മൈനര്‍
ഇറിഗേഷന്‍ സബ്ഡിവിഷന് ഓഫീസ്
രൂപീകരണം
844.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
കടുത്തുരുത്തി
നിയോജകമണ്ഡലത്തില്‍
പുതിയ മൈനര്‍ ഇറിഗേഷന്‍
സബ്ഡിവിഷന് ഓഫീസ്
രൂപീകരിക്കുന്നതു
സംബന്ധിച്ച് ജലസേചന
വകുപ്പ് ചീഫ്
എഞ്ചിനീയറുടെ ഓഫീസില്‍
നിലവിലുള്ള
സി3/40905/13നമ്പര്‍
ഫയലില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഓഫീസ് രൂപീകരിക്കുന്നതു
സംബന്ധിച്ച്
ഏക്സിക്യൂട്ടീവ്
എഞ്ചിനീയര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത ഫയല്‍
സര്‍ക്കാരിലേക്ക്
അയക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഇറിഗേഷന്‍ വകുപ്പിന്റെ
സ്ഥലങ്ങള്‍ കൈയ്യേറ്റം
845.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറിഗേഷന്‍ വകുപ്പിന്റെ
പഴശ്ശി ഇറിഗേഷന്റെ ഭൂമി
വ്യാപകമായ തോതില്‍
കൈയ്യേറ്റം നടന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; അവ തിരിച്ചു
പിടിക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകിരിച്ചിട്ടുള്ളത്
?
'ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി'
846.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ വഴി
നടപ്പാക്കുന്ന 'ഒരു
പഞ്ചായത്തില്‍ ഒരു
കുളം' പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
ഇതനുസരിച്ച് വൈക്കം
നിയോജക മണ്ഡലത്തില്‍ ഈ
പദ്ധതിക്കായി എത്ര
കുളങ്ങള്‍
തെരഞ്ഞെടുത്തിട്ടുണ്ടെന്നുള്ള
വിവരങ്ങളും
വ്യക്തമാക്കുമോ;
(ബി)
'ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി' എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
വകുപ്പ്
ലക്ഷ്യമിടുന്നതെന്നും
കുളങ്ങൾ തുടര്‍ന്നും
ഉപയോഗയോഗ്യമാക്കി
നിറുത്തുന്നതിന് എന്തു
നടപടികളാണ്
സ്വീകരിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
'ഒരു
പഞ്ചായത്തില്‍ ഒരു
കുളം' പദ്ധതി പ്രകാരം
വൈക്കം നിയോജക
മണ്ഡലത്തില്‍
തെരഞ്ഞെടുക്കപ്പെട്ട
കുളങ്ങളില്‍ പണി
ആരംഭിച്ചതോ
പൂര്‍ത്തിയാക്കിയതോ ആയ
കുളങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ഒരു
പഞ്ചായത്തിന് ഒരു കുളം പദ്ധതി
847.
ശ്രീ.കെ.മുരളീധരന്
,,
ലൂഡി ലൂയിസ്
,,
ഹൈബി ഈഡന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു പഞ്ചായത്തിന് ഒരു
കുളം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
848.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി നെന്മാറ
നിയോജക മണ്ഡലത്തിലെ
എത്ര കുളങ്ങളുടെ
പുനരുദ്ധാരണ
പ്രവൃത്തികളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
കുളങ്ങളുടെ
നവീകരണവുമായി
ബന്ധപ്പെട്ട് പാലക്കാട്
ജില്ലയിലേക്ക് എത്ര
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്നും
ആയത് ഏതെല്ലാം
പഞ്ചായത്തുകളിലാണ്
വിനിയോഗിച്ചത് എന്നും
വിശദമാക്കുമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
849.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ആകെ എത്ര കുളങ്ങള്‍
നവീകരിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
എത്ര
കുളങ്ങള്‍
നവീകരിക്കാന്‍
ബാക്കിയുണ്ടെന്ന് ജില്ല
തിരിച്ച് അറിയിക്കുമോ;
ആയതിന്റെ കാരണം
വിശദമാക്കുമോ;
(ഡി)
പെരുമ്പാവൂര്‍
നിയോജക മണ്ഡലത്തില്‍
ഏതൊക്കെ കുളങ്ങളുടെ
പ്രവൃത്തി
പൂര്‍ത്തികരിച്ചിട്ടുണ്ടെന്നും
ഓരോ കുളത്തിനും എത്ര
തുക വീതം
ചെലവഴിച്ചെന്നും
വ്യക്തമാക്കുമോ?
എസ്.എല്‍.എസ്.സി
കടിവെള്ള പദ്ധതികള്‍
850.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരൂര്‍
മണ്ഡലത്തില്‍
എസ്.എല്‍.എസ്.സി.യുടെ
അനുമതി ലഭിച്ച പുതിയ
കടിവെള്ള പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ; ഓരോ
പദ്ധതിയുടെയും വിശദാംശം
,നിലവിലെ സാഹചര്യം
എന്നിവ വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
5 വര്‍ഷത്തിനിടയില്‍
മണ്ഡലത്തില്‍ കേരള
വാട്ടര്‍ അതോറിറ്റി
പൂര്‍ത്തീകരിച്ചതും,
ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്നതുമായ
കുടിവെള്ള പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ മൊത്ത
വരുമാനം
851.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കേരള വാട്ടര്‍
അതോറിറ്റി എത്ര തവണ
വെള്ളക്കരം
വര്‍ദ്ധിപ്പിക്കുകയുണ്ടായി;.ഓരോ
തവണയും എത്ര ശതമാനം
വീതം നിരക്ക്
വര്‍ദ്ധിപ്പിച്ചു;
(ബി)
2010-11
വര്‍ഷത്തില്‍
വെളളക്കരത്തിലൂടെ കേരള
വാട്ടര്‍ അതോറിറ്റിക്ക്
ലഭിച്ച വരുമാനം എത്ര
കോടി രൂപയായിരുന്നു;
2014-15 സാമ്പത്തിക
വര്‍ഷത്തെ മൊത്ത
വരുമാനം എത്ര കോടി
രൂപയായിരുന്നു; 2015-16
വര്‍ഷത്തില്‍ കേരള
വാട്ടര്‍ അതോറിറ്റി
പ്രതീക്ഷിക്കുന്ന
വരുമാനം എത്ര കോടി
രൂപയാണ്;
(സി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
നിലവിലുളള
ഉപഭോക്താക്കള്‍
എത്രയെന്ന്
വിശദമാക്കുമോ?
വടകര-മാഹി
കനാല്‍
852.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടകര-മാഹി
കനാലിന്റെ നിര്‍മ്മാണം
സംബന്ധിച്ച പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
കനാലിന്
കുറുകെ എത്ര പാലങ്ങള്‍
നിര്‍മ്മിക്കുന്നതിനാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളതെന്നും
ഓരോ പാലങ്ങള്‍ക്കും
എത്ര തുകയ്ക്കുള്ള
ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
സമഗ്ര
കുടിവെളള പദ്ധതിയുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
853.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍,
പഴയകുന്നുമ്മേല്‍,
മടവൂര്‍
ഗ്രാമപഞ്ചായത്തുകള്ക്കായുളള
സമഗ്ര കുടിവെളള
പദ്ധതിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
ജോലികളാണ് ഇനി
ബാക്കിയുളളതെന്നും
എന്നത്തേയ്ക്ക്
കമ്മീഷന് ചെയ്യുവാനാണ്
തീരുമാനിച്ചിട്ടുളളതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി 2016
മാര്‍ച്ചില്‍
കമ്മീഷന് ചെയ്യുമെന്ന്
കേരള വാട്ടര്‍
അതോറിറ്റി മാനേജിംഗ്
ഡയറക്ടര്‍ നല്കിയ
ഉറപ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ജലാശയ
മലിനീകരണം
854.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
നദികളും തോടുകളിലും
കോളി ഫോം ബാക്ടീരിയയുടെ
അളവ് വര്‍ദ്ധിച്ച്
വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജലാശങ്ങളിലെ
മലിനീകരണം തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(സി)
കുടിവെള്ള
പദ്ധതികളെ ദോഷകരമായി
ബാധിക്കുന്ന കോളിഫോം
ബാക്ടീരിയയുടെ വ്യാപനം
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ ?
മുനയം
റഗുലേറ്റര്‍ കം ബ്രിഡ്ജ്
നിര്‍മ്മാണം
855.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
നിയോജകമണ്ഡലത്തിലെ
മുനയം റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മാണത്തിന് 21.75
കോടി രൂപ അനുവദിച്ചതിനെ
തുടര്‍ന്നുളള
പ്രവര്‍ത്തന പുരോഗതി
വിശദീകരിക്കുമോ;
(ബി)
സിംഗിള്‍
ലെയിന്‍ സ്ഥിരം ബണ്ട്
നിര്മ്മാണത്തിനന്
സാങ്കേതികാനുമതി
ലഭിക്കുന്നതിനുള്ള
കാലതാമസത്തിനു കാരണം
വിശദീകരിക്കുമോ;
(സി)
സ്ഥിരം
ബണ്ട് നിര്‍മ്മാണം
എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
ജലവിഭവ
വകുപ്പ് മാവേലിക്കര
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പ്രവൃത്തികള്‍
856.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ പമ്പ
ഇറിഗേഷന്‍
പ്രോജക്ടിന്റെയും കല്ലട
ഇറിഗേഷന്‍
പ്രോജക്ടിന്റെയും
ഭാഗമായ അക്വിഡേറ്റുകള്
ശോചനീയാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇവയുടെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഇവയുടെ
ശോചനീയാവസ്ഥ
അടിയന്തിരമായി
പരിഹരിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ജലവിഭവ
വകുപ്പ് നാളിതുവരെ
മാവേലിക്കര
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ജലവിഭവ
വകുപ്പു കരുനാഗപ്പളളി
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
857.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ജലവിഭവ
വകുപ്പു വഴി
കരുനാഗപ്പളളി
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്നും എന്തു
തുകയാണ് ഇതിനായി
ചെലവഴിച്ചതെന്നും
വ്യക്തമാക്കുമോ?
പൈപ്പ്
ലൈനുകള്‍ സ്ഥാപിക്കുന്ന
പദ്ധതി
858.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
പാക്കേജില്‍ അനുവദിച്ച
70 കോടി രൂപയുടെ പൈപ്പ്
ലൈനുകള്‍ സ്ഥാപിക്കുന്ന
പദ്ധതി എത്രത്തോളം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് നാളിതുവരെ
എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
2014
ആഗസ്റ്റ് മാസം
പൂര്‍ത്തിയാക്കേണ്ട
പദ്ധതി ഇനിയും എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കാമോ;
(ഡി)
നാളിതുവരെ
ഏതെല്ലാം OH
ടാങ്കുകളിലേക്ക് പൈപ്പ്
ലൈന്‍ വലിച്ച്
നീരേറ്റുപുറം
പ്ലാന്റില്‍ നിന്നും
സപ്ലൈ
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
2015
ഡിസംബറിനകം ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുമെന്നും
ഏതെല്ലാം OH
ടാങ്കുകളില്‍
കുടിവെള്ളം
ലഭ്യമാക്കുമെന്നും
വിശദമാക്കാമോ; OH
ടാങ്കുകളില്‍ നിന്നുള്ള
വിതരണ ലൈനുകളുടെ മാപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(എഫ്)
കാവാലം,
തകഴി എന്നിവിടങ്ങളിലെ
പുതിയ OH ടാങ്കുകളുടെ
നിര്‍മ്മാണത്തിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ജി)
പ്രസ്തുത
പദ്ധതി അവലോകനം
ചെയ്യുന്നതിന് ബഹു.
മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ഉദ്യോഗസ്ഥരുടെ അടിയന്തര
മീറ്റിംഗ്
വിളിച്ചുകൂട്ടുന്നതിന്
നടപടി സ്വീകരിക്കുമോ?
മൈനര്‍
ഇറിഗേഷന്‍ പദ്ധതി
നടപ്പാക്കല്‍
859.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ വകുപ്പ് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ നാളിതുവരെ
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളുടെ വിശദാംശം
ഇനം തിരിച്ച്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
എത്ര
തുക പ്രസ്തുത
പദ്ധതികള്‍ക്കായി
വകയിരുത്തി ഭരണാനുമതി
ലഭ്യമാക്കിയെന്നും
ആയവയുടെ നിലവിലുള്ള
പുരോഗതി
എന്തെല്ലാമെന്നും
വിശദമാക്കുമോ ?
ജലനിധി
പദ്ധതിയുടെ രണ്ടാം ഘട്ടം
860.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതിയുടെ രണ്ടാം
ഘട്ടം 8 ജില്ലകളിലെ 200
പഞ്ചായത്തുകളില്‍
ആരംഭിക്കുമെന്ന്
2012-13 -ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നോയെന്നു
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ജലനിധിയുടെ പ്രസ്തുത
വര്‍ഷത്തെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുകയാണ്
നീക്കിവെച്ചതെന്നും
അതില്‍ ഏതെല്ലാം
പ്രവര്‍ത്തികൾക്കായി
എത്ര തുക ചെലവായെന്നും
വിശദമാക്കുമോ ;
(സി)
2013-14,
2014-15, 2015-16 എന്നീ
വര്‍ഷങ്ങളിലെ
ബഡ്ജറ്റില്‍ ഇതിനായി
തുക നീക്കി
വെച്ചിരുന്നോ ;
എങ്കില്‍ എത്ര
വീതമെന്നും ഓരോവര്‍ഷവും
എത്ര തുക വീതം
ചെലവഴിച്ചെന്നും
വിവരിക്കുമോ ;
(ഡി)
പദ്ധതിയുടെ
നിലവിലെ
അവസ്ഥയെന്താണെന്ന്
അറിയിക്കാമോ?
തീരദേശ
പ്രദേശത്തെ കടലാക്രമണം
തടയാന്‍ നടപടി
861.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
കാസര്‍ഗോഡ് ജില്ലയിലെ
തീരദേശ പ്രദേശങ്ങളിലെ
കടലാക്രമണം തടയുന്നതിന്
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്‍കുകയും
പ്രവൃത്തികള്‍
ആരംഭിക്കുകയും
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
കൊവ്വല്‍
- കൊപ്പല്‍
കടപ്പുറത്തും
ചെമ്പരിക്ക
കടപ്പുറത്തും
കടലാക്രമണം തടയുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
വയലപ്ര
റഗുലേറ്റര്‍ കം ബ്രിഡ്ജ്
862.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്‍െറ
ആര്.ഐ.ഡി.എഫ്.
സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുതാഴം
ഗ്രാമപഞ്ചായത്തിലെ
രാമപുരം പുഴയ്ക്ക്
കുറുകെ വയലപ്രയില്‍
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
ഇതിന്‍െറ പ്രവൃത്തി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും ;
വിശദീകരിക്കുമോ ?
ജലവിഭവ
വകുപ്പിന്റെ കീഴിലുള്ള
തടയണകള്‍
863.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ വകുപ്പിന്റെ
കീഴില്‍ നിലവില്‍ എത്ര
തടയണകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ആയതു വഴി എത്ര
പേര്‍ക്ക് പ്രയോജനം
ലഭിക്കുന്നുണ്ട്;
(ബി)
2015-16
വര്‍ഷം എത്ര തടയണകള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
ആയതിലേക്ക് എത്ര തുക
നീക്കിവച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തിലെ പല
ഭാഗങ്ങളിലും വെള്ളം
ലഭ്യമാക്കുവാന്‍
സഹായകമായ കൊച്ചിന്
പാലത്തിന് സമീപത്തുള്ള
തടയണയുടെ പ്രവൃത്തി
എന്നത്തേയ്ക്ക്പൂര്ത്തീകരിച്ച്
കമ്മീഷന് ചെയ്യാന്‍
സാധിക്കും; ഇതിന് ആകെ
എത്ര തുക അനുവദിച്ചു ;
എത്ര തുക നാളിതുവരെ
ചെലവഴിച്ചു; ബാക്കി തുക
അടിയന്തരമായി
അനുവദിച്ച്, പ്രസ്തുത
തടയണ കമ്മീഷന്
ചെയ്യുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
തടയണ പൂര്‍ത്തീകരിച്ച്
കമ്മീഷന്
ചെയ്യുന്നതോടുകൂടി
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഏതൊക്കെ
സ്ഥലങ്ങളില്‍ എത്ര
പേര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
ഏറനാട്
മണ്ഡലത്തില്‍ ജലവിഭവ വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
864.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍ 2014-15,
2015-16 സാമ്പത്തിക
വര്‍ഷം, മേജര്‍
ഇറിഗേഷന്‍ , മൈനര്‍
ഇറിഗേഷന്‍ , വാട്ടര്‍
അതോറിറ്റി എന്നിവ മുഖേന
നടപ്പിലാക്കിയിട്ടുള്ള
പുതിയ പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ
?
തീരദേശ
സംരക്ഷണത്തിനായി ജിയോട്യൂബ്
865.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
സംരക്ഷണത്തിനായി
നൂതനവും പരിസ്ഥിതിക്ക്
ദോഷം വരാത്തതുമായ
ജിയോട്യൂബ്
ഉപയോഗിച്ചുള്ള സൈറ്റ്
സ്പെസിഫിക്ക് സബ്
മെര്‍ജ്ഡ് റീഫ് -ന്റെ
നിര്‍മ്മാണത്തിനായുള്ള
പദ്ധതി 2012-13-ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നുവോ
;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥയും
പ്രവര്‍ത്തന പുരോഗതിയും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിക്കായി ഏതെല്ലാം
ബഡ്ജറ്റുകളില് എന്തു
തുക നീക്കി
വെച്ചിരുന്നുവെന്നും
ഇതുവരെ ഖജനാവില്‍
നിന്നും ചെലവഴിച്ച
തുകയെത്രയെന്നും
വ്യക്തമാക്കുമോ ?
ജലവിഭവ
വകുപ്പ്കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
866.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ജലവിഭവ വകുപ്പ് മുഖേന
കൊയിലാണ്ടി നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം;
ഓരോ പദ്ധതിക്കും
ഭരണാനുമതി നല്കി
അനുവദിച്ച തുക എത്ര;
ഓരോ പദ്ധതിയും
വിശദീകരിച്ച്
വ്യക്തമാക്കാമോ;
പ്രസ്തുത പദ്ധതികള്‍
ഓരോന്നിന്റെയും പുരോഗതി
വിശദമാക്കാമോ?
പുഴകളെ
സംരക്ഷിക്കുന്നതിന് പദ്ധതി
867.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ പുഴകളെയും
സംരക്ഷിക്കുന്നതിന്
സമഗ്രപദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് കേന്ദ്ര
ഗവണ്മെന്റിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
കൊല്ലം-കോവളം
സംസ്ഥാന ജലപാത
868.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം-കോവളം
സംസ്ഥാന ജലപാത
നിര്‍മ്മാണം സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
ജലപാതയുടെ
നിര്‍മ്മാണത്തിനാവശ്യമായ
തുക എത്രയെന്നും
അനുവദിച്ച തുക
എത്രയെന്നുമറിയിക്കുമോ;
(സി)
പ്രസ്തുത
പാതയുടെ നിര്‍മ്മാണം
എപ്പോള്‍
പൂര്ത്തീകരിക്കുമെന്നറിയിക്കുമോ;
(ഡി)
സംസ്ഥാന
ജലപാതയുടെ ഭാഗമായ
കൊല്ലം കല്ലുപാലം
പുനര്‍നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിക്കും
എന്നറിയിക്കുമോ;
(ഇ)
പ്രസ്തുത
പാലം നിര്‍മ്മാണത്തിന്
വേണ്ടി എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
പ്രസ്തുത പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ
എന്നും വിശദമാക്കുമോ?
മേജര്‍-മൈനര്‍
ഇറിഗേഷന്‍
869.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം മേജര്‍,
മൈനര്‍ ഇറിഗേഷന്‍
വകുപ്പ് കുട്ടനാട്ടില്‍
അനുവദിച്ച നിര്‍മ്മാണ
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
അവയിൽ ഏതെല്ലാം
പൂര്‍ത്തീകരിച്ചുവെന്ന്
വിശദമാക്കുമോ?
കൊറ്റി-കോട്ടപ്പുറം
ബോട്ട് സര്‍വ്വീസ്
870.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കൊറ്റി-കോട്ടപ്പുറം
ബോട്ട് സര്‍വ്വീസ്
കാര്യക്ഷമമല്ലെന്ന
കാര്യം ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
സര്‍വ്വീസ്
നിര്‍ത്തിവയ്ക്കല്‍,
ബോട്ട് യാര്‍ഡിന്റെ പണി
തടസ്സപ്പെടല്‍ എന്നിവ
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
നെന്മാറ
പലകപ്പാണ്ടി ഡൈവേര്ഷന്
സ്കീം
871.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
പലകപ്പാണ്ടി
ഡൈവേര്ഷന് സ്കീമിന്റെ
പൂര്‍ത്തികരണത്തിനായി
ചെലവഴിച്ച തുക
എത്രയെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പ്രവൃത്തിയുടെ
കരാറുകാരന് മുഴുവന്‍
തുകയും സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇനി എത്ര
തുക നല്‍കാനുണ്ടെന്നും,
ആയത് എന്ന് നല്കാന്
കഴിയുമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
എം.എല്‍.എ. യുടെ ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
നടത്തുന്ന പണികള്‍
എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കുമോ ?
ചെറുകിട
ജലസേചന പദ്ധതികളുടെ
മെയിന്റനന്‍സ്
872.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറികിട
ജലസേചന പദ്ധതികളുടെ
അറ്റകുറ്റപ്പണികള്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ:
വ്യക്തമാക്കുമോ ;
(ബി)
പല
ഇറിഗേഷന്‍ പദ്ധതികളും
പ്രവര്‍ത്തനരഹിതമായി
കിടക്കുകയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുള്ളത്
വിശദമാക്കാമോ?
ജലവിതരണ
പദ്ധതികൾ
873.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിതരണ
പദ്ധതികളിലെ 30
വര്‍ഷത്തിലേറെ
കാലപ്പഴക്കം വന്ന
പൈപ്പുകള്‍ ഘട്ടം
ഘട്ടമായി മാറ്റി പുതിയ
പൈപ്പുകള്‍
സ്ഥാപിക്കുന്നതിനായി
2012-13 ബഡ്ജറ്റില്‍
എത്ര തുകയാണ്
നീക്കിവച്ചതെന്നും
പ്രസ്തുത വര്‍ഷം ഇതില്‍
നിന്നും എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
തുടര്‍ന്നുള്ള
ഓരോ ബഡ്ജറ്റുകളിലും
ഇതിനായി തുക
വകയിരുത്തിയിരുന്നോ;
എങ്കില്‍ എത്ര തുക വീതം
വകയിരുത്തിയിരുന്നെന്നും
ഓരോ വര്‍ഷവും എത്ര തുക
വീതം
ചെലവഴിക്കപ്പെട്ടുവെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ?
