ആരോഗ്യ-കാര്‍ഷിക-വിദ്യാഭ്യാസ
ബോധവല്‍ക്കരണത്തിന്
ജാഗ്രതാ സമിതി
5495.
ശ്രീ.സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
,,
റ്റി.യു. കുരുവിള
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ
പഞ്ചായത്തുകള്‍ വഴി
ആരോഗ്യ - കാര്‍ഷിക -
വിദ്യാഭ്യാസ
ബോധവല്‍ക്കരണ
പരിപാടികള്‍ സന്നദ്ധ
സംഘടനകളുടെ
സഹകരണത്തോടെ
നടപ്പാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വര്‍ദ്ധിച്ചുവരുന്ന
മദ്യ-ലഹരി
പദാര്‍ത്ഥങ്ങളുടെ
ഉപയോഗവും
കുറ്റകൃത്യങ്ങളും
തടയുന്നതിന് ഗ്രാമ
പഞ്ചായത്തുകളുടെ
നേതൃത്വത്തില്‍
യുവജനങ്ങളെയും സന്നദ്ധ
സംഘടനകളെയും
ഉള്‍പ്പെടുത്തി
പഞ്ചായത്തുതല ജാഗ്രതാ
സമിതികള്‍
രൂപീകരിയ്ക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കേരള
ലോക്കല്‍ ഗവണ്മെന്റ്
സര്‍വ്വീസ് ഡലിവറി
പ്രോജക്ട്
5496.
ശ്രീ.എം.എ.
വാഹീദ്
,,
സി.പി.മുഹമ്മദ്
,,
വി.പി.സജീന്ദ്രന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ലോക്കല്‍ ഗവണ്മെന്റ്
സര്‍വ്വീസ് ഡലിവറി
പ്രോജക്ട് ഒന്നാം ഘട്ടം
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
എന്‍.ആര്.എച്ച്.എം.
ഹോമിയോ ആയൂര്‍വേദ
ഡിസ്പെന്‍സറികളിലെ
ദിവസവേതന അറ്റന്‍ഡര്‍മാർ
5497.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
എന്‍.ആര്.എച്ച്.എം.
ഫണ്ടിന്റെ
സഹായത്തോടുകൂടി
പ്രവര്‍ത്തിക്കുന്ന
ഹോമിയോ ആയൂര്‍വ്വേദ
ഡിസ്പെന്‍സറികളില്‍
ദിവസവേതനാടിസ്ഥാനത്തില്‍
നിയമിച്ചിട്ടുള്ള
അറ്റന്‍ഡര്‍മാരുടെ
വേതനം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ബി)
എന്‍.ആര്.എച്ച്.എം.
ഫണ്ടിന്റെ
സഹായത്തോടുകൂടി
പ്രവര്‍ത്തിക്കുന്ന
ഹോമിയോ ആയൂര്‍വേദ
ഡിസ്പെന്‍സറികളില്‍
ദിവസവേതന
അടിസ്ഥാനത്തില്‍
നിയമിച്ചിട്ടുള്ള
അറ്റന്റര്‍മാരെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടിയെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ ?
പദ്ധതി
ചെലവ്
5498.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
-15 വര്‍ഷത്തെ
മാര്‍ച്ച് 31-ന്
അവസാനിക്കുമ്പോള്‍
പദ്ധതിയിനത്തിലെ ചെലവ്
36.73% മാത്രമാണെന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അപ്രകാരം
സംഭവിക്കുവാനുള്ള കാരണം
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ഉണ്ടായ വീഴ്ചയുടെ കാരണം
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ വകുപ്പിന്‍െറ
വിഭജനം മൂലമുളള
പ്രശ്നങ്ങള്‍
5499.
ശ്രീ.ഇ.പി.ജയരാജന്
,,
രാജു എബ്രഹാം
,,
കെ. ദാസന്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍ രൂപം
നല്കിയ ഏകീകൃത കേഡര്‍
നയം ഉപേക്ഷിച്ചത്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ദോഷകരമായി മാറി
എന്നുള്ള പരാതികൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഗ്രാമവികസനം
, പഞ്ചായത്ത്,
നഗരസഭകള്എന്നിവ
തമ്മില്‍
വേര്‍പ്പെടുത്തിയതും
വകുപ്പുകള്‍ മൂന്ന്
മന്ത്രിമാരുടെ
കീഴിലായതും, അവയുടെ
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതില്‍
പരാജയപ്പെട്ടതും
,അധികാര വികേന്ദ്രീകരണ
പ്രവര്‍ത്തനങ്ങള്‍ക്കും
വികസനത്തിനും
വിഘാതമായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
5500.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
കമ്പ്യൂട്ടര്വല്ക്കരണവുമായി
ബന്ധപ്പെട്ട് ഇൻഫർമേഷൻ
കേരള മിഷനെ ഏത്
രീതിയിലാണ്
പരിഷ്കരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
ഇതു സംബന്ധിച്ച
ഉത്തരവുകളുടെ പകർപ്പ്
ലഭ്യമാക്കുമോ;
(ബി)
ഇൻഫർമേഷൻ
കേരള മിഷൻ ഇതുവരെ എത്ര
സോഫ്റ്റ് വെയറുകള്‍
ആണ്
നിര്‍മ്മിച്ചിരിക്കുന്നത്
; ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്ന
സോഫ്റ്റ്വെയര്
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ ; ഇവ
എന്ന് പൂര്‍ത്തിയാകും
എന്ന്
വെളിപ്പെടുത്താമോ?
അധികാര
വികേന്ദ്രീകരണം
5501.
ശ്രീ.എം.എ.ബേബി
,,
എളമരം കരീം
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അധികാര
വികേന്ദ്രീകരണത്തിന്
അനുകൂലമായി
കീഴ്തട്ടില്‍ ജനകീയ
ഐക്യവും
പൊതുജനാഭിപ്രായവും
വളര്ത്തിയെടുക്കുന്നത്തിനു
സാധിച്ചിടുണ്ടോ
;ഇല്ലെങ്കിൽ
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ ;
വാര്‍ഡ്
വിഭജനം
5502.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
കെ.രാധാകൃഷ്ണന്
ശ്രീമതി.കെ.എസ്.സലീഖ
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
വാര്‍ഡ് വിഭജന
നടപടികള്‍
പൂര്‍ത്തിയായോ;
(ബി)
ഇതു
സംബന്ധിച്ച നടപടികള്‍
ഏത്
ഘട്ടത്തിലാണെന്നറയിക്കാമോ
;
(സി)
വാര്‍ഡ്
വിഭജനം സംബന്ധിച്ച്
വിവിധ തലങ്ങളില്‍
നിന്നുളള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അവ
പരിശോധിച്ച് പരിഹാരം
കണ്ടെത്തിയ ശേഷം അന്തിമ
തീരുമാനം കൈക്കൊള്ളുന്ന
നിലപാട് സ്വീകരിക്കുമോ;
പരാതികളുടെ പൊതുസ്വഭാവം
വിശദമാക്കാമോ?
ധനകാര്യ
കമ്മീഷന് ശിപാര്‍ശയും
തദ്ദേശ സ്ഥാപനങ്ങളും
5503.
ശ്രീ.വി.ശിവന്‍കുട്ടി
,,
എ.എം. ആരിഫ്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങള്‍ക്ക്
ഇപ്പോള്‍ ആവശ്യത്തിന്
പണം ലഭിക്കുന്നുണ്ടോ;
(ബി)
ധനകാര്യ
കമ്മീഷന്റെ
ശിപാര്‍ശയനുസരിച്ചുള്ള
മൊത്തം പദ്ധതി
അടങ്കലിന്റെ 30% തുക
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
ലഭിച്ചിട്ടുണ്ടോ;
(സി)
മൊത്തം
പദ്ധതി അടങ്കലില്‍
നിന്നും എത്ര തുക
മാറ്റിവച്ചതിനു
ശേഷമുള്ള
തുകയാണിപ്പോള്‍
ലഭിക്കുന്നത്; ഇത്
ധനകാര്യ കമ്മീഷന്
ശിപാര്‍ശയ്ക്ക്
വിരുദ്ധമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഫലത്തില്‍ എത്ര ശതമാനം
തുകയാണ്
ലഭിക്കുന്നതെന്നും
ഇതില്‍ ഓരോ വര്‍ഷവും
എത്ര ശതമാനം വീതം
ചെലവഴിക്കാന്‍
സാധ്യമായിട്ടുണ്ടെന്നും
വിശദമാക്കുമോ?
ബ്ലോക്ക്
പഞ്ചായത്തുകളുടെ
പുന:ക്രമീകരണം
5504.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ബ്ലോക്ക് പഞ്ചായത്ത്
രൂപീകരിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നുവോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ബ്ലോക്ക്
പഞ്ചായത്തുകള്‍
പുന:ക്രമീകരിച്ചുകൊണ്ട്
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ ആരുടെ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തിലാണ്
വിജ്ഞാപന പ്രകാരം
ബ്ലോക്കുകളുടെ
പുന:ക്രമീകരണം
നടത്തിയിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
നിലവിലുള്ള
കാസര്‍ഗോഡ് ബ്ലോക്ക്
പഞ്ചായത്തില്‍ നിന്നും
ചെമ്മനാട്
ഗ്രാമപഞ്ചായത്തിനെ
വിജ്ഞാപന പ്രകാരമുള്ള
കാഞ്ഞങ്ങാട്
ബ്ലോക്കിലേക്കും
നിലവിലുള്ള കാഞ്ഞങ്ങാട്
ബ്ലോക്ക് പഞ്ചായത്തില്‍
നിന്നും അജാനൂര്‍
പഞ്ചായത്തിനെ വിജ്ഞാപന
പ്രകാരമുള്ള പരപ്പ
ബ്ലോക്കിലേക്കും
മാറ്റുന്നതിനുള്ള കാരണം
എന്താണെന്ന്
വിശദമാക്കാമോ?
തെരുവുനായ
ശല്യം
5505.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവുനായ
ശല്യം നിയന്ത്രിക്കാന്‍
പഞ്ചായത്ത് തലത്തില്‍
ആസൂത്രണം
ചെയ്യാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
വളര്‍ത്തുനായ്ക്കള്‍ക്ക്
ലൈസന്‍സും സര്‍ക്കാര്‍
ചിലവില്‍ പ്രതിരോധ
കുത്തിവെയ്പിനും മറ്റും
സൗകര്യം ഒരുക്കുന്ന
കാര്യത്തില്‍ അനുകൂല
നടപടി സ്വീകരിക്കുമോ;
(സി)
പേ
പിടിച്ചതും
അക്രമകാരികളുമായ
നായ്ക്കളെ കൊന്നു
കളയുവാന്‍ നിയമം
കൊണ്ടുവരാന്‍ നടപടി
സ്വീകരിയ്ക്കുമോ?
