എം.എല്‍.എ.
ആസ്തി വികസന
പദ്ധതിപ്രകാരമുള്ള
ജലവിഭവവകുപ്പിന്റെ പദ്ധതികള്‍
2624.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന പദ്ധതി
പ്രകാരം ജലവിഭവ
വകുപ്പിനെ ഏല്‍പ്പിച്ച
പ്രവൃത്തികള്‍
നടപ്പാക്കുന്നതില്‍
ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്ന്
ഗുരുതരമായ അലംഭാവം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എന്കില്
അത്തരം ഉദ്യോഗസ്ഥരുടെ
മേല്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഭരണാനുമതി
ലഭിച്ച പദ്ധതികളില്‍
എത്ര എണ്ണം
പൂര്‍ത്തീകരിച്ചു; എത്ര
പദ്ധതികളുടെ പ്രവൃത്തി
ആരംഭിച്ചു;
(സി)
കുണ്ടറ
മണ്ഡലത്തില്‍
എം.എല്‍.എ. ആസ്തി വികസന
പദ്ധതി പ്രകാരം
അനുവദിച്ച പദ്ധതികളില്‍
ഭരണാനുമതി ലഭിച്ച്
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിച്ചവ ഏതെല്ലാം;
ഭരണാനുമതി ലഭ്യമാക്കി
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാത്തവയുണ്ടോ
;ഏന്കില് ഏന്തു
കൊണ്ടെന്ന്
വിശദമാക്കുമോ?
ഒരു പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി-ഏറനാട്
2625.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഏറനാട്
നിയോജകമണ്ഡലത്തില്‍
എത്ര കുളങ്ങള്‍
തെരഞ്ഞെടുത്തിട്ടുണ്ടെന്നുള്ള
വിവരം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഏറനാട്
നിയോജക മണ്ഡലത്തില്‍
എത്ര കുളങ്ങളുടെ പണി
പൂര്‍ത്തിയായിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മംഗലം
ഡാം സമഗ്ര കുടിവെള്ള പദ്ധതി
2626.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
മംഗലം ഡാം സമഗ്ര
കുടിവെള്ള പദ്ധതിയുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി സംബന്ധിച്ച്
വാട്ടര്‍ അതോറിറ്റിയും
ജലവിഭവ വകുപ്പും
തമ്മില്‍ എന്തെങ്കിലും
തര്‍ക്കം നിലവിലുണ്ടോ;
(സി)
പദ്ധതി
നടത്തിപ്പിനായി സ്ഥലം
ഏറ്റെടുക്കുന്നത്
സംബന്ധിച്ച നടപടിക്രമം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി എത്രയും വേഗം
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ജല
മലീനീകരണം
2627.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
സ്രോതസുകളിലെ
വ്യാവസായിക -
ജൈവമാലിന്യങ്ങള്‍
മൂലമുണ്ടാകുന്ന
മലീനീകരണം തടയുന്നതിനും
ഇവ സംരക്ഷിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
മിക്ക
സംസ്ഥാനങ്ങളിലെയും
വരള്‍ച്ചാ സാഹചര്യം
മുന്‍നിര്‍ത്തി ജല
സംരക്ഷണത്തിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാം;
(സി)
ഉപയോഗ
ശൂന്യമായി കിടക്കുന്ന
ജല സ്രോതസ്സുകൾ
നവീകരിയ്ക്കുന്നതിനും
ശുദ്ധജലം
സംരക്ഷിയ്ക്കുന്നതിനും
പ്രാദേശിക
അടിസ്ഥാനത്തില്‍ തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങള്‍
വഴി നടപടി
സ്വീകരിക്കുമോ?
ആർ.
ഒ.. പ്ലാന്റുകള്‍
സ്ഥാപിക്കാന്‍ നടപടി
2628.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
നിയോജകമണ്ഡലത്തില്‍
എത്ര ആർ. ഒ. .
പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്നും
അവയില്‍ എത്രയെണ്ണം
പ്രവര്‍ത്തന
ക്ഷമമാണെന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രവര്‍ത്തനക്ഷമമല്ലാത്തവ
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
എം.എല്‍.എ. ഫണ്ടില്‍
നിന്നുും എന്തു തുക
അനുവദിച്ചു; എത്ര
പ്ലാന്റുകള്‍
പ്രവര്‍ത്തനക്ഷമമാക്കി;
വിശദമാക്കുമോ;
(സി)
കാലപ്പഴക്കം
മൂലം
പ്രവര്‍ത്തനക്ഷമമല്ലാതായ
പ്ലാന്റുകള്‍ മാറ്റി
പുതിയവ സ്ഥാപിക്കുവാന്‍
നടപടി സ്വീകിരിക്കുമോ?
ഡി.ആര്.ഐ.പി.
ഇറിഗേഷന്‍ പദ്ധതി
2629.
ശ്രീ.കെ.അച്ചുതന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോക
ബാങ്ക് സഹായത്തോടെ
ഇറിഗേഷന്‍ വകുപ്പ്
കേരളത്തില്‍
ആരംഭിച്ചിരിക്കുന്ന
ഡി.ആര്.ഐ.പി. യില്‍
ഉള്‍പ്പെടുത്തി
പാലക്കാട് ജില്ലയില്‍
എത്ര പ്രവൃത്തികള്‍ക്ക്
അനുമതി
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
സാമ്പത്തിക
സഹായം നല്കിയ സ്ഥാപനം
നിര്‍ദ്ദേശിച്ചിരിക്കുന്ന
വ്യവസ്ഥകളും
നിര്‍ദ്ദേശങ്ങളും
പരിശോധിച്ച് മാത്രമാണോ
ടെണ്ടര്‍ നടപടികള്‍
സ്വീകരിച്ചിട്ടുള്ളത്;
പരാതികള്‍ എന്തെങ്കിലും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സാമ്പത്തിക
സഹായം നല്കിയ സ്ഥാപനം
2015 ഡിസംബര്‍ 31
വരെയുള്ള വര്‍ക്കുകളുടെ
എഗ്രിമെന്റുകള്‍
മാത്രമേ
സ്വീകരിക്കുകയുള്ളൂ
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മൂലത്തറ
റെഗുലേറ്ററില്‍
ഡി.ആര്.ഐ.പി. യില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തിക്ക് അനുമതി
ലഭിച്ചിട്ടും ഇതുവരേയും
ടെണ്ടര്‍ നടപടികള്‍
തുടങ്ങാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
ഒരു
കുളം പദ്ധതി
2630.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തില്‍
ഒരു കുളം പദ്ധതി
പ്രകാരം ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം കുളങ്ങളാണ്
തെരഞ്ഞെടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെങ്കിലും കുളത്തിന്റെ
നവീകരണം
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
കുളങ്ങളുടെ
നവീകരണം അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റി
2631.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയിലെ
ഏതെങ്കിലും ശുദ്ധീകരണ
ശാലകളില്‍ ആന്ത്രസൈറ്റ്
ഫിള്‍ട്ടര്‍
ഉപയോഗിക്കുന്നുണ്ടോ;
എങ്കിൽ എവിടെ ;
പ്രസ്തുത ഫിൽട്ടറിന്റെ
നിര്‍മ്മാണത്തിന് എത്ര
തുക ചെലവാക്കിയെന്നും
തുടര്‍ പരിപാലന ചെലവ്
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ജലശുദ്ധീകരണത്തിന്
മണല്‍ , ആന്ത്രസൈറ്റ്
എന്നിവയുടെ
കാര്യക്ഷമതയെപ്പറ്റി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കേരള
വാട്ടര്‍ അതോറിട്ടിയിലെ ഐ.ടി
വിഭാഗം
2632.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിട്ടി
ഐ.ടി. വിഭാഗത്തില്‍
ഏതെല്ലാം തസ്തികളാണ്
നിലവിലുള്ളതെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
കേരള
വാട്ടര്‍ അതോറിട്ടിയിലെ
സ്ഥിരം ജീവനക്കാരില്‍
മതിയായ വിദ്യാഭ്യാസ
യോഗ്യതയുള്ളവരെ
ഉള്‍പ്പെടുത്തി ഐ.ടി
വിഭാഗം
ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ ?
കേരള
വാട്ടര്‍ അതോറിറ്റിയില്‍
തസ്തിക സൃഷ്ടിക്കല്‍
2633.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
മെയിന്റനന്‍സ് സബ്
ഡിവിഷനുകളില്‍
സൂപ്രണ്ട് തസ്തിക
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
മെയിന്റനന്‍സ്
സബ്ഡിവിഷനുകളില്‍
പ്രസ്തുത തസ്തിക
സൃഷ്ടിച്ചാല്‍
പ്ലാന്റുകളുടെയും
അതോറിറ്റിയുടെ പമ്പ്
ഹൗസുകളുടെയും
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാന്‍
കഴിയുമോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത ഓഫീസുകളില്‍
സൂപ്രണ്ട് തസ്തിക
സൃഷ്ടിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കേരള
വാട്ടര്‍ അതോറിറ്റിയിലെ
പമ്പ് ഓപ്പറേറ്റര്‍,
ക്ലാസ്സ് IV
ഓവര്‍സിയര്‍,
ഡ്രാഫ്റ്റ്സ്മാന്‍
,പ്ളംബര്, ഫിറ്റര്‍,
ഇലക്ട്രീഷ്യന്,
മീറ്റര്‍ റീഡര്‍ മുതലായ
തസ്തികകളുടെ പ്രമോഷന്
തസ്തികളുടെ എണ്ണം
വര്‍ദ്ധിപ്പിച്ച്
പ്രമോഷന്
സമയബന്ധിതമായി
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയില്‍
പെന്ഷൻ ആനുകൂല്യങ്ങൾ
നല്കുന്നതിലുള്ള കാലതാമസം
2634.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
പെന്‍ഷനായ
ജീവനക്കാര്‍ക്ക്
കമ്മ്യൂട്ടേഷന്‍,
ഗ്രാറ്റുവിറ്റി എന്നിവ
നല്‍കുന്നതിന് 3
വര്‍ഷത്തെ കാലതാമസം
ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എന്തു
സാഹചര്യത്തിലാണ്
ഇപ്രകാരം കാലതാമസം
ഉണ്ടായതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനായി
വാട്ടര്‍ അതോറിറ്റി
വായ്പ എടുത്തിട്ടുണ്ടോ;
എന്കില് വിശദമാക്കുമോ;
(സി)
എത്ര
തുകയാണ് ഇതിനായി
സ൪ക്കാ൪ വാട്ട൪
അതോറിറ്റിക്ക്
നല്‍കിയതെന്ന്
വിശദമാക്കുമോ ?
