അനധികൃത
ഭൂമി കൈയ്യേറ്റം
5189.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളപ്പിറവിയോടുകൂടിയും
ശേഷവും സംസ്ഥാന
സര്‍ക്കാരിന്
ഉടമസ്ഥാവകാശമുണ്ടായിരുന്ന
എത്ര ഭൂമി
അന്യസംസ്ഥാനങ്ങളില്‍
ഉണ്ടായിരുന്നുവെന്ന്
സംസ്ഥാനം തിരിച്ച്
കണക്ക് ലഭ്യമാക്കാമോ;
സംസ്ഥാന
സര്ക്കാരിന്ഉടമസ്ഥാവകാശമുണ്ടായിരുന്ന
എത്ര ഭൂമി ഈ
സംസ്ഥാനത്തുണ്ടായിരുന്നു
എന്നും അതില്‍ എത്ര
ഭൂമി 2015-ല്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുണ്ടെന്നും
എത്ര ഭൂമി സര്‍ക്കാര്‍
ഉത്തരവുകള്‍ വഴി
ആര്‍ക്കെല്ലാം
നല്കുിയെന്നും ഇതില്‍
സംസ്ഥാനത്തിനുള്ളില്‍
ഭൂരഹിതരായ എത്ര
പേര്‍ക്ക് എത്ര ഭൂമി
നല്‍കിയെന്നും നാളിതുവരെ
മറ്റു സംസ്ഥാനത്തുള്ള
സര്‍ക്കാര്‍ ഭൂമിയില്‍
എത്ര കൈയ്യേറ്റം
നടന്നുവെന്നും അതു
തിരിച്ച് പിടിക്കാനായി
ഈ സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ ;
(ബി)
അന്യ
സംസ്ഥാനങ്ങളില്‍
എവിടെയെല്ലാം
സര്‍ക്കാര്‍ ഭൂമി
പ്രസ്തുത സംസ്ഥാന
സര്‍ക്കാറും സ്വകാര്യ
വ്യക്തികളും
അനധികൃതമായി കൈവശം
വച്ചിട്ടുണ്ട് ;
വിശദാംശം ലഭ്യമാക്കുമോ
;
(സി)
പത്മനാഭപുരം
കൊട്ടാരവുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍ ഭൂമി
എത്രയെന്നും അവയില്‍
എത്ര ഭൂമി സര്‍ക്കാര്‍
അറിവോടെ സ്വകാര്യ
വ്യക്തികള്‍ക്കും
സര്‍ക്കാര്‍
ഉത്തുരവുപ്രകാരം
സ്ഥാപനങ്ങള്‍ക്കും
നല്‍കിയെന്നും എത്ര ഭൂമി
തമിഴ്നാട് സര്‍ക്കാരും
തദ്ദേശവാസികളും കൈവശം
വച്ചിട്ടുണ്ടെന്നും അതു
തിരിച്ചു പിടിക്കാന്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ ;
(ഡി)
അന്യസംസ്ഥാനത്തുള്ള
സര്‍ക്കാര്‍ ഭൂമിയില്‍
എത്ര ഭൂമി
പൊതുമരാമത്ത്, ടൂറിസം,
പുരാവസ്തു, വനം,
കൊച്ചിന് ദേവസ്വം
ബോര്‍ഡ് തുടങ്ങിയ
വകുപ്പുകള്‍ക്കും
ഇന്‍ഡ്യന്‍ ട്രേഡ്
പ്രൊമോഷന്
ഓര്ഗനൈസേഷന്
കൗണ്‍സില്‍ പോലുള്ള
പ്രസ്ഥാനങ്ങള്‍ക്കും
നല്‍കിയെന്ന്
വ്യക്തമാക്കുമോ:
(ഇ)
ഇതില്‍
കൂടുതല്‍ ഭൂമി ഇവര്‍
കൈവശം വച്ചിട്ടുണ്ടോ
എന്നും എങ്കില്‍ എത്ര
എന്നും മറ്റു
സംസ്ഥാനങ്ങള്‍
അനധികൃതമായി കൈവശം
വച്ചിട്ടുളള ഭൂമി
എത്രയെന്നും ഇവ
എന്നത്തേക്ക് തിരിച്ചു
പിടിക്കാന്‍ കഴിയും
എന്നും വ്യക്തമാക്കുമോ
?
