പട്ടയം
നൽകൽ
2982.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തില്‍
അയ്യംമ്പുഴ
ഗ്രാമപഞ്ചായത്തിലെ
കണ്ണിമംഗലത്തെയും
പാണ്ടുപാറയിലെയും
റവന്യൂ ഭൂമിയില്‍
വര്‍ഷങ്ങളായി
താമസിക്കുന്ന
നിവാസികള്‍ക്ക് പട്ടയം
നല്‍കുന്നതിലെ
തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടയം
നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്നും ആയത്
എന്നത്തേക്ക് നല്കാൻ
സാധിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച ഫയലുകളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കുടിയേറ്റ ഭൂമിയ്ക്ക്
പട്ടയം
2983.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജോയിന്റ്
വെരിഫിക്കേഷന് കഴിഞ്ഞ
, കൈവശ രേഖയുള്ള
കുടിയേറ്റ
ഭൂമിയുള്ളവര്‍ക്ക്
പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(ബി)
1977
ജനുവരി 1-ന് മുന്‍പ്
കുടിയേറിയവര്‍ക്ക്
പട്ടയം നല്‍കണമെന്ന്
കോടതി വിധിയുണ്ടോ ;
(സി)
തിരുവനന്തപുരം
ജില്ലയില്‍
ഇത്തരത്തിലുള്ള എത്ര
അപേക്ഷകള്‍ നിലവില്‍
ഉണ്ട് ; ഇവര്‍ക്ക്
പട്ടയ വിതരണത്തിനുള്ള
നടപടികള്‍ ഉടന്‍
സ്വീകരിക്കുമോ ?
കടുത്തുരുത്തി നിയോജക
മണ്ഡലത്തിലെ പ്രകൃതി
ക്ഷോഭം
2984.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014
മെയ് മാസം
കടുത്തുരുത്തി നിയോജക
മണ്ഡലത്തിലെ വിവിധ
ഗ്രാമപഞ്ചായത്തുകളിലുണ്ടായ
പ്രകൃതി ക്ഷോഭത്തില്‍
നഷ്ടം സംഭവിച്ചവര്‍ക്ക്
നഷ്ട പരിഹാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആര്‍ക്കൊക്കെയാണ്; എത്ര
രൂപ നഷ്ട പരിഹാരം
നല്കി; ഇല്ലായെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(ബി)
കൃഷി
നാശം സംഭവിച്ചവര്‍ക്ക്
കൃഷി വകുപ്പു മുഖേന
എത്ര രൂപ
നഷ്ടപരിഹാരമായി
തിട്ടപ്പെടുത്തിയിട്ടുണ്ട്;
ഇതു സംബന്ധിച്ച്
ക്യാബിനറ്റ് തീരുമാനം
ഉണ്ടായിട്ടുണ്ടോ;
(സി)
മീനച്ചല്‍
വൈക്കം താലൂക്കുകളിലെ
നഷ്ടപരിഹാരമായി
സര്‍ക്കാര്‍
കണക്കാക്കിയിരിക്കുന്നത്
എത്ര രൂപയാണ്?
നി.കെ.ഭൂമി,
എനിമീസ് പ്രോപ്പര്‍ട്ടി
എന്നീ ഇനത്തിലുള്ള ഭൂമി
2985.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ നെടിയിരുപ്പ്
വില്ലേജില്‍
നി.കെ.ഭൂമി, എനിമീസ്
പ്രോപ്പര്‍ട്ടി എന്നീ
ഇനത്തില്‍ എത്ര
ഭൂമിയുണ്ടെന്നും അവ
ഏതെല്ലാമാണെന്നും
വിശദമാക്കുമോ;
(ബി)
ഇവിടങ്ങളില്‍
എന്തെങ്കിലും ഖനന
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ എന്ന്
പരിശാധന നടത്തുമോ?
ഭവന
നിർമ്മാണത്തിനായി അനുവദിച്ച
ഭൂമി
2986.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പേര്ക്ക്ഭവന
നിർമ്മാണത്തിനായി ഭൂമി
അനുവദിച്ച്
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ;
(ബി)
ഇതില്‍
എസ്.സി - എസ്.ടി
വിഭാഗത്തില്‍പ്പെട്ട
എത്ര പേര്‍ക്ക് ഭൂമി
നല്‍കിയിട്ടുണ്ട്?
ഓള്
കേരളാ ലാന്റ്
സര്വ്വേയേഴ്സ്
അസോസിയേഷന്
2987.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓള്
കേരളാ ലാന്റ്
സര്വ്വേയേഴ്സ്
അസോസിയേഷന്
എന്തെങ്കിലും നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അവരുടെ നിവേദനത്തില്‍
എന്തെല്ലാം
ആവശ്യങ്ങളാണ്
ഉന്നയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആവശ്യങ്ങളിന്മേല്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഭൂമി
പതിച്ചു നല്കല് ചട്ടം
2988.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.ശ്രീരാമകൃഷ്ണന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
ഭൂമി പതിച്ചു നല്കല്
ചട്ടങ്ങളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
ഇതിനായി പുറപ്പെടുവിച്ച
വിജ്ഞാപനം പിന്നീട്
പിന്വലിക്കുകയുണ്ടായോ;
(ബി)
പ്രസ്തുത
മാറ്റം വരുത്തുവാനിടയായ
സാഹചര്യം
എന്തായിരുന്നു; ഇതിനു
മുമ്പായി എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ലാന്റ്
അസൈന്മെന്റ് റൂള്‍സിലെ
നിര്‍ദ്ദിഷ്ട ഭേദഗതി,
2005 വരെയുള്ള മുഴുവന്‍
കയ്യേറ്റങ്ങള്‍ക്കും
നിയമസാധുത
നല്കുന്നതായിരുന്നുവോ;
പതിച്ചു നല്കുന്ന ഭൂമി
25 വര്‍ഷം കഴിഞ്ഞേ
കൈമാറാവൂ എന്ന
വ്യവസ്ഥയിൽ മാറ്റം
വരുത്തിയിട്ടുണ്ടോ;
(ഡി)
കയ്യേറ്റം
നടത്തി കൈവശംവച്ച്
വരുന്ന സര്‍ക്കാര്‍
ഭൂമിയിന്മേല് പ്രസ്തുത
ഭേദഗതി പ്രകാരം,
അര്‍ഹതയുള്ളവരുടെ
കണക്കുകള്‍
ശേഖരിച്ചിരുന്നുവോ;
പ്രസ്തുത ഭൂമി മൊത്തം
എത്ര ഏക്കര്‍ ആണ്;
വിശദാംശങ്ങള്‍ നല്‍കുമോ?
ഭൂമി
കൈമാറ്റം
2989.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വളപട്ടണം വില്ലേജിലെ
റീസര്‍വ്വേ 33/1- ല്‍
പ്പെട്ട 1.51 ഏക്കര്‍
ഭൂമി സി.എച്ച്.
മുഹമ്മദ്കോയ സ്മാരക
ഗവ.ഹയര്‍ സെക്കണ്ടറി
സ്കൂള്‍, വളപട്ടണം-
ത്തിന്, ഭൂമി കൈമാറ്റ
വ്യവസ്ഥ പ്രകാരം
കൈമാറുന്നതിനായി
നല്‍കിയിരുന്ന
അപേക്ഷയില്‍ റവന്യൂ
വകുപ്പിലുള്ള
38710/എല്‍2/റവ.
നമ്പര്‍ ഫയലില്‍ അന്തിമ
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ കോഴിക്കോട്
കളക്ടറേറ്റില്‍
നിലവിലുള്ള എല്‍
1/2014/36280/11
നമ്പര്‍ ഫയൽ പ്രകാരം
ഭൂമി കൈമാറ്റ ശുപാര്‍ശ
സര്‍ക്കാരിലേക്ക്
ലഭിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
വിഷയത്തില്‍ തലശ്ശേരി
സബ്കളക്ടര്‍ ഓഫീസില്‍
നിലവിലുള്ള സി/11554/14
നമ്പര്‍ ഫയലില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ ;
(ഡി)
ഈ
വിഷയത്തില്‍
പെര്‍മിസീവ്
സാങ്ഷനെങ്കിലും
അടിയന്തിരമായി
ലഭ്യമാക്കുമോ ?
ഭൂമി
മണ്ണിട്ട് നികത്തിയത്
സംബന്ധിച്ച പരാതി
2990.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവല്ല
താലൂക്കില്‍ കാവുംഭാഗം
വില്ലേജില്‍
ഇടിഞ്ഞില്ലം ഭാഗത്ത്
റവന്യൂ രേഖകളില്‍ നിലം
എന്ന്
രേഖപ്പെടുത്തിയിട്ടുള്ള
10 ഏക്കറോളം ഭൂമി
മണ്ണിട്ട് നികത്തിയത്
സംബന്ധിച്ച്
നല്‍കിയിട്ടുള്ള
പരാതിയില്‍ എന്ത്
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കുമോ?
