അധിക
വൈദ്യുതോല്പാദാനം
5805.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര യൂണിറ്റ്
വെെദ്യുതി അധികമായി
ഉല്പാദിപ്പിക്കാന്
കഴിഞ്ഞിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതുവരെ എത്ര യൂണിറ്റ്
വെെദ്യുതി അധികമായി
ഉല്‍പ്പാദിപ്പിക്കാന്‍
സാധിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഊര്‍ജ്ജ മേഖലയില്‍ ഉത്പാദന
-പ്രസരണ-വിതരണ രംഗങ്ങളിലെ
നേട്ടങ്ങള്‍
5806.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ മേഖലയില്‍
ഉത്പാദന -പ്രസരണ-വിതരണ
രംഗങ്ങളിൽ എന്തെല്ലാം
നേട്ടങ്ങളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
കൈവരിച്ചത്;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്
പ്രസ്തുത നേട്ടങ്ങൾ
എത്രമാത്രം
സഹായകരമായിട്ടുണ്ട്;
(സി)
പ്രസ്തുത നേട്ടങ്ങൾ
കൈവരിക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
വിശദമാക്കുമോ ?
ചേലക്കര മണ്ഡലത്തിലെ
വോള്‍ട്ടേജ് ക്ഷാമത്തിന്
പരിഹാരം
5807.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചേലക്കര
നിയോജകമണ്ഡലത്തില്‍
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനു
വേണ്ടി എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചുവെന്നും അത്
എവിടെയെല്ലാമാണെന്നും
പറയാമോ ;
(ബി)
ഇതിലേക്കായി
പുതുതായി സ്ഥാപിച്ച
ത്രീ ഫേസ് വൈദ്യുതി
ലൈനുകള്‍
എവിടെയെല്ലാമാണെന്നും
അതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ ;
(സി)
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിനു
വേണ്ടി എം.എല്‍.എ
ഫണ്ടില്‍ നിന്നും
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ ;
(ഡി)
പുതുതായി
എം.എല്‍.എ ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കിയതും ഇനി
നടപ്പിലാക്കാാന്
ശിപാര്‍ശ
ചെയ്തിട്ടുള്ളതുമായ
വൈദ്യുതീകരണ
പദ്ധതികളുടെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ ?
കെ.എസ്.ഇ.ബി
വര്‍ദ്ധിപ്പിച്ച ഫീസ്
നിരക്കുകള്‍
5808.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം തരത്തിലുള്ള
ഫീസ് നിരക്കുകളാണ്
കെ.എസ്.ഇ.ബി
വര്‍ദ്ധിപ്പിച്ചത് ;
വിശദവിവരമടങ്ങിയ
സ്റ്റേറ്റ്മെന്റ്
നല്‍കുമോ ?
കെ.എസ്.ഇ.ബി.യെ
വിഭജിച്ച് കമ്പനിയാക്കല്‍
5809.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വിദ്യൂച്ഛക്തി
ബോര്‍ഡിനെ വിഭജിച്ച്
കമ്പനികള്‍
ആക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.
വിഭജിച്ച്
കമ്പനിയാക്കിയതിലൂടെ
എന്തെങ്കിലും
മെച്ചപ്പെട്ട സംവിധാനം
നിലവില്‍ വന്നുവോ;
എന്തെല്ലാം ഗുണങ്ങള്‍
ആണ് ഉണ്ടായത്;
(സി)
ബോര്‍ഡിന്റെ
ആസ്തി ബാധ്യത
സംബന്ധിച്ച കാര്യങ്ങള്‍
എങ്ങനെയാണ്
നിശ്ചയിച്ചിരിക്കുന്നത്;
(ഡി)
നിലവില്‍
കെ.എസ്.ഇ.ബി യ്ക്ക്
എത്ര തുകയുടെ
ബാധ്യതയുണ്ട് ;
(ഇ)
പ്രസ്തുത
ബാധ്യത എങ്ങനെ
നികത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(എഫ്)
കെ.എസ്.ഇ.ബി.യുടെ
നഷ്ടം കുറച്ചുകൊണ്ട്
വരുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വിശദാംശം ലഭ്യമാക്കാമോ?
ആര്.ജി.ജി.വി.വൈ
(രാജീവ് ഗാന്ധി ഗ്രാമീണ്‍
വൈദ്യുതി യോജന)
5810.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.ജി.ജി.വി.വൈ
(രാജീവ് ഗാന്ധി
ഗ്രാമീണ്‍ വൈദ്യുതി
യോജന) സംസ്ഥാനത്ത്
നിലവിലുണ്ടോ;ഈ
പദ്ധതിയനുസരിച്ച്
ഏറ്റെടുത്ത ഏതെങ്കിലും
പദ്ധതികള്‍ കണ്ണൂര്‍
ജില്ലയില്‍
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ ?
കേടായ
വൈദ്യുതി മീറ്ററുകള്‍
5811.
