ഹൈഡല്‍
ടൂറിസ്റ്റുകള്‍ക്ക്
താമസസൗകര്യം
2202.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പെരിങ്ങല്‍കുത്തിലെ
ഉപയോഗ ശൂന്യമായ
കെ.എസ്.ഇ.ബി.
ക്വാര്‍ട്ടേഴ്സുകള്‍
നവീകരിച്ച്, ഹൈഡല്‍
ടൂറിസ്റ്റുകള്‍ക്ക്
താമസസൗകര്യം
ഒരുക്കുന്നതിനായി നടപടി
സ്വീകരിക്കുമോ ;
(ബി)
പെരിങ്ങല്‍കുത്തില്‍
പുനരാരംഭിച്ച ഹൈഡല്‍
ടൂറിസത്തിന്റെ
ഭാഗമായുള്ള ബോട്ടിംഗിന്
കൂടുതല്‍ ബോട്ടുകള്‍
അനുവദിയ്ക്കുന്നതിനും
അനുബന്ധ റോഡുകളുടെ
നവീകരണത്തിനും നടപടി
സ്വീകരിക്കുമോ?
ഊര്‍ജ്ജ രംഗത്ത് വിവരസങ്കേതിക
വിദ്യാധിഷ്ഠിത പദ്ധതി
2203.
ശ്രീ.കെ.മുരളീധരന്
,,
വര്‍ക്കല കഹാര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജ രംഗത്ത്
വിവരസങ്കേതിക
വിദ്യാധിഷ്ഠിത
സേവനങ്ങള്‍ക്ക് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
ഡി.
ആർ. ഐ .പി പദ്ധതി
2204.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
അണക്കെട്ടുകളുടെ
നവീകരണത്തിനായി
നടപ്പാക്കുന്ന ഡി. ആർ.
ഐ .പി പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും സമയ
പരിധിക്കുള്ളിൽ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കുന്നതിന്
സാധിക്കുമോയെന്നും
വ്യക്തമാക്കുമോ;
ഗവ.
സ്ഥാപനങ്ങളിൽ സൗരോര്‍ജ്ജ
പാനലുകള്‍
2205.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ ഗവ.
സ്ഥാപനങ്ങളിലും
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഏതെല്ലാം
ഏജന്‍സികളെയാണ് ഇതിന്
ചുമതലപ്പെടുത്തിയിട്ടുള്ളത്;വിശദമാക്കുമോ;
(സി)
ഇതിനായി
പ്രത്യേക പ്രോജക്ട്
തയ്യാറാക്കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി
സബ്സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള നടപടി
2206.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തിലെ ചിതറ
പഞ്ചായത്തുവക സ്ഥലമായ
ചക്കമലയില്‍
കെ.എസ്.ഇ.ബി യുടെ ഒരു
സബ്സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ആയത്
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കുമോ?
കെ.എസ്.ഇ.ബി
റഗുലേറ്ററി കമ്മിഷൻ
2207.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കാനുള്ള
നിര്‍ദ്ദേശം
കെ.എസ്.ഇ.ബി.
റഗുലേറ്ററി കമ്മിഷന്
നലകിയിട്ടുണ്ടോ ;
എന്നാണ് നല്‍കിയത് ;
ഏതുവര്ഷത്തേയ്ക്കുള്ളതാണ്
നല്‍കിയത് ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
നിര്ദ്ദേശത്തിന്മേല്
റഗുലേറ്ററി കമ്മിഷന്
തെളിവെടുപ്പ്
നടത്തിയിട്ടുണ്ടോ ;
റഗുലേറ്ററി കമ്മിഷന്
കെ.എസ്.ഇ.ബി യുടെ
നിര്‍ദ്ദേശം
അംഗീകരിക്കുകയോ
നിരാകരിക്കുകയോ
ചെയ്തിട്ടുണ്ടോ ;
വിശദമാക്കുമോ ;
കെ.എസ്.ഇ.ബി.
യുടെ പോസ്റ്റുകളിലൂടെയുളള
കേബിളുകള്‍
2208.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ
പോസ്റ്റുകളിലൂടെ
കേബിളുകള്‍
വലിക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
എത്ര തുക ഈടാക്കി
വരുന്നുവെന്നതിന്റെ
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ
തുക വിവരം
ജില്ലാടിസ്ഥാനത്തില്‍
വാര്‍ഷിക ക്രമത്തില്‍
ലഭ്യമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
കുടിശ്ശികയിനത്തില്‍
എത്ര തുക
ലഭ്യമാകാനുണ്ട് എന്നുളള
വിവരം ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
യില്‍ മസ്ദൂര്‍ തസ്തികയിലെ
ഒഴിവുകള്‍
2209.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ മസ്ദൂര്‍
തസ്തികയില്‍ റാങ്ക്
ലിസ്റ്റ് ഇപ്പോള്‍
നിലവിലുണ്ടോയെന്നും
2015-16 സാമ്പത്തിക
വര്‍ഷം എത്ര ഒഴിവുകളാണ്
മസ്ദൂര്‍ തസ്തികയില്‍
പ്രതീക്ഷിക്കുന്നതെന്നും
അറിയിക്കുമോ;
(ബി)
നിലവിലുള്ള
ഒഴിവുകള്‍ പി.എസ്.സി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുണ്ടാകുന്ന
കാലതാമസം
വ്യക്തമാക്കാമോ;
കെ.എസ്.ഇ.ബി.
ജീവനക്കാരുടെ വാഹന
ആനുകൂല്യങ്ങള്‍
2210.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
തകരാറുകളും
ഉപഭോക്താക്കളുടെ
പരാതികളും
പരിഹരിക്കുന്നതിന്
കെ.എസ്.ഇ.ബി.
ജീവനക്കാര്‍ അവരുടെ
സ്വന്തം വാഹനങ്ങളിലാണ്
ഫീല്‍ഡില്‍
പോകുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ ചെലവിലേക്കായി
ബോര്‍ഡില്‍ നിന്നും
നല്കി വരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
നല്കി വരുന്ന
ആനുകൂല്യങ്ങള്‍
പര്യാപ്തമാണോ;
ഇല്ലെങ്കില്‍ ഇത്
വര്‍ദ്ധിപ്പിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ആവശ്യത്തിലേക്കായി
ഉപയോഗിക്കുന്ന
ജീവനക്കാരുടെ സ്വകാര്യ
ടൂ വീലറുകളിലും മറ്റു
വാഹനങ്ങളിലും
കെ.എസ്.ഇ.ബി. എന്ന്
ആലേഖനം ചെയ്ത
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിന്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുളള
അനുവാദം
ജീവനക്കാര്‍ക്ക്
നല്‍കുമോ?
കെ.എസ്സ്.ഇ.ബി
പെന്ഷന് ഫണ്ട് രൂപീകരണം
2211.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്സ്.ഇ.ബി
പെന്ഷന് ഫണ്ടില്‍
നാളിതുവരെ സര്‍ക്കാര്‍
വിഹിതമായും കമ്പനി
വിഹിതമായും എത്ര തുക
നിക്ഷേപിച്ചിട്ടുണ്ട്;
(ബി)
മുന്‍കാലങ്ങളില്‍
വൈദ്യുതി ബോര്‍ഡില്‍
നിലനിന്നിരുന്ന
പെന്ഷന് രീതി
പുന:സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കേരള
പവര്‍ ഇപ്രൂവ്മെന്റ് സ്കീം
2212.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
കെ.മുരളീധരന്
,,
ജോസഫ് വാഴയ്ക്കൻ
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള പവര്‍
ഇപ്രൂവ്മെന്റ് സ്കീം
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തെല്ലാം ഉദ്ദേശ്യ
ലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശി
ക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അധിക
ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍
നടപടികള്‍
2213.
ശ്രീ.സി.മോയിന്‍
കുട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തുടക്കമിട്ട വന്‍കിട
വികസന പദ്ധതികള്‍ക്ക്
വേണ്ടിവരുന്ന അധിക
ഊര്‍ജ്ജ ലഭ്യത
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വര്‍ദ്ധനവ് പരിഗണിച്ച്
ഊര്‍ജ്ജത്തിന്റെ
ആഭ്യന്തര ഉല്പാദനം,
വര്‍ദ്ധിപ്പിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഷയം എങ്ങനെ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
ആയതിന് ഏതൊക്കെ
മേഖലകളില്‍ നിന്നു
ഊര്‍ജ്ജം
ലഭ്യമാക്കാനാവുമെന്നു
പ്രതീക്ഷിക്കുന്നു?
