പുതിയ
റേഷന്‍ കാര്‍ഡ്
1305.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍ നല്കുന്ന
പ്രക്രിയ ഏത്
ഘട്ടത്തിലാണ് എന്ന്
വിശദമാക്കുമോ ?
(ബി)
തെറ്റ്
തിരുത്തുന്നതിന്
ഒാണ്‍ലൈന്‍ സൗകര്യം
ലഭിക്കാതിരുന്നവര്‍ക്ക്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഉഒരുക്കിയിട്ടുള്ളത് ?
(സി)
ബി.പി.എല്‍
കാര്‍ഡുടമകളുടെ പേര്
വിവരങ്ങള്‍
അറിയുന്നതിനും,
അര്‍ഹതപ്പെട്ടവരെ
ഉള്‍പ്പെടുത്തുന്നതിനുമായി
,കാര്‍ഡ് വിതരണം
ചെയ്യുന്നതിന് മുമ്പ്
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ?
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
സപ്ലൈകോ പൊതുവിതരണ ശൃംഖലയും
നിത്യോപയോഗ സാധനങ്ങളും
1306.
ശ്രീ.എളമരം
കരീം
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ പൊതുവിതരണ
ശൃംഖല വഴി വിതരണം
ചെയ്യുന്ന നിത്യോപയോഗ
സാധനങ്ങളുടെ വില
വര്‍ദ്ധിപ്പിക്കുന്നതു
മൂലം ജനങ്ങള്‍
സപ്ലൈകോയെ
ഒഴിവാക്കേണ്ടതായി
വരുന്ന സാഹചര്യം
ഉണ്ടായിയിട്ടുള്ളതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സപ്ലൈകോയിലൂടെ
വിറ്റഴിക്കപ്പെടുന്ന
ഭക്ഷ്യവസ്തുക്കള്‍ക്ക്
എത്ര തവണ
വിലവര്ദ്ധിപ്പിച്ചുവെന്ന്
വ്യക്തമാക്കാമോ; 2011
ജനുവരി മാസത്തെ വിലയും
ഇപ്പോഴത്തെ വിലയും
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വിലസ്ഥിരത
നിലനിര്‍ത്തിയിരുന്ന
സബ്സിഡി
ഉല്പന്നങ്ങള്ക്ക് ഈ
സര്‍ക്കാര്‍ വില
വര്‍ദ്ധിപ്പിക്കുകയുണ്ടായോ;
എങ്കില്‍ എത്ര തവണ;
(ഡി)
നിലവില്‍
സബ്സിഡി ഉല്പന്നങ്ങളുടെ
വില എത്രയാണെന്ന്
വെളിപ്പെടുത്താമോ;
കഴിഞ്ഞ
നാലരവര്ഷത്തിനിടെയുണ്ടായ
വിലവര്‍ദ്ധന എത്ര
ശതമാനമെന്ന്
അറിയിക്കാമോ;
(ഇ)
പൊതുമാര്‍ക്കറ്റിലെ
വില വര്‍ദ്ധനവ്
തടയുന്നതിന് പകരം
സബ്സിഡി
സാധനങ്ങള്‍ക്കും വില
വര്‍ദ്ധിപ്പിക്കുന്നതായി
പറയപ്പെടുന്ന നടപടി
പുന:പരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പാചകവാതക വിതരണ പദ്ധതി
T 1307.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളത്ത്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന അദാനി
ഗ്രൂപ്പിന്റെ ഗാര്‍ഹിക
പാചകവാതക വിതരണ
പദ്ധതിയ്ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ?
ഇ
. പി . ആർ. എസ് പദ്ധതി
1308.
ശ്രീ.പി.എ.മാധവന്
,,
വി.റ്റി.ബല്‍റാം
,,
പാലോട് രവി
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കര്‍ഷകര്‍ക്ക്
ഇ.പി.ആര്.എസ്. പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തെല്ലാം ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
പദ്ധതി
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
വില
സൂചിക വര്‍ദ്ധന
T 1309.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010-11
ലെയും 2015-16 ലെയും
വില സൂചിക സംബന്ധിച്ച
ഔദ്യോഗിക കണക്കുകള്‍
വിശദമാക്കുമോ ; 2010-11
ലുള്ളതിനേക്കാള്‍ എത്ര
ശതമാനം വില സൂചികയില്‍
വര്‍ദ്ധനയുണ്ടായി ;
ഭക്ഷ്യ വസ്തുക്കള്‍
ഒരോന്നിന്റെയും 2010-11
ലെയും ഇപ്പോഴത്തെയും
വിലവിവരം വിശദമാക്കുമോ
;
(ബി)
2010-11
ല്‍ കണക്കാക്കപ്പെട്ട
സംസ്ഥാനത്തെ
പണപ്പെരുപ്പം എത്ര
ശതമാനമായിരുന്നു.
2015-16 -ലെ
കണക്കാക്കപ്പെട്ട
പണപ്പെരുപ്പം എത്ര
ശതമാനമാണ് ;
പണപ്പെരുപ്പം
സംബന്ധിച്ച പ്രസ്തുത
കാലയളവുകളെ വിലയിരുത്തി
വിശകലനം ചെയ്തു
വിശദമാക്കുമോ ?
വില
വർദ്ധന
1310.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യോത്പന്നങ്ങളുടെ
വില വർദ്ധന
പിടിച്ചുനിർത്താൻ
ഭക്ഷ്യ പൊതുവിതരണ
വകുപ്പുവഴി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഭക്ഷ്യോത്പന്നങ്ങള്‍
സബ് സിഡി നിരക്കില്‍
സര്‍ക്കാര്‍ വിതരണം
ചെയ്യുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
പൊതുവിതരണ ശൃംഖലവഴിയാണ്
ഇവ വിതരണം ചെയ്യുന്നത്;
വിതരണം ചെയ്യുന്ന
ഉല്‍പ്പന്നങ്ങളുടെ
പേരും സബ് സിഡി
നിരക്കും
വ്യക്തമാക്കാമോ;
(സി)
ക്രിസ്തുമസ്സിനോടനുബന്ധിച്ച്
സാധാരണക്കാര്‍ക്ക്
ഭക്ഷ്യോത്പന്നങ്ങള്‍
കുറഞ്ഞ വിലയ്ക്ക്
എത്തിച്ചു കൊടുക്കാൻ
നടപടി
ആരംഭിച്ചിട്ടുണ്ടോ;
ഏതൊക്കെ ഏജന്‍സികള്‍
വഴി എന്തൊക്കെ
ഉത്പ്പന്നങ്ങളാണ്
ഇത്തരത്തില്‍ വിതരണം
ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
ഇവയുടെ വിതരണം
എന്നാരംഭിക്കും
;വ്യക്തമാക്കുമോ ?
