തുറമുഖങ്ങളിലെ
മണലെടുപ്പ്
*1.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.സി.ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുറമുഖങ്ങള്‍
കേന്ദ്രീകരിച്ച്
മണലെടുപ്പ്
നടത്താറുണ്ടോ; ഇത്തരം
മണല്‍ വാരല്‍
നടത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
മണലെടുപ്പുമായി
ബന്ധപ്പെട്ട് ടെണ്ടര്‍
വിളിക്കാറുണ്ടോ;
എങ്കില്‍ അവസാനമായി
ടെണ്ടര്‍
വിളിച്ചതെന്നാണ്;
(സി)
പ്രസ്തുത രംഗത്ത് എത്ര
സൊസൈറ്റികളെ ലിസ്റ്റ്
ചെയ്തിട്ടുണ്ട്; ഇത്തരം
സൊസൈറ്റികളെ
ലിസ്റ്റില്പ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
മാനദണ്ഡങ്ങള്‍
പാലിക്കാതെയുള്ള
ലിസ്റ്റ് കോടതി
റദ്ദാക്കിയിട്ടുണ്ടോ;
(ഡി)
തുറമുഖങ്ങളിലെ
മണലെടുപ്പുമായി
ബന്ധപ്പെട്ട് വന്‍
അഴിമതികള്‍
നടക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത്തരം അഴിമതികള്‍
അവസാനിപ്പിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
സ്റ്റുഡന്‍ന്റ്സ്
പോലീസ് കേഡറ്റ് പദ്ധതി
*2.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റുഡന്‍ന്റ്സ്
പോലീസ് കേഡറ്റ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സുരക്ഷാ
മാനദണ്ഡങ്ങള്‍ പാലിക്കാതെ
നിര്‍മ്മിച്ച കെട്ടിടങ്ങള്‍
*3.
ശ്രീ.പി.തിലോത്തമന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
കെ.രാജു
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റെസ്ക്യൂ
സര്‍വ്വീസസ് വകുപ്പ്,
സുരക്ഷാ മാനദണ്ഡങ്ങള്‍
പാലിക്കാത്തതിന്റെ
പേരില്‍ കെട്ടിട
ഉടമകള്‍ക്കെതിരെ
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനകം എത്ര
ഉടമകള്‍ക്ക് നോട്ടീസ്
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കെട്ടിട
നിര്‍മ്മാണ
ചട്ടങ്ങളില്‍
വ്യക്തമാക്കിയിട്ടുള്ള
സുരക്ഷാ മാനദണ്ഡങ്ങള്‍
പാലിക്കാതെ
നിര്‍മ്മിച്ച ബഹുനില
മന്ദിരങ്ങള്‍,
ഫ്ലാറ്റുകള്‍,
മാളുകള്‍,
തിയേറ്ററുകള്‍
തുടങ്ങിയവ
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ബഹുനില
മന്ദിരങ്ങളുടെ
സുരക്ഷയ്ക്കുള്ള
നാഷണ്ല ബില്‍ഡിംഗ്
കോഡ് സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സുരക്ഷാ
മാനദണ്ഡങ്ങള്‍
പാലിക്കാത്തവര്‍ക്കെതിരെ
എന്തു നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
ക്ലബ്ബുകളുടെയും
ഹോട്ടലുകളുടെയും ബാര്‍
ലൈസന്‍സ്
*4.