റിംഗ്
മെയിന്‍ യൂണിറ്റ്,
സൂപ്പര്‍വൈസറി കണ്ട്രോള്
ആന്റ് ഡേറ്റാ അക്വിസിഷന്‍
സംവിധാനങ്ങള്‍
2214.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
നഗരത്തില്‍ റീംഗ്
മെയിന്‍ യൂണിറ്റ്
(ആര്. എം. യു),
സൂപ്പര്‍വൈസറി
കണ്ട്രോള് ആന്റ്
ഡേറ്റാ അക്വിസിഷന്‍
എന്നീ സംവിധാനങ്ങള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
ചെലവ്
എത്രയെന്നറിയിക്കാമോ?
ഉപയോഗ
ശൂന്യമായ സി.എഫ്.എല്‍.
ബള്‍ബുകള്‍
2215.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപയോഗ
ശൂന്യമായ സി.എഫ്.എല്‍.
ബള്‍ബുകള്‍ അലക്ഷ്യമായി
ഉപേക്ഷിക്കുന്നത്
ഗുരുതരമായ പരിസര
മലിനീകരണത്തിന്
കാരണമാകുന്നതായും ഇവ
സുരക്ഷിതമായി
സംസ്കരിക്കുന്നതിന്
പ്ലാന്റ്
സ്ഥാപിക്കുമെന്നും
2013-14 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നോ;
(ബി)
എങ്കില്‍
ഇതിനായി നീക്കിവെച്ച
തുക എത്രയെന്നും അതില്‍
എന്തു തുക
ചെലവഴിച്ചുവെന്നും
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്താണെന്നും
വ്യക്തമാക്കുമോ?
കേടായ
വൈദ്യുതി മീറ്ററുകള്‍
2216.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
ഗാര്‍ഹിക
ഉപഭോക്താക്കളുടെ
വൈദ്യുതി മീറ്ററുകള്‍
കേടായിട്ടുണ്ടെന്നും
ആയവ മാറ്റി
നല്‍കുന്നതിനുള്ള നടപടി
ക്രമങ്ങള്‍
എന്തെക്കെയാണെന്നും
വ്യക്തമാക്കുമോ ;
(ബി)
മീറ്റര്‍
കേടായാൽ വൈദ്യുതി
ഉപഭോക്താക്കളില്‍
നിന്നും ചാര്‍ജ്ജ്
ഈടാക്കുന്നത് ഏത്
രീതിയിലാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
രീതിക്ക് മാറ്റം
വരുത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
വ്യക്തമാക്കമോ ?
സോളാർ
വൈദ്യുതീകരണത്തിന് ചുമതലയുള്ള
സര്‍ക്കാര്‍ ഏജന്‍സികള്‍
2217.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോളാര്‍
പാനലുകളും പാരമ്പര്യേതര
ഉൗര്‍ജ്ജം ഉപയോഗിച്ചുളള
വൈദ്യുതീകരണത്തിനുമുളള
ഉപകരണങ്ങളും
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍
ചുമതലപ്പെടുത്തിയിട്ടുളള
സ്ഥാപനങ്ങളും
ഏജന്‍സികളും
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളും
ഏജന്‍സികളും
സ്ഥാപിക്കുന്ന
ഉപകരണങ്ങളൂടെ
ഗുണനിലവാരവും ഇതിനായി
ചുമത്തുന്ന ഫീസും
പരിശോധിക്കുന്നത് ആരാണ്
എന്ന് വ്യക്തമാക്കാമോ;
(സി)
ഇത്തരം
സ്ഥാപനങ്ങളും
ഏജന്‍സികളും നല്കുന്ന
സേവനങ്ങള്‍ക്കും
സ്ഥാപിക്കുന്ന
ഉപകരണങ്ങള്‍ക്കും
ഗുണനിലവാരം
ഇല്ലാത്തതാണെന്ന
,യാതൊരു
നീതീകരണവുമില്ലാതെ ഫീസ്
ഇൗടാക്കുന്നവയാണെന്നോ
ഉളള പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതു
സംബന്ധിച്ച് എന്തെല്ലാം
നടപടികള്‍ കൈക്കൊണ്ടു
എന്നു വ്യക്തമാക്കാമോ;
(ഡി)
അംഗീകൃത
സ്ഥാപനങ്ങള്‍ സബ്സിഡി
അടക്കം നല്കി
നടപ്പിലാക്കുന്ന
പദ്ധതികള്‍ക്ക് അതേ
ഗുണനിലവാരവും
സര്‍വ്വീസ് ഉറപ്പുകളും
നല്കി ചില സ്വകാര്യ
സ്ഥാപനങ്ങള്‍
അതിനേക്കാള്‍ കുറഞ്ഞ
ചെലവില്‍ ഇവ
സ്ഥാപിക്കുവാന്‍
കഴിയുമെന്ന
അവകാശവാദവുമായി
വന്നിട്ടുള്ളത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
ചെലവില്‍ വ്യത്യാസം
എങ്ങനെ
സംഭവിക്കുന്നതാണെന്ന്
അറിയുമോ;
(ഇ)
ഇത്തരം സേവനങ്ങള്‍ക്ക്
ഈടാക്കുന്ന ഫീസ് ,
ഉപകരണങ്ങള്‍
സ്ഥാപിക്കുന്നതിന്
എടുക്കുന്ന കാലയളവ്,
ഗുണനിലവാരം, തുടര്‍സേവന
കാലയളവ് തുടങ്ങിയവ
വിശദമാക്കുന്ന
പരസ്യങ്ങള്‍ എല്ലാ
മാസവും
പ്രസിദ്ധീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പഴശ്ശി
സാഗര്‍ ജലവൈദ്യുത പദ്ധതി
2218.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പഴശ്ശി
സാഗര്‍ ജലവൈദ്യുത
പദ്ധതിയ്ക്ക് ഭരണാനുമതി
ലഭിക്കുകയുണ്ടായോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
എത്ര
തുകയുടെ ഭരണാനുമതിയാണ്
ലഭിച്ചിട്ടുള്ളതെന്നും
പദ്ധതിയുടെ സ്ഥാപിത
ശേഷി എത്രയാണെന്നും
അറിയിക്കുമോ;
(സി)
പദ്ധതിക്കാവശ്യമായ
ഫണ്ട് ഏതെല്ലാം
ഏജന്‍സികള്‍ മുഖേനയാണ്
ലഭ്യമാകുന്നത്;
(ഡി)
പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്നും എപ്പോള്‍
പൂര്‍ത്തീകരിക്കുവാനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്നും
അറിയിക്കുമോ?
വെളിയം
ഇലക്ട്രിക്കല്‍ സെക്ഷന്‍
പരിധിയിലെ ഉപഭോക്താക്കള്‍ ;
2219.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
വെളിയം ഇലക്ട്രിക്കല്‍
സെക്ഷന്‍ പരിധിയില്‍
എത്ര ഉപഭോക്താക്കള്‍
ഉണ്ട്;
(ബി)
വെളിയം
സെക്ഷന്‍ വിഭജിച്ച്
പുതിയ സെക്ഷന്‍
രൂപീകരിക്കാന്‍
കെ.എസ്.ഇ.ബി
പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ;
(സി)
വെളിയം
ഇലക്ട്രിക്കല്‍
സെക്ഷന്‍ വിഭജിച്ച്
പുതിയ സെക്ഷന്‍
(ഓടനാവട്ടം
അല്ലെങ്കില്‍
നെടുമണ്‍കാവ്
കേന്ദ്രമാക്കി)
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സോളാര്‍
ഊര്‍ജ്ജ ഉല്പാദന പദ്ധതികള്‍
2220.
ശ്രീ.സി.ദിവാകരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോളാര്‍
ഊര്‍ജ്ജ ഉല്പാദന
പദ്ധതികള്‍ക്കായി
ഇ-ടെന്‍ഡര്‍
ക്ഷണിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര
പദ്ധതികള്‍ക്കാണ്
ടെന്‍ഡര്‍
ക്ഷണിച്ചതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഒരു
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
സോളാര്‍ പ്ലാന്റ്
സ്ഥാപിക്കുന്നതിന് എത്ര
ഭൂമി ആവശ്യമായി
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
;
(സി)
ഒരു
മെഗാവാട്ട് സോളാര്‍
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ?