കേരള
വാട്ടര്‍ അതോറിട്ടിയില്‍
ഉപയോഗിക്കുന്ന
സോഫ്റ്റ്വെയറുകൾ
2635.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിട്ടിയില്‍
ഏതെല്ലാം
സോഫ്റ്റ്വെയറുകളാണ്
ഇപ്പോള്‍
ഉപയോഗിക്കുന്നത്; ഇവ
തയ്യാറാക്കിയ
കമ്പനിയുടെ പേരും
ഓരോന്നിനും ചെലവായ
തുകയും വ്യക്തമാക്കാമോ;
(ബി)
ജിക്ക
പദ്ധതിയുടെ ഭാഗമായ
ഇ-ഗവേര്‍ണന്‍സ്
പദ്ധതിയില്‍ ഏതെല്ലാം
സോഫ്റ്റ്വെയര്
പാക്കേജുകളാണ് വിഭാവനം
ചെയ്തിരിക്കുന്നത്;
ഇതില്‍ എത്രയെണ്ണം
പൂര്‍ത്തിയായി;
മറ്റുള്ളവ ടെണ്ടര്‍
ചെയ്തു
പൂര്‍ത്തിയാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
ഇവ
ഓരോന്നിനും എന്ത് തുക
ചെലവായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയില്‍
സബ്സെക്ഷനുകള്‍
2636.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
ഇലക്ട്രിക്കല്‍ വിഭാഗം
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ ;
വിശദാംശം നല്‍കുമോ ;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ സബ്
സെക്ഷനുകള്‍
ആരംഭിക്കുന്നത്
അതോറിറ്റിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സഹായകമാകുുമോ; എങ്കില്‍
ആയതിനുള്ള നടപടി
സ്വീകരിക്കുമോ ?
പുതിയ
വാട്ടര്കണക്ഷന്
നല്‍കുന്നതിന് പദ്ധതി
2637.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ വാട്ടര്കണക്ഷന്
നല്‍കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
പമ്പ്
ഓപ്പറേറ്റര്‍മാരെ
സ്ഥിരപ്പെടുത്തല്‍
2638.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിട്ടിയില്‍ 10
വര്‍ഷത്തില്‍ കൂടുതലായി
ജോലി ചെയ്യുന്ന,
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
ലഭിച്ച പമ്പ്
ഓപ്പറേറ്റര്‍മാര്‍
ഉണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇവര്‍ക്ക് വേതനം വിതരണം
ചെയ്യുന്നത്
എപ്രകാരമാണ് ;
(സി)
ജലസേചന
വകുപ്പില്‍ 10
വര്‍ഷത്തില്‍ കൂടുതല്‍
കാലം ജോലി
നോക്കിയിരുന്ന പമ്പ്
ഓപ്പറേറ്റര്‍മാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയതിന്െ
അടിസ്ഥാനത്തില്‍
വാട്ടര്‍ അതോറിട്ടിയിലെ
പമ്പ് ഓപ്പറേറ്റര്‍മാരെ
സ്ഥിരപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
പമ്പ്
ഓപ്പറേറ്റര്‍മാര്‍ക്ക്
ശമ്പളവിതരണം
നടത്തുന്നില്ലെന്ന പരാതി
2639.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരുവിക്കര
വാട്ടര്‍ അതോറിറ്റി
ഡിവിഷന്റെ കീഴിലുളള
പമ്പ്
ഓപ്പറേറ്റര്‍മാര്‍ക്ക്
2014 ഫെബ്രുവരി മാസത്തെ
ശമ്പളം വിതരണം
ചെയ്തിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
ശമ്പളവിതരണം
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കുമോ ;
(സി)
ഇവരുടെ
ശമ്പള വിതരണം ഉടന്‍
നടത്തുന്നതിനുളള നടപടി
സ്വീകരിക്കുമോ ?
ഏറനാട്
-റെഗുലേറ്റര്‍ കം ബ്രിഡ്ജ്
നിര്‍മ്മാണം
2640.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ എടവണ്ണാ
പന്നിപ്പാറ
പള്ളിമുക്കില്‍
ചാലിയാര്പ്പുഴയ്ക്ക്
കുറുകെ റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പ്രവൃത്തി
സംബന്ധിച്ച നടപടികള്‍
നിലവില്‍ ഏത്
ഘട്ടത്തിലാണെന്നും
ഭരണാനുമതി
ലഭിക്കുന്നതിന്
തടസ്സമെന്താണെന്നും
വ്യക്തമാക്കുമോ?
പൈപ്പ്
പോളിസി
2641.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
വി.ഡി.സതീശന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൈപ്പ്
പോളിസി
നടപ്പാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി വിഭാവനം
ചെയ്യുന്നത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ ?
ജലസേചന
വകുപ്പ് -ഹൈഡ്രോളജി വിഭാഗം
താല്‍ക്കാലിക ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥകള്‍
2642.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ കീഴിലുള്ള
ഹൈഡ്രോളജി വിഭാഗത്തില്‍
ടൈഡല്‍ ഗേജ്
ഒബ്സര്‍വര്‍,
റിവര്‍ഗേജ്
അസിസ്റ്റന്റ്,
ക്ലൈമാറ്റിക്
സ്റ്റേഷന്
ഒബ്സര്‍വര്‍,
റെയിന്‍ഗേജ്
ഒബ്സര്‍വര്‍ എന്നീ
തസ്തികകളില്‍ കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന 10
വര്‍ഷത്തിലധികം
സര്‍വ്വീസുള്ള എത്ര
ജീവനക്കാരുണ്ട്; ഇവരുടെ
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
നീയമമനുസരിച്ച് 10
വര്‍ഷം സര്‍വ്വീസുള്ള
ഇത്തരം ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇതു സംബന്ധിച്ച് ഫയല്‍
നിലവിലുണ്ടോ; ഇതില്‍
എന്ത് തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളത് ?
ചെക്ക്
ഡാമുകളും റെഗുലേറ്ററുകളും
പണിയുവാൻ നടപടി
2643.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദികളിലൂടെ
ഒഴുകി കടലില്‍
പതിക്കുന്ന ജലം വിവിധ
സ്ഥലങ്ങളില്‍ തടയണകള്‍
നിര്‍മ്മിച്ച്
സംഭരിച്ച്
ഉപയോഗിക്കുന്നതിനായി
എല്ലാ നദീതീരങ്ങളിലും
പഠനങ്ങള്‍ നടത്തി
ചെക്ക് ഡാമുകളും
റെഗുലേറ്ററുകളും
പണിയുമെന്ന് 2013 - 14
ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിക്കായി
എന്ത് തുകയാണ് നീക്കി
വെച്ചതെന്നും അതില്‍
എന്ത് തുകയുടെ ഏതെല്ലാം
പദ്ധതികള്‍
നടപ്പാക്കിയെന്നും
വ്യക്തമാക്കുമോ ;
(സി)
ഇപ്രകാരം
എത്ര തടയണകള്‍
എവിടെയെല്ലാം
നിർമ്മിച്ചുവെന്നു
വ്യക്തമാക്കുമോ?
ശുദ്ധജല
വിതരണ പദ്ധതികള്‍ക്ക്
നബാര്‍ഡ് ധനസഹായം
2644.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസത്തിനുശേഷം
നാളിതുവരെയായി കണ്ണൂര്‍
ജില്ലയിലെ ഏതെല്ലാം
ശുദ്ധജല വിതരണ
പദ്ധതികള്‍ക്ക്
നബാര്‍ഡ് ധനസഹായം
ലഭിച്ചിട്ടുണ്ടെന്നും
ഓരോ പദ്ധതിക്കും എത്ര
തുക വീതം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
ശിവപുരം-തില്ലങ്കേരി
ശുദ്ധജലവിതരണ
പദ്ധതിക്ക് നബാര്‍ഡ്
ധനസഹായം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നു
വിശദമാക്കുമോ?
ശുദ്ധജല
വിതരണം
2645.
ശ്രീ.സി.പി.മുഹമ്മദ്
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജല
വിതരണത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
നൂറനാട്
പാറ്റൂര്‍ കുടിവെള്ള പദ്ധതി
2646.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ നൂറനാട്
പാറ്റൂര്‍ കുടിവെള്ള
പദ്ധതി കമ്മീഷന്
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
ശുദ്ധീകരണശാലയുടെ
പൂര്‍ണ്ണതോതിലുള്ള
പ്രവര്‍ത്തനത്തിനായി
സബ്ബ്സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനും
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിനും
മറ്റുമായി തയ്യാറാക്കിയ
എസ്റ്റിമേറ്റിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
തയ്യാറാക്കിയ
എസ്റ്റിമേറ്റനുസരിച്ചുള്ള
തുകയ്ക്ക് നബാര്‍ഡിന്റെ
അംഗീകാരം
ലഭ്യമായോയെന്ന്
വിശദമാക്കുമോ ;
നബാര്‍ഡ് ഫണ്ട്
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
പ്രസ്തുത
കുടിവെള്ള പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ ?