ചേലക്കര മണ്ഡലത്തില്‍
നടപ്പിലാക്കിയ നദീതട സംരക്ഷണ
പ്രവൃത്തികള്‍
5190.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം റിവര്‍
മാനേജ്മെന്റ് ഫണ്ട്
വിനിയോഗിച്ച് ചേലക്കര
മണ്ഡലത്തില്‍
നടപ്പിലാക്കിയ നദീതട
സംരക്ഷണ പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഓരോ
പ്രവൃത്തിക്കും
വിനിയോഗിച്ച തുക
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
ഭരണാനുമതി
നല്‍കിയതില്‍
പൂര്‍ത്തിയാക്കാന്‍
അവശേഷിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും അവ
ഏത് ഘട്ടത്തിലാണെന്നും
അറിയിക്കുമോ;
(ഡി)
2015-16
വര്‍ഷം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അവയ്ക്ക് ഭരണാനുമതി
നല്കിയിട്ടുണ്ടെങ്കില്
അതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ഇ)
എല്ലാ
പദ്ധതികളും
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ഭൂനികുതി വര്‍ദ്ധിപ്പിച്ച
നടപടി
5191.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
കര്‍ഷകര്‍ സാമ്പത്തിക
പ്രതിസന്ധിയില്‍
ആയിരിക്കേ ഭൂനികുതി ആറ്
ഇരട്ടിയോളം
വര്‍ദ്ധിപ്പിച്ചിരിക്കുന്ന
നടപടി സംബന്ധിച്ച്
നിലപാട്
വ്യക്തമാക്കുമോ ?
ബജറ്റില്‍ റവന്യൂ വകുപ്പിനു
വേണ്ടി വകയിരുത്തിയ തുക
5192.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ ബജറ്റില്‍
റവന്യൂ വകുപ്പിനു
വേണ്ടി വകയിരുത്തിയ തുക
എത്രയെന്നും ഇത്
ഏതെല്ലാം
പദ്ധതികള്‍ക്കായിട്ടാണ്
നീക്കിവച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതികള്‍ക്കുമായി
31.03.2015 വരെയുണ്ടായ
ചെലവെത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂമി
സംബന്ധമായ രേഖകള്‍
വിതരണം ചെയ്യുന്ന
റവന്യൂ, സര്‍വ്വേ,
രജിസ്ട്രേഷന്
വകുപ്പുകളുടെ
സേവനങ്ങള്‍
സംയോജിപ്പിക്കുന്ന
പദ്ധതിക്കായി
28.02.2015 വരെയുണ്ടായ
ചെലവെത്രയാണ്;
(ഡി)
പ്രസ്തുത
പദ്ധതിക്കായി
31.03.2015 വരെയുള്ള
ചെലവെത്രയെന്നും ഈ
ചെലവ് എന്തെല്ലാം
കാര്യങ്ങള്‍ക്കായി
വിനിയോഗിച്ചുവെന്നും
വ്യക്തമാക്കാമോ?
സര്‍ക്കാര്‍ ഭൂമിയുടെ
പാട്ടക്കുടിശ്ശിക
5193.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാനത്ത്,
സര്‍ക്കാരില്‍ നിന്ന്
പാട്ടത്തിന് എത്ര
ഏക്കര്‍ ഭൂമി, വിവിധ
ക്ലബുകള്‍,
മതസമുദായസംഘടനകള്,
മറ്റുള്ളവകള്ക്ക്
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഓരോ
ജില്ല തിരിച്ച്,
എത്രവീതം ഭൂമി
ആര്‍ക്കൊക്കെ ഏതൊക്കെ
സംഘടനകള്‍ക്ക്
പാട്ടത്തിന്
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഇതില്‍
പാട്ടക്കുടിശ്ശിക ഉള്ള
ഭൂമി ഏതൊക്കെ; ഇത്
ആരുടെ പക്കല്‍
ഇരിയ്ക്കുന്നു; എന്നു
മുതല്‍
പാട്ടക്കുടിശ്ശികയുണ്ട്;
എത്ര തുക വീതമാണ് പാട്ട
കുടിശ്ശികയെന്ന്
പ്രത്യേകം ഇനം തിരിച്ച്
വിശദമാക്കുമോ;
(ഡി)
പാട്ടക്കുടിശ്ശികയ്ക്കെതിരെ
ഇതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിവരിയ്ക്കുമോ ?
