നാളേക്ക്
ഇത്തിരി ഊര്‍ജ്ജം പദ്ധതി
*31.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളേക്ക് ഇത്തിരി
ഊര്‍ജ്ജം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
വിശദമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പുതിയ
സഹകരണ സ്ഥാപനങ്ങള്‍
*32.
ശ്രീ.ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
,,
മാത്യു റ്റി.തോമസ്
ശ്രീമതി.ജമീലാ
പ്രകാശം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിനു
ശേഷം സഹകരണ
സ്ഥാപനങ്ങള്‍ക്ക്
പുതിയതായി
രജിസ്ട്രേഷന്
നല്‍കിയിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(ബി)
ഏതൊക്കെ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ക്കാണ്
രജിസ്ട്രേഷന്
നല്‍കിയിട്ടുള്ളതെന്നും
അതിനുവേണ്ടി സ്വീകരിച്ച
മാനദണ്ഡം എന്തൊക്കെ
ആയിരുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
സഹകരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച് ആര്.ബി.ഐ.
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു സംബന്ധിച്ച് അവസാനം
പുറപ്പെടുവിച്ചിട്ടുള്ള
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പുതിയ
വൈദ്യുതി കണക്ഷനുകള്‍
നല്‍കുന്നതിനുള്ള കര്‍മ്മ
പരിപാടികള്‍
*33.
ശ്രീ.പി.എ.മാധവന്
,,
ജോസഫ് വാഴയ്ക്കൻ
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വൈദ്യുതി കണക്ഷനുകള്‍
നല്‍കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പരിപാടികള്‍
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ആദിവാസികള്‍ക്ക്
മാലിന്യം ഭക്ഷിക്കേണ്ട അവസ്ഥ
*34.
ശ്രീ.കെ.വി.വിജയദാസ്
,,
പി.ശ്രീരാമകൃഷ്ണന്
,,
കെ.കെ.നാരായണന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയിലെ ജനവിഭാഗം
വിശപ്പടക്കാനായി
മാലിന്യം ഭക്ഷിക്കുന്ന
സാഹചര്യമുണ്ടായതായ
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ആദിവാസികള്‍ക്ക്
മാലിന്യം ഭക്ഷിക്കേണ്ട
സാഹചര്യമുണ്ടായതിനെ
കുറിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
(സി)
ആദിവാസികള്‍ക്കായി
ഇൗ സര്‍ക്കാര്‍
ചെയ്തതായി
അവകാശപ്പെടുന്നതെല്ലാം
ഇത്തരത്തിൽ
സംഭവിക്കുന്നു എന്ന
സ്ഥിതിവിശേഷത്തിന്റെ
കാരണം വ്യക്തമാക്കാമോ
?
സബര്‍ബന്‍
ട്രെയിന്‍ സര്‍വ്വീസ്
*35.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പി.സി വിഷ്ണുനാഥ്
,,
എം.എ. വാഹീദ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സബര്‍ബന്‍ ട്രെയിന്‍
സര്‍വ്വീസ് പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കുമോ ;
(ബി)
ഇത്
സംബന്ധിച്ച് ധാരണാപത്രം
ഒപ്പിടാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(സി)
ഈ
പദ്ധതിക്ക് എന്തെല്ലാം
കേന്ദ്ര സഹായമാണ്
ലഭിക്കുന്നത് ;
(ഡി)
ഈ
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നത് ?
ഐ.ടി
.ഡെസ്റ്റിനേഷൻ
*36.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
ഐ.ടി ഡെസ്റ്റിനേഷനായി
മാറ്റിയെടുക്കുന്നതിലേക്ക്
നാളിതുവരെ എന്തെല്ലാം
പ്രവർത്തനങ്ങൾ
ചെയ്തുവെന്നും ഏതെല്ലാം
മേഖലകളിൽ അടിസ്ഥാന
സൗകര്യങ്ങൾ
മെച്ചപ്പെടുത്തിയെന്നും
എത്ര രൂപ
മുടക്കിയെന്നും
വ്യക്തമാക്കാമോ ;
(ബി)
ഇതുകൊണ്ട്
സംസ്ഥാനത്തെ ഐ.ടി.
മേഖലയിലെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുവാന്‍
സാധിച്ചിട്ടുണ്ടോ
;ഇതുമൂലം ഉണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ?
അട്ടപ്പാടിയിലെ
ശിശുമരണങ്ങള്‍
*37.