ബജറ്റില്‍
വകയിരുത്തിയ തുക
5506.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ ബജറ്റില്‍
തദ്ദേശസ്വയംഭരണവകുപ്പിന്
വേണ്ടി വകയിരുത്തിയ
തുകയെത്രയെന്നും
ഏതെല്ലാം
പദ്ധതികള്‍ക്കായി എത്ര
തുക വീതം
വകയിരുത്തിയെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതിക്കും ചെലവഴിച്ച
തുകയെത്രയെന്ന്പറയാമോ;
(സി)
തുക
ചെലവാക്കാതെയുള്ള
പദ്ധതികള്‍ ഉണ്ടോ എന്ന്
വ്യക്തമാക്കാമോ ?
വേറ്റിനാട്
- പന്തലക്കോട് റോഡിന്‍െറ
ശോചനീയാവസ്ഥ
5507.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
താലൂക്കില്‍പ്പെട്ട
വേറ്റിനാട്
പഞ്ചായത്തിലെ
വേറ്റിനാട് ജംഗ്ഷനിൽ
നിന്നും ദേവിനഗര്‍ വഴി
പന്തലക്കോട് പോകുന്ന
റോഡിന്‍െറ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡിന്‍െറ ടാറിങ്ങിനായി
തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡിന്‍െറ ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
കാസര്‍ഗോഡ്
ജില്ലയിലെ പുതിയ
പഞ്ചായത്തുകള്‍
5508.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പുതുതായി
എത്ര പഞ്ചായത്തുകളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്
; ഈ പഞ്ചായത്തുകളുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ?
കാസര്‍ഗോഡ്
ജില്ലയിലെ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലെ ഒഴിവുകള്‍
5509.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍
എന്ഞ്ചിനീയര്,
ഓവര്‍സീയര്‍ എന്നീ
തസ്തികകളില്‍ എത്ര
ഒഴിവുകളുണ്ട് ;
(ബി)
താല്‍ക്കാലികമായി
നിയമനം നേടുന്നവര്‍
പിന്നോക്ക ജില്ലയായ
കാസര്‍ഗോഡ് വന്ന് ജോലി
ചെയ്യാന്‍ വൈമനസ്യം
കാണിക്കുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
കാസര്‍ഗോഡിന്റെ
പ്രത്യേക പരിഗണന വെച്ച്
കലക്ടര്‍ ചെയര്മാന്
ആയുള്ള ഒരു
കമ്മറ്റിക്കു പ്രസ്തുത
തസ്തികകള്‍ ജില്ലയില്‍
നിന്നുളള
ഉദ്യോഗാര്‍ത്ഥികളെക്കൊണ്ട്
നികത്തുന്നതിന് അനുമതി
നല്‍കുന്നത്
പരിഗണിക്കുമോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
കോട്ടയത്തെ
കുടുംബശ്രീ ഭക്ഷ്യമേള
5510.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയത്ത്
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍ ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
ഒരു ഭക്ഷ്യമേള നടന്നോ ;
എങ്കില്‍ എന്നാണ് ;
(ബി)
പ്രസ്തുത
ഭക്ഷ്യമേളയുടെ
മേല്‍നോട്ടം ഐഫ്രം എന്ന
തൃശൂര്‍ ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന ഒരു
പുരുഷ സംഘടനയാണോ
നിര്‍വ്വഹിച്ചത് ;
(സി)
എങ്കില്‍
പ്രസ്തുത സംഘടനയ്ക്ക്
ഈയിനത്തില്‍ എത്ര
തുകയാണ് നല്‍കിയത് ;
(ഡി)
ആയതിന്റെ
സര്‍ക്കാര്‍
ഉത്തരവുകള്‍
ലഭ്യമാക്കുമോ ;
(ഇ)
ഏതൊക്കെ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
പ്രസ്തുത സംഘടനയ്ക്ക്
മേല്പറഞ്ഞ ചുമതല
നല്‍കിയത് എന്ന്
വ്യക്തമാക്കുമോ ?
കൊയിലാണ്ടി
മണ്ഡലത്തിലെ എല്‍. എസ്.
ജി. ഡി. ക്ക് കീഴില്‍
വരുന്ന പ്രവൃത്തികൾ
5511.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ എല്‍. എസ്.
ജി. ഡി. ക്ക് കീഴില്‍
വരുന്ന LAC-ADS
പ്രവൃത്തികളായ
ആലിപ്പുറത്ത്-
കന്മനത്താഴ റോഡ്
(കൊയിലാണ്ടി നഗരസഭ)
പയ്യോളി പഞ്ചായത്തിലെ
ശ്രീ കുറുംബ ഭഗവതി
ക്ഷേത്രം റോഡ്
എന്നിവയുടെ
എസ്റ്റിമേറ്റ്
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
7540/PWD/PS2/15
തീ.25/3/15 പ്രകാരം
LSGD യിലെ ഏത്
സെക്ഷനിലാണ് ഫയലായി
എത്തിയത് എന്നും
പ്രസ്തുത ഫയല്‍
(Eഫയല്‍) LSGD DA2
സെക്ഷനില്‍ നിന്നും
നഗരസഭ റോഡുകള്‍
കൈകാര്യം ചെയ്യുന്ന
LSGD DC3 സെക്ഷനിലേക്ക്
കൈമാറിയിട്ടുണ്ടായിരുന്നുവോ
; ഉണ്ടെങ്കില്‍
പ്രസ്തുത ഫയല്‍
ട്രാന്‍സ്ഫറിന്റെ
വിവരങ്ങള്‍
വ്യക്തമാവുന്ന
ഇന്റേണല്‍ റഫറന്‍സ്
നംപര്‍/ഫയല്‍ നംപര്‍
വ്യക്തമാക്കാമോ ;
(ബി)
LSGD
ഡി.സി.3 സെക്ഷനിലെ
8933/DC3/2015 നംപര്‍
ഫയല്‍ ഒറിജിനേറ്റ്
ചെയ്തത് എപ്രകാരമാണ്
എന്നത് വ്യക്തമാക്കാമോ
; ഈ ഫയല്‍ പ്രസ്തുത
സെക്ഷനില്‍ എന്നാണ്
നടപ്പില്‍ വന്നത് അഥവാ
രജിസ്റ്റര്‍ ചെയ്തത് ;
പ്രസ്തുത ഫയലുമായി
ബന്ധപ്പെട്ട ഇ ഫയല്‍ നം
162484/15 ല്‍
എന്തെല്ലാം രേഖകളാണ്
ലഭ്യമായിട്ടുള്ളത് ; ഇ
ഫയലില്‍ മേല്‍ പറഞ്ഞ
രണ്ട് റോഡുകളുടെയും
എസ്റ്റിമേറ്റ് ലഭ്യമാണോ
; PWD യില്‍ നിന്നും
സമര്‍പ്പിച്ച റഫറന്‍സ്
പ്രസ്തുത ഇ ഫയലില്‍
വായിക്കാന്‍
കഴിയുന്നതാണോ ;
വിശദമായി
വ്യക്തമാക്കാമോ ;
(സി)
ഈ
രണ്ട് റോഡുകള്‍ക്കും
A.S.നല്‍കുന്നതിനുള്ള
ധനകാര്യാനുമതി
ഫിനാന്‍സ് NCC2
സെക്ഷനില്‍ നിന്നും
LSGD DA2 സെക്ഷനില്‍
ലഭിച്ചിരുന്നുവോ ;
പ്രസ്തുത ഫിനാന്‍ഷ്യല്‍
കണ്‍കറന്‍സ്
ലഭിച്ചിട്ടും LSGD DA2
സെക്ഷനില്‍ പഞ്ചായത്ത്
അധീനതയില്‍ ഉള്ള
റോഡുമാത്രമെ കൈകാര്യം
ചെയ്യുന്നുള്ളൂ,
നഗരസഭയുടെ പരിധിയിലുള്ള
റോഡ് LSGD DC3
സെക്ഷനിലാണ് നടപടികള്‍
സ്വീകരിക്കുന്നത്
എന്നതിനാല്‍ രണ്ട്
റോഡുകള്‍ക്കും
ഫിനാന്‍ഷ്യല്‍
കണ്‍കറന്‍സ് നല്കിയ
ധനകാര്യവകുപ്പിലെ നടപടി
ഭേദഗതി വരുത്തി
പുതുക്കി
നല്‍കണമെന്നാവശ്യപ്പെട്ട്
DA2 സെക്ഷനില്‍ നിന്നും
ഫയല്‍ ഫിനാന്‍സ് NCC2
സെക്ഷനിലേക്ക്
പുനസമര്പ്പിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
പ്രസ്തുത ഫയലിന്റെ
പരിപൂര്‍ണ്ണ പകര്‍പ്പ്
(നോട്ട് ഫയല്‍, കറണ്ട്
ഫയല്‍ നടപടിക്രമങ്ങള്‍
മുതലായ മുഴുവന്‍
രേഖകളും) ലഭ്യമാക്കാമോ
;
(ഡി)
രണ്ടു
റോഡുകളുടെയും
ഫിനാന്‍ഷ്യല്‍
കണ്‍കറന്‍സ് LSGD DC2
സെക്ഷനില്‍ ലഭിച്ച
സ്ഥിതിക്ക് DC3 യുമായി
ബന്ധപ്പെട്ട
കണ്‍കറന്‍സ് ഇ ഫയലിലൂടെ
DC3 സെക്ഷനിലേക്ക്
ഇന്റേണല്‍ റഫറന്‍സിലൂടെ
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടായിരുന്നുവോ
; വിശദമാക്കുമോ ;
(ഇ)
LSGD
DC3 സെക്ഷനില്‍ ഫയല്‍
ലഭിച്ചിട്ട് ഇപ്പോള്‍
എത്ര ദിവസമായി എന്നും
ഇതുവരെ എന്ത് നടപടികള്‍
സ്വീകരിച്ചു എന്നും
വിശദമായി
വ്യക്തമാക്കാമോ ; ഈ
ഫയലില്‍ നടപടികള്‍
മുന്നോട്ട്
നീങ്ങുന്നതില്‍
വളരെയധികം കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; അടിയന്തരമായി ഫയലില്‍
തീരുമാനമായി അഡീഷണൽ
സെക്രട്ടറി ഉത്തരവ്
പുറപ്പെടുവിക്കാന്‍
എത്ര ദിവസം വേണ്ടിവരും
എന്ന് വ്യക്തമാക്കാമോ ?
