത്തിക
വര്‍ഷങ്ങളില്‍ വാര്‍ഷിക
പദ്ധതികളില്‍
വകുപ്പുകള്‍ തിരിച്ച്
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷങ്ങളില്‍ വകുപ്പ്
തിരിച്ച്
പിന്‍വലിക്കപ്പെട്ട
തുകയും സംബന്ധിച്ച
സ്ഥിതി വിവരകണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
ഓരോ
വര്‍ഷവും പദ്ധതി തുക
ഇനത്തില്‍ വകുപ്പ്
അടിസ്ഥാനത്തില്‍
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
തുക യഥാര്‍ത്ഥത്തില്‍
ഖജനാവില്‍ നിന്നും
പിന്വലിക്കുകയുണ്ടായിട്ടുണ്ട്?
ക്ഷേമപെന്ഷന്
യഥാസമയം വിതരണം ചെയ്യാൻ നടപടി
158.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേമപെന്‍ഷനുകള്‍
യഥാസമയം വിതരണം
നടത്താന്‍ തടസ്സം
വന്നതിന്റെ കാരണം
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
2014-മുതല്‍
പെന്ഷന്
ലഭിക്കാത്തവരുണ്ടെന്ന
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
പോസ്റ്റോഫീസ്
സേവിംഗ്സ് അക്കൗണ്ട്
വഴി പെന്ഷന്
വാങ്ങിയിരുന്നവരാണ്
കൂടുതലും പെന്ഷന്
കിട്ടാതെ ദുരിതം
അനുഭവിക്കുന്നതെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഓരോ
മാസവും 15-നകം ബാങ്ക്
അക്കൗണ്ടുകള്‍ മുഖേന
പെന്ഷന് വിതരണം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
സ്കൂളുകള്‍ക്ക്
കംപ്യൂട്ടറും പ്രിന്ററും
159.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ 83
സ്കൂളുകള്‍ക്ക്
കംപ്യൂട്ടറും
പ്രിന്ററും
നല്‍കുന്നതിന് ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എം.എല്‍.എയുടെ കത്ത്
ലഭ്യമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
ധനകാര്യവകുപ്പിന്റെ
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
ഭരണാനുമതി
അടിയന്തിരമായി
ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സര്‍ക്കാരിന്റെ
കാലാവധിക്കകം
പൂര്‍ത്തീകരിക്കാന്‍
സാധിക്കുന്ന പദ്ധതികള്‍
160.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടങ്ങിവച്ച പദ്ധതികള്‍
എല്ലാം
പൂര്‍ത്തീകരിക്കുന്നതിന്
ചെലവിനത്തില്‍ എന്തു
തുക ഇനിയും
ആവശ്യമായിട്ടുണ്ട്;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ചതും അതിന്
മുമ്പ് തുടര്‍ന്ന്
വരുന്നതുമായ എത്ര
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
ബാക്കി നില്പുണ്ട്;
ഇവയെല്ലാം ഈ
സര്‍ക്കാരിന്റെ
അവശേഷിക്കുന്ന
കാലയളവിനുള്ളില്‍
തീര്‍പ്പാക്കാന്‍
സാധ്യമാണോ;
അതിനാവശ്യമായ തുക
തന്നാണ്ടിലെ
ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ടിട്ടുണ്ടോ;
(സി)
വകയിരുത്തപ്പെട്ട
തുക കൊണ്ട്
പൂര്‍ത്തീകരിക്കാതെ
അവശേഷിക്കുന്ന എത്ര
ശതമാനം പദ്ധതികള്‍ ഈ
സര്‍ക്കാരിന്റെ
കാലാവധിക്കകം
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
ബഡ്ജറ്റുകളിലൂടെ
വന്യജീവി സംരക്ഷണം
നടപ്പിലാക്കുന്നതിനായി
പ്രഖ്യാപിച്ച തുക
161.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ബഡ്ജറ്റുകളിലൂടെയും
വന്യജീവി സംരക്ഷണം
നടപ്പിലാക്കുന്നതിനായി
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതൊക്കെയാണ്;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലേയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
വന്യജീവി
സംരക്ഷണത്തിനായി
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവവിക്കാന്
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
പിന്‍വലിച്ചു; ഇതില്‍
ഇപ്പോള്‍ ട്രഷറി
അക്കൗണ്ടില്‍ ബാക്കി
നില്പ്പുള്ള തുക എത്ര;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്രവീതമായിരുന്നു;
വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി സംബന്ധിച്ച
സ്റ്റേറ്റ്മെന്റ്
162.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക നില
ഭദ്രമാണോ; എങ്കില്‍
എന്തെല്ലാം
അടിസ്ഥാനപ്പെടുത്തിയാണ്
ഇത്
അവകാശപ്പെടുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സാമ്പത്തിക
സ്ഥിതി
പ്രതിസന്ധിയിലാണെങ്കില്‍
ആയതിന്റെ കാരണങ്ങള്‍
വെളിപ്പെടുത്താമോ;
പ്രതിസന്ധി ഏതെല്ലാം
നിലയില്‍ ഇന്ന്
സംസ്ഥാനം
നേരിടുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
സംബന്ധിച്ച്
ധനകാര്യവകുപ്പ്
സെക്രട്ടറി
സര്‍ക്കാരിന്
സമര്‍പ്പിച്ച ഏറ്റവും
ഒടുവിലത്തെ
കുറിപ്പിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
അപ്രകാരം
ഒരു കുറിപ്പ്
തയ്യാറാക്കി
സമര്പ്പിക്കുകയുണ്ടായിട്ടില്ലെങ്കില്,
നിലവിലെ സാമ്പത്തിക
സ്ഥിതിഗതികള്‍,
ബാധ്യതകളും, സാധ്യതകളും
എന്നിവ വിശകലനം
ചെയ്തുകൊണ്ടുള്ള ഒരു
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ?
നടപ്പിലാക്കാന്‍
സാധിച്ചിട്ടില്ലാത്ത
പ്രഖ്യാപിത പദ്ധതികള്‍
163.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ബഡ്ജറ്റുകളിലൂടെയും
ശാസ്ത്ര-സാങ്കേതികശാസ്ത്ര-സയന്റിഫിക്സ്
ഇന്‍സ്റ്റിറ്റ്യൂട്ട്
വകുപ്പ് വഴി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതെല്ലാം; ഓരോ
ബഡ്ജറ്റ്
പ്രസംഗത്തിലേയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളിലായി
ശാസ്ത്ര -
സാങ്കേതികശാസ്ത്ര -
സയന്റിഫിക്
ഇന്‍സ്റ്റിറ്റ്യൂട്ട്സ്
വകുപ്പിന്
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
ചെലവഴിച്ചു; ഇതില്‍
ഇപ്പോള്‍
ട്രഷറിഅക്കൌണ്ടില്
ബാക്കി നില്പ്പുള്ള
തുക എത്ര;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്ര വീതമായിരുന്നു;
വിശദമാക്കാമോ?