ഊര്‍ജ്ജ
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
2221.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ജോസഫ് വാഴയ്ക്കൻ
,,
ആര് . സെല്‍വരാജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഊര്‍ജ്ജ
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
2222.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കു
മുന്‍തൂക്കം
നല്‍കുന്നതിനായി
2014-15
സാമ്പത്തികവര്‍ഷത്തിലെ
സംസ്ഥാന ബജറ്റില്‍ 1.05
കോടി രൂപ വകയിരുത്തി
വിനീയോഗിച്ചു
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ചുള്ള എല്ലാ
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
ഊര്‍ജ്ജ
മേഖലയിലെ കര്‍മ്മപദ്ധതികൾ
2223.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജ മേഖലയില്‍
ഉദ്പാദന-പ്രസരണ വിതരണ
രംഗങ്ങളിൽ എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സംസ്ഥാന
വൈദ്യുതി ബോർഡ് എ. ആര്.ആര്
& ഇ.ആര്.സി.
2224.
ശ്രീ.എ.കെ.ബാലന്
,,
എളമരം കരീം
,,
ബി.സത്യന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ 2014-15
വര്‍ഷത്തെ എ.
ആര്.ആര്. &
ഇ.ആര്.സി. വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
എ. ആര്.ആര്. &
ഇ.ആര്.സി. കമ്മീഷന്
മുമ്പാകെ ഫയല്‍
ചെയ്തിട്ടുണ്ടോ;
(ഡി)
നിരക്ക്
വര്‍ദ്ധനവിന്
എന്തെങ്കിലും
നിര്‍ദ്ദേശം മുന്നോട്ടു
വച്ചിട്ടുണ്ടോ;
എത്രത്തോളം നിരക്ക്
വര്‍ദ്ധനയാണ്
ഉദ്ദേശിക്കുന്നത്?
കോട്ടയം
ജില്ലയിലെ വൈദ്യുതി രംഗം
2225.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ വൈദ്യുതി
രംഗം
മെച്ചപ്പെടുത്തുന്നതിന്
വിഭാവനം ചെയ്യുന്ന
പദ്ധതികള്‍
ഏതൊക്കെയെന്നും ഇതില്‍
എത്ര സബ് സ്റ്റേഷനുകള്‍
പുതുതായി
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടെന്നും
അവ
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജില്ലയിലെ വൈദ്യുതി
മേഖല
നവീകരിക്കുന്നതിനായി
കേന്ദ്ര സഹായത്തോടെ
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജില്ലയിലെ വൈദ്യുതിമേഖല
മെച്ചപ്പെടുത്തുവാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആവിഷ്കരിച്ച പദ്ധതികള്‍
ഏതൊക്കെയെന്നും ഇതില്‍
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്നും
വിശദമാക്കുമോ?
കോവൂര്‍
സെക്ഷനിലെ വൈദ്യുതി
ഉപഭോക്താക്കള്‍
2226.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കോവൂര്‍
സെക്ഷനില്‍ എത്ര
വൈദ്യുതി
ഉപഭോക്താക്കളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സെക്ഷന്‍ വിഭജിക്കാന്‍
വൈദ്യുതി ബോര്‍ഡ് നടപടി
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
വൈദ്യുത
ചാര്‍ജ്ജ് വര്‍ദ്ധനവ്
2227.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വൈദ്യുതി ചാര്‍ജ് വിവിധ
ഘട്ടങ്ങളില്‍
വര്‍ദ്ധിപ്പിക്കാന്‍
ഉണ്ടായ സാഹചര്യം
വിശദമാക്കുമോ;
(ബി)
നിലവില്‍
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുന്നതിന്
വൈദ്യുതി റെഗുലേറ്ററി
കമ്മീഷന്റെ അനുമതി
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എനര്‍ജി
ഇന്നവേഷന്‍ സോണ്‍
2228.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പിന്റെ കീഴിലുള്ള
എനര്‍ജി ഇന്നവേഷന്‍
സോണിനു വേണ്ടി എത്ര
തുകയാണ് 2014-15,
2015-16-ല്‍
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ?
ജലത്തിൽ
നിന്നല്ലാതെയുള്ള വൈദ്യുത
പദ്ധതികള്‍
2229.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവൈദ്യുത
പദ്ധതിയില്‍
കൂടിയല്ലാതെ വൈദ്യുതി
ഉല്‍പാദിക്കുന്നതിനുള്ള
പ്രഖ്യാപനങ്ങളുടെ
നിലവിലെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജലവൈദ്യുതിയല്ലാതെ
എത്ര വൈദ്യുതി
ഉല്പാദനത്തിനാണ് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പ്രഖ്യാപനം
നടത്തിയിരുന്നത്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
ഉദ്ദേശ്യത്തിനനുസരിച്ച്
പ്രാവര്‍ത്തികമാക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന്റെ
കാരണം വ്യക്തമാക്കുമോ?
ഊര്‍ജ്ജ
സംരക്ഷണത്തിനായുള്ള
പദ്ധതികള്‍
2230.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഊര്‍ജ്ജസംരക്ഷണത്തിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍ ഓരോന്നിനും
എത്ര തുക വീതം
ചെലവഴിച്ചുവെന്ന് ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
വൈദ്യുതി
അപകടം
2231.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ടി.എന്‍. പ്രതാപന്
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജോലി
സമയങ്ങളില്‍
ജീവനക്കാര്‍ക്ക് അപകടം
സംഭവിക്കുന്നത് തടയാനും
ആയത് ശ്രദ്ധിക്കാനും
വെെദ്യുതി വകുപ്പില്‍
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്
;
(ബി)
പദ്ധതിവഴി
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
വൈദ്യുതി
ഉല്‍പ്പാദന പദ്ധതികള്‍
2232.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മേഖലയില്‍ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും എന്തെല്ലാം
പദ്ധതികളാണ്
ഉല്‍പ്പാദനരംഗത്ത്
പ്രഖ്യാപിച്ചിരുന്നത് ;
(ബി)
ഇത്തരം
പദ്ധതികളില്‍
ഉല്‍പ്പാദനലക്ഷ്യം
കൈവരിക്കാന്‍
സാധിക്കാതിരുന്നത്
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
വിതരണ മേഖല
2233.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വിതരണ മേഖല
ശക്തിപ്പെടുത്തുന്നതിനും
സഞ്ചിതസാങ്കേതിക നഷ്ടം
കുറയ്ക്കുന്നതിനും
ആര്.എ.പി.ഡി.ആര്.പി ,
ആര്.ജി.ജി.വൈ
ഉള്‍പ്പെടെ 2013- 2014
ബഡ്ജറ്റില്‍
നീക്കിവെച്ച 800 കോടി
രൂപ പ്രസ്തുത
ആവശ്യങ്ങള്‍ക്കായി തന്
വര്‍ഷം
ചെലവഴിച്ചിട്ടുണ്ടായിരുന്നോ
;
(ബി)
പ്രസ്തുത
വര്‍ഷം 4.68 ലക്ഷം
പുതിയ സര്‍വ്വീസ്
കണക്ഷന് നല്‍കുമെന്ന
വാഗ്ദാനം
പാലിച്ചിട്ടുണ്ടോ ;
(സി)
ഇല്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കുമോ ?
ഉൗര്‍ജ്ജ
രംഗത്ത് ലഭിച്ച
പുരസ്ക്കാരങ്ങള്‍
2234.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
സണ്ണി ജോസഫ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് ഉൗര്‍ജ്ജ
രംഗത്ത്
പുരസ്ക്കാരങ്ങള്‍
ലഭിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
രംഗത്ത് ലഭിച്ച
അംഗീകാരങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇവ
ലഭിക്കുന്നതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ;
വിശദാംശങ്ങള്‍
എന്തെല്ലാം ?
മീറ്റര്‍
റീഡിങ്ങ് ലാബിന്‍െറ
പ്രവര്‍ത്തനം
2235.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ വൈദ്യുതി
വകുപ്പിന് കീഴില്‍
മീറ്റര്‍ റീഡിങ്ങ്
ലാബിന്‍െറ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭിച്ചത് എന്നണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മീറ്റര്‍ റീഡിങ്ങ്
ലാബിന്‍െറ പ്രവര്‍ത്തനം
ആരംഭിക്കാത്തതിനുള്ള
കാരണം വ്യക്തമാക്കുമോ;
വൈദ്യുതി
കുടിശ്ശിക
2236.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ വൈദ്യുതി
ചാര്‍ജ്ജിന്റെ
കുടിശ്ശികയിനത്തില്‍
എത്ര തുക
പിരിച്ചെടുത്തു;വ്യക്തമാക്കാമോ;
(ബി)
ഇനിയും
പിരിച്ചെടുക്കുവാനുളള
കുടിശ്ശിക സംബന്ധിച്ച
വിശദമായ ലിസ്റ്റ്
പ്രസിദ്ധീകരിക്കാമോ;
ഉൗര്‍ജ്ജ
ഉൽപ്പാദനം
2237.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
ഓരോ വര്‍ഷവും
ലക്ഷ്യമിട്ട ഉൗര്‍ജ്ജ
ഉല്‍പ്പാദനം എത്ര
യൂണിറ്റായിരുന്നു ;
(ബി)
ഒാരോ
വര്‍ഷവും ലക്ഷ്യമിട്ട
ഉൗര്‍ജ്ജ ഉല്‍പ്പാദനം
സാധ്യമായിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ?
