നാളേക്കിത്തിരി
ഊര്‍ജ്ജം
*31.
ശ്രീ.ഷാഫി
പറമ്പില്‍
,,
എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളേക്കിത്തിരി
ഊര്‍ജ്ജം പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ഗുരുകുലം പദ്ധതി
*32.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
കെ.എന്‍.എ.ഖാദര്‍
,,
പി.ബി. അബ്ദുൾ റസാക്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
"ഗുരുകുലം
" പദ്ധതിയുടെ വിശദമായ
മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിന്റെ വിശദവിവരം
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
നടപ്പാക്കുന്നതിനാവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ ?
ട്രാവൻകൂർ
ടൈറ്റാനിയത്തെ
സംരക്ഷിക്കുന്നതിന് നടപടി
*33.
ശ്രീ.പി.കെ.ഗുരുദാസന്
,,
വി.ശിവന്‍കുട്ടി
,,
ബി.സത്യന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രമുഖ പൊതുമേഖലാ
വ്യവസായ സ്ഥാപനമായ
ട്രാവൻകൂർ
ടൈറ്റാനിയത്തെ
പ്രതിസന്ധിയില്‍
നിന്നും
സംരക്ഷിക്കുന്നതിന്
ക്രിയാത്മകമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
എങ്കില്‍ ഇതിന്റെ
ഇപ്പോഴത്തെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
ടൈറ്റാനിയത്തിന്
ആവശ്യമായ പ്രധാന
അസംസ്കൃത വസ്തുവായ
ഇല്‍മനൈറ്റ്
ലഭ്യമാക്കുന്നതില്‍
വീഴ്ചവരുന്നതിന്റെ
കാരണം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
ജാഗ്രതയോടെ
പ്രവര്‍ത്തിച്ചാല്‍
ടൈറ്റാനിയം മികച്ച
പ്രവര്‍ത്തനം
കാഴ്ചവെയ്ക്കാന്‍
സാധിക്കുന്ന പ്രധാന
പൊതുമേഖലാ
സ്ഥാപനമാകുമെന്ന്
കരുതുന്നുണ്ടോ;
(ഡി)
പൊതുമേഖലാ
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിനു
പകരം അഴിമതിയും
സ്വകാര്യമേഖലയോടുള്ള
കേന്ദ്ര-സംസ്ഥാന
സര്‍ക്കാറുകളുടെ കൂറും
കെടുകാര്യസ്ഥതയുമാണ്
ഇത്തരത്തിലുള്ള വ്യവസായ
സ്ഥാപനങ്ങള്‍
തകരുന്നതിന്
കാരണമാകുന്നതെന്ന
ആക്ഷേപം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ
ഇക്കാര്യത്തിലുള്ള
നിലപാട്
വ്യക്തമാക്കുമോ?
സംസ്ഥാന
റെയില്‍ മേഖല
*34.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
റ്റി.വി.രാജേഷ്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികസന
കാര്യത്തില്‍
സംസ്ഥാനത്തെ റെയില്‍
മേഖലയുടെ ദുരവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
വികസന മുരടിപ്പ്
സംസ്ഥാന റെയില്‍
മേഖലയില്‍ ഉണ്ടായതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
റെയില്‍വേ
വികസന മേഖലയില്‍
രാജ്യത്ത് വിവിധ
സംസ്ഥാനങ്ങള്‍ വന്‍
മുന്നേറ്റം
കാഴ്ചവെയ്ക്കുമ്പോള്‍
സംസ്ഥാനം ഇത്തരത്തില്‍
തഴയപ്പെടുന്നതിന്
ഉത്തരവാദികള്‍
ആരാണെന്ന് അറിവുണ്ടോ ;
വ്യക്തമാക്കാമോ?
ആശ്വാസ്
പദ്ധതി
*35.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ആശ്വാസ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കണ്‍സ്യൂമര്‍ഫെഡ്
*36.
ശ്രീ.ആര്.
രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
സി.കെ സദാശിവന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡ്
മുഖേന
പൊതുവിപണിയേക്കാള്‍
20% വില കുറച്ച്
സാധനങ്ങള്‍ സബ്സിഡി
നിരക്കില്‍ വിതരണം
ചെയ്യുമെന്ന
പ്രഖ്യാപനത്തിന്റെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
ഉത്സവ
സീസണുകളിലടക്കം സബ്സിഡി
നിരക്കില്‍ സാധനങ്ങള്‍
വിതരണം ചെയ്യുന്നതിന്
കണ്‍സ്യൂമര്‍ഫെഡിനെ
സജ്ജമാക്കാന്‍
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
കണ്‍സ്യൂമര്‍ഫെഡ്
പോലുള്ള സഹകരണ
സ്ഥാപനങ്ങള്‍
മുന്‍കാലങ്ങളില്‍
സജീവമായത്
പൊതുവിപണിയില്‍
വിലക്കയറ്റം പിടിച്ചു
നിര്‍ത്തുന്നതിന്
എത്രത്തോളം
സഹായകരമായിട്ടുണ്ട്
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
അഴിമതിയും
ധൂര്‍ത്തും
കെടുകാര്യസ്ഥതകളും
തടയുന്നതില്‍ നിസ്സംഗത
കാണിച്ചതാണ്
കണ്‍സ്യൂമര്‍ ഫെഡിന്റെ
തകര്‍ച്ചയ്ക്ക്
കാരണമായതെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ?
ഇ-പ്രൊക്യുര്‍മെന്റ്
സംവിധാനം
*37.
ശ്രീ.പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളില്‍
ഇ-പ്രൊക്യുര്‍മെന്റ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത പദ്ധതി
നടപ്പാക്കാനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ട്രൈബല്‍
ഹോസ്റ്റലുകള്‍
*38.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ചന്ദ്രശേഖരന്
,,
കെ.അജിത്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസി
ഹോസ്റ്റലുകളില്‍ മതിയായ
സൗകര്യങ്ങളില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
സെന്റര്‍ ഫോര്‍
ട്രൈബല്‍ എഡ്യൂക്കേഷന്‍
ഡെവലപ്പുമെന്റ് ആന്റ്
റിസര്‍ച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
പഠനറിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
വിശദമാക്കുമോ;
(ബി)
അനുവദനീയമായതില്‍
കൂടുതല്‍ പേര്
താമസിക്കുന്ന ട്രൈബല്‍
ഹോസ്റ്റലുകളുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ
ഹോസ്റ്റലിലും എത്രപേര്‍
വീതം അധികം
താമസിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇത്തരം
ട്രൈബല്‍
ഹോസ്റ്റലുകളിലെ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
പാരമ്പര്യേതര
ഉൗര്‍ജ്ജ ഉത്പാദന പദ്ധതികള്‍
*39.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
പാരമ്പര്യേതര ഉൗര്‍ജ്ജ
ഉത്പാദന പദ്ധതികള്‍,
അവയുടെ പ്രവര്‍ത്തനം
എന്നിവ സംബന്ധിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പാരമ്പര്യേതര
ഉൗര്ജ്ജസ്രോതസ്സുകളില്
നിന്ന് ഉൗര്‍ജ്ജം
ഉല്പാദിപ്പിക്കുന്നതിനായി
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കൈത്തറി
വ്യവസായ മേഖല
*40.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
റ്റി.വി.രാജേഷ്
,,
സി.കൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
വ്യവസായ മേഖലയുടെ
നിലവിലെ അവസ്ഥ അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കൈത്തറി
മേഖലയെ
വൈവിദ്ധ്യവത്ക്കരണത്തിലൂടെ
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കണമെന്ന
ആവശ്യം
പ്രാവര്‍ത്തികമാക്കുന്നതിന്