പയർ
വർഗ്ഗങ്ങളുടെ വിലക്കയറ്റം
1311.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉഴുന്നുപരിപ്പ്,
തുവരപരിപ്പ്, ചെറുപയര്‍
എന്നീ പയര്‍
വര്ഗ്ഗങ്ങള്ക്കുണ്ടായ
വിലക്കയറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുവിപണിയില്‍
വില നിയന്ത്രണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
കൃത്രിമമായ
വിലക്കയറ്റവും പൂഴ്ത്തി
വെയ്പും തടയുന്നതിന്
ഉദ്യോഗസ്ഥ തലത്തില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ജില്ലാകളക്ടര്‍മാര്‍ക്കും
ജില്ലാ സപ്ലൈ
ഓഫീസര്‍മാര്‍ക്കും
കൂടുതല്‍ അധികാരങ്ങള്‍
നല്കി കരിഞ്ചന്തയും
പൂഴ്ത്തിവെയ്പും
തടയുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഇതുവരെ
എത്ര റെയ്ഡുകളാണ്
നടത്തിയിട്ടുളളത്;
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
പഴം-പച്ചക്കറി
സംഭരണവും സംസ്കരണവും
1312.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഴം-പച്ചക്കറി
സംഭരണത്തിനും
സംസ്കരണത്തിനും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ്
1313.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുടമകള്‍ക്ക്
പുതിയ കാര്‍ഡ്
നല്കുന്നതിന്സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങളും അതിന്റെ
ഇപ്പോഴത്തെ സ്ഥിതിയും
എന്താണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
തയ്യാറാക്കുന്ന
കാര്യത്തില്‍ ധാരാളം
അടിസ്ഥാന പിശകുകള്‍
കടന്നു കൂടിയിട്ടുണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അത്
സംബന്ധിച്ച
വിശദാംശങ്ങളും അതിന്
ഉത്തരവാദികള്‍
ആരാണെന്നും പ്രസ്തുത
പിശകുകള്‍
പരിഹരിക്കാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ ?
പുതിയ
റേഷന്‍ കാര്‍ഡ്
1314.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകളിലെ
തെറ്റുതിരുത്തല്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
മാസങ്ങള്‍
കഴിഞ്ഞിട്ടും പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
ചെയ്യാന്‍
വൈകുന്നതിനുള്ള
കാരണങ്ങള്‍
വിശദീകരിക്കുമോ;
(സി)
റേഷന്‍
കാര്‍ഡുകളിലെ
തെറ്റുകള്‍ തിരുത്തി
പുതിയ കാര്‍ഡ്
എന്നുമുതല്‍ വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
1315.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടന്നു വരുന്ന പുതിയ
റേഷന്‍ കാര്‍ഡ്
വിതരണത്തിന്റെ പുരോഗതി
അറിയിക്കുമോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
എന്നത്തേക്ക് നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പുതിയ
മാവേലി സ്റ്റോറുകള്‍
1316.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എം.പി.വിന്‍സെന്റ്
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൂടുതല്‍ മാവേലി
സ്റ്റോറുകള്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
പുതിയ
മാവേലി സ്റ്റോറുകള്‍
1317.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
മേലൂര്‍ പഞ്ചായത്തിലെ
അടിച്ചിലിയിലും കൊരട്ടി
പഞ്ചായത്തിലെ
വാലുണ്ടാമുറിയിലും
പുതിയ മാവേലി
സ്റ്റോറുകള്‍
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകളില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ ?
പുതിയ
റേഷന്‍ കാര്‍ഡുകളുടെ വിതരണം
1318.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
എന്ന് മുതല്‍ വിതരണം
ചെയ്യുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
റേഷന്‍ കാര്‍ഡിന്റെ
കാലാവധി എന്നാണ്
അവസാനിച്ചതെന്നും
പ്രസ്തുത കാര്‍ഡുകളുടെ
കാലാവധി എത്ര സമയം
വരെയാണ് നീട്ടി
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
ഏജന്‍സികളെയാണ് കാര്‍ഡ്
പുതുക്കുന്നതിനായി
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
റേഷന്‍
കാര്‍ഡ് പുതുക്കലില്‍
തെറ്റുകള്‍
ആവര്‍ത്തിച്ചതിനാല്‍
പുതിയ ഏജന്‍സിയെ
ഏല്പിക്കാന്
തീരുമാനിച്ചിട്ടുണ്ടോ?
പുതിയ
റേഷന്‍കാര്‍ഡുകള്‍
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
1319.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
റേഷന്‍കാര്‍ഡുടമകള്‍ക്ക്
പുതിയ
റേഷന്‍കാര്‍ഡുകള്‍
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ ;
(ബി)
രേഖപ്പെടുത്തിയ
വിവരങ്ങളില്‍
കടന്നുകൂടിയ തെറ്റുകളും
പിശകുകളും
തിരുത്തുന്നതിനുള്ള
നടപടികള്‍
പൂര്ത്തീകരിക്കുകയുണ്ടായോ
;
(സി)
പുതിയ
റേഷന്‍കാര്‍ഡുകള്‍
എപ്പോള്‍ വിതരണം
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ ?
നെല്ല്
സംഭരണം
1320.
ശ്രീ.സി.പി.മുഹമ്മദ്
,,
ഷാഫി പറമ്പില്‍
,,
ടി.എന്‍. പ്രതാപന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണത്തിന് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കെെവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
നെല്ലു
സംഭരണം
1321.
ശ്രീ.ജി.സുധാകരന്
,,
എം.ചന്ദ്രന്
,,
കെ.രാധാകൃഷ്ണന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
കര്‍ഷകരില്‍ നിന്നുള്ള
നെല്ലു സംഭരണം
പ്രതിസന്ധിയിലായിട്ടുണ്ടോ;
ഉണ്ടെങ്കിൽ കാരണം
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
വര്‍ഷവും ഈ വര്‍ഷം
നാളിതുവരെയും
കര്‍ഷകരില്‍ നിന്നും
സപ്ലൈകോ സംഭരിച്ച
നെല്ലിന്റെ അളവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
നെല്ല്
സംഭരണത്തില്‍ നിന്നും
സപ്ലൈകോ പിന്മാറിയത്
മൂലം
കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള
പ്രയാസങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
സ്വകാര്യ
മില്ലുടമകളും
സപ്ലൈകോയും സ്വീകരിച്ച
നിലപാട് മൂലം
നെല്‍കര്‍ഷകര്‍ക്ക്
നഷ്ടം
ഉണ്ടായിട്ടുണ്ടോ;എന്കില്
ആയത്
കണക്കാക്കിയിട്ടുണ്ടോ;
(ഇ)
നെല്ല്
സംഭരിച്ച വകയില്‍
സപ്ലൈകോ എന്ത് തുക
കര്‍ഷകര്‍ക്ക്
കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
നെല്ല്
സംഭരണം
1322.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണം കാര്യക്ഷമമല്ല
എന്നുള്ള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സപ്ലൈകോ
വഴി നെല്ല്
സംഭരിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിലവിലുള്ളത്;
(സി)
സര്‍ക്കാരിന്റെ
നെല്ല് സംഭരണം
കാര്യക്ഷമമല്ലാത്തതിനാല്‍
നെല്‍കൃഷിയില്‍ നിന്നും
കര്‍ഷകര്‍ പിന്മാറുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
വിതരണം കാര്യക്ഷമമാക്കൽ
1323.
ശ്രീ.വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
,,
ആര് . സെല്‍വരാജ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണം കൂടുതല്‍
കാര്യക്ഷമവും
സുതാര്യവുമാക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ?