ശ്രീ.ഇ.ചന്ദ്രശേഖരന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിദ്രുത
വൈദ്യുതി വികസന
പദ്ധതിയിന്‍ കീഴില്‍
2014--ല്‍ വൈദ്യുതി
ബോര്‍ഡ് എത്ര വൈദ്യുതി
മീറ്ററുകള്‍ വാങ്ങി ;
(ബി)
സംസ്ഥാനത്ത്
മൊത്തം എത്ര വൈദ്യുതി
മീറ്ററുകള്‍ കേടായി
കിടക്കുന്നുണ്ട് ;
ഇതുമൂലം പ്രതിദിനം
ബോര്‍ഡിന്
ഉണ്ടായിക്കൊണ്ടിരിക്കുന്ന
നഷ്ടം എത്രയാണെന്ന്
വ്യക്തമാക്കുമോ ?
പവര്‍
ഹൗസുകളിലെ
യന്ത്രസാമഗ്രികളുടെയും
ജനറേറ്ററുകളുടെയും
അറ്റകുറ്റപ്പണി
5812.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പവര്‍ ഹൗസുകളില്‍
ഉപയോഗിക്കുന്ന
യന്ത്രസാമഗ്രികളും
ജനറേറ്ററുകളും
കാലപ്പഴക്കം മൂലം
അപകടാവസ്ഥയിലാണെന്ന
തരത്തിലുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരത്തിലുള്ള
ജനറേറ്ററുകളും
യന്ത്രസാമഗ്രികളും
ഉപയോഗിക്കുന്നത്
മൂലമാണ് പലപ്പോഴും
പവര്‍ഹൗസുകളിലും മറ്റും
അപകടങ്ങള്‍
ഉണ്ടാകുന്നതെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രധാന പവര്‍ഹൗസുകളില്‍
യഥാസമയം
അറ്റകുറ്റപ്പണികള്‍
നടത്താത്ത ധാരാളം
ജനറേറ്ററുകളും
യന്ത്രങ്ങളും
ഉണ്ടെന്നും ഇത്
വൈദ്യുതോല്പാദനത്തെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്നും
ഉള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
സംസ്ഥാനത്തെ
എല്ലാ പവര്‍ഹൗസുകളിലും
യന്ത്രങ്ങളുടെയും
ജനറേറ്ററുകളുടെയും
അറ്റകുറ്റപ്പണികള്‍
യഥാസമയം നടത്തുന്നതിനും
കാലപ്പഴക്കം ചെന്നവ
മാറ്റുന്നതിനും
അവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
വിവിധ
കാലഘട്ടങ്ങളിലെ വൈദ്യുത
പദ്ധതികളിൽ നിന്നുള്ള
ഉല്പാദനം
5813.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2001-06
കാലഘട്ടത്തില്‍
നിര്‍മ്മാണം ആരംഭിച്ച
പുതിയ വൈദ്യുത
പദ്ധതികള്‍ ഏതെങ്കിലും
ഈ സർക്കാരിന്റെ
കാലയളവില്‍ നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
ഉല്പാദനം ആരംഭിച്ചോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
മുന്‍
വര്‍ഷങ്ങളില്‍
നിര്‍മ്മാണം ആരംഭിച്ച
ഏതെല്ലാം പദ്ധതികള്‍ ഈ
സർക്കാരിന്റെ
കാലയളവില്‍
പൂര്‍ത്തീകരിച്ച്
ഉല്പാദനം ആരംഭിച്ചു;
എത്ര യൂണിറ്റ്
വൈദ്യുതിയാണ് ഈ
കാലയളവില്‍ പുതുതായി
ഉല്പാദിപ്പിച്ചത്;
വിശദീകരിക്കുമോ;
(സി)
2006-11
കാലഘട്ടത്തില്‍
ആരംഭിച്ച ഏതെല്ലാം
വൈദ്യുത പദ്ധതികള്‍ ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
പൂര്‍ത്തീകരിച്ച്
ഉല്പാദനം ആരംഭിച്ചു
എന്നും എത്ര യൂണിറ്റ്
വൈദ്യുതിയാണ് പുതുതായി
ഈ കാലയളവില്‍
ഉല്പാദിപ്പിച്ചത്
എന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഈസര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
പുതിയ പദ്ധതികള്‍
ആരംഭിച്ചു; ഇതില്‍
ഏതെങ്കിലും പദ്ധതികള്‍
പൂര്‍ത്തീകരിച്ച്
ഉല്പാദനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
ഹെെഡല്‍
പവ്വര്‍ പ്രോജക്ടുകള്‍
5814.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടുതല്‍
ഹെെഡല്‍ പവ്വര്‍
പ്രോജക്ടുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ഊര്‍ജ്ജ
സംരക്ഷണ ബോധവത്ക്കരണത്തിനായി
നടത്തുന്ന പരിപാടികള്‍
5815.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണ
ബോധവത്ക്കരണത്തിനായി
വകുപ്പ് നടത്തുന്ന
പരിപാടികളെക്കുറിച്ച്
വിശദമാക്കാമോ ;
(ബി)
ഇത്തരത്തിലുള്ള
ബോധവത്ക്കരണം മൂലം
ഊര്‍ജ്ജ ഉപഭോഗത്തില്‍
കുറവു വന്നതായി
കാണുന്നുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
സോളാര്‍
പാര്‍ക്ക്
5816.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.,
സോളാര്‍ എനര്‍ജി
കോര്‍പ്പറേഷനുമായി
ചേര്‍ന്ന് പാര്‍ക്ക്
സ്ഥാപിക്കുന്നതു
സംബന്ധിച്ച്
കരാറിലേര്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ
; ഈ പദ്ധതിയുമായി
ഏതെങ്കിലും സ്വകാര്യ
ഏജന്‍സികള്‍
സഹകരിക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
സോളാര്‍
പാര്‍ക്കില്‍ ഒരു
യൂണിറ്റ് വൈദ്യുതി
ഉദ്പാദിപ്പിക്കുന്നതിനുള്ള
ചെലവ് എത്രയാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(സി)
ഉദ്പാദിപ്പിക്കുന്ന
വൈദ്യുതി ഉപയോഗിക്കാന്‍
ആവശ്യമായ പ്രസരണ ശൃംഖല
ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
പവ്വര്‍
ഹൗസുകളുടെ നവീകരണം
5817.