ശ്രീമതി.കെ.കെ.ലതിക
ശ്രീ.എ.കെ.ബാലന്
,,
പി.ടി.എ. റഹീം
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവജാതശിശുക്കളുടെ
മരണങ്ങള് കൊണ്ടുള്ള
അട്ടപ്പാടിയിലെ
ദുരിതങ്ങള്‍ക്കറുതി
വരുത്തുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ
വ്യക്തമാക്കുമോ;
(ബി)
ഇതിന്
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പദ്ധതികള്‍ക്ക്
വകയിരുത്തപ്പെട്ട പണം
വിനിയോഗിക്കാന്‍ നടപടി
സ്വീകരിക്കാത്തതാണ് ഈ
പ്രദേശങ്ങളിലെ
ദുരിതങ്ങള്‍ തുടരാന്‍
ഇടയാകുന്നതെന്ന ആക്ഷേപം
പരിശോധിചിട്ടുണോ
വ്യക്തമാക്കുമോ?
ആദിവാസികളുടെ
പുരോഗമനത്തിനായുള്ള
പദ്ധതികള്‍
*38.
ശ്രീ.കെ.രാധാകൃഷ്ണന്
,,
ബി.സത്യന്
,,
കെ.വി.വിജയദാസ്
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയില്‍പ്പെട്ടവര്‍ക്ക്
വാഗ്ദാനം ചെയ്ത
പ്രവൃത്തികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
ആദിവാസി
മേഖലയില്‍
നടപ്പാക്കുന്നതിന്
പ്രഖ്യാപിച്ച
പദ്ധതികളിലെ പുരോഗതി
വിലയിരുത്തുന്നതിന്
നിലവിലെ സംവിധാനങ്ങള്‍
എന്താണെന്നും ഇതിന്
എന്തെങ്കിലും അപാകതകള്‍
ഉള്ളതായി
കരുതുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ ;
(സി)
ഈ
മേഖലയിലെ പുരോഗതിക്കായി
നീക്കിവെക്കുന്ന
തുകകള്‍ അതേ
ആവശ്യങ്ങള്‍ക്കായി
മാത്രം
വിനിയോഗിക്കപ്പെടാത്തതാണ്
ഈ മേഖലയിലെ
ദുരിതങ്ങള്ക്കറുതിയാകാത്തതെന്ന
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ ?
പരമ്പരാഗത
വ്യവസായങ്ങളുടെ തകര്‍ച്ച
*39.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.എ.എം.
ആരിഫ്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പരമ്പരാഗത
വ്യവസായങ്ങള്‍ തകര്‍ച്ച
നേരിടുന്നുവെന്ന
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത മേഖല
നേരിട്ടുകൊണ്ടിരിക്കുന്ന
പ്രശ്നങ്ങളെക്കുറിച്ച്
അറിയാമോ;
(ബി)
പരമ്പരാഗത
വ്യവസായങ്ങള്‍
സംരക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമെന്ന
ഉറപ്പുകള്‍
പാലിക്കപ്പെടുന്നില്ലെന്ന
ആക്ഷേപത്തില്‍ നിലപാട്
വ്യകതമാക്കാമോ;
(സി)
പരമ്പരാഗത
വ്യവസായ
മേഖലയിലുള്ളവരുടെ
നിലവിലെ ജീവിതാവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ജീവിത നിലവാരം
ഉയര്‍ത്തുന്നതിന് എന്തു
നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നു
എന്ന് വ്യക്തമാക്കാമോ?
ജനനീ
ജന്മരക്ഷാ പദ്ധതി
*40.
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനനീ ജന്മരക്ഷാ പദ്ധതി
ആരംഭിച്ചതെന്നാണ് ; ഈ
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
പദ്ധതിപ്രകാരം
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നത് ; അവ
യഥാസമയം
ലഭിക്കുന്നില്ലെന്നുളള
ആക്ഷേപം
പരിഹരിക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ ?
സഹകരണ
നയം
*41.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.ജി.സുധാകരന്
,,
കെ.സുരേഷ് കുറുപ്പ്
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളോട് ഈ
സര്‍ക്കാരിന്റെ സമീപനം
വ്യക്തമാക്കാമോ;
(ബി)
പൊതുവിപണിയില്‍
സാധാരണക്കാര്‍ക്ക്
ആശ്വാസകരമായ രീതിയില്‍
സബ് സിഡി നല്കി
നിത്യോപയോഗ സാധനങ്ങള്‍
ലഭ്യമാക്കുന്നതില്‍
സ്വീകരിച്ച നിലപാട്
വ്യക്തമാക്കാമോ;
(സി)
സബ്
സിഡിയും സഹകരണ
സ്ഥാപനങ്ങള്‍ക്കുള്ള
സഹായങ്ങളും
പിന്‍വലിച്ചതുവഴി,
സഹകരണമേഖലയിലൂടെയുള്ള
വിപണി ഇടപെടലുകള്‍
പ്രതിസന്ധിയിലാണെന്ന
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;
(ഡി)
വിലക്കയറ്റം
മൂലം ജനങ്ങള്‍
പൊറുതിമുട്ടുന്ന
ഘട്ടത്തില്‍ സഹകരണ
മേഖലയിലൂടെയുള്ള കമ്പോള
ഇടപെടല്‍
ശക്തിപ്പെടുത്താന്‍
തയ്യാറാകുമോ?