വൈദ്യുതി
ചാര്‍ജ്ജ് വർദ്ധന
2238.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തെല്ലാം
നിര്ദ്ദേശങ്ങളാണുളളതെന്ന്
വിശദമാക്കുമോ?
വൈദ്യുതി
ഉല്‍പ്പാദനം
2239.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മേഖലയില്‍ ഉല്‍പ്പാദനം
ഉപഭോഗത്തിനാവശ്യമായ
രീതിയില്‍
സാദ്ധ്യമാകുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും ഉപഭോഗ
ആവശ്യത്തിനനുസരിച്ച്
ഉല്‍പ്പാദനം നടത്താന്‍
സാധിക്കാതിരുന്നതിന്റെ
അന്തരം
യൂണിറ്റടിസ്ഥാനത്തില്‍
വിശദമാക്കുമോ ?
വൈദ്യുതി
നിയമത്തില്‍ ഭേദഗതി
2240.
ശ്രീ.ജി.സുധാകരന്
,,
എസ്.ശർമ്മ
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിയമത്തില്‍
എന്തെങ്കിലും ഭേദഗതി
കൊണ്ടുവരുന്നതുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാര്‍
സംസ്ഥാനത്തിന്റെ
അഭിപ്രായം
തേടിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭേദഗതി പ്രകാരം
വൈദ്യുതി വിതരണ മേഖല
വിഭജിക്കുന്നതിന്
നിര്ദ്ദേശമുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ് പദ്ധതികള്‍
2241.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍
നടപ്പാക്കി വരുന്ന
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പദ്ധതികള്‍ ഓരോന്നും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എത്ര പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചുവെന്നും എത്ര
ലൈന്‍ കണ്‍വേര്‍ഷന്‍
നടത്തിയെന്നും
വിശദമാക്കാമോ ;
(സി)
ഓരോ
പദ്ധതിയും
അടിയന്തിരമായി
പൂര്‍ത്തീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ചടയമംഗലം
മണ്ഡലത്തില്‍ കെ.എസ്.ഇ.ബി
മുഖേന നടപ്പിലാക്കിയ വികസന
പദ്ധതികള്‍
2242.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തില്‍ 2011 മേയ്
മാസം മുതല്‍ 2015
നവംബര്‍ വരെ
കെ.എസ്.ഇ.ബി മുഖേന
നടപ്പിലാക്കിയ വികസന
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്ന് തരം
തിരിച്ച് വിശദമാക്കുമോ?
(സി)
ഭരണാനുമതി
ലഭിച്ചിട്ടുള്ളതും
നിര്‍മ്മാണം
നടന്നുവരുന്നതുമായ
പദ്ധതികളുടെ വിശദാംശം
നല്‍കുമോ?
വൈദ്യുതി
പോസ്റ്റുകളുടെ ഗുണ നിലവാരം
2243.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോണ്‍ക്രീറ്റ്
കൊണ്ടുള്ള വൈദ്യുതി
പോസ്റ്റുകളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
എന്തല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കാമോ ;
(ബി)
പോള്കാസ്റ്റിംങ്
യൂണിറ്റുകളില്‍
ഉദ്യോഗസ്ഥരുടെ പരിശോധന
കര്‍ശനമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
(സി)
ഊര്‍ജ്ജ
വിതരണ ലൈനുകള്‍
കേബിളുകളാക്കുന്ന നടപടി
ത്വരിതപ്പെടുത്തുമോ ?
വൈദ്യുതി
ലാഭിക്കാനുള്ള പദ്ധതികള്‍
2244.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍. ഡി. എഫ്.
സര്‍ക്കാരിന്റെ കാലത്ത്
വൈദ്യുതി
ലാഭിക്കുന്നതിന്റെ
ഭാഗമായി സി. എഫ്. എല്‍.
ലൈറ്റുകള്‍ സൗജന്യമായി
നല്‍കിയിരുന്നത്
ഗുണകരമായ നടപടി
ആയിരുന്നുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
തുടര്‍ച്ചയെന്നോണം
എല്‍. ഇ. ഡി.
ലൈറ്റുകള്‍ നാമമാത്ര
വിലയ്ക്കോ സൗജന്യമായോ
നല്കുന്ന കാര്യം
പരിഗണിക്കുമോ; വിശദാംശം
നല്‍കുമോ?
വൈദ്യുതി
സബ്സ്റ്റേഷനുകള്‍
2245.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പുതിയ വൈദ്യുതി
സബ്സ്റ്റേഷനുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
എവിടെയൊക്കെയാണ്
പ്രസ്തുത
സബ്സ്റ്റേഷനുകള്‍
പ്രവര്‍ത്തനമാരംഭിച്ചത്;
(സി)
പുതിയ
സബ്സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിനുള്ള
മുന്‍ഗണനാ ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
സ്ഥലങ്ങള്‍
ഏതൊക്കെയാണ്?
ലോക്കല്‍
ഏരിയ പച്ചര്‍ ഡവലപ്പ്മെന്റ്
പദ്ധതി
2246.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഇലക്ട്രിസിറ്റി
ബോര്‍ഡ് ലിമിറ്റഡ്
ലോക്കല്‍ ഏരിയ പവര്‍
ഡവലപ്പ്മെന്റ് പദ്ധതി
(LAPDS)
നടപ്പിലാക്കുന്നതിലേക്ക്
അനുമതി
നല്കിയിട്ടുണ്ടായിരുന്നുവോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
പ്രകാരം
നടപ്പിലാക്കുവാന്‍
വിഭാവനം ചെയ്തിരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും,
ഇതിലേക്ക് ആവശ്യമായി
വരുന്ന തുക
കണ്ടെത്തുവാനുളള
മാര്‍ഗ്ഗങ്ങള്‍
ഏതൊെക്കയാണെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കുവാന്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
ഇല്ലായെങ്കില്‍
എന്നത്തേയ്ക്ക് പദ്ധതി
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഊര്‍ജ്ജിത
ഊര്‍ജ വികസന പരിഷ്ക്കരണ
പദ്ധതി
2247.
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
പി.എ.മാധവന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജിത ഊര്‍ജ വികസന
പരിഷ്ക്കരണ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കാറ്റില്‍
നിന്നും വൈദ്യുതി
2248.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും കാറ്റില്‍
നിന്നും എത്ര യൂണിറ്റ്
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടതെന്നും അത്
പ്രാവര്‍ത്തികമാക്കുന്നതിന്
സാധ്യമായിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വൈദ്യുതി
ഉല്‍പ്പാദനത്തിന്
പൊതുധനം
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ
;
(സി)
എന്കില്
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും ഇതിനായി
ഉപയോഗിച്ച
പൊതുധനത്തിന്റെ കണക്ക്
വ്യക്തമാക്കുമോ ?
വെെദ്യുതി
ഉത്പാദനം
2249.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
പ്രതിദിന വെെദ്യുതി
ഉത്പാദനം എത്ര
യൂണിറ്റാണ്;
(ബി)
എത്ര
യൂണിറ്റ് വെെദ്യുതി ഒരു
ദിവസം ആവശ്യമായി
വരുന്നുണ്ട്;
(സി)
വെെദ്യുതോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഏതെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്?
