യു.ജി.സി.
ശമ്പള പരിഷ്കരണ പാക്കേജ്
2829.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജുകളില്‍
യു.ജി.സി. ശമ്പള
പരിഷ്കരണ പാക്കേജ്
പ്രകാരം ലഭിക്കേണ്ട
സാമ്പത്തിക സഹായം
ലഭിക്കുന്നതില്‍
തടസ്സങ്ങളെന്തെങ്കിലും
ഉണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കാനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
ജില്ലകളില്‍ ഡെപ്യൂട്ടി
ഡയറക്ടര്‍ ഓഫീസുകള്‍
2830.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പിനു
കീഴില്‍ വരുന്ന
എയ്ഡഡ്/സര്‍ക്കാര്‍
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകളുടെയും
ട്രെയിനിംഗ്
കോളേജുകളുടെയും പേരും
എണ്ണവും ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
നിലവില്‍ എത്ര
റീജിയണല്‍ ഡെപ്യൂട്ടി
ഡയറക്ടറേറ്റുകളാണ്
കോളേജ് വിദ്യാഭ്യാസ
വകുപ്പിനു കീഴിലുള്ളത്;
അവ ഏതൊക്കെ; പ്രസ്തുത
റീജിയണല്‍ ഡെപ്യൂട്ടി
ഡയറക്ടറേറ്റുകള്‍
ആരംഭിച്ച വര്‍ഷം ഏതാണ്;
ഓരോ റിജിയണല്‍
ഡെപ്യൂട്ടി
ഡയറക്ടറേറ്റുകളും
ആരംഭിക്കുമ്പോള്‍
അതുവരെ ഉണ്ടായിരുന്ന
എയ്ഡഡ് ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജുകളുടെയും
ട്രെയിനിംഗ്
കോളേജുകളുടെയും എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ; ഓരോ
റീജിയണല്‍ ഡെപ്യൂട്ടി
ഡയറക്ടറേറ്റുകള്‍ക്കു
കീഴിലും വരുന്ന
കോളേജുകളുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയിലെ എയിഡഡ്
കോളേജുകളിലെയും
ട്രെയിനിംഗ്
കോളേജുകളിലേയും
ജീവനക്കാരുടെ
കാര്യങ്ങള്‍ക്കുമായി
കൊല്ലം ഡി.ഡി.യേയും
കണ്ണൂര്‍, കാസര്‍ഗോഡ്
ജില്ലകളിലെ എയിഡഡ്
കോളേജ് ജീവനക്കാര്‍
കോഴിക്കോട് ഡി.ഡി.
യേയും ആശ്രയിക്കേണ്ടി
വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എല്ലാ
ജില്ലകളിലും ഡെപ്യൂട്ടി
ഡയറക്ടര്‍ ഓഫീസുകള്‍
ആരംഭിച്ചാല്‍
ജീവനക്കാര്‍ക്ക്
ഇപ്പോഴുണ്ടാകുന്ന
ബുദ്ധിമുട്ട്
ഒഴിവാക്കാന്‍
കഴിയുകയില്ലേയെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
നേരത്തേ
ജില്ലകളില്‍ കോളേജ്
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടറുടെ ആഫീസുകള്‍
ആരംഭിയ്ക്കാനെടുത്ത
തീരുമാനം നടപ്പാക്കാതെ
പോയതിന്റെ കാരണം
വ്യക്തമാക്കുമോ;
ജില്ലകളില്‍ ഡെപ്യൂട്ടി
ഡയറക്ടറാഫീസ്
തുറക്കുന്നതിനോ അതിന്
കഴിയാത്ത
സാഹചര്യത്തില്‍
കണ്ണൂര്‍
കേന്ദ്രീകരിച്ച് ഒരു
പുതിയ റീജിയണല്‍
ഡെപ്യൂട്ടി
ഡയറക്ടറാഫീസ്
ആരംഭിയ്ക്കുന്നതിനോ
നടപടി സ്വീകരിക്കുമോ?
സി-ആപ്റ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
2831.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള
സി-ആപ്റ്റ് എന്ന
സ്ഥാപനത്തില്‍ ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഉണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
സി-ആപ്റ്റിന്റെ വിറ്റ്
വരവ്
എത്രയായിരുന്നെന്നും
ഇപ്പോഴത്തെ വിറ്റ് വരവ്
എത്രയെന്നും
വിശദീകരിക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ എത്ര
പ്രതിവാര ലോട്ടറി
ടിക്കറ്റുകള്‍
അച്ചടിച്ചിരുന്നുവെന്നും
ഇപ്പോള്‍ എത്ര
ടിക്കറ്റുകള്‍
അച്ചടിക്കുന്നുണ്ടെന്നും
വിശദമാക്കാമോ ;
(ഡി)
ജീവനക്കാര്‍ക്ക്
ഈ സര്‍ക്കാരിന്റെ
കാലത്ത് ശമ്പളം
കുടിശ്ശികയുണ്ടോയെന്നും
എന്തെല്ലാം
ആനുകൂല്യങ്ങള്‍
പുതുതായി നല്‍കിയെന്നും
വിശദമാക്കുമോ ;
(ഇ)
ലോട്ടറി
ടിക്കറ്റ്
അച്ചടിക്കുന്നതിന്
വേരിയബിള്‍ ഡാറ്റാ
പ്രിന്റര്‍ വാടകയ്ക്ക്
എടുത്തതു വഴി സെന്ററിന്
ഉണ്ടായ നേട്ടങ്ങളെ
സംബന്ധിച്ച് എ.ജി.യുടെ
പരമാര്‍ശം ഉണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(എഫ്)
പുതിയ
യന്ത്രസംവിധാനം
ഏര്‍പ്പെടുത്തുന്നതിനെതിരെ
സ്വകാര്യ
അച്ചടിശാലകളുടെ
ലോബികള്‍ പ്രചരണം
നടത്തുന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ ;
(ജി)
പുതിയ
യന്ത്രസംവിധാനം
അടിയന്തരമായി
ഏര്‍പ്പെടുത്തി
സി-ആപ്റ്റിനെ
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
ഡോ. കെ.
മുഹമ്മദ് ബഷീറിന്റെ
നിയമനം
2832.
ശ്രീ.കെ.രാധാകൃഷ്ണന്
,,
വി.ചെന്താമരാക്ഷന്
,,
പി.ടി.എ. റഹീം
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
സര്‍വ്വകലാശാല വൈസ്
ചാന്‍സലര്‍ ഡോ.കെ.
മുഹമ്മദ് ബഷീറിന്റെ
നിയമനം ചട്ടപ്രകാരമാണോ
നടത്തിയിട്ടുള്ളത്;
(ബി)
കേരള
സര്‍വ്വകലാശാല
രജിസ്ട്രാര്‍ ആയിരുന്ന
ഡോ. കെ. മുഹമ്മദ്
ബഷീറിനെ ഡെപ്യൂട്ടേഷന്
വ്യവസ്ഥയിലാണോ
കോഴിക്കോട്
സര്‍വ്വകലാശാലയില്‍
വൈസ് ചാന്‍സലറായി
നിയമിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
വൈസ്
ചാന്‍സലര്‍ നിയമനത്തിന്
യു.ജി.സി.
അനുശാസിക്കുന്ന
യോഗ്യതകള്‍ ഡോ.
മുഹമ്മദ് ബഷീറിനുണ്ടോ;
(ഡി)
കോഴിക്കോട്
സര്‍വ്വകലാശാലയില്‍
വൈസ് ചാന്‍സലര്‍
സ്ഥാനത്തു നിന്ന്
സ്ഥാനമൊഴിയുന്ന മുറക്ക്
കേരള
സര്‍വ്വകലാശാലയില്‍
വീണ്ടും രജിസ്ട്രാര്‍
ആയി തുടരുന്നതിനാണ്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ വൈസ്
ചാന്‍സലര്‍
സ്ഥാനമേല്‍ക്കുന്നത്
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഒരു സര്‍വ്വകലാശാലയില്‍
വൈസ്-ചാന്‍സലര്‍
ആയിരുന്ന ആളെ പിന്നീട്
മറ്റൊരു
സര്‍വ്വകലാശാലയില്‍
രജിസ്ട്രാര്‍ ആയി
നിയമിക്കാന്‍ നിയമം
വ്യവസ്ഥ
ചെയ്യുന്നുണ്ടോ;
(ഇ)
ഡോ. കെ. മുഹമ്മദ്
ബഷീറിനെ ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
നിയമിച്ചത്
എന്തുകൊണ്ടാണ്;
വിശദമാക്കുമോ;
(എഫ്)
ഡെപ്യൂട്ടേഷന്
സമ്പ്രദായത്തില്‍ വൈസ്
ചാന്‍സലര്‍ നിയമനം
നടത്തുന്നത്
ചട്ടപ്രകാരം ശരിയായ
നടപടിയാണോയെന്ന്
യൂണിവേഴ്സിറ്റി
നിയമവ്യവസ്ഥകളുടെ
അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
ബി.എ,
ബി.എസ്.സി, ബി.കോം കോഴ്സുകള്‍
2833.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.എ,
ബി.എസ്.സി, ബി.കോം
എന്നീ കോഴ്സുകള്‍ക്ക്
സർക്കാർ കോളേജുകളില്‍
സീറ്റ്
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രസ്തുത കോഴ്സുകളിൽ
തൊഴിലധിഷ്ഠിത വിഷയങ്ങൾ
കൂടി ഉള്‍പ്പെടുത്തി
സിലബസ്
പരിഷ്ക്കരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ബി.എ,
ബി.എസ്സ്സി ആന്‍ഡ് ബി.കോം
കോഴ്സുകളിലേക്കുള്ള അഡ്മിഷന്
2834.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
/ എയ്ഡഡ് ആര്‍ട്സ്
ആന്‍ഡ് സയന്‍സ്
കോളേജുകളിലായി ബി.എ,
ബി.എസ്സ്സി, ബി.കോം
കോഴ്സുകള്‍ക്ക് ഈ
വര്‍ഷം എത്ര സീറ്റുകള്‍
ഉണ്ടായിരുന്നു;
(ബി)
പ്രസ്തുത
കോഴ്സുകളിലേക്ക്എത്ര
കുട്ടികള്‍
അപേക്ഷിച്ചുവെന്നും
എത്രപേര്‍ക്ക്
അഡ്മിഷന്
നല്‍കിയെന്നും
യൂണിവേഴ്സിറ്റി
തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(സി)
ഇപ്പോള്‍
പ്രസ്തുത കോഴ്സുകളിലെ
എത്ര സീറ്റുകള്‍
ഒഴിഞ്ഞു
കിടക്കുന്നുവെന്ന്
വിശദമാക്കുമോ;
ആയതിനുള്ള കാരണവും അത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ;
(ഡി)
ഒഴിഞ്ഞു
കിടന്നിരുന്ന പ്രസ്തുത
സീറ്റുകള്‍
നികത്തിയിട്ടുണ്ടോ;
എങ്കില്‍ എപ്രകാരമെന്ന്
വിശദമാക്കുമോ;
(ഇ)
പ്ളസ്
ടൂ വിന് 80% മാര്‍ക്ക്
വാങ്ങിയ കുട്ടികള്‍ക്ക്
പോലും ഈ വര്‍ഷം
അഡ്മിഷന് കിട്ടാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഓണ്‍ലൈന്‍
അപേക്ഷാസംവിധാനത്തിലെ
എന്തെങ്കിലും അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എം.ജി.
സര്‍വ്വകലാശാലയുടെ വിവിധ ഓഫ്
ക്യാമ്പസ് സെന്ററുകളില്‍ പഠനം
തുടരുന്നതിന് അനുമതി
2835.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.ജി.
സര്‍വ്വകലാശാലയുടെ
വിവിധ ഓഫ് ക്യാമ്പസ്
സെന്ററുകള്‍
നിര്‍ത്തലാക്കിക്കൊണ്ടുളള
ഉത്തരവിറങ്ങിയ
സാഹചര്യത്തില്‍
പ്രസ്തുത സെന്ററുകളില്‍
ഒന്നാം വര്‍ഷം പഠനം
പൂര്‍ത്തീകരിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
രണ്ടും മൂന്നും
വര്‍ഷത്തെ പഠനം
പൂര്‍ത്തീകരിക്കുന്നതിനായി
എന്തെങ്കിലും
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
പഠനം തുടരുന്ന
വിദ്യാര്‍ത്ഥികളുടെ
കോഴ്സ് അവസാനിക്കുന്ന
വര്‍ഷം വരെ പ്രസ്തുത
കേന്ദ്രങ്ങളില്‍
തുടര്‍ന്നും
പഠിക്കുന്നതിന്
താല്‍ക്കാലിക അനുമതി
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
യു.ജി.സി
സ്കീം ഓപ്റ്റു ചെയ്ത ലൈബ്രറി
ജീവനക്കാര്‍
2836.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സര്‍വ്വകലാശാലയില്‍
യു.ജി.സി സ്കീം ഓപ്റ്റു
ചെയ്ത എത്ര
അസിസ്റ്റന്റ്
ലൈബ്രേറിയന്മാരാണ്
നിലവിലുളളത്;വ്യക്തമാക്കുമോ;
(ബി)
2009
ലെ ഒന്‍പതാം ശമ്പള
കമ്മീഷന് ശിപാര്‍ശ
പ്രകാരം യു.ജി.സി
ഓപ്റ്റ് ചെയ്യുന്ന
ലൈബ്രറി
ജീവനക്കാര്‍ക്ക്
ഉദ്യോഗക്കയറ്റത്തില്‍
എന്തെല്ലാം
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹതയുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
യു.ജി.സി.
ഓപ്റ്റ് ചെയ്ത ലൈബ്രറി
ജീവനക്കാര്‍ക്ക്
അര്‍ഹതപ്പെട്ട
പ്രമോഷന്
ആനുകൂല്യങ്ങള്‍
നിഷേധിക്കുകയും
സ്റ്റേറ്റ് സ്കീമില്‍
ഉള്‍പ്പെട്ട ലൈബ്രറി
ജീവനക്കാര്‍ക്ക്
ഉദ്യോഗക്കയറ്റവും
മറ്റാനുകൂല്യങ്ങളും
നല്‍കുകയും ചെയ്യുന്ന
രീതി കേരള
സര്‍വ്വകലാശാലയിൽ
നടപ്പിലാക്കിയിരിക്കുന്നത്
ഏതു ഗവണ്മെന്റ്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്നു
വിശദീകരിക്കുമോ;
(ഡി)
ഉയര്‍ന്ന
വിദ്യാഭ്യാസ
യോഗ്യതയുളളവര്‍ക്ക്
യു.ജി.സി.
മാനദണ്ഡങ്ങള്‍ പ്രകാരം
അര്‍ഹതപ്പെട്ട
ഉദ്യോഗക്കയറ്റവും
മറ്റാനുകൂല്യങ്ങളും
നിഷേധിക്കുന്ന സാഹചര്യം
പരിശോധനാ
വിധേയമാക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
യു.ജി.സി
ഓപ്റ്റു ചെയ്ത ലൈബ്രറി
ജീവനക്കാര്‍
2837.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍
യു.ജി.സി ഓപ്റ്റു ചെയ്ത
ലൈബ്രറി
ജീവനക്കാര്‍ക്ക്
അസിസ്റ്റന്റ്
ലൈബ്രേറിയന്‍
തസ്തികയിലേക്ക്
ഉദ്യോഗക്കയറ്റം
ലഭിക്കുമ്പോള്‍
യു.ജി.സി.യുടെ എന്‍ട്രി
കേഡറിലാണ് ശമ്പളം
ഫിക്സ് ചെയ്യുന്നത്
എന്നതിനാല്‍ അവര്‍ക്ക്
കനത്ത സാമ്പത്തികനഷ്ടം
ഉണ്ടാകുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിരമിക്കല്‍
പ്രായത്തോടടുക്കുമ്പോള്‍
മാത്രം ലഭിക്കുന്ന
അസിസ്റ്റന്റ്
ലൈബ്രേറിയന്‍
തസ്തികയിലേക്കുളള
ഉദ്യോഗക്കയറ്റം
പ്രസ്തുത ജീവനക്കാരന്
വന്‍ സാമ്പത്തിക നഷ്ടം
വരുത്തുന്നുവെന്നതിനാലും
പെന്ഷന്
ആനുകൂല്യങ്ങളിലടക്കം
വന്‍ നഷ്ടം
ഉണ്ടാകുന്നുവെന്നതിനാലും
അസിസ്റ്റന്റ്
ലൈബ്രേറിയന്‍
തസ്തികയിലേക്ക്
ഉദ്യോഗക്കയറ്റം
ലഭിക്കുന്ന സമയത്ത്
യു.ജി.സി. ഓപ്റ്റു
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
അതുവരെയുളള ആകെ
സര്‍വ്വീസ് പേ
ഫിക്സേഷന്
പരിഗണിക്കുന്ന കാര്യം
പരിശോധിക്കുമോ?
സി.കെ.ജി.
സ്മാരക ഗവ:കോളേജ്
2838.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാമ്പ്ര
സി.കെ.ജി. സ്മാരക
ഗവ:കോളേജില്‍
ബി.എസ്.സി. ഫിസിക്സ്,
ബി.എസ്.സി.
ഗണിതശാസ്ത്രം എന്നീ
കോഴ്സുകള്‍ അനുവദിച്ചത്
എപ്പോഴാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോഴ്സുകള്‍ക്ക് സ്ഥിര
അധ്യാപക തസ്തികകള്‍
സൃഷ്ടിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
കോളേജില്‍ സയന്‍സ്
വിഷയങ്ങളില്‍ പോസ്റ്റ്
ഗ്രാജുവേറ്റ്
കോഴ്സുകള്‍
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
എസ്.എന്‍.
ട്രസ്റ്റിനു കീഴിലെ
കോളേജുകള്‍
2839.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എന്‍.
ട്രസ്റ്റിനു കീഴില്‍
സംസ്ഥാനത്ത് എത്ര
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇതില്‍ എയ്ഡഡ്
കോളേജുകളുടെ
എണ്ണമെത്ര;വ്യക്തമാക്കുമോ;
(ബി)
എയ്ഡഡ്
കോളേജുകളില്‍ ആകെ
നിലവില്‍ എത്ര
തസ്തികകളുണ്ട്; ഇൗ
കോളേജുകളുടെ അദ്ധ്യാപക
അദ്ധ്യാപകേതര
ജീവനക്കാര്‍ക്ക്
പ്രതിവര്‍ഷം എത്ര തുക
വേതനം നല്‍കുന്നതിന്
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും
ചെലവഴിക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(സി)
എസ്.എന്‍.ട്രസ്റ്റിനു
കീഴിലുളള കോളേജുകളില്‍
പുതിയ അദ്ധ്യാപക
നിയമനത്തിന് നീക്കം
നടക്കുന്നുണ്ടോ;
നിലവില്‍ എത്ര
ഒഴിവുകളുണ്ട്;വ്യക്തമാക്കാമോ;
(ഡി)
ഇൗ
നിയമനങ്ങള്‍ക്കെതിരെ
ആരെങ്കിലും
ഹെെക്കോടതിയെ
സമീപിച്ചതായി അറിയാമോ;
ഇക്കാര്യത്തില്‍ കോടതി
നിര്ദ്ദേശമെന്താണ്;വ്യക്തമാക്കാമോ;
(ഇ)
നിയമനങ്ങളില്‍
വന്‍ അഴിമതി
നടക്കുന്നതായി
കോടതിയില്‍
പരാതിയുണ്ടോ;
വിശദമാക്കാമോ?
കേരള
യൂണിവേഴ്സിറ്റിയിലെ ദിവസ
വേതനക്കാർ
T 2840.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
യൂണിവേഴ്സിറ്റിയില്‍ 10
വര്‍ഷം മുതല്‍ 15
വര്‍ഷം വരെയായി ദിവസ
വേതനത്തില്‍ ജോലി
ചെയ്യുന്ന ജീവനക്കാര്‍
ഉണ്ടെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ,
പ്രായപരിധി
കഴിഞ്ഞതുമൂലം ഇനിയൊരു
പി. എസ്. സി.