തവന്നൂർ
മണ്ഡലത്തിലേയ്ക്ക് ഭരണാനുമതി
874.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഇറിഗേഷന്‍
വകുപ്പ് മുഖേന
തവന്നൂര്‍
മണ്ഡലത്തിലേയ്ക്ക് എത്ര
രൂപയുടെ
പ്രവർത്തനങ്ങൾക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
ഓരോ
പ്രവർത്തനത്തിനും എത്ര
രൂപ വച്ചാണ് ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
ഏതെല്ലാം പ്രവർത്തനങ്ങൾ
ആണ്
പൂർത്തിയാക്കിയിട്ടുള്ളതെന്നുംഏതെല്ലാമാണ്
ഇനി
പൂര്‍ത്തീകരിക്കാനുള്ളതെന്നും
അവയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നും
വിശദമാക്കുമോ ?
മണലൂരിലെ
ജലവിഭവ വകുപ്പ് പദ്ധതികള്‍
875.
ശ്രീ.പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ കീഴിലുള്ള
വിവിധ വിഭാഗങ്ങള്‍
മണലൂര്‍
നിയോജകമണ്ഡലത്തില്‍
2011-12 മുതല്‍
നാളിതുവരെ
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഓരോന്നിനും അനുവദിച്ച
തുക എത്രയെന്നും ഇവ
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
അറിയിക്കുമോ ?
വാമനപുരം
നിയോജക മണ്ഡലത്തിലെ പുതിയ
ഇറിഗേഷന്‍ പ്രവൃത്തികൾ
876.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മൈനര്‍
ഇറിഗേഷന്‍, മേജര്‍
ഇറിഗേഷന്‍ എന്നീ
വകുപ്പുകള്‍ മുഖേന
വാമനപുരം നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
ഇവയ്ക്ക് ഓരോന്നിനും
ചെലവാക്കിയ തുക
എത്രവീതമാണെന്ന്
വിശദമാക്കുമോ ;
(ബി)
വാമനപുരം നിയോജക
മണ്ഡലത്തില്‍
നടപ്പാക്കാന്‍
പരിഗണനയിലുള്ള പുതിയ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
ഉമ്മന്‍ചിറ അണക്കെട്ട്
നിർമ്മാണം
877.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
അസംബ്ലി മണ്ഡലത്തിലെ
ഉമ്മന്‍ചിറ അണക്കെട്ട്
നിര്‍മ്മാണവും സൈഡ്
ഭിത്തി നിര്‍മ്മാണവും
സംബന്ധിച്ച് നിവേദനം
ലഭ്യമായിരുന്നോ;
വ്യക്തമാക്കുമോ;
(ബി)
അണക്കെട്ട്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി എത്ര തുക
നീക്കി വെച്ചെന്നും,
ഇതില്‍ എത്ര തുക
ചെലവഴിച്ചെന്നും
വ്യക്തമാക്കുമോ?
സ്വകാര്യ
മേഖലയിലും പൊതുമേഖലയിലുമുള്ള
കുളങ്ങളും ജലസംഭരണികളും
878.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012
വരെയുളള കണക്കുകള്‍
പ്രകാരം സ്വകാര്യ
മേഖലയിലും,
പൊതുമേഖലയിലുമായി
ചെറുതും വലുതുമായ എത്ര
കുളങ്ങളും ജലസംഭരണികളും
ഉണ്ട് ;
(ബി)
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിന്റെ
ആദ്യപടിയായി ഓരോ
പഞ്ചായത്തിലും ഓരോ കുളം
വീതം
പുനരുദ്ധരിക്കുന്നതിനുള്ള
പദ്ധതി ആസൂത്രണം
ചെയ്തിരുന്നോ ;
(സി)
ഇതിനായി
2012-13 ബഡ്ജറ്റില്‍
എത്ര തുക നീക്കി
വെച്ചിരുന്നെന്നും,
അതില്‍ എന്തു തുക
ചെലവഴിച്ചെന്നും എത്ര
കുളങ്ങള്‍
നവീകരിക്കാനുദ്ദേശിച്ചിരുന്നതെന്നും
എത്രയെണ്ണമാണ്
നവീകരിച്ചതെന്നും
വിശദമാക്കുമോ;
(ഡി)
നിലവില്‍
സംസ്ഥാനത്ത് ആകെയുള്ള
കുളങ്ങളുടെയും
ജലസ്രോതസ്സുകളുടെയും
ആധികാരിക കണക്കുകള്‍
ലഭ്യമാണോ; എങ്കില്‍
അതിന്‍െറ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മലപ്പുറം
ജില്ലയിലെ ഇരുമ്പോത്തിങ്കള്
കടവില്‍ റഗുലേറ്റര്‍ കം
ബ്രിഡ്ജ്
879.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ
തേഞ്ഞിപ്പാലം
-വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
ഇരുമ്പോത്തിങ്കള്
കടവില്‍ റഗുലേറ്റര്‍ കം
ബ്രിഡ്ജ്
സ്ഥാപിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിനായി
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
;എങ്കില്‍ ആയത്
ലഭ്യമായിട്ടുണ്ടോ ;
(സി)
പ്രസ്തുത
പദ്ധതിക്ക്
അടിയന്തരമായി ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ബാവിക്കര
റഗുലേറ്റര്‍ കം ബ്രിഡ്ജ്
880.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയിലെ ബാവിക്കര
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
നിര്‍മ്മാണം എപ്പോള്‍
പുനരാരംഭിക്കും എന്ന്
വ്യക്തമാക്കാമോ; എത്ര
ശതമാനം നിര്‍മ്മാണമാണ്
ഇതുവരെ
പൂര്‍ത്തിയായിട്ടുള്ളത്;
(ബി)
ഈ
പ്രവൃത്തിയുടെ
ഭരണാനുമതി തുകയും
സാങ്കേതികാനുമതി തുകയും
എത്രയാണ് ; ഈ
പ്രവൃത്തിക്ക് റിവൈസ്ഡ്
എസ്റ്റിമേറ്റ്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
ബാവിക്കര
റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ
നിര്‍മ്മാണം തുടങ്ങിയത്
എന്നാണ്; ഈ പ്രവൃത്തി
നീണ്ടുപോകാനുള്ള കാരണം
എന്താണ്; ഇതിന്റെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ;
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ?
പൊന്നാനി
മണ്ഡലത്തിലെ വെളിയങ്കോട്
ലോക്ക് കം ബ്രിഡ്ജ്
നിര്‍മ്മാണം
881.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്നാനി
മണ്ഡലത്തിലെ കനോലി
കനാലിന് കുറുകെയുള്ള
വെളിയങ്കോട് ലോക്ക് കം
ബ്രിഡ്ജ്
നിര്‍മ്മാണത്തിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിന്
ആര്.ഐ.ഡി.എഫ്
അടക്കമുള്ള ഏതെങ്കിലും
പദ്ധതിയില്‍ തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(സി)
ലോക്ക്
ഇല്ലാത്തതിനാല്‍
ഉപ്പുവെള്ളം കയറി
ആയിരക്കണക്കിന്
കുടുംബങ്ങള്‍ക്ക്
ശുദ്ധജലം
ലഭ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന് പരിഹാരം
കാണുന്നതിനായി പദ്ധതി
ഉടനെ
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ബാവിക്കര
റഗുലേറ്റര്‍
നിര്‍മ്മാണപ്രവൃത്തി
882.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ ബാവിക്കര
റഗുലേറ്റര്‍
നിര്‍മ്മാണപ്രവൃത്തി
ആരംഭിച്ചത്എന്നാണെന്നും
അന്നത്തെ അടങ്കല്‍ തുക
എത്രയായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് എത്ര തവണ
പുതുക്കിയിരുന്നുവെന്നും
ഓരോ തവണയും വര്‍ദ്ധനവ്
വരുത്തിയ തുക
എത്രയാണെന്നും
കരാറുകാര്‍
ആരൊക്കെയായിരുന്നുവെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍മ്മാണത്തില്‍
അപാകത
ഉണ്ടായിട്ടുള്ളതായും
വിവിധ ഘട്ടങ്ങളില്‍
അഴിമതി നടന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
എന്തെല്ലാം നടപടികളാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പ്രദേശത്ത്
താല്‍ക്കാലിക തടയണ
നിര്‍മ്മാണത്തിനായി
പ്രവൃത്തി ഏറ്റെടുത്ത
ശേഷവും എത്ര തുക
വീതമാണ്
ചെലവഴിക്കുന്നതെന്ന്
വര്‍ഷംപ്രതിയുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
താല്‍ക്കാലിക
തടയണ
നിര്‍മ്മാണത്തിന്റെ
കരാര്‍ ഏറ്റെടുത്തത്
ആരൊക്കെയെന്നത്
വിശദമാക്കുമോ; ബാവിക്കര
റഗുലേറ്ററിന്റെ
പ്രവൃത്തി എന്ന്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ?
തടയണകള്‍
നിര്‍മ്മിക്കാന്‍ പദ്ധതി
883.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തടയണകള്‍
നിര്‍മ്മിക്കാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
സർക്കാർ തലത്തിൽ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
തകര്‍ന്ന
കടല്‍ഭിത്തികളുടെ
പുനര്‍നിര്‍മ്മാണം
884.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
കടലാക്രമണത്തില്‍
തകര്‍ന്ന മാട്ടൂല്‍,
മാടായി
ഗ്രാമപഞ്ചായത്തുകളില്‍
സ്ഥിതി ചെയ്യുന്ന കടല്‍
ഭിത്തികള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
പുതുതായി കടല്‍
ഭിത്തികള്‍
നിര്‍മ്മിക്കുന്നതിനും
ജലസേചന വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
ഇതുവരെ എത്ര രൂപയുടെ
ഭരണാനുമതി ലഭിച്ചു;
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളില്‍
ഏതൊക്കെ
പൂര്‍ത്തിയാക്കുവാന്‍
സാധിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
കടല്‍
ഭിത്തികള്‍ യഥാസമയം
അറ്റകുറ്റപ്പണി
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
അങ്കമാലി
നിയോജകമണ്ഡലത്തിലെ
കാലപ്പഴക്കം ചെന്ന പൈപ്പുകള്‍
885.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
കാലപ്പഴക്കം ചെന്ന
പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്ന
പ്രവര്‍ത്തികള്‍ക്ക്
475ലക്ഷം രൂപയുടെ
ഭരണാനുമതി ലഭിച്ചിട്ടും
പ്രവര്‍ത്തികള്‍
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ബി)
എന്തെല്ലാം
നടപടികളാണ് ഈ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
പൂര്ത്തീകരിക്കേണ്ടതായിട്ടുളളത്;
(സി)
ഇത്
എന്നത്തേക്ക്
പൂര്‍ത്തീകരിച്ച്
പ്രവൃത്തികള്‍
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കാരാപ്പുഴ
, കുറ്റ്യാടി , മങ്കര,
പേപ്പാറ ഡാം സൈറ്റുകൾ
886.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലമ്പുഴ
മാതൃകയില്‍ കാരാപ്പുഴ
, കുറ്റ്യാടി , മങ്കര,
പേപ്പാറ തുടങ്ങിയ ഡാം
സൈറ്റുകളെ ടൂറിസ്റ്റ്
ആകര്‍ഷക
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിനും മോടി
പിടിപ്പിക്കുന്നതിനും
2012 - 13 ബഡ്ജറ്റില്‍
തുക വകയിരുത്തിയിരുന്നോ
;
(ബി)
എങ്കില്‍
എത്ര തുക
വകയിരുത്തിയിരുന്നെന്നും
എത്ര തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ ;
(സി)
പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ ?
