എക്സൈസ്
വകുപ്പിന്‍െ പദ്ധതികള്‍
1971.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ 2011-12
ലെ ബഡ്ജറ്റില്‍ എക്സൈസ്
വകുപ്പിന് കീഴില്‍
നടപ്പിലാക്കാനുദ്ദേശിച്ചിരുന്ന
പദ്ധതികള്‍
എന്തെല്ലാമായിരുന്നു;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബഡ്ജറ്റില്‍ ഓരോ
പദ്ധതിയ്ക്കും എത്ര തുക
വകയിരുത്തിയിരുന്നുവെന്നും
എത്ര തുക
അനുവദിക്കപ്പെട്ടുവെന്നും
ആയതില്‍ എത്ര തുക
ട്രഷറിയില്‍ നിന്നും
പിന്‍വലിക്കപ്പെടാതെ
അവശേഷിച്ചിരുന്നുവെന്നും;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ 2011-12
സാമ്പത്തിക വര്‍ഷം
പൂര്‍ത്തീകരിക്കുകയോ
ലക്ഷ്യത്തിലെത്തുകയോ
ചെയ്യാത്തവ
ഏതെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
ഇവയില്‍ ഏതെല്ലാം
പദ്ധതികള്‍ക്കായി
എത്രവീതം തുക
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില്
വകയിരുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ഇവയില്‍
നാലരവര്‍ഷത്തിന് ശേഷവും
പൂര്‍ത്തീകരിക്കാന്‍
കഴിയാത്ത പദ്ധതികള്‍
ഏതെല്ലാം;
വ്യക്തമാക്കുമോ?
കെ.എസ്.ബി.സി.
വില്പന നടത്തിയ വിദേശമദ്യം,
ബിയര്‍, വൈന്‍ എന്നിവ
സംബന്ധിച്ച വിവരം
1972.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷം കേരള
സ്റ്റേറ്റ് ബിവറേജസ്
കോര്പ്പറേഷന് വില്പന
നടത്തിയ വിദേശമദ്യം,
ബിയര്‍, വൈന്‍ എന്നിവ
സംബന്ധിച്ച വിശദ വിവരം
ലഭ്യമാക്കുമോ;
(ബി)
2015-16
സാമ്പത്തിക വര്‍ഷം
ഇതുവരെ കെ.എസ്.ബി.സി.
വില്പന നടത്തിയ
വിദേശമദ്യം, ബിയര്‍,
വൈന്‍ എന്നിവ
സംബന്ധിച്ച വിശദ വിവരം
ലഭ്യമാക്കുമോ?
കെ.എസ്.ബി.സി.
സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി
സ്കീം പ്രകാരം നടപ്പാക്കുന്ന
പദ്ധതികള്‍
1973.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ബെന്നി ബെഹനാന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബിവറേജസ്
കോര്പ്പറേഷന്
സോഷ്യല്‍
റസ്പോണ്‍സിബിലിറ്റി
സ്കീം പ്രകാരം
സംസ്ഥാനത്ത്
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
അന്ധരായവര്‍ക്ക് വൈറ്റ്
കെയിന്‍ നല്കുവാന്
കെ.എസ്.ബി.സി. പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
വിദ്യാസമ്പന്നരായ
അന്ധവിദ്യാര്ത്ഥികള്ക്ക്ബ്രെയ്ലി
കമ്പ്യൂട്ടര്‍ വിതരണം
ചെയ്യുന്നതിന്
കെ.എസ്.ബി.സി. പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡം എന്താണ്;
(ഡി)
അന്ധരായവര്‍ക്കുള്ള
സഹായം വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
നീര
ഉല്പാദനത്തിന് ലൈസന്‍സ്
T 1974.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
നീര ഉല്പാദനത്തിന്
എതെങ്കിലും സഹകരണ
സ്ഥാപനങ്ങള്‍ക്ക്
ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എത്രയെണ്ണത്തിനെന്ന്
വിശദമാക്കുമോ ;
(ബി)
ഏതു
മാനദണ്ഡത്തിന്െ
അടിസ്ഥാനത്തിലാണ്
ലൈസന്‍സ് നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
ആയതിന്
വ്യക്തികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ ?
ലഹരി
വിമുക്ത കേന്ദ്രങ്ങള്‍ക്ക്
ധനസഹായം
1975.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
പി.സി വിഷ്ണുനാഥ്
,,
ബെന്നി ബെഹനാന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലഹരി
വിമുക്ത
കേന്ദ്രങ്ങള്‍ക്ക്
ധനസഹായത്തിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങള്‍
നേടിയെടുക്കുവാന്‍
വേണ്ടിയാണ് പ്രസ്തുത
പദ്ധതി ആവിഷ്കരിച്ചത് ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ലഹരി
വസ്തുക്കള്‍ മൂലമുള്ള
ആരോഗ്യപ്രശ്നങ്ങളെ
സംബന്ധിച്ച് ബോധവല്കരണം
1976.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലഹരി
വസ്തുക്കള്‍ മൂലമുള്ള
ആരോഗ്യപ്രശ്നങ്ങളെ
സംബന്ധിച്ച്
പൊതുജനങ്ങളില്‍
ബോധവല്കരണം
നടത്തുന്നതിനായി
എക്സൈസ് വകുപ്പിന്
എന്തെല്ലാം
പരിപാടികളാണ്
നിലവിലുള്ളത്
എന്നറിയിക്കുമോ ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ലഹരിവിരുദ്ധ
അനുബന്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
വകുപ്പ്എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
ആയതില്‍ ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ഇനം തിരിച്ചു
ജില്ലാടിസ്ഥാനത്തിലുള്ള
വാര്‍ഷിക കണക്കുകള്‍
ലഭ്യമാക്കുമോ ?
സുബോധം
പദ്ധതി
1977.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുബോധം
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുള്ളത്?
ബിയര്‍
പാര്‍ലറുകള്‍
1978.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടച്ചുപൂട്ടിയ ബാറുകള്‍
ബിയര്‍ പാര്‍ലറുകളായി
മാറ്റിയതു വഴി എത്ര
കോടി രൂപയുടെ നികുതി
നഷ്ടം
ഉണ്ടാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നാഷണല്‍
ഹൈവേകളുടെ വശങ്ങളിലുള്ള
ബിവറേജസ് ഔട്ട് ലെറ്റുകള്‍
1979.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.
