സ്ക്കൂള്
പാചകത്തൊഴിലാളികളുടെ വേതന
വര്‍ദ്ധനവ്
958.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ക്കൂള്
പാചകത്തൊഴിലാളികളുടെ
വേതനം 400 രൂപയായി
വര്‍ദ്ധിപ്പിച്ചിട്ടും
അത് നടപ്പാക്കാത്തത്
എന്തുകൊണ്ടാണ്;വ്യക്തമാക്കുമോ;
(ബി)
പാചകതൊഴിലാളികളുടെ
തൊഴില്‍ നഷ്ടപ്പെടുന്ന
തരത്തില്‍ ഉച്ചഭക്ഷണ
പദ്ധതി ഏജന്‍സിയെ
ഏല്‍പ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;എങ്കില്‍
പ്രസ്തുത നീക്കത്തില്‍
നിന്നും പിന്‍വാങ്ങുമോ?
ഹോം
നഴ്സിംങ്ങ് ഏജന്‍സികള്‍
959.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹോം
നഴ്സിംങ്ങ് രംഗത്തെ
ഏജന്‍സികളുടെ
പ്രവര്‍ത്തനം
ഏതെങ്കിലും രീതിയിൽ
നിയന്ത്രിക്കുന്നുണ്ടോ;
നിയന്ത്രണം സംബന്ധിച്ച
വ്യവസ്ഥകള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
മൊത്തം എത്ര ഹോം
നഴ്സിംങ്ങ്
ഏജന്‍സികള്‍ ഉണ്ടെന്നും
പ്രസ്തുത ഏജന്‍സികള്‍
വഴി ഈ രംഗത്ത്
പ്രവര്‍ത്തിക്കുന്നവര്‍
എത്രയാണെന്നും
വിശദമാക്കാമോ;
(സി)
ഹോം
നഴ്സിംങ്ങ് രംഗത്ത്
നടക്കുന്ന
തട്ടിപ്പുകളും
ചൂഷണങ്ങളും
അവസാനിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
അമിത
വേതനം ഈടാക്കുന്നത്
പരിഹരിക്കുന്നതിനായുള്ള
പദ്ധതി
960.
ശ്രീ.പാലോട്
രവി
,,
ലൂഡി ലൂയിസ്
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
മേഖലയില്‍ അമിതമായി
വേതനം ഈടാക്കുന്നത്
പരിഹരിക്കുന്നതിനായി
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വേതന
സുരക്ഷാ പദ്ധതി
961.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
എ.റ്റി.ജോര്‍ജ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വേതന
സുരക്ഷാ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
അന്യ
സംസ്ഥാന തൊഴിലാളികള്‍
962.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അന്യ സംസ്ഥാന
തൊഴിലാളികള്‍
പണിയെടുക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
തിരിച്ചറിയല്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
പ്രസ്തുത
തൊഴിലാളികളുടെ
താമസസ്ഥലങ്ങളില്‍
ആവശ്യമായ
ഭൗതീകസാഹചര്യങ്ങള്‍
ഉറപ്പ് വരുത്തുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ?
ക്ഷേമ
പെന്ഷന് കുടിശ്ശിക
963.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തെഴിലാളികള്‍ക്കായി
ഏതൊക്കെ ക്ഷേമ
പെന്‍ഷനുകളാണ് വകുപ്പു
മുഖേന
നടപ്പിലാക്കിയിട്ടുള്ളതെന്നും
എന്തു തുക വീതമാണ്
പെന്ഷന്
നല്‍കുന്നതെന്നും
വിശദമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ക്ഷേമ
പെന്‍ഷനുകളില്‍ ഉണ്ടായ
പ്രതിമാസവര്ദ്ധനവ്
എത്രയെന്ന്
വിശദമാക്കാമോ ;
(സി)
ഏതു
മാസം വരെയുള്ള
പെന്ഷന് വിതരണം
നടന്നിട്ടുണ്ടെന്നും
ഓരോ ഇനത്തിലും എന്തു
തുക കുടിശ്ശികയായി
ബാക്കിയുണ്ടെന്നും
വ്യക്തമാക്കുമോ?
തോട്ടം
തൊഴിലാളികളുടെ വേതനം
നിര്‍ണ്ണയിക്കുന്നതിനുള്ള
സമിതി
964.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടം തൊഴിലാളികളുടെ
വേതനം
നിര്‍ണ്ണയിക്കുന്നത്
ഏത് സമിതിയാണ്;
പ്രസ്തുത സമിതിയുടെ
ചെയര്മാന്,അംഗങ്ങള്‍
എന്നിവർ
ആരൊക്കെയാണെന്ന്
അറിയിക്കുമോ;സമിതിയുടെ
യോഗം വിളിച്ച്
ചേര്‍ക്കുന്നത്
ആരാണെന്ന് അറിയിക്കുമോ;
(ബി)
ഏറ്റവും
ഒടുവില്‍ തോട്ടം
തൊഴിലാളികളുടെ വേതനം
പുതുക്കി നിശ്ചയിച്ചത്
എന്നായിരുന്നുവെന്നും
ഇതിന്റെ കാലാവധി
അവസാനിച്ചത് ഏത്
തീയതിയിലാണെന്നും
അറിയിക്കുമോ;
(സി)
2014
ഡിസംബര്‍ 31 ന് ശേഷം
സേവന വേതന വ്യവസ്ഥ
പുതുക്കാന്‍ തൊഴില്‍
വകുപ്പ് മന്ത്രി എത്ര
തവണ പി.എല്‍.സി.