ബജറ്റ്പദ്ധതികള്
164.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കഴിഞ്ഞ
അഞ്ച് ബജറ്റുകളിലായി
പ്രഖ്യാപിച്ചിരുന്നതും
ബജറ്റില്‍ വിഹിതം
വകയിരുത്തിയിട്ടുള്ളതുമായ
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
കഴിയാതിരുന്നത്;
പ്രസ്തുത
പദ്ധതികളുടെയും ബജറ്റ്
വിഹിതത്തിന്റെയും ഓരോ
വര്‍ഷത്തേയും വിശദാംശം
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
കഴിഞ്ഞ നാല്
ബജറ്റുകളിലായി
പ്രഖ്യാപിച്ചിരുന്നതും
നടപ്പിലാക്കിയിട്ടില്ലാതിരുന്നതുമായ
പദ്ധതികള്‍ക്കെല്ലാം ഈ
ആണ്ടില്‍ ആവശ്യമായപണം
ബജറ്റില്‍
വകയിരുത്തുകയുണ്ടായോ
ഇല്ലെങ്കില്‍ ആ
പദ്ധതികള്‍
ഏതൊക്കെയായിരുന്നു;
(സി)
നടപ്പിലാക്കാന്‍
സാധിച്ചിട്ടില്ലാത്തതും
ഭാഗികമായി മാത്രം
നടപ്പിലാക്കിയതുമായ
പ്രഖ്യാപിത പദ്ധതി
സംബന്ധിച്ച് ഇപ്പോഴുള്ള
സമീപനം എന്താണെന്ന്
വിശദമാക്കാമോ?
കേന്ദ്രാവിഷ്ക്രത
പദ്ധതി വിഹിതം
165.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫിനാന്‍സ്
കമ്മീഷന്റെ തീര്‍പ്പു
പ്രകാരം 2011-12 മുതല്‍
2015-16 വരെ ഓരോ
വര്‍ഷവും നികുതി
വിഹിതം,
കേന്ദ്രാവിഷ്ക്രത
പദ്ധതി, ഗ്രാന്റുകള്‍,
പദ്ധതി ധനസഹായം,
ഡിസ്ക്രീഷനറി ഗ്രാന്റ്
തുടങ്ങിയവ എത്ര കോടി
രൂപ വീതമായിരുന്നു;
(ബി)
2016-17
സാമ്പത്തികവര്‍ഷത്തില്‍
ഇവ ഓരോന്നും എത്ര രൂപ
വീതം
പ്രതീക്ഷിക്കുന്നു;
(സി)
കേന്ദ്രാവിഷ്ക്രത
പദ്ധതികളിലൂടെ
മേല്പറഞ്ഞ ഓരോ വര്‍ഷവും
സംസ്ഥാനത്തിനര്ഹതയുണ്ടായിരുന്ന
തുക എത്ര; ഓരോ വര്‍ഷവും
ലഭിച്ചത് എത്ര;
വിശദമാക്കാമോ;
(ഡി)
സര്‍വ്വശിക്ഷാ
അഭിയാന്,
എന്‍.ആര്.എച്ച്.എം.,
ദേശിയ തൊഴിലുറപ്പ്
പദ്ധതി എന്നീ പ്രധാന
കേന്ദ്രാവിഷ്ക്രത
പദ്ധതികളിലൂടെ
മേല്പറഞ്ഞ ഓരോ വര്‍ഷവും
സംസ്ഥാനത്തിനര്‍ഹമായ
തുക എത്രവീതമായിരുന്നു;
അവയില്‍ സംസ്ഥാനത്തിന്
ലഭിച്ചത് എത്ര വീതം ;
വിശദമാക്കാമോ?
കാര്‍ഷികാധിഷ്ഠിത
വ്യവസായം
166.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1-4-2015നുശേഷം
ഉല്പാദനം തുടങ്ങുന്ന
കാര്‍ഷികാധിഷ്ഠിത
വ്യവസായത്തില്‍ 75
ശതമാനത്തിലധികം മൂല്യ
വര്ദ്ധനയുള്ളവയ്ക്ക്
പലിശ സബ് സിഡി
നല്കുന്നതില് 2015-16
ബഡ്ജറ്റില്‍
വകയിരുത്തിയ തുക
എത്രയായിരുന്നു; അതില്‍
എത്ര തുക ഇതിനകം
പിന്‍വലിക്കുകയുണ്ടായി,വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്ന്
എടുത്ത വായ്പയുടെ പിലിശ
തുകയുടെ 50 ശതമാനം എത്ര
സ്ഥാപനങ്ങള്‍ക്ക്
നല്കുകയുണ്ടായി
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ജലഗതാഗതവകുപ്പിലെ
നടപ്പിലാക്കാത്ത പദ്ധതികള്‍
167.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ബഡ്ജറ്റിലൂടെയും
ജലഗതാഗത വകുപ്പ് വഴി
നടപ്പിലാക്കുന്നതിന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണമായും നടപ്പില്‍
വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതൊക്കെയാണ്;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലേയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
മേല്വിവരം
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
ജലഗതാഗത വകുപ്പില്‍
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
പിന്‍വലിച്ചു; ഇതില്‍
ഇപ്പോള്‍ ട്രഷറി
അക്കൗണ്ടില്‍
ബാക്കിയുള്ള തുക എത്ര;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയേഷന്‍ വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്ര വീതമായിരുന്നു;
വിശദമാക്കാമോ?