എച്ച്. 212 - ല്‍
കുന്ദമംഗലം ഠൗണില്‍
പ്രവര്‍ത്തിച്ചുവരുന്ന
ബിവറേജ് ഔട്ട് ലെറ്റ്
അടച്ചു പൂട്ടുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കുമോ
;
(ബി)
പ്രസ്തുത ഔട്ട്ലെറ്റ്
ഗതാഗതക്കുരുക്കിനും
അപകടങ്ങള്‍ക്കും
ഇടയാക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
എക്സൈസ്
വകുപ്പിന്റെ ആധുനിക
വല്‍ക്കരണം
1980.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന്റെ ആധുനിക
വല്‍ക്കരണത്തിന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പാക്കുവാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
അങ്കാമാലി
എക്സൈസ് ഓഫീസ്
1981.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകള്‍ മിനിസിവില്‍
സ്റ്റേഷനിലേയ്ക്ക്
മാറ്റുമ്പോള്‍ ഒഴിവായി
കിട്ടുന്ന സ്ഥലത്ത്
നിര്‍മ്മിക്കാവുന്ന
പുതിയ
കെട്ടിടത്തിലേയ്ക്ക്
അങ്കാമാലി എക്സൈസ്
ഓഫീസ് മാറ്റി
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
അപേക്ഷകളിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ ;
(ബി)
മിനി
സിവില്‍ സ്റ്റേഷന്റെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിനായി
എക്സൈസ് ഓഫീസിന്റെ
പ്രവര്‍ത്തനം
താല്കാലികമായി മറ്റൊരു
കെട്ടിടത്തിലേയ്ക്ക്
മാറ്റുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
ഇതിനായി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
വ്യാജമദ്യ
നിര്‍മ്മാണം
1982.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫൈവ്
സ്റ്റാര്‍ ഒഴികെയുള്ള
ബാറുകള്‍
നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന്
വ്യാജമദ്യ നിര്‍മ്മാണം
വര്‍ദ്ധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
ഉപ്പ്
രസം കലര്‍ന്ന മണല്‍ സംഭരണം
1983.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപ്പ്
രസം കലര്‍ന്ന മണല്‍
സംഭരിച്ച് നിര്‍മ്മാണ
മേഖലയ്ക്ക് ഉപയുക്തമായ
രീതിയില്‍
പ്രയോജനപ്പെടുത്തുന്നതിന്
തുറമുഖ വകുപ്പ്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
തുറമുഖ
വകുപ്പിന് അനുവദിച്ച
പദ്ധതികള്‍
1984.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14
ലെ ബഡ്ജറ്റില്‍ തുറമുഖ
വകുപ്പിന് പ്രഖ്യാപിച്ച
പുതിയ പദ്ധതികള്‍ക്ക്
ഓരോന്നിനുമായി
വകയിരുത്തപ്പെട്ട തുക
എത്ര; അനുവദിക്കപ്പെട്ട
തുക എത്രയെന്നും
അവശേഷിക്കുന്ന തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വര്‍ഷം
പൂര്‍ത്തിയാകാത്ത
പദ്ധതികള്‍ക്ക്
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില് തുക
വകയിരുത്തപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ തുടര്‍ന്ന്
ഓരോ വര്‍ഷവും ഏതെല്ലാം
പദ്ധതികള്‍ക്കായി എത്ര
തുക വീതം
വകയിരുത്തപ്പെട്ടു;
എത്ര തുക വീതം
അനുവദിച്ചുവെന്നും
അതില്‍ എത്ര തുക വീതം
അവശേഷിച്ചിരുന്നുവെന്നും;
വ്യക്തമാക്കാമോ;
(സി)
അവയില്‍
ഇനിയും പൂര്‍ണ്ണമായും
നടപ്പിലാകാത്ത
പദ്ധതികള്‍ ഏതെല്ലാം?
തുറമുഖ
വകുപ്പിനും ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പിനുമായി
പ്രഖ്യാപിച്ച പദ്ധതികള്‍
1985.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
ലെ സംസ്ഥാന ബഡ്ജറ്റില്‍
തുറമുഖ വകുപ്പിനും
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിനുമായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
പ്രഖ്യാപിക്കപ്പെട്ടത്;
(ബി)
ഇവയ്ക്കോരോന്നിനും
എത്ര തുക വീതം
വകയിരുത്തപ്പെട്ടു;
എത്ര തുക വീതം
അനുവദിച്ചു; എത്ര തുക
വീതം പിന്‍വലിക്കാതെ
അവശേഷിച്ചു;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ 2012-13
ല്‍
പൂര്‍ത്തീകരിക്കാത്ത
പദ്ധതികളുണ്ടോ;
വ്യക്തമാക്കാമോ;
അവയ്ക്കായി തുടര്‍
വര്‍ഷങ്ങളില്‍ തുക
അനുവദിക്കപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഇവയില്‍
ഇതേവരെ
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത
പദ്ധതികളുണ്ടോ;
വ്യക്തമാക്കാമോ?
സംസ്ഥാന
തീരദേശ വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
1986.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
തീരദേശ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ; തീരദേശ
മേഖലയിലെ ഏതെല്ലാം
പ്രവര്‍ത്തനങ്ങളാണ്
കോര്പ്പറേഷന്
ഏറ്റെടുത്ത്
നടത്തുന്നത്;
(ബി)
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകള്‍
നല്കുന്ന സാമ്പത്തിക
സഹായങ്ങള്‍ സംബന്ധിച്ച
വിശദ വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കോര്പ്പറേഷന് വഴി
സമര്‍പ്പിക്കുന്ന
പദ്ധതികള്‍ക്ക്
അംഗീകാരം നല്കുവാന്
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
1987.