മാവേലിക്കര
വള്ളികുന്നം പഞ്ചായത്തിലെ
ആസ്തി വികസന പദ്ധതി.
5512.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര വള്ളികുന്നം
പഞ്ചായത്തിലെ
അയ്യന്‍കാളി സാംസ്കാരിക
നിലയത്തിന് ഓഡിറ്റോറിയം
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ.
നിര്‍ദ്ദേശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമായെങ്കിലും
നാളിതുവരെയും ടെന്‍ഡര്‍
നടപടികള്‍
ആരംഭിക്കുന്നതിന്
നടപടികൾ
സ്വീകരിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
ടെന്‍ഡര്‍ നടപടി
വൈകുന്നതിന്റെ കാരണം
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
പ്രവൃത്തി അടിയന്തരമായി
ടെന്‍ഡര്‍
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(ഇ)
പ്രസ്തുത
പ്രവൃത്തിയിന്മേല്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ
; പ്രവൃത്തി
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കുമോ ?
പഞ്ചായത്ത്
സെക്രട്ടറിമാരുടെ
ഒഴിവുകള്‍
5513.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
200-ലേറെ
പഞ്ചായത്ത്
സെക്രട്ടറിമാരുടെ
ഒഴിവുകള്‍
നികത്തുന്നില്ലെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ബി)
ഇവരുടെ
ഒഴിവുകളിലേക്ക്പ്രൊമോഷന്
എന്ന് നടത്താനാകും ;
(സി)
പഞ്ചായത്ത്
തെരഞ്ഞെടുപ്പ് അടുത്ത
സാഹചര്യത്തില്‍
പ്രസ്തുത പ്രൊമോഷന്
നടത്താത്തത് ഗുരുതരമായ
വീഴ്ചയല്ലേ?
പഞ്ചായത്ത്
മെമ്പര്‍മാര്‍ക്ക്
സഹായികള്‍
5514.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
മെമ്പര്‍മാര്‍ക്ക്
സഹായികളായി ആളുകളെ
നിയമിക്കാന്‍
തദ്ദേശസ്വയംഭരണ വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ വിശദാംശങ്ങളും
സഹായികളുടെ ചുമതലകളും
വെളിപ്പെടുത്തുമോ?
ഭരണിക്കാവ്
ഗ്രാമപഞ്ചായത്തിലെ
മാമ്പുകുളം വാട്ടര്‍
സ്റ്റേഡിയം
5515.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ.യുടെ മണ്ഡല
ആസ്തി വികസന ഫണ്ട്
വിനിയോഗിച്ച്
നിര്‍മ്മിക്കുന്ന
ഭരണിക്കാവ്
ഗ്രാമപഞ്ചായത്തിലെ
മാമ്പുകുളം വാട്ടര്‍
സ്റ്റേഡിയത്തിന്റെ
ഭരണാനുമതി,
സാങ്കേതികാനുമതി,
എഗ്രിമെന്റ് തീയതി
എന്നിവ എന്നാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
റിവൈസ്ഡ് എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍ എന്നാണ് ഈ
എസ്റ്റിമേറ്റ് പ്രകാരം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി ലഭിച്ചതെന്നും
പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
എന്തെന്നും
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ
സ്കെച്ച്, പ്ലാന്‍
എന്നിവ ലഭ്യമാക്കാമോ ;
എന്നേക്ക് പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ ?
കുടുംബശ്രീ
പ്രവര്‍ത്തകര്‍ക്ക്
മാധ്യമ പരിശീലനം
5516.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
പ്രവര്‍ത്തകരെ
ജേര്‍ണലിസം പഠിപ്പിച്ച്
അച്ചടി-ദൃശ്യ
മാധ്യമങ്ങളിലെ
ലേഖികമാരാക്കാന്
വേണ്ടി സര്‍ക്കാര്‍
നിയോഗിച്ചിരിക്കുന്ന
കോഴിക്കോട്ടെ സൗത്ത്
ഏഷ്യന്‍ കോളേജ് എന്ന
സ്ഥാപനം എന്നാണ്
ആരംഭിച്ചതെന്നും,
പ്രസ്തുത സ്ഥാപനത്തിന്
മാധ്യമ പരിശീലനരംഗത്ത്
എത്ര കാലത്തെ
പരിചയമുണ്ട് എന്നും
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സ്ഥാപനത്തിലെ
അധ്യാപകരുടെ പേരുകള്‍,
വിദ്യാഭ്യാസയോഗ്യതകള്‍,
പ്രവര്‍ത്തന പരിചയം
എന്നീ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത പരിശീലന
പരിപാടിക്കായി ഈ
സ്ഥാപനത്തിന് നാളിതുവരെ
എത്ര തുക
നല്‍കിയിട്ടുണ്ടെന്നും,
ആയതിന്റെ ഉത്തരവുകള്‍
സഹിതമുള്ള
വിശദാംശങ്ങളും
ലഭ്യമാക്കാമോ ?
നിര്‍മ്മല്‍
ഭാരത് അഭിയാന്
5517.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മല്‍
ഭാരത് അഭിയാന്
സംസ്ഥാനത്ത്
നടപ്പിലാക്കുന്നുണ്ടോ ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഖര ദ്രവ
മാലിന്യ സംസ്കരണ
പ്രോജക്ടുകള്‍
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍ അവയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിക്ക് കേന്ദ്ര
ഗവണ്മെന്റിന്റെ സഹായം
ലഭ്യമായിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഓരോ
വര്‍ഷവും ലഭിച്ച
തുകയെത്ര ; അതില്‍ എത്ര
തുക ഇതുവരെ ചെലവഴിച്ചു
;
(ഡി)
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
സംസ്ഥാന വിഹിതം
എപ്രകാരമാണ് ; അതിനായി
സംസ്ഥാനം ഓരോ വര്‍ഷവും
എത്ര തുക നീക്കിവച്ചു ;
എത്ര രൂപ ചെലവഴിച്ചു ?
പള്ളിച്ചല്‍
പഞ്ചായത്ത് വനിതയെ
ശല്യക്കാരിയായി
പ്രഖ്യാപിച്ചത്
5518.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീമതി.വിജിത
എന്ന വനിതയെ
ശല്യക്കാരിയായി
പ്രഖ്യാപിക്കുവാന്‍
തീരുമാനമെടുത്ത
പള്ളിച്ചല്‍
പഞ്ചായത്തിനെതിരെ
സര്‍ക്കാരില്‍
പരാതികള്‍
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍
പരാതിയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
ആരെയെങ്കിലും
ശല്യമായി
പ്രഖ്യാപിക്കുവാന്‍
പഞ്ചായത്തുകള്‍ക്ക്
നിയമപരമായ അവകാശമുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(സി)
പള്ളിച്ചല്‍
ഗ്രാമപഞ്ചായത്ത്
ഭരണസമിതിയുടെ
നിയമവിരുദ്ധമായ
നടപടിക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ ?
സംസ്ഥാനത്തെ
അംഗന്‍വാടി
വര്‍ക്കര്‍മാര്‍ക്കും
ഹെല്‍പ്പര്‍മാര്‍ക്കും
ക്ഷേമനിധി
5519.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗന്‍വാടി
വര്‍ക്കര്‍മാര്‍ക്കും
ഹെല്‍പ്പര്‍മാര്‍ക്കും
ക്ഷേമനിധി
ഏര്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
ഇതുസംബന്ധിച്ച്
നിയമം
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
വ്യക്തമാക്കുമോ ?
ദുരന്തനിവാരണ
സമിതികള്‍
5520.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്തുകളില്‍
ദുരന്തനിവാരണ സമിതികള്‍
രൂപീകരിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
തീരുമാനമെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
ദുരന്ത
നിവാരണ സമിതികളുടെ
രൂപീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(സി)
ആലപ്പുഴ
ജില്ലയില്‍
ദുരന്തനിവാരണ സമിതികള്‍
രൂപീകരിച്ച
ഗ്രാമപഞ്ചായത്തുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
തീപ്പലിശ്ശേരി
സെന്റര്‍ - പള്ളിക്കുളം -
ചിറമനേങ്ങാട് തങ്കമണി
സെന്റര്‍ റോഡ് വീതികൂട്ടി
ടാറിംഗ്
5521.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013-14
- ലെ ആസ്തിവികസന
സ്കീമില്‍ നിന്നും 30
ലക്ഷം രൂപയ്ക്ക്
ഭരണാനുമതി നല്കിയതും
എല്‍.എസ്.ജി.ഡി. ചീഫ്
എഞ്ചിനീയര്‍ക്ക്
നിര്‍വ്വഹണ
ചുമതലയുള്ളതുമായ
തീപ്പലിശ്ശേരി
സെന്റര്‍-പള്ളിക്കുളം-ചിറമനേങ്ങാട്
തങ്കമണി സെന്റര്‍ റോഡ്
വീതികൂട്ടി ടാറിംഗ്
ചെയ്യുന്ന
പ്രവര്‍ത്തിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണ് ;
(ബി)
ഈ
പ്രവൃത്തി ടെണ്ടര്‍
എടുത്തതും എഗ്രിമെന്റ്
വച്ചതും എന്നാണ് ;
(സി)
തകര്‍ന്ന്
ഗതാഗത യോഗ്യമല്ലാതായ ഈ
റോഡിന്റെ പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കാമോ?
മാലിന്യവിമുക്ത
കേരളം
5522.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യ
മുക്തമാക്കാനായി ഈ
സര്‍ക്കാര്‍ 2011
മുതല്‍ 2015വരെ ഓരോ
വര്‍ഷവും എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുകയുണ്ടായി ;
ഇതിനായി ഓരോ വര്‍ഷവും
നീക്കിവച്ച
തുകയെത്രയാണ് ; ഓരോ
വര്‍ഷവും ലഭിച്ച
കേന്ദ്ര സഹായം എത്രയാണ്
; വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
ഇതിനായി
എന്തെങ്കിലും
വിദേശസഹായമോ മറ്റു
സഹായങ്ങളോ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ലഭിച്ച തുക
എത്രയാണ് ;
മാലിന്യവിമുക്ത
കേരളത്തിനായി
ഓരോവര്‍ഷവും ചെലവാക്കിയ
തുക എത്രയാണ് ;
ഇന്‍ഫര്‍മേഷന്‍
കേരള മിഷന് അംഗത്വ ഫീസും
വരിസംഖ്യയും നല്കുന്നതു
സംബന്ധിച്ച്
5523.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശ സ്ഥാപനങ്ങള്‍
ഇന്‍ഫര്‍മേഷന്‍ കേരള
മിഷന് അംഗത്വ ഫീസും
വരിസംഖ്യയും
നല്‍കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിർദ്ദേശം സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇന്‍ഫര്‍മേഷന്‍
കേരള മിഷനിലെ ജീവനക്കാര്‍
5524.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
കേരള മിഷന് (IKM)
സ്വയംഭരണ സ്ഥാപനമായത്
ഏത് തീയതി മുതലാണ്
എന്ന് അറിയിക്കുമോ;
(ബി)
എത്ര
ജീവനക്കാരാണ് ഐ.കെ.എം-
ല്‍ ഇപ്പോള്‍ ജോലി
ചെയ്യുന്നത് എന്ന്
വ്യക്തമാക്കുമോ ;
(സി)
10
വര്‍ഷത്തില്‍ കൂടുതല്‍
ജോലിചെയ്യുന്നവരെത്രയെന്നും
ഇതില്‍ എഞ്ചിനീയറിംഗ്
ബിരുദം
നേടിയവരെത്രയെന്നും
അവരുടെ പേരു വിവരവും
വെളിപ്പെടുത്തുമോ ;
(ഡി)
ഐ.കെ.എം-ലെ
ജീവനക്കാരുടെ വേതന
പരിഷ്കരണം എന്നുമുതല്‍
നടപ്പിലാക്കും എന്ന്
വ്യക്തമാക്കുമോ ?