നദികളിലെ
മണല്‍ വാരല്‍
2647.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം നദികളില്‍
നിന്നാണ് മണല്‍
വാരുന്നതിനുളള അനുവാദം
നല്‍കിയിട്ടുളളതെന്നും
ഇതിനു
നിശ്ചയിച്ചിട്ടുളള
മാനദണ്ഡം
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)
നദികളിലെ
മണലിന്റെ ലഭ്യത
സംബന്ധിച്ച് പഠനം
നടത്തി യിട്ടുണ്ടോ;
എങ്കില്‍ ഓരോ നദിയിലും
ഇത് സംബന്ധിച്ച്
കണ്ടെത്തിയ വസ്തുതകൾ
വ്യക്തമാക്കുമോ;
(സി)
പുഴകളിലെ
മണല്‍ ഖനനം സംബന്ധിച്ച്
ഏതൊക്കെ
വകുപ്പുകള്‍ക്കാണ്
നിയന്ത്രണാധികാരങ്ങള്‍
ഉളളതെന്നു
വ്യക്തമാക്കുമോ?
പുഴകളുടെ
സംരക്ഷണം
2648.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പുഴകളുടെ പരിപാലനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പുഴകള്‍
മലിനീകരിക്കപ്പെടുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
അപകടകരമായ
രീതിയില്‍ മലിനജലം
ഒഴുകുന്ന പുഴകള്‍ ഉണ്ടോ
എന്നും എങ്കില്‍ അവ
ഏതെല്ലാമാമെന്നും
അറിയിക്കുമോ; ഇത്
തടയാന്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
(ഡി)
കേരളത്തില്‍
ഓരോ വര്‍ഷവും
ജലത്തിന്റെ അളവ്
കുറഞ്ഞുകൊണ്ടിരിക്കുന്നതും
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതുമായ
നദികള്‍ ഉണ്ടോ;
ഏതെല്ലാം; ഇതിന്റെ
കാരണം വ്യക്തമാക്കാമോ?
സംസ്ഥാനം
നേരിടുന്ന അതിരൂക്ഷമായ
വരള്‍ച്ചയും കാലാവസ്ഥാ
വ്യതിയാനവും
2649.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന അതിരൂക്ഷമായ
വരള്‍ച്ചയും കാലാവസ്ഥാ
വ്യതിയാനവും
കണക്കിലെടുത്ത്,
ലഭ്യമായ ജലം പരമാവധി
സംരക്ഷിച്ച് കുടിവെളള
വിതരണത്തിനും,
കൃഷിക്കും
മറ്റനുബന്ധാവശ്യങ്ങള്ക്കും
തടസ്സമില്ലാതെ
നല്കാന് പറ്റുന്ന
വിവിധ പദ്ധതികള്‍
നടപ്പിലാക്കുമെന്ന്
2013-14 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നോ
; വ്യക്തമാക്കുമോ;
(ബി)
ഇതിനായി
പ്രസ്തുത വര്‍ഷത്തെ
ബഡ്ജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടായിരുന്നുവെന്നും
അതില്‍ എത്ര തുക
ഖജനാവില്‍ നിന്നും
ചെലവഴിച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ?
വാട്ടര്‍
അതോറിറ്റി ജീവനക്കാര്‍ക്ക്
മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
പദ്ധതി
2650.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി
ജീവനക്കാര്‍ക്ക്
നടപ്പിലാക്കിയ
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ പ്രീമിയം
തുക എ്രതയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഓരോ
ജീവനക്കാര്‍ക്കും
വേണ്ടി എ്രത തുക
പ്രീമിയം അടച്ചു എന്നു
വ്യക്തമാക്കുന്ന രേഖ
എല്ലാ ജീവനക്കാര്‍ക്കും
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇതിനു
നടപടി സ്വീകരിക്കുമോ ;
(സി)
മെഡിക്കല്‍
സ്പെഷ്യല്‍ സാങ്ഷന്
ഉത്തരവാക്കാത്തതു മൂലം
ജീവനക്കാര്‍ക്ക്
ആനുകൂല്യങ്ങള്‍
നഷ്ടമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
കെട്ടിക്കിടക്കുന്ന
മെഡിക്കല്‍ സ്പെഷ്യല്‍
സാങ്ഷന് അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന്
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ ?
ചടയമംഗലം
മണ്ഡലത്തിലെ ജലവിഭവ
വകുപ്പിന്റെ പ്രവര്‍ത്തനം
2651.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മേയ് മാസം മുതല്‍ 2015
നവംബര്‍ വരെ ചടയമംഗലം
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍
ജലവിഭവ വകുപ്പു മുഖേന
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
ഇതിനായി എത്ര തുക
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ?
വാട്ടര്‍
അതോറിറ്റിയിലെ അധികാര
വികേന്ദ്രീകരണം
2652.
ശ്രീ.വി.ഡി.സതീശന്
,,
ടി.എന്‍. പ്രതാപന്
,,
ഹൈബി ഈഡന്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയില്‍ അധികാര
വികേന്ദ്രീകരണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതിവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
വാട്ടര്‍
അതോറിട്ടിയിലെ എഞ്ചിനീയര്‍
തസ്തികകള്‍
2653.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിട്ടിയില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍,
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍
തസ്തികകളില്‍ എത്ര വീതം
തസ്തികകളാണ് ഉള്ളത് ;
(ബി)
നിലവിലുള്ള
സ്പെഷ്യല്‍ റൂളിന്റെ
അടിസ്ഥാനത്തില്‍
യോഗ്യതയുള്ളവര്‍ക്ക്
അര്‍ഹതപ്പെട്ട
തസ്തികകള്‍ എത്ര
വീതമാണ്;
(സി)
എ.ഇ,
എ.എക്സ്.ഇ തസ്തികകളില്‍
ജോലിചെയ്യുന്ന ഡിഗ്രി
,ഡിപ്ലോമ, ഐ.ടി.ഐ
യോഗ്യതയുള്ളവര്‍ക്ക്
അര്‍ഹതപ്പെട്ട
തസ്തികകള്‍ എത്ര
വീതമാണ്;
(ഡി)
പ്രസ്തുത
യോഗ്യതയുള്ളവരുടെ എണ്ണം
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
സ്പെഷ്യല്‍ റൂള്‍
അനുസരിച്ച് ഒരോ
വിഭാഗത്തിനും അര്‍ഹമായ
എണ്ണം തന്നെയാണോ
യഥാര്‍ത്ഥത്തില്‍
ഉള്ളതെന്നും
അല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍ എന്തെന്നും
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റിയില്‍ ചീഫ്
എഞ്ചിനീയര്‍ തസ്തികകള്‍
2654.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയില്‍ അഞ്ച്
ചീഫ് എഞ്ചിനീയര്‍
തസ്തികകള്‍ മാസങ്ങളായി
ഒഴിഞ്ഞു കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
വാട്ടര്‍
അതോറിറ്റിയുടെ വരുമാനവും
ചെലവും
2655.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെ
വാട്ടര്‍
അതോറിറ്റിയുടെ റവന്യൂ
വരുമാനവും റവന്യൂ
ചെലവും എത്രയെന്ന് ഇനം
തിരിച്ച് അറിയിക്കാമോ;
(ബി)
എത്ര
രൂപയാണ് സംസ്ഥന
സര്‍ക്കാര്‍
നോണ്‍പ്ലാന്‍ ഗ്രാന്റ്
ആയി ഇൗ സാമ്പത്തിക
വര്‍ഷത്തില്‍ വാട്ടര്‍
അതോറിറ്റിക്ക്
നല്‍കിയത് ?
വാട്ടര്‍
അതോറിറ്റിയില്‍ അസിസ്റ്റന്റ്
എഞ്ചിനിയര്‍മാരുടെ
ഒഴിവുകള്കൾ
2656.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയില്‍
അസിസ്റ്റന്റ്
എഞ്ചിനിയര്മരുടെ എത്ര
തസ്തികകളാണ് ഇപ്പോള്‍
ഒഴിഞ്ഞു കിടക്കുന്നത്
;വ്യക്തമാക്കുമോ;
(ബി)
ഡിഗ്രി,
ഡിപ്ലോമ,
സര്‍ട്ടിഫിക്കറ്റ്
കാറ്റഗറികളിലെ
ഒഴിവുകള്‍ എത്രയാണ്;
വ്യക്തമാക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റിയിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയിലുളള
നിയമനത്തിന് പി.എസ്.സി
അപേക്ഷ ക്ഷണിച്ചത്
എന്നാണെന്ന് അറിയുമോ;
ഇൗ നിയമനം വെെകുന്നത്
എന്തുകൊണ്ടാണ്;
നിയമനത്തിനുളള നടപടി
ത്വരിതപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കുടിവെള്ള
വിതരണം -നൂതന സാന്കേതിക വിദ്യ
2657.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളില്‍
ഓസ്മോസിസ് പ്ലാന്റുകളോ
മറ്റ് പുതിയ സാങ്കേതിക
വിദ്യകളോ
ഉപയോഗപ്പെടുത്തി
കുടിവെള്ള വിതരണം
നടത്തുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എവിടെയെല്ലാമാണെന്നും
എന്ത് സാങ്കേതിക
വിദ്യയാണ്
ഉപയോഗപ്പെടുത്തിയതെന്നും
ഇതിന് ആകെ എത്ര തുക
ചെലവായിട്ടുണ്ടെന്നും
ആവര്‍ത്തന ചെലവ്
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
പബ്ലിക്
പ്രൈവറ്റ്
പാര്‍ട്ടിസിപ്പേഷന്‍
മാതൃകയിലാണോ ഇത്തരം
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ധര്‍മ്മടം
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
2658.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധര്‍മ്മടം
നിയോജക മണ്ഡലത്തില്‍
ജലസേചന വകുപ്പിന്റെയും
ജല അഥോറിറ്റിയുടെയും
കീഴില്‍ ഏതെല്ലാം
പ്രവൃത്തികളാണ് കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനിടയില്‍
പൂര്‍ത്തീകരിച്ചതെന്നും
ഏതൊക്കെ
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുണ്ടെന്നും
വിശദമാക്കുമോ?
എലത്തൂര്‍
നിയോജക മണ്ഡലത്തില്‍
ഇറിഗേഷന്‍ വകുപ്പ് മുഖാന്തരം
നടപ്പാക്കിയ പ്രവൃത്തികള്‍
2659.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോഴിക്കോട് ജില്ലയിലെ
എലത്തൂര്‍ നിയോജക
മണ്ഡലത്തില്‍ ഇറിഗേഷന്‍
വകുപ്പ് മുഖാന്തരം
നടപ്പാക്കിയ
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ
;
(ബി)
ഇതിലേതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചെന്നും
ഇനി ഏതെല്ലാം
പ്രവൃത്തികള്‍
പൂര്ത്തികരിക്കാനുണ്ടെന്നുമുള്ള
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ ?