എനര്‍ജി
ഇന്നവേഷന്‍ സോണ്‍
*42.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പിന്റെ കീഴില്‍
എനര്‍ജി ഇന്നവേഷന്‍
സോണ്‍ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ എവിടെയാണെന്നും
സോണിന്റെ പ്രവര്‍ത്തനം
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ?
ഇ-ഓഫീസ്
സംവിധാനം
*43.
ശ്രീ.ലൂഡി
ലൂയിസ്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ ഇ-ഓഫീസ്
സംവിധാനം
നടപ്പാക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്നു വ്യക്തമാക്കുമോ?
ആദിവാസി
കുടുംബങ്ങള്‍ക്ക് റേഷന്‍
കാര്‍ഡ്
*44.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
സി.മോയിന്‍ കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇരുപത്തയ്യായിരത്തോളം
ആദിവാസി
കുടുംബങ്ങള്‍ക്ക്
റേഷന്‍ കാര്‍ഡില്ലെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
വസ്തുതാ പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
റേഷന്‍
കാര്‍ഡ് ഇല്ലാത്ത
കുടുംബങ്ങള്‍ക്ക്
റേഷന്‍ കാര്‍ഡ്
അധിഷ്ഠിത
ആനുകൂല്യങ്ങള്‍
ലഭിച്ചിട്ടുണ്ടോ എന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ ;
(സി)
ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
വീഴ്ചയുണ്ടായിട്ടുണ്ടോ
എന്ന് പരിശോധിച്ച്
നടപടി സ്വീകരിക്കുമോ ;
(ഡി)
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
എല്ലാ
കുടുംബങ്ങള്‍ക്കും
റേഷന്‍ കാര്‍ഡ് വിതരണം
ചെയ്യാന്‍ പൊതുവിതരണ
വകുപ്പുമായി ചേർന്ന്
നടപടി സ്വീകരിക്കുമോ ?
കൊച്ചിൻ
മെട്രോ റെയില്‍
*45.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ബെന്നി ബെഹനാന്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയില്‍ പദ്ധതി
യാഥാര്ത്ഥമാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടെന്നു
വിശദമാക്കുമോ;
(ബി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം കേന്ദ്ര
സഹായമാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
എന്ന് കമ്മീഷന്
ചെയ്യാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
വൈദ്യുതി
മീറ്റര്‍ റീഡിംഗ്
*46.
ശ്രീ.സി.ദിവാകരന്
,,
ഇ.ചന്ദ്രശേഖരന്
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മീറ്റര്‍ റീഡിംഗ്
ഉദ്യോഗസ്ഥര്‍ വീട്ടില്‍
എത്തുമ്പോള്‍
ആളില്ലാത്തപക്ഷം പിഴ
ചുമത്താനുള്ള തീരുമാനം
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
പ്രസ്തുത ഇനത്തില്‍
ഉപഭോക്താക്കള്‍ക്ക്
നിശ്ചയിച്ചിരുന്ന
പിഴയുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
വൈദ്യുതി
വിതരണവും നിരക്കും
സംബന്ധിച്ച് വൈദ്യുതി
റഗുലേറ്ററി കമ്മീഷന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
എന്തെല്ലാം; പ്രസ്തുത
മാനദണ്ഡങ്ങള്‍ക്ക്
വിധേയമായിട്ടാണോ പിഴ
ഈടാക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
റെയില്‍വേയില്‍ അവഗണന
*47.
ശ്രീ.എം.