മീനച്ചല്‍
വാലി ഇറിഗേഷന്‍ പദ്ധതി
887.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനച്ചല്‍
വാലി ഇറിഗേഷന്‍ പദ്ധതി
നടപ്പാക്കുന്നതിന് ഒരു
വിദഗ്ധ സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
പ്രസ്തുത സമിതിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍ക്കായി
2012-13 ബഡ്ജറ്റില്‍
തുക
നീക്കിവെച്ചിരുന്നോ;
എങ്കില്‍ എത്ര
തുകയാണെന്നും
സര്‍ക്കാര്‍ ഖജനാവില്‍
നിന്നും ഇതിനായി എത്ര
തുക
ചെലവഴിക്കപ്പെട്ടുവെന്നും
വ്യക്തമാക്കുമോ;
(സി)
2012-13
മുതല്‍ തുടര്‍ന്നുള്ള
വര്‍ഷങ്ങളില്‍ ഓരോ
ബഡ്ജറ്റിലും ഇതിനായി
തുക നീക്കി
വെച്ചിട്ടുണ്ടായിരുന്നോ;
എങ്കില്‍ അതില്‍ എത്ര
തുക ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
തൃശ്ശൂര്‍
ജില്ല മൈനര്‍ ഇറിഗേഷന്‍
888.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ല മൈനര്‍ ഇറിഗേഷന്‍
വടക്കാഞ്ചേരി സെക്ഷന്‍
ഓഫീസിനു കീഴില്‍ വരുന്ന
കട്ടങ്ങോട്
ഗ്രാമപഞ്ചായത്തിലെ
ആദൂര്‍ പുത്തന്‍തോട്
ബ്ലൂയിസ് കം ട്രാക്ടര്‍
ക്രോസിങ്ങ് പാലം
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടി ക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് ;
വ്യക്തമാക്കുമോ ?
തൃശ്ശൂര്‍
ജില്ല മൈനര്‍ ഇറിഗേഷന്‍
വിഭാഗം നടപ്പിലാക്കിയ
പ്രവൃത്തികൾ
889.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ല മൈനര്‍ ഇറിഗേഷന്‍
വിഭാഗത്തിന്റെ
വടക്കാഞ്ചേരി,
കുന്നംകുളം സെക്ഷന്‍
ഓഫീസിനു കീഴില്‍ വരുന്ന
എരുമപ്പെട്ടി, വേലൂര്‍,
കടങ്ങോട്,
ചൊവ്വന്നൂര്‍,
പോര്‍കുളം,
കാട്ടകാമ്പാല്‍,
കടവല്ലൂര്‍ എന്നീ
ഗ്രാമപഞ്ചായത്തുകളിലും
കുന്നംകുളം നഗരസഭയിലും
2011-12സാമ്പത്തിക
വര്‍ഷം മുതല്‍ 2015-16
സാമ്പത്തിക വര്‍ഷം
ഇതുവരെ എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്,
പ്രസ്തുത
പ്രവൃത്തികളുടെ പേരും
അനുവദിച്ച തുകയും
ഗ്രാമപഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെല്ലാം
പൂർത്തീകരിച്ചുവെന്നും
പ്രവൃത്തി
നടന്നുകൊണ്ടിരിക്കുന്നവയുടെ
ഇപ്പോഴത്തെ അവസ്ഥയും
വ്യക്തമാക്കുമോ?
കുടിവെള്ള
പദ്ധതി
890.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
മുനിസിപ്പാലിറ്റി
കുടിവെള്ള പദ്ധതിയായ
UIDSSMT യുടെ കാലിക
സ്ഥിതി
വിശദീകരിക്കുമോ;ഏതെല്ലാം
ജോലികള്‍
പൂര്‍ത്തീകരിക്കുവാനുണ്ട്;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ശ്രീകൃഷ്ണപുരം,
കരിമ്പുഴ, തച്ചനാട്ടുകര
കുടിവെള്ള പദ്ധതികളുടെ
കാലിക സ്ഥിതി
വിശദമാക്കാമോ;
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയും വിശദാംശം
ലഭ്യമാക്കുമോ ?
പാലക്കാട്
ജില്ലയിലെ ജലസംഭരണികൾ
891.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
ജലസംഭരണികളില്‍
ആവശ്യത്തിന് ജലം
ലഭ്യമാണോ;
(ബി)
ജില്ലയില്‍
2015 ലെ
കാലവര്‍ഷത്തിലും
തുലാവര്‍ഷത്തിലും
ഇതുവരെ മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് എത്ര കുറവ്
അനുഭവപ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
രണ്ടാം
വിളയ്ക്ക്
തുറന്നുവിടുവാന്‍
ആവശ്യമായ ജലം ജില്ലയിലെ
ജലസംഭരണികളില്‍
ലഭ്യമാണോ;
(ഡി)
മഴക്കുറവ്
ഉണ്ടെങ്കില്‍
നേരിടുന്നതിന്
പാലക്കാട് ജില്ലയില്‍
സ്വീകരിച്ച നടപടി
എന്തൊക്കെയാണെന്നു
വ്യക്തമാക്കാമോ?
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതിയുടെ ലോ
ലെവല്‍ കനാലിന്റെ നിര്‍മ്മാണം
892.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നര
പതിറ്റാണ്ട് മുന്‍പ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ച ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതിയുടെ
ലോ ലെവല്‍ കനാലിന്റെ
എം.സി. റോഡിലെ
10490-12000 മീറ്റര്‍
ചെയിനേജ് പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
സമയബന്ധിതമായി
നടപടികള്‍
സ്വീകരിക്കാത്തിനു
കാരണമെന്താണ്;
(ബി)
മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ ഇതു
സംബന്ധിച്ച
ജനപ്രതിനിധികളും
ഉദ്യോഗസ്ഥരുടെയും
യോഗങ്ങള്‍
വിളിച്ചുചേര്‍ത്ത്
ജനോപകാരപ്രദമായ ഈ
പ്രവൃത്തി അകാരണമായി
വൈകിപ്പിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(സി)
ഈ
പ്രവൃത്തിയുടെ
അപാകതങ്ങള്‍ പരിഹരിച്ച്
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കി
എന്നത്തേക്ക് പണി
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതിയുടെ
പ്രവൃത്തികള്‍
പുനരാരംഭിക്കുവാന്‍ നടപടി
893.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഇറിഗേഷന്‍ പദ്ധതിയുടെ
7300-7800 ചെയിനേജിലെ
നിര്‍ത്തിവച്ചിരിക്കുന്ന
പ്രവൃത്തികള്‍
പുനരാരംഭിക്കുന്നതിനായി
നടപടി
സ്വീകരിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് ജലവിഭവ
വകുപ്പിന്റെ
പരിഗണനയിലുള്ള
1455/MP2/15/WRD
നമ്പര്‍ ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ഈ
പ്രവൃത്തിയുടെ
നിജസ്ഥിതി എന്തെന്നും
എന്നത്തേക്ക്
പുനരാരംഭിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
പരപ്പാല്‍
ബീച്ചില്‍ കടല്‍ഭിത്തി
നിര്‍മ്മാണം
894.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തിലെ
പരപ്പാല്‍ ബീച്ചിന്റെ
സംരക്ഷണാര്‍ത്ഥം
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ബീച്ചിലെ സംരക്ഷണ
ഭിത്തി
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ബഹു.
ഹൈക്കോടതിയുടെ
WP(C)No.6448/2009(s)
റിട്ട്
പെറ്റീഷന്മേലുള്ള
17.03.2009-ലെ വിധി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത വിധിയിന്മേല്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത ബീച്ചില്‍
സംരക്ഷണ ഭിത്തി
അടിയന്തരമായി
നിര്‍മ്മിച്ച് ബീച്ചിനെ
കടലാക്രമണത്തില്‍
നിന്ന്
സംരക്ഷിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പേരാമ്പ്ര
മണ്ഡലത്തിലെ ജലസേചന
പദ്ധതികള്‍
895.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പേരാമ്പ്ര
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിനു കീഴില്‍
എന്തൊക്കെ
പ്രവൃത്തികള്‍ക്ക് എ്രത
രൂപ വീതം അനുവദിച്ചു
എന്ന് വിശദമാക്കുമോ ;
(ബി)
ഇതുവരെ
ഏതൊക്കെ പ്രവൃത്തികള്‍
പൂര്‍ത്തിയായി എന്നും
എ്രത രൂപ ചെലവഴിച്ചു
എന്നും വ്യക്തമാക്കുമോ
;
(സി)
ഇനി
ഏതൊക്കെ പ്രവൃത്തികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന
വിവരം ലഭ്യമാക്കുമോ ?
ചാലക്കുടി
മണ്ഡലത്തിലെ തട്ടുപാറ
,പൂത്തുരുത്തി തടയണകളുടെ
നിര്‍മ്മാണം
896.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
മേലൂര്‍, പരിയാരം
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിച്ചുകൊണ്ട്
ചാലക്കുടിപ്പുഴയില്‍
നിര്‍മ്മിക്കുന്ന
തട്ടുപാറ തടയണയുടെ
നിര്‍മ്മാണം
പ്രവൃത്തികള്‍
പുന:രാരംഭിക്കുന്നതിനും,
പൂര്‍ത്തീകരിക്കുന്നതിനും
ആവശ്യമായ അടിയന്തിര
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍പ്പെട്ട
പൂത്തുരുത്തി തടയണയുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ കല്ച്ചിറകളുടെ
നിര്‍മ്മാണം
897.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂര്‍ണ്ണമായും
കടലും കായലും വലയം
ചെയ്തിരിക്കുന്ന
വൈപ്പിന്‍ മണ്ഡലത്തിലെ
പള്ളിപ്പുറം,
കുഴുപ്പിള്ളി,
എടവനക്കാട്,
നായരമ്പലം,ഞാറയ്ക്കല്‍,
എളകുന്നപ്പുഴ എന്നീ
പഞ്ചായത്തുകളില്‍
കാലഭേദമില്ലാതെ
കരയിലേയ്ക്ക് വെള്ളം
കയറുന്നത് തടയുവാന്‍
കല്‍ച്ചിറകള്‍ കെട്ടി
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
രൂക്ഷമായ
പ്രശ്നങ്ങള്‍ നേരിടുന്ന
പ്രസ്തുത
പ്രദേശങ്ങളില്‍
കല്‍ച്ചിറ കെട്ടുന്നത്
സംബന്ധിച്ച് അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
കല്‍ച്ചിറ
കെട്ടുന്നതിന് പ്രസ്തുത
മേഖലയില്‍ ഇതുവരെ
ഏതാെക്കെ
പ്രവൃത്തികള്‍ക്കായി
എത്ര രൂപ
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
നടപ്പുവര്‍ഷം
പ്രസ്തുത മേഖലയില്‍
സര്‍ക്കാര്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
ഭാരതപ്പുഴ,
ചാലിയാര്‍, പമ്പ നദീതട വികസനം
898.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാരതപ്പുഴ,
ചാലിയാര്‍, പമ്പ നദീതട
വികസനം
പരീക്ഷണാടിസ്ഥാനത്തില്‍
നടപ്പിലാക്കുന്നതിനായി
2012-13 ബഡ്ജറ്റില്‍
എത്ര തുക നീക്കി
വെച്ചിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
നിന്നും പ്രസ്തുത
വര്‍ഷം എത്രതുക
ചെലവഴിച്ചിട്ടുണ്ടെന്നും,
ഇപ്പോള്‍ പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നുണ്ടോയെന്നും
അറിയിക്കുമോ;
പദ്ധതിയുടെ പുരോഗതി
അറിയിക്കുമോ?
പ്ലാച്ചിമട
-ട്രിബ്യൂണല്‍ ബില്‍
899.