കുട്ടനാട്
പാക്കേജ്
2660.
ശ്രീ.ജി.സുധാകരന്
,,
സി.കെ സദാശിവന്
,,
എ.എം. ആരിഫ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജ് പ്രകാരം
ജലവിഭവ വകുപ്പ്
നടപ്പിലാക്കേണ്ട
പദ്ധതികള്‍
എന്തൊക്കെയായിരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ; ഓരോ ഘടക
പദ്ധതിയും
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിച്ചിരുന്നത്
എന്നായിരുന്നെന്നും അവ
എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകള്‍ എത്ര
തുക വീതം
വകയിരുത്തിയിട്ടുണ്ടെന്നും,
അതില്‍ എത്ര വീതം
ചെലവഴിച്ചെന്നും
അറിയിക്കാമോ;
(ഡി)
കുട്ടനാട്
പാക്കേജ്
തുടരേണ്ടതില്ലെന്ന്
കേന്ദ്രസര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ പദ്ധതി എങ്ങനെ
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ചേര്‍ത്തല
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍
2661.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ രണ്ടാംഘട്ട
പ്രവൃത്തിയുടെ ഭാഗമായി
നബാര്‍ഡിന്റെ
സഹായത്താല്‍
നടപ്പിലാക്കുന്ന പദ്ധതി
നാളിതുവരെയും
ആരംഭിച്ചിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിന് എന്തെങ്കിലും
തടസ്സമുണ്ടോ ; എങ്കില്‍
വിശദമാക്കാമോ ;
ഇല്ലെങ്കില്‍ പ്രസ്തുത
പദ്ധതി അടിയന്തരമായി
നടപ്പിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ബി)
മുന്‍പരിചയവും
സാങ്കേതിക മികവുമുള്ള
ഉദ്യോഗസ്ഥരെ പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതു
വരെ പദ്ധതിയുടെ
നിര്‍വ്വഹണത്തിനായി
ചേര്‍ത്തല
കേന്ദ്രീകരിച്ച്
സ്ഥിരമായി
നിയോഗിക്കുന്നതിനും
അപാകതകള്‍
ഉണ്ടാകുന്നപക്ഷം അവ
ഉദ്യോഗസ്ഥരുടെ
ബാദ്ധ്യതയായി
നിശ്ചയിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ ?
തിരുവല്ലം
മധുപാലത്ത് കെ. നാഗരാജന്
പൈപ്പ് ലൈന്‍
2662.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ഡെപ്യൂട്ടി കളക്ടര്‍
(ജനറല്‍) ന്റെ
10.09.2015 ലെ
A4/33010/2015 നമ്പര്‍
ഉത്തരവു പ്രകാരം
തിരുവല്ലം മധുപാലത്തിനു
സമീപം സര്‍വ്വശ്രീ. കെ.
നാഗരാജന്, കെ. പ്രസാദ്
എന്നിവര്‍ക്ക്
കുടിവെള്ള കണക്ഷന്
ലഭ്യമാക്കുന്നതിനായി
പൈപ്പ് ലൈന്‍
സ്ഥാപിച്ചു നല്കാന്
കേരള വാട്ടര്‍
അതോറിറ്റി കുര്യാത്തി
സെക്ഷനിലെ അസിസ്റ്റന്റ്
എഞ്ചിനീയറെ
ചുമതലപ്പെടുത്തിയിരുന്നുവോ.
എങ്കില്‍ പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കിയോ;
(ബി)
ഇല്ലെങ്കില്‍
ആയതിന്റെ കാരണം
എന്താണെന്നും ടി
ഉത്തരവ്
നടപ്പിലാക്കാത്ത
ഉദ്യോഗസ്ഥനെതിരെ എന്തു
നടപടി
സ്വീകരിച്ചുവെന്നും
പ്രസ്തുത ഉത്തരവ്
എന്നത്തേക്ക്
നടപ്പിലാക്കുമെന്നും
വ്യക്തമാക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ ജലസ്രോതസ്സുകളുടെ
പുനരുദ്ധാരണ
2663.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എല്‍.ഡി.സി
മുഖേന നടപ്പിലാക്കുന്ന
ചാലക്കുടി മണ്ഡലത്തിലെ
വിവിധ ജലസ്രോതസ്സുകളുടെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്നും,
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കുമോ;
(ബി)
മണ്ഡലത്തിലെ
കൂടുതല്‍
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനും
പുനരുദ്ധാരണത്തിനും
അനുമതി നല്‍കുമോ;
(സി)
കെ.എല്‍.ഡി.സി.
മുഖേന ചാലക്കുടി
മണ്ഡലത്തിലെ
കോട്ടശ്ശേരി-പരിയാരം
പഞ്ചായത്തുകളിലൂടെ
ഒഴുകുന്ന
കപ്പത്തോടിന്റെ
സംരക്ഷണത്തിനും
പുനരുദ്ധാരണത്തിനുമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കൃഷ്ണപുരം
ഗ്രാമപഞ്ചായത്തില്‍
തീരസംരക്ഷണ ഭിത്തി
നിര്‍മ്മാണം
2664.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
കൃഷ്ണപുരം
ഗ്രാമപഞ്ചായത്തില്‍ 10
, 16 വാര്‍ഡുകള്‍
തമ്മില്‍
ബന്ധിപ്പിക്കുന്ന
ആറുകടമ്പ തോടിന്
കുറുകെയുള്ള
പാലത്തിന്റെ
ഇരുവശങ്ങളില്‍ സംരക്ഷണ
ഭിത്തി
നിര്‍മ്മിച്ചില്ലെങ്കില്‍
പാലത്തിനും തീരത്തിനും
അപകട ഭീഷണി ആണ് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പാലത്തിന്റെ
ഇരുവശങ്ങളിലും
തീരസംരക്ഷണ ഭിത്തി
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഞാറക്കല്‍,
മുരിക്കുംപാടം ഓവര്‍ഹെഡ്
ടാങ്കുകളുടെ നിര്‍മ്മാണം
2665.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് ഉപയോഗിച്ചുള്ള
ഞാറക്കല്‍,
മുരിക്കുംപാടം
ഓവര്‍ഹെഡ് ടാങ്കുകളുടെ
നിര്‍മ്മാണം
കരാറുകാരന്റെ
അനാസ്ഥമൂലം
വര്‍ഷങ്ങളായി
തടസ്സപ്പെട്ടിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തടസ്സപ്പെട്ടു
കിടക്കുന്ന പ്രസ്തുത
പ്രവൃത്തികള്‍
പുനരാംരംഭിക്കുന്നതിന്
കഴിഞ്ഞ ഒരു
വര്‍ഷക്കാലയളവില്‍
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
കരാറുകാരനെതിരെ
ഏതെങ്കിലും തരത്തിലുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
പ്രവൃത്തികള്‍
പുനരാംരംഭിക്കുന്നതിന്
സ്വീകരിക്കുന്ന നടപടി
വിശദമാക്കാമോ?
മാന്‍ഹോള്‍
അപകടം
2666.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡ്രെയിനേജ്
മാന്‍ഹോള്‍
വൃത്തിയാക്കാനിറങ്ങിയ
രണ്ട് തൊഴിലാളികളും
സഹായിക്കാന്‍ ശ്രമിച്ച
മറ്റൊരാളും വിഷവാതകം
ശ്വസിച്ച്
മരിക്കാനിടയായ സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വേണ്ടത്ര
മുന്‍കരുതലുകള്‍
സ്വീകരിക്കാതെ
തൊഴിലാളികളെക്കൊണ്ട്
ജോലിചെയ്യിച്ച് അപകട
മരണം ക്ഷണിച്ചു വരുത്തി
എന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്കില് ആയതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
നരഹത്യയ്ക്കുള്പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
മരണമടഞ്ഞവരുടെ
കുടുംബത്തിന് സഹായം
നല്‍കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കുമോ
?
സ്റ്റോറേജ്
ഡാം നിര്‍മ്മാണ പദ്ധതി
2667.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റോറേജ്
ഡാമുകള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
കുളങ്ങളുടെ
നവീകരണ പദ്ധതി
2668.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തിന് ഒരു കുളം
പദ്ധതി പ്രകാരം എത്ര
കുളങ്ങളുടെ നിര്‍മ്മാണ
പ്രവൃത്തികളാണ് വകുപ്പ്
ഏറ്റെടുത്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
പ്രവൃത്തികളാണ്
പൂര്‍ത്തീകരിച്ചതെന്നും
ഇതിനായി എത്ര തുകയാണ്
ചെലവിട്ടതെന്നും
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കുടിവെള്ളക്ഷാമം
2669.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
ഏതൊക്കെ മേജര്‍
പ്രവൃത്തികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത് ;
(ബി)
ഇപ്പോള്‍
അനുവദിച്ചതും മുന്‍പ്
അനുവദിച്ച്
പൂര്ത്തിയായികൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ഇനംതിരിച്ച്
വിശദമാക്കാമോ ;
(സി)
അനുവദിച്ച
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാന്‍
കഴിയാതെ വര്‍ഷങ്ങളോളം
നീണ്ടു പോകുന്ന അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
ആയതിന്റെ കാരണം വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
കോഴിക്കോട്
ജില്ലയില്‍ ജപ്പാന് കുടിവെളള
പദ്ധതി വ്യാപിപ്പിക്കാന്‍ നടപടി
2670.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെളള
പദ്ധതിപ്രകാരമുള്ള
കുടിവെളള വിതരണം
കോഴിക്കോട് ജില്ലയിലെ
ചക്കിട്ടപ്പാറ
ഉള്‍പ്പെടെയുള്ള
ഗ്രാമപഞ്ചായത്തുകളിലേക്ക്
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കുടിവെളള വിതരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
ഗ്രാമപഞ്ചായത്തുകളില്‍
നിന്ന് അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അവയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള ജലനിധി
പദ്ധതികള്‍
2671.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
ഒന്നാംഘട്ട പദ്ധതിയില്‍
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം;
ഓരോ പദ്ധതിയുടെയും
അടങ്കല്‍ എത്ര;
വിശദമാക്കുമോ;
(ബി)
ജലനിധി
രണ്ടാംഘട്ട പദ്ധതിയില്‍
പ്രസ്തുത മണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളാണ്
ഉള്‍പ്പെട്ടിട്ടുള്ളത്;
ഇവിടെ നടപ്പിലാക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
അടങ്കല്‍ എത്ര ;
വിശദാംശങ്ങള്‍
നല്‍കുമോ?
