വാഹനങ്ങളുടെ
സമയക്രമം
2029.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്,
തിരക്കേറിയ രാവിലെയും
വൈകുന്നേരങ്ങളിലും
അപകടകരമാംവിധം
നിര്‍മ്മാണസാമഗ്രികള്‍
വാഹനങ്ങളില്‍
കൊണ്ടുപോകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം നല്‍കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത വാഹനങ്ങളുടെ
സമയക്രമത്തില്‍ മാറ്റം
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
നിലവിലുള്ള
നിയന്ത്രണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
സി സി റ്റി വി ക്യാമറ
സ്ഥാപിക്കൽ
2030.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോസ്ദുര്‍ഗ്ഗ്
പോലീസ് സ്റ്റേഷന്
പരിധിയിലെ
സെന്‍സിറ്റീവ്
ഏരിയകളില്‍ എത്ര സി സി
റ്റി വി ക്യാമറകളാണ്
സ്ഥാപിച്ചതെന്ന്
വിശദമാക്കുമോ ;
(ബി)
ഇതില്‍
എത്രയെണ്ണം
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
പ്രവര്‍ത്തിക്കാത്തവ
എത്രയാണെന്നും
വിശദമാക്കുമോ;
(സി)
പ്രവര്ത്തിക്കാത്തവയുടെ
തകരാര്‍
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ?
വനിതാ സെല്ലുകളുടെ ചുമതല
2031.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലകളിലെ
വനിതാ സെല്ലുകളുടെ
ചുമതല വനിത
ഡി.വൈ.എസ്.പി മാരില്‍
നിക്ഷിപ്തമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
(ബി)
പോലീസില്‍
എത്ര വനിതാ സി..ഐ
മാരുണ്ട് ; പ്രസ്തുത
സി.ഐ മാരെ
ഡി.വൈ.എസ്.പി.
ഗ്രേഡിലേക്ക്
ഉയര്‍ത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പോലീസ്
സ്റ്റേഷനുകളില്‍
പ്രവര്‍ത്തിക്കുന്ന
വനിതാ ഹെല്‍പ്പ്
ഡസ്ക്കുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും ;
വ്യക്തമാക്കുമോ?
ഷെയ്പ് പദ്ധതി
2032.
ശ്രീ.വര്‍ക്കല
കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
ബെന്നി ബെഹനാന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഷെയ്പ് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
ജയില്‍
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
വകയിരുത്തിയ തുക
2033.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2012-13
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍ ജയില്‍
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുകയാണ്
വകയിരുത്തിയിരുന്നത്;
(ബി)
ഏതെല്ലാം
പദ്ധതികള്‍ക്കായി എത്ര
തുക വീതം
അനുവദിക്കപ്പെട്ടു;
എത്ര തുക വീതം
പിന്‍വലിക്കാതെ
അവശേഷിച്ചിരുന്നു;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വര്‍ഷം
ലക്ഷ്യമിട്ടിരുന്ന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയാത്ത
പദ്ധതികളുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ഡി)
മൂന്നര
വര്‍ഷത്തിന് ശേഷവും
ലക്ഷ്യം
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത
പദ്ധതികളുണ്ടോ;
എങ്കില്‍ തുടര്‍ന്നുള്ള
ബഡ്ജറ്റുകളില്
ഇവയ്ക്കായി തുക
വകയിരുത്തിയിരുന്നോയെന്ന്
വ്യക്തമാക്കാമോ?
മഞ്ചേഷ് ദുരൂഹ സാഹചര്യത്തില്‍
മരണപ്പെട്ട സംഭവം
2034.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഉദുമ പഞ്ചായത്ത്
മുതിയാക്കല്‍ സ്വദേശി
മഞ്ചേഷ് വയനാട്
വെെത്തിരിയിലെ
വെെത്തിരി വില്ലേജ്
ലക്ഷ്വറി സ്പാ
റിസോര്‍ട്ടില്‍
18.07.2015ല്‍ ദുരൂഹ
സാഹചര്യത്തില്‍
മരണപ്പെട്ട സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിരുന്നുവോ;
ഏതൊക്കെ വകുപ്പുകള്‍
ചേര്‍ത്താണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുളളത്;
ആരൊക്കെയാണ്
പ്രതികള്‍;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
മകന്റെ
മരണം ആത്മഹത്യയാക്കി
തള്ളിക്കളയാനുളള
അന്വേഷണ ഉദ്യോഗസ്ഥന്റെ
നീക്കങ്ങള്‍ക്കെതിരെ
മാതാപിതാക്കള്‍ പരാതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
എങ്കില്‍
പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടിലടക്കം
വ്യക്തമായ തെളിവുളള
സാഹചര്യത്തില്‍ മേല്‍
കേസ് ഫലപ്രദമായ
രീതിയില്‍
അന്വേഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കൊയിലാണ്ടി നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
2035.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ആഭ്യന്തരവകുപ്പ്
മന്ത്രിയുടെ കീഴിലുള്ള
വിവിധ വകുപ്പുകള്‍
മുഖേന കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം
; ഓരോ പദ്ധതിയ്ക്കും
അനുവദിച്ച തുക എത്ര ;
ഓരോ പദ്ധതിയുടേയും
നിലവിലെ അവസ്ഥ എന്ത് ;
ഓരോ പദ്ധതിയും വകുപ്പ്
തിരിച്ച് വിശദമാക്കുമോ?
പിന്‍വലിച്ച കേസുകള്‍
2036.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ എത്ര ക്രൈം
കേസുകളും വിജിലന്‍സ്
കേസുകളും
പിന്‍വലിക്കാന്‍
നിരാക്ഷേപ പത്രം
നല്‍കിയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏതൊക്കെ
സ്വഭാവമുളള കേസുകളാണ്
പിന്‍വലിച്ചതെന്ന്
വിശദമാക്കാമോ;
(സി)
പിന്‍വലിച്ച
വിജിലന്‍സ് കേസുകള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
കൊട്ടാരക്കര റൂറല്‍
സെക്ഷനില്‍ കൊലപാതക ശ്രമം
2037.
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
നവംബര്‍ 4 ബുധനാഴ്ച
രാത്രി ഒരു കൂട്ടം
അക്രമികള്‍
കൊട്ടാരക്കര റൂറല്‍
സെക്ഷനില്‍പ്പെട്ട
കുന്നിക്കോട് പോലീസ്
അതിര്‍ത്തിയില്‍പ്പെട്ട
സി.പി.എെ വിളങ്ങടി
ലോക്കല്‍ കമ്മിറ്റി
അംഗവും എ.എെ.വൈ.എഫ്
നേതാവുമായ എസ്.
നസറുദ്ദീനെയും പിതാവ്
യൂനുസ് കുഞ്ഞിനെയും
വീട്ടീല് കയറി
വെട്ടികൊലപ്പെടുത്താന്‍
നടത്തിയ ശ്രമത്തിന്
കേസ് എടുത്തിട്ടുണ്ടോ
;
(ബി)
ഏതെല്ലാം വകുപ്പുകളാണ്
എഫ്.എെ.ആര്- ല്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;അന്വേഷണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഏതൊക്കെ
പ്രതികളെ അറസ്റ്റു
ചെയ്തിട്ടുണ്ട് ;
മുഴുവന്‍ പ്രതികളെയും
അറസ്റ്റു
ചെയ്തിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(ഡി)
ആര്.എസ്.എസ്
വീണ്ടും സംഘര്‍ഷം
സൃഷ്ടിക്കാന്‍
ശ്രമിക്കുന്നത്
പോലീസിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
ഇതിനെതിരെ
എന്ത് കരുതല്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
എ.
കെ. ജി. സ്മാരക വായനശാലാ
ബോംബാക്രമണം
2038.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെണ്ടുട്ടായി
എ. കെ. ജി. സ്മാരക
വായനശാലയ്ക്ക് നേരെ
ബോംബെറിഞ്ഞതുമായി
ബന്ധപ്പെട്ട കേസ്സ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിലെ
പ്രതികളാരെല്ലാമാണെന്നും
ആരെയെല്ലാം അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
എസ്.
ആര്. അരുണിന്റെ തിരോധാനം
2039.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.
ഇ. ഒ. ആയി ജോലി
ചെയ്തിരുന്ന
ആറ്റിങ്ങല്‍
അവനവന്‍ചേരി
അശ്വതിഭവനില്‍
ശശിധരന്റെ മകന് എസ്.
ആര്. അരുണിനെ
തെരഞ്ഞെടുപ്പ്
ഡ്യൂട്ടിയ്ക്കിടെ
കാണാതായ സംഭവവുമായി
ബന്ധപ്പെട്ട അന്വേഷണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏത്
ഉദ്യോഗസ്ഥന്റെ
മേല്‍നോട്ടത്തിലാണെന്ന്
പ്രസ്തുത
കേസ്അന്വേഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എസ്.ഐ.,
സി.ഐ. തസ്തികകളില്‍ നിയമനം
2040.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലിസില്‍ ജനറല്‍
എക്സിക്യൂട്ടീവ്
ബ്രാഞ്ചില്‍ എസ്.ഐ.,
സി.ഐ. തസ്തികകളില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട് ;
വ്യക്തമാക്കുമോ ;
(ബി)
ഡി.പി.സി.ലിസ്ററ്
നിലവിലുണ്ടോ ;
(സി)
ഡി.പി.സി.
യോഗം കൂടുന്ന തീയതി
എന്നാണെന്ന്
അറിയിക്കുമോ ;
(ഡി)
അടിയന്തരമായി
എസ്.ഐ., സി.ഐ.
പ്രമോഷന് നടപടികള്‍
ആരംഭിക്കുമോ ;
(ഇ)
എസ്.ഐ.,
സി.ഐ. ലിസ്റ്റ്
നിലവിലുണ്ടെങ്കില്‍
അതിന്റെ ലിസ്റ്റ്
മേശപ്പുറത്ത്
വെയ്ക്കുമോ ?