തെരുവുനായ്ക്കളെ
കൊല്ലുന്നതിന് നടപടി
T 5525.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
കഴിഞ്ഞ ജൂണ്‍ മാസം
മാത്രം 25000
(ഇരുപത്തയ്യായിരം) പേരെ
നായ്ക്കള്‍ കടിച്ച്
മുറിവേല്‍പ്പിച്ച സംഭവം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മനുഷ്യജീവന്
ഭീഷണിയായ നായ്ക്കളെ
അടിന്തരമായി
കൊല്ലുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
ഇല്ലെങ്കില്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
പഞ്ചായത്തുകളിലെ ഉന്നത
ഉദ്യോഗസ്ഥര്‍ക്ക്
ഇതിനാവശ്യമായ
ഉത്തരവുനല്‍കി അടിന്തര
നടപടികള്‍
സ്വീകരിക്കുമോ?
(സി)
നായ്ക്കളെ
വീട്ടില്‍
വളര്‍ത്തുന്നതിന്
ആവശ്യമായ ലൈസന്‍സുകളും,
പരിശോധനകളും
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
പഞ്ചായത്തുകളുടെ
പ്രവര്‍ത്തനം
5526.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളുടെ
പ്രവര്‍ത്തനത്തില്‍
പുതിയ പരിഷ്കാരങ്ങള്‍
വരുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പഞ്ചായത്തുകളിൽ വാര്‍ഡ്
തലത്തില്‍
ഫെസിലിറ്റേറ്റര്‍മാരെ
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിന്റെ ലക്ഷ്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(സി)
പഞ്ചായത്തു
വകുപ്പില്‍ എത്ര
ഒഴിവുകളുണ്ടെന്ന്
ജില്ലയും, തസ്തികയും
തിരിച്ചുള്ള
വിശദവിവരങ്ങൾ നല്‍കാമോ;
(ഡി)
പഞ്ചായത്ത്
ഓഫീസുകളുടെ
പ്രവര്‍ത്തനത്തിന്
കുടുംബശ്രീയെ
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
മേഖലകളിലാണെന്ന്
വിശദമാക്കാമോ?
കുടുംബശ്രീമിഷന്
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
സ്വകാര്യ സംഘടനകള്‍ക്ക്
അനുവാദം നല്‍കുന്നത്
5527.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
കുടുംബശ്രീമിഷന്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന
ഏതെങ്കിലും പദ്ധതികളുടെ
നിര്‍വ്വഹണം, സംഘാടനം
എന്നിവ
നടത്തുന്നതിലേയ്ക്ക്
കേരള പീപ്പിള്‍സ് ഫാറം
(കെ.പി.എഫ്) എന്ന
സംഘടനയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
കുടുംബശ്രീയുമായി
മേല്‍പ്പറഞ്ഞ
സംഘടനയ്ക്ക്
എന്തെങ്കിലും
ബന്ധമുണ്ടോ; ഈ സംഘടന
കുടുംബശ്രീയുമായി
ബന്ധപ്പെട്ട്
പദ്ധതികള്‍
ആവിഷ്കരിക്കുന്നതായി
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്വകാര്യവ്യക്തികള്‍
രൂപം നല്കുന്ന
സംഘടനകള്‍ക്കോ, മറ്റ്
സ്ഥാപനങ്ങള്‍ക്കോ
കുടുംശ്രീ പദ്ധതികള്‍
ഏറ്റെടുത്ത്
നടപ്പിലാക്കുവാന്‍
അനുവാദം
നല്‍കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ഡി)
കൊല്ലം
ജില്ലയില്‍ കെ.പി.എഫ്
എന്ന സംഘടന
കുടുംബശ്രീയുമായി
ബന്ധപ്പെട്ട
പദ്ധതികളുടെ
നിര്‍വ്വഹണം
നടത്തുന്നുവെന്ന
പ്രചരണം
ശ്ശ്രദ്ധയില്പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പഞ്ചായത്തുകളില്‍
വിവാഹങ്ങള്‍ രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള
മാനദണ്ഡങ്ങള്‍
5528.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1988 ന് മുമ്പ്
ജനിച്ചവര്ക്ക്പഞ്ചായത്തുകളില്
വിവാഹങ്ങള്‍
രജിസ്റ്റര്‍
ചെയ്യുന്നതിന് ജനന
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കണമെന്ന
നിബന്ധനയുണ്ടോ ;
(ബി)
എങ്കില്‍
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത്
ഇതൊഴിവാക്കുവാനും
സ്കൂള്‍
സര്‍ട്ടിഫിക്കറ്റ്
മാത്രം
ഹാജരാക്കുവാനുമുള്ള
ഉത്തരവിനായി നടപടി
സ്വീകരിക്കുമോ?
പഴയകുന്നുമ്മേല്‍
ഗ്രാമപഞ്ചായത്തിലെ പൊതു
ഇലക്ട്രിക് ശ്മശാനം
5529.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഴയകുന്നുമ്മേല്‍
ഗ്രാമപഞ്ചായത്തിലെ
കാനാറയില്‍ കിളിമാനൂര്‍
ബ്ലോക്ക് പഞ്ചായത്ത്
പൊതു ഇലക്ട്രിക്
ശ്മശാനം
നിര്‍മ്മിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചതെന്നും
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കുമെന്നും
ഇതിനായി എന്ത് തുക
ചെലവഴിക്കുന്നുണ്ടെന്നും
ആരാണ് കരാര്‍
ഏറ്റെടുത്തിരിക്കുന്നതെന്നും
വിശദമാക്കാമോ?
ഗ്രാമപഞ്ചായത്തുകള്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
5530.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക
വര്‍ഷത്തില്‍ നാളിതുവരെ
ഗ്രാമപഞ്ചായത്തുകള്‍
വഴി എത്ര കോടി രൂപയുടെ
പദ്ധതികള്‍ സംസ്ഥാനത്ത്
നടപ്പിലാക്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
2014-15
വര്‍ഷത്തെ ബഡ്ജറ്റില്‍
ഗ്രാമപഞ്ചായത്തുകള്‍ക്കായി
വകയിരുത്തിയതിന്റെ എത്ര
ശതമാനം ചെലവഴിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
ഗ്രാമപഞ്ചായത്തുകളിലെ
സെക്രട്ടറി തസ്തികകൾ
5531.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പിലെ ഗ്രാമ
പഞ്ചായത്ത് സെക്രട്ടറി
തസ്തികയും സീനിയര്‍
സൂപ്രണ്ട് തസ്തികയും
പരസ്പരം മാറാവുന്ന
തരത്തിലുളളതാണോ ;
(ബി)
ഗ്രാമ
പഞ്ചായത്ത് സെക്രട്ടറി
തസ്തിക, സീനിയര്‍
സൂപ്രണ്ട് തസ്തികയുടെ
താഴെയുളള തസ്തികയായി
മാറ്റാന്‍ എന്തെങ്കിലും
നിര്‍ദ്ദേശമുണ്ടോ ;
ഉണ്ടെങ്കില്‍ അതിലുളള
അഭിപ്രായം
വ്യക്തമാക്കാമോ ;
(സി)
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
അസിസ്റ്റന്റ്
സെക്രട്ടറി തസ്തിക
ഉണ്ടാകുന്നതിനുളള
പഞ്ചായത്ത് ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കിൽ ഡയറക്ടറുടെ
അഭിപ്രായം എന്തെന്ന്
അറിയിക്കുമോ?
ജനപ്രതിനിധികള്‍ക്കും
മുന്‍ അംഗങ്ങള്‍ക്കും
ക്ഷേമപദ്ധതി
5532.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ജനപ്രതിനിധികള്‍ക്കും
മുന്‍
അംഗങ്ങള്‍ക്കുമായി
എന്തെങ്കിലും
ക്ഷേമപദ്ധതി
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുന്നുണ്ടോ ;
വിശദാംശം
വെളിപ്പെടുത്താമോ ;
(ബി)
തദ്ദേസ്വയംഭരണ
സ്ഥാപനങ്ങിലെ
ജനപ്രതിനിധികളുടെ
അലവന്‍സ്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ ;
ജനപ്രതിനിധികള്‍ക്ക്
പെന്ഷന്
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ ?
മിഷന്
676
5533.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷന്
676-ല്‍ ഉള്‍പ്പെടുത്തി
ഗ്രാമീണ മേഖലയിലെ വികസന
മുന്നേറ്റം ലക്ഷ്യം
വച്ച് തദ്ദേശസ്വയംഭരണ
വകുപ്പില്‍ എന്തെല്ലാം
കാര്യങ്ങള്‍ നടപ്പില്‍
വരുത്തി എന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കാന്‍
കഴിഞ്ഞോ എന്നും ഏതൊക്കെ
പദ്ധതികള്‍ ഇപ്പോള്‍
പ്രസ്തുത വകുപ്പില്‍
നടന്നുകൊണ്ടിരിക്കുന്നു
എന്നും വിശദീകരിക്കാമോ?
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
അംഗന്‍വാടികള്‍
5534.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിൽ ആകെ
എത്ര
അംഗന്വാടികളുണ്ടെന്നും
ഇതില്‍ എത്ര
അംഗന്‍വാടികള്‍ സ്വന്തം
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുവെന്നും
അല്ലാത്തവ
ഏതെല്ലാമാണെന്നും
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച്
വ്യക്തമാക്കുമോ?
കുന്നംകുളം
നിയോജകമണ്ഡലത്തില്‍
വികലാംഗര്‍ക്ക്
മുച്ചക്രവാഹനം
5535.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികലാംഗര്‍ക്ക്
മുച്ചക്രവാഹനം
ലഭ്യമാക്കുന്ന പദ്ധതി
പ്രകാരം കുന്നംകുളം
നിയോജകമണ്ഡലത്തില്‍ ഇതേ
വരെ എത്ര
വികലാംഗര്‍ക്ക്
മുച്ചക്ര വാഹനം
ലഭ്യമാക്കിയിട്ടുണ്ട് ;
(ബി)
ഇതിന്റെ
പഞ്ചായത്ത് തിരിച്ചുള്ള
എണ്ണം വ്യക്തമാക്കുമോ?
ഐ.സി.ഡി.എസ്
പദ്ധതിയിന്‍ കീഴില്‍
ഒഴിവുള്ള തസ്തികകള്‍
5536.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഐ.സി.ഡി.എസ്
പദ്ധതിയിന്‍ കീഴില്‍
സംസ്ഥാനത്ത് പ്രോജക്ട്
ഓഫീസര്‍, ചൈല്‍ഡ്
ഡെവലപ്മെന്റ് പ്രോജക്ട്
ഓഫീസര്‍, അംഗന്‍വാടി
വര്‍ക്കര്‍, അംഗന്‍വാടി
ഹെല്‍പ്പര്‍ എന്നിവരുടെ
എത്ര വീതം
അനുവദിക്കപ്പെട്ട
തസ്തികകളും ഒഴിവുകളും
ഉണ്ടെന്ന് അറിയിക്കുമോ;
(ബി)
ഒഴിവുകള്‍
ഉണ്ടെങ്കില്‍ അത്
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
വിവിധ
തസ്തികകളില്‍ നിരവധി
ഒഴിവുകള്‍
നിലനില്ക്കുന്നതുമൂലം
ഐ.സി.ഡി.എസ് പദ്ധതിയുടെ
നിര്‍വ്വഹണവും
മോണിറ്ററിങ്ങും
ഫലപ്രദമായി നടക്കാത്ത
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇത്
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
വി
കെയര്‍ പദ്ധതി
5537.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
സോഷ്യല്‍ സെക്യൂരിറ്റി
മിഷന് മുഖേന
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച വി കെയര്‍
പദ്ധതി സംസ്ഥാനത്തു
നടപ്പിലാക്കി തുടങ്ങിയോ
;
(ബി)
ഇതിനോടകം
വി കെയര്‍
പദ്ധതിയിലേയ്ക്ക് എത്ര
തുക സമാഹരിക്കുവാന്‍
കഴിഞ്ഞു ;
(സി)
വി
കെയര്‍ പദ്ധതി മുഖേന
ഏതെല്ലാം രോഗങ്ങളുടെ
ചികിത്സകള്‍ക്കാണ്
ധനസഹായം നല്‍കുന്നത് ;
(ഡി)
വി
കെയര്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
ബാല പീഡന
കേസുകള്‍
5538.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര ബാല പീഡന
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇത്തരത്തിലുള്ള
പിഡന കേസുകള്‍
നിയന്ത്രിക്കുന്നതിനും
ബോധവല്‍ക്കരണം
നടത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
കേരള
സംസ്ഥാന വനിതാ കമ്മീഷൻ
അദാലത്തുകള്‍
5539.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന വനിതാ
കമ്മീഷനില്‍ 2011-2012,
2012-2013, 2013-2014,
2014-2015
വര്‍ഷങ്ങളില്‍ ലഭിച്ച
പരാതികളില്‍ ഓരോ
വര്‍ഷവും എത്ര
പരാതികളില്‍ തീര്‍പ്പു
കല്‍പ്പിക്കുകയുണ്ടായി;
(ബി)
പ്രസ്തുത വര്‍ഷങ്ങളില്‍
വനിതാ കമ്മീഷൻ ഓരോ
ജില്ലയിലും എത്ര
അദാലത്തുകള്‍
നടത്തുകയുണ്ടായി;
(സി)
ഓരോ
ജില്ലയിലും ഓരോ
വര്‍ഷവും ഓരോ
അദാലത്തിലും എത്ര
പരാതികള്‍
ലഭിക്കുകയുണ്ടായി;
എന്നു വ്യക്തമാക്കുമോ;
അനാഥ
മന്ദിരങ്ങള്‍
5540.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
അധീനതയില്‍ എത്ര
അനാഥാലയങ്ങള്‍
ഉണ്ട്;വ്യക്തമാക്കാമോ;
(ബി)
മതസ്ഥാപനങ്ങള്‍,
എന്‍.ജി.ഒ. കള്‍,
വ്യക്തികള്‍ എന്നിവയുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്നവ
എത്ര;
(സി)
അനാഥ
മന്ദിരങ്ങള്‍
നടത്തുന്നതിന് നിലവില്‍
ഏത് സ്ഥാപനമാണ്
അംഗീകാരം നല്‍കുന്നത്;
(ഡി)
അനാഥ
മന്ദിരങ്ങളില്‍
കുട്ടികളെ
പ്രവേശിപ്പിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
സംസ്ഥാനത്തിന്
പുറത്ത് നിന്നുള്ള
കുട്ടികളെ
പ്രവേശിപ്പിക്കുമ്പോള്‍
പാലിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(എഫ്)
അനാഥ മന്ദിരങ്ങളില്‍
അന്യ സംസ്ഥാനക്കാരായ
എത്ര കുട്ടികള്‍
ഇപ്പോള്‍
താമസിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
അങ്കണവാടികള്‍
5541.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
അങ്കണവാടികള്‍
വാടകകുടിശ്ശിക
ഒടുക്കാത്തത് കാരണം
അടച്ചുപൂട്ടല്‍ ഭീഷണി
നേരിടുന്നുണ്ടെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
അങ്കണവാടികളെ സ്വന്തം
കെട്ടിടങ്ങളിലേക്കു
മാറ്റി
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
പ്രസ്തുത
അങ്കണവാടികളുടെ വാടക
കുടിശ്ശിക
അടിയന്തിരമായി
തീര്‍പ്പാക്കി സുഗമമായ
നടത്തിപ്പിന് ആവശ്യമായ
സാഹചര്യം
സൃഷ്ടിക്കുന്നതിന്
പ്രത്യേക ശ്രദ്ധ
നല്‍കുമോ?
വനിതാ
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
5542.
ശ്രീ.ലൂഡി
ലൂയിസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വനിതാ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കാന്‍
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
ബിരുദ
ബിരുദാനന്തര
വിദ്യാര്‍ത്ഥികളെ
'സ്നേഹപൂര്‍വ്വം'
പദ്ധതിയില്‍
ഉള്‍പ്പെടുത്തല്‍
5543.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്നേഹപൂര്‍വ്വം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
അപേക്ഷ
സമര്‍പ്പിക്കേണ്ട
വിധവും സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(ബി)
സര്‍ക്കാര്‍/എയ്ഡഡ്
കോളേജുകളില്‍ ബിരുദ
ബിരുദാനന്തര
കോഴ്സുകളില്‍ ചേര്‍ന്ന്
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
സ്നേഹപൂര്‍വ്വം
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിന്
തടസ്സം ഉണ്ടോ;
(സി)
ബിരുദ
ബിരുദാനന്തര കോഴ്സുകള്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളെ കൂടി
സ്നേഹപൂര്‍വ്വം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്?
ഭിന്ന
ലിംഗക്കാരുടെ
പ്രശ്നങ്ങള്‍
5544.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്ന
ലിംഗക്കാരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെങ്കിലും നയം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്തരക്കാരുടെ
ജില്ലതിരിച്ചുള്ള എണ്ണം
ലഭ്യമാണോ; എങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ?
മാതൃക
അംഗന്‍വാടികള്‍
5545.
ശ്രീ.സി.പി.മുഹമ്മദ്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാതൃക അംഗന്‍വാടികള്‍
നിര്‍മ്മിക്കാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
മാതൃകാ
അങ്കണവാടിക്ക് പുതിയ
കെട്ടിടം
5546.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മേലൂര്‍
പഞ്ചായത്തിലെ 15-ാം
വാര്‍ഡില്‍ 114-ാം
നമ്പര്‍ അങ്കണവാടിയെ
മാതൃകാ അങ്കണവാടി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പുതുക്കി
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ചാലക്കുടി ബ്ലോക്കില്‍
ഉള്‍പ്പെട്ടതും കൊടകര
പഞ്ചായത്തുള്‍പ്പെടുന്ന
പുതുക്കാട്
ബ്ലോക്കിലേയും ഏതെല്ലാം
അങ്കണവാടികള്‍ക്കാണ്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുള്ളത്
എന്ന് അറിയിക്കാമോ?
മാതൃകാ
അംഗന്‍വാടികള്‍
5547.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്തില്‍
എത്ര അംഗന്‍വാടികളാണ്
ഉള്ളത്; ഇതില്‍ എത്ര
അംഗന്‍വാടികള്‍ക്ക്
സ്വന്തമായി സ്ഥലവും
കെട്ടിടവും ഉണ്ട്; വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര അംഗന്‍വാടികള്‍
ഉണ്ട്;
(ബി)
മാതൃകാ
അംഗന്‍വാടികള്‍
സ്ഥാപിക്കുന്നതിന്
അമ്പലപ്പുഴ ബ്ലോക്കില്‍
നിന്നും എത്ര
അംഗന്‍വാടികളെ
തെരഞ്ഞെടുത്തു; അവയുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്നും
വെളിപ്പെടുത്തുമോ?