എംപ്ളോയീസ്
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
2672.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പില്‍ "എംപ്ളോയീസ്
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം "എന്ന
സോഫ്റ്റ്വെയറിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണ്; ഇത്
എന്നത്തേക്ക്
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിനായി
എത്ര തുകയാണ് ചെലവു
പ്രതീക്ഷിക്കുന്നത്;
ഇതുവരെ എത്ര തുക
ചെലവായിട്ടുണ്ട്;
(സി)
ഗവണ്മെന്റ്
ജീവനക്കാരുടെ
സര്‍വ്വീസ് കാര്യങ്ങള്‍
കൈകാര്യം ചെയ്യുന്ന
സ്പാര്‍ക്ക്
സോഫ്റ്റ്വെയര്
ആവശ്യമായ ഭേദഗതികളോടെ
വാട്ടര്‍
അതോറിറ്റിയില്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ?
കോഴിക്കോട്
പള്ളിമലക്കുന്നിലെ
കുടിവെള്ളക്ഷാമം
2673.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തില്‍
കുടിവെള്ളക്ഷാമം
ഏറ്റവും കൂടുതല്‍
അനുഭവപ്പെടുന്ന
പള്ളിമലക്കുന്നിലേക്ക്
കുടിവെള്ളം
എത്തിക്കുന്നതിന്
ജപ്പാന് കുടിവെള്ള
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഇവിടേക്ക്
അടിയന്തിരമായി
കുടിവെള്ളം
എത്തിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ക്വാറികളിലെ
ജലം ജലസേചനത്തിന്
2674.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്വാറികളിലെ കുഴികളില്‍
വെള്ളം കെട്ടിക്കിടന്ന്
കുട്ടികള്‍
ഉള്‍പ്പടെയുള്ളവര്‍
മുങ്ങി മരിക്കുവാന്‍
കാരണമാകുന്ന സാഹചര്യം
ഒഴിവാക്കുവാന്‍
പ്രസ്തുത പ്രദേശം
പഞ്ചായത്തുകള്‍ മുഖേനയോ
ഇതര സര്‍ക്കാര്‍
ഏജന്‍സി മുഖേനയോ വേലി
കെട്ടിത്തിരിച്ച്
അവിടെയുള്ള ജലം
ഭൂജലവകുപ്പുമായി
ബന്ധപ്പെട്ട് ജലസേചന
ആവശ്യത്തിലേയ്ക്ക്
ഉപയോഗിക്കുവാന്‍
ഗവണ്മെന്റ് നടപടികള്‍
സ്വീകരിക്കുമോ?
മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍ പ്രോജക്ട്
2675.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍
പ്രോജക്ട്, ഇടമലയാര്‍
പ്രോജക്ട് എന്നിവ
നടപ്പു സാമ്പത്തിക
വര്‍ഷം തന്നെ കമ്മീഷന്
ചെയ്യാന്‍ നടപടി
എടുക്കുന്നതാണെന്ന്
2013-14 ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എത്ര കോടി രൂപ
വകയിരുത്തിയിട്ടുണ്ടായിരുന്നു:
(സി)
പ്രസ്തുത
വര്‍ഷം ഇതില്‍ നിന്നും
ഏതെല്ലാം
പ്രവർത്തിക്കായി എത്ര
തുകയാണ് ചെലവഴിച്ചത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികളുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നു
വ്യക്തമാക്കുമോ?
പുളിക്കാല്‍
ക്രോസ് ബാര്‍ കം ബ്രിഡ്ജ്
2676.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മടിക്കൈ
പഞ്ചായത്തിലെ
പുളിക്കാല്‍ ക്രോസ്
ബാര്‍ കം ബ്രിഡ്ജ്
അപകടാവസ്ഥയിലാണെന്ന
കാര്യവും, ക്രോസ് ബാര്‍
ചോര്‍ച്ചയുള്ളതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനായി ചീഫ്
എഞ്ചിനീയര്‍
എസ്റ്റിമേറ്റ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പയ്യന്നൂര്‍
നഗരസഭാ പ്രദേശങ്ങളിലെ
കുടിവെള്ള പദ്ധതി
2677.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നഗരസഭാ പ്രദേശങ്ങളില്‍
കുടിവെള്ളമെത്തിക്കുവാന്‍
നടപ്പിലാക്കുന്ന
കുടിവെള്ള പദ്ധതിയുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിച്ച്
ജനങ്ങള്‍ക്ക്
കുടിവെള്ളം വിതരണം
ചെയ്യുവാന്‍ എപ്പോള്‍
സാധിക്കുമെന്ന്
അറിയിക്കുമോ ; വിശദാംശം
ലഭ്യമാക്കുമോ?
സെന്‍ട്രല്‍
പബ്ളിക് ഹെല്‍ത്ത് &
എന്‍വയോണ്‍മെന്റല്‍
എഞ്ചിനീയറിംഗ്
ഓര്‍ഗനൈസേഷന്‍െറ
മാനദണ്ഡങ്ങള്‍
2678.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
വിതരണ പദ്ധതികളില്‍
കണക്ഷനുകളുടെ
എണ്ണത്തിനനുസരിച്ച്
എത്ര ജീവനക്കാര്‍
വേണമെന്നതിനെപറ്റി
CPHEEO (സെന്‍ട്രല്‍
പബ്ളിക് ഹെല്‍ത്ത്
&
എന്‍വയോണ്‍മെന്റല്‍
എഞ്ചിനീയറിംഗ്
ഓര്ഗനൈസേഷന്)
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
മാനദണ്ഡമനുസരിച്ച് ഒരു
അസിസ്റ്റന്റ്
എഞ്ചിനീയറുടെ
അധികാരപരിധിയില്‍
പരമാവധി എത്ര വാട്ടര്‍
കണക്ഷന് വരെ ആകാമെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
മാനദണ്ഡമനുസരിച്ചുള്ള
സ്റ്റാഫ് പാറ്റേണ്‍ ആണോ
വാട്ടര്‍
അതോറിട്ടിയില്‍
നിലവിലുള്ളത്;
(ഡി)
തിരുവനന്തപുരം
പി.എച്ച്. ഡിവിഷന്
കീഴില്‍ ഓരോ സെക്ഷന്‍
ഓഫീസിന്റെയും
പരിധിയില്‍ എത്ര
വാട്ടര്‍ കണക്ഷന്
ഉണ്ട്?
എഴുമറ്റൂര്‍
കുടിവെളള വിതരണ പദ്ധതി
2679.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഴുമറ്റൂര്‍
കുടിവെളള വിതരണ
പദ്ധതിക്ക് എത്ര
രൂപയാണ്
അനുവദിച്ചിട്ടുളളത്;
(ബി)
എന്തൊക്കെ
പ്രവൃത്തികളാണ്
പ്രസ്തുത പദ്ധതിയുടെ
ഒന്നാം ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ രണ്ടാം ഘട്ട
നിര്‍മ്മാണത്തിനായി
എത്ര രൂപയുടെ
പ്രൊപ്പോസലാണ്
സ്റ്റേറ്റ് ലെവല്‍
സാങ്ഷനിംഗ്
കമ്മിറ്റിയില്‍
സമര്‍പ്പിച്ചിട്ടുളളത്;
ഇതിന് അനുമതി നല്കാന്
വൈകുന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണം
2680.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷേത്രക്കുളങ്ങളുടെ
പുനരുദ്ധാരണം
സംബന്ധിച്ച് ജലസേചന
വകുപ്പിലേ ഫയല്‍
നമ്പര്‍
10807/WR/MI2/13 ല്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ.
(ബി)
പ്രസ്തുത
ഫയലിലെ ആവശ്യപ്രകാരം CE
ഇറിഗേഷന്‍ വിശദമായ
റിപ്പോര്‍ട്ടും
ഡി.പി.ആര് ഉം
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ.ഇല്ലെങ്കില്‍
എത്രയും വേഗം
ഡി.പി.ആര്
സമര്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ.
കാലതാമസം നേരിട്ടതിന്റെ
കാരണം വ്യക്തമാക്കാമോ.
ശുദ്ധജലവിതരണ
പൈപ്പ് ലൈനുകള്‍
2681.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
ശുദ്ധജലവിതരണ പൈപ്പ്
ലൈനുകള്‍ നീട്ടി
കൂടുതല്‍
ഗുണഭോക്താക്കള്‍ക്ക്
ജലം
എത്തിക്കുന്നതിനുള്ള
പദ്ധതികള്‍ ഏതൊക്കെയാണ്
;
(ബി)
പ്രസ്തുത പദ്ധതി ജില്ലാ
കളക്ടര്‍മാര്‍ മുഖേന
നടപ്പിലാക്കുന്നുണ്ടോ ;
എങ്കില്‍ ഏതൊക്കെ ഫണ്ട്
ഉപയോഗിച്ചാണെന്നും
നടപടി ക്രമങ്ങള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
ഭൂജലവകുപ്പ്നടപ്പിലാക്കിയ
വികസന പ്രവര്‍ത്തനങ്ങള്‍
2682.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭൂജലവകുപ്പ് വിവിധ
പദ്ധതികള്‍ മുഖേന
ചാത്തന്നൂര്‍ നിയോജക
മണ്ഡലത്തില്‍
പ്രാവര്‍ത്തികമാക്കിയ
വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ഓരോ പദ്ധതികളുടെയും
പേരും അടങ്കല്‍ തുകയും
പ്രവര്‍ത്തന പുരോഗതിയും
അറിയിക്കുമോ?