ശ്രീ.ഇ.പി.ജയരാജന്
,,
എസ്.ശർമ്മ
,,
ബി.സത്യന്
,,
പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതി
പ്രദേശത്ത്
മത്സ്യബന്ധനത്തിലേര്പ്പെട്ടവരും
മറ്റു നിലയില്‍
ജീവനോപാധിയില്‍
ഏര്‍പ്പെട്ടവരും പദ്ധതി
പ്രതികൂലമായി
ബാധിച്ചിട്ടുളളവരും
എത്രയാണെന്ന്
വിശദമാക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതിയി- ഭൂമി
ഏറ്റെടുക്കല്‍ നടപടിയും
അടിസ്ഥാന സൗകര്യ വികസന
പദ്ധതികളും
1988.
ശ്രീ.ബി.സത്യന്
,,
വി.ശിവന്‍കുട്ടി
,,
പി.കെ.ഗുരുദാസന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ പദ്ധതിക്കായി
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ആരംഭിച്ച ഭൂമി
ഏറ്റെടുക്കാന്‍
നടപടിയും അടിസ്ഥാന
സൗകര്യം ഒരുക്കാനുളള
പദ്ധതികളും
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധമായി ഇതിനകം
കൈക്കൊണ്ട
തീരുമാനങ്ങളില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കാന്‍
കഴിയാതെ അവശേഷിക്കുന്നവ
ഏതൊക്കെ; മൊത്തം
ഏതെല്ലാം ഇനങ്ങളില്‍
എന്തു തുക ഭൂമി
ഏറ്റെടുക്കുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനും ചെലവ്
പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു;
ഏതെല്ലാം സാമ്പത്തിക
വര്‍ഷങ്ങളിലായി എന്തു
തുക ഇതിനകം
ചെലവഴിക്കുകയുണ്ടായി;
പൂര്‍ത്തിയാക്കുന്നതിന്
എന്തു തുക ഇനിയും
ആവശ്യമായിട്ടുണ്ട്;
(സി)
സീ
പോര്‍ട്ട് കമ്പനിയുടെ
പേരില്‍ വാങ്ങിയ
ഭൂമിയില്‍ അദാനി
ഗ്രൂപ്പിന് കൈമാറിയത്
എത്ര ഏക്കര്‍;
കൈമാറുമ്പോഴുളള
മാര്‍ക്കറ്റ് വാല്യൂ
എത്ര കോടിയായിരുന്നു;
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍ക്ക്
ചെലവാക്കിയത് മൊത്തം
തുക എത്രയായിരുന്നു;
(ഡി)
28/07/2015
ന് മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന ഉന്നതതല യോഗ
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു;
വിശദമാക്കാമോ?
ഏലത്തൂര്‍
നിയോജക മണ്ഡലത്തിലെ തീരദേശ
വികസന കോര്‍പ്പറേഷന്റെ
പദ്ധതികള്‍
1989.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറേറ ശേഷം
ഏലത്തൂര്‍ നിയോജക
മണ്ഡലത്തില്‍ തീരദേശ
വികസന കോര്പ്പറേഷന്
വഴി ഏതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
; ഇതിനായി എന്തു തുക
ചെലവഴിച്ചു ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ തീരദേശ
വികസന കോര്പ്പറേഷന്
വഴി നടപ്പിലാക്കുന്ന
പദ്ധതികളില്‍
പൂര്‍ണ്ണമായും
കേന്ദ്രഫണ്ട്
ചെവലവഴിക്കുന്ന
പദ്ധതികള്‍ ഏതൊക്കെ
എന്നും കേന്ദ്ര സംസ്ഥന
ഫണ്ടുകള്‍ തുല്യമായി
ചെലവഴിക്കുന്ന
പദ്ധതികള്‍ ഏതൊക്കെ
എന്നും വ്യക്തമാക്കുമോ
;
(സി)
ഏലത്തൂര്‍
മണ്ഡലത്തില്‍ പ്രസ്തുത
കോര്പ്പറേഷന് വഴി
നടപ്പിലാക്കുന്നതിന്
അനുമതി ലഭിച്ചിട്ടും
ആരംഭിക്കാത്ത
പദ്ധതികള്‍ ഉണ്ടോ ;
വ്യക്തമാക്കുമോ?
അമ്പലപ്പുഴ
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
1990.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതുവരെ തുറമുഖ വകുപ്പ്
അമ്പലപ്പുഴ
മണ്ഡലത്തില്‍
നടപ്പാക്കിയ വികസന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
വിവിധ
പദ്ധതികള്‍ക്കായി എന്തു
തുക ചെലവഴിച്ചു; ഒാരോ
പ്രവൃത്തിക്കും
ചെലവഴിച്ച തുക തരം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
തുറമുഖ
വകുപ്പ് അമ്പലപ്പുഴ
മണ്ഡലത്തില്‍
നടപ്പാക്കുവാനുദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
വല്ലാര്‍പ്പാടം
കണ്ടെയ്നര്‍ ടെര്‍മിനല്‍
പദ്ധതി
1991.
ശ്രീ.എളമരം
കരീം
,,
കെ.രാധാകൃഷ്ണന്
,,
സാജു പോള്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിയിലെ
വല്ലാര്‍പ്പാടം
കണ്ടെയ്നര്‍
ടെര്‍മിനല്‍ പദ്ധതിയ്ക്
കബോട്ടാഷ്
വ്യവസ്ഥകളില്‍ ഇളവ്
ലഭിക്കുകയുണ്ടായോ;
ഇക്കാര്യത്തില്‍ മുന്‍
യു.പി.എ.
സര്‍ക്കാരിന്റെ കാലത്ത്
ഷിപ്പിംഗ് മന്ത്രാലയം
സ്വീകരിച്ച നിലപാട്
എന്തായിരുന്നു;
കേരളത്തില്‍
നിന്നുണ്ടായിരുന്ന
കേന്ദ്രമന്ത്രിമാര്‍
ഇക്കാര്യത്തില്‍
സമ്മര്‍ദ്ദം
ചെലുത്തിയിട്ടുണ്ടായിരുന്നുവോ;
(ബി)
ഇപ്പോഴുള്ള
പ്രതികൂല സാഹചര്യങ്ങളെ
അതിജീവിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു;
വ്യക്തമാക്കുമോ?
