മൗര്യ
രാജധാനി ഹോട്ടല്‍
3283.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
സ്റ്റാറ്റ്യൂ-പുളിമൂട്
റോഡില്‍ സ്ഥിതി
ചെയ്യുന്ന മൗര്യ
രാജധാനി ഹോട്ടല്‍ ആരുടെ
ഉടമസ്ഥതയിലുള്ള
കെട്ടിടമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
കെട്ടിടം അനുമതി
ഇല്ലാതെ പുതുക്കി
പണിതവിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ കെട്ടിടം
പരിശോധിച്ചത് ഏത്
ഉദ്യോഗസ്ഥനായിരുന്നു;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിടത്തിന്റെ ടോയ്
ലെറ്റ് ടാങ്ക്
പി.ഡബ്ല്യൂ.ഡി റോഡില്‍
സ്ഥാപിച്ചിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ടോയ് ലെറ്റ് ടാങ്ക്
കോര്‍പ്പറേഷന്റെ ഏത്
ഉദ്യോഗസ്ഥനാണ്
പരിശോധിച്ച് അനുമതി
നല്‍കിയിട്ടുള്ളതെന്ന
വിവരം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
കെട്ടിടം ഫയര്‍/റസ്ക്യൂ
വകുപ്പിന്റെ അനുമതി
ഇല്ലാതെയാണ്
പ്രവര്‍ത്തിക്കുന്നതെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രവര്‍ത്തനാനുമതി
നിഷേധിക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(ഇ)
പ്രസ്തുത
കെട്ടിടത്തിന്റെ
പാര്‍ക്കിംഗ് ഏരിയ
പി.ഡബ്ല്യൂ.ഡി. റോഡ്
കയ്യേറി
നിര്‍മ്മിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിശോധിച്ച് നടപടി
സ്വീകരിക്കുവാന്‍
കോര്പ്പറേഷന്
നിര്‍ദ്ദേശം നല്‍കുമോ?
ഖരമാലിന്യ നിര്‍മ്മാര്‍ജനം
3284.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
ഖരമാലിന്യ
നിര്‍മ്മാര്‍ജനത്തിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വികസിത
രാജ്യങ്ങളിലെ
നഗരപ്രദേശങ്ങളില്‍
ശാസ്ത്രീയമായി ചെയ്തു
വരുന്ന ഖരമാലിന്യ
സംസ്ക്കരണ രീതി
നടപ്പാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഖരമാലിന്യ
നിര്‍മ്മാര്‍ജ്ജനം
സംബന്ധിച്ച് ഏകീകൃതവും
ശാസ്ത്രീയവും
ആധുനികവുമായ രീതി
നടപ്പിലാക്കുന്നതിന്
വിപുലമായ ഒരു പദ്ധതി
നടപ്പിലാക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
എൽ.എസ്.ജി.ഡി
സബ് ഡിവിഷന് ഓഫീസിന് സ്ഥലം
അനുവദിക്കുന്നത്
3285.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
കെട്ടിടമില്ലാത്തതും
പൊതുമരാമത്ത്
വകുപ്പിന്റെ
കെട്ടിടത്തില്‍
പ്രവൃത്തിക്കുന്നതുമായ
എൽ.എസ്.ജി.ഡി സബ്
ഡിവിഷന് ഓഫീസിന്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്ന
അങ്കമാലി മിനി സിവില്‍
സ്റ്റേഷനില്‍ സ്ഥലം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കേരള
ന്യൂനപക്ഷ ധനകാര്യ വികസന
കോര്പ്പറേഷന്
3286.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ന്യൂനപക്ഷ ധനകാര്യ
വികസന കോര്പ്പറേഷന്
(കെ..എസ്.എം.ഡി .എഫ്
.സി .) ഇപ്പോള്‍
എവിടെയെല്ലാം
ഓഫീസുകളുണ്ട്;
(ബി)
പുതുതായി
റീജിയണല്‍ ഓഫീസുകളും
ജില്ലാ ഓഫീസുകളും
ആരംഭിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
(സി)
മലപ്പുറം കേന്ദ്രമാക്കി
ഒരു റീജിയണല്‍ ഓഫീസ്
ആരംഭിക്കുന്ന വിഷയം
പരിഗണിക്കുമോ?