ഭൂമി
പോക്കുവരവു
ചെയ്യുന്നതിനുള്ള
കാലതാമസം
2991.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
താലൂക്ക് ഓഫീസിന്റെ
പരിധിയിലുള്ള
പ്രദേശങ്ങളില്‍ ഭൂമി
പോക്കുവരവു ചെയ്തി
കിട്ടുന്നതിനുള്ള
അപേക്ഷകളില്‍ തീരുമാനം
എടുക്കുന്നതിന്
വളരെയേറെ കാലതാമസ്സം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വളരെക്കാലമായി
ഇത്തരത്തില്‍
പരാതികളുണ്ടായിട്ടും
ഇത്
പരിഹരിയ്ക്കപ്പെടാത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂമി
പോക്കുവരവു ചെയ്തു
കിട്ടുന്നതിനായി
നിലവില്‍ എത്ര
അപേക്ഷകളുണ്ടെന്നും ഇവ
പരിഗണനക്കെത്തിയിട്ട്
എത്ര നാളുകളായെന്നും
വിശദമാക്കാമോ;
(ഡി)
കഴിഞ്ഞ
ഒരു വര്‍ഷക്കാലയളവില്‍
പരാതികള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പുതിയ
താലൂക്കുകളിലെ തസ്തികകളും
പശ്ചാത്തല സൗകര്യങ്ങളും
2992.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പുതുതായി എത്ര
താലൂക്കുകള്‍
അനുവദിച്ചുവെന്നും അവ
ഏതെല്ലാമാണെന്നും
വിശദമാക്കുമോ ;
(ബി)
ഇവിടെ
ഏതെല്ലാം തസ്തികകള്‍
അനുവദിച്ചു ; ഇനി
ഏതെല്ലാം തസ്തികകള്‍
സൃഷ്ടിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടെന്നും
വിശദമാക്കുമോ ;
(സി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
കൊണ്ടോട്ടി അടക്കമുള്ള
താലൂക്കുകള്‍ക്ക് മിനി
സിവില്‍ സ്റ്റേഷന്
പണിയുന്നതിന് നടപടികള്‍
സ്വീകരിക്കുമോ ;
(ഡി)
കൊണ്ടോട്ടി
താലൂക്കില്‍ നിലവില്‍
എത്ര സര്‍വ്വെ
സ്റ്റാഫുകള്‍
ഉണ്ടെന്നും
പ്രവര്‍ത്തനബാഹുല്യം
കണക്കിലെടുത്ത്
കൂടുതല്‍ സ്റ്റാഫിനെ
നിയമിക്കുമോയെന്നും
വ്യക്തമാക്കുമോ ?
മാലോം
കുണ്ടുപ്പള്ളി-പടയംങ്കല്ലിലെ
അനധികൃത ക്വാറിയും
ക്രഷറും
2993.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ ബളാല്‍
പഞ്ചായത്തില്‍
ഇ.എഫ്.എല്‍. നോട്ടിഫൈഡ്
മേഖലയുടെയും റിസര്‍വ്ഡ്
വനമേഖലയുടെയും സമീപ
പ്രദേശമായ മാലോം
കുണ്ടുപ്പള്ളി-പടയംങ്കല്ലില്
അനധികൃത ക്വാറിയും
ക്രഷറും പ്രവര്‍ത്തന
സജ്ജമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ചൈത്രവാഹിനി
പുഴയുടെ കൈവഴി
പ്രദേശവും ആനത്താരയുള്ള
പ്രദേശവുമായ ഇവിടെ
ക്വാറിയും ക്രഷറും
യാഥാര്‍ത്ഥ്യമായാല്‍
ഗൗരവമായ പാരിസ്ഥിതിക
ആഘാതം ഉണ്ടാകുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രദേശം ജില്ലാ
കളക്ടര്‍ തുടങ്ങിയ
അധികാരികള്‍
സന്ദര്‍ശിച്ച് പ്രസ്തുത
വിഷയത്തിന്മേല്
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
ക്വാറി
യൂണിറ്റുകള്‍ക്ക്
പ്രവര്‍ത്തനാനുമതി
2994.
ശ്രീ.രാജു
എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.കെ.ജയചന്ദ്രന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
ല്‍ റവന്യൂ വകുപ്പ്
പ്രവര്‍ത്തനാനുമതി
നല്കിയ ക്വാറി
യൂണിറ്റുകള്‍
നിയമവ്യവസ്ഥകള്‍
പാലിച്ചിട്ടുളളവയാണോ ;
വ്യക്തമാക്കുമോ;
(ബി)
അനധികൃതമായും
സര്‍ക്കാര്‍ ഭൂമി
കയ്യേറിയും സംസ്ഥാനത്ത്
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നതായി
അറിയാമോ; ഇത്തരം
കേസുകളില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ദുരന്ത
നിവാരണ സംവിധാനങ്ങള്‍
2995.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദുരന്ത
നിവാരണത്തിനായി റവന്യൂ
വകുപ്പ് സ്വീകരിച്ച്
വരുന്ന നടപടികള്‍
ഏതെല്ലാമാണ്;
(ബി)
അടിയന്തിര
ഘട്ടങ്ങളില്‍ വിവിധ
വകുപ്പുകളുടെ
ഏകോപനത്തിന് ഏതെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ?
റവന്യൂ
ലാന്റ് ഇന്‍ഫര്‍മേഷന്‍
സിസ്റ്റം
2996.
ശ്രീ.ബെന്നി
ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
ലാന്റ് ഇന്‍ഫര്‍മേഷന്‍
സിസ്റ്റം നടപ്പാക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വെളിയം
വില്ലേജ് ആഫീസിന് കെട്ടിടം
2997.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്കില്‍പ്പെട്ട
വെളിയം വില്ലേജ്
ആഫീസിന്റെ നിലവിലെ
കെട്ടിടത്തിന് എത്ര
വര്‍ഷത്തെ പഴക്കമുണ്ട്;
(ബി)
പ്രസ്തുത
ആഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കിയ
എസ്റ്റിമേറ്റില്‍
റവന്യൂ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിട നിര്‍മ്മാണം
സ്മാര്‍ട്ട് വില്ലേജ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
റവന്യൂ
രേഖകളുടെ കമ്പ്യൂട്ടര്‍
വല്‍ക്കരണം
2998.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
രേഖകളുടെ കമ്പ്യൂട്ടര്‍
വല്‍ക്കരണ നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ ;
(ബി)
കേരളത്തിലെ
എത്ര ശതമാനം റവന്യൂ
ഓഫീസുകളില്‍
കമ്പ്യൂട്ടര്‍വല്‍ക്കരണം
പൂര്‍ത്തിയായെന്നും
സര്‍ട്ടിഫിക്കറ്റുകള്‍
അടക്കം എല്ലാ രേഖകളും
കമ്പ്യൂട്ടര്‍ വഴി
നല്‍കുന്നുവെന്നും
പറയാമോ ;
(സി)
എപ്പോഴേയ്ക്ക്
ബന്ധപ്പെട്ട രേഖകള്‍
പൂര്‍ണ്ണമായും
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ ?
കായല്‍
കയ്യേറ്റം
2999.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപകമായി കായല്‍
കയ്യേറ്റം നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിവിധ
ജില്ലകളിലായി
ജലസ്രോതസ്സുകളില്‍
നടക്കുന്ന ഇത്തരം
കയ്യേറ്റങ്ങള്‍
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഉളളടക്കം
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കായല്‍ കയ്യേറ്റം
സംബന്ധിച്ച് കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
കയ്യേറിയ
കായല്‍ പ്രദേശങ്ങള്‍
തിരിച്ചു
പിടിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
ഇതിന്റെ ഭാഗമായി
കയ്യേറിയ എത്ര
പ്രദേശങ്ങള്‍ തിരിച്ചു
പിടിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാനത്താകെയുളള
കായല്‍
കയ്യേറ്റത്തിന്റെ അളവ്
എത്ര വരുമെന്നാണ്
കണക്കാക്കിയിട്ടുളളത്;
വിശദമാക്കുമോ?
റവന്യൂ
വകുപ്പിലെ
കമ്പ്യൂട്ടര്‍വത്ക്കരണം
3000.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വകുപ്പിന്റെ
എല്ലാ സേവനങ്ങളും
പൂര്‍ണ്ണമായി
കമ്പ്യൂട്ടര്വത്ക്കരിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
ഇല്ലെങ്കില്‍
പൂര്‍ണ്ണമായി
കമ്പ്യൂട്ടര്‍വത്ക്കരണം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
റവന്യു
സംബന്ധമായ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
കര്‍മ്മ പദ്ധതി
3001.