വെെദ്യുതി
ഉത്പാദനം
2250.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോള്‍ പ്രതിദിനം
എത്ര യൂണിറ്റ്
വൈദ്യുതിയാണ്
ഉല്‍പ്പാദിപ്പിക്കുന്നത്;
ഏതൊക്കെ പദ്ധതികളില്‍
നിന്നും എത്ര മെഗവാട്ട്
വൈദ്യുതി വീതമാണ്
പ്രതിദിനം
ഉല്‍പ്പാദിപ്പിക്കുന്നതെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ; വിവിധ
പദ്ധതികളില്‍ നിന്നും
ഒരു യൂണിറ്റ് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിന്
എത്ര രൂപ ചെലവ് വരും
എന്ന് ഇനം തിരിച്ച്
വ്യക്തമാക്കുക;
(ബി)
എത്ര രൂപ നിരക്കിലാണ്
ഉപഭോക്താക്കള്‍ക്ക്
വെെദ്യുതി നല്‍കുന്നത്;
വൈദ്യുതി ഉല്‍പ്പാദനവും
വിതരണവും തമ്മിലുള്ള
വ്യത്യാസം എത്രയാണ്;
അധിക വൈദ്യുതിയുടെ
ഉപഭോഗം എവിടെ നിന്നാണ്
നികത്തുന്നത്; ഒരു
യൂണിറ്റിന് എത്ര രൂപ
നിരക്കിലാണ്
നല്‍കുന്നത്;
(സി)
വൈദ്യുതോല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
പാരമ്പര്യേതര ഊര്‍ജ്ജ
പദ്ധതി നടപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഏറ്റവും
അധികം ലഭ്യമാകുന്ന
സോളാര്‍ എനര്‍ജി
ഉപയോഗിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
സര്‍ക്കാര്‍
സ്ഥാപനങ്ങളിലെല്ലാം
സോളാര്‍ എനര്‍ജി പദ്ധതി
നടപ്പാക്കിയാല്‍
വൈദ്യുതി ചാര്‍ജ്
ഇനത്തില്‍
കോടിക്കണക്കിന് രൂപ
ലാഭിക്കാന്‍ കഴിയുന്ന
എന്തെങ്കിലും പദ്ധതി
ആവിഷിക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വെെദ്യുതി
ബോര്‍ഡുകളുടെ കടബാദ്ധ്യത
2251.
ഡോ.ടി.എം.തോമസ്
ഐസക്
,,
കെ.ടി.ജലീല്‍
ശ്രീ.കെ.വി.വിജയദാസ്
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡുകളുടെ
കടബാദ്ധ്യത സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്
കേന്ദ്രസര്‍ക്കാര്‍
പദ്ധതി മുന്നോട്ടു
വച്ചിട്ടുണ്ടോ;
(ബി)
ഇൗ
പദ്ധതി പ്രകാരം
വെെദ്യുതി മേഖലയില്‍
കേന്ദ്ര സഹായം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇതിലെ
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാട്
വ്യക്തമാക്കുമോ?
വെെദ്യുതി
പോസ്റ്റുകളില്‍ കേബിളുകള്‍
സ്ഥാപിക്കല്‍
T 2252.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളില്‍
പോസ്റ്റുകള്‍
സ്ഥാപിച്ചോ, വൈദ്യുതി
പോസ്റ്റുകളിലൂടെയോ
കേബിളുകള്‍
വലിക്കുന്നതിനുളള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്; ഇതിന്
സെസ്
ഇൗടാക്കുന്നുണ്ടോ;
എങ്കില്‍ ഒരു വര്‍ഷം
പ്രസ്തുത ഇനത്തില്‍
എത്ര തുക
ലഭിക്കുന്നുണ്ട്;
(ബി)
പ്രസ്തുത
കേബിളുകള്‍ പൊട്ടിയും
താഴ്ന്നും കിടക്കുന്നത്
വഴി
വാഹനയാത്രക്കാര്‍ക്കും
കാല്‍നടക്കാര്‍ക്കും
ഉണ്ടാകുന്ന അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതൊഴിവാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കാസര്‍കോട്
ജില്ലയിലെ പദ്ധതികള്‍
2253.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കാസര്‍കോട് ജില്ലയില്‍
ഊര്‍ജ്ജ വകുപ്പിന്
കീഴില്‍ നടപ്പാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ജില്ലയിലെ
രൂക്ഷമായ വൈദ്യുതി
ക്ഷാമം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുളളതെന്ന്
പറയാമോ;
(സി)
ഉപഭോക്താക്കളുടെ
എണ്ണം
വര്‍ദ്ധിക്കുന്നതനുസരിച്ച്
സെക്ഷന്‍ ഓഫീസുകൾ
പുതുതായി
ആരംഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
സെക്ഷന്‍
ഒാഫീസുകളുടെ
രൂപീകരണത്തിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
(ഇ)
ജില്ലയില്‍
പുതിയ എത്ര തസ്തികകളാണ്
സൃഷ്ടിച്ചതെന്ന്
തസ്തിക, ഓഫീസ് തിരിച്ച്
വിശദമാക്കാമോ?
അനെര്‍ട്ട്
വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍
2254.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
അനെര്‍ട്ട് വഴി
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
അനെര്‍ട്ട്
മുഖാന്തിരം വില്പന
നടത്തി വരുന്ന
ഉപകരണങ്ങള്‍
എന്തൊക്കെയാണെന്നും
ഓരോന്നിനും എ.പി.എല്‍
വിഭാഗക്കാരുടെയും
ബി.പി.എല്‍
വിഭാഗക്കാരുടെയും
പക്കല്‍ നിന്നും
ഈടാക്കി വരുന്ന തുക
എത്ര വീതമാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഉപകരണങ്ങള്‍
വാങ്ങുന്നതിന് ഓരോ
വിഭാഗക്കാരും
അനെര്‍ട്ടില്‍
സമര്‍പ്പിക്കേണ്ട
രേഖകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
സൗരോര്‍ജ്ജ
പദ്ധതി
2255.
ശ്രീ.ലൂഡി
ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
സി.പി.മുഹമ്മദ്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗരോര്‍ജ്ജ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വീടുകളില്‍
ഏറ്റവും കുറച്ച് വൈദ്യുതി
ഉപയോഗിക്കുന്നതിന്
പ്രോത്സാഹനം
2256.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
വൈദ്യതി കുറച്ച്
ഉപയോഗിക്കുന്നത്
പ്രോത്സാഹിപ്പിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ബി)
വൈദ്യുതി
കൂടുതല്‍ ഉപയോഗിക്കുന്ന
ഗൃഹോപകരണങ്ങള്‍ക്ക്
പകരം ചെലവ് കുറഞ്ഞതും
വൈദ്യുതി ഉപയോഗം വളരെ
കുറഞ്ഞതുമായ ഇനങ്ങളെയും
ബ്രാന്‍ഡുകളെയും
പരിചയപ്പെടുത്തുവാനും
അതിന്‍െറ കാര്യക്ഷമവും
വൈദ്യുതി ഉപയോഗം
കുറയ്ക്കാവുന്നതുമായ
പ്രയോഗം
പരിചയപ്പെടുത്തുവാനും
നടപടികളുണ്ടോ;
(സി)
കുട്ടികളുടെ
ഇടയില്‍ വൈദ്യുതി
ഉപയോഗം കുറയ്ക്കുന്ന
ശീലമുണ്ടാക്കാന്‍
എന്തെല്ലാം പാഠങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ ?
സൗരോര്‍ജ്ജ
വൈദ്യുതി
2257.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സൗരോര്‍ജ്ജ വൈദ്യുതി
വഴി എത്ര യൂണിറ്റ്
വൈദ്യുതി പ്രതിദിനം
ഉത്പാദിപ്പിക്കുന്നുണ്ടെന്നും
സൗരോര്‍ജ്ജ വൈദ്യുതി
ഉത്പാദനം
പ്രോത്സാഹിപ്പിക്കുവാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്ന
സൗരോര്‍ജ്ജ വൈദ്യുതി
സംസ്ഥാനത്തെ ആകെ
ഉത്പാദനത്തിന്റെ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ?
സൗരോര്‍ജ്ജ
വൈദ്യുതി
2258.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡ് സൗരോര്‍ജ്ജ
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(ബി)
ഏതൊക്കെ
ജില്ലകളില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ്
സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിക്കുന്നത് ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര
മെഗാവാട്ട് വൈദ്യുതി
ഉത്പാദിപ്പിക്കാനാണ്
ലക്ഷ്യമിടുന്നത് ;
വിശദാംശങ്ങള്‍
അറിയിക്കുമോ ?