സാദ്ധ്യമായിട്ടില്ലാത്തത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കൈത്തറി
മേഖലയുടെ
പ്രതിസന്ധിയുടെ കാരണം
കണ്ടെത്തി
പരിഹരിക്കുന്നതിന്
തികച്ചും അലംഭാവമാണ്
കാണിച്ചതെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കാമോ;
(ഡി)
ഒരു
കാലത്ത് വിദേശ
രാജ്യങ്ങളിലടക്കം ഏറെ
പ്രിയങ്കരമായിരുന്ന
കൈത്തറി
ഉല്പന്നങ്ങള്ക്ക്
അവിടങ്ങളില്‍ വിപണി
നഷ്ടപ്പെടുന്നതിന്റെ
കാരണം കണ്ടെത്തി വിപണന
സാദ്ധ്യത
ഒരുക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
റെയില്‍വേ
മേഖലയിലെ പ്രഖ്യാപിത
പദ്ധതികള്‍
*41.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം.എ.ബേബി
,,
എം.ചന്ദ്രന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍വേ
മേഖലയില്‍ സംസ്ഥാനത്ത്
പ്രഖ്യാപിച്ച്
നടപ്പിലാക്കാത്ത
പദ്ധതികളെ കുറിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രഖ്യാപിത
പദ്ധതികള്‍
നടപ്പിലാവാത്തതിന്
സംസ്ഥാനം
നിര്‍വ്വഹിക്കേണ്ടിയിരുന്ന
കാര്യങ്ങള്‍ യഥാസമയം
ചെയ്തു നല്‍കാതിരുന്നത്
കാരണമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
നാമമാത്ര
കാര്യങ്ങള്‍
പ്രഖ്യാപിക്കുകയും അത്
പോലും
പ്രാവര്‍ത്തികമാക്കാതിരിക്കുകയും
ചെയ്യുന്ന സ്ഥിതിവിശേഷം
തടയാന്‍ സര്‍ക്കാരിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഇ-ഗവേണന്‍സ്
*42.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
എം.എ. വാഹീദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളില്‍
ഇ-ഗവേണന്‍സ്
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്വകാര്യ
സൗരോര്‍ജ്ജ സംരംഭകര്‍
മുഖാന്തിരം ലഭിക്കുന്ന
വൈദ്യുതി
*43.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
സൗരോര്‍ജ്ജ സംരംഭകര്‍
മുഖാന്തിരം ലഭിക്കുന്ന
വൈദ്യുതി കെ.എസ്.ഇ.ബി.
യുടെ ജനറല്‍
ഗ്രിഡിലേയ്ക്ക് എന്ന്
മുതലാണ് സ്വീകരിച്ചു
തുടങ്ങിയത്;
(ബി)
കെ.എസ്.ഇ.ബി.യ്ക്ക്
ലഭിച്ച വൈദ്യുതിയും
ഉപയോഗിച്ച വൈദ്യുതിയും
ഏതു രീതിയിലാണ്
ക്രമീകരിക്കപ്പെടുന്നത്;
(സി)
ഇതിന്
വേണ്ട ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ഇതിനായി ചട്ടങ്ങള്‍
എന്ന്
രൂപീകരിക്കുമെന്നു
വ്യക്തമാക്കാമോ?
കേന്ദ്ര
സംസ്ഥാന പൊതുമേഖലാ
സ്ഥാപനങ്ങള്‍ - സംയുക്ത
സംരംഭങ്ങള്‍
*44.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
എ.കെ.ബാലന്
,,
വി.ശിവന്‍കുട്ടി
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുമായി
സഹകരിച്ച്
പ്രവര്‍ത്തിക്കുക എന്ന
മുന്‍ സര്‍ക്കാരിന്റെ
നയം ഇപ്പോള്‍
തുടര്‍ന്നു
വരുന്നുണ്ടോ; ഈ
രീതിയിലൂടെ നിലവില്‍
വന്ന സംയുക്ത
സംരംഭങ്ങള്‍
ഏതൊക്കെയായിരുന്നു;
(ബി)
പ്രസ്തുത
സംയുക്ത സംരംഭങ്ങളുടെ
വികസനത്തിനായി
ലക്ഷ്യമിട്ടിരുന്ന
കാര്യപരിപാടികളുടെ
തുടര്‍
പ്രവര്‍ത്തനങ്ങള്‍
നടക്കുകയുണ്ടായോ;
(സി)
ഈ
സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരുമായി
ചേര്‍ന്നുണ്ടാക്കിയ
സംയുക്ത സംരംഭങ്ങള്‍
ഏതൊക്കെയാണ്;
(ഡി)
സംയുക്ത
സംരംഭങ്ങള്‍ക്കായി
സാധ്യതയുള്ള മേഖലകള്‍
ഇനിയും
വികസിപ്പിക്കാന്‍
സാദ്ധ്യതയുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും പഠനം
നടക്കുന്നുണ്ടോ;
വിശദമാക്കാമോ?