ശ്രീ.പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യു
സംബന്ധമായ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
സുഗമമാക്കുന്നതിനും
കര്‍മ്മ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതിയിലൂടെ
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
റവന്യൂ
കുടിശ്ശിക
പിരിച്ചെടുക്കുന്നതിനുള്ള
നടപടികള്‍
3002.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
രാജധാനി ഹോട്ടല്‍
സമുച്ചയം ഉടമയും
തിരുവനന്തപുരം
കിഴക്കേകോട്ട 'സംതൃപ്തി
' യില്‍ താമസക്കാരനുമായ
ഡോ. ബിജുരമേഷിന്
റവന്യൂവകുപ്പില്‍ എത്ര
സ്റ്റേ നിലവിലുണ്ട്; ഇവ
ഏതെല്ലാമാണെന്ന്
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ടിയാന്
റവന്യൂ കുടിശ്ശിക എത്ര
തുകയുണ്ട് ; പ്രസ്തുത
തുക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമായിരുന്നു ;
(സി)
തിരുവനന്തപുരം
ശ്രീ പദ്മനാഭക്ഷേത്രം
വക സ്വത്തുകള്‍
കൈയ്യേറിയതുമായി
ബന്ധപ്പെട്ട് പരാതികള്‍
റവന്യൂ വകുപ്പില്‍
നിലവിലുണ്ടോ; എങ്കില്‍
പരാതിക്കാര്‍
ആരൊക്കെയാണെന്നും പരാതി
സംബന്ധിച്ച വിവരങ്ങളും
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പരാതികള്‍
പരിഹരിക്കുന്നതിലേയ്ക്കായി
റവന്യൂ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ലാന്റ്
അക്വിസേഷന്‍ ആക്ട്
പ്രകാരം ഭൂമി ഏറ്റെടുക്കൽ
3003.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ലാന്റ് അക്വിസേഷന്‍
ആക്ട് പ്രകാരം പൊതു
ആവശ്യങ്ങള്‍ക്ക് ഭൂമി
ഏറ്റെടുക്കുന്നതിനു
തടസ്സങ്ങള്‍ ഉണ്ടോ;
എങ്കിൽ ആയത്
എന്താണെന്ന്
വിശദീകരിക്കുമോ;
(ബി)
എന്നുമുതലാണ്
ഭൂമി
ഏറ്റെടുക്കുന്നതിനു
തടസ്സങ്ങള്‍
ഉണ്ടായതെന്നും ആയത്
ഒഴിവാക്കുവാന്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
കൊല്ലം
ജില്ലയിലെ
പള്ളിക്കമണ്ണടി
പാലത്തിന്റെ അപ്രോച്ച്
റോഡ് നിര്‍മ്മാണത്തിന്
ഭൂമി ഏറ്റെടുക്കല്‍
നടപടി ആരംഭിച്ചത്
എന്നാണ്; പ്രസ്തുത ഭൂമി
ഏറ്റെടുത്ത്
നല്കുവാനുണ്ടായ
തടസ്സങ്ങള്‍
എന്തായിരുന്നു; നിലവിലെ
അവസ്ഥ എന്താണ്;
വ്യക്തമാക്കുമോ;
(ഡി)
നിലവിലുള്ള
നിയമങ്ങള്‍ അനുസരിച്ച്
ഭൂമി എന്നത്തേക്ക്
ഏറ്റെടുത്ത്
നല്കുവാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ലാന്റ്
ട്രിബ്യൂണലുകള്‍
3004.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെട്ടിക്കിടക്കുന്ന
പട്ടയം അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
നിലവിലുളള ലാന്റ്
ട്രിബ്യൂണലുകള്‍
വിഭജിച്ച്
ഉത്തരവായിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത ഉത്തരവ്
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ;ഇതിന്
ആവശ്യമായ ജീവനക്കാരെ
അനുവദിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത ഉത്തരവ്
നടപ്പിലാക്കി എന്ന്
പട്ടയവിതരണം
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഉദ്യോഗസ്ഥതലത്തില്‍
ഇതു സംബന്ധിച്ച യോഗം
വിളിച്ചു
ചേര്‍ത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
ഭൂമി ഏറ്റെടുക്കല്‍
3005.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
സ്ഥലമേറ്റെടുക്കുന്നതു
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ; ഏതെല്ലാം
പദ്ധതികള്‍ക്കാണ് ഭൂമി
ഏറ്റെടുക്കുന്നത്; എത്ര
അളവില്‍ ഭൂമി
ഏറ്റെടുക്കേണ്ടിവരും;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ഏറ്റെടുക്കുന്ന
ഭൂമിക്ക് വില
നല്‍കുന്നതിന് എന്തു
തുക വേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ആയതിനു
വകയിരുത്തപ്പെട്ട തുക
എത്ര;
(സി)
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി
ഭൂമി ഏറ്റെടുത്ത
വകയില്‍ ഭൂവുടമകള്‍ക്ക്
ഇനിയും പണം
നല്കാനുണ്ടോ; ഇതിന്
എന്തു തുക വേണ്ടിവരും;
വിശദാംശം ലഭ്യമാക്കുമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ
പട്ടയം
3006.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
നിന്നും പട്ടയം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകളില്‍ ഏത്
വര്‍ഷം വരെയുളളവ
തീര്‍പ്പാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഓരോ
പഞ്ചായത്തിലും ഇനി
തീര്‍പ്പാക്കാനുളള
അപേക്ഷകളെ സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(സി)
പട്ടയവിതരണത്തിലെ
കാലതാമസം
ഒഴിവാക്കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
മുതലമട
പഞ്ചായത്തിലെ ഹിയറിംഗ്
കഴിഞ്ഞ എത്ര പ്രസ്തുത
അപേക്ഷകളാണ്
തീര്‍പ്പാക്കാനുളളത്;
ആയത് എന്ന്
ലഭ്യമാക്കുവാൻ
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പുതുതായ
ആരംഭിച്ച താലൂക്കുകള്‍
3007.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുതായി
എത്ര താലൂക്കുകള്‍
ആരംഭിക്കുമെന്നാണ് ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
നാളിതുവരെ എത്ര
താലൂക്ക് ഓഫീസുകള്‍
ആരംഭിച്ചെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
പുതുതായി എത്ര
തസ്തികകള്‍
സൃഷ്ടിച്ചെന്നും
ഏതൊക്കെ തസ്തികകളാണ്
സൃഷ്ടിച്ചതെന്നും
വിശദമാക്കാമോ?
കോട്ടയം
ജില്ലയിലെ റവന്യൂ
അദാലത്ത്
3008.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ ഓരോ
താലൂക്കുകളിലും റവന്യൂ
അദാലത്ത് വഴി എത്ര
പരാതികള്‍ പരിഹരിച്ചു
എന്ന് വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
റവന്യൂ അദാലത്തുകള്‍
നടത്തിയെന്ന്
വിശദമാക്കുമോ;
(സി)
തുടര്‍ന്നുളള
റവന്യൂ അദാലത്തുകൾ
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ആലപ്പുഴ
ജില്ലയില്‍ അനുവദിച്ച
റോഡുകള്‍
3009.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ആലപ്പുഴ ജില്ലയില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച റോഡുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
പ്രവൃത്തി
പൂര്‍ത്തീകരിച്ച
റോഡുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രവൃത്തി
പൂര്‍ത്തീകരിക്കാത്ത
റോഡുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
റോഡുകളുടെ നിര്‍മ്മാണ
പ്രവ൪ത്തികള്ക്ക്
കിലോമീറ്ററിന് എന്തു
തുകയാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
തുക
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
മഴയിലും
വെള്ളപ്പൊക്കത്തിലും തകര്‍ന്ന
വീടുകള്‍
3010.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
വര്‍ഷത്തില്‍
പലതവണയുണ്ടായ
കനത്തമഴയിലും
വെള്ളപ്പൊക്കത്തിലും
വാമനപുരം
നിയോജകമണ്ഡലത്തിലെ എത്ര
വീടുകള്‍ പൂര്‍ണമായും
എത്ര വീടുകള്‍
ഭാഗികമായും
തകര്‍ന്നിട്ടുണ്ട്;
എത്ര രൂപയുടെ കൃഷിനാശം
സംഭവിച്ചിട്ടുണ്ട്
എന്നീ കണക്കുകള്‍
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
നാശനഷ്ടം സംഭവിച്ച
എത്രപേര്‍ക്ക്
നഷ്ടപരിഹാരം നല്കി;
ഓരോരുത്തര്‍ക്കും
നല്കിയ നഷ്ടപരിഹാരത്തുക
എത്രയാണെന്നുമുള്ള
വിശദവിവരങ്ങള്‍
നല്‍കുമോ?
ട്രെഷര്‍
ടോവ് ആക്ട്
3011.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രെഷര്‍ ടോവ് ആക്ട്
പ്രകാരം ഈ
സര്‍ക്കാരിന്റെ കാലത്ത്
ലഭ്യമായ വസ്തു വകകളെ
സംബന്ധിച്ചുള്ള
വിവരങ്ങളുടെ ക്രോഡീകരണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആക്ട് പ്രകാരമുള്ള
വസ്തുക്കളുടെ അടിസ്ഥാന
മൂല്യം
പരിഷ്ക്കരിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇത്തരത്തില്‍
ലഭിക്കുന്ന വസ്തുക്കള്‍
ഏറ്റെടുക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടി ക്രമങ്ങള്‍
വിശദമാക്കുമോ?