ശ്രീ.കെ.കെ.നാരായണന്
,,
പി.കെ.ഗുരുദാസന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മദ്യലഭ്യത
കുറയ്ക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്തെ
സ്വകാര്യ
ക്ലബ്ബുകള്‍ക്ക്
അനുവദിച്ചിട്ടുള്ള
ബാര്‍ ലൈസന്‍സുകള്‍
ഘട്ടംഘട്ടമായി റദ്ദു
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നിലവില്‍
എത്ര ക്ലബ്ബുകള്‍ക്ക്
ബാര്‍ ലൈസന്‍സ്
നല്‍കിയിട്ടുണ്ട്;
(സി)
പുതിയ
ഫൈവ് സ്റ്റാര്‍
ഹോട്ടലുകള്‍ക്ക്
ലൈസന്‍സ് നല്കുന്നതു
സംബന്ധിച്ച നിലപാട്
വ്യക്തമാക്കാമോ;
(ഡി)
ടൂറിസം
ഡെസ്റ്റിനേഷനുകളിലെ
പുതിയ ഹോട്ടലുകള്‍ക്ക്
ബാര്‍ അനുവദിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
സര്‍ക്കാരിനു ലഭിച്ച
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പരിശോധിച്ചുവരുന്നത്;
(ഇ)
സര്‍ക്കാര്‍
ലൈസന്‍സ് നല്കിയ
ഹോട്ടലുകള്‍ക്കും
ക്ലബ്ബുകള്‍ക്കും
മദ്യവില്പനയ്ക്ക് പരിധി
നിശ്ചയിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(എഫ്)
മദ്യനയത്തിന്റെ
ഭാഗമായി സംസ്ഥാനത്തെ
ഏതെങ്കിലും മദ്യഉല്പാദന
കമ്പനികള്‍
അടച്ചുപൂട്ടാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നു വ്യക്തമാക്കുമോ ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കായുള്ള
പാക്കേജ്
*5.
ശ്രീ.തോമസ്
ചാണ്ടി
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കായി
മനുഷ്യാവകാശ കമ്മീഷന്
നിര്‍ദ്ദേശിച്ച
പ്രകാരമുള്ള പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
സെക്രട്ടേറിയറ്റിനു
മുന്നില്‍ നിരാഹാര സമരം
നടത്തുന്ന
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരായ 130
കുട്ടികളും അവരുടെ
അമ്മമാരും
ഉന്നയിച്ചിട്ടുള്ള
ആവശ്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
സര്‍ക്കാര്‍
നല്‍കിയിട്ടുള്ള
വാഗ്ദാനങ്ങള്‍ പാലിച്ച്
അടിയന്തരമായി നിരാഹാര
സമരം
തീര്‍ക്കുന്നതിനായുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ദേശീയ
ഗെയിംസ്
*6.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് ദേശീയ
ഗെയിംസ്
നടത്തുകയുണ്ടായോ;
വിശദമാക്കുമോ;
(ബി)
സ്പോര്‍ട്സ്
രംഗത്ത് എന്തെല്ലാം
നേട്ടങ്ങളാണ് ഇതുമൂലം
കൈവരിച്ചത് ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
അടിസ്ഥാന സൌകര്യങ്ങളാണ്
സ്പോര്‍ട്സ് രംഗത്ത്
ഇത് മൂലം ഉണ്ടായതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
വിജിലന്‍സ് സംവിധാനം
*7.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ജി.സുധാകരന്
,,
പുരുഷന് കടലുണ്ടി
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിജിലന്‍സ് സംവിധാനത്തെ
സംബന്ധിച്ച കേരള
ഹൈക്കോടതിയുടെ
വിമര്‍ശനം ഗൗരവതരമായി
കണക്കിലെടുത്തിട്ടുണ്ടോ;
(ബി)
ഗുരുതരമായ
ആരോപണങ്ങളില്‍
ജാഗ്രതയോടെയുള്ള
അന്വേഷണങ്ങള്‍
ആവശ്യമാണെന്ന് കോടതി
നിര്‍ദ്ദേശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
മന്ത്രിമാരെക്കുറിച്ചുള്ള
അഴിമതി
ആരോപണങ്ങളിന്മേല്
വിജിലന്‍സ്
അന്വേഷിച്ചാല്‍ ഒന്നും
സംഭവിക്കില്ലെന്ന
കോടതിയുടെ പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അഴിമതികേസുകളില്‍
സത്യം പുറത്തു
കൊണ്ടുവരുന്നതില്‍
വിജിലന്‍സ് വിജിലന്റ്
അല്ലെന്നും, കോഴ
ഇടപാടുകള്‍
രഹസ്യമായതിനാല്‍
ജാഗ്രതയോടെയുള്ള
അന്വേഷണമാണാവശ്യമെന്നും
കോടതി
ചൂണ്ടിക്കാട്ടിയിട്ടുള്ളതായി
അറിയാമോ;
(ഇ)
ഈ
സാഹചര്യങ്ങളില്‍ കോഴ
ഇടപാടുകള്‍ സംബന്ധിച്ച
പരാതികളില്‍
ജാഗ്രതയോടെയും
സത്യസന്ധവുമായ അന്വേഷണം
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്നു
വിശദമാക്കാമോ;
(എഫ്)
വിജിലന്‍സ്
അന്വേഷണം സമഗ്രവും
സത്യസന്ധവും ആണെന്ന്
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ?
മത്സ്യതൊഴിലാളികളുടെ
പുനരധിവാസം
*8.
ശ്രീ.കെ.
ദാസന്
,,
എസ്.ശർമ്മ
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
അടിസ്ഥാന സൗകര്യങ്ങളും
ജീവിത നിലവാരവും
പരിതാപകരമായ
അവസ്ഥയിലാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥിതിവിശേഷത്തില്‍
നിന്ന്
മത്സ്യത്തൊഴിലാളികളെ
സംരക്ഷിക്കുവാൻ
പ്രഖ്യാപിത പദ്ധതികള്‍
നടപ്പാക്കാമോ;
(സി)
കഴിഞ്ഞ
5 ബഡ്ജറ്റുകളില്
പ്രഖ്യാപിച്ച
പദ്ധതികളില്‍
നടപ്പാക്കാന്‍
സാധിച്ചിട്ടില്ലാത്തവയും
ഭാഗികമായി മാത്രം
നടപ്പാക്കിയതുമായ
പദ്ധതികള്‍
ഏതൊക്കെയായിരുന്നു;
അവയെല്ലാം
നടപ്പാക്കാനാവശ്യമായ
വിഹിതം തന്നാണ്ടിലെ
ബജറ്റുകളില്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ദേശീയ
സമുദ്രമത്സ്യ മേഖലാ നയ
പരിഷ്ക്കരണം
*9.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
സി.മോയിന്‍ കുട്ടി
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
സമുദ്രമത്സ്യ മേഖലാനയം
പരിഷ്ക്കരിക്കാന്‍
കേന്ദ്രം നടപടി
സ്വീകരിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നയപരിഷ്ക്കരണം
മൂലം നിലവിലെ
സ്ഥിതിവിശേഷത്തില്‍
എന്തൊക്കെ
വ്യതിയാനങ്ങള്‍
വരുത്തുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മത്സ്യമേഖലയുടെ
താല്പര്യങ്ങള്ക്ക്
ഹാനികരമാവാത്ത വിധം
പരിഷ്ക്കരണ
സാഹചര്യങ്ങള്‍
അനുകൂലമാക്കിയെടുക്കാന്‍
ഏതൊക്കെ നീക്കങ്ങള്‍
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നികുതി
ചോര്‍ച്ച
*10.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.രാധാകൃഷ്ണന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്
നികുതിയിനത്തില്‍ വലിയ
തോതിലുള്ള വരുമാന
നഷ്ടം ഉണ്ടാക്കുന്ന
ഘടകങ്ങളും വീഴ്ചകളും
എന്തൊക്കൊയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ
; വിശദമാക്കാമോ;
(ബി)
നികുതി
സമാഹരണ പരിപാടികളിലെ,
സി എ.ജി
ചൂണ്ടിക്കാണിച്ച
പോരായ്മകള്‍
എന്തെല്ലാമായിരുന്നു;
തനത് നികുതി
വരുമാനത്തിന്റെയും
റവന്യൂ വരുമാനത്തിന്റെ
വളര്‍ച്ചാ നിരക്ക്
കുറയുന്ന പ്രവണതയ്ക്ക്
കാരണം
വെളിപ്പെടുത്താമോ;
(സി)
നികുതി
ചോര്‍ച്ച ഫലപ്രദമായി
തടയുന്നതിനുള്ള എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഇതിന്റെ ഭാഗമായി ഈ
സര്‍ക്കാരിന്റെ കാലത്ത്
വാണിജ്യനികുതി,
ആര്.ടി.ഒ, എക്സൈസ്
ചെക്ക് പോസ്റ്റുകളില്‍
നിന്ന് വിജിലന്‍സ്
അധികൃതര്‍
കണക്കില്‍പ്പെടാത്ത പണം
കണ്ടെത്തുകയുണ്ടായിട്ടുണ്ടോ
; റെയ്ഡുകളിലൂടെ
ഏതെല്ലാം രീതിയിലുള്ള
അഴിമതികളും
കെടുകാര്യസ്ഥതകളും
കണ്ടെത്തുകയുണ്ടായി ;
(ഇ)
ഈ
നിലയില്‍ നടത്തിയ
റെയ്ഡുകളുടെ വിശദാംശം
ലഭ്യമാക്കുമോ ;
അഴിമതിക്കാരായ ചില
ഉദ്യോഗസ്ഥന്മാര്
വീണ്ടും ചെക്ക്
പോസ്റ്റുകളില്‍
നിയോഗിക്കപ്പെട്ടത്,
നികുതിവരുമാനത്തില്‍
പ്രതിഫലിച്ചിട്ടുള്ളതായി
അറിയാമോ?
കെ.എസ്.ആര്.ടി.സി യിൽ
കൊറിയര്‍-കം-പാഴ്സല്‍
സര്‍വ്വീസ്
*11.
ശ്രീ.ജി.എസ്.ജയലാല്‍
,,
പി.തിലോത്തമന്
,,
കെ.അജിത്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യിൽ
കൊറിയര്‍-കം-പാഴ്സല്‍
സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നു മുതല്‍
എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
സേവനത്തിനായി ഏതെല്ലാം
തരത്തിലുള്ള എത്ര
ബസ്സുകള്‍ വീതം
ഉപയോഗിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സേവനത്തിന്‍െറ
നടത്തിപ്പ് സ്വകാര്യ
കമ്പനിയെ
ഏല്പിച്ചിട്ടുണ്ടോ ;
എങ്കില്‍ ഏതെല്ലാം
വ്യവസ്ഥകള്‍ക്ക്
വിധേയമായിട്ടാണ്
ഏല്പിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
ആരംഭിച്ചതിനുശേഷം
കെ.എസ്.ആര്.ടി.സി ക്ക്
ഉണ്ടായ നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ഉരുപ്പടികള്‍
ഡോര്‍ ഡെലിവറി
നടത്താറുണ്ടോ; ഏതു
വിധത്തിലാണ്
ഉരുപ്പടികള്‍ക്ക്
ചാര്‍ജ്ജ്
നിശ്ചയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം
*12.
ശ്രീ.റ്റി.യു.
കുരുവിള
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
ന് ശേഷം സംസ്ഥാനത്ത്
എക്കാലത്തെയും കൂടിയ
നിയമനം പി.എസ്.സി. വഴി
നടത്തുവാന്‍
കഴിഞ്ഞതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പി.എസ്.സി.
വഴി നിയമിക്കപ്പെടുന്ന
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
കൃത്യമായ പരിശീലനം
നല്‍കുന്നതിന്
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
വിജിലന്‍സ്
അന്വേഷണരീതിയെ കുറിച്ച്
കോടതികള്‍ ഉയര്‍ത്തിയ
വിമര്‍ശനങ്ങള്‍
*13.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജി.സുധാകരന്
,,
എം. ഹംസ
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
അന്വേഷണരീതിയേയും
അതിന്റെ നടപടികളെയും
കുറിച്ച് കോടതികള്‍
ഉയര്‍ത്തിയ
വിമര്‍ശനങ്ങള്‍
ഉള്‍ക്കൊള്ളാനും
വിജിലന്‍സിനെ ശരിയായ
നിലയില്‍ നിയമാനുസൃതം
പ്രവര്‍ത്തിപ്പിക്കാനും
സര്‍ക്കാര്‍
തയ്യാറാകുമോ;
(ബി)
കേസുകള്‍
തേച്ചുമാച്ച് കളയാന്‍
വിജിലന്‍സിനെ
ഉപയോഗിച്ച് ശ്രമിച്ചു
എന്നതുമായി
ബന്ധപ്പെട്ടു കോടതി
അതിനിശിതമായി
വിമര്‍ശിച്ചിട്ടുള്ളതായി
അറിയാമോ;
(സി)
"വിജിലന്‍സിനു
സത്യസസ്ധതയും
ആത്മാര്‍ത്ഥതയും
ഇല്ലെന്നും
തട്ടിപ്പുകള്‍ കാട്ടി
കോടതിയെ
മണ്ടനാക്കരുതെന്നും
വിജിലന്‍സ് കോടതിയെ
വിജിലന്‍സ് കൊഞ്ഞനം
കുത്തുകയാണെന്നും"
കോടതി
നിരീക്ഷിച്ചിരിക്കുന്നതായുള്ള
സ്ഥിതിവിശേഷത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വെളിപ്പെടുത്താമോ;
(ഡി)
തൃശൂര്‍
വിജിലന്‍സ് കോടതിയില്‍
നിന്നും ഇൗ നിലയിലുള്ള
വിമര്‍ശനങ്ങള്‍
ഏറ്റുവാങ്ങാനിടയായെങ്കിൽ
, അത് ഏത് കേസിന്റെ
പരിഗണനാവേളയിലായിരുന്നു;
വിശദമാക്കുമോ ?
വർഗീയതയ്ക്കെതിരെ
നടപടി
*14.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.എളമരം
കരീം
,,
റ്റി.വി.രാജേഷ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്.എസ്.എസ്.
2015 നവംബര്‍
മാസത്തില്‍ കണ്ണൂരില്‍
സംസ്ഥാനതല ബൈഠക്
സംഘടിപ്പിച്ചതും
ആര്.എസ്.എസ്. തലവന്‍
മോഹന്‍ ഭഗവത്
പങ്കെടുത്ത്
സംസാരിച്ചതും സംസ്ഥാന
പോലീസ് ഇന്റലിജന്‍സ്
വിഭാഗത്തിന്റെ
ശ്രദ്ധയില്‍പ്പെടുകയുണ്ടായോ
;
(ബി)
സംസ്ഥാനത്തെ
പ്രധാന
ക്ഷേത്രപരിസരങ്ങളില്‍
നിന്ന്
ക്രൈസ്തവ-മുസ്ലിം
കച്ചവടക്കാരെ
ഒഴിപ്പിക്കണം,
അഹിന്ദുക്കളുടെ
ജനസംഖ്യാ വര്‍ദ്ധന
ഇല്ലാതാക്കാന്‍ ഹിന്ദു
രക്ഷാ ജാഗ്രത സമിതി
രൂപീകരണം എന്നിങ്ങനെ
മതസൗഹാര്‍ദ്ദം
തകര്‍ക്കാനും,
ജാതിസ്പര്‍ദ്ധയും
വര്‍ഗീയതയും
രൂപപ്പെടുത്തുവാനും
പ്രസ്തുത യോഗത്തില്‍
തീരുമാനം
എടുത്തതായിട്ടുള്ള
വിവരം ഇന്റലിജന്‍സ്
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ടോ ;
(സി)
ഇന്റലിജന്‍സ്,
മാധ്യമ
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വെളിപ്പെടുത്താമോ ;
ഇത്തരം
നടപടികള്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ ?
കണ്ണൂര്‍ അന്താരാഷ്ട്ര
വിമാനത്താവളം
*15.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
സണ്ണി ജോസഫ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളം പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം
കേന്ദ്രസഹായമാണ്
ലഭിക്കേണ്ടത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനുള്ള
ടെന്‍ഡര്‍ നടപടികളും
പ്രവര്‍ത്തികളും ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
ആവശ്യങ്ങൾ
*16.
ശ്രീ.എം.എ.ബേബി
,,
എ.കെ.ബാലന്
,,
പി.ടി.എ. റഹീം
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം, സംസ്ഥാനം
കേന്ദ്ര സര്‍ക്കാര്‍
മുമ്പാകെ സമര്‍പ്പിച്ച
പ്രമുഖമായ ആവശ്യങ്ങള്‍
എന്തൊക്കെയായിരുന്നു;
ഇക്കാര്യങ്ങളിലെ
കേന്ദ്ര നിലപാട്
വിശദമാക്കാമോ;
(ബി)
ഇവയില്‍
ഏതെല്ലാം
അനുവദിക്കുകയുണ്ടായിട്ടുണ്ട്;
(സി)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ചെങ്കിലും
നാളിതുവരെ
നടപ്പിലാക്കിയിട്ടില്ലാത്തവ
ഏതൊക്കെയാണ്;
(ഡി)
ഇപ്പോഴും
കേന്ദ്ര സര്‍ക്കാരിന്റെ
പരിഗണനയിലിരിക്കുന്ന
ആവശ്യങ്ങള്‍
വിശദമാക്കാമോ;
(ഇ)
സംസ്ഥാനത്തിന്റെ
ആവശ്യങ്ങള്‍
നേടിയെടുക്കാൻ
കഴിഞ്ഞിട്ടുണ്ടോ ;
സംസ്ഥാനത്തോട് കേന്ദ്ര
സര്‍ക്കാര്‍
രാഷ്ട്രീയമായി വിവേചനം
കാണിക്കുന്നതായി
അഭിപ്രായം ഉണ്ടോ;
വിശദമാക്കാമോ;?
മദ്യനയം
*17.
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുപ്രീംകോടതി
വിധിയോടെ
സര്‍ക്കാരിന്റെ
മദ്യനയത്തിന് അംഗീകാരം
ലഭിച്ച സാഹചര്യത്തില്‍
തുടര്‍നടപടികള്‍
ആലോചിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
മദ്യത്തിനെതിരെയുള്ള
ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
മദ്യലഭ്യത
കുറച്ചുകൊണ്ടുവരാന്‍
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കുമോ?
അന്യ
സംസ്ഥാന ലോട്ടറി
*18.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യ സംസ്ഥാന
ലോട്ടറികള്‍
നിരോധിക്കാന്‍
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
പ്രസ്തുത
നടപടിയിലൂടെ സംസ്ഥാന
ലോട്ടറിയില്‍
നിന്നുള്ള
വരുമാനത്തില്‍
എത്രമാത്രം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ട് ;
(സി)
അന്യ
സംസ്ഥാന ലോട്ടറി
തട്ടിപ്പ് തടയാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
പി.എസ്.സി.
-യില്‍ ഏര്‍പ്പെടുത്തിയ
പരിഷ്ക്കാരങ്ങള്‍
*19.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ലൂഡി ലൂയിസ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
പി.എസ്.സി. നിയമനത്തിന്
റിക്കാര്‍ഡ്
നേട്ടങ്ങള്‍
കെെവരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
ഇതിനായി പരീക്ഷാ
സമ്പ്രദായത്തിലും
നടത്തിപ്പിലും
വരുത്തിയിട്ടുള്ളത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
എസ്.എന്‍.ഡി.പി
മൈക്രോഫൈനാന്‍സ് പദ്ധതി
തട്ടിപ്പ്
*20.
ശ്രീ.സി.പി.മുഹമ്മദ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എന്‍.ഡി.പിയുടെ
മൈക്രോഫൈനാന്‍സ്
പദ്ധതിയില്‍ തട്ടിപ്പ്
നടത്തിയിട്ടുണ്ടെന്ന്
വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ക്രമക്കേടുകളും
ആരെല്ലാമാണ് ഇതിന്
ഉത്തരവാദികളെന്നുമാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
തട്ടിപ്പുകള്‍
സംബന്ധിച്ച്
ആര്‍ക്കെല്ലാമെതിരെയാണ്
അന്വേഷണം നടത്തണമെന്ന്
കോടതി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ളത്;
(ഡി)
എന്തെല്ലാം
തുടര്‍ നടപടികളാണ്
പ്രസ്തുത കേസില്‍
കൈകൊള്ളാനുദ്ദേശിക്കുന്നത്
?
അജ്ഞാതവാഹനങ്ങള്‍
തട്ടി
അപകടത്തില്‍പ്പെടുന്നവര്‍
*21.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
റ്റി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അജ്ഞാതവാഹനങ്ങള്‍
തട്ടി
അപകടത്തില്‍പ്പെടുന്നവരുടെ
എണ്ണം സംസ്ഥാനത്ത്
വര്‍ദ്ധിച്ചു
വരുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സംഭവങ്ങളില്‍
അപകടത്തില്‍പ്പെട്ടവര്‍ക്കോ
കുടുംബത്തിനോ
നഷ്ടപരിഹാരം
ലഭ്യമാക്കാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ;
(സി)
നിയമാനുസൃത
നഷ്ടപരിഹാരം
ലഭ്യമാക്കാന്‍ നിശ്ചിത
സമയപരിധി ഇല്ലാത്ത
സാഹചര്യത്തില്‍,
അപകടത്തില്‍പ്പെടുന്നവരുടെ
അടിയന്തര ചികിത്സ,
പുന:രധിവാസം
തുടങ്ങിയവയ്ക്ക്
പ്രത്യേക ഫണ്ട്
സ്വരൂപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പ്രധാനമന്ത്രിയുടെ
ആദ്യ കേരള സന്ദര്‍ശനത്തില്‍
നല്കിയ നിവേദനം
*22.
ശ്രീ.ജി.സുധാകരന്
,,
വി.ചെന്താമരാക്ഷന്
,,
ബി.സത്യന്
,,
ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രിയുടെ
ആദ്യ കേരള സന്ദര്‍ശന
വേളയില്‍
സംസ്ഥാനത്തിന്റെ
എതെല്ലാം ആവശ്യങ്ങള്‍
സര്‍ക്കാര്‍
ശ്രദ്ധയില്‍
കൊണ്ടുവരികയുണ്ടായി;
ഇതിനായി,കൂടിക്കാഴ്ച
നടത്തിയത് എവിടെ
വച്ചായിരുന്നു;
(ബി)
രണ്ടു
ദിവസം
കേരളത്തിലുണ്ടായിരുന്ന
പ്രധാനമന്ത്രിയുമായി
കൂടിക്കാഴ്ചയ്ക്ക്
മന്ത്രിമാര്‍ക്ക് എത്ര
സമയം അനുവദിച്ചു
കിട്ടി; ആവശ്യങ്ങള്‍
എല്ലാം ബോധിപ്പിക്കാന്‍
സാദ്ധ്യമായോ;
(സി)
കൂടിക്കാഴ്ചയില്‍
മന്ത്രിമാര്‍
മുന്നോട്ടുവച്ച
എന്തെല്ലാം
കാര്യങ്ങളില്‍
പ്രധാനമന്ത്രിയില്‍
നിന്നും ഉറപ്പ്
ലഭിച്ചിട്ടുണ്ട്;
(ഡി)
നിവേദനത്തിലെ
ഏതെങ്കിലും
ആവശ്യത്തിന്മേല്
പിന്നീട് തീരുമാനം
ലഭിക്കുകയുണ്ടായിട്ടുണ്ടോ;
(ഇ)
പ്രധാനമന്ത്രിയുടെ
സംസ്ഥാനത്തെ
സന്ദര്‍ശനവുമായി
ബന്ധപ്പെട്ട്
തനിക്കുണ്ടായ
അപമാനത്തിലുള്ള
പ്രതിഷേധം
കൂടിക്കാഴ്ചാവേളയില്‍
മുഖ്യമന്ത്രി രേഖാമൂലം
അറിയിക്കുകയുണ്ടായോ?
അഴിമതി
*23.
ശ്രീ.കെ.കെ.ജയചന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.എം.
ആരിഫ്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതി
എന്ന മഹാവിപത്ത്
സര്‍ക്കാര്‍
സംവിധാനങ്ങളെ
നിശ്ചലമാക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
വികസനത്തിനായി
ചെലവഴിക്കുന്ന
പണത്തിന്റെ ഗുണഫലങ്ങള്‍
ജനങ്ങളില്‍
പൂര്‍ണ്ണമായും
എത്തുന്നില്ലെന്ന്
അറിയാമോ;
(സി)
വന്‍
തുക കോഴ നല്കിയാല്
മാത്രമെ പുതിയ
സംരംഭങ്ങള്‍ തുടങ്ങാന്‍
ആവശ്യമായ അനുമതി
ലഭിക്കുകയുള്ളൂ എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ സംരംഭകര്‍
പിന്തിരിഞ്ഞിട്ടുള്ളതായി
മനസിലാക്കിയിട്ടുണ്ടോ;
(ഡി)
ഈ
സ്ഥിതിവിശേഷം
ഏതെങ്കിലും സംരംഭകരെ
സംസ്ഥാനത്ത് നിന്നും
അകറ്റിയിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
വിജിലന്‍സ്
സംവിധാനം
കാര്യക്ഷമമല്ലാത്തതാണ്
ഇതിനെല്ലാം
കാരണമായിട്ടുള്ളതെന്നറിയാമോ;
ഇക്കാര്യത്തില്‍
നിലപാട്
വ്യക്തമാക്കാമോ?
കണ്ണൂര്‍
വിമാനത്താവള പദ്ധതി
*24.
ഡോ.എന്‍.
ജയരാജ്
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവള പദ്ധതി
ഏതുഘട്ടംവരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിമാനത്താവളത്തില്‍
ഏര്‍പ്പെടുത്തിയ
സാങ്കേതിക
സംവിധാനങ്ങളുടെ പരിശോധന
എന്നു നടത്താനാണ്
നിശ്ചയിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ ;
(സി)
നിലവിലുള്ള
നിര്‍മ്മാണ പുരോഗതിയുടെ
അടിസ്ഥാനത്തില്‍
പരീക്ഷണ പറക്കല്‍ എന്നു
നടത്താന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
കണ്ണൂര്‍
വിമാനത്താവളത്തില്‍
രാജ്യാന്തര
വിമാനസര്‍വ്വീസ് എന്നു
മുതല്‍ ആരംഭിയ്ക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ?
ക്ലീന്‍
കാമ്പസ് സേഫ് കാമ്പസ് പദ്ധതി
*25.
ശ്രീ.വി.റ്റി.ബല്‍റാം
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'ക്ലീന്‍ കാമ്പസ് സേഫ്
കാമ്പസ് ' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
ബാര്‍
കോഴ സംബന്ധിച്ച വിജിലന്‍സ്
കേസുകള്‍
*26.
ശ്രീ.കെ.രാധാകൃഷ്ണന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
പി.ടി.എ. റഹീം
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴ കേസുകള്‍ കെെകാര്യം
ചെയ്യുന്നതില്‍
വിജിലന്‍സിനുണ്ടായ
വീഴ്ചകള്‍
എന്തെല്ലാമാണ്;
(ബി)
കോഴ
വാങ്ങിയവര്‍ക്കെതിരെ
കേസെടുക്കാന്‍
പര്യാപ്തമായ തെളിവുകള്‍
ലഭിച്ചിട്ടും
അവയൊന്നും വിജിലന്‍സ്
പരിഗണിക്കാതിരുന്നത്
എന്തുകൊണ്ടായിരുന്നു;
(സി)
നിയമാനുസൃതവും
മുഖം നോക്കാതെയും നടപടി
സ്വീകരിക്കാതിരുന്നത്
മൂലം വിജിലന്‍സിനു
സ്വന്തം വിശ്വാസ്യത
നഷ്ടപ്പെട്ടിരിക്കുന്നതും
കോടതികളില്‍ നിന്ന്
നിരന്തര വിമര്‍ശനം
ഏറ്റുവാങ്ങേണ്ടി
വരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
വിജിലന്‍സ്
സംവിധാനത്തെ
അഴിമതിക്കെതിരായ
സംവിധാനമായി തന്നെ
പ്രവര്‍ത്തിപ്പിക്കാന്‍
തയ്യാറാകുമോ?
വികസന-ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
*27.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നിരവധി വികസന
പ്രവര്‍ത്തനങ്ങളും
ക്ഷേമ
പ്രവര്‍ത്തനങ്ങളും
പ്രാവര്‍ത്തികമാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
വികസന-ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
വിപുലമായി
നടപ്പാക്കുന്നതിന്
ഇനിയും എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ക്രമസമാധാന
രംഗത്ത് കേരളം കൈവരിച്ച
നേട്ടം
*28.
ശ്രീ.വര്‍ക്കല
കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
,,
കെ.അച്ചുതന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ക്രമസമാധാന രംഗത്ത്
കേരളം ദേശീയ തലത്തില്‍
ഉന്നത സ്ഥാനത്ത്
എത്തിയിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
നേട്ടം കൈവരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകളുടേയും
സര്‍വ്വേകളുടേയും
വിശാദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)
ക്രമസമാധാന
രംഗത്ത് കൂടുതല്‍
നേട്ടങ്ങള്‍
കൈവരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ ?
ഹരിതശ്രീ
പദ്ധതി
*29.
ശ്രീ.ഷാഫി
പറമ്പില്‍
,,
ടി.എന്‍. പ്രതാപന്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി
സംരക്ഷണത്തിന് ഹരിതശ്രീ
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ?
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്?
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?
മേട്ടോര്‍
വാഹന വകുപ്പിലെ
എന്‍ഫോഴ്സ്മെന്റ് വിഭാഗം
*30.
ശ്രീ.ആര്
. സെല്‍വരാജ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
ശക്തിപ്പെടുത്താന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇതു
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?