മലിനീകരണ
നിയന്ത്രണം
*45.
ശ്രീ.എസ്.രാജേന്ദ്രന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലിനീകരണ
നിയന്ത്രണ കാര്യത്തില്‍
വിവിധ വകുപ്പുകളുമായി
ഏകോപനം നടത്തി
ആവശ്യമായ നടപടി
സ്വീകരിക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
വന്‍
ജനപങ്കാളിത്തമുണ്ടാക്കുന്ന
തീര്‍ത്ഥാടന
കേന്ദ്രങ്ങളിലും മറ്റും
മലിനീകരണമുണ്ടാകാതിരിക്കാനുള്ള
മുന്‍കരുതലുകള്‍
എടുക്കുന്നതിനുള്ള
പ്രവര്‍ത്തനം
ഏകോപിപ്പിക്കാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വന്‍തോതില്‍
അന്തരീക്ഷ മലിനീകരണവും
മറ്റും ഉണ്ടാകുന്ന
തരത്തില്‍
വിദ്യാലയപരിസരങ്ങളിലടക്കം
പൊതുസ്ഥലങ്ങളില്‍
മാലിന്യങ്ങള്‍
കത്തിക്കുന്നത്
തടയുന്നതിന്
സാദ്ധ്യമാകുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ;
(ഡി)
കുടിവെള്ള
വിതരണ പദ്ധതി വഴി
മാലിന്യമുക്തമായ ജലമാണ്
വിതരണം ചെയ്യുന്നതെന്ന്
ഉറപ്പ് വരുത്താറുണ്ടോ;
വിശദമാക്കാമോ?
അവിവാഹിതരായ
ആദിവാസി അമ്മമാർ
*46.
ശ്രീ.മാത്യു
റ്റി.തോമസ്
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
അവിവാഹിതരായ ആദിവാസി
അമ്മമാരെ സംബന്ധിച്ച
കണക്ക് സര്‍ക്കാരിന്റെ
പക്കലുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
അവിവാഹിതരായ ആദിവാസി
അമ്മമാരുടെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കണ്ടെത്താന്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
വ്യവസായത്തകര്‍ച്ച
*47.
ശ്രീ.ബി.ഡി.
ദേവസ്സി
,,
രാജു എബ്രഹാം
,,
കെ.കെ.നാരായണന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ നയവും
നിലപാടുകളും
സംസ്ഥാനത്ത് പൊതുവെയും
വ്യവസായ നഗരമായ
എറണാകുളത്ത്
പ്രത്യേകിച്ചും
വ്യവസായങ്ങളെ
തകര്ച്ചയിലെത്തിച്ചുവെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ;
(ബി)
വന്‍
പുരോഗതിയിലെത്തിക്കാവുന്ന
വന്‍കിട വ്യവസായ
സ്ഥാപനങ്ങളടക്കം
കെടുകാര്യസ്ഥതയും
നയവെെകല്യങ്ങളും
കാരണമാണ് തകര്‍ച്ച
നേരിടുന്നതെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യക്തമാക്കുമോ;
(സി)
വ്യവസായങ്ങളുടെ
തകര്‍ച്ച സ്വകാര്യ
മേഖലയിലടക്കം ജോലി
ചെയ്യുന്ന തൊഴിലാളികളെ
പട്ടിണിയിലേക്ക്
തള്ളിവിടുകയാണെന്ന്
ട്രേഡ് യൂണിയനുകള്‍
നിവേദനം നല്‍കിയിട്ടും
വ്യവസായങ്ങളുടെ
സംരക്ഷണത്തിന് യാതൊരു
നടപടിയും
സ്വീകരിച്ചില്ല എന്ന
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ഹൈസ്പീഡ്
റെയില്‍പാത നിര്‍മ്മാണം .
*48.