കേരള
പോലീസിലെ ഒഴിവുകള്‍
2041.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വിഭാഗത്തില്‍
മെക്കാനിക്/ഫിറ്റര്‍,
ഇലക്ട്രീഷ്യന്,
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവില്‍
ഉണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍ക്ക്
സ്പെഷ്യല്‍ റൂള്‍സ്
ഇറക്കിയിട്ടുണ്ടോ;
പ്രസ്തുത ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
കേരള
പോലീസില്‍ ആര്‍മറര്‍
സബ്ഇന്‍സ്പെക്ടര്‍മാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
(ഡി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ആര്.
ശിവശങ്കരന് പ്രമോഷന്
2042.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കോട്ടായില്‍
എസ്.ഐ. ആയി ജോലി
നോക്കുന്ന ശ്രീ. ആര്.
ശിവശങ്കരനെ പ്രമോഷന്
വേണ്ടിയുള്ള ഡി.പി.സി.
സെലക്ട് ലിസ്റ്റില്‍
ഉള്‍പ്പെടുത്താത്തതിന്റെ
കാരണം വ്യക്തമാക്കുമോ ;
(ബി)
29-6-2010,
4-2-2011, 24-8-2012,
1-11-2013 എന്നീ
തീയതികളില്‍ കൂടിയ
ഡി.പി.സി. (ലോവറും)
26-5-2015 ല്‍ കൂടിയ
അഡ്ഹോക്ക് ഡി.പി.സി.
(ലോവറും) പരിഗണിച്ച
ശ്രീ.
ആര്.ശിവശങ്കരന്റെ
എ.സി.ആര്. (ആന്വല്‍
കോണ്‍ഫിഡന്‍ഷ്യല്‍
റിപ്പോര്‍ട്ട്) ലെ അഡ്
വേഴ്സ് റിമാര്‍ക്ക് ഉം
അതില്‍ ഉണ്ടായിരുന്ന
അച്ചടക്ക, ശിക്ഷണ
നടപടികള്‍ എന്നിവ
സംബന്ധിച്ചും വകുപ്പ്
അന്തിമ തീരുമാനം
എടുത്തിട്ടുണ്ടോ ;
(സി)
എങ്കില്‍
അന്തിമ തീരുമാനം
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ഡി)
ശിവശങ്കരനെതിരെ
അച്ചടക്ക നടപടി, ശിക്ഷാ
നടപടി എന്തെങ്കിലും
നിലവിലുണ്ടോ ;
(ഇ)
ശ്രീ.
ആര്. ശിവശങ്കരനെ
പ്രമോഷന് വേണ്ടിയുള്ള
ഡി.പി.സി. സെലക്ട്
ലിസ്റ്റില്‍
ഉള്‍പ്പെടുത്താന്‍
എന്തെങ്കിലും
നിയമതടസ്സം ഉണ്ടോ ;
(എഫ്)
ഇല്ലെങ്കില്‍
സി.ഐ.ലേക്കുള്ള
പ്രമോഷന് വേണ്ടിയുള്ള
അടുത്ത ഡി.പി.സി.
ലിസ്റ്റില്‍ ശ്രീ.
ആര്. ശിവശങ്കരന്റെ
പേര് ഉള്‍പ്പെടുത്താന്‍
നടപടി എടുക്കുമോ ?
ആര്.എസ്സ്.എസ്സ്.
, ബി.ജെ.പി. , പ്രവര്‍ത്തകര്‍
പ്രതിയായ കേസുകള്‍
2043.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
ആര്.എസ്സ്.എസ്സ്. ,
ബി.ജെ.പി. ,
സംഘപരിവാര്‍
പ്രവര്‍ത്തകര്‍
പ്രതിയായ എത്ര കേസുകള്‍
പിന്‍വലിക്കാന്‍
സര്‍ക്കാര്‍ നിരാക്ഷേപ
പത്രം നല്‍കിയെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
കേസുകള്‍ ഏതൊക്കെയെന്ന്
വിശദമാക്കാമോ ;
(സി)
ഇത്തരത്തിലുളള
കേസുകള്‍
പിന്‍വലിക്കുന്നതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും കേസില്‍
പോലീസ് അനുകൂല
നിലപാടെടുത്തിരുന്നോ;
വിശദമാക്കാമോ ?
കേരളാ
പോലീസ്
2044.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസില്‍ ജനറല്‍
എക്സിക്യൂട്ടീവ് സി.ഐ.
മുതല്‍ ഡി.വൈ.എസ്.പി.
വരെയുള്ളവരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
;
(ബി)
പ്രസ്തുത
തസ്തികകളുടെ ഡി.പി.സി..
ലിസ്റ്റ് നിലവിലുണ്ടോ ;
(സി)
പ്രസ്തുത
തസ്തികയിലുള്ളവരുടെ
പ്രമോഷന് നടപടികള്‍
അടിയന്തരമായി
ആരംഭിക്കുമോ ;
(ഡി)
പ്രസ്തുത
തസ്തികയിലുള്ളവരുടെ
സീനിയോറിറ്റി
ലിസ്റ്റിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ?
വനിതാ
പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ
പുതിയ തസ്തിക
2045.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതാ
പോലീസ്
കോണ്‍സ്റ്റബിള്‍മാരുടെ
തസ്തിക സൃഷ്ടിക്കല്‍
പരിഗണനയിലുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
വിഭാഗത്തിലെ എത്ര
ഒഴിവുകളാണ്
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളത് ;
ബറ്റാലിയന് തിരിച്ച്
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
പുരുഷ-വനിത
കോണ്‍സ്റ്റബിള്‍മാരുടെ
തസ്തിക നിര്‍ണ്ണയം
വിശദമാക്കുമോ ?
പോലീസ്
സര്ജന് അലവന്‍സ്
2046.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
മുപ്പത്തി ആറ്
വര്‍ഷത്തിനിടയില്‍
ഒരിക്കല്‍ പോലും
പരിഷ്ക്കരിക്കപ്പെടാത്തതായ
പ്രതിമാസ പോലിസ്
സര്ജന് അലവന്‍സ്,
ശമ്പള പരിഷ്ക്കരണ
കമ്മീഷന്
പരിഗണിച്ചില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
അലവന്‍സ് അടിസ്ഥാന
ശമ്പളത്തിന്റെ പത്ത്
ശതമാനമാക്കി
വര്‍ദ്ധിപ്പിക്കണമെന്ന
സംസ്ഥാന പോലീസ്
മേധാവിയുടെയും
മെഡിക്കല്‍ വിദ്യാഭ്യാസ
ഡയറക്ടറുടെയും ശിപാര്‍ശ
അടിയന്തരമായി
നടപ്പിലാക്കുമോ ;
(സി)
പോലീസ്
സര്ജന്മാര്ക്ക്
കോടതി ഡ്യൂട്ടിക്ക്
പോകുന്നതിനായി
നല്‍കിവരുന്ന
ടി.എ/ഡി.എ. എന്നിവയുടെ
പ്രതിമാസ/ത്രൈമാസ പരിധി
എടുത്ത്
മാറ്റുന്നതിനുളള നടപടി
സ്വീകരിക്കുമോ ;
(ഡി)
പോലീസ്
വാഹനവും, സുരക്ഷാ
ഉദ്യേഗസ്ഥനേയും എല്ലാ
പോലീസ് സര്ജന്
യൂണിറ്റുകള്‍ക്കും
ലഭ്യമാക്കുമോ ;
(ഇ)
ആരോഗ്യ
വകുപ്പില്‍ ജോലി
ചെയ്യുന്ന ഫോറന്‍സിക്
മെഡിസിന് ജൂനിയര്‍
കണ്‍സള്‍ട്ടന്റുമാരെ
അസിസ്റ്റന്റ് പോലീസ്
സര്ജന്മാരായി
നിയമിക്കുന്നതിന്
ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ നല്കിയ
ശിപാര്‍ശ അടിയന്തരമായി
നടപ്പിലാക്കുമോ ?
പോലീസ്
ഗവേഷണ കേന്ദ്രം
2047.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഗവേഷണ കേന്ദ്രം
ആരംഭിക്കുന്നതു
സംബന്ധിച്ച് നയം
വ്യക്തമാക്കുമോ;
(ബി)
പോലീസ്
സേനയുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
പോലീസ് ഗവേഷണ കേന്ദ്രം
എത്രമാത്രം
പ്രയോജനകരമാണെന്ന്
കണ്ടെത്തിയീട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഗവേഷണ
കേന്ദ്രത്തിന്‍െറ ഘടന,
പ്രവര്‍ത്തനം എന്നിവ
എപ്രകാരമാണെന്ന്
വെളിപ്പെടുത്തുമോ;
വയനാട്
ജില്ലാ കോണ്‍ഗ്രസ് ഡി. സി.
സി. സെക്രട്ടറി ആത്മഹത്യ
ചെയ്ത സംഭവം
2048.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലാ കോണ്‍ഗ്രസ് ഡി.
സി. സി. സെക്രട്ടറി പി.
വി. ജോണ്‍ മാനന്തവാടി
കോണ്‍ഗ്രസ് ഓഫീസില്‍
ആത്മഹത്യ ചെയ്ത സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പി.
വി. ജോണിന്റെ
ആത്മഹത്യാകുറിപ്പ്
പോലീസിന്
ലഭിക്കുകയുണ്ടായോ;
എങ്കില്‍ ആരുടെയൊക്കെ
പേരുകളാണ് ഉള്ളതെന്നും
അവര്‍ കോണ്‍ഗ്രസിലെ
ഏതൊക്കെ സ്ഥാനങ്ങള്‍
വഹിയ്ക്കുന്നവരാണെന്നും
വ്യക്തമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ശ്രീ. പി.
വി. ജോണിന്റെ കുടുംബം
ആഭ്യന്തര മന്ത്രിക്ക്
പരാതി നല്കുകയുണ്ടായോ;
എങ്കില്‍ പരാതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ആത്മഹത്യാകുറിപ്പില്‍
പറഞ്ഞിരിക്കുന്ന
വ്യക്തികള്‍ക്കെതിരെ
കേസെടുക്കുകയുണ്ടായോ,
എങ്കില്‍ ഏതെല്ലാം
വകുപ്പ് പ്രകാരമാണ്
കേസെടുത്തത് എന്ന്
വ്യക്തമാക്കാമോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഇ)
ടാഗോര്‍
വിദ്യാനികേതന്‍
സ്കൂളിലെ ശശിധരന്
മാസ്റ്ററുടെ ആത്മഹത്യയെ
തുടര്‍ന്ന് ശ്രീ.