മാനസിക
രോഗികളായവര്‍ക്കുള്ള
പെന്ഷന് പദ്ധതി
5548.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാനസിക
രോഗികളായവര്‍ക്കുള്ള
പെന്ഷന് പദ്ധതി
നടപ്പിലാക്കിത്തുടങ്ങിയോ;
(ബി)
എങ്കിൽ
പ്രതിമാസ പെന്ഷന് തുക
എത്രയാണെന്ന് പറയാമോ;
(സി)
പ്രസ്തുത
പെന്ഷന് പദ്ധതിയെ
സംബന്ധിച്ച ഉത്തരവുകളും
പദ്ധതി വിശദാംശങ്ങളും
ലഭ്യമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ
അങ്കണവാടികള്‍
5549.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
ഭൂമിയും, കെട്ടിടവും
ഇല്ലാത്ത
അംഗന്‍വാടികള്‍ക്ക് ഇവ
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ചേലക്കര
നിയമസഭാ മണ്ഡലത്തില്‍
എത്ര അംഗന്‍വാടികള്‍
ഉണ്ടെന്നും, അതില്‍
സ്വന്തമായി ഭൂമിയും
കെട്ടിടവും ഉള്ളവ
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
മണ്ഡലത്തിലെ
എല്ലാ
അംഗന്‍വാടികള്‍ക്കും
സ്വന്തമായി സ്ഥലവും,
കെട്ടിടവും
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഡബ്ല്യൂ
ബി എൻ പി പ്രകാരമുള്ള
അലോട്ട്മെന്റ്
5550.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡബ്ല്യൂ
ബി എൻ പി (Wheat Based
Nutrition Programme)
പ്രകാരം സംസ്ഥാനത്തിന്
2014-15 വര്‍ഷത്തില്‍
എത്ര ടണ്‍ അരി, ഗോതമ്പ്
എന്നിവ അലോട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
മേല്പറഞ്ഞ
പ്രകാരം ലഭിച്ച
ധാന്യങ്ങളില്‍ എത്ര
ടണ്‍ വീതം അരിയും
ഗോതമ്പും എഫ് സി ഐ
യില്‍ നിന്നും
എടുത്തിട്ടുണ്ട് ;
വ്യക്തമാക്കുമോ ;
(സി)
ഇതു
പ്രകാരം ലഭിക്കുന്ന
ഭക്ഷ്യധാന്യം ഏതു
രീതിയിലാണ് സംസ്ഥാനത്ത്
വിനിയോഗിക്കുന്നതെന്ന്
അറിയിക്കുമോ ?
നിര്‍ഭയ
പദ്ധതി
5551.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍ഭയ പദ്ധതി
നടപ്പിലാക്കുന്നതിന്
ആകെ എത്ര തുക 2014-2015
-ല്‍
വകയിരുത്തുകയുണ്ടായി;
(ബി)
കേന്ദ്ര
വിഹിതമായി നിര്‍ഭയ
പദ്ധതി നടത്തിപ്പിന്
2014-2015 -ല്‍ എത്ര
തുക ലഭിക്കുകയുണ്ടായി;
(സി)
നിര്‍ഭയ
പദ്ധതി പ്രകാരം നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
(ഡി)
2014-2015
-ല്‍ നിര്‍ഭയ
പദ്ധതിയില്‍ എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
അശരണരും
അഗതികളുമായവരുടെ
ഉന്നമനത്തിനു ധനസഹായം
5552.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുടനീളം
കടവരാന്തകളിലും മറ്റു
പൊതുസ്ഥലങ്ങളിലും
അന്തിയുറങ്ങുന്നവരുമായിട്ടുള്ളവരും
അനാശാസ്യ
പ്രവര്‍ത്തനങ്ങള്‍ക്കും
മറ്റു
ഹീനകൃത്യങ്ങള്‍ക്കും
വിധേയരാകേണ്ടിവരുന്നതുമായ
നാടോടി
സ്ത്രീകള്‍/കുട്ടികള്‍,
തദ്ദേശവാസികളായവരും
കുടുംബങ്ങളിലെ
മക്കളാല്‍
ഉപേക്ഷിക്കപ്പെട്ട
വാര്‍ദ്ധക്യാവസ്ഥ
യിലുള്ള മാതാപിതാക്കള്‍
തുടങ്ങിയവരും
സംസ്ഥാനത്തുടനീളം
കൂടിവരുന്നത്
സാമൂഹ്യനീതിവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഓരോ
വിഭാഗത്തിലും 2011
മുതല്‍ 2015 വരെ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടവര്‍
എത്ര എന്നും എന്തു
സഹായം നല്കി എന്നും
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സാമൂഹ്യനീതി വകുപ്പു
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
'എന്റെ കൂട്' പദ്ധതി
വഴി എന്തു നടപടി
സ്വീകരിച്ചുവെന്നും
2011 മുതല്‍ വര്‍ഷം
തിരിച്ചും ജില്ല
തിരിച്ചും വിശദാംശം
ലഭ്യമാക്കുമോ;
(സി)
സാമൂഹ്യനീതിവകുപ്പ്
ഇതിനായി സംസ്ഥാന
ഫണ്ടുകള്‍/കേന്ദ്രസഹായങ്ങള്‍/വിദേശസഹായങ്ങള്‍
ഉപയോഗിച്ചിട്ടുണ്ടോ
എന്നും എങ്കില്‍ 2011
മുതല്‍ 2015 വരെ ഓരോ
വര്‍ഷവും ലഭിച്ച തുക
എത്ര; (വിഭാഗം
തിരിച്ച്) ചെലവാക്കിയ
തുക എത്ര; എന്തു
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക ചെലവാക്കി;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇത്തരത്തില്‍
വിവിധ വിഭാഗങ്ങളില്‍
നിന്നും സാമൂഹ്യനീതി
വകുപ്പ്
കണ്ടെത്തിയവരില്‍
മാനസികരോഗം ഉള്‍പ്പെടെ
വിവിധ രോഗികളും
വാഹകരുമായി
കണ്ടെത്തിയവര്‍ (2011
മുതല്‍ 2015വരെ) എത്ര;
എന്തു നടപടി വകുപ്പ്
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(ഇ)
ഇപ്പോഴും
(2015 ജൂലായ് 1) ഇത്തരം
വിഭാഗങ്ങളില്‍പ്പെട്ടവര്‍
തലസ്ഥാന നഗരിയിലും
സംസ്ഥാനത്തുടനീളമുള്ളവരേയും
കണ്ടെത്താനും അവര്‍ക്ക്
ചികിത്സയും
പുനരധിവാസവും
ഉറപ്പുവരുത്താനും ഈ
എന്തു നടപടികള്‍
സ്വീകരിക്കും എന്നും
വ്യക്തമാക്കുമോ?
നെന്മാറ
നിയോജകമണ്ഡലത്തിലെ
അംഗന്‍വാടികള്‍
5553.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
സ്വന്തമായി സ്ഥലവും
കെട്ടിടവും ഇല്ലാത്ത
എ്രത അംഗന്‍വാടികളാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന് വിശദമാക്കുമോ ;
(ബി)
സ്വന്തമായി
സ്ഥലമില്ലാത്ത
അംഗന്‍വാടികള്‍ക്ക്
സ്ഥലം ലഭിക്കുന്നതിനായി
വകുപ്പുതലത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ ?
ഭിക്ഷാടന
നിരോധനം
5554.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരപാതയോരങ്ങളിലും,
റെയില്‍വേ സ്റ്റേഷന്
പരിസരങ്ങളിലും
കൈക്കുഞ്ഞുമായുള്ള
സ്ത്രീകളുടെ
ഭിക്ഷാടനവും
ബാലഭിക്ഷാടനവും
വര്‍ദ്ധിച്ചു വരുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഭിക്ഷാടനം
നടത്തുന്ന തെരുവ്
സ്ത്രീകളുടെ കൈകളിലുള്ള
കുട്ടികളെ മയക്കി
കിടത്തുന്നതിന് ലഹരി
വസ്തുക്കള്‍
നല്‍കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
ഭിക്ഷാടനം
ഇല്ലാതാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദീകരിക്കാമോ ?
ജുവനൈല്‍
ഹോമുകളുടെ പ്രവര്‍ത്തനം
5555.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ജുവനൈല്‍ ഹോമുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ ;
(ബി)
100
ല്‍ കൂടുതല്‍
കുട്ടികളുളള എത്ര
ജുവനൈല്‍ ഹോമുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇത്തരം
ജുവനൈല്‍ ഹോമുകളിലെ
നിലവിലുളള സ്റ്റാഫ്
പാറ്റേണ്‍
എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ജുവനൈല്‍
ഹോമുകളില്‍ സ്റ്റാഫ്
പാറ്റേണ്‍ പുന:
ക്രമീകരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ ?
അങ്കണവാടി
ജീവനക്കാർ.
5556.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തുച്ഛമായ
വേതനത്തില്‍ ജോലി
നോക്കിവരുന്ന അങ്കണവാടി
ജീവനക്കാരുടെ അധികജോലി
ഒഴിവാക്കി കുട്ടികളുടെ
സംരക്ഷണചുമതലയ്ക്ക്
കൂടുതല്‍ സമയം
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
(ബി)
അങ്കണവാടി
ജീവനക്കാര്‍ക്ക്
സ്ഥലംമാറ്റത്തിന്
നിലവിലെ
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തുമോ?
വയോമിത്രം
പദ്ധതി
5557.
ശ്രീ.പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
വി.പി.സജീന്ദ്രന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോമിത്രം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
സ്പെഷ്യല്‍
ടീച്ചര്‍,
5558.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന്റെ കീഴിലുള്ള
ക്ഷേമ സ്ഥാപനങ്ങളില്‍
എത്ര സ്പെഷ്യല്‍
ടീച്ചര്മാര് ജോലി
ചെയ്യുന്നുണ്ട് ;
(ബി)
പ്രസ്തുത
സ്പെഷ്യല്‍
ടീച്ചര്‍മാരെ
നിയമിക്കുന്നതിനു
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
സ്പെഷ്യല്‍
ടീച്ചര്മാര്
എന്തെല്ലാം സേവനങ്ങളാണ്
ഈ ക്ഷേമ സ്ഥാപനങ്ങളില്‍
നല്‍കിവരുന്നതെന്നു
വെളിപ്പെടുത്തുമോ ;
പ്രൊബേഷന്‍
ഓഫീസര്‍മാരുടെ ചുമതലകള്‍
5559.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൊബേഷന്‍
ഓഫീസര്‍മാരുടെ
ചുമതലകള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനത്ത്
ആകെ എത്ര പ്രൊബേഷന്‍
ഓഫീസര്‍മാരുടെ
തസ്തികകള്‍ ഉണ്ട്;
(സി)
ജില്ലാ
പ്രൊബേഷന്‍
ഓഫീസര്‍മാരുടെ എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നു;
ഒഴിവുകള്‍ നികത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും?
കുടുംബശ്രീ
പ്രവര്‍ത്തകരുടെ പരിശീലനം
5560.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
അംഗങ്ങള്‍ക്ക് വിവിധ
സംരംഭങ്ങള്‍
തുടങ്ങുവാന്‍ പരിശീലനം
നല്‍കുന്നതിനായി
സംസ്ഥാന കുടുംബശ്രീ
മിഷന് നല്കുന്ന തുക
എത്രവീതമാണെന്നു
വ്യക്തമാക്കുമോ ;
(ബി)
ഇങ്ങനെ
പരിശീലനം ലഭിച്ചവരില്‍
എത്ര ശതമാനം പേര്
യൂണിറ്റുകള്‍ തുടങ്ങി
എന്നും അവരുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ ?