അങ്കമാലി
മിനി സിവില്‍ സ്റ്റേഷന്റെ
പ്രവര്‍ത്തനം
3012.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തില്‍ പണി
പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന
അങ്കമാലി മിനി സിവില്‍
സ്റ്റേഷനിലേക്ക്
സര്‍ക്കാര്‍ ഓഫീസുകള്‍
മാറ്റി പ്രവര്‍ത്തനം
ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
ഏതെല്ലാം
ഓഫീസുകളാണ് മിനി
സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റുന്നതിനായി
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭൂമിക്ക്
പട്ടയം നല്കാന് നടപടി
3013.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തളിപ്പറമ്പ്
താലൂക്ക് പെരിങ്ങോം
വില്ലേജിലെ
കുപ്പോള്‍-ചിറ്റടി
കോളനിയില്‍ പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട 8
പേര് ഉള്‍പ്പെടെയുള്ള
പത്ത് പേര് കഴിഞ്ഞ 40
വര്‍ഷത്തിലേറെയായി
കൈവശം വച്ച് വീട് വച്ച്
താമസിച്ചുവരുന്ന
ഭൂമിക്ക് പട്ടയം
നല്കാന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
നദികളിലെ
സാന്‍ഡ് ഓഡിറ്റിംഗ്
3014.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റിവര്‍
ബാങ്ക് അറ്റലസും
സാന്‍ഡ് ഓഡിറ്റിംഗും
എത്ര നദികളില്‍
നടന്നിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ ഇതിനു
മേല്‍നോട്ടം
വഹിച്ചതാരാണ്;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഏതെല്ലാം
പുഴകളിലാണ്
റിവര്‍ബാങ്ക് അറ്റലസും
സാന്‍ഡ് ഓഡിറ്റിംഗും
പൂര്‍ത്തിയാക്കിയിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(സി)
ചന്ദ്രഗിരിപ്പുഴയില്‍
എത്ര അനധികൃത കടവുകള്‍
ഉണ്ട്; പ്രസ്തുത
കടവുകളിലെല്ലാം സാന്‍ഡ്
ഓഡിറ്റിംഗ് സര്‍വ്വേ
നടന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണമെന്താണ്?
അങ്കമാലി
താലൂക്ക് രൂപീകരണം
3015.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ആലുവ,
പറവൂര്‍, കുന്നത്തുനാട്
താലൂക്കുകളുടെ
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആലുവ
താലൂക്കിന്റെ പരിധിയിലെ
16 വില്ലേജ്
ആഫീസുകളില്‍ 9 എണ്ണവും
അങ്കമാലി
മണ്ഡലത്തിലായതിനാലും
ജില്ലയുടെ
വടക്കേയറ്റത്തെ
മലയോരപഞ്ചായത്തുകളിലെ
ജനങ്ങള്‍ക്ക് ആലുവ
താലൂക്കില്‍ എത്തുന്നത്
ദുഷ്കരമായതിനാലും
അങ്കമാലി ആസ്ഥാനമായി
പുതിയ താലൂക്ക്
രൂപീകരിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
താലൂക്ക്
രൂപീകരിക്കുന്നതിനുള്ള
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(സി)
താലൂക്ക്
രൂപീകരിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
കയ്യംതടം
കോളനിയിലെ
കുടുംബങ്ങള്‍ക്ക് പട്ടയം
3016.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പട്ടുവം
ഗ്രാമപഞ്ചായത്തിലെ
കയ്യംതടത്ത് രാജീവ്
ദശലക്ഷം കോളനിയില്‍
എത്ര കുടുംബങ്ങള്‍
താമസിക്കുന്നുണ്ട്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
പട്ടയം
ലഭിക്കാത്തതിനാല്‍
അവര്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
റേഷന്‍ കാര്‍ഡ്,
കുടിവെള്ളം
എന്നിവയ്ക്ക്
അപേക്ഷിക്കുന്നതിനും
വീട്
പുതുക്കിപ്പണിയുന്നതിനും
സാധിക്കാത്തതിനാൽ
അവര്‍ക്ക് പട്ടയം
നല്‍കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ചടയമംഗലം
മണ്ഡലത്തിലെ പട്ടയ വിതരണം
3017.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം റവന്യൂ വകുപ്പു
മുഖേന ചടയമംഗലം
മണ്ഡലത്തില്‍ എത്ര
പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
എത്രയാളുകള്‍ക്ക് ഭൂമി
നല്കിയിട്ടുണ്ടെന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കൊങ്ങാട്
മണ്ഡലത്തില്‍ ഭൂമി
നല്കിയവര്
3018.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിത
കേരളം പദ്ധതി പ്രകാരം
കൊങ്ങാട്
മണ്ഡലത്തില്‍പ്പെട്ട
എത്ര പേര്‍ക്ക് ഭൂമി
നല്കി എന്നുള്ള വിവരം
നല്‍കുമോ; വിശദാംശം
നല്‍കുമോ;
(ബി)
ഇതില്‍
എസ്.സി, എസ്.ടി
വിഭാഗങ്ങളില്‍പ്പെടുന്നവരുടെ
വിശദാംശം നല്‍കുമോ?
മുസിരിസ്
പൈതൃകപദ്ധതിയുടെ ഭാഗമായ
പോലീസ് മ്യൂസിയത്തിന്
ഭൂമി ഏറ്റെടുക്കുന്നതിന്
സ്വീകരിച്ച നടപടി
3019.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുസിരിസ്
പൈതൃകപദ്ധതിയുടെ ഭാഗമായ
നിര്‍ദ്ദിഷ്ട പോലീസ്
മ്യൂസിയത്തിനായി
കണ്ടെത്തിയ ഭൂമി
ഏറ്റെടുക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ ;
(ബി)
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ ;
നിര്‍ദ്ദിഷ്ട പോലീസ്
മ്യൂസിയം എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
അറിയാമോ ?
ഭൂനികുതി
സ്വീകരിക്കാത്തത്
3020.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ചില
പ്രദേശങ്ങളില്‍
ഭൂനികുതി
സ്വീകരിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതൊക്കെ
വില്ലേജ്
പരിധിയില്‍പ്പെടുന്ന
പ്രദേശങ്ങളിലാണ് നികുതി
സ്വീകരിക്കാത്തത്;
ഇതിനുള്ള കാരണം
വ്യക്തമാക്കുമോ; ആയത്
പരിഹരിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
വരള്‍ച്ച
ദുരിതാശ്വാസത്തിനായി
അനുവദിച്ച തുക
3021.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014,
2015 എന്നീ
വര്‍ഷങ്ങളില്‍ കൊല്ലം
ജില്ലയില്‍ വരള്‍ച്ച
ദുരിതാശ്വാസത്തിനായി
എത്ര തുക നല്‍കിയെന്ന്
വിശദമാക്കുമോ;
(ബി)
വിതരണം
ചെയ്ത തുകയുടെ
വിശദവിവരം ജില്ല
തിരിച്ച് നല്‍കുമോ;
(സി)
തുക അനുവദിക്കാത്ത
ജില്ലകളുണ്ടെങ്കില്
അതിനുള്ള
കാരണമെന്താണെന്ന്
വിശദമാക്കുമോ?
പാലക്കാട്
ജില്ലയിലെ റവന്യൂ
റിക്കവറി നടപടി
3022.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
30.11.2015
ന് അവസാനിച്ച
കാലയളവില്‍ സ്റ്റേ
ഉള്‍പ്പെടെ റവന്യൂ
റിക്കവറി ഇനത്തില്‍
എത്ര രൂപയാണ് പാലക്കാട്
ജില്ലയില്‍ നിന്നും
പിരിച്ചെടുക്കുവാനുളളത്;
(ബി)
ഇതില്‍
എത്ര രൂപയ്ക്കുളള
സ്റ്റേ
അനുവദിച്ചിട്ടുണ്ട്;
ഗവണ്മെന്റ് സ്റ്റേ,
കോടതി നല്കിയ സ്റ്റേ,
മറ്റ് അധികാര സ്ഥാപനം
നല്കിയ സ്റ്റേ എന്നിവ
പ്രത്യേകം
അറിയിക്കാമോ;
(സി)
ബാങ്കിലേക്ക്
ഇൗടു നല്‍കാതെയും
വിദ്യാഭ്യാസ വായ്പ
എടുത്തവരും കാര്‍ഷിക
വായ്പ എടുത്തവരും
കുടിയിരുപ്പ് അല്ലാതെ
മറ്റു സ്ഥാവരജംഗമ
സ്വത്തുക്കള്‍
ഇല്ലാത്തവരുമായ
കുടിശ്ശികക്കാരില്‍
നിന്നും എങ്ങിനെയാണ്
തുക
പിരിച്ചെടുക്കുന്നത്;
(ഡി)
ഇത്തരം
കേസുകള്‍ എത്രയുണ്ട്;
ഇവ പരിശോധിച്ച് റവന്യൂ
റിക്കവറി നടപടി
നിര്‍ത്തിവയ്ക്കുന്നതിനോ
അല്ലെങ്കില്‍ തിരികെ
അയയ്ക്കുന്നതിനോ നടപടി
സ്വീകരിക്കുമോ?