ശ്രീ.സി.ദിവാകരന്
,,
പി.തിലോത്തമന്
ശ്രീമതി.ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.രാജു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനുള്ളില്‍
സംസ്ഥാനത്തുള്ള
ഏതെല്ലാം പവ്വര്‍
ഹൗസുകളില്‍ എത്ര
തകരാറുകള്‍ വീതം
സംഭവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പവ്വര്‍ ഹൗസുകളില്‍
സമ്പൂര്‍ണ്ണമായ നവീകരണം
ഇതുവരെ
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഏതെല്ലാം
പവ്വര്‍ ഹൗസുകളില്‍
സമ്പൂര്‍ണ്ണ നവീകരണം
അടിയന്തരമായി
നടത്തേണ്ടതുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(സി)
ഇടുക്കി
പവ്വര്‍ ഹൗസിന്റെ
സ്ഥിതി
സുരക്ഷിതമല്ലെന്ന്
റിപ്പോര്‍ട്ടുകളുണ്ടോ ;
എങ്കില്‍ സ്ഥിതി
സുരക്ഷിതമാക്കുന്നതിന്
എന്തു
നടപടികളാണുള്ളതെന്ന്
വിശദമാക്കുമോ ?
കേന്ദ്ര
പദ്ധതികള്‍
5818.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഐ.പി.ഡി.എസ്
(ഇന്റഗ്രേറ്റഡ് പവര്‍
ഡെവലപ്മെന്റ് സ്കീം)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
ഐ.പി.ഡി.എസ്,ഡി.ഡി.യു.ജി.ജെ.വൈ
പദ്ധതികളനുസരിച്ച്
കണ്ണൂര്‍ ജില്ലയില്‍
നിന്ന് ആവശ്യമായ
പ്രപ്പോസലുകള്‍
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ
;ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
വൈദ്യുത
ചാര്ജ്ജയിനത്തിലെ കുടിശ്ശിക
5819.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുത
ചാര്‍ജ്ജ്
കുടിശ്ശികയിനത്തില്‍
ബോര്‍ഡിന് പിരിഞ്ഞു
കിട്ടാനുള്ള തുക
എത്രയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കുടിശ്ശികയിനത്തില്‍
വന്‍കിട കമ്പനികളില്‍
നിന്നും പിരിഞ്ഞു
കിട്ടാനുളള
തുകയെത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഏതെല്ലാം കമ്പനികളാണ്
കുടിശ്ശിക
വരുത്തിയിട്ടുള്ളത്
എന്നുള്ളതെന്ന്
വിശദമാക്കാമോ ;
(ഡി)
എങ്കില്‍
അത്തരം
കമ്പനികള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ?
വൈദ്യുതി
പ്രസരണ വിതരണ സംവിധാനം
മെച്ചപ്പെടുത്താന്‍
പദ്ധതികള്‍
5820.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്തെ
വൈദ്യുതി പ്രസരണ വിതരണ
സംവിധാനം
മെച്ചപ്പെടുത്തുന്നതിന്
ഏതൊക്കെ പദ്ധതികളാണ്
ഏറ്റെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇവയില്‍
ഏതെല്ലാം
പൂര്‍ത്തിയാക്കാനുണ്ടെന്നും
എത്രത്തോളം പ്രസരണ
നഷ്ടം
കുറയ്ക്കാനായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ?
വൈദ്യുതി
പ്രസരണ നഷ്ടം കുറയ്ക്കാന്‍
അമ്പലപ്പുഴ മണ്ഡലത്തില്‍
സ്വീകരിച്ച നടപടികള്‍
5821.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പ്രസരണനഷ്ടം
കുറയ്ക്കാനായി
അമ്പലപ്പുഴ
മണ്ഡലത്തില്‍ പ്രത്യേക
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; വിശദാംശം നല്‍കാമോ?
ഉൗര്‍ജ്ജ
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
5822.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
കെ.അച്ചുതന്
,,
പി.എ.മാധവന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാരിന്റെ
കാലത്ത് ഉൗര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങളില്‍
എന്തെല്ലാം
നേട്ടങ്ങളാണ്
കെെവരിച്ചത് ;
(ബി)
ഇതിനായി
എന്തെല്ലാം പരിപാടികള്‍
നടത്തിയിട്ടുണ്ട്;
വിശദമാക്കുമോ ?
ഉൗര്‍ജ്ജ
മേഖലയിലെ പ്രസരണ വിതരണ നഷ്ടം.