ഡോഗ്
ഷെല്‍ട്ടര്‍ മാറ്റി
സ്ഥാപിക്കുന്നത്
3287.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭാ മേഖലയിലെ
തെരുവുനായ്ക്കളെ
പിടികൂടി
സംരക്ഷിക്കുന്നതിനുള്ള
ഡോഗ് ഷെല്‍ട്ടര്‍ നേമം
നിയജകമണ്ഡലത്തിലെ
തിരുവല്ലം വാര്‍ഡില്‍
സ്ഥിതി ചെയ്യുന്ന
വെറ്റിനറി
ആശുപത്രിയോടനുബന്ധിച്ച്
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ജനങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്ന
പ്രസ്തുത മേഖലയില്‍
നിന്നും ആയത്
മറ്റെവിടേക്കെങ്കിലും
മാറ്റി സ്ഥാപിക്കുവാന്‍
തയ്യാറാകുമോ?
നഗരസഭാ
പ്രദേശങ്ങളിലെ
പുറമ്പോക്കുകളിലെയും
നിരത്തുകളിലെയും മാലിന്യവും
കാടും നീക്കം ചെയ്യൽ
3288.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
പ്രദേശങ്ങളിലെ
പുറമ്പോക്കുകളിലെയും
നിരത്തുകളിലെയും
മാലിന്യവും കാടും
നീക്കം ചെയ്യുന്നതിന്
നഗരസഭകള്‍
സ്വീകരിക്കുന്ന
സംവിധാനങ്ങൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
നഗരസഭാ
പ്രദേശങ്ങളിലെ
റോഡുകളുടെ ഇരുവശങ്ങളും
കാട് പിടിച്ച്
യാത്രക്കാര്‍ക്കും
വാഹനങ്ങള്‍ക്കും
പോകാനാവത്തവിധവും
അപകടങ്ങളുണ്ടാകാവുന്ന
വിധവും കിടക്കുന്ന
ഇത്തരം സ്ഥലങ്ങള്‍
പൊതുജനങ്ങളുടെ
സഹായത്തോടെ
വൃത്തിയാക്കാന്‍
എന്തെങ്കിലും
സംവിധാനങ്ങളുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
സന്നദ്ധ
സംഘടനകള്‍ ഇത്തരം
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്തു
ചെയ്യുമ്പോള്‍ അവരെ
സഹായിക്കുവാന്‍
നഗരസഭകളില്‍ നിന്നും
തൊഴിലാളികളെയോ
തൊഴിലുപകരണങ്ങളോ
നല്‍കാറുണ്ടോ,
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സങ്കേതം
സോഫ്ററ് വെയര്‍
3289.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ അപേക്ഷകള്‍
കൈകാര്യം
ചെയ്യുന്നതിനുള്ള
സങ്കേതം സോഫ്ററ് വെയര്‍
എല്ലാ നഗരസഭകളിലും
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതുകൊണ്ടുണ്ടായിട്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സംവിധാനം
വ്യാപകമാക്കാനും, അതു
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
ബോധവത്ക്കരണം നടത്താനും
നിര്‍ദ്ദേശം നല്‍കുമോ?
അംഗീകാരം
നല്കാന് കഴിയാത്ത
ഫ്ലാറ്റുകള്‍
3290.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംഗീകാരം
നല്കാന് കഴിയാത്ത
അനധികൃതമായി
നിര്‍മ്മിക്കപ്പെട്ട
എത്ര ഫ്ലാറ്റുകള്‍
ഉണ്ട്; ജില്ല
തിരിച്ചുളള വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
ഫ്ലാറ്റുകള്‍ക്ക്
അംഗീകാരം നല്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കണ്ണൂര്‍
കോര്‍പ്പറേഷനിലെ സി സി എ യും
വീട്ടുവാടക അലവന്‍സും
3291.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
കോര്‍പ്പറേഷനായി
ഉയര്‍ത്തിയ
സാഹചര്യത്തില്‍
കോര്പ്പറേഷന്
പരിധിയിലെ സര്‍ക്കാര്‍
ഓഫീസുകളിലെയും
പൊതുമേഖലാസ്ഥാപനങ്ങളിലെയും
ജീവനക്കാര്‍ക്ക് സിറ്റി
കോമ്പന്‍സേറ്ററി
അലവന്‍സും വര്‍ദ്ധിച്ച
നിരക്കിലുള്ള വീട്ടു
വാടക അലവന്‍സും
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
വര്‍ദ്ധിപ്പിച്ച
നിരക്കിലുള്ള സി സി എ
യും വീട്ടുവാടക
അലവന്‍സും എന്നത്തേക്ക്
കൊടുക്കാന്‍ കഴിയും;
വിശദാംശം നല്‍കുമോ?
നഗരവികസനം
3292.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരവികസന
വകുപ്പിനായി കഴിഞ്ഞ
നാല്
വര്‍ഷത്തിനുള്ളില്‍
ബഡ്ജറ്റില്‍
അനുവദിച്ചതും
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച്
ചെലവഴിച്ചതുമായ തുക
എത്ര വീതമെന്ന്
വ്യക്തമാക്കുമോ ;
(ബി)
തിരുവനന്തപുരം,
കൊച്ചി, കോഴിക്കോട്,
തൃശൂര്‍, കൊല്ലം വികസന
അതോറിറ്റികള്‍ക്കായി
നാലര
വര്‍ഷത്തിനുള്ളില്‍
ബഡ്ജറ്റില്‍
അനുവദിച്ചതും
ഓരോന്നിനും വെവ്വേറെ
ട്രഷറിയില്‍ നിന്നും
പിന്‍വലിച്ച് ചെലവഴിച്ച
തുകയും എത്ര വീതമെന്ന്
വിശദമാക്കുമോ;
(സി)
അന്യസംസ്ഥാന
തൊഴിലാളികള്‍ക്ക്
രാത്രികാല
വാസകേന്ദ്രങ്ങള്‍
നഗരപ്രദേശങ്ങളില്‍
നിര്‍മ്മിക്കുമെന്ന്
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നോയെന്നും
എങ്കില്‍ അതിനായി
ബഡ്ജറ്റില്‍ അനുവദിച്ച
തുകയും ട്രഷറിയില്‍
നിന്നും പിന്‍വലിച്ച്
ചെലവഴിച്ച തുകയും
എത്രയെന്നും പറയുമോ?
വിന്‍സര്‍
പാലസ് ഹോട്ടല്‍
3293.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
കവടിയാറില്‍ വിന്‍സര്‍
പാലസ്എന്ന പേരില്‍ ഒരു
ഹോട്ടല്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഈ ഹോട്ടലിന്റെ
ഉടമയുടെ പേരും വിലാസവും
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഹോട്ടലിന് എത്ര
നിലകളുണ്ട്; എത്ര
നിലകള്‍
നിമ്മിക്കുവാനാണ്
കോര്പ്പറേഷന് അനുമതി
നല്‍കിയിരുന്നത്;
(സി)
ടി
കെട്ടിടത്തിന്
ബില്‍ഡിംഗ് പെര്‍മിറ്റ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏത്
ഉദ്യോഗസ്ഥന്റെ
റിപ്പോര്‍ട്ട്
പ്രകാരമാണ് അനുമതി
നല്‍കിയത്;
റിപ്പോർട്ടിന്റെ
പകർപ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
(ഡി)
ഫയര്‍
അനുമതി ഇല്ലാത്ത ടി
ബില്‍ഡിംഗിന്
പെര്മിഷന് ശിപാര്‍ശ
ചെയ്ത ഉദ്യോഗസ്ഥനെതിരെ
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ഈ
കെട്ടിടത്തിന് എത്ര
ചതുരശ്ര അടി
വിസ്തീര്‍ണ്ണം ഉണ്ട്;
റോഡില്‍ നിന്ന് എത്ര
അടി അകലെയാണ് കെട്ടിടം
സ്ഥിതി ചെയ്യുന്നത്;
(എഫ്)
കെട്ടിട
നിര്‍മ്മാണത്തില്‍
നിയമലംഘനം
നടത്തിയിട്ടുണ്ടോ ;
(ജി)
എങ്കിൽ
കെട്ടിടത്തിന്റെ
പ്രവര്‍ത്തന അനുമതി
റദ്ദാക്കുന്നതിനും
ഉടമയ്ക്കെതിരെ ശിക്ഷാ
നടപടി
സ്വീകരിക്കുന്നതിനും
ഉത്തരവ് നല്‍കുമോ?