ജെയിംസ് മാത്യൂ എം.
എല്‍. എ.യെ അറസ്റ്റ്
ചെയ്ത്
ജയിലിലാക്കാനുള്ള കാരണം
എന്തായിരുന്നു;
ഏതൊക്കെ വകുപ്പുകള്‍
പ്രകാരമാണ്എം. എല്‍.
എ.യ്ക്ക് എതിരെ കേസ്
എടുത്തിട്ടുള്ളതെന്ന്
അറിയിക്കുമോ;
(എഫ്)
മേല്‍പ്പറഞ്ഞ
കേസുകളില്‍ ഇരട്ടനീതി
നടപ്പാക്കിയതായ ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പോലീസ്
സേനയിലെ നിയമന പ്രക്രിയ
2049.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസ് സേനയില്‍
യുവാക്കളായ
ഓഫീസര്‍മാരുടെ എണ്ണം
വർദ്ധിപ്പിക്കുന്നതിന്
വേണ്ടി ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച വാര്‍ഷിക
നിയമന പ്രക്രിയയുടെ
നിലവിലെ അവസ്ഥ എന്താണ്;
ഇതിലേക്ക് നിയമനങ്ങള്‍
ആരംഭിച്ചോ എന്ന്
വ്യക്തമാക്കുമോ;
(ബി)
വനിതാ
എസ്.ഐ. മാരുടെ
പി.എസ്.സി റാങ്ക്
പട്ടികയില്‍ നിന്ന്
നിയമനം നടത്താനുളള
ആഭ്യന്തര വകുപ്പിന്റെ
തീരുമാനം നടപ്പിലായോ;
(സി)
കേരള
പോലീസില്‍ കേഡര്‍
രൂപീകൃതമായതിനുശേഷം
സിവില്‍ പോലീസ്
കേഡറിലേക്ക് ആദ്യമായി
നിലവില്‍വന്ന എസ്.ഐ.
റാങ്ക് പട്ടികയിലേക്ക്
വേക്കന്‍സികള്‍
റിപ്പോര്‍ട്ട് ചെയ്ത്
തുടങ്ങിയോ എന്ന്
വ്യക്തമാക്കുമോ?
സ്ത്രീ
സുരക്ഷാ പദ്ധതി
2050.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഭ്യന്തര
വകുപ്പ് സ്ത്രീ സുരക്ഷാ
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പദ്ധതിയുമായി
ആരെയെല്ലാം
സഹകരിപ്പിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
സന്നദ്ധ
സംഘടനകളേയും സ്ത്രീ
പ്രസ്ഥാനങ്ങളേയും
ഇതില്‍
സഹകരിപ്പിക്കുമോ?
പോലീസ്
സേനയിലെ നിയമനത്തട്ടിപ്പ്
2051.
ശ്രീ.പി.കെ.ഗുരുദാസന്
,,
സി.കൃഷ്ണന്
,,
എ.എം. ആരിഫ്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍ നിയമനം
നല്‍കാമെന്നു പറഞ്ഞ്
തട്ടിപ്പ് നടത്തിയ
സംഭവത്തില്‍ അന്വേഷണം
നടത്താന്‍ തയ്യാറാകുമോ
; തട്ടിപ്പുകാര്‍
നൂറിലധികം ആളുകളില്‍
നിന്നായി
ലക്ഷക്കണക്കിന് രൂപ കോഴ
വാങ്ങിയതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സിവില്‍
പോലീസ് ഓഫീസറുടെ
നേതൃത്വത്തില്‍
ഉന്നതരുടെ അറിവോടു
കൂടിയാണ് നിയമന
തട്ടിപ്പ്
നടത്തിയിട്ടുള്ളതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രതികളിലൊരാളായ
ശരണ്യ, ഹരിപ്പാട്
കോടതിയില്‍ നല്കിയ
മൊഴി പോലീസ്
ശേഖരിച്ചിട്ടുണ്ടോ ;
മൊഴി
വെളിപ്പെടുത്താവുന്നതാണോ
; ഉന്നതതലത്തിലുള്ള
ഏതെല്ലാം സര്‍ക്കാര്‍
ആഫീസുകളില്‍ നിന്നും
തട്ടിപ്പിന് സഹായങ്ങള്‍
ലഭിച്ചിട്ടുണ്ടെന്ന്
മൊഴിയില്‍
പറഞ്ഞിട്ടുണ്ട് ;
(ഡി)
പ്രസ്തുത
തട്ടിപ്പുമായി
ബന്ധപ്പെട്ട്
പുറത്തുവന്നിട്ടുള്ള
കാര്യങ്ങള്‍ പരിഗണിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ; ഏത്
എഫ്.ഐ.ആര്. പ്രകാരം
ആരുടെ നേതൃത്വത്തിലാണ്
അന്വേഷണം നടക്കുന്നത്;
വ്യക്തമാക്കുമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍ തടയുന്നതിന്
നടപടി
2052.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
കുറ്റകൃത്യങ്ങള്‍
തടയുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വരുന്നു ;
(ബി)
പെണ്‍വാണിഭമടക്കമുള്ള
കുറ്റകൃത്യങ്ങള്‍ക്ക്
വേണ്ടി സാമൂഹ്യ
മാധ്യമങ്ങളെ
ഉപയോഗിക്കുന്നതിനാൽ ഇവ
നിരീക്ഷിക്കുന്നതിന്
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുമോ ?
സമാന്തര
പോലീസ് സംവിധാനം
2053.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമാന്തര പോലീസ്
സംവിധാനം
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
ഇതിനെതിരെ എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കെച്ചിയില്‍
സമാന്തര പോലീസ്
സംവിധാനം നിലവിലുള്ളതായ
റിപ്പോര്‍ട്ട്
സംബന്ധിച്ച് ആഭ്യന്തര
വകുപ്പ് എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഇതില്‍ സംസ്ഥാന പോലീസ്
സര്‍വ്വീസിലുള്ള
ആര്‍ക്കെങ്കിലും
പങ്കുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ
എന്നും
വെളിപ്പെടുത്തുമോ;
(സി)
സമാന്തര പോലീസ്
സംവിധാനം ഉള്ളതായ
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് അരാജകത്വം
സൃഷ്ടിക്കുമെന്ന
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ
?
ചെറുപുഴ
പോലീസ് സ്റ്റേഷന്
2054.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ചെറുപുഴയില്‍
പുതുതായി അനുവദിച്ച
പോലീസ് സ്റ്റേഷന്‍െറ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കുമെന്നും
ഏതെല്ലാം പ്രദേശങ്ങളാണ്
സ്റ്റേഷന്‍െറ
പരിധിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ
; വിശദമാക്കുമോ?
പരിയാരം
മെഡിക്കല്‍ കോളേജ് പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം.
2055.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പരിയാരം
മെഡിക്കല്‍ കോളേജ്
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
പരിയാരം
ടി.ബി.
സാനിറ്റോറിയത്തിന്റെ
ഭൂമിയില്‍ നിന്നും
മെഡിക്കല്‍ കോളേജ്
പോലീസ് സ്റ്റേഷന്
സ്ഥലം
ലഭ്യമാക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ?
സംസ്ഥാന
ബഡ്ജറ്റില്‍ ആഭ്യന്തര
വകുപ്പിനായുള്ള പദ്ധതികള്‍
2056.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-12,
2012-13, 2013-14,
2014-15 വര്‍ഷങ്ങളിലെ
സംസ്ഥാന ബഡ്ജറ്റില്‍
ആഭ്യന്തര വകുപ്പിനായി
എന്തെല്ലാം പദ്ധതികള്‍
ആരംഭിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
(ബി)
ഓരോ
പദ്ധതിക്കുമായി ഓരോ
ബഡ്ജറ്റിലും എത്ര തുക
വീതം
വകയിരുത്തിയിരുന്നു;
എത്ര തുക വീതം
അനുവദിക്കപ്പെട്ടു;
എത്ര തുക വീതം
ട്രഷറിയില്‍
പിന്‍വലിക്കാതെ
അവശേഷിക്കുന്നു;
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
അതതു വര്‍ഷം ലക്ഷ്യം
പൂര്‍ത്തീകരിക്കാന്‍
കഴിയാത്ത
പദ്ധതികളുണ്ടോ;
എങ്കില്‍ വ്ശദമാക്കുമോ;
(ഡി)
ഇതുവരെയും
ലക്ഷ്യം
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത പദ്ധതികളോ
പ്രവര്‍ത്തനങ്ങളോ
ഉണ്ടോ; വ്യക്തമാക്കുമോ;
(ഇ)
പുതുതായി
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
സ്ഥാപനങ്ങളില്‍ ഇതുവരെ
പ്രവര്‍ത്തനം
ആരംഭിക്കാത്തവ ഉണ്ടോ;
വ്യക്തമാക്കുമോ?
പോലീസ്
ഒൗട്ട്പോസ്റ്റ് നിർമ്മാണം
2057.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ ദ്വീപ്
പഞ്ചായത്തായ
പെരുമ്പളത്ത് ഒരു
പോലീസ്
ഒൗട്ട്പോസ്റ്റ്
നിര്‍മ്മിക്കണമെന്നുള്ള
അപേക്ഷയിന്മേല് എന്തു
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കിൽ
ആയതിനുള്ള സത്വര നടപടി
സ്വീകരിക്കുമോ ?