ഹംസ
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ജെയിംസ് മാത്യു
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെയില്‍വേയില്‍
അടിസ്ഥാന
സൗകര്യമൊരുക്കുന്നതിന്
അവഗണന തുടരുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സിഗ്നല്‍
നവീകരണം അടക്കം ആവശ്യം
വേണ്ട സൗകര്യങ്ങള്‍
ഒരുക്കുന്നതില്‍
സംസ്ഥാനത്തോട്
റെയില്‍വേ തുടരുന്ന
അവഗണനയില്‍ റെയില്‍
ഗതാഗതം
ദുര്‍ഘടമാകുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
മണിക്കൂറുകളോളം
ട്രെയിൻ
പിടിച്ചിട്ടതിനാല്‍
മുഖ്യമന്ത്രിക്ക് പോലും
തീവണ്ടിയില്‍
നിന്നിറങ്ങി പോകേണ്ടി
വന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഇത്തരത്തിലുണ്ടാകുന്ന
ദുരനുഭവങ്ങള്‍ക്ക്
അറുതി വരുത്താന്‍
കൂട്ടായ എന്ത്
ശ്രമങ്ങള്‍ തുടരാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൊച്ചി
സ്മാര്‍ട്ട് സിറ്റി പദ്ധതി
*48.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.പി.സജീന്ദ്രന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
സ്മാര്‍ട്ട് സിറ്റി
പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
പദ്ധതിയുടെ
പുരോഗതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
പൂര്‍ണ്ണ തോതില്‍
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
സൂക്ഷ്മ
- ഇടത്തര - ചെറുകിട വ്യവസായ
സംരംഭങ്ങൾ
*49.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൂക്ഷ്മ - ഇടത്തര -
ചെറുകിട വ്യവസായ
സംരംഭങ്ങളുടെ
വളര്‍ച്ചക്ക് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
എങ്കിൽ
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കാമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കാമോ?
ബി.എസ്.ഇ.എസ്
താപനിലയവുമായുള്ള വൈദ്യുതി
വാങ്ങല്‍ കരാര്‍
*50.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിലയന്‍സ്
ഗ്രൂപ്പിന്റെ
ബി.എസ്.ഇ.എസ്
താപനിലയവുമായുള്ള
വൈദ്യുതി വാങ്ങല്‍
കരാര്‍ രണ്ടുവര്‍ഷം
കൂടി നീട്ടുന്നതിനായി
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ഉയര്‍ന്ന
വിലയുള്ള വൈദ്യുതി
കെ.എസ്.ഇ.ബി
വാങ്ങിയിട്ടില്ലെങ്കിലും
കരാര്‍ പ്രകാരമുള്ള
ഫിക്സഡ് കോസ്റ്റായി
മാസം തോറും നല്‍കേണ്ട
തുക എത്രയെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കരാര്‍മൂലം
കെ.എസ്.ഇ.ബി.യ്ക്ക്
കടുത്ത സാമ്പത്തിക
ബാദ്ധ്യത ഉണ്ടാകുന്നത്
കണക്കിലെടുത്ത് ഇതില്‍
നിന്നും ഒഴിവാകുന്ന
കാര്യം പരിഗണിക്കുമോ?
ഐ.ടി.
കയറ്റുമതി വിഹിതത്തില്‍
സംസ്ഥാനത്തിന്റെ പങ്കാളിത്തം
*51.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം, ഐ.ടി.
കയറ്റുമതിയില്‍
ഉണ്ടായിട്ടുളള വര്‍ദ്ധന
എത്രത്തോളമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇന്‍ഡ്യയുടെ
മൊത്തം കയറ്റുമതി
വിഹിതത്തില്‍
സംസ്ഥാനത്തിന്റെ
പങ്കാളിത്തം
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(സി)
കയറ്റുമതിയില്‍
സര്‍ക്കാര്‍തല
സ്ഥാപനങ്ങളുടെയും
സ്വകാര്യമേഖലകളുടെയും
വിഹിതം കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
എത്രയായിരുന്നു എന്ന്
അറിയിക്കുമോ?
ഖാദി
ഗ്രാമവ്യവസായം
*52.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
ഗ്രാമവ്യവസായ മേഖലയില്‍
വരുമാന പൂരക പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
യുവജന
നയം
*53.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
നയം വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
നയം നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ഇ
- പ്രൊക്യൂര്‍മെന്റ് സംവിധാനം
*54.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.മുരളീധരന്
,,
കെ.ശിവദാസന്‍ നായര്‍
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളില്‍ ഇ
- പ്രൊക്യൂര്‍മെന്റ്
സംവിധാനം
ഏര്‍പ്പെടുത്താന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആദിവാസി
മേഖലയിലെ കുട്ടികളുടെ
വിദ്യാഭ്യാസം
*55.
ശ്രീ.ആര്.