ശ്രീ.പി.ഉബൈദുള്ള
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെക്ക്
വടക്ക് ഹൈസ്പീഡ്
റെയില്‍പാത നിര്‍മ്മാണം
ഏറ്റെടുക്കേണ്ടതിന്റെ
ആവശ്യകത
ബോദ്ധ്യമായിട്ടുണ്ടോ;
(ബി)
എന്തൊക്കെ
അടിസ്ഥാന കാരണങ്ങളാണ്
അതിന് അനുകൂലമായി
പരിഗണിക്കപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിക്ക് വരുന്ന
മുതല്‍മുടക്കിനെക്കുറിച്ചും
സ്ഥല
ലഭ്യതയെക്കുറിച്ചും
പരിശോധിച്ചിട്ടുണ്ടോ;
ഫലം ആശാവഹമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
വൈദ്യുത
ചാർജു കുടിശ്ശികയും വൈദ്യുതി
വാങ്ങലും
*49.
ശ്രീ.കെ.അജിത്
,,
സി.ദിവാകരന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലയിലെ
വന്‍കിട വ്യവസായ
സ്ഥാപനങ്ങളും എക്സ്ട്രാ
ഹൈടെന്‍ഷന്‍
ഉപയോക്താക്കളും
വൈദ്യുതി ബോര്‍ഡിന്
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ മൊത്തം
എത്ര തുക ഈ ഇനത്തില്‍
പിരിഞ്ഞുകിട്ടാനുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരം
വന്‍ കുടിശ്ശികകള്‍
പിരിച്ചെടുക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
നിരക്ക്
കൂടുതലായതിനാല്‍
അന്യസംസ്ഥാനത്തുള്ള
വൈദ്യുതി ഉല്പാദകരില്
നിന്നും വൈദ്യുതി
വാങ്ങാന്‍ വന്‍കിട
ഉപഭോക്താക്കള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്തരത്തില്‍ വൈദ്യുതി
വാങ്ങുന്നതിന് എത്ര
വന്‍കിടക്കാര്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ട്;
ഇതില്‍ പൊതുമേഖലയില്‍
എത്ര വന്‍കിട
ഉപഭോക്താക്കള്‍ക്ക്
വൈദ്യുതി
കൊണ്ടുവരുന്നതിന്
ബോര്‍ഡ് എന്തെല്ലാം
സഹായങ്ങള്‍
ചെയ്തുകൊടുക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
പുറത്തു
നിന്ന് വൈദ്യുതി
കൊണ്ടുവരുന്നതിനുള്ള
അനുമതി (ഓപ്പണ്‍
അക്സസ്)
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ആദിവാസി
വിഭാഗങ്ങളുടെ ക്ഷേമം
*50.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ആദിവാസി വിഭാഗങ്ങളുടെ
ക്ഷേമം
ഉറപ്പാക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ആദിവാസികളുടെ
ക്ഷേമം
ഉറപ്പാക്കുന്നതിനായി
വിവിധ വകുപ്പുകളുടെ
ഏകോപിത പ്രവര്‍ത്തനം
അനിവാര്യമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
ബന്ധപ്പെട്ട എല്ലാ
വകുപ്പുകളുടെയും
സംയോജിത പ്രവര്‍ത്തനം
പ്രാബല്യത്തില്‍
വരുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ജനനി
ജന്മരക്ഷ പദ്ധതി
*51.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനനി ജന്മരക്ഷ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഇ-ഓഫീസ്
സംവിധാനം
*52.
ശ്രീ.കെ.അച്ചുതന്
,,
ആര് . സെല്‍വരാജ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ ഇ-ഓഫീസ്
സംവിധാനം
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസുകള്‍
*53.
ശ്രീ.പി.ബി.
അബ്ദുൾ റസാക്
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എം.ഉമ്മര്‍
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസുകള്‍
പരമാവധി
പ്രയോജനപ്പെടുത്തുന്നതിനു
വേണ്ടി
തയ്യാറാക്കിയിട്ടുള്ള
പദ്ധതികളുടെ വിശദവിവരം
നല്‍കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ബോർഡ് വക
റിസര്‍വോയറുകളിലെ
ജലപ്പരപ്പില്‍
ഫ്ലോട്ടിംഗ് പാനലുകള്‍
സ്ഥാപിച്ച് സൌരോര്‍ജ്ജ
വൈദ്യുതി
ഉല്പാദിപ്പിക്കാനുള്ള
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതു പ്രകാരം
നടപ്പാക്കിയ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ?