പൂരക്കടവില്‍
റെഗുലേറ്റര്‍ കംബ്രിഡ്ജ്
2683.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി -
പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
ഏര്യം പുഴക്ക് കുറുകെ
പൂരക്കടവില്‍
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
സ്ഥാപിക്കുന്നതിന്
ചെറുകിട ജലസേചന വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;വിശദാംശം നല്‍കുമോ ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍
നബാര്‍ഡില്‍ ആർ.ഐ .ഡി.
എഫ് സ്കീമില്‍
ഉള്‍പ്പെടുത്തി ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
എലവത്തിങ്കല്‍
ചിറ ഫാം റോഡ് നന്നാക്കല്‍
പ്രവൃത്തി
2684.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ 2014 ല്‍
തലപ്പിള്ളി സ്പെഷ്യല്‍
പാക്കേജില്‍
ഉള്‍പ്പെടുത്തി 50
ലക്ഷം രൂപയുടെ
ഭരണാനുമതി നല്കിയ
കടങ്ങോട് പഞ്ചായത്തിലെ
എലവത്തിങ്കല്‍ ചിറ ഫാം
റോഡ് നന്നാക്കല്‍
പ്രവൃത്തിയുടെ ടെന്റര്‍
നടപടി
പൂര്‍ത്തീകരിച്ചുവോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
സാങ്കേതികാനുമതി
നല്‍കുന്നതിനും
ടെന്റര്‍ നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിനും
ചുമതലപ്പെട്ട
ഉദ്യോഗസ്ഥന് ആരാണ്;
(സി)
ഭരണാനുമതി
നല്കി ഒരു വര്‍ഷം
കഴിഞ്ഞിട്ടും പ്രവൃത്തി
ആരംഭിക്കാന്‍
കഴിയാത്തത് എന്തു
കൊണ്ടാണ്; വിശദാംശം
വ്യക്തമാക്കുമോ?
അരുവിക്കരയിലെ
പുതിയ ജലശുദ്ധീകരണ ശാല
2685.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതിയില്‍
പൂര്‍ത്തിയാക്കിയ
തിരുവനന്തപുരം
അരുവിക്കരയിലെ പുതിയ
ജലശുദ്ധീകരണ ശാലയുടെ
നിര്‍മ്മാണച്ചുമതല ഏത്
കമ്പനിക്കായിരുന്നു;
(ബി)
ഏത്
വര്‍ഷമാണ് ഇതിന്റെ
നിര്‍മ്മാണം
പൂര്ത്തുിയാക്കിയത്;
കരാറനുസരിച്ച്
എത്രവര്‍ഷമാണ് പ്രസ്തുത
കമ്പനി തന്നെ ഈ
ശുദ്ധീകരണ ശാല
പ്രവര്‍ത്തിപ്പിക്കേണ്ടത്;
(സി)
പ്രസ്തുത
ശുദ്ധീകരണശാലയില്‍ ഏത്
സാങ്കേതിക വിദ്യയാണ്
ഉപയോഗപ്പെടുത്തിരിക്കുന്നത്
;വിശദാംശം നല്‍കുമോ;
ഇത് ഏതെങ്കിലും
കമ്പനിയുടെ പേറ്റന്റ്
ഉള്ള സാങ്കേതിക
വിദ്യയാണോ ;
(ഡി)
ശുദ്ധീകരണശാല
പ്രവര്‍ത്തിപ്പിക്കുന്നതിന്
വാട്ടര്‍ അതോറിറ്റിയിലെ
എന്‍ജിനീയര്‍മാര്‍ക്കും
ജീവനക്കാര്‍ക്കും
പരിശീലനം
നല്‍കിയിട്ടുണ്ടോ; ഇത്
പൂര്‍ണ്ണമായി വാട്ടര്‍
അതോറിട്ടിക്ക്
കൈമാറുമോ; എങ്കില്‍
എന്നത്തേയ്ക്ക്
എന്നറിയിയ്ക്കുമോ?
ജലസമൃദ്ധകേരളം
പദ്ധതി
2686.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
ശ്രീമതി.കെ.എസ്.സലീഖ
ഡോ.കെ.ടി.ജലീല്‍
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-
15 ബജറ്റില്‍
പ്രഖ്യാപിച്ച
ജലസമൃദ്ധകേരളം
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
പദ്ധതിക്കായി ഇതുവരെ
എത്ര തുക ചെലവഴിച്ചു;
വിശദാംശം അറിയിക്കുമോ ;
(സി)
പദ്ധതിയുടെ
കീഴിലെ എത്ര
പ്രോജക്ടുകള്‍ ഇതുവരെ
അംഗീകരിച്ചു;
എത്രയെണ്ണം നടപ്പാക്കി
;
(ഡി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
തുക നല്കി ; അതിന്റെ
മാനദണ്ഡമെന്തായിരുന്നു
; വിശദാംശം നല്‍കുമോ ?
കോണ്‍ക്രീറ്റ്
ബോട്ട് ജെട്ടികള്‍
2687.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
കൈനകരി പുത്തന്‍കായല്‍
ജെട്ടി , കൈനകരി ചാവറ
ഭവന്ജെട്ടി ,
ചേന്നംകരി അക്ഷര
ജെട്ടി, പുളിങ്കുന്നു
റ്റി.ആര്.റ്റി ബേഴ്സ്
ജെട്ടി എന്നീ തടി
ബോട്ട് ജെട്ടികള്‍
കോണ്‍ക്രീറ്റ്
ജെട്ടികള്‍
ആക്കുന്നതിന്
സമര്‍പ്പിച്ചിരിക്കുന്ന
അപേക്ഷയിന്മേല്
ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
കാലപ്പഴക്കത്താല്‍
അപകടാവസ്ഥയിലുള്ള
പ്രസ്തുത
തടിബോട്ടുജെട്ടികള്ക്ക്
പകരം കോണ്‍ക്രീറ്റ്
ബോട്ട് ജെട്ടികള്‍
നിര്‍മ്മിക്കുന്നതിന്
മുന്‍ഗണന നല്കി
സാമ്പത്തിക അനുമതി
നല്‍കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന് പുതിയ
പദ്ധതികള്‍
2688.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന്
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
പ്രസ്തുത പദ്ധതികള്‍
നടപ്പിലാക്കിയ
പ്രദേശങ്ങള്‍ മണ്ഡലം
തിരിച്ച് വിശദമാക്കുമോ
;
(ബി)
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന്
നിലവിലുള്ള പഴയ
പദ്ധതികള്‍
എന്തൊക്കെയാണ് ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രസ്തുത
പദ്ധതികള്‍
കേന്ദ്രീകരിച്ച്
നടത്തിയ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
മണ്ഡലം തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍
ശുദ്ധജലക്ഷാമം
അനുഭവിക്കുന്ന
മുനിസിപ്പാലിറ്റികളും
പഞ്ചായത്തുകളും
ഏതൊക്കെയാണ് ;
പ്രസ്തുത നഗരങ്ങളിലേയും
പഞ്ചായത്തുകളിലേയും
ശുദ്ധജലക്ഷാമം
പരിഹരിക്കുവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ?
മെക്കാനിക്കല്‍
സൂപ്രണ്ട് തസ്തിക
2689.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
മെയിന്റനന്‍സ് സബ്
ഡിവിഷനുകളിലും പ്രധാന
പ്ലാന്റുകളിലും
മെക്കാനിക്കല്‍
സൂപ്രണ്ട് തസ്തിക
ഉണ്ടായിരുന്നാല്‍
പ്ലാന്റുകളുടേയും
അതോറിറ്റി പമ്പു
ഹൗസുകളുടെയും
പ്രവര്‍ത്തനം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
സഹായകരമാകുമെന്ന വസ്തുത
പരിഗണിച്ച് അതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കേരള
വാട്ടര്‍ അതോറിറ്റിയിലെ
ഓപ്പറേറ്റര്‍, ക്ലാസ്
-IV,
ഓവര്‍സീയര്‍/ഡ്രാഫ്റ്റ്മാന്,
പ്ലംബര്‍, ഫിറ്റര്‍,
ഇലക്ട്രീഷ്യന്,
മീറ്റര്‍ റീഡര്‍
തുടങ്ങിയവയുടെ
പ്രൊമോഷന് തസ്തികകളുടെ
എണ്ണം വര്‍ദ്ധിപ്പിച്ച്
പ്രൊമോഷന്
സമയബന്ധിതമായി
നടത്തുന്നതിന് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനുളള
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടെന്നു
വ്യക്തമാക്കുമോ?
കൊട്ടാരക്കരയിലെ
ജലവിതരണ പദ്ധതികള്‍
2690.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
വാട്ടര്‍ അതോറിറ്റി
ആരംഭിച്ചതും പാതി
വഴിയില്‍
ഉപേക്ഷിച്ചതുമായ
ജലവിതരണ പദ്ധതികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ആരംഭിച്ച
വര്‍ഷവും ആയവയ്ക്ക്
ചെലവഴിച്ച ആകെ തുകകളും
എത്രയാണ്;
(സി)
പ്രസ്തുത
പദ്ധതികളില്‍
പുനരുജ്ജീവിപ്പിക്കാവുന്ന
പദ്ധതികള്‍ ഉണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
അണക്കെട്ടുകളുടെ
സംരക്ഷണം
2691.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
സണ്ണി ജോസഫ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
വകുപ്പിന്റെ
അണക്കെട്ടുകളുടെ
സംരക്ഷണത്തിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കുമോ?