കാസര്‍ഗോഡ്
വൈദ്യൂതി സബ് സ്റ്റേഷന്
2259.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
വൈദ്യൂതി സബ്
സ്റ്റേഷന്റെ 10
മെഗാവാട്ടിന്റെ
ട്രാന്‍സ്ഫോര്‍മര്‍ 20
മെഗാവാട്ടിന്റേതാക്കാന്
ആലോചനയുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത നടപടി
സംബന്ധിച്ച് സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
അതു
സംബന്ധിച്ച നടപടികള്‍
ത്വരിതപ്പെടുത്തുമോ ?
പ്രാേജക്ട്
സണ്‍ഷിഫ്റ്റ്
2260.
ശ്രീ.ബെന്നി
ബെഹനാന്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'പ്രാേജക്ട്
സണ്‍ഷിഫ്റ്റ്'
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ലക്ഷ്യമിട്ട
ഊര്‍ജ്ജ ഉല്പാദനം
2261.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
ബി.ഡി. ദേവസ്സി
,,
കെ. ദാസന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലക്ഷ്യമിട്ട ഊര്‍ജ്ജ
ഉല്പാദനം
കൈവരിക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ബി)
ഇല്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ ?
അതിരപ്പള്ളി
ജലവൈദ്യുത പദ്ധതി
2262.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍ജില്ലയിലെ
അതിരപ്പള്ളി പദ്ധതിക്ക്
കേന്ത്രാനുമതിലഭിച്ചിട്ടുണ്ടോ:എങ്കില്എന്തെല്ലാം
തുടര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
എത്ര
മെഗാവാട്ടിന്റേതാണെന്നും,ടേണ്‍കീ
അടിസ്ഥാനത്തില്‍
നിര്‍മ്മാണം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
ഇതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍
അവസാനിപ്പിച്ചിട്ട്
വീണ്ടും ദര്‍ഘാസ്
വിളിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
രീതിയിലാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പദ്ധതികളുമായി
ബന്ധപ്പെട്ട് ഗ്ലോബല്‍
ഇ-ടെന്‍ഡര്‍
വിളിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
തിരമാലയില്‍
നിന്നുള്ള വൈദ്യുതി
ഉല്‍പ്പാദനം
2263.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരമാലയില്‍
നിന്നുള്ള വൈദ്യുതി
ഉല്‍പ്പാദനം
ലക്ഷ്യമിട്ട തരത്തില്‍
പ്രാവര്‍ത്തികമാക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കുമോ?
ദീന്‍ദയാല്‍
ഉപാദ്ധ്യായ ഗ്രാമ ജ്യോതി
യോജന
2264.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദീന്‍ദയാല്‍ ഉപാദ്ധ്യായ
ഗ്രാമ ജ്യോതി യോജന
പദ്ധതി എന്നുമുതലാണ്
ആരംഭിച്ചത് ;
എന്തെല്ലാം പദ്ധതി
പ്രവര്‍ത്തനങ്ങളാണ്
ആരംഭിച്ചത് ; ഏതെല്ലാം
പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
കേന്ദ്രസഹായം
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഓരോ
വര്‍ഷവും ലഭിച്ച തുകയും
ചെലവഴിച്ച തുകയും
വിശദമാക്കുമോ ?
പൂക്കൊളത്തൂർ
കേന്ദ്രമാക്കി പുതിയ സെക്ഷൻ
ഓഫീസ്
2265.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
.എസ്.ഇ ബി മഞ്ചേരി
ഡിവിഷനു കീഴിൽ മലപ്പുറം
മണ്ഡലത്തിലെ
പൂക്കൊളത്തൂർ
കേന്ദ്രമാക്കി പുതിയ
സെക്ഷൻ ഓഫീസ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
(ബി)
പുതിയ
സെക്ഷൻ ഓഫീസ്
ആരംഭിക്കുന്നതിന്
നിലവിലെ മാനദണ്ഡങ്ങൾ
എന്തെല്ലാമാണ് ;ഈ
സർക്കാരിന്റെ കാലത്ത്
പുതിയ സെക്ഷൻ ഓഫീസുകൾ
ആരംഭിച്ചിട്ടുണ്ടോ ;
എങ്കിൽ
എവിടെയെല്ലാമാണ്;
പുതുതായി ആരംഭിച്ച
സെക്ഷൻ ഓഫീസുകളിന്
കീഴിൽ എത്ര വീതം
ഉപഭോക്താക്കളാണ്
നിലവിലുള്ളത് ;
വിശദാംശം നല്‍കുമോ;
(സി)
പൂക്കൊളത്തൂർ
കേന്ദ്രമാക്കി പുതിയ
സെക്ഷൻ ഓഫീസ്
ആരംഭിക്കുന്നതിന്
തടസ്സമായി
ഉന്നയിക്കുന്ന കാരണങ്ങൾ
എന്തെല്ലാമാണെന്നറിയിക്കാമോ
;
(ഡി)
അവ
പരിഹരിച്ച് വള്ളുവബ്രം
,മഞ്ചേരി നോർത്ത്,
കിഴിശ്ശേരി എന്നീ
സെക്ഷനുകൾ വിഭജിച്ച്
പുതിയ സെക്ഷൻ ഓഫീസ്
ആരംഭിക്കുന്നതിന് സത്വര
നടപടികൾ സ്വീകരിക്കുമോ?
പോത്തന്‍കോട്
- കാട്ടാക്കട ഹൈടെന്‍ഷന്‍
ലൈന്‍
2266.
ശ്രീ.എം.എ.
വാഹീദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പോത്തന്‍കോട്
- കാട്ടാക്കട
ഹൈടെന്‍ഷന്‍ ലൈനിന്റെ
അവേശേഷിക്കുന്ന
പ്രവൃത്തികള്‍ ആയ 6
ടവറുകളുടെ അടിത്തറ
നിര്‍മ്മാണം, 37
ടവറുകള്‍ സ്ഥാപിക്കല്‍,
28.5 കി.മീ. ലൈന്‍
വലിക്കല് എന്നീ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തിയാക്കുന്നതിനുളള
കാലതാമസത്തിന്റെ കാരണം
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പദ്ധതി
പൂര്‍ത്തീകരിച്ച്
ഉദ്ഘാടനം ചെയ്യാന്‍
നടപടി സ്വീകരിക്കുമോ?
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
ട്രാന്‍സ്ഫോര്‍മറുകളുടെ
പുന:സ്ഥാപനം
2267.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
ചാത്തന്നൂര്‍-പരവൂര്‍
റോഡ് ഉള്‍പ്പെടെയുള്ള
വിവിധ റോഡുകളുടെ
വശങ്ങളില്
സ്ഥാപിച്ചിട്ടുള്ള
ട്രാന്‍സ്ഫോര്‍മറുകള്‍
വഴിയാത്രക്കാര്‍,
വാഹനങ്ങളിലെ
യാത്രക്കാര്‍
എന്നിവര്‍ക്ക് ജീവഹാനി
സംഭവിക്കാന്‍ ഉതകുന്ന
അവസ്ഥയില്‍
സ്ഥിതിചെയ്യുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
ട്രാന്‍സ്ഫോര്‍മറുകള്‍
അപകടം വരാത്തവിധം
സ്ഥാപിക്കുവാന്‍
കെ.എസ്.ഇ.ബി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
രാജീവ്ഗാന്ധി
ഗ്രാമീണ വൈദ്യുതീകരണ യോജന
2268.
ശ്രീ.വി.ഡി.സതീശന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാജീവ്ഗാന്ധി ഗ്രാമീണ
വൈദ്യുതീകരണ യോജന
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
വെെദ്യുതി വകുപ്പിന്റെ
പദ്ധതികള്‍
2269.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
കാലയളവില്‍
കൊട്ടാരക്കര നിയോജക
മണ്ഡലത്തിലെ എട്ടു
പഞ്ചായത്തുകളില്‍
വെെദ്യുതി വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
ഇതിനായി
ചെലവഴിച്ച തുകയുടെ
വിശദാംശം
വെളിപ്പെടുത്തുമോ ?
പാരമ്പര്യേതര
വൈദ്യുതി ഉല്‍പ്പാദനം
2270.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
വൈദ്യുതി ഉല്‍പ്പാദന
പദ്ധതിയനുസരിച്ച് ഈ
സ്രക്കാരിന്റെ
കാലയളവില്‍ ലക്ഷ്യമിട്ട
ഉല്‍പ്പാദനം
സാദ്ധ്യമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ?
ഊര്‍ജോത്പാദന
പദ്ധതികള്‍
2271.