നെല്ല്
സംഭരണം കാര്യക്ഷമമാക്കാന്‍
നടപടി
1324.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തിലെ വിവിധ
പാടശേഖരങ്ങളിലെ നെല്ല്
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന്
സംഭരിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിവില്‍സപ്ലൈസ്
കോര്പ്പറേഷന്
കര്‍ഷകരില്‍ നിന്നും
പാടശേഖരങ്ങളില്‍
നിന്നും നെല്ല്
സംഭരിക്കുന്നതിന്റെ
മാനദണ്ഡമെന്താണ്എന്ന്
വ്യക്തമാക്കുമോ;
(സി)
ഒരു
ക്വിന്റല്‍ നെല്ലിന്
എത്രകിലോ നെല്ല്
അധികമായി കര്‍ഷകരില്‍
നിന്നും
പാടശേഖരങ്ങളില്‍
നിന്നും സംഭരിക്കുന്നു
എന്ന് വ്യക്തമാക്കുമോ;
(ഡി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
നടത്തുന്ന നെല്ല്
സംഭരണത്തിന്റെ
ഉത്തരവാദിത്തപ്പെട്ട
ഉദ്യോഗസ്ഥര്‍
ആരാണ്എന്ന്
വ്യക്തമാക്കുമോ;
(ഇ)
സ്വകാര്യ
മില്ലുടമകളുമായി
ചേര്‍ന്ന് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
ഉദ്യോഗസ്ഥര്‍
കര്‍ഷകരെയും
പാടശേഖരങ്ങളെയും ചൂഷണം
ചെയ്യുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കര്‍ഷകര്‍
ഉല്പാദിപ്പിച്ച
മുഴുവന്‍ നെല്ലും
സംഭരിക്കാന്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡ് വിതരണം
1325.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിനുള്ള
അപേക്ഷ സ്വീകരിച്ചത്
ഏത്
മാസമായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാര്‍ഡ് നാളിതുവരെയായി
വിതരണം ചെയ്യാത്തതിന്റെ
കാരണം വിശദമാക്കുമോ;
പ്രസ്തുത കാര്‍ഡ് എന്ന്
മുതല്‍ വിതരണം
നടത്തുമെന്ന്
വ്യക്തമാക്കുമോ ?
റേഷന്‍
കാര്‍ഡ് പുതുക്കൽ
1326.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡ്
പുതുക്കുന്നതിനായി എത്ര
അപേക്ഷകളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതിനായി
അപേക്ഷിച്ചിട്ടുള്ളവര്‍ക്ക്
പുതുക്കിയ റേഷന്‍
കാര്‍ഡുകള്‍
എന്നത്തേക്ക് വിതരണം
ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
കാര്‍ഡിനുള്ള
അപേക്ഷകളിലെ തെറ്റു
തിരുത്തല്‍ പ്രക്രിയ
പൂര്‍ത്തിയായിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
എന്നത്തേക്കു
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(ഡി)
പുതിയ
റേഷന്‍ കാര്‍ഡിന് എത്ര
രൂപയാണ്
കാര്‍ഡുടമകളില്‍
നിന്നും ഈടാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ?
റേഷന്‍
കാര്‍ഡ് പുതുക്കല്‍
1327.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനിതകളെ
കാര്ഡുടമകളാക്കിക്കൊണ്ട്
റേഷന്‍ കാര്‍ഡ്
പുതുക്കി നല്കുന്ന
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡ് പുതുക്കല്‍
1328.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് പുതുക്കി
നല്‍കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
റേഷന്‍
കാര്‍ഡ്
പുതുക്കുന്നതില്‍
വന്നിട്ടുളള അപാകതകള്‍
തിരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
റേഷന്‍
കാര്‍ഡ്
പുതുക്കുന്നതിനുളള
നടപടികള്‍ ആരംഭിച്ചത്
എന്നാണ്; പുതിയ റേഷന്‍
കാര്‍ഡുകള്‍
എന്നത്തേയ്ക്ക് വിതരണം
ചെയ്യാന്‍ കഴിയും?
റേഷന്‍
കടകളിലെ ക്രമക്കേടുകളും
തിരിമറികളും
1329.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍ കടകളിലെ
ക്രമക്കേടുകളും
തിരിമറികളും
കണ്ടെത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കുമോ ;
(ബി)
പരിശോധനയുടെയും
പരാതികളുടെയും
അടിസ്ഥാനത്തില്‍ 2015
വര്‍ഷത്തില്‍ എത്ര
കടകള്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്നു വ്യക്തമാക്കുമോ ;
(സി)
റേഷന്‍
കടകളുടെ സുതാര്യമായ
പ്രവര്‍ത്തനത്തിന്
പൊതുജന
പങ്കാളിത്തത്തോടെ
വിജിലന്‍സ്
കമ്മിറ്റികള്‍
രൂപീകരിക്കുന്നകാര്യം
പരിഗണിക്കുമോ ?
റേഷന്‍
കാര്‍ഡ് പുതുക്കുന്നതിനുളള
നടപടിക്രമങ്ങള്‍
1330.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡ്
പുതുക്കുന്നതിനുളള
നടപടിക്രമങ്ങള്‍
ആരംഭിച്ചത്
എന്നാണെന്നും പ്രസ്തുത
നടപടി ക്രമങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ ;
(ബി)
ഗുണഭോക്താക്കള്‍ക്ക്
പുതിയ റേഷന്‍ കാര്‍ഡ്
എപ്പോൾ
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയിലെ റേഷന്‍
കള്ളക്കടത്ത്
1331.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
കൊല്ലം ജില്ലയില്‍
റേഷന്‍ വിതരണത്തിലെ
ക്രമക്കേട്, നിലവിലുള്ള
നിയമങ്ങളുടെ ലംഘനം
എന്നിവയുടെ
അടിസ്ഥാനത്തില്‍ എത്ര
റേഷന്‍
വ്യാപാരികള്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇവരില്‍ നിന്നും എത്ര
രൂപാ പിഴയായി
ഈടാക്കിയിട്ടുണ്ട്;പ്രസ്തുത
കാലയളവില്‍ ഏതെങ്കിലും
റേഷന്‍കടയുടെ ലൈസന്‍സ്
റദ്ദ് ചെയ്തുവോ;
വിശദാംശം അറിയിക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ജില്ലയിലെ
വിവിധ സ്ഥലങ്ങളില്‍
വച്ച് റേഷന്‍
കള്ളക്കടത്തുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇതു
പ്രകാരം എത്ര
കേസ്സുകള്‍ പോലീസ്
രജിസ്റ്റര്‍ ചെയ്തു;
ഇതുപ്രകാരം ഏതൊക്കെ
റേഷന്‍ സാധനങ്ങള്‍ എത്ര
അളവില്‍
കണ്ടെത്തിയിട്ടുണ്ട്;
വിശദാംശം അറിയിക്കുമോ;
(സി)
കൊല്ലം
ജില്ലയിലെ വ്യാപകമായ
റേഷന്‍
കള്ളക്കടത്തുമായി
ബന്ധപ്പെട്ട് റേഷന്‍
വ്യാപാരികള്‍ക്കുള്ള
പങ്ക്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര റേഷന്‍
കടകളുടെ ലൈസന്‍സ് റദ്ദ്
ചെയ്യുവാന്‍
ഗവണ്മെന്റ്
തയ്യാറായിട്ടുണ്ട്;
(ഡി)
മേല്‍
സൂചിപ്പിച്ച
ക്രമക്കേടുകളില്‍
ഉദ്യോഗസ്ഥതല പങ്ക്
അന്വേഷിച്ചിട്ടുണ്ടോ;
എങ്കില്‍
എത്രപേര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നുള്ള
വിവരം വെളിവാക്കുമോ?