5823.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പാലോട് രവി
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉൗര്‍ജ്ജ മേഖലയില്‍
പ്രസരണ വിതരണ നഷ്ടം
കുറയ്ക്കുന്നതില്‍
എന്തെല്ലാം
നേട്ടങ്ങളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
കെെവരിച്ചിട്ടുളളത്;
(ബി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
പ്രസരണ വിതരണ മേഖലയില്‍
എടുത്തത്;
(സി)
നേട്ടങ്ങള്‍
കെെവരിക്കുവാന്‍
ഭരണതലത്തില്‍
എന്തെല്ലാം
കാര്യങ്ങളാണ് ചെയ്തത്?
വൈദ്യുതി
മേഖലയുടെ ആധുനികവത്കരണം
5824.
ശ്രീ.കെ.അച്ചുതന്
,,
ബെന്നി ബെഹനാന്
,,
കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വൈദ്യുതി മേഖലയിലെ
സേവനങ്ങളുടെ
ആധുനികവത്കരണത്തില്‍
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചത് ;
(ബി)
ഇത്
വഴി ഉപഭോക്താക്കള്‍ക്ക്
എന്തെല്ലാം സൗകര്യമാണ്
ലഭിച്ചത് ;
(സി)
നേട്ടങ്ങള്‍
കൈവരിക്കുവാന്‍
ഭരണതലത്തില്‍
എന്തെല്ലാം
കാര്യങ്ങളാണ് ചെയ്തത്?
സ്വകാര്യ
വൈദ്യുതി നിലയത്തില്‍ നിന്നും
വാങ്ങുന്ന വൈദ്യുതി
5825.
ശ്രീ.സി.ദിവാകരന്
,,
ഇ.ചന്ദ്രശേഖരന്
,,
കെ.അജിത്
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിഗിരി
ജലവൈദ്യുത നിലയത്തിന്റെ
തകരാറിന്റെ പേരില്‍
സ്വകാര്യ വൈദ്യുതി
നിലയത്തില്‍ നിന്നും
വൈദ്യുതി
വാങ്ങിയിട്ടുണ്ടോ ;
എങ്കില്‍ യൂണിറ്റ്
ഒന്നിന് എത്ര രൂപ
വച്ചാണ് വാങ്ങിയതെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഇത്തരത്തില്‍
വൈദ്യുതി വാങ്ങിയതിന്റെ
പേരില്‍ പ്രതിദിനം എത്ര
തുക അധിക
ബാദ്ധ്യതയുണ്ടായി ;
പ്രസ്തുത തുക
ഉപഭോക്താക്കളില്‍
നിന്നും ഈടാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
കായംകുളം
താപവൈദ്യുത നിലയം,
ബ്രഹ്മപുരം ഡീസല്‍
വൈദ്യുത നിലയം
എന്നിവിടങ്ങളില്‍
നിന്നും യൂണിറ്റൊന്നിന്
എത്ര രൂപയ്ക്കാണ്
വൈദ്യുതി
വാങ്ങുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
കേന്ദ്ര
വിഹിതമായി എത്ര
വൈദ്യുതി
ലഭിക്കുന്നുണ്ട് ;
പവ്വര്‍
ട്രേഡര്‍മാരില്‍
നിന്നും എത്ര വൈദ്യുതി
വാങ്ങുന്നുണ്ടെന്ന്
വിശദമാക്കുമോ ?
വൈദ്യുതി
കുടിശ്ശിക തുക
5826.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ കാലയളവിൽ
വൈദ്യുതി കുടിശ്ശിക
വരുത്തിയ സ്ഥാപനങ്ങളിൽ
2011-12 മുതല്‍ ഓരോ
വര്‍ഷവും ഓരോ
വിഭാഗത്തിലും എത്ര
പേരുടെ കണക്ഷന് കട്ടു
ചെയ്തു; എത്ര പേരുടെ
കണക്ഷന് ഏതെല്ലാം
സര്‍ക്കാര്‍
ഉത്തരവുകള്‍ പ്രകാരം
കട്ടു ചെയ്തില്ല; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഏതെല്ലാം പത്രമാധ്യമ
മേഖലാ സ്ഥാപനങ്ങള്‍ക്ക്
ഇത്തരത്തില്‍ വൈദ്യുതി
കുടിശ്ശിക
വന്നിട്ടുണ്ട്; എന്തു
നടപടി സ്വീകരിച്ചു;
2011-12 മുതല്‍
നാളിതുവരെയുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
കുടിശ്ശിക
വരുത്തിയ ഏതെല്ലാം
സ്ഥാപനങ്ങള്‍ /
ഉപഭോക്താക്കൾ നിന്നും
റവന്യൂ റിക്കവറി
നടപടികള്‍ സ്വീകരിച്ചു
എന്നും, 2011-12 മുതല്‍
2015-16 വരെ ഓരോ
വര്‍ഷവും
സര്‍ക്കാരും/വകുപ്പും
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും,
ഇതിലൂടെ വകുപ്പിനു
ലഭിച്ച നേട്ടങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ;
(ഡി)
വിവിധ
കോടതികളിലായി എത്ര കോടി
തുകയുടെ കുടിശ്ശിക
കേസ്സുകള്‍
കെട്ടിക്കിടക്കുന്നു
എന്നും, ഇവ കൈകാര്യം
ചെയ്യാനായി വകുപ്പ്
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
2011-12 മുതല്‍
നാളിതുവരെ ഓരോ വര്‍ഷവും
പ്രസ്തുത
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് എത്ര
തുകയുടെ ചെലവുകള്‍
വകുപ്പിനുണ്ടായി എന്നും
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
കേസ്സുകളില്‍ 2011-12
മുതല്‍ നാളിതുവരെ ഓരോ
വര്‍ഷവും സര്‍ക്കാര്‍
എത്ര തുകയുടെ സ്റ്റേ
അനുവദിച്ചു; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ?