പരീക്ഷയ്ക്ക്
അപേക്ഷിക്കാന്‍ ഇവർക്ക്
പറ്റില്ല എന്നത്
കണക്കിലെടുത്ത്
പ്രസ്തുത ജീവനക്കാരെ
സ്ഥിരപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
പ്രത്യേക വിദ്യാഭ്യാസ
മേഖല
2841.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
പ്രത്യേക വിദ്യാഭ്യാസ
മേഖല സൃഷ്ടിക്കുന്ന
നടപടി സാധാരണക്കാരായ
വിദ്യാര്‍ത്ഥികളെ
ദോഷകരമായി ബാധിക്കും
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതിയില്‍
സര്‍ക്കാരിന്റെ
നിയന്ത്രണം
എത്രമാത്രമായിരിക്കും
എന്ന് വിശദീകരിക്കാമോ;
നിബന്ധനകള്‍
എന്തെല്ലമാണ്;വ്യക്തമാക്കുമോ;
(സി)
ഇതിനായി
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും പ്രാരംഭ
യോഗമോ സംഗമമോ
നടത്തുന്നുണ്ടോ;
അതിനായി എന്തു തുക
ചെലവാകും;വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
വിദ്യാഭ്യാസ മേഖലയ്ക്ക്
സര്‍ക്കാര്‍ ചെലവില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
നല്കാന്
ഉദ്ദേശിക്കുന്നത്;വിശദമാക്കുമോ?
പുതിയ
സര്‍ക്കാര്‍ കോളേജുകള്‍
2842.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജുകളില്ലാത്ത
അസംബ്ലി മണ്ഡലങ്ങളില്‍
എത്ര കോളേജുകള്‍
ആരംഭിക്കുമെന്നാണ്
പ്രഖ്യാപിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
ആരംഭിച്ച
ഓരോ കോളേജിലും എത്ര
അദ്ധ്യാപക, അനദ്ധ്യാപക
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
വിദൂര
വിദ്യാഭ്യാസം
2843.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയുടെ
വിദൂര വിദ്യാഭ്യാസ
വിഭാഗത്തിനുള്ള അനുമതി
യൂണിവേഴ്സിറ്റി
ഗ്രാന്റ് കമ്മീഷന്
പിന്‍വലിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
അതിനുള്ള
കാരണമെന്താണെന്നും
കാരണക്കാരായ കേരള
സര്‍വ്വകലാശാലാ
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്നും
പ്രസ്തുത
ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ ;
(സി)
നഷ്ടപ്പെട്ട
യു.ജി.സി. അനുമതി
പുനസ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
വിദേശ
സര്‍വ്വകലാശാലകളുടേയും
കോളേജുകളുടേയും പഠന
കേന്ദ്രങ്ങളും, വിദ്യാഭ്യാസ
മേഖലകളും
2844.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഠന കേന്ദ്രങ്ങളും,
വിദ്യാഭ്യാസ മേഖലകളും
തുടങ്ങുന്നതിന് വിദേശ
സര്‍വ്വകലാശാലകളേയും
കോളേജുകളേയും
ക്ഷണിക്കുകയുണ്ടായോ;
ഇതിനായി സന്നദ്ധത
അറിയിച്ചിട്ടുള്ള
സ്ഥാപനങ്ങള്‍ എത്രയാണ്;
പ്രസ്തുത സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
എന്തെങ്കിലും ചട്ടങ്ങളോ
നയങ്ങളോ
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിദേശ സ്ഥാപനങ്ങളുടെ
പങ്കാളികളാകാന്‍
സംസ്ഥാനത്തുള്ള
സര്‍വ്വകലാശാലകള്‍ക്കും
കോളേജുകള്‍ക്കും
അനുവാദം കൊടുക്കുവാന്‍
ഉദ്ദേശമുണ്ടോ; ഇതിനായി
എന്തെങ്കിലും യോഗങ്ങളോ
കൂടിയാലോചനകളോ
നടത്തിയിരുന്നോ;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
വിദ്യാര്‍ത്ഥി അധ്യാപക
സംഘടനകളുമായോ,
രാഷ്ട്രീയ കക്ഷികളുമായോ
ചര്‍ച്ച
നടത്തിയിരുന്നോ; അത്തരം
സ്ഥാപനങ്ങളുടെ
നടത്തിപ്പില്‍
സര്‍ക്കാരിന്റെ
ഇടപെടല്‍ ഉണ്ടാകുമോ;
ഫീസിന്റെയും മറ്റും
തീരുമാനത്തില്‍
സര്‍ക്കാരിന്
സ്വാധീനമുണ്ടാകുമോ;
വിശദവിവരം
വ്യക്തമാക്കുമോ?
അറബിക്
സര്‍വകലാശാല
2845.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അറബിക് സര്‍വകലാശാല
ആരംഭിക്കുന്നതിനുളള
നടപടി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പ്രവൃത്തി ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
ഇൗ
ഗവണ്മെന്റിന്റെ
കാലത്ത് പ്രസ്തുത
സര്‍വകലാശാല
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമോ; എങ്കില്‍
എന്നത്തേയ്ക്ക്
പ്രവര്‍ത്തനമാരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
എയ്ഡഡ്
മേഖലയിലെ ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജുകള്‍
2846.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ സംസ്ഥാനത്ത്
എയ്ഡഡ് മേഖലയില്‍ എത്ര
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകള്‍
ആരംഭിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
എന്തെല്ലാം
വ്യവസ്ഥകള്‍ക്ക്
വിധേയമായിട്ടാണ്
കോളേജുകള്‍
അനുവദിച്ചിട്ടുള്ളത്;
അനുവാദം
നല്കിവ്യക്തമാക്കുമോ;യ
എല്ലാ കോളേജുകളും
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
അനുവദിക്കപ്പെട്ട
കോളേജുകളുടെ
മാനേജ്മെന്റുകളെ
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
കോളേജ്
അദ്ധ്യാപകരുടെ ജോലി സമയം
2847.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജ്
അദ്ധ്യാപകരുടെ ജോലി
സമയം
ക്ലിപ്തപ്പെടുത്താന്‍
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നിലവില്‍
ജോലി സമയത്തില്‍
സര്‍ക്കാര്‍ കോളേജുകളും
എയ്ഡഡ് കോളേജുകളും
തമ്മില്‍
വ്യത്യാസമുണ്ടോ;
എങ്കില്‍ ആ വ്യത്യാസം
ഉണ്ടാകാന്‍ ഇടയായ
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
യു.ജി.സി.യുടെ ഭാഗത്തു
നിന്ന് എന്തെങ്കിലും
നിര്‍ദ്ദേശം
നിലവിലുണ്ടോ; എങ്കില്‍
എന്താണെന്ന്
വിശദമാക്കുമോ?
കോളേജ്
അധ്യാപകര്‍ക്ക് പ്ലേയ്സ്
മെന്റുകള്‍ നല്‍കുന്നത്
2848.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജ് അധ്യാപകര്‍ക്ക്
2010-ല്‍ നടപ്പാക്കിയ
ശമ്പള പരിഷ്കരണത്തിന്റെ
ഭാഗമായ
പ്ലേയ്സ്മെന്റുകള്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
ആനുകൂല്യം
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
ആയത് എന്നത്തേക്ക്
നല്കാന് കഴിയുമെന്നും
വ്യക്തമാക്കുമോ?
നാട്ടിക
അപ്ലൈഡ് സയന്‍സ് കോളേജ്
2849.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
അപ്ലൈഡ് സയന്‍സ്
കോളേജിന് അനുവദിച്ച
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് ലബോറട്ടറി
പണിയുന്നതിന് ഭരണാനുമതി
നല്കുന്ന
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കുമോ;
ഭരണാനുമതി എത്രയും വേഗം
ലഭ്യമാക്കുമോ;
(ബി)
ഹയര്‍
എഡ്യൂക്കേഷനില്‍
ജെ./4494/15 നമ്പര്‍
ഫയല്‍ തീര്‍പ്പാക്കാന്‍
സത്വര നടപടികള്‍
സ്വീകരിക്കുമോ ;
പ്രസ്തുത നടപടിയുടെ
കാലതാമസത്തിനുള്ള കാരണം
വിശദമാക്കുമോ;
(സി)
മേൽ
നടപടിക്ക് ഐ .എച്ച്
.ആർ.ഡി. യില്‍ നിന്ന്
വിശദീകരണം ലഭിക്കേണ്ട
ആവശ്യമുണ്ടോ; എങ്കിൽ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
റൂസയുടെ
പ്രവര്‍ത്തന പുരോഗതി
2850.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'റൂസ' യുടെ ഇതുവരെയുള്ള
പ്രവര്‍ത്തന പുരോഗതി
എന്തെല്ലാമാണ്;
(ബി)
റൂസയുടെ
നിര്‍ദ്ദേശ പ്രകാരം
ഉന്നത വിദ്യാഭ്യാസ
കൗണ്‍സില്‍
പുനസംഘടിപ്പിയ്ക്കാന്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
റൂസയിലേയ്ക്ക്
കേരളത്തില്‍ നിന്ന്
എത്ര പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ട്;
(ഡി)
റൂസയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍
പറഞ്ഞിരിക്കുന്ന
പ്രകാരമാണോ ചെയര്മാന്
, വൈസ് ചെയര്മാന്
നിയമനം
നടന്നിട്ടുള്ളത്.
ഇവരുടെ കാലാവധി എന്നാണ്
അവസാനിക്കുന്നത്. പുതിയ
ചെയര്മാന്, വൈസ്
ചെയര്മാന് നിയമനം
എന്നാണെന്ന്
അറിയിക്കുമോ?
വലപ്പാട്
ബി.എഡ്. കോളേജില്‍ ക്ലാസ്റൂം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
2851.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
നിയോജക മണ്ഡലത്തിലെ
വലപ്പാട് ബി.എഡ്.
കോളേജില്‍ ക്ലാസ് മുറി
പണിയുന്നതിന് അനുവദിച്ച
ആസ്തി വികസന ഫണ്ടിന്
ഭരണാനുമതി നല്കുന്ന
നടപടികളുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
ഉന്നത
വിദ്യാഭ്യാസ വകുപ്പില്‍
ബി4/3105/14 ഫയല്‍
നമ്പര്‍
തീര്‍പ്പാക്കുന്നതിന്
വരുന്ന കാലതാമസത്തിന്
കാരണം വിശദമാക്കുമോ;
(സി)
ക്ലാസ്
മുറി നിര്‍മ്മാണത്തിന്
ഭരണാനുമതി നല്കാന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പുനലൂര്‍
നിയോജക മണ്ഡലത്തില്‍ ഗവ:
ആര്‍ട്ട്സ് & സയന്‍സ്
കോളേജ്
2852.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
നിയോജക മണ്ഡലത്തില്‍
ആര്യങ്കാവ്, തെന്മല,
കുളത്തൂപ്പുഴ എന്നീ
മലയോര പഞ്ചായത്തുകളില്‍
ഉന്നത വിദ്യാഭ്യാസ
സൗകര്യങ്ങള്‍ ഏറെ
കുറവായതിനാല്‍ പ്രസ്തുത
പഞ്ചായത്തുകളില്‍
ഏതെങ്കിലും ഒന്നില്‍
ഒരു ഗവ: ആര്‍ട്ട്സ്
& സയന്‍സ് കോളേജ്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
സ്വയംഭരണ
കോളേജുകൾ
2853.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
സ്വയംഭരണ കോളേജുകളാണ്
ആരംഭിച്ചതെന്നും ഇവ
എവിടെയെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോളേജുകളില്‍ ഏതെല്ലാം
കോഴ്സുകളിലായി എത്ര
കുട്ടികള്‍ ആണ്
പഠിക്കുന്നത്; വിശദാംശം
നല്‍കുമോ?
പ്രത്യേക
വിദ്യാഭ്യാസ മേഖല
2854.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസവുമായി
ബന്ധപ്പെട്ട് പ്രത്യേക
വിദ്യാഭ്യാസ മേഖല
സൃഷ്ടിക്കുന്നത്
പ്രത്യേക സാമ്പത്തിക
മാതൃകയിലാണോ ;
(ബി)
പ്രത്യേക
വിദ്യാഭ്യാസ മേഖലയില്‍
സംസ്ഥാന സര്‍ക്കാരിന്റെ
നിയന്ത്രണം
പൂര്‍ണ്ണമായും
ഒഴിവാക്കുന്ന തരത്തില്‍
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
20
ഏക്കര്‍ സ്ഥലവും
ബിരുദാനന്തര ബിരുദ
കോഴ്സുകള്‍ നടത്തി 5
വര്‍ഷത്തെ പരിചയവും
വിദേശ
സര്വ്വകവാശാലകളുമായുള്ള
ധാരണാ പത്രവും
ഉള്ളവര്‍ക്ക് പ്രത്യേക
വിദ്യാഭ്യാസ സോണുകള്‍
ആരംഭിക്കാമെന്ന് ഉന്നത
വിദ്യാഭ്യാസ വകുപ്പ്
ഉത്തരവിറക്കിയതായി
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കുമോ ;
(ഡി)
പ്രത്യേക
വിദ്യാഭ്യാസ മേഖലയുടെ
ഭാഗമായി ആഗോള
വിദ്യാഭ്യാസ സംഗമം
സംഘടിപ്പിക്കാന്‍
സര്‍ക്കാരോ ഉന്നത
വിദ്യാഭ്യാസ കൗണ്‍സിലോ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയാണെന്നും ആയതിന്
ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്ന തുക
എത്രയെന്നും
വ്യക്തമാക്കുമോ ;
(ഇ)
നിലവില്‍
ഉന്നത വിദ്യാഭ്യാസ
കൗണ്‍സിലിന്റെ
ചെയര്‍മാനും കൗണ്‍സില്‍
അംഗങ്ങളും ആരൊക്കെ ;
പ്രസ്തുത കൗണ്‍സിലിന്
കാലാവധി
നീട്ടിക്കൊടുത്തിട്ടുണ്ടോ
; വ്യക്തമാക്കുമോ ;
(എഫ്)
ഇത്തരത്തിലുള്ള
ഉന്നത വിദ്യാഭ്യാസ മേഖല
സൃഷ്ടിക്കുന്ന തീരുമാനം
രാജ്യത്തിനകത്തെ
വന്‍കിട വിദ്യാഭ്യാസ
കച്ചവടക്കാര്‍ക്ക്
അവസരമൊരുക്കുവാനാണോ
ഉദ്ദേശിക്കുന്നത് ,
വിശദാംശം
വ്യക്തമാക്കുമോ ;
(ജി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം ഉന്നത വിദ്യാഭ്യാസ
രംഗത്ത് എത്ര കോടി
മുതല്‍മുടക്ക് വരുന്ന
പുതിയ പദ്ധതികളുടെ പഠന
റിപ്പോര്‍ട്ട് കേന്ദ്ര
മാനവശേഷി
മന്ത്രാലയത്തിന്
സമര്‍പ്പിക്കുകയുണ്ടായി
; ആയത് പ്രകാരം എത്ര
കോടി രൂപ കേന്ദ്രം
അനുവദിച്ചു ;
വിശദമാക്കുമോ ?
സ്വാശ്രയ
കോളേജുകളുടെ പ്രവര്‍ത്തനം
2855.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
കോളേജുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പി.ജി
കോഴ്സുകള്‍ നടത്തുന്ന
എത്ര സ്വാശ്രയ
സ്ഥാപനങ്ങളാണ്
കേരളത്തിലുള്ളതെന്ന്
അറിയിക്കുമോ ;
(സി)
സ്വാശ്രയ
കോളേജുകളില്‍ പി.ജി.
കോഴ്സുകള്‍ക്ക്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ഫീസിളവ്
അനുവദിക്കുന്നുണ്ടോ ;
എങ്കില്‍ വിശദവിവരം
നല്‍കാമോ ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജുകളില്‍
ഒഴിഞ്ഞുകിടക്കുന്ന
സീറ്റുകളുടെ എണ്ണം
2856.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളില്‍
ഒഴിഞ്ഞുകിടക്കുന്ന
സീറ്റുകളുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സ്വാശ്രയമേഖലയില്‍ ആകെ
എ്രത എഞ്ചിനീയറിംഗ്
സീറ്റുകള്‍ ഉണ്ടെന്ന്
അറിയിക്കുമോ ; നടപ്പ്
അദ്ധ്യയന വര്‍ഷം
പ്രവേശനം
പൂര്‍ത്തിയായപ്പോള്‍
പ്രവേശനം നേടിയ
സീറ്റുകളുടെ എണ്ണമെത്ര;
ഒഴിഞ്ഞുകിടക്കുന്ന
സീറ്റുകള്‍
എ്രതയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
50%
സീറ്റുകള്‍ പോലും
നികത്താന്‍ കഴിയാതെ
വന്ന എ്രത കോളേജുകള്‍
ഉണ്ട് ; പേരുവിവരം
വെളിപ്പെടുത്തുമോ ;
(ഡി)
എ.എെ.സി.ടി.ഇ
മാനദണ്ഡങ്ങള്‍
പാലിക്കാത്തതുമൂലം
ഏതെങ്കിലും സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകള്‍
അടച്ചുപൂട്ടിയിട്ടുണ്ടോ
;
അപേക്ഷകരില്ലാത്തതിന്െറ
പേരില്‍
അടച്ചുപൂട്ടേണ്ടിവന്ന
എഞ്ചിനീയറിംഗ്
കോളേജുകള്‍ ഉണ്ടോ ?
പ്രൊഫഷണല്‍
കോളേജുകളിലെ ആംഗ്ലോ-ഇന്ത്യന്‍
വിദ്യാര്‍ത്ഥികളുടെ എണ്ണം
2857.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൊഫഷണല്‍
കോളേജുകള്‍
ഉള്‍പ്പെടെയുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
ആംഗ്ലോ-ഇന്ത്യന്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സംവരണം അനുവദിച്ച
23.5.2014 ലെ
സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ ഈ
അദ്ധ്യയന വര്‍ഷം
പ്രൊഫഷണല്‍ കോളേജുകളിലെ
ഓരോ കോഴ്സിലും പ്രവേശനം
ലഭിച്ച
ആംഗ്ലോ-ഇന്ത്യന്‍
വിദ്യാര്‍ത്ഥികളുടെ
എണ്ണം വ്യക്തമാക്കുമോ?
പ്രൊഫഷണല്‍
കോളേജുകളില്‍
ആംഗ്ലോ-ഇന്ത്യന്‍
വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം
2858.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൊഫഷണല്‍
കോളേജുകള്‍
ഉള്‍പ്പെടെയുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
ആംഗ്ലോ-ഇന്ത്യന്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സംവരണം അനുവദിച്ച
23/5/2014-ലെ
സര്‍ക്കാര്‍
ഉത്തരവിന്റെ (സ.ഉ
(എം.എസ്) നമ്പര്‍
10/2014/ പി.സ.വി.വ)
അടിസ്ഥാനത്തില്‍
പ്രൊഫഷണല്‍ കോളേജുകളിലെ
ബിരുദാനന്തര-ബിരുദ
കോഴ്സുകളില്‍
ആംഗ്ലോ-ഇന്ത്യന്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സംവരണം ഉറപ്പാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
കോഴിക്കോട്
യൂണിവേഴ്സിറ്റിയുടെ ബി.എ.
സോഷ്യോളജി കോഴ്സിന്റെ
ഫലപ്രഖ്യാപനം
2859.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
യൂണിവേഴ്സിറ്റിയുടെ
ബി.എ. സോഷ്യോളജി കോഴ്സ്
III-ാം സെമസ്റ്ററിന്റെ
29.4.2014-ല്‍
തിരുവനന്തപുരത്തു
നടത്തിയ പരീക്ഷയുടെ ഫലം
തടഞ്ഞുവച്ചിട്ടുണ്ടോ;
(ബി)
അതു
സംബന്ധിച്ച അന്വേഷണ
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
തീരുമാനം
കൈക്കൊള്ളത്തതുമൂലം
കോഴ്സ് പൂര്‍ത്തിയാക്കി
മറ്റെല്ലാ പേപ്പറുകളും
പാസ്സായവരുടെ പോലും
അവസാന ഫലം
പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന
കാര്യം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
വിദ്യാര്‍ത്ഥികളുടെ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി
അടിയന്തിര തീരുമാനം
എടുക്കുമോ?
വടക്കാഞ്ചേരി
കമ്മ്യൂണിറ്റി കോളേജിലെ
വിദ്യാര്‍ത്ഥി പ്രവേശനം
T 2860.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടക്കാഞ്ചേരി
കമ്മ്യൂണിറ്റി കോളേജിലെ
നടപ്പു വര്‍ഷത്തെ
വിദ്യാര്‍ത്ഥി പ്രവേശനം
തടസ്സപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാരണം വ്യക്തമാക്കുമോ;
(ബി)
പ്രവേശനം
പുനരാംരംഭിക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എന്നത്തേക്ക് പ്രവേശനം
ആരംഭിക്കും;വ്യക്തമാക്കുമോ;
(സി)
ഇന്ക്യുബേറ്റിംഗ്
ഏജന്‍സിയുമായി
സര്‍ക്കാര്‍ എം.ഒ.യു.
ഒപ്പ് വച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
വര്‍ഷത്തേക്കാണ് പുതിയ
എം.ഒ.യു.;വിശദമാക്കുമോ;
(ഡി)
പ്രസ്തുത
കോളേജില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ ?