കൊല്ലം
ജില്ലയിലെ പുതിയ
റേഷന്‍കാര്‍ഡ് വിതരണം
1332.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിൽ പുതിയ
റേഷന്‍കാര്‍ഡ് വിതരണം
ആരംഭിച്ചുവോ ; പ്രസ്തുത
കാര്‍ഡ് വിതരണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും,
നിലവിലുള്ള പുരോഗതിയും,
സമയക്രമവും
എന്താണെന്നുംവ്യക്തമാക്കുമോ
;
(ബി)
പുതിയ
റേഷന്‍ കാര്‍ഡ്
നല്കുമ്പോള്
ഗുണഭോക്താക്കള്‍ സ്വയം
രേഖപ്പെടുത്തിയ
വിവരങ്ങള്‍
വിശ്വാസത്തിലെടുത്ത്
കൊണ്ട് ആയത് റേഷന്‍
കാര്‍ഡില്‍
ഉള്പ്പെടുത്തുവാനാണോ
ഉദ്ദേശിക്കുന്നത് ;
എങ്കില്‍ ഇതിന്മേല്
ഏതെങ്കിലും
ഏജന്‍സിയെക്കൊണ്ട്
അന്വേഷണം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ
;വിശദമാക്കുമോ;
(സി)
റേഷന്‍ കാര്‍ഡില്‍ പേര്
ഉള്‍പ്പെടുത്താന്‍
കഴിയാത്തവര്‍ക്ക് പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
നടത്തുന്നതിന് മുന്‍പ്
ആയത്
ഉള്‍പ്പെടുത്തുവാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശം ജില്ലാ
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ?
റേഷന്‍
വിഹിതത്തിലെ കുറവ്
1333.
ശ്രീ.ഇ.പി.ജയരാജന്
,,
എം.ചന്ദ്രന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണഭോക്താക്കള്‍ക്ക്
നല്‍കിവരുന്ന റേഷന്‍
വിഹിതം
വെട്ടിക്കുറച്ചിട്ടുണ്ടോ;
വിശദമാക്കാമോ ;
(ബി)
റേഷന്‍
കടകള്‍ വഴി ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
ഗുണഭോക്താക്കള്‍ക്ക്
എത്ര അളവിലാണ് റേഷന്‍
സാധനങ്ങള്‍ വിതരണം
ചെയ്യുന്നതെന്നും 2011
ആദ്യമാസങ്ങളില്‍ ഇവയുടെ
അളവ്
എത്രയായിരുന്നുവെന്നും
വ്യക്തമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
എത്രതവണ റേഷന്‍
വിഹിതത്തില്‍
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
കേന്ദ്രസ൪ക്കാ൪
അനുവദിച്ച റേഷന്‍
വസ്തുക്കള്‍ യഥാസമയം
ഏറ്റെടുക്കുന്നതില്‍
സംസ്ഥാന സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
വീഴ്ചയുണ്ടായിട്ടുണ്ടോ;
ഇത് റേഷന്‍
വിഹിതത്തില്‍
വെട്ടിക്കുറവ്
വരുത്താന്‍
ഇടയാക്കിയിട്ടുണ്ടോ ?
മാവേലി
സ്റ്റോറുകള്‍ വഴി വിതരണം
ചെയ്യുന്ന സാധനങ്ങള്‍
1334.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകള്‍ വഴി
എന്തെല്ലാം സാധനങ്ങളാണ്
ഇപ്പോള്‍ വിതരണം
ചെയ്യുന്നത്;
(ബി)
ഇതില്‍
ഏതെല്ലാം സാധനങ്ങളുടെ
സബ്സിഡിയാണ് ഇപ്പോള്‍
നിര്ത്തലാക്കിയിട്ടുളളത്
(സി)
നിര്‍ത്തലാക്കിയ
സബ്സിഡികള്‍
പുന:സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ?
മാവേലി
സ്റ്റോറുകളിലും സൂപ്പര്‍
മാര്‍ക്കറ്റുകളിലും
നിത്യോപയോഗ സാധനങ്ങളുടെ
വിലനിലവാരം
1335.
ശ്രീമതി.ജമീലാ
പ്രകാശം
ശ്രീ.സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
,,
ജോസ് തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകളും സൂപ്പര്‍
മാര്‍ക്കറ്റുകളും
മുഖാന്തിരം
വില്‍ക്കുന്ന
നിത്യോപയോഗ സാധനങ്ങളുടെ
വിലനിലവാരം സംബന്ധിച്ച്
എന്തെങ്കിലും ചട്ടങ്ങളോ
മാനദണ്ഡങ്ങളോ
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
നിത്യോപയോഗ
സാധനങ്ങളായി
കണക്കാക്കിയിട്ടുളള 13
ഇനങ്ങള്‍ക്ക് 2009-ല്‍
ഈടാക്കിയിരുന്ന വിലയെ
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഇവയ്ക്ക്
2011 മാര്‍ച്ചില്‍
ഈടാക്കിയിരുന്ന വിലയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഇവയ്ക്ക്
ഇപ്പോള്‍ ഈടാക്കുന്ന
വിലയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
2011
മാര്‍ച്ചിനും 2015
നവംബറിനും ഇടയ്ക്ക്
എത്ര തവണ ഇവയുടെ വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;
(എഫ്)
ഈ
വില വര്‍ദ്ധന
സംബന്ധിച്ച
വിശദാംശങ്ങളും അവയ്ക്കു
സ്വീകരിച്ച
മാനദണ്ഡങ്ങളും
വ്യക്തമാക്കാമോ?
കഴിഞ്ഞ
ബഡ്ജറ്റുകളില്
ഭക്ഷ്യ-സിവില്‍ സപ്ലൈസ്
വകുപ്പ് പ്രഖ്യാപിച്ച
പദ്ധതികള്‍
1336.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് ബഡ്ജറ്റുകളിലായി
ഭക്ഷ്യ-സിവില്‍ സപ്ലൈസ്
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍ ഏതെല്ലാം;
(ബി)
ഈ
പദ്ധതികള്‍ക്കായി ഓരോ
ബഡ്ജറ്റിലും
വകയിരുത്തിയ തുകയെത്ര;
ഈ പദ്ധതികളുടെ
നടത്തിപ്പിനായി
ഖജനാവില്‍ നിന്നും
പിന്‍വലിക്കപ്പെട്ട
തുകയെത്ര;
(സി)
ഈ
അഞ്ചു ബജറ്റുകളിലുമായി
പ്രഖ്യാപിക്കപ്പെട്ടതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടില്ലാത്തതുമായ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
വിലവിവര
പട്ടികയുടെ പ്രദര്‍ശനം
1337.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപാര സ്ഥാപനങ്ങളില്‍
വിലവിവര പട്ടിക
പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന
വ്യവസ്ഥ നിലവില്‍ ഉണ്ടോ
; ഇത്
ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ ;
(ബി)
വിലവിവര
പട്ടിക
പ്രദര്‍ശിപ്പിക്കാതെ
പ്രവര്‍ത്തിക്കുന്ന
വ്യാപാര സ്ഥാപനങ്ങൾ
എത്ര ; നിലവില്‍
സംസ്ഥാനത്ത് എത്ര
വ്യാപാര സ്ഥാപനങ്ങള്‍
പ്രവൃത്തിക്കുന്നുണ്ട്
; ഇതില്‍ വിലവിവര
പട്ടിക
പ്രദര്ശിപ്പാക്കാത്തതിന്റെ
പേരില്‍
ശിക്ഷിക്കപ്പെട്ടവര്‍
എത്ര ;
(സി)
ഒരേ
സാധനത്തിന് വ്യത്യസ്ത
നിരക്കില്‍ വില ഈടാക്കി
വരുന്ന സ്ഥിതി വിശേഷം
ശ്രദ്ധയിൽപ്പെട്ടിടുണ്ടോ
;
(ഡി)
അളവിലും
തൂക്കത്തിലും വ്യത്യാസം
ഉണ്ടാകുന്നത്
നിയന്ത്രിക്കാനുള്ള
സംവിധാനം ഉള്‍പ്പെടെ
പ്രവൃത്തിപ്പിക്കാന്‍
സ്രക്കാര്‍
തയ്യാറാകുമോ ?