മസ്ദൂര്‍
തസ്തികയിലെ ഒഴിവുകള്‍
5827.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
KSEB
യില്‍ മസ്ദൂര്‍
തസ്തികയിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനു
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടു; എത്ര
പേര്‍ക്ക് ഇതിനകം
നിയമനം നല്കി;
(ബി)
ലിസ്റ്റില്‍
ഇനി എത്ര പേര്
അവശേഷിക്കുന്നുണ്ട്?
വൈദ്യുതി
ഉല്‍പ്പാദനം .
5828.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി എത്ര
യൂണിറ്റ് വൈദ്യുതി
ഉല്‍പ്പാദിപ്പിച്ചു;ഏതെല്ലാം
പദ്ധതികളിലൂടെയാണ്
കൂടുതല്‍ വൈദ്യുതി
പുതിയതായി
ഉല്‍പ്പാദിപ്പിക്കുന്നത്;വിശദവിവരം
നല്‍കുമോ?
വൈദ്യുതി
ബോര്‍ഡിന്റെ ആധുനികവല്‍ക്കരണം
5829.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിനെ
ആധുനികവല്‍ക്കരിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
റെഗുലേറ്ററി കമ്മീഷന്
നല്‍കിയിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇതില്‍
ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ഇതിനകം നടപ്പാക്കിയത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ഇപ്പോള്‍
നടപ്പാക്കിക്കൊണ്ടിരിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
തസ്തികകള്‍
നിര്‍ത്തലാക്കാനോ, തരം
താഴ്ത്താനോ,
പുനര്‍വിന്യസിക്കാനോ
കമ്മീഷന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
നാണ്യവിള
ജലസേചനത്തിനുള്ള വൈദ്യുത
ചാര്‍ജ് നിരക്ക്
T 5830.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നാണ്യവിള
ജലസേചനത്തിനുള്ള
വൈദ്യുത ചാര്‍ജ്
നിരക്ക് വ്യാവസായിക
താരിഫ് ആക്കി
ഉയര്‍ത്തിയത്
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
തെങ്ങ്,
കവുങ്ങ് കര്‍ഷകരെ
ബാധിക്കുന്ന
വിലതകര്ച്ചയോടൊപ്പം
ഉയര്‍ന്ന വൈദ്യുത
ചാര്‍ജ്ജ് ഈടാക്കുന്നത്
സംസ്ഥാനത്തെ നാണ്യവിള
ഉല്‍പ്പാദനത്തെ
പ്രതികൂലമായി
ബാധിക്കുകയും
കര്‍ഷകരുടെ ജീവിത
തകര്‍ച്ചയ്ക്ക്
കാരണമാവുകയും
ചെയ്യുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സൗജന്യമാക്കിയിരുന്ന
നാണ്യവിള
ജലസേചനത്തിനുള്ള
വൈദ്യുതി
പുനസ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
പാരമ്പര്യ
ഊര്‍ജ്ജ സ്രോതസ്സുകളുടെ
ഫലപ്രദമായ വിനിയോഗം
5831.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
,,
അന്‍വര്‍ സാദത്ത്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാരമ്പര്യ ഊര്‍ജ്ജ
സ്രോതസ്സുകളുടെ
ഫലപ്രദമായ
വിനിയോഗത്തിലൂടെ
എന്തെല്ലാം
നേട്ടങ്ങളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
കൈവരിച്ചത് ;
(ബി)
എന്തെല്ലാം
പദ്ധതികളാണ് ഇതിനായി
നടപ്പാക്കിയത് ;
വിശദമാക്കുമോ ;
(സി)
ഇത്
നേടുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്?
വീടുകളിലെ
വെെദ്യുതി ഉപഭോഗം
കുറയ്ക്കാന്‍ സണ്‍ഷിഫ്റ്റ്
പദ്ധതി
5832.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളിലെ
വെെദ്യുതി ഉപഭോഗം
കുറയ്ക്കുന്നതിനായി
വെെദ്യുതി ബോര്‍ഡ്
പ്രഖ്യാപിച്ച
സണ്‍ഷിഫ്റ്റ് പദ്ധതി
ഉപഭോക്താവിന്
സമ്മാനിക്കുന്നത് വന്‍
ബാദ്ധ്യതയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സോളാര്‍
ഇന്‍വെര്‍ട്ടറിന്
ചെലവാക്കിയ തുകയായ അര
ലക്ഷം രൂപ (ഏകദേശം
)തിരിച്ചുകിട്ടാന്‍ 35
വര്‍ഷം വേണ്ടിവരുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇന്‍വെര്‍ട്ടര്‍
ബാറ്ററിയുടെ ആയുസ്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സോളാര്‍
ഇന്വെര്ട്ടറില്
ബാറ്ററി ചാര്ജ്ജിന്െറ
50 ശതമാനം
നിലനിര്‍ത്തികൊണ്ട്
മാത്രമേ
പ്രവര്‍ത്തിപ്പിയ്ക്കാന്‍
കഴിയുകയുള്ളൂവെന്ന
കാര്യം പരിഗണിച്ച്
മികച്ച ഗുണമേന്മയുള്ള
ബാറ്ററികള്‍
ഉപഭോക്താവിന് നല്കുന്ന
കാര്യം
പരിഗണിയ്ക്കുമോ;
(ഇ)
സോളാര്‍
ഇന്‍വെര്‍ട്ടര്‍
പരിസ്ഥിതി
പ്രശ്നമുണ്ടാക്കുമെന്നുള്ളതിനാല്
എന്തു പരിഹാരമാണ്
ഇതിനെതിരായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
വൈദ്യുതീകരിച്ച വീടുകളുടെ
എണ്ണം
5833.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
വൈദ്യുതീകരിച്ച
വീടുകളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഈ സര്‍ക്കാരിന്‍െറ
കാലത്ത് വൈദ്യൂതീകരിച്ച
വീടുകള്‍ എത്രയെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇനിയും
വൈദ്യൂതീകരിക്കാനുള്ള
വീടുകള്‍
എത്രയാണെന്നതിന്െറ
പഞ്ചായത്തുതല വിശദാംശം
ലഭ്യമാക്കുമോ?
സ്ട്രീറ്റ്
ലൈറ്റുകള്‍
5834.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്റ്റ്രീറ്റ്
ലൈറ്റുകള്‍
പൂര്‍ണ്ണമായും
എല്‍.ഇ.ഡി ആക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ,
ഇതിന്റെ വിശദവിവരം
നല്‍കുമോ?
(ബി)
സ്ട്രീറ്റ്
ലൈറ്റുകള്‍ എല്‍.ഇ.ഡി
ബള്ബുകളാക്കിയാല്
എത്രമാത്രം വൈദ്യുതി
ലാഭിക്കാമെന്നാണ്
കരുതുന്നതെന്ന് പറയാമോ?
(സി)
ഏതെല്ലാം
മേഖലകളിലും
ഡിവിഷനുകളിലും ഇപ്രകാരം
എല്‍.ഇ.ഡി ബള്‍ബുകള്‍
സ്ഥാപിക്കുന്ന നടപടി
പൂര്‍ത്തിയാക്കിയെന്ന്
പറയാമോ?
പാരമ്പര്യേതര
മേഖലയില്‍ നിന്നുളള
വെെദ്യുതിയുടെ അളവ്
5835.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാരമ്പര്യേതര മേഖയില്‍
നിന്ന്
ഉത്പാദിപ്പിക്കുന്നതോ
വാങ്ങുന്നതോ ആയ
വെെദ്യുതിയുടെ അളവ്
എത്ര ശതമാനമാണ്;
റഗുലേറ്ററി കമ്മീഷന്‍െറ
വ്യവസ്ഥകള്‍ പ്രകാരം
ഇത്
എത്രയായിരിക്കണമെന്നാണ്
വ്യവസ്ഥ
ചെയ്തിട്ടുള്ളത്;
(ബി)
പ്രസ്തുത
വിഹിതത്തിലെ കുറവ് മൂലം
റഗുലേറ്ററി കമ്മീഷന്
സംസ്ഥാന വെെദ്യുത
ബോര്‍ഡിന് ഏതെങ്കിലും
തരത്തിലുള്ള പിഴകള്‍
ചുമത്തിയിട്ടുണ്ടോ;
എങ്കില്‍ എന്താണ്;
(സി)
സംസ്ഥാനത്ത്
പ്രസ്തുത വിഹിതത്തില്‍
കുറവുണ്ടായ സാഹചര്യം
എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
റഗുലേറ്ററി
കമ്മീഷന്‍െറ
വ്യവസ്ഥകള്‍
പാലിക്കുന്നതിനും
ഇത്തരം സാഹചര്യങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനും
പാരമ്പര്യേതര
ഉൗര്ജ്ജോത്പാദനം
വര്‍ദ്ധിപ്പിക്കുന്ന
തരത്തില്‍ പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ?
വൈദ്യുതീകരണം
നടക്കാത്ത ഗ്രാമങ്ങള്‍
5836.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതീകരണം നടക്കാത്ത
എത്ര
ഗ്രാമങ്ങളുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
കണ്ണൂര്‍,
കാസര്‍ഗോഡ് ജില്ലകളിലെ
എത്ര ഗ്രാമങ്ങളില്‍
ഇപ്പോഴും വൈദ്യുതി
എത്താത്തതായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
കാസര്‍ഗോഡ്
ജില്ലയിലേക്ക്
കര്‍ണ്ണാടകയില്‍
നിന്നും വൈദ്യുതി
എത്തിക്കുന്നതുമായി
ബന്ധപ്പെട്ട പുതിയ
പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ?
ഉൗര്ജ്ജോല്പ്പാദന
മേഖലയില്‍ നേട്ടങ്ങള്‍
5837.