കരുനാഗപ്പള്ളി
സര്‍ക്കാര്‍ കോളേജ്
2861.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളിയില്‍
പുതിയതായി സര്‍ക്കാര്‍
കോളേജ്
ആരംഭിക്കുന്നതിന്റെ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
കോപ്പി ലഭ്യമാക്കുമോ ;
ഇല്ലെങ്കില്‍ പ്രസ്തുത
ഉത്തരവ്
പുറപ്പെടുവിക്കാനുളള
കാലതാമസം എന്തെന്ന്
അറിയിക്കാമോ?
പരീക്ഷാഹാളില്‍
സി.സി.ടി.വി.
സ്ഥാപിക്കുന്നതിനുള്ള നടപടി
2862.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സര്‍വ്വകലാശാലകള്‍ക്കു
കീഴിലുള്ള കോളേജുകളിലെ
പരീക്ഷാഹാളില്‍
സി.സി.ടി.വി.
സ്ഥാപിക്കുന്നത്
സംബന്ധിച്ച് ബഹു.
ഹൈക്കോടതി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
സ്വാശ്രയകോളേജുകളിലും
എയ്ഡഡ്, അണ്‍എയ്ഡഡ്,
സര്‍ക്കാര്‍
കോളേജുകളിലും പ്രസ്തുത
സംവിധാനമൊരുക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
;
(ഡി)
ഉന്നതവിദ്യാഭ്യാസ
വകുപ്പിനുകീഴിലുള്ള
എല്ലാ കോളേജുകളിലും
ഇത്തരം സംവിധാനം
അടിയന്തരമായി
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ക്യാമ്പസുകളിലെ
ആഘോഷങ്ങള്‍
2863.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്യാമ്പസുകളിലെ
ആഘോഷങ്ങള്‍ പലപ്പോഴും
അപകടങ്ങള്‍ക്കും മറ്റ്
ദുരിതങ്ങള്‍ക്കും
കാരണമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
കേരളസര്‍വ്വകലാശാല
കാര്യവട്ടം ക്യാമ്പസിലെ
നിര്‍മ്മാണ പ്രവർത്തനങ്ങൾ
2864.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളസര്‍വ്വകലാശാല
കാര്യവട്ടം
ക്യാമ്പസില്‍
പ്ലാറ്റിനം ജൂബിലി
അക്കാദമിക്
കോംപ്ലക്സ്, സെനറ്റ്
ഹൗസ് കോംപ്ലക്സ്
ആന്റ് അമിനിറ്റീസ്
ബില്‍ഡിംഗ് എന്നിവയുടെ
നിര്മ്മാണത്തിലുള്ളതായി
പറയപ്പെടുന്ന
ക്രമക്കേട് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്എന്തെങ്കിലും
പരാതി
ഉയര്‍ന്നിട്ടുണ്ടോ
;വ്യക്തമാക്കുമോ;
(സി)
സര്‍വ്വകലാശാലാ
തലത്തില്‍ ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തുകയുണ്ടായോ ;
സിന്‍ഡിക്കേറ്റ്
അംഗത്തിന്‍െറ
ഭാഗത്തുനിന്നും
ഇതുസംബന്ധിച്ച്
പരാതിയുള്ളത്
അറിവില്പ്പെട്ടിട്ടുണ്ടോ
; ഇതു സംബന്ധിച്ച്
സര്‍ക്കാരിന്‍െറ
ഭാഗത്തുനിന്ന്
ഇടപെടലുകള്‍
ഉണ്ടായിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
സ്ക്കൂളുകളിലെ ഉച്ചഭക്ഷണ
വിതരണം
2865.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്ക്കൂളുകളിലാണ്
ഉച്ചഭക്ഷണം വിതരണം
ചെയ്തുവരുന്നത്;
(ബി)
ഉച്ചഭക്ഷണ
പദ്ധതിയുടെ ഫണ്ടിന്റെ
സ്രോതസ്സ്
എങ്ങിനെയെന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
അദ്ധ്യയന വര്‍ഷത്തേക്ക്
ഉച്ചഭക്ഷണ പദ്ധതിക്കായി
എന്ത് തുക ചെലവ്
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
തുക
വകയിരുത്തിയിട്ടുണ്ടോ;
(ഡി)
2015
നവംബര്‍ 30 വരെ
ഈയിനത്തില്‍ എന്ത് തുക
ഖജനാവില്‍ നിന്നും
പിന്‍വലിക്കപ്പെട്ടു
എന്ന് വ്യക്തമാക്കാമോ;
(ഇ)
ഉച്ചഭക്ഷണ
ചെലവിനത്തില്‍ പ്രധാന
അദ്ധ്യാപകര്‍ക്ക്
കുടിശ്ശിക
നല്കാനുണ്ടോ; എങ്കില്‍
എന്നു മുതല്ക്കുള്ള
എത്ര തുകയാണ്
കുടിശ്ശികയെന്ന്
വ്യക്തമാക്കാമോ?
അധ്യാപകനായ ശ്രീ.
അച്ചുതന് വടക്കയിലിന്റെ
ഹയര്‍സെക്കണ്ടറി
പ്രൊമോഷന്
2866.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
ഡയറക്ടറുടെ
29-9-2014-ലെ 30320/14
നമ്പര്‍ ഉത്തരവു
പ്രകാരം
ബൈട്രാന്‍സ്ഫര്‍
പ്രൊമോഷന് ലഭിച്ചതും
വയനാട് വെള്ളമുണ്ട
ഹയര്‍സെക്കണ്ടറി
സ്ക്കൂളില്‍
നിയമിച്ചിട്ടുള്ളതുമായ
ശ്രീ. അച്ചുതന്
വടക്കയില്‍ എന്ന
അധ്യാപകന് പ്രസ്തുത
സ്ക്കൂളില്‍ ജോയിന്‍
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ?
ടി.ടി.സി സപ്ലിമെന്ററി
പരീക്ഷ
2867.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
ഏപ്രില്‍ മാസം നടന്ന
ടി.ടി.സി സപ്ലിമെന്ററി
പരീക്ഷയ്ക്ക് എത്ര
പേര് രജിസ്റ്റര്‍
ചെയ്തിരുന്നുവെന്നും
അതില്‍ എത്രപേര്‍
പരീക്ഷ
എഴുതിയിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
ആയതിന്റെ
ഫലം
പ്രസിദ്ധീകരിച്ചുവോ;
എങ്കില്‍ എന്ന്
പ്രസിദ്ധീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഫലം
പ്രസിദ്ധീകരിച്ചുവെങ്കില്‍
എത്രപേര്‍ വിജയിച്ചു;
വിജയികളായ
എല്ലാപേര്‍ക്കും
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കിയോ ;
(ഡി)
ഇല്ലെങ്കില്‍
സര്‍ട്ടിഫിക്കറ്റ്
എന്ന് വിതരണം
ചെയ്യുമെന്നും പ്രസ്തുത
കാലതാമസത്തിനുള്ള
കാരണമെന്തെന്നും
വിശദമാക്കുമോ?
സ്കൂള്‍
യുവജനോല്സവങ്ങള്
2868.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന-റവന്യൂ
ജില്ലാ സ്കൂള്‍
യുവജനോല്സവങ്ങളിലേക്ക്
അപ്പീല്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
ആക്ഷേപങ്ങള്‍
ശ്രദ്ധിച്ചിരുന്നോ;
(ബി)
കഴിഞ്ഞ
സംസ്ഥാന, റവന്യൂ ജില്ലാ
യുവജനോത്സവങ്ങളില്‍
അനുവദിച്ച അപ്പീലുകളുടെ
വിശദാംശം
തരംതിരിച്ച്അറിയിക്കുമോ;
(സി)
മുന്‍വര്‍ഷം
അപ്പീല്‍ കാര്യങ്ങളില്‍
നടന്ന ക്രമക്കേടുകളും
വീഴ്ചകളും അന്വേഷിച്ച്
കുറ്റക്കാരെ കണ്ടെത്തി
ശിക്ഷിച്ചിട്ടുണ്ടോ;
(ഡി)
നടപ്പു
വര്‍ഷം
യുവജനോത്സവങ്ങളില്‍
അപ്പീല്‍ കാര്യത്തില്‍
ക്രമക്കേടുകളും,
വീഴ്ചകളും
ഉണ്ടാകാതിരക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
സ്കൂളുകളുടെ അംഗീകാരം
2869.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ എത്ര
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
കുറഞ്ഞത്
അഞ്ച് വര്‍ഷമെങ്കിലും
പ്രവര്‍ത്തിച്ചിട്ടുള്ള
സ്കൂളുകള്‍ക്ക്
അംഗീകാരം നല്കി ദേശീയ
വിദ്യാഭ്യാസ നയം
നടപ്പാക്കുന്നതിന്
തീരുമാനം ഉണ്ടാകുമോ;
(സി)
പാവപ്പെട്ട
ഗ്രാമീണ
വിദ്യാര്‍ത്ഥികള്‍ക്ക്
മികച്ച നിലവാരത്തിലുള്ള
അദ്ധ്യയനം നല്കുന്ന
വിദ്യാലയങ്ങള്‍ക്ക്
അംഗീകാരം നല്കി പൊതു
വിദ്യാഭ്യാസം
സാര്‍വ്വത്രികമാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
(ഡി)
സ്കൂളുകളില്‍ എല്ലാ
ഭൗതിക സാഹചര്യങ്ങളും
ഒരുക്കിയിട്ടും പല
കാരണങ്ങള്‍ പറഞ്ഞ്
ഉദ്യോഗസ്ഥര്‍
അംഗീകാരത്തിനുള്ള
അപേക്ഷകള്‍
നിരസിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ശാന്തിഗ്രാം ഗാന്ധിജി
ഇംഗ്ലീഷ് മീഡിയം ഗവഃ
ഹെെസ്കൂൾ
2870.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ ശാന്തിഗ്രാം
ഗാന്ധിജി ഇംഗ്ലീഷ്
മീഡിയം ഗവഃ ഹെെസ്കൂളിൽ
ഏതൊക്കെ തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളത് ;
ഇതു സംബന്ധിച്ച
ഉത്തരവിന്‍െറ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
ഇൗ
തസ്തികകളിലെല്ലാം
നിയമനം
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
മാനേജ്മെന്റ്
സ്ക്കൂളുകളുടെ ഭൂമി
വില്പന
2871.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി
വില്‍ക്കുന്നതിനും
വ്യാപാര സമുച്ചയങ്ങള്‍
പണിയുന്നതിനുമായി 2011
മേയ് മാസത്തിന് ശേഷം
നാളിതുവരെ എത്ര എയ്ഡഡ്
സ്കൂളുകള്‍
അടച്ചുപൂട്ടൂന്നതിന്
നോട്ടീസ്
നല്‍കിയിട്ടുണ്ടെന്ന
കാര്യം അറിയിക്കുമോ ;
വിശദമാക്കുമോ ;
(ബി)
ഈ
പ്രവണതയോട്
സര്‍ക്കാര്‍
സമീപനമെന്താണ് ;
വ്യക്തമാക്കുമോ ;
(സി)
മാനേജ്മെന്റുകളുടെ
ഇത്തരം അപേക്ഷകളില്‍
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടി എന്തെന്ന്
വിശദമാക്കാമോ ;
(ഡി)
ഇങ്ങനെ
അടച്ചു പൂട്ടിയ
സ്കൂളുകളുടെ
എണ്ണമെത്രയെന്ന്
വിശദമാക്കുമോ?
സ്പെഷ്യലിസ്റ്റ്
അധ്യാപകരുടെ നിയമനം
2872.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ ജി.ഒ.പി
317/05 - 17.08.2015
എന്ന ഉത്തരവ് പ്രകാരം
അധിക തസ്തിക നിയമന
നിരോധനം കാരണം 2006
മുതല്‍ അധിക തസ്തിക
ലഭിക്കാതിരുന്ന
ഏതെങ്കിലും
സ്പെഷ്യലിസ്റ്റ്
അധ്യാപകര്‍ക്ക് (
കായികം, ആര്‍ട്സ്,
മ്യൂസിക്, പ്രവൃത്തി
പരിചയം ) 1.06.2011
മുതലോ അല്ലെങ്കില്‍
2011 അക്കാദമിക് വര്‍ഷം
മുതലോ
മാതൃവിദ്യാലത്തില്
നിയമന അംഗീകാരം
നല്‍കിയിട്ടുണ്ടോ ;
(ബി)
ജി.ഒ.199/2011
- 1.10.2011 എന്ന
ഉത്തരവ് പ്രകാരം അധിക
തസ്തികകളില്‍ 2006
മുതല്‍ ചേര്‍ന്ന
അദ്ധ്യാപകരെ
അപ്പന്‍ഡിക്സ് - 1 ല്‍
ഉള്‍പ്പെടുത്തി
1.06.2011 മുതല്‍
അംഗീകാരം നല്കാന്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; ഈ പട്ടികയില്‍
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകര്‍
ഉള്‍പെട്ടിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
അതുപ്രകാരം
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടോ ?
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
അണ്‍എയ്ഡഡ്
വിദ്യാലയങ്ങള്‍
2873.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
അണ്‍എയ്ഡഡ്
വിദ്യാലയങ്ങള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ പ്രസ്തുത
അംഗീകാരമില്ലാത്ത എ്രത
വിദ്യാലയങ്ങള്‍
ഉണ്ടായിരുന്നെന്ന്
വിശദമാക്കുമോ ;
എൽ.എ.സി
- എ. ഡി. എസ് സ്കീം
2874.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എൽ.എ.സി-എ.
ഡി. എസ് സ്കീമില്‍
വിദ്യാലയങ്ങളില്‍
കംപ്യൂട്ടര്‍
വല്‍ക്കരണം,
സ്മാര്‍ട്ട് ക്ലാസ്സ്
റൂം, ഐ.ടി
എംപവര്‍മെന്റ് തുടങ്ങിയ
പദ്ധതികള്‍ ഏതെല്ലാം
നിയോജക മണ്ഡലങ്ങളിലാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
സമര്‍പ്പിക്കപ്പെട്ട
മുഴുവന്‍ പ്രോജക്ടിന്റെ
രേഖകളുടെ പകര്‍പ്പും
മണ്ഡലം തിരിച്ച്
ലഭ്യമാക്കുമോ ;
ഇവയ്ക്ക്ഭരണാനുമതി
നല്കിയ ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ;
(സി)
പൊതു
വിദ്യാഭ്യാസ വകുപ്പില്‍
എൽ.എ.സി-എ. ഡി. എസ്
സ്കീമില്‍
ഉള്‍പ്പെടുത്തി സ്കൂള്‍
ബസ്സ് വാങ്ങുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്
ഏതെല്ലാം
മണ്ഡലങ്ങളിലാണെന്നും
പ്രസ്തുത മണ്ഡലങ്ങളില്‍
നിന്ന് സമർപ്പിച്ച
പ്രോജക്ടിന്റെ പൂര്‍ണ്ണ
പകര്‍പ്പുകളും
(മുഴുവന്‍ രേഖകളും
അടങ്ങിയത്)
ലഭ്യമാക്കുമോ ;
ഇവയ്ക്ക് ഭരണാനുമതി
നല്കിയ ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ഡി.പി.
ഐ. യിലെ ഫയല്‍ സംബന്ധമായ
വിവരങ്ങൾ
2875.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.പി.
ഐ. യില്‍ ഫയല്‍
സംബന്ധമായ
അന്വേഷണത്തിനെത്തുന്ന
നിയമസഭാ സാമാജികരുടെ
അസിസ്റ്റന്റുമാര്‍ക്കുപോലും
കൃത്യമായ വിവരങ്ങള്‍
നല്‍കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവ പരിശോധിക്കുവാനും
അടിയന്തിര പരിഹാര
നടപടികള്‍
സ്വീകരിക്കുവാനും നടപടി
സ്വീകരിക്കുമോ;
(സി)
മലപ്പുറം
ജില്ലയിലെ എച്ച്.എസ്.എ.
മലയാളം തസ്തികയില്‍
ജോലി ചെയ്യുന്ന സി. കെ.
രാജന് ഉള്‍പ്പെടെ ആറ്
അധ്യാപകരുടെ
സീനിയോറിറ്റിയുമായി
ബന്ധപ്പെട്ട
G.O(ആര്.റ്റി.) നം.
3066/15 നമ്പര്‍
ഉത്തരവ് എന്നാണ്
ഡി.പി.ഐ യില്‍
ലഭിച്ചത്; തപാലില്‍
ചേര്‍ത്ത് ഫയലാക്കി
സെക്ഷന്‍ ക്ലാര്‍ക്ക്
സമര്‍പ്പിച്ചത്
എന്നാണ്; പ്രസ്തുത
ഫയല്‍ കൈകാര്യം ചെയ്ത
ഓരോ ഉദ്യോഗസ്ഥനും
എത്രദിവസം കൈവശം
വെച്ചു; വിശദമാക്കുമോ?
ഡി.പി.ഐ.
ഓഫീസില്‍ നിന്നും
നിയമനാംഗീകാരം
നല്കുന്നതില് കാലതാമസം
2876.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡി.പി.ഐ.
ഓഫീസില്‍ നിന്നും
നിയമനാംഗീകാരം
സംബന്ധിച്ച്
ഉത്തരവുകള്‍
നല്കുന്നതില്
മനപൂര്‍വ്വമായ കാലതാമസം
വരുത്തുന്നതുമൂലം
എയ്ഡഡ്
അദ്ധ്യാപകര്‍ക്ക്
ശമ്പളം
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡി.പി.ഐ.
ലെ അക്കാദമിക്
വിഭാഗത്തിന്റെ
ബോധപൂര്‍വ്വമായ ഫയല്‍
വൈകിക്കല്‍ നിരവധി
അദ്ധ്യാപകരെ
ബുദ്ധിമുട്ടിലാക്കുന്നുവെന്നത്
പരിശോധിക്കുമോ;
(സി)
2014,2015 വര്‍ഷങ്ങളിലെ
ഇത്തരത്തിലുള്ള എത്ര
ഫയലുകളില്‍
തീരുമാനമെടുക്കാതെ
ശേഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതു
സംബന്ധിച്ച് വ്യക്തമായ
പരാതി ലഭിച്ചാല്‍ നടപടി
സ്വീകരിക്കുമോ?
എം.ജി.എല്‍.സി
അധ്യാപകര്‍
2877.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.ജി.എല്‍.സി
അധ്യാപകര്‍
സമര്‍പ്പിച്ച
നിവേദനത്തിലെ പ്രസ്തുത
അധ്യാപകരുടെ സേവന വേതന
വ്യവസ്ഥകളെ സംബന്ധിച്ച
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണാന്‍
കെെക്കൊണ്ട നടപടികള്‍
എന്തെല്ലാമാണ് ;
(ബി)
എം.ജി.എല്‍.സി
സ്കൂളുകളെ സര്‍ക്കാര്‍
എല്‍.പി. സ്കൂളുകളായി
ഉയര്‍ത്തി ഉത്തരവ്
ഇറക്കിയതിനുശേഷം ആയത്
പ്രാബല്യത്തില്‍
വരുത്തുന്നതിന്
കെെക്കൊണ്ട നടപടികള്‍
എന്തെല്ലാമാണ് ;
വ്യക്തമാക്കുമോ ;
(സി)
എം.ജി.എല്‍.സി
അധ്യാപകര്‍ക്ക്
നല്‍കിവരുന്ന വേതനം അതേ
സ്കൂളുകളില്‍ പാചകം
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
ലഭിക്കുന്ന
വേതനത്തിന്‍െറ
പകുതിപോലും
ഇല്ലെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
അധ്യാപകര്‍ക്ക്
നിലവില്‍ നല്‍കിവരുന്ന
വേതനത്തില്‍ കുടിശ്ശിക
വരുത്തിയിട്ടുണ്ടോ ;
എങ്കില്‍ ആയത്
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ ;
(ഇ)
യാത്രാസൗകര്യംപോലുമില്ലാത്ത
മലയോര വനമേഖലകളില്‍ 15
വര്‍ഷത്തിലധികമായി
സേവനം ചെയ്യുന്ന
എം.ജി.എല്‍.സി
അധ്യാപകരുടെ സേവന
കാലയളവ് പരിഗണീച്ച്
അവരുടെ വിദ്യാഭ്യാസ
യോഗ്യത മാനദണ്ഡമാക്കി
സ്ഥിരം
ജീവനക്കാരാക്കുന്നതിന്
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ ;
വിശദാംശം
വ്യക്തമാക്കുമോ ?
എം.ജി.എല്‍.സി.
സ്ക്കുളുകള്‍
2878.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര എം.ജി.എല്‍.സി.