വിളിച്ചു
ചേര്‍ക്കുകയുണ്ടായി.;വ്യക്തമാക്കുമോ;
(ഡി)
കാലാവധി
അവസാനിച്ചതിനുശേഷം വേതന
വ്യവസ്ഥ പുതുക്കി
നിശ്ചയിക്കുന്നതിന്
പി.എല്‍.സി യോഗം
വിളിച്ചു ചേര്‍ക്കാന്‍
യൂണിയനുകള്‍
ആവശ്യപ്പെട്ടിട്ടും
അതിനു കാലവിളംബം
ഉണ്ടായത്
എന്തുകൊണ്ടായിരുന്നുവെന്നു
വിശദമാക്കാമോ?
തോട്ടം
മേഖലയിലെ കൂലി വര്‍ദ്ധന
965.
ശ്രീ.കെ.കെ.ജയചന്ദ്രന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
വി.ചെന്താമരാക്ഷന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ കൂലി വര്‍ദ്ധന
നടപ്പിലാക്കാനാവില്ലെന്ന്
അസോസിയേഷന് ഓഫ്
പ്ലാന്റേഴ്സ് കേരള
കത്ത് നല്‍കിയിരുന്നോ;
കത്തിലെ ആവശ്യങ്ങള്‍
എന്തൊക്കെയാണ്;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
തോട്ടം
തൊഴിലാളികളുടെ
സമരകാലത്തും പി.എല്‍.സി
-യുമായുള്ള ചര്‍ച്ചക്കു
മുമ്പും
കൂലിക്കാര്യത്തില്‍
വകുപ്പുമന്ത്രി നടത്തിയ
തൊഴിലാളി വിരുദ്ധ
പ്രസ്താവന സമരം
നീളുന്നതിനും
ചര്‍ച്ചയില്‍
തൊഴിലാളികള്‍ക്കു
പ്രതികൂലമായി തിരുമാനം
വന്ന കാര്യവും
പരിശോധിച്ചിരുന്നോ;
മന്ത്രി നടത്തിയ പരസ്യ
പ്രസ്താവനകള്‍ക്ക്
ആധാരമായ വസ്തുതകള്‍
എന്തായിരുന്നു;
(സി)
പരിമിതമായ
കൂലി വര്‍ദ്ധനയുടെ
മറവില്‍ തോട്ടം
ഉടമകള്‍ക്ക് എന്തെല്ലാം
ആനുകൂല്യങ്ങളും നികുതി
ഇളവുകളും നല്കാന്
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കുമോ;
(ഡി)
കൂലി
വര്‍ദ്ധനവ് തോട്ടം
മേഖലയെ തകര്‍ക്കുമെന്ന
മന്ത്രിയുടെ പരസ്യ
പ്രസ്താവനയുടെ
പശ്ചാത്തലത്തില്‍,
തൊഴിലാളി താല്പര്യം
മുന്‍നിര്‍ത്തി
നഷ്ടത്തിലുള്ള
തോട്ടങ്ങള്‍
ഏറ്റെടുത്ത്
പ്ലാന്റേഷന്
കോര്‍പ്പറേഷനു കീഴിലോ
സമാന രീതിയിലോ
നടത്തുന്നതിനെ കുറിച്ച്
അഭിപ്രായം
വ്യക്തമാക്കുമോ?
തോട്ടം
തൊഴിലാളി വേതന പരിഷ്കരണ കരാർ
966.
ശ്രീ.എളമരം
കരീം
,,
പി.കെ.ഗുരുദാസന്
,,
കെ.കെ.ജയചന്ദ്രന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടം തൊഴിലാളി വേതന
പരിഷ്കരണ കരാറിന്റെ
കാലാവധി അവസാനിച്ചത്
എന്നായിരുന്നെന്നും
പുതുക്കിയ കൂലി എന്നു
മുതല്‍ നല്‍കാനാണ്
ധാരണയായിട്ടുള്ളതെന്നും
അറിയിക്കാമോ;
(ബി)
പുതുക്കിയ
കരാറിലെ വ്യവസ്ഥകള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ; കരാറിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
വാസസ്ഥലങ്ങളുടെ
ശോച്യാവസ്ഥ
പരിഹരിക്കല്‍, ഇ.എസ്.ഐ.
ആനുകൂല്യം, ചികിത്സാ
സഹായം എന്നിവയില്‍
തൊഴിലാളികള്‍ക്ക്
അനുകൂലമായ എന്തൊക്കെ
കാര്യങ്ങളാണ് കരാര്‍
പ്രകാരം
നടപ്പിലാക്കുന്നത് ;
വ്യക്തമാക്കാമോ ?