ശ്രീ.എ.കെ.ബാലന്
,,
എം.ചന്ദ്രന്
,,
കെ.വി.വിജയദാസ്
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
നിയമസഭ ഐക കണ്ഠേന
പാസ്സാക്കിയ പ്ലാച്ചിമട
കൊക്കൊക്കോള
വിക്റ്റിംസ് റിലീഫ്
ആന്‍ഡ് കോമ്പന്‍സേഷന്‍
ക്ലെയിംസ് ട്രിബ്യൂണല്‍
ബില്‍
പിന്‍വലിക്കാനുള്ള
കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന്റെ
നിര്‍ദ്ദേശം
അംഗീകരിക്കുവാന്‍
കഴിയില്ലെന്ന് കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
കത്തിന്റെ പകര്‍പ്പു
ലഭ്യമാക്കുമോ;
എന്തടിസ്ഥാനത്തിലാണ്
ബില്‍ പിന്‍വലിക്കാന്‍
കേന്ദ്രസര്‍ക്കാര്‍
ആവശ്യപ്പെട്ടത്;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
പ്രസ്തുത നിലപാടില്‍
പ്രതിഷേധം
അറിയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
നിയമോപദേശം
തേടിയിരുന്നോ; വിശദാംശം
വ്യക്തമാക്കാമോ?
മാവേലിക്കര
പാലം നിർമ്മാണം
900.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ തഴക്കര
വഴുവാടിക്കടവ് പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പുതുക്കിയ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനും
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനായി
സ്ഥലം
ഏറ്റെടുക്കുന്നതിനുമുള്ള
അടിയന്തിരനടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ ?
മീനച്ചില്‍
വാലി ഇറിഗേഷന്‍ പദ്ധതി
901.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനച്ചില്‍
വാലി ഇറിഗേഷന്‍ പദ്ധതി
ആരംഭിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ബജറ്റില്‍
തുക
വകയിരുത്തിയിട്ടുണ്ടോയെന്നും
പദ്ധതി എന്ന്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കുമോ?
കാര്യംകോട്
പുഴയിലെ തടയണ നിർമ്മാണം
902.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏഴിമല
നാവല്‍ അക്കാഡമി, സി
ആര് പി എഫ് ക്യാമ്പ്,
പെരിങോം
എന്നിവിടങ്ങളിലേക്ക്
കുടിവെള്ളം
എത്തിക്കുന്ന
കാക്കടവില്‍ കാര്യംകോട്
പുഴയ്ക്ക് പാലായി
വളവില്‍ സ്ഥിരം തടയണ
നിര്‍മ്മിക്കുന്നതിന്റെ
നടപടി നിലവില്‍ ഏതു
ഘട്ടത്തിലാണെന്നും
നിർമ്മാണം
എന്നാരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ബാവിക്കര റഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ നിര്‍മ്മാണം
903.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ബാവിക്കര റഗുലേറ്റര്‍
കം ബ്രിഡ്ജിന്റെ പണി
നിര്‍ത്തി
വച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കുമോ;
(ബി)
ഏതെങ്കിലും
ഉന്നതതല
സാങ്കേതികവിദഗ്ദര്‍
പ്രസ്തുത പദ്ധതി അടുത്ത
കാലത്ത് പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ; ഇത് ആരുടെ
നിര്‍ദ്ദേശ പ്രകാരമാണ്
നടത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
പദ്ധതിക്ക്
നാളിതുവരെയായി
സര്‍ക്കാര്‍ ഖജനാവില്‍
നിന്ന് എത്ര തുക
നല്‍കിയിട്ടുണ്ട് ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
മേല്‍
കുടിവെള്ള പദ്ധതി
ഉപേക്ഷിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
ഇല്ലെങ്കില്‍
മേല്‍ പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
പോകുന്നതെന്ന്
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ ജപ്പാന്‍കുടിവെള്ള
പദ്ധതി
904.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
ജപ്പാന്‍കുടിവെള്ള
പദ്ധതിക്ക് കീഴില്‍
ഏതെല്ലാം
പഞ്ചായത്തുകളില്‍
ജലവിതരണം
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
പദ്ധതിയുടെ
ഭാഗമായ കൂളിമാട്
പമ്പിംഗ് സ്റ്റേഷന്
നില്ക്കുന്ന
ചാത്തമംഗലം
പഞ്ചായത്തില്‍ ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
പ്രയോജനം
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ചാത്തമംഗലം
പഞ്ചായത്തിന്റെ ശുദ്ധജല
വിതരണത്തിന് ഏതെങ്കിലും
പദ്ധതി നടപ്പാക്കാന്‍
വാട്ടര്‍ അതോറിറ്റിക്ക്
പദ്ധതിയുണ്ടോ ;
(ഡി)
കൂളിമാട്
കമ്മീഷന്
ചെയ്യുന്നതിന് മുമ്പ്
കിണര്‍ ചരിഞ്ഞുപോയത്
മൂലം മുടങ്ങിപ്പോയ
പദ്ധതി എന്തു
ചെയ്യാനാണ്
ഉദ്ദേശിക്കുന്നത് ?
കുടിവെള്ളം
ലഭ്യമാക്കൽ
905.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുളിങ്കുന്നു
പഞ്ചായത്തില്‍ ആറിന്
കുറുകെ ഉള്ള പൈപ്പ്
ലൈന്‍ പൊട്ടി 14, 15,
16 വാര്‍ഡുകളില്‍
കുടിവെള്ളം
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പൈപ്പ് ലൈനുകള്‍
അറ്റകുറ്റ പണി ചെയ്ത്
കുടിവെള്ളം
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(സി)
രാമങ്കരി
ഒ എച്ച് ടാങ്കില്‍
വെള്ളം കയറുന്നത്
തടസ്സപ്പെടുന്നതു മൂലം
രാമങ്കരി,
പുളിങ്കുന്ന്, കാവാലം
ഭാഗങ്ങളില്‍ കുടിവെള്ളം
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഒ എച്ച് ടാങ്കില്‍
വെള്ളം കയറ്റി
കുടിവെള്ളം
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കടലാക്രമണം
തടയുന്നതിന് പുലിമുട്ടുകള്‍
ഇടാനുള്ള പദ്ധതി
906.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കടലാക്രമണം തടയുന്നതിന്
പുലിമുട്ടുകള്‍
ഇടാനുള്ള ബൃഹത്തായ
പദ്ധതി
നടപ്പാക്കുന്നതാണെന്ന്
2011-12 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചത്
നടപ്പിലാക്കിയോ;
നടപ്പിലാക്കിയതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
എത്ര
തുക സംസ്ഥാന ഖജനാവില്‍
നിന്നും ചെലവായെന്ന്
വ്യക്തമാക്കുമോ;
(സി)
2012-13,
2013-14, 2014-15,
2015-16 വര്‍ഷങ്ങളിലായി
സംസ്ഥാന ബഡ്ജറ്റുകളില്
കടലാക്രമണത്തിന്റെ
പ്രതിരോധ
നടപടികള്‍ക്കായി എത്ര
തുക വീതം
വകയിരുത്തിയെന്നും
അതിനായി സംസ്ഥാന
ഖജനാവില്‍ നിന്നും എത്ര
തുക ചെലവഴിച്ചുവെന്നും
വര്‍ഷാടിസ്ഥാനത്തില്‍
കണക്ക് ലഭ്യമാക്കുമോ?
കാരിച്ചാല്‍
കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്
907.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ കുന്ദംകുളം
സെക്ഷനുകീഴില്‍ വരുന്ന
കാട്ടകാമ്പാല്‍
പഞ്ചായത്തിലെ
കാരിച്ചാല്‍ കടവ്
റഗുലേറ്റര്‍ കം
ബ്രിഡ്ജ് നിര്‍മ്മാണ
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭിക്കുന്നതിന് എന്തു
നടപടിയാണ് ഇറിഗേഷന്‍
വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ ഡിസൈന്‍
ഐ.ഡി.ആര്.ബി.യില്‍
നിന്നും
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ അത്
ലഭ്യമാകുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഒരുപാട്
കര്‍ഷകര്‍ക്ക് ഗുണം
ചെയ്യുന്ന പ്രസ്തുത
പ്രവൃത്തി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ഇറിഗേഷന്‍ വകുപ്പ്
മുന്തിയ പരിഗണന
നല്‍കുമോ; ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
കായലുകളില്‍
നിന്ന് പായല്‍ നീക്കം
ചെയ്യുന്നതിന് നടപടി
908.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ
കായലുകളില്‍ നിന്ന്
പായല്‍ നീക്കം
ചെയ്യുന്നതിന് 2011
മുതല്‍ എന്ത് തുകയാണ്
ജലവിഭവ വകുപ്പിന്
ചെലവായിട്ടുള്ളത് ;
ഫിര്‍മ വഴി എത്ര
രൂപയാണ്
ചെലവാക്കിയിട്ടുള്ളത് ;
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ ; പായല്‍
നീക്കം ചെയ്യാത്തതിനെ
തുടര്‍ന്ന്
മത്സ്യതൊഴിലാളികള്‍ക്ക്
മത്സ്യബന്ധനം
നടത്തുവാന്‍
സാധിക്കാത്ത കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
പായല്‍
നിറഞ്ഞതുമൂലം
മത്സ്യബന്ധനം നടത്താന്‍
പറ്റാത്തതു മൂലമുള്ള
നഷ്ടം പരിശോധിച്ച്
മത്സ്യതെഴിലാളികള്ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് ഒരു
ഏജന്‍സിയെ നിയമിക്കുമോ
; നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ; പായല്‍
നീക്കം ചെയ്യുന്നതിന്
ആവശ്യമായ തുക
ബഡ്ജറ്റില്‍
വകയിരുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
കുറ്റിച്ചിറ
കൈത്തോട്ടിലെ സ്ലൂയിസ് കം
ട്രാക്ടര്‍ ക്രോസിങ്ങ് പാലം
909.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍, തലപ്പിള്ളി
സ്പെഷ്യല്‍
പാക്കേജില്‍
ഉള്‍പ്പെടുത്തി 45
ലക്ഷം രൂപക്ക് 2014-15
വര്‍ഷം ഭരണാനുമതി
നല്കിയ കുന്നംകുളം
നിയോജക മണ്ഡലത്തിലെ
കടങ്ങോട് പഞ്ചായത്ത്
ഇയ്യാല്‍ പാടശേഖരത്തിലെ
ചേലപ്പുഴ കുറ്റിച്ചിറ
കൈത്തോട്ടില്‍ സ്ലൂയിസ്
കം ട്രാക്ടര്‍
ക്രോസിങ്ങ് പാലം
പ്രവര്‍ത്തിയുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
;
(ബി)
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച് ടി
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍ കഴിയും;
വിശദാംശം
വ്യക്തമാക്കുമോ?
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ കുളങ്ങളുടെ
നവീകരണം
910.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-14,
2014-15 സാമ്പത്തിക
വര്‍ഷങ്ങളില്‍
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ എത്ര
കുളങ്ങളുടെ
നവീകരണത്തിന് ജലവിഭവ
വകുപ്പില്‍ നിന്നും
ഭരണാനുമതി ലഭിച്ചു; അവ
ഏതെല്ലാമാണ്;വ്യക്തമാക്കുമോ;;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി
വെളിപ്പെടുത്തുമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടും
ആരംഭിക്കാന്‍
സാധിക്കാത്ത
പ്രവൃത്തികള്‍
ഉണ്ടെങ്കില്‍ അതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ?
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ മൈനര്‍
ഇറിഗേഷന്‍ പ്രവൃത്തികള്‍
911.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനര്‍
ഇറിഗേഷന്‍ വകുപ്പ്
മുഖേന മട്ടന്നൂര്‍
നിയോജകമണ്ഡലത്തില്‍
2011 മെയ് മുതല്‍
നാളിതുവരെ നടത്തിയ
പ്രവൃത്തികളെ
സംബന്ധിച്ച വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ ?