അച്ചന്‍കോവിലാറ്റില്‍
തടയണ നിര്‍മ്മാണം
2692.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
അച്ചന്‍കോവിലാറ്റില്‍
തടയണ
നിര്‍മ്മിക്കുന്നതിന്
തുക അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അച്ചന്‍കോവിലാറ്റില്‍
കോട്ടത്തോടിന്റെ
പതനമുഖം സംരക്ഷണഭിത്തി
കെട്ടുന്നതിന് ചീഫ്
എഞ്ചിനീയര്‍ നല്കിയ
എസ്റ്റിമേറ്റിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ഡി)
കോട്ടത്തോട്
നവീകരണത്തിനായി ഈ
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ; ഇനിയും
പ്രവൃത്തി
ആരംഭിക്കാനുള്ളവ ഉണ്ടോ;
എങ്കില്‍ അടിയന്തിരമായി
ആരംഭിക്കുമോ ?
lആര്.ബി.സി
കനാല്‍ നീട്ടുന്നതിനുള്ള
നടപടി
2693.
ശ്രീ.കെ.അച്ചുതന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രി
പാലക്കാട് ജില്ലയിലെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
ആര്.ബി.സി കനാല്‍
നീട്ടുന്നത് സംബന്ധിച്ച
പ്രഖ്യാപനം നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രണ്ട്
പ്രാവശ്യം എ.എസ്
ലഭിച്ചിട്ടും വര്‍ക്ക്
ടെണ്ടര്‍ ചെയ്യാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കനാല്‍
നിര്‍മ്മാണത്തിന്
ലഭിച്ചിട്ടുള്ള
ഭൂമിയില്‍ നടപ്പു
സാമ്പത്തിക
വര്‍ഷത്തില്‍ തന്നെ
പണികള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഭൂജല
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
2694.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂജല
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഓരോ ബഡ്ജറ്റിലും
ഭൂജല വകുപ്പിനായി
നീക്കിവെച്ച തുക
എത്രയെന്നും ഓരോ
വര്‍ഷവും ചെലവഴിച്ചത്
എത്ര വീതമെന്നും
വ്യക്തമാക്കുമോ;
(സി)
വരള്‍ച്ചയെ
പ്രതിരോധിക്കുവാന്‍ ഒരു
പഞ്ചായത്തിന് ഒരു കുളം
നവീകരിക്കുന്ന പദ്ധതി
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
കൃതിമ
ജല പരിപോഷണം
2695.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജല വകുപ്പിന് കീഴില്‍
കൃതിമ ജല പരിപോഷണ
(ആര്‍ട്ടിഫിഷ്യല്‍
റീചാര്‍ജ്)
ത്തിനുവേണ്ടി തുക
വകയിരുത്താറുണ്ടോ ;
(ബി)
പ്രസ്തുത
ഇനത്തില്‍ ഇൗ വര്‍ഷം
മലപ്പുറം ജില്ലയില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
അപേക്ഷ ലഭിച്ചു എന്നും
അവയില്‍ ഏതെല്ലാം
പ്രോജക്ടുകള്‍
അംഗീകരിച്ചു എന്നും
വ്യക്തമാക്കുമോ ?
ഭൂഗര്‍ഭ
ജലം ഉപയോഗപ്പെടുത്തി ചെറുകിട
കുടിവെളള പദ്ധതികള്‍
2696.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
,,
ഷാഫി പറമ്പില്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജലം
ഉപയോഗപ്പെടുത്തി
ചെറുകിട കുടിവെളള
പദ്ധതികള്‍
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതികള്‍ വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കുമോ?
ഗ്രൗണ്ട്
വാട്ടര്‍ സ്രോതസ്സുകളുടെ റീ
ചാര്‍ജ്ജിംഗ്
2697.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളിലൂടെയും
സ്ഥാപനങ്ങളിലൂടെയും
ഊറ്റിയെടുക്കപ്പെടുന്ന
ഭൂജലസ്രോതസ് റീ
ചാര്‍ജ്ജ് ചെയ്യാന്‍
എന്തെല്ലാം
നടപടികളാണുള്ളത്;
ഗ്രൗണ്ട് വാട്ടര്‍
ഡിപ്പാര്‍ട്ട്മെന്റ്
എപ്രകാരമാണ് ഇത്
നടപ്പിലാക്കുന്നത് ;
(ബി)
കെട്ടിടങ്ങളുടെ
നിര്‍മ്മാണഘട്ടത്തില്‍
തന്നെ ഭൂജലസ്രോതസ്
റീചാര്‍ജ്ജ്
ചെയ്യുന്നതിനായി
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങളില്‍
വ്യവസ്ഥകള്‍
ഉള്‍പ്പെടുത്തുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇപ്രകാരം
കെട്ടിടങ്ങളില്‍
ഗ്രൗണ്ട് വാട്ടര്‍
റീചാര്‍ജ്ജിംഗിന്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന് പറയുമോ
;
(സി)
കുറഞ്ഞനിരക്കില്‍
വാട്ടര്‍
റീചാര്‍ജ്ജിംഗ്
സംവിധാനം ഒരുക്കിയും
സബ്സിഡി അടക്കം
നല്‍കിയും പാഴായി
പോകുന്ന മഴവെള്ളം
ഭൂമിക്കടിയിലെത്തിക്കാന്
നടപടി സ്വീകരിക്കുമോ ?
പമ്പ് ഹൗസുകള്‍
2698.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിട്ടിയുടെ വിവിധ
പമ്പ് ഹൗസുകള്‍
ചോര്‍ന്നൊലിക്കുന്നതും
സുരക്ഷിതമല്ലാത്തതുമാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനു പരിഹാരം
കാണുന്നതിന് എന്തു
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
കേരള
വാട്ടര്‍ അതോറിറ്റിയിലെ
സ്പെഷ്യല്‍ റൂളുകള്‍
2699.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയിലെ
നിര്‍ദ്ദിഷ്ട
ടെക്നിക്കല്‍
സ്പെഷ്യല്‍ റൂളിലെ
അപാകത
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കേരളാ
വാട്ടര്‍ അതോറിറ്റി
മിനിസ്റ്റീരിയല്‍
സ്പെഷ്യല്‍ റൂളിലെ
അപാകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിട്ടിയിലെ
സ്പെഷ്യല്‍ റൂളുകളിലെ
അപാകതകള്‍
2700.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിട്ടിയിലെ
നിര്‍ദ്ദിഷ്ട
ടെക്നിക്കല്‍
സ്പെഷ്യല്‍ റൂളിലെ
അപാകതകള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികൾ
വ്യക്തമാക്കുമോ;
(ബി)
കേരള
വാട്ടര്‍ അതോറിട്ടിയിലെ
മിനിസ്റ്റീരിയല്‍
സ്പെഷ്യല്‍ റൂളിലെ
അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അപാകതകള്‍
പരിഹരിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ?
പുതിയ
പെെപ്പുകള്‍
സ്ഥാപിക്കുന്നതിനുള്ള പദ്ധതി
2701.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിതരണത്തിനായുളള
പഴയ പെെപ്പുകള്‍ മാറ്റി
പുതിയ പെെപ്പുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ജലനിധി
രണ്ടാം ഘട്ടത്തിലേക്ക്
കൈമാറുന്ന ബൃഹദ് പദ്ധതികൾ
2702.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍ അതോറിറ്റിയുടെ
ഏതെല്ലാം ബൃഹദ്
പദ്ധതികളാണ് ജലനിധി
രണ്ടാം ഘട്ടത്തിലേക്ക്
കൈമാറുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
അവ
ജലനിധിക്ക്
കൈമാറിക്കഴിഞ്ഞാല്‍
അവയുടെ നടത്തിപ്പില്‍
ഗ്രാമപഞ്ചായത്തിന്
നിയന്ത്രണം ഉണ്ടാകുമോ;
അവയുടെ നടത്തിപ്പിനായി
സംസ്ഥാന സര്‍ക്കാരോ
പഞ്ചായത്തോ വാര്‍ഷിക
ധനസഹായം നല്‍കുമോ;
(സി)
കൈമാറുന്ന
പദ്ധതികളുടെ തുടര്‍
പരിപാലനത്തിനാവശ്യമായ
സാങ്കേതിക സഹായം
നല്‍കുന്നത് ഏത്
സ്ഥാപനമായിരിക്കും;
(ഡി)
ജലനിധി
ഒന്നാംഘട്ടത്തില്‍
പൂര്‍ത്തീകരിച്ച
ചവറ-പന്മന പദ്ധതിയുടെ
വാര്‍ഷിക പരിപാലന ചെലവ്
എത്രയാണ്; വാട്ടര്‍
ചാര്‍ജായി ഓരോ
ഉപഭോക്താവില്‍ നിന്നും
ഈടാക്കുന്നത് എന്തു
തുകയാണ് ; പ്രസ്തുത
പദ്ധതിയുടെ
പരിപാലനത്തിനായി
സംസ്ഥാന സര്‍ക്കാരും
തദ്ദേശ സ്ഥാപനങ്ങളും
ചെലവഴിച്ച തുക എത്രയാണ്
?
ജലവിഭവ
വകുപ്പ് നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
2703.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മേജര്‍ ഇറിഗേഷന്‍,
മൈനര്‍ ഇറിഗേഷന്‍,
വാട്ടര്‍ അതോറിറ്റി
എന്നിവ മുഖേന
അമ്പലപ്പുഴ
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങളും
അവയ്ക്കുവേണ്ടി
ചെലവഴിച്ച തുകയും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശം നല്‍കാമോ?
പട്ടുവം
കുടിവെളള പദ്ധതി
2704.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിക്കാ
(JICA) സഹായത്തോടെ
നടപ്പാക്കുന്ന പട്ടുവം
കുടിവെളള പദ്ധതിയുടെ
വിതരണ ശൃംഖലയുടെ
നിര്‍മ്മാണം ജലനിധി വഴി
നടപ്പാക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി എത്ര തുകയാണ്
ചെലവഴിക്കേണ്ടി
വരുന്നത്; വിശദാംശം
ലഭ്യമാക്കുമോ?
നഗരൂര്‍,
കരവാരം, പുളിമാത്ത് കുടിവെള്ള
പദ്ധതി
2705.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരൂര്‍,
കരവാരം, പുളിമാത്ത്
ഗ്രാമപഞ്ചായത്തുകള്‍ക്കായി
ഒരു സമഗ്ര കുടിവെള്ള
പദ്ധതി
നടപ്പിലാക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
പദ്ധതിക്കായുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എന്തു തുക
ചെലവ് വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനം നടപ്പു
സാമ്പത്തിക വര്‍ഷം
തന്നെ ആരംഭിക്കന്നതിന്
നടപടി സ്വീകരിക്കുമോ ?