ന്യൂനപക്ഷ
ക്ഷേമ സെല്ലിന്‍െറ
പ്രവര്‍ത്തനം
3294.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ന്യൂനപക്ഷ ക്ഷേമ സെല്‍
പ്രവര്‍ത്തനം
ആരംഭിച്ചത്
എന്നാണെന്നും അതിന്‍െറ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും
ന്യൂനപക്ഷ ക്ഷേമ സെല്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഏറ്റെടുത്ത് നടത്തി
വരുന്നത്; വിശദാംശം
ലഭ്യമാക്കാമോ;
(സി)
കേന്ദ്ര
- സംസ്ഥാന
സര്‍വ്വീസുകളിലെ
ന്യൂനപക്ഷ പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിനായി
സംസ്ഥാനത്ത് ന്യൂനപക്ഷ
ക്ഷേമ വകുപ്പിന്
കീഴില്‍ എത്ര പരിശീലന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ ഏതെല്ലാം; എത്ര
പേര്‍ക്ക് പരിശീലനം
നല്കി; വിശദാംശം
ലഭ്യമാക്കുമോ?
നഗരജ്യോതി
പദ്ധതി
3295.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളില്‍
നഗരജ്യോതി പദ്ധതി
നടപ്പിലാക്കുന്നുണ്ടോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഷോപ്പിംഗ്
കോംപ്ലക്സുകള്‍
3296.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
ഷോപ്പിംഗ്
കോംപ്ലക്സുകള്‍
ആരംഭിക്കാന്‍
കര്‍മ്മപദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
കേരളത്തിലെ
ഫ്ലാറ്റ് നിര്‍മ്മാണം
3297.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
തടസ്സങ്ങളായി
നില്ക്കുന്ന
നിബന്ധനകള്‍
എന്തൊക്കെയാണ് ;
വിശദാംശം നല്‍കുമോ ;
(ബി)
അതില്‍
ഏതെല്ലാമാണ്
ഭേദഗതിക്കായി
നിര്‍ദ്ദേശിച്ചിട്ടുള്ളത്
; വിശദാംശം നല്‍കുമോ ;
അയ്യങ്കാളി
തൊഴിലുറപ്പു പദ്ധതി
3298.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയ്യങ്കാളി
തൊഴിലുറപ്പു പദ്ധതി
പ്രകാരം ആലപ്പുഴ
നഗരസഭയില്‍ എത്ര
കുടുംബങ്ങള്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
2011-2012,
2012-2013, 2013-2014,
2014-2015
വര്‍ഷങ്ങളില്‍ പ്രസ്തുത
പദ്ധതി മുഖേന നല്കിയ
തൊഴിലിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
അയ്യങ്കാളി
തൊഴിലുറപ്പു പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നഗരാസൂത്രണ
പദ്ധതികളുടെ കാലാനുസൃതമായ
പരിഷ്കരിക്കരണം
3299.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരാസൂത്രണ
പദ്ധതികള്‍
കാലാനുസൃതമായി
പരിഷ്കരിക്കാത്തത് മൂലം
സൃഷ്ടിക്കപ്പെടുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതു പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(സി)
ആവശ്യകതയ്ക്കനുസരിച്ച്
മാസ്റ്റര്‍ പ്ലാനുകളും,
ഡീറ്റെയില്‍ഡ് ടൗണ്‍
പ്ലാനുകളും
പരിഷ്കരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
നഗരസഭകളിലെ
മാസ്റ്റര്‍പ്ലാനുകള്‍
3300.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളില്‍