ശ്രീ.സി.കെ.നാണു
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഊര്‍ജോത്പാദന
പദ്ധതികള്‍ക്ക്
പുതുതായി രൂപം
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ സൗരോര്‍ജ്ജം
ഉത്പാദിപ്പിക്കുന്നതിനുളള
എത്ര പദ്ധതികള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വടശ്ശേരിക്കര
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസ്
2272.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോള്‍
വടശ്ശേരിക്കര
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസിനു
കീഴില്‍ എത്ര വൈദ്യുതി
ഉപഭോക്താക്കാളാണ്
ഗാര്ഹികേതരവുമായി
ഉള്ളതെന്ന് പറയാമോ; ഇത്
എതൊക്ക
പഞ്ചായത്തുകളിലാണ്
വരുന്നത്; ശബരിമല
ഉള്‍പ്പെടെയുള്ള വളരെ
വിപുലമായ പ്രദേശം ഒരു
വൈദ്യുതി
സെക്ഷനുകീഴില്‍
മാത്രമായി
പ്രവര്‍ത്തിക്കുന്നത്
പ്രായോഗിമാണോ;
(ബി)
വീടുകളുടെ
എണ്ണവും
ഉപഭോക്താക്കളുടെ
എണ്ണവും
വര്‍ധിച്ചതനുസരിച്ച്
വടശ്ശേരിക്കര സെക്ഷന്‍
വിഭജിച്ച്
അത്തിക്കയത്തോ
പെരുനാട്ടിലോ
കേന്ദ്രമാക്കി പുതിയ
വൈദ്യുതി സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
തയ്യാറാവുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
സൗരോര്‍ജ്ജവും
ഗാര്‍ഹിക ഉപഭോക്താക്കളും
2273.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീട്ടാവശ്യത്തിന്
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിച്ച് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
ഉപഭോക്താക്കള്‍ക്ക്
ധനസഹായം ലഭ്യമാണോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
സൗരോര്‍ജ്ജ
പാനലുകള്‍ വീടുകളില്‍
സ്ഥാപിക്കുന്നതിന്
സ൪ക്കാ൪ അംഗീകൃത
ഏജന്‍സികള്‍കളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ,
എങ്കില്‍ പട്ടിക
ലഭ്യമാക്കുമോ;
പുഴക്കാട്ടിരി
ഇലക്ട്രിക്കല്‍ സെക്ഷന്‍
2274.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാല്
ഗ്രാമ
പഞ്ചായത്തുകളിലായി
വ്യാപിച്ച് കിടക്കുന്ന
മക്കരപറമ്പ്
ഇലക്ട്രിക്കല്‍
സെക്ഷന്‍ വിഭജിച്ച്
പുഴക്കാട്ടിരി സെക്ഷന്‍
ആരംഭിക്കണമെന്നാവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ആവശ്യം
അനുവദിക്കാന്‍ ബഹു.
ഊര്‍ജ്ജ വകുപ്പ്
മന്ത്രി അനുമതി
നല്‍കിയിട്ടും
നാളിതുവരെ
പുഴക്കാട്ടിരി സെക്ഷന്‍
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
ഇലക്ട്രിക്കല്‍
വയറിംഗ് ജോലികള്‍
2275.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിക്കല്‍
വയറിംഗ് ജോലികള്‍
അന്യസംസ്ഥാന
തൊഴിലാളികളെ കൊണ്ടും
ലൈസന്‍സ് ഇല്ലാത്ത
തൊഴിലാളികളെക്കൊണ്ടും
ചെയ്യിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജോലികള്‍ ചെയ്യുന്നതിന്
അംഗീകാരം
നല്‍കുന്നതിനുളള
മാനദണ്ഡങ്ങളും
നിർദ്ദേശങ്ങളും
എന്തൊക്കെയാണ്;
വിശദമാക്കുമോ; ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
മാനദണ്ഡങ്ങള്‍
ലംഘിക്കുന്നവര്‍ക്കെതിരെ
എന്തൊക്കെ ശിക്ഷണ
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ചീരക്കുഴിയില്‍
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നത് സംബന്ധിച്ച്
2276.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആനക്കയം
ഇലക്ട്രിക്കല്‍ സെക്ഷന്‍
പരിധിയില്‍
കൂട്ടിലങ്ങാടി
പഞ്ചായത്തിലെ മങ്കട
പളളിപ്പുറം
ചീരക്കുഴിയില്‍
വോള്‍ട്ട് ക്ഷാമം
രൂക്ഷമായ കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
(ബി)
ഉണ്ടെങ്കില്‍
ചീരക്കുഴിയില്‍ പുതിയ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ
ട്രാന്സ്മിഷന്
പ്രവര്‍ത്തനത്തിനായി സബ്
സ്റ്റേഷനുകളും ലൈനുകളും
2277.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാന്സ്മിഷന്
പ്രവര്‍ത്തനങ്ങള്‍ക്കായി
22 പുതിയ സബ്
സ്റ്റേഷനുകളും ലൈനുകളും
2014-15-ല്‍
പൂര്ത്തിയാക്കാനുദ്ദേശിച്ചുകൊണ്ട്
പ്രസ്തുത സാമ്പത്തിക
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ 240 കോടി രൂപ
അനുവദിച്ചിരുന്നു,അത്
വിനിയോഗിച്ചു
പൂര്‍ത്തിയാക്കിയ
സബ്സ്റ്റേഷനുകള്‍ ,
ലൈനുകള്‍ എന്നിവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ചാത്തന്‍ങ്കോട്ടുനട
ചെറുകിട ജലവൈദ്യുത പദ്ധതി
2278.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
നിയോജകമണ്ഡലത്തിലെ
ചാത്തന്‍ങ്കോട്ടുനട
ചെറുകിട ജലവൈദ്യുത
പദ്ധതിക്കായി
ബഡ്ജറ്റില്‍ എന്നാണ്
തുക വകയിരുത്തിയത് ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
ബഡ്ജറ്റില്‍
എത്രപ്രാവശ്യം തുക
റിവൈസ് ചെയ്തിട്ടുണ്ട്
;
(സി)
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം
ഉണ്ടാക്കുന്നവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
വെെദ്യുതാഘാതമേറ്റ്
മരണപ്പെട്ടവര്‍
2279.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ വെെദ്യുതി
ലെെനുകള്‍,
ഡൊമസ്റ്റിക് കണക്ഷന്
നെറ്റ് വര്‍ക്ക്
കേബിളുകള്‍ എന്നിവയില്‍
നിന്നും
വെെദ്യുതാഘാതമേറ്റ്
മരണപ്പെട്ടവര്‍ ആകെ
എ്രത ; ഇതില്‍
വെെദ്യുതി വകുപ്പ്
ഉദ്യോഗസ്ഥര്‍,
താല്‍ക്കാലിക
ജീവനക്കാര്‍, കരാര്‍
തൊഴിലാളികള്‍,
സാധാരണക്കാര്‍ എ്രത
വീതമെന്ന് തരം തിരിച്ച്
വ്യക്തമാക്കുമോ ;
ഇത്തരത്തില്‍
മരണപ്പെട്ടവരുടെ
കുടുംബത്തിന്
എന്തൊക്കെ സഹായങ്ങള്‍
നലകി ;വ്യക്തമാക്കുമോ ;
(ബി)
ഇക്കാലയളവിനുള്ളില്‍
വെദ്യുതി ലെെന്‍
പൊട്ടിവീണതു മൂലവും
ലെെനുകള്ക്കിടയില്
ചെന്നുപെട്ടതുമൂലവും
കെ.എസ്.ഇ.ബി
ഉദ്യോഗസ്ഥരുടെ
അനാസ്ഥമൂലവും
മരണപ്പെട്ട
കന്നുകാലികള്‍,
വന്യമൃഗങ്ങള്‍ എന്നിവ
എ്രതയെന്ന് തരം
തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
ഇത്തരത്തില്‍
കൃത്യവിലോപം നടത്തിയ
എ്രത കെ.എസ്.ഇ.ബി
ഉദ്യോഗസ്ഥരുടെ പേരില്‍
നടപടി
സ്വീകരിച്ചുവെന്നും
എപ്രകാരമുള്ള
നടപടിയെന്നും അവര്‍
ആരൊക്കെയെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ ?
ഊര്‍ജ്ജോല്‍പ്പാദനവും
സംരക്ഷണവും
2280.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഊര്‍ജ്ജോല്‍പ്പാദനത്തിനും
സംരക്ഷണത്തിനുമായി
എന്തെല്ലാം നൂതന
പദധതികളാണ്
ആരംഭിച്ചിട്ടുളളത്;വ്യക്തമാക്കാമോ?
