വനമേഖലയില്‍
നിന്ന് മരം മുറിച്ച് കടത്തിയ
കേസ്സുകള്‍
3771.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വനമേഖലയില്‍ നിന്ന്
അനധികൃതമായി മരം
മുറിച്ച് കടത്തിയതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
വനം
സംബന്ധമായ എത്ര
കേസ്സുകള്‍ ഇപ്പോള്‍
നിലവിലുണ്ട് ;
(സി)
പ്രസ്തുത
കേസ്സുകളുമായി
ബന്ധപ്പെട്ട് എത്ര
പേര്
പ്രതികളായിട്ടുണ്ട് ;
അതില്‍ എത്രപേര്‍
ഇനിയും അറസ്റ്റ്
ചെയ്യപ്പെടാനുണ്ട് ;
ആന
വേട്ട
3772.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന മേഖലകള്‍
കേന്ദ്രീകരിച്ച്
കാട്ടാന വേട്ട
നടക്കുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എകിൽ പ്രസ്തുത
വിഷയത്തിൽ നടത്തിയ
അന്വേഷണങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനകം എത്ര
കാട്ടാനകള്‍
വേട്ടയാടപ്പെട്ടതായാണ്
സര്‍ക്കാരിന്റെ കണക്ക്
; ഇതില്‍ എന്ത്
നടപടിയാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്തെ
വനമേഖലകളില്‍ കാട്ടാന
ഉള്‍പ്പെടെയുള്ള
വന്യമൃഗങ്ങള്‍
വേട്ടയാടപ്പെടുന്ന
സാഹചര്യം
ഒഴിവാകുന്നതിന്
പരിശോധനയും മറ്റ്
നടപടികളും
കാര്യക്ഷമമാക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിയ്ക്കുമോയെന്ന്
വിശദമാക്കുമോ?
വനം
വകുപ്പ് ജീവനക്കാർക്ക് പോലീസ്
ക്യാന്റീൻ അനുവദിക്കുന്നത്
3773.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് ജീവനക്കാർക്ക്
'പോലീസ് സെൻട്രൽ
ക്യാന്റീൻ 'മാതൃകയില്‍
സംവിധാനം ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
ആയതിന്റെ ഇപ്പോഴത്തെ
സ്ഥിതി വിശദമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത സംവിധാനം
എന്ന് മുതൽ
നടപ്പിലാക്കുമെന്ന്
അറിയിക്കുമോ; ആയത് വനം
വകുപ്പിലെ എല്ലാ വിഭാഗം
ജീവനക്കാർക്കും
ഉപയുക്തമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
വനം
വകുപ്പില്‍ സ്ഥിരപ്പെടുത്തിയ
താല്കാലിക ജീവനക്കാര്‍
3774.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വനം വകുപ്പില്‍
എത്ര താല്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും
എത്ര വര്‍ഷം
താത്കാലികമായി ജോലി
ചെയ്തവരെയാണ്
സ്ഥിരപ്പെടുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
തസ്തികയിലാണ് താത്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുള്ളതെന്നും
ആയതിന്റെ മാനദണ്ഡം
എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാരില്‍ അര്‍ഹരായ
പലരും
ഉള്‍പ്പെട്ടിട്ടില്ല
എന്നത് സംബന്ധിച്ച്
വകുപ്പ് തലത്തില്‍
പരാതി ലഭിച്ചിരുന്നോ ;
ആയത് സംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ;
(ഡി)
താത്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട് ഇനിയും
എത്ര അപേക്ഷകളാണ്
പരിഗണനയിലുള്ളതെന്നും
ആയത് സംബന്ധിച്ച്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ചീഫ്
കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്
കൗണ്‍സില്‍
3775.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവ് പ്രകാരം വനം
വകുപ്പില്‍ സി.സി.എഫ്
കൗണ്‍സില്‍ എന്ന സമിതി
നിലവിലുണ്ടോ; എങ്കില്‍
ഉത്തരവ് നമ്പര്‍
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
6 മാസക്കാലയളവില്‍
പ്രസ്തുത സമിതി എത്ര
പ്രാവശ്യം യോഗം
ചേര്‍ന്നിട്ടുണ്ടെന്നും
ആയതിലേക്ക് എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സമിതിയോഗങ്ങള്‍
ഒഴികെയുള്ള വനം വകുപ്പ്
ഉന്നത ഉദ്യേഗസ്ഥരുടെ
എത്ര യോഗങ്ങള്‍ വനം
വകുപ്പ് ആസ്ഥാനത്ത്
ചേര്‍ന്നിട്ടുണ്ടെന്നും
ആയതിലേക്ക് എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
മറ്റ്
വകുപ്പുകളില്‍ ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന
വനം വകുപ്പ് ഉദ്യോഗസ്ഥന്മാര്
3776.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ നിന്നും
എത്ര ഉദ്യോഗസ്ഥന്മാര്
(ഐ.എഫ്.എസ് കാറ്റഗറി
ഒഴികെ) മറ്റ്
വകുപ്പുകളില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇപ്രകാരം
ഡെപ്യൂട്ടേഷന് നിയമനം
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(ബി)
വനം
വകുപ്പ് ആസ്ഥാനത്ത്
വര്‍ക്കിംഗ്
അറേജ്മെന്റില്‍
ഏതെല്ലാം കാറ്റഗറിയില്‍
എത്ര ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
സര്‍ക്കാര്‍
ഉത്തരവില്ലാതെ
ജീവനക്കാര്‍ ഇപ്രകാരം
ജോലി ചെയ്യുന്നുണ്ടോ ;
എങ്കില്‍ എത്രപേര്‍
എന്ന് വ്യക്തമാക്കുമോ ?
വനഭൂമി
അനധികൃതമായി കൈവശം
വച്ചതിനെതിരെ നടപടി
3777.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വനഭൂമി
അനധികൃതമായി കൈവശം
വച്ചത് സംബന്ധിച്ച്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ വനഭൂമി
കയ്യേറാന്‍
ശ്രമിച്ചതിന്റെ പേരില്‍
എത്രപേര്‍ക്കെതിരെ
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
എത്ര
കേസ്സുകളില്‍ കയ്യേറിയ
വനഭൂമി ഇതുവരെ
തിരിച്ചുപിടിക്കാന്‍
സാധിച്ചിട്ടില്ലെന്ന്
വ്യക്തമാക്കാമോ;
(ഡി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
തിരിച്ചുപിടിച്ച എത്ര
ഏക്കര്‍ വനഭൂമിയില്‍
വീണ്ടും കയ്യേറ്റം
നടക്കുകയുണ്ടായെന്ന്
വ്യക്തമാക്കാമോ?
വയനാട്
ഇക്കോടൂറിസം പ്രോജക്ടുകളിലെ
ജീവനക്കാര്‍
3778.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ സൗത്ത്
വയനാട് ഫോറസ്റ്റ്
ഡിവിഷനു കീഴിലുള്ള
ഇക്കോടൂറിസം
പ്രോജക്ടുകളില്‍ എത്ര
ജീവനക്കാരാണുള്ളത്;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക് വേതനം
നല്കുന്നതിനു
നിശ്ചയിച്ചിട്ടുള്ള
വ്യവസ്ഥകള്‍
എന്താണെന്നും
വര്‍ഷത്തില്‍ ശരാശരി
എത്ര ദിവസം ജോലി
ലഭിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
ടി
ജീവനക്കാര്ക്ക്ഡി.ററി.പി.സി.
ജീവനക്കാര്‍ക്കു
നല്കുന്ന നിരക്കില്‍
വേതനവും അവധി
ആനുകൂല്യങ്ങളും
നല്കണമെന്നാവശ്യപ്പെട്ടു
നല്കിയ
നിവേദനത്തിന്മേല്
കൈക്കൊണ്ട നടപടികള്‍
വ്യക്തമാക്കുമോ? (ഫയല്‍
നമ്പര്‍
707-VIP-15-M(Forest)
dt. 27.07.2015)
വനശ്രീ
യൂണിറ്റുകളെ
ശക്തിപ്പെടുത്താന്‍ പദ്ധതി
3779.
ശ്രീ.കെ.അച്ചുതന്
,,
സണ്ണി ജോസഫ്
,,
സി.പി.മുഹമ്മദ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനശ്രീ
യൂണിറ്റുകളെ
ശക്തിപ്പെടുത്താന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
കണ്ടല്‍
അധിഷ്ടിത ജൈവ വേലി
നിര്‍മ്മാണം
T 3780.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍തീര
സംരക്ഷണത്തിന് കണ്ടല്‍
അധിഷ്ടിത ജൈവ വേലി
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
അതിന്റെ
അടിസ്ഥാനത്തില്‍
എവിടെയെല്ലാം
ഇത്തരത്തിലുള്ള
വേലികള്‍
നിര്‍മ്മിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
വേലികള്‍ സ്ഥാപിച്ച
സ്ഥലങ്ങളില്‍
ഉദ്ദേശിച്ച ഫലം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍ ഇത്തരം
സംരക്ഷണ വേലി
വ്യാപകമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സോളാര്‍
ഫെന്‍സിംങ്
3781.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളില്‍
നിന്നും സംരക്ഷണം
നേടുന്നതിന് ട്രൈബല്‍
സെറ്റില്‍മെന്റ്
മേഖലകളില്‍ സോളാര്‍
ഫെന്‍സിംങ്
നടത്തുന്നതിന് വനം
വകുപ്പില്‍ നിന്ന്
സഹായം
ലഭ്യമാകുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ട്രൈബല്‍
ഡിപ്പാര്‍ട്ട്മെന്റ്
മുന്‍കൈ എടുത്ത്
സ്ഥാപിക്കുന്ന അത്തരം
സോളാര്‍ ഫെന്സിംങിന്
വനം വകുപ്പ് അനുമതി
നിഷേധിക്കാറുണ്ടോ ?
ചെറുപുഴ
ഗ്രാമപഞ്ചായത്തില്‍ കര്‍ണാടക
ഫോറസ്റ്റ് അധികൃതര്‍
നടത്തിവരുന്ന ഭൂമി കൈയേറ്റം
3782.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ചെറുപുഴ
ഗ്രാമപഞ്ചായത്തില്‍
വനാതിര്‍ത്തിയില്‍
താമസിക്കുന്ന
കൈവശക്കാരായ മലയാളി
കുടുംബങ്ങള്‍ക്കെതിരെ
കര്‍ണാടക ഫോറസ്റ്റ്
അധികൃതര്‍ നടത്തിവരുന്ന
ഭൂമി കൈയേറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എന്കില്
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
വാമനപുരം
നിയോജക മണ്ഡലത്തില്‍
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍
പരുക്കേറ്റവര്‍
3783.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വാമനപുരം നിയോജക
മണ്ഡലത്തില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
എത്രപേര്‍ക്ക്
പരുക്കേറ്റിട്ടുണ്ട്;
എത്ര പേര്‍ക്ക് മരണം
സംഭവിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പരുക്കേറ്റവര്‍ക്കും
മരണം സംഭവിച്ചവരുടെ
ആശ്രിതര്‍ക്കും
എന്തൊക്കെ സഹായങ്ങളും
ആനുകൂല്യങ്ങളുമാണ്
അനുവദിച്ചതെന്ന്
അറിയിക്കുമോ?
റെയ്ഞ്ച്
ഫോറസ്റ്റ് ഓഫീസര്‍മാരുടെ
ഒഴിവുകളില്‍ നിയമനം
3784.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയ്ഞ്ച് ഫോറസ്റ്റ്
ഓഫീസര്‍മാരുടെ എത്ര
തസ്തികകളാണ്
ഒഴിഞ്ഞുകിടക്കുന്നതെന്നും
ഏതൊക്കെ
റെയ്ഞ്ചുകളിലാണ്
ഒഴിവുകളുളളതെന്നും
വ്യക്തമാക്കുമോ;
(ബി)
റെയ്ഞ്ച്
ഫോറസ്റ്റ് ഓഫീസര്‍
നിയമനം ലഭിച്ചതിനുശേഷം
എത്ര പേരാണ്
പരിശീലനത്തിന്
പോയിട്ടുളളതെന്നും
ഇവര്‍ക്ക് എന്നുവരെ
പരിശീലന കാലാവധി
ഉണ്ടെന്നും ഇവര്‍ക്ക്
പകരം താല്‍ക്കാലികമായി
പ്രമോഷന് നടത്തി
ഒഴിവുകള്‍
നികത്തിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(സി)
ഫയര്‍
സീസണില്‍ റെയ്ഞ്ച്
ഫോറസ്റ്റ്
ഓഫീസര്‍മാരുടെ കുറവ്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളെ
ബാധിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വനം
വകുപ്പിന്റെ റെയ്ഞ്ച്
ഫോറസ്റ്റ് ഓഫീസര്‍
തസ്തികയില്‍ എത്ര
സൂപ്പര്‍ ന്യൂമററി
തസ്തികകള്‍ സൃഷ്ടിച്ച്
ഒഴിവുകള്‍
നികത്തുന്നതിനാണ്
അനുവാദം ഉളളതെന്നും
പ്രസ്തുത തസ്കതികകളില്‍
നിയമനം
നടത്തിയിട്ടുണ്ടോയെന്നും
അറിയിക്കുമോ?
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
3785.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ കീഴിലുള്ള
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
തിരുവനന്തപുരത്ത്
പി.ടി,പി. നഗറില്‍ വനം
വകുപ്പിന്റെ കീഴിലുള്ള
സ്റ്റാഫ്
ക്വാട്ടേഴ്സുകള്‍
എത്രയെണ്ണമുണ്ടെന്ന്
വ്യക്തമാക്കുമോ; ഇവ
ഏതെല്ലാം
വിഭാഗത്തിലുള്ള
ജീവനക്കാര്‍ക്ക് എത്ര
വീതമാണ്
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ക്വാട്ടേഴ്സില്‍
ഏതെങ്കിലും
ക്വാട്ടേഴ്സ് ഇതര
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
അനുവദിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
2015 ആഗസ്റ്റ് വരെ
ക്വാട്ടേഴ്സ്
അനുവദിച്ചിട്ടുള്ളത്
സംവരണ മാനദണ്ഡങ്ങള്‍
അനുസരിച്ചാണോ;
വിശദമാക്കുമോ; സംവരണ
മാനദണ്ഡങ്ങള്‍
അനുസരിച്ചാണെങ്കില്‍
ആയതു പ്രകാരം
ആര്‍ക്കെല്ലാം ഏതെല്ലാം
ക്വാട്ടേഴ്സുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
അനുവദിച്ച
ക്വാട്ടേഴ്സുകളില്‍
ജീവനക്കാര്‍
താമസിക്കാതെ
പൂട്ടിയിട്ടിട്ടുള്ളത്
എത്രയെണ്ണമെന്ന്
വ്യക്തമാക്കുമോ;
(എഫ്)
നിയമം
അനുശാസിക്കുന്ന
ദൂരപരിധിക്കുള്ളില്‍
സ്വന്തമായി വീടുള്ള
ജീവനക്കാര്‍ക്ക്
ക്വാട്ടേഴ്സ്
അനുവദിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവരെ
ഒഴിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കര്‍ഷകരുടെ
ഭൂമി വനം വകുപ്പ്
ഏറ്റെടുക്കുന്നത് സംബന്ധിച്ച്
3786.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമിയോട്
ചേര്‍ന്നു കിടക്കുന്ന
കര്‍ഷകരുടെ ഭൂമി വനം
വകുപ്പ്
ഏറ്റെടുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
കര്‍ഷകരില്‍ നിന്ന്
അപേക്ഷകള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എന്തെല്ലാം
വ്യവസ്ഥകള്‍ക്ക്
വിധേയമായാണ് ഭൂമി
ഏറ്റെടുക്കുന്നത്;
വിശദമാക്കുമോ?
ശബരിമലയിലെ
വികസന പ്രവര്‍ത്തനങ്ങള്‍
3787.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമലയിലെ
വികസന
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
കേന്ദ്ര വനം -
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി
ആവശ്യമായിട്ടുള്ളത് ;
ഇതില്‍ ഏതെല്ലാം
പ്രവൃത്തികളുടെ
അനുമതിക്കായാണ് കത്ത്
നല്‍കിയിട്ടുള്ളത് ;
കത്തു നല്‍കിയവയ്ക്ക്
എന്തു മറുപടിയാണ്
കേന്ദ്ര വനം പരിസ്ഥിതി
മന്ത്രാലയത്തില്‍
നിന്നും
ലഭിച്ചിട്ടുള്ളത് ;
ഇവയുടെ തുടര്‍നടപടികള്‍
ഏതുവരെയായി എന്ന്
വിശദമാക്കുമോ ;
(ബി)
ശബരിമലയില്‍
കുടിവെള്ളം
എത്തിക്കുന്ന കുന്നാര്‍
ഡാമിന്റെ ഉയരം
വര്‍ദ്ധിപ്പിക്കുന്നതിന്
കേന്ദ്ര വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി ആവശ്യമുണ്ടോ ;
എങ്കില്‍ പ്രസ്തുത
അനുമതി ലഭിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍ അനുമതി
വൈകാനുള്ള കാരണം
വ്യക്തമാക്കുമോ ;
പ്രസ്തുത അനുമതിക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത് ;
വ്യക്തമാക്കുമോ ;
(സി)
പമ്പയില്‍
അയ്യപ്പ ഭക്തര്‍ക്കായി
നിര്‍മ്മിക്കുന്ന
ടോയ്ലറ്റ് ബ്ലോക്കിന്
വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി ആവശ്യമുണ്ടോ ;
എങ്കില്‍ അനുമതി
ലഭിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ ;
(ഡി)
ശബരിമലയിലെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര ഭൂമി
വിട്ടുനല്‍കണമെന്നാണ്
ദേവസ്വം ബോര്‍ഡ് വനം
വകുപ്പിനോട്
ആവശ്യപ്പെട്ടിരിക്കുന്നത്
; ഇതിന്റെ നടപടികള്‍
ഏതു ഘട്ടത്തിലാണ് ;
എന്തൊക്കെ നടപടികളാണ്
ഭൂമി വിട്ടുലഭിക്കാന്‍
വേണ്ടതെന്നു
വിശദമാക്കുമോ ?
താല്‍ക്കാലിക
ജീവനക്കാരെ സ്ഥിരപ്പെടുത്തൽ
3788.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ 20
വര്‍ഷമായി
താല്ക്കാലീകാടിസ്ഥാനത്തില്
ജോലി ചെയ്തു വരുന്ന
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെടുന്ന
എത്ര ജീവനക്കാര്‍ വനം
വകുപ്പില്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;?