സ്ക്കുളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
പ്രസ്തുത
സ്ക്കുളുകളില്‍ ജോലി
ചെയ്യുന്ന
അദ്ധ്യാപകരുടെ എണ്ണം
മണ്ഡലം തിരിച്ച്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എം.ജി.എല്‍.സി.
യെ അപ്ഗ്രേഡ് ചെയ്ത്
എല്‍.പി., യു.പി.
സ്ക്കുളുകള്‍
ആക്കിയിട്ടുണ്ടോ;
എങ്കില്‍ മണ്ഡലം
തിരിച്ചു പ്രസ്തുത
സ്ക്കുളുകളുടെ
പേരുവിവരം നല്‍കുമോ;
(സി)
എം.ജി.എല്‍.സി.
സ്ക്കുള്
അദ്ധ്യാപകര്‍ക്കു
നല്‍കിവരുന്ന ശമ്പളം
എത്രയാണ് ; ഇത്
വര്‍ദ്ധിപ്പിക്കാന്‍
ആലോചനയുണ്ടോ;
ഇപ്പോള്‍ ശമ്പള
കുടിശ്ശികയുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
എം.ജി.എല്‍.സി.
സ്ക്കുളുകള്‍ സ്വന്തം
കെട്ടിടത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
അല്ലെങ്കില്‍
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ഹയർ
സെക്കന്ററി ഇക്കണോമിക്സ്
തസ്തികയിലെ ഒഴിവുകൾ
2879.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.ടി.
ഇക്കണോമിക്സ് ജൂനിയർ /
സീനിയർ തസ്തികകളിലായി
നിലവില്‍ എത്ര
ഒഴിവുകളാണ് ഉളളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക്
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടോയെന്ന്
അറിയാമോ;
(സി)
പ്രസ്തുത
തസ്തികയിലെ നിലവിലുളള
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കുമോ ;
(ഡി)
റാങ്ക്
ലിസ്റ്റ് നിലവിലിരിക്കെ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
എസ്.പി.സി.
പദ്ധതി
2880.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
എസ്.പി.സി. പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
എസ്.എസ്.എൽ.സി.ബുക്കിലെ
ജനനതീയതി
2881.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എൽ.സി.
ബുക്കിലെ ജനനതീയതി
തിരുത്തുന്നതിനായി
നന്ദുമോന്, എ .ബി .വി
. എച്ച് .എസ് . മുഹമ്മ
എന്ന വിദ്യാര്‍ത്ഥി
അപേക്ഷ നല്‍കിയെങ്കിലും
(ഫയല്‍ നമ്പര്‍
ജെ1/67722/13)
നാളിതുവരെ
എസ്.എസ്.എൽ.സി. ബുക്ക്
തിരികെ ലഭിച്ചിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
കാരണത്താൽ
വിദ്യാര്‍ത്ഥിയുടെ
തുടര്‍പഠനം
മുടങ്ങിയതിനാൽ
എസ്.എസ്.എൽ.സി ബുക്ക്
അടിയന്തരമായി
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
റോസ് മല
ഗവ. എല്‍.പി.എസ്.
യു.പി.എസ്. ആയി അപ്ഗ്രേഡ്
ചെയ്യുന്നതിനുള്ള
നടപടികള്‍
2882.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
വിദ്യാഭ്യാസ ജില്ലയില്‍
ഉള്‍പ്പെടുന്ന റോസ് മല
ഗവ.എല്‍.പി.സ്കൂള്‍
യു.പി . സ്കൂള്‍ ആയി
അപ്ഗ്രേഡ്
ചെയ്യുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
റോസ്
മല എല്‍.പി.സ്കൂളി ല്‍
നിന്ന് തൊട്ടടുത്ത
യു.പി.സ്കൂളിലേക്ക്
എത്താന്‍
കുട്ടികള്‍ക്ക്
വനമേഖലയിലൂടെ 13 കി.
മീറ്റര്‍
സഞ്ചരിയ്ക്കേണ്ടി
വരുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ റോസ് മല
എല്‍.പി.സ്കൂള്‍
യു.പി.സ്കൂള്‍ ആയി
അപ്ഗ്രേഡ്
ചെയ്യുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
കേരള
ടീച്ചേഴ്സ് എലിജിബിലിറ്റി
ടെസ്റ്
2883.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപകര്‍
കേരള ടീച്ചേഴ്സ്
എലിജിബിലിറ്റി ടെസ്റ്റ്
പാസ്സാവണമെന്ന
നിബന്ധനയുണ്ടോ ;
(ബി)
ഇതനുസരിച്ചാണോ
പബ്ലിക് സര്‍വ്വീസ്
കമ്മീഷന്
റിക്രൂട്ട്മെന്റ്
നടത്തുന്നത് ;
(സി)
ഒരു
പ്രാവശ്യം ടെസ്റ്റ്
പാസ്സയ ആള് ഏഴ്
വര്‍ഷത്തിനകം
ജോലിയില്‍
പ്രവേശിച്ചില്ലെങ്കില്‍
വീണ്ടും ടെസ്റ്റ്
പാസാകേണ്ടതുണ്ടോ ;
(ഡി)
ഇത്തരം
ഒരു നിബന്ധന നെറ്റ്
പാസായവര്‍ക്കോ സെറ്റ്
പാസായവര്‍ക്കോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
പ്രസ്തുത നിബന്ധന
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ജോലി
നഷ്ടപ്പെട്ട അദ്ധ്യാപകരെ
സര്‍ക്കാര്‍
സര്‍വ്വീസ്സില്‍
ലയിപ്പിക്കുന്നത്
സംബന്ധിച്ച്
2884.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനാദായകരമായി
പ്രവര്‍ത്തിച്ചിരുന്ന
കോഴിക്കോട് ജില്ലയിലെ
ചെറുവണ്ണൂര്‍
എ.എം.എല്‍.പി.സ്കൂള്‍
അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന്
ജോലി നഷ്ടപ്പെട്ട
അദ്ധ്യാപകരെ
സര്‍ക്കാര്‍
സര്‍വ്വീസ്സില്‍
ലയിപ്പിക്കണമെന്ന
കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
01.06.2005
മുതല്‍ വിവിധ
സര്‍ക്കാര്‍
സ്കൂളുകളില്‍ ജോലി
ചെയ്തു വരുന്ന പ്രസ്തുത
അദ്ധ്യാപകരുടെ
സര്‍വ്വീസ് റഗുലറൈസ്
ചെയ്യുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ;
(സി)
പ്രസ്തുത
അദ്ധ്യാപകരുടെ
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
മുടങ്ങിക്കിടക്കുന്നതുമൂലമുള്ള
പ്രയാസങ്ങള്‍
ദൂരീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ലാബ്
അസിസ്റ്റന്റ് തസ്തികയിലെ
നിയമനം
2885.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
വിദ്യാഭ്യാസ വകുപ്പില്‍
ലാബ് അസിസ്റ്റന്റ്
തസ്തികയില്‍
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്ന് ജില്ല
തിരിച്ചുളള കണക്ക്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവിലുളള
ഒഴിവ്
എത്രയാണെന്നറിയിക്കുമോ;
ഒഴിവുകള്‍ സംബന്ധിച്ച
ജില്ല തിരിച്ചുളള വിവരം
നല്‍കുമോ; പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(സി)
ഒഴിവുകള്‍
യഥാസമയം
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍
കാലതാമസം ഉണ്ടാകുന്നു
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടി വിശദമാക്കുമോ?
പൊതു
വിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ ഭാഷാ
നിലവാരം മെച്ചപ്പെടുത്താനുള്ള
നടപടികള്‍
2886.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ
ഭാഷാ നിലവാരം
മെച്ചപ്പെടുത്താന്‍
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഇംഗ്ളീഷ്,
ഹിന്ദി തുടങ്ങിയ
ഭാഷകള്‍
പഠിപ്പിക്കുന്നതിന്
പൊതു വിദ്യാലയങ്ങളിലെ
അദ്ധ്യാപകര്‍ക്കുള്ള
യോഗ്യതകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ; പ്രസ്തുത
വിഷയങ്ങളില്‍ ബിരുദമോ,
ബിരുദാനന്തര ബിരുദമോ
ആവശ്യമാണെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(സി)
ഇംഗ്ലീഷും
ഹിന്ദിയും
ക്ലാസ്സുകളില്‍
സംസാരിക്കുന്നതിന്
കുട്ടികള്‍ക്ക് അവസരം
നല്കുന്നുണ്ടോ;
(ഡി)
കേരളത്തിലെ
പൊതു വിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികളെ
ദേശീയവും
അന്തര്‍ദേശീയവുമായ
മത്സര പരീക്ഷകളില്‍
വിദ്യാര്‍ത്ഥികളുടെ
ഭാഷാ പരിജ്ഞാനം
പരിശോധിക്കപ്പെടുന്നതിന്
പ്രാപ്തരാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
സമാന
വിഭാഗക്കാര്‍ക്ക് ഒരേ
സ്കെയിലില്‍ ശമ്പളം
2887.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ 12
മണിക്കൂര്‍
പഠിപ്പിക്കുന്ന
സര്‍ക്കാര്‍ മേഖലയിലെ
അദ്ധ്യാപകര്‍ക്ക്
ജൂനിയര്‍ സ്കെയിലിലും
എയിഡഡ് മേഖലയിലെ
അദ്ധ്യാപകര്‍ക്ക്
സീനിയര്‍ സ്കെയിലിലും
ശമ്പളം ലഭിക്കുന്ന
അവസ്ഥ നിലവിലുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എ.ജി. അഭിപ്രായം
രേഖപ്പെടുത്തിയതിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സമാന
വിഭാഗക്കാര്‍ക്ക്
എല്ലാം ഒരേ സ്കെയിലില്‍
ശമ്പളം
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ദിവസ
വേതനാടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന അധ്യാപകര്‍
2888.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.പി.
തലം മുതല്‍
ഹയര്‍സെക്കന്ററി
വരെയുളള
വിദ്യാലയങ്ങളില്‍ ദിവസ
വേതനാടിസ്ഥാനത്തില്‍
ജോലി ചെയ്യുന്ന എത്ര
അദ്ധ്യാപകരുണ്ടെന്ന്
കാറ്റഗറി തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
നിലവില്‍
ഒഴിവുളള തസ്തികകളില്‍
ദിവസ
വേതനാടിസ്ഥാനത്തില്‍
അധ്യാപകരെ
നിയമിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ആര്.എം.എസ്.എ
പദ്ധതി
2889.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ
പദ്ധതി പ്രകാരം
പ്രവര്‍ത്തിക്കുന്ന
സ്ക്കൂളുകളില്‍ ജോലി
ചെയ്യുന്ന ജീവനക്കാരുടെ
ശമ്പളം യഥാസമയം വിതരണം
ചെയ്യാന്‍
സാധിക്കാനാകാത്ത
സാഹചര്യമുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
സ്ക്കൂളുകളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
യഥാസമയം ശമ്പളം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
ഏതെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
ആര്.എം.എസ്.എ.
സ്ക്കുളുകള്‍
2890.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എം.എസ്.എ.
പദ്ധതി പ്രകാരം
പ്രവര്‍ത്തിക്കുന്ന
സ്ക്കുളുകള്‍ വലിയ
പ്രതിസന്ധിയിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയതിന്‍െറ നിജസ്ഥിതി
എന്തെന്നും കൈക്കൊണ്ട
പരിഹാരമാര്‍ഗ്ഗങ്ങള്‍
എന്താെക്കെയാണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
സംസ്ഥാനത്ത് എത്ര
സ്ക്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
മണ്ഡലം തിരിച്ചുളള
കണക്കു നല്കുുമോ;
ഓരോ സ്ക്കുളിലെയും
അധ്യാപകരുടെയും
കുട്ടികളുടെയും എണ്ണം
തരം തിരിച്ച്
നല്‍കുമോ;
(സി)
ആര്.എം.എസ്.എ.
സ്ക്കുളുകളില്‍
ജോലിചെയുന്ന
അധ്യാപകര്‍ക്ക് ശമ്പളം
കിട്ടാത്ത അവസ്ഥ
നിലവിലുണ്ടോ; എങ്കില്‍
ആയതിനുള്ള കാരണം
വ്യക്തമാക്കുമോ;ഏതെല്ലാം
സ്ക്കുളുകളിലെ എത്ര
അദ്ധ്യാപകര്‍ക്ക്
വീതമാണ് ശമ്പളകുടിശ്ശിക
ഉള്ളത് എന്ന മണ്ഡലം
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ; ശമ്പള
കുടിശ്ശിക എപ്പോഴാണു
കൊടുത്തു തീര്‍ക്കുക
വ്യക്തമാക്കുമോ?
എല്‍.എസ്.എസ്,
യു.എസ്.എസ്
സ്കോളര്‍ഷിപ്പ്.
2891.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.എസ്.എസ്,
യു.എസ്.എസ്
സ്കോളര്‍ഷിപ്പ് തുകകള്‍
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏങ്കില്‍
പ്രസ്തുത
സ്കോളര്‍ഷിപ്പ് തുകകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തമിഴ്
മീഡിയം എച്ച്.എസില്‍ ഹയര്‍
സെക്കന്ററി
അനുവദിക്കണമെന്നുള്ള ആവശ്യം
2892.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
റവന്യൂ ജില്ലയില്‍
പുനലൂര്‍ വിദ്യാഭ്യാസ
ജില്ലയില്‍പെട്ട
ഇവക്കാട് തമിഴ് മീഡിയം
എച്ച്.എസില്‍ ഹയര്‍
സെക്കന്ററി
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത സ്കൂള്‍
നില്ക്കുന്ന തമിഴ്
മേഖലയായ പ്രദേശത്തെ
തമിഴ് വംശജരായ
കുട്ടികള്‍ക്ക്
എസ്.എസ.എല്‍.സി.
പഠനത്തിനുശേഷം തുടര്‍
വിദ്യാഭ്യാസത്തിന്
സാധ്യത ഇല്ലാത്തതുമൂലം
വിദ്യാഭ്യാസം
അവസാനിപ്പിക്കേണ്ടിവരുന്ന
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയതിലേക്ക് എന്ത്
പരിഹാരമാര്‍ഗ്ഗമാണ്
സ്വീകരിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ഹയര്‍
സെക്കണ്ടറി മലയാളം
അദ്ധ്യാപക തസ്തിക
2893.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014
നവംബര്‍ 30 വരെ എത്ര
എച്ച്.എസ്.എസ്.ടി
മലയാളം സീനിയര്‍ തസ്തിക
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ
(ബി)
എച്ച്.എസ്.എസ്.ടി
മലയാളം സീനിയര്‍
തസ്തികയില്‍ എത്ര
ഗസ്റ്റ് ലക്ചറര്മാര്
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
2015-ല്‍
എത്ര എച്ച്.എസ്.എസ്.ടി
മലയാളം അദ്ധ്യാപകരെ പി.
എസ്. സി. വഴി
നിയമിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
2010
മുതല്‍ 2013 വരെ
അനുവദിക്കപ്പെട്ട
സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി
സ്കൂളുകളില്‍ എത്ര
എച്ച്.എസ്.എസ്.ടി
ജൂനിയര്‍ മലയാളം
തസ്തികകള്‍
സൃഷ്ടിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
2014
മുതല്‍
അനുവദിക്കപ്പെട്ട
സ്കൂളുകളിലും അധിക
ബാച്ചുകളിലും
എച്ച്.എസ്.എസ്.ടി
മലയാളം ജൂനിയര്‍
അദ്ധ്യാപകരുടെ എത്ര
തസ്തികകള്‍
സൃഷ്ടിക്കാനുണ്ടെന്ന്
വിശദമാക്കുമോ?
ഹയര്‍
സെക്കന്ററി സ്കൂള്‍
അധ്യാപക നിയമനം
2894.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മുതല്‍ 2015 വരെ
സര്‍ക്കാര്‍ മേഖലയില്‍
അനുവദിച്ച പ്ലസ് ടു
അധിക ബാച്ചുകളിലേയ്ക്ക്
തസ്തിക സൃഷ്ടിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
എച്ച്.എസ്.
എസ്. ഹിസ്റ്ററി
വിഷയത്തിന് എത്ര അധിക
തസ്തികകള്‍
സൃഷ്ടിക്കേണ്ടതായിട്ടുണ്ട്;
ഇതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കുമോ ;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ 2015 വരെ
അനുവദിച്ച അധിക
ബാച്ചുകള്‍ക്ക് തസ്തിക
സൃഷ്ടിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്ററി മേഖലയിലെ അധ്യാപക
സ്ഥലം മാറ്റം
2895.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി അധ്യാപക
സ്ഥലം മാറ്റവുമായി
ബന്ധപ്പെട്ട
ക്രമക്കേടുകള്‍
പരിശോധിക്കാന്‍ സമിതിയെ
നിയമിച്ചുകൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
സമിതി റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ കണ്ടെത്തിയ
പ്രധാന ക്രമക്കേടുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
സ്ഥലംമാറ്റത്തിലെ
അപാകത മൂലം മിക്ക
സ്കൂളുകളിലും പല
വിഷയങ്ങള്‍ക്കും
അധ്യാപകരില്ലാത്ത അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഹയര്‍
സെക്കന്ററി വകുപ്പില്‍
എച്ച്.എസ്. എസ്.റ്റി -
ഹിസ്റ്ററി ഒഴിവുകള്‍
2896.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി വകുപ്പില്‍
എച്ച്.എസ്. എസ്.റ്റി -
ഹിസ്റ്ററി വിഷയത്തിൽ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവില്‍
സീനിയര്‍/ജൂനിയര്‍
തസ്തിക എത്രയെന്ന്
വിശദമാക്കാമോ;
(സി)
നിലവിലുള്ള
ഒഴിവുകളിൽ
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകള്‍ എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
നിലവിലുള്ള
ഒഴിവുകളിലേക്ക്
എന്നത്തേക്ക് നിയമനം
നല്കാന് സാധിക്കും
എന്നറിയിക്കാമോ?
ഹയര്‍
സെക്കന്ററി
വിദ്യാഭ്യാസരംഗം
2897.
ശ്രീ.ഇ.പി.ജയരാജന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
സാജു പോള്‍
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
വിദ്യാഭ്യാസരംഗം
കുത്തഴിഞ്ഞ
അവസ്ഥയിലാണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
അദ്ധ്യാപകരുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിദ്യാര്‍ത്ഥികളുടെ
പഠനത്തെ ഇത്
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടെന്നറിയാമോ
;
(സി)
നടപ്പു
അദ്ധ്യായന
വര്‍ഷാരംഭത്തില്‍ തന്നെ
പുതിയ അദ്ധ്യാപക
നിയമനത്തിനും
സ്ഥലംമാറ്റത്തിനുമുള്ള
നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയാതിരുന്നതെന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ ;
(ഡി)
അദ്ധ്യായനവര്‍ഷം
പകുതി പിന്നിട്ടശേഷം
മാനദണ്ഡങ്ങള്‍
പാലിക്കാതെയുള്ള കൂട്ട
സ്ഥലംമാറ്റം
അദ്ധ്യാപകരെ എങ്ങനെ
ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(ഇ)
ഹയര്‍
സെക്കന്ററി മേഖലയില്‍
നിലനില്‍ക്കുന്ന
പ്രസ്തുത പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(എഫ്)
ഈ
സര്‍ക്കാര്‍ പുതുതായി
അനുവദിച്ച എയ്ഡഡ് ഹയര്‍
സെക്കന്ററി
സ്കൂളുകളെത്ര ; അവയിലെ
അദ്ധ്യാപക തസ്തികകള്‍
എത്ര ; അവയ്ക്കെല്ലാം
അനുമതി
നല്‍കിയിട്ടുണ്ടോ ;
പുതുതായി
അനുവദിക്കപ്പെട്ട
സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്കെല്ലാം
കൂടി പ്രതിവര്‍ഷം എത്ര
തുക ചെലവ്
പ്രതീക്ഷിക്കുന്നു;
വിശദമാക്കുമോ ?