അടഞ്ഞു
കിടക്കുന്ന തോട്ടങ്ങള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി
967.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര തേയില തോട്ടങ്ങള്‍
ഉണ്ട്; അവയില്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നവ
എത്ര;
(ബി)
പ്രവര്‍ത്തനം
നിലച്ച
തോട്ടങ്ങളിലെല്ലാം കൂടി
ഉണ്ടായിരുന്ന തോട്ടം
തൊഴിലാളികള്‍
എത്രയായിരുന്നു;
(സി)
അടഞ്ഞു
കിടക്കുന്ന തോട്ടങ്ങള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
കമ്പനികള്‍
പ്രവര്‍ത്തനം
നിര്‍ത്തിവച്ച
ഏതെങ്കിലും തോട്ടം
ഏറ്റെടുത്ത്
പ്രവര്‍ത്തിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
തോട്ടം
തൊഴിലാളികളുടെ കൂലി
968.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ തോട്ടങ്ങളിലായി
എത്ര തൊഴിലാളികള്‍
ജോലി ചെയ്യുന്നുവെന്ന്
വ്യക്തമാക്കാമോ ; ജില്ല
തിരിച്ചുള്ള കണക്ക്
സ്ത്രീ - പുരുഷ
വ്യത്യാസത്തോടെ
നല്‍കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
തോട്ടം തൊഴിലാളികളുടെ
കൂലി
വര്‍ധിപ്പിച്ചിട്ടുണ്ടോ
; വിശദാംശം നല്‍കാമോ ?
തൊഴില്‍
വകുപ്പില്‍ പുതിയ തസ്തികകള്‍
969.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം തസ്തികകളാണ്
സൃഷ്ടിക്കാനുദ്ദ്യേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
കെട്ടിട
നിര്‍മ്മാണ സ്ഥലങ്ങളില്‍
സുരക്ഷാ ഓഡിറ്റ്
970.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ
സ്ഥലങ്ങളില്‍ സുരക്ഷാ
ഓഡിറ്റ്
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് സുരക്ഷാ
മാന്വല്‍
തയ്യാറാക്കിയിട്ടുണ്ടോ;
അതിന്റെ വിശദാംശം
നല്‍കുമോ;
(സി)
ഓഡിറ്റിംഗ്
നടത്തുന്നതിന് നിലവില്‍
ഏതെല്ലാം
ഏജന്‍സികളെയാണ്
നിയോഗിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
കേരള
ബില്‍ഡിംഗ് ആന്റ് അദര്‍
കണ്‍സ്ട്രക്ഷന്‍
വര്‍ക്കേഴ്സ്
വെല്‍ഫെയര്‍ ഫണ്ട്
ചട്ടങ്ങളിലെ
വ്യവസ്ഥകള്‍
ഇക്കാര്യത്തില്‍
പരിഗണിച്ചിട്ടുണ്ടോ;
അതിന്റെ വിശദാംശം
നല്‍കുമോ?
പീലിംഗ്
തൊഴിലാളികളുടെ ക്ഷേമം
971.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പീലിംഗ്
തൊഴിലാളികളുടെ
ക്ഷേമത്തിനായി
രൂപീകരിച്ച കമ്മീഷന്റെ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
നിര്‍ദ്ദേശങ്ങള്‍
പൂര്‍ണ്ണമായും
നടപ്പിലാക്കിയോ;
ഇല്ലെങ്കിൽ ആയതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ?
വാമനപുരം
നിയോജക മണ്ഡലത്തില്‍ ഇ.എസ്.ഐ.
ആനുകൂല്യം
972.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികള്‍ക്ക്
ഇ.എസ്.ഐ. ആനുകൂല്യം
ലഭ്യമായിട്ടുള്ള
ഏതെല്ലാം സ്ഥാപനങ്ങള്‍
വാമനപുരം
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്നു;
വിശദമായ പട്ടിക
ലഭ്യമാക്കുമോ;
(ബി)
ഇ.എസ്.ഐ.
പരിധിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും
സ്ഥാപനങ്ങള്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇവയില്‍ എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
നഴ്സിംഗ് മേഖലയില്‍ തൊഴില്‍
സുരക്ഷിതത്വം
973.
ശ്രീ.കെ.അച്ചുതന്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ നഴ്സിംഗ്
മേഖലയില്‍ തൊഴില്‍
സുരക്ഷിതത്വത്തിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളില്‍
നിന്നുള്ള ധനസഹായം
974.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
തൊഴിലാളിക്ഷേമനിധി
ബോര്‍ഡുകളില്‍ നിന്നും,
വിദ്യാഭ്യാസ ധനസഹായം,
മരണാനന്തര ധനസഹായം,
വിവാഹ ധനസഹായം,
പ്രസവാനന്തര ധനസഹായം,
ചികിത്സാ ധനസഹായം
തുടങ്ങിയവ യഥാസമയം
നല്‍കുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
വിവിധ
ക്ഷേമനിധികളില്‍
നിന്നും മേല്‍പ്പറഞ്ഞ
ഓരോ
വിഭാഗത്തിലേയ്ക്കുമായി
എത്ര പേര്‍ക്ക് വീതം
ധനസഹായം
നല്‍കാനുണ്ടെന്ന്
അറിയിക്കുമോ ?