ടാങ്കര്‍
ലോറി അപകടങ്ങള്‍
2058.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടാങ്കര്‍
ലോറി അപകടങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
ദുരന്തങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇത്തരം
അപകടങ്ങള്‍
നടക്കുമ്പോള്‍
രക്ഷാപ്രവര്‍ത്തനം
ഉൗര്ജ്ജിതമാക്കുന്നതിനായി
ഫയര്‍ഫോഴ്സിന് ആധുനിക
ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സോളാര്‍
കേസിലെ പ്രതികളുമായുള്ള
കൂടിക്കാഴ്ച
2059.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.കെ.ജയചന്ദ്രന്
,,
ജെയിംസ് മാത്യു
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
കേസിലെ പ്രതി ബിജു
രാധാകൃഷ്ണനുമായി ജയില്‍
സൂപ്രണ്ട്
കൂടിക്കാഴ്ചകള്‍
നടത്തിയതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പൂജപ്പുര
സെന്‍ട്രല്‍ ജയില്‍
സൂപ്രണ്ടിന്
ഇക്കാര്യത്തില്‍
പ്രത്യേകം നിര്‍ദ്ദേശം
വല്ലതും
നല്കിയിട്ടുണ്ടായിരുന്നുവോ
;വ്യക്തമാക്കുമോ;
(സി)
സോളാര്‍
കമ്മീഷനു മുന്നിലും
വിവിധ കോടതികളിലും
ഹാജരാക്കേണ്ട
ദിവസങ്ങള്‍ക്ക്
തൊട്ടുമുമ്പുള്ള
ദിവസങ്ങളില്‍
ലോക്കപ്പ് സമയം
കഴിഞ്ഞതിനുശേഷമായിരുന്നു
കൂടിക്കാഴ്ചകള്‍
നടത്തിയിരുന്നതെന്നറിയാമോ
;
(ഡി)
സോളാര്‍
കേസിലെ പ്രതി സരിത എസ്.
നായര്‍ അട്ടക്കുളങ്ങര
വനിതാ ജയിലില്‍
കഴിഞ്ഞപ്പോള്‍
അന്നത്തെ ജയില്‍
ഡി.എെ.ജി സന്ദര്‍ശനം
നടത്തിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; സമാന
സംഭവമാണിപ്പോള്‍
ഉണ്ടായിരിക്കുന്നതെന്ന
കാര്യം പരിശോധിക്കുമോ
;
(ഇ)
സംഭവത്തെക്കുറിച്ചുള്ള
അന്വേഷണ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
ഇക്കാര്യങ്ങള്‍
സോളാര്‍ കമ്മീഷന്‍െറ
ശ്രദ്ധയില്‍
കൊണ്ടുവരാന്‍ നടപടി
സ്വീകരിക്കുമോ ?
മലപ്പുറം
ജില്ലയിലെ എം.എസ്.പി പോലീസ്
കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍
റാങ്കുലിസ്റ്റ്
2060.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
സെപ്തംബര്‍ മാസം
നിലവില്‍ വന്ന മലപ്പുറം
ജില്ലയിലെ എം.എസ്.പി
പോലീസ് കോണ്‍സ്റ്റബിള്‍
ഡ്രൈവര്‍ (കാറ്റഗറി
നമ്പര്‍- 267/11)
തസ്തികയിലേക്കുള്ള
റാങ്കുലിസ്റ്റില്‍
നിന്നും നാളിതുവരെ എത്ര
പേരെ നിയമിച്ചു ;
(ബി)
പുതുതായി
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
അയതിലേക്ക് നിയമന
ശുപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
തസ്തികയിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്ന കാര്യത്തില്‍
എന്തെങ്കിലും വീഴ്ച
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ നിലവിലുള്ള
മുഴുവന്‍ ഒഴിവുകളും
റിപ്പോര്‍ട്ടുചെയ്യുന്നതിനും
നിയമനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ ?
പോലീസിലെ
സാങ്കേതിക
വിഭാഗത്തിലുള്ളവരുടെ വിവിധ
അലവന്‍സുകള്‍
2061.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ സാങ്കേതിക
വിഭാഗത്തില്‍
പ്രവര്‍ത്തിയെടുക്കുന്ന
മെക്കാനിക്ക്,
ഫിറ്റര്‍,
ഇലക്ട്രീഷ്യന്,
ആര്‍മറര്‍, ബ്യൂഗ്ളര്‍,
ഡ്രൈവര്‍, ബാന്റ്
പോലീസ്
കോണ്‍സ്റ്റബിള്‍മാര്‍ക്ക്
ഡേ ഓഫ് അലവന്‍സ്,
ഇലക്ട്രിസിറ്റി &
വാട്ടര്‍ അലവന്‍സ്,
ഫീഡിംഗ് ചാര്‍ജ്
അലവന്‍സ്, റേഷന്‍ മണി
അലവന്‍സ്, റിസ്ക്
അലവന്‍സ്,
സ്മാര്‍ട്ട്നെസ്സ്
അലവന്‍സ് തുടങ്ങിയ
അലവന്‍സുകള്‍ ഇപ്പോള്‍
ലഭ്യമാക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
പ്രസ്തുത അലവന്‍സുകള്‍
പുന:സ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
പോലീസിലെ
സാങ്കേതിക വിഭാഗം
പോലീസുകാരുടെ
നിയമനങ്ങള്‍ പി.എസ്.സി
വഴിയാക്കി
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ പി.എസ്.സി വഴി
ഇത്തരം നിയമനങ്ങള്‍
നടത്താന്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
ആഭ്യന്തര
വകുപ്പിന്റെ പ്രവർത്തനം
2062.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റാന്വേഷണവും,
ക്രമസമാധാനവും ഒരു
ഓഫീസര്‍ തന്നെ
നിര്‍വ്വഹിക്കുന്നത്
ആഭ്യന്തര വകുപ്പിന്റെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നുണ്ടോ; ഇവ
രണ്ടാക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എസ്.ഐ.,
സി.ഐ, ഡി.വൈ.എസ്.പി,
എസ്.പി പ്രൊമോഷന്
വൈകുന്നത്
എന്തുകൊണ്ടാണ്; ഇതുമായി
ബന്ധപ്പെട്ട് കേസുകള്‍
നിലവിലുണ്ടോ;
(സി)
എസ്.ഐ
നിയമന പ്രക്രിയകള്‍
സ്ഥിരമായി കോടതി
വ്യവഹാരത്തില്‍
പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എസ്.
ഐ. ട്രെയിനിങ്ങ് സിലബസ്
പരിഷ്ക്കരിക്കുന്നതിനു
നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
ട്രാഫിക്
കുറ്റകൃത്യങ്ങൾ
2063.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാഫിക്
കുറ്റകൃത്യങ്ങള്‍ക്ക്
2013-14, 2014-15
വര്‍ഷങ്ങളിലും 2015 -
ല്‍ ഇതുവരെയുംഎത്ര
കേസുകളാണ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് ;
പ്രസ്തുത വര്‍ഷങ്ങളില്‍
പിഴയിനത്തില്‍ എത്ര തുക
ഈടാക്കി ; ഏത്
ജില്ലയിലാണ് ഏറ്റവും
കൂടുതല്‍ കേസുകൾ
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
സൈബര്‍ഡോം
2064.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍ഡോം
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങള്‍
നേടിയെടുക്കുവാന്‍
വേണ്ടിയാണ് പ്രസ്തുത
പദ്ധതി ആവിഷ്കരിച്ചത് ;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വര്‍ഗ്ഗീയ
ഭീഷണി
2065.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
ഡോ.കെ.ടി.ജലീല്‍
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഗ്ഗീയ
ഭീഷണികള്‍
നേരിടുന്നതില്‍
സര്‍ക്കാര്‍
പരാജയപ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
മതനിരപേക്ഷതയിലൂന്നിയ
നിലപാട്
സ്വീകരിക്കുന്നതില്‍
വീഴ്ച ഉണ്ടായിട്ടുണ്ടോ
; എങ്കില്‍ അവ
എന്തെല്ലാമായിരുന്നു
എന്ന് പരിശോധിക്കുമോ ;
(സി)
ജനങ്ങള്‍
എങ്ങനെ ജീവിക്കണം എന്തു
കഴിക്കണം എന്നെല്ലാം
വര്‍ഗ്ഗീയവാദികള്‍
കല്പിക്കുന്ന
അവസ്ഥയ്ക്ക് അനുകൂലമായ
നിലപാട്
സ്വീകരിക്കുന്നുണ്ടോ ;
വ്യക്തമാക്കുമോ ;
(ഡി)
പോലീസ്
സംവിധാനം വര്‍ഗ്ഗീയ
ഭീഷണികള്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നുണ്ടോ ;
പോലീസിന്റെ മൃദുസമീപനം
വര്‍ഗ്ഗീയത
വളര്‍ത്താന്‍
ഇടയാക്കുന്നുണ്ടോ ;
(ഇ)
സാമുദായിക
ഐക്യം തകര്‍ക്കുന്ന
തരത്തില്‍ പ്രസംഗങ്ങള്‍
ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ
നിയമ നടപടി
സ്വീകരിക്കുമോ ?
സ്വതന്ത്ര
ഇന്റലിജന്‍സ് സംവിധാനം
2066.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസില്‍
സ്വതന്ത്ര ഇന്റലിജന്‍സ്
സംവിധാനം
നടപ്പിലാക്കുമോ ;
(ബി)
ഇതിനായി
പ്രത്യേക
റിക്രൂട്ടുമെന്റ്
നടത്തുമോ;
(സി)
ഇതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ?
വിജിലന്റ്
കേരള പദ്ധതി
2067.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്റ്
കേരള പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഓപ്പറേഷന്
കുബേര
2068.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ഓപ്പറേഷന്
കുബേര'ക്കുശേഷവും
കൊള്ളപ്പലിശക്കാരും,
വട്ടിപ്പലിശക്കാരും
രംഗത്തുണ്ടോ ;
(ബി)
അടുത്ത
ദിവസം പാലക്കാട്
ജില്ലയിലെ
കുഴല്‍മന്ദത്തിനടുത്ത്
ഇതുമായി ബന്ധപ്പെട്ട്
യുവാവ് ജീവനൊടുക്കിയ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വിവരം സംബന്ധിച്ച പരാതി
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്തു
നടപടിയാണ് സ്വീകരിച്ചത്
;
(ഡി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുവാനും
അമിത പലിശക്കാരെ
അമര്‍ച്ച
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ ?
ക്രമസമാധാന
പാലനം
2069.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്രമസമാധാന പാലനം
ഉറപ്പാക്കിയിട്ടുണ്ടോ ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര വധശ്രമങ്ങള്‍
നടന്നിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര വീടുകളാണ്
ആക്രമിക്കപ്പെട്ടിട്ടുള്ളതെന്നു
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നടന്ന കൊലപാതകങ്ങളില്‍
ആകെ എത്ര
പ്രതികളുണ്ടെന്നും
അതില്‍ എത്രപേരെ ഇനിയും
പിടികൂടാനുണ്ടെന്നും
ജില്ല തിരിച്ച്
വിശദമാക്കുമോ?