രാജേഷ്
,,
സി.കൃഷ്ണന്
,,
എസ്.രാജേന്ദ്രന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
കുട്ടികള്‍ക്ക്
വിദ്യാഭ്യാസം
ലഭിക്കുന്നതിനുളള
പരിമിതികള്‍
എന്തൊക്കെയാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ട്രൈബല്‍
യൂണിവേഴ്സിറ്റിയുടെ
നിലവിലെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ആദിവാസി
സമൂഹത്തിന് ആവശ്യമായ
വിദ്യാഭ്യാസം
ലഭ്യമാക്കാത്തത് ഈ
വിഭാഗത്തിന്
സാമൂഹികമായി
മുന്നേറുന്നതിന്
വിഘാതമാകുന്നതായി
കരുതുന്നുണ്ടോ;
(ഡി)
പ്രസ്തുത
മേഖലയില്‍ വിദ്യാഭ്യാസ
മുന്നേറ്റത്തിനായി
ചെലവഴിക്കുന്ന തുക ഈ
ആവശ്യങ്ങള്‍ക്കായി
തന്നെ
ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്
ഉറപ്പ് വരുത്താറുണ്ടോ?
സഹകരണ
റിസ്ക് ഫണ്ട് പദ്ധതി
*56.
ശ്രീ.വി.ഡി.സതീശന്
,,
പാലോട് രവി
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ സഹകരണ റിസ്ക്
ഫണ്ട് പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കാമോ ;
(സി)
പദ്ധതി
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
റൂഫ് ടോപ്പ് സോളാര്‍ പാനല്‍
പദ്ധതി
*57.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റൂഫ് ടോപ്പ് സോളാര്‍
പാനല്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
പട്ടിക
വര്‍ഗ്ഗ വിഭാഗത്തിന്
സമ്പൂര്‍ണ്ണ വികസന പദ്ധതി
*58.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവർഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ലാവുകളും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ദുരിതങ്ങള്‍
അനുഭവിക്കുന്ന
ജനവിഭാഗത്തിന് ഒരു
സമ്പൂര്‍ണ്ണ വികസന
പദ്ധതി
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
വിഭാഗം ജനങ്ങളുടെ ജീവിത
നിലവാരം
ഉയര്‍ത്തുന്നതിന് ഈ
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവരുടെ
വ്യക്തിഗത
ആനുകൂല്യങ്ങള്‍
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ഊര്‍ജ്ജ
സംരക്ഷണം
*59.
ശ്രീ.കെ.രാജു
,,
പി.തിലോത്തമന്
,,
കെ.അജിത്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണ നിയമപ്രകാരം
ഉര്‍ജ്ജ സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ള
ഒരു പ്രത്യേക വിഭാഗം
രൂപീകരിച്ചു
പ്രവര്‍ത്തിക്കുന്ന
വിവരം വൈദ്യൂതി
റഗുലേറ്ററി കമ്മീഷനെ
നാളിതുവരെ
അറിയിച്ചിട്ടുണ്ടോ ;
(ബി)
ഊര്‍ജ്ജ
സംരക്ഷണ പ്രവര്‍ത്തനം
കൊണ്ട് പീക്ക് ഡിമാന്റ്
കുറയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
(സി)
സംരക്ഷണ
പ്രവര്‍ത്തനം കൊണ്ട്
പവര്‍ പര്‍ച്ചേസ്
കുറയ്ക്കാന്‍
സാധിച്ചിട്ടുണ്ടോ ;
(ഡി)
പ്രസ്തുത
വിവരങ്ങള്‍ വൈദ്യൂതി
റഗുലേറ്ററി കമ്മീഷനെ
അറിയിക്കാറുണ്ടോ?
വൈദ്യുതാഘാതം
ഒഴിവാക്കാന്‍ നടപടി
*60.
ശ്രീ.കെ.എം.ഷാജി
,,
സി.മോയിന്‍ കുട്ടി
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍കരുതല്‍
നടപടികളുണ്ടായിട്ടും
വൈദ്യൂതി വിതരണ
ജീവനക്കാരും
പൊതുജനങ്ങളും
തുടര്‍ച്ചയായി
അപകടങ്ങള്‍ക്കിരയാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൈദ്യുതി
വിതരണ ലൈനുകളില്‍
നിന്നും ഉപകരണങ്ങളില്‍
നിന്നും
ഷോക്കേറ്റുണ്ടാകുന്ന
ജീവഹാനി ഉള്‍പ്പെടെയുളള
അപകടങ്ങള്‍
ഒഴിവാക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകള്‍
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
വൈദ്യുതി വിതരണ മേഖല
പൂര്‍ണ്ണമായും അപകട
രഹിതമാക്കാന്‍ ഇനിയും
എന്തെല്ലാം
മുന്‍കരുതല്‍ നടപടികള്‍
വേണ്ടി വരുമെന്ന്
വിശദമാക്കുമോ?