ശ്രീ.ബെന്നി
ബെഹനാന്
,,
ആര് . സെല്‍വരാജ്
,,
ജോസഫ് വാഴയ്ക്കൻ
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത്
ഉൗര്ജ്ജോല്പ്പാദന
മേഖലയില്‍ എന്തെല്ലാം
നേട്ടങ്ങളാണ്
കെെവരിച്ചിട്ടുള്ളത് ;
(ബി)
ഇതിനായി
ചെറുകിട ജലസേചന
പദ്ധതികള്‍ എത്രമാത്രം
സഹായിച്ചിട്ടുണ്ട് ;
വിശദമാക്കാമോ ;
(സി)
ഇത്
നേടുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കെെക്കാെണ്ടത് ?
റെയില്‍
പാതകളുടെ ഇരട്ടിപ്പിക്കലും
വെെദ്യുതീകരണവും
5838.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ റെയില്‍ പാതകളുടെ
ഇരട്ടിപ്പിക്കലും
വെെദ്യുതീകരണവും
പ്രവൃത്തികളില്‍ ഇനി
ഏതെല്ലാം
പൂര്‍ത്തീകരിക്കാനുണ്ടെന്നും
ഇത്
എന്നത്തേയ്ക്ക്പൂര്ത്തീകരിക്കാന്
കഴിയുമെന്നും
വിശദമാക്കാമോ?
ചാലക്കുടി
റെയില്‍വേ സ്റ്റേഷനില്‍
കൂടുതല്‍ ട്രെയിനുകള്‍ക്ക്
സ്റ്റോപ്പ്
5839.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദര്‍ശ്
സ്റ്റേഷനായി
ഉയര്‍ത്തിയിട്ടുള്ള
ചാലക്കുടി റെയില്‍വേ
സ്റ്റേഷനില്‍ കൂടുതല്‍
ട്രെയിനുകള്‍ക്ക്
സ്റ്റോപ്പ്
അനുവദിക്കുന്നതിനായി
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെെങ്കില്
ഇതിനാവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കൊരട്ടി
റെയില്‍വേ സ്റ്റേഷനെ
ഫ്ലാഗ് സ്റ്റേഷനാക്കി
ഉയര്‍ത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ഊട്ടറയില്‍
റെയില്‍വേ മേല്‍പ്പാലം
5840.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
ഊട്ടറയില്‍ റെയില്‍വേ
മേല്‍പാലം അടിയന്തരമായി
നിര്‍മ്മിക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
പ്രസ്തുത
റെയില്‍വേ മേല്‍പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കുമോ ?
കാഞ്ഞങ്ങാട്
റെയില്വേസ്റ്റേഷന് നവീകരണം
5841.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
റെയില്‍വേ സ്റ്റേഷന്
നവീകരണത്തിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
യാത്രക്കാര്‍ക്ക്
ടോയ് ലറ്റ്,റസ്റ്റ്റൂം
സൗകര്യങ്ങള്‍
ഒരുക്കുന്നതിനും അവ
നവീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
കാഞ്ഞങ്ങാട്
റെയില്‍വേ സ്റ്റേഷനില്‍
സ്ഥാപിച്ചിട്ടുള്ള
പോലീസ് എയ്ഡ് പോസ്റ്റ്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
കഞ്ചിക്കോട്
റെയില്‍വേ കോച്ച് ഫാക്ടറി
5842.
ശ്രീ.എം.ചന്ദ്രന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
ബാബു എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഞ്ചിക്കോട്
റെയില്‍വേ കോച്ച്
ഫാക്ടറി, നിലവിലെ
സാഹചര്യത്തില്‍ എന്ന്
യാഥാര്ത്ഥ്യമാകുമെന്ന്അറിയിക്കാമോ
;
(ബി)
പ്രസ്തത
കോച്ച് ഫാക്ടറി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സമീപകാലത്ത്
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
കോച്ച് ഫാക്ടറി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നിലവിലെ
തടസ്സമെന്തെന്നും
പ്രസ്തുത തടസ്സം
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തെന്നും
വ്യക്തമാക്കാമോ ?
സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന് പാറഖനന മേഖലയിലുളള
നിയന്ത്രണ ഉത്തരവാദിത്തങ്ങള്‍
5843.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറഖനന
മേഖലയില്‍ സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്
നല്കിയിട്ടുളള
നിയന്ത്രണ
ഉത്തരവാദിത്തങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
ഖനന
മേഖലയില്‍
താമസിക്കുകയും
തൊഴിലെടുക്കുകയും
ചെയ്യുന്നവരുടെ
കാര്യത്തില്‍ വായു,
വെളളം, ശബ്ദം
എന്നിവയുടെ മലിനീകരണം
ഉണ്ടാക്കുന്ന ശാരീരിക ,
മാനസിക ആരോഗ്യ
പ്രശ്നങ്ങള്‍
പരിശോധിക്കാനുളള
ഉത്തരവാദിത്തം
ബോര്‍ഡില്‍
നിക്ഷിപ്തമാണോ ;
(സി)
എങ്കില്‍
ബോര്‍ഡില്‍ നിന്നും
ഖനനത്തിനുളള അനുമതി
നല്‍കും മുമ്പ്
പരിസരവാസികളുടെ
അഭിപ്രായം തേടുകയും
ന്യായമായ
ആവലാതികള്‍ക്ക്
പരിഹാരമുണ്ടാക്കുകയും
വേണമെന്ന് നിര്‍ദ്ദേശം
നല്‍കുമോ?