ഓപ്പറേഷന്
കുബേര
2070.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേര ഉദ്ദേശിച്ച ഫലം
ലെഭിചിട്ടുണ്ടോ ;
പലിശക്കാര്‍ പ്രസ്തുത
പദ്ധതി
അട്ടിമറിചിട്ടുണ്ടോ ;
വിശദമാക്കുമോ;
(ബി)
ഓപ്പറേഷന്
കുബേര പ്രകാരം
രജിസ്റ്റര്‍ ചെയ്ത
കേസുകളില്‍
എടുത്തിട്ടുള്ള നിയമ
നടപടികളും
ശിക്ഷാനടപടികളും
സംബന്ധിച്ച വിശദവിവരം
നല്‍കുമോ?
കുന്ദമംഗലം
പോലീസ് സ്റ്റേഷന് കെട്ടിടം
2071.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
പോലീസ് സ്റ്റേഷന്
വേണ്ടിയുള്ള
കെട്ടിടത്തിന്റെ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ?
സാമ്പത്തിക
തട്ടിപ്പു കേസുകള്‍
2072.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ സംസ്ഥാനത്ത്
എത്ര സാമ്പത്തിക
തട്ടിപ്പു കേസുകള്‍
രജിസ്റ്റര്‍ ചെയ്തെന്ന്
വെളിപ്പെടുത്താമോ;
(ബി)
സാമ്പത്തിക
തട്ടിപ്പുകേസില്‍ ആകെ
എത്ര പ്രതികളുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഓരോ
കേസിലും എത്ര രൂപയുടെ
തട്ടിപ്പാണ്
നടത്തിയതെന്നും ആകെ
എത്ര കോടി രൂപയുടെ
തട്ടിപ്പാണെന്നും
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലക്ക് പ്രത്യേക
പാക്കേജുകള്‍
2073.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയുടെ
പ്രത്യേകസാഹചര്യം
കണക്കിലെടുത്ത്
ആഭ്യന്തര വകുപ്പ്
ഏതെല്ലാം പ്രത്യേക
പാക്കേജുകളാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പാക്കേജ് പ്രകാരം
ജില്ലയ്ക്ക്
അനുവദിക്കപ്പെട്ട
പ്രത്യേക
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
മറ്റു
ജില്ലകളെ അപേക്ഷിച്ച്
കാസര്‍ഗോഡ് ജില്ലയില്‍
പോലീസ് സേനയിലും
അനുവദിക്കുന്ന പോലീസ്
വാഹനങ്ങളിലും
വര്‍ദ്ധനവ് ഉണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
വെഞ്ഞാറമൂട്
പോലീസ് സബ് ഇന്‍സ്പെക്ടര്‍
ശ്രീ. റിയാസ് രാജിനെതിരെയുള്ള
നടപടി
2074.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പ്രവാസി സംഘം സംസ്ഥാന
എക്സിക്യുട്ടീവ് അംഗവും
തിരുവനന്തപുരം ജില്ലാ
സെക്രട്ടറിയുമായ സജീവ്
തൈക്കാടിന്റെ വീട്
അന്യായമായി ആക്രമിച്ച
വെഞ്ഞാറമൂട് പോലീസ് സബ്
ഇന്‍സ്പെക്ടര്‍ ശ്രീ.
റിയാസ് രാജിനെതിരെ
വകുപ്പുതല നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
അര്‍ദ്ധ
രാത്രിയില്‍ വീടുകള്‍
റെയ്ഡ് നടത്തുന്നതിന്
ബഹു. സുപ്രീം കോടതി
നിര്ദ്ദേശിച്ചിട്ടുളള
നടപടിക്രമങ്ങള്‍
പ്രസ്തുത ഉദ്യോഗസ്ഥന്
പാലിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പോലീസ്
ചട്ടങ്ങള്‍ക്ക്
വിരുദ്ധമായി , പ്രതികാര
മനോഭാവത്തോടെ
പൗരന്മാരോട്
പെരുമാറുന്ന ഇത്തരം
ഉദ്യോഗസ്ഥരെ
മാതൃകാപരമായി
ശിക്ഷിക്കുന്നതിന്
ആഭ്യന്തര വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
സ്റ്റുഡന്റ്
പോലീസ് യൂണിറ്റ്
ആരംഭിക്കുന്നതിനുള്ള നടപടി
2075.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിണറായി
എ.കെ.ജി മെമ്മോറിയല്‍
ഗവ. ഹയര്‍ സെക്കണ്ടറി
സ്കൂളില്‍ സ്റ്റുഡന്റ്
പോലീസ് യൂണിറ്റ്
ആരംഭിക്കുന്നതിന്
വേണ്ടിയുളള
പ്രൊപ്പോസല്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ?
ഡിറ്റക്ടീവ്
ഏജന്‍സികള്‍
2076.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ ഡിറ്റക്ടീവ്
ഏജന്‍സികള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ എത്ര
സ്ഥാപനങ്ങള്‍;
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നു
എന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത സ്ഥാപനങ്ങള്‍
നടത്തുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങള്‍
നടത്തുന്നവരില്‍
റിട്ടയേര്‍ഡ് പോലീസ്
ഓഫീസര്‍മാരോ,
സര്‍വ്വീസിലുള്ള
പോലീസുകാരോ ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക് നിയമ
സാധുതയുണ്ടോയെന്നും
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന് എൻ. ഒ
. സി .
നല്കുന്നുണ്ടോയെന്നും
വിശദമാക്കുമോ?
അന്യസംസ്ഥാന
തൊഴിലാളികളുടെ
കുറ്റകൃത്യങ്ങളിലുള്ള പങ്ക്
T 2077.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യസംസ്ഥാന
തൊഴിലാളികളുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(ബി)
കവര്‍ച്ച, പിടിച്ചുപറി,
കൊലപാതകം , മാനഭംഗം
എന്നീ കേസുകളില്‍
ഇവ൪ക്കുള്ള പങ്ക്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിയ്ക്കുന്നുവെന്ന്
വിശദമാക്കുമോ?
എരുവട്ടിയിലെ
അഷറഫ് വധം, കായലോട് ബേക്കറി
ആക്രമണം
2078.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എരുവട്ടിയിലെ
അഷറഫ് വധം, കായലോട്
ബേക്കറി ആക്രമണകേസ്
എന്നിവയില്‍
ആരൊക്കെയായിരുന്നു
പ്രതികളെന്ന്
പ്രത്യേകമായി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രതികളുടെ പേരില്‍
കണ്ണൂര്‍ ജില്ലയിലെ
ഏതെല്ലാം പോലീസ്
സ്റ്റേഷനുകളില്‍
എത്രയൊക്കെ കേസ്സുകള്‍
ഉണ്ടെന്നും അവയുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(സി)
പ്രതികളുടെ
പേരില്‍ കോടതി അറസ്റ്റ്
വാറണ്ട്
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
കേസ്സുകളിലാണെന്ന
വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
പ്രതികളുടെ പേരില്‍
ഗുണ്ടാ ആക്ട് പ്രകാരം
കേസ്സ് നിലവിലുണ്ടോ;
ഇതിന്റെ വിശദാംശം
വ്യക്തമാക്കാമോ?
ഗോത്രവര്‍ഗ്ഗ
കോളനികള്‍ കേന്ദ്രീകരിച്ചുള്ള
തീവ്രവാദ പ്രവര്‍ത്തനം
2079.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഗോത്രവര്‍ഗ്ഗ കോളനികള്‍
കേന്ദ്രീകരിച്ചുള്ള
തീവ്രവാദ സംഘടന
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് എതെല്ലാം
കോളനികളില്‍ നിന്നും
ഏതെല്ലാം തീവ്രവാദ
സംഘടനാ പ്രവര്‍ത്തകരെ
കസ്റ്റഡിയിലെടുത്തിട്ടുണ്ട്
; എത്ര പേരെ
കസ്റ്റഡിയിലെടുത്തിട്ടുണ്ട്
; വിശദമാക്കാമോ ;
(ബി)
എന്തെല്ലാം
കേസുകളാണ്
ഇവര്‍ക്കെതിരെ
ചുമത്തിയിട്ടുള്ളത് ;
വിശദമാക്കാമോ ;
(സി)
ഇത്
സംബന്ധിച്ച കേസന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
വ്യക്തമാക്കാമോ ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട പോലീസിന്റെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
അപകടങ്ങളില്‍
പെടുന്നവര്‍ക്ക് അടിയന്തര
ചികിത്സ
2080.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
റ്റി.എ.അഹമ്മദ് കബീര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടങ്ങളില്‍
പെടുന്നവരെ എത്രയും
വേഗത്തില്‍
ആശുപത്രികളില്‍
എത്തിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ചിട്ടുളള
മുന്‍കരുതല്‍
നടപടികളെക്കുറിച്ച്
വ്യക്തമാക്കുമോ;
(ബി)
അപകടത്തിനിരയാവുന്നവര്‍ക്ക്
അടിയന്തര ചികിത്സ
ലഭ്യമാക്കാന്‍
സര്‍ക്കാര്‍/ സ്വകാര്യ
ആശുപത്രികള്‍ക്ക്
എന്തെങ്കിലും പ്രത്യേക
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
അപകടത്തിനിരയാവുന്നവരെ
ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കാതെ
അപകടത്തെക്കുറിച്ചുളള
വസ്തുതാ ശേഖരണത്തിനും
തുടര്‍ നടപടികള്‍ക്കും
ഇപ്പോള്‍
അനുവര്‍ത്തിച്ചുവരുന്ന
രീതി എന്താണെന്നും
ഇതിന് എന്തെങ്കിലും
പരിഷ്കരണം
പരിഗണനയിലുണ്ടോ എന്നും
വ്യക്തമാക്കുമോ?
മയക്കുമരുന്ന്
മാഫിയയെ അമര്‍ച്ച
ചെയ്യുന്നതിന് പദ്ധതി
2081.
ശ്രീ.കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്ന്
മാഫിയയെ അമര്‍ച്ച
ചെയ്യുന്നതിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങള്‍
നേടിയെടുക്കുവാന്‍
വേണ്ടിയാണ് പ്രസ്തുത
പദ്ധതി
ആവിഷ്കരിച്ചിട്ടുള്ളത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
മയക്കുമരുന്ന്
വ്യാപനം തടയുന്നതിന്
സ്പെഷ്യല്‍ ഡ്രൈവ്
2082.
ശ്രീ.സി.പി.മുഹമ്മദ്
,,
എ.റ്റി.ജോര്‍ജ്
,,
വി.പി.സജീന്ദ്രന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മയക്കുമരുന്ന് വ്യാപനം
തടയുന്നതിന് സ്പെഷ്യല്‍
ഡ്രൈവ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അമ്പലക്കരയില്‍
സി.പി.എം പ്രവര്‍ത്തകരെ
ആക്രമിച്ച സംഭവം
2083.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
പോലീസ് സ്റ്റേഷന്
പരിധിയില്‍ ഉമ്മന്നൂര്‍
പഞ്ചായത്തിലെ
അമ്പലക്കരയില്‍
സി.പി.എം പ്രവര്‍ത്തകരെ
ആക്രമിച്ച സംഭവങ്ങളില്‍
എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തു;
അവയുടെ വിശദാംശങ്ങളും
രജിസ്റ്റര്‍ ചെയ്ത
വകുപ്പുകളും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേസുകളിലെ പ്രതികളുടെ
രാഷ്ട്രീയ പശ്ചാത്തലം
വിശദമാക്കുമോ;
(സി)
പ്രസ്തുത
കേസുകളില്‍ അറസ്റ്റ്
ചെയ്യപ്പെട്ടവരുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമം
2084.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത്
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെ
നടന്ന അതിക്രമങ്ങളില്‍
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്. ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഇത്തരം
കേസുകളില്‍പ്പെട്ട
എത്രപേരെ
ശിക്ഷിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(സി)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെ
വര്‍ദ്ധിച്ചു വരുന്ന
അതിക്രമങ്ങള്‍
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദവിവരം
ലഭ്യമാക്കുമോ?
കുറ്റകൃത്യങ്ങളിലെ
ഇരകള്‍ക്ക് നഷ്ടപരിഹാരം
2085.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങളിലെ
ഇരകള്‍ക്ക് നഷ്ടപരിഹാരം
നല്‍കുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ?
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കുറ്റകൃത്യങ്ങളില്‍
സംസ്ഥാനത്തിന്റെ സ്ഥാനം
2086.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ക്രൈം റെക്കോഡ്സ്
ബ്യൂറോയുടെ ഏറ്റവും
പുതിയ
റിപ്പോര്‍ട്ടുകള്‍
പ്രകാരം കൊലപാതകം,
ബലാല്‍സംഗം, സ്ത്രീകളെ
തട്ടിക്കൊണ്ടുപോകല്‍,
സ്ത്രീകള്‍ക്കെതിരായ
ലൈംഗിക പീഡനം,
പെണ്‍കുട്ടികളെ
തട്ടിക്കൊണ്ടുപോകല്‍,
സ്ത്രീകളെ മോശമായി
ചിത്രീകരിക്കൽ തുടങ്ങിയ
കുറ്റകൃത്യങ്ങളില്‍
കേരളം രാജ്യത്ത് എത്രാം
സ്ഥാനത്താണെന്നു
വ്യക്തമാക്കുമോ;
(ബി)
2015-
ല്‍ കേരളത്തില്‍ എത്ര
കൊലപാതകക്കേസുകള്‍
രജിസ്റ്റര്‍ ചെയ്തു;
(സി)
2015
-ല്‍ കേരളത്തില്‍ എത്ര
ബലാല്‍സംഗക്കേസുകള്‍
രജിസ്റ്റര്‍ ചെയ്തു;
(ഡി)
2015
-ല്‍ കേരളത്തില്‍
സ്ത്രീകളെ
തട്ടികൊണ്ടുപോയതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു;
(ഇ)
2015-
ല്‍ കേരളത്തില്‍
സ്ത്രീകള്‍ക്കെതിരായ
ലൈംഗിക പീഡനകേസ്സുകള്‍
എത്രയെണ്ണം രജിസ്റ്റര്‍
ചെയ്തു;
(എഫ്)
2015
-ല്‍ കേരളത്തില്‍
പെണ്‍കുട്ടികളെ
തട്ടിക്കൊണ്ടു
പോയതുമായി ബന്ധപ്പെട്ട്
എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തു;
(ജി)
2015-
ല്‍ കേരളത്തില്‍ എത്ര
സൈബര്‍
കുറ്റകൃത്യങ്ങള്‍
രജിസ്റ്റര്‍ ചെയ്തു?
അന്യസംസ്ഥാനതൊഴിലാളികളുമായി
ബന്ധപ്പെട്ട കേസുകള്‍
2087.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനതൊഴിലാളികളുമായി
ബന്ധപ്പെട്ട
കുറ്റകൃത്യങ്ങളെ
സംബന്ധിച്ച എ്രത
കേസുകള്‍ ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വാര്‍ഷികാടിസ്ഥാനത്തില്‍
ജില്ല തിരിച്ച്
ലഭ്യമാക്കുമോ ?
അഗ്നിശമനസേനയിലെ സ്കൂബ
മുങ്ങല്‍ വിദഗ്ദ സംഘം
2088.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അഗ്നിശമനസേനയിലെ സ്കൂബ
മുങ്ങല്‍ വിദഗ്ദ
സംഘത്തില്‍ എത്ര
അംഗങ്ങളുണ്ട് ; ഇവര്‍
നാളിതുവരെ എത്ര
ഓപ്പറേഷനുകളില്‍
പങ്കെടുത്തിട്ടുണ്ട് ;
(ബി)
അഗ്നിശമന
സേനയിലെ മുങ്ങല്‍
വിദഗ്ദരുടെ പ്രത്യേക
ടീമായ സ്കൂബ
വിഭാഗത്തിലെ
അംഗങ്ങള്‍ക്ക് സേനയിലെ
സമാന
തസ്തികയിലുള്ളവരേക്കാള്
സാമ്പത്തിക ആനുകൂല്യം
ഒന്നും
നല്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രത്യേക
വൈദഗ്ദ്യം
നേടിയിട്ടുള്ളവരും
അത്യന്തം അപകടകരമായ
ജോലിയില്‍
ഏര്‍പ്പെടുകയും
ചെയ്യുന്ന ഇവര്‍ക്ക്
സേനയിലെ സമാന
തസ്തികയിലുള്ളവര്‍ക്ക്
നല്കുന്ന വേതനം തന്നെ
നല്‍കുന്നത് അനീതിയല്ലേ
;
(ഡി)
പ്രസ്തുത
വിഭാഗത്തിന് ഏതെങ്കിലും
തരത്തിലുള്ള സാമ്പത്തിക
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് പുതിയ
ശമ്പള പരിഷ്കരണ
റിപ്പോര്‍ട്ടില്‍
ശുപാര്‍ശയുണ്ടോ ;
ഇല്ലെങ്കില്‍ ആയത്
അനുവദിച്ച്
നല്‍കുന്നതിന് പ്രത്യേക
തീരുമാനം
കൈക്കൊള്ളുന്ന കാര്യം
പരിഗണിയ്ക്കുമോ ?
(ഇ)
പ്രസ്തുത
വിഭാഗത്തിന് മറ്റ്
അംഗങ്ങളെപ്പോലെ
സാമ്പത്തിക ആനുകൂല്യവും
ലഭിക്കാത്തത് സ്കൂബ ടീം
അംഗങ്ങളുടെ മനോവീര്യം
കെടുത്തുന്നതും
ഇതിലേക്കുള്ള താത്പര്യം
കുറയ്ക്കുന്നതാണെന്നുമുള്ള
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(എഫ്)
വളരെയേറെ
ആഴമുള്ള ജലാശയങ്ങളിലും
ഡാമുകളുടെ
അടിത്തട്ടിലും മുങ്ങല്‍
നടത്തേണ്ടിവരുന്ന
പ്രസ്തുത ടീം
അംഗങ്ങള്‍ക്ക്
ഗുരുതരമായ ആരോഗ്യ
പ്രശ്നങ്ങള്‍
ഉണ്ടാകാന്‍ ഇടയുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
അഗ്നി
സുരക്ഷാ വകുപ്പിന്റെ
എന്‍.ഒ.സി
2089.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നി
സുരക്ഷാ വകുപ്പിന്റെ
എന്‍.ഒ.സി
ലഭിക്കാത്തതുമൂലം പണി
പൂര്‍ത്തിയാക്കിയ
ഫ്ലാറ്റുകളില്‍
ഉപഭോക്താക്കള്‍ക്ക്
താമസം തുടങ്ങാന്‍
കഴിയാതിരിക്കുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
എന്‍.ഒ.സിക്കായുള്ള
എത്ര അപേക്ഷകള്‍
പെന്റിംഗിലാണ്;
(സി)
തിരുവനന്തപുരത്തുള്ള
എത്ര ഫ്ലാറ്റുകളുടെ
അപേക്ഷയാണ്
പെന്റിംഗുള്ളത്; അവ
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
2015
മാര്‍ച്ചിനുശേഷം
എന്‍.ഒ.സി
ക്കായിട്ടുള്ള ഏതെല്ലാം
ഫ്ലാറ്റുകളുടെ അപേക്ഷ
നിരസിച്ചു;
(ഇ)
വീടിനായി
പണം മുടക്കി
കാത്തിരിക്കുന്ന
ഉപഭോക്താക്കള്‍
വഞ്ചിക്കപ്പെടാതിരിക്കാനും
അവര്‍ക്ക്
അിടയന്തിരമായി വീടുകള്‍
ലഭ്യമാക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
അഗ്നി
സുരക്ഷാ സംവിധാനങ്ങളില്ലാത്ത
ഫ്ലാറ്റ് സമുച്ചയങ്ങള്‍
2090.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നി
സുരക്ഷാ
സംവിധാനങ്ങളില്ലാത്ത 77
വന്‍കിട ഫ്ലാറ്റ്
സമുച്ചയങ്ങള്‍ക്ക്
മുന്‍ ഫയര്‍ ഫോഴ്സ്
മേധാവി നോട്ടീസ്
നല്കിയിരുന്നുവോ;
(ബി)
എങ്കില്‍
ഏതൊക്കെ ഫ്ലാറ്റ്
സമുച്ചയങ്ങള്‍ക്കാണ്
നോട്ടീസ്
നല്‍കിയതെന്നും ആരുടെ
ഉടമസ്ഥതയിലാണ് പ്രസ്തുത
സമുച്ചയങ്ങളെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
നോട്ടീസ്
ശരിവെച്ചുകൊണ്ട്
ഇപ്പോഴത്തെ ഫയര്‍ഫോഴ്സ്
മേധാവി റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഫ്ലാറ്റുകള്‍ക്ക്
അഗ്നിസുരക്ഷാ
സംവിധാനങ്ങളില്ലാത്തതിന്
നോട്ടീസ് നല്‍കിയതാണ്
മുന്‍ ഫയര്‍ ഫോഴ്സ്
മേധാവിയെ തല്‍സ്ഥാനത്തു
നിന്ന് പെട്ടെന്ന്
മാറ്റാന്‍
ഇടയാക്കിയതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
നോട്ടീസ്
ശരിവയ്ക്കപ്പെട്ടിട്ടുണ്ടെന്കില്
സ്ഥലംമാറ്റ ഉത്തരവ്
പുന:പരിശോധിക്കുമോ?