മാവോയിസ്റ്റ്
സാന്നിദ്ധ്യമുളള
വനപ്രദേശങ്ങളില്‍ ജോലി
ചെയ്യുന്ന വനം വകുപ്പ്
ഉദ്യേഗസ്ഥരുടെ സുരക്ഷിതത്വം
3789.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
വനപ്രദേശങ്ങളിലാണ്
മാവോയിസ്റ്റ്
സാന്നിദ്ധ്യം
കണ്ടെത്തിയിട്ടുളളതെന്നും,
ഏതൊക്കെ
പ്രദേശങ്ങളിലാണ് വനം
വകുപ്പിന്റെ ഓഫീസിനോ
ഷെഡുകള്ക്കോ നേരെ
ആക്രമണം
ഉണ്ടായിട്ടുളളതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍ ജോലി
ചെയ്യുന്ന
ഉദ്യോഗസ്ഥരുടെ
സൂരക്ഷിതത്വത്തിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്നും
ജീവനക്കാര്‍ക്ക്
പ്രത്യേക റിസ്ക്ക്
അലവന്‍സ്
അനുവദിച്ചിട്ടുണ്ടോ
;ഇല്ലെങ്കില്‍ അതിനുളള
നടപടി സ്വീകരിക്കുമോ
എന്നും വിശദമാക്കാമോ;
(സി)
മാവോയിസ്റ്റ്
സാന്നിദ്ധ്യമുളള
വനപ്രദേശങ്ങളായി
കണ്ടെത്തിയ ഭാഗങ്ങളില്‍
ജോലി ചെയ്യുന്ന
ജീവനക്കാരുടെ ജോലി
സമയത്തില്‍
എന്തെങ്കിലും ഇളവുകള്‍
നല്‍കുകയോ, ഇവിടെ
കൂടുതല്‍ ജീവനക്കാരെ
നിയോഗിച്ച് സുരക്ഷ
ശക്തമാക്കുകയോ
ചെയ്തിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ?
പാതയോരങ്ങളിലെ
അപകടാവസ്ഥയിലുള്ള മരങ്ങൾ
3790.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാന
നിരത്തുകളിലെ
അപകടാവസ്ഥയിലുള്ള
മരങ്ങളുടെ കണക്ക്
ശേഖരിച്ചിട്ടുണ്ടോ ;
(ബി)
എങ്കിൽ
ഏറ്റവും പ്രധാന
വീഥികളിലെങ്കിലും ഇവ
മുറിച്ച് മാറ്റി സുരക്ഷ
ഉറപ്പാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ;
(സി)
മുറിച്ച്
മാറ്റുന്ന
മരങ്ങള്ക്ക്പകരമായി
ഔഷധ വൃക്ഷങ്ങൾ വച്ച്
പിടിപ്പിക്കാനും
പരിപാലിക്കാനും നടപടി
സ്വീകരിക്കുമോ ?
കാട്ടുമൃഗങ്ങളുടെ
ആക്രമണങ്ങള്‍ക്കുള്ള
നഷ്ടപരിഹാരം
3791.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുമൃഗങ്ങള്‍
നാട്ടിലേക്ക് ഇറങ്ങി
മനുഷ്യന്റെ ജീവനും
സ്വത്തിനും
ഭീക്ഷണിയാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യകതമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാട്ടുമൃഗങ്ങള്‍ ഇറങ്ങി
കൃഷി നശിപ്പിച്ചതും
മനുഷ്യരെയും
മൃഗങ്ങളെയും
ആക്രമിച്ചതുമായി
ബന്ധപ്പെട്ട എത്ര
പരാതികള്‍ ലഭിച്ചു
എന്ന് അറിയിക്കുമോ;
പരാതികളുടെ വിവരങ്ങള്‍
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഒരോ ജില്ലയിലും എത്ര
രൂപയുടെ നഷ്ടം
ഇത്തരത്തില്‍ ഉള്ളതായി
അറിയിക്കുമോമോ;
(ഡി)
കൃഷിയ്ക്കും
ജീവനും സ്വത്തിനും വനം
വകുപ്പ് നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
കണക്ക് ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ഇ)
നഷ്ടപരിഹാരത്തിന്
അപേക്ഷിച്ച
ആര്‍ക്കെങ്കിലും ഇത്
ന്ലകാനുണ്ടോ;എങ്കില്‍
അവരുടെ പേരുകള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
നഷ്ടപരിഹാരം നല്കാന്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
ഇവര്‍ക്ക്
എന്നത്തേയ്ക്ക്
നഷ്ടപരിഹാരം
നല്‍കാനാകുമെന്ന്
അറിയിക്കുമോ?
ആനകളുടെ
പരിപാലന, സംരക്ഷണ ചെലവും
ജീവനക്കാര്‍ക്കുള്ള
ആനുകൂല്യങ്ങളും
3792.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ വിവിധ
ആനപരിശീലന
കേന്ദ്രങ്ങളില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
പരിപാലനത്തിനായി
പാസാക്കിയ
എസ്റ്റിമേറ്റ്
തുകയുടെയും ചെലവഴിച്ച
തുകയുടെയും കണക്ക്
വിശദമാക്കുമോ ;
പരിപാലനകേന്ദ്രങ്ങളില്‍
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം ചരിഞ്ഞ ആനകളുടെ
എണ്ണം എത്ര ;
വ്യക്തമാക്കുമോ ;
(ബി)
അടുത്തകാലത്തായി
ആനവേട്ട വ്യാപകമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ആനവേട്ടക്കാരെ
നേരിടുന്നതിന്
ജീവനക്കാര്‍ക്ക്
നല്‍കിയിട്ടുള്ള
പരിശീലനത്തെകുറിച്ച്
വിശദമാക്കുമോ ;
പട്രോളിംഗ്
നടത്തുന്നതിന് വാഹന
സൗകര്യമുള്ള എത്ര
ഫോറസ്റ്റ്
സ്റ്റേഷനുകള്‍
കേരളത്തിലുണ്ട് ;
കണക്ക് വ്യക്തമാക്കുമോ
?
(സി)
ആനവേട്ട
വ്യാപകമായ
കൊടുംകാടുകളില്‍
സേവനമനുഷ്ടിക്കുന്ന
വനംസംരക്ഷണ വിഭാഗം
ജീവനക്കാര്‍ക്ക്
ഇപ്പോഴും റിസ്ക്ക്
അലവന്‍സ്, റേഷന്മണി
എന്നീ ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
അടയന്തര നടപടി
സ്വീകരിക്കുമോ ?
(ഡി)
വനം
വകുപ്പില്‍ ഒരേ
തസ്തികയില്‍ കഴിഞ്ഞ 15
വര്‍ഷക്കാലമായി
സേവനമനുഷ്ടിക്കുന്ന
ദിവസവേതന ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
നാട്ടാനകളുടെ
പരിപാലനം
3793.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര നാട്ടാനകളെ
പരിപാലിക്കുന്നുണ്ട്;
ഇവയ്ക്കെല്ലാം
രജിസ്ട്രേഷന്
ബാധകമാണോ; എങ്കില്‍
സംസ്ഥാനത്തെ എല്ലാ
നാട്ടാനകളെ സംബന്ധിച്ച
വിവരവും രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നറിയിക്കുമോ;
(ബി)
ഇവയുടെ
കണക്കെടുപ്പും
രജിസ്ട്രേഷനും ഏത്
രീതിയിലാണ്
നടത്തുന്നത്;
(സി)
നാട്ടാനകളെ
പീഡിപ്പിക്കുകയും
ശരിയായ രീതിയില്‍
പരിപാലിക്കുകയും
ചെയ്യാത്ത
ഉടമകള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(ഡി)
മദപ്പാടുളള
നാട്ടാനകളെ
ഘോഷയാത്രകളിലും
ഉത്സവങ്ങളിലും
പങ്കെടുപ്പിക്കുന്നത്
മൂലം അപകടങ്ങള്‍
ഉണ്ടാകുന്നത്
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഇ)
നാട്ടാനകള്ക്കെതിരെയുളള
പീഡനങ്ങള്‍
വര്ദ്ധിച്ചുവരുന്നതായുളള
റിപ്പോര്‍ട്ടുകള്‍
ഉണ്ടാകുന്നതിനാല്‍
ഇവയുടെ പരിപാലനത്തെ
സംബന്ധിച്ച നിയമത്തിലെ
വ്യവസ്ഥകള്‍ കര്‍ശനമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
മൈലം
പഞ്ചായത്തില്‍ മിനി
സിന്തറ്റിക് സ്റ്റേഡിയം
3794.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
മൈലം പഞ്ചായത്തില്‍
ഗ്രാമപഞ്ചായത്ത്
ലഭ്യമാക്കിയ സ്ഥലത്ത്
മള്‍ട്ടി പര്‍പ്പസ്
മിനി സിന്തറ്റിക്
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
നല്കിയ നിവേദനം കായിക
വകുപ്പില്‍ ലഭിച്ചത്
എന്നാണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്
സ്വീകരിച്ച തുടര്‍
നടപടികള്‍
വിശദമാക്കുമോ;
(സി)
ഗ്രാമപഞ്ചായത്ത്
ലഭ്യമാക്കിയ സ്ഥലത്ത്
മള്‍ട്ടി പര്‍പ്പസ്
മിനി സിന്തറ്റിക്
സ്റ്റേഡിയം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ലോംഗ്
ജംപ് പിറ്റിന്റെ നിര്‍മ്മാണം
3795.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ സെന്റ്
സെബാസ്റ്റ്യന്‍
ഹൈസ്കൂളില്‍ അനുവദിച്ച
ലോംഗ് ജംപ് പിറ്റിന്റെ
നിര്‍മ്മാണം നാളിതുവരെ
ആരംഭിച്ചിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ പ്രവൃത്തി
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത പിറ്റിന്റെ
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കായിക
വികസന ഫണ്ട്
3796.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
ലെ സംസ്ഥാന ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
കായിക വികസന ഫണ്ട്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഫണ്ടിലേയ്ക്ക് ഇതുവരെ
എത്ര തുക ലഭിച്ചു; തുക
ലഭിച്ചത് എവിടെ
നിന്നെല്ലാമാണെന്നും
എത്ര വീതമാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കാന്‍
ലക്ഷ്യമിട്ടിരുന്ന
പദ്ധതികളില്‍ ഇനിയും
നടപ്പാക്കാത്തവ
ഏതെല്ലാം; പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
തുക വീതം
അുനവദിക്കപ്പെട്ടിരുവെന്നും
ഇതില്‍ എത്ര തുക
പിന്‍വലിക്കാതെ
അവശേഷിക്കുന്നുവെന്നും
വ്യക്തമാക്കുമോ?
ദേശീയ
ഗെയിംസ് സംബന്ധിച്ച് ഓഡിറ്റ്
കണ്ടെത്തിയ അപാകതകള്‍
3797.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
വി.ശിവന്‍കുട്ടി
,,
ബി.സത്യന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസ് നടത്തിപ്പില്‍
സംഘാടക സമിതിയുടെ
കെടുകാര്യസ്ഥത മൂലം
കോടിക്കണക്കിന് രൂപ
നഷ്ടം
സംഭവിക്കുകയുണ്ടായോ;
(ബി)
ലോക്കല്‍
ഫണ്ട് ഓഡിറ്റ്
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
ഇക്കാര്യം
വെളിപ്പെടുത്തുമോ;
(സി)
ദേശീയ
ഗെയിംസിനായി വാങ്ങിയ
ഉപകരണങ്ങള്‍ പലതും
ഗെയിംസ്
അവസാനിച്ചതിനുശേഷമാണോ
സ്ഥലത്തെത്തിയിരുന്നത്;
ആവശ്യമില്ലാതെ
ഉപകരണങ്ങള്‍
വാങ്ങുകയുണ്ടായോ;
(ഡി)
ഗെയിംസ്
വില്ലേജിന്റെ
നിര്‍മ്മാണം
യോഗ്യതയില്ലാത്ത
സ്ഥാപനത്തിന്
നല്‍കിയതായും വിവിധ
നിര്‍മ്മാണങ്ങള്‍ക്ക്
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നത്
മുതല്‍ അവസാന ബില്ല്
നല്‍കുന്നതുവരെ വിവിധ
ഘട്ടത്തില്‍
നീതികരിക്കാനാവാത്ത
അലംഭാവം ഉണ്ടായതായും
ലോക്കല്‍ ഫണ്ട് ആഡിറ്റ്
ടീം
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
സര്‍ക്കാരിന്
ഉടമസ്ഥാവകാശം
ലഭിച്ചിട്ടില്ലാത്ത
ഗ്രീന്‍ഫീല്‍ഡ്
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണത്തിനു
ചെലവഴിക്കേണ്ടി
വന്നതായി ആഡിറ്റ് ടീം
കണ്ടെത്തിയ തുക
എത്രയാണ്?
ദേശീയ
ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍
നേടിയ വിദ്യാര്‍ത്ഥികള്‍
3798.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഗെയിംസില്‍
സ്വര്‍ണ്ണമെഡല്‍ നേടിയ
എത്ര വിദ്യാര്‍ത്ഥികള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
വാഗ്ദാനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ജോലി
നല്കുന്നതിനാവശ്യമായ
എന്തൊക്കെ നടപടികളാണ്
വകുപ്പ്
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്താമോ?
സ്മൈല്‍
പദ്ധതി
3799.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികവകുപ്പിന്റെ
സ്മൈല്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര
തുകയാണ് ബജറ്റില്‍
നീക്കി വച്ചിട്ടുള്ളത്;
എത്ര തുക ഇതിനകം
ചെലവഴിച്ചു;
(സി)
പാലക്കാട്
ജില്ലയിലെ കോട്ടായി
ഗവ:ഹയര്‍സെക്കണ്ടറി
സ്കൂള്‍ ഗ്രൗണ്ട് ഒരു
മള്‍ട്ടി പര്‍പ്പസ്
സ്പോര്‍ട്ട്സ്
ഗ്രൗണ്ടാക്കുന്നതിനായി
സ്മൈല്‍ പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍,
ആയതിലേക്കായി
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
പദ്ധതിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എന്നത്തേക്ക് പദ്ധതി
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
നാഷണ്ല
ഗെയിംസ്
3800.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നടന്ന നാഷണ്ല
ഗെയിംസിന്റെ ഭാഗമായി
സംസ്ഥാന ഓഡിറ്റ്
വകുപ്പിന്റെ
പരിശോധനയിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
ഗെയിംസുമായി
ബന്ധപ്പെട്ട് വ്യാപകമായ
ക്രമക്കേടും അഴിമതിയും
നടന്നതായി ഓഡിറ്റില്‍
കണ്ടെത്തിയിട്ടുണ്ടെന്ന
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദീകരണം
നല്‍കുമോ?
വാമനപുരം-സ്കൂളുകളില്‍
കളിസ്ഥലങ്ങള്‍
നിര്‍മ്മിക്കുന്ന നടപടി
3801.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
കളിസ്ഥലം
നിര്‍മ്മിക്കുന്നതിനും
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഓരോ
സ്കൂളിനും പ്രസ്തുത
ആവശ്യത്തിലേക്കായി
നല്കുന്ന പരമാവധി തുക
എത്രയാണെന്നും ആയത്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
അപേക്ഷ
സമര്‍പ്പിക്കുന്നതിനെ
സംബന്ധിച്ചുമുള്ള
പൂര്‍ണ്ണമായ വിവരങ്ങളും
ലഭ്യമാക്കുമോ;
(സി)
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
സ്കൂളുകള്‍ക്കാണ്
പ്രസ്തുത പദ്ധതി
പ്രകാരം കളിസ്ഥലങ്ങളും
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങളും
നിര്‍മ്മിച്ചു
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ആവശ്യത്തിലേക്കായി
വാമനപുരം മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകള്‍
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
ആയതിന് തുക
അനുവദിക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ തൃക്കരിപ്പൂര്‍
നടക്കാവ് വലിയ കൊവ്വല്‍
മൈതാനിയില്‍ ഗാലറി
നിര്‍മ്മാണം
3802.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
നടക്കാവ് വലിയ കൊവ്വല്‍
മൈതാനിയില്‍
നിര്‍മ്മാണം ആരംഭിച്ച
സിന്തറ്റിക്
ട്രാക്കിനായി
സ്പോര്‍ട്ട്സ് വകുപ്പ്
അനുവദിച്ച 4.60 കോടി
രൂപയില്‍ ഇപ്പോള്‍
നടക്കുന്ന നിര്‍മ്മാണം
കഴിച്ച്, ബാക്കി വരുന്ന
തുക ഉപയോഗിച്ച്
പ്രസ്തുത സ്ഥലത്ത്
തന്നെ ഗാലറി
നിര്‍മ്മിക്കാന്‍
അനുവാദം നല്‍കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ സ്റ്റേഡിയം
3803.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം
ഏറ്റെടുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;;
(ബി)
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം
ഏറ്റെടുക്കുന്നതിന്
അനുമതി ലഭ്യമാക്കുമോ;
(സി)
നിലവില്‍
പ്രസ്തുത പദ്ധതിക്ക്
അംഗീകാരമില്ലെങ്കില്‍
ആയത് ലഭ്യമാക്കുന്ന
കാര്യം
പരിശോധിക്കുമോ;വിശദാംശം
ലഭ്യമാക്കുമോ?
അമ്പിലേരിയില്‍
ഇന്‍ഡോര്‍ സ്റ്റേഡിയം
3804.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
മുനിസിപ്പാലിറ്റിയിലെ
അമ്പിലേരിയില്‍ ഒരു
ഇന്‍ഡോര്‍ സ്റ്റേഡിയം
പണിയണമെന്നാവശ്യപ്പെട്ട്
കൊണ്ട് നിവേദനം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേല്
ഏതെല്ലാം വകുപ്പുകളില്‍
ഏതെല്ലാം ഫയലുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്റ്റേഡിയം
നിര്‍മ്മാണത്തിന് നടപടി
സ്വീകരിക്കുമോ?
ഫിലിം
ആര്‍ക്കേവ്സ്
3805.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
ചലച്ചിത്ര അക്കാദമിയുടെ
നിയന്ത്രണത്തിൽ ഫിലിം
ആര്‍ക്കേവ്സ്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ ഇതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ ;
(ബി)
സിനിമാ
ആര്‍ക്കേവ്സിൽ
ഉൾപ്പെടുത്തുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്; ഇതിനായി
ഏതെങ്കിലും വ്യക്തിയേയോ
ഏജന്‍സിയേയോ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആരെയോക്കെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
നാളിതുവരെ
നിര്‍മ്മാണത്തിന്റെ
രേഖകളോടെ എത്ര
സിനിമകള്‍
ശേഖരിച്ചിട്ടുണ്ട് ;
പ്രസ്തുത സിനിമകളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ
;
(ഡി)
കേരളത്തില്‍
ഏതൊക്കെ സ്ഥലങ്ങളിലാണ്
ആര്‍ക്കേവ്സ്
ആരംഭിക്കുന്നതെന്നും
എന്തൊക്കെ
സൗകര്യങ്ങളാണ്
ലഭ്യമാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ ?
എ.സി.
ലോഫ്ലോര്‍ സര്‍വ്വീസ്
3806.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
എ.സി. ലോഫ്ലോര്‍
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
മാവേലിക്കരയില്‍
നിന്നും
ചുനക്കര-തെരുവുമുക്ക്-പടനിലം
വഴി ചാരുംമൂട്-പന്തളം
സര്‍വ്വീസ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
അടിയന്തിര നടപടി
സ്വീകരിക്കുമോ?