ഹയര്‍
സെക്കണ്ടറി
കോമേഴ്സ്അദ്ധ്യാപകരുടെ
ഒഴിവുകള്‍
2898.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി കോമേഴ്സ്
(സീനിയര്‍/ജൂനിയര്‍,
നോണ്‍ വൊക്കേഷണല്‍)
അദ്ധ്യാപകരുടെ എത്ര
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
ഇതില്‍
സീനിയര്‍/ജൂനിയര്‍
വിഭാഗങ്ങളിലായി എത്ര
പേരെ പി.എസ്.സി അഡ്വൈസ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികകളിലെ എല്ലാ
ഒഴിവുകളും
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഹയര്‍
സെക്കന്ററി
പ്രിന്‍സിപ്പാള്‍മാരുടെ
ജോലിഭാരം
2899.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
പ്രിന്‍സിപ്പാള്‍മാരുടെ
ജോലിഭാരം കുറയ്ക്കാനും
അവരെ ഭരണ ചുമതലയില്‍
മാത്രം നിലനിര്‍ത്തി
നോണ്‍-ടീച്ചിംഗാക്കി
മാറ്റാനുമുള്ള
എന്തെങ്കിലും
നടപടികളുണ്ടോ; എങ്കില്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ (എയ്ഡഡ്)
അഞ്ചു വര്‍ഷം
പൂര്‍ത്തീകരിച്ച
ജൂനിയര്‍
അദ്ധ്യാപകര്‍ക്ക്
സീനിയര്‍ പദവി
നല്‍കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ആവശ്യം
പരിഗണിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്നു
വെളിപ്പെടുത്തുമോ?
ഹയര്‍
സെക്കന്‍ഡറി കോമേഴ്സ്
അധ്യാപകരുടെ ഒഴിവുകള്‍
2900.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കന്‍ഡറി കോമേഴ്സ്
അധ്യാപകരുടെ
ജൂനിയര്‍/സീനിയര്‍
വിഭാഗങ്ങളില്‍ എത്ര
സ്ഥിരം ഒഴിവുകള്‍
30-11-2015 വരെ
നിലവിലുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ എത്ര എണ്ണം
P.S.C ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
ഇനി
റിപ്പോര്‍ട്ട്
ചെയ്യാനുള്ള ഒഴിവുകള്‍
എത്രയാണ് ;
(ഡി)
നിലവിലുള്ള
എല്ലാ ഒഴിവുകളും P.S.C
ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
തസ്തികകളിലേക്കുള്ള
P.S.C റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന്
അറിയുമോ; എങ്കില്‍
അതില്‍ നിന്ന് എത്ര
പേര്‍ക്ക് നിയമനം
നല്കിയെന്നറിയാമോ?
(എഫ്)
റാങ്ക്
ലിസ്റ്റിലുള്ള മുഴുവന്‍
പേര്‍ക്കും നിയമനം
നല്കാന് നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ജി)
അഡ്വൈസ്
അയച്ചിട്ടും ജോയിന്‍
ചെയ്യാത്ത
ജൂനിയര്‍/സീനിയര്‍
ടീച്ചര്‍മാരുടെ
(കോമേഴ്സ്) കണക്ക്
വ്യക്തമാക്കാമോ;
പ്രസ്തുത ഒഴിവുകള്‍
കൂടി പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
ഹയര്‍
സെക്കന്ററി
അദ്ധ്യാപകരുടെ
സ്ഥലംമാറ്റം
2901.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ നിയമിച്ച
കമ്മിറ്റിയും
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലും
ക്രമക്കേട് കണ്ടെത്തിയ
ഹയര്‍ സെക്കന്ററി
അദ്ധ്യാപകരുടെ സ്ഥലം
മാറ്റ പട്ടിക
റദ്ദാക്കുന്നതിന് എന്ത്
നടപടി സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(ബി)
അദ്ധ്യാപക
സ്ഥലംമാറ്റം മൂലം
അദ്ധ്യയനം
തടസ്സപ്പെടാതിരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഏരിയാ
ഇന്റന്‍സീവ്
പദ്ധതിയില്‍പ്പെട്ട സ്കൂളുകൾ
2902.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏരിയാ
ഇന്റന്‍സീവ്
പദ്ധതിയില്‍പ്പെട്ട
എത്ര സ്കൂളുകളാണ്
ഇപ്പോള്‍
പ്രവര്‍ത്തിച്ചു
വരുന്നത്;
(ബി)
കോഴിക്കോട്
ജില്ലയിലെ കൊടുവള്ളി
മുസ്ലീം ഓര്ഫണേജിന്
കീഴില്‍ പ്രസ്തുത
പദ്ധതിയില്‍
പ്രവര്‍ത്തിച്ചുവരുന്ന
എല്‍. പി. സ്കൂള്‍
സർക്കാരിന്റെ ധനസഹായ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തു
കാരണത്താലാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ; പ്രസ്തുത
പദ്ധതിക്കായി പുതിയ
അപേക്ഷകള്‍
സ്വീകരിക്കുന്നുണ്ടോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട
62924/D2/2008/G.E
നമ്പര്‍ ഫയലിലെ
ഇപ്പോഴത്തെ സ്ഥിതി
വ്യക്തമാക്കാമോ?
എച്ച്.എസ്.എസ്.ടി.
കോമേഴ്സ് അദ്ധ്യാപക
നിയമനം
2903.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
വകുപ്പില്‍
എച്ച്.എസ്.എസ്.ടി.
(കോമേഴ്സ് ) ജൂനിയര്‍,
സീനിയര്‍, തസ്തികളില്‍
പുതിയ ഒഴിവുകള്‍,
എന്‍.ജെ.ഡി. എന്നിവ
തരംതിരിച്ച്
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(സി)
വകുപ്പ്
തലവന്മാര് പ്രസ്തുത
തസ്തികയില്‍
എന്‍.ജെ.ഡി.
ഉള്‍പ്പെടെയുള്ള വിവിധ
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി യെ
അറിയിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ആയത്
പരിഹരിക്കുവാന്‍ എന്ത്
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
എച്ച്.എസ്.എസ്.റ്റി.
കോമേഴ്സ് നിയമനം
2904.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
എല്‍.പി.എസ്.എ.,
യു.പി.എസ്.എ.,
എച്ച്.എസ്.എ.മാരില്‍
എത്ര പേര്‍ക്ക്
എച്ച്.എസ്.എസ്.റ്റി.
കോമേഴ്സ് തസ്തികയില്‍
പ്രമോഷന് ലഭിക്കാന്‍
അര്‍ഹതയുണ്ട്; ഇതിനായി
എത്ര തസ്തികകള്‍
ഒഴിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ബെെ
ട്രാന്‍സ്ഫര്‍
പ്രമോഷന് അര്‍ഹരായവര്‍
ഇല്ലാത്ത പക്ഷം
പ്രസ്തുത
ഒഴിവുകളിലേക്ക്
നിലവിലുളള
എച്ച്.എസ്.എസ്.റ്റി.
കോമേഴ്സ് റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ?
(സി)
എന്‍.
വി. റ്റി. തസ്തികയില്‍
എത്ര ഒഴിവുകളാണ്
നിലവിലുളളത്; ഇൗ
തസ്തികയിലെ എന്‍.ജെ.ഡി.
ഒഴിവുകള്‍ എത്ര; ഇൗ
തസ്തികയില്‍ നിലവിലുളള
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്താന്‍ നടപടി
സ്വീകരിയ്ക്കുമോ?
ഫ്ലെയർ
പദ്ധതി
2905.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ഷാഫി പറമ്പില്‍
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫ്ലെയർ
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മാതൃകാ
സ്കൂള്‍ സ്ഥാപിക്കുന്നത്
സംബന്ധിച്ച്
2906.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
നിയോജക മണ്ഡലങ്ങളിലും
ഓരോ മാതൃകാ സ്കൂള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
മാതൃകാ സ്കൂളുകള്‍
സ്ഥാപിക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
മങ്കട
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട ഏത്
സ്കൂളാണ് മാതൃകാ
സ്കൂളായി അപ്ഗ്രേഡ്
ചെയ്യാനുദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
എയ്ഡഡ്
സ്കൂളുകള്‍
2907.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത് എത്ര
എയ്ഡഡ് സ്കൂളുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ; ഇതില്‍
പുതിയ സ്കൂളുകള്‍ എത്ര;
നിലവിലുള്ള
സ്കൂളുകള്‍ക്ക് എയ്ഡഡ്
പദവി നല്കിയവ എത്ര;
(ബി)
എയ്ഡഡ്
സ്കൂളുകള്‍ അനുവദിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
മാനസിക
വെല്ലുവിളി നേരിടുന്ന
കുട്ടികള്‍ക്കായുള്ള
സ്പെഷ്യല്‍ സ്കൂളുകള്‍
2908.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.ശശി
,,
ചിറ്റയം ഗോപകുമാര്‍
,,
പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളി നേരിടുന്ന
കുട്ടികള്‍ക്കായി എ്രത
സ്പെഷ്യല്‍ സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
പ്രസ്തുത
സ്കൂളുകള്‍ക്ക്
ഏതെല്ലാം തരത്തിലുള്ള
കേന്ദ്രസഹായങ്ങളാണ്
ലഭിച്ചുകൊണ്ടിരിക്കുന്നത്
; പ്രസ്തുത സഹായങ്ങള്‍
ഇപ്പോള്‍
മുടങ്ങിയിട്ടുണ്ടോ ;
എങ്കില്‍
മുടങ്ങാനുണ്ടായ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഒരു
കുട്ടിക്ക് പ്രതിമാസം
പരമാവധി എ്രത തുക വീതം
കേന്ദ്രസഹായമായി
ലഭിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ ?
എയ്ഡഡ്
കോളേജുകളിലെ അദ്ധ്യാപക തസ്തിക
2909.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍/ എയ്ഡഡ്
കോളേജുകളില്‍ എത്ര
അദ്ധ്യാപക തസ്തികകളാണ്
സൃഷ്ടിച്ചിട്ടുളളതെന്നും
ഇതില്‍ എയ്ഡഡ്
മേഖലയില്‍ ഏതൊക്കെ
കോളേജുകളിലാണ്
തസ്തികകള്‍
സൃഷ്ടിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എയ്ഡഡ് മേഖലയിലെ
കോളേജുകളില്‍ എത്ര
ജീവനക്കാരാണ്
വിരമിച്ചതെന്നും ഓരോ
കോളേജിലും ഏതൊക്കെ
തസ്തികകളിലാണ്
വിരമിക്കല്‍
നടന്നതെന്നും
വ്യക്തമാക്കുമോ;
(സി)
എയ്ഡഡ്
കോളേജുകളിലെ അദ്ധ്യാപക
തസ്തിക സൃഷ്ടിച്ചതുവഴി
എത്ര കോടി രൂപ അധിക
ബാദ്ധ്യത വരുമെന്നാണ്
കണക്കാക്കിയിട്ടുളളതെന്നു
വ്യക്തമാക്കുമോ?
മികച്ച
അദ്ധ്യാപകനുള്ള അവാര്‍ഡ്
T 2910.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികച്ച
അദ്ധ്യാപകനുള്ള കേന്ദ്ര
സര്‍ക്കാരിന്റെ
അവാര്‍ഡ്
ലഭിക്കുന്നവർക്ക്
സംസ്ഥാന സര്‍ക്കാര്‍
പ്രോത്സാഹനമായി
എന്തെങ്കിലും
ആനുകൂല്യങ്ങള്‍
നല്കുന്നുണ്ടോ;
(ബി)
കേന്ദ്ര അവാര്‍ഡ്
ലഭിക്കുന്നവര്‍ക്ക്
മറ്റു സംസ്ഥാന
സ്രക്കാരുകള്,
പ്രോത്സാഹന
സമ്മാനങ്ങള്‍ നല്കി
ആദരിക്കാറുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളത്തിലും
ഇത്തരം അദ്ധ്യാപകർക്ക്
പ്രോത്സാഹനമായി രണ്ട്
ഇന്‍ക്രിമെന്റോ മറ്റോ
നല്കി ആദരിക്കുന്ന
കാര്യം പരിഗണിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യകതമാക്കുമോ?
മലയാളം
നിര്‍ബന്ധമാക്കാന്‍ നടപടി
2911.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂളുകളില്‍ മലയാളം
നിര്‍ബന്ധമായും
പഠിപ്പിക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കരുത്ത്
പദ്ധതി
2912.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
കരുത്ത് പദ്ധതി
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ആയോധന കലകളില്‍
ഏതെല്ലാം വിഭാഗത്തിനാണ്
പരിശീലനം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കരുത്ത്
പദ്ധതി
ലക്ഷ്യമിടുന്നതെന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ?
നാഷണല്‍
മീന്‍സ്-കം-മെരിറ്റ്
സ്കോളര്‍ഷിപ്പ്
2913.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
മീന്‍സ്-കം-മെരിറ്റ്
സ്കോളര്‍ഷിപ്പ് നേടിയ
കോഴിക്കോട് വളയം ഗവ:
ഹയര്‍സെക്കണ്ടറി
സ്കൂളിലെ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത
സ്കോളര്‍ഷിപ്പ് തുക
നല്കാന്
ബാക്കിയുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ് തുക
നല്കാതിരുന്നതിന്റെ
കാരണം എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തുക എപ്പോള്‍ നല്‍കും
എന്ന് വ്യക്തമാക്കുമോ?
ക്ലീന്‍
കാമ്പസ്-സേഫ് കാമ്പസ് പദ്ധതി
2914.
ശ്രീ.വി.റ്റി.ബല്‍റാം
,,
വര്‍ക്കല കഹാര്‍
,,
എം.പി.വിന്‍സെന്റ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
ക്ലീന്‍ കാമ്പസ്-സേഫ്
കാമ്പസ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഓപ്പണ്‍
സ്കൂളിലെ ജീവനക്കാരുടെ
നിയമനം
2915.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പണ്‍
സ്കൂളില്‍ നിന്നും
നിലവിലുള്ള ജീവനക്കാരെ
ആരെയെങ്കിലും
പിരിച്ചുവിടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍ നിലവില്‍
എത്ര ജീവനക്കാരുണ്ട്;
ഇവര്‍ എത്രകാലമായി ജോലി
ചെയ്യുന്നവരാണ്;
(സി)
പുതിയ
നിയമനത്തിനായി അപേക്ഷ
ക്ഷണിച്ചിരുന്നോ;
ഏതെല്ലാം
തസ്തികകളിലേക്ക് എത്ര
ഒഴിവുകളിലേക്കാണ്
അപേക്ഷ ക്ഷണിച്ചത്;
(ഡി)
പുതിയ
നിയമനത്തിന് എഴുത്തു
പരീക്ഷ നടത്തിയിരുന്നോ;
തെരഞ്ഞെടുക്കപ്പെട്ടവരുടെ
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിരുന്നോ;
ഇതു സംബന്ധിച്ച് പരാതി
ഉയര്‍ന്നിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഇ)
ക്രമക്കേട്
നടന്നു എന്ന്
ആരോപണമുള്ള ലിസ്റ്റില്‍
നിന്നും നിയമനം
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സ്കൂള്‍
ഉച്ചഭക്ഷണ ഫണ്ട്
2916.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
ഉച്ചഭക്ഷണ ഫണ്ട്
അപര്യാപ്തമാണെന്ന്
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
വര്ദ്ധിപ്പിക്കന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എച്ച്.എം./പ്രിൻസിപ്പൽ-
മാര്‍ക്ക്
ഇക്കാര്യത്തില്‍
കുടിശ്ശിക
നല്കാനുണ്ടോ; എങ്കില്‍
അടിയന്തരമായി ഫണ്ട്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അനധികൃത
സ്കൂളുകള്‍ക്കുള്ള അനുമതി
2917.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃതമായി
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ക്ക്
അംഗീകാരം നല്കുന്ന
നടപടി തുടരുന്നുണ്ടോ;
അടുത്ത കാലത്തായി
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
ഏതാനും സ്കൂളുകള്‍ക്ക്
കൂടി അംഗീകാരം
നല്കുകയുണ്ടായോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നടപടി പൊതു
വിദ്യാലയങ്ങളെ
തകര്‍ച്ചയിലേക്ക്
നയിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ
(സി)
സ്വകാര്യ
അണ്-എയ്ഡഡ്
വിദ്യാഭ്യാസത്തെ
പ്രോത്സാഹിപ്പിക്കുന്ന
നയം തിരുത്തുന്നതിന്
തയ്യാറാകുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
2918.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്‍ഷ്വറന്‍സ്
പരിരക്ഷക്കായി കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ശ്രീമതി.കെ.എം.
പത്മിനിയുടെ സര്‍വ്വീസ്
റഗുലറൈസേഷന്
2919.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂത്താളി
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്ക്കൂളിലെ
എഫ്.ടി.സി.എം,
ശ്രീമതി.കെ.എം.
പത്മിനിയുടെ സര്‍വ്വീസ്
റഗുലറൈസേഷന്
സംബന്ധിച്ച
35357/2014/എന്‍1/
പൊ.വി. ഫയലില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ഡി.പി.ഐ.
യില്‍ നിന്ന്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എപ്പോഴാണ്
റിപ്പോര്‍ട്ട് ലഭിച്ചത്
എന്ന് അറിയിക്കുമോ;
(സി)
പ്രസ്തുത
അപേക്ഷയിന്മേല്
കാലതാമസം ഒഴിവാക്കി
ശ്രീമതി.കെ.എം.
പത്മിനിയുടെ സര്‍വ്വീസ്
റഗുലറൈസേഷന് നടത്തി
ഉത്തരവ്
പുറപ്പെടുവിക്കാന്‍
നടപടി സ്വീകരിക്കുമോ?
ഫയലുകള്‍
കാണാതായ സംഭവത്തിന്മേല്
നടപടി
2920.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റ്,
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടര്‍ ഓഫീസ്
എന്നിവിടങ്ങളില്‍
നിന്നും കഴിഞ്ഞ 4
വര്‍ഷത്തിനുള്ളില്‍
കാണാതായ ഫയലുകള്‍
എത്രയാണെന്നും അവ
കണ്ടെത്തുവാന്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫയലുകളില്‍ സാമ്പത്തിക
ഇടപാടുകള്‍
രേഖപ്പെടുത്തിയിട്ടുള്ളതും,
ക്രമക്കേടുകള്‍
സംബന്ധിച്ചതുമായവ
ഉണ്ടോ; എങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
ഫയല്‍
കാണാതായതുമായി
ബന്ധപ്പെട്ട് ബാദ്ധ്യത
ഈടാക്കുവാനോ, അച്ചടക്ക
നടപടി സ്വീകരിക്കുവാനോ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിവരം വ്യക്തമാക്കുമോ?
കലോത്സവ
മാനുവല്‍ പരിഷ്ക്കരണം
2921.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്ക്കുള്
കലോത്സവങ്ങളില്‍
ബാന്റ് മത്സരം
ആണ്‍കുട്ടികള്‍ക്കും,
പെണ്‍കുട്ടികള്‍ക്കും
പ്രത്യേകം
മത്സരയിനമാക്കി
കലോത്സവ മാനുവല്‍
പരിഷ്ക്കരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പുതുതായി
അനുവദിച്ച ഹയര്‍
സെക്കണ്ടറി അദ്ധ്യാപക
തസ്തികകള്‍
2922.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പുതുതായി എത്ര ഹയര്‍
സെക്കണ്ടറി
അദ്ധ്യാപകരുടെ
തസ്തികകള്‍ ഇതുവരെ
അനുവദിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
തസ്തികകളില്‍
സീനിയര്‍/ജൂനിയര്‍
അദ്ധ്യാപകരുടെ എണ്ണം
എത്രയാണ്;
(സി)
ഓരോ
വിഷയത്തിനും എത്ര
ജൂനിയര്‍/സീനിയര്‍
അദ്ധ്യാപകരുടെ
തസ്തികകള്‍
അനുവദിച്ചിട്ടുണ്ട്?
മലപ്പുറം
ജില്ലയില്‍ ഹയര്‍
സെക്കന്ററി അധ്യാപക
ഒഴിവുകള്‍
2923.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഹയര്‍
സെക്കന്ററി സ്കൂളുകളിൽ
ഏതെല്ലാം വിഭാഗങ്ങളില്‍
ഒഴിവുകള്‍ ഉണ്ടെന്നും
അവ നികത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ;
(ബി)
ഹയര്‍
സെക്കന്ററിയിലെ അഞ്ചു
വര്‍ഷത്തെ സ്ഥലം മാറ്റ
വ്യവസ്ഥ പ്രകാരം എത്ര
പേര് വിദ്യാലയങ്ങളില്‍
നിന്ന് വിടുതല്‍
ചെയ്തുവെന്നും എത്ര
പേര് പുതുതായി
ജോലിയില്‍
പ്രവേശിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഒഴിവുകളില്ലാതിരിക്കുകയും
സ്ഥലം മാറ്റ പ്രകാരം
ജോലിയില്‍
പ്രവേശിക്കുകയും വഴി
ഒരേ തസ്തികയില്‍
ഒന്നിലധികം പേര് ജോലി
ചെയ്യുന്ന
വിദ്യാലയങ്ങള്‍ ഉണ്ടോ;
എങ്കിൽ അവ ഏതെല്ലാമാണ്;
ഇവരെ
പുനക്രമീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ?