നാട്ടിക
മണ്ഡലത്തിലെ ഹാര്‍ബര്‍
എന്‍ജിനീയറിംഗ് വകുപ്പ് വക
റോഡുകളുടെ ഭരണാനുമതി
1992.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം റോഡുകളാണ്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുളളത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുളള നടപടി
ക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക് ഭരണാനുമതി
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ?
അജാനൂര്‍
മത്സ്യബന്ധന തുറമുഖം
1993.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അജാനൂര്‍
മത്സ്യബന്ധന
തുറമുഖത്തിന്റെ സാധ്യതാ
പഠനം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏത്
ഏജന്‍സിയാണ് പഠനം
നടത്തുന്നതെന്നും എത്ര
വര്‍ഷം കൊണ്ട് പഠനം
പൂര്‍ത്തീകരിക്കുമെന്നും
വിശദമാക്കുമോ;
(സി)
പഠനത്തിനായി
ഇതുവരെ എത്ര രൂപ
ചെലവഴിച്ചുവെന്നും ഇനി
എത്ര രൂപ ചെലവ്
വരുമെന്നും
വിശദമാക്കുമോ;
എലത്തുര്‍
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പിന്റെ
റോഡുകള്‍
1994.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കോഴിക്കോട്
ജില്ലയിലെ എലത്തുര്‍
നിയോജക മണ്ഡലത്തില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
എത്ര റോഡുകള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും,
അനുവദിച്ച തുകയും
വര്‍ഷാടിസ്ഥാനത്തില്‍
വെളിപ്പെടുത്താമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും
പൂര്‍ത്തീകരിക്കാത്ത
റോഡുകള്‍ എത്രയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
നിയോജക മണ്ഡലത്തില്‍
ഭരണാനുമതിക്കായി
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന്റെ എത്ര
റോഡുകള്‍ ഉണ്ടെന്നും,
അവയ്ക്ക് എന്ന്
ഭരണാനുമതി
ലഭ്യമാകുമെന്നും
വെളിപ്പെടുത്താമോ?
ഓഷ്യനേറിയം
പദ്ധതി
1995.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിനിലെ
നിര്‍ദ്ദിഷ്ട
ഓഷ്യനേറിയം പദ്ധതി
നടപ്പാക്കുന്നത്
സംബന്ധിച്ചുള്ള
പാരിസ്ഥിതിക ആഘാത പഠന
റിപ്പോര്‍ട്ട്,
പാരിസ്ഥിതിക അനുമതി
എന്നിവയ്ക്കായി
സമര്‍പ്പിച്ചിരുന്ന
അപേക്ഷയില്‍ സ്റ്റേറ്റ്
എന്‍വയോണ്‍മെന്റ്
ഇംപാക്റ്റ് അസസ്മെന്റ്
അതോറിറ്റി 15
കാര്യങ്ങളില്‍
വിശദീകരണം
ആവശ്യപ്പെട്ടുകൊണ്ട്
ഫിര്മക്ക് അയച്ച
കത്തിന് മറുപടി
നല്‍കിയിട്ടുണ്ടോ:എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ പുതിയാപ്പ ഹാര്‍ബർ
1996.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കോഴിക്കോട് ജില്ലയിലെ
പുതിയാപ്പ ഹാര്‍ബറിന്
തുറമുഖ വകുപ്പ് എത്ര
തുക ചെലവഴിച്ചെന്ന്
വ്യക്തമാക്കാമോ;
(ബി)
അനുവദിക്കപ്പെട്ട
പ്രവൃത്തികളില്‍
എത്രയെണ്ണം
പൂര്‍ത്തീകരിച്ചുവെന്നും
അല്ലാത്തവ എത്രയെന്നും
വിശദമാക്കാമോ?
കാസര്‍ഗോഡ്
മത്സ്യബന്ധന തുറമുഖം
1997.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മത്സ്യബന്ധന തുറമുഖം
എപ്പോഴാണ് ഉദ്ഘാടനം
ചെയ്യുക; ഇതിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലായി എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
പുതിയങ്ങാടി
ഫിഷിംഗ് ഹാര്‍ബര്‍
1998.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പുതിയങ്ങാടിയില്‍
ഫിഷിംഗ് ഹാര്‍ബര്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാര്‍
ഏജന്‍സിയായ പൂനെയിലെ
സി.ഡബ്ല്യൂ.പി.ആര്.എസ്
നടത്തിവരുന്ന പഠനം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും; ഏതൊക്കെ
വിധത്തിലുള്ള
പഠനങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
(ബി)
ഇതുവരെയായി
എത്ര ലക്ഷം രൂപയുടെ
ഭരണാനുമതിയാണ്
പഠനത്തിനായി
ലഭിച്ചിട്ടുള്ളത്;
ഇവയില്‍ എത്ര ലക്ഷം രൂപ
പഠനത്തിനായി
ചെലവഴിച്ചു;
ഹാര്‍ബറിന്റെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍ കഴിയും;
വിശദാംശം നല്‍കുമോ?
കോഴിക്കോട്ട്
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
വകുപ്പിന്റെ പ്രവൃത്തികള്‍
1999.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നോര്‍ത്ത് നിയോജക
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം
പ്രവൃത്തികളാണ്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
നടപ്പിലാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിക്കും
ചെലവഴിച്ച തുക
എത്രയെന്നു
വിശദമാക്കുമോ?
കോട്ടയം ജില്ലയില്‍
മത്സ്യത്തൊഴിലാളി ഭവന പദ്ധതി
2000.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്-ദേശീയ
മത്സ്യത്തൊഴിലാളി
ക്ഷേമനിധി സഹായത്തോടെ
ഫിഷറീസ് വകുപ്പ്
നടപ്പിലാക്കുന്ന ഭവന
നിര്‍മ്മാണ പദ്ധതിയില്‍
2013-14 , 2014-15,
2015-16 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ കോട്ടയം
ജില്ലയില്‍ സഹായം
നല്കിയ
ഗുണഭോക്താക്കളുടെ
എണ്ണവും പേരുവിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്ത്
നടപ്പിലാക്കുന്നത് ഏത്
ഏജന്‍സി വഴിയാണ്.
ഫിഷ്
മെയ്ഡ്-ഫിഷ് കിയോസ്കുകള്‍
2001.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
ലെ സംസ്ഥാന ബഡ്ജറ്റില്‍
ഫിഷ് മെയ്ഡ്എന്ന
ബ്രാന്‍ഡ് നെയിമില്‍
തീരദേശ വികസന
കോര്പ്പറേഷന് മുഖേന
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
നൂറ് ഫിഷ് കിയോസ്കുകള്‍
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം സ്ഥലങ്ങളിലാണ്
ഇവ
സ്ഥാപിക്കപ്പെട്ടിട്ടുളളത്;
(സി)
പ്രഖ്യാപന
വേളയില്‍ എത്ര തുകയുടെ
വിറ്റുവരവാണ്
ലക്ഷ്യമിട്ടിരുന്നത്;
ഇതുവരെയുളള കാലയളവില്‍
ഈ കിയോസ്കുകള്‍ വഴി
ലഭ്യമായ വിറ്റുവരവ്
എത്ര; വ്യക്തമാക്കാമോ?
മറൈൻ
ആംബുലൻസ്
2002.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ച്
കേന്ദ്രങ്ങളില്‍ മറൈന്‍
ആംബുലന്‍സ്
ഏ൪പ്പെടുത്തുമെന്ന
2013-14-ലെ ബഡ്ജറ്റ്
പ്രഖ്യാപനം
യാഥാര്‍ത്ഥ്യമായിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം സ്ഥലങ്ങളില്‍
പ്രാവര്‍ത്തികമായിട്ടുണ്ട്
; അപകടത്തില്‍പ്പെട്ട
എത്രപേരെ പ്രസ്തുത
സംവിധാനം വഴി
രക്ഷിക്കാന്‍
സാധിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ ;
മത്സ്യ
വിത്തിന്റെ ഗുണനിലവാരം
2003.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി ചെയ്യുന്ന മത്സ്യ
വിത്തിന്റെ ഗുണനിലവാരം
ഉറപ്പാക്കുവാന്‍
നിയമനിര്‍മ്മാണം
നടത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഗുണനിലവാരം
കുറഞ്ഞ
മത്സ്യകുഞ്ഞുങ്ങളെ
ഉപയോഗിച്ച് മത്സ്യകൃഷി
നടത്തുന്നത് വഴി
മത്സ്യങ്ങള്‍ക്ക്
വേഗത്തില്‍ രോഗം
ബാധിക്കുന്നതായും ആയത്
ഭക്ഷണത്തിന്
യോഗ്യമല്ലെന്നുമുള്ള
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
ഫിഷറീസ് വകുപ്പ് ഇവയുടെ
ഗുണനിലവാരം
ഉറപ്പാക്കുവാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
മത്സ്യ
വിത്തിന്റെ ഗുണനിലവാര
പരിശോധന
ആരംഭിച്ചിട്ടുണ്ടോ; ഏത്
അതോറിറ്റിയെയാണ്
ഇതിനായി
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
മത്സ്യവിത്ത്
ഉല്പാദന
കേന്ദ്രങ്ങള്‍ക്ക്
രജിസ്ട്രേഷന്
ഏര്‍പ്പെടുത്തി
മത്സ്യവിത്തുകളുടെ
ഗുണനിലവാരം ഉറപ്പ്
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
മത്സ്യ
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
2004.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
ഉല്‍പ്പാദന രംഗം
സര്‍ക്കാര്‍
വിലയിരിത്തിയിട്ടുണ്ടോ;
(ബി)
മത്സ്യ
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
മത്സ്യ
കര്‍ഷകര്‍ക്ക്
എന്തൊക്കെ സബ്സിഡികളാണ്
നല്‍കിവരുന്നത്;
വിശദമാക്കാമോ;
(ഡി)
ഇവര്‍ക്ക്
പെന്ഷന്
അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ പ്രതിമാസ
പെന്ഷന്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കടലില്‍
പോയി മരിക്കുന്നവര്‍ക്കുള്ള
നഷ്ടപരിഹാരം
2005.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
പോയി മരിക്കുന്നവരുടെ
കുടുംബങ്ങള്‍ക്ക് എത്ര
തുകയാണ് നഷ്ടപരിഹാരമായി
നല്‍കുന്നതെന്നും
അതിനുള്ള മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
മരിച്ചയാളുടെ
ശവശരീരം
കിട്ടിയിട്ടില്ലെങ്കില്‍
ആ കുടുംബത്തിന്
നഷ്ടപരിഹാരം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിബന്ധനകള്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
തവനൂര്‍
മണ്ഡലത്തിലെ മത്സ്യഗ്രാമം
പദ്ധതി
2006.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തവനൂര്‍
മണ്ഡലത്തിലെ മംഗലം
പഞ്ചായത്തില്‍
പ്രവൃത്തി നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത്
എന്ന് തുക സഹിതം
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നും,
പ്രവൃത്തി എന്നത്തേക്ക്
തുടങ്ങാന്‍
സാധിക്കുമെന്നും എന്ന്
പൂര്‍ത്തിയാക്കാനും
കഴിയുമെന്നും
വ്യക്തമാക്കുമോ?
രാമന്തളി
വലിയപറമ്പ് പാണ്ഡ്യാലക്കടവ്
നടപ്പാലം
2007.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വലിയപറമ്പ്
ദീപ് പഞ്ചായത്തിനെ
രാമന്തളിയുമായി
ബന്ധിപ്പിക്കുന്ന
രാമന്തളി വലിയപറമ്പ്
പാണ്ഡ്യാലക്കടവ്
നടപ്പാലം
നര്മ്മാണവുമായി
ബന്ധപ്പെട്ട് ഭരണാനുമതി
നല്‍കിയിരുന്നുവെങ്കിലും
റിവെെസ്ഡ് ഭരണാനുമതി
അനുവദിക്കാന്‍ കാലതാമസം
വരുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
വിഴിഞ്ഞം
മത്സ്യബന്ധന തുറമുഖം
2008.
ശ്രീ.സി.കെ.നാണു
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.ജോസ്
തെറ്റയില്‍
,,
മാത്യു റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര മത്സ്യബന്ധന
തുറമുഖങ്ങളും ഫിഷ്
ലാന്റ്റിംഗ്
സെന്ററുകളുമാണ്
പ്രവര്‍ത്തിക്കുന്നതെന്നും
അവ എതെല്ലാമാണെന്നും
വ്യക്തമാക്കുമോ ;
(ബി)
വിഴിഞ്ഞം
മത്സ്യബന്ധന
തുറമുഖത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
ഈ ഗവണ്മെന്റ്
അധികാരത്തല്‍
വന്നതിനുശേഷം എന്ത് തുക
ചെലവഴിച്ചു ;
(സി)
പ്രസ്തുത
തുക വിനിയോഗിച്ച്
നടത്തിയ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
തുറമുഖം എന്നേക്ക്
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
കല്ലാനോട്
സഹകരണ മത്സ്യ ഹാച്ചറി
2009.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
അസംബ്ലിമണ്ഡലത്തിലെ
കല്ലാനോട് സഹകരണ മത്സ്യ
ഹാച്ചറിയില്‍
എന്തെല്ലാം വികസന
പരിപാടികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
അവയുടെ പുരോഗതി
വിശദമാക്കുമോ ;
കൊണ്ടോട്ടി
മത്സ്യമാര്‍ക്കറ്റിന്റെ
നവീകരണം
2010.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത് : ഇതിന്
കേന്ദ്ര ഫണ്ട് ലഭ്യമാണോ
എന്ന് വിശദമാക്കുമോ ?
(ബി)
ഇതിനകം
സംസ്ഥാനത്ത് ഏതെല്ലാം
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ :
(സി)
കൊണ്ടോട്ടിയിലെ
മത്സ്യ മാര്‍ക്കറ്റ്
നവീകരണത്തിന് വേണ്ടി
സമര്‍പ്പിച്ച
അപേക്ഷിയിന്മേല്
ഫണ്ട്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ഉള്‍നാടന്‍
മത്സ്യകൃഷി
2011.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്‍െറ
ഭാഗമായി വയനാട്
ജില്ലയില്‍
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ജില്ലയിലെ മത്സ്യ
കര്‍ഷകര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കിയിട്ടുള്ള
പദ്ധതികളുടെയും മത്സ്യ
കര്‍ഷകര്‍ക്ക് നല്കിയ
ആനുകൂല്യങ്ങളുടെയും
വിശദാംശം ലഭ്യമാക്കുമോ
?
അമ്പലപ്പുഴ
മണ്ഡലത്തില്‍ നടപ്പാക്കിയ
വികസന പ്രവര്‍ത്തനങ്ങള്‍
2012.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മത്സ്യബന്ധന വകുപ്പ്
അമ്പലപ്പുഴ
മണ്ഡലത്തില്‍
നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
വിവിധ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തു തുക ചിലവഴിച്ചു;
ഓരോ പദ്ധതിയ്ക്കായി
ചെലവഴിച്ച തുക
തരംതിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മത്സ്യബന്ധന വകുപ്പ്
മുഖേന എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
അമ്പലപ്പുഴ
മണ്ഡലത്തില്‍ വീട്
നിര്‍മ്മിച്ചു നല്കി;
വിശദാംശം നല്‍കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മത്സ്യബന്ധന
വകുപ്പിന്റെ ഫണ്ട്
ഉപയോഗിച്ച് എത്ര
റോഡുകള്‍
നിര്‍മ്മിച്ചു; ഓരോ
പ്രവൃത്തിയ്ക്കും എന്തു
തുക ചെലവഴിച്ചു;
വിശദാംശം നല്‍കുമോ?
ഉള്‍നാടന്‍
മത്സ്യോത്പാദനം
2013.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.ഡി.സതീശന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഉള്‍നാടന്‍
മത്സ്യോത്പാദനത്തില്
വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;എങ്കില്‍
എത്ര ശതമാനമെന്ന്
വ്യക്തമാക്കുമോ?
(ബി)
സംസ്ഥാനത്തെ
ഉള്‍നാടന്‍
മത്സ്യക്കൃഷി രംഗത്ത്
തൊഴിലെടുക്കുന്ന
ജനവിഭാഗങ്ങളുടെ
നിലനില്‍പ്പിനായി
പദ്ധതി തയ്യാറാക്കുമോ ?
തീരദേശവികസന
കോര്പ്പറേഷന് വഴിയുള്ള
പദ്ധതികള്‍
2014.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
ലെ സംസ്ഥാന ബഡ്ജറ്റില്‍
തീരദേശവികസന
കോര്പ്പറേഷന് വഴി
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്ന
പദ്ധതികള്‍
എതെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
(ബി)
ഇവയില്‍
പ്രസ്തുത സാമ്പത്തിക
വര്‍ഷം
പൂര്‍ത്തിയാക്കാനോ
ലക്ഷ്യത്തിലെത്താനോ
കഴിയാത്ത
പദ്ധതികളുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
ഇവയില്‍
മൂന്നര
വര്‍ഷത്തിനുശേഷവും
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത
പദ്ധതികളുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഡി)
ഓരോ
പദ്ധതിയ്ക്കും
2012-13ല്‍ വകയിരുത്തിയ
തുക എത്ര;
അനുവദിക്കപ്പെട്ട തുക
എത്ര; പിന്‍വലിക്കാതെ
അവശേഷിക്കുന്ന തുക
എത്ര;
(ഇ)
ഇവയില്‍
ഏതെങ്കിലും
പദ്ധതിയ്ക്ക്
തുടര്‍ന്നുള്ള
ബഡ്ജറ്റുകളില് തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഓരോ
ബഡ്ജറ്റിലും
വകയിരുത്തിയ തുക എത്ര ;
അനുവദിക്കപ്പെട്ട തുക
എത്ര ; ട്രഷറിയില്‍
പിന്‍വലിക്കാതെ
അവശേഷിക്കുന്ന തുക എത്ര
എന്ന് വ്യക്തമാക്കാമോ?
മത്സ്യസമ്പത്ത്
2015.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യസമ്പത്ത് കുറഞ്ഞു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അങ്ങനെയുണ്ടെങ്കില്‍
ഇതിനുളള കാരണങ്ങള്‍
എന്താണന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
മത്സ്യസമ്പത്ത്
കുറഞ്ഞു വരുന്നതു
പരിഹരിക്കുന്നതിനും
മത്സ്യത്തൊഴിലാളികളെ
വറുതിയില്‍ നിന്നും
രക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
മത്സ്യമേഖലയുടെ
വികസനത്തിന് ബഡ്ജറ്റ് വിഹിതം
2016.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14-ലെ
ബഡ്ജറ്റില്‍
മത്സ്യമേഖലയുടെ
വികസനത്തിനും
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനുമായി
ഏതെല്ലാം പദ്ധതികള്‍
പ്രഖ്യാപിച്ചിരുന്നു;
എത്ര തുക
വകയിരുത്തിയിരുന്നു;
വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതിയ്ക്കുമായി
അനുവദിക്കപ്പെട്ട തുക
എത്ര; പിന്‍വലിക്കാതെ
അവശേഷിച്ച തുക എത്ര;
വ്യക്തമാക്കാമോ;
(സി)
തുടര്‍ന്നുള്ള
വര്‍ഷങ്ങളില്‍ തുക
അനുവദിക്കപ്പെട്ട
പദ്ധതികളുണ്ടോ;
എങ്കില്‍ എത്ര തുക വീതം
അനുവദിച്ചു; എത്ര വീതം
പിന്‍വലിക്കാതെ
അവശേഷിക്കുന്നു;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
പൂര്‍ണ്ണമായി
നടപ്പിലാക്കാന്‍
കഴിയാത്തവ ഉണ്ടോ;
ഏതെല്ലാം
വ്യക്തമാക്കാമോ?
മല്‍സ്യത്തിന്റെ
ഗുണനിലവാരം
2017.
ശ്രീ.വര്‍ക്കല
കഹാര്‍
,,
സി.പി.മുഹമ്മദ്
,,
സണ്ണി ജോസഫ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിറ്റഴിക്കുന്ന
മല്‍സ്യത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഫോര്‍മാലിന്‍
പോലുളള
രാസപദാര്‍ത്ഥങ്ങള്‍
കലര്‍ത്തി വ്യാപകമായ
തോതില്‍ മല്‍സ്യങ്ങള്‍
വിറ്റഴിക്കപ്പെടുന്നുവെന്ന
വിവരം ഫിഷറീസ്
വകുപ്പിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അതിനെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(സി)
പ്രസ്തുത
രീതിയില്‍ മത്സ്യം
വിറ്റഴിക്കുന്നവര്‍ക്കെതിരെ
കര്‍ശന ശിക്ഷാ
നടപടികള്‍
സ്വീകരിക്കുന്നതിനും
നിയമനിര്‍മ്മാണം
നടത്തുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികൾക്ക്
സഹായം
2018.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കിവരുന്ന
സഹായങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വിഭാഗക്കാരുടെ
ജീവിതനിലവാരം
ഉയര്‍ത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(സി)
കുടിവെള്ള
പ്രശ്നമുള്‍പ്പെടെയുള്ളവ
പരിഹരിക്കുന്നതിനായി
ഒരു മാസ്റ്റര്‍ പ്ലാന്‍
നടപ്പാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(ഡി)
പ്രസ്തുത
വിഭാഗക്കാരുടെ
കടബാധ്യതകള്‍ എഴുതി
തള്ളുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ?
മത്സ്യതൊഴിലാളികള്‍ക്കുളള
ഭവന നിര്‍മ്മാണ പദ്ധതി
2019.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഉള്‍നാടന്‍
മത്സ്യതൊഴിലാളികള്‍ക്കുളള
ഭവന നിര്‍മ്മാണ പദ്ധതി
പ്രകാരം കുട്ടനാട്ടില്‍
എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട് അനുവദിച്ചൂ എന്നത്
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
മത്സ്യത്തൊഴിലാളികള്ക്കൂള്ള
സുരക്ഷ പദ്ധതികള്‍
2020.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13
ലെ സംസ്ഥാന ബജറ്റില്‍
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ ഉറപ്പാക്കുന്ന
വിവിധ പദ്ധതികള്‍ക്കായി
വകയിരുത്തിയിരുന്ന തുക
എത്രയെന്ന്
വ്യക്തമാക്കാമോ ;
ഇതില്‍ എ്രത തുക
അനുവദിക്കപ്പെട്ടുവെന്നും
എത്ര തുക ട്രഷറിയില്‍
പിന്‍വലിക്കാതെ
അവശേഷിക്കുന്നുവെന്നും
വ്യക്തമാക്കുമോ ;
(ബി)
എല്ലാ
മത്സ്യബന്ധനബോട്ടുകളിലും
വയര്ലെസ്സോ മൊബെെല്‍
കണക്ടിവിറ്റിയോ
ഉണ്ടെന്ന്
ഉറപ്പാക്കുവാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എല്ലാ
മത്സ്യത്തൊഴിലാളികള്‍ക്കും
കടല്‍ സുരക്ഷാ
ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
എയര്‍
കേരള പദ്ധതിയുടെ പുരോഗതി
2021.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയര്‍
കേരള പദ്ധതി
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
പുരോഗതി
വ്യക്തമാക്കാമോ?
കണ്ണൂര്‍
വിമാനത്താവള
നിര്‍മ്മാണത്തോടനുബന്ധിച്ചുള്ള
മരം മുറിക്കലും വില്‍പ്പനയും
2022.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവള
നിര്‍മ്മാണത്തിന് ഭൂമി
ഏറ്റെടുത്തതിനു ശേഷം
അവിടെ എത്ര രൂപയുടെ
വൃക്ഷങ്ങള്‍
ഉള്ളതായിട്ടാണ്
കണക്കാക്കിയിട്ടുള്ളത്
;
(ബി)
പ്രസ്തുത
വൃക്ഷങ്ങള്‍ മുറിച്ചു
മാറ്റുവാനും വില്‍പ്പന
നടത്തുന്നതിനും ക്രമ
പ്രകാരം എന്തു
നടപടികളാണ്
സ്വീകരിച്ചത് ;
(സി)
വൃക്ഷങ്ങള്‍
മുറിച്ചുമാറ്റുന്നതിനും
വില്പന നടത്തുന്നതിനും
ടെന്‍ഡര്‍
ക്ഷണിച്ചിരുന്നുവോ ;
എത്ര വ്യക്തികളും
സ്ഥാപനങ്ങളുമാണ്
ടെന്‍ഡറില്‍
പങ്കെടുത്തത് ; എത്ര
തുകയ്കാണ് വൃക്ഷങ്ങള്‍
വില്പന നടത്തിയത് ;
(ഡി)
ഏത്
വ്യക്തി/
സ്ഥാപനത്തിനാണ്
വൃക്ഷങ്ങള്‍ വില്പന
നടത്തിയത് ;
സ്ഥാപനത്തിന്റെ
/സ്ഥാപനങ്ങളുടെ
/വ്യക്തിയുടെ/
വ്യക്തികളുടെ
മേല്‍വിലാസം
ലഭ്യമാക്കുമോ ;
(ഇ)
ടെന്‍ഡര്‍
ലഭിക്കാതെയാണ്
വൃക്ഷങ്ങള്‍ വില്പന
നടത്തിയതെങ്കില്‍ ഏത്
ബോര്‍ഡ്
തീരുമാനപ്രകാരമാണ്
വൃക്ഷങ്ങള്‍ വില്പന
നടത്തിയതെന്ന്
വ്യക്തമാക്കുമോ ?
കണ്ണൂര്‍
അന്താരാഷ്ട്ര വിമാനത്താവളം
2023.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തിന്റെ
പാസഞ്ചര്‍ ടെര്‍മിനല്‍,
ഏപ്രണ്‍, എയര്‍
ട്രാഫിക് കണ്ട്രോള്
ടവര്‍ എന്നിവയുടെ
നിര്‍മ്മാണം ഏതു
ഘട്ടത്തിലാണെന്നും ആയവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
അറിയിക്കുമോ?
കോഴിക്കോട്
വിമാനത്താവള വികസനം
2024.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
വിമാനത്താവളത്തിന്റെ
റണ്‍വേ
റീകാര്പ്പറ്റിംങ്
ജോലികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഏതെല്ലാം
ജോലികളാണ് ഇപ്പോള്‍
നടക്കുന്നതെന്നും,
എന്നത്തേക്ക് പ്രവൃത്തി
പൂർത്തിയാക്കി
വിമാനത്താവളം പൂര്‍വ്വ
സ്ഥിതിയില്‍
പ്രവര്‍ത്തിപ്പിക്കുമെന്നും
വ്യക്തമാക്കുമോ;
(സി)
അതുവരെ
ചെറുവിമാനങ്ങള്‍
കൂടുതലായി ഉപയോഗിച്ച്
യാത്രക്കാരുടെ
പ്രയാസങ്ങള്‍
ദൂരീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കണ്ണൂരില്‍
അന്താരാഷ്ട്ര
വിമാനത്താവളത്തിനുള്ള ബാങ്ക്
വായ്പ
2025.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവള
നിര്‍മ്മാണത്തിന്
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യവുമായി
എ്രത കോടി രൂപയുടെ
വായ്പക്കാണ്
കരാറൊപ്പിട്ടത് ;
(ബി)
ഏതെല്ലാം
ബാങ്കുകള്‍ എ്രത കോടി
രൂപ വീതമാണ് വായ്പ
നല്‍കുന്നത് ;
(സി)
ഓരോ
ബാങ്കില്‍ നിന്നും എ്രത
തുക വീതം വായ്പ
ലഭിക്കുകയുണ്ടായി എന്ന്
വ്യക്തമാക്കുമോ ?
രാജീവ്ഗാന്ധി
സെന്റര്‍ ഫോര്‍ ഏവിയേഷന്‍
ടെക്നോളജി
2026.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്ഗാന്ധി
സെന്റര്‍ ഫോര്‍
ഏവിയേഷന്‍
ടെക്നോളജിക്കുവേണ്ടി
വാങ്ങിയ വിമാനം
പറത്താനാവാത്ത
സാഹചര്യത്തില്‍ നശിച്ചു
കൊണ്ടിരിക്കുകയാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിമാനം
പറത്താനാവാത്ത സാഹചര്യം
തരണം ചെയ്യാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
പൈലറ്റ്
നിയമനക്കാര്യത്തില്‍
എന്തു നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ?
കപ്പല്‍
ഗതാഗത പദ്ധതി
2027.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ തുറമുഖങ്ങളെ
കേന്ദ്രീകരിച്ച്
കപ്പല്‍ വഴിയുളള
ഗതാഗതത്തിനുള്ള പദ്ധതി
ഏതെല്ലാം തീരങ്ങളെ
കേന്ദ്രീകരിച്ചാണ്
വിഭാവനം
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പദ്ധതി
എന്ന്
ആരംഭിക്കാനാകുമെന്ന്
വിശദമാക്കുമോ ?
കടല്‍മാര്‍ഗ്ഗമുള്ള
ചരക്കു ഗതാഗതം
2028.
ശ്രീ.എം.എ.
വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
തുറമുഖവും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡ് ഗതാഗത്തിന്റെ ശേഷി
പരമാവധി
ഉപയോഗപ്പെടുത്തുന്ന
സാഹചര്യത്തില്‍,
തീരദേശം വഴിയുള്ള
ചരക്ക് ഗതാഗതത്തിന്
ബദല്‍ മാര്‍ഗ്ഗം
കണ്ടെത്തുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വെളിപ്പെടുത്തുമോ;
(ബി)
പെട്രോളിയം
ഉല്പന്നങ്ങള്, വളം,
മണല്‍ തുടങ്ങിയ
പദാര്‍ത്ഥങ്ങല്‍ റോഡ്
മാര്‍ഗ്ഗം
എത്തിക്കുന്നതിന് പകരം
കടല്‍മാര്‍ഗ്ഗം ഗതാഗതം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
ചെലവ്
കുറഞ്ഞതും അപകടസാദ്ധ്യത
കുറഞ്ഞതുമായ ഗതാഗത
മാര്‍ഗ്ഗത്തിന്
സഹായകരമായ പദ്ധതികള്‍
പ്രാധാന്യത്തോടെ
നടപ്പാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?