കെ
എസ് ആര് റ്റി സി കൊറിയര്‍
സര്‍വ്വീസ്
3807.
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ആര് റ്റി സി
കൊറിയര്‍ സര്‍വ്വീസ്
ആരംഭിച്ചത് വിജയകരമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
കൊറിയര്‍
സര്‍വ്വീസ് എല്ലാ
ഡിപ്പോയില്‍ നിന്നും
നടത്താന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
(സി)
സ്വകാര്യ
പങ്കാളിത്തത്തോടെ ഹോം
ഡെലിവറി
നടപ്പിലാക്കാന്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ആർ.റ്റി.സി
യിലെ ഓഫീസുകള്‍ക്ക് ആവശ്യമായ
പ്രിന്റിംഗ് ജോലികള്‍
3808.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആർ.റ്റി.സി
- യിലെ ഓഫീസുകള്‍ക്ക്
ആവശ്യമായ പ്രിന്റിംഗ്
ജോലികള്‍ ഏത് ഏജന്‍സി
വഴിയാണ് ചെയ്ത്
വരുന്നതെന്നും
പ്രതിവര്‍ഷം
പ്രിന്റിംഗിന് എന്തു
തുക ചെലവുവരുമെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
ഗവണ്മെന്റിന്റെ കീഴിലെ
ഏതെങ്കിലും സ്ഥാപനം
മുഖേന പ്രിന്റിംഗ്
ജോലികൾ നടത്താറുണ്ടോ ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആർ.റ്റി.സി.
യ്ക്ക് ആവശ്യമായ എല്ലാ
പ്രിന്റിംഗ് ജോലികളും
ഗവണ്മെന്റിന് കീഴിലെ
ഏതെങ്കിലും
സ്ഥാപനങ്ങള്‍
മുഖേനയാക്കാന്‍
നിയമതടസ്സമുണ്ടോ ;
എങ്കില്‍ അതുമാറ്റി
ഗവണ്മെന്റ്
സ്ഥാപനങ്ങള്‍ മുഖേന
മാത്രം
ഇവിടേക്കാവശ്യമായ
പ്രിന്റിംഗ് ജോലികള്‍
നടത്തുന്നതിനും അതിലൂടെ
സുതാര്യത
ഉറപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ ?
കെ.എസ്.ആര്.ടി.സി
യിലെ ഫിനാന്‍സ് മാനേജര്‍
3809.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യിലെ ഫിനാന്‍സ്
മാനേജര്‍ നിലവില്‍
ഏതെല്ലാം അധിക
തസ്തികകളുടെ ചുമതലകള്‍
വഹിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി
യുടെ ധനവിഭാഗം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
ധനവകുപ്പിലെ ഒരു
സീനിയര്‍ ഉദ്യോഗസ്ഥനെ
എഫ്.എ & സി.എ.ഒ ആയി
കെ.എസ്.ആര്.ടി.സി
യില്‍ നിയമിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
ബസ്സുകള്‍
3810.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ബസ്സുകള്‍
ബ്രേക്ക്ഡൗണാകുന്നത്
മൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
ദുരിതം പരിഹരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ് ?
കെ.എസ്.ആര്.ടി.സി
യാത്രക്കാര്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
3811.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യാത്രക്കാര്ക്ക്അധിക
ഇന്‍ഷ്വറന്‍സ് പരിരക്ഷ
നല്‍കുന്നതിനായി
ഏര്‍പ്പെടുത്തിയ
സെസ്സിന്റെ കളക്ഷന്‍,
വിനിയോഗം എന്നിവ
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത
അവലോകനത്തിന്റെ
വിശദാംശം നല്‍കുമോ;
(സി)
സെസ്സ്
ഏര്‍പ്പെടുത്തുകയും
ഇന്ധനവിലയില്‍
കുറവുണ്ടാകുകയും ചെയ്ത
സാഹചര്യത്തില്‍
കെ.എസ്.ആര്.ടി.സി
യുടേയും സ്വകാര്യ
സര്‍വ്വീസുകളുടേയും
യാത്രാ നിരക്കില്‍
വ്യത്യാസം
വന്നിട്ടുണ്ടോ ;
എങ്കില്‍
എത്രത്തോളമാണെന്ന്
വ്യക്തമാക്കുമോ ?
കെ.എസ്.ആര്.ടി.സി.
യില്‍ ഇ-ഗവേണന്‍സ് പദ്ധതി
3812.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ ഇ-ഗവേണന്‍സ്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കെ.എസ്.ആര്.ടി.സി.
വാഹനങ്ങളുടെ നിയമലംഘനം
3813.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിലവിലുള്ള ട്രാഫിക്
നിയമങ്ങള്‍ എല്ലാം
തന്നെ
കെ.എസ്.ആര്.ടി.സി യുടെ
ബസ്സുകള്‍ക്കും മറ്റ്
വാഹനങ്ങള്‍ക്കും
ബാധകമാണോ;
(ബി)
ഈ
നിയമങ്ങളില്‍ നിന്ന്
കെ.എസ്.ആര്.ടി.സി
യുടെയോ
കെ.യു.ആര്.ടി.സി.യുടെയോ
ഏതെങ്കിലും വാഹനങ്ങളെ
ഒഴിവാക്കിയിട്ടുണ്ടോ;
(സി)
2014
മാര്‍ച്ച് മുതല്‍
നാളിതുവരെയായി
കെ.എസ്.ആര്.ടി.സിയുടെ
വാഹനങ്ങള്‍ ട്രാഫിക്
നിയമലംഘനങ്ങള്‍
നടത്തിയതിന് ആകെ എന്ത്
തുക പിഴയായി
ഈടാക്കിയിട്ടുണ്ട്;
(ഡി)
ട്രാഫിക്
നിയമലംഘനം നടത്തുന്നത്
ജീവനക്കാരായതിനാല്‍ പിഴ
ഇവരില്‍ നിന്ന്
ഈടാക്കാറുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
ആന്വല്‍ അഡ്മിനിസ്ട്രേഷന്
റിപ്പോര്‍ട്ട്
3814.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ഏത് വര്‍ഷം വരെയുള്ള
ആന്വല്‍
അഡ്മിനിസ്ട്രേഷന്
റിപ്പോര്‍ട്ട് ആണ്
സഭയ്ക്ക് സമര്‍പ്പിച്ച്
അംഗീകാരം
നേടിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
അവസാനമായി സഭ
അംഗീകരിച്ചതിന് ശേഷം
എത്ര രൂപയാണ്
സര്‍ക്കാര്‍ ഖജനാവില്‍
നിന്ന്
കെ.എസ്.ആര്.ടി.സി.ക്ക്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ; ഇത്
എന്ത് അടിസ്ഥാനത്തിലാണ്
നല്‍കിയത് എന്നു കൂടി
വ്യകതമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
ന്ലകാന് വീഴ്ച
വരുത്തിയിട്ടുള്ളത്
ഏതൊക്കെ
വര്‍ഷങ്ങളിലാണ്; ഇതില്‍
കാരണക്കാര്‍ ആരൊക്കെ
എന്ന് കണ്ടെത്തി നടപടി
സ്വീകരിക്കുമോ ?
കെ.എസ്.ആര്.ടി.സി.യുടെ
ഭരണ റിപ്പോര്‍ട്ട്
3815.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ഭരണ റിപ്പോര്‍ട്ട് വളരെ
വര്‍ഷങ്ങളായി യഥാസമയം
നിയമസഭയില്‍
സമര്‍പ്പിച്ചിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഏതു
വര്‍ഷത്തെ ഭരണ
റിപ്പോര്‍ട്ടാണ്
പ്രസ്തുത സ്ഥാപനം
ഏറ്റവും ഒടുവിലായി
നിയമസഭയുടെ മുന്‍പാകെ
സമര്‍പ്പിച്ചിട്ടുളളത്
; വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനം ഭരണ
റിപ്പോര്‍ട്ടുകള്‍
യഥാസമയം നിയമസഭയില്‍
സമര്പ്പിക്കാതിരുന്നതിന്റെ
കാരണം വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
കടബാധ്യത
3816.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനിടയ്ക്ക്
കെ.എസ്.ആര്.ടി.സി.യുടെ
ഏതെല്ലാം വസ്തുവകകളാണ്
പണയപ്പെടുത്തിയതെന്നും
എത്ര രൂപ
കടമെടുത്തുവെന്നും
പ്രസ്തുത തുക എന്തൊക്കെ
ആവശ്യങ്ങള്‍ക്ക്
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.ബസുകളുടെ
ഷെഡ്യൂളുകള്‍
വെട്ടിക്കുറയ്ക്കല്‍
3817.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍,
കിളിമാനൂര്‍ കെ. എസ്.
ആര്. ടി. സി.
ഡിപ്പോകളില്‍ ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം എത്ര
ഷെഡ്യൂളുകള്‍ വീതം
വെട്ടിക്കുറച്ചിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഡിപ്പോകളിലെ ബസുകളുടെ
കാലപ്പഴക്കവും സ്പെയര്‍
പാര്‍ട്സുകളുടെ
അപര്യാപ്തതയും കാരണം
ദിനംപ്രതി നിരവധി
സര്‍വ്വീസുകള്‍
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെ.
എസ്. ആര്. ടി. സി.യെ
മാത്രം ആശ്രയിക്കുന്ന
മേഖലയില്‍
ഇതുമൂലമുണ്ടാകുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
യുടെ ബംഗളരുവിലെ ഓഫീസ്
3818.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബംഗളരുവില്‍
ഓഫീസ് പണിയാന്‍
കെ.എസ്.ആര്.ടി.സി
ക്ക് എത്ര രൂപ
ചെലവായെന്നും അതിന്റെ
ആവശ്യകതയും അതിനായി
ഒരുക്കുന്ന
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
സബ്
റീജിയണൽ ട്രാന്‍സ്പോര്‍ട്ട്
ഓഫീസുകൾ
3819.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര സബ് റീജിയണൽ
ട്രാന്‍സ്പോര്‍ട്ട്
ഓഫീസുകളാണ് ആരംഭിച്ചത്;
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ഓഫീസുകൾ
ഏതൊക്കെയെന്നും ,
ആരംഭിച്ചതിന്റെ
മാനദണ്ഡങ്ങൾ
എന്തെല്ലാമാണെന്നും
വിശദമാക്കുമോ ;
(സി)
പുതുതായി
രൂപീകരിച്ച
താലൂക്കുകളില്‍
പ്രസ്തുത ഓഫീസുകള്‍
അനുവദിച്ചിട്ടുണ്ടോ ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
വെള്ളരിക്കുണ്ട്
താലൂക്കില്‍ ഓഫീസ്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പുതിയ
ആര്.ടി.ഒ. ആഫീസുകള്‍
3820.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
ആര്. ടി. ഒ. ആഫീസുകള്‍
ആനുവദിക്കുന്നത്
സംബന്ധിച്ച്
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍ നല്‍കുമോ;
(ബി)
കൊട്ടാരക്കര
ആസ്ഥാനമാക്കി
ആര്.ടി.ഒ. ആഫീസ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പൈപ്പ്
ട്യൂബുകള്‍ വാങ്ങിയ ഇനത്തില്‍
കെ.എസ്.ആര്.ടി.സി യ്ക്ക്
ഉണ്ടായ നഷ്ടം
3821.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബസ്
ബോഡി നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പൈപ്പ്
ട്യൂബുകള്‍ വാങ്ങിയത്
ആവശ്യാനുസരണമുള്ള
അളവിലും വലുപ്പത്തിലും
അല്ലാതിരുന്നത് മൂലം
കെ.എസ്.ആര്.ടി.സി
യ്ക്ക് ഉണ്ടായ നഷ്ടം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
നഷ്ടം
ഉത്തരവാദപ്പെട്ടവരില്‍
നിന്നും ഈടാക്കാനും
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനും
ഏന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ ?
കണ്ണൂർ
പറശ്ശിനിക്കടവ് ബസ്
സര്‍വ്വീസ്
3822.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.യു.ആര്.റ്റി.സി.
യുടെ എ.സി. ലോ ഫ്ലോര്‍
ബസ് സര്‍വ്വീസ്
കണ്ണൂരില്‍ നിന്നും
പറശ്ശിനിക്കടവ്
ക്ഷേത്രത്തിലേക്ക്
സര്‍വ്വീസ്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
തിരുവനന്തപുരത്ത്
നിന്നും മാവേലി ,
മാംഗളൂര്, മലബാര്‍
എന്നീ എക്സ്പ്രസ്
ട്രെയിനുകള്‍
കണ്ണൂരില്‍
എത്തിച്ചേരുമ്പോള്‍
റെയില്‍വേ സ്റ്റേഷനില്‍
നിന്നും എ.സി. ലോ
ഫ്ലോര്‍ സര്‍വ്വീസ്
ആരംഭിക്കുമോ;
(സി)
മലബാര്‍
മേഖലയില്‍
കെ.യു.ആര്.റ്റി.സി.
യുടെ എ.സി. ലോ ഫ്ലോര്‍
ബസ്സ്
അനുവദിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ?
വേണാട്-എല്‍.എസ്
ന് പൂവണത്തുംമൂട് സ്റ്റോപ്പ്
അനുവദിക്കല്‍
3823.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളത്തൂപ്പുഴ
-കൊല്ലം റൂട്ടില്‍
ചെയിന്‍ സര്‍വ്വീസ്
നടത്തുന്ന
വേണാട്-ലിമിറ്റഡ്
സ്റ്റോപ്പ് ബസ്സിന്
പൂവണത്തുംമൂട്
സ്റ്റോപ്പ്
അനുവദിച്ചുകൊണ്ട്
കെ.എസ്.ആര്.ടി.സി
ഉത്തരവ്
പുറപ്പെടുവിച്ചിട്ട്
ഒരു വര്‍ഷത്തിലേറെ
ആയെങ്കിലും ആയത്
നടപ്പില്‍ വരുത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ഗതാഗതവകുപ്പുമന്ത്രിയുടെ
നിര്‍ദ്ദേശപ്രകാരം
സ്ഥലം എം.പി. നല്കിയ
ഉറപ്പ്
പാലിക്കപ്പെടാതിരിക്കുന്നതിന്റെ
സാഹചര്യം വിശദമാക്കുമോ;
കെ.എസ്.ആര്.ടി.സി
നല്കിയ ഉത്തരവ്
പ്രകാരം പ്രസ്തുത
സ്റ്റോപ്പ് എന്നുമുതല്‍
നിലവില്‍ വരും എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ വീഴ്ച
വരുത്തിയ ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്നും
അവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
ഏന്തെല്ലാമാണെന്നും
വിശദമാക്കുമോ?
വ്യാപാര
സമുച്ചയ പദ്ധതി
3824.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.പി.സജീന്ദ്രന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
വ്യാപാര സമുച്ചയ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
ചേലക്കര-നിര്‍ത്തലാക്കിയ
ബസ് സര്‍വ്വീസുകള്‍
3825.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
തൃശ്ശൂര്‍, പാലക്കാട്
ഡിപ്പോകളില്‍ നിന്നും
ചേലക്കര നിയോജക
മണ്ഡലത്തിലെ വിവിധ
റൂട്ടുകളില്‍
നടത്തിയിരുന്ന ബസ്
സര്‍വ്വീസുകള്‍
നിര്‍ത്തലാക്കിയ നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
യാത്രക്കാര്‍ക്ക്
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും
നിര്‍ത്തലാക്കിയ
സര്‍വ്വീസുകള്‍
പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും
ലഭിച്ച പരാതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
പരാതികളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
പറയാമോ ;
(ഡി)
പ്രസ്തുത
നിയോജക മണ്ഡലത്തിലെ
വിവിധ റൂട്ടുകളിലെ
നിര്‍ത്തലാക്കിയ ബസ്
സര്‍വ്വീസുകള്‍
പുനസ്ഥാപിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
പൊന്നാനി
കെ. എസ്. ആർ. ടി. സി.
സബ്ഡിപ്പോ
3826.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
കെ. എസ്. ആർ. ടി. സി.
സബ്ഡിപ്പോയില്‍ നിന്നും
ഇപ്പോള്‍ എത്ര
ഷെഡ്യൂളുകളാണ്
സ്രവ്വീസ്
നടത്തുന്നതെന്നും എത്ര
ഷെഡ്യൂളുകളാണ്
അനുവദിച്ചിട്ടുളളതെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഡിപ്പോയില്‍ ഷെഡ്യൂളുകൾ
മുടങ്ങാറുണ്ടോയെന്നും
ഉണ്ടെങ്കിൽ ആയത്
എന്തുകൊണ്ടാണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഡിപ്പോയില്‍
ബസ്സുകളുടെയും
ജീവനക്കാരുടെയും
കുറവുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്നും
വിശദമാക്കുമോ?
തിരുവല്ല
കെ.എസ്.ആര്.ടി.സി ഷോപ്പിംഗ്
കോംപ്ലക്സിലെ മുറി ലേലം
3827.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവല്ലയില്‍
പുതുതായി
പണികഴിപ്പിച്ചിട്ടുളള
കെ.എസ്.ആര്.ടി.സി.
ഷോപ്പിംഗ്
കോംപ്ലക്സില്‍ എത്ര
മുറികള്‍ ലേലത്തില്‍
പോയിട്ടുണ്ടെന്നും എത്ര
മുറികള്‍ ഒഴിഞ്ഞു
കിടക്കുന്നുവെന്നും
വിശദമാക്കാമോ?
നിരീക്ഷണ
ക്യാമറകള്‍
3828.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരീക്ഷണ ക്യാമറകള്‍
ഉപയോഗിച്ച് ട്രാഫിക്ക്
നിയമലംഘനങ്ങളില്‍
നിന്നും പിഴ ഈടാക്കാന്‍
മോട്ടോര്‍ വാഹനവകുപ്പ്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങൾ
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം?
ജസ്റ്റിസ്
ചന്ദ്രശേഖരദാസ് കമ്മീഷന്
3829.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
റോഡ്
ട്രാന്‍സ്പോര്‍ട്ട്
ട്രാഫിക്കിനെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
ജസ്റ്റിസ്
ചന്ദ്രശേഖരദാസ്
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചു കഴിഞ്ഞോ;
(ബി)
എങ്കില്‍
റോഡ് സേഫ്റ്റി
,ട്രാഫിക് സംവിധാനം
ഇവയെക്കുറിച്ചുള്ള
നിര്‍ദ്ദേശങ്ങള്‍
എന്തെന്ന് ലഭ്യമാക്കുമോ
;
(സി)
പുതുതായി
എന്തെങ്കിലും മാതൃകാ
സംവിധാനം
അദ്ദേഹത്തിന്റെ
കണ്ടെത്തലുകളില്‍
സൂചിതമായിട്ടുണ്ടോ;
(ഡി)
റോഡ്
സുരക്ഷയ്ക്ക്
പോലീസിന്റെ
പ്രവര്‍ത്തനത്തെക്കുറിച്ച്
പരാമര്‍ശങ്ങള്‍ ഉണ്ടോ ;
വിശദാംശം വ്യക്തമാകുമോ
;
(ഇ)
നഗരങ്ങളിലെ
ഗതാഗതക്കുരുക്ക്
പരിഹരിക്കാന്‍
പ്രത്യേകം
നിര്‍ദ്ദേശങ്ങള്‍
ഉണ്ടോ; വിശദാംശം
വ്യക്തമാകുമോ ;
പാലക്കാട്,
വടക്കാഞ്ചേരി ഫയര്‍ റെസ്ക്യൂ
സ്റ്റേഷന് ഭൂമി
3830.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്,
വടക്കാഞ്ചേരി ഫയര്‍
റെസ്ക്യൂ സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കാന്‍
കെ.എസ്.ആര്.ടി.സി.
വടക്കാഞ്ചേരി ഡിപ്പോ
പരിസരത്ത് നിന്നും
വിട്ടുനല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;എന്കില്
പ്രസ്തുത ഭൂമി ആഭ്യന്തര
വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത ഭൂമി
കൈമാറുന്നതിനുളള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ?
കുറ്റ്യാടി-മാനന്തവാടി
റൂട്ടിലെ യാത്രാ പ്രശ്നം
3831.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
സര്‍വ്വീസ് നടത്തുന്ന
കുറ്റ്യാടി-മാനന്തവാടി
റൂട്ടിലെ യാത്രാ
പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത റൂട്ടിലെ
യാത്രാപ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ആരംഭിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
റൂട്ടിലെ യാത്രാ
പ്രശ്നം
പരിഹരിക്കുന്നതിന്
കൂടുതല്‍ ബസ്സുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
മോട്ടോര്‍
വാഹനവകുപ്പ്
എന്‍ഫോഴ്സ്മെന്റ് സംവിധാനം
3832.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നിയോജകമണ്ഡലത്തില്‍
ദേശീയ പാതയില്‍
കരീലകുളങ്ങര മുതല്‍
ഓച്ചിറ വരെയുള്ള ഭാഗം
അപകട തീവ്രത
കൂടുതലായുള്ള
മേഖലയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത ഭാഗത്ത്
മോട്ടോര്‍
വാഹനവകുപ്പ്
എന്‍ഫോഴ്സ്മെന്റ്
സംവിധാനം സ്ഥിരമായി
ഏര്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ ?
കാഞ്ഞങ്ങാട്-കാസര്‍കോട്
നാഷണല്‍ ഹൈവേയിലെ യാത്രാ
പ്രശ്നം
3833.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
- മംഗലാപുരം നോട്ടിഫൈഡ്
റൂട്ടില്‍ ഉള്‍പ്പെട്ട
കാഞ്ഞങ്ങാട്-കാസര്‍കോട്
നാഷണല്‍ ഹൈവേ വഴിയുള്ള
യാത്രാ പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
റൂട്ടില്‍ ഫ്ലീറ്റ്
ഓണര്‍ വ്യവസ്ഥ പ്രകാരം
ഏറ്റെടുത്ത ബസ്സുകളില്‍
എത്ര എണ്ണം സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
സൂപ്പര്‍
ഫാസ്റ്റ്- ലിമിറ്റഡ്
സ്റ്റോപ്പ് എന്ന
പേരിലുള്ള
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ക്ക് മുഴുവന്‍
ലിമിറ്റഡ്
സ്റ്റോപ്പുകളിലും
സ്റ്റോപ്പ്
അനുവദിക്കുന്നതിന്
തടസ്സമുണ്ടോ ; എങ്കില്‍
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
റൂട്ട് നോട്ടിഫൈഡ്
റൂട്ടായതിനാല്‍ യാത്ര
പ്രശ്നം
പരിഹരിക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
ലിമിറ്റഡ്, ഓര്‍ഡിനറി
സര്‍വ്വീസുകള്‍
കൂടുതലായി
ആരംഭിക്കുന്നതിന്
എന്താണ് തടസ്സമെന്ന്
വ്യക്തമാക്കുമോ ?
കുളത്തൂപ്പുഴ
കെ.എസ്.ആർ.റ്റി.സി.
ഓപ്പറേറ്റിംഗ് സെന്റര്‍
3834.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളത്തൂപ്പുഴ
കെ.എസ്.ആർ.റ്റി.സി.
ഓപ്പറേറ്റിംഗ് സെന്റര്‍
ഒരു സബ് ഡിപ്പോ ആയി
ഉയര്‍ത്താന്‍ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ബഹുജന
പങ്കാളിത്തത്തോടെ
ആരംഭിച്ച ടി
സെന്ററിലേക്ക്
കുളത്തൂപ്പുഴ ഗ്രാമ
പഞ്ചായത്ത് വാങ്ങി
നല്കിയ 3 ഏക്കര്‍
സ്ഥലത്ത് സബ് ഡിപ്പോ
ആരംഭിക്കാമെന്ന
കെ.എസ്.ആർ.റ്റി.സി.
യുടെയും
സര്‍ക്കാരിന്റെയും
ഉറപ്പ്
പാലിക്കാതിരിക്കുന്നതിനുളള
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
ടി
ഓപ്പറേറ്റിംഗ്
സെന്ററിലെ
ഡ്രൈവര്‍മാരുടെ കുറവ്
നികത്താനും ബസുകളുടെ
കുറവ് നികത്താനും
നടപടികള്‍
സ്വീകരിക്കുമോ;
കുളത്തൂപ്പുഴ-കൊല്ലം
വേണാട് ചെയിന്‍
സര്‍വ്വീസ് കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
വേണ്ടി
കുളത്തൂപ്പുഴയില്‍
നിന്നും 2 ബസ്സും
കൊല്ലം ഡിപ്പോയില്‍
നിന്ന് 2 ബസ്സും
സര്‍വ്വീസ് നടത്തുമെന്ന
തീരുമാനം
നടപ്പാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
പ്രസ്തുത തീരുമാനം
അടിയന്തരമായി
നടപ്പാക്കുമോ?
പെരുമ്പാവൂര്‍
കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകള്‍
3835.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
പെരുമ്പാവൂരില്‍
നിന്നും ഓപ്പറേറ്റ്
ചെയ്യുന്ന ആകെ
സര്‍വ്വീസുകള്‍
ഏതൊക്കെയാണ്; ഇതിനായി
നിലവിലുളള ബസ്സുകളുടെ
എണ്ണം എത്രയാണ്;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷക്കാലയളവില്‍
ദിവസേന റദ്ദാക്കുന്ന
സര്‍വ്വീസുകളുടെ എണ്ണം,
സര്‍വ്വീസ്
നടത്താത്തതിനാല്‍
ഉപയോഗശൂന്യമായ
ബസ്സുകള്‍ എണ്ണം,
അറ്റകുറ്റജോലികള്
സമയബന്ധിതമായി
നടത്താത്തതുമൂലം കഴിഞ്ഞ
ഒരു വര്‍ഷകാലയളവില്‍
സര്‍വ്വീസ്
നിര്‍ത്തിവച്ച
ബസ്സുകളുടെ എണ്ണം
എന്നിവ മാസം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
സര്‍വ്വീസ്
നടത്തുന്ന ബസ്സുകള്‍
ദിവസേന ഓടേണ്ട നിശ്ചിത
ദൂരം എത്രയാണ്; നിശ്ചിത
ദൂരം ഓടാതെ യാത്ര
വെട്ടിക്കുറച്ച
സര്‍വ്വീസുകളുടെ ഒരു
വര്‍ഷത്തെ വിശദവിവരം
അറിയിക്കുമോ;
(ഡി)
നിശ്ചിത
ദൂരപരിധി സഞ്ചരിക്കാത്ത
വാഹനങ്ങളിലെ
ജീവനക്കാര്‍ക്ക് ഇരട്ട
ഡ്യൂട്ടി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
അറിയിക്കുമോ;
(ഇ)
ഡിപ്പോയിലെ
ആകെ ജീവനക്കാരെ
സംബന്ധിച്ച വിവരം ഇനം
തിരിച്ച് ലഭ്യമാക്കുമോ;
ഓരോരുത്തരും കഴിഞ്ഞ ഒരു
വര്‍ഷക്കാലം ഓരോ മാസവും
എത്ര ദിവസം ജോലി ചെയ്തു
എന്നറിയിക്കുമോ;
(എഫ്)
സെക്യുരിറ്റി
ജീവനക്കാരുടെ അഭാവം
മൂലം ഡിപ്പോയിലെ
സാധനങ്ങള്‍
നഷ്ടപ്പെട്ടിട്ടുണ്ടോ;
ജീവനക്കാരില്‍
ആരെയെങ്കിലും പോയിന്റ്
ഡ്യൂട്ടിക്ക്
നിയോഗിച്ചിട്ടുണ്ടോ;
(ജി)
ഇവിടെ
ചുറ്റുമതിലും
സെപ്റ്റിക് ടാങ്കും
പുനര്‍
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വാഹനങ്ങളുടെ ഇന്ധനക്ഷമത
പരിശോധിച്ചിട്ടുണ്ടോ;
ഡിപ്പോയില്‍ നിന്നും
സ്പെയര്‍ പാര്‍ട്ട്സ്,
ഡീസല്‍ മുതലായവ
നഷ്ടപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
ഉത്തരവാദികളായവരുടെ
പേരില്‍ സ്വീകരിച്ച
ശിക്ഷാനടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
നന്തിക്കരയിലെ
വാഹനാപകടം
3836.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ
പട്ടിക്കാടിനടുത്ത്
നന്തിക്കരയില്‍
6.11.2015 ല്‍ ഉണ്ടായ
വാഹനാപകടത്തില്‍
ഡ്രെെവര്‍ അടക്കം 7
പേര് മരിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ദേശീയപാതയിലെ
അശാസ്ത്രീയമായ റോഡ്
നിര്‍മ്മാണമാണ്
അപകടകാരണം എന്ന പരാതി
ലഭിച്ചിട്ടുണ്ടോ ;
(സി)
അപകടം
നടന്ന സ്ഥലത്ത്
അരിക്ഭിത്തി
നിലവിലുണ്ടോ ;
(ഡി)
പ്രസ്തുത
ദേശീയപാത,
വിദഗ്ദ്ധപരിശോധന
നടത്തി അപകട
വിമുക്തമാക്കുന്നതിനും
ഭാവിയില്‍ അപകടങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ;
(ഇ)
മരണപ്പെട്ടവരുടെ
കുടുംബത്തിന് മതിയായ
നഷ്ടപരിഹാരം നല്‍കുമോ
?
വാഹനങ്ങള്‍ക്ക്
അധിക നികുതി
3837.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നിന്നും
കര്‍ണ്ണാടകയിലേക്ക്
പ്രവേശിക്കുന്ന
വാഹനങ്ങള്‍ക്ക്
ഇപ്പോള്‍ എത്ര രൂപയാണ്
അധിക നികുതിയായി
ഈടാക്കുന്നത്;
കര്‍ണ്ണാടകയില്‍
നിന്നും കേരളത്തില്‍
എത്തുന്ന
വാഹനങ്ങള്‍ക്ക് എത്ര
രൂപയാണ് അധിക
നികുതിയായി
ഈടാക്കുന്നത്;
(ബി)
കര്‍ണ്ണാടകയിലേക്ക്
പ്രവേശിക്കുന്നതിന്
അധിക നികുതി
ഈടാക്കുന്നതിനാല്‍
മംഗലാപുരത്തും,
മണിപ്പാലിലും ,
ബംഗളുരുവിലിലും
ചികിത്സയ്ക്ക്
രോഗികളെയും കൊണ്ട്
പോകുന്ന വാഹനങ്ങള്‍
വലിയ വാടക ഈടാക്കുന്ന
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
കര്‍ണ്ണാടക
സര്‍ക്കാരുമായി
ബന്ധപ്പെട്ട് നികുതി
കുറയ്ക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സപ്ലിമെന്റേഷന്
റൂട്ടുകളില്‍
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് നടത്താനുള്ള
തീരുമാനം
3838.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
പി.തിലോത്തമന്
,,
കെ.രാജു
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലിമെന്റേഷന്
റൂട്ടുകളില്‍
ഓടിക്കൊണ്ടിരുന്ന
സ്വകാര്യ ബസ്സുകള്‍
നിറുത്തലാക്കി ആ
റൂട്ടുകള്‍
കെ.എസ്.ആര്.ടി.സി.
ഏറ്റെടുത്ത് സര്‍വ്വീസ്
നടത്താനുള്ള തീരുമാനം
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
റദ്ദാക്കാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സൂപ്പര്‍
ക്ലാസ്സ് ദേശസാല്‍ക്കരണ
ഉത്തരവ് പ്രകാരം
ഏറ്റെടുത്തിട്ടുള്ള
സര്‍വ്വീസുകള്‍ എത്ര ;
പ്രസ്തുത റൂട്ടുകളില്‍
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ?
ആധുനികവല്‍ക്കരണത്തിനായി
വാങ്ങുന്ന ഉപകരണങ്ങളുടെ
നിലവാരമില്ലായ്മ
3839.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാഫിക്
നിയമ ലംഘനവും മറ്റും
കണ്ടുപിടിക്കുന്നതിനായി
സ്ഥാപിക്കുന്ന
ക്യാമറകള്‍ വളരെ
വേഗത്തില്‍
തകരാറിലാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കുമോ ;
(ബി)
മോട്ടോര്‍
വാഹന വകുപ്പ്
ആധുനികവല്‍ക്കരണത്തിന്‍െറ
പേരില്‍ വാങ്ങുന്ന
വിവിധ ഉപകരണങ്ങള്‍
നിലവാരമില്ലാത്തവയാണെന്നുള്ള
കാര്യം
ബോധ്യപ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
(സി)
പ്രസ്തുത
ഉപകരണങ്ങള്‍ക്ക് മതിയായ
നിലവാരം
ഉറപ്പുവരുത്തുവാനായി
സര്‍ക്കാര്‍
സ്വീകരിക്കുനുദ്ദേശ്ശിക്കുന്ന
നടപടികള്‍ ഏന്തെല്ലാം ;
വിശദമാക്കുമോ ?
എന്‍ഫോഴ്സ്മെന്റ് വിംഗിന്റെ
ചുമതലകള്‍
3840.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസര്‍മാരുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
എന്‍ഫോഴ്സ്മെന്റ്
വിംഗിന്റെ ചുമതലകള്‍
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മോട്ടര്‍ വാഹനങ്ങളിലെ
ശബ്ദ പരിധിയുടെ
കാര്യത്തില്‍ നിയമ
ലംഘനം നടത്തിയ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
ഇത്തരം
എത്ര പരാതികളിന്മേല്
തീര്‍പ്പു
കല്പ്പിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
ആളൂര്‍
ഗ്രാമപഞ്ചായത്തിനെ ചാലക്കുടി
ജോയിന്റ് ആര്.ടി.ഓ.യുടെ
പരിധിയില്‍
ഉള്‍പ്പെടുത്തുന്നത്
3841.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആളൂര്‍
ഗ്രാമപഞ്ചായത്തിനെ
ചാലക്കുടി ജോയിന്റ്
ആര്.ടി.ഒ.യുടെ
പരിധിയില്‍
ഉള്‍പ്പെടുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ആളൂര്‍ പഞ്ചായത്തിലെ
ഓട്ടോ-ടാക്സി യൂണിയന്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
നിരീക്ഷണ
ക്യാമറ സ്ഥാപിക്കാന്‍ നടപടി
3842.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍-കോഴിക്കോട്
നാഷണല്‍ ഹൈവേയില്‍
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന മൂരാട്
പാലത്തിനും കോരപ്പുഴ
പാലത്തിനും ഇടയിലുള്ള
വെക്കുളം,
പൊയില്‍ക്കാവ്, നന്ദി,
ഭരയന്നിക്കാട്
പ്രദേശങ്ങളില്‍
വാഹനാപകടം
വര്‍ദ്ധിച്ചുവരുന്നതും
നിരവധി പേര്
മരിക്കുന്നതുമായ
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
നാഷണല്‍
ഹൈവേയിലെ പ്രസ്തുത
പ്രദേശങ്ങളില്‍
വാഹനങ്ങളുടെ അമിതവേഗത
നിയന്ത്രിക്കുന്നതിന്
കോഴിക്കോട്
ബൈപ്പാസ്സില്‍
സ്ഥാപിച്ച മാതൃകയില്‍
നിരീക്ഷണ ക്യാമറയും
മറ്റ് സംവിധാനങ്ങളും
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
കൊയിലാണ്ടി
നഗരത്തില്‍
അനുഭവപ്പെടുന്ന
രൂക്ഷമായ
ഗതാഗതക്കുരുക്ക്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
വിശദമാക്കുമോ?
സ്വകാര്യ
ബസുകള്‍ക്ക് പെര്‍മിറ്റുകള്‍
പുതുക്കി നല്കല്
3843.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫാസ്റ്റുകളും സൂപ്പര്‍
ഫാസ്റ്റുകളുമായി
സര്‍വ്വീസ്
നടത്തിയിരുന്ന സ്വകാര്യ
ബസുകള്‍ക്ക്
പെ൪മിറ്റുകള്‍ പുതുക്കി
ലിമിറ്റഡ് സ്റ്റോപ്പ്
,ഓര്‍ഡിനറി
പെര്‍മിറ്റുകള്‍
നല്കാന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഫാസ്റ്റ്
സൂപ്പര്‍ ഫാസ്റ്റ്
സര്‍വ്വീസുകള്‍
നടത്താന്‍
കെ.എസ്.ആര്.ടി.സി
യ്ക്ക് മാത്രമേ
അധികാരമുളളൂവെന്നും
സ്വകാര്യ ബസ്സുകള്‍ക്ക്
അതിനുളള
അവകാശമില്ലെന്നും കോടതി
വ്യക്തമാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
കോടതിവിധി അട്ടിമറിച്ച്
ദീര്‍ഘദൂര റൂട്ടുകളിലെ
സര്‍വ്വീസ് വീണ്ടും
സ്വകാര്യ ബസ്
ഉടമകള്‍ക്ക്
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ?
മോട്ടോര്‍
വാഹനവകുപ്പിന്റെ ശബരിമല
സെയ്ഫ് സോണ്‍ പദ്ധതി
3844.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹനവകുപ്പില്‍ ശബരിമല
സെയ്ഫ് സോണ്‍
പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര
ടെക്നിക്കല്‍
ഉദ്യേഗസ്ഥരെയാണ്
നിയോഗിച്ചിട്ടുളളത്;
(ബി)
ഇവരെ
പ്രസ്തുത പദ്ധതിയുമായി
ബന്ധപ്പെടുത്തിയതു മൂലം
വകുപ്പിലെ മറ്റ്
ഓഫീസുകളിലുളള
ടെക്നിക്കല്‍
ഉദ്യേഗസ്ഥരുടെ കുറവ്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?