അരൂര്‍
ഫയര്‍ സ്റ്റേഷന്
2091.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
ഫയര്‍ സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
ആഭ്യന്തര, വ്യവസായ
വകുപ്പ്
മന്ത്രിമാരുടെയും
അരൂര്‍ എം.എല്‍.എ
യുടേയും
സാന്നിദ്ധ്യത്തില്‍
തീരുമാനിച്ചത് എന്നാണ്;
(ബി)
ഇതിലേക്കായി
ഇന്‍ഡസ്ട്രിയല്‍
ഡിപ്പാര്‍ട്ട്മെന്റിന്റെ
സ്ഥലം അനുവദിച്ച്
നല്‍കുന്നതിനായി ഫയര്‍
ഡിപ്പാര്‍ട്ട്മെന്റ്
ആലപ്പുഴ വ്യവസായ
കേന്ദ്രം മാനേജര്‍ക്കോ,
വ്യവസായ വകുപ്പ്
ഡയറക്ടര്‍ക്കോ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ
;
(സി)
മന്ത്രിമാരുടേയും
എം.എല്‍.എ യുടേയും
വ്യവസായ, ആഭ്യന്തര
സെക്രട്ടറിമാരുടേയും
സാന്നിദ്ധ്യത്തില്‍
തീരുമാനം എടുത്തിട്ടും
ഫയര്‍ & റെസ്ക്യൂ
ഡിപ്പാര്‍ട്ട്മെന്റ്
അപേക്ഷ നല്കുന്നതില്
കാലതാമസം
വരുത്തിയിട്ടുണ്ടോ ;
എങ്കില്‍ കാരണമെന്ത് ;
(ഡി)
പ്രസ്തുത
കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്നതിന് അരൂര്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ് അസോസിയേഷന്
സമ്മതമാണെന്ന്
അറിയിച്ചിട്ടും സ്ഥലം
ഫയര്‍
ഡിപ്പാര്‍ട്ട്മെന്റിന്റെ
അധീനതയിലാക്കിയാല്‍
മാത്രമേ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാനാവൂ എന്നത്
മനസ്സിലാക്കി പ്രസ്തുത
സ്ഥലം ലഭ്യമാക്കി ഫയര്‍
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ?
അങ്കമാലി
അഗ്നിരക്ഷാ നിലയത്തിന്റെ
ശോചനീയാവസ്ഥ
2092.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലിയിലെ
അഗ്നിരക്ഷാ നിലയത്തിലെ
പോരായ്മങ്ങളും
ശോചനീയാവസ്ഥയും
ശ്രദ്ധയില്‍പ്പെടുത്തിയിട്ടും
അത് പരിഹരിക്കാന്‍
നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
അങ്കമാലി
അഗ്നിരക്ഷാ നിലയത്തിലെ
പോരായ്മകള്‍
എന്നത്തേക്ക്
പരിഹരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
അഗ്നിശമന
രക്ഷാ
പ്രവര്ത്തനങ്ങള്ക്കള്ള
ഉപകരണങ്ങളുടെ പോരായ്മകള്‍
2093.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നിശമന
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള
ഉപകരണങ്ങളുടെ
പോരായ്മകള്‍
പരിഹരിക്കണമെന്നും
കൂടുതല്‍ മെച്ചപ്പെട്ട
ഉപകരണങ്ങളും അവ
വിനിയോഗിക്കുന്നതിനുള്ള
പരിശീലനവും
ജീവനക്കാര്‍ക്ക്
നല്‍കണമെന്നും
ആവശ്യപ്പെട്ട് ഔദ്യോഗിക
തലത്തില്‍ എത്ര
പരാതികള്‍ ലഭിച്ചു ; ഇവ
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ചേര്‍ത്തല
ഫയര്‍ സ്റ്റേഷനിലെ
ഉപകരണങ്ങളുടെ
പോരായ്മയും വാഹനങ്ങളുടെ
ഇല്ലായ്മയും
പരിഹരിക്കണമെന്നാവശ്യപ്പെട്ട്
നല്കിയ പരാതി
പരിഹരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?എങ്കില്‍
എന്തുകൊണ്ടാണെന്ന്
പറയാമോ, ഇവിടുത്തെ
പോരായ്മകള്‍
അടിയന്തരമായി
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
അഗ്നിശമന
സേനയിലെ പഴക്കമുള്ള
വാഹനങ്ങള്‍
2094.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നിശമന
സേനയില്‍ പത്ത്
വര്‍ഷത്തില്‍ കൂടുതല്‍
പഴക്കമുള്ള വാഹനങ്ങള്‍
ഉണ്ടോ; എങ്കില്‍
വ്യക്തമാക്കാമോ ;
(ബി)
ഏഴ്
വര്‍ഷത്തില്‍ കൂടുതല്‍
പഴക്കമുള്ള
വാഹനങ്ങള്‍ക്ക് പകരം
പുതിയ വാഹനങ്ങള്‍
മൂന്ന് വര്‍ഷത്തിനകം
വാങ്ങുമെന്ന 2012-13
ബഡ്ജറ്റിലെ പ്രഖ്യാപനം
നടപ്പിലായിട്ടുണ്ടോ;
വ്യക്തമാക്കാമോ ;
(സി)
2012-13ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
സ്കൈലിഫ്റ്റ് പദ്ധതി,
നഗര അഗ്നി സുരക്ഷാ
പദ്ധതി ഇവ
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
2012-13
ലെ ബഡ്ജറ്റില്‍
അഗ്നിശമന സേനാവകുപ്പിലെ
വിവിധ പദ്ധതികള്‍ക്കായി
വകയിരുത്തപ്പെട്ട തുക
എത്രയെന്നും ഓരോന്നിനും
അനുവദിക്കപ്പെട്ട തുക
എത്രയെന്നും
പിന്‍വലിക്കാതെ
അവശേഷിച്ച തുക
എത്രയെന്നും
വ്യക്തമാക്കാമോ ?
മങ്കടയില്‍
അഗ്നിശമന യൂണിറ്റ്
2095.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
മണ്ഡലത്തില്‍ ഒരു
അഗ്നിശമന യൂണിറ്റ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവിടെ അഗ്നിശമന
യൂണിറ്റ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഫയര്‍ഫോഴ്സ്
വിഭാഗത്തിന്റെ
ആധുനീകവല്ക്കരണം
2096.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
പി.തിലോത്തമന്
,,
കെ.രാജു
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നിശമന
സേനയ്ക്ക് ആധുനിക
ഉപകരണങ്ങള്‍
വാങ്ങുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രകോടി
രൂപയുടെ എന്തെല്ലാം
ഉപകരണങ്ങള്‍
വാങ്ങുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ദ്രുദഗതിയില്‍
തീപിടിത്തം
തടയുന്നതിനുള്ള പുതിയ
ഉപകരണങ്ങള്‍
വാങ്ങുന്നതിനുള്ള
ശുപാര്‍ശകള്‍
സമര്‍പ്പിച്ചത്
എന്നാണ്; പ്രസ്തുത
ശുപാര്ശകളിന്മേല്
എന്തു നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദീകരിക്കുമോ;
(സി)
ഫയര്‍ഫോഴ്സ്
വിഭാഗത്തെ
ആധുനികവല്‍ക്കരിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
പഴയങ്ങാടിയില്‍
ഫയര്‍ സ്റ്റേഷന്
2097.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പഴയങ്ങാടിയില്‍ ഫയര്‍
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
മാടായിക്കാവിലെ ദേവസ്വം
ഭൂമിയില്‍ നിന്ന് 50
സെന്റ് സ്ഥലം
അനുവദിക്കണമെന്ന
ആവശ്യത്തിന്മേല്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
മലബാര്‍
ദേവസ്വം ബോര്‍ഡുമായി
ബന്ധപ്പെട്ട് സ്ഥലം
ലഭ്യമാക്കി
ഫയര്സ്റ്റേഷന്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കൊണ്ടോട്ടിയില്‍
പുതിയ ഫയര്സ്റ്റേഷന്
2098.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
ഫയര്‍ സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന്
പ്രയോറിറ്റി
ലിസ്റ്റിലുള്ള
സ്ഥലങ്ങളില്‍, അവ
തുടങ്ങാന്‍ തദ്ദേശ
സ്ഥാപനങ്ങള്‍
എന്തെല്ലാം
സൗകര്യങ്ങള്‍ ചെയ്ത്
കൊടുക്കണമെന്ന്
വിശമദമാക്കുമോ;
(ബി)
കൊണ്ടോട്ടിയിലെ
നിര്‍ദ്ദിഷ്ട ഫയര്‍
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
വേണ്ടി ഇതിനകം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മൈക്രോ
ക്രെഡിറ്റ് വായ്പാ ദുരുപയോഗ
തട്ടിപ്പ്
2099.
ശ്രീ.എസ്.ശർമ്മ
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
വി.ചെന്താമരാക്ഷന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൈക്രോ
ക്രെഡിറ്റ് വായ്പാ
ദുരുപയോഗ തട്ടിപ്പ്
സംബന്ധിച്ച് ലഭ്യമായ
പരാതികളുടെ പൊതുസ്വഭാവം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പരാതികളില്‍
ആര്ക്കൊക്കെയെതിെരെയാണ്
ഇതു വരെ ക്രിമിനല്‍
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍
ക്രൈംബ്രാഞ്ചിന്റെയോ
വിജിലന്‍സിന്റെയോ
അന്വേഷണങ്ങള്‍
നടക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
അഴിമതി
നിര്‍മ്മാര്‍ജ്ജനത്തിനായുള്ള
നടപടികള്‍
2100.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
വി.ചെന്താമരാക്ഷന്
,,
രാജു എബ്രഹാം
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
എല്ലാ തലങ്ങളിലും
അഴിമതിയും
കെടുകാര്യസ്ഥതയും
വര്ദ്ധിച്ചിരിക്കുന്നതായുള്ള
റിപ്പോർട്ടുകൾ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
അഴിമതി
നിര്‍മ്മാര്‍ജ്ജനത്തിനും
അഴിമതിക്കാര്‍ക്കെതിരെയും
മാതൃകാപരമായ നടപടികള്‍
സ്വീകരിക്കുവാന്‍
തയ്യാറാകുമോ;
(സി)
അഴിമതി
നിയന്ത്രിക്കാനുളള
സംവിധാനം നിഷ്പക്ഷവും
നീതിപൂര്‍വ്വവുമായി
പ്രവര്‍ത്തിപ്പിക്കുവാന്‍
കഴിയുന്നുണ്ടോ
;ഇല്ലെങ്കിൽ
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
അഴിമതി
ആരോപണങ്ങള്‍
ശരിവെയ്ക്കുന്ന
നിലയിലുളള തെളിവുകള്‍
വിജിലന്‍സ്
അവഗണിക്കുന്നതായുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ബാര്‍കോഴ
കേസില്‍ ഹൈക്കോടതി പരാമര്‍ശം
2101.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍കോഴ
കേസില്‍ ഹൈക്കോടതി
സര്‍ക്കാരിനെതിരെ
നടത്തിയ പരാമര്‍ശങ്ങള്‍
എങ്ങനെയാണ്
വിലയിരുത്തുന്നത്;
(ബി)
ഹൈക്കോടതിയുടെ
വിവിധ ബഞ്ചുകള്‍
തുടര്‍ച്ചയായി
സര്‍ക്കാര്‍ വിഴ്ചകള്‍
ചൂണ്ടിക്കാട്ടിയിട്ടും
എന്തു നടപടിയാണ്
കൈക്കൊണ്ടത് ;
(സി)
വിജിലന്‍സ്
ഡയറക്ടര്‍ സ്ഥാനത്തു
നിന്ന് രാജിവച്ച
വിന്‍സന്റ് എം. പോളിന്
പുതിയ പദവികള്‍
നല്‍കിയിട്ടുണ്ടോ ?
ബാര്‍കോഴ
ആരോപണങ്ങള്‍
2102.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ്
മന്ത്രിക്കെതിരെ
വിജിലന്‍സ് ആന്റ് ആന്റി
കറപ്ഷന്‍ ബ്യൂറോയുടെ
ത്വരിതാന്വേഷണം
നടക്കുന്നുണ്ടോെ;
(ബി)
ത്വരിതാന്വേഷ്വണം
നടത്തുന്നത് ആരുടെ
നേതൃത്വത്തിലാണെന്നും
അന്വേഷണ സംഘത്തില്‍
ആരെല്ലാമുണ്ടെന്നും
അന്വേഷണം ആരംഭിച്ചത്
എന്ന് മുതലാണെന്നും
വെളിപ്പെടുത്താമോ;
(സി)
അന്വേഷണത്തിന്റെ
ഭാഗമായി ആരെയെല്ലാം
ചോദ്യം
ചെയ്യുകയുണ്ടായി;
എന്തെല്ലാം രേഖകള്‍
കസ്റ്റഡിയില്‍ എടുത്തു
; ആരെയെല്ലാം അറസ്റ്റു
ചെയ്യുകയുണ്ടായി;
കൈക്കൂലി വാങ്ങിയതായി
ആരോപിക്കപ്പെട്ട
മന്ത്രിയുടെ ആഫീസ്
നിലകൊള്ളുന്ന സ്ഥലത്തെ
ഓഫീസിലെ
ക്യാമറദൃശ്യങ്ങള്‍
ശേഖരിക്കുകയുണ്ടായോ;
വ്യക്തമാക്കുമോ;
(ഡി)
കൈക്കൂലി
നല്കാന് ഒരുമിച്ച്
പോയതാതായി മൊഴി
നല്‍കിയവരുടെ മൊബൈല്‍
ഫോണുകളുടെ അന്നത്തെ
ലൊക്കേഷന്‍
പരിശോധിക്കുകയുണ്ടായോ;
ശ്രീ.ബിജുരമേശും
ബാര്‍ഹോട്ടല്‍
അസോസിയേഷന്
ഭാരവാഹികളും ഹാജരാക്കിയ
ശബ്ദരേഖകള്‍
പരിശോധിക്കുകയുണ്ടായോ;
ബാറുടമകളുടെ
അസോസിയേഷന്റെ രഹസ്യ
കണക്കുബുക്കുകള്‍
കണ്ടെത്തി
പരിശോധിക്കുയുണ്ടായോ;
നിയമോപദേശം
തേടിയ കേസുകള്‍
2103.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14,
2014-15, 2015-16
സാമ്പത്തിക
വര്‍ഷത്തില്‍
വിജിലന്‍സ് വകുപ്പ്
നിയമോപദേശം തേടിയ
കേസുകള്‍ ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒാരോ കേസിലും
നിയമോപദേശം നല്‍കിയത്
ആരൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
കേസുകളില്‍ ഈ വകയില്‍
ഉണ്ടായ സാമ്പത്തിക
ചെലവ് കേസ് തിരിച്ച്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
കേസുകളില്‍ ഏതൊക്കെ
കേസുകളാണ് നിയമോപദേശം
ലഭിച്ച ശേഷം
അവസാനിപ്പിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ?
ജയില്‍
വകുപ്പിനായുള്ള പദ്ധതികള്‍
2104.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
വര്‍ഷത്തിലെ
ബഡ്ജറ്റില്‍ ജയില്‍
വകുപ്പിനായി എന്തെല്ലാം
പദ്ധതികളാണ്
പ്രഖ്യാപിച്ചിരുന്നത്;
(ബി)
ഓരോ
പദ്ധതിക്കുമായി
പ്രസ്തുത ബഡ്ജറ്റില്‍
വകയിരുത്തപ്പെട്ട തുക
എത്ര; അനുവദിക്കപ്പെട്ട
തുക എത്ര; അവശേഷിച്ച
തുക എത്ര; വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
വര്‍ഷം
പൂര്‍ത്തിയാക്കാനോ
ലക്ഷ്യത്തിലെത്താന്‍
കഴിയാത്തതോ ആയ
പദ്ധതികളുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില്
ഇവയ്ക്കായി തുക
വകയിരുത്തുകയും
അനുവദിക്കുകയും
ചെയ്തിരുന്നോ;
വ്യക്തമാക്കുമോ;
(ഇ)
2013-14-ല്‍
പ്രഖ്യാപിച്ച് ഇനിയും
ലക്ഷ്യത്തിലെത്താന്‍
കഴിയാത്ത
പദ്ധതികളുണ്ടോ;
വ്യക്തമാക്കുമോ?
ജയിലുകളിലെ
ഭക്ഷ്യേത്പാദന യൂണിറ്റുകള്‍
2105.
ശ്രീ.എം.പി.വിന്‍സെന്റ്
,,
പി.സി വിഷ്ണുനാഥ്
,,
പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളില്‍
ഭക്ഷ്യേത്പാദന
യൂണിറ്റുകളും സംരക്ഷ
സംരഭവും
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതു
വഴി എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്;
ആയതിലേയ്ക്ക്എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
തടവുകാര്‍ക്ക്
നല്കുന്ന വേതനം
2106.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളിലെ
തടവുകാര്‍ക്ക്
ജയിയിനുളളിലെ
ജോലിയ്ക്ക് നല്കുന്ന
ഒരു ദിവസത്തെ വേതനം
എത്ര രൂപയാണ്; ഇത്
ഏറ്റവും ഒടുവില്‍
പരിഷ്ക്കരിച്ചതെന്നാണ്;
(ബി)
തടവുകാര്‍ക്ക്
ജയിലിനുളളിലെ
എല്ലാത്തരം
ജോലികള്‍ക്കും
തുല്യവേതനമാണോ
നല്‍കിവരുന്നത്;
അല്ലെങ്കില്‍ ഇത്
നല്‍കുന്നതിന്റെ
മാനദണ്ഡമെന്താണ് ;
(സി)
ശിക്ഷാ
കാലാവധിയ്ക്കു ശേഷം
പുറത്തുവരുന്ന
തടവുകാര്‍ക്ക് ജീവിതം
മുന്നോട്ട്
കൊണ്ടുപോകുവാന്‍
വളരെയേറെ പ്രയാസങ്ങള്‍
അനുഭവിയ്ക്കേണ്ടി
വരുന്നുണ്ടെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരക്കാർക്ക്
ജീവിതം മുന്നോട്ട്
കൊണ്ടുപോകുന്നതിന്
സഹായകരമായ തരത്തിലുളള
വേതനം ജയിലുകളിലെ
ജോലിയ്ക്ക്
ലഭിയ്ക്കേണ്ടതാണെന്ന്
സര്‍ക്കാര്‍
കരുതുന്നില്ലേ;
എങ്കില്‍ ഈ വേതനം
പരിഷ്ക്കരിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ?