രാജാജി
നഗര്‍ കോളനിയിലെ ജിതുവിന്റെ
ആത്മഹത്യ
5670.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പെറ്റിക്കേസ്സുകളുലും
മറ്റും അറസ്റ്റ്
ചെയ്യപ്പെടുന്നവര്‍
പോലിസിന്റെ
ക്രൂരമര്ദ്ദനങ്ങളേയും
മറ്റുതരത്തിലുള്ള
പീഡനങ്ങളേയും
തുടര്‍ന്ന് ആത്മഹത്യ
ചെയ്യുന്നുവെന്ന പരാതി
സര്‍ക്കാര്‍ ഗൗരവകരമായി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇത്തരത്തിലുള്ള
എത്ര സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
ഇക്കഴിഞ്ഞ
മെയ് മാസം 18 ന് പോലീസ്
മര്‍ദ്ദനത്തെതുടര്‍ന്ന്
രാജാജി നഗര്‍ കോളനിയിലെ
ജിതു എന്ന യുവാവ്
ആത്മഹത്യ ചെയ്ത
സംഭവത്തില്‍
കുറ്റക്കാര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പോലീസിന്റെ
ഭാഗത്തു നിന്നും
ഇക്കാര്യത്തിലുണ്ടാകുന്ന
ഗുരുതരവിഴ്ച
പരിഹരിക്കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പോലീസ് സേനയിലെ പ്രമോഷന്
5671.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസില്‍ ജനറല്‍
എക്സിക്യൂട്ടീവ്
ബ്രാഞ്ചില്‍ എസ്.എെ,
സി.എെ തസ്തികകളില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട് ;
വ്യക്തമാക്കുമോ;
(ബി)
ഡി.പി.സി.
ലിസ്റ്റ് നിലവിലുണ്ടോ ;
(സി)
ഡി.പി.സി.
യോഗം കൂടുന്ന തീയതി
എന്നാണെന്ന്
അറിയിക്കുമോ ;
(ഡി)
അടിയന്തരമായി
എസ്.എെ ,സി.എെ
പ്രമോഷന് നടപടികള്‍
ആരംഭിക്കുമോ;
(ഇ)
എസ്.എെ,
സി.എെ. ലിസ്റ്റ്
നിലവിലുണ്ടെങ്കില്‍
അതിന്റെ സെലക്ട്
ലിസ്റ്റ് മേശപ്പുറത്ത്
വയ്ക്കുമോ?
പോലീസ് സ്റ്റേഷനുകളില്‍
എത്തുന്നവര്‍ക്ക് മാന്യമായ
പരിഗണന
5672.
ശ്രീ.വി.റ്റി.ബല്‍റാം
,,
സി.പി.മുഹമ്മദ്
,,
പാലോട് രവി
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ് സ്റ്റേഷനുകളില്‍
എത്തുന്നവര്‍ക്ക്
മാന്യമായ പരിഗണന
ഉറപ്പാക്കാന്‍ നടപടി
എടുത്തിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്?
അഴിമതി കേസ്സില്‍പ്പെട്ട
പോലീസ് ഉദ്യോഗസ്ഥര്‍
5673.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പോലീസ്
ഉദ്യോഗസ്ഥരാണ് അഴിമതി
കേസ്സിൽപ്പെട്ടിട്ടുള്ളതെന്നു
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഏതു തരത്തിലുള്ള
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കുമോ;
(സി)
പോലീസ്
വകുപ്പില്‍ അഴിമതി
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കുമോ?
കേസുകളില്‍ പോലീസിനെ
സഹായിക്കുന്നവര്‍ക്ക്
പ്രോത്സാഹനവും സംരക്ഷണവും
5674.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രമാദമായ
പല കേസുകളിലും
നിര്‍ണ്ണായകമായ
വിവരങ്ങള്‍ നല്കി
പോലീസിനെ സഹായിക്കാന്‍
സന്നദ്ധരാകുന്നവരെ
പ്രോത്സാഹിപ്പിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണുള്ളത്
എന്ന് പറയാമോ ; ഈ
സര്‍ക്കാര്‍
വന്നതിനുശേഷം എത്ര
കേസുകളില്‍ ഇത്തരം
സഹായങ്ങള്‍
ലഭിച്ചിട്ടുണ്ട് എന്ന്
പറയാമോ ?
(ബി)
മയക്ക്
മരുന്നുകളുടെയും
അനധികൃത
മദ്യത്തിന്റെയുമെല്ലാം
വ്യാപനം തടയുന്നതിനും
മാന്‍മിസ്സിംഗ്
കേസുകള്‍,
ആള്മാറാട്ടകേസുകള്
തുടങ്ങിയവയിലും
ഇത്തരത്തിലുള്ള
സഹായങ്ങള്‍
സ്വീകരിക്കാറുണ്ടോ ;
ഇത്തരത്തിലുള്ള
വിവരങ്ങളുടെ
അടിസ്ഥാനത്തില്‍ പോലീസ്
സത്വര നടപടി
സ്വീകരിക്കാറുണ്ടോ ?
സ്റ്റേറ്റ് ഡിസാസ്റ്റര്‍
റെസ്പോണ്‍സ് ഫോഴ്സ് യൂണിറ്റ്
സ്ഥാപിക്കുന്നതിന് നടപടി
5675.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പയ്യന്നൂര്‍
നഗരസഭയില്‍ കോറോം
വില്ലേജില്‍ ആഭ്യന്തര
വകുപ്പിന് കീഴില്‍
സ്റ്റേറ്റ്
ഡിസാസ്റ്റര്‍
റെസ്പോണ്‍സ് ഫോഴ്സ്
യൂണിറ്റ് സ്ഥാപിക്കുന്ന
നടപടികളുടെ നിലവിലുള്ള
അവസ്ഥ വിശദമാക്കാമോ?
സി
.എെ മുതല്‍ ഡി. വൈ. എസ്. പി
വരെയുളള ഒഴിവുകള്‍
5676.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസില്‍ ജനറല്‍
എക്സിക്യൂട്ടീവ് സി .എെ
മുതല്‍ ഡി. വൈ. എസ്. പി
വരെയുള്ളവരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
പ്രസ്തുത
തസ്തികകളുടെ ഡി .പി. സി
ലിസ്റ്റ് നിലവിലുണ്ടോ
;
(സി)
സി
.എെ മുതല്‍ ഡി. വൈ.
എസ്. പി. വരെയുള്ളവരുടെ
പ്രൊമോഷന് നടപടികള്‍
അടിയന്തിരമായി
ആരംഭിക്കുമോ;
(ഡി)
സി
.എെ മുതല്‍ ഡി. വൈ.
എസ്. പി വരെയുള്ളവരുടെ
സീനിയോറിറ്റി ലിസ്റ്റ്
നിലവിലുണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
കെ.എ.പി നാലാം
ബറ്റാലിയനിലെ പോലീസ്
കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തിക
5677.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.പി
നാലാം ബറ്റാലിയനില്‍
ആകെ എത്ര പോലീസ്
കോണ്‍സ്റ്റബിള്‍
ഡ്രൈവര്‍
തസ്തികയാണുള്ളത്;
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളാണുള്ളത്;
(സി)
പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ടു
ചെയ്യുവാന്‍ കൈക്കൊണ്ട
നടപടികള്‍
വിശദീകരിക്കുമോ?
എസ്.ഐ.
രാജന്റെ ചികിത്സാ ചെലവ്
5678.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണല്‍
മാഫിയയുടെ ക്രൂരമായ
ആക്രമണത്തിന് വിധേയനായി
ചികിത്സയില്‍ കഴിയുന്ന
പരിയാരം പോലീസ്
സ്റ്റേഷനിലെ എസ്.ഐ.
ശ്രീ രാജന് ഇപ്പോഴും
ചികിത്സയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എസ്.ഐ.യുടെ
മുഴുവന്‍
ചികിത്സാച്ചെലവും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സിബി
എന്ന യുവാവിന്റെ കസ്റ്റഡി
മരണം
5679.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
മരങ്ങാട്ടുപള്ളിയിലെ
സിബി എന്ന യുവാവിന്റെ
കസ്റ്റഡി മരണവുമായി
ബന്ധപ്പെട്ട് കോട്ടയം
ജില്ലാ കളക്ടര്‍
എന്തെങ്കിലും
റിപ്പോര്‍ട്ടു
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ?
ശ്രീ.ടി.ഒ.
സൂരജ്, ശ്രീ.രാഹുല്‍ ആര്.
നായര്‍ എന്നിവര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
5680.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനധികൃത
സ്വത്ത് സമ്പാദനത്തിന്
ശ്രീ.ടി.ഒ. സൂരജ്,
ഐ.എ.എസ്. നും ക്വാറി
ഉടമകളില്‍ നിന്നും
കൈക്കൂലി വാങ്ങിയതിന്
ശ്രീ.രാഹുല്‍ ആര്.
നായര്‍, ഐ.പി.എസ്. നും
എതിരെ വിജിലന്‍സ്
കേസ്സെടുത്തിരുന്നോ ;
ഏതെല്ലാം തീയതികളിലാണ്
ഇരുവര്‍ക്കുമെതിരെ
കേസ്സ് എടുത്തത് ;
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കേസ്സുകളുടെ അന്വേഷണം
പൂര്‍ത്തിയായി
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ
;
(സി)
ഇല്ലെങ്കില്‍
ഇതിനുള്ള കാലതാമസം
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
നിലവില്‍
അന്വേഷണം
നടക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ അന്വേഷണ
പുരോഗതി വ്യക്തമാക്കാമോ
?
ജോസ്
കെ. മാണി എം.പിയുടെ പരാതി
5681.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തന്റെ
പേര് പരാമര്‍ശിക്കുന്ന
സരിത.എസ്.നായരുടെ കത്ത്
വ്യാജമാണെന്നും ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തണമെന്നും കാട്ടി
ജോസ്.കെ.മാണി എം.പി,
ഡി.ജി.പി.ക്ക് പരാതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പരാതിയില്‍ സ്വീകരിച്ച
തുടര്‍
നടപടികളെന്തെല്ലാം ;
അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(സി)
എങ്കില്‍
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ
; കത്ത് വ്യാജമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
വ്യക്തമാക്കാമോ ?
കാപ്പ
ചുമത്തി
ജയിലിലടയ്ക്കപ്പെട്ടവർ
5682.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കാപ്പ
ചുമത്തി എത്ര പേരെ
ജയിലിലടച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇവര്‍
ഓരോരുത്തരുടേയും
പേരില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള
കേസ്സുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(സി)
ഇതില്‍
ഒരു പ്രതിയെ കാപ്പയില്‍
നിന്ന്
ഒഴിവാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുന്നതായുള്ള
പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അത്തരത്തിലുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കേരളാ
പോലീസിനെ ആധുനിക
വല്കരിക്കാന് കര്‍മ്മപദ്ധതി
5683.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസിനെ
ആധുനികവല്ക്കരിക്കാന്
എന്തെങ്കിലും
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
സൈബര്‍
ഡോം പദ്ധതി
5684.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
കെ.രാജു
,,
ചിറ്റയം ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍ ഡോം പദ്ധതിയുടെ
പ്രവര്‍ത്തന രീതി
വിശദമാക്കുമോ ;
(ബി)
പ്രസ്തുത പദ്ധതിയില്‍
പൊതുജനങ്ങളെ കൂടി
പങ്കാളികളാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
ജില്ലാ
ക്രൈം ബ്രാഞ്ചുകളുടെ
പ്രവര്‍ത്തനം
5685.
ശ്രീ.ലൂഡി
ലൂയിസ്
,,
വര്‍ക്കല കഹാര്‍
,,
പി.സി വിഷ്ണുനാഥ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ക്രൈം ബ്രാഞ്ചുകളുടെ
പ്രവര്‍ത്തനത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
കുണ്ടറ
പോലീസ് ശ്രി.പി.ജി. കോശി
പണിക്കര്ക്കെതിരെയെടുത്ത
കള്ളക്കേസ്
5686.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ കുണ്ടറ
പോലീസ് സ്റ്റേഷനില്‍
ശ്രീ. പി.ജി. കോശി
പണിക്കര്‍, പുഷ്പമംഗലം
ഹൗസ്, പുന്നമുക്ക്,
കൊല്ലം എന്നയാളുടെ
പേരില്‍ ക്രൈം നമ്പര്‍
1317/14, 1827/14 എന്നീ
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിരുന്നുവോ ;
വിശദാംശം അറിക്കുമോ ;
(ബി)
പ്രസ്തുത
കേസുകള്‍ക്ക് ആധാരമായ
കാര്യങ്ങളില്‍
ശ്രീ.കോശി പണിക്കര്‍
നിരപരാധിയാണെന്ന്
തെളിയിക്കുന്ന രേഖകള്‍
ഹാജരാക്കിയിട്ടും
ബോധപൂര്‍വ്വം കേസ്
കെട്ടിച്ചമച്ചതാണെന്ന്
കാണിച്ച് ടിയാള്‍
നല്കിയ പരാതി
ലഭ്യമായിരുന്നോ ;
(സി)
എങ്കില്‍
ഈ പരാതിയിന്മേല്
ആരെയാണ് അന്വേഷണ ചുമതല
ഏല്‍പ്പിച്ചതെന്നും,
അതിന്മേല് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്നും
അറിയിക്കുമോ ;
(ഡി)
പരാതിക്കാരന്റെ
പേരില്‍ കള്ളക്കേസ്
എടുത്ത പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
മാതൃകാപരമായ നടപടികള്‍
സ്വീകരിക്കുവാന്‍
സന്നദ്ധമാകുമോ ;
വിശദാംശം അറിയിക്കുമോ ?
സദാചാര
ഗുണ്ടാ ആക്രമണം
5687.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇതുവരെ
സംസ്ഥാനത്ത് സദാചാര
ഗുണ്ടകള്‍
കൊലപ്പെടുത്തിയ എത്ര
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ട്; ഇവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
ഏതെല്ലാം കേസ്സുകളില്‍
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ട്;
ഏതെല്ലാം കേസ്സുകളില്‍
പ്രതികള്‍ ഇനിയും
അറസ്റ്റ്
ചെയ്യപ്പെടാനുണ്ട്;
(സി)
ഏതെല്ലാം
കേസ്സുകളില്‍ ഗൂഢാലോചന
നടന്നതായി ബന്ധുക്കള്‍
പരാതിപ്പെട്ടിട്ടുണ്ട്;
പ്രസ്തുത കേസ്സുകളില്‍
ഗൂഢാലോചന നടത്തിയവരെ
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സദാചാര
ഗുണ്ടാ ആക്രമണങ്ങള്‍
5688.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
വി.ചെന്താമരാക്ഷന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സദാചാര
സംരക്ഷണത്തിനെന്ന
പേരില്‍
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍
സ്ത്രീകള്‍ക്കും
പെണ്‍കുട്ടികള്‍ക്കുമെതിരെ
അതിക്രമങ്ങള്‍
ഉണ്ടാകുന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
സദാചാര
ഗുണ്ടാ ആക്രമണങ്ങള്‍
വർദ്ധിക്കുമ്പോൾ പോലീസ്
നിഷ്ക്രിയമാകുന്നതായി
പരാതികൾ
ലഭിച്ചിട്ടുണ്ടോ;
(സി)
സദാചാര
ഗുണ്ടാ ആക്രമണങ്ങള്‍
പലതും പോലീസ്
രേഖപ്പെടുത്തുകയോ
കേസാക്കുകയോ
ചെയ്യുന്നില്ലെന്നത്
അറിവുളളതാണോ;
പോലീസിന്റെ
ശ്രദ്ധയില്‍പ്പെടുന്ന
കേസുകളിലധികവും
ഒത്തുതീര്‍പ്പിനപ്പുറം
ശക്തമായ നടപടി
ഉണ്ടാകാത്തതാണ്
അക്രമികള്‍ക്ക് ധൈര്യം
പകരുന്നത് എന്നുള്ള
പരാതികളിന്മേൽ നിലപാട്
വ്യക്തമാക്കാമോ;
(ഡി)
കൊടുങ്ങല്ലൂരില്‍
സദാചാര ഗുണ്ടകള്‍
റോഡില്‍ തടഞ്ഞ്
നിര്‍ത്തി ചോദ്യം
ചെയ്തതില്‍ മനംനൊന്ത്
പ്ലസ് വണ്‍
വിദ്യാര്‍ത്ഥിനി
തീകൊളുത്തി മരിച്ച
സംഭവത്തില്‍ പോലീസ്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ ;
(ഇ)
ചാവക്കാട്
സദാചാര ഗുണ്ടകള്‍
സവാഹീര്‍ എന്ന യുവാവിനെ
മര്‍ദ്ദിച്ച്
കൊലപ്പെടുത്തിയ കേസിലെ
എല്ലാ പ്രതികളെയും
അറസ്റ്റു
ചെയ്തിട്ടുണ്ടോ;
(എഫ്)
ഇത്തരത്തില്‍
എത്ര കേസുകള്‍
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
ഏങ്കില്‍
കണക്കുകളോടുകൂടി
വിശദാംശം ലഭ്യമാക്കുമോ?
അഴിമതി
തടയാന്‍ പദ്ധതി
5689.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
അഴിമതി
ജനപങ്കാളിത്തത്തോടെ
ഇല്ലാതാക്കാനും
അഴിമതിയുടെ സാധ്യതകള്‍
കണ്ടെത്തി തടയുവാനും
ആഭ്യന്തര വകുപ്പ്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പോലീസ്
സേനയുടെ ശാക്തീകരണം
5690.
ശ്രീ.സി.എഫ്.തോമസ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയെ
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
പോലീസ്
സേനയിലെ ക്രിമിനലുകളെ
ഒഴിവാക്കി കേരള
പോലീസിനെ ഏറ്റവും
മികച്ച പോലീസ്
സേനയാക്കി
മാറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(സി)
പോലീസിലെ
സൈബര്‍ സെല്ലിന്റെ
പ്രവര്‍ത്തനം ഏറ്റവും
മികച്ച നിലയില്‍
നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേനയിലെ വാഹനങ്ങള്‍
5691.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് സേനയില്‍
ഡ്രൈവര്‍ തസ്തികയില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട് ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കുമോ?
പോലീസ്
വകുപ്പില്‍ ഉദ്യോഗക്കയറ്റം
വഴി നിയമനം
5692.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍ സീനിയര്‍
അഡ്മിനിസ്ട്രേറ്റീവ്
അസിസ്റ്റന്റ്,
അഡ്മിനിസ്ട്രേറ്റീവ്
തസ്തികകളില്‍ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്;
(ബി)
പ്രസ്തുത
ഒഴിവുകളിലേയ്ക്ക്
ഉദ്യോഗക്കയറ്റം വഴി
നിയമനം
നല്‍കുന്നതിനുള്ള
പ്രൊപ്പോസലുകള്‍
സ്റ്റേറ്റ് പോലീസ്
ചീഫിന്റെ ഓഫീസില്‍
നിന്നും ആഭ്യന്തര
വകുപ്പിനു
സമര്‍പ്പിക്കുകയുണ്ടായോ;
(സി)
എപ്പോഴാണ്
പ്രസ്തുത
പ്രൊപ്പോസലുകള്‍
ഗവണ്മെന്റിനു
സമര്‍പ്പിച്ചത്;
(ഡി)
പോലീസ്
വകുപ്പിലെ
മിനിസ്റ്റീരിയല്‍
വിഭാഗത്തിലെ ഉന്നത
സ്ഥാനങ്ങളിലേയ്ക്കുള്ള
ഉദ്യോഗകയറ്റത്തിന്മേലുള്ള
പ്രൊപ്പോസലുകള്‍
അംഗീകരിച്ച ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
പോലിസ്
ഉദ്യോഗസ്ഥരുടെ വീട്, വാഹനം
ആക്രമിച്ച സംഭവം
5693.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
എസ്. ഐ യായിരുന്ന ശ്രീ.
ജിജോ, ടിയാന്റെ
സഹോദരന് പോലീസ്
കോണ്‍സ്റ്റബിളായ ശ്രീ.
ലിജോ എന്നിവരുടെ വീട്
ആക്രമിക്കുകയും,
വാഹനങ്ങള്‍
കേടുവരുത്തുകയും ചെയ്ത
സംഭവത്തില്‍
കുറ്റക്കാരെ
കണ്ടെത്തുന്നതിനും,
പോലീസ് ഉദ്യോഗസ്ഥരായ
ഇവര്‍ക്കുണ്ടായ
നാശനഷ്ടങ്ങള്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ?
പോലീസ്
സ്റ്റേഷനുകളുടെ പ്രവര്‍ത്തനം
5694.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സ്റ്റേഷനുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
മാതൃകാ/ജനകീയ പോലീസ്
സ്റ്റേഷനുകളുടെ എണ്ണം
ജില്ല തിരിച്ച്
അറിയിക്കുമോ ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പോലീസ് കസ്റ്റഡിയില്‍
മര്‍ദ്ദനമേറ്റതായി
പരാതി ലഭിച്ചതില്‍
എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പോലീസിന്റെ കസ്റ്റഡി
മര്‍ദ്ദനത്തിനെതിരെ
എത്ര പേര്‍ക്കെതിരെ
കോടതി
കേസ്സെടുത്തിട്ടുണ്ടെന്നും
ഉദ്യോഗസ്ഥരുടെ പേരും,
ഉദ്യോഗപ്പേരും സഹിതം
വ്യക്തമാക്കാമോ ?
സൈബര്‍
കുറ്റകൃത്യങ്ങള്‍
5695.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
കുറ്റകൃത്യങ്ങള്‍
തടയാന്‍ നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
സുപ്രീം
കോടതി വിധിയുടെ
പശ്ചാത്തലത്തില്‍,
സോഷ്യല്‍ മീഡിയ
വഴിയുള്ള അഭിപ്രായ
സ്വാതന്ത്ര്യം
നിയന്ത്രിക്കുന്നതിന്
പുതിയ നിയമം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ആലപ്പുഴ
ശ്രീ.എ.സുനില്‍രാജിനെ
ഡി.പി.സി ലിസ്റ്റില്‍
ഉള്‍പ്പെടുത്തല്‍
5696.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
എച്ച്.എച്ച്.ഡബ്ലൂ -1,
സി.ബി.സി.ഐ.ഡി - ല്‍
എസ്.ഐ ആയ ശ്രീ എ.
സുനില്‍ രാജിനെ
ഡി.പി.സി ലിസ്റ്റില്‍
ഉള്‍പ്പെടുത്താത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
ശ്രീ.എ.
സുനില്രാജിനെതിരെ
വിജിലന്‍സ് കേസ്സോ,
വകുപ്പ് തലത്തില്‍
എന്തെങ്കിലും നടപടികളോ
നിലവിലുണ്ടോ;
(സി)
ടിയാനെതിരെയുള്ള
കേസ്സുകളില്‍ വിചാരണ
ആരംഭിച്ചിട്ടുണ്ടോ;
സിവില്‍
പോലീസ് ഓഫീസറുടെ കരയോഗ
ഭാരവാഹിത്വം അവസാനിപ്പിക്കാൻ
നടപടി
5697.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസ് അസോസിയേഷന്
ജനറല്‍ സെക്രട്ടറിയും
തിരുവനന്തപുരം സിറ്റി
ട്രാഫിക് പോലീസ്
സ്റ്റേഷനിലെ സിവില്‍
പോലീസ് ഓഫീസറുമായ ശ്രീ.
ജി.ആര്.അജിത് (CPO
4324) തിരുവനന്തപുരം
കവടിയാര്‍ 27493-ാം
നമ്പർ കരയോഗത്തിന്റെ
സെക്രട്ടറിയായി
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
തിരുവനന്തപുരം ജില്ലാ
പോലീസ് മേധാവി തന്റെ
അന്വേഷണത്തില്‍ ശ്രീ.
ജി.ആര് അജിത്തിന്റെ
പ്രവൃത്തി ഗുരുതരമായ
കൃത്യവിലോപവും തികഞ്ഞ
അച്ചടക്കലംഘനവും
ആണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
2015 മാര്‍ച്ച് 21-ാം
തീയതിയിലെ ഉത്തരവ്
നമ്പര്‍
എച്ച്2/22150/2015/
റ്റി.ഡി യുടെ പകര്‍പ്പ്
നല്‍കാമോ;
(സി)
തിരുവനന്തപുരം
ജില്ലാ പോലീസ്
മേധാവിയുടെ 24/4/2015
ലെ എച്ച്2/22150/2015/
റ്റി.ഡി . ഉത്തരവ്
പ്രകാരം ശ്രീ. ജി.ആര്
അജിത്തിനോട്
അടിയന്തരമായി കരയോഗം
സെക്രട്ടറി സ്ഥാനം രാജി
വെക്കാന്‍
ആവശ്യപ്പെട്ടിരുന്നോ ;
എങ്കിൽ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; ;
(ഡി)
ശ്രീ.
ജി.ആര് അജിത് ജില്ലാ
പോലീസ് മേധാവിയുടെ
ഉത്തരവ്
പാലിച്ചിട്ടില്ലെങ്കിൽ
അദ്ദേഹത്തിനെതിരെ
കടുത്ത
അച്ചടക്കലംഘനത്തിന്
നടപടി സ്വീകരിച്ചോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ;
(ഇ)
ശ്രീ.
ജി.ആര് അജിത്തിനെതിരെ
മാതൃകാപരമായ അച്ചടക്ക
നടപടി സ്വീകരിക്കാന്‍
തയ്യാറാകുമോ ?
തിരൂര്‍
കൈനിക്കര എ.എം.എന്‍.പി.
സ്കൂളിലെ കുട്ടികളുടെ
പാഠപുസ്തകം കത്തിച്ച സംഭവം
5698.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ തിരൂര്‍
കൈനിക്കര എ. എം. എന്‍.
പി. സ്കൂളില്‍
എസ്.എഫ്.ഐ.
വിദ്യാര്‍ത്ഥി സംഘടന
കുട്ടികള്‍ക്ക്
പഠിക്കാനായി
സര്‍ക്കാരിന്റെ വെബ്ബ്
സൈറ്റില്‍ നിന്നും
ഡൗണ്‍ലോഡ് പ്രിന്റ്
എടുത്ത് നല്കിയ
പാഠപുസ്തകം കത്തിച്ച
സംഭവം ആഭ്യന്തര
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് പോലീസ്
കേസെടുത്തിട്ടുണ്ടോ;
ആരെയെങ്കിലും അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഏതൊക്കെ വകുപ്പുകള്‍
പ്രകാരമാണ്
കേസെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
നഴ്സിംഗ്
നിയമന തട്ടിപ്പ്
5699.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കുവൈത്തിലേയ്ക്ക്
നഴ്സുമാരെ റിക്രൂട്ട്
ചെയ്ത് തട്ടിപ്പ്
നടത്തിയ അല്‍ശഫ
ട്രാവല്‍ ആന്‍ഡ് മാന്‍
പവര്‍ കണ്‍സള്‍ട്ടണ്‍സി
എന്ന സ്ഥാപനം അമിത തുക
ഈടാക്കുന്നത്
സംബന്ധിച്ച്
റിക്രൂട്ട്മെന്റില്‍
പങ്കെടുത്ത
ഉദ്യോഗാര്‍ത്ഥികളില്‍
നിന്നും പോലീസിന് പരാതി
ലഭിച്ചിരുന്നോ;
(ബി)
എത്ര
പരാതി ലഭിച്ചുവെന്നും
ഇത് സംബന്ധിച്ച് ആദ്യ
പരാതി ലഭിച്ചത്
എന്നാണെന്നും
അറിയിക്കുമോ; ഈ
പരാതികളിന്മേല്
സ്വീകരിച്ച തുടര്‍
നടപടികള്‍ എന്തെല്ലാം?
അരൂരില്‍
ഫയര്‍ സ്റ്റേഷന്
5700.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
പോലീസ് സ്റ്റേഷന്
നിന്നിരുന്ന സ്ഥലത്ത്
ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
വ്യവസായ- ആഭ്യന്തര
മന്ത്രിമാരുടെയും സ്ഥലം
എം.എല്‍.എ.യുടെയും
വകുപ്പുതലവന്മാരുടെയും
യോഗം
തീരുമാനിച്ചിരുന്നോ ;
(ബി)
അത്
പ്രകാരം എന്തെല്ലാം
നടപടികളാണ് ഫയര്‍ &
റെസ്ക്യൂ വകുപ്പ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
നിലവില്‍
അരൂര്‍ പോലീസ്
സ്റ്റേഷന്
ചന്തിരൂരിലേക്ക്
മാറ്റിയിട്ടുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ്
അസോസിയേഷന്
നിര്‍മ്മിച്ചു
നല്‍കാമെന്ന്
തീരുമാനിച്ചിട്ടുള്ള
പ്രസ്തുത ഫയര്‍
സ്റ്റേഷന്
ഫര്‍ണിച്ചര്‍,
വാഹനങ്ങള്‍, സ്റ്റാഫ്,
മറ്റ് സൗകര്യങ്ങള്‍
തുടങ്ങിയവ എന്നത്തേക്ക്
അനുവദിക്കുമെന്ന്
വ്യക്തമാക്കാമോ ?
ജനമൈത്രി
പേലീസ് സ്റ്റേഷനുകളില്‍
സാന്ത്വന പരിചരണം
5701.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമൈത്രി
പോലീസ് സ്റ്റേഷനുകളുടെ
ജില്ലതിരിച്ചുള്ള
പട്ടിക ലഭ്യമാക്കാമോ;
(ബി)
ജനമൈത്രി
പോലീസ് സ്റ്റേഷനുകള്‍
കേന്ദ്രീകരിച്ച്
സമൂഹത്തിലെ പരിചരണം
ആവശ്യമായി
വരുന്നവര്‍ക്ക്
സാന്ത്വന പരിചരണം
(പാലിയേറ്റീവ് കെയര്‍)
ഉള്‍പ്പെടെയുള്ള
മേഖലകളില്‍
ഇടപെടുന്നതിന്
എന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ ഇതിന്
നടപടി സ്വീകരിക്കുമോ;
(സി)
സമൂഹത്തെ
ബാധിക്കുന്ന
മദ്യ-മയക്കുമരുന്നുപയോഗത്തിനെതിരെ
ബോധവല്‍ക്കരണമുള്‍പ്പെടെയുള്ള
കാര്യങ്ങള്‍ക്ക്
ജനമൈത്രി പോലീസ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ
എന്ന് വ്യക്തമക്കാമോ?
സൂപ്പര്‍
ന്യൂമററി മിനിസ്റ്റീരിയല്‍
ജീവനക്കാര്‍
5702.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമന ലിസ്റ്റില്‍
നിന്നും ഈ സര്‍ക്കാര്‍
സൂപ്പര്‍ ന്യൂമററി
വിഭാഗത്തില്‍പ്പെടുത്തി
പോലീസില്‍ എത്ര
മിനിസ്റ്റീരിയല്‍
ജീവനക്കാരെ
നിയമിച്ചിരുന്നു;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെടുത്തി
മേല്‍ ജീവനക്കാര്‍ക്ക്
നിയമനം നല്‍കിയത്
എന്നാണ്;
(സി)
പ്രസ്തുത
ജീവനക്കാരുടെ
നിയമനത്തിനുള്ള
തസ്തികകള്‍ സഷ്ടിച്ചു
നല്കാത്തതിനാല്
അവരുടെ പ്രൊബേഷന്‍
ഡിക്ലയര്‍ ചെയ്യാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
ആവശ്യമായ തസ്തികകള്‍
സൃഷ്ടിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
ട്രൈബല്‍
ക്വിക്ക് റിയാക്ഷന് ടീം
5703.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസില്‍ ട്രൈബല്‍
ക്വിക്ക് റിയാക്ഷന്
ടീം ഏതു ജില്ലകളിലാണ്
രൂപീകരിച്ചത്;
(ബി)
ഓരോ
ജില്ലയിലും ഏതെല്ലാം
പോലീസ്
സ്റ്റേഷനുകളിലാണ് ഈ
ടീമിനെ അറ്റാച്ച്
ചെയ്തിട്ടുള്ളത്;
(സി)
ഓരോ
സ്റ്റേഷനിലെയും
ടീമുകളില്‍ എത്ര
സേനാംഗങ്ങളാണ്
ഉണ്ടാവുക;
വ്യകതമാക്കുമോ;
(ഡി)
എന്തെല്ലാം
ആധുനിക ഉപകരണങ്ങളാണ്
ഇവര്‍ക്ക്
ലഭ്യമാക്കിയിട്ടുള്ളത്?
നടക്കാവ്
ഹൈസ്കൂളിലെ ആസ്ട്രോ ടര്‍ഫ്
ഗ്രൗണ്ട് തീയിട്ട സംഭവം
5704.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നടക്കാവ് ഗവണ്മെന്റ്
ഗേള്‍സ് ഹൈസ്കൂളിലെ
ആസ്ട്രോ ടര്‍ഫ്
ഗ്രൗണ്ട് തീയിട്ട്
നശിപ്പിച്ചതുമായി
ബന്ധപ്പെട്ട അന്വേഷണം
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
കവര്‍ച്ച
കേസുകളില്‍ പ്രതിയായവ൪
5705.
ശ്രീ.റ്റി.വി.രാജേഷ്
,,
രാജു എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മോഷണം,
കവര്‍ച്ച, പിടിച്ചുപറി
തുടങ്ങിയ ക്രിമിനല്‍
പ്രവര്‍ത്തനങ്ങള്‍
സജീവമായിരിക്കുന്നതായി
അറിയാമോ;
(ബി)
ഈയടുത്ത്
കണ്ണൂരില്‍ നടന്ന
കവര്‍ച്ച കേസുകളില്‍
പ്രതികളായവരില്‍
ആര്.എസ്.എസ്.
പ്രവര്‍ത്തകരും
പ്രാദേശിക നേതാക്കളും
ഉള്‍പ്പെട്ടിട്ടുള്ളതായി
അറിയാമോ;
(സി)
തലശ്ശേരി
കവര്‍ച്ച കേസ്സിലെ
പ്രതികളില്‍
ആര്.എസ്.എസുകാര്‍
എത്രയാണ്; ആരൊക്കെ;
(ഡി)
കവര്‍ച്ച
കേസില്‍ റിമാന്റിലായ
പ്രതികളെ പോലീസ്
കസ്റ്റഡിയിലെടുത്ത്
വിശദമായി ചോദ്യം
ചെയ്യുകയുണ്ടായോ;
(ഇ)
കവര്‍ച്ച
പിടിച്ചുപറി തുടങ്ങിയ
കേസ്സുകളിലെ
പ്രതികള്‍ക്ക്
ആര്.എസ്.എസ്. സംരക്ഷണം
നല്കി വരുന്നതായി
അറിയാമോ; ഇത്തരം
കേന്ദ്രങ്ങളെക്കുറിച്ച്
അന്വേഷിക്കുമോ?
കായംകുളം
സ്കൂളുകള്‍ കേന്ദ്രമാക്കി
കഞ്ചാവ്-മയക്കുമരുന്ന്
ലോബികള്‍
5706.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
അസംബ്ലി മണ്ഡലത്തിലെ
വിവിധ സ്കൂളുകള്‍
കേന്ദ്രമാക്കി
കഞ്ചാവ്-മയക്കുമരുന്ന്
ലോബികള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍,
പ്രസ്തുത വിഷയം
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര പ്രതികളെ
പിടികൂടാന്‍
കഴിഞ്ഞിട്ടുണ്ടെന്നും
വിശദമാക്കാമോ ?
സോഷ്യല്‍
മീഡിയകളിലൂടെ പരാതി
സ്വീകരിക്കുന്ന സംവിധാനം
5707.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോഷ്യല്‍
മീഡിയകളിലൂടെ പരാതി
സ്വീകരിക്കുന്ന
സംവിധാനം
വിപുലീകരിക്കാനും
കൂടുതല്‍
ജനകീയമാക്കാനും
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
വാട്സ്
അപ്പ് തുടങ്ങിയ
സോഷ്യല്‍ മീഡിയകള്‍ വഴി
എത്ര പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
പരാതി
ലഭിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്ര എണ്ണം
ഗതാഗത
നിയമലംഘനത്തിനാണെന്നും
അതിന്മേൽ സ്വീകരിച്ച
നടപടികളും വിശദമാക്കാമോ
;
(സി)
ഇത്തരം
പരാതികള്‍
പരിശോധിക്കുന്നതിന്
സോഷ്യല്‍ ഓഡിറ്റിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുമോ?
പൂക്കാട്
കേന്ദ്രീകരിച്ച് പുതിയ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
5708.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍ പൂക്കാട്
കേന്ദ്രീകരിച്ച് പുതിയ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നത്
സംബന്ധിച്ച് ആഭ്യന്തര
വകുപ്പിലെ
26237/ഇ1/2014 നമ്പര്‍
ഫയലിലെ തുടര്‍
നടപടികള്‍
വിശദമാക്കാമോ ;
(ബി)
പോലീസ് മേധാവി
പ്രസ്തുത വിഷയത്തില്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്‍െറ
വിശദാംശം
വ്യക്തമാക്കാമോ ;
പകര്‍പ്പ്
ലഭ്യമാക്കാമോ ?
പാറ്റൂര്‍
ഭൂമി ഇടപാട്
5709.
ശ്രീ.പി.കെ.ഗുരുദാസന്
,,
ബി.സത്യന്
,,
വി.ശിവന്‍കുട്ടി
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറ്റൂര്‍
ഭൂമി കേസ് അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; അന്വഷണം
ആരാണ് നടത്തുന്നത്;
(ബി)
ജല
അതോറിറ്റി വക
സര്‍ക്കാര്‍ ഭൂമി
സ്വകാര്യ കമ്പനിക്ക്
കൈവശപ്പെടുത്താനും,
സാമ്പത്തിക
ലാഭമണ്ടാക്കാനും
ഉന്നതര്‍ അവിഹിത
ഇടപാടുകളും അധികാര
ദുര്‍വിനിയോഗവും
നടത്തിയതായും
അന്വേഷണത്തില്‍
തെളിഞ്ഞിട്ടുണ്ടോ;
(സി)
ഔദ്യോഗിക
പദവി
ദുരുപയോഗപ്പെടുത്തിക്കൊണ്ട്,
അധികാരം
ദുര്‍വിനിയോഗിച്ച്,
ഖജനാവിന് നഷ്ടം
വരുത്തിയ കുറ്റങ്ങള്‍
ഏതെല്ലാം ഉന്നതരാണ്
നടത്തിയിട്ടുള്ളത്;
(ഡി)
ജല
അതോറിറ്റിയുടെ കീഴിലെ
സ്വീവേജ് പൈപ്പ് ലൈന്‍
മാറ്റി സ്ഥാപിക്കാന്‍
ചീഫ് സെക്രട്ടറി
ഇടപെടുകയുണ്ടായിട്ടുണ്ടോ;
(ഇ)
വിജിലന്‍സ്
അന്വേഷണത്തിന്റെ
ഭാഗമായി അനധികൃത
ഇടപെടലുകള്‍
സംബന്ധിച്ചും അന്വേഷണം
നടത്തുകയുണ്ടായിട്ടുണ്ടോ?
കടകംപള്ളി
ഭൂമി തട്ടിപ്പ് കേസില്‍
അഡ്വക്കേറ്റ് ജനറലിന്റെ
നിയമോപദേശം
5710.
ശ്രീ.കെ.രാധാകൃഷ്ണന്
,,
ബി.സത്യന്
,,
ബാബു എം. പാലിശ്ശേരി
,,
വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടകംപള്ളിയിലെ
ഭൂമി തട്ടിപ്പ് കേസില്‍
ശ്രീ.സലീംരാജിന്
സഹായകരമായി
അഡ്വക്കേറ്റ് ജനറല്‍
നിയമോപദേശം
നല്‍കിയിരുന്നു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇൗ
വിഷയത്തില്‍ ജില്ലാ
കളക്ടര്‍ നല്കിയ
വസ്തുതാ വിവരണ
റിപ്പോര്‍ട്ട്
അഡ്വക്കേറ്റ് ജനറല്‍
ഹെെക്കോടതിയില്‍
സത്യവാങ്മൂലം
നല്കിയപ്പോൾ ;
പരിഗണിക്കുകയുണ്ടായോ ;
(സി)
ഇല്ലെങ്കിൽ തെറ്റായ
നിയമോപദേശം നല്കിയ
അഡ്വക്കേറ്റ്
ജനറലിനോട് വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ ;
വിശദമാക്കാമോ?
ഡ്രെെവര്‍
തസ്തികയിലെ ഒഴിവുകള്‍
5711.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസില്‍ ഡ്രെെവര്‍
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
പി.എസ്.സി ലിസ്റ്റില്‍
നിന്നും നാളിതുവരെ
എത്രപേര്‍ക്ക് പോലീസ്
ഡ്രെെവര്‍
തസ്തികയില്നിയമനം
നല്‍കിയിട്ടുണ്ട്;
(സി)
പ്രസ്തുത
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകള്‍ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ജാതീയതയും
മതവര്‍ഗ്ഗീയതയും
വർദ്ധിച്ചുവരുന്ന പ്രവണത
തടയാൻ നടപടി
5712.
ശ്രീ.എം.എ.ബേബി
,,
പുരുഷന് കടലുണ്ടി
ഡോ.ടി.എം.തോമസ്
ഐസക്
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങളുടെ
ഭക്തിയെയും
വിശ്വാസത്തെയും
രാഷ്ട്രീയ
നേട്ടത്തിനായി
ദുരുപയോഗപ്പെടുത്തുന്നതായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതിനായി
ആര്.എസ്.എസ്
സംസ്ഥാനത്ത്
നടത്തിവരുന്ന
ശ്രമങ്ങളും
ആസുത്രണങ്ങളും
തിരിച്ചറിഞ്ഞിട്ടുണ്ടോ
; എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വെളിപ്പെടുത്തുമോ ;
(സി)
ജാതീയതയും
മതവര്‍ഗ്ഗീയതയും
അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും
പുനരുജ്ജീവിപ്പിക്കപ്പെടാതിരിക്കാന്
സ്വീകരിക്കുന്ന നടപടി
വിശദമാക്കാമോ ?
കളമശ്ശേരി,
കടകംപള്ളി ഭൂമി തട്ടിപ്പ്
കേസ്
5713.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
സാജു പോള്‍
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കളമശ്ശേരി,
കടകംപള്ളി ഭൂമി
തട്ടിപ്പ് കേസുകളില്‍
മുഖ്യമന്ത്രിയുടെ മുന്‍
ഗണ്മാന് സലിംരാജ്
ഉള്‍പ്പെടെ പത്തുപേരെ
സി.ബി.ഐ. അറസ്റ്റ്
ചെയ്തിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കടകംപള്ളി
വില്ലേജിലെ 44.5
ഏക്കര്‍ ഭൂമി ഔദ്യോഗിക
പദവി ഉപയോഗപ്പെടുത്തി
വ്യാജരേഖയുണ്ടാക്കി
തട്ടിയെടുത്തത്
സംബന്ധിച്ച പോലീസ്,
വിജിലന്‍സ്
അന്വേഷണങ്ങള്‍
ഫലപ്രദമായിരുന്നില്ലെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
സലിംരാജ്
വഴിയുള്ള ഉന്നത
ബന്ധങ്ങളാണിതിന്
തടസ്സമായി
ഭവിച്ചിട്ടുണ്ടായിരുന്നതെന്ന
സി.ബി.ഐ. യുടെ
ഇപ്പോഴത്തെ നിരീക്ഷണം
പരിശോധിക്കുമോ ;
(ഡി)
ഭൂമി
തട്ടിപ്പ് കേസുകളിലെ
പോലീസിന്റെയും
വിജിലന്‍സിന്റെയും
അന്വേഷണ നിഗമനങ്ങള്‍
എന്തായിരുന്നു ;
തട്ടിപ്പ്
നടത്തുന്നതിന്
കൂട്ടുനിന്നവര്‍ക്കെതിരെ
വിജിലന്‍സ് ശിപാര്‍ശ
എന്തായിരുന്നു ?
ഓപ്പറേഷന്
കുബേര
5714.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേര പ്രകാരം എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി മാസംതോറും
വിലയിരുത്തുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വ്യക്തമാക്കുമോ?
ഓപ്പറേഷന്
സുരക്ഷ
5715.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
സുരക്ഷ പ്രകാരം ഇതുവരെ
എത്രപേരെ
അറസ്റ്റുചെയ്തിട്ടുണ്ട്
;
(ബി)
ആലപ്പുഴ
ജില്ലയില്‍ ഇതുപ്രകാരം
ആരെയെങ്കിലും അറസ്റ്റു
ചെയ്തിട്ടുണ്ടോ ;
വിശദമാക്കാമോ ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തിലെ അപകട
മരണങ്ങള്
5716.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
കൊയിലാണ്ടി,പയ്യോളി
പോലീസ് സ്റ്റേഷനുകളില്‍
1-1-2013 മുതല്‍
നാളിതുവരെ എത്രപേര്‍
വാഹന അപകടങ്ങള്‍ മൂലവും
ട്രെയിന്‍ തട്ടിയും
മറ്റ് അപകടങ്ങളിലും
മരണപ്പെട്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
മരണപ്പട്ടവരുടെ പേര്,
വിലാസം, മരണപ്പെട്ട
ദിവസം, മരണ വിവരം
പോലീസ് സ്റ്റേഷനില്‍
രേഖപ്പെടുത്തിയ തീയതി,
അപകടത്തിന്റെ ചുരുക്ക
വിവരം എന്നിവ
വിശദമാക്കാമോ?
സ്റ്റേറ്റ്
പോലീസ് കംപ്ലയിന്റ്
അതോറിറ്റിയുടെ പ്രവര്‍ത്തനം
5717.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
പോലീസ് കംപ്ലയിന്റ്
അതോറിറ്റി
പ്രവര്‍ത്തനം
ആരംഭിച്ചശേഷം ഇതുവരെ
പോലീസിനെതിരെ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വര്‍ഷം , ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ ;
(ബി)
പരാതികള്‍
തീര്‍പ്പാക്കുന്നതിന്
അതോറിറ്റി
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കയാണെന്ന്
വ്യക്തമാക്കുമോ ;
(സി)
എത്ര
പരാതികള്‍ ഇതുവരെ
തീര്‍പ്പാക്കിയിട്ടുണ്ട്
; വര്‍ഷം, ജില്ല
തിരിച്ചുളള കണക്ക്
നല്‍കുമോ ;
(ഡി)
തീര്‍പ്പാക്കിയ
കേസ്സുകളില്‍
അതോറിറ്റിയുടെ
ശിപാര്‍ശകളെ
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ ;
അതുപ്രകാരം നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍, എത്ര
കേസ്സുകളില്‍ നടപടി
സ്വീകരിച്ചു; നടപടിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
മനുഷ്യവകാശ
കമ്മീഷന് ലഭിച്ച പരാതികള്‍
5718.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
5 വര്‍ഷത്തിനുള്ളില്‍
പോലീസിന്‍െറ
മനുഷ്യാവകാശ
ലംഘനങ്ങള്‍ക്കെതിരെ
മനുഷ്യവകാശ കമ്മീഷന്
എത്ര പരാതികളാണ്
ലഭിച്ചിട്ടുള്ളത്;
വര്‍ഷം, ജില്ല
തിരിച്ചുള്ള എണ്ണം
വ്യക്തമാക്കുമോ;
(ബി)
ഇൗ
പരാതികളിന്മേല് എത്ര
കേസ്സുകളില്‍
മനുഷ്യാവകാശ ലംഘനങ്ങള്‍
ഉള്ളതായി
കണ്ടെത്തിയിട്ടുണ്ട്;
വര്‍ഷം, ജില്ല എന്നിവ
തിരിച്ചുള്ള കണക്ക്
വിശദമാക്കുമോ;
(സി)
മനുഷ്യാവകാശ
ലംഘനങ്ങള്‍ കണ്ടെത്തിയ
കേസ്സുകളില്‍ എല്ലാം
കമ്മീഷന് നടപടികള്‍
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കഴിഞ്ഞ 5
വര്‍ഷത്തിനിടയില്‍
കമ്മീഷന് നല്കിയ
ശിപാര്‍ശകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ധനകാര്യ
സ്ഥാപനങ്ങളിലെ റെയ്ഡ്
5719.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മണിലെന്‍ഡേഴ്സ് ആക്ട്
പ്രകാരം കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
ധനകാര്യ
സ്ഥാപനങ്ങള്‍ക്കാണ്
ലൈസന്‍സ്
ലഭിച്ചിട്ടുള്ളത് ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഓപ്പറേഷന്
കുബേര പദ്ധതി പ്രകാരം
എത്ര അനധികൃത
സ്ഥാപനങ്ങളിലാണ് റെയ്ഡ്
നടത്തിയിട്ടുള്ളതെന്നും
അവ എതൊക്കെ
സ്ഥാപനങ്ങളാണെന്നും
വ്യക്തമാക്കാമോ;
(സി)
നിലവില്‍
എത്ര കേസുകളാണ്
പ്രസ്തുത റെയ്ഡ്
പ്രകാരം രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ഡി)
എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്?
കാസര്‍ഗോഡ്
ജില്ലയിലെ കമ്മ്യൂണല്‍
കേസ്സുകള്‍
5720.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സർക്കാരിന്റെകാലത്ത്
കാസര്‍ഗോഡ് ജില്ലയിൽ
രജിസ്ടർ ചെയ്ത
കമ്മ്യൂണല്‍
കേസ്സുകളില്‍ എത്ര
എണ്ണം പിന്‍വലിക്കുകയോ
പിന്‍വലിക്കാന്‍ നടപടി
സ്വീകരിക്കുകയോ
ചെയ്തിട്ടുണ്ട്;
(ബി)
പ്രസ്തുത
കേസ്സുകളുടെ ഇപ്പോഴത്തെ
നില വ്യക്തമാക്കാമോ;
ഇതില്‍ എത്ര പേരെ
ശിക്ഷിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ;
പോലീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുവാന്‍
ആധൂനികവത്ക്കരണം
5721.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുവാന്‍
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ ആധുനിക
സമ്പ്രദായങ്ങളും
പരിശീലനങ്ങളും
എന്തെല്ലാമാണെന്ന്
പറയാമോ ; ഇതിനുവേണ്ടി
ആധുനിക സാങ്കേതിക
വിദ്യയോ ഉപകരണങ്ങളോ
വാങ്ങിയിട്ടുണ്ടോ എന്ന്
പറയാമോ ?
(ബി)
സ്ഥിരം
കുറ്റവാളികളും പരിശീലനം
ലഭിച്ച കുറ്റവാളികളും
അല്ലാതെ അബദ്ധത്തിലും
യാദൃശ്ചികമായും കുറ്റം
ചെയ്യുന്ന ഭൂരിഭാഗം
ആളുകളെയും വളരെ ചെറിയ
മനശാസ്ത്രപരമായ
സമീപനങ്ങളിലൂടെ
തിരിച്ചറിയാനും കുറ്റം
തെളിയിക്കാനും
സാധ്യതകളുണ്ടായിട്ടും
അത്തരം കുറ്റവാളികളെ
ശാരീരികമായ ക്രൂര
മര്‍ദ്ദനത്തിന്
വിധേയമാക്കുകയും അവരുടെ
കുടുംബാംഗങ്ങളെ തന്നെ
മാനസിക പീഢനത്തിന്
വിധേയമാക്കേണ്ടി
വരികയും ചെയ്യുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
പോലീസ്ഉദ്യോഗസ്ഥര്‍ക്ക്
പ്രത്യേക പരിശീലനങ്ങളും
നിര്‍ദ്ദേശങ്ങളും
നല്കാന് നടപടി
സ്വീകരിക്കുമോ ;
(സി)
പോലീസ്
ജനങ്ങളുടെ സുഹൃത്ത്
എന്ന മുദ്രാവാക്യം
അന്വര്‍ത്ഥമാക്കുവാന്‍
പുതിയ
പരിശീലനങ്ങളിലൂടെയും
സമ്പ്രദായങ്ങളിലൂടെയും
എത്രമാത്രം കഴിഞ്ഞു
എന്ന് പറയാമോ ?
പട്ടികജാതി,
പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് നേരെ
നടന്ന അതിക്രമങ്ങള്‍
5722.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടികജാതി,
പട്ടികവര്‍ഗ്ഗങ്ങള്‍ക്ക്
നേരെ നടന്ന
അതിക്രമങ്ങളുടെ പേരില്‍
എത്ര പരാതികള്‍ ലഭിച്ചു
; എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തു ;
എത്ര പേരെ അറസ്റ്റ്
ചെയ്തു ; പട്ടികജാതി,
പട്ടികവര്‍ഗ്ഗം,
വര്‍ഷം, ജില്ല എന്നിവ
തിരിച്ചുളള വിശദാംശം
നല്‍കുമോ;
(ബി)
ഈ
കാലയളവില്‍ പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
എത്ര പേര്
കൊല്ലപ്പെടുകയുണ്ടായി;
പട്ടികജാതി,
പട്ടികവര്‍ഗ്ഗം,
വര്‍ഷം, ജില്ല എന്നിവ
തിരിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
കാലയളവില്‍ പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
എത്ര പേര് പോലീസ്
കസ്റ്റഡിയില്‍
കൊല്ലപ്പെട്ടിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ഡി)
ഈ
കാലയളവില്‍ പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
എത്ര പേരെ വിവിധ
കുറ്റങ്ങള്‍ക്ക്
പോലീസ്
കസ്റ്റഡിയിലെടുത്തിട്ടുണ്ട്;
വിട്ടയച്ചശേഷം ഇതില്‍
എത്ര പേര് പിന്നീട്
ആത്മഹത്യ ചെയ്യുകയോ
ആശുപത്രിയില്‍
മരിക്കുകയോ
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കുമോ;
(ഇ)
ഈ
കാലയളവില്‍ പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളോടുളള
അതിക്രമത്തിന്റെ
പേരില്‍ എത്ര
പോലീസുകാര്‍ക്കെതിരെ
നടപടിയെടുത്തിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
5723.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
പദ്ധതിയില്‍ സ്കൂളുകള്‍
ഉള്‍പ്പെടുത്തുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
കുന്ദമംഗലം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളാണ്
പുതുതായി പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
അപേക്ഷ
നല്‍കിയിട്ടുള്ളത്;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ് പദ്ധതി
5724.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
സ്കൂളുകളില്‍
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം
വിദ്യാലയങ്ങളില്‍ ആണ്
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് (എസ്. പി. സി)
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
പോലീസും
ജനങ്ങളും തമ്മില്‍
സൗഹാര്‍ദ്ദപരമായ
അന്തരീക്ഷം
സൃഷ്ടിക്കുന്നതിനായി
സഹായകരമായ എസ്. പി. സി
പദ്ധതി ജില്ലയിലെ എല്ലാ
ഹൈസ്കൂളുകളിലും
ഏര്‍പ്പെടുത്തുമോ ;
വിശദാംശം ലഭ്യമാക്കാമോ
;
(ഡി)
എസ്.
പി. സി. പദ്ധതി
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ് ചെയ്തു
കൊടുക്കുന്നതെന്ന്
വിശദീകരിക്കാമോ ?
ദേശമംഗലത്ത്
പോലീസ് സ്റ്റേഷന്
5725.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ ദേശമംഗലം
ആസ്ഥാനമാക്കി ഒരു പുതിയ
പോലീസ് സ്റ്റേഷന്
സ്ഥാപിക്കുന്നതിനുള്ള
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ
;
(സി)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍ തന്നെ
ഇവിടെ പോലീസ്
സ്റ്റേഷന്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ?
പിന്‍വലിച്ച
കേസുകള്‍
5726.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മാവേലിക്കര
മണ്ഡലത്തില്‍
പിന്‍വലിച്ച കേസുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
സര്‍വ്വീസിലെ അഴിമതിയുമായി
ബന്ധപ്പെട്ട കേസ്സുകള്‍
5727.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
സര്‍ക്കാര്‍
സര്‍വ്വീസിലെ
അഴിമതിയുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ; ജില്ല
തിരിച്ചുള്ള കണക്ക്
വിശദമാക്കാമോ ;
(ബി)
ഇതില്‍
എത്ര കേസ്സുകളില്‍
കുറ്റപത്രം നല്കാന്
സാധിച്ചിട്ടുണ്ട് ;
വിശദാംശം അറിയിക്കാമോ ;
(സി)
ഇത്തരം
കേസ്സുകള്‍ അനുദിനം
വര്‍ദ്ധിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കാമോ ?
കുട്ടികളുടെ
കുറ്റകൃത്യങ്ങൾ
5728.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 18 വയസ്സിനു താഴെ
പ്രായമുള്ള കുട്ടികളുടെ
കുറ്റകൃത്യങ്ങളുമായി
ബന്ധപ്പെട്ട് ആകെ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
രജിസ്റ്റര്‍
ചെയ്യപ്പെട്ട കേസുകള്‍
ഏതെല്ലാം
സ്വഭാവത്തിലുള്ളതാണ്
എന്നതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
കുറ്റകൃത്യങ്ങളില്‍പ്പെടുന്ന
കുട്ടികളുടെ പേര്,
മേല്‍വിലാസം, ഫോട്ടോ
എന്നിവ
വെളിപ്പെടുത്തുന്നത്
ബാലനീതി നിയമ പ്രകാരം
കുറ്റകരമായിരിക്കെ
മരങ്ങാട്ടുപള്ളി പോലീസ്
കസ്റ്റഡിയില്‍
മരണപ്പെട്ട സിബിയുടെ
കേസുമായി ബന്ധപ്പെട്ട്
പോലീസ് പ്രതിചേര്‍ത്ത
കുട്ടിയുടെ പേര്
പരസ്യപ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു സംബന്ധിച്ച്
ബാലനീതി നിയമ പ്രകാരം
കേസ് എടുക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
വെറ്റിലപ്പാറ
ഹയര്‍ സെക്കന്ററി സ്കൂളില്‍
എസ്.പി.സി. പദ്ധതി
5729.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറ
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളില്‍
എസ്.പി.സി. പദ്ധതി
അനുവദിക്കുന്നതിനായി
ബഹു. ആഭ്യന്തര
വകുപ്പുമന്ത്രി
വാക്കാല്‍ നല്കിയ
ഉറപ്പുപ്രകാരം തുടർ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കിൽ അടിയന്തിര
നടപടി സ്വീകരിക്കുമോ?
തോട്ടപ്പള്ളി
തീരദേശ പോലീസ് സ്റ്റേഷന്റെ
പ്രവര്‍ത്തനം
5730.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തോട്ടപ്പള്ളി
തീരദേശ പോലീസ്
സ്റ്റേഷന്റെ
ജീവനക്കാരുടെ അംഗബലം
എത്ര; നിലവില്‍ എത്ര
പേര് ജോലി ചെയ്യുന്നു;
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
നിലവിലുള്ള ഒഴിവുകളില്‍
ജീവനക്കാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി)
തീരദേശ
പോലീസ് സ്റ്റേഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്റ്റേഷന്റെ
ഉപയോഗത്തിനായി
ഇന്റര്‍സെപ്റ്റര്‍
ബോട്ടുകള്‍
നല്‍കിയിട്ടുണ്ടോ; എത്ര
ബോട്ടുകളാണ്
നല്‍കിയിട്ടുള്ളത്; അവ
ഓരൊന്നിന്റെയും വില
എത്രയെന്നും
അറിയിക്കുമോ;
(ഡി)
ഇന്റര്‍
സെപ്റ്റര്‍ ബോട്ട്
ഉപയോഗിക്കാന്‍ പരിശീലനം
ലഭിച്ചവര്‍
സ്റ്റേഷനില്‍ ഉണ്ടോ;
എത്ര പേര്‍ക്ക്
പരിശീലനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
തോട്ടപ്പള്ളി
തീരദേശ പോലീസ്
സ്റ്റേഷനില്‍
ഏതെങ്കിലും തസ്തികയില്‍
ദിവസവേതനക്കാര്‍ ജോലി
ചെയ്യുന്നുണ്ടോ; എങ്കിൽ
ഏതെല്ലാം തസ്തികയിൽ ;
അവരുടെ ദിവസ വേതനം
എത്ര; ദിവസ വേതനത്തിന്
ആളുകളെ റിക്രൂട്ട്
ചെയ്യുന്നതിന്റെ
മാനദണ്ഡമെന്താണ്;
വ്യക്തമാക്കാമോ?
ആതിരപ്പിള്ളി
പോലീസ് സ്റ്റേഷനില്‍
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്
നല്കിയ പരാതിയിലെ അന്വേഷണം
5731.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍ ജില്ലാ
പഞ്ചായത്ത് അനുവദിച്ച
ടാര്‍ കൊണ്ടുപോകവേ,
വെറ്റിലപ്പാറ സെയില്‍സ്
ടാക്സ് ചെക്ക്
പോസ്റ്റില്‍
പിടികൂടുകയും ഫൈന്‍
ഈടാക്കുകയും ചെയ്ത
സംഭവത്തിനെതിരെ ജില്ലാ
പഞ്ചായത്ത് 2014
മാര്‍ച്ചില്‍
ആതിരപ്പിള്ളി പോലീസ്
സ്റ്റേഷനില്‍ നല്കിയ
പരാതിയുടെ
അടിസ്ഥാനത്തില്‍ എടുത്ത
കേസ്സില്‍ അന്വേഷണം
പൂര്‍ത്തിയാക്കുകയോ
പ്രതികളെ അറസ്റ്റ്
ചെയ്യുകയോ
ചെയ്തിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി നടപടി
സ്വീകരിക്കുമോ?
അസിസ്റ്റന്റ്
കമാന്‍ഡന്റ് നിയമനം
5732.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഡ്യ
റിസര്‍വ് ബറ്റാലിയന്
കമാന്‍ഡോ വിംഗില്‍
ആരെയാണ് അസിസ്റ്റന്റ്
കമാന്‍ഡന്റ് ആയി
നിയമിച്ചത്
എന്നറിയിക്കാമോ;
(ബി)
ഈ
തസ്തികയില്‍
നിയമിതനാകുന്നതിന്
മുമ്പ് ടിയാന്
ഏതെല്ലാം കമാന്‍ഡോ
കോഴ്സുകള്‍
പാസ്സായിട്ടുണ്ട്;
ഏതെല്ലാം കമാന്‍ഡോ /
ജംഗിള്‍ ട്രെയിനിംഗ്
നടത്തിയിട്ടുണ്ട്;
ടിയാന്റെ അടിസ്ഥാന
വിദ്യാഭ്യാസ യോഗ്യത
എന്താണ്;
(സി)
ടി
യാനെ അസിസ്റ്റന്റ്
കമാന്‍ഡന്റ് ആയി
നിയമിക്കുന്നതിന്
മുമ്പുതന്നെ കേരള
പോലീസില്‍ എന്‍.എസ്.ജി.
കമാന്‍ഡോ കോഴ്സ്
പൂര്‍ത്തിയാക്കിയവര്‍
ഉണ്ടായിരുന്നോ; എത്ര
പേര്;
അവര്‍ക്കില്ലാതിരുന്ന
എന്ത് അധിക യോഗ്യതയുടെ
അടിസ്ഥാനത്തിലാണ്
സി.ആര്.പി.എഫ്-ല്‍
നിന്ന് ടിയാനെ ഈ
തസ്തികയിലേക്ക്
നിയമിച്ചത്;
(ഡി)
കേരളാ
പോലീസില്‍ ടി യാന്റെ
സീനിയോറിറ്റി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍
ഏതടിസ്ഥാനത്തിലാണ്;
വിശദമാക്കാമോ?
അസിസ്റ്റന്റ്
ജിയോളജിസ്റ്റിനെ സബ്
ഇന്‍സ്പെക്ടര്‍ കയ്യേറ്റം
ചെയ്ത
5733.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനധികൃതമായി
ധാതു കടത്തുന്ന
വാഹനങ്ങള്‍
പിടിച്ചെടുക്കുന്ന
ഔദ്യോഗിക
കൃത്യനിര്‍വ്വഹണത്തില്‍
ഏര്‍പ്പെട്ട മെെനിംഗ്
& ജിയോളജി
വകുപ്പിലെ അസിസ്റ്റന്റ്
ജിയോളജിസ്റ്റിനെ
4-02-2015-ല്‍ മണ്ണന്തല
സബ് ഇന്‍സ്പെക്ടര്‍
കയ്യേറ്റം ചെയ്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
അസിസ്റ്റന്റ്
ജിയോളജിസ്റ്റ്
സര്‍ക്കാരിലും ,
തിരുവനന്തപുരം സിറ്റി
പോലീസ്
കമ്മീഷണര്‍ക്കും
നല്കിയ പരാതിയില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പരാതിയുമായി
ബന്ധപ്പെട്ട്
എഫ്.ഐ.ആര്.
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഇ)
ഇതുമായി
ബന്ധപ്പെട്ട്
വകുപ്പുമേധാവിയും,
ആഭ്യന്തര സെക്രട്ടറിയും
നല്കിയ കത്തിന്മേല്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ?
കോഴിക്കോട്
എയര്‍പോര്‍ട്ടിലെ വെടിവയ്പ്
5734.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
എയര്‍പോര്‍ട്ട്
വെടിവയ്പുമായി
ബന്ധപ്പെട്ട
പൊതുമുതല്‍ നശിപ്പിച്ച
കേസില്‍ പ്രതികള്‍ക്ക്
ജാമ്യം ലഭിക്കുന്നതിന്
പണം
കെട്ടിവെച്ചിട്ടുണ്ടോ
;
(ബി)
ജാമ്യ
അപേക്ഷ
പരിഗണിക്കുമ്പോള്‍
എന്ത് നിലപാടാണ്
സ്വീകരിച്ചത് ?
കമ്മ്യൂണിറ്റി
സേഫ്റ്റി സ്ക്വാഡ്
5735.
ശ്രീ.ലൂഡി
ലൂയിസ്
,,
കെ.ശിവദാസന്‍ നായര്‍
,,
ബെന്നി ബെഹനാന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്മ്യൂണിറ്റി
സേഫ്റ്റി സ്ക്വാഡ്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
നിയമവിരുദ്ധമായ
ഓവര്‍ടേക്കിംഗും അനധികൃത
പാര്‍ക്കിംഗും
5736.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍ ഏതെല്ലാം
റോഡുകളില്‍
ഇടതുവശത്തുകൂടിയുള്ള
ഓവര്‍ടേക്കിംഗ്
അനുവദിച്ചിട്ടുണ്ട്
എന്ന് പറയാമോ ;
ഇടതുഭാഗത്തുകൂടി
ഓവര്‍ടേക്കിംഗ്
അനുവദിക്കാത്ത
റോഡുകളില്‍ കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനിടയില്‍ ഈ
സാഹചര്യത്തില്‍ ഉണ്ടായ
അപകടങ്ങളുടെ എണ്ണം
എത്രയാണെന്ന് പറയാമോ ;
(ബി)
അനുവാദമില്ലാത്തയിടങ്ങളില്
റോഡില്‍ ഇടതുവശത്തുകൂടി
ഓവര്‍ടേക്ക്
ചെയ്യുന്നതുമൂലം
അപകടങ്ങളുണ്ടാകുന്ന
സംഭവങ്ങള്‍ ഹൈവേകളിലും
പ്രധാന റോഡുകളിലും
തിരക്കേറിയ മറ്റ്
റോഡുകളിലും
ആവര്‍ത്തിക്കുന്നതിനാല്‍
പ്രസ്തുത പ്രവണത
അവസാനിപ്പിക്കാനും
അപകടങ്ങള്‍
ഒഴിവാക്കാനും
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് പറയാമോ ;
(സി)
വാഹനം
ഒരു റോഡില്‍ നിന്നും
മറ്റൊരു റോഡിലേക്ക്
പ്രവേശിക്കുമ്പോള്‍,
ഡ്രൈവറുടെ കാഴ്ച
മറയ്ക്കുന്ന വിധത്തില്‍
ജംഗ്ഷനുകളില്‍
വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യുന്നതുമൂലം
ഒട്ടേറെ അപകടങ്ങള്‍
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത്തരം അപകടങ്ങള്‍
ഒഴിവാക്കുവാന്‍
പ്രസ്തുത സ്ഥലങ്ങളില്‍
വാഹനം പാര്‍ക്ക്
ചെയ്യുന്നത്
നിയന്ത്രിക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
പന്തീരങ്കാവില്‍
പുതിയ പോലീസ് സ്റ്റേഷന്
5737.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സിറ്റി പോലീസ്
സ്റ്റേഷന്
പരിധിയിലുള്ള
പന്തീരങ്കാവില്‍ പുതിയ
പോലീസ് സ്റ്റേഷന്
സ്ഥാപിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
സേതുലക്ഷ്മിയുടെ
മകന് ജിന്‍സിന്റെ ദുരൂഹ
മരണവുമായി ബന്ധപ്പെട്ട കേസ്
5738.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിളിമാനൂര്‍,
പോങ്ങനാട്,
കിളിക്കോട്ടുകോണം
ജിന്‍സി നിവാസില്‍
രാജേന്ദ്രന്റെ ഭാര്യ
സേതുലക്ഷ്മി തന്റെ
മകന് ജിന്‍സ് ദുരൂഹ
സാഹചര്യത്തില്‍
മരണപ്പെട്ടത്
അന്വേഷിക്കണമെന്ന്
ആവശ്യപ്പെട്ടതനുസരിച്ച്
കിളിമാനൂര്‍ പോലീസ്
സ്റ്റേഷനില്‍
1185/2013-ാം നമ്പരായി
എടുത്ത കേസിന്റെ
അന്വേഷണം ഏതു
ഘട്ടത്തിലാണെന്നുള്ള
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഇന്ത്യന്‍
ശിക്ഷാ നിയമം 304
വകുപ്പ് പ്രകാരമുള്ള
കുറ്റകൃത്യം ഈ കേസില്‍
നടന്നിട്ടുണ്ടെന്ന് ഏതു
തരത്തിലുള്ള
അന്വേഷണത്തിലാണ്
ബോധ്യപ്പെട്ടത്;
(സി)
ഈ
കേസുമായി ബന്ധപ്പെട്ട്
എത്ര സാക്ഷികളുടെ മൊഴി
രേഖപ്പെടുത്തിയിട്ടുണ്ട്;
(ഡി)
ഏതൊക്കെ
പ്രതികളെ
തിരിച്ചറിഞ്ഞതായി
ബഹു.കോടതിയ്ക്ക്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടെന്നും
എത്ര പ്രതികളെ അറസ്റ്റു
ചെയ്തിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ഇ)
പരാതിക്കാരി
സേതുലക്ഷ്മി തന്റെ
പരാതിയില്‍
സംശയമുള്ളവരായി
പറഞ്ഞിട്ടുള്ള ആളുകളെ
ചോദ്യം ചെയ്യുകയോ മൊഴി
രേഖപ്പെടുത്തുകയോ
ചെയ്തിട്ടുണ്ടോ;
(എഫ്)
നാളിതുവരെ
ഏതൊക്കെ തരത്തിലുള്ള
അന്വേഷണമാണ് പ്രസ്തുത
കേസില്‍
സ്വീകരിച്ചിട്ടുള്ളത്;
(ജി)
ഈ
കേസിന്റെ അന്വേഷണം വേറെ
ഏജന്‍സിക്ക് വിടാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
വെള്ളരിക്കുണ്ട്
ആസ്ഥാനമായി ഫയര്‍ &
റസ്ക്യൂ സ്റ്റേഷന്
5739.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെള്ളരിക്കുണ്ട്
താലൂക്ക് പരിധിയിലെ
പ്രദേശങ്ങള്‍ക്ക്
സൗകര്യപ്രദമായി
വെള്ളരിക്കുണ്ട്
ആസ്ഥാനമായി ഫയര്‍ &
റസ്ക്യൂ സ്റ്റേഷന്
സ്ഥാപിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനുള്ള നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ജാമ്യവ്യവസ്ഥയില്‍
നാടുകടത്തപ്പെട്ടവര്‍
5740.
ശ്രീ.ഇ.പി.ജയരാജന്
,,
റ്റി.വി.രാജേഷ്
,,
എളമരം കരീം
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേസുകളില്‍പ്പെട്ട്
ജാമ്യവ്യവസ്ഥയനുസരിച്ച്
നാടുകടത്തപ്പെട്ടവര്‍ക്ക്,
താമസിക്കാന്‍ വേണ്ടി
വരുന്ന ചെലവ്
സര്‍ക്കാര്‍
നല്കുന്നുണ്ടോ;
(ബി)
രാഷ്ട്രീയ
പ്രേരിതമായും മറ്റും
കേസുകളില്‍
പ്രതിചേര്‍ക്കപ്പെട്ട്,
മാസങ്ങളോളം
നിരപരാധികള്‍പോലും
നാടുകടത്തപ്പെട്ടിട്ടുള്ളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
സ്വന്തം
ജില്ലയില്‍
പ്രവേശിക്കരുതെന്ന
ജാമ്യവ്യവസ്ഥയില്‍
നാടുകടത്തപ്പെട്ടവര്‍
സംസ്ഥാനത്തുള്ളതായി
അറിയാമോ;
ഇവര്‍ക്കെല്ലാം
താമസിക്കാനും
ജീവിക്കാനും ആവശ്യമായ
സഹായം പോലീസ്
നല്‍കിവരുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
ജാമ്യവ്യവസ്ഥയില്‍
നാടുകടത്തപ്പെടുന്നവര്‍ക്ക്
താമസിക്കാനുള്ള വീടും
ചെലവും പോലീസ്
നല്കേണ്ടതാണെന്ന
സുപ്രീംകോടതിയുടെ
നിര്ദ്ദേശത്തിന്റെയടിസ്ഥാനത്തില്
നാടുകടത്തപ്പെട്ടവരുടെ
കാര്യത്തില്‍
സ്വീകരിച്ച നിലപാട്
വെളിപ്പെടുത്താമോ?
മയക്കുമരുന്നുകളുടെ
വ്യാപനം തടയാന്‍ പദ്ധതി
5741.
ശ്രീ.വി.ഡി.സതീശന്
,,
ബെന്നി ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്നുകളുടെ
വ്യാപനം തടയുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടി
എടുത്തിട്ടുണ്ട്?
കാര്‍ഷികാവശ്യത്തിനുള്ള
ആയുധ ലൈസന്‍സ്
5742.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷികാവശ്യത്തിനുള്ള
ആയുധ ലൈസന്‍സ്
പുതുക്കുന്നതിനും
പുതിയവ
ലഭ്യമാക്കുന്നതിനും
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
വന്യമൃഗങ്ങളുടെ
ശല്യം
വര്‍ദ്ധിച്ചിട്ടുള്ള
ഇക്കാലത്ത്
കര്‍ഷകര്‍ക്ക് ആയുധ
ലൈസന്‍സ് പുതുക്കി
കിട്ടുന്നതിനും പുതിയവ
ലഭിക്കുന്നതിനുമുള്ള
നടപടികള്‍
ലഘൂകരിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മാഫിയകള്‍ക്കെതിരെയുള്ള
നടപടികള്‍
5743.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാഫിയകള്‍ക്കെതിരെയുള്ള
നടപടികള്‍ക്കായി
എന്തെങ്കിലും
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
കമ്പനികള്‍ക്കെതിരെയുള്ള
കേസ്സുകള്‍
5744.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ
സംസ്ഥാനത്ത് ഏതെല്ലാം
കമ്പനികള്‍ക്കെതിരെ
തട്ടിപ്പിനും
വഞ്ചനയ്ക്കും
കേസ്സെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
1956 ലെ കമ്പനികാര്യ
നിയമമനുസരിച്ച് കേന്ദ്ര
കമ്പനി കാര്യ
മന്ത്രാലയത്തിന്
കീഴില്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ട
സ്ഥാപനങ്ങള്‍ ഏതെല്ലാം;
(സി)
ഈ
സ്ഥാപനങ്ങള്‍ക്കെതിരെയുള്ള
കേസ്സുകള്‍ സംസ്ഥാന
ആഭ്യന്തര വകുപ്പ്
കേന്ദ്ര കമ്പനികാര്യ
വകുപ്പിനെ രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
(ഡി)
ഇവയില്‍
ഏതെങ്കിലും
കമ്പനിക്കെതിരെയുള്ള
കേസ്സുകള്‍ സംബന്ധിച്ച്
കേന്ദ്ര കമ്പനികാര്യ
മന്ത്രാലയത്തെ
അറയിക്കാത്തതായിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഏത് കമ്പനിയെന്നും
ഇതിന്റെ
കാരണമെന്തെന്നും
വ്യക്തമാക്കാമോ?
അന്യസംസ്ഥാനത്താെഴിലാളികളുടെ
വിവരശേഖരണം
5745.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലേയ്ക്ക്
വരുന്ന
അന്യസംസ്ഥാനത്താെഴിലാളികളെ
സംബന്ധിച്ച് മതിയായ
വിവരങ്ങള്‍ അധികൃതര്‍
ശേഖരിക്കാറുണ്ടോ;
നിലവില്‍ എന്തെല്ലാം
വിവരങ്ങളാണ് ഇവരില്‍
നിന്നും
ശേഖരിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
മതിയായ
യാത്രാരേഖകളോ
തിരിച്ചറിയല്‍ രേഖകളോ
ഇല്ലാതെ ബംഗ്ലാദേശികള്‍
കേരളത്തിലേയ്ക്ക്
വരുന്നത്
വര്‍ദ്ധിച്ചതായും
ഇവര്‍ക്കിടയില്‍
ക്രിമിനലുകളും തീവ്രവാദ
സംഘടനകളുമായി
ബന്ധമുള്ളവരും
വ്യാജതിരിച്ചറിയല്‍
കാര്‍ഡുമായി
കഴിയുന്നതായും ഉള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അന്യസംസ്ഥാനത്താെഴിലാളികളുടെ
വിവരശേഖരണവുമായി
ബന്ധപ്പെട്ട് അധികൃതര്‍
കൂടുതൽ ജാഗ്രത പുലർത്തി
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കോട്ടായില്‍ എസ്.എെ ശ്രീ.
ആര്. ശിവശങ്കരന് പ്രമോഷന്
5746.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കോട്ടായില്‍
എസ്.എെ. ആയി ജോലി
നോക്കുന്ന ശ്രീ. ആര്.
ശിവശങ്കരനെ എസ്.എെ.-
ല്‍ നിന്നും സി.എെ.
-ലേക്കുളള പ്രമോഷന്
വേണ്ടിയുളള ഡി.പി.സി.
ലിസ്റ്റില്‍
ഉള്‍പ്പെടുത്താത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
23-ാം
ബാച്ചുകാരനും 2003-ല്‍
ജോലിയില്‍
പ്രവേശിക്കുകയും ചെയ്ത
പട്ടികജാതിക്കാരനായ
ശ്രീ.
ആര്.ശിവശങ്കരന്റെ
പേരില്‍ എന്തെങ്കിലും
അച്ചടക്ക നടപടിയോ
ശിക്ഷാ നടപടികളോ
നിലവിലുണ്ടോ;
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ശ്രീ. ആര്. ശിവശങ്കരനെ
ഡി.പി.സി ലിസ്റ്റില്‍
ഉള്‍പ്പെടുത്തി
ഉദ്ദ്യോഗക്കയറ്റം
നല്കാന് അടിയന്തിര
നടപടി സ്വീകരിക്കുമോ?
ശുഭയാത്ര
2015
5747.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശുഭയാത്ര
2015
നടപ്പിലാക്കിയതിലൂടെ
ഉണ്ടായ നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
പുതിയ
ഫയര്‍ സ്റ്റേഷനുകള്‍
5748.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയതായി
എവിടെയെല്ലാമാണ് ഫയര്‍
സ്റ്റേഷനുകള്‍
അനുവദിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
കിളിമാനൂര്‍
കേന്ദ്രമായി
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
അഗ്നിശമന
സേനയുടെ പ്രവര്‍ത്തനം
5749.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അഗ്നിശമന
സേനയുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആധുനികവല്‍ക്കരണം
സാദ്ധ്യമാക്കുവാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പുതിയതായി എത്ര
വാഹനങ്ങള്‍
വാങ്ങിയെന്നും ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അഗ്നിശമന സേനയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
പുതിയതായി എത്ര ഫയര്‍
സ്റ്റേഷനുകളും എത്ര
ജീവനക്കാരുടെ
തസ്തികകളും
സൃഷ്ടിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ഡി)
അഗ്നിശമന
സേനയുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം
ആധുനികവല്‍ക്കരണ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കടയ്ക്കല്‍
അഗ്നി രക്ഷാ നിലയത്തിനു പുതിയ
മന്ദിരം
5750.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടയ്ക്കല്‍
അഗ്നി രക്ഷാ നിലയത്തിനു
പുതിയ മന്ദിരം
നിര്‍മ്മിക്കുന്നതിന്
തയ്യാറാക്കിയിട്ടുള്ള
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ ?
ബാര്‍
കോഴക്കേസ്
5751.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
എ.കെ.ബാലന്
,,
എ. പ്രദീപ്കുമാര്‍
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിഷന്ഭായിയും
സ്റ്റേറ്റ് ഓഫ്
ഗുജറാത്തും തമ്മിലുള്ള
കേസില്‍ സുപ്രീംകോടതി,
ക്രിമിനല്‍ കേസുകള്‍
അന്വേഷിക്കുന്ന
ഉദ്യോഗസ്ഥന്മാര്
പാലിക്കേണ്ടതായ
നിബന്ധനകളെ സംബന്ധിച്ച്
വ്യക്തമാക്കപ്പെട്ടിട്ടുള്ളത്
അറിയാമോ; ഈ വിധിയുടെ
പകര്‍പ്പ് ആഭ്യന്തര
വകുപ്പിനും അയച്ചു
കിട്ടിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ബാര്‍ കോഴക്കേസ്സിന്റെ
അന്വേഷണത്തില്‍ ഈ
നിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
ഓപ്പറേഷന്
അഴിമതി
5752.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതിക്കാരായ
ഉന്നത ഉദ്യോഗസ്ഥരെ
കണ്ടെത്തുന്നതിന്
ഓപ്പറേഷന് അഴിമതി എന്ന
പേരില്‍ റെയ്ഡ്
നടത്തുന്നതിന്
വിജിലന്‍സ്
തീരുമാനമെടുത്തിരുന്നോ;
(ബി)
ഇതിനായി
വിജിലന്‍സ് അനുമതി
ആവശ്യപ്പെട്ടിരുന്നോ;
അനുമതി
ലഭ്യമാക്കിയിരുന്നോ;
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇത്തരത്തിലുള്ള എത്ര
റെയ്ഡുകള്‍ ഇതുവരെ
നടത്തിയെന്ന്
വ്യക്തമാക്കാമോ?
വിജിലന്‍സ്
കേസുകള്‍
T 5753.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സിവില്‍ സപ്ളെെസ്
വകുപ്പുമായി
ബന്ധപ്പെട്ട് എത്ര
വിജിലന്‍സ് കേസുകള്‍
നിലവിലുണ്ട് ;
വിശദവിവരം നല്‍കുമോ ;
(ബി)
ഏതെല്ലാം
ആരോപണങ്ങളുമായി
ബന്ധപ്പെട്ടാണ്
വിജിലന്‍സ്
കേസ്സുകളുള്ളത് ;
ആയതിന്റെ പുരോഗതി
അറിയിക്കുമോ?
വിജിലന്‍സ്
കേസ്സുകള്‍
5754.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
11/7/2011
മുതല്‍ 30/6/2015 വരെ
എത്ര അഴിമതി കേസ്സുകള്‍
വിജിലന്‍സ് അന്വേഷിച്ചു
; ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
വിജിലന്‍സ്
അന്വേഷിച്ച എത്ര
കേസുകളില്‍ എഫ്.ഐ.ആര്.
രജിസ്റ്റര്‍ ചെയ്തു ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
എത്ര
കേസുകള്‍
സര്‍ക്കാരിലേക്ക്
അനുമതിക്കായി
അയച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
ലോങ്ങ്
പെന്റിംഗായ എത്ര
കേസ്സുകള്‍ വിജിലന്‍സ്
വകുപ്പില്‍ നിലവിലുണ്ട്
; വിശദാംശം
ലഭ്യമാക്കുമോ?
മന്ത്രിമാര്‍ക്കെതിരേയുള്ള
പരാതി
5755.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിമാരായ
ശ്രീ. കെ. എം. മാണി,
ശ്രീ. അനൂപ് ജേക്കബ്
എന്നിവര്‍ക്കെതിരെ
അഴിമതി ആരോപിച്ച് കേരളാ
കോണ്‍ഗ്രസ്സ് നേതാവ്
ശ്രീ.ആര്.
ബാലകൃഷ്ണപിള്ള
വിജിലന്‍സ്
ഡയറക്ടര്‍ക്ക് പരാതി
നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
എന്നാണ് പരാതി
നല്‍കിയതെന്നും
ഇതിന്മേല് സ്വീകരിച്ച
തുടര്‍
നടപടികളെന്തെല്ലാമെന്നും
വ്യക്തമാക്കാമോ?
ഇ-പ്രിസണ്‍സ്
5756.
ശ്രീ.ലൂഡി
ലൂയിസ്
,,
എം.എ. വാഹീദ്
,,
എം.പി.വിന്‍സെന്റ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയില്‍
വകുപ്പിനെ ഇ-പ്രിസണ്‍സ്
ഗണത്തിലേക്ക്
ഉയര്‍ത്തുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തല്ലാം
ലക്ഷ്യങ്ങളാണ് പദ്ധതി
വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
വനിതാ
ഓപ്പണ്‍ ജയില്‍
5757.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതാ
ഓപ്പണ്‍ ജയിലില്‍
നിലവില്‍ എത്ര
തടവുകാരുണ്ടെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജയിലില്‍ വനിതാ
തടവുകാരെക്കാള്
കൂടുതല്‍ ജീവനക്കാര്‍
ഉണ്ടെന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാരണത്താല്‍
വലിയ സാമ്പത്തിക
ബാദ്ധ്യത
വരുമെന്നതിനാല്‍
ഇക്കാര്യത്തിൽ എന്തു
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
ജയിലില്‍ എത്ര
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്നു
വ്യക്തമാക്കാമോ ;
(ഇ)
വനിതാ
തടവുകാര്‍ എന്തെല്ലാം
ജോലികളാണ്
നിര്‍വ്വഹിക്കുന്നത് ;
ഇതുമൂലമുള്ള സാമ്പത്തിക
ബാദ്ധ്യത
കണക്കാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; വിശദവിവരം
നല്‍കുമോ?
ജയിലുകളില്‍
മഴക്കുഴികള്‍
5758.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളില്‍
മഴക്കുഴികള്‍
നിര്‍മ്മിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
ജയിലുകളില്‍
ഭക്ഷ്യോല്പാദന യൂണിറ്റുകളും
"സംരക്ഷ"സംരംഭവും
5759.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളില്‍
ഭക്ഷ്യോല്പാദന
യൂണിറ്റുകളും
"സംരക്ഷ"സംരംഭവും
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം നടപടി
എടുത്തിട്ടുണ്ട്?
തടവുകാര്‍ക്കുള്ള
ഭക്ഷണ വിതരണത്തിലെ പ്രതിസന്ധി
5760.
ശ്രീ.കെ.രാധാകൃഷ്ണന്
,,
സി.കൃഷ്ണന്
,,
പുരുഷന് കടലുണ്ടി
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളിലെ
തടവുകാര്‍ക്കുള്ള ഭക്ഷണ
വിതരണം
പ്രതിസന്ധിയിലായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനിടയായ സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ബി)
ജയില്‍
തടവുകാര്‍ക്കുള്ള
ഭക്ഷണത്തിനായി
സര്‍ക്കാര്‍ പണം
നല്‍കുന്നത് എപ്പോഴാണ്;
ഈ വര്‍ഷാരംഭത്തിലെ
അലോട്ട്മെന്റ്
നല്കുന്നതില്
വീഴ്ചയുണ്ടായിട്ടുണ്ടോ;
(സി)
ഭക്ഷണം
മുടങ്ങുന്ന
സാഹചര്യമുണ്ടായാല്‍
ജയിലുകളില്‍ ഭീതിജനകമായ
അന്തരീക്ഷം
സൃഷ്ടിക്കപ്പെടുമെന്നറിയാമോ;
പ്രസ്തുത സ്ഥിതിവിശേഷം
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?