നോക്കുകൂലി
906.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ബെന്നി ബെഹനാന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോക്കുകൂലി
വിമുക്തമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
(ബി)
ഏതെല്ലാം
ജില്ലകളെ നോക്കുകൂലി
വിമുക്ത ജില്ലയായി
പ്രഖ്യാപിച്ചിട്ടുണ്ട്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
ജില്ലകളില്‍ നോക്കുകൂലി
പ്രശ്നങ്ങള്‍ കൈകാര്യം
ചെയ്യുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ ;
(ഡി)
അവശേഷിക്കുന്ന
ജില്ലകളെക്കൂടി
നോക്കുകൂലി വിമുക്ത
ജില്ലകളാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ?
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷന്
907.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
അന്യസംസ്ഥാന
തൊഴിലാളികള്‍ ജോലി
ചെയ്ത് വരുന്നു ; ജില്ല
തിരിച്ച്കണക്ക്
ലഭ്യമാക്കുമോ ;
(ബി)
ഇവരുടെ
ആധികാരികരേഖകള്‍
പരിശോധിച്ച് തൊഴില്‍
വകുപ്പ് വിവരശേഖരണം
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍
അതിനുവേണ്ട നടപടി
സ്വീകരിക്കുമോ ;
(സി)
ഇവരില്‍
ക്രിമിനലുകള്‍,
പകര്ച്ചരോഗബാധിതര്
തുടങ്ങിയവര്‍ ഉള്ളതായി
തൊഴില്‍ വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇവരെ
കണ്ടെത്താന്‍ മറ്റു
വകുപ്പുകളുടെ സഹായം
തൊഴില്‍ വകുപ്പ്
സ്വീകരിച്ചുവോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(ഡി)
ഡല്‍ഹിയില്‍
കുറ്റകൃത്യങ്ങള്‍
പെരുകിയതിനു കാരണം
കുടിയേറ്റ
തൊഴിലാളികളാണെന്ന്
കണ്ടെത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
25
ലക്ഷത്തിലേറെയുള്ള
അന്യസംസ്ഥാന
തൊഴിലാളികളില്‍
കൊടുംകുറ്റവാളികളും
മോഷണവിദഗ്ദ്ധരും ഉള്ള
സാഹചര്യത്തില്‍
സംസ്ഥാനത്തെ
അന്യസംസ്ഥാന
തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കാന്‍
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
ചുമട്ടു
കൂലി
908.
ശ്രീ.എം.എ.
വാഹീദ്
,,
ടി.എന്‍. പ്രതാപന്
,,
ലൂഡി ലൂയിസ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചുമട്ടുതൊഴിലാളികള്‍ക്കുള്ള
കയറ്റിറക്കുകൂലി
പോസ്റ്റ് ഓഫീസ്,
അംഗീകൃത അക്ഷയ കേന്ദ്രം
എന്നിവ വഴി
സ്വീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇതിനുള്ള
അനുമതി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
ഇതിനാവശ്യമായ
നടപടികള്‍ ആരാണ്
സ്വീകരിക്കുന്നത് ;
വിശദമാക്കുമോ ?
തൊഴില്‍
വകുപ്പില്‍ സൃഷ്ടിച്ച പുതിയ
തസ്തികകള ്
909.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
(ബി)
എങ്കില്‍
ഏതെല്ലാം തസ്തികകളാണ്
സൃഷ്ടിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
തൊഴില്‍
തര്‍ക്കങ്ങള്‍
910.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
തര്‍ക്കങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായുള്ള
കണക്കുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരം
തര്‍ക്കങ്ങള്‍ യഥാസമയം
പരിഹരിക്കപ്പെടാത്തത്
വ്യവസായ മേഖലയെ
ദോഷകരമായി
ബാധിക്കുന്നതാണെന്നത്
നിരീക്ഷിച്ചിട്ടുണ്ടോ ;
(സി)
അടിയന്തരമായി
തൊഴില്‍ തര്‍ക്കങ്ങള്‍
തീര്‍പ്പാക്കുന്നതിനും
വ്യവസായ ശാലകളില്‍
ഉണ്ടാകുന്ന
പ്രതിസന്ധികള്‍
പരിഹരിക്കുന്നതിനുമായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
തൊഴിലാളി
ക്ഷേമപെന്‍ഷനുകള്‍
911.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലാളി
ക്ഷേമപെന്‍ഷനുകള്‍
കൈപ്പറ്റുന്നവരുടെ
എണ്ണം എത്രയാണ് ;
ക്ഷേമനിധി ബോര്‍ഡ്
തിരിച്ചുള്ള എണ്ണം
വിശദമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം തൊഴിലാളി
പെന്‍ഷനുകള്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍ എത്ര
രൂപയാണ്
വര്‍ദ്ധിപ്പിച്ചത് ;
പുതുക്കിയ തുകയ്ക്ക്
എന്നു മുതലാണ്
പ്രാബല്യം ഉള്ളത്;
(സി)
എന്ന്
വരെയുള്ള
ക്ഷേമപെന്‍ഷനുകളാണ്
വിതരണം ചെയ്തിട്ടുള്ളത്
; എത്ര രൂപ
കുടിശ്ശികയുണ്ട്;
ക്ഷേമനിധി ബോര്‍ഡ്
തിരിച്ചുള്ള
വിശദാംശങ്ങള്‍ നല്‍കുമോ
;
(ഡി)
പെന്ഷന്
കുടിശ്ശിക എന്നത്തേക്ക്
വിതരണം
ചെയ്യാനാകുമെന്ന്
വ്യക്തമാക്കുമോ ?
അക്കാഡമി
ഫോര്‍ സ്കില്‍ഡ് എക്സലന്‍സ്
912.
ശ്രീ.സണ്ണി
ജോസഫ്
,,
എം.പി.വിന്‍സെന്റ്
,,
പി.സി വിഷ്ണുനാഥ്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അക്കാഡമി
ഫോര്‍ സ്കില്‍ഡ്
എക്സലന്‍സ്
സ്ഥാപിച്ചിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
അക്കാഡമിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
സ്ഥാപനം വഴി
നടപ്പാക്കിയ പദ്ധതികള്‍
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
അക്കാഡമി ഏതെല്ലാം
തൊഴില്‍ മേഖലകളിലാണ്
പദ്ധതികള്‍
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ ?
സ്വകാര്യ
ആശുപത്രികളിലെ
ജീവനക്കാര്‍ക്ക് മിനിമം വേതനം
913.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക് മിനിമം
വേതന വ്യവസ്ഥ
നടപ്പിലാക്കിയിട്ടുണ്ടോ
; ഓരോ വിഭാഗം
ജീവനക്കാര്‍ക്കും
നിശ്ചയിച്ചിട്ടുള്ള
മിനിമം വേതനം
എത്രയെന്ന് ഇനം
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കാമോ ;
(ബി)
മിനിമം
വേതനം നല്‍കാത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
സ്വീകരിച്ച നടപടി
വിശദമാക്കുമോ ?
പരമ്പരാഗത
വ്യവസായ തൊഴിലാളികളുടെ ക്ഷേമം
914.
ശ്രീ.തോമസ്
ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായ തൊഴിലാളികളുടെ
ക്ഷേമത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(ബി)
പ്രസ്തുത
വിഭാഗം തൊഴിലാളികളുടെ
ഡാറ്റാ ബേസ്
തയ്യാറാക്കിയിട്ടുണ്ടോ
;
(സി)
പരമ്പരാഗത
വ്യവസായ ഉല്പന്നങ്ങള്
വിപണനം നടത്തുന്നതിന്
ഇവരെ സഹായിക്കുന്നതിന്
തൊഴിൽ വകുപ്പ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെല്ലാം ?
അന്യസംസ്ഥാന
തൊഴിലാളികള്‍
915.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ തൊഴില്‍
മേഖലകളില്‍ ഓരോ ദിവസവും
അന്യസംസ്ഥാന
തൊഴിലാളികളുടെ എണ്ണം
വ൪ദ്ധിച്ചുവരുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അന്യസംസ്ഥാന
തൊഴിലാളികളുടെ
ദിനംപ്രതിയുള്ള
കേരളത്തിലേക്കുളള വരവ്
നിയന്ത്രിക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
അന്യസംസ്ഥാന
തൊഴിലാളികളുടെ വിവരശേഖരണം
916.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ വിവിധ
മേഖലകളില്‍ തൊഴിലില്‍
ഏര്‍പ്പെട്ടിട്ടുള്ള
അന്യസംസ്ഥാന
തൊഴിലാളികളുടെ
വിവരശേഖരണം
നടത്തിയിട്ടുണ്ടോ ;
(ബി)
എത്ര
തൊഴിലാളികള്‍, ഏതൊക്കെ
മേഖലകളിലാണ് തൊഴിലില്‍
ഏര്പ്പെട്ടിട്ടുള്ളതെന്ന
വിശദാംശം ലഭ്യമാക്കുമോ
;
(സി)
അന്യസംസ്ഥാന
തൊഴിലാളികളുടെ
വിവരശേഖരണം ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
ബ്യൂട്ടീഷ്യന്
മേഖലയില്‍ ജോലി ചെയ്യുന്നവരെ
ഇഎസ്ഐ സ്കീമില്‍
ഉള്‍പ്പെടുത്താന്‍ നടപടി
917.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബ്യൂട്ടീഷ്യന്
മേഖലയില്‍ ജോലി
ചെയ്യുന്നവരെ ഇഎസ്ഐ
സ്കീമില്‍
ഉള്‍പ്പെടുത്തി സൗജന്യ
വൈദ്യസഹായം നല്‍കണം
എന്ന ആവശ്യം
പരിഗണിക്കുമോ?
പ്ലെയിസ്മെന്റ്
പോര്‍ട്ടല്‍
918.
ശ്രീ.എം.പി.വിന്‍സെന്റ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ജോസഫ് വാഴയ്ക്കൻ
,,
ബെന്നി ബെഹനാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്ലെയിസ്മെന്റ്
പോര്‍ട്ടല്‍ വഴി
തൊഴിലവസരങ്ങള്‍
കണ്ടെത്തുന്ന പദ്ധതി
ഐ.റ്റി.ഐ.കളില്‍
നടപ്പാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
തൊഴിലവസരങ്ങള്‍
കണ്ടെത്തുന്നതിന്
പദ്ധതിയില്‍ എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
എല്ലാ
ഐ.റ്റി.ഐ.കളിലും പദ്ധതി
നടപ്പിലാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധി പാലക്കാട് ജില്ല
919.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ
കര്‍ഷകത്തൊഴിലാളി
ക്ഷേമനിധിയില്‍ എത്ര
അംഗങ്ങള്‍ നാളിതുവരെ
രജിസ്റ്റർ
ചെയ്തിട്ടുണ്ട് ;
(ബി)
അധിവര്‍ഷാനുകൂല്യം
ലഭിക്കുന്നതിനായുളള
എത്ര അപേക്ഷകള്‍
നിലവില്‍
തീര്‍പ്പാക്കാനുണ്ട് ;
വിശദാംശം ലഭ്യമാക്കാമോ
;
(സി)
അധിവര്‍ഷാനുകൂല്യം,
പെണ്മക്കളുടെ വിവാഹ
ധനസഹായം എന്നിവയ്ക്കായി
സമര്‍പ്പിക്കുന്ന
അപേക്ഷകളിന്മേല്
സമയബന്ധിത നടപടികള്‍
സ്വീകരിക്കുമോ ?
നിയുക്തി
2015 ജോബ് ഫെയര്‍
920.
ശ്രീ.ആര്
. സെല്‍വരാജ്
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാഷണല്‍ എംപ്ലോയ്മെന്റ്
സര്‍വ്വീസ് വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നിയുക്തി 2015 എന്ന
പേരില്‍ ജോബ് ഫെയര്‍
സംഘടിപ്പിച്ചിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ്ആയതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
പ്രസ്തുത ഫെയറുമായി
സഹകരിക്കുന്നത് ;
(ഡി)
ഏതെല്ലാം
മേഖലയിലുള്ളവരാണ്
പ്രസ്തുത ഫെയറില്‍
പങ്കെടുക്കുന്നത് ?
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച ്
921.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
വര്‍ഷങ്ങളായി പേര്
രജിസ്റ്റര്‍
ചെയ്തിട്ടും
അര്‍ഹതപ്പെട്ടവരെ പോലും
യാതൊരു തൊഴിലിനും
വിളിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തി നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ ;
(സി)
എങ്കില്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ ?
പെരിങ്ങോട്ടുകരയിലെ ചേര്‍പ്പ്
ഐ.ടി.ഐ.യ്ക്ക് ഭൂമി
922.
ശ്രീമതി.ഗീതാ
ഗോപി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാട്ടിക
നിയോജക മണ്ഡലത്തിലെ
പെരിങ്ങോട്ടുകരയില്‍
പ്രവര്‍ത്തിക്കുന്ന
ചേര്‍പ്പ്
ഐ.ടി.ഐ.യ്ക്ക് വേണ്ടി
അന്തിക്കാട് ബ്ലോക്ക്
പഞ്ചായത്ത് വക 64സെന്റ്
ഭൂമി, ഗ്രാമവികസന
വകുപ്പ്,
ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ് വകുപ്പിന്
കൈമാറി ഉത്തരവ്
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കുമോ ;
(ബി)
ഗ്രാമവികസന
വകുപ്പ് നല്കിയ
ഭൂമികൈമാറ്റ ഉത്തരവ്
പ്രകാരം ഈ ഭൂമി
വകുപ്പുകള്‍ തമ്മിലുള്ള
ഭൂമി കൈമാറ്റ
വ്യവസ്ഥയനുസരിച്ച്
ഏറ്റെടുക്കുവാന്‍
കാലതാമസം നേരിടുന്നതിന്
കാരണം വ്യക്തമാക്കുമോ :
(സി)
അന്തിക്കാട്
ബ്ലോക്ക് പഞ്ചായത്ത്
വക ഭൂമി ഐ.ടി.ഐ.യുടെ
ആവശ്യത്തിന് വേണ്ടി
മാത്രം കൈമാറിക്കിട്ടിയ
സ്ഥിതിക്ക്, പ്രസ്തുത
ഭൂമി റവന്യു വകുപ്പിന്
റീലിന്ക്വിഷ്
ചെയ്യേണ്ട ആവശ്യമുണ്ടോ
;
(ഡി)
ഇല്ലെങ്കില്‍
വകുപ്പുകള്‍ തമ്മിലുള്ള
ഭൂമി കൈമാറ്റ വ്യവസ്ഥ
പ്രകാരം, നിര്‍ദ്ദിഷ്ട
സ്ഥലം ഏറ്റെടുക്കാന്‍
ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ് വകുപ്പ്
നടപടി സ്വീകരിക്കുമോ ?
ഐ.
ടി. ഐ. കളുടെ കണക്കുകൾ
923.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഐ .ടി. ഐ. കളിൽ 2006 -
2015 കാലയളവില്‍ ഓരോ
വര്‍ഷവും എത്ര വീതം
സീറ്റുകള്‍
ഉണ്ടായിരുന്നുവെന്ന്
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ ;
(ബി)
ഓരോ
വര്‍ഷവും എത്ര
സീറ്റുകളും സ്കൂളുകളും
എവിടെയെല്ലാം
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(സി)
അനുവദിക്കപ്പെട്ട
ഐ .ടി. ഐ. കളില്‍
ഇതുവരെ അഫിലിയേഷന്
ലഭിക്കാത്തവ
ഏതെല്ലാമെന്ന്
അറിയിക്കുമോ ?
നഴ്സിംഗ്
നൈപുണ്യ വികസനകേന്ദ്രം
924.
ശ്രീ.പി.സി
വിഷ്ണുനാഥ്
,,
കെ.ശിവദാസന്‍ നായര്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നഴ്സിംഗ്
നൈപുണ്യ വികസനകേന്ദ്രം
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എങ്കില്‍
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
എന്തെല്ലാം ; ഇതിന്റെ
നോഡല്‍ ഏജന്‍സി ആരാണ് ;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനവുമായി
സഹകരിക്കുന്നത്
ആരെല്ലാമെന്ന്
വ്യക്തമാക്കുമോ ?
സ്കില്‍
െഡവലപ്പ്മെന്റ്
925.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിഷന് 676-ല്‍
ഉള്‍പ്പെടുത്തി
സ്കില്‍
െഡവലപ്പ്മെന്റ്
പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(ബി)
എങ്കിൽ
സ്കില്‍
െഡവലപ്പ്മെന്റുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
മിഷന് 676 വഴി
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ ;
(സി)
പദ്ധതികളെ
സംബന്ധിച്ച രൂപരേഖ
തയ്യാറാക്കാനും
സമയബന്ധിതമായി
നടപ്പാക്കാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
കോങ്ങാട്
മണ്ഡലത്തില്‍ എെ.റ്റി.എെ
926.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഒരു
എെ.റ്റി.എെ
മാത്രമാണുള്ളതെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കോങ്ങാട്
മണ്ഡലത്തില്‍ സ്ഥലം
നല്കിയാല്
മാനദണ്ഡങ്ങള്‍
അനുസരിച്ച് ഒരു
എെ.റ്റി.എെ
അനുവദിക്കുമോ;
ഇക്കാര്യത്തിലുള്ള
നിലപാട്
വ്യക്തമാക്കുമോ?
ബേബിജോണ്‍
മെമ്മോറിയല്‍ വനിതാ ഐ. ടി.ഐ
927.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെസ്റ്റ്
എളേരിയില്‍
പ്രവര്‍ത്തിക്കുന്ന
ബേബി ജോണ്‍
മെമ്മോറിയല്‍ വനിതാ
ഐ.ടി.ഐ. യിലെ അദ്ധ്യാപക
ക്ഷാമം ഉള്‍പ്പെടെയുള്ള
പോരായ്മകള്‍
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
പ്രസ്തുത പോരായ്മകള്‍
എപ്പോള്‍
പരിഹരിക്കുമെന്ന്
വ്യക്തമാക്കാമോ ?
കൊണ്ടോട്ടി
മണ്ഡലത്തിലെ വാഴക്കാട് പുതിയ
ഐ.ടി.ഐ.
928.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടി
മണ്ഡലത്തിലെ വാഴക്കാട്
പുതിയ ഐ.ടി.ഐ.
സ്ഥാപിക്കുന്ന
കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ ;
(ബി)
ഇക്കാര്യത്തില്‍
തൊഴില്‍ വകുപ്പ്
1684/സി.3/14 എന്ന
നമ്പര്‍ ഫയലില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ ?
അണ്‍എയിഡഡ്
സ്കൂളുകളിലെ അദ്ധ്യാപകരുടെ
വേതനം
929.
ശ്രീ.ജി.സുധാകരന്
,,
എം. ഹംസ
,,
പി.ടി.എ. റഹീം
,,
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അണ്‍എയിഡഡ്
സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്ക്
മാന്യമായ വേതനം
ലഭിക്കുന്നില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ., സംസ്ഥാന
സിലബസ് പിന്തുടരുന്ന
സ്കൂളുകളിലെ മുഴുവന്‍
അദ്ധ്യാപകര്‍ക്കും
ശമ്പളസ്കെയില്‍
നിര്‍ണ്ണയിക്കാനും
നിയമാനുസൃതമായ വേതനം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താനും
നിലവില്‍ എന്തെങ്കിലും
സംവിധാനം ഉണ്ടോ;
ഇല്ലെങ്കില്‍
അതിനുവേണ്ട നടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ;
(സി)
ഇത്തരം
വിദ്യാലയങ്ങളില്‍
തൊഴില്‍ വകുപ്പ്
പരിശോധന നടത്താറുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം നല്‍കുമോ?
(ഡി)
വിവിധ
സിലബസ്സിലുള്ള
സ്കൂളുകൾക്ക് അംഗീകാരം
നല്‍കുന്നതിനുള്ള
ഉപാധികളിൽ വേതന ഘടന
നിര്ബന്ധിതമാകുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ
ഒറ്റപ്പാലം
കരിമ്പുഴയില്‍ ഐ.റ്റി.ഐ.
930.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലത്തെ
കരിമ്പുഴയില്‍ ഒരു
ഐ.റ്റി.ഐ.
തുടങ്ങുന്നതിനായുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഐ.റ്റി..ഐ. യ്ക്ക്
സ്ഥലം ലഭിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
പുരോഗതി ലഭ്യമാക്കാമോ;
(സി)
എന്നത്തേക്ക്
ഐ.റ്റി.ഐ.
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഐ.ടി ഐ കളില്‍ പുതിയ
കോഴ്സുകള്‍
931.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ഐ.ടി ഐ
.കളില്‍ പുതിയ
കോഴ്സുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ; ഈ
വര്‍ഷം ഏതെല്ലാം ഐ.ടി
ഐ. കളിലാണ് പുതിയ
കോഴ്സുകള്‍
തുടങ്ങിയിരിക്കുന്നത്;
(ബി)
സര്‍ക്കാര്‍
ഐ.ടി ഐ .കളിലെ
കോഴ്സുകളുടെ
പാഠ്യപദ്ധതി
പരിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
കോഴ്സുകളുടെ
പാഠ്യപദ്ധതിയാണ്
പരിഷ്ക്കരിക്കുന്നത്;വിശദാംശം
വ്യക്തമാക്കുമോ?
ആറ്റിങ്ങല്‍
ഗവഃ എെ.ടി.എെ.യില്‍ കെട്ടിട
നിര്‍മ്മാണത്തിനുള്ള അനുമതി
932.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ഗവഃ എെ.ടി.എെയില്‍
പുതിയതായി കെട്ടിട
നിര്‍മ്മാണത്തിനുള്ള
ശിപാര്‍ശ
ഡയറക്ടറേറ്റില്‍
എത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
ഫയല്‍ നമ്പര്‍
ഉള്‍പ്പെടെ
വിശദമാക്കാമോ;
(സി)
മികവിന്റെ
കേന്ദ്രമായി
തെരെഞ്ഞെടുത്ത
ആറ്റിങ്ങല്‍ ഗവഃ
എെ.ടി.എെ.യില്‍ കെട്ടിട
നിര്‍മ്മാണത്തിനുള്ള
അനുമതി എത്രയും
പെട്ടെന്ന് നല്കുവാന്
നടപടി സ്വീകരിക്കാമോ?
കൊയിലാണ്ടി
ഗവണ്മെന്റ് എെ.ടി.എെ
933.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
ഗവണ്മെന്റ് എെ.ടി.എെ
യില്‍ നിയോജക മണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍
നിര്‍മ്മിക്കുന്ന
വര്‍ക്ക്ഷോപ്പ്
കെട്ടിട നിര്‍മ്മാണ
പ്രവൃത്തി നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പ്രവൃത്തിയുടെ
സാങ്കേതിക അനുമതി
ലഭ്യമായിട്ടുണ്ടോ;
ടെണ്ടര്‍ നടപടികള്‍
കഴിഞ്ഞിട്ടുണ്ടോ;
പ്രവൃത്തി എപ്പോള്‍
തുടങ്ങാന്‍ കഴിയും;
വിശദമാക്കാമോ;
(ബി)
എെ.ടി.എെ
യില്‍ 2010 ല്‍
ആരംഭിച്ച
ഇന്‍ഫര്‍മേഷന്‍
ക്ളസ്റ്റര്‍ ട്രേഡിന്
വേണ്ടത്ര സ്ഥലസൗകര്യം
ഇല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിണ്ടോ;
(സി)
ഇവിടെ
നിലവിലുള്ള
ഇലക്ട്രോണിക്,മെക്കാനിക്ക്
കെട്ടിടത്തിന്‍െറ
രണ്ടാം നില
നിര്‍മ്മിക്കുന്നതിന്
തയ്യാറാക്കി
സമര്‍പ്പിച്ച
പ്രോജക്ടില്‍ താെഴിലും
നെെപുണ്യവും
പ്രിന്‍സിപ്പല്‍
സെക്രട്ടറിയുടെ
ഓഫീസില്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ ;
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
അതിന്‍െറ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ഡി)
കൊയിലാണ്ടി
എെ.ടി.എെ യില്‍ വളരെ
അത്യാവശ്യമായി
നടപ്പിലാക്കേണ്ടുന്ന ഇൗ
പ്രോജക്ടിന് ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി പ്രസ്തുത
പദ്ധതിയ്ക്ക് ഭരണാനുമതി
നല്കാന് നടപടി
സ്വീകരിക്കുമോ;
(ഇ)
എെ.ടി.എെ
യുടെ അപ്ഗ്രഡേഷന്
നിലവില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ; ഇതിനായി
സര്‍ക്കാരിലേയ്ക്ക്
സമര്‍പ്പിച്ചിട്ടുള്ള
പ്രോജക്ടിന്
റിപ്പോര്‍ട്ട്/ അപേക്ഷ
എന്നിവയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
സ്ഥിരനിയമന ം
934.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ എത്ര
പേര് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന എത്ര
പേര്‍ക്ക് സ്ഥിരനിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
എംപ്ലോയ്മെന്റ്
രജിസ്ട്രേഷന് പുതുക്കല്‍
935.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.റ്റി.ജോര്‍ജ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
രജിസ്ട്രേഷന്
പുതുക്കാന്‍ എന്തെല്ലാം
അവസരങ്ങളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
വിവിധ കാരണങ്ങളാല്‍
രജിസ്ട്രേഷന്
പുതുക്കാന്‍ കഴിയാതെ
സീനിയോറിറ്റി
നഷ്ടപ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അവരുടെ സീനിയോറിറ്റി
നിലനിര്‍ത്തി
രജിസ്ട്രേഷന്
പുതുക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
എങ്കില്‍
ഏത് കാലയളവിലെ
രജിസ്ട്രേഷനുകള്‍ക്കാണ്
പ്രസ്തുത ആനുകൂല്യം
ലഭ്യമാക്കുന്നത്;
(ഡി)
പ്രസ്തുത
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കാമോ?
എംപ്ലോയ്മെന്റ്
ഏക്സ്ചേഞ്ചുകളില്‍ നിന്നും
നിയമനം
T 936.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
ഏക്സ്ചേഞ്ചുകളില്‍
പേര് രജിസ്റ്റര്‍
ചെയ്ത എത്ര പേര്
സംസ്ഥാനത്ത് ഉണ്ടെന്ന്
ജില്ലകള്‍ തിരിച്ച
കണക്ക് ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഓഫീസുകളിലും
സ്കൂളുകളിലും
ദിവസവേതനാടിസ്ഥാനത്തില്‍
നിയമിക്കുന്നതിന് പകരം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നിയമനം നടത്തുന്നതിന്
നടപടി സ്വികരിക്കുമോ?
"ശരണ്യ പദ്ധതി"
937.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ "ശരണ്യ
പദ്ധതി"
നടപ്പിലാക്കുന്നതിനായി
2014-15 സാമ്പത്തിക
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍
വകയിരുത്തിരുന്ന 14
കോടി രൂപ
വിനിയോഗിച്ചു
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ചുളള ജില്ല
തിരിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ക്ഷേമനിധി
ബോര്‍ഡുകള്‍
938.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴില്‍
സംസ്ഥാനത്ത് എത്ര
ക്ഷേമനിധി
ബോര്‍ഡുകളുണ്ടെന്നും,
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
എത്ര ബോര്‍ഡുകളാണ്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നതെന്നും,
ഓരോ ക്ഷേമനിധി
ബോര്‍ഡിനും എത്ര വീതം
ആസ്തിയുണ്ടെന്നും
വ്യക്തമാക്കാമോ?
അനാരോഗ്യകരമായ
ചുറ്റുപാടുകളില്‍
പണിയെടുക്കുന്നവരുടെ
മക്കള്‍ക്കുള്ള
സ്കോളര്‍ഷിപ്പ്
939.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനാരോഗ്യകരമായ
ചുറ്റുപാടുകളില്‍
പണിയെടുക്കുന്നവരുടെ
മക്കള്‍ക്കുള്ള
പ്രീ-മെട്രിക്
സ്കോളര്‍ഷിപ്പ്
(പ്ലാന്‍) 2013-14
വര്‍ഷത്തെ ബഡ്ജറ്റില്‍
എത്ര തുകയാണ്
നീക്കിവച്ചതെന്നും
അതില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
ആയതിനായി
നിലവിലുള്ള ബഡ്ജറ്റ്
വിഹിതം എത്രയാണെന്നും
ഇതുവരെ ചെലവഴിച്ച തുക
എത്രയെന്നും
അറിയിക്കുമോ?
വിദേശത്തുനിന്നും
തൊഴില്‍ നഷ്ടപ്പെട്ട്
മടങ്ങിയെത്തിയ നഴ്സുമാരുടെ
പുനരധിവാസം
940.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും നൈപുണ്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഭ്യന്തരയുദ്ധം
മൂലം വിദേശത്തുനിന്നും
തൊഴില്‍ നഷ്ടപ്പെട്ട്
മടങ്ങിയെത്തിയ
നഴ്സുമാരെ
പുനരധിവസിപ്പിക്കുന്നതിനും
താെഴില്‍
നല്‍കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
ഇ.എസ്.ഐ
ചികിത്സാ ആനുകൂല്യം
941.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ.
ചികിത്സാ ആനുകൂല്യം
ലഭ്യമാകുന്ന കോഴിക്കോട്
ജില്ലയിലെ
ആതുരാലയങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ.എസ്.ഐ
ആനുകൂല്യം
ലഭ്യമാക്കുന്ന
ആതുരാലയങ്ങള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം വിശദമാക്കാമോ?
കൊരട്ടിയിലെ
ഇ.എസ്.ഐ. ആശുപത്രി
942.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊരട്ടിയിൽ
നിര്‍മ്മാണ ഉദ്ഘാടനം
നടത്തിയ ഇ.എസ്.ഐ.
ആശുപത്രി
കെട്ടിടത്തിന്റെ പണി
ആരംഭിച്ചിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ ;
(സി)
എങ്കില്‍,
തടസ്സങ്ങള്‍ നീക്കി
നിര്‍മ്മാണം ഉടന്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
പാരിപ്പള്ളി
ഇ.എസ്.ഐ മെഡിക്കല്‍ കോളേജ്
T 943.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
നൈപുണ്യവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാരിപ്പള്ളി
ഇ.എസ്.ഐ മെഡിക്കല്‍
കോളേജ് സംസ്ഥാന
സര്‍ക്കാരിന്റെ
നിയന്ത്രണത്തില്‍
ആരംഭിക്കുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടി എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
മെഡിക്കല്‍
ക്ലാസുകള്‍
ആരംഭിക്കുന്നതിന്
കേന്ദ്ര ആരോഗ്യ
കൗണ്‍സിലിന്റെ അംഗീകാരം
ലഭ്യമായിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
മെഡിക്കല്‍
കോളേജ്
ഏറ്റെടുക്കുന്നതിന്
ഇ.എസ്.ഐ കോര്പ്പറേഷന്
വച്ചിട്ടുള്ള
വ്യവസ്ഥകള്‍
വെളിപ്പെടുത്തുമോ ?