ഊര്‍ജ്ജ
ഉല്പാദനം
*54.
ശ്രീ.കെ.രാധാകൃഷ്ണന്
,,
എ. പ്രദീപ്കുമാര്‍
,,
സി.കെ സദാശിവന്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ലക്ഷ്യമിട്ട
ഊര്‍ജ്ജ ഉല്പാദനം
കൈവരിക്കാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കാലയളവില്‍ ലക്ഷ്യമിട്ട
ഊര്‍ജ്ജ ഉല്പാദനം
എത്രയായിരുന്നു എന്ന്
വ്യക്തമാക്കുമോ; ഇതില്‍
ലക്ഷ്യം നേടാന്‍
സാധിച്ചിട്ടില്ലാത്തത്
എത്ര മെഗാവാട്ട് ആണ്
എന്ന് വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിനും
ഉപഭോക്താവിനും
സാമ്പത്തികഭാരം
ഏല്പിക്കാത്ത തരത്തില്‍
ഊര്‍ജ്ജ ഉല്പാദന
ലക്ഷ്യം കൈവരിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
സൗരഗൃഹ
പദ്ധതി
*55.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
എം. ഹംസ
,,
ജി.സുധാകരന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-12
സാമ്പത്തിക വര്‍ഷം
10,000 വീടുകളുടെ
മേല്ക്കൂരകളില് ഒരു
കിലോവാട്ടും അതിലധികവും
ശേഷിയുള്ള സൗര വൈദ്യുത
പ്ലാന്റുകള്‍
സ്ഥാപിക്കുവാനും
ഇവയില്‍ നിന്ന്
ഉല്പാദിപ്പിക്കുന്ന
വൈദ്യൂതി
കെ.എസ്.ഇ.ബി.യ്ക്ക്
നല്‍കാനും ബജറ്റില്‍
പ്രഖ്യാപിച്ച സൗരഗൃഹ
പദ്ധതിയുടെ നിജസ്ഥിതി
വെളിപ്പെടുത്താമോ;
(ബി)
ഈ
പദ്ധതി
നിര്‍വ്വഹണത്തിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എത്ര കിലോവാട്ട്
വൈദ്യുതിയായിരുന്നു
ഇതിലൂടെ
ലക്ഷ്യമിട്ടിരുന്നത്;
ലഭിച്ചത് എത്രയാണ്;
(സി)
സോളാര്‍
പദ്ധതിയുടെ പേരില്‍
ഉണ്ടായ തട്ടിപ്പുകളുടെ
ഭാഗമായി പദ്ധതി
നിര്‍വ്വഹണം
പരാജയപ്പെടാനിടയായിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
തട്ടിപ്പുകാര്‍ക്ക്
ജനങ്ങളില്‍ നിന്നും
കോടിക്കണക്കിന് തുക
തട്ടിപ്പ്
നടത്തുന്നതിന്
സഹായകരമായിട്ടാണ്
സര്‍ക്കാര്‍ പദ്ധതിയും
സോളാര്‍ നയവും
നടപ്പിലാക്കാന്‍
ശ്രമിച്ചിട്ടുള്ളതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കളിമണ്‍
വ്യവസായ സ്ഥാപനങ്ങൾ
*56.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ. ദാസന്
,,
കെ.കെ.നാരായണന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കളിമണ്‍ ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
വ്യവസായ സ്ഥാപനങ്ങളുടെ
പ്രതിസന്ധി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍
അടച്ചുപൂട്ടലിന്റെ
അവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരം സ്ഥാപനങ്ങള്‍
നിലനിര്‍ത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രതിസന്ധി
നേരിടുന്ന വ്യവസായ
സ്ഥാപനങ്ങള്‍
സമാനസ്വഭാവമുള്ള
വ്യവസായങ്ങളുമായി
സംയോജിപ്പിച്ചാല്‍
പ്രതിസന്ധിയില്‍
നിന്നും കരകയറാനുള്ള
സാദ്ധ്യത
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
കളിമണ്‍
ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്നതും
തകര്‍ച്ച
നേരിടുന്നതുമായ
സ്ഥാപനങ്ങള്‍ സമാന
സ്വഭാവത്തിലുള്ളതുമായി
ലയിപ്പിക്കുകയോ മറ്റ്
തരത്തില്‍
സഹകരിപ്പിക്കുകയോ
ചെയ്യണമെന്ന്
ആവശ്യപ്പെട്ട് നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രതിസന്ധി
നേരിടുന്ന വ്യവസായ
സ്ഥാപനങ്ങള്‍ മറ്റ്
പൊതുമേഖലാ സ്ഥാപനവുമായി
സംയോജിപ്പിച്ച്
സംരക്ഷിക്കുന്നതില്‍
നിലപാട്
വ്യക്തമാക്കുമോ?