നിക്ഷേപകര്‍ക്കുള്ള
സംരംഭങ്ങള്‍
168.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ
സംസ്ഥാനത്ത് വിവിധ
മേഖലകളിലേയ്ക്ക്
നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിന്
നടത്തിയ സംരംഭങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
സംരംഭത്തിന്റെയും
ഫലമായി സംസ്ഥാനത്ത്
എത്ര കോടി രൂപയുടെ
പുതിയ സ്വകാര്യ
നിക്ഷേപങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടെന്നും
അവ ഓരോന്നും ഏതെല്ലാം
മേഖലയിലാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിക്ഷേപങ്ങളുടെ ഫലമായി
സംസ്ഥാനത്തിന് ഇതുവരെ
കൈവരിക്കാന്‍ കഴിഞ്ഞ
വളര്‍ച്ചയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
2014-15
സാമ്പത്തിക വര്‍ഷം
ചെലവഴിക്കാത്ത തുകയുടെ
വിശദാംശം
169.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം
ചെലവഴിക്കാന്‍ കഴിയാതെ
ഓരോ വകുപ്പും സറണ്ടര്‍
ചെയ്ത തുക എത്ര ;
വകുപ്പ് തിരിച്ച്
വിശദമാക്കാമോ;
(ബി)
ഇക്കാലയളവില്‍
തുക ട്രഷറി
അക്കൗണ്ടുകളിലേക്ക്
ഏതെങ്കിലും വകുപ്പ്
മാറ്റിയിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
വകുപ്പുകള്‍ എത്ര കോടി
രൂപ വീതം ട്രഷറി
അക്കൗണ്ടുകളിലേക്ക്
മാറ്റിയിട്ടുണ്ട്;
എല്ലാ വകുപ്പുകളും കൂടി
മാറ്റിയിട്ട മൊത്തം തുക
എത്ര;
(സി)
തദ്ദേശ
സ്ഥാപനങ്ങള്‍
ഇലക്ട്രോണിക് ലെഡ്ജറിലോ
ട്രഷറി
അക്കൗണ്ടുകളിലേക്കോ
മാറ്റിയിട്ട മൊത്തം തുക
എത്ര?
വിവിധവികസനപദ്ധതികള്ക്കായി
2014-2015 , 2015-2016
വര്‍ഷങ്ങളില്‍ ചെലവഴിച്ച തുക
170.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
ശിശു വികസന പദ്ധതി,
ഇന്ദിരാ ആവാസ് യോജന,
ദേശീയ ഗ്രാമീണ ഉപജീവന
ദൗത്യം എന്നീ
പദ്ധതികള്‍ സംസ്ഥാനത്ത്
നടപ്പിലാക്കുന്നുണ്ടോ;
ഈ പദ്ധതികള്‍ക്ക്
2014-15, 2015-16
വര്‍ഷങ്ങളില്‍
ചെലവാക്കിയ തുക എത്ര;
(ബി)
പതിനാലാം
ധനകാര്യ കമ്മീഷന്
അവാര്‍ഡ് വഴി
ലഭിക്കുന്ന തുകയില്‍
നിന്ന് മേല്‍പ്പറഞ്ഞ
പദ്ധതിക്കായി
തന്നാണ്ടില്‍ ചെലവഴിച്ച
തുക എത്രയാണെന്ന്
വെളിപ്പെടുത്തുമോ ?
2015-16
സാമ്പത്തിക വർഷത്തിലെ റവന്യു
വരുമാനം
171.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷം ഓരോ
വകുപ്പ് വഴി
പ്രതിക്ഷിച്ച റവന്യു
വരുമാനം
എത്രയായിരുന്നുവെന്നും
ആയതില്‍ ഓരോവകുപ്പിലും
2016 ജനുവരി 31 വരെ
എത്ര തുക വീതം റവന്യു
വരുമാനം
ഉണ്ടായിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ബി)
നടപ്പുവര്‍ഷം
ലോട്ടറി, മോട്ടോര്‍
വാഹന രജിസ്ട്രേഷന്
വകുപ്പുകളില്‍ നിന്നും
എത്ര തുക
നികുതിയിനത്തില്‍
പിരിക്കുവാനാണ്
ലക്ഷ്യമിട്ടിരുന്നത്;
പ്രസ്തുത വകുപ്പുകളില്‍
നിന്ന് 2016 ജനുവരി 31
വരെ പിരിഞ്ഞു കിട്ടിയ
തുക എത്ര;
വ്യക്തമാക്കാമോ;
(സി)
നടപ്പുസാമ്പത്തിക
വര്‍ഷം
നികുതിയിനത്തില്‍
മദ്യവിപണനം വഴി
ഉദ്ദേശിച്ച വരുമാനം
എത്ര; ആയതില്‍ 2016
ജനുവരി 31 വരെ എത്ര തുക
പിരിഞ്ഞ് കിട്ടി;
വിശദമാക്കാമോ;
(ഡി)
സ്വര്‍ണ്ണ
വിപണന രംഗത്ത് നിന്നും
നടപ്പുവര്‍ഷം
നികുതിയിനത്തില്‍
ഉദ്ദേശിച്ച വരുമാനം
എത്ര;നാളിതുവരെ എത്ര
തുക പിരിഞ്ഞ് കിട്ടി?
2015-16
സാമ്പത്തിക വര്‍ഷത്തെ
പദ്ധതികള്‍
172.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ച പുതിയ
പദ്ധതികള്‍
നടപ്പിലാക്കിയതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വകുപ്പ്
തിരിച്ചുള്ള പുതിയ
പദ്ധതികളുടെ എണ്ണവും
അവയ്ക്ക് ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച തുകയും,
ബഡ്ജറ്റില്‍
വകയിരുത്തിയ തുകയും,
പദ്ധതികള്‍ക്കായി
പിന്‍വലിച്ച തുകയും
സംബന്ധിച്ച സാമ്പത്തിക
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
2015-16
വര്‍ഷത്തെ ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച പുതിയ
പദ്ധതികള്‍
എത്രയായിരുന്നു; അതില്‍
പൂര്‍ണ്ണമായും
സാക്ഷാത്ക്കരിക്കപ്പെട്ടവ
എത്ര; ബഡ്ജറ്റില്‍
പ്രഖ്യാപിച്ചെങ്കിലും
ആവശ്യമായ തുക
ബഡ്ജറ്റില്‍
വകയിരുത്തപ്പെടാത്തതിനാല്
നടപ്പാക്കാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; ബന്ധപ്പെട്ട
വകുപ്പുകള്‍ പദ്ധതി
നിര്‍വ്വഹണത്തില്‍
മുന്‍കെെ
എടുക്കാതിരുന്നതും
ഫണ്ടുകള്‍
നല്കുന്നതില് ധനകാര്യ
വകുപ്പില്‍ നിന്നുണ്ടായ
വീഴ്ചയും കാരണം
സാക്ഷാത്ക്കരിപ്പെടാതെ
പോയ പദ്ധതികള്‍ എത്ര ;
വിശംദാംശം
ലഭ്യമാക്കുമോ?
2015-16
സാമ്പത്തിക വര്‍ഷത്തിലെ
പ്ലാന്‍ & നോണ്‍ പ്ലാന്‍
ഇനത്തിലുള്ള ബഡ്ജറ്റ് വിഹിതം
173.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
31.12.2015
ല്‍ അവസാനിക്കുന്ന
തീയതില്‍ 2015-16
സാമ്പത്തിക വര്‍ഷത്തിലെ
പ്ലാന്‍ & നോണ്‍
പ്ലാന്‍ ഇനത്തിലുള്ള
ബഡ്ജറ്റ് വിഹിതവും
ചെലവും വകുപ്പ്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്ലാന്‍ & നോണ്‍
പ്ലാന്‍ ഇനത്തില്‍ ആകെ
വകയിരുത്തിയിട്ടുള്ള
ബഡ്ജറ്റ് വിഹിതവും
ചെലവും സംബന്ധിച്ചുള്ള
സ്റ്റേറ്റ്മെന്റ്
നല്‍കുമോ?
2015-16
ബഡ്ജറ്റില്‍ പശ്ചാത്തല വികസന
പദ്ധതികള്‍ക്ക് പ്രഖ്യാപിച്ച
തുക
174.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
ബഡ്ജറ്റില്‍ പ്രധാന
പശ്ചാത്തല വികസന
പദ്ധതികള്‍ക്ക്
പ്രഖ്യാപിച്ച 2000
കോടി, വിഴിഞ്ഞം
പദ്ധതിക്ക്
പ്രഖ്യാപിച്ച 600 കോടി,
കൊച്ചിമെട്രോ റയില്‍
പദ്ധതിക്ക്
പ്രഖ്യാപിച്ച സംസ്ഥാന
വിഹിതമായ 940 കോടി ഇവ
ഓരോന്നിനും നാളിതുവരെ
തന്നാണ്ടിൽ ചെലവഴിച്ച
തുക എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
മേല്പറഞ്ഞ
പദ്ധതികള്‍ ഓരോന്നും
പൂര്‍ത്തിയാക്കുമ്പോള്‍
ആവശ്യമായി വരുന്ന തുക
എത്ര എന്ന്
അറിയിക്കാമോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം ഓരോ
പദ്ധതിക്കും
വകയിരുത്തപ്പെട്ട
തുകയുടെ എത്ര ശതമാനം
ചെലവഴിക്കുകയുണ്ടായി
എന്ന് വ്യക്തമാക്കുമോ?
2015-16
വര്‍ഷത്തേക്കുള്ള ബഡ്ജറ്റില്‍
ഏഴ് സുപ്രധാന മേഖലകളില്‍
സര്‍ക്കാര്‍
വകയിരുത്തിയിരുന്ന തുകയും
ചെലവഴിച്ച തുകയും
175.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷത്തേക്കുള്ള
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഏഴ്
സുപ്രധാന മേഖലകളില്‍
സര്‍ക്കാര്‍
വകയിരുത്തിയിരുന്ന
തുകയും മേഖലകളും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുകയില്‍ ഇതിനകം
ചെലവഴിച്ച തുക മേഖല
തിരിച്ച് വിശദമാക്കാമോ;
(സി)
സുപ്രധാന
മേഖലയായി ബഡ്ജറ്റില്‍
പരാമര്‍ശിച്ച ഏഴ്
മേഖലയ്ക്കും കൂടി
വകയിരുത്തപ്പെട്ട
മൊത്തം തുകയുടെ എത്ര
ശതമാനം തുക ബന്ധപ്പെട്ട
പദ്ധതികള്‍ക്കായി
നാളിതുവരെ ട്രഷറിയില്‍
നിന്നും
പിന്‍വലിച്ചിട്ടുണ്ട്;
പദ്ധതിയടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ഡി)
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഏഴ്
മേഖലകളിലെ പദ്ധതികളുടെ
മേല്‍നോട്ടത്തിനായി
രൂപീകരിച്ച ക്യാബിനറ്റ്
സബ് കമ്മിറ്റികള്‍
എത്ര;ഓരോ സബ്
കമ്മിറ്റിയും എത്ര തവണ
യോഗം ചേരുകയുണ്ടായി
എന്ന് വ്യക്തമാക്കുമോ?
കെ.എസ്സ്.എഫ്.ഇ.
176.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഫൈനാന്‍ഷ്യല്‍
എന്റര്‍പ്രൈസസില്‍
(കെ.എസ്സ്.എഫ്.ഇ. )
പെന്ഷന് പ്രായം 58
ആയിരിക്കെ 58 വയസ്സ്
കഴിഞ്ഞവര്‍ ഇപ്പോഴും
ജൂനിയര്‍ അസിസ്റ്റന്റ്
തസ്തികയില്‍ ജോലി
ചെയ്യുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍,ഇങ്ങനെഎത്രപേര്
സര്‍വ്വീസില്‍
തുടരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കെ.
എസ്. എഫ്. ഇ. യില്‍
ജൂനിയര്‍ അസിസ്റ്റന്റ്
തസ്തികയിലെ ഒഴിവുകള്‍,
പി. എസ്. സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്ത
തീയതി, ഒഴിവിന്റെ
സ്വഭാവം ( Fresh,
Anticipated, NJD)
എന്നിവ എണ്ണം തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
07.08.2011
മുതല്‍ 31.12.2011വരെ ,
01.01.2012 മുതല്‍
31.12.2012 വരെ
01.01.2013 മുതല്‍
31.12.2013വരെ,
01.01.2014മുതല്‍
31.12.2014വരെ,01.01.2015
മുതല്‍ 31.12.2015 ഈ
കാലയളവില്‍ പി. എസ്.
സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍ തരംതിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
01.01.2016
മുതല്‍ ഇന്നേവരെ എത്ര
ഒഴിവുകള്‍ പി. എസ്. സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഓണ്‍ലൈന്‍ വിപണി
177.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓണ്‍ലൈന്‍
വിപണിയിലൂടെ
സംസ്ഥാനത്ത്
വിറ്റഴിക്കപ്പെടുന്നതും,
സംസ്ഥാനത്തു നിന്ന്
പുറത്തേക്ക്
വിറ്റഴിക്കപ്പെടുന്നതുമായ
പ്രധാന ഉല്പന്നങ്ങള്
സംബന്ധിച്ച് നികുതി
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ; ഫ്ളിപ്പ്
കാര്‍ട്ട് ഉള്‍പ്പെടെ
ഓണ്‍ലൈന്‍ വിപണനം
നടത്തുന്ന
ഏജന്‍സികളില്‍ നിന്നും
നികുതി
ഈടാക്കുന്നുണ്ടോ;
(ബി)
ഓണ്‍ലൈന്‍
വിപണിയുമായി
ബന്ധപ്പെട്ട നികുതി
പിരിവിനെ സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്തു
നിന്ന് ഓണ്‍ലൈന്‍
വിപണിയിലൂടെ
പുറത്തേക്ക് വിപണനം
ചെയ്യപ്പെടുന്നവ
പ്രധാനമായും
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ഡി)
ഓണ്‍ലൈന്‍
വിപണിയിലൂടെ കഴിഞ്ഞ
അഞ്ച് വര്‍ഷത്തില്‍
ഓരോ വര്‍ഷവും
സംസ്ഥാനത്തിന് ലഭിച്ച
നികുതി വരുമാനം
വിശദമാക്കാമോ?
മൊബൈല്‍
ഫോണ്‍ വിപണനം
178.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിവര്‍ഷം
വിവിധ
ബ്രാന്റുകളില്പ്പെട്ട
എത്ര മൊബൈല്‍ ഫോണുകള്‍
വിറ്റഴിക്കപ്പെടുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
മൊബൈല്‍
ഫോണ്‍ വ്യാപാരത്തിന്റെ
സ്ഥിതി വിവര കണക്കുകള്‍
ശേഖരിച്ച്
വിശദമാക്കാമോ; പ്രസ്തുത
ഇനത്തില്‍ പ്രതിവര്‍ഷം
ലഭിക്കുന്ന നികുതി
വരുമാനം എത്ര കോടിയാണ്;
(സി)
ദിനംപ്രതി
വര്‍ദ്ധിച്ചു വരുന്ന
ഓണ്‍ലൈനിലൂടെയുള്ള
മൊബൈല്‍ ഫോണ്‍ വിപണനം
വഴി നികുതി വരുമാനം
വര്‍ദ്ധിക്കുന്നുണ്ടോ;
(ഡി)
ഓണ്‍ലൈന്‍
വഴിയുള്ള വിപണനം
നിയന്ത്രിക്കുന്നത്
സംബന്ധിച്ച വ്യവസ്ഥകള്‍
വിശദമാക്കാമോ?
സ്വര്‍ണ്ണ
വില്പനയിലൂടെ ലഭിക്കുന്ന
നികുതി വരുമാനം
179.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വര്‍ണ്ണാഭരണ വ്യാപാര
സ്ഥാപനങ്ങളെയും
അവയിലൂടെ പ്രതിവര്‍ഷം
നടക്കുന്ന വില്പനയേയും
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര സ്വര്‍ണ്ണാഭരണ
വ്യാപാര സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
സ്വര്‍ണ്ണാഭരണ
നിര്‍മ്മാണ
കേന്ദ്രങ്ങള്‍ എത്ര;
പ്രതിവര്‍ഷം ശരാശരി
എത്ര കോടി രൂപയുടെ
സ്വര്ണ്ണവില്പന
നടക്കുന്നുണ്ട്;
(സി)
സ്വര്‍ണ്ണ
വില്പനയിലൂടെ കഴിഞ്ഞ
പത്ത് വര്‍ഷത്തില്‍ ഓരോ
വര്‍ഷവും സര്‍ക്കാരിനു
ലഭിച്ച നികുതി വരുമാനം
എത്ര കോടി വീതമാണ്;
(ഡി)
സ്വര്‍ണ്ണാഭരണങ്ങളുടെ
വില്പന
വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും
അതിന് അനുസൃതമായി
നികുതി വരുമാനം
ലഭിക്കാതിരിക്കുന്നതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
നികുതി ചോര്‍ച്ച
തടയുന്നതിന് നടപടി
സ്വീകരിക്കുമോ?
റവന്യു
വരുമാനവും ചെലവായ തുകയും
180.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പത്ത് വര്‍ഷത്തെ റവന്യു
വരുമാനവും
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
ഉള്‍പ്പെടെ
ശമ്പളത്തിനായി ചെലവായ
തുകയും അതിന്റെ
ശതമാനവും വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
പത്ത് വര്‍ഷത്തെ റവന്യു
വരുമാനവും പെന്ഷന്
നല്‍കുന്നതിനായി ഓരോ
വര്‍ഷവും ചെലവായ തുകയും
അതിന്റെ ശതമാനവും
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
പത്ത് വര്‍ഷത്തെ
കണക്കുകള്‍
പരിശോധിക്കുമ്പോള്‍
റവന്യു വരുമാനത്തിന്റെ
ശരാശരി എത്ര ശതമാനം
ശമ്പളത്തിനും,
പെന്‍ഷനും
ചെലവഴിക്കേണ്ടി
വരുന്നു;
(ഡി)
കഴിഞ്ഞ
പത്ത് വര്‍ഷത്തില്‍ ഓരോ
വര്‍ഷവും റവന്യു
വരുമാനത്തിലുണ്ടായ
വര്‍ദ്ധന ശതമാന
കണക്കില്‍
വിശദമാക്കാമോ;
(ഇ)
കഴിഞ്ഞ
പത്ത് വര്‍ഷത്തില്‍ ഓരോ
വര്‍ഷവും ശമ്പളത്തിനും
പെന്‍ഷനും നല്കിയ
തുകയിലെ വര്‍ദ്ധന ശതമാന
കണക്കില്‍
വിശദമാക്കാമോ?
പ്ലാന്റേഷന്
നികുതി പൂര്‍ണമായും ഒഴിവാക്കിയ
നടപടി
181.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യക്തികളുടെ
ഉടമസ്ഥതയിലുള്ള
തോട്ടങ്ങള്‍ക്കുള്ള
പ്ലാന്റേഷന് നികുതി
പൂര്‍ണമായും
ഒഴിവാക്കിക്കൊണ്ട്
ഗവണ്മെന്റ് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
തീരുമാനം വഴി
സര്‍ക്കാരിനുണ്ടായ
റവന്യു നഷ്ടം എത്ര കോടി
രൂപയുടേതായിരിക്കും;
(സി)
പ്ലാന്റേഷന്
നികുതി ഇനത്തില്‍
2011-12 മുതല്‍ 2015-16
വരെ ലഭിച്ച തുകയുടെ
കണക്കുകള്‍
വിശദമാക്കാമോ?
പദ്ധതി അടങ്കല്‍ തുക
182.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
പദ്ധതി അടങ്കല്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
അടങ്കല്‍ പ്രകാരം വിവിധ
വകുപ്പുകള്‍ക്കായി
അനുവദിച്ച തുക
എത്രയാണെന്നും
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച തുക മൊത്തം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ത്രിതല
പഞ്ചായത്തുകള്‍,
കോര്‍പ്പറേഷനുകള്‍,
മുനിസിപ്പാലിറ്റികള്‍
എന്നിവയ്ക്ക് നാളിതുവരെ
അനുവദിക്കപ്പെട്ട
തുകയുടേയും
പിന്‍വലിക്കപ്പെട്ട
തുകയുടേയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി വകുപ്പുകള്‍
നേരിട്ടും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴിയും
വകയിരുത്തിയ തുകയും
ഇതുവരെ വിനിയോഗിച്ച
തുകയും എത്രയാണെന്ന്
പ്രത്യേകം
വിശദമാക്കുമോ?
ഇ-ട്രഷറി
പദ്ധതി
183.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ട്രഷറി പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിയ്ക്കാനുദ്ദേശിയ്ക്കുന്നത്
; വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പഴയങ്ങാടി
ട്രഷറി കെട്ടിടനിര്‍മ്മാണം
184.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
27/1/2011
ന് ഭരണാനുമതി ലഭിച്ച
കണ്ണൂര്‍ ജില്ലയിലെ
പഴയങ്ങാടി ട്രഷറി
കെട്ടിടനിര്‍മ്മാണം
എപ്പോള്‍ തുടങ്ങാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(ബി)
കെട്ടിടം
നിര്‍മ്മിക്കുന്നതില്‍
നിന്നും ഇന്‍കെല്‍
പിന്മാറിയ
സാഹചര്യത്തില്‍
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
സംസ്ഥാന ഭാഗ്യക്കുറി
185.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഭാഗ്യക്കുറിയുടെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
പൊതുജനങ്ങളില്‍ നിന്നും
എജന്റുമാര്‍,
വില്‍പ്പനക്കാര്‍
എന്നിവരില്‍ നിന്നും
ഉയര്‍ന്ന് വന്ന
പരാതികളും വകുപ്പ്
നേരിടുന്ന മറ്റ്
പ്രശ്നങ്ങളും പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനായി
ഏകാംഗ കമ്മിഷനെ
നിയോഗിച്ചിരുന്നോ;എങ്കില്‍
ആരെയാണ്
നിയമിച്ചിരിക്കുന്നത്;
(ബി)
കമ്മിഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഭാഗ്യക്കുറി വകുപ്പിലോ
മേഖലയിലോ പുതിയ
പരിഷ്കാരങ്ങളോ
നിര്‍ദ്ദേശങ്ങളോ
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
കേരള
ലോട്ടറിയുടെ
വിജയികളില്‍ എത്ര
പേര്‍ക്ക് 31.01.2016
വരെ സമ്മാനത്തുക
നല്കാന്
ബാക്കിയുണ്ടെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(ഇ)
സമ്മാനത്തുക
നല്‍കാത്തത്
സംബന്ധിച്ച് എത്ര
കേസ്സുകള്‍ ഏതെല്ലാം
കോടതികളില്‍ സംസ്ഥാന
ലോട്ടറി വകുപ്പിനെതിരെ
നിലനില്‍ക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ?
മുദ്രപ്പത്ര വില്പന
രീതികളില്‍ മാറ്റങ്ങളും
ഇ-സ്റ്റാമ്പിംഗും
നടപ്പാക്കാന്‍ നടപടി
186.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിലവിലുള്ള മുദ്രപ്പത്ര
വില്പന രീതികളില്‍
മാറ്റങ്ങള്‍
വരുത്തുവാന്‍
ഉദ്ദേശമുണ്ടോ;
ഇ-സ്റ്റാമ്പിംഗ് എന്ന്
മുതല്‍
നടപ്പിലാക്കുവാനാണ്
ഉദ്ദേശിച്ചിരിക്കുന്നത്;
(ബി)
സ്റ്റാമ്പ്
വെണ്ടര്‍മാരില്‍ ഏത്
പ്രായത്തിലുള്ളവര്‍
മരണമടഞ്ഞാലും
ആശ്രിതര്‍ക്ക്
വെണ്ടര്ലെെസന്സ്
നല്കി വന്നിരുന്ന നടപടി
2002 ലെ ജി.ഒ(പി) 156
പ്രകാരം എടുത്തുകളഞ്ഞത്
പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
കേരളത്തില്‍
എല്ലാ ജില്ലകളിലും
എഗ്രിമെന്റുകള്‍ക്ക്
ആവശ്യമായ 100 രൂപയുടെ
മുദ്രപത്രം
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിക്കുമെന്നു
വ്യക്തമാക്കാമോ:
നിയമ
ഉപദേശത്തിനായി ചിലവഴിച്ച തുക
187.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം അഴിമതി
ആരോപണവുമായി
ബന്ധപ്പെട്ട് വക്കീല്‍
ഫീസ് ഇനത്തിലും
നിയമോപദേശത്തിനുമായി
എത്ര തുക ചെലവഴിച്ചു
എന്ന് വിശദമാക്കാമോ?
ചട്ടങ്ങളുടെ
രൂപീകരണം
188.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭ
പാസ്സാക്കിയ
നിയമങ്ങള്‍ക്ക് ചട്ടം
രൂപീകരിച്ചിട്ടില്ലാത്തവ
ഏതെല്ലാം;
വിശദമാക്കാമോ;
(ബി)
ചട്ടങ്ങള്‍
കാലോചിതമാക്കുന്നതിനും
ചട്ടങ്ങള്‍
പുറപ്പെടുവിക്കുന്നതിന്
പൊതുജനാഭിപ്രായം
സ്വീകരിക്കുന്നതിനും
നിലവില്‍ സംവിധാനം
ഉണ്ടോ;
(സി)
സര്‍ക്കാര്‍
രൂപം നല്കുന്ന
ചട്ടങ്ങള്‍ കുറ്റമറ്റ
നിലയിലാണെന്നുറപ്പ്
വരുത്തുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ചട്ടങ്ങള്‍
രൂപീകരിക്കുന്ന
നിലവിലുള്ള രീതിയില്‍
എന്തെങ്കിലും മാറ്റം
പരിഗണനയിലുണ്ടോ;
നിലവില്‍ സംസ്ഥാനത്ത്
എത്ര നിയമങ്ങളും
ചട്ടങ്ങളും ഉണ്ട്;
ഇവയില്‍
കാലാഹരണപ്പെട്ടതായി
കരുതാവുന്നവ എത്രയെന്ന്
വ്യക്തമാക്കുമോ?
കമ്മീഷനുകള്‍
189.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നിയോഗിച്ച എത്ര
കമ്മീഷനുകള്‍ നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അതില്‍ സ്ഥിരം
കമ്മീഷനുകള്‍ എത്ര;
അല്ലാത്തവ എത്ര ;അവ
ഏതൊക്കെ;
(ബി)
മനുഷ്യാവകാശ
കമ്മീഷന്, വനിതാ
കമ്മീഷന് തുടങ്ങിയ
സര്‍ക്കാര്‍ നിയോഗിച്ച
സ്ഥിരം കമ്മീഷനുകള്‍
ഓരോന്നിന്റെയും
പ്രതിവര്‍ഷ ശരാശരി
ചെലവ് എത്ര;
(സി)
നിലവിലുള്ള
കമ്മീഷനുകളുടെ
ചെയര്മാന്, അംഗങ്ങള്‍
എത്ര; ഏതെല്ലാം
ഇനങ്ങളിലാണ്
കമ്മീഷനുകള്‍ക്ക് ചെലവ്
നേരിടുന്നത്;
(ഡി)
ഓരോ
കമ്മീഷനുകളുടെയും
പ്രവര്‍ത്തനം വഴി
നാടിനുണ്ടായിക്കൊണ്ടിരിക്കുന്ന
നേട്ടങ്ങള്‍
വിശദമാക്കാമോ?
വികസന മാന്ദ്യവും സാമ്പത്തിക
അച്ചടക്കമില്ലായ്മയും
190.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
രാജു എബ്രഹാം
,,
സി.കെ സദാശിവന്
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
നാലരവര്‍ഷക്കാലം
സംസ്ഥാനത്തു നിലനിന്നു
പോന്ന വികസന മാന്ദ്യവും
സാമ്പത്തിക
അച്ചടക്കമില്ലായ്മയും
ജനങ്ങളെ
ദുരിതത്തിലാഴ്ത്തിയിരിക്കുന്ന
വിവരം അറിയാമോ;
(ബി)
എല്ലാവര്ക്കും
വീടും ,തൊഴിലും,
ചികിത്സയും,
വിദ്യാഭ്യാസവും ഉറപ്പു
വരുത്തുന്ന നിലയിലുള്ള
ഒരു വികസന കാഴ്ചപ്പാടോ,
നടപടികളോ
ഇല്ലാതിരുന്നതു കൊണ്ട്
സാധാരണക്കാരായ ജനങ്ങള്‍
അസംതൃപ്തരും, ജീവിത
പ്രയാസമുള്ളവരുമാണെന്നറിയാമോ;
(സി)
ഈ
നിലയിലുള്ള ഒരു വികസന
കാഴ്ചപ്പാടും
അതനുസരിച്ചുള്ള
നടപടികളും
സ്വീകരിക്കാന്‍ കഴിയാതെ
പോയത് ഒരു വീഴ്ചയായി
കാണുന്നുണ്ടോ;
(ഡി)
സ്വന്തമായി
വീടും, ഭൂമിയും,
തൊഴിലും ഇല്ലാത്ത
കുടുംബങ്ങളെ സംബന്ധിച്ച
വിശദാംശങ്ങള്‍
ശേഖരിക്കുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ഭവന
നിര്‍മ്മാണ വകുപ്പ് വഴി
പ്രഖ്യാപിച്ച പദ്ധതികൾ
191.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ ബഡ്ജറ്റുകളിലൂടെയും
ഭവന നിര്‍മ്മാണ വകുപ്പ്
വഴി
നടപ്പിലാക്കുന്നതിന്
പ്രഖ്യാപിച്ച
പദ്ധതികളിലും
പരിപാടികളിലും അതത്
വര്‍ഷങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പില്‍ വരുത്തുവാന്‍
സാധിച്ചിട്ടില്ലാത്തവ
എത്ര; അവ ഏതൊക്കെയാണ്;
ഓരോ ബഡ്ജറ്റ്
പ്രസംഗത്തിലെയും
നിര്‍ദ്ദേശങ്ങളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
ഭവനനിര്‍മ്മാണ
വകുപ്പില്‍
വകയിരുത്തപ്പെട്ട
പദ്ധതി തുകയും അതത്
വര്‍ഷം
യഥാര്‍ത്ഥത്തില്‍
ചെലവഴിച്ച തുകയും
ചെലവഴിക്കാന്‍
കഴിയാതിരുന്ന തുകയും
എത്രയാണ്; വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
പിന്‍വലിച്ചു; ഇതില്‍
ഇപ്പോള്‍ ട്രഷറി
അക്കൗണ്ടില്‍ ബാക്കി
നിര്‍ക്കുന്ന തുക എത്ര;
(സി)
ഓരോ
വര്‍ഷവും റീ
അപ്രോപ്രിയോഷന് വഴി
വകമാറ്റി
ചെലവഴിച്ചിരുന്ന തുക
എത്ര വീതമായിരുന്നു;
വിശദമാക്കാമോ?
പാർപ്പിട
പദ്ധതികള്‍
192.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ഹൈബി ഈഡന്
,,
കെ.ശിവദാസന്‍ നായര്‍
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാവര്ക്കും
പാര്‍പ്പിടം
ലഭിക്കുന്നതിന് കര്‍മ്മ
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പാര്‍പ്പിട
പദ്ധതി പ്രകാരം വകയിരുത്തിയ
തുക
193.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
1.75 ലക്ഷം
കുടുംബങ്ങള്‍ക്കായി
2015-16 വര്‍ഷത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
എല്ലാവര്ക്കും
പാര്‍പ്പിട പദ്ധതിയിന്‍
കീഴില്‍ സര്‍ക്കാര്‍
വിഹിതമായി ബഡ്ജറ്റില്‍
വകയിരുക്കിയ തുക
എത്രയായിരുന്നു;
സബ്സിഡി
നല്‍കുന്നതിനായി
വകയിരുത്തിയിരുന്ന തുക
എത്ര;
(ബി)
പ്രസ്തുത
ഹൗസിംങ് ഫണ്ടുകളില്‍
നിന്നും സര്‍ക്കാര്‍
വിഹിതമായി എത്ര കോടി
രൂപ തിരിച്ചടവില്‍
സബ്സിഡിക്കു വേണ്ടി
ഖജനാവില്‍ നിന്നും
പിന്‍വലിച്ചിട്ടുണ്ട്;
(സി)
ഈ
സര്‍ക്കാരിന്റെ സബ്
ബഡ്ജററുകളിലായി
ഹൗസിംങിനു വേണ്ടി
വകയിരുത്തിയ തുകയും,
പിന്‍വലിക്കപ്പെട്ട
തുകയും എത്ര വീതം;
(ഡി)
നിലവില്‍
പാര്‍പ്പിടം
ഇല്ലാത്തവര്‍ എത്ര
എന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്;
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
പാര്‍പ്പിടമില്ലാത്തവരായി
കണക്കാക്കപ്പെട്ടവര്‍
എത്രയായിരുന്നു;
(ഇ)
ഡീസലിനും
പെട്രോളിനും ഒരു രൂപ
നിരക്കില്‍ അധികമായി
പിരിച്ചെടുത്ത
നികുതിയില്‍ നിന്നും
ഹൗസിംങിനായി എത്ര കോടി
പിന്‍വലിക്കുകയുണ്ടായി;
പിരിച്ചെടുത്ത അധിക
നികുതി എത്ര?
ശാന്തിനഗര്‍
കോളനി
194.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നൂറുദിന
പരിപാടിയില്‍
ഉള്‍പ്പെടുത്തി
കോഴിക്കോട് നഗരത്തിലെ
ശാന്തിനഗര്‍ കോളനിയില്‍
115 വീടുകള്‍ കൂടി
നിര്‍മ്മിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(സി)
ഇതുവരെയും
ഈ പദ്ധതി
ആരംഭിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വിശദമാക്കാമോ?
തദ്ദേശസ്ഥാപനങ്ങളുടെ
ഓരോ വാര്‍ഡിലും ഒരു വീട്
പദ്ധതി
195.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപന
പങ്കാളിത്തത്തോടെ
നടപ്പിലാക്കുമെന്ന്
2015-16 ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ടിരുന്ന,
തദ്ദേശസ്ഥാപനങ്ങളുടെ
ഓരോ വാര്‍ഡിലും ഒരു
വീട് പദ്ധതിക്കായി
വകയിരുത്തപ്പെട്ട തുക
എത്ര;
(ബി)
സംസ്ഥാന
വിഹിതമായി
വകയിരുത്തപ്പെട്ട
തുകയില്‍ നിന്നും
വീടുകള്‍
നിര്‍മ്മിക്കുന്നതിനായി
ഇതിനകം പിന്‍വലിച്ച തുക
എത്ര;
(സി)
നിര്‍മ്മിക്കുമെന്ന്
പ്രഖ്യാപിച്ച 22000
വീടുകളില്‍ എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കുകയും
താക്കോല്‍ കൈമാറുകയും
ചെയ്തിട്ടുണ്ട്?
കേന്ദ്ര
ഗവണ്മെന്റിന് നല്കിയ
നിവേദനം
196.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മുഖ്യമന്ത്രിയും
മന്ത്രിമാരും ഉന്നത
ഉദ്യോഗസ്ഥന്മാരും
അടങ്ങുന്ന സംഘം എത്ര
തവണ ഡല്‍ഹി
സന്ദര്‍ശിച്ച്
പ്രധാനമന്ത്രിയേയും
കേന്ദ്രമന്ത്രിമാരെയും
കണ്ട് നിവേദനങ്ങള്‍
നല്കുകയുണ്ടായി;
(ബി)
ഈ
സന്ദര്‍ശനങ്ങളുടെ
ഭാഗമായി എന്തല്ലാം
ആവശ്യങ്ങള്‍ നിവേദനമായി
സമര്‍പ്പിച്ചു.; ഈ
ആവശ്യങ്ങളില്‍
അംഗീകരിച്ച് നടപ്പില്‍
വരുത്തിയവ
എന്തൊക്കെയാണ്;
(സി)
കേന്ദ്ര
ഗവണ്മെന്റ്
ബഡ്ജറ്റുകളിലുടെയും
മറ്റ് നിലയിലും നേരത്തെ
സംസ്ഥാനത്തിന്
പ്രഖ്യാപിച്ചതോ, ഉറപ്പ്
നല്കിയതോ ആയ എന്തെല്ലാം
ആവശ്യങ്ങള്‍
നടപ്പിലാക്കാതെ
അവശേഷിക്കുന്നു;
(ഡി)
ഈ
സര്‍ക്കാര്‍
സമര്‍പ്പിച്ച
നിവേദങ്ങളില്‍ ഏതെല്ലാം
ആവശ്യങ്ങള്‍ ഇപ്പോഴും
തീരുമാനത്തിനായി
കേന്ദ്ര ഗവണ്മെന്റ്
പരിഗണനയിലിരിക്കുന്നു;
വിശദാംശങ്ങൾ നല്‍കുമോ ?
നിയമസഭാ
ചോദ്യങ്ങള്‍ക്ക് ഉത്തരം
നൽകാത്ത ഉദ്യോഗസ്ഥനെതിരെ ന
ടപടി
197.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭാ
സാമാജികന്മാര്
ചോദിക്കുന്ന
ചോദ്യങ്ങള്‍ക്ക്
യഥാസമയം തന്നെ ഉത്തരം
നല്കാന് കഴിയുംവിധം
വകുപ്പുകളില്‍
ഏര്‍പ്പെടുത്തപ്പെട്ട
സംവിധാനങ്ങള്‍
ഫലപ്രദമായി
പ്രവര്ത്തിക്കാതിരിക്കുന്നതിനുള്ള
കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍,
സാമാജികരുടെ
ചോദ്യങ്ങള്‍ക്ക്
യഥാസമയം ഉത്തരം
നല്‍കാത്തതിന്റെ
പേരില്‍ സംസ്ഥാനത്തെ
ഏതെങ്കിലും
ഉദ്യോഗസ്ഥനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
കാസര്‍ഗോഡ്
ജില്ലയുടെ വികസന
പിന്നോക്കാവസ്ഥ
198.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയുടെ വികസന
പിന്നോക്കാവസ്ഥയെക്കുറിച്ച്
പഠിക്കാന്‍ ഈ
സര്‍ക്കാര്‍ ഏതെങ്കിലും
കമ്മിഷനെ
നിയോഗിച്ചിരുന്നുവോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഈ
കമ്മീഷന് എത്ര കോടി
രൂപയുടെ വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കാനാണ്
പ്രസ്തുത
റിപ്പോര്‍ട്ടിലൂടെ
ആവശ്യപ്പെട്ടത്;
(സി)
ഇതിന്
പ്രകാരം നാളിതുവരെ ഈ
ഇനത്തില്‍ ജില്ലയ്ക്ക്
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഈ
തുക ഉപയോഗിച്ച് ഇതുവരെ
എത്ര പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
അട്ടപ്പാടിയിലെ
പ്രശ്നങ്ങള്‍
199.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
പ്രശ്നങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതിന്
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
2015-ല്‍ എത്ര
യോഗങ്ങള്‍
ചേര്‍ന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
യോഗങ്ങളിലെ
തീരുമാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
ഈ
യോഗങ്ങളുടെ
മിനിട്ട്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
വിജിലന്‍സ്അന്വേഷണം
നേരിടുന്ന മന്ത്രിമാര്‍
200.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഏതൊക്കെ മന്ത്രിമാരാണ്
വിജിലന്‍സ് കേസുകളില്‍
അന്വേഷണം
നേരിടുന്നതെന്ന്
മന്ത്രി, കേസിനാസ്പദമായ
വിഷയം എന്നിവ തിരിച്ച്
വിശദമാക്കാമോ;
(ബി)
ഓരോ
കേസിന്റെയും അന്വേഷണം
ഏതു ഘട്ടത്തിലാണെന്ന്
പറയാമോ;
(സി)
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മന്ത്രി പദം ഒഴിയേണ്ടി
വന്നതാര്ക്കൊക്കെയെന്നും
അത് എന്തു
കാരണത്താലാണെന്നും
വിശദമാക്കാമോ;