അന്യസംസ്ഥാനങ്ങളിലെ
കേരളത്തിന്റെ ഭൂമി
5194.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
കെ.അജിത്
,,
മുല്ലക്കര രത്നാകരന്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
കേരളത്തിന്
അവകാശപ്പെട്ട
ഭൂമിയുണ്ടോ; എങ്കില്‍
ഏതെല്ലാം
സംസ്ഥാനങ്ങളില്‍, എത്ര
അളവില്‍ വീതം
ഭൂമിയുണ്ടെന്ന്
വെളിപ്പെടുത്തുമോ?
ഐ.എ.എസ്.നിഷേധിയ്ക്കപ്പെട്ട
ശ്രീ. കെ.വി. മുരളീധരന്റെ
പ്രമോഷന്
5195.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
27
വര്‍ഷമായി ഐ.എ.എസ്.
പ്രമോഷന്
നിഷേധിക്കപ്പെട്ട
പട്ടികജാതിക്കാരനായ
ഡെപ്യൂട്ടി കളക്ടര്‍
ശ്രീ. കെ.വി.
മുരളീധരന്റെ പ്രൊമോഷന്
ഫയലില്‍ എന്തു നടപടി
സ്വീകരിച്ചു ;
(ബി)
ഈ
ഫയലിന്റെ ഇപ്പോഴത്തെ
സ്ഥിതിയെന്താണെന്ന്
വ്യക്തമാക്കാമോ ;
സെലക്ഷന് കമ്മിറ്റി
വിളിച്ച് ഫയല്‍
പരിഗണിക്കുന്നതിനാവശ്യമായ
ഇന്റഗ്രിറ്റി
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വെളിപ്പെടുത്താമോ ?
ജനന
രജിസ്ട്രേഷന്
സാധൂകരണത്തിനുള്ള ശ്രീമതി
കദീജയുടെ അപേക്ഷ
5196.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജനനം
വൈകി രജിസ്റ്റര്‍
ചെയ്തത്
സാധൂകരിക്കുന്നതിന്
വേണ്ടി കുട്ടിയുടെ
മാതാവ് ശ്രീമതി. കദീജ.
പി, വളനാട് ഹൗസ്,
ആല്‍പ്പറമ്പ്, മലപ്പുറം
ജില്ല സമര്‍പ്പിച്ച
അപേക്ഷയിന്മേല്
തിരൂര്‍ ആര്.ഡി.ഒ
ഓഫീസില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ബി)
ഇത്
സംബന്ധമായ 2213/14
തിരൂര്‍ റവന്യൂ
ഡിവിഷന് ഓഫീസില്‍
06.06.14 ന് നടന്ന
ഹിയറിംഗിന് ശേഷവും
സര്‍ട്ടിഫിക്കറ്റ്
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
സര്‍ട്ടിഫിക്കറ്റ്
നല്കിയിട്ടുണ്ടെങ്കില്
എന്ന് നല്കി;
വിശദമാക്കുമോ;
(സി)
ഇത്തരം
വിഷയങ്ങളില്‍
സാധാരണക്കാരന്
വേഗത്തില്‍ പരിഹാരം
ഉണ്ടാക്കുവാനും
കാലവിളംബത്തിന്റെ കാരണം
കൃത്യമായി
ബോധിപ്പിക്കുവാനും
നടപടി സ്വീകരിക്കുമോ?
ഭൂമി
തട്ടിപ്പ് കേസ്സുകള്‍
5197.
ശ്രീ.എം.എ.ബേബി
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
എളമരം കരീം
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചട്ടവിരുദ്ധമായ ഭൂമി
ഇടപാടുകളുമായി
ബന്ധപ്പെട്ട കേസ്സുകള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചട്ടവിരുദ്ധമായി
ഭൂമി ഇടപാടിന്
കൂട്ടുനിന്നതിന്റെ
പേരില്‍ ലാന്റ് റവന്യൂ
കമ്മീഷണറായിരുന്ന ആള്
തന്നെ ചോദ്യം
ചെയ്യപ്പെടുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏത്
കേസ്സില്‍;
(സി)
കളമശ്ശേരി
ഭൂമി തട്ടിപ്പ് കേസില്‍
മുന്‍ ലാന്റ് റവന്യൂ
കമ്മീഷണര്‍
ഗൂഢാലോചനയില്‍
പങ്കെടുത്തതായി
ഏതെങ്കിലും അന്വേഷണ
ഏജന്‍സി
കണ്ടെത്തിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഭൂമി
ഇടപാടുകളിലെ
കെടുകാര്യസ്ഥതയും
തട്ടിപ്പും
ഇല്ലാതാക്കാന്‍ നടപടി
സ്വീകരിക്കാമോ?