പരമ്പരാഗത
വ്യവസായ മേഖല
*57.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
എളമരം കരീം
,,
വി.ചെന്താമരാക്ഷന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായ മേഖലയുടെ
നിലവിലെ അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പരമ്പരാഗത
വ്യവസായമേഖലയെ
തകര്‍ച്ചയില്‍ നിന്നും
സംരക്ഷിക്കുന്നതിന്
പ്രഖ്യാപിച്ച
പദ്ധതികളിൽ യാതൊരു
നടപടിയും
സ്വീകരിക്കുന്നതിന് ഈ
സര്‍ക്കാരിനായിട്ടില്ല
എന്ന ആക്ഷേപത്തില്‍
നിലപാട്
വ്യക്തമാക്കുമോ;
(സി)
പരമ്പരാഗത
വ്യവസായ മേഖലയിലെ
തകര്‍ച്ച തുടരുന്നത്
കാരണം പ്രസ്തുത മേഖലയെ
മാത്രം ആശ്രയിച്ച്
കഴിയുന്നവരുടെ
ജീവിതപ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കൊച്ചി
മെട്രോ സര്‍വ്വിസ്
T *58.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മെട്രോ സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്,
വ്യക്തമാക്കുമോ ;
(ബി)
കൊച്ചി
മെട്രോ സര്‍വ്വീസ്
ആരംഭിക്കുന്നത്
മുന്നില്‍ കണ്ടുകൊണ്ട്
എന്തെല്ലാം അനുബന്ധ
സജ്ജീകരണങ്ങളാണ്
വിഭാവനം
ചെയ്തിട്ടുള്ളത് ;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ
കൊമേഴ്സ്യല്‍
സര്‍വ്വീസ് എന്നു
മുതല്‍ ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കുമോ ;
തീവണ്ടി
യാത്രാ സൗകര്യം
*59.
ശ്രീ.പി.ടി.എ.
റഹീം
,,
ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാതയിരട്ടിപ്പിക്കല്‍,
വൈദ്യുതീകരണം തുടങ്ങി
സംസ്ഥാന റെയില്‍വേയുടെ
വര്‍ഷങ്ങളായി തുടരുന്ന
പദ്ധതികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സുഗമമായ
യാത്രയ്ക്ക്
അത്യന്താപേക്ഷിതമായ
പാതയിരട്ടിപ്പിക്കല്‍,
വൈദ്യൂതീകരണം തുടങ്ങിയ
കാര്യങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സാദ്ധ്യമാകാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
ചാര്‍ജ്ജ്
വര്‍ദ്ധനയിലൂടെയും
മറ്റ് തരത്തിലും
യാത്രക്കാര്‍ക്ക്
വന്‍ഭാരം
അടിച്ചേല്പിക്കുമ്പോഴും
സംസ്ഥാനത്തെ
തീവണ്ടിയാത്രക്കാര്‍ക്ക്
മിനിമം യാത്രാ സൗകര്യം
ലഭ്യമാക്കുന്നതിന്
സാദ്ധ്യമാകാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
ചെറുകിട
ജലവെെദ്യുത നയം
*60.
ശ്രീ.ബെന്നി
ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട ജലവെെദ്യുത നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് നയം
നടപ്പാക്കുന്നത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
നയം നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?