തൊഴില്‍
രഹിതര്‍ക്ക് പുതിയ പദ്ധതികള്‍
975.
ശ്രീ.തോമസ്
ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍രഹിതരായ
ചെറുപ്പക്കാര്‍ക്ക്
പുതിയ തൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിലേയ്ക്ക്
4% പലിശയില്‍ 25 ലക്ഷം
രൂപ വരെ ലോണ്‍
അനുവദിക്കുന്നതിനുള്ള
പ്രത്യേക തൊഴില്‍ദാന
പദ്ധതി
ആരംഭിക്കുന്നതിന്
നടപടികള്‍
ഉണ്ടാകുമോയെന്നു
വിശദമാക്കുമോ ;
(ബി)
തൊഴില്‍
രഹിത യുവജനങ്ങള്‍ക്ക്
നൈപുണ്യ പദ്ധതിയിലൂടെ
പഞ്ചായത്തുകള്‍തോറും
പരിശീലന യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
ഉണ്ടാകുമോയെന്നു
വിശദമാക്കുമോ ?
മൂന്നാര്‍
തോട്ടം തൊഴിലാളി സമരം
976.
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാറിലെ
തോട്ടം തൊഴിലാളി സമരം
ഒത്തുതീര്‍പ്പാക്കുന്നതിന്
കൈക്കൊണ്ട
തീരുമാനങ്ങളും
വ്യവസ്ഥകളും
എന്തായിരുന്നു
;വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വ്യവസ്ഥകളും
തീരുമാനങ്ങളും
പൂര്‍ണ്ണമായും
നടപ്പിലാക്കികഴിഞ്ഞോ ;
(സി)
ഇല്ലെങ്കില്‍ ഏതൊക്കെ
തീരുമാനങ്ങളാണ്
നടപ്പിലാക്കിയതെന്നും
ഏതൊക്കെ തീരുമാനങ്ങളാണ്
ഇനി
നടപ്പിലാക്കേണ്ടതെന്നും
വ്യക്തമാക്കുമോ ;
(ഡി)
നടപ്പിലാക്കേണ്ട
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിന്
ഗവണ്മെന്റ് എന്ത്
നടപടികളാണ് എടുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
പരമ്പരാഗത
വ്യവസായ മേഖലയിലെ പ്രതിസന്ധി
977.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായ മേഖലയിലെ
പ്രതിസന്ധി സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കശുവണ്ടി,
ബീഡി മേഖലയിലെ
തൊഴിലാളികളുടെ ക്ഷേമം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
മേഖലയില്‍ നിന്നും
വിരമിച്ചവര്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നിലവില്‍
നല്കിക്കൊണ്ടിരിക്കുന്നത്.
വിശദമാക്കാമോ;
(ഡി)
ഇവരുടെ
പെന്ഷന് തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി കൈക്കൊളളുമോ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
978.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളി
ക്ഷേമനിധിയിലേക്ക്
തൊഴിലാളികളില്‍
നിന്നും തൊഴില്‍
ഉടമകളില്‍ നിന്നും ഉളള
ക്ഷേമനിധി വിഹിതം
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ ;
(ബി)
ക്ഷേമനിധി
ബോര്‍ഡിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
എന്തൊക്കെ നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഒറ്റപ്പാലം
ഐ .ടി .ഐ
979.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
എത്ര ഐ .ടി .ഐ കള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഒറ്റപ്പാലം
കരിമ്പുഴയില്‍ ഐ .ടി .ഐ
എന്നാണ് ആരംഭിച്ചത്
എന്നും കരിമ്പുഴയിലെ
എളമ്പുലാശ്ശേരി ഐ .ടി
.ഐ യില്‍ ഏതെല്ലാം
ട്രെയിഡുകള്‍ ആണ്
നിലവിലുള്ളത് എന്നും
എത്ര കുട്ടികള്‍
ഏതെല്ലാം
കോഴ്സുകള്‍ക്ക്
ചേരുകയുണ്ടായി എന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ഐ .ടി .ഐ യില്‍ എത്ര
അധ്യാപകരെയും
അനധ്യാപകരെയും
നിയമിച്ചു എന്ന്
വ്യക്തമാക്കുമോ ?