കുന്നത്തൂര്‍
- പെരിങ്ങോട്ടുകുറിശ്ശി കുടിവെള്ള
പദ്ധതി
912.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരൂര്‍
മണ്ഡലത്തിലെ
കുന്നത്തൂര്‍ -
പെരിങ്ങോട്ടുകുറിശ്ശി
കുടിവെള്ള പദ്ധതിയുടെ
രണ്ടാം ഘട്ട
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പദ്ധതിക്ക്
എസ്.എല്‍.എസ്.എസ്.സി
യുടെ അനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എസ്.എല്‍.എസ്.എസ്.സി-യുടെ
അടുത്ത മീറ്റിംഗില്‍
പ്രസ്തുത പദ്ധതി
അനുമതിക്കായി
സമര്‍പ്പിക്കുമോ;
(സി)
പദ്ധതിയുടെ
ഡി.പി.ആര്
ലഭ്യമായിട്ടുണ്ടോ;
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
താല്‍ക്കാലിക
തടയണകള്‍
913.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുഴകളില്‍
താല്‍ക്കാലിക തടയണകള്‍
നിര്‍മ്മിക്കുന്ന
പദ്ധതി നിലവിലുണ്ടോ ;
(ബി)
കോഴിക്കോട്
ജില്ലയില്‍ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
2014-15, 2015-16
വര്‍ഷങ്ങളില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നു
വിശദമാക്കുമോ?
മൂര്‍ക്കനാട്
കുടിവെളള പദ്ധതി
914.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂര്‍ക്കനാട്
കുടിവെളള പദ്ധതിയുടെ
എത്ര ശതമാനം
പ്രവൃത്തിയാണ് ഇത് വരെ
പൂർത്തിയാക്കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതി എന്ന് കമ്മീഷന്
ചെയ്യാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
ചെറുതുരുത്തി
തടയണയുടെ പൂര്‍ത്തീകരണം
915.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ തടയണകള്‍
നിര്‍മ്മിക്കുന്നതിനും
നിര്‍മ്മാണം ആരംഭിച്ച്
പൂര്‍ത്തിയാകാതെ
കിടക്കുന്ന തടയണകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിനും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
ചേലക്കര
മണ്ഡലത്തില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത
ഭാരതപ്പുഴയ്ക്ക്
കുറുകെയുള്ള
ചെറുതുരുത്തി തടയണയുടെ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
നിര്‍മ്മാണം
പൂര്‍ത്തിയാക്കേണ്ട
തടയണകളുടെ പദ്ധതിയില്‍
പ്രസ്തുത തടയണയുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതു
കൂടി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
;
(ഡി)
തൃശ്ശൂര്‍,
പാലക്കാട് ജില്ലകളിലെ
ജലസേചനത്തിനും
കുടിവെള്ള
പദ്ധതികള്‍ക്കും വളരെ
പ്രയോജനകരമാണെന്ന് പഠനം
നടത്തിയിട്ടുള്ള
ചെറുതുരുത്തി തടയണ
നിര്‍മ്മാണം അടിയന്തര
പ്രാധാന്യത്തോടെ
പൂര്‍ത്തിയാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വിവിധ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
916.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം ഇറിഗേഷന്‍
വകുപ്പ് മുഖേന
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ വിവിധ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയാണെന്നും ഓരോ
പദ്ധതിക്കും അനുവദിച്ച
തുക എത്രയാണെന്നും
അറിയിക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തീകരിക്കാത്ത
നിര്‍മ്മാണ ജോലികള്‍
എന്തൊക്കെയാണ് ;
പ്രസ്തുത പദ്ധതികളുടെ
നിര്‍മ്മാണ പുരോഗതിയും
എന്നത്തേക്ക്
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ ?
തിരുവനന്തപുരം
നഗരപരിധിയിലെ കുളങ്ങളുടെയും
കനാലുകളുടെയും സംരക്ഷണം
917.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരപരിധിക്കുളളില്‍
മെെനര്‍ ഇറിഗേഷന്‍
വകുപ്പും ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ്
കോര്‍പ്പറേഷനും
കുളങ്ങളുടെയും
കനാലുകളുടെയും
സംരക്ഷണത്തിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഇതിനോടകം
ഏറ്റെടുത്ത
പ്രവര്‍ത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
മുല്ലപ്പെരിയാർ
അണക്കെട്ട് നിർമ്മാണം
918.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ട്
നിർമ്മാണവുമായി
ബന്ധപ്പെട്ടു പരിസ്ഥിതി
ആഘാത പഠനം നടത്താന്‍
അനുകൂലമായി ദേശീയ
വന്യജീവി ബോര്‍ഡ്
നല്കിയ അനുമതി
റദ്ദാക്കപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിനുള്ള
കാരണങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത നടപടി പുതിയ
അണക്കെട്ടിനായുള്ള
ശ്രമങ്ങള്‍ക്ക് വിഘാത
മായിട്ടുണ്ടോ ;
(സി)
റദ്ദാക്കൽ
നടപടിയെ തുടർന്ന്
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ ?
പുലമണ്‍തോടിന്റെ
നിര്‍മ്മാണം
919.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
പുലമണ്‍തോടിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചതെന്നാണെന്നു
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്താണെന്നും
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുന്നതിന്
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
മട്ടന്നൂര്മിനി
സിവില്സ്റ്റേഷന്
നിര്‍മ്മാണം
920.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴശ്ശി
ഇറിഗേഷന്‍ പ്രോജക്റ്റ്
ഡിവിഷന്റെ കെെവശമുളള
മൂന്നേക്കര്‍ ഭൂമി
മട്ടന്നൂര്മിനി
സിവില്സ്റ്റേഷന്
നിര്‍മ്മാണത്തിനു
നല്‍കാമെന്ന 28.11.
2013 - ലെ ജലവിഭവ
വകുപ്പ് അഡീഷണല്‍ ചീഫ്
സെക്രട്ടറിയുടെ
27698/IRI/12/WRD
നമ്പര്‍ കത്ത് പ്രകാരം
പ്രസ്തുത സ്ഥലം അളന്നു
തിട്ടപ്പെടുത്തി റവന്യൂ
വകുപ്പിന് കെെമാറുവാന്‍
കെെക്കൊണ്ട നടപടികള്‍
വിശദീകരിക്കുമോ?
മുല്ലപ്പെരിയാര്‍
അണക്കെട്ട്
921.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എസ്.ശർമ്മ
,,
ജി.സുധാകരന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുരക്ഷാ
ഭീഷണിയുടെ പേരില്‍
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ
നിയന്ത്രണം
കൈക്കലാക്കുകയും അതുവഴി
സംസ്ഥാനത്തിന്റെ
താല്പര്യത്തെ
ഹനിക്കുന്നതിനുമുള്ള
തമിഴ് നാടിന്റെ നീക്കം
തടയുന്നതിനായി സംസ്ഥാനം
കേന്ദ്രസര്‍ക്കാരിനെ
സമീപിച്ചിരുന്നോ ;
അതിന്റെ വിശദാംശങ്ങള്‍
അറിയിക്കുമോ ;
(ബി)
മുല്ലപ്പെരിയാര്‍
ഡാമിന് സുരക്ഷാ
ഭീഷണിയുണ്ടെന്ന്
ഇന്റലിജന്‍സ് ബ്യൂറോ
സംസ്ഥാന സര്‍ക്കാരിനെ
അറിയിച്ചിരുന്നോ ;
(സി)
അണക്കെട്ടിന്റെ
സുരക്ഷാ ചുമതലയുള്ള
സംസ്ഥാനത്തിന്റെ
ഭാഗത്തുനിന്ന്
എന്തെങ്കിലും വീഴ്ച
ചൂണ്ടിക്കാട്ടിയിട്ടുണ്ടോ
;
(ഡി)
ഇക്കാര്യത്തില്‍
സുപ്രീംകോടതി മുമ്പാകെ
സംസ്ഥാനം സ്വീകരിച്ച
നിലപാട് എന്താണെന്ന്
അറിയിക്കുമോ ?
കമാന്റ്
ഏരിയ വികസന പദ്ധതി
922.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കമാന്റ്
ഏരിയ വികസന പദ്ധതികളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പുതുക്കിയ
മാനദണ്ഡപ്രകാരം പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
കാര്‍ഷിക
ഉല്പാദനത്തില് കമാന്റ്
ഏരിയ വികസന
പദ്ധതികൊണ്ടുള്ള
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ജനപങ്കാളിത്തത്തോടെ
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്
പുതിയ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പുലിമുട്ട്
ശൃംഖല സ്ഥാപിക്കാന്‍ നടപടി
923.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
നിയോജക മണ്ഡലത്തില്‍
ഐ.ഐ.റ്റി പഠനം
പൂര്‍ത്തിയാക്കിയ
പഴയങ്ങാടി മുതല്‍ കോമന
വരെ 26 പുലിമുട്ടുകള്‍
സ്ഥാപിക്കുന്നതിനു
വേണ്ടി എത്ര കോടി
രൂപയുടെ
എസ്റ്റിമേറ്റാണ്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുളളത്;
(ബി)
ഈ
പ്രവൃത്തിക്ക്
നബാര്‍ഡിന്റെ ധനസഹായം
ലഭ്യമായിട്ടുണ്ടോ ; ഈ
പ്രവൃത്തിക്ക്
ഭരണാനുമതി നല്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍ പുലിമുട്ട്
സ്ഥാപിക്കല്‍ എന്നു
മുതല്‍ ആരംഭിക്കുവാന്‍
കഴിയും വ്യക്തമാക്കാമോ?
കിള്ളിയാര്‍
സംരക്ഷണ പദ്ധതി
924.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിള്ളിയാര്‍
സംരക്ഷണ പദ്ധതിയുടെ
ഭാഗമായി മേജര്‍
ഇറിഗേഷന്‍ വകുപ്പ്
തിരുവനന്തപുരം നഗര
പരിധിക്കുള്ളില്‍
ഏതൊക്കെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ്
ഏറ്റെടുക്കുന്നത് ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
(സി)
മരുതംകുഴി
റിവര്‍ വാലി ഭാഗത്തെ
വെള്ളപ്പൊക്കം
തടയുന്നതിന്
സംരക്ഷണഭിത്തി
നിര്‍മ്മിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നെതന്ന്
വിശദീകരിക്കുമോ ?
ഭൂജല
പരിപോഷണം പദ്ധതി
925.
ശ്രീ.വര്‍ക്കല
കഹാര്‍
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂജല
പരിപോഷണം
ജനകീയമാക്കാന്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
മഴവെള്ള
സംഭരണം ജനകീയമാക്കുവാന്‍
പദ്ധതി
926.
ശ്രീ.പി.എ.മാധവന്
,,
കെ.എസ്.ശബരീനാഥന്
,,
എം.പി.വിന്‍സെന്റ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മഴവെള്ള സംഭരണം
ജനകീയമാക്കുവാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കുടിവെള്ള വിതരണ പദ്ധതികള്‍
927.
ശ്രീ.വി.ശിവന്‍കുട്ടി
,,
ബി.സത്യന്
,,
കെ.കെ.നാരായണന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
അന്താരാഷ്ട്ര സഹകരണ
ഏജന്‍സി (ജിക്ക) യുടെ
സഹായത്തോടെയുള്ള
കുടിവെള്ള വിതരണ
പദ്ധതികള്‍
ഏതൊക്കെയാണെന്നും
അവയുടെ നിലവിലെ
സ്ഥിതിയും അറിയിക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതിയില്‍ നിന്ന്
ജപ്പാന് അന്താരാഷ്ട്ര
സഹകരണ ഏജന്‍സി (ജിക്ക)
പിന്മാറുമെന്ന്
അറിയിച്ചിട്ടുണ്ടോ ?