മലിനീകരണ
നിയന്ത്രണ സംവിധാനം
മെച്ചപ്പെടുത്താൻ നടപടി
5844.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എസ്.രാജേന്ദ്രന്
,,
സാജു പോള്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മലിനീകരണ നിയന്ത്രണ
സംവിധാനത്തിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പലവിധത്തിലുള്ള
മലിനീകരണ കാരണങ്ങളാല്‍
സമൂഹത്തിലുണ്ടാകുന്ന
വിവിധ പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ശബ്ദമലീനീകരണം
നിയന്ത്രിക്കുന്നതിന്
സംസ്ഥാനത്തെ
ജനങ്ങള്‍ക്ക്
കോടതികളുടെ ഇടപെടല്‍
ആവശ്യമാകുന്ന സാഹചര്യം
ഉണ്ടാകുന്നത് എന്തു
കൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
മലിനീകരണ
നിയന്ത്രണ ബോര്‍ഡിലെ
നിയമനങ്ങൾ
5845.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലിനീകരണ
നിയന്ത്രണ ബോര്‍ഡില്‍
നിലവില്‍ എത്ര
ജീവനക്കാരുണ്ട് എന്നും
അഴിമതി ആരോപണങ്ങളും
കേസ്സുകളും നേരിടുന്ന
ജീവനക്കാര്‍ ആരെല്ലാം
എന്നും (ജില്ല
തിരിച്ചുള്ള വിശദാംശം
ഉള്‍പ്പെടെ)
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും ബോര്‍ഡ്
അംഗീകാര
സര്‍ട്ടിഫിക്കറ്റ്
നല്കിയ ക്വാറികള്‍,
ബാറുകള്‍,
ബഹുനിലകെട്ടിടങ്ങള്,
മറ്റുസ്ഥാപനങ്ങള്‍
എന്നിവ ഏതെല്ലാമെന്നും
സര്‍ട്ടിഫിക്കറ്റ്
നിരസിച്ച സ്ഥാപനങ്ങള്‍
ഏതെല്ലാമെന്നും ജില്ല
തിരിച്ചു
വ്യക്തമാക്കുമോ ;
(സി)
ബോര്‍ഡിലെ സ്ഥിരം
ജീവനക്കാര്‍, താല്കാലിക
ജീവനക്കാര്‍,
അപ്രന്റീസുകള്‍,
എച്ച്.ആര്.
ജീവനക്കാര്‍,
സ്ഥിരമല്ലാത്ത
ജീവനക്കാര്‍ എന്നിവരുടെ
വിശദമായ ലിസ്റ്റ്
ലഭ്യമാക്കുമോ ;
(ഡി)
ബോര്‍ഡിലെ
എഞ്ചിനീയറിംഗ്/സയന്റിഫിക്
അസിസ്റ്റന്റ്
തസ്തികകളില്‍ എത്ര
ഒഴിവുകളുണ്ട് എന്നും
ഇതിലേക്ക് എത്ര
അപേക്ഷകര്‍
ഉണ്ടായിരുന്നു എന്നും
നിയമനം സംബന്ധിച്ച
പരാതികള്‍
എന്തെല്ലാമെന്നും
നിയമനം എന്നാണ്
സര്‍ക്കാര്‍
തടഞ്ഞതെന്നും നിയമന
അഴിമതികളില്‍
പങ്കാളികളായി
കണ്ടെത്തിയ
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും
വ്യക്തമാക്കുമോ ;
(ഇ)
പ്രസ്തുതതസ്തികകളില്
നിയമനത്തിനായി,
,നിലവിലെ നിയമന
രീതിയും,
ഉദ്യോഗസ്ഥരെയും
ഒഴിവാക്കി പുതിയ
അപേക്ഷകള്‍ ക്ഷണിച്ച്
നിയമനങ്ങളുടെ
മേല്‍നോട്ടം ഒരു
വിദഗ്ദ്ധ സമിതിക്കോ
പി.എസ്.സി യ്ക്കോ
വിടുന്നതിനു നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ ?
മലിനീകരണ
നിയന്ത്രണത്തിനായി കര്‍മ്മ
പദ്ധതികള്‍.
5846.
ശ്രീ.വര്‍ക്കല
കഹാര്‍
,,
അന്‍വര്‍ സാദത്ത്
,,
പാലോട് രവി
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്യക്ഷമമായ മലിനീകരണ
നിയന്ത്രണത്തിനായി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
ഇതിനായി
സംസ്ഥാന മലിനീകരണ
നിയന്ത്രണ ബോര്‍ഡിനെ
എങ്ങനെയാണ്
പ്രയോജനപ്പെടുത്തിയത്;
(സി)
എന്തെല്ലാം
അടിസ്ഥാന സൗകര്യ
വികസനങ്ങളാണ് ഇതിനായി
ബോര്‍ഡില്‍
വരുത്തിയിട്ടുള്ളത്?