ചെറുകിട
വ്യവസായ സംരംഭങ്ങള്‍
5886.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തം നിലയില്‍
ആരംഭിക്കുന്ന ചെറുകിട
വ്യവസായ
സംരംഭങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഏതെല്ലാം
ഇനങ്ങളിലുള്ള വ്യവസായ
സംരംഭങ്ങള്‍ക്കാണ്
ഇപ്രകാരം സഹായങ്ങളും
സബ്സിഡികളും
ലഭിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ചേര്‍ത്തല
താലൂക്കില്‍ ഏതെല്ലാം
സ്വകാര്യ ചെറുകിട
വ്യവസായ
സംരംഭങ്ങള്‍ക്ക്
സഹായങ്ങളും സബ്സിഡികളും
ഈ സര്‍ക്കാര്‍
കാലയളവില്‍ അനുവദിച്ചു;
ഇതിന്റെ വിശദവിവരങ്ങള്‍
നല്‍കുമോ?
പൊതുമേഖലാ സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍
5887.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പ്രസ്തുത
സ്ഥാപനങ്ങളില്‍ നടത്തിയ
നിയമനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
നിയമനങ്ങള്‍ക്ക്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ഡി)
ഇവയില്‍
സ്ഥിര നിയമനങ്ങളുടെയും
താല്കാലികം/കരാര്‍
നിയമനങ്ങളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
എംപ്ലോയ്മെന്റ്
മുഖാന്തരം പ്രസ്തുത
സ്ഥാപനങ്ങളില്‍ നടത്തിയ
നിയമനങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
എം.എസ്.കെ
നഗറില്‍ നടപ്പിലാക്കുന്ന
സ്വയംപര്യാപ്ത കോളനി പദ്ധതി
5888.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
കുര്യാത്തി വാര്‍ഡില്‍
എം.എസ്.കെ നഗറില്‍
സിഡ്കോ നിര്‍വ്വഹണ
ഏജന്‍സി എന്ന നിലയില്‍
നടപ്പിലാക്കുന്ന
സ്വയംപര്യാപ്ത കോളനി
പദ്ധതിയുടെ
നിര്‍വ്വഹണപുരോഗതി ഇനം
തിരിച്ച് വിശദമാക്കുമോ?
വിവിധ
വിവര സാങ്കേതിക സ്ഥാപനങ്ങളുടെ
വിറ്റുവരവും സർക്കാരിന്റെ
നികുതി വരുമാനവും
5889.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോവര്‍ഷവും
കേരളത്തിന്റെ ഐ.ടി.
ഉല്പന്നങ്ങളുടെ
കയറ്റുമതിയും
ഇറക്കുമതിയും എത്ര
തുകയ്ക്കായിരുന്നു
എന്നത് സംബന്ധിച്ച
വിശദാംശം വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഐ.ടി.
രംഗത്ത് തിരുവനന്തപുരം
ടെക്നോപാര്‍ക്ക്,
കൊച്ചി സ്മാര്‍ട്ട്
സിറ്റി തുടങ്ങി എത്ര
ഐ.ടി. മേഖലകളും
പാര്‍ക്കുകളും ഉണ്ട്
എന്നും ഇവര്‍ ഐ.ടി.
ഉല്പന്നങ്ങളുടെ
കയറ്റുമതി/ഇറക്കുമതി
എന്നീ മേഖലകളിൽ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും ആയത്
സംസ്ഥാനത്തിനുണ്ടാക്കിയ
നേട്ടങ്ങളും
കോട്ടങ്ങളും എന്ത്
എന്നും ഇതുവഴി
സംസ്ഥാനത്തിനുണ്ടായ
സാമ്പത്തിക
നേട്ടം/നഷ്ടം എന്താണ്
എന്നും വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
2011 മുതല്‍ 2015 വരെ
ഓരോ വര്‍ഷവും
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ച
സ്റ്റാർട്ട് അപ്
കമ്പനികള്‍ ഏതെല്ലാം
എന്നും അവര്‍ക്ക് ഓരോ
വര്‍ഷവുമുണ്ടായ
വിറ്റുവരവ് എത്ര എന്നും
അതുവഴി സർക്കാരിന്
ലഭിച്ച നികുതി
ഉള്‍പ്പെടെയുള്ള
വരുമാനം എത്ര എന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഐ.ടി. കമ്പനി
ഉള്‍പ്പെടെ
സ്റ്റാർട്ട് അപ്
കമ്പനികളിലായി
സംസ്ഥാനത്താകമാനം എത്ര
പേര് തൊഴില്‍
ചെയ്യുന്നു എന്നും
ഇതില്‍ മലയാളികൾ
എത്രയെന്നും അന്യ
സംസ്ഥാനക്കാര്‍
എത്രയെന്നും
വിശദമാക്കുമോ; ഇതുമായി
ബന്ധപ്പെട്ട കണക്ക്
ലഭ്യമല്ലെങ്കിൽ
സമയബന്ധിതമായി കണക്ക്
എടുക്കുവാന്‍ എന്ത്
നടപടി സ്വീകരിക്കും;
(ഇ)
പ്രസ്തുത
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
തൊഴിലാളികളില്‍
ക്രിമിനലുകളായി
കണ്ടെത്തിയവര്‍
ആരെല്ലാം എന്നും ഇവരുടെ
പേരില്‍ വ്യവസായ
വകുപ്പും മറ്റു
സര്‍ക്കാര്‍
വകുപ്പുകളും സ്വകാര്യ
സ്ഥാപനങ്ങളും എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ?
പുതിയ
വ്യവസായ സംരംഭങ്ങള്‍
5890.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പുതിയ
വ്യവസായ സംരംഭങ്ങള്‍
സര്‍ക്കാര്‍ മേഖലയില്‍
ആരംഭിക്കുമോ ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ
?
കൊച്ചി
കപ്പല്‍ നിര്‍മ്മാണശാലയുടെ
പ്രവര്‍ത്തനം
5891.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
സി.കെ സദാശിവന്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
കപ്പല്‍
നിര്‍മ്മാണശാലയുടെ
പ്രവര്ത്തനശേഷിക്കനുസരിച്ച്
നിര്‍മ്മാണ ഓര്‍ഡര്‍
ലഭ്യമാക്കാന്‍
സാധിച്ചിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
കപ്പല്‍
നിര്‍മ്മാണരംഗത്തെ
ആവശ്യകതക്കനുസരിച്ച്
കൊച്ചി കപ്പല്‍
നിര്‍മ്മാണശാലയില്‍
ഓര്‍ഡര്‍ ലഭ്യമാക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
പ്രതിരോധ
മന്ത്രാലയത്തില്‍
നിന്നും മറ്റ്
മേഖലകളില്‍ നല്കുന്ന
ഓര്‍ഡറുകള്‍ക്ക്
ആനുപാതികമായി
കൊച്ചിയില്‍ ഇതര
ഓര്‍ഡറുകള്‍
ലഭിക്കുന്നുണ്ടോ ;
ഇല്ലെങ്കില്‍
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ?
പ്രവാസി
മലയാളികളില്‍ നിന്നും
സംസ്ഥാനത്തെത്തുന്ന പണം
5892.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രവാസി
മലയാളികളില്‍ നിന്നും
സംസ്ഥാനത്തെത്തുന്ന പണം
വ്യവസായ വികസനത്തിനായി
ഉപയോഗപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ വിശദ
വിവരങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
ആയതിലേക്കായി
നിലവില്‍ ഏതെല്ലാം
പദ്ധതികള്‍
നടപ്പാക്കിവരുന്നുവെന്നും
ഇതിനായി എന്തെല്ലാം
സഹായങ്ങൾ
നല്‍കുന്നുവെന്നും
വ്യക്തമാക്കാമോ ?
വ്യവസായ
വാണിജ്യ വകുപ്പിലെ
സ്ഥാനക്കയറ്റം
5893.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വാണിജ്യ
വകുപ്പിന്കീഴില് ഓരോ
വിഭാഗത്തിലും എത്ര
ജീവനക്കാരുണ്ടെന്നും,
വിവിധ തസ്തികകളില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്നും, ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ബി)
സ്ഥാനക്കയറ്റം
സംബന്ധിച്ച ജി.ഒ എം.എസ്
നം. 288/റ്റി1/പി.ഡി.
തീയതിഃ 1.9.1971
എന്നാണ് വ്യവസായ
വകുപ്പില്‍
നടപ്പാക്കിയത്; ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ പ്രസ്തുത
ഉത്തരവ് പ്രകാരം
സ്ഥാനക്കയറ്റത്തിന്
യോഗ്യരായവര്‍ ആരെല്ലാം
; എത്രപേര്‍ക്ക്
സ്ഥാനക്കയറ്റം നല്കി ;
ഇനി എത്ര പേര്‍ക്ക്
നല്‍കാനുണ്ട്;
യോഗ്യരായവരില്‍
സ്ഥാനക്കയറ്റം
ലഭിയ്ക്കാത്തവര്‍
ആരെല്ലാം എന്നും
എന്തുകാരണങ്ങളാലാണ്
അവരുടെ സ്ഥാനക്കയറ്റം
തടഞ്ഞുവെച്ചിട്ടുള്ളത്
എന്നും തസ്തിക തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ;
(സി)
തടഞ്ഞുവെച്ചിട്ടുള്ള
സ്ഥാനക്കയറ്റ
അപേക്ഷകളില്‍ യഥാസമയം
മറുപടി നല്കിയവരും
തുടര്‍ അപേക്ഷകള്‍
നല്കിയവരും ആരെല്ലാം
എന്നും അവയില്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും
വ്യക്തമാക്കുമോ?
വ്യവസായ
മേഖലയിലെ കേന്ദ്രനിക്ഷേപം
5894.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഓരോ വര്‍ഷവും
വ്യവസായ മേഖലയില്‍
ഉണ്ടായിട്ടുള്ള
കേന്ദ്രനിക്ഷേപം
എത്രയെന്ന്
വെളിപ്പെടുത്താമോ ;
(ബി)
സംസ്ഥാനത്തിന്
അര്‍ഹമായതും
ആവശ്യമായതുമായ
തരത്തിലുള്ള
കേന്ദ്രനിക്ഷേപം
നേടിയെടുക്കാന്‍
സാധിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(സി)
മറ്റ്
സംസ്ഥാനങ്ങള്‍ക്ക്
ലഭിച്ച അതേ തോതില്‍
കേന്ദ്രനിക്ഷേപം
കേരളത്തിന്
ലഭിച്ചിട്ടുണ്ടോ ?
കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങളുമായി
ചേര്‍ന്ന വ്യവസായ
സ്ഥാപനങ്ങള്‍
5895.
ശ്രീ.എളമരം
കരീം
,,
വി.ശിവന്‍കുട്ടി
,,
ജി.സുധാകരന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചു
വരികയായിരുന്ന വ്യവസായ
സ്ഥാപനങ്ങള്‍ കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുമായി
ചേര്‍ന്നതില്‍,
എത്രയെണ്ണം
കരാറനുസരിച്ച്
പ്രവര്‍ത്തനക്ഷമമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രപൊതുമേഖലാ
സ്ഥാപനവുമായി
ചേര്‍ക്കുന്നതിനു
മുമ്പ് ലഭ്യമായിരുന്ന
ലാഭത്തേക്കാള്‍ മെച്ചം
ഇത്തരത്തില്‍
ലയിപ്പിച്ച എല്ലാ
സ്ഥാപനങ്ങള്‍ക്കും
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
കരാറനുസരിച്ച്
ഇത്തരം സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
പരിശോധിക്കുന്നതിന്
സംസ്ഥാന സര്‍ക്കാരിന്
നിലവില്‍ അധികാരമുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരം സ്ഥാപനങ്ങള്‍
ഉദ്ദേശ്യത്തിനനുസരിച്ച്
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ ;
വ്യക്തമാക്കാമോ?
ഗെയില്‍
പൈപ്പിടല്‍ പദ്ധതി
5896.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ജെയിംസ് മാത്യു
,,
പി.ടി.എ. റഹീം
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗെയില്‍ പൈപ്പിടല്‍
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കാത്തത്
ഏതെല്ലാം തലത്തില്‍
പ്രതിസന്ധി
സൃഷ്ടിക്കുന്നു എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ ;
കശുവണ്ടി
വികസന കോര്പ്പറേഷന്
ഫാക്ടറികളിലെ തൊഴിലാളികള്‍
T 5897.
ശ്രീ.എം.എ.ബേബി
,,
പി.കെ.ഗുരുദാസന്
,,
സി.കെ സദാശിവന്
,,
എളമരം കരീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന കോര്പ്പറേഷന്
ഫാക്ടറികളിലെ
തൊഴിലാളികള്‍ വിവിധ
ആവശ്യങ്ങള്‍
ഉന്നയിച്ചുകൊണ്ട്
സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അവര്‍
ഉന്നയിച്ച ആവശ്യങ്ങള്‍
എന്തെന്നും അവയോടുളള
നിലപാടും അറിയിക്കാമോ
;
പൊതുമേഖലാ
സ്ഥാപനങ്ങള്‍
5898.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നത്;
പൊതുമേഖലാ
സ്ഥാപനങ്ങളുടെ കൈമാറ്റം
5899.
ശ്രീ.എളമരം
കരീം
,,
എം.ചന്ദ്രന്
,,
ജി.സുധാകരന്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എം.എം.എല്‍-നെ
പോലുള്ള നല്ല പുരോഗതി
നേടാന്‍ സാധിക്കുന്ന
നിരവധി സ്ഥാപനങ്ങള്‍
സ്വകാര്യമേഖലയ്ക്ക്കൈമാറുന്നുണ്ടോ
; വ്യക്തമാക്കാമോ;?
പൊതുമോഖലാ
സ്ഥാപനങ്ങളിലെ വിരമിക്കല്‍
പ്രായം
5900.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായവകുപ്പിനു
കീഴിലെ പൊതുമേഖലാ
സ്ഥാപനങ്ങളില്‍
വിരമിക്കല്‍ പ്രായം 60
വയസ്സായി
നിശ്ചയിച്ചിട്ടുള്ള
സ്ഥാപനങ്ങള്‍ ഉണ്ടോ ;
എങ്കില്‍ അവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
അറുപതു
വയസ്സിനു താഴെ
വിരമിക്കല്‍ പ്രായം
നിശ്ചയിച്ചിട്ടുള്ള
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്നു്
വിശദമാക്കുമോ ?
ധാതുഖനനവും
കടത്തും നിയന്ത്രിക്കല്‍
5901.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ധാതുഖനനവും
അതിന്റെ കടത്തും
നിയന്ത്രിക്കാനും
പരിശോധിക്കുവാനും
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
നിര്‍മ്മാണ
മേഖലയിലെ പ്രതിസന്ധി
5902.
പ്രൊഫ.
സി.രവീന്ദ്രനാഥ്
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.കെ.കെ.ലതിക
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ നയം
നിര്‍മ്മാണ മേഖലയ്ക്ക്
പ്രതിസന്ധി
സൃഷ്ടിക്കുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ ?
സിഡ്കോയിലെ
നിയമനങ്ങൾ
5903.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിഡ്കോയുടെ
ഹെഡ് ഓഫീസ്,
മാര്‍ക്കറ്റിംഗ്
എംപോറിയങ്ങള്‍,
യൂണിറ്റുകള്‍
എന്നിവിടങ്ങളിൽ ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
പേരെ
നിയമിച്ചുവെന്നതിന്റെ
വിശദാംശങ്ങൾ അവരുടെ
തസ്തിക, ശമ്പളം,
മറ്റാനുകൂല്യങ്ങള്‍,
നിയമനതീയതി എന്നിവ
സഹിതം ലഭ്യമാക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ മിനി
ഇന്‍ഡസ്ട്രിയല്‍
പാര്‍ക്കുകള്‍
5904.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വ്യവസായ
വകുപ്പിന് കീഴില്‍ എത്ര
മിനി ഇന്‍ഡസ്ട്രിയല്‍
പാര്‍ക്കുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ജില്ലയില്‍ വ്യവസായ
വികസനവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പുതിയ
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ ;
വ്യക്തമാക്കാമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവർത്തനം
5905.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വരുമ്പോൾ
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ലാഭത്തിലും
/നഷ്ടത്തിലും
പ്രവര്ത്തിച്ചിരുന്നവയും
കഴിഞ്ഞ സര്‍ക്കാര്‍
സഹായസംവിധാനങ്ങളിലൂടെ
പ്രവര്ത്തിച്ചുവന്നിരുന്നതുമായ
സ്ഥാപനങ്ങള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കുമോ
;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഒാരോ വര്‍ഷവും
ലാഭത്തില്‍
പ്രവര്‍ത്തിച്ചവയും
നഷ്ടത്തില്‍
പ്രവര്ത്തിച്ചവയുമായ
പൊതുമേഖലാ
സ്ഥാപനങ്ങള്‍,
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചവയില്‍
ലാഭകരമായി മാറ്റാന്‍
കഴിഞ്ഞ സ്ഥാപനങ്ങള്‍,
പൂട്ടിയ സ്ഥാപനങ്ങള്‍
എന്നിവ ഏതെല്ലാമെന്നും
പൂട്ടിയ സ്ഥാപനങ്ങള്‍
പുനരുദ്ധരിച്ച്
പ്രവര്‍ത്തനം
തുടങ്ങാന്‍ ഒാരോ
വര്‍ഷവും സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ 2011
മുതല്‍ 2015 വരെ
ഏതെല്ലാം സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍ക്കും
പുനരുദ്ധാരണ
പ്രക്രിയകള്‍ക്കും
അടഞ്ഞു കിടക്കുന്നവ
തുറന്ന്
പ്രവര്‍ത്തനമാരംഭിക്കുന്നതിനും
പുതിയ ഏതെല്ലാം
സ്ഥാപനങ്ങള്‍
തുടങ്ങുന്നതിനും
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നടത്തിയെന്നും ഇതിനായി
വായ്പ എടുക്കുന്നതിന്
എന്തെല്ലാം സഹായങ്ങൾ
നല്‍കിയെന്നും വായ്പാ
തുക സഹിതം
വ്യക്തമാക്കുമോ ;
(ഡി)
നിലവില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഒാരോന്നിലും എത്ര
സ്ഥിരം /താല്‍ക്കാലിക
ജീവനക്കാരുണ്ടെന്നും,
ഒാരോന്നിലും എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
അടച്ചുപൂട്ടിയവയില്‍
ഒാരോന്നിലും എത്ര
ജീവനക്കാരുണ്ട് എന്നും
ഇവര്‍ക്ക് പ്രസ്തുത
സ്ഥാപനത്തില്‍ നിന്നോ
സര്‍ക്കാരില്‍ നിന്നോ
എന്തെങ്കിലും സഹായം
ലഭിക്കുന്നുണ്ടോ
എന്നും
വ്യക്തമാക്കുമോ?
കാഞ്ഞങ്ങാട്
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
5906.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്ക്കാരധികാരമേറ്റശേഷം
കാഞ്ഞങ്ങാട് നിയോജക
മണ്ഡലത്തില്‍ വ്യവസായ
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികളും
പ്രവൃത്തികളും
ഏതെല്ലാം;
വെളിപ്പെടുത്തുമോ ;
(ബി)
ഓരോ
പ്രവൃത്തികളുടേയും
ലക്ഷ്യങ്ങള്‍
എന്തെല്ലാം;
വ്യക്തമാക്കാമോ ;
(സി)
ഓരോന്നിന്റേയും
അടങ്കല്‍ തുക,
പ്രവര്‍ത്തന രീതി
എന്നിവ വിശദീകരിക്കാമോ
?
സിഡ്കോയില്‍
പെന്ഷന് പറ്റയിവര്ക്ക്
പുനര്‍നിയമനം
5907.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സിഡ്കോയില്‍ ഹെഡ്
ഓഫീസ്,
മാര്‍ക്കറ്റിംഗ്,
എംപോറിയം, യൂണിറ്റുകള്‍
എന്നിവിടങ്ങളില്‍ ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പെന്ഷന്
പറ്റയിവര്ക്ക്
പുനര്‍നിയമനം
നല്‍കിയിട്ടുണ്ടോ
എന്നും, അവര്‍ ജോലി
ചെയ്യുന്ന/ചെയ്ത
തസ്തികകള്‍, അവരുടെ
പേരുകള്‍, ഓരോരുത്തരും
വാങ്ങിയ പ്രതിമാസ
ശമ്പളം, ഇതുവരെ വാങ്ങിയ
ആകെ ശമ്പളം,
ഓരോരുത്തരും
നിയമിക്കപ്പെട്ട തീയതി
എന്നീ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സിഡ്കോയില്‍
നിലവില്‍ എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുവെന്നും അവ
ഏതൊക്കെയാണെന്നും
പ്രസ്തുത തസ്തികകള്‍
പി.എസ്.സി ക്കു
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ?
വ്യവസായ
വകുപ്പിനായി 2014-15
ബജറ്റില്‍ വകയിരുത്തിയ തുക
5908.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിനായി 2014-15
ബജറ്റില്‍ വകയിരുത്തിയ
തുകയെത്രയെന്ന്
വ്യക്തമാക്കാമോ;
എന്തെല്ലാം
പദ്ധതികള്‍ക്കായി ഏത്ര
രൂപാവീതം
വകയിരുത്തിയെന്നും എത്ര
രൂപാവീതം
ചെലവാക്കിയെന്നും
വിവരിക്കാമോ?
പുതിയ
മൈനിംഗ് ലീസും
പെര്‍മിറ്റുകളും
5909.
ശ്രീ.ബെന്നി
ബെഹനാന്
,,
അന്‍വര്‍ സാദത്ത്
,,
ഡൊമിനിക് പ്രസന്റേഷന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
മൈനിംഗ് ലീസും
പെര്‍മിറ്റുകളും
നല്‍കുന്നതിന്
പാരിസ്ഥിതികാനുമതി
നിര്ബന്ധമാക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്?
ക്വാറി
ഉടമകള്‍ നല്‍കേണ്ട റോയല്‍റ്റി
T 5910.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ)
,,
സി.കൃഷ്ണന്
,,
വി.ചെന്താമരാക്ഷന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്വാറി ഉടമകള്‍
നല്‍കേണ്ട റോയല്‍റ്റി
വെട്ടിക്കുറയ്ക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
അവസാനമായി
റോയല്‍റ്റി എന്നാണ്
വര്‍ദ്ധിപ്പിച്ചതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
വര്‍ദ്ധനവ്
ഒഴിവാക്കുന്നതിനോ
കുറയ്ക്കുന്നതിനോ
സമ്മര്‍ദ്ദമുണ്ടോ;
ധനകാര്യവകുപ്പ്
ഇതിന്മേല് അഭിപ്രായം
നല്കുകയുണ്ടായിട്ടുണ്ടോ;
(ഡി)
ക്വാറി
ഉടമകള്‍, ക്വാറികളില്‍
നിന്ന് കൊണ്ടുപോകുന്ന
കരിങ്കല്ലിന് കൃത്യമായ
കണക്ക്
നല്‍കാറില്ലെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
മൈനര്‍
മിനറല്‍ കണ്സെഷന്
ചട്ടങ്ങള്‍
5911.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൈനര്‍ മിനറല്‍
കണ്സെഷന് ചട്ടങ്ങള്‍
പരിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടി
എടുത്തിട്ടുണ്ട്?
കരിങ്കല്‍
ക്വാറികള്‍
5912.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര കരിങ്കല്‍
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ക്വാറികളില്‍
പാരിസ്ഥിതിക അനുമതി
ലഭിച്ചവ എത്ര
എണ്ണമാണുള്ളത്;വിശദാംശം
വ്യക്തമാക്കുമോ?
ടെക്സ്റ്റയിൽ
ടെക്നോളജി കോളേജ്
5913.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴില്‍
ടെക്സ്റ്റയിൽ ടെക്നോളജി
കോളേജ് തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ:എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ടെക്സ്റ്റയിൽ
കോർപറേഷന്റെ കീഴിലുള്ള
കോട്ടയം
ടെക്സ്റ്റയിൽസിന്റെ
കീഴിൽ,
തേനിപ്പള്ളിയില് ഒരു
ടെക്സ്റ്റയിൽ ടെക്നോളജി
കോളേജ് സ്ഥാപിക്കണമെന്ന
ആവശ്യം
മുന്നോട്ടുവന്നുവെങ്കിലും
വ്യവസായ വകുപ്പ്
പ്രസ്തുത
പ്രൊപ്പോസലില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ടെക്സ്റ്റയിൽ
ടെക്നോളജി സംബന്ധിച്ച്
നമ്മുടെ സംസ്ഥാനത്ത്
നിന്നും
വിദ്യാര്‍ത്ഥികള്‍ അന്യ
സംസ്ഥാനങ്ങളില്‍ പോയി
പഠിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ആവശ്യം സംബന്ധിച്ച്
വകുപ്പ് അനുകൂല നിലപാട്
സ്വീകരിക്കുമോ?
ഐ.ടി
വകുപ്പ് മുഖേന ഡിജിറ്റല്‍
സര്‍ട്ടിഫിക്കറ്റുകള്‍
5914.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.ഡി.സതീശന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡിജിറ്റല്‍
സര്‍ട്ടിഫിക്കറ്റുകള്‍
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന് ഐ.ടി
വകുപ്പ് പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പദ്ധതികളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
(സി)
പദ്ധതി
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
ഐ.ടി.
അധിഷ്ഠിത വ്യവസായങ്ങള്‍
5915.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.ടി. അധിഷ്ഠിത
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലത്ത്
ഒരു ഐ.ടി. പാര്‍ക്ക്
തുടങ്ങുവാന്‍
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ
; എങ്കില്‍ അതിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ ;
(സി)
അതിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ട് ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
അക്ഷയ
സംരംഭകര്‍ക്ക് നല്‍കാനുള്ള
കുടിശ്ശിക
5916.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സേവനങ്ങള്‍ പ്രദാനം
ചെയ്ത ഇനത്തില്‍ അക്ഷയ
സംരംഭകര്‍ക്ക് എത്ര തുക
കുടിശ്ശിക
നല്‍കാനുണ്ട്;
(ബി)
ജനസമ്പര്‍ക്ക
പരിപാടിയുടെ
രജിസ്ട്രേഷന് നടത്തിയ
വകയില്‍ അക്ഷയ
സംരംഭകര്‍ക്ക് എത്ര തുക
നല്‍കാനുണ്ട്;
(സി)
പ്രസ്തുത
തുക ലഭ്യമാക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
അക്ഷയ
കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍
നടപടി
5917.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തില്‍ എത്ര
അക്ഷയ കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
നഗരസഭ/പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
ഓരോ
പഞ്ചായത്തിലും ആവശ്യമായ
അക്ഷയ കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
അക്ഷയ
കേന്ദ്രങ്ങളിലൂടെ
ലഭ്യമാകുന്ന സേവനങ്ങള്‍
എന്തെല്ലാമെന്നും ഓരോ
സേവനങ്ങള്‍ക്കും
അനുവദനീയമായ ഫീസ്
എത്രയെന്നും
വ്യക്തമാക്കാമോ;
(ഡി)
സേവനങ്ങള്‍ക്ക്
അമിത ഫീസ് ഈടാക്കുന്ന
അക്ഷയ
കേന്ദ്രങ്ങള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ഇലക്ട്രോണിക്സ്
സര്‍വ്വീസ് ഡെലിവറി
5918.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
വകുപ്പുകളിലാണ്
ഇലക്ട്രോണിക്സ്
സര്‍വ്വീസ് ഡെലിവറി
ഏര്‍പ്പെടുത്തിയത്;
ഇതിലൂടെയുണ്ടായ മികവ്
എന്താണെന്ന്
വിശദമാക്കാമോ?