ചടയമംഗലം
മണ്ഡലത്തിലെ വിവിധ
സ്കൂളുകളില്‍
നടപ്പിലാക്കിയ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2924.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തിലെ വിവിധ
സ്കൂളുകളില്‍
വിദ്യാഭ്യാസ വകുപ്പു
മുഖേന നടപ്പിലാക്കിയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തിയ്ക്കായി
ചെലവഴിച്ച തുകയും
സ്കൂളുകളുടെ പേരും
വെളിപ്പെടുത്തുമോ ?
പ്രവേശനം
അവസാനിപ്പിച്ച ശേഷം ഹയര്‍
സെക്കണ്ടറി
സ്കൂളുകള്‍ക്ക് അനുമതി
2925.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
അദ്ധ്യയന വര്‍ഷത്തെ
പ്രവേശനം അവസാനിപ്പിച്ച
ശേഷം നാളിതുവരെ എത്ര
ഹയര്‍ സെക്കണ്ടറി
സ്കൂളുകള്‍ക്ക് അനുമതി
നല്‍കിയെന്ന്
അറിയിക്കാമോ; ഇതില്‍
എയിഡഡ് മേഖലയില്‍
എത്രയെണ്ണമുണ്ടെന്ന്
അറിയിക്കാമോ?
റിസോഴ്സ്
അദ്ധ്യാപകരുടെ ജോലി സ്ഥിരതയും
വേതനവും
2926.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാലയങ്ങളില്‍
പഠിക്കുന്ന ഭിന്ന
ശേഷിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രത്യേക സേവനം നല്കി
വരുന്ന റിസോഴ്സ്
അദ്ധ്യാപകരുടെ ജോലി
സ്ഥിരതയും വേതനവും
ഉറപ്പു വരുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
15
വര്‍ഷമായി ജോലി ചെയ്തു
വരുന്ന റിസോഴ്സ്
അദ്ധ്യാപകരുടെ ജോലി
സ്ഥിരതയും
ഭിന്നശേഷിക്കാരായ
കുട്ടികളുടെ അവകാശ
സംരക്ഷണവും ഉറപ്പു
വരുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ചാലക്കുടി
പ്രീ-മെട്രിക് ഹോസ്റ്റല്‍
2927.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
ഗവ:ഗേള്‍സ് ഹൈസ്ക്കൂള്
കോമ്പൗണ്ടില്‍ 46
സെന്റ് സ്ഥലം,
ഉടമസ്ഥാവകാശം
വിദ്യാഭ്യാസ വകുപ്പില്‍
തന്നെ നിലനിര്‍ത്തി ,
പട്ടിക
വര്ഗ്ഗവിഭാഗക്കാരായ
പെണ്‍കുട്ടികള്‍ക്കായി
ഒരു പ്രീമെട്രിക്
ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതിനായുളള
അനുമതിയ്ക്കായി
വിദ്യാഭ്യാസ വകുപ്പില്‍
സമര്‍പ്പിച്ചിട്ടുളള
അപേക്ഷയില്‍
വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും നടപടി
സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അനുമതി
നല്കുന്നതിന്അടിയന്തിര
നടപടി സ്വീകരിക്കുമോ?
പാഠപുസ്തക
അച്ചടി
2928.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാഠപുസ്തക
അച്ചടി കെ.ബി.പി.എസ്.
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ?
പാഠപുസ്തക
വിതരണം
2929.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാഠപുസ്തക
വിതരണം
പൂര്‍ത്തീകരിച്ചോ;
ഇപ്പോഴും പുസ്തകം
വിതരണം
നടന്നിട്ടില്ലെന്നുള്ള
കാര്യം ശരിയാണോ;
ഇക്കാര്യത്തില്‍ വീഴ്ച
വന്നിട്ടുള്ളതായി
കരുതുന്നുണ്ടോ;
(ബി)
അര്‍ദ്ധവാര്‍ഷിക
പരീക്ഷ ആയിട്ടും പുസ്തക
വിതരണം
നടന്നിട്ടില്ലെങ്കില്‍
ആയത് പൊതു വിദ്യാഭ്യാസ
രംഗത്തെ തകര്‍ക്കുമെന്ന
ആക്ഷേപത്തിന്മേല്
നിലപാട്
വ്യക്തമാക്കുമോ?
പാഠപുസ്തക
അച്ചടി ടെന്‍ഡര്‍
2930.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ പാഠപുസ്തക
അച്ചടിയില്‍ വ്യാപകമായി
ക്രമക്കേട് നടന്നതായ
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒന്നു
മുതല്‍ എട്ടു വരെ
ക്ലാസ്സുകളുടെ
പാഠപുസ്തകങ്ങള്‍
അച്ചടിക്കാന്‍ ആരെയാണ്
ഏല്പിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
പാഠപുസ്തകങ്ങള്‍
അച്ചടിക്കാനായി
ടെന്‍ഡര്‍
ക്ഷണിച്ചിരുന്നത്
എന്നാണ്; ഇതിനായി
നിര്‍ദ്ദേശം നല്‍കിയത്
ആരാണെന്നും എത്ര
സ്ഥാപനങ്ങള്‍ പ്രസ്തുത
ടെന്‍ഡറില്‍
പങ്കെടുത്തെന്നും
വ്യക്തമാക്കുമോ ;
(ഡി)
ടെന്‍ഡര്‍
നടപടിക്രമപ്രകാരം
ബാങ്ക് വഴി ഗ്യാരന്റി
സമര്‍പ്പിക്കാന്‍ 48
മണിക്കൂര്‍
വേണമെന്നിരിക്കേ,
മണിപ്പാല്‍ ടെക്നോളജീസ്
എന്ന സ്ഥാപനം മാത്രം
സമയപരിധിക്കുള്ളില്‍
ടെന്‍ഡര്‍ നല്‍കിയതിനെ
കുറിച്ചും കുറഞ്ഞ
തുകയ്ക്ക് ടെന്‍ഡര്‍
നല്കിയ മററു രണ്ടു
സ്ഥാപനങ്ങള്‍
ടെന്‍ഡറില്‍ നിന്നും
പുറത്തായതിനെക്കുറിച്ചും
വിശദമായ അന്വേഷണം
നടത്തുമോ;
(ഇ)
പാഠപുസ്തകങ്ങള്‍
അച്ചടിക്കാന്‍
സി-ആപ്റ്റിന് സാങ്കേതിക
സംവിധാനങ്ങള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ പാഠപുസ്തക
അച്ചടി സി-ആപ്റ്റിനെ
ഏല്പിച്ചത് എന്തിനാണ്?
കൊടക്കാട്
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളിൽ പ്ലസ് ടു കോഴ്സ്
2931.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കൊടക്കാട്
പട്ടിക ജാതി
വിഭാഗക്കാര്‍ക്കായുള്ള
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളിൽ പ്ലസ്ടു കോഴ്സ്
അനുവദിക്കുന്നതിന്
തടസ്സങ്ങള്‍
വല്ലതുമുണ്ടോ;
(ബി)
ആവശ്യമായ
പശ്ചാത്തല സൗകര്യങ്ങള്‍
ഉള്ള പ്രസ്തുത
സ്ക്കൂളില്‍ പ്ലസ്ടു
കോഴ്സ്
അനുവദിക്കുന്നതിന്
എപ്പോള്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
അദ്ധ്യാപക
പാക്കേജ്
2932.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ 2015-16
വര്‍ഷത്തെ അദ്ധ്യാപക
പാക്കേജ് ഹൈക്കോടതി
തടഞ്ഞുവെക്കുകയുണ്ടായോ;
ഇതിനിടയായ സാഹചര്യം
എന്തായിരുന്നു;
(ബി)
2014-15-ലെ
അദ്ധ്യാപക പാക്കേജ്
തടഞ്ഞു വെച്ച
ഹൈക്കോടതി സിംഗിള്‍
ബഞ്ചിന്റെ വിധിക്കെതിരെ
ഡിവിഷന് ബെഞ്ചില്‍
അപ്പീല്‍
നല്കിയിട്ടുണ്ടായിരുന്നുവോ;
പ്രസ്തുത അപ്പീലില്‍
തീരുമാനം
ആകുന്നതിനിടയില്‍
വീണ്ടും പാക്കേജ്
പ്രഖ്യാപിച്ചത് ആരുടെ
നിയമോപദേശപ്രകാരമായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(സി)
അദ്ധ്യാപക
പാക്കേജുകള്‍
സംബന്ധിച്ച് കോടതിയുടെ
പരിഗണനയിലിരിക്കുന്ന
കേസുകള്‍ ഏതൊക്കെ;
ഏതെല്ലാം കേസുകളില്‍
വിധി
പ്രസ്താവിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ ;
(ഡി)
അദ്ധ്യാപക
പാക്കേജ്
നടപ്പിലാക്കുന്നതിനുളള
തടസ്സങ്ങള്‍
എന്തെല്ലാമാണ് ;
വിശദമാക്കുമോ?
പാഠപുസ്തക
അച്ചടിയിലെ ക്രമക്കേട്
2933.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
അധ്യയന വര്‍ഷം
വിദ്യാലയങ്ങളിലെ
പാഠപുസ്തക അച്ചടിയും
വിതരണവും നടത്തുവാന്‍
ചുമതലപ്പെടുത്തിയ
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്നും
പ്രസ്തുത സ്ഥാപനങ്ങള്‍
ഈ അധ്യയനവര്‍ഷം എത്ര
പുസ്തകങ്ങള്‍ നാളിതുവരെ
അച്ചടിച്ചുവെന്നും ഇനി
ഈ വര്‍ഷം എത്ര
പുസ്തകങ്ങള്‍ കൂടി
അച്ചടിക്കുവാനുണ്ട്
എന്നും വ്യക്തമാക്കുമോ;
(ബി)
2015-16
അധ്യയന വര്‍ഷം പ്രസ്തുത
അച്ചടിക്കും
വിതരണത്തിനുമായി എത്ര
തുകയാണ് നാളിതുവരെ
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയതെന്നും ഓരോ
സ്ഥാപനത്തിനും
ഈയിനത്തില്‍ എത്ര തുക
നല്‍കാനുണ്ട് എന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പാഠപുസ്തക അച്ചടിയില്‍
വ്യാപകമായ ക്രമക്കേട്
നടന്നതായി ധനകാര്യ
പരിശോധനാ വിഭാഗം
കണ്ടെത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
2015-16
അധ്യയന വര്‍ഷം ഒന്നു
മുതല്‍ എട്ടു വരെയുള്ള
ക്ലാസ്സുകളിലെ
പാഠപുസ്തകങ്ങള്‍
അച്ചടിച്ചു നല്കുവാന്
സര്‍ക്കാരോ,
സര്‍ക്കാര്‍ നിശ്ചയിച്ച
സ്ഥാപനമോ, സി-ആപ്റ്റ്
എന്ന സ്ഥാപനത്തെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
പുസ്തകങ്ങള്‍
അച്ചടിക്കുവാനാണ്ഏല്പ്പിച്ചത്;
വിശദമാക്കുമോ;
(ഇ)
സര്‍ക്കാരോ
സര്‍ക്കാര്‍ നിയോഗിച്ച
സ്ഥാപനങ്ങളോ അറിയാതെ,
സി-ആപ്റ്റ് ആര്‍ക്കാണ്
പ്രസ്തുത അച്ചടിക്ക്
പുറം കരാര്‍ നല്‍കിയത്;
പ്രസ്തുത കരാര്‍
ഏറ്റെടുത്ത
സ്ഥാപനത്തിന്റെ ആസ്ഥാനം
എവിടെയാണ്; ടെന്‍ഡര്‍
നടപടികളില്‍ എന്തെല്ലാം
ക്രമക്കേടുകളാണ്
സി-ആപ്റ്റ് നടത്തിയത്
എന്നാണ് ധനകാര്യ
പരിശോധനാവിഭാഗം
കണ്ടെത്തിയത്;
വെളിപ്പെടുത്തുമോ;
(എഫ്)
ഇത്തരത്തില്‍
സി-ആപ്റ്റ് പുറം കരാര്‍
നല്‍കിയതുവഴി എത്ര
പുസ്തകങ്ങള്‍ ഈ അധ്യയന
വര്‍ഷം അച്ചടിച്ചു
നല്കി; ആയതിനു
ചെലവഴിച്ച തുക എത്ര;
വ്യക്തമാക്കുമോ;
പ്രസ്തുത കാലയളവില്‍
സി-ആപ്റ്റിന്റെ
മാനേജിംഗ് ഡയറക്ടര്‍
ആരായിരുന്നു എന്നും
ഇദ്ദേഹത്തിനെതിരെ
എന്തെല്ലാം വകുപ്പ്തല
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ജി)
ഈ
സര്‍ക്കാരിന്റെ
കാലയളവിനുള്ളില്‍
നാളിതുവരെ അധിക പുസ്തകം
അച്ചടിച്ചത്, സിലബസ്
മാറ്റം തുടങ്ങിയ
കാരണങ്ങളാല്‍ എത്ര
പുസ്തകങ്ങള്‍
നശിപ്പിച്ചു; ആയതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഖജനാവിന്
എന്ത് തുകയുടെ നഷ്ടം
ഉണ്ടായിട്ടുണ്ട്;
വിശദമാക്കുമോ;
പാഠപുസ്തക
അച്ചടിയിലെ ക്രമക്കേട്
2934.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാഠപുസ്തക
അച്ചടിയുമായി
ബന്ധപ്പെട്ട്
സി-ആപ്റ്റിൽ ഏതെങ്കിലും
തരത്തിലുള്ള
ക്രമക്കേടുകൾ
നടന്നിട്ടുള്ളതായുള്ള
ധനകാര്യ പരിശോധനാ
വിഭാഗത്തിന്റെ
റിപ്പോർട്ട്
ലഭ്യമായിട്ടുണ്ടോ;എങ്കിൽ
ആയതിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സി-ആപ്റ്റ് എം.ഡി.യെ
പുറത്താക്കാന്‍ ധനകാര്യ
പരിശോധനാ വിഭാഗം
ശുപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
അയോഗ്യരും
അഴിമതിക്കാരുമായ സ്ഥാപന
മേധാവികള്‍
2935.
ശ്രീ.ഇ.പി.ജയരാജന്
,,
വി.ശിവന്‍കുട്ടി
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
വരുന്ന വിവിധ
സ്ഥാപനങ്ങളില്‍
അയോഗ്യരും
അഴിമതിക്കാരുമായ
ഉദ്യോഗസ്ഥരെ സ്ഥാപന
മേധാവികളായി
നിയമിക്കുന്നത്
സംബന്ധിച്ച്
ആക്ഷേപമുയര്ന്നിട്ടുണ്ടോ
;
(ബി)
ഓപ്പണ്‍
സ്കൂള്‍ സ്റ്റേറ്റ്
കോ-ഓര്‍ഡിനേറ്ററായി
നിയമിക്കപ്പെടുന്നതിന്
വേണ്ട യോഗ്യത എന്താണ് ;
പ്രസ്തുത തസ്തികയില്‍
നിയമിക്കപ്പെട്ട
ശ്രീ.പി.അബ്ദുള്‍
ജലീലിന് നിര്‍ദ്ദിഷ്ട
യോഗ്യതയുണ്ടോ ;
(സി)
ശ്രീ.പി.അബ്ദുള്‍
ജലീല്‍
കോ-ഓര്‍ഡിനേറ്ററായി
ചുമതലയേറ്റതിനു ശേഷം
സ്ഥാപനത്തില്‍ ഫണ്ട്
ക്രമക്കേട് നടന്നതായി
പരാതി
ഉയര്‍ന്നിട്ടുണ്ടോ ;
ധനകാര്യ പരിശോധനാ
വിഭാഗവും വിജിലന്‍സും
ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ടോ ;
ഇതു സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ടോ
; ഇതു സംബന്ധിച്ച്
ആരുടെയെല്ലാം പേരില്‍
ലോകായുക്തയില്‍ കേസ്
ഉണ്ടെന്നറിയിക്കുമോ ;
(ഡി)
ഓപ്പണ്‍
സ്കൂളിനെ
പുന:സംഘടിപ്പിച്ച്
രൂപീകരിച്ച സ്കോര്‍
കേരളയുടെ ഡയറക്ടര്‍
സ്ഥാനത്തേക്ക് ശ്രീ.പി.
അബ്ദുള്‍ ജലീലിനെ
നിയമിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
(ഇ)
എസ്.സി.ഇ.ആര്.ടി
ഡയറക്ടറുടെ നിയമനം
സംബന്ധിച്ച് ആക്ഷേപം
ഉയര്‍ന്നിട്ടുണ്ടോ ;
സര്‍ക്കാര്‍
സര്‍വ്വീസിലുള്ളവരെ
മാത്രം നിയമിക്കുന്ന ഈ
തസ്തികയില്‍ എയ്ഡഡ്
മേഖലയില്‍ നിന്നുള്ള
ഡോ. പി.എ. ഫാത്തിമയെ
നിയമിക്കാനിടയായ
സാഹചര്യം വിശദമാക്കുമോ
?
നെടുങ്ങോല
ഗവഃ ഹയര്‍ സെക്കന്ററി
സ്കൂളിന് ക്ലാസ് മുറികള്‍
2936.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
നെടുങ്ങോല ഗവഃ ഹയര്‍
സെക്കന്ററി സ്കൂളിന്
ആവശ്യത്തിലേക്കുതകുന്ന
ക്ലാസ് മുറികള്‍
ഇല്ലാത്തത് സംബന്ധിച്ച
അപേക്ഷകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
70
വര്‍ഷത്തില്‍പ്പരം
പഴക്കമുള്ളതും എല്‍.പി.
വിഭാഗം
പ്രവര്‍ത്തിച്ചിരുന്നതുമായ
ക്ലാസ് മുറികളില്‍ പഠനം
നടത്തുന്ന ഹയര്‍
സെക്കന്ററി
കുട്ടികള്‍ക്ക്
ആവശ്യമായ മുറികള്‍
നിര്‍മ്മിച്ച്
നല്കുന്ന കാര്യം
പരിഗണിക്കുമോ ;
വിശദാംശം അറിയിക്കുമോ
?
അക്കാദമിക്
സിറ്റി
2937.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്കാദമിക്
സിറ്റി
സ്ഥാപിക്കുന്നതിന്റെ
ഫലമായി വിദേശ
സര്‍വ്വകലാശാലകള്‍
സംസ്ഥാനത്ത്
വ്യാപകമാകാന്‍
അവസരമുണ്ടാകും എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുള്ള
സര്‍വ്വകലാശാലകള്‍
സാമ്പത്തികവും
ഭരണപരവുമായ
പ്രശ്നങ്ങളാല്‍
സ്തംഭനത്തിലായിരിക്കുന്ന
സാഹചര്യത്തില്‍
അക്കാദമിക് സിറ്റി
ആരംഭിക്കുവാനുള്ള
തീരുമാനം അവയുടെ
തകര്‍ച്ചയുടെ ആക്കം
കൂട്ടുമെന്ന്
കരുതുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
സമഗ്ര വിദ്യാഭ്യാസ പദ്ധതി
2938.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍
നടപ്പാക്കുന്ന സമഗ്ര
വിദ്യാഭ്യാസ പദ്ധതി
നിലവില്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
നടപ്പു
സാമ്പത്തിക വര്‍ഷം
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ ഇനം
തിരിച്ചുളള വിശദാംശം
ലഭ്യമാക്കുമോ; ആയതിന്
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
പുതുക്കോട്
സര്‍വ്വജന
ഹയര്‍സെക്കന്ററി
സ്ക്കൂളിന്റെ
മാനേജ്മെന്റ്
2939.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
പുതുക്കോട് സര്‍വ്വജന
ഹയര്‍സെക്കന്ററി
സ്ക്കൂളിന്റെ
മാനേജ്മെന്റ് നിലവില്‍
ആരിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂൾ സര്‍ക്കാര്‍
ഏറ്റെടുക്കണമെന്ന
നാട്ടുകാര്‍, പി.ടി.എ,
സ്ഥലം എം.എല്‍.എ
എന്നിവരുടെ ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്ക്കൂള്
മാനേജ്മെന്റിന്
അവകാശവാദമുന്നയിച്ച്
ആരെങ്കിലും അപേക്ഷ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരാണ്
അപേക്ഷകന്;
ഇതിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ ?
കാസര്‍ഗോഡ്
ജില്ലയില്‍ സര്‍ക്കാര്‍
ഏറ്റെടുത്ത മാനേജ്മെന്റ്
സ്കൂളുകള്‍
2940.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സ൪ക്കാരിന്റെ കാലത്ത്
കാസര്‍ഗോഡ് ജില്ലയിലെ
ഏതൊക്കെ മാനേജ്മെന്റ്
സ്കൂളുകള്‍ സര്‍ക്കാര്‍
ഏറ്റെടുത്ത് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
സ്കൂളുകള്‍
ഏറ്റെടുത്തിട്ട്
വര്‍ഷങ്ങളായിട്ടും
പ്രസ്തുത സ്ഥാപനങ്ങളിലെ
ജീവനക്കാരുടെയും
അധ്യാപകരുടെയും
സര്‍വ്വീസ് സംബന്ധിച്ച്
യാതൊരു നടപടിയും ഇതുവരെ
സ്വീകരിച്ചിട്ടില്ലായെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ
സര്‍വ്വീസ്
കാര്യങ്ങളില്‍ അടിയന്തര
തീരുമാനം
ഉണ്ടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വൈലത്തുര്‍
കേന്ദ്രമായി പുതിയ എ.ഇ.ഒ.
ഓഫീസ്
2941.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വിദ്യാലയങ്ങളുടേയും
വിദ്യാര്‍ത്ഥികളുടേയും,
അധ്യാപകരുടേയും
ബാഹുല്യം മലപ്പുറം
ജില്ലയിലെ എ.ഇ.ഒ.
ഓഫീസുകളുടെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മലപ്പുറം
ജില്ലയിലെ താനൂര്‍
എ.ഇ.ഒ. ഓഫീസ് വിഭജിച്ച്
വൈലത്തുര്‍ കേന്ദ്രമായി
ഒരു പുതിയ എ.ഇ.ഒ. ഓഫീസ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യം
പരിഗണിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഡിജിറ്റല്‍
ബ്രോഡ്ബാന്റ് സിസ്റ്റം
2942.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
നടപ്പിലാക്കി വരുന്ന
ഡിജിറ്റല്‍
ബ്രോഡ്ബാന്റ് സിസ്റ്റം
പരാജയമാണെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
ഡിജിറ്റല്‍
ബ്രോഡ്ബാന്റ്
സിസ്റ്റത്തിന് പകരം
ഓപ്റ്റിക്കല്‍ ഫൈബര്‍
കണക്റ്റിവിറ്റി
സിസ്റ്റം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സംസ്ഥാനത്തെ
സ്കൂളുകളിലെ സിലബസ്
2943.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒന്നാം ക്ലാസ്സ് മുതല്‍
പത്താം ക്ലാസ്സ് വരെ
ഏതെല്ലാം സിലബസില്‍
അദ്ധ്യായനം
നടത്തുന്നുണ്ട് ; ഓരോ
സിലബസിനും ഒന്നാം
ക്ലാസ്സില്‍ കഴിഞ്ഞ
വര്‍ഷം ചേര്‍ന്ന
കുട്ടികളുടെ കണക്ക്
ലഭ്യമാക്കുമോ ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ
സിലബസില്‍ ചേര്‍ന്നു
പഠിക്കുന്ന കുട്ടികളുടെ
എണ്ണം കുറഞ്ഞുവരുന്ന
സാഹചര്യമാണോ
നിലവിലുള്ളത് ;
എങ്കില്‍ എന്താണ്
കാരണമെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ
നിലവാരം
ഉയര്‍ത്തുന്നതിനും
സര്‍ക്കാര്‍
സിലബസിലേക്ക് കൂടുത്ല
വിദ്യാര്‍ത്ഥികളെ
ആകര്‍ഷിക്കുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
സ്മാര്‍ട്ട്
ക്ലാസ് മുറികൾ
2944.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ ക്ലാസ്
മുറികളും സ്മാര്‍ട്ട്
ക്ലാസ് മുറികളാക്കി
മാറ്റിയിട്ടുണ്ടോ ;
ഇതിനായി ഓരോ ബജറ്റിലും
എത്ര തുക വീതം നീക്കി
വയ്ക്കുകയുണ്ടായി ;
അതില്‍
ചെലവഴിക്കുന്നതിനായി
പിന്‍വലിച്ച തുക എത്ര;
ഇതിനായി ചെലവഴിച്ച
തുകയ്ക്കനുസൃതമായ
പ്രവര്‍ത്തനങ്ങള്‍ ഇൗ
രംഗത്ത്
ഉണ്ടായിട്ടില്ലാത്ത
ആക്ഷേപം
നിലനില്‍ക്കുന്നതാണോ ;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളുടെ ക്ലാസ്
മുറികളില്‍ കുറഞ്ഞ
അടിസ്ഥാന
സൗകര്യങ്ങളെങ്കിലും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
ഇവയുടെ അഭാവം മൂലം ചില
സ്കൂളുകളെ
ആരോഗ്യവകുപ്പ്
ലിസ്റ്റ് ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
സെന്‍ട്രല്‍
സെക്ടര്‍ സ്കോളര്‍ഷിപ്പ്
2945.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
മാനവവിഭവശേഷി
മന്ത്രാലയം
ഏര്‍പ്പെടുത്തിയ
സെന്‍ട്രല്‍ സെക്ടര്‍
സ്കോളര്‍ഷിപ്പിന്
അപേക്ഷിക്കുന്നതിനുള്ള
മാനദണ്ഡമെന്താണ് ;
അപേക്ഷ
സമർപ്പിക്കുന്നതിനുള്ള
അവസാന ദിവസമെന്നാണ് ;
(ബി)
80
ശതമാനത്തിന് മുകളില്‍
മാര്‍ക്ക് വാങ്ങിയ പല
വിദ്യാര്‍ത്ഥികള്‍ക്കും
അപേക്ഷ
സമര്‍പ്പിക്കുന്നതിന്
സാധിച്ചിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ ഇത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
ഉയര്‍ന്ന മാര്‍ക്ക്
വാങ്ങിയിട്ടും അപേക്ഷ
സമര്‍പ്പിക്കാന്‍
കഴിയാത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
വീണ്ടും അവസരം നല്‍കുമോ
; വിശദാംശം നല്‍കുമോ ?
വിദ്യാഭ്യാസ
വകുപ്പിലെ ഒഴിവുകള്‍
2946.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിലെ ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നത്
സര്‍ക്കാര്‍
നിരീക്ഷിക്കാറുണ്ടോ;
(ബി)
എറണാകുളം ജില്ലയില്‍
എല്‍.പി.എസ്.എ
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
ഇതില്‍ എത്ര എണ്ണം
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
മുഴുവന്‍ ഒഴിവും
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
കാരണം എന്താണെന്നും
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി
അഡ്വൈസ് മെമ്മോ അയച്ച
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
എറണാകുളം ജില്ലയില്‍
നിയമനം നല്കാന്
ബാക്കിയുണ്ടെന്നും
കാലതാമസത്തിന്റെ കാരണം
എന്താണെന്നും
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ജില്ലയിലെ റാങ്ക്
ഹോള്‍ഡര്‍മാര്‍
ജനസമ്പര്‍ക്ക
പരിപാടിയില്‍
സമര്‍പ്പിച്ച നിവേദനം
പരിഗണിച്ച് നിയമനം
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
സ്കൂളില്‍ അദ്ധ്യാപകരില്ലാതെ
പഠനം മുടങ്ങുന്ന സ്ഥിതിവിശേഷം
2947.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെങ്കിലും
സര്‍ക്കാര്‍ സ്കൂളില്‍
അദ്ധ്യാപകരില്ലാത്തതിനാല്‍
നടപ്പു അദ്ധ്യായന
വര്‍ഷം പഠനം
മുടങ്ങിയിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
സ്ഥിതിവിശേഷംമൂലം
വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളുടെ പഠന
നിലവാരം
ഉയര്‍ത്തുന്നതിനും
അടസ്ഥാനസൗകര്യവികസനത്തിനുമായി
വേണ്ടത്ര പരിഗണന
നല്‍കുമോ ;
(സി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍
അദ്ധ്യാപകരില്ലാത്തതിനാലോ
ജീവനക്കാരുടെ
അഭാവത്താലോ പഠനം
മുടങ്ങുന്ന സാഹചര്യം
ഒഴിവാക്കുന്നതിനു
സര്‍ക്കാര്‍ എന്തെല്ലാം
മുന്‍കരുതല്‍
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ;
(ഡി)
അദ്ധ്യാപകരുടെ
അഭാവം, സമരങ്ങള്‍
തുടങ്ങിയമൂലം
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനസമയം
നഷ്ടപ്പെടുന്നത് ഏത്
രീതിയിലാണ്
പരിഹരിക്കുന്നതെന്ന്
അറിയിക്കുമോ ?
അനാദായകരമായ
സ്കൂളുകള്‍
2948.
ശ്രീ.എം.
ഹംസ
,,
പുരുഷന് കടലുണ്ടി
,,
രാജു എബ്രഹാം
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
മേഖല പ്രതിസന്ധി
നേരിടുന്നുണ്ടോ ;
എങ്കില്‍ ഇതിനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളില്‍ അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍ വീഴ്ച
സംഭവിച്ചിട്ടുണ്ടോ ;
ടോയ് ലറ്റ്
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ഇല്ലാത്ത സ്കൂളുകള്‍
സംബന്ധിച്ച
ആരോഗ്യവകുപ്പിന്‍െറ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ; ഇതു
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ ;
(സി)
സംസ്ഥാനത്ത്
അനാദായകരമെന്ന്
കണക്കാക്കപ്പെട്ട
സ്കൂളുകളുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നുണ്ടോ
;സ്കൂളുകള്‍
അനാദായകരമാകാനിടയായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ
;
(ഡി)
അനാദായകരമായതിനാൽ
അടച്ചുപൂട്ടല്‍ ഭീഷണി
നേരിടുന്ന സ്കൂളുകളുടെ
എണ്ണം എ്രത ;
(ഇ)
പ്രസ്തുത
സ്കൂളുകൾ
പുനരുജ്ജീവിപ്പിക്കുന്നതിനും
വിദ്യാര്‍ത്ഥികളെ
ആകര്‍ഷിക്കുന്നതിനും
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ ?
ഏകാദ്ധ്യാപക
വിദ്യാലയങ്ങള്‍
2949.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഏകാധ്യാപക
വിദ്യാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
വിദ്യാലയത്തിലും എത്ര
കുട്ടികള്‍
പഠിക്കുന്നുണ്ട്; എല്ലാ
വിദ്യാലയങ്ങളിലും
അദ്ധ്യാപകരുണ്ടോ;
(സി)
ഏകാദ്ധ്യാപക
വിദ്യാലയങ്ങള്‍
പ്രതിസന്ധി
നേരിടുന്നുണ്ടോ;എന്കില്
ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
വിദ്യാലയങ്ങളില്‍
അദ്ധ്യാപകര്‍ക്ക്
യഥാസമയം വേതനം
നല്കുന്നുണ്ടോ; ഇവരുടെ
വേതനം എത്രയാണ്; വേതനം
കുടിശ്ശികയുണ്ടോ; എത്ര
കാലത്തെ
കുടിശ്ശികയുണ്ട്;
(ഇ)
ആദിവാസി
മേഖലകളില്‍ എത്ര
ഏകാദ്ധ്യാപക
വിദ്യാലയങ്ങളാണ്
പ്രവര്‍ത്തിക്കുന്നത്;
(എഫ്)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഏകാദ്ധ്യാപക
വിദ്യാലയങ്ങള്‍ അടച്ചു
പൂട്ടിയിട്ടുണ്ട്;
ഇതിനുള്ള കാരണം
വിശദമാക്കാമോ?
മദ്റസത്തുല്‍
ഹമീദിയ എല്‍.പി.സ്കൂളിലെ
അധ്യാപകര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് നടപടി
2950.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
കുറവ് മൂലം അടച്ച്
പൂട്ടിയ കോഴിക്കോട്
സബ്ജില്ല മദ്റസത്തുല്‍
ഹമീദിയ
എല്‍.പി.സ്കൂളിലെ
അധ്യാപകര്‍ക്ക്
സര്‍ക്കാര്‍
സ്ക്കൂളിലേയ്ക്ക്
പുനര്‍നിയമനം
നല്‍കിയെങ്കിലും
അര്‍ഹതപ്പെട്ട
പ്രൊമോഷനും മറ്റ്
ആനുകൂല്യങ്ങളും
നല്‍കുന്നില്ലെന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അധ്യാപകരുടെ സര്‍വ്വീസ്
റഗുലറൈസ്
ചെയ്യുന്നതില്‍
എന്തെങ്കിലും
നിയമതടസ്സം ഉണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഇവരുടെ സര്‍വ്വീസ്
റഗുലറൈസ് ചെയ്ത്
അര്‍ഹതപ്പെട്ട
ആനുകൂല്യങ്ങള്‍
നല്കാന് ആവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ?
കോളേജുകളില്‍
ടൂറിസം കോഴ്സുകള്‍
2951.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൂറിസം
കോഴ്സുകള്‍ നടത്തുന്ന
സര്‍ക്കാര്‍, എയ്ഡഡ്
സ്വാശ്രയ കോളേജുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോളേജുകളില്‍ ഏതെല്ലാം
ടൂറിസം കോഴ്സുകളാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
കൂടുതല്‍
കോളേജുകളില്‍ ടൂറിസം
കോഴ്സുകള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അക്കാഡമിക്ക്
നിലവാരം ഉയര്‍ത്താന്‍
പദ്ധതി
2952.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
അക്കാഡമിക്ക് നിലവാരം
ഉയര്‍ത്താന്‍ കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സ്കൂളുകളില്‍
ഉച്ചഭക്ഷണ പദ്ധതി
2953.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ.രാജു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കുളുകളില്
കുട്ടികളുടെ എണ്ണം
കണക്കാക്കി ഉച്ചഭക്ഷണ
നിരക്ക്
വര്‍ദ്ധിപ്പിക്കണമെന്ന
സംസ്ഥാന മോണിറ്ററിംഗ്
സമിതിയുടെ ശിപാര്‍ശ
നടപ്പാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
പ്രസ്തുത സമിതിയുടെ
ശിപാര്‍ശകള്‍
നടപ്പാക്കാന്‍ കഴിയാതെ
പോയതെന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ ;
(ബി)
ഒന്നു
മുതല്‍ എട്ടു വരെയുളള
എത്ര സ്കൂളുകളില്‍
ഉച്ചഭക്ഷണ പരിപാടി
നടപ്പാക്കുന്നുണ്ട് ;
(സി)
പ്രസ്തുത
പദ്ധതിക്കായി ഓരോ
കുട്ടിക്കും എത്ര രൂപ
വീതം നല്‍കുന്നുണ്ട്;
തുക
അപര്യാപ്തമായതിനാല്‍
ഉച്ച ഭക്ഷണ പരിപാടി
പ്രതിസന്ധിയിലേയ്ക്ക്
നീങ്ങുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്തു നടപടിയാണുളളത് ?
കളരിപ്പയറ്റ്
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
പഠിപ്പിക്കുന്നതിന് നടപടി
2954.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
തനതു ആയോധനമുറയായ
കളരിപ്പയറ്റ്
വിദ്യാഭ്യാസ
വകുപ്പിന്റെ
അധീനതയിലുള്ള
സ്ഥാപനങ്ങളില്‍
പരിശീലിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കളരിപ്പയറ്റ്
കുട്ടികളുടെ
ആത്മവിശ്വാസം
വര്‍ദ്ധിപ്പിക്കുന്നതിനും
ജീവിതശൈലി
കൃത്യതയുള്ളതാക്കുന്നതിനും
സഹായിക്കുമെന്ന
വസ്തുതകള്‍ വിദ്യാഭ്യാസ
വകുപ്പ്
പരിഗണിച്ചിട്ടുണ്ടോ:ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്നു
വ്യക്തമാക്കുമോ?
വെഞ്ഞാറുംമൂട്
ഗവ. യു.പി. സ്കൂളിന്
കെട്ടിട നിര്‍മ്മാണം
2955.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെഞ്ഞാറുംമൂട്
ഗവ. യു.പി. സ്കൂളിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തുക അനുവദിച്ചിട്ടുണ്ടോ
; എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(ബി)
ഏത്
ഫണ്ടില്‍ നിന്നാണ്
പ്രസ്തുത തുക
അനുവദിച്ചിട്ടുള്ളത്;
എത്ര തുക; പ്രവൃത്തി
നടപ്പിലാക്കുന്നത് ഏത്
ഏജന്‍സിയാണ്;
എന്നത്തേക്ക് പ്രവൃത്തി
ആരംഭിക്കാന്‍ കഴിയും;
വിശദാംശം നല്‍കുമോ ?
വിദ്യാലയങ്ങളെ
മികവിന്റെ കേന്ദ്രങ്ങളാക്കല്‍
2956.
ശ്രീ.പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കാന്‍
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികള്‍ക്കുള്ള
വിദ്യാഭ്യാസ സഹായങ്ങള്‍
2957.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിയുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നത് ;
(ബി)
ഭിന്നശേഷിയുള്ള
കുട്ടികളെ
പഠിപ്പിക്കുന്നതിന്
അദ്ധ്യാപകര്‍ക്ക്
പ്രത്യേക പരിശീലനം
നല്കുന്നുണ്ടോ;
ഇപ്രകാരം
ഭിന്നശേഷിയുള്ള
കുട്ടികൾക്കായി ആലപ്പുഴ
ജില്ലയില്‍ ഏതെല്ലാം
വിദ്യാലയങ്ങള്‍
പ്രവർത്തിക്കുന്നുണ്ട്;
ഇവിടെ എല്ലാ വിഷയങ്ങളും
പഠിപ്പിക്കുന്നതിന്
ആവശ്യത്തിന്
അദ്ധ്യാപകരെ
നിയമിച്ചിട്ടുണ്ടോ ;
(സി)
ഭിന്നശേഷിയുള്ള
കുട്ടികളെ
പഠിപ്പിക്കുന്ന
വിദ്യാലയങ്ങള്‍
നേരിടുന്ന പ്രശ്നങ്ങള്‍
ചര്‍ച്ചചെയ്യുന്നതിന്
സ്ഥിരം സംവിധാനമുണ്ടോ;
എങ്കിൽ ആരുടെ
ചുമതലയിലാണ് ഈ സംവിധാനം
പ്രവര്‍ത്തിക്കുന്നത്
എന്ന് വ്യക്തമാക്കുമോ ?
കൊയിലാണ്ടിയില്‍
വിദ്യാഭ്യാസ വകുപ്പ്
നടപ്പാക്കിയ വികസന
പദ്ധതികള്‍
2958.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വിദ്യാഭ്യാസ വകുപ്പ്
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
നടപ്പാക്കിയ വിവിധ
വികസന പദ്ധതികള്‍
ഏതെല്ലാം;
(ബി)
ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്ര; വിശദമായി
പദ്ധതി ലിസ്റ്റ്
വ്യക്തമാക്കാമോ?
ഹയര്‍സെക്കന്ററി
സ്ക്കൂള് പ്രവേശനത്തിന്
പ്രത്യേക ഉത്തരവുകള്‍
2959.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
സ്ക്കൂള്
പ്രവേശനത്തിന് 2015-16
വിദ്യാഭ്യാസ
വര്‍ഷത്തില്‍
വിദ്യാഭ്യാസ വകുപ്പ്
മന്ത്രി നല്കിയ
പ്രത്യേക ഉത്തരവുകള്‍
എത്രയാണ്;
(ബി)
ഏതെല്ലാം
ഹയര്‍സെക്കന്ററി
സ്ക്കൂളുകളില്‍
പ്രവേശനം നല്കുവാന്
വിദ്യാഭ്യാസ വകുപ്പ്
മന്ത്രി സ്പെഷ്യല്‍
ഓര്‍ഡര്‍
നല്കുകയുണ്ടായി; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഹയര്‍
സെക്കന്ററി
പ്രവേശനത്തിനുളള ഏകജാലക
സംവിധാനം 2015-16 ല്‍
അവസാനിച്ചിരുന്നത്
എപ്പോഴാണ്; അതിനുശേഷം
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഹയര്‍ സെക്കന്ററി
പ്രവേശനം
നല്കുകയുണ്ടായി; ജില്ല
തിരിച്ചുളള എണ്ണം
വിശദമാക്കുമോ?
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ ഇ-ഗവേണന്‍സ്
2960.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ ഇ-ഗവേണന്‍സ്
നടപ്പാക്കാന്‍ കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഹയര്‍സെക്കണ്ടറി
അധ്യാപകരുടെ സ്ഥലംമാറ്റം
2961.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍സെക്കണ്ടറി
അധ്യാപകരുടെ 2015 - 16
ലെ സ്ഥലംമാറ്റം
സംബന്ധിച്ച്
ഉണ്ടായിട്ടുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബൂണലിന്െറ
നിര്‍ദ്ദേശം അനുസരിച്ച്
അഡീഷണല്‍ ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായ കമ്മിറ്റി
പ്രസ്തുത
സ്ഥലംമാറ്റത്തെക്കുറിച്ച്
അന്വേഷിച്ച്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
(സി)
സ്ഥലംമാറ്റതത്തിലെ
അപാകത കാരണം
സ്കൂളുകളില്‍ പഠനം
മുടങ്ങുന്നുവെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹാരിക്കുവാന്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
വിദ്യാലയങ്ങളില്‍
ബയോഗ്യാസ് പ്ലാന്റുകള്‍
T 2962.
ശ്രീ.വി.പി.സജീന്ദ്രന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
ബയോഗ്യാസ് പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിവിധ
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍
അനുവദിച്ചിട്ടുള്ള പ്ലസ്-2
ബാച്ചുകള്‍
2963.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികീരത്തില് വന്നതിന്
ശേഷം ചടയമംഗലം
മണ്ഡലത്തിലെ വിവിധ
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍
അനുവദിച്ചിട്ടുള്ള
പ്ലസ്-2 ബാച്ചുകളുടെ
വിശദാംശം
വ്യക്തമാക്കുമോ;
"Walk
with a Scholar" പദ്ധതി
2964.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
"Walk with a Scholar"
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
തൃക്കരിപ്പൂര്‍ പോളി
ടെക്നിക്കില്‍ പുതിയ
തസ്തികകള്‍
2965.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍ പോളി
ടെക്നിക്കില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ ;
എങ്കില്‍ ഏതെല്ലാം
തസ്തികകളാണ്
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ;
(ബി)
ഇവിടെ
ട്രേഡ്
ഇന്‍സ്ട്രക്ടറുടെ
തസ്തിക
സൃഷ്ടിക്കുന്നുണ്ടോ ;
പ്രസ്തുത തസ്തിക
സൃഷ്ടിക്കുന്നത്
സംബന്ധിച്ച്
എന്നത്തേയ്ക്ക്
തീരുമാനമാകുമെന്ന്
വ്യക്തമാക്കുമോ ;
(സി)
ഉന്നത
വിദ്യാഭ്യാസ വകുപ്പ്
എല്‍ സെക്ഷനിലെ
ഇ-349519 നമ്പര്‍
ഫയലിന്‍െറ നിലവിലുള്ള
സ്ഥിതി സംബന്ധിച്ച
വിവരങ്ങള്‍
വിശദമാക്കാമോ ?
പരീക്ഷ
നടത്തിപ്പും,
മൂല്യനിര്‍ണ്ണയവും സ്വകാര്യ
സ്ഥാപനത്തിന് നല്കിയ സംഭവം
2966.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.പി.ജെ.
അബ്ദുള്‍ കലാം ശാസ്ത്ര
സാങ്കേതിക
സര്‍വ്വകലാശാല 2015
ഡിസംബര്‍ 4 ന്
തുടങ്ങാനിരുന്ന
ബി.ടെക്, എം. ടെക്
ഒന്നാം സെമസ്റ്റര്‍
പരീക്ഷകള്‍ മാറ്റി
വയ്ക്കാനുളള കാരണം
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതുതായി
രൂപീകരിച്ച പ്രസ്തുത
സര്‍വ്വകലാശാല പരീക്ഷ
നടത്തിപ്പും,
മൂല്യനിര്‍ണ്ണയവും
സ്വകാര്യ സ്ഥാപനത്തിന്
പുറം കരാര്‍ നല്‍കിയോ;
ആയത് ഏത് സ്വകാര്യ
സ്ഥാപനം; ഇതുമായി
ബന്ധപ്പെട്ട് പ്രസ്തുത
സര്‍വ്വകലാശാല
നാളിതുവരെ എന്തു തുക
സ്വകാര്യ സ്ഥാപനത്തിന്
നല്കി; വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇക്കാരണത്താല്‍
പ്രസ്തുത
സര്‍വ്വകലാശാലയുടെ
തലപ്പത്തുളളവരുടെ
സമീപനവുമായി
ബന്ധപ്പെട്ട് എത്ര
ബി.ടെക്, എം.ടെക്
വിദ്യാര്‍ത്ഥികളുടെ
ഭാവി
അനിശ്ചിതാവസ്ഥയിലായി ;
വിശദാംശം
വ്യക്തമാക്കുമോ?
(ഡി)
പ്രസ്തുത
പരീക്ഷാ നടത്തിപ്പുമായി
ബന്ധപ്പെട്ട് നിലവിലുളള
കരാര്‍ പ്രകാരം ഇനി
എത്ര കോടി രൂപ
സ്വകാര്യ സ്ഥാപനത്തിന്
നല്‍കേണ്ടതായിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരത്തെ തന്നെ
തകര്‍ക്കുന്ന
വിധത്തിലുളള ശാസ്ത്ര
സാങ്കേതിക
സര്‍വ്വകലാശാലയുടെ
ഇപ്പോഴത്തെ
പ്രവര്‍ത്തനശെെലി
അടിയന്തരമായി
തിരുത്തുവാനും
ഇത്തരത്തില്‍ പരീക്ഷ
നടത്തിപ്പും,
മൂല്യനിര്‍ണ്ണയവും പുറം
കരാര്‍ വ്യസ്ഥയില്‍
നല്‍കാതിരിക്കുവാനും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
ഇതുമായി
ബന്ധപ്പെട്ട് പ്രസ്തുത
സര്‍വ്വകലാശാല
വെെസ്ചാന്സലറോട്
ബഹുമാനപ്പെട്ട
ഗവര്‍ണ്ണറോ, സംസ്ഥാന
സര്‍ക്കാരോ വിശദീകരണം
തേടിയോ; വിശദാംശം
വ്യക്തമാക്കുമോ;
(ജി)
ഇത്തരത്തില്‍
പ്രവര്‍ത്തിക്കുന്ന
വെെസ് ചാന്‍സലര്‍മാര്‍
പൊതു സമൂഹത്തിന്
ബാധ്യതയല്ലെ;
ഇത്തരത്തില്‍
ക്രമവിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന
വെെസ്ചാന്സലര്മാര്ക്കെതിരെ
എന്തൊക്കെ നടപടികള്‍
ഇൗ സര്‍ക്കാര്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കോട്ടായി
ഐ.എച്ച്.ആര്.ഡി കോളേജിന്
കെട്ടിടം
2967.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടായി
ഐ.എച്ച്.ആര്.ഡി (
IHRD) കോളേജിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
രൂപയുടേതാണ്
എസ്റ്റിമേറ്റ്; ഇതിന്
ഭരണാനുമതി
ലഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടില്ലെങ്കില്‍
ആയത് ലഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ; ഉടന്‍
ഭരണാനുമതി
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വലപ്പാട്
ശ്രീരാമ
പോളിടെക്നിക്കില്‍
ഓട്ടോമൊബൈല്‍
എന്‍ജിനീയറിംഗ് കോഴ്സ്
2968.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
നിയോജക മണ്ഡലത്തിലെ
വലപ്പാട് ശ്രീരാമ ഗവ.
പോളിടെക്നിക്കില്‍
ഓട്ടോമൊബൈല്‍
എന്‍ജിനീയറിംഗ് കോഴ്സ്
ആരംഭിക്കുന്നതു
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദേശങ്ങള്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് സാങ്കേതിക
വിദ്യാഭ്യാസ
ഡയറക്ടറേറ്റിലുള്ള
L1/38219/14 നമ്പര്‍
ഫയല്‍ പ്രകാരമുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
ശ്രീരാമ
പോളിടെക്നിക്കില്‍
ഓട്ടോമൊബൈല്‍
എന്‍ജിനീയറിംഗ് കോഴ്സ്
ഉടന്‍ അനുവദിച്ച്
ഉത്തരവാകുമോയെന്ന്
അറിയിക്കുമോ?
സ്വാശ്രയ
എഞ്ചിനീയറിംഗ് കോളേജുകളിലെ
പ്രവേശനത്തിന് ഇളവ്
2969.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളിലെ
വിദ്യാര്‍ത്ഥി
പ്രവേശനത്തിന്
എന്തെല്ലാം ഇളവുകളാണ്
സര്‍ക്കാര്‍
നല്‍കിയിട്ടുളളത്;
മാര്‍ക്കില്‍ ഇളവ്
നല്കിയതു സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(ബി)
എ.ഐ.സി.ടി.ഇ.
യുടെ നിബന്ധന പ്രകാരം
കണക്ക്, ഫിസിക്സ്എന്നീ
വിഷയങ്ങളില്‍ എത്ര
മാര്‍ക്കാണ്
വേണ്ടത്;വ്യക്തമാക്കാമോ;
(സി)
യോഗ്യതാ
മാര്‍ക്കില്‍ ഇളവ്
നല്‍കിയിട്ടുണ്ടോ;
ഇതിനുളള കാരണം
വ്യക്തമാക്കാമോ?
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പില്‍
തുല്യത സര്‍ട്ടിഫിക്കറ്റ്
2970.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പില്‍
മറ്റ് സംസ്ഥാനങ്ങളില്‍
നിന്ന് ഡിപ്ലോമ
സര്‍ട്ടിഫിക്കറ്റുകള്‍
നേടിയവര്‍ക്ക് തുല്യത
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നത് ആരാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
ലാറ്ററല്‍ എന്‍ട്രി
സ്കീം വഴി പോളി ഡിപ്ലോമ
നേടിയവര്‍ക്ക് ഇവിടത്തെ
പോളിടെക്നിക്കിന്
തുല്യമായ
സര്‍ട്ടിഫിക്കറ്റ്
ഇപ്പോള്‍
നല്കുന്നുണ്ടോ;
മുന്‍പ് ഇവ
കൊടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
വര്‍ഷം വരെയാണ് ഇത്തരം
തുല്യത
സര്‍ട്ടിഫിക്കറ്റുകള്‍
കൊടുത്തിട്ടുള്ളത്;
(സി)
തമിഴ്
നാട്ടിലെ
പോളിടെക്നിക്കുകളില്‍
നിന്ന് ഡിപ്ലോമ,
ലാറ്ററല്‍ എന്‍ട്രി
സ്കീമില്‍
പൂര്‍ത്തിയാക്കിയവര്‍ക്ക്
ഇവിടത്തെ
ഡിപ്ലോമക്കാര്‍ക്ക്
തുല്യമായ
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാന്‍ എന്ത്
ചെയ്യണമെന്ന്
വിശദമാക്കുമോ?
സാങ്കേതിക
സര്‍വ്വകലാശാല
2971.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
പി.ഉബൈദുള്ള
,,
പി.കെ.ബഷീര്‍
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയുടെ
രൂപീകരണം സാങ്കേതിക
വിദ്യാഭ്യാസ രംഗത്ത്
ഉണ്ടാക്കിയ
മാറ്റത്തെക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
അഡ്മിഷന്
കാര്യത്തിലുണ്ടായ
അനുകൂലപ്രതികരണം
കോളേജുകളുടെ പഠനനിലവാരം
ഉയര്‍ത്താനുള്ള
ശ്രമങ്ങള്‍ക്ക്
സഹായകരമാകുമെന്ന്
കരുതുന്നുണ്ടോ ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സര്‍വ്വകലാശാല
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
സാങ്കേതിക
സര്‍വ്വകലാശാല
2972.
ശ്രീ.എം.എ.ബേബി
,,
എ.കെ.ബാലന്
,,
കെ.സുരേഷ് കുറുപ്പ്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ
; നിയമം അനുശാസിക്കുന്ന
തരത്തിലാണോ
സര്‍വ്വകലാശാല
അധികൃതര്‍
തീരുമാനങ്ങള്‍
കൈക്കൊള്ളുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
നയപരമായ
തീരുമാനങ്ങള്‍
ഉദ്യോഗസ്ഥതലത്തില്‍
മാത്രം കൈക്കൊള്ളുന്ന
സ്ഥിതിവിശേഷം
നിലനില്‍ക്കുന്നുണ്ടോ ;
(സി)
സര്‍വ്വകലാശാല
നിയമം അനുസരിച്ച് വിവിധ
സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(ഡി)
ഭരണനിര്‍വ്വഹണം
നടത്തേണ്ട സമിതികളായ
ബോര്‍ഡ് ഓഫ്
ഗവര്‍ണേഴ്സും
നിര്‍വ്വാഹകസമിതിയും
രൂപീകരിക്കപ്പെട്ടിട്ടുണ്ടോ
;
(ഇ)
പ്രസ്തുത
സമിതികളിലേക്ക് വിവിധ
തലങ്ങളില്‍ നിന്നുള്ള
പ്രതിനിധികളെ
തെരഞ്ഞെടുത്തിട്ടുണ്ടോ
; വിശദമാക്കുമോ ?
സാങ്കേതിക
സര്‍വ്വകാലാശാലാ
വിദ്യാര്‍ത്ഥികളുടെ പഠന ഭാരം
2973.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച സാങ്കേതിക
സര്‍വ്വകാലാശാലയില്‍
(കെ.ടി.യു),
വിദ്യാര്‍ത്ഥികള്‍ക്ക്
പാഠ്യവിഷയങ്ങളിലും
പാഠ്യേതരവിഷയങ്ങളിലും
പഠന ഭാരവും മാനസ്സിക
സമ്മര്‍ദ്ദവും
വര്‍ദ്ധിച്ചിട്ടുണ്ട്
എന്നുളള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികളില്‍ നിന്നും
വാങ്ങിയ ഫീസ് തിരിച്ചു
നല്കാന് നടപടി
2974.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എച്ച്.
ആര്.ഡി.യുടെ കീഴിലുളള
വടകര മോഡല്‍
പോളിടെക്നിക്കില്‍
പട്ടികജാതി
സമുദായത്തിലെ
വിദ്യാര്‍ത്ഥികളില്‍
നിന്നും ഫീസിനത്തില്‍
വാങ്ങിയ എന്തെങ്കിലും
തുക തിരിച്ചു നല്കാന്
ബാക്കിയുണ്ടോ;
(ബി)
പ്രസ്തുത
തുക പട്ടികജാതി
വകുപ്പില്‍ നിന്നും
പ്രസ്തുത സ്ഥാപനത്തിന്
റീഫണ്ട് ചെയ്ത്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
തീയതിയിലാണ്
ലഭിച്ചതെന്നും തുക
വിദ്യാര്‍ത്ഥിക്ക്
നല്കാന് കാലതാമസം
നേരിട്ടതിന്റെ
കാരണമെന്തെന്നും
വ്യക്തമാക്കുമോ?
കൊട്ടാരക്കര
ഐ .എച്ച്. ആർ .ഡി
എഞ്ചിനീയറിംങ് കോളേജ്
2975.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
ഐ .എച്ച്. ആർ .ഡി
എഞ്ചിനീയറിംങ്
കോളേജില്‍ പുതിയ
അക്കാദമിക്
ബ്ലോക്കിന്റെ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണ്; പ്രസ്തുത
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകും
;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കിയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വർക്ക്ഷോപ്പ്
ഇന്‍സ്ട്രക്ടര്‍
തസ്തികയിലേക്കുള്ള
പ്രൊമോഷന്
2976.
ശ്രീ.കെ.അച്ചുതന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിലെ
ട്രേഡ്
ഇന്‍സ്ട്രക്ടര്‍മാരുടെ
പ്രൊമോഷന് തസ്തികയായ
വർക്ക്ഷോപ്പ്
ഇന്‍സ്ട്രക്ടര്‍
തസ്തികയിലേക്കുള്ള
പ്രൊമോഷന് രണ്ട്
വര്‍ഷത്തില്‍ കൂടുതലായി
നടക്കുന്നില്ല എന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ട്രേഡ്
ഇന്‍സ്ട്രക്ടര്‍മാരുടെ
പ്രൊമോഷനു വേണ്ടി
ഗവണ്മെന്റ്
സ്വീകരിച്ചുവരുന്ന
നടപടികൾ
വ്യക്തമാക്കുമോ;
(സി)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിലെ
നിലവിലുള്ള സര്‍വ്വീസ്
റൂളിലെ അപാകതകള്‍
പരിഹരിച്ച് ഭേദഗതി
വരുത്തുന്നതിനുള്ള
നടപടി സ്വീകരിച്ച്
വരുന്നുണ്ടോയെന്നു
വ്യക്തമാക്കുമോ?
ടെക്നിക്കല്‍
യൂണിവേഴ്സിറ്റിയുടെ ബി.ടെക്
ആദ്യ സെമസ്റ്റര്‍ പരീക്ഷ
2977.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച കേരള
ടെക്നിക്കല്‍
യൂണിവേഴ്സിറ്റിയുടെ
ഒന്നാം വര്‍ഷ ബി.ടെക്
ആദ്യ സെമസ്റ്റര്‍
പരീക്ഷ,
മൂല്യനിര്‍ണ്ണയം എന്നിവ
നടത്തുന്നതിന്
ബാംഗ്ലൂര്‍ ആസ്ഥാനമായ
ഒരു സ്വകാര്യ കമ്പനിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമൂലം പരീക്ഷയുടെയും,
മൂല്യനിര്‍ണ്ണയത്തിന്റേയും
സുതാര്യത സംബന്ധിച്ച്
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കുമുളള
ആശങ്ക
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥി
വ്യവസായ സംരംഭകത്വ പദ്ധതി
2978.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥി
വ്യവസായ സംരംഭകത്വ
പദ്ധതിയിന്‍കീഴില്‍
വിദ്യാഭ്യാസ വകുപ്പ്
നാളിതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ- സ്വാശ്രയ
പ്രൊഫഷണല്‍ കോളേജുകളിലെ
പ്രവേശനം
2979.
ശ്രീ.എം.ചന്ദ്രന്
,,
എസ്.ശർമ്മ
,,
കെ. ദാസന്
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്‍പത്
ശതമാനം സീറ്റ്
സര്‍ക്കാരിന്
വിട്ടുനല്കാത്ത
സ്വകാര്യ- സ്വാശ്രയ
പ്രൊഫഷണല്‍ കോളേജ്
മാനേജുമെന്റുകള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാനേജുമെന്റുകള്‍
അന്‍പത് ശതമാനം
സീറ്റുകള്‍
സര്‍ക്കാരിന്
വിട്ടുനല്കാതിരുന്നിട്ടുണ്ടോ;
എങ്കില്‍ ഏത് വര്‍ഷം
മുതലാണ്;
(സി)
ഏതെല്ലാം
കോളേജുകള്‍ സ്വന്തം
നിലയില്‍ മുഴുവന്‍
സീറ്റുകളിലും പ്രവേശനം
നടത്തുകയുണ്ടായി;
(ഡി)
സര്‍ക്കാരുമായി
സഹകരിക്കാത്ത
കോളേജുകള്‍ക്കെതിരെ
യഥാസമയം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
കൊച്ചിന്
യൂണിവേഴ്സിറ്റി ഓഫ് സയന്‍സ്
ആന്റ് ടെക്നോളജി
2980.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിന്
യൂണിവേഴ്സിറ്റി ഓഫ്
സയന്‍സ് ആന്റ്
ടെക്നോളജിയില്‍
(കുസാറ്റ്) ഷിപ്പ്
ടെക്നോളജി
അധ്യാപകന്‍െറ ഒഴിവ്
നിലവിലുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത തസ്തിക
ഏതെങ്കിലും വിഭാഗത്തിന്
സംവരണം ചെയ്തിട്ടുണ്ടോ
;
(സി)
പ്രസ്തുത
തസ്തികയിലേയ്ക്ക്
അപേക്ഷ ക്ഷണിച്ചിരുന്നോ
; എങ്കില്‍ എ്രത
അപേക്ഷകർ ഉണ്ടായിരുന്നു
; തെരഞ്ഞെടുപ്പിന്‍െറ
മാനദണ്ഡം എന്താണെന്ന്
വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
അപേക്ഷകരെ
കൂടിക്കാഴ്ചയ്ക്ക്
ക്ഷണിച്ചിരുന്നോ ;
ആരെയെങ്കിലും
തെരഞ്ഞെടുത്തിട്ടുണ്ടോ
; ഇല്ലെങ്കിൽ ആയതിന്‍െറ
കാരണം വിശദമാക്കുമോ?
സാക്ഷരത
നിരക്ക്
2981.
ശ്രീ.കെ.ശിവദാസന്‍
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
സാക്ഷരതാ നിരക്കില്‍
എത്രാം സ്ഥാനത്താണ്;
(ബി)
സാക്ഷരത
വര്‍ദ്ധിപ്പിക്കുന്നതിന്
ആവിഷ്കരിക്കുന്ന നൂതന
പദ്ധതികള്‍ ഏതെല്ലാം;
(സി)
സാക്ഷരതാ
തുടര്‍ വിദ്യാഭ്യാസ
രംഗത്ത് ഉണ്ടായ
നേട്ടങ്ങള്‍
ഏതെല്ലാമാണ്;
(ഡി)
അട്ടപ്പാടി
ആദിവാസി മേഖലയിലെ
നിരക്ഷരതാ
നിര്‍മ്മാര്‍ജ്ജനം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?