എങ്കില്‍ അതിന്റെ കാരണം
എന്താണ് ;
(സി)
പാതിവഴിയിലായപ്രസ്തുത
പദ്ധതികള്‍ ഏതു
വിധത്തില്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
അതിന്റെ വിശദാംശവും
അറിയിക്കുമോ ;
(ഡി)
ഇവയില്‍
ഏതെങ്കിലും പദ്ധതി
ജലനിധിക്ക് കൈമാറാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ ഏതൊക്കെ
വ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണ് ?
തീരദേശത്തെയും
കുട്ടനാട്ടിലെയും
കുടിവെള്ളക്ഷാമം
928.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളക്ഷാമം
ഏറ്റവും അധികം
അനുഭവപ്പെടുന്ന
തീരപ്രദേശത്തെയും
കുട്ടനാട്
പ്രദേശത്തെയും
ശുദ്ധജലവിതരണത്തിനായി
ഡീസലൈനേഷന്‍
പ്രോജക്ടുകള്‍ 2012-13
- ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നോ ;
(ബി)
എങ്കില്‍
ഇതിനായി എത്ര തുക
അനുവദിച്ചുവെന്നും
അതില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കായി
എത്ര തുക വീതം
ചെലവായെന്നും
വ്യക്തമാക്കുമോ ;
(സി)
പദ്ധതിയുടെ
പുരോഗതി വിശദമാക്കുമോ ;
(ഡി)
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടും
തീരദേശത്തെയും
കുട്ടനാട്ടിലെയും
കുടിവെള്ള പ്രശ്നം
ഇതുവരെ
പരിഹരിക്കപ്പെട്ടിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
എങ്കില്‍
ഇതു പരിഹരിക്കുവാന്‍
സത്വര നടപടികള്‍
കൈക്കൊള്ളുമോ ?
വെള്ളക്കരത്തിലുണ്ടായ
വര്‍ദ്ധനവ്
929.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പ്രാവശ്യം വെള്ളക്കരം
വര്‍ദ്ധിപ്പിച്ചുവെന്നും
നിരക്ക്
വര്‍ദ്ധിപ്പിച്ചപ്പോള്‍
ഓരോ സ്ലാബിനുമുള്ള
വര്‍ദ്ധനവ് എത്ര
വീതമാണ്എന്നും ഈ
ഇനത്തില്‍ എത്ര രൂപയുടെ
അധിക വരുമാനം
ഉണ്ടായിയെന്നും
വ്യക്തമാക്കുമോ ?
കെ.ആര്.ഡബ്ള്യൂ.എസ്.എ-യില്‍
ജീവനക്കാരുടെ പെന്ഷന് പ്രായം
930.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഗ്രാമീണ ശുദ്ധജല വിതരണ
ഏജന്‍സി
(കെ.ആര്.ഡബ്ള്യൂ.എസ്.എ-)
യില്‍ ജീവനക്കാരുടെ
പെന്ഷന് പ്രായം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഏജന്‍സിയില്‍ പെന്ഷന്
പ്രായം കഴിഞ്ഞ
ഏതെങ്കിലും ജീവനക്കാരോ
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും
റിട്ടയര്‍ ചെയ്ത
ഏതെങ്കിലും വ്യക്തികളോ
അവിടെ ഇപ്പോള്‍ ജോലി
ചെയ്യുന്നുണ്ടെങ്കില്‍
അവരുടെ പേരുകള്‍,
തസ്തിക എന്നിവ
വിശദമാക്കുമോ;
ജലനിധി
പദ്ധതി
931.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലത്തിലെ ഏതൊക്കെ
പഞ്ചായത്തുകളില്‍
ജലനിധി പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്
; വ്യക്തമാക്കുമോ;
(ബി)
ഓരോ
പഞ്ചായത്തിലെയും പദ്ധതി
അടങ്കല്‍ എത്രയെന്നും
ചെലവഴിച്ച തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ഓരോ
പഞ്ചായത്തുകളിലും
പ്രസ്തുത പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ?
ത്വരിത
ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി
932.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ത്വരിത ഗ്രാമീണ ശുദ്ധജല
വിതരണ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
മീനാട്
കുടിവെള്ള പദ്ധതി
933.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനാട്
കുടിവെള്ള പദ്ധതിയില്‍
നാളിതുവരെ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; ആയതിന്
എന്തു തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഇനി
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ്; അവയുടെ
കരാര്‍
ഏറ്റെടുത്തിട്ടുള്ളത്
ആരാണ്; പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പദ്ധതി പൂര്‍ണ്ണമായും
കാര്യക്ഷമമാക്കി
കമ്മീഷന്
ചെയ്യുന്നതിന് കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
ജലനിധി
ഒന്നാംഘട്ടം പദ്ധതി
934.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
പാലോട് രവി
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
ഒന്നാംഘട്ടം പദ്ധതികള്‍
പൂര്‍ത്തിയാക്കാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാം ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ ?
ജലനിധി
രണ്ടാംഘട്ടം പദ്ധതി
935.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.എ. വാഹീദ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍ക്ക്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ:വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
പട്ടുവം
ജപ്പാന് കുടിവെള്ളപദ്ധതി
936.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പട്ടുവം
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ രണ്ടാം ഘട്ട
വിപുലീകരണത്തിന്റെ
ഭാഗമായി 69.32 കോടി
രൂപയുടെ ഭരണാനുമതി
ലഭിച്ചതിന്റെ
തുടര്‍നടപടി
എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
ഫണ്ട് ലഭ്യമല്ലെങ്കില്‍
മന്ത്രി വിളിച്ചു
ചേര്‍ത്ത യോഗ തീരുമാന
പ്രകാരം പ്രൊപ്പോസല്‍
നബാര്‍ഡില്‍
സമര്‍പ്പിച്ചിട്ടുണ്ടോ
; ഇതു സംബന്ധിച്ച
വിശദാംശം നല്‍കുമോ ;
(സി)
ഫണ്ട്
ലഭ്യമാക്കി പ്രസ്തുത
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍ കഴിയും ;
(ഡി)
രൂക്ഷമായ
കുടിവെള്ള ക്ഷാമം
നേരിടുന്ന പ്രദേശമെന്ന
നിലക്ക്
ഇക്കാര്യത്തില്‍ സത്വര
നടപടി സ്വീകരിക്കുമോ ?
നാട്ടിക
കുടിവെള്ള പദ്ധതി
937.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടിക
കുടിവെള്ള പദ്ധതി
പ്രകാരം പൈപ്പ്
ലൈനുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന് എത്ര
കോടി രൂപ
വകയിരുത്തിയെന്ന്
അറിയിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പൈപ്പ്
ലൈന്‍ മാറ്റുന്ന
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ സാങ്കേതിക
അനുമതി ലഭ്യമാക്കി
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
ആലപ്പുഴ
നഗരത്തിലെ ശുദ്ധജലക്ഷാമം
പരിഹരിക്കാന്‍ നടപടി
938.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
നഗരത്തിലെ രൂക്ഷമായ
ശുദ്ധജലക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(ബി)
ആലപ്പുഴ
നഗരത്തില്‍ വിതരണം
ചെയ്യുന്ന
കുടിവെളളത്തില്‍
മാലിന്യം കലരുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്?
നെമ്മാറ
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
939.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നെമ്മാറ
മണ്ഡലത്തില്‍
നടപ്പിലാക്കിയ
കുടിവെള്ള പദ്ധതികള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
എം.എല്‍.എ.
യുടെ പ്രാദേശിക വികസന
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കുന്ന
ഏതെല്ലാം പദ്ധതികളാണ്
ഇനി
പൂര്‍ത്തീകരിക്കാനുള്ളത്;
ആയത് എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
താനൂര്‍-സമഗ്ര
കുടിവെള്ള പദ്ധതി
940.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
മണ്ഡലത്തിലെ അഞ്ചു
പഞ്ചായത്തുകള്‍
കേന്ദ്രീകരിച്ച്
നടപ്പാക്കുന്ന സമഗ്ര
കുടിവെള്ള പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
നിലവില്‍ ഏതു
ഘട്ടത്തിലാണ്
;വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
വകയിരുത്തിയിട്ടുള്ള
തുക എ്രതയാണെന്നും
എന്നത്തേക്കു പ്രവൃത്തി
ആരംഭിക്കാനാകുമെന്നും
വിശദമാക്കാമോ ?
ജപ്പാന്
കുടിവെള്ള പദ്ധതി
941.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജപ്പാന്
കുടിവെള്ള പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ
; ഏതെങ്കിലും പ്രവർത്തി
ഇനിയും
പൂര്ത്തിയാക്കേണ്ടതായിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
പദ്ധതി
ചെലവ്, ലക്ഷ്യമിട്ട തുക
ഇവ
എത്രയായിരുന്നുവെന്നും
ഇതിനകം എന്ത് തുക
ചെലവഴിക്കപ്പെട്ടുവെന്നും
പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
ഇനിയും എന്തു തുക
വേണ്ടി വരുമെന്നും
വിശദമാക്കാമോ ;
(സി)
പദ്ധതിയ്ക്കുള്ള
വായ്പാ തിരിച്ചടവ്
എന്ന് മുതൽ
ആരംഭിച്ചുവെന്നും എത്ര
കോടി രൂപ വീതം
പ്രതിവര്‍ഷം
തിരിച്ചടക്കേണ്ടതുണ്ട്എന്നും
വിശദമാക്കാമോ ;
(ഡി)
പദ്ധതി
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് നിലവില്‍
ഏതെല്ലാം ഓഫീസുകള്‍
പ്രവര്‍ത്തിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ ?
ജപ്പാന്
കുടിവെള്ള പൈപ്പ് ലൈന്‍
942.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
മണ്ഡലത്തിലെ
കോളനികളിലേയ്ക്ക്
കുടിവെള്ളമെത്തിക്കുന്നതിന്
മണ്ഡലം ആസ്തി വികസന
ഫണ്ടില്‍ നിന്നും 50
ലക്ഷം രൂപ അനുവദിച്ചതും
ഭരണാനുമതി ലഭിച്ചതുമായ
പൈപ്പ് ലൈന്‍ ഇടല്
നടപടി ഏതുഘട്ടം
വരെയായിയെന്നു
വിശദമാക്കുമോ ;
(ബി)
ഏതെല്ലാം
കോളനികളിലാണ് ഈ ഫണ്ട്
വിനിയോഗിച്ച് പൈപ്പ്
ലൈനുകള്‍
ഇട്ടിട്ടുള്ളതെന്നു
വിശദമാക്കുമോ ;
(സി)
പൈപ്പ്
ലൈന്‍ സ്ഥാപിക്കല്‍
ജോലികള്‍
താമസിപ്പിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ ; എത്ര
നാളിനുള്ളില്‍ ഈ ജോലി
പൂര്‍ത്തീകരിക്കാനാവുമെന്ന്
വിശദമാക്കുമോ ?