പമ്പയിലെ
കോളിഫോം ബാക്ടീരിയ
2706.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പയിലെ
വര്‍ദ്ധിച്ച അളവിലുള്ള
കോളിഫോം ബാക്ടീരിയ
സംബന്ധിച്ച് മലനീകരണ
നിയന്ത്രണ ബോര്‍ഡ്
നടത്തിയ പരിശോധനയുടെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
സന്നിധാനത്തുനിന്നും
കക്കൂസ് മാലിന്യങ്ങള്‍
ഒഴുകി
പമ്പയിലെത്തുന്നതിന്റെ
ദൃശ്യങ്ങള്‍ വാര്‍ത്താ
ചാനലുകള്‍ പുറത്ത്
വിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
തിരക്ക്
വര്‍ദ്ധിക്കുന്നതോടെ
പമ്പാ നദിയിലും അനുബന്ധ
ജലാശയങ്ങളിലും കോളിഫോം
ബാക്ടീരിയയുടെ അളവ്
ഗണ്യമായി
വര്‍ദ്ധിക്കാനിടയാകും
എന്നത്
വിലയിരുത്തിയിട്ടുണ്ടോ
;
(ഡി)
കുട്ടനാട്
അടക്കമുള്ള കാര്‍ഷിക
മേഖലകളിലേക്ക് പമ്പ വഴി
മലിനജലം എത്തുകയും
അവിടങ്ങളിലെ ജനങ്ങളുടെ
ആരോഗ്യത്തെ ഇത്
ബാധിക്കുകയും ചെയ്യും
എന്നത് ഗൗരവമായി
കാണുന്നുണ്ടോ ;
എങ്കില്‍ ഇത്
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ കുടിവെളള
പദ്ധതികള്‍
2707.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍ മണ്ഡലം
ആസ്തി വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കുന്ന എത്ര
കുടിവെളളപദ്ധതികള്‍ക്ക്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കി ; ഇനി എത്ര
എണ്ണത്തിന്
നല്‍കാനുണ്ട്;
(ബി)
കോഡൂര്‍
കാലമ്പറമ്പ്,
പെരിങ്ങോട്ടുപുലം
പൂക്കാട്, മുണ്ടക്കോട്
നിരപ്പില്‍,
ചട്ടിപ്പറമ്പ്
തണ്ണീര്ചോല, ആനക്കയം
പഞ്ചായത്തിലെ
അമ്പലവട്ടം, ഉരുളിത്തല,
ചേപ്പൂര് എന്നീ
കുടിവെളള പദ്ധതികളുടെ
നിലവിലുളള അവസ്ഥ
വിശദീകരിക്കുമോ ?
കടമക്കുടി
ശുദ്ധജല വിതരണ പദ്ധതി
2708.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജിഡ
ഫണ്ട് ഉപയോഗിച്ച്
കടമക്കുടിയില്‍
നടന്നുവരുന്ന ശുദ്ധജല
വിതരണ പദ്ധതിയുടെ
നി൪മ്മാണ പ്രവൃത്തി
കാലതാമസ്സം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
കഴിഞ്ഞ ഒരു
വര്‍ഷക്കാലയളവില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ ;
(ഡി)
പ്രവൃത്തി
എന്നത്തേക്ക്
പുനരാരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ ?
പുത്തൂര്‍
കുടിവെളള പദ്ധതി
2709.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
കരിവെളളൂര്‍-വെരളം
ഗ്രാമപഞ്ചായത്തുകളിലെ
പുത്തൂര്‍ കുടിവെളള
പദ്ധതിയുടെ നിലവിലുളള
അവസ്ഥ വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
എപ്പോള്‍ കുടിവെളളം
വിതരണം ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
മുഴിയാല്‍
കുടിവെള്ള പദ്ധതി
2710.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറക്കടവ്
പഞ്ചായത്തിന്റെ
ആവശ്യത്തിനായി
സ്ഥാപിച്ച മൂഴിയാല്‍
പദ്ധതിയില്‍ നിന്നും
മോട്ടോര്‍ ഉപയോഗിച്ച്
വെള്ളം സിയാല്‍- ന്
നല്കേണ്ടിവരുന്നതിനാൽ
പൂര്‍ത്തിയാക്കിയ
പ്രസ്തുത പദ്ധതിയുടെ
ഉപയോഗം പാറക്കടവ്
പഞ്ചായത്തുകാര്‍ക്ക്
ലഭിക്കാതിരിക്കുന്നതായി
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പ്രശ്നം
പരിഹരിക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ ;എന്ത്
നടപടിയാണ് സ്വീകരിക്കുക
എന്ന് വ്യക്തമാക്കുമോ ?
കുന്നംകുളം
ഗുരുവായൂര്‍ വാട്ടര്സപ്ലെെ
സ്കീം
2711.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ കീഴില്‍
വരുന്ന കുന്നംകുളം
ഗുരുവായൂര്‍
വാട്ടര്സപ്ലെെ സ്കീം
(കെ.ജി.ഡബ്ല്യു .എസ്.
എസ്.) -ന്റെ പാറേമ്പാടം
മുതല്‍ വൈ .എം. സി.എ
ചിറളയം വരെയുളള
കാലപ്പഴക്കം ചെന്ന 400
എം. എം. പ്രിമോ
പെെപ്പ് മാറ്റി 400 എം.
എം. ഡി .1 കെ 9 പെെപ്പ്
സ്ഥാപിക്കുന്നതിനായിട്ടുളള
3.16 കോടി രൂപയുടെ
പ്രവര്‍ത്തനത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവർത്തനം
എന്നത്തേയ്ക്കു്
ആരംഭിക്കുവാന്‍ കഴിയും
എന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ഡ്രെയിനേജ്
സംവിധാനം നടപ്പില്‍
വരുത്തുന്നതിനുള്ള നടപടികള്‍
2712.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
പേട്ട മൂന്നാം
മനയ്ക്കല്‍ നിന്നും
പുള്ളിലെെന് വരെയുള്ള
ഡ്രെയിനേജ് സംവിധാനം
നടപ്പില്‍
വരുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
കണ്സള്ട്ടിന്റിന്െറ
പദ്ധതി റിപ്പോര്‍ട്ട്
പ്രകാരം 1985
കാലഘട്ടത്തില്‍
സ്ഥാപിച്ച ഡ്രെയിനേജ്
പെെപ്പ് ലെെന്‍
ഉപയോഗശൂന്യമാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് മാറ്റാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ ;
(സി)
എ.ഡി.ബി
ഫണ്ട് ഉപയോഗിച്ചുള്ള
സി ബ്ലോക്കിന്‍െറ
പുനരുദ്ധാരണ പദ്ധതിയുടെ
പുരോഗതിയെക്കുറിച്ച്
വിശദീകരിക്കുമോ ;
(ഡി)
മൂന്നാം
മനയ്ക്കല്‍ റസിഡന്‍സ്
അസോസിയേഷന്‍െറ
അപേക്ഷയനുസരിച്ച് 350
മീറ്റര്‍ ദൂരത്തില്‍
സ്വീവേജ് പെെപ്പ്
ലെെനുകള്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ചുള്ള
ഫീസിബിലിറ്റി സര്‍വ്വെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്താണെന്ന്
വെളിപ്പെടുത്തുമോ ;
(ഇ)
ചാക്ക
മുതല്‍ കല്പക നഗര്‍
പമ്പ് ഹൗസ് വരെയുളള
ട്രങ്ക് മെയിന്‍ ലെെന്‍
സ്ഥാപിക്കുന്നതിനായി
നാഷണല്‍ ഹെെവേ
അതോറിറ്റി ഓഫ്
ഇന്ത്യയുടെ അനുവാദം
ലഭിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കേന്ദ്ര
സര്‍ക്കാരില്‍
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുവാന്‍
സമ്മര്‍ദ്ദം
ചെലുത്തുമോ ; വിശദാംശം
വ്യക്തമാക്കുമോ?
കാവുംമന്ദം
കുടിവെള്ള പദ്ധതി
2713.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
കാവുംമന്ദം ടൗണിലെ
കുടിവെള്ള പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
ആരംഭിച്ചത്
എന്നാണെന്നും
ജലസ്രോതസ്സ് ഏതാണെന്നും
വ്യക്തമാക്കുമോ;
(സി)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
8-ാം മൈല്‍ കുടിവെള്ള
പദ്ധതിയുമായി
ബന്ധപ്പെടുത്തി
കാവുംമന്ദം ടൗണിലെ
കുടിവെള്ള പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
പമ്പാനദിയിലെ
കോളിഫോം ബാക്ട്ടീരിയയുടെ അളവ്
T 2714.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പാനദിയില്‍
നിലവിലുള്ള കോളിഫോം
ബാക്ട്ടീരിയയുടെ അളവ്
എത്രയെന്ന്
വ്യക്തമാക്കുമോ; ഇത്
അനുവദനീയ
പരിധിയേക്കാള്‍ എത്ര
കൂടുതലാണെന്നു
വ്യക്തമാക്കാമോ;
(ബി)
പമ്പാനദിയില്‍
കോളിഫോം ബാക്ടീരിയ
വര്‍ദ്ധിക്കാനുള്ള
പ്രധാന കാരണങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ; ആയതു
പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
പദ്ധതികളാണ് ഇതിനായി
ആസൂത്രണം
ചെയ്തിട്ടുള്ളത് എന്നു
വ്യക്തമാക്കുമോ?
കാക്കതുരുത്ത്
പാലത്തിന്റെ നിര്‍മ്മാണം
2715.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ
കാക്കതുരുത്ത്
പാലത്തിന്റെ
നിര്‍മ്മാണത്തിന്
തടസ്സമായിട്ടുള്ള
ജെ.ഐ.സി.എ യുടെ പൈപ്പ്
ലൈന്‍ മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടി ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ; പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?