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കുന്നതുമായി
ബന്ധപ്പെട്ട
സ്റ്റേക്ക്ഹോള്‍ഡര്‍
പ്രോജക്റ്റ് സെല്‍
മുഖേന നടന്നു വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
നിലവില്‍
ഏതെല്ലാം നഗരസഭകളിലെ
മാസ്റ്റര്പ്ലാനുകളാണ്
അംഗീകരിച്ചിട്ടുള്ളത്
വിശദമാക്കാമോ;
(സി)
കൊയിലാണ്ടി
നഗരസഭയില്‍ മാസ്റ്റര്‍
പ്ലാന്‍ അനുസരിച്ച്
എന്തെല്ലാം
കാര്യങ്ങളാണ്
പ്രാവര്‍ത്തികമാക്കുക;
വിശദമാക്കാമോ?
നഗരങ്ങളില്‍
കംഫര്‍ട്ട് സ്റ്റേഷന്
3301.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
കംഫര്‍ട്ട് സ്റ്റേഷന്
ആരംഭിക്കാന്‍
കര്‍മ്മപദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വ്യക്തമാക്കുമോ ?
നഗരങ്ങളില്‍
എല്ലാവര്ക്കും വീട്
3302.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
എല്ലാവര്ക്കും വീട്
എന്ന പദ്ധതി
നടപ്പാക്കുന്നണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഏതെല്ലാം നഗരസഭകളെയാണ്
പ്രസ്തുത
പദ്ധതിയീലേക്ക്
തെരഞ്ഞെടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നഗരസഭകളെ
തെരഞ്ഞെടുക്കുന്നതിലെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
നഗരങ്ങളില്‍
എല്ലാവര്ക്കും വീട്
3303.
ശ്രീ.സി.പി.മുഹമ്മദ്
,,
വി.റ്റി.ബല്‍റാം
,,
എം.പി.വിന്‍സെന്റ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
എല്ലാവര്ക്കും വീട്
എന്ന പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മുന്‍സിപ്പല്‍
കോമണ്‍സര്‍വ്വീസ് ജീവനക്കാര്‍
3304.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സിപ്പല്‍
കോമണ്‍സര്‍വ്വീസ്
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരാക്കുന്നതു
സംബന്ധിച്ച് ഇപ്പോള്‍
തദ്ദേശ സ്വയംഭരണ
വകുപ്പില്‍ നിലവിലുള്ള
EU3/40035/14/ LSGD
ഫയലില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ; ഈ
ഫയലിന്റെ കമ്പ്യൂട്ടര്‍
നമ്പര്‍ ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരാക്കുന്നതു
സംബന്ധിച്ച് നയം
വ്യക്തമാക്കാമോ?
നഗരപ്രദേശങ്ങളിലെ
അനധികൃത നിര്‍മ്മാണങ്ങള്‍
3305.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളില്‍
അനധികൃത
നിര്‍മ്മാണങ്ങള്‍
നിരുത്സാഹപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നടപടികള്‍ മൂലം അനധികൃത
നിര്‍മ്മാണം തടയുന്ന
കാര്യത്തില്‍ എന്തൊക്കെ
നേട്ടമുണ്ടാക്കിയെന്ന്
വ്യക്തമാക്കുമോ;
(സി)
അനധികൃത
നിര്‍മ്മാണങ്ങള്‍
ക്രമവത്ക്കരിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
ഇതു
പ്രകാരം 2014-ല്‍ എത്ര
അപേക്ഷ
ലഭിച്ചിട്ടുണ്ട്;
എത്രയെണ്ണത്തില്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ?
പെരിന്തല്‍മണ്ണയില്‍
പുതിയ ബസ് സ്റ്റാന്റ്
3306.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണയില്‍
നിലവില്‍ എത്ര ബസ്
സ്റ്റാന്റുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലത്ത് പുതിയ ബസ്
സ്റ്റാന്റ്
നിര്‍മ്മിക്കാന്‍
പദ്ധതി തയ്യാറാക്കി
നിര്‍മ്മാണം
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍
പദ്ധതി വിഹിതം ഏത്
ഫണ്ടില്‍ നിന്നാണെന്നും
അതിന് ഭരണാനുമതി
ലഭിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഭരണാനുമതിയുടെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
ബഹുനിലകെട്ടിടങ്ങളുടെ
സുരക്ഷാസംവിധാനം
3307.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഹുനിലകെട്ടിടങ്ങള്‍ക്ക്
കേന്ദ്ര സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുള്ള
അഗ്നിശമന
സംവിധാനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
സാഹചര്യങ്ങളിലാണ്
പ്രസ്തുത കേന്ദ്ര
ചട്ടങ്ങള്‍
ബാധകമാക്കേണ്ടതില്ലെന്ന്
തീരുമാനമെടുക്കുന്നതെന്നും
ഏതെല്ലാം
സാഹചര്യങ്ങളില്‍
ഇപ്രകാരം കേന്ദ്ര
ചട്ടങ്ങള്‍ ഒഴിവാക്കി
തീരുമാനമെടുത്തിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
ദേശീയ
ബില്‍ഡിംഗ് കോഡ്
പ്രകാരമുള്ള കേന്ദ്ര
ചട്ടങ്ങള്‍ ബഹുനില
കെട്ടിടങ്ങളുടെ
സുരക്ഷാസംവിധാനത്തിന്
നിര്‍ബന്ധമില്ലെന്നും
സംസ്ഥാനത്ത്
മുനിസിപ്പല്‍ ചട്ടം
മാത്രം ബാധകമാക്കിയാല്‍
മതിയെന്നുമുള്ള
നിയമനിര്‍മ്മാണം
നടത്തുവാൻ
ഉദ്ദേശിക്കുന്നുണ്ടോ ;
(ഡി)
ഇല്ലെങ്കിൽ
അനുമതി ലഭിക്കുവാനുള്ള
77 വന്‍കിട
കെട്ടിടങ്ങള്‍
സംബന്ധിച്ചു മാത്രമാണോ
പ്രസ്തുത
തീരുമാനമെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
എല്ലാ
വന്‍കിട ബഹുനില
കെട്ടിടങ്ങളുടെയും
സുരക്ഷാ
സംവിധാനങ്ങളില്‍
കേന്ദ്ര ചട്ടത്തിന്
പകരം മുനിസിപ്പല്‍
ചട്ടമാണ് ബാധകമെന്ന
നയമാണോ തുടരുകയെന്നു
വ്യക്തമാക്കുമോ?
മുനിസിപ്പാലിറ്റികളില്‍
പൊതുശ്മശാനങ്ങള്‍
3308.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
മുനിസിപ്പാലിറ്റികളില്‍
പൊതുശ്മശാനങ്ങള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
അര്‍ബന്‍ 2020 പദ്ധതി
3309.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
മുനിസിപ്പാലിറ്റികളിലാണ്
അര്‍ബന്‍ 2020 പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
മുനിസിപ്പാലിറ്റിയിലും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതി
ഏതൊക്കെയെന്നും
അടങ്കല്‍ തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ഖരമാലിന്യ സംസ്ക്കരണ
പ്ലാന്റു്
3310.
ശ്രീ.ആര്
. സെല്‍വരാജ്
,,
എം.എ. വാഹീദ്
,,
ഷാഫി പറമ്പില്‍
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
അത്യാധുനിക സാങ്കേതിക
വിദ്യ ഉപയോഗിച്ച്
ഖരമാലിന്യ സംസ്ക്കരണ
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
കര്‍മ്മപദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സുസ്ഥിര
നഗരവികസന പദ്ധതി
3311.
ശ്രീ.കെ.മുരളീധരന്
,,
പി.സി വിഷ്ണുനാഥ്
,,
ബെന്നി ബെഹനാന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുസ്ഥിര
നഗരവികസന പദ്ധതികള്‍
നടപ്പാക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ക്ലീന്‍
കേരളയുടെ പ്രവര്‍ത്തനങ്ങള്‍
3312.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ലീന്‍ കേരള കമ്പനി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
ഇതിനായി
എത്ര തുകയാണ് ഇതുവരെ
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ ?
കാസര്‍കോട്
വികസന അതോറിറ്റി
3313.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
വികസന അതോറിറ്റി
നിലവില്‍
ഉണ്ടായിരുന്നപ്പോള്‍
എത്ര ആളുകള്‍ പ്രസ്തുത
സ്ഥാപനത്തില്‍ നിന്ന്
വായ്പ എടുത്തിട്ടുണ്ട്;
(ബി)
വായ്പയായി
നല്കിയ തുകയുടെയും
വായ്പ
തിരിച്ചടച്ചവരുടെയും
അടയ്ക്കാത്തവരുടെയും
ഇനം തിരിച്ചുള്ള
കണക്കുകള്നല്കുമോ;
(സി)
ഇപ്പോള്‍
നിലവില്‍ ഇല്ലാത്ത
കാസര്‍കോട് വികസന
അതോറിറ്റിയില്‍ നിന്നും
വായ്പ എടുത്തിട്ടുള്ള
പലരുടെയും പ്രമാണങ്ങള്‍
ഇനിയും തിരിച്ചു
കിട്ടിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രമാണങ്ങള്‍ തിരിച്ചു
കിട്ടാനുള്ള ആളുകള്‍
എത്രയെന്ന്പഞ്ചായത്ത്
തിരിച്ചുളള കണക്കുകള്‍
നല്‍കാമോ; ആയതിന്എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
നഗരസഭകളുടെ
മാസ്റ്റര്‍പ്ലാന്‍
3314.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം നഗരസഭകളുടെ
മാസ്റ്റര്‍പ്ലാന്‍
പുതുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വിശദമാക്കുമോ;
(ബി)
ആലപ്പുഴ
നഗരസഭയുടെ മാസ്റ്റര്‍
പ്ലാന്‍
പുതുക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പുരോഗതിയും, വിശദാംശവും
വെളിപ്പെടുത്തുമോ?
രാജീവ് ആവാസ് യോജന പദ്ധതികള്‍
3315.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്
ആവാസ് യോജന പദ്ധതികള്‍
നടപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ന്യൂനപക്ഷ
വിഭാഗ സ്ത്രീശാക്തീകരണം
3316.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സ്ത്രീശാക്തീകരണം
ലക്ഷ്യമിട്ട് ന്യൂനപക്ഷ
വിഭാഗത്തിൽപ്പെട്ട
വനിതകള്‍ക്ക് സ്വയം
സഹായ സംഘങ്ങള്‍
രൂപീകരിക്കാനും
തൊഴില്‍ പരിശീലനം
ലഭ്യമാക്കുന്നതിനുമായി
പദ്ധതി
പ്രഖ്യാപിച്ചിരുന്നോ;
2012-13 ബഡ്ജറ്റില്‍
പ്രസ്തുത പദ്ധതിക്ക്
വകയിരുത്തിയ തുക,
അനുവദിച്ച തുക, ഈ
ഇനത്തിൽ ട്രഷറിയില്‍
മിച്ചമുള്ള തുക
എന്നിവയുടെ കണക്കു്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
തുടര്‍ന്നുളള ഓരോ
ബഡ്ജറ്റിലും അനുവദിച്ച
തുക എത്രയെന്നും
ട്രഷറിയില്‍ നിന്നും
പിന്‍വലിക്കാത്ത തുക
എത്രയെന്നുമുളള
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ജില്ലാടിസ്ഥാനത്തില്‍
പ്രസ്തുത പദ്ധതി
പ്രകാരം എത്ര സ്വയം
സഹായ സംഘങ്ങളും
തൊഴില്‍ പരീശിലന
കേന്ദ്രങ്ങളും
ആരംഭിച്ചിട്ടുണ്ട്;
എത്ര പേര്‍ക്ക്
തൊഴില്‍ പരീശിലനം
നല്കി; എത്ര പേര്‍ക്ക്
ജോലി ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ന്യൂനപക്ഷ
വികസന ധനകാര്യകോര്‍പ്പറേഷന്‍
3317.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
വികസന
ധനകാര്യകോര്‍പ്പറേഷന്റെ
ഓഫീസുകള്‍
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)
ന്യൂനപക്ഷ
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി ഏതെല്ലാം
പദ്ധതികള്‍ പ്രസ്തുത
വകുപ്പ് ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കോര്പ്പറേഷന്
നാളിതുവരെ എത്ര
പേര്‍ക്ക് ധനസഹായം
നല്കി; വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ഡി)
ധനസഹായത്തിനായി എത്ര
അപേക്ഷകള്‍ നിലവില്‍
പെന്റിംഗ് ഉണ്ട്;
അവര്‍ക്കെല്ലാം
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുവാന്‍ കഴിയുമോ;
വിശദാംശം ലഭ്യമാക്കുമോ?
ന്യൂനപക്ഷ
ക്ഷേമം
3318.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ന്യൂനപക്ഷ വിഭാഗങ്ങളിലെ
വിധവകള്‍,
വിവാഹമോചിതര്‍,
ഭവനരഹിതര്‍
എന്നിവര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രതിവര്‍ഷം എന്തു തുക
നീക്കിവച്ചു;
(സി)
ഓരോ
ജില്ലയിലെയും
ഗുണഭോക്താക്കളുടെ എണ്ണം
എത്രയാണെന്ന്
വെളിപ്പെടുത്തുമോ?
ന്യൂനപക്ഷ
വിഭാഗക്കാര്‍ക്കുള്ള തൊഴില്‍
പരിശീലന കേന്ദ്രങ്ങള്‍
3319.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി
തൊഴില്‍ പരിശീലന
കേന്ദ്രങ്ങള്‍
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ
; എങ്കിൽ അവയുടെ
അവലോകന റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ ;
(ബി)
2011
ഏപ്രില്‍ 1 മുതല്‍ 2015
മാര്‍ച്ച് 31 വരെയുള്ള
കാലയളവില്‍ പ്രസ്തുത
കേന്ദ്രങ്ങള്‍ക്ക്
ബജറ്റില്‍ നീക്കിവച്ച
തുകയുടെയും ട്രഷറിയില്‍
നിന്ന് പിന്‍വലിച്ച
തുകയുടെയും കണക്ക്
ലഭ്യമാക്കുമോ ?
ന്യൂനപക്ഷക്ഷേമ
പദ്ധതികള്‍
3320.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നടപ്പാക്കിയ
ന്യൂനപക്ഷക്ഷേമപദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ മുഖേന
എത്രപേര്‍ക്ക് പ്രയോജനം
ലഭിച്ചിട്ടുണ്ടെന്നതിന്റെ
വിശദ വിവരം നല്‍കുമോ;
(സി)
മദ്രസ
അദ്ധ്യാപക ക്ഷേമത്തിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ന്യൂനപക്ഷവിഭാഗങ്ങളുടെ
അടിസ്ഥാന സൗകര്യ വികസനം
3321.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ന്യൂനപക്ഷ വിഭാഗങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതികള്‍
ഏതെല്ലാം മണ്ഡലങ്ങളില്‍
നടപ്പാക്കിയിട്ടുണ്ട്;
(ബി)
ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ കീഴില്‍
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിന്
നടപ്പിലാക്കിയതും
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
ഇതിനനുവദിച്ച തുക
എത്രയാണെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കുമോ?