എടവനക്കാട്
നിരാലംബര്ക്കുളള
അഭയകേന്ദ്രം
5561.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൃദ്ധരും
നിരാലംബരുമായവരെ
പരിപാലിക്കുന്നതിനും
അഭയം നല്കുന്നതിനുമായി
എടവനക്കാട് പ്രൈമറി
ഹെല്‍ത്ത് സെന്ററിനോട്
അനുബന്ധമായി ആരംഭിച്ച
കേന്ദ്രത്തില്‍
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേന്ദ്രത്തില്‍ എത്ര
പേര്‍ക്ക് പ്രവേശനം
നല്കുവാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കേന്ദ്രത്തിന്റെ ചുമതല
ആര്‍ക്കെന്നും ആകെയുള്ള
സ്റ്റാഫിന്റെ എണ്ണം
എത്രയെന്നും
വ്യക്തമാക്കാമോ;
(ഡി)
രോഗാതുരരായവര്‍ക്ക്
പ്രസ്തുത
കേന്ദ്രത്തില്‍
പ്രവേശനം
നിഷേധിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
അംഗന്‍വാടി
ജീവനക്കാര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
5562.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിനു കീഴില്‍ 30
വര്‍ഷം വരെയുള്ള
കാലയളവില്‍ അംഗന്‍വാടി
ജീവനക്കാരായി ജോലി
ചെയ്ത്
വിരമിക്കുന്നവര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നത് എന്ന്
അറിയിക്കാമോ ;
(ബി)
ഇവര്‍ക്ക്
പെന്ഷന്,
ഗ്രാറ്റുവിറ്റി എന്നിവ
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സാമൂഹ്യനീതി
വകുപ്പിലെ വികസന
പ്രവര്‍ത്തനങ്ങള്‍
5563.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സാമൂഹ്യനീതി
വകുപ്പില്‍ എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വിവരിയ്ക്കുമോ;
(ബി)
ഇതിലേയ്ക്കായി
ഓരോ വര്‍ഷവും
ചെലവാക്കിയ തുക
എത്രയെന്ന്
വിശദമാക്കുമോ?
സാമൂഹ്യനീതി
വകുപ്പില്‍ സ്പോര്‍ട്സ്
ക്വാട്ട നിയമനം
5564.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്പോര്‍ട്സ്
ക്വാട്ടയില്‍
സാമൂഹ്യനീതി വകുപ്പില്‍
എത്ര പേര്‍ക്ക് ഈ
വര്‍ഷം നിയമനം
നല്‍കിയിട്ടുണ്ടെന്നും
എവിടെയാണ്
നിയമിച്ചതെന്നും
വിശദമാക്കാമോ;
(ബി)
നിയമനം
ലഭിച്ചവര്‍ ജോലിയില്‍
പ്രവേശിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ലിസ്റ്റിലുള്ള
മറ്റുള്ളവരെ
പരിഗണിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സാമൂഹ്യനീതി
വകുപ്പിന്റെ
എക്സപെന്‍ഡിച്ചര്‍
സ്റ്റേറ്റ്മെന്റ്
5565.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന്റെ 2014 - 15
മാര്‍ച്ച് 31നുള്ള
എക്സപെന്‍ഡിച്ചര്‍
സ്റ്റേറ്റ്മെന്റില്‍
ധനകാര്യ വകുപ്പില്‍
നിന്നും ലഭിച്ച
വിവരങ്ങള്‍ പ്രകാരം
പദ്ധതി ഇനത്തില്‍
53.68% മാത്രമാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇപ്രകാരം
സംഭവിക്കാനുണ്ടായ കാരണം
വിശദമാക്കുമോ ;
ശ്രുതിമാധുരം
5566.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോക്ലിയര്‍
ഇംപ്ലാന്റേഷന്
പദ്ധതിയുടെ ആനുകൂല്യം
ഇതുവരെ ലഭ്യമായവരുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇൗ
പദ്ധതിക്കായി ഇതു വരെ
എത്ര തുക
വിനിയോഗിച്ചെന്ന്
വിശദമാക്കാമോ;
(സി)
സാമൂഹ്യസുരക്ഷാ
മിഷന് മുഖേന
ഭിന്നശേഷിയുള്ളവര്‍ക്കായി
നല്കുന്ന ചികിത്സാ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വികലാംഗക്ഷേമ
പെന്ഷന്
5567.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ വികലാംഗക്ഷേമ
പെന്ഷന് കൈപ്പറ്റുന്ന
എത്ര പേരുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
വികലാംഗക്ഷേമപെന്ഷന്
കൈപ്പറ്റുന്ന എത്ര
പേര്‍ക്ക് പെന്ഷന്
കുടിശ്ശിക
നല്‍കാനുണ്ടെന്ന്
വിശദമാക്കാമോ ?
പാലിയേറ്റീവ്
കെയര്നെഴ്സുമാരുടെ സേവന വേതന
വ്യവസ്ഥകള്‍
5568.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാലിയേറ്റീവ് (സാന്ത്വന
പരിചരണം) പരിചരണ പദ്ധതി
യില്‍
ഏര്‍പ്പെട്ടിരിക്കുന്ന
കെയര്‍ നെഴ്സുമാരുടെ
സേവന വേതന വ്യവസ്ഥകള്‍
പരിഷ്കരിക്കുന്നതു
സംബന്ധിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(ബി)
പാലിയേറ്റീവ്
നെഴ്സുമാരുടെ
തെരഞ്ഞെടുക്കലും ഇവരുടെ
ജോലി സംബന്ധമായ
വിഷയങ്ങളും
വ്യക്തമാക്കാമോ ;
സംസ്ഥാനത്ത്
ഇത്തരത്തില്‍ എത്ര
പേര് ജോലി
ചെയ്തുവരുന്നു
എന്നറിയിക്കാമോ ;
(സി)
പാലിയേറ്റീവ്
നെഴ്സുമാര്‍ക്കു
പഞ്ചായത്തില്‍ നിന്നും
മാസംതോറും ശമ്പളം
കൃത്യമായി
കിട്ടുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ ;
പി.എം.സി ഫണ്ടില്‍
നിന്നും ഇവര്‍ക്ക്
ശമ്പളം
കൊടുക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ഡി)
ബലരാമൻ
കമ്മീഷൻ
അനുവദിച്ചിരിക്കുന്ന
അടിസ്ഥാന ശമ്പളം പോലും
ഇല്ലാത്ത ഈ
വിഭാഗക്കാർക്ക് പി എഫും
മറ്റാനുകൂല്യങ്ങളും
നല്കുന്ന കാര്യ
പരിഗണിക്കുമോ ?
മുതുവല്ലൂര്‍,
പുളിക്കല്‍
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
5569.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മുതുവല്ലൂര്‍
(നം.100), പുളിക്കല്‍
(നം. 5) എന്നീ
അംഗന്‍വാടികള്‍ക്ക്
4235-02-96(പി) എന്ന
ശീര്‍ഷകത്തില്‍ 2014-15
സാമ്പത്തിക വര്‍ഷം
അനുവദിച്ച തുകയില്‍
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
എസ്റ്റിമേറ്റും,
ടെണ്ടര്‍ നടപടികളും
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(ബി)
സാമൂഹ്യ
നീതി ജില്ലാ പ്രോഗ്രാം
ഓഫീസര്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ:
(സി)
എന്നത്തേക്ക്
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
ശരണാലയങ്ങളുടെ
പ്രവര്‍ത്തനം
5570.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതൃ-ശിശു-വൃദ്ധജനങ്ങള്‍-മറ്റ്
അശരണര്‍ എന്നിവരുടെ
സംരക്ഷണത്തിനും
സഹായങ്ങള്‍ക്കുമായി
എത്ര ശരണാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
സര്‍ക്കാര്‍/
സ്വകാര്യമേഖല
അടിസ്ഥാനത്തില്‍ ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
സ്വകാര്യള്ശരണാലയങ്ങക്ക്
രജിസ്ട്രേഷന് ഉണ്ടോ;
എങ്കില്‍ എത്ര
എണ്ണത്തിന്; ഇവയില്‍
ഓരോന്നിനും ലഭിക്കുന്ന
സംസ്ഥാന /കേന്ദ്ര
/വിദേശ സഹായങ്ങള്‍
എന്ത് എന്നും സ്വകാര്യ
ശരണാലയങ്ങളുടെ വരവു
ചിലവു കണക്കുകള്‍
പരിശോധനക്ക്
വിധേയമാക്കുന്നുണ്ടോ
എന്നും 2011 മുതല്‍
2015 വരെ ഇവയുടെ
പ്രവര്‍ത്തനങ്ങളില്‍
സംസ്ഥാനം നടത്തിയ
നിരീക്ഷണങ്ങള്‍ എന്ത്
എന്നും വര്‍ഷം തിരിച്ച്
വിശദാംശം ലഭ്യമാക്കാമോ
;
(സി)
ഇത്തരത്തില്‍
സംസ്ഥാനത്തു
പ്രവര്‍ത്തിക്കുന്ന
ശരണാലയങ്ങളിലെ
അന്തേവാസികള്ക്കെതിരെയുള്ള
പീഡനത്തിനും പണാപഹരണം
ഉള് പ്പെടെയുള്ള മറ്റ്
അനാശാസ്യപ്രവര്‍ത്തനങ്ങളും
സംബന്ധിച്ച് 2011
മുതല്‍ 2015 വരെ
ഓരോവര്‍ഷവും എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ; ഓരോ
കേസ്സിലും എന്തു
നടപടികള്‍ സ്വീകരിച്ചു
;ഏതെല്ലാം
സ്ഥാപനങ്ങളില്‍ ഇത്തരം
പ്രവര്‍ത്തന
വൈകല്യങ്ങള്‍
കണ്ടെത്തിയിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ?
(ഡി)
പ്രസ്തുത
ശരണാലയങ്ങളിലെ ഇത്തരം
പ്രവര്‍ത്തികള്‍
തടയുവാനും,
ധനവിനിയോഗങ്ങള്‍
നിരീക്ഷിക്കുവാനും
ആരോഗ്യകരമായ ജീവിതം
ഉറപ്പുവരുത്താനും 2011
മുതല്‍ 2015 വരെ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ?