ഒാരോ
ജില്ലയിലും ഒരു വില്ലേജ്
ഓഫീസിനെ തെരഞ്ഞെടുത്ത്
മെച്ചപ്പെട്ട സേവനം നല്കല്
5198.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒാരോ
ജില്ലയിലും ഒരു
വില്ലേജ് ഓഫീസിനെ
തെരഞ്ഞെടുത്ത്
മെച്ചപ്പെട്ട രീതിയില്‍
ജനങ്ങള്‍ക്ക് സേവനം
നല്‍കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളത് ;
(ബി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ് ഇവ
നടപ്പാക്കുന്നത് ;
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പില്‍
വരുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ;
വിശദമാക്കുമോ?
അന്യ
സംസ്ഥാനങ്ങളിലുള്ള സർക്കാർ
ഭൂമി
5199.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
പുറത്ത് എവിടെയെല്ലാം
സംസ്ഥാന സര്‍ക്കാരിന്റെ
ഉടമസ്ഥതയില്‍
ഭൂമിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അവ
ഏതെല്ലാം
സംസ്ഥാനങ്ങളില്‍ എത്ര
അളവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഭൂമി നിലവില്‍ ഏതെല്ലാം
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നുണ്ട്;
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തിന്റെ
ഉടമസ്ഥതയില്‍
അന്യസംസ്ഥാനങ്ങളിലുള്ള
ഭൂമിയില്‍ കയ്യേറ്റം
നടന്നിട്ടുള്ളതായി
അറിയാമോ; ഇതു
സംബന്ധിച്ച് കണക്ക്
ലഭ്യമാണോ;
എവിടങ്ങളിലെല്ലാമാണ്
കയ്യേറ്റം
നടന്നിട്ടുള്ളത്;
(ഇ)
സംസ്ഥാനത്തിന്റെ
ഉടമസ്ഥതയില്‍
അന്യസംസ്ഥാനങ്ങളിലുള്ള
ഭൂമി സ്വകാര്യ
വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
ഏതെങ്കിലും വിധത്തില്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(എഫ്)
ഇതില്‍
തര്‍ക്കങ്ങളിലോ
കേസുകളിലോ
ഉള്‍പ്പെട്ടിട്ടുള്ള
ഭൂമിയുണ്ടോ;
വിശദമാക്കുമോ?
ദുരന്ത
നിവാരണ അതോറിറ്റി
5200.
ശ്രീ.സി.പി.മുഹമ്മദ്
,,
ആര് . സെല്‍വരാജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദുരന്ത
നിവാരണ അതോറിറ്റിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ് ഇവ
നടപ്പാക്കുന്നത് ;
(സി)
പ്രവര്‍ത്തനം
നടപ്പില്‍ വരുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
ഭൂകമ്പ
പ്രതിരോധ നടപടികള്‍
T 5201.
ശ്രീ.സി.പി.മുഹമ്മദ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉത്തരേന്ത്യയിലും
അയല്‍ രാജ്യമായ
നേപ്പാളിലും ദുരന്തം
വിതച്ച ഭൂകമ്പത്തിന്റെ
പശ്ചാത്തലത്തില്‍
നഗരങ്ങളില്‍
ഇത്തരത്തിലുള്ള പ്രകൃതി
ക്ഷോഭത്തെ
പ്രതിരോധിക്കാന്‍
ശേഷിയുള്ള കെട്ടിട
നിര്‍മ്മാണം
ഉറപ്പുവരുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(ബി)
ഇതുസംബന്ധിച്ച്
പഠനം നടത്തുന്നതിന്
കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ ;
എങ്കില്‍ അംഗങ്ങളുടെ
വിശദാംശം നല്‍കാമോ ?
റവന്യൂ
സര്‍വ്വേ സംബന്ധിച്ച
പരാതികള്‍
5202.
ശ്രീ.ബെന്നി
ബെഹനാന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വര്‍ക്കല കഹാര്‍
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
സര്‍വ്വേ സംബന്ധമായുളള
പരാതികള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളത് ;
വിശദമാക്കാമോ ;
(ബി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ് ഇവ
നടപ്പാക്കുന്നത് ;
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍ നടപ്പില്‍
വരുത്തുന്നതിന്
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
റവന്യൂ
രേഖകളുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
5203.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ രേഖകളുടെ
കമ്പ്യൂട്ടര്‍വല്‍ക്കരണ
പരിപാടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്പ്യൂട്ടര്‍വല്‍ക്കരണം
വില്ലേജുകളില്‍
എത്രത്തോളം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കാമോ?
റവന്യൂ
വകുപ്പിന് വകയിരുത്തിയ തുക
5204.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ റവന്യൂ
വകുപ്പിന് എത്ര തുകയാണ്
വകയിരുത്തിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര രൂപ ചെലവാക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(സി)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിക്കായി
വകയിരുത്തിയ 10 കോടി
രൂപയില്‍ 31.3.2015
വരെയുള്ള ചെലവ്
എത്രയെന്നും എന്തെല്ലാം
കാര്യങ്ങള്‍ക്കായി ആണ്
ഈ തുക
വിനിയോഗിച്ചതെന്നും
വ്യക്തമാക്കാമോ ;
(ഡി)
ഏതെല്ലാം
പരിപാടികള്‍ക്കായി
വകയിരുത്തിയ തുകയില്‍
എന്തു തുക 2015
ഫെബ്രുവരി വരെ
ചെലവഴിക്കാന്‍ കഴിയാതെ
വന്നെന്നും അതിനുള്ള
കാരണവും വിവരിക്കാമോ ;
(ഇ)
ഈ
പദ്ധതികള്‍ക്കായി 2015
മാര്‍ച്ച് മാസം
ചെലവാക്കിയ
തുകയെത്രയെന്ന്
വ്യക്തമാക്കാമോ ?
അരൂര്‍
മണ്ഡലത്തിൽ പ്രകൃതിക്ഷോഭ
ദുരിതാശ്വാസ പ്രവൃത്തികള്‍
5205.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പ്രകൃതിക്ഷോഭ
ദുരിതാശ്വാസത്തില്‍
ഉള്‍പ്പെടുത്തി അരൂര്‍
മണ്ഡലത്തിലെ ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
ഏതൊക്കെ പ്രവൃത്തികള്‍
പൂര്‍ത്തിയായി ;
ഏതൊക്കെ പ്രവൃത്തികള്‍
നടക്കാതെ പോയി എന്ന്
പഞ്ചായത്ത് തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
സുനാമി
ദുരിതാശ്വാസ ഫണ്ട്
5206.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നതിനുശേഷം
സുനാമി
ദുരിതാശ്വാസത്തിനായുള്ള
ഫണ്ടില്‍ നിന്ന് എത്ര
തുകയാണ് ചെലവിട്ടതെന്ന്
വര്‍ഷം തിരിച്ച്
അറിയിക്കാമോ ; എതെല്ലാം
പദ്ധതികളാണ് ഇനിയും
പൂര്‍ത്തിയാകാനുള്ളത് ;
അവ എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
റവന്യൂ
ഓഫീസുകളില്‍ നിന്നും
സര്‍ട്ടിഫിക്കറ്റുകള്‍
വേഗത്തില്‍ ലഭ്യമാക്കാന്‍
നടപടി
5207.
ശ്രീ.പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ ഓഫീസുകളില്‍
നിന്നും
സര്‍ട്ടിഫിക്കറ്റുകള്‍
വേഗത്തില്‍
ലഭ്യമാക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളത് ;
(ബി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ് ഇവ
നടപ്പാക്കുന്നത് ;
(സി)
ഇത്
നടപ്പില്‍ വരുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
വയനാട്
മക്കിമലയില്‍ നിന്നും
ഈട്ടിമരം മുറിച്ചു
കടത്തിയെന്ന ആക്ഷേപം
5208.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
മക്കിമലയിലെ ആദിവാസി
കുടുംബങ്ങള്‍ക്ക്
പതിച്ച് നല്കാന്
തീരുമാനിച്ച ഭൂമിയില്‍
നിന്ന് ഈട്ടിമരം
മുറിച്ചു കടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ ?
റവന്യൂ
പുറമ്പോക്ക് ഒഴിപ്പിക്കൽ
5209.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
പുറമ്പോക്കുകള്‍
ഒഴിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്നു
വ്യക്തമാക്കാമോ ;
(ബി