മൂന്നാറിലെ
തോട്ടം തൊഴിലാളി സമരം
980.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാറിലെ
തോട്ടം തൊഴിലാളി സമരം
ഒത്തുതീര്‍പ്പാക്കുന്നതിന്
കൈക്കൊണ്ട
തീരുമാനങ്ങളും
വ്യവസ്ഥകളും
എന്തായിരുന്നു:
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വ്യവസ്ഥകളും
തീരുമാനങ്ങളും
പൂര്‍ണ്ണമായും
നടപ്പിലാക്കിക്കഴിഞ്ഞോ;
ഇല്ലെങ്കില്‍ ഏതൊക്കെ
തീരുമാനങ്ങളാണ്
നടപ്പിലാക്കിയതെന്നും
ഏതൊക്കെ തീരുമാനങ്ങളാണ്
ഇനി
നടപ്പിലാക്കേണ്ടതെന്നും
എന്ന് വ്യക്തമാക്കുമോ ;
(സി)
നടപ്പിലാക്കേണ്ട
തീരുമാനങ്ങള്‍
സംബന്ധിച്ച് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
മൂന്നാറിലെ
തോട്ടം തൊഴിലാളി സമരം
981.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാറിലെ
തോട്ടം തൊഴിലാളികളുടെ
സമരം ഒത്തു
തീര്‍പ്പാക്കുന്നതിന്
കൈക്കൊണ്ട
തീരുമാനങ്ങളും
വ്യവസ്ഥകളും
എന്തൊക്കെയായിരുന്നുയെന്ന്
വിശദമാക്കുമോ;
(ബി)
ആയത് പൂര്‍ണ്ണമായും
നടപ്പിലാക്കിക്കഴിഞ്ഞോ;
ഇല്ലെങ്കില്‍ ഏതൊക്കെ
തീരുമാനങ്ങളാണ്
നടപ്പിലാക്കിയതെന്നും
ഏതൊക്കെയാണ് ഇനി
നടപ്പിലാക്കാണ്ടതെന്നും
വ്യക്തമാക്കുമോ;
(സി)
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
മൂന്നാറിലെ
തോട്ടം തൊഴിലാളി സമരം
982.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂന്നാറിലെ
തോട്ടം തൊഴിലാളി
സമരത്തിന്റെ
ഒത്തുതീര്‍പ്പ്
വ്യവസ്ഥകള്‍
എന്തെല്ലാമായിരുന്നു;വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
വ്യവസ്ഥകളും
തീരുമാനങ്ങളും
പൂര്‍ണ്ണമായും
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;ഇല്ലെങ്കില്‍
നടപ്പിലാക്കിയവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇനി
നടപ്പിലാക്കേണ്ടതുമായ
തീരുമാനങ്ങള്‍
എന്തൊക്കെയാണെന്നും അവ
നടപ്പിലാക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ വികസന
പദ്ധതികള്‍
983.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തൊഴില്‍ വകുപ്പിനു
കീഴില്‍ കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
എന്തെല്ലാം വികസന
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഓരോന്നിനും എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
പദ്ധതിയുടെ ഇനം
തിരിച്ച് വിശദാംശങ്ങള്‍
സഹിതം വ്യക്തമാക്കുമോ?
നോക്കുകൂലി
പ്രശ്നം
984.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എ.റ്റി.ജോര്‍ജ്
,,
സി.പി.മുഹമ്മദ്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോക്കുകൂലി
പ്രശ്നം
പരിഹരിക്കുന്നതിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
നിര്‍മ്മാണ
തൊഴിലാളി ക്ഷേമനിധി
അംഗങ്ങള്‍ക്കുളള ധനസഹായം
985.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധിയിലെ
അംഗങ്ങളുടെ അപകടമരണത്തെ
തുടര്‍ന്ന്
കുടുംബത്തിന് നല്കി
വരുന്ന ധനസഹായം എന്നാണ്
വര്‍ദ്ധിപ്പിച്ചതെന്നും
അങ്ങനെ വര്‍ദ്ധിപ്പിച്ച
തുക എത്ര തൊഴിലാളി
കുടുംബങ്ങള്‍ക്ക്
നല്കുകയുണ്ടായി എന്നും
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;;
(ബി)
മാരകരോഗ
ബാധിതര്‍ക്കുള്ള
ധനസഹായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍
വര്‍ദ്ധിപ്പിച്ച തുക
എത്ര പേര്‍ക്ക് ഇതിനകം
നല്കുകയുണ്ടായി എന്ന്
വ്യക്തമാക്കുമോ?
അന്യസംസ്ഥാന
തൊഴിലാളികളെ ജോലിക്ക്
നിയോഗിക്കുന്നതിനുള്ള
നടപടിക്രമം
986.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ കണക്കു
പ്രകാരം സംസ്ഥാനത്ത്
എത്ര അന്യസംസ്ഥാന
തൊഴിലാളികള്‍
ജോലിചെയ്യുന്നുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
തൊഴിലാളികളെ ജോലിക്ക്
നിയോഗിക്കുന്നതിന്
മുന്‍പ് തൊഴിലുടമ
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പാലിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ
(സി)
നടപടിക്രമങ്ങള്‍
പാലിക്കുന്നതില്‍ വീഴ്ച
വരുത്തുന്ന
തൊഴിലുടമകള്‍ക്കെതിരെ
എന്തു നടപടികളാണ്
വകുപ്പ് തലത്തില്‍
സ്വീകരിക്കന്നതെന്ന്
വ്യക്തമാക്കുമോ?
ചാത്തന്നൂരില്‍
സംസ്ഥാന കണ്‍സ്ട്രക്ഷന്‍
അക്കാഡമി
987.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത് ഭൂമി വാങ്ങി
നിര്‍മ്മാണോദ്ഘാടനം
നടത്തിയ ചാത്തന്നൂരിലെ
സംസ്ഥാന
കണ്‍സ്ട്രക്ഷന്‍
അക്കാഡമി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കാതിരുന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ചാത്തന്നൂരില്‍
കണ്‍സ്ട്രക്ഷന്‍
അക്കാഡമി
സ്ഥാപിക്കുവാന്‍
എന്തൊക്കെ
തുടര്‍നടപടികള്‍
സ്വീകരിച്ചെന്ന്
വിശദമാക്കുമോ ;
(സി)
പ്രസ്തുത
സ്ഥാപനം
ആരംഭിക്കുവാനുള്ള
നടപടിയില്‍ നിന്നും
പിന്മാറിയോ ;
ഇല്ലെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള
നിയമനങ്ങള്‍
988.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലെ
ഉദ്യോഗാര്‍ത്ഥികളുടെ
സീനിയോറിറ്റി ലിസ്റ്റ്
വെബ് സൈറ്റ് മുഖേന
പ്രസിദ്ധീകരിക്കുന്നതാണെന്ന
പ്രഖ്യാപനം നടപ്പിലായോ
;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിക്കായി
ഖജനാവില്‍ നിന്നും
എന്തു തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കിയ
എംപ്ലോയ്മെന്റ്
ഓഫീസുകള്‍
ഏതെല്ലാമാണെന്നും
ഇനിയും നടപ്പാക്കാന്‍
എത്ര എംപ്ലോയ്മെന്റ്
ഓഫീസുകള്‍
കൂടിയുണ്ടെന്നും
വെളിപ്പെടുത്തുമോ ?
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങള്‍
തുറക്കുന്നതിന് പദ്ധതി
989.
ശ്രീ.ഷാഫി
പറമ്പില്‍
,,
എം.എ. വാഹീദ്
,,
കെ.എസ്.ശബരീനാഥന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങള്‍
തുറക്കുന്നതിന് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
പദ്ധതി
വഴി എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
നൈപുണ്യം പദ്ധതി
990.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വിദഗ്ദ്ധ തൊഴില്‍
പരിശീലനം
നല്‍കുന്നതിനായി
ആവിഷ്ക്കരിച്ച നൈപുണ്യം
പദ്ധതിയില്‍
അഴിമതിയുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതിനായി
രൂപീകരിച്ച കെ എ എസ് ഇ
(കെയ്സ്) എന്ന സ്ഥാപനം
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
;
(സി)
പ്രസ്തുത
സ്ഥാപനത്തിനെതിരെ
വിജിലന്‍സിന്റെ
രഹസ്യാന്വേഷണം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പ്രസ്തുത
സ്ഥാപനംകൊണ്ട്
ഉദ്യോഗാര്‍ത്ഥികള്‍ക്കു
പ്രയോജനം
ലഭിച്ചിട്ടുണ്ടോ ; എത്ര
പേര്‍ക്ക് ഇവിടെ
നിന്നും തൊഴില്‍
പരിശീലനം നല്കുവാന്
കഴിഞ്ഞിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ?
ഐ
.ടി .ഐ കളുടെ നവീകരണം
991.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ
.ടി .ഐ കളുടെ
നവീകരണത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഭാഗമായി എന്തെല്ലാം
പ്രവര്‍ത്തികളാണ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഏറനാട്
മണ്ഡലത്തിലെ അരീക്കോട്ഐ
.ടി .ഐ യില്‍ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എന്തെല്ലാം
പ്രവര്‍ത്തികളാണ്
ചെയ്യുന്നത്; വിശദാംശം
ലഭ്യമാക്കുമോ?
ഐ.റ്റി.ഐ
പാഠ്യപദ്ധതി പരിഷ്കരണവും
കോഴ്സുകള്‍ ആരംഭിക്കലും
992.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷം
ഐ.റ്റി.ഐ കളിലെ
പാഠ്യപദ്ധതി
പരിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
നിലവിലുണ്ടായിരുന്ന
ഏതെങ്കിലും കോഴ്സുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാമാണെന്നും
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കുമോ;
(സി)
പുതിയതായി
ഏതെല്ലാം കോഴ്സുകള്‍
ആരംഭിച്ചിട്ടുണ്ട്;
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിന്
ഐ.റ്റി.ഐ കള്‍
തിരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡമെന്താണെന്ന്
വിശദമാക്കാമോ?
ഗവ.
ഐ. ടി.ഐ , ആറ്റിങ്ങല്‍
993.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആറ്റിങ്ങല്‍ ഗവ. ഐ. ടി.
ഐ.യില്‍ ഏതെല്ലാം
കോഴ്സുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടെന്നും
ഏതെല്ലാം പുതിയ
കോഴ്സുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അനുവദിച്ചവയില്‍
ഏതെല്ലാം കോഴ്സുകളില്‍
പ്രവേശനം
നടത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ആറ്റിങ്ങല്‍
ഗവ. ഐ. ടി. ഐ.യില്‍
പുതിയ കോഴ്സുകള്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
സ്വയം
തൊഴില്‍ പദ്ധതികള്‍
994.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
തൊഴില്‍
കണ്ടെത്തുന്നതിന്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകൾ വഴി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്നും ഇത്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും നടപടി
ക്രമങ്ങളും
എന്തൊക്കെയാണെന്നും
വിശദമാക്കുമോ ;
പ്രസ്തുത പദ്ധതികളുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ?
മാടായി
ഐ.ടി.ഐ. യില്‍ പുതിയ
ട്രേഡുകള്‍
995.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മാടായി
ഐ.ടി.ഐ. യില്‍ ഇപ്പോള്‍
ഏതൊക്കെ കോഴ്സുകളാണ്
നടത്തുന്നത്; പുതുതായി
ഏതൊക്കെ കോഴ്സുകള്‍
ആരംഭിക്കുന്നതിനാണ്
പ്രെപ്പോസല്‍
സമര്‍പ്പിച്ചിട്ടുളളത്;
(ബി)
പുതിയ
പ്രെപ്പോസല്‍
അംഗീകരിച്ച് കൂടുതല്‍
ട്രേഡുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്കില്‍
ഡെവലപ്മെന്റ് മിഷന്
996.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഡൊമിനിക് പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കില്‍ ഡെവലപ്മെന്റ്
മിഷന് പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
തൊഴിലാളി
സംരക്ഷണം
997.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികള്‍ക്ക്
സംരക്ഷണം നല്കാന്
പദ്ധതികൾ
നടപ്പാക്കിയിട്ടുണ്ടോയെന്നു
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
സാങ്കേതിക
വെെദഗ്ധ്യം നേടിയ
അഭ്യസ്തവിദ്യരുടെ
കണക്കെടുപ്പ്
998.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സാങ്കേതിക വെെദഗ്ധ്യം
നേടിയ അഭ്യസ്ത
വിദ്യരുടെ കണക്കെടുപ്പ്
നടത്താന്‍ തൊഴില്‍
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
അതില്‍ ഐ.ടി
മേഖലയിലുള്ളവര്‍ക്ക്
സ്വയം തൊഴില്‍
കണ്ടെത്താനുളള
പാക്കേജുകള്‍
തയ്യാറാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പെരിങ്ങോം
ഗവണ്മെന്റ് എെ.ടി.എെ. ക്ക്
കെട്ടിടം
999.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പെരിങ്ങോം
ഗവണ്മെന്റ് എെ.ടി.എെ.
ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനുവേണ്ടി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സംസ്ഥാനത്ത്
നിന്ന് തൊഴില്‍ തേടി
പോകുന്നവരുടെ വിശദ പഠനം
1000.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്ന് തൊഴില്‍ തേടി
മറ്റു
രാജ്യങ്ങളിലേക്കും
മറ്റു
സംസ്ഥാനങ്ങളിലേക്കും
പോകുന്നവരുടേയും, മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും തൊഴില്‍ തേടി
സംസ്ഥാനത്ത്
എത്തുന്നവരുടേയും
കണക്കുകളും, ഇവര്‍
നേരിടുന്ന തൊഴില്‍
പരവും, സാമ്പത്തികവും,
സാമൂഹികവുമായ
ചുറ്റുപാടുകളെ
സംബന്ധിച്ച
എന്തെങ്കിലും പഠനം
തൊഴില്‍ വകുപ്പ്
നടത്തിയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
സംസ്ഥാനത്തെ
സാമ്പത്തിക രംഗത്തെ
വളര്‍ച്ചക്കും,
പ്രവാസികളുടെ
പുനരധിവാസത്തിനും,
തൊഴില്‍ മേഖലയിലെ
നൈപുണ്യത്തിനായുള്ള
പരിശീലനവും കോഴ്സുകളും
തെരഞ്ഞെടുക്കുവാനുമുള്ള
ഒരു പഠനത്തിന്റെ
പ്രസക്തി
ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍
വിശദ പഠനത്തിന് നടപടി
സ്വീകരിക്കുമോ ?
എംപ്ളോയബിലിറ്റി
സെന്ററുകള്‍
1001.
ശ്രീ.എം.എ.
വാഹീദ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ളോയബിലിറ്റി
സെന്ററുകള്‍
ആരംഭിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
അംഗീകാരമില്ലാത്ത
ഐ .ടി .ഐ കൾ
1002.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എന്‍
സി വി റ്റി യുടെ
അംഗീകാരമില്ലാത്ത എത്ര
ഐ റ്റി ഐ കളാണ്
പ്രവര്‍ത്തിക്കുന്നതെന്നും,
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ഐ റ്റി ഐ കളില്‍
നിന്നും പഠനം
പൂര്‍ത്തിയാക്കുന്നവര്‍ക്ക്
എന്‍ സി വി റ്റി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കാതെ
കബളിപ്പിക്കപ്പെടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
ഐ റ്റി ഐ കള്‍ക്ക്
അംഗീകാരം
ലഭിക്കുന്നതിനാവശ്യമായ
അടിയന്തിര നടപടികള്‍
കൈക്കൊള്ളുമോ ;
തോട്ടം
തൊഴിലാളികള്‍ക്ക് വീട്
1003.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍കിട-ചെറുകിട
തോട്ടങ്ങളിലായി ആകെ
എത്ര തൊഴിലാളികളുണ്ട് ;
(ബി)
തോട്ടം
തൊഴിലാളികളുടെ വീട്
നിര്‍മ്മാണത്തിനായി
പ്രഖ്യാപിച്ച പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
; എത്ര
തൊഴിലാളികള്‍ക്ക് വീട്
നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ട് ;
(സി)
2011-12
മുതല്‍ 2015-16 വരെ ഓരോ
വര്‍ഷവും തോട്ടം
തൊഴിലാളികള്‍ക്ക് വീടു
നിര്‍മ്മിച്ചു
നല്‍കുന്നതിനുളള
പദ്ധതിക്കായി
ബഡ്ജറ്റില്‍
വകയിരുത്തിയ തുകയും
പിന്‍വലിച്ച തുകയും
എത്ര വീതമാണ് ;
(ഡി)
25
വര്‍ഷത്തിലധികം
തോട്ടങ്ങളില്‍ ജോലി
ചെയ്തിട്ടുളളവരില്‍
ഇപ്പോഴും സ്വന്തമായി
വീട് ഇല്ലാത്തവര്‍
എത്രയാണെന്നതിന്റെ
കണക്കുകള്‍
ലഭ്യമാക്കുമോ ?
പാരിപ്പളളി
മെഡിക്കല്‍ കോളേജ്
T 1004.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാരിപ്പളളി
മെഡിക്കല്‍ കോളേജിനെ
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരും ESI
കോര്‍പ്പറേഷനും
തമ്മില്‍ MOU-ല്‍ ഒപ്പ്
വ യ്ക്കുകയുണ്ടായോ; ഇതു
സംബന്ധിച്ച വിശദമായ
വിവരം നല്‍കുമോ; MOU-
വിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ജനപ്രതിനിധികളുമായും
തൊഴിലാളി സംഘടനകളുമായും
കരാര്‍ സംബ്നധിച്ച്
എന്തെങ്കിലും
ചര്‍ച്ചകള്‍
ഗവണ്മെന്റ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
ഇല്ലെങ്കില്‍ ചര്‍ച്ച
നടത്താതിരുന്നതിനുളള
കാരണം വിശദമാക്കുമോ;
(സി)
തൊഴിലാളികലുടെ
ചികിത്സാ സൗകര്യങ്ങളും
മറ്റ് ആനുകൂല്യങ്ങളും
പൂര്‍ണ്ണമായി
സംരക്ഷിക്കുന്നതിന്
കരാറില്‍ എന്തെല്ലാം
വ്യവസ്ഥകളാണ്
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(ഡി)
ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥകള്‍
സംബന്ധിച്ചും മറ്റ്
ആനുകൂല്യങ്ങളും
സംരക്ഷിക്കുന്നതിന്
കരാറില്‍ എന്തെല്ലാം
വ്യവസ്ഥകളാണ്
ഉള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിനും
മറ്റ് സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ഇതുവരെ ചെലവായ തുക
എത്രയെന്നറിയിക്കാമോ;
പ്രസ്തുത തുക സംസ്ഥാന
സര്‍ക്കാര്‍ ESI
കോര്പ്പറേഷന്
നല്‍കണമോ; അതു
സംബന്ധിച്ച വ്യവസ്ഥ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(എഫ്)
പൂര്‍ത്തീകരിക്കാത്ത
നിര്‍മ്മാണ
പ്രവൃത്തികളും മറ്റ്
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
തുടര്‍ന്നുളള ചെലവ്
സംസ്ഥാന സര്‍ക്കാര്‍
ആണോ വഹിക്കേണ്ടത് അതു
സംബന്ധിച്ച വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പാരിപ്പള്ളി
ഇ.എസ്.ഐ. മെഡിക്കല്‍ കോളേജ്
T 1005.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാരിപ്പള്ളി
ഇ.എസ്.ഐ. മെഡിക്കല്‍
കോളേജിന്റെ നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(ബി)
പ്രസ്തുത
മെഡിക്കല്‍ കോളേജില്‍
അഡ്മിഷന്
നടത്തുന്നതിനുവേണ്ടി
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(സി)
പ്രസ്തുത
മെഡിക്കല്‍ കോളേജിന്
മെഡിക്കല്‍ കൗണ്‍സില്‍
ഓഫ് ഇന്ത്യയുടെ
അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അംഗീകാരം
ലഭ്യമാക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ഡി)
കോളേജിനാവശ്യമായ
അധ്യാപകരെയും മറ്റ്
സ്റ്റാഫിനെയും
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
ഇല്ലെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
ലേബര്‍
കോടതികളും വ്യവസായ
ട്രെെബ്യൂണലുകളും
1006.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
രംഗത്തെ
തര്‍ക്കപരിഹാരത്തിനായി
എത്ര ലേബര്‍ കോടതികളും
വ്യവസായ
ട്രെെബ്യൂണലുകളും
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
പ്രസ്തുത
കോടതികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാണെന്നു
കരുതുന്നുണ്ടോ;
(സി)
തൊഴില്‍
രംഗത്ത്
കെട്ടികിടക്കുന്ന
കേസുകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കുവാന്‍
ഫാസ്റ്റ് ട്രാക്ക്
ലേബര്‍ കോടതികളും
വ്യവസായ
ട്രെെബ്യുണലുകളും
സ്ഥാപിക്കുന്നതിന്
തയ്യാറാകുമോ?