ഭിന്നശേഷിയുള്ള
വ്യക്തികള്‍ നേരിടുന്ന
വിവേചനങ്ങള്‍
5571.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാരീരികവും
മാനസികവുമായ
വൈകല്യങ്ങളുടെ പേരില്‍
ഭിന്നശേഷിയുള്ള
വ്യക്തികള്‍ക്ക് പൊതു
സമൂഹത്തിലും
തൊഴിലിടങ്ങളിലും
പലപ്പോഴും വിവേചനങ്ങള്‍
അനുഭവിക്കേണ്ടിവരുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെങ്കിലും
തരത്തിലുള്ള
വൈകല്യങ്ങളുടെ പേരില്‍
തൊഴിലിടങ്ങളില്‍
പിടിച്ചുനില്‍ക്കാനാവാതെ
പലര്‍ക്കും സ്വയം
വിരമിക്കേണ്ടിവരുന്നതായ
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
വകുപ്പുകളിലും
പൊതുമേഖലാ
സ്ഥാപനങ്ങളിലും
ജോലിയിലിരിക്കെ
ഏതെങ്കിലും തരത്തിലുള്ള
ശാരീരിക-മാനസിക
വൈകല്യമുണ്ടാകുന്ന
സാഹചര്യത്തില്‍ സ്വയം
വിരമിക്കലിന് തയ്യാറായ
നിരവധി ജീവനക്കാര്‍
സംസ്ഥാനത്തുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ജീവനക്കാരെ ജോലിയില്‍
നിലനിറുത്തുന്നതിന്
ബന്ധപ്പെട്ട
വകുപ്പുകളും
സ്ഥാപനങ്ങളും നിലവില്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നുണ്ടോ;
(ഡി)
സേവന
കാലത്ത് സംഭവിച്ച
വൈകല്യങ്ങളുടെ പേരില്‍
ജോലിയില്‍ നിന്ന്
പിരിച്ചുവിടുകയോ തസ്തിക
താഴ്ത്തുകയോ
സ്ഥാനക്കയറ്റം
നിഷേധിക്കുകയോ
ചെയ്യുന്ന സാഹചര്യം
സംസ്ഥാനത്ത്
നിലവിലുണ്ടോ; എങ്കില്‍
ഈ സാഹചര്യം
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ഭിന്നശേഷിയുള്ളവരെയും
സേവനകാലത്ത്
വൈകല്യങ്ങള്‍
സംഭവിക്കുകയും
ചെയ്യുന്നവരെയും
ജോലിയില്‍ തുടരാന്‍
പ്രേരിപ്പിക്കുന്ന
തരത്തില്‍ അനുകൂലമായ
നിലപാട് സ്വീകരിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിത ബാധിതര്‍ക്ക്
വേണ്ടിയുള്ള ആമ്പുലന്‍സ്
5572.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കയ്യൂര്‍-ചീമേനി
പഞ്ചായത്തിലെ
എന്‍ഡോസള്‍ഫാന്‍ ദുരിത
ബാധിതര്‍ക്ക് വേണ്ടി
സാമൂഹ്യക്ഷേമ മിഷന്
അനുവദിച്ച
ആമ്പുലന്‍സില്‍
ആവശ്യമായ
സജ്ജീകരണങ്ങള്‍
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കൊയിലാണ്ടിയില്‍
തൊഴില്‍ പരിശീലന കേന്ദ്രം
5573.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
മൂടാടി പഞ്ചായത്തില്‍
വൃദ്ധര്‍, വികലാംഗര്‍
എന്നിവര്‍ക്ക് തൊഴില്‍
പരിശീലന കേന്ദ്രം
സ്ഥാപിക്കുന്നതിന്
വേണ്ടി സമര്‍പ്പിച്ച
അപേക്ഷയില്‍
സാമൂഹ്യനീതി ഓഫീസില്‍
ബി399/13 നമ്പര്‍
ഫയലില്‍ സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികളില്‍
റവന്യൂ വകുപ്പില്‍
നിന്നും സാമൂഹ്യനീതി
വകുപ്പിലേക്ക്
നല്‍കിയിട്ടുള്ള
കത്തുകള്‍/കുറിപ്പുകള്‍
എന്നിവയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
ഫയലില്‍ നടപടികള്‍
മുന്നോട്ടു
പോവുന്നതില്‍
നിലവിലുള്ള
തടസ്സമെന്താണ് എന്ന്
വ്യക്തമാക്കാമോ ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരായ
കുട്ടികള്‍ക്ക് നല്കുന്ന
സ്കോളര്‍ഷിപ്പ്
5574.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരായ
കുടുംബങ്ങളിലെ
സ്കൂളില്‍ പഠിക്കുന്ന
കുട്ടികള്‍ക്ക്
സ്കോളര്‍ഷിപ്പ്
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിയ്ക്കുമോ;
(ബി)
ഈ
ഇനത്തില്‍ എത്ര
കുട്ടികള്‍ക്ക് ഇതുവരെ
എന്ത് തുക
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിയ്ക്കുമോ;
(സി)
ഈ
ഇനത്തില്‍ കുടിശ്ശിക
നല്കാനുണ്ടോ എങ്കില്‍
എത്ര ; വിശദാംശങ്ങള്‍
അറിയിയ്ക്കുമോ;
(ഡി)
പ്രസ്തുത
കുടുംബങ്ങളിലെ
അംഗന്‍വാടികളില്‍
പഠിക്കുന്ന
കുട്ടികളേയും മേല്‍
പദ്ധതില്‍
ഉള്‍പ്പെടുത്തി സഹായം
നല്‍കുന്നതിന്
പരിഗണിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഉള്‍പ്പെടുത്തുന്ന
വിഷയം പരിഗണിയ്ക്കുമോ?
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
ഫഠനത്തില് ഇളവ്
5575.
ശ്രീ.സി.മമ്മൂട്ടി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
അവരുടെ പഠനവുമായി
ബന്ധപ്പെട്ട് ഇളവുകളും,
സഹായങ്ങളും ഉള്‍പ്പെടെ
എന്തൊക്കെ സൗകര്യങ്ങള്‍
നല്‍കുന്നുണ്ടെന്നു
വിശദമാക്കുമോ ;
(ബി)
ബധിര
മൂക
വിദ്യാര്‍ത്ഥികള്‍ക്ക്
സാങ്കേതിക പഠനത്തിലും,
തൊഴില്‍ പഠനങ്ങളിലും
നിലവാരം
പുലര്ത്താനാവുന്നുണ്ടെങ്കിലും,
ഭാഷാപഠനം അവര്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതു
പരിഗണിച്ച് ഭാഷാ
പരീക്ഷയില്‍
എന്തെങ്കിലും ഇളവു
നല്‍കാറുണ്ടോ ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കുമോ ;
(സി)
ഇത്തരം
വിദ്യാര്‍ത്ഥികളെ
പരിശീലിപ്പിക്കുന്ന
കാര്യത്തില്‍
അദ്ധ്യാപകര്‍ നേരിടുന്ന
ബുദ്ധിമുട്ടുകളും,
പ്രയാസങ്ങളും
കണക്കിലെടുത്ത് അവരുടെ
സേവന വ്യവസ്ഥകള്‍
പരിഷ്ക്കരിക്കുന്ന
കാര്യം പരിഗണിക്കുമോ?
അംഗന്‍വാടികള്‍ക്ക്
സ്വന്തമായി കെട്ടിടം
5576.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ എത്ര
അംഗന്‍വാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
കണക്ക് ലഭ്യമാക്കാമോ ;
(ബി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര അംഗന്‍വാടികള്‍
പാലക്കാട്
ജില്ലയിലുണ്ട് ;
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കുമോ
;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പാലക്കാട് ജില്ലയിലെ
എത്ര
അംഗന്‍വാടികള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിച്ചു നല്കി ;
വിശദാംശം
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ ;
(ഡി)
സ്വന്തമായി
കെട്ടിടമില്ലാത്ത
അംഗന്‍വാടികള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ചു
നല്കുവാന് എന്തൊക്കെ
പദ്ധതികളാണ്
നിലവിലുളളത് ; വിശദാംശം
ലഭ്യമാക്കാമോ?
ഭിന്നശേഷിയുളളവര്‍ക്ക്
നിയമനം നല്‍കാനുള്ള
പദ്ധതി
5577.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എ.റ്റി.ജോര്‍ജ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്ഭിന്നശേഷിയുളളവര്ക്ക്
നിയമനം നല്‍കാനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിഷന്‍-2030
പദ്ധതി
5578.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിലയുടെ
ആഭിമുഖ്യത്തില്‍ എല്ലാ
മണ്ഡലങ്ങളിലും
നടപ്പിലാക്കുന്ന
വിഷന്‍-2030 പദ്ധതിയുടെ
പ്രോജക്ട്
സമര്‍പ്പണത്തിന്റെ
ഭാഗമായുള്ള
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാം മണ്ഡലങ്ങളില്‍
പൂര്‍ത്തിയാക്കി ;
മറ്റ് മേഖലകളിൽ ഇതിന്റെ
പുരോഗതി എന്ത് ;
(ബി)
വിഷന്‍
2030 പ്രോജക്ടുമായി
എല്ലാ വകുപ്പുകളും
സഹകരിക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ ;
പ്രസ്തുത പദ്ധതിയുടെ
ആലോചനായോഗങ്ങളിലും
വര്‍ക്കിംഗ്
ഗ്രൂപ്പുകളിലും
ഹാജരാകാതെയും
സഹകരിക്കാതെയും
ഇരിക്കുന്ന വിവിധ ഓഫീസ്
മേലധികാരികള്‍ക്കെതിരെ
എന്തെങ്കിലും അച്ചടക്ക
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വര്‍ക്കിംഗ്
ഗ്രൂപ്പ് യോഗങ്ങളില്‍
പങ്കെടുക്കാതെയും
പദ്ധതി രൂപരേഖ
തയ്യാറാക്കുന്നതിനാവശ്യമായ
വിവരങ്ങള്‍ നല്‍കാതെയും
വച്ച്
താമസിപ്പിക്കുകയും
ചെയ്യുന്ന സ്ഥാപന
മേധാവികള്‍ നല്‍കാത്ത
വിവരങ്ങള്‍
ശേഖരിക്കുന്നതിന്
മാർഗമില്ലാത്തതിനാൽ
അത്തരം വകുപ്പുകളുടെ
വികസനവും ഭാവി
പ്രവർത്തനങ്ങളും
സംബന്ധിച്ച വിവരങ്ങൾ
വികസന രേഖയിൽ
ഉൾപ്പെടുത്താനാവാതെ
വരുന്ന കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ഇപ്രകാരം വികസനരേഖയിൽ
ഉൾപ്പെടാതെ
പോകുന്നതുമൂലം ഭാവിയിലെ
വികസന പദ്ധതികളുടെ
ഗുണഫലങ്ങൾ അത്തരം
സ്ഥാപനങ്ങളിലും ആ
വകുപ്പിലും ലഭിക്കാതെ
പോയാൽ ഇപ്രകാരം
വിവരങ്ങൾ നല്‍കാതെ
നിസ്സഹകരിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ ?