രാഷ്ട്രീയ
സ്വാസ്ഥ്യ ബീമാ
യോജന പദ്ധതി
*211.
ശ്രീ.കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.എസ്.ബി.വെെ
പദ്ധതിയനുസരിച്ച്
ധനസഹായം
നല്‍കുന്നതിന്
എന്തെല്ലാം
കര്‍മ്മ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പീപ്പിള്‍സ്
ഓണ്‍ ടൂറിസം പദ്ധതി
*212.
ശ്രീ.വി.റ്റി.ബല്‍റാം
,,
എം.എ. വാഹീദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പിന്നോക്കസമുദായ
ക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടൂറിസം
വികസനത്തിനായി
'പീപ്പിള്‍സ്
ഓണ്‍ ടൂറിസം
പദ്ധതി '
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആയത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
എയര്‍
ആംബുലന്‍സ് പദ്ധതി
T *213.
ശ്രീ.കെ.അജിത്
,,
സി.ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എയര്‍
ആംബുലന്‍സ്
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
പ്രസ്തുത
പദ്ധതിക്കായി
സ്വകാര്യ
പങ്കാളിത്തം
തേടിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
എത്ര വിമാന
കമ്പനികള്‍
അപേക്ഷ നല്കി
;പദ്ധതിയുമായി
ബന്ധപ്പെട്ട
വ്യവസ്ഥകള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിന്റെ
ചുമതല
നല്കിയിട്ടുള്ളത്ആര്ക്കാണ്;
പദ്ധതി യഥാസമയം
ആരംഭിക്കാന്‍
കഴിയാതിരുന്നതിന്റെ
കാരണം
വിശദമാക്കുമോ?
വിനോദസഞ്ചാര
മേഖലയിലെ വികസനം
*214.
ശ്രീ.എസ്.രാജേന്ദ്രന്
,,
പി.ശ്രീരാമകൃഷ്ണന്
,,
പി.ടി.എ. റഹീം
,,
കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പിന്നോക്കസമുദായ
ക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്‍െറ
വിനോദസഞ്ചാര
മേഖലയിലെ
വികസനം
സംബന്ധിച്ച
നിലപാട്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മേഖലയുടെ
അടിസ്ഥാന
സൗകര്യവികസനത്തിനായി
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം;
ടൂറിസം
പ്രൊമോഷന്
ബോര്‍ഡ്
രൂപീകരിച്ചോ;
ബോര്‍ഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
ഇവയില്‍
എന്തൊക്കെ
കാര്യങ്ങള്‍
സാദ്ധ്യമായി;
അതിന്റെ
അധികാരാവകാശങ്ങള്‍
എന്തെല്ലാമാണ്;
(സി)
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ
നിലവാരം
ഉയര്‍ത്തുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കാന്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം;
ഇത്തരം
കേന്ദ്രങ്ങളില്‍
വിനോദസഞ്ചാരികളുടെ
സുരക്ഷ
ഉറപ്പാക്കാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ടൂറിസം
ഡെസ്റ്റിനേഷന്‍
ഡെവലപ്മെന്റ്
കമ്മിറ്റികള്‍
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കേരള
അക്കാദമി ഫോര്‍
സ്കില്‍ എക്സലന്‍സ്
(കേയ്സ്)
*215.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.കെ.നാരായണന്
,,
എളമരം കരീം
,,
സി.കൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അക്കാദമി ഫോര്‍
സ്കില്‍
എക്സലന്‍സ്
(കേയ്സ്) എന്ന
സ്ഥാപനം
രൂപീകരിച്ചിട്ടുണ്ടോ;
അതിന്റെ ഘടനയും
പ്രവര്‍ത്തനവും
അറിയിക്കാമോ;
(ബി)
പി.പി.പി.
മാതൃകയില്‍
രൂപീകരിക്കുന്ന
പ്രോജക്ടുകള്‍ക്ക്
എത്ര തുക
ചെലവഴിച്ചെന്നും
അതുകൊണ്ട്
കൈവരിക്കാന്‍
സാധിച്ച
നേട്ടങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
എത്ര പേരുടെ
വൈദഗ്ധ്യം
ഉയര്‍ത്തി
തൊഴില്‍
നേടിക്കൊടുക്കാന്‍
കഴിഞ്ഞുവെന്നും
ഏതൊക്കെ
മേഖലയിലാണെന്നും
അറിയിക്കാമോ;
(സി)
പരമ്പരാഗത
തൊഴില്‍
മേഖലയ്ക്ക്
നല്കാന്
കഴിഞ്ഞ
സംഭാവനകള്‍
എന്തൊക്കെയാണ്;
(ഡി)
സ്വകാര്യ
സ്ഥാപനങ്ങള്‍ക്കു
പകരം തൊഴില്‍
വകുപ്പിന്റെ
കീഴിലുള്ള
ഐ.ടി.ഐ. കളെ
പരിശീലനത്തിനായി
ബന്ധപ്പെടുത്താന്‍
കഴിയാതിരുന്നത്
എന്തുകൊണ്ടാണ്;
കേന്ദ്ര
സര്‍ക്കാര്‍
ആവിഷ്കരിച്ച
വൊക്കേഷണല്‍
ട്രെയിനിംഗ്
പ്രൊവൈഡര്‍
എന്നതില്‍
നിന്ന്
കേയ്സിന് എന്തു
മികവാണുള്ളത്;
(ഇ)
സാങ്കേതിക
വിദ്യാഭ്യാസ
രംഗത്ത്
ഐ.ടി.ഐ.കള്‍
പോളിടെക്നിക്കുകള്,
എഞ്ചിനിയറിംഗ്
കോളേജുകള്‍
എന്നിവയുടെ
നിലവാരമില്ലായ്മ
ഇത്തരം
സ്ഥാപനത്തിന്റെ
ആവശ്യകതയ്ക്ക്
കാരണമായിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ
?
വിദഗ്ദ്ധ
ചികിത്സാ സൗകര്യം
*216.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
സാജു പോള്‍
,,
കെ.കെ.ജയചന്ദ്രന്
,,
എ.എം. ആരിഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
അര്‍ബുദ
രോഗബാധിതരുടെ
എണ്ണത്തിനനുസരിച്ച്
വിദഗ്ദ്ധ
ചികിത്സാ
സൗകര്യം
ഒരുക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
എന്ന്
വ്യക്തമാക്കാമോ
;
(ബി)
തിരുവനന്തപുരം
ആര്.സി.സി.ക്ക്
വകയിരുത്തിയ
ഫണ്ട് യഥാസമയം
വിനിയോഗിച്ചിട്ടുണ്ടോ;
തിരുവനന്തപുരം,
കോഴിക്കോട്
മെഡിക്കല്‍
കോളേജുകളെ
ക്യാന്‍സര്‍
ടെര്‍ഷറി
കെയര്‍
സ്ഥാപനങ്ങളാക്കി
മാറ്റുമെന്ന
പ്രഖ്യാപനവും,
ആലപ്പുഴ,
തൃശ്ശൂര്‍,
കോഴിക്കോട്,
കണ്ണൂര്‍
ജില്ലാ
ആശുപത്രികളില്‍
ക്യാന്‍സര്‍
കെയര്‍
സെന്ററുകള്‍
ആരംഭിക്കുമെന്ന
പ്രഖ്യാപനവും
നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എപ്പോള്‍
നടപ്പാക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
2012-13
മുതലുള്ള
ബജറ്റുകളില്‍
വാഗ്ദാനം ചെയ്ത
കൊച്ചിയിലെ
ക്യാന്‍സര്‍
സെന്ററിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ ;
അതിനായി
സര്‍ക്കാര്‍
എന്തു തുക
ചെലവഴിച്ചു ;
മനുഷ്യാവകാശ
കമ്മീഷന്
ഇടപെട്ടിട്ടുപോലും
പ്രസ്തുത
സ്ഥാപനം
യാഥാര്‍ത്ഥ്യമാക്കാനാവാതെ
പോയതെന്തുകൊണ്ട്;
(ഡി)
തലശ്ശേരിയിലെ
മലബാര്‍
ക്യാന്‍സര്‍
സെന്ററിനായി
പദ്ധതി
ഇനത്തില്‍
വകയിരുത്തിയ
തുകയില്‍
ചെലവഴിച്ചതും
ശേഷിക്കുന്നതുമായ
തുക എത്ര;
വകയിരുത്തിയ
തുകയില്‍
മൂന്നിലൊന്നു
മാത്രം
ചെലവഴിക്കാനിടയായത്
എന്തുകൊണ്ട്;
വ്യക്തമാക്കാമോ.?
ദേശീയ
ജലപാത നവീകരണം
*217.
ശ്രീ.ഹൈബി
ഈഡന്
,,
ടി.എന്‍. പ്രതാപന്
,,
വര്‍ക്കല കഹാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
മുതല്‍
കോട്ടപ്പുറം
വരെയുള്ള ദേശീയ
ജലപാത
നവീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പാത
വൃത്തിയാക്കി
ജലഗതാഗതം
പ്രോത്സാഹിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
ദേശീയ
ജലപാത
നവീകരിച്ച്,
ഇരു കരകളിലും
പുഷ്പ-ഔഷധച്ചെടികള്‍
വച്ചുപിടിപ്പിച്ചും,
സൗന്ദര്യവത്കരിച്ചും,
ഇരിപ്പിടങ്ങള്‍
,
ലഘുഭക്ഷണശാലകള്‍
എന്നിവ
ക്രമീകരിച്ചും
ടൂറിസം
പ്രോത്സാഹിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോ?
പാറമടകളുടെ
പുനരുപയോഗം
*218.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
സി.മോയിന്‍ കുട്ടി
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാറമടകള്‍
ജലസംഭരണികളായി
പുനരപയോഗപ്പെടുത്തുന്ന
പദ്ധതികളേതെങ്കിലും
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദമാക്കുമോ;
(ബി)
ഇത്തരം
ജല
സംഭരണികളില്‍
ഉണ്ടാകുന്ന
അപകടങ്ങളില്പെട്ടുള്ള
ജീവഹാനി
ക്രമാതീതമാകുന്ന
സാഹചര്യത്തില്‍
അവയുടെ
പുനരുപയോഗ
സാദ്ധ്യതകള്‍
പഠിച്ച് തുടര്‍
നടപടി
സ്വീകരിക്കുമോ?
ദേശീയ
ഗ്രാമീണാരോഗ്യ
ദൗത്യം
*219.
ശ്രീ.എസ്.ശർമ്മ
,,
എം.എ.ബേബി
,,
കെ.വി.വിജയദാസ്
ശ്രീമതി.കെ.കെ.ലതിക
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
ഗ്രാമീണാരോഗ്യ
ദൗത്യത്തിന്
കേന്ദ്രവിഹിതം
മുഴുവനായി
ലഭിക്കാന്‍
2013-14,
2014-15
വര്‍ഷങ്ങളില്‍
സംസ്ഥാനം
കുടിശ്ശികയാക്കിയ
വിഹിതം
അനുവദിക്കണമെന്ന
സബ്ജക്ട്
കമ്മിറ്റി
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ;
(ബി)
സംസ്ഥാന
വിഹിതം
കുടിശ്ശികയാക്കിയത്
മിഷന്
നടപ്പാക്കുന്ന
വിവിധ
പരിപാടികളെ
എങ്ങനെ
ബാധിച്ചുവെന്ന്
വിശദീകരിക്കുമോ;
(സി)
കേന്ദ്ര-സംസ്ഥാന
വിഹിതം ആരോഗ്യ
കുടുബക്ഷേമ
സൊസൈറ്റിക്ക്
കൈമാറുന്നതിനുണ്ടാകുന്ന
കാലതാമസം കാരണം
പല പദ്ധതികളും
സമയബന്ധിതമായി
നടപ്പാക്കാനാവുന്നില്ലെന്ന
സബ്ജക്ട്
കമ്മിറ്റി
നിരീക്ഷണത്തിന്റെ
അടിസ്ഥാനത്തില്‍
വരുത്തിയ
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ദേശീയ
ഗ്രാമീണാരോഗ്യ
ദൗത്യത്തിനു
ലഭിച്ച കേന്ദ്ര
ഫണ്ട്
എത്രയെന്ന്
തിട്ടമില്ലാത്ത
അവസ്ഥയില്‍
വിവിധ
പരിപാടികള്‍
ഫലപ്രദമായി
എങ്ങനെ
നടപ്പാക്കുമെന്ന്
അറിയിക്കാമോ;
പരിപാടികള്‍
അനവധാനതയോടെ
നടപ്പാക്കുന്നതാണ്
ആദിവാസി
മേഖലയില്‍
ശിശുമരണം
ഉള്‍പ്പെടെയുള്ള
സംഭവങ്ങള്‍ക്കും
വിവിധ
തലങ്ങളിലെ
ആരോഗ്യ
കേന്ദ്രങ്ങളുടെ
ശോചനീയ
സ്ഥിതിക്കും
കാരണമാകുന്നതെന്ന
ആക്ഷേപം
സംബന്ധിച്ച്
നിലപാട്
വ്യക്തമാക്കുമോ?
ആശുപത്രി
ഉപകരണങ്ങള്‍ക്ക്
ക്ഷാമം
*220.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
ഇ.കെ.വിജയന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ
ആശുപത്രികളില്‍
സ്ട്രെക്ചര്‍,
വീല്‍ചെയര്‍.
ഡ്രിപ്പ്
സ്റ്റാന്റ്,
ബെഡ്
തുടങ്ങിയവയ്ക്ക്
ക്ഷാമം
നേരിടുന്നുണ്ടോ,
ഉണ്ടെങ്കില്‍
മെഡിക്കല്‍
കോളേജുകള്‍
ഉള്‍പ്പെടെ
ഇത്തരത്തില്‍
ക്ഷാമം
നേരിടുന്ന
ആശുപത്രികളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ആശുപത്രി
ഉപകരണങ്ങള്‍
അറ്റകുറ്റപ്പണികള്‍
നടത്തി
ഉപയോഗപ്രദമാക്കുന്നതിന്
എന്തെങ്കിലും
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
മെഡിക്കല്‍
കേളേജുകള്‍
ഉള്‍പ്പെടെയുള്ള
ആശുപത്രികളിലെ
അത്യാഹിത
വിഭാഗങ്ങളില്‍
ഇത്തരത്തില്‍
ഉപകരണങ്ങള്‍ക്ക്
ക്ഷാമം
അനുഭവപ്പെടുന്നത്
പരിഹരിക്കുന്നതിന്
എന്തു
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
തൊഴില്‍ നെെപുണ്യ
വികസന
കേന്ദ്രങ്ങളാക്കുന്ന
പദ്ധതി
*221.
ഡോ.കെ.ടി.ജലീല്‍
ശ്രീ.റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
കെ.കെ.നാരായണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012
-13
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
ഇന്‍ഡസ്ടിയല്‍
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ
അടിസ്ഥാന
സൗകര്യം
ഉപയോഗപ്പെടുത്തി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ
തൊഴില്‍
നെെപുണ്യ വികസന
കേന്ദ്രങ്ങളാക്കുമെന്ന
പദ്ധതി
സാക്ഷാത്ക്കരിച്ചിട്ടുണ്ടോ;
(ബി)
എത്ര
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
പ്രസ്തുത
പദ്ധതി പ്രകാരം
നെെപുണ്യ വികസന
കേന്ദ്രങ്ങളായെന്നും
അതുവഴി
തൊഴിലന്വേഷകര്ക്കുണ്ടായ
നേട്ടങ്ങളെന്തൊക്കെയെന്നും
വിശദമാക്കാമോ;
(സി)
ഇതിനായി
തൊഴില്‍
വകുപ്പ് എത്ര
തുക നാളിതുവരെ
ചെലവഴിച്ചെന്നും
അതുവഴിയുണ്ടാക്കാന്‍
സാധിച്ച ഭൗതിക
നേട്ടങ്ങള്‍
എന്തൊക്കെയെന്നും
അറിയിക്കുമോ;
പ്രസ്തുത
പദ്ധതി
സാക്ഷാത്ക്കരിയ്ക്കാന്‍
സാധിച്ചിട്ടില്ലെങ്കില്‍
അതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
കൊക്കകോള
ദുരിതബാധിതര്‍
*222.
ശ്രീ.എം.
ഹംസ
,,
എ.കെ.ബാലന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കെ.വി.വിജയദാസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്ലാച്ചിമട
കൊക്കകോള
വിക്ടിംസ്
റിലീഫ് ആന്റ്
കോമ്പന്‍സേഷന്‍
സ്പെഷ്യല്‍
ട്രിബ്യൂണല്‍
ബില്ലിന്
കേന്ദ്രാനുമതി
വാങ്ങാന്‍ ,
കഴിഞ്ഞ
അഞ്ചുവര്‍ഷമായിട്ടും
സാധിക്കാത്തതിന്റെ
കാരണം
അറിയിക്കുമോ ;
(ബി)
കേന്ദ്രത്തിലെ
മുന്‍സര്‍ക്കാരിന്റെയും
ഈ
സര്‍ക്കാരിന്റെയും
കാലത്ത്
ട്രിബ്യൂണൽ
രൂപീകരണ
നിയമത്തിന്
അംഗീകാരം
നേടിയെടുക്കാനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ ;
(സി)
പ്രസ്തുത
ബില്‍
രാഷ്ട്രപതി
അംഗീകാരം
നല്‍കാതെ
മടക്കിയിട്ടുണ്ടോ;
എങ്കില്‍
അതിനുള്ള കാരണം
എന്താണ് ;
(ഡി)
ദുരിതബാധിതര്‍ക്ക്
നഷ്ടപരിഹാരം
യഥാസമയം
ലഭ്യമാക്കാനായി
എന്തു
ചെയ്യാന്‍
ഉദ്ദേശിക്കുന്നു
;
(ഇ)
രാഷ്ട്രപതി
ചൂണ്ടിക്കാണിച്ച
അപാകതകള്‍
പരിഹരിച്ച്
ബില്‍ ഉടന്‍
പാസ്സാക്കാന്‍
തയ്യാറാകുമോ ?
പറമ്പിക്കുളം
- ആലിയാര് പദ്ധതി
കരാര്‍
*223.
ശ്രീ.വി.ചെന്താമരാക്ഷന്
,,
എം.ചന്ദ്രന്
,,
കെ.കെ.ജയചന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓരോ
മുപ്പതു വര്‍ഷം
കൂടുമ്പോഴും
അതുവരെയുള്ള
അനുഭവത്തിന്റെ
അടിസ്ഥാനത്തില്‍
പറമ്പിക്കുളം -
ആലിയാര്
പദ്ധതി കരാര്‍
പുന:പരിശോധിക്കാവുന്നതാണെന്ന
വ്യവസ്ഥയുടെ
അടിസ്ഥാനത്തില്‍
കരാര്‍
പുനരവലോകനം
ചെയ്യാന്‍
നടപടി
സ്വീകരിച്ചിരുന്നുവോ;
(ബി)
ചാലക്കുടി
പുഴയിലും
ഭാരതപ്പുഴയിലും
നീരൊഴുക്കു
കുറഞ്ഞതിന്റെ
കാരണമായും
പാലക്കാട്
ജില്ലയിലെ
വരള്‍ച്ചക്ക്
കാരണമായും ഈ
പദ്ധതിയെ
വിലയിരുത്തിയിട്ടുണ്ടോ;
അതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
കരാര്‍
പുനരവലോകനം
നടത്തി
ജനങ്ങളുടെ
താല്പര്യം
സംരക്ഷിക്കാന്‍
നടപടി
എടുക്കുമോ ;
വിശദമാക്കുമോ?
ചികിത്സാരീതികളുടെ
ഏകോപനം
*224.
ശ്രീ.കെ.എന്‍.എ.ഖാദര്‍
,,
എന്‍
.എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം എല്ലാ
പഞ്ചായത്തുകളിലും
ത്രിതല
ചികിത്സാ
സമ്പ്രദായം
ഏര്‍പ്പെടുത്തുന്നതിനു
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
ആയുഷ്
പദ്ധതിയില്‍
പാരമ്പര്യ
പിന്‍ബലത്തോടൊപ്പം
ശാസ്ത്രീയ
പിന്‍ബലവുമുള്ള
സിദ്ധ പോലുള്ള
ചികിത്സാരീതികളെ
അവഗണിക്കുന്നു
എന്ന ആക്ഷേപം
പരിഹരിക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
മോഡേണ്‍
മെഡിസിന്റെയും,
സ്വകാര്യ
ആശുപത്രികളുടെയും
അമിത
പ്രചാരണങ്ങളില്‍പ്പെട്ട്,
ചെലവു കുറഞ്ഞ
ഫലപ്രദമായ
മറ്റു
ചികിത്സാരീതികളെ
ആശ്രയിക്കാന്‍
ബി.പി.എല്‍.കാര്‍
പോലും
മടിക്കുന്ന
സ്ഥിതിവിശേഷം
നേരിടാന്‍
എല്ലാ വിഭാഗം
ചികിത്സാരീതികളും
തുല്യ
രീതിയില്‍
ജനങ്ങളില്‍
എത്തിക്കാന്‍
മതിയായ
സൗകര്യവും,
അവസരങ്ങളും
ഒരുക്കുമോ;
വിശദമാക്കുമോ?
അഡ്വൈഞ്ചര്‍
ടൂറിസം
*225.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
,,
വി.ഡി.സതീശന്
,,
സി.പി.മുഹമ്മദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പിന്നോക്കസമുദായ
ക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഡ്വൈഞ്ചര്‍
ടൂറിസം
പ്രയോജനപ്പെടുത്തുന്നതിന്
എന്തെല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സംസ്ഥാനത്തെ
കുടിവെള്ള വിതരണം
*226.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
റ്റി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടുത്ത
മണ്‍സൂണ്‍
ആരംഭിക്കും
വരെയും
സംസ്ഥാനത്തെ
കുടിവെള്ള
വിതരണത്തിന്
ആവശ്യമായത്ര
വെള്ളം
സംഭരണികളിലുണ്ടോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ശരാശരി
ഉപഭോഗവും
സംഭരണികളിലെ
ജലശേഖരവും
സംബന്ധിച്ച
വിശദവിവരം
നല്‍കാമോ;
(സി)
കാലവര്‍ഷത്തിലുണ്ടാകുന്ന
ഏറ്റക്കുറച്ചിലുകള്‍
മൂലം കുടിവെള്ള
ലഭ്യതയിലുണ്ടാകുന്ന
വ്യതിയാനം
വിതരണത്തെ
ബാധിക്കാതിരിക്കാന്‍
എന്തൊക്കെ
മുന്‍ കരുതല്‍
നടപടികള്‍
സ്വീകരിക്കാറുണ്ടെന്ന്
വ്യക്തമാക്കുമോ?
കീടനാശിനി
പ്രയോഗം
*227.
ശ്രീ.വി.ശശി
,,
വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
ഉള്‍പ്പടെയുള്ള
മേഖലകളിലെ
വ്യാപകമായ
കീടനാശിനി
പ്രയോഗം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കീടനാശിനി
പ്രയോഗം
കൂടുതലുള്ള
മേഖലകളില്‍
രോഗികളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നതു
സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പഠന
റിപ്പോര്‍ട്ടുകളിലെ
കണ്ടെത്തലുകള്‍
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
ജില്ലകളിലാണ്
ഇത്തരത്തില്‍
രോഗങ്ങള്‍
വ്യാപകമാകുന്നതെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
ഇത്തരം
പ്രദേശങ്ങളില്‍
സ്വീകരിച്ചുവരുന്ന
മുന്‍കരുതല്‍
നടപടികള്‍
വിശദമാക്കുമോ?
ലബോറട്ടറി
സംവിധാനം
*228.
ശ്രീ.വി.ശിവന്‍കുട്ടി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജി.സുധാകരന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
സ്കാനിംഗ്
ഉള്‍പ്പെടെ
സൗജന്യ
ലബോറട്ടറി
സംവിധാനം
ഒരുക്കമെന്ന
പ്രഖ്യാപനത്തിനത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചുവെന്നു
വിശദമാക്കുമോ;
(ബി)
സ്വകാര്യലാബുകളുടെ
താല്പര്യാനുസൃതമാണ്
പി.എച്ച്.സി.കള്‍
ഉള്‍പ്പെടെയുള്ള
എല്ലാ
സര്‍ക്കാര്‍
ആശുപത്രികളിലും
ലബോറട്ടറി
സംവിധാനം
ഒരുക്കാത്തതെന്ന
ആക്ഷേപത്തില്‍
നിലപാട്
വ്യക്തമാക്കുമോ;
പാവപ്പെട്ട
രോഗികളെ
സ്വകാര്യ
ലാബുകള്‍ ചൂഷണം
ചെയ്യുന്നത്
തടയാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
നോക്കുകൂലി
വിമുക്ത ജില്ലകൾ
*229.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍
നായര്‍
,,
ലൂഡി ലൂയിസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളെയും
നോക്കുകൂലി
വിമുക്ത
ജില്ലകളാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി മുഖേന
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നു
വിശദമാക്കുമോ?
റിസര്‍വോയറിലെ
സൗരോര്‍ജ്ജം
ഉപയോഗിച്ച്
വൈദ്യുതി
ഉൽപ്പാദിപ്പിക്കാന്‍
പദ്ധതി
*230.
ശ്രീ.പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
തേറമ്പില്‍
രാമകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജലസേചന
വകുപ്പിന്റെ
റിസര്‍വോയറിലെ
സൗരോര്‍ജ്ജം
ഉപയോഗിച്ച്
വൈദ്യുതി
ഉൽപ്പാദിപ്പിക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
പദ്ധതി മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കാന്‍
ഭരണ തലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
?
തൊഴില്‍
നിയമഭേദഗതി
*231.
ശ്രീ.സി.കൃഷ്ണന്
,,
എളമരം കരീം
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാര്‍ലമെന്റില്‍
അവതരിപ്പിച്ചിട്ടുള്ള
തൊഴില്‍ നിയമ
ഭേദഗതിയിലെ
വ്യവസ്ഥകളോടുള്ള
സംസ്ഥാന
സര്‍ക്കാരിന്റെ
നിലപാട്
കേന്ദ്ര
സര്‍ക്കാരിനെ
അറിയിക്കുന്നതിനായി
ചെയ്ത
കാര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഈ
നിയമഭേദഗതി
തൊഴില്‍
മേഖലയില്‍
സൃഷ്ടിക്കാനിടയുള്ള
പ്രത്യാഘാതം
പഠിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ?
പബ്ലിക്
ഹെല്‍ത്ത്
പ്രൊട്ടക്ഷന്‍
ഏജന്‍സി
*232.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
സി.കെ സദാശിവന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലത്ത് മുന്‍
കാലങ്ങളെ
അപേക്ഷിച്ച്
വിവിധതരം പനി-
വയറിളക്ക
രോഗങ്ങളും അതു
മൂലമുള്ള
മരണങ്ങളും
വര്‍ദ്ധിച്ചുവരുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(ബി)
പൊതു
ആരോഗ്യമേഖലയിലുണ്ടായ
ദൗര്‍ബല്യങ്ങള്‍ക്ക്
കാരണമെന്തെന്നും
അവ
പരിഹരിക്കാനായി
സ്വീകരിച്ച
നടപടികളെന്തെന്നും
അറിയിക്കാമോ;
(സി)
ആരോഗ്യ
സംരക്ഷണത്തിന്റെ
ഗുണമേന്മ
വര്‍ദ്ധിപ്പിക്കുകയും
ചെലവു
കുറയ്ക്കുകയും
പകര്‍ച്ച
വ്യാധികള്‍
നിയന്ത്രിക്കുകയും
ചെയ്യുക എന്ന
ലക്ഷ്യത്തോടെ
പബ്ലിക്
ഹെല്‍ത്ത്
പ്രൊട്ടക്ഷന്‍
ഏജന്‍സി
രൂപീകരിക്കുമെന്നും
അതിനായി 10
കോടി രൂപ
വകയിരുത്തിയിട്ടുണ്ടെന്നുമുള്ള
2013-14 ബജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
ഏജന്‍സി
നിലവില്‍
വന്നോ;
എങ്കില്‍
അതിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
ഇല്ലെങ്കില്‍
പൊതു ആരോഗ്യ
മേഖലയെ
ശക്തിപ്പെടുത്താന്‍
നടപടി
സ്വീകരിക്കാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
ഇന്‍ഷ്വറന്‍സ്
മെഡിക്കല്‍
സര്‍വ്വീസ് വകുപ്പ്
*233.
ശ്രീ.സാജു
പോള്‍
,,
കോലിയക്കോട് എന്‍.
കൃഷ്ണന് നായര്‍
,,
എ.കെ.ബാലന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍ഷ്വറന്‍സ്
മെഡിക്കല്‍
സര്‍വ്വീസ്
വകുപ്പിനെ
സ്വയംഭരണ
സ്ഥാപനമാക്കി
മാറ്റാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
നടപടികള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
വകുപ്പിനെ
സ്വയംഭരണ
സ്ഥാപനമാക്കുന്നതിന്റെ
കാരണം
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
കേന്ദ്ര
തൊഴില്‍
മന്ത്രാലയത്തിന്റെ
എന്തെങ്കിലും
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
സ്വയംഭരണ
സ്ഥാപനമായി
മാറുന്നതോടെ,
നിലവിലുള്ള
ഇ.എസ്.ഐ
ആനുകൂല്യം
ഉള്‍പ്പെടെയുള്ള
പദ്ധതികള്ക്ക്എന്തെല്ലാം
മാറ്റങ്ങളാണ്
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
വകുപ്പിലെ
ജീവനക്കാരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഔഷധ
വില
*234.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഔഷധ
വില
നിയന്ത്രിക്കുന്നതിന്
സംവിധാനങ്ങള്‍
നിലവിലുണ്ടോ;
എങ്കില്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മരുന്ന്
വിപണിയില്‍
ഫലപ്രദമായി
ഇടപെടാന്‍
കഴിയുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
രോഗികള്‍ക്ക്
മരുന്നുകളുടെ
ജനറിക് നെയിം
എഴുതിയ
കുറിപ്പുകള്‍
മാത്രമെ
നല്‍കാവൂ എന്ന
നിബന്ധന
പാലിക്കപ്പെടുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
നടപ്പിലാക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)
ജീവിതശൈലീ
രോഗങ്ങളുടെയും
പാരമ്പര്യ
രോഗങ്ങള്‍
ഉള്‍പ്പെടെയുള്ള
രോഗങ്ങളുടെയും
മരുന്നുവില
അസഹനീയമാംവിധം
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഭക്ഷ്യ
വസ്തുക്കള്‍ വിപണനം
ചെയ്യുന്നവരുടെ
രജിസ്ട്രേഷന്
*235.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.രാധാകൃഷ്ണന്
,,
ജെയിംസ് മാത്യു
,,
കെ. ദാസന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യവസ്തുക്കള്‍
വിപണനം
ചെയ്യുന്നവര്‍ക്ക്
രജിസ്ട്രേഷനോ
ലൈസന്‍സോ
എടുക്കുന്നതിനായി
നീട്ടി നല്കിയ
സമയ പരിധി
എന്നാണ്
അവസാനിച്ചത്;
ബന്ധപ്പെട്ട
സ്ഥാപനങ്ങളെല്ലാം
രജിസ്ട്രേഷനോ
ലൈസന്‍സോ
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
അവര്‍ക്കെതിരെ
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
രജിസ്ട്രേഷന്
അപേക്ഷിക്കുന്നവര്‍ക്കെല്ലാം
സ്ഥാപന പരിശോധന
കൂടാതെ
രജിസ്ട്രേഷന്
നല്കുന്ന
നിലവിലെ
സമ്പ്രദായം
രജിസ്ട്രേഷന്,
ലൈസന്‍സ്
എന്നിവയുടെ
പ്രസക്തി
ഇല്ലാതാക്കിയെന്ന
കാര്യം
പരിഗണിച്ചിട്ടുണ്ടോ;
(സി)
തട്ടുകടകള്‍
മാത്രമല്ല,
ചെറുകിട,
വന്‍കിട
ഭക്ഷണശാലകളും
ശുചിത്വ
മാനദണ്ഡങ്ങള്‍
പാലിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ;
(ഡി)
സര്‍ക്കാര്‍
പ്രഖ്യാപിച്ചിരുന്ന
സുരക്ഷിത ഭക്ഷണ
മേഖലകളുടെ
പ്രത്യേകതയും
അവ എവിടെയൊക്കെ
യാഥാര്‍ത്ഥ്യമായെന്നും
അറിയിക്കുമോ?
ജലാശയങ്ങളിൽ
മാലിന്യം
നിക്ഷേപിക്കുന്നതു
തടയാന്‍ പദ്ധതി
*236.
ശ്രീ.പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
,,
വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
കെ.മുഹമ്മദുണ്ണി
ഹാജി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നദികളിലും
ജലാശയങ്ങളിലും
മാലിന്യം
നിക്ഷേപിക്കുന്നതു
തടയാന്‍
പാലങ്ങളിലും
മറ്റു
ഗതാഗതമുള്ള
ഭാഗങ്ങളിലും
വേലി കെട്ടുന്ന
പദ്ധതിയുടെ
നടത്തിപ്പ് ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
നടത്തിപ്പ് ഏത്
ഏജന്‍സി
/വകുപ്പ്
മുഖേനയാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
മാലിന്യനിക്ഷേപം
തടയാനാവുന്നുണ്ടോ
എന്ന കാര്യം
പരിശോധിക്കുമോ
?
മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പാക്കാനുള്ള
സംവിധാനം
*237.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
രാജു എബ്രഹാം
,,
ജെയിംസ് മാത്യു
,,
വി.ശിവന്‍കുട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മരുന്നുകടകളിലൂടെ
വിറ്റഴിക്കുന്ന
മരുന്നുകള്‍
ഗുണനിലവാരം
ഉള്ളവയാണെന്ന്
ഉറപ്പാക്കാനുള്ള
സംവിധാനം
എത്രത്തോളം
ഫലപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)
ഔഷധ
ഗുണനിയന്ത്രണ
വകുപ്പിന്റെ
മുഖ്യപ്രവര്‍ത്തനങ്ങള്‍
എന്തെന്നും അവ
എത്രമാത്രം
ഫലപ്രദമായി
നടപ്പിലാക്കാന്‍
സാധിച്ചെന്നും
അറിയിക്കുമോ;
(സി)
സാമ്പിള്‍
ശേഖരണത്തിന്റെ
രീതിയും അതിനു
വരുന്ന
ചെലവെത്രയെന്നും
അറിയിക്കാമോ;
ശേഖരിക്കുന്ന
സാമ്പിള്‍
വിലകൊടുത്തു
വാങ്ങുകയാണോ;
അതിനായി എത്ര
തുക
പ്രതിവര്‍ഷം
നീക്കിവച്ചിട്ടുണ്ട്;
(ഡി)
മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍
കൂടുതല്‍
ശക്തമായ എന്തു
നടപടികള്‍
സ്വീകരിച്ചെന്ന്
അറിയിക്കാമോ;
എത്ര
കമ്പനികള്‍ക്കെതിരെ
ക്രിമിനല്‍
കേസുകള്‍
എടുത്തിട്ടുണ്ട്;
ആര്‍ക്കെങ്കിലും
ശിക്ഷ
ലഭിച്ചിട്ടുണ്ടോ;
എത്ര കമ്പനികളെ
കരിമ്പട്ടികയിലാക്കിയിട്ടുണ്ട്;
(ഇ)
പരിശോധനാഫലം
വരുന്നതിനു
മുമ്പായിത്തന്നെ
വിറ്റു തീരുന്ന
ഉപയോഗയോഗ്യമല്ലാത്ത
മരുന്നുകള്‍
ഉപയോഗിക്കാനിടയയായവര്ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോ
;
(എഫ്)
എന്‍.എ.ബി.എല്‍
അക്രെഡിറ്റഡ്
ലാബില്‍
നിന്നുള്ള
പരിശോധനാ
റിപ്പോര്‍ട്ടു
ഹാജരാക്കുന്ന
ബാച്ച്
മരുന്നുകള്‍
മാത്രമേ
സംസ്ഥാനത്തെ
വില്‍പ്പനശാലകളിലൂടെ
വില്‍ക്കാവൂ
എന്ന്
നിഷ്കര്‍ഷിക്കാന്‍
തയ്യാറാകുമോ;
ഇല്ലെങ്കില്‍
കാരണം
അറിയിക്കുമോ?
പുതിയ
ഹോമിയോ
ഡിസ്പെന്‍സറികള്‍
*238.
ശ്രീ.എം.എ.
വാഹീദ്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍
നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഹോമിയോ
ഡിസ്പെന്‍സറികള്‍
തുടങ്ങുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ജലനിധി
*239.
ശ്രീ.എം.എ.ബേബി
,,
ബി.സത്യന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.പുരുഷന്
കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജപ്പാന്
അന്താരാഷ്ട്ര
സഹകരണ
ഏജന്‍സിയുടേയോ
മറ്റേതെങ്കിലും
ഏജന്‍സിയുടേയോ
സഹായത്തോടെ
പ്രവൃത്തി
നടക്കുന്നതോ
പൂര്‍ത്തീകരിച്ചതോ
ആയ ഏതെങ്കിലും
പദ്ധതികള്‍
ജലനിധിക്ക്
കൈമാറാന്‍
ഉദ്ദേശമുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഏതെങ്കിലും
നഗരകുടിവെള്ള
വിതരണം
പി.പി.പി.
മോഡലിലാക്കാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
ഏതൊക്കെ;
(സി)
ജലനിധി
വഴി വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്
വില
നിശ്ചയിച്ചിരിക്കുന്നത്
ഏതടിസ്ഥാനത്തിലാണെന്ന്
അറിയിക്കാമോ;
പൊതുടാപ്പുകള്‍
ഉണ്ടോ;
ഇല്ലെങ്കില്‍
പാവപ്പെട്ടവര്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കാന്‍
എങ്ങിനെ
സാധിക്കും;
(ഡി)
വാട്ടര്‍
അതോറിറ്റി
പുതിയ
കുടിവെള്ള
പദ്ധതികള്‍
ഏറ്റെടുത്ത്
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കുമോ?
ടൂറിസം
രംഗത്ത് പുതിയ
സംരംഭങ്ങൾ
*240.
ശ്രീ.റ്റി.യു.
കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പിന്നോക്കസമുദായ
ക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടൂറിസം
രംഗത്ത്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്ന
പുതിയ
സംരംഭങ്ങൾ
എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(ബി)
കേരളത്തിന്റെ
ടൂറിസം
സാദ്ധ്യതകള്‍
വർധിപ്പിക്കുന്നതിനായി
വടക്കേ
ഇന്ത്യന്‍
സംസ്ഥാനങ്ങളിലുള്‍പ്പെടെയുള്ള
ദൃശ്യ
മാധ്യമങ്ങൾ
മുഖേന
പരസ്യങ്ങള്‍
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?