സിവില്‍
സപ്ലൈസിന്റെ വില്പന
കേന്ദ്രങ്ങള്‍
1338.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ലാഭകരമല്ലാത്തതായി
പ്രവര്‍ത്തിക്കുന്ന
സിവില്‍ സപ്ലൈസിന്റെ
എത്ര ചില്ലറ വില്പന
കേന്ദ്രങ്ങള്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
കണ്ടെത്തിയിട്ടുള്ളവയില്‍
എത്രയെണ്ണത്തിന്റെ
പ്രവര്‍ത്തനം
നിര്‍ത്തിയിട്ടുണ്ട്;
(സി)
ചില്ലറ
വില്പന കേന്ദ്രങ്ങളുടെ
വില്പന വരുമാനം
ഗണ്യമായി
കുറയാനിടയായിട്ടുള്ള
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
അവശ്യസാധന
കമ്പോളത്തില്‍ സിവില്‍
സപ്ലൈസിന്റെ വിഹിതം
എത്രയായിരുന്നുവെന്നും
കഴിഞ്ഞ ഒരു വര്‍ഷമായി
അതില്‍ എത്ര
കുറവുണ്ടായി എന്നും
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
നാട്ടിക
മണ്ഡലത്തിലെ സപ്ലൈകോ
മെഡിക്കല്‍ സ്റ്റോര്‍
1339.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
മെഡിക്കല്‍ സ്റ്റോര്‍
അനുവദിക്കുന്നതിന്
പ്രത്യേക മാനദണ്ഡങ്ങള്‍
ഉണ്ടോ; എങ്കില്‍
വിശദമാക്കാമോ?
(ബി)
നാട്ടിക
നിയോജക മണ്ഡലത്തില്‍
പുതിയതായി ഒരു സപ്ലൈകോ
മെഡിക്കല്‍ സ്റ്റോര്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
സപ്ലൈകോ
ഔട്ടലെറ്റുകള്‍
1340.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2005-ലും
2015-ലും സപ്ലൈകോ
ഔട്ടലെറ്റുകള്‍
എത്രയായിരുന്നു?
കേന്ദ്ര
ഗവണ്മെന്റില് നിന്നും
ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍
1341.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റ് നിലവില്‍
ഏതെല്ലാം
ഭക്ഷ്യധാന്യങ്ങള്‍ എത്ര
ടണ്‍വീതം സംസ്ഥാനത്തിന്
അനുവദിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനിടയില്‍ ഓരോ
മാസവും കേന്ദ്രം
അനുവദിച്ചതും സംസ്ഥാനം
എടുത്തതുമായ ഭക്ഷ്യ
ധാന്യങ്ങള്‍ ഏതെല്ലാം;
അവ എത്ര ടണ്‍ വീതമാണ് ;
(സി)
അധികമായി
ആവശ്യപ്പെട്ട
ഭക്ഷ്യധാന്യങ്ങള്‍
എത്രയാണ് ; അവ
ലഭിച്ചിട്ടുണ്ടോ ?
പുതുക്കിയ
റേഷന്‍ കാര്‍ഡുകള്‍
1342.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകള്‍ പുതുക്കി
നല്കുമ്പോള്
എ.പി.എല്‍, ബി.പി.എല്‍
റേഷന്‍കാര്‍ഡുകള്‍ക്ക്
പകരം പ്രയോറിറ്റി,
നോണ്‍ പ്രയോറിറ്റി
കാര്‍ഡുകളാക്കി
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എ.പി.എല്‍,
ബി.പി.എല്‍
അടിസ്ഥാനത്തില്‍ റേഷന്‍
കാര്‍ഡുകള്‍
അനുവദിക്കുന്നതും
പ്രയോറിറ്റി
അടിസ്ഥാനത്തില്‍
റേഷന്‍കാര്‍ഡുകള്‍
അനുവദിക്കുന്നതും
തമ്മില്‍ ഉള്ള
വ്യത്യാസം എന്താണ്;
വിശദീകരണം നല്‍കാമോ?
പൊതുവിതരണ
രംഗത്ത് കമ്പ്യൂട്ടര്‍വത്കരണം
1343.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
രംഗത്ത്
കമ്പ്യൂട്ടര്‍വത്കരണം
നടപ്പാക്കാന്‍
പദ്ധതിയുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
പൊതുവിതരണ
വകുപ്പിലെ കംപ്യൂട്ടറൈസേഷന്
പദ്ധതി
1344.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
വകുപ്പില്‍
നടപ്പിലാക്കിയ
കംപ്യൂട്ടറൈസേഷന്
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ എന്താണ്;
(ബി)
പ്രസ്തുത
പദ്ധതിക്കായി നാളിതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(സി)
പൊതുവിതരണ
വകുപ്പിന് കീഴിലുള്ള
ഏതെല്ലാം ആഫീസുകള്‍
നാളിതുവരെ
പൂര്‍ണ്ണമായും
കംപ്യൂട്ടര്‍
വല്ക്കരിച്ചിട്ടുണ്ട്?
പൊതുവിതരണ
വകുപ്പില്‍
കമ്പ്യൂട്ടറൈസേഷന്
പദ്ധതിക്കായി നിയമനം
1345.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
വകുപ്പില്‍ റേഷനിംഗ്
കണ്ട്രോളര്
തസ്തികയില്‍ നിന്നും
ഒരു വര്‍ഷം മുന്‍പ്
വിരമിച്ച ഉദ്യോഗസ്ഥന്
പ്രസ്തുത വകുപ്പിലെ
കമ്പ്യൂട്ടറൈസേഷന്
പദ്ധതിക്കായി
പുനര്‍നിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതു
തസ്തികയില്‍;
(ബി)
പ്രസ്തുത
തസ്തിക, നിയമനം
എന്നിവയ്ക്ക് വകുപ്പ്
മന്ത്രിയുടേയോ
മന്ത്രിസഭയുടെയോ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(സി)
ഏതു
ഉത്തരവ് പ്രകാരമാണ്
പ്രസ്തുത തസ്തിക
സൃഷ്ടിച്ചത്; ആയതിന്
ആവശ്യമായ അംഗീകാരം
നേടിയിട്ടുണ്ടോ;
(ഡി)
അംഗീകാരം
ലഭ്യമായിട്ടില്ലെങ്കില്‍
നിയമവിരുദ്ധമായി നിയമന
ഉത്തരവ് നല്കിയ
ഉദ്യോഗസ്ഥനില്‍ നിന്നും
പ്രസ്തുത അധിക
തസ്തികയില്‍
നിയമിക്കപ്പെട്ട
ഉദ്യോഗസ്ഥന് നല്കിയ
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
ഈടാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കൗണ്‍സില്‍
ഫോര്‍ ഫുഡ് റിസര്‍ച്ചിലെ
കോഴ്സുകള്‍
1346.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നിയിലെ
കൗണ്‍സില്‍ ഫോര്‍ ഫുഡ്
റിസര്‍ച്ചില്‍ ഏതൊക്കെ
കോഴ്സുകളാണ്
നടത്തുന്നത്;
(ബി)
ഏത്
യൂണിവേഴ്സിറ്റിയുടെ
അംഗീകാരമാണ് ഈ
സ്ഥാപനത്തിനുള്ളത്;
(സി)
ഓരോ
കോഴ്സിനും എത്ര
സീറ്റുകള്‍
വീതമാണുള്ളതെന്നും
യോഗ്യതകള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ?
പെട്രോള്‍
ഡീസല്‍ പമ്പുകളുടെ നടത്തിപ്പ്
1347.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ് വകുപ്പിന്റെ
കീഴില്‍ അനുവദിച്ച
ഏതെങ്കിലും പെട്രോള്‍
ഡീസല്‍ പമ്പുകളുടെ
നടത്തിപ്പ് സ്വകാര്യ
വ്യക്തികള്‍ക്കോ മറ്റ്
പൊതു മേഖല
കമ്പനികള്‍ക്കോ
കെെമാറിയിട്ടുണ്ടോ;
എങ്കില്‍ എത്രയെണ്ണം
അത്തരത്തില്‍
കെെമാറിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കെെമാറിയതിനുളള
വ്യവസ്ഥകള്‍
എന്തായിരുന്നു.;
വിശദമാക്കുമോ;
(സി)
ഉപഭോക്താക്കള്‍ക്ക്
നല്‍കേണ്ട സൗജന്യ
സേവനങ്ങള്‍ പ്രസ്തുത
പമ്പുകളില്‍ ലഭ്യമാണോ
എന്ന് പരിശോധിക്കാന്‍
വകുപ്പില്‍
എന്തെങ്കിലും
സംവിധാനമുണ്ടോ ;
എങ്കില്‍
വിശദമാക്കുമോ;
(ഡി)
സിവില്‍
സപ്ലെെസ്
പമ്പുകളിലേക്ക് ഇന്ധനം
കൊണ്ടുവരുന്നതിന്
സ്വകാര്യ ഏജന്‍സികളെ
ചുമതലപ്പെടുത്താറുണ്ടോ;
എങ്കില്‍ പ്രസ്തുത
ആവശ്യത്തിന് സ്വന്തം
വാഹന സൗകര്യം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
നെല്ലിന്റെ
സംഭരണവില ഉറപ്പാക്കാന്‍ നടപടി
1348.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കഴിഞ്ഞ
വര്‍ഷത്തെ ഒന്നാം
വിളയ്ക്ക് എത്ര ടണ്‍
നെല്ലാണ്
സംഭരിച്ചതെന്നു
വ്യക്തമാക്കാമോ;
(ബി)
ഈ
വര്‍ഷം ഒന്നാം വിളക്ക്
എത്ര ടണ്‍ നെല്ലാണ്
ഇതുവരെ
സംഭരിച്ചിട്ടുളളത്
(സി)
നെല്ല്
സംഭരണത്തിന് കഴിഞ്ഞ
വര്‍ഷത്തേക്കാള്‍ ഈ
വര്‍ഷം കുറവ്
ഉണ്ടായിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്തുകൊണ്ടാണെന്നു
വ്യക്തമാക്കാമോ;
(ഡി)
നെല്ലിന്റെ
സംഭരണവില കിലോഗ്രാമിന്
21.5 രൂപയായി
നിശ്ചയിച്ചുകൊണ്ടുള്ള
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തു കൊണ്ടാണെന്നു
വ്യക്തമാക്കാമോ;
(ഇ)
സംഭരിച്ച
മുഴുവന്‍ നെല്ലിനും
കിലോഗ്രാമിന് 21.5 രൂപ
നല്‍കുമോ?
സപ്ലൈകോയുടെ
വിറ്റുവരവ്
1349.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും ഉപഭോക്തൃ സംരക്ഷണവും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2005
- 2006, 2010-2011,
2014-2015 എന്നീ
സാമ്പത്തിക വർഷങ്ങളിലെ
സപ്ലൈകോയുടെ വിറ്റുവരവ്
എത്രയായിരുന്നു എന്ന്
വ്യക്തമാക്കുമോ?
സപ്ലൈകോയുടെ
വിറ്റുവരവ്
1350.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010-11
ല്‍ സപ്ലൈകോയുടെ
വിറ്റുവരവ് , ലാഭം
എന്നിവ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
2013-14,
2014-15 എന്നീ
വര്‍ഷങ്ങളിലെ
വിറ്റുവരവും ലാഭനഷ്ടവും
എത്രയാണെന്ന്
വ്യക്തമാക്കുമോ?
സപ്ലൈകോയുടെ
പ്രവര്‍ത്തനം
1351.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.ശശി
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷം
സെപ്തംബര്‍ വരെ
സപ്ലൈകോയുടെ
പ്രവര്‍ത്തന നഷ്ടം
എത്രയാണെന്നും ഏതെല്ലാം
ഇനങ്ങളിലാണ്
സപ്ലൈകോയ്ക്ക് നഷ്ടം
സംഭവിക്കുന്നതെന്നും
വെളിപ്പെടുത്തുമോ ;
(ബി)
സപ്ലൈകോയുടെ
ഔട്ടുലെറ്റുകള്‍ വഴി
എത്രയിനം സാധനങ്ങളാണ്
സബ്സിഡി നിരക്കില്‍
വിതരണം
ചെയ്തിരുന്നതെന്നും
നിലവില്‍ എത്രയിനം
സാധനങ്ങള്‍ സബ്സിഡി
നിരക്കില്‍ വിതരണം
ചെയ്യുന്നുണ്ടെന്നും
വ്യക്കമാക്കുമോ;
(സി)
ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായുള്ള സമിതി
പ്രത്യേക യോഗം
ചേര്‍ന്ന്
നടപ്പാക്കാന്‍
നിര്‍ദ്ദേശിച്ച സബ്സിഡി
നിരക്ക് പരിഷ്കാരങ്ങള്‍
എന്തെല്ലാം ; ഇവ
നടപ്പാക്കാന്‍ സപ്ലൈകോ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എപ്പോള്‍
മുതല്‍
നടപ്പാക്കിത്തുടങ്ങുമെന്ന്
വ്യക്തമാക്കുമോ ?
വിലക്കയറ്റം
നിയന്ത്രിക്കാന്‍ നടപടികള്‍
1352.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സിവില്‍ സപ്ളൈസ്
കോര്പ്പറേഷന് എത്ര
തുകയാണ് ബജറ്റില്‍
വകയിരുത്തിയതെന്ന്
വര്‍ഷം തിരിച്ച്
വിശദമാക്കാമോ;
(ബി)
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനായി
എന്തെങ്കിലും നടപടികള്‍
എടുത്തിട്ടുണ്ടോ;
എങ്കില്‍
വ്യകതമാക്കാമോ?
രജിസ്ട്രേഷന്
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
1353.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് ബജറ്റുകളിലായി
രജിസ്ട്രേഷന്
വകുപ്പില്‍
പ്രഖ്യാപിക്കപ്പെട്ട
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി ഓരോ
ബജറ്റിലും വകയിരുത്തിയ
തുകയെത്ര; പദ്ധതികളുടെ
നടത്തിപ്പിനായി
ഖജനാവില്‍ നിന്നും
പിന്‍വലിച്ച തുക എത്ര;
(സി)
ഈ
അഞ്ച് ബജറ്റുകളിലുമായി
പ്രഖ്യാപിക്കപ്പെട്ടതും
എന്നാല്‍
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടില്ലാത്തതുമായ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
നിത്യോപയോഗസാധന
വിലയുടെ നിയന്ത്രണം
1354.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിത്യോപയോഗ സാധനങ്ങളുടെ
വില അനുദിനം
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വിലക്കയറ്റം
നിയന്ത്രിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ് നാളിതുവരെ
വിപണി ഇടപെടലിനായി
പ്രതിവര്‍ഷം എന്തു തുക
നീക്കിവച്ചെന്നും
പ്രതിവര്‍ഷം എന്തു തുക
ചെലവഴിച്ചെന്നും
വിശദമാക്കാമോ?
പൊതുവിതരണത്തിലെ
ക്രമക്കേട്
1355.
ശ്രീ.സി.മമ്മൂട്ടി
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണത്തിന്
നല്കുന്ന ഭക്ഷ്യ
ധാന്യങ്ങള്‍ അവ
വാങ്ങാത്ത
ഉപഭോക്താക്കളുടെ
പേരില്‍ നല്‍കിയതായി
കാണിച്ച് അവ മുഴുവനും
മറിച്ചു വില്‍ക്കുന്നത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
വില്പന
നിയന്ത്രിക്കാന്‍
സ്വീകരിക്കാവുന്ന
മുന്‍കരുതല്‍
നടപടികളെക്കുറിച്ച്
വിശദമാക്കുമോ ;
(ബി)
ഗോഡൗണുകളില്‍
പ്രസ്തുത ഭക്ഷ്യ
ധാന്യങ്ങള്‍ ശേഖരിച്ച്
പോളീഷ് ചെയ്തു
ബ്രാന്റഡ് അരിയാക്കിയും
ഗോതമ്പ് പൊടിച്ച്
മൂല്യവര്‍ദ്ധിത
ഉല്പന്നമാക്കിയും വന്‍
ലാഭം കൊയ്യുന്ന ഈ
ക്രമക്കേടിന്
ഉദ്യോഗസ്ഥര്‍ നല്കുന്ന
ഒത്താശ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദമായി
അന്വേഷിച്ച് നടപടി
സ്വീകരിക്കുമോ ?
അവശ്യസാധനങ്ങളുടെ
വിലവര്‍ധനവ്
1356.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശ്യസാധനങ്ങളുടെ
വിലക്കയറ്റം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
വില വര്‍ദ്ധന
നിയന്ത്രിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്നു
വ്യക്തമാക്കാമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം എത്ര
തുകയാണ് ഓരോ വര്‍ഷവും
അവശ്യസാധനങ്ങളുടെ വില
നിയന്ത്രണത്തിനായി
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ ;
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
പ്രസ്തുത തുക
നല്‍കിയത്; വിശദാംശം
ലഭ്യമാക്കാമോ?
ഉപഭോക്തൃ
സംരക്ഷണ നിയമം
1357.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്തൃ
സംരക്ഷണ നിയമത്തില്‍
ഉപഭോക്താക്കള്‍ എന്ന
നിര്‍വചനത്തിന്റെ
വ്യാപ്തി
വ്യക്തമാക്കുമോ;
(ഏതൊക്കെ തരത്തിലുളള
ഉപഭോക്താക്കളാണ്
പ്രസ്തുത
നിര്‍വചനത്തില്‍
ഉള്‍പ്പെടുന്നത്);
(ബി)
ബി.എസ്എന്‍.എല്‍-നും
സമാനവുമായ
കമ്പനികള്‍ക്കെതിരെ
ഉപഭോക്താക്കള്‍ക്കുളള
പരാതികള്‍ സംസ്ഥാനത്തെ
ഉപഭോക്തൃ ഫോറങ്ങളിലൂടെ
പരിഹരിക്കുന്നതിന്
തടസ്സങ്ങള്‍ നേരിടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉപഭോക്തൃ
സംരക്ഷണ
നിയമത്തെക്കുറിച്ച്
പൊതുജനങ്ങള്‍ക്ക്
കൂടുതല്‍ അവബോധം
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നതെന്ന്
വെളിപ്പെടുത്തുമോ?
ഇ-സ്റ്റാമ്പിംഗ്
1358.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റാമ്പ്
ആക്ട് ഭേദഗതിയിലൂടെ
സംസ്ഥാനത്ത്
ഇ-സ്റ്റാമ്പിംഗ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇ-സ്റ്റാമ്പിംഗ്
നടപ്പാക്കുമ്പോള്‍
സ്റ്റാമ്പ്
വെണ്ടര്‍മാര്‍ വഴി
ട്രഷറി വകുപ്പിന്റെ
കീഴില്‍ തന്നെയാണോ
നടപ്പാക്കുന്നത്;
(സി)
മുദ്രപത്ര
വിതരണവും
ഇ-സ്റ്റാമ്പിംഗ്
സംവിധാനവും കുറ്റമറ്റ
രീതിയില്‍
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വില
കുറച്ച് ആധാരങ്ങള്‍
രജിസ്റ്റര്‍ ചെയ്ത കേസുകള്‍
1359.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമിയുടെ വില
കുറച്ച്ആധാരം
രജിസ്റ്റര്‍ ചെയ്ത എത്ര
കേസുകള്‍ നിലവിൽ
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
പിഴ അടക്കാന്‍ നോട്ടീസ്
നല്കിയ കേസുകള്‍ എത്ര;
(ബി)
പ്രസ്തുത
കേസുകളില്‍ എത്ര കോടി
രൂപയുടെ വരുമാന നഷ്ടം
കണക്കാക്കപ്പെട്ടിട്ടുണ്ട്;
വിശദമാക്കുമോ?
സഹകരണ
സ്ഥാപനവും സ്റ്റാമ്പ്
ഡ്യൂട്ടി വ്യവസ്ഥയും
1360.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോ.ഓപ്പറേറ്റീവ്
ആക്ട് പ്രകാരം
രജിസ്റ്റര്‍ ചെയ്തു
പ്രവര്‍ത്തിച്ചു വരുന്ന
ഒരു സഹകരണ സ്ഥാപനവും
അതിലെ ഒരു അംഗവും
തമ്മിലുള്ള
ഇടപാടുകള്‍ക്ക്
സ്റ്റാമ്പ് ഡ്യൂട്ടി
വ്യവസ്ഥ ബാധകമാണോ;
നിലവിലുളള വ്യവസ്ഥകള്‍
വിശദമാക്കാമോ; എന്ന്
മുതലാണ് സ്റ്റാമ്പ്
ഡ്യൂട്ടി വ്യവസ്ഥ
ഏര്‍പ്പെടുത്തിയിരുന്നത്;
(ബി)
ഇത്
ഒഴിവാക്കണമെന്ന ആവശ്യം
സഹകരണ വകുപ്പില്‍
നിന്നും
ഉന്നയിച്ചിട്ടുണ്ടോ;
നിലപാട് വിശദമാക്കുമോ;
(സി)
സഹകരണ
സംഘവും അതിലെ അംഗങ്ങളും
തമ്മില്‍ നടന്ന
ഏതെങ്കിലും കൈമാറ്റ
നടപടിയ്ക്ക് സ്റ്റാമ്പ്
ഡ്യൂട്ടി
ഏര്‍പ്പെടുത്തുകയും അത്
ഈടാക്കുന്നതിന്
റിക്കവറി നടപടി
ആരംഭിക്കുകയും
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സഹകരണ
സ്ഥാപനങ്ങളുടെ
ആപ്പീസിനും വികസന
പദ്ധതികള്‍ക്കും വേണ്ടി
വാങ്ങാത്ത ഭൂമിക്ക്
രജിസ്ട്രേഷന് ഫീസ്
ഇളവ് നല്‍കിയിട്ടുളളത്
ഏത് വ്യവസ്ഥ
പ്രകാരമാണ്; ഇത്
നിലവിലുണ്ടോ?
മോങ്ങം
സബ്രജിസ്ട്രാര്‍ ഓഫീസിന്റെ
അതിര്‍ത്തി പുനര്‍നിര്‍ണയം
1361.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മോങ്ങം സബ്
രജിസ്ട്രാര്‍ ഓഫീസ്
പരിധി പുനര്‍
നിര്ണ്ണയിക്കണമെന്നാവശ്യപ്പെട്ട്
നല്കിയ നിവേദനത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
കളക്ടറുടെ അഭിപ്രായം
ഉള്‍പ്പെടുത്തി ജില്ലാ
രജിസ്ട്രാര്‍ ജനറല്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടും
നാളിതുവരെയായി
അതിര്‍ത്തി
പുനര്നിര്ണ്ണയിക്കുന്നതിലുള്ള
കാല താമസത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
പുല്പറ്റ
പഞ്ചായത്തിലെ
ചെറുപുത്തൂര്‍ ഗ്രാമം
ഉള്‍പ്പെടയുള്ള
പ്രദേശങ്ങള്‍
ഉള്‍പ്പെടുത്തി മോങ്ങം
സബ്രജിസ്ട്രാര്‍
ഓഫീസിന്റെ അതിര്‍ത്തി
പുനര്‍ നിര്‍ണ്ണയിച്ച്
ഉത്തരവിറക്കുമോ?
ഭൂമിയുടെ
അണ്ടര്‍ വാല്യൂവേഷന്‍
1362.
ശ്രീ.ലൂഡി
ലൂയിസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
അണ്ടര്‍ വാല്യൂവേഷന്‍
കേസ്സുകളില്‍ തീര്‍പ്പ്
കല്‍പ്പിക്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടു് ?
ഭൂമിയുടെ
ന്യായവില
1363.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കെ.വി.വിജയദാസ്
,,
കെ.കെ.നാരായണന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില നിശ്ചയിച്ചത്
സംബന്ധിച്ച പരാതികളില്‍
തീര്‍പ്പ്
കല്പിക്കാനായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇനിയും
ന്യായവില
നിശ്ചയിക്കാത്ത
പ്രദേശങ്ങള്‍
നിലവിലുണ്ടോ; എന്കില്
നിശ്ചയിക്കാത്തഇതിനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
ന്യായവില
നിശ്ചയിക്കുന്നതിന്
മുമ്പ് ഭൂമിയുടെ വില
കുറച്ച് കാണിച്ച് ആധാരം
രജിസ്റ്റര്‍
ചെയ്തവര്‍ക്കെതിരെയുള്ള
നടപടികള്‍
തുടരുന്നുണ്ടോ;
എങ്കില്‍ ഇത്തരം എത്ര
കേസ്സുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ; ഏത്
വര്‍ഷം മുതലുള്ള
കേസുകളാണ്
നിലനില്‍ക്കുന്നത്; എത്ര
സെന്റ് ഭൂമി മുതല്‍
രജിസ്റ്റര്‍ ചെയ്തവരാണ്
ഇതില്‍
ഉള്‍പ്പെടുന്നത്;
(ഡി)
ആധാരം
വിലകുറച്ച് രജിസ്റ്റര്‍
ചെയ്തവര്‍ക്കെതിരെ
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ഭൂമിയുടെ
ന്യായവില വര്‍ദ്ധന
1364.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
ന്യായവില വര്‍ദ്ധന മൂലം
ഉണ്ടായിട്ടുള്ള
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കുടുംബാംഗങ്ങള്‍
തമ്മിലുള്ള ഭൂമി
കൈമാറ്റത്തിനും
ഭാഗപത്രത്തിനും
ഉണ്ടായിട്ടുള്ള നികുതി
വര്‍ദ്ധന
പുനപരിശോധിക്കുമോ;
(സി)
നികുതി
വര്‍ദ്ധന
പിന്‍വലിക്കുവാനും ഒരു
ഏക്കര്‍ വരെയുള്ള
ഭാഗപത്രത്തിന് പഴയ രീതി
നിലനിര്‍ത്തുവാനും
നടപടി സ്വീകരിക്കുമോ?
സ്റ്റാമ്പു
ഡ്യൂട്ടിയിലെ ഇളവ്
1365.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെങ്കിലും
പ്രത്യേക
സാഹചര്യത്തില്‍
സ്റ്റാമ്പു
ഡ്യൂട്ടിയില്‍ ഇളവു
നല്‍കുന്നതിന് ജില്ലാ
രജിസ്ട്രാര്‍മാര്‍ക്ക്
അധികാരമുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഏതെല്ലാം അവസരത്തില്‍
ഏതെല്ലാം സ്ഥാപനങ്ങളുടെ
കാര്യത്തില്‍ എന്ന്
വ്യക്തമാക്കുമോ;
(സി)
തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളുടെ
കെട്ടിടങ്ങളോ, മുറികളോ
അംഗീകൃത
സംഘങ്ങള്‍ക്കായി
രജിസ്റ്റര്‍
ചെയ്യുമ്പോള്‍
സ്റ്റാമ്പു
ഡ്യൂട്ടിയില്‍ ഇളവു
നല്കാന് ജില്ലാ
രജിസ്ട്രാര്‍ക്ക്
അധികാരമുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ആവശ്യവുമായി ഏതെങ്കിലും
സഹകരണ സംഘം
വകുപ്പുമന്ത്രിക്ക്
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധമായി എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കിളിമാനൂര്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
നവീകരണം
1366.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
നവീകരണത്തിനായി
പൊതുമരാമത്ത് വകുപ്പ്
കെട്ടിട വിഭാഗം
തയ്യാറാക്കി
സമര്‍പ്പിച്ച 30 ലക്ഷം
രൂപയുടെ
എസ്റ്റിമേറ്റിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ഭരണാനുമതി
എന്നത്തേയ്ക്ക്
ലഭ്യമാക്കുമെന്നും
പ്രസ്തുത ഫയല്‍
ഇപ്പോള്‍
എവിടെയാണെന്നും ഫയല്‍
നമ്പര്‍ ഏതാണെന്നും
വിശദമാക്കാമോ;
(ബി)
ചോര്‍ന്നൊലിക്കുന്ന
കിളിമാനൂര്‍ സബ്
രജിസ്ട്രാര്‍ ഓഫീസ്
നവീകരണത്തിനു ഫണ്ട്
അനുവദിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ചേളമാന്നൂര്
ഗവ.യു.പി.സ്കൂള്‍ അപ്ഗ്രഡേഷൻ
1367.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും ഉപഭോക്തൃ
സംരക്ഷണവും രജിസ്ട്രേഷനും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
ചേളമാന്നൂര്
ഗവ.യു.പി.സ്കൂള്‍
അപ്ഗ്രേഡ്
ചെയ്യുന്നതിലേയ്ക്കായി
3 ഏക്കര്‍ ഭൂമി
പൊതുജനങ്ങള്‍ വാങ്ങി
സര്‍ക്കാരിലേയ്ക്ക്
കൈമാറുവാന്‍
തീരുമാനിക്കുകയും
പ്രസ്തുത ഭൂമി കൈമാറ്റം
ചെയ്യുമ്പോള്‍
സ്റ്റാമ്പ് ഡ്യൂട്ടിയും
രജിസ്ട്രേഷന് ഫീസും
ഒഴിവാക്കണമെന്ന്
ആവശ്യപ്പെട്ട്
ബന്ധപ്പെട്ടവര്‍
നല്കിയ അപേക്ഷ
ലഭിച്ചിരുന്നുവോ;
ആയതിന്മേൽ സ്വീകരിച്ച
നടപടികളും പുരോഗതിയും
വിശദമാക്കുമോ;
(ബി)
പ്രാദേശികമായി
നിലവിലുള്ള ഭൂമിവില
കണക്കാക്കുമ്പോള്‍
പൊതുജനങ്ങള്‍
ഏറ്റെടുക്കുന്ന
പ്രസ്തുതു പൊതു
കൂട്ടായ്മ
പൂര്‍ത്തീകരിക്കുന്നതിലേയ്ക്ക്
അനുകൂല ഉത്തരവ് നല്കി
സഹായിക്കുവാന്‍
സന്നദ്ധമാകുമോയെന്ന്
വിശദമാക്കുമോ?