വാട്ടര്‍
അതോറിറ്റിയുടെ വരവ് ചെലവുകള്‍
943.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ വാട്ടര്‍
അതോറിറ്റിക്ക്
വെള്ളക്കരം ഇനത്തില്‍
പിരിഞ്ഞുകിട്ടാനുള്ള
കുടിശ്ശിക
എത്രയായിരുന്നുവെന്നും
ആയത് ഇപ്പോള്‍
എത്രയെന്നും
വിശദമാക്കുമോ;
(ബി)
നിലവില്‍
ഏറ്റവും കൂടുതല്‍
കുടിശ്ശിക വരുത്തിയ
സര്‍ക്കാര്‍/ പൊതുമേഖല
/സ്വകാര്യമേഖല
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്
വ്യക്തമാക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റിക്ക്
വെള്ളക്കരം ഇനത്തില്‍
പ്രതിമാസം ലഭിക്കുന്ന
വരുമാനം എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശമ്പളം,
പെന്ഷന്,
അറ്റകുറ്റപണികള്‍,
വൈദ്യുതി, ജലവിഭവ
വകുപ്പിലെ
ഉദ്യോഗസ്ഥരുടെ അധിക
ചെലവ് എന്നിവയ്ക്കായി
പ്രതിമാസ ചെലവ് എത്ര
രൂപയാണെന്ന് തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ജലവിഭവ
വകുപ്പിലെ വരവ് -ചെലവ്
കണക്കുകളുടെ വ്യത്യാസം
2014-15 സാമ്പത്തിക
വര്‍ഷം എത്രയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
2015-16
സാമ്പത്തിക വര്‍ഷം
എത്രകോടി രൂപയാണ്
പദ്ധതിയേതര വിഹിതമായി
നീക്കിവച്ചിട്ടുള്ളതെന്നും
ആയതില്‍ 2015 ഒക്ടോബര്‍
31 വരെ എന്തു തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
വാട്ടര്‍
അതോറിറ്റിയുടെ ലാഭവും നഷ്ടവും
944.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി നിലവില്‍
ലാഭത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
എങ്കില്‍ ലാഭം
എത്രയാണ്;
നഷ്ടത്തിലാണെങ്കില്‍
നഷ്ടം എത്ര?
കുടിവെള്ള
പദ്ധതി പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തിപ്പിക്കല്‍
945.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
നിവാസികള്‍ക്കായി
നടപ്പിലാക്കിയ
ജപ്പാന്‍കുടിവെള്ള
പദ്ധതിക്കായി ഇതിനോടകം
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
പറയാമോ; ഇതിന്റെ
ഗുണഭോക്താക്കള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ശരിയായ
രീതിയിലുള്ള പമ്പിംഗും
എല്ലാമേഖലകളിലേയ്ക്കുമുള്ള
കുടിവെള്ള വിതരണവും
സാധ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
ജപ്പാന്
കുടിവെള്ളത്തിന്റെ
ശരിയായ രീതിയിലുള്ള
വിതരണത്തിന് നിലവിലുള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണെന്ന്
പറയാമോ; ഈ തടസ്സങ്ങള്‍
മാറ്റാന്‍ സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ ;
(ഡി)
കുടിവെള്ളത്തിന്
അപേക്ഷ
നൽകിയിട്ടുള്ളവർക്ക്
ശരിയായ രീതിയില്‍
കുടിവെള്ളം
ലഭിക്കുന്നതിന് എത്ര
നാള് ആകുമെന്ന്
പറയാമോ; കോടികള്‍
മുടക്കിയുള്ള ഈ
പദ്ധതിയുടെ പ്രയോജനം
പൂര്‍ണ്ണമായി ലഭിക്കാതെ
വന്നാല്‍ ഉണ്ടാകാവുന്ന
നഷ്ടത്തെക്കുറിച്ച്
ബോധ്യപ്പെട്ടിട്ടുണ്ടോ,
ഇത് പരിഹരിക്കുവാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
കുടിവെള്ള
പദ്ധതികള്‍
946.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുളള കുടിവെള്ള
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കുടിവെള്ള
സ്രോതസ്സുകളെ മാലിന്യ
വിമുക്തമാക്കുന്നതിനുള്ള
നടപടികള്‍
947.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
സ്രോതസ്സുകളെ മാലിന്യ
വിമുക്തമാക്കുന്നതിന്
സ്വീകരിക്കുന്ന നടപടികൾ
വ്യക്തമാക്കുമോ;
(ബി)
പുതിയ
ത്രിതല പഞ്ചായത്ത് ഭരണ
സമിതികള്‍ അധികാരമേറ്റ
സാഹചര്യത്തിൽ അവരുമായി
കൂടിയാലോചിച്ച് പുതിയ
പദ്ധതിക്ക് രൂപം
നല്‍കുമോ;
(സി)
നദികളിലും തടാകങ്ങളിലും
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നത്
തടയാന്‍ വിപുലമായ
അധികാരങ്ങളോടെ നദീതട
അതോറിറ്റിക്ക് രൂപം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കുടിവെള്ള/ഗതാഗത
പ്രശ്നങ്ങള്‍
948.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടൂര്‍
മണ്ഡലത്തിലെ പ്രധാന
പാതകളുടെ വശങ്ങളിലായി
കുടിവെള്ള വിതരണത്തിന്
വര്‍ഷങ്ങള്‍ക്ക്
മുന്‍പ്
ഇട്ടിട്ടുള്ളതും
നിലവില്‍
കാലഹരണപ്പെട്ടതുമായ
എ.സി. പൈപ്പുകള്‍
തുടര്‍ച്ചയായി
പൊട്ടുന്നതു മൂലം
നിലനില്‍ക്കുന്ന
കുടിവെള്ള/ഗതാഗത
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പൈപ്പുകള്‍ ഒഴിവാക്കി
D.I പൈപ്പുകള്‍
സ്ഥാപിക്കുന്നതിന്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
;
(സി)
സമയബന്ധിതമായി
അനുബന്ധ പ്രവര്‍ത്തനം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ പുതിയ
കുടിവെള്ള പദ്ധതികള്‍
949.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍
പൂര്‍ത്തിയാക്കിയതും
പുതിയതായി
നടപ്പാക്കുന്നതുമായ
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഒാരോ പദ്ധതിയുടെയും
അടങ്കല്‍ തുക
എത്രയെന്നും നാളിതുവരെ
എത്ര തുക ചെലവഴിച്ചു
എന്നതിന്‍െറയും വര്‍ഷം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്തെന്ന്
വ്യക്തമാക്കുമോ;
കുന്ദമംഗലം-വാട്ടര്കണക്ഷന്
പുനസ്ഥാപിക്കാനുള്ള നടപടി
950.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നുപേര്‍
വസിക്കുന്നതില്‍
എല്ലാവരും
ഭിന്നശേഷിക്കാരായ
കോഴിക്കോട് കുന്ദമംഗലം
പഞ്ചായത്തിലെ
കരിപ്പാല്‍ കദീശുമ്മ
(നമ്പര്‍ കെ.എല്‍.എം.
78) യുടെ
വീട്ടിലേക്കുള്ള
വാട്ടര്‍ കണക്ഷന്
കട്ട് ചെയ്യാനുള്ള
കാരണമെന്താണെന്ന്
വിശദമാക്കാമോ ;
(ബി)
ഇതു
സംബന്ധിച്ച്പ്രസ്തുത
കുടുംബത്തിന്റെ പരാതി
ലഭിച്ചിട്ടുണ്ടോ ;
(സി)
ഈ
കുടുംബത്തിന് വാട്ടർ
കണക്ഷന്
പുനസ്ഥാപിക്കാനുള്ള
നടപടി സ്വീകരിക്കുമോ ?
ജലഗുണനിലവാര
പരിശോധന
951.
ശ്രീ.സി.പി.മുഹമ്മദ്
,,
കെ.എസ്.ശബരീനാഥന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗുണനിലവാര
പരിശോധനക്കായി ലാബുകള്‍
ആരംഭിക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാൻ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
വടകര
മാഹി കനാല്‍ നിര്‍മ്മാണം
952.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടകര
മാഹി കനാല്‍
നിര്‍മ്മാണം എത്
തീയതിയിലാണ് ആരംഭിച്ചത്
എന്നും നിര്‍മ്മാണം
ആരംഭിച്ചതിന് ശേഷം
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരും
ജനപ്രിതിനിധികളും
പങ്കെടുത്ത എത്ര
യോഗങ്ങള്‍
എവിടെയൊക്കെ വച്ച്
ചേർന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
പ്തസ്തുത
യോഗങ്ങളില്‍
പങ്കെടുത്ത
ജനപ്രതിനിധികളും
ഉദ്യോഗസ്ഥരും
ആരൊക്കെയെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
- കോട്ടപ്പുറം ദേശീയ ജലപാത
953.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
- കോട്ടപ്പുറം ദേശീയ
ജലപാത 2012-13 ല്‍
തന്നെ
യാഥാര്‍ത്ഥ്യമാക്കുമെന്നും
ദേശീയ ജലപാത
കോട്ടപ്പുറം മുതല്‍
നീലേശ്വരം വരെയും,
കൊല്ലം മുതല്‍ കോവളം
വരെയും
ദീര്‍ഘിപ്പിക്കുന്നതിനുളള
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുമെന്നും
2012-13 ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
പദ്ധതിയുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ദേശീയ ജലപാതയുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ദേശീയ
ജലപാതയ്ക്കായി ഓരോ
ബഡ്ജറ്റിലും വക
കൊളളിച്ച തുകയും
ഇതിനായി ഓരോ വര്‍ഷവും
ഖജനാവില്‍ നിന്നും
ചെലവഴിച്ച തുകയും എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ ?
അരൂര്‍
മണ്ഡലത്തിലെ തീരദേശ സംരക്ഷണ
ഭിത്തി
954.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ ഏതൊക്കെ
പ്രദേശങ്ങളിലാണ്
ഇന്‍ലാന്റ് നാവിഗേഷന്‍
തീരദേശ സംരക്ഷണ ഭിത്തി
നിര്‍മ്മിച്ചിട്ടുള്ളത്
;
(ബി)
അരൂര്‍
മണ്ഡലത്തിലെ
തീരദേശങ്ങളില്‍
പൂര്‍ണ്ണമായും
സംരക്ഷണഭിത്തി
കെട്ടുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
കൊല്ലം-കോട്ടപ്പുറം
ദേശീയ ജലപാത
955.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം-കോട്ടപ്പുറം
ദേശീയ ജലപാത കമ്മീഷന്
ചെയ്യുമെന്ന്
പ്രഖ്യാപിച്ച സമയം
കഴിഞ്ഞിട്ടും പ്രസ്തുത
പാത കമ്മീഷന്
ചെയ്യാത്തതിനുള്ള കാരണം
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പാത എപ്പോള്‍ കമ്മീഷന്
ചെയ്യുമെന്ന്
അറിയിക്കുമോ ;
(സി)
പ്രസ്തുത
പാതയുടെ നിര്‍മ്മാണ
പുരോഗതി സംബന്ധിച്ച
വിശദാംശം നല്‍കാമോ ?
കൊറ്റി-കോട്ടപ്പുറം
ബോട്ട് സര്‍വ്വീസ്
പറശ്ശിനിക്കടവ് വരെ
നീട്ടുന്നതിന് നടപടി
956.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊറ്റി-കോട്ടപ്പുറം
ബോട്ട് സര്‍വ്വീസ്
പറശ്ശിനിക്കടവ് വരെ
നീട്ടുന്നതിന് നടപടി
സ്വീകരിക്കുമോ;
പ്രസ്തുത റൂട്ടില്‍
കൂടുതല്‍ കാര്യക്ഷമമായ
രീതിയില്‍ ഗതാഗതസൗകര്യം
വര്‍ദ്ധിപ്പിക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തിരുവനന്തപുരം
കാസര്‍ഗോഡ് ജലപാത
957.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
കാസര്‍ഗോഡ് ജലപാത ഗതാഗത
യോഗ്യമാക്കുവാന്‍
അടിയന്തര നടപടി
കൈക്കൊള്ളണമെന്ന്
2011-12 ലെ ബഡ്ജറ്റില്‍
സൂചിപ്പിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
കഴിഞ്ഞ നാലു
ബഡ്ജറ്റുകളില്
ഓരോന്നിലും എന്ത് തുക
നീക്കിവെച്ചിട്ടുണ്ടെന്നും
ഇതിനായി ഖജനാവില്‍
നിന്നും എന്ത് തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
നിലവിലുള്ള സ്ഥിതി
എന്താണെന്ന്
വിശദമാക്കുമോ?