പെരിങ്ങോം
വില്ലേജിലെ മിച്ചഭൂമി
3023.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തളിപ്പറമ്പ്
താലൂക്കില്‍ പെരിങ്ങോം
വില്ലേജില്‍ ശ്രീ.
കെ.യു. ജോണില്‍ നിന്നും
RS No. 85ല്‍
ഏറ്റെടുത്ത മിച്ചഭൂമി
എത്ര പേര്‍ക്ക്
അനുവദിച്ചിട്ടുണ്ടെന്നും
അവരില്‍ എത്ര പേര്‍ക്ക്
ഭൂമി അളന്ന്
തിട്ടപ്പെടുത്തി
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കാമോ;
(ബി)
ഭൂമി
അളന്ന് തിട്ടപ്പെടുത്തി
നല്‍കുന്നത് പ്ലോട്ട്
നമ്പര്‍ ക്രമത്തിലാണോ;
(സി)
പ്ലോട്ട്
നമ്പര്‍
ക്രമത്തിലല്ലാതെ
ആര്‍ക്കൊക്കെ ഭൂമി
അളന്ന്
നല്‍കിയിട്ടുണ്ടെന്നും
ആയതിനുള്ള കാരണം
എന്താണെന്നും
വിശദമാക്കാമോ;
(ഡി)
അനുവദിച്ചു
കിട്ടിയ മുഴുവന്‍
പേര്‍ക്കും ഭൂമി അളന്ന്
തിട്ടപ്പെടുത്തിക്കൊടുക്കാന്‍
സമയബന്ധിത നടപടികള്‍
സ്വീകരിക്കുമോ?
മൂന്നാറിലെ
ഭൂമി കയ്യേറ്റങ്ങള്‍
3024.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാറിലെ
ഭൂമി കയ്യേറ്റങ്ങള്‍
സംബന്ധിച്ച് നിലവിലുള്ള
കേസുകള്‍ ഏതെല്ലാമാണ്;
ഏതെല്ലാം കേസുകളില്‍
ഹൈക്കോടതിയില്‍ നിന്നും
വിധി പ്രസ്താവം
ഉണ്ടായിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേസുകളില്‍
ഏതിലെല്ലാമാണ്
സര്‍ക്കാര്‍ ഭാഗം
പരാജയപ്പെട്ടുപോയിരിക്കുന്നത്;
പരാജയപ്പെട്ട
കേസുകളില്‍
സര്‍ക്കാര്‍ അപ്പീല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
അപ്പീല്‍ പോകാതിരുന്നത്
ഏതെല്ലാം കേസുകളിലാണ്?
നെല്‍വയല്‍
സംരക്ഷണ നിയമപ്രകാരം സ്ഥലം
നികത്തുന്നതിന് അനുമതി
3025.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെല്‍വയല്‍
സംരക്ഷണ നിയമപ്രകാരം
ഏതെല്ലാം
ആവശ്യങ്ങള്‍ക്ക് എത്ര
സെന്റ് സ്ഥലം
നികത്തുന്നതിന്
അനുവാദമുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പത്ത്
സെന്റില്‍ താഴെ
നെല്‍വയല്‍ വാങ്ങി
ആരാധനാലയങ്ങള്‍
പണിതിരിക്കുന്ന
ഭൂമിയുടെ തരംതിരിവ്
തടസ്സം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഭൂമിയുടെ തരംതിരിവിനും
കെട്ടിട നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കൊച്ചിയിലെ
അനധികൃത ഭൂമികയ്യേറ്റം
3026.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൈവശം
വച്ചു വരുന്നതായ ഭൂമി
പതിച്ചു
കിട്ടുന്നതിനായി 2015
ജൂണ്‍ ഒന്നിനു മുന്‍പ്
വരെ എത്രപേര്‍ കൊച്ചി
താലൂക്ക് ഓഫീസില്‍
അപേക്ഷ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊച്ചി
താലൂക്ക് ഓഫീസിന്റെ
പരിധിയില്‍ സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള ഭൂമി
അനധികൃതമായി കൈവശം
വച്ചുവരുന്നവര്
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ?
കേരളത്തിലെ
ഭൂരഹിതര്‍
3027.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിച്ച
ഭൂമിയ്ക്കായി അപേക്ഷ
നല്‍കിയിട്ടുള്ള എത്ര
ഭൂരഹിതരാണ് ഓരോ
ജില്ലയിലുമുള്ളത്;വ്യക്തമാക്കുമോ;
(ബി)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയില്‍
അപേക്ഷ നല്കിയ എത്ര
പേര്‍ക്ക് ഇനിയും ഭൂമി
നല്കുവാനുണ്ട്;വ്യക്തമാക്കുമോ;
(സി)
കൈവശ
ഭൂമിയ്ക്ക് പട്ടയം
നല്കുവാനുള്ള എത്ര
അപേക്ഷകളാണ് ഓരോ
ജില്ലയിലുമുള്ളത്;വ്യക്തമാക്കുമോ?
കാസര്‍കോട്
ജില്ലയില്‍ ഭൂമി
പതിച്ചുനല്‍കാനുള്ള നടപടി
3028.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനികളില്‍
താമസിച്ചുവരുന്ന എത്ര
കുടുംബങ്ങള്‍ക്കാണ്
ഭൂമി പതിച്ചുനല്കാന്
ബാക്കിയുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പട്ടികജാതി
-പട്ടികവര്‍ഗ്ഗ
കോളനികളില്‍
താമസിച്ചുവരുന്ന
പ്രസ്തുത വിഭാഗത്തിലെ
എത്ര കുടുംബങ്ങള്‍ക്ക്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഭൂമി
പതിച്ചുനല്‍കിയിട്ടുണ്ടെന്ന്
താലൂക്ക്-വില്ലേജ്
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇനിയും
ഭൂമി നല്‍കാത്തവര്‍ക്ക്
ആയത് നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുന്നംകുളം
ആസ്ഥാനമായി പുതിയ
താലൂക്ക്
3029.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂവിസ്തൃതി
കൊണ്ടും, വില്ലേജുകളുടെ
എണ്ണം കൊണ്ടും ഏറ്റവും
വലിയ താലൂക്കായ
തൃശ്ശൂര്‍ ജില്ലയിലെ
തലപ്പിള്ളി താലൂക്കിനെ
വിഭജിച്ച് കുന്നംകുളം
ആസ്ഥാനമായി പുതിയ
താലൂക്ക്അനുവദിക്കണമെന്ന
ആവശ്യവുമായി
ബന്ധപ്പെട്ട് എം. എല്‍.
എ. നല്കിയ
കത്തിന്മേല് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
74
വില്ലേജുകള്‍
ഉള്‍പ്പെടുന്നതിനാല്‍
ജോലി ഭാരം നിമിത്തം
നിശ്ചിത സമയ
പരിധിക്കുള്ളില്‍
അപേക്ഷകര്‍ക്ക് സേവനം
ലഭ്യമാകുന്നില്ലായെന്നതു
കണക്കിലെടുത്ത്
പ്രസ്തുത താലൂക്കിനെ
വിഭജിച്ച് കുന്നംകുളം
ആസ്ഥാനമായി പുതിയ
താലൂക്ക്
അനുവദിയ്ക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
പെരിന്തട്ട
വില്ലേജിലെ മിച്ചഭൂമി
3030.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തളിപ്പറമ്പ്
താലൂക്ക് പെരിന്തട്ട
വില്ലേജില്‍ തൂണോളി
കുടുംബങ്ങളില്‍ നിന്നും
മിച്ചഭൂമി
ഏറ്റെടുക്കുമ്പോള്‍
ജന്മിക്ക്
നിലനിര്‍ത്തിയ ഭൂമി
അളന്ന്തിരിച്ച്
കൊടുക്കണമെന്നുള്ള
3.9.2015 ലെ ഹൈക്കോടതി
വിധി നടപ്പിലാക്കുന്ന
മുറക്ക് പതിച്ച്
കിട്ടിയ 81 പേരുടെയും
ഭൂമി അളന്ന് തിരിച്ച്
കൊടുക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
കൊയിലാണ്ടി
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
3031.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ റവന്യൂ
വകുപ്പ് മുഖേന
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം; ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്ര;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
റിവര്‍ മാനേജ് മെന്റ്
ഫണ്ടില്‍ നിന്ന്
കൊയിലാണ്ടി മണ്ഡലത്തിലെ
ഏതെല്ലാം
പദ്ധതികള്‍ക്ക്
അംഗീകാരം നല്കി; എത്ര
തുക ഓരോ പദ്ധതിക്കും
അനുവദിച്ചു ;
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
എത്ര പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ട്;
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
എത്ര അപേക്ഷകള്‍ ഇനി
കളക്ടറേറ്റില്‍
തീര്‍പ്പാക്കാനുണ്ട്?
ഭൂരഹിതരുടെ
കണക്കെടുപ്പ്
3032.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
പദ്ധതിയുടെ ആദ്യപടിയായി
ഭൂരഹിതരുടെ
കണക്കെടുപ്പ്
നടത്തുമെന്ന 2012-13 ലെ
ബജറ്റ് പ്രഖ്യാപനം
നടപ്പാക്കാനായിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഭൂരഹിതരുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ;
പട്ടികജാതി
മിശ്രവിവാഹിതരുടെ
മക്കള്‍ക്ക് ജാതി
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നത്
T 3033.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
സമുദായങ്ങളിലെ
ആള്ക്കാര് തമ്മില്‍
മിശ്രവിവാഹം
നടത്തിയാല്‍
അവര്‍ക്കുണ്ടാകുന്ന
മക്കള്‍ക്ക്
ജാതിസര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ?
പുറമ്പോക്കു
ഭൂമി പതിച്ചു നൽകൽ
3034.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുളം
പുറമ്പോക്കുകളിലും, പാറ
പുറമ്പോക്കുകളിലും
താമസിക്കുന്നവര്‍ക്ക്
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളുടെ
അനുമതിയോടു കൂടി കൈവശ
സ്ഥലം പതിച്ചു
കൊടുക്കുവാന്‍ തീരുമാനം
ആയിട്ടുണ്ടോ;
(ബി)
എങ്കില്‍
അവർക്ക് സമയ ബന്ധിതമായി
പട്ടയം നല്കാന് നടപടി
സ്വീകരിക്കുമോ?
പുറമ്പോക്ക്
ഭൂമി പതിച്ചു നല്കല്
3035.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കും,
വ്യക്തികള്‍ക്കും
റവന്യൂ വകുപ്പിന്റെ
അധീനതയിലുള്ള
പുറമ്പോക്ക് ഭൂമി
പതിച്ചു
നല്കുകയുണ്ടായി;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
റവന്യൂ പുറമ്പോക്ക്
ഭൂമി ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്-വ്യക്തികള്‍ക്ക്
പതിച്ചു
നല്കുകയുണ്ടായി;
വിശദാംശം ലഭ്യമാക്കുമോ?
പുറമ്പോക്കു
ഭൂമി സ്വകാര്യ
വ്യക്തിയുടെ പേരില്‍
നല്കല്
3036.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
തമലം ത്രിവിക്രമംഗലം
ശ്രീ മഹാവിഷ്ണു
ക്ഷേത്രത്തിന്
മുന്‍വശമുള്ള
പുറമ്പോക്കു ഭൂമി
റീസര്വ്വേയ്ക്കുശേഷം
സ്വകാര്യ വ്യക്തിയുടെ
പേരില്‍ അനധികൃതമായി
നല്‍കിയതിനെതിരെ
ദേവസ്വം സ്പെഷ്യല്‍
തഹസില്‍ദാര്‍
തിരുവനന്തപുരം ജില്ലാ
കളക്ടര്‍ക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്ട്ടിന്മേലും
ക്ഷേത്രോപദേശക
സമിതിയുടെ പരാതിയിലും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആറ്റുപുറമ്പോക്ക് ഭൂമി
അളന്നുതിരിച്ച്
സര്‍ക്കാര്‍ ഭൂമിയായി
നിലനിര്‍ത്തുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ദുരിതാശ്വാസ
ഫണ്ട്
3037.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പ് ദുരിതാശ്വാസ
ഫണ്ടില്‍
ഉള്‍പ്പെടുത്തി ആലപ്പുഴ
ജില്ലയില്‍ വിതരണം
ചെയ്ത തുകയുടെ
വിശദാംശങ്ങള്‍ താലൂക്ക്
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
മാവേലിക്കര
താലൂക്കില്‍ 2011-12,
2012-13, 2013-14,
2014-15 കാലയളവില്‍
ദുരിതാശ്വാസ നിധിയില്‍
നിന്നും വിതരണം ചെയ്ത
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
മാവേലിക്കര
താലൂക്കില്‍
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം ലഭിച്ച
ഗുണഭോക്താക്കളുടെ പേരും
മേല്വിലാസവുമടക്കമുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സ്മാര്‍ട്ട്
വില്ലേജ്
3038.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്മാര്‍ട്ട് വില്ലേജ്
ആരംഭിക്കുന്നതിന്
കര്‍മ്മപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കോട്ടപ്പുറം
കുടിവെള്ള പദ്ധതിയ്ക്ക്
പുറമ്പോക്ക് ഭൂമി
3039.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടപ്പുറം
കുടിവെള്ള പദ്ധതിയുടെ
ആവശ്യത്തിലേക്കായി
പുറമ്പോക്ക് ഭൂമി
ലഭ്യമാക്കുന്ന
നടപടിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
റവന്യൂ വകുപ്പിന്റെ
ഭാഗത്തുനിന്നുണ്ടായ
കാലതാമസത്തിന്റെ കാരണം
വിശദമാക്കുമോ;
(സി)
ഇതിന്
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
മാതൃകാപരമായ നടപടി
സ്വീകരിക്കുമോ?
കാസര്‍കോട്-പട്ടയത്തിനുളള
അപേക്ഷകള്‍
3040.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
താലൂക്ക് ആഫീസില്‍
നിലവില്‍ പട്ടയത്തിനുളള
എത്ര അപേക്ഷകള്‍
തീര്‍പ്പാകാതെ
കിടക്കുന്നുണ്ട് ;കാരണം
വ്യക്തമാക്കുമോ: ഇതു
സംബന്ധിച്ച വിവരം
അപേക്ഷകരെ
അറിയിച്ചിട്ടുണ്ടോ;
പ്രസ്തുത അപേക്ഷകളുടെ
കാലപ്പഴക്കവും
അപേക്ഷകരുടെ പേരു
വിവരവും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍
പരിഹരിക്കപ്പെടാത്തത്
ആരുടെ വീഴ്ച മൂലമാണ്;
അവര്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ ?
വനാതിര്‍ത്തി
ജില്ലകളിലെ പട്ടയ
നടപടികള്‍
3041.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനവുമായി
അതിര്‍ത്തി പങ്കിടുന്ന
വിവിധ ജില്ലകളില്‍ വനം-
റവന്യൂ വകുപ്പുകളുടെ
ജോയിന്റ്
വെരിഫിക്കേഷന്
പൂര്‍ത്തിയാക്കിയ
പ്രദേശങ്ങളിലെ പട്ടയ
നടപടികള്‍
പൂര്‍ത്തിയാക്കുവാന്‍
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ബി)
വനവുമായി
അതിര്‍ത്തി പങ്കിടുന്ന
ജില്ലകളിലെ ഏതെല്ലാം
പ്രദേശങ്ങളില്‍, കോടതി
കേസുകള്‍
നിലനില്‍ക്കുന്നതിനാല്‍
പട്ടയനടപടികള്‍
പൂര്‍ത്തിയാക്കാന്‍
സാധിക്കാത്ത സാഹചര്യം
നിലനില്‍ക്കുന്നുണ്ടെന്ന
വിവരം ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(സി)
രജിസ്റ്റര്‍ചെയ്തിട്ട്
100 വര്‍ഷത്തിലധികമായ
ആധാരം മുഖേന ഭൂമി കൈവശം
വച്ചിട്ടുള്ളതും
നിലവില്‍ പട്ടയം
ലഭിച്ചിട്ടില്ലാത്തതുമായ
സ്ഥലങ്ങള്‍ ഏതൊക്കെ
ജില്ലയില്‍ ഉണ്ടെന്ന്
താലൂക്ക് - വില്ലേജ്
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
പ്രസ്തുത
വ്യക്തികള്‍ക്ക് പട്ടയം
നല്കുവാന് എന്തെക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
വില്ലേജാഫീസ്
കെട്ടിടങ്ങള്‍
3042.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ വകുപ്പിന്
സ്വന്തമായി എത്ര
വില്ലേജാഫീസ്
കെട്ടിടങ്ങള്‍
ഉണ്ടെന്ന് പറയാമോ;
(ബി)
ഇവയില്‍
പഴക്കം കൊണ്ട്
ജീര്‍ണ്ണാവസ്ഥയിലുള്ള
എത്ര കെട്ടിടങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പൊതുജനങ്ങളുടെ
വര്‍ദ്ധിച്ചുവരുന്ന
ആവശ്യങ്ങള്‍ക്കനുസരിച്ച്
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തി പഴയ
കെട്ടിടങ്ങള്‍ക്ക് പകരം
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വില്ലേജാഫീസുകള്‍ക്ക്
എത്ര കെട്ടിടങ്ങള്‍
നിര്‍മ്മിച്ചു
നല്‍കിയെന്ന്
വ്യക്തമാക്കാമോ?
ഭൂരഹിതര്‍ക്ക്
ഭൂമി
3043.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിൽ ഇനിയും ഭൂമി
നല്‍കാനുള്ള എത്ര
കുടുംബങ്ങള്‍ ഉണ്ട് ;
അസംബ്ലി മണ്ഡലം
അടിസ്ഥാനത്തില്‍
വിശദമാക്കുമോ ?
ചാലക്കുടിയിലെ
താലൂക്ക് ഓഫീസിന് പുതിയ
കെട്ടിടം
3044.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വളരെ
പരിമിതമായ
സൗകര്യങ്ങളോടു കൂടി
പ്രവര്‍ത്തിക്കുന്ന
ചാലക്കുടിയിലെ താലൂക്ക്
ഓഫീസിന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വ്യവസായ
വകുപ്പില്‍ നിന്നും
മുനിസിപ്പാലിറ്റിക്ക്
അനുവദിച്ചു നല്കിയ റീ
ഫാക്ടറീസ് വക സ്ഥലത്ത്
പ്രസ്തുത കെട്ടിട
നിര്‍മ്മാണം നടത്താന്‍
അവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
കണ്ണന്‍ദേവന്‍
കമ്പനിയുടെ കൈവശമുള്ള
ഭൂമി
3045.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാറില്‍
കണ്ണന് ദേവന്
കമ്പനിക്ക് (KHDP Ltd)
എത്ര ഹെക്ടര്‍ സ്ഥലമാണ്
പാട്ടത്തിനു
നല്‍കിയിട്ടുളളത്;
(ബി)
പാട്ടവ്യവസ്ഥ
ലംഘിച്ചുകൊണ്ട് കമ്പനി
ഭൂമി കൈമാറ്റം
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
എത്ര ഹെക്ടര്‍ ഭൂമിയാണ്
കൈമാറ്റം
ചെയ്തിട്ടുളളതെന്നു
വ്യക്തമാക്കാമോ;
(ഡി)
ചട്ടങ്ങള്‍ക്കുവിരുദ്ധമായി
കൈമാറ്റം നടത്തുകയും
കൈവശം വയ്ക്കുകയും
ചെയ്തിട്ടുളള ഭൂമി
തിരിച്ചെടുക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
നെല്‍വയലുകളും
തണ്ണീര്‍തടങ്ങളും
നികത്തല്‍
3046.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കില്‍ വേങ്ങേരി,
ചേവായൂര്‍, കോട്ടൂളി,
നെല്ലിക്കോട്
വില്ലേജുകളിലെ
നെല്‍വയലുകളും,
തണ്ണീര്‍തടങ്ങളും
നികത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
വില്ലേജുകളില്‍
തണ്ണീര്‍തടങ്ങളും,
നെല്‍വയലുകളും
സംരക്ഷിക്കുന്നതിനായി
വില്ലേജ് ഓഫീസര്‍മാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കാലവര്‍ഷത്തിലെ
കുറവ്
3047.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
വര്‍ഷത്തില്‍
സംസ്ഥാനത്ത്
കാലവര്‍ഷത്തില്‍ കുറവ്
അനുഭവപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര ശതമാനത്തിന്റെ
കുറവാണ്
വന്നിട്ടുള്ളത്;
ഇതിന്റെ
പ്രത്യാഘാതങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
നടപ്പു
വര്‍ഷം വേനലിന്റെ
പ്രത്യാഘാതം
കൂടുതലായിരിക്കുമെന്ന
സൂചനകളുണ്ടോ;
(ഡി)
ഇതു
നേരിടുന്നതിന് ആവശ്യമായ
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ബഡ്ജറ്റുകളില്
റവന്യൂവകുപ്പില്‍
പ്രഖ്യാപിച്ച പദ്ധതികള്‍
3048.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2013-14,
2014-15 വര്‍ഷങ്ങളിലെ
ബഡ്ജറ്റില്‍
റവന്യൂവകുപ്പ്
പ്രഖ്യാപിച്ച
പദ്ധതികള്‍
എന്തെല്ലാമാണ്; എത്ര
തുക ഓരോ വര്‍ഷവും
നീക്കിവച്ചു;ഇതില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാം;
(ബി)
നടപ്പാക്കാതെ
വന്ന പദ്ധതികള്‍ വഴി
എത്ര രൂപ ലാപ്സായി
എന്ന് വ്യക്തമാക്കാമോ?
വെള്ളരിക്കുണ്ട്
താലൂക്ക് മിനി സിവില്‍
സ്റ്റേഷന് കെട്ടിട
നിര്‍മ്മാണം
3049.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി അനുവദിച്ച
താലൂക്കുകളില്‍ മിനി
സിവില്‍ സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ ഏതൊക്കെ
താലൂക്കുകളിലാണെന്ന്
വ്യക്തമാക്കുമോമോ;
(സി)
വെള്ളരിക്കുണ്ട്
താലൂക്കില്‍ മിനി
സിവില്‍ സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ഡി)
എങ്കില്‍
ഇതിനുള്ള നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ?
മുല്ലപ്പെരിയാര്‍
ഡാമിലെ ഉയര്‍ന്ന
ജലനിരപ്പ്
3050.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുല്ലപ്പെരിയാര്‍
ഡാമിലെ ജലനിരപ്പ്
ക്രമാതീതമായി
ഉയര്‍ന്നതിനാല്‍
ജലനിരപ്പില്‍ ആശങ്ക
ഉണ്ടായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ജനങ്ങളുടെ ആശങ്ക
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ ;
(ബി)
അപകട
സാഹചര്യത്തില്‍
പ്രദേശത്തെ
വെെദ്യുതിബന്ധം
വിച്ഛേദിക്കപ്പെടുന്നതിനാല്‍
പ്രദേശത്ത് വെളിച്ചം,
സെെറണ്‍,
ടെലികമ്മ്യൂണിക്കേഷന്‍
തുടങ്ങിയവ എപ്രകാരം
പ്രവര്‍ത്തിക്കും എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
അടഞ്ഞുകിടക്കുന്ന
എസ്റ്റേറ്റ് വഴികള്‍ 24
മണിക്കൂറും
തുറന്നിടുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ;
(ഡി)
ദ്രുതകര്‍മ്മസേനയുടെ
സേവനം എല്ലായിടത്തും
ലഭ്യമാക്കിയിട്ടുണ്ടോ
;
(ഇ)
പ്രദേശം
ഉള്‍പ്പെടുന്ന
പഞ്ചായത്തുകള്‍ക്ക്
അടിയന്തര സാഹചര്യം
നേരിടുന്നതിന് ആവശ്യമായ
ഫണ്ട് അനുവദിക്കുമോ?
കൈവശകൃഷിക്കാര്‍ക്ക്
പട്ടയം
3051.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ 1.1.1977
-ന് മുമ്പുള്ളതും
സംയുക്ത പരിശോധന
പൂര്‍ത്തിയാക്കിയതുമായ
ഏതൊക്കെ പ്രദേശങ്ങളിലെ
കൈവശകൃഷിക്കാര്ക്കാണ്
ഇനി പട്ടയം
നല്‍കാനുള്ളത്;
ഇവിടങ്ങളില്‍ പട്ടയം
നല്‍കുന്നതിന് ഇനിയും
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
(ബി)
റാന്നി
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
പെരുമ്പെട്ടി,
അറയാഞ്ഞിലിമണ്‍,
ചൂരക്കുഴി, മടന്തമണ്‍,
തെക്കേതൊട്ടി, ഇടമുറി,
തോമ്പിക്കണ്ടം,
പമ്പാവാലി തുടങ്ങിയ
സ്ഥലങ്ങളില്‍ ഓരോ
പ്രദേശത്തും എത്ര
കുടുംബങ്ങള്‍ക്കാണ്
ഇനിയും പട്ടയം
നല്‍കാനുള്ളത്; ഓരോ
പ്രദേശത്തും പട്ടയം
നല്‍കുന്നതിനായി ഇതേവരെ
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
ഇനിയും ഇവിടെ പട്ടയം
നല്കാന് എന്തൊക്കെ
നടപടികള്‍
പൂര്ത്തീകരിയ്ക്കാനുണ്ട്;
ഇതിനായി എത്ര സമയം
വേണ്ടി
വരുമെന്ന്അറിയ്ക്കുമോ;
ഈ സര്‍ക്കാരിന്റെ
കാലാവധി പൂര്‍ത്തിയാകും
മുന്‍പ് പ്രസ്തുത
നടപടികള്‍
പൂര്‍ത്തീകരിച്ച്
പട്ടയവിതരണം
സാദ്ധ്യമാകുമോ എന്ന്
വ്യക്തമാക്കുമോ?
1961-ലെ
വനനിയമം
3052.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ജില്ലകളില്‍
വനവുമായി അതിര്‍ത്തി
പങ്കിടുന്ന
പ്രദേശങ്ങളില്‍ 1961-ലെ
വനനിയമപ്രകാരം ഏതൊക്കെ
പ്രദേശങ്ങള്‍ വനമായി
വിജ്ഞാപനം
ചെയ്തിട്ടുണ്ട്;
പ്രസ്തുത
വിജ്ഞാപനത്തിന്റ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഏതെങ്കിലും ജില്ലയില്‍
പട്ടയവുമായി
ബന്ധപ്പെട്ട് ജോയിന്റ്
വെരിഫിക്കേഷന്
നടത്തുകയും പ്രസ്തുത
സ്ഥലം സബ്ഡിവിഷന്
ചെയ്യുകയും
അങ്ങിനെയുള്ള ഒരേ
പ്രദേശത്ത് പട്ടയം
ലഭിച്ചിട്ടുള്ളതും
ലഭിച്ചിട്ടില്ലാത്തുമായ
പ്രദേശങ്ങള്‍
അടുത്തടുത്ത സബ്
ഡിവിഷന് നമ്പരായി
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ ആ സ്ഥലങ്ങള്‍
ഏതൊക്കെ; അവ ജില്ല,
താലൂക്ക്, വില്ലേജ്
ക്രമത്തില്‍
വ്യക്തമാക്കുമോ?