മൂല-പൊങ്ങമ്പ്ര
പാടശേഖരത്തില്‍ 100 എച്ച്
.പി. യുടെ
ട്രാന്‍സ്ഫോര്‍മര്‍
2281.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂല-പൊങ്ങമ്പ്ര
പാടശേഖര ത്തില്‍ 100
എച്ച്പിയുടെ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിന്
സമര്‍പ്പിച്ചിരിക്കുന്ന
അപേക്ഷയിന്മേല് ഊ൪ജ്ജ
വകുപ്പ് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
ആറ്റിങ്ങലില്‍
33 കെ.വി സബ് സ്റ്റേഷന്
2282.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങലില്‍
33 കെ.വി സബ്
സ്റ്റേഷന്
നിര്‍മ്മിക്കാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
ഇതു സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
എന്തു തുകയാണ് നീക്കി
വച്ചിട്ടുള്ളതെന്നും
നീര്‍മ്മാണ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുമെന്നും
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
വ്യക്തമാക്കാമോ?
കടമ്പഴിപ്പുറത്ത്
33 കെ.വി. സബ്സ്റ്റേഷന്
2283.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
കടമ്പഴിപ്പുറത്ത് 33
കെ.വി. സബ്സ്റ്റേഷന്
ആരംഭിക്കുന്നതിനായി
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
തീരുമാനം എടുത്തത്;
(ബി)
പ്രസ്തുത
സബ്സ്റ്റേഷന്
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
നാളിതുവരെ സ്വീകരിച്ചു;
(സി)
സബ്സ്റ്റേഷന്
ആരംഭിക്കുന്നതിന്റെ
ഭാഗമായി നടത്തിയ
സാങ്കേതിക പഠനത്തിന്റെ
കാലിക സ്ഥിതി
വ്യക്തമാക്കാമോ;
സാങ്കേതിക പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
നല്‍കുമോ?
വൈക്കം
കല്ലറ 33 KV സബ്സ്റ്റേഷന്
2284.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈക്കം
നിയോജകമണ്ഡലത്തില്‍
നിര്‍മ്മാണോത്ഘാടനം
കഴിഞ്ഞ കല്ലറ 33 KV സബ്
സ്റ്റേഷന്റെ നിര്‍മ്മാണ
ജോലികള്‍ ഏതു ഘട്ടം
വരെയെത്തിയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സബ് സ്റ്റേഷന്റെ
പരിധിയില്‍ വരുന്ന
പ്രദേശങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ നിര്‍മ്മാണം
എന്നത്തോടെ
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ?
റെയില്‍വേ
വികസന പദ്ധതികള്‍
2285.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റയില്‍വേ
വികസനത്തിന്
ലഭിക്കേണ്ടുന്ന
പദ്ധതികള്‍
നേടിയെടുക്കുന്നതില്‍
സംസ്ഥാന സര്‍ക്കാര്‍
വീഴ്ച വരുത്തുന്നു
ണ്ടോ; വിശദമാക്കുമോ?
പാലക്കാട്
പൊള്ളാച്ചി റെയില്‍വെ ഗതാഗതം
2286.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
- പൊള്ളാച്ചി
റെയില്‍വെ ഗതാഗതം
യാഥാര്‍ത്ഥ്യമായ
സാഹചര്യത്തില്‍
ആലത്തൂരില്‍ ഒരു
റിസര്‍വേഷന്‍ കൗണ്ടര്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ ;
(ബി)
ഇതിനായി
സംസ്ഥാന സര്‍ക്കാര്‍
റെയില്‍വേ അധികൃതരുമായി
ചര്‍ച്ച നടത്തുമോ ;
(സി)
ഇത്തരം
പൊതുജനതാല്പര്യ
വിഷയങ്ങള്‍
നടപ്പിലാക്കുമ്പോള്‍
ഉണ്ടാകുന്ന
സാങ്കേതികമായ
തടസ്സങ്ങള്‍ മാറ്റി
നിര്‍ത്തുവാനുള്ള
നടപടികള്‍
സ്വീകരിക്കുന്ന കാര്യം
സര്‍ക്കാര്‍ ഗൗരവമായി
പരിഗണിക്കുമോ ?
പോസ്റ്റല്‍
സേവനങ്ങളില്‍ പുതിയ
പദ്ധതികള്‍
2287.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവമാധ്യമങ്ങളുടെയും
ആധുനിക വാര്‍ത്താ
വിനിമയ
സംവിധാനങ്ങളുടെയും
വളര്‍ച്ചയുടെ ഈ
ഘട്ടത്തില്‍ പോസ്റ്റല്‍
സേവനങ്ങളെ
സംസ്ഥാനത്തിന്റെ
സാഹചര്യങ്ങള്‍ക്ക്
അനുസൃതമായി
മാറ്റുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സംസ്ഥാന സര്‍ക്കാര്‍
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
അന്‍പത്
പൈസമുടക്കി അയയ്ക്കുന്ന
ഒരു പോസ്റ്റ്
കാര്‍ഡില്‍ വിവരങ്ങള്‍
പേന കൊണ്ടെഴുതിയാല്‍
മാത്രമേ അയയ്ക്കാനാവൂ
എന്നും അതില്‍
പ്രിന്റ് ചെയ്താല്‍
കൂടുതല്‍ പണം
അടയ്ക്കണമെന്നുമുള്ള
നിര്‍ദ്ദേശങ്ങളില്‍
ഇളവ് വരുത്തുവാന്‍
വേണ്ട നിര്‍ദ്ദേശം
നല്‍കുമോ;
(സി)
കാര്‍ഷികോത്പന്നങ്ങള്‍
വില്പനയുടെ ഭാഗമായി
അയയ്ക്കുന്നതിന്
ഉപയോഗപ്പെടുത്തുന്നതുപോലെ,
കേരളത്തില്‍ പോസ്റ്റല്‍
വകുപ്പിന്റെ
സഹായത്താല്‍
നടപ്പിലാക്കുന്ന പുതിയ
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അതിന്റെ സേവന
വ്യവസ്ഥകള്‍
എപ്രകാരമാണെന്നും
അറിയിക്കുമോ?
ജല
മലിനീകരണം
2288.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദികളും
ജല സ്രോതസുകളും വ്യവസായ
മാലിന്യങ്ങള്‍,
ജൈവമാലിന്യങ്ങള്‍
എന്നിവ കൊണ്ട്
മലിനീകരിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
മലിനീകരണങ്ങള്‍
തടയുന്നതിനായി മലിനീകരണ
നിയന്ത്രണ വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം ;
(സി)
മലിനീകരണ
നിയന്ത്രണം
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിനായി
പുതിയ പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കുമോ ;
(ഡി)
ജല
- വായൂ മലിനീകരണ
നിയന്ത്രണം കര്‍ശനമായി
നടപ്പിലാക്കുന്നതിനും
വ്യവസായ സ്ഥാപനങ്ങള്‍
ഇത്
പാലിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്തുന്നതിനും
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
മലനീകരണ
നിയന്ത്രണ പദ്ധതി
2289.
ശ്രീ.പാലോട്
രവി
,,
ബെന്നി ബെഹനാന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലനീകരണ
നിയന്ത്രണത്തിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
മൊബൈല്‍
ടവറുകളുടെ പ്രവ൪ത്തനവും
ശബ്ദ മലിനീകരണവും
T 2290.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൊബൈല്‍ ടവറുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ടവറുകളില്‍
നിന്നുള്ള വികിരണം
ആരോഗ്യ പ്രശ്നങ്ങള്‍
ഉണ്ടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ടവറുകള്‍ക്ക്
അനുവദിച്ചിട്ടുള്ള
ശബ്ദത്തിന്റെ തോത്
എത്രയെന്ന്
അറിയിക്കുമോ;
(ഡി)
ടവറുകളുമായി
ബന്ധപ്പെട്ട്
രാത്രിയിലോ പകലോ
ജനറേറ്ററുകളും
മോട്ടറുകളും
പ്രവര്‍ത്തിപ്പിക്കാന്‍
അനുവാദം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതുമായി
ബന്ധപ്പെട്ട് അനുവദിച്ച
പരമാവധി ശബ്ദത്തിന്റെ
അളവ് എത്രയെന്ന്
അറിയിക്കുമോ;
(ഇ)
ശബ്ദ
മലിനീകരണം തടയാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്നും
അധികാരപ്പെട്ട വകുപ്പ്
ഏതെന്നും അറിയിക്കുമോ?