'തെക്കനകര'
കനാല്‍ കയ്യേറ്റം
3053.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ 'തെക്കനകര'
കനാലിന് മുകളിലായി
രാജധാനി ഹോട്ടല്‍ ഉടമ
ഡോ.ബിജുരമേശ് കെട്ടിടം
പണിതുയര്‍ത്തിയ വിവരം
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കനാല്‍
കൈയ്യേറി കെട്ടിടം
നിര്‍മ്മിച്ചതിനെതിരെ
നിയമ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
കിഴക്കേകോട്ടയില്‍
ക്ഷേത്രം വക /രാജ
കൊട്ടാരം വക ഭൂമി ഡോ.
ബിജുരമേശ്
കൈയ്യേറിയതായി
ആരെങ്കിലും പരാതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;ആയതിന്മേലുള്ള
അന്വേഷണം സംബന്ധിച്ച
വിവരവും അന്വേഷണ
റിപ്പോര്‍ട്ടും സഭയുടെ
മേശപ്പുറത്തു
വയ്ക്കുമോ?
അമ്പലപ്പുഴ
കടല്ക്ഷോഭത്തില്പ്പെട്ടവരുടെ
പുനരധിവാസം
3054.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തില്‍
കടല്‍ക്ഷോഭത്തില്‍പ്പെട്ട്
വീടും സ്ഥലവും
നഷ്ടപ്പെട്ട കരിനില
വികസന ഏജന്‍സി,
പുറക്കാട്, പുറക്കാട്
പഴയ പഞ്ചായത്ത് ഓഫീസ്,
വണ്ടാനം ശിശുവിഹാര്‍
എന്നിവിടങ്ങളില്‍ എത്ര
കുടുംബങ്ങള്‍
താമസിക്കുന്നുണ്ട്;
(ബി)
അമ്പലപ്പുഴ
മണ്ഡലത്തില്‍ കടല്‍
ക്ഷോഭത്തില്‍ വീടും
സ്ഥലവും നഷ്ടപ്പെട്ട
എത്ര കുടുംബങ്ങള്‍
റയില്‍വേ
പുറമ്പോക്കില്‍ ടെന്റു
കെട്ടിയും വാടക
വീടുകളിലും
ബന്ധുവീടുകളിലും
കഴിയുന്നു;
(സി)
ഇവരെ
പുനരധിവസിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
ക്യാമ്പുകളിലും
ടെന്റുകളിലും വാടക
വീടുകളിലും
ബന്ധുവീടുകളിലും
കഴിയുന്ന ഇവര്‍ക്ക്
സൗജന്യ റേഷന്‍
നല്കാന് നടപടി
സ്വീകരിക്കുമോ?
പ്രകൃതിക്ഷേഭത്തില്‍
തകരുന്ന വീടുകള്‍ക്ക്
നഷ്ടപരിഹാരം
3055.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതിയിലും
പ്രകൃതിക്ഷേഭത്തിലും
പൂര്‍ണ്ണമായോ ഭാഗികമായോ
തകരുന്ന വീടുകള്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നഷ്ട പരിഹാര തുക
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രസ്തുത
ഇനത്തില്‍ എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
തിരുവനന്തപുരം
ജില്ലയിലെ വിവിധ
താലൂക്കുകളിലായി എത്ര
രൂപ എത്ര പേര്‍ക്ക് ഓരോ
വര്‍ഷവും
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
പുരാതന
റവന്യൂ രേഖകള്‍
3056.
ശ്രീ.വര്‍ക്കല
കഹാര്‍
,,
സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാതന
റവന്യൂ രേഖകള്‍
കേടുകൂടാതെ
സൂക്ഷിക്കുന്നതിനായി
കര്‍മ്മപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വാമനപുരം
നിയോജകമണ്ഡലത്തിലെ
പുറമ്പോക്ക് ഭൂമി
3057.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
നിലവിലുള്ള പുറമ്പോക്ക്
ഭൂമിയുടെ സര്‍വ്വേ
നമ്പരുകളും വിസ്തൃതിയും
സംബന്ധിച്ച് വില്ലേജ്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
കൊട്ടാരക്കര
താലൂക്ക് ആഫീസിലെ
സര്‍വ്വയര്‍ തസ്തിക
3058.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആഫീസില്‍
നിലവില്‍ എത്ര
സര്‍വ്വയര്‍
തസ്തികകളുണ്ട്;
(ബി)
സര്വ്വയര്മാരുടെ
എണ്ണത്തിലെ കുറവുമൂലം
സര്‍വ്വേ ജോലികള്‍
കാര്യക്ഷമമായി
നടപ്പിലാക്കാന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കൊട്ടാരക്കര
താലൂക്ക് ആഫീസിലേക്ക്
കൂടുതല്‍
സര്വ്വയര്മാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
നഗരത്തിലെ അനധികൃത
നിര്‍മ്മാണവും
വെള്ളെക്കെട്ടും
3059.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ മഴക്കാലത്ത്
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
കഴിഞ്ഞ അഞ്ച് വര്‍ഷം
റവന്യൂ വകുപ്പ് എത്ര
തുക
ചെലവഴിച്ചിട്ടുണ്ട്;
(ബി)
നഗരമാലിന്യങ്ങളും
മഴവെള്ളവും ഒഴുകി
പോകുന്നതിനുള്ള
മാര്‍ഗ്ഗം
തടസ്സപ്പെട്ടതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
തിരുവനന്തപുരം
നഗരത്തില്‍ മഴക്കാലത്ത്
അനുഭവപ്പെടുന്ന
വെള്ളക്കെട്ടിന്
പ്രധാനകാരണം തെക്കനക്കര
കനാലിന്റെ ഒഴുക്ക്
തടഞ്ഞതാണെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
'തെക്കനക്കര
കനാലി'ന്റെ ഒഴുക്ക്
തടഞ്ഞ് നഗരത്തില്‍
വെള്ളക്കെട്ട്
സൃഷ്ടിക്കുന്ന അനധികൃത
നിര്‍മ്മാണ ഉടമകളില്‍
നിന്നും സര്‍ക്കാരിന്
ഇക്കാര്യത്തില്‍ ചെലവായ
തുക തിരിച്ചു
പിടിക്കാന്‍ റവന്യൂ
വകുപ്പ് നടപടി
സ്വീകരിക്കുമോ?
ലീഗല്‍
മെട്രോളജി റൂള്‍സ്
3060.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
പി.എ.മാധവന്
,,
എം.എ. വാഹീദ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി റൂള്‍സ്
നടപ്പാക്കാന്‍ കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
കയര്‍
മേഖലയെ ശാക്തീകരിക്കുന്നതിന്
സഹായം
3061.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയര്‍
മേഖല
ശാക്തീകരിക്കുന്നതിന്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ലഭ്യമാകുന്ന
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കയര്‍
മേഖലയ്ക്ക് ഊര്‍ജ്ജം
നല്കുന്ന
കര്‍മ്മപദ്ധതികള്‍
3062.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയ്ക്ക് ഊര്‍ജ്ജം
നല്‍കുന്നതിന്
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
കയ്ര
ഉല്‍പ്പാദന മേഖലയിലെ
പ്രതിസന്ധി
3063.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയ്ര
ഉല്‍പ്പാദന മേഖലയിലെ
പ്രതിസന്ധി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ആകെ എത്ര കയര്‍
തൊഴിലാളികള്‍ ഉണ്ടെന്ന്
ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
ആകെ എത്ര കയര്‍
സംഘങ്ങള്‍ ഉണ്ടെന്ന്
ജില്ല തിരിച്ച് പറയാമോ;
(ഡി)
കയര്‍
തൊഴിലാളികള്‍ക്ക്
മിനിമം കൂലി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെന്നും
തൊഴിലാളികള്‍ക്കു
നല്കുന്ന മറ്റ്
ആനുകൂല്യങ്ങള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ;
(ഇ)
കയര്‍
തൊഴിലാളികള്‍ക്ക്
പെന്ഷന്
അനുവദിക്കുന്നുണ്ടോ;
എങ്കില്‍ എത്ര; ആയത്
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിയ്ക്കുമോ?
കയര്‍
തൊഴിലാളികളുടെ പുനരധിവാസം
3064.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
കാരണങ്ങളാല്‍ തൊഴില്‍
നഷ്ടപ്പെട്ട കയര്‍
തൊഴിലാളികളെ
പുനരധിവസിപ്പിക്കാന്‍
ഏതെങ്കിലും പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കായും നീക്കി
വച്ച തുകയെത്രയെന്നും
പ്രസ്തുത ഇനത്തിലെ
ചെലവെത്രയെന്നും
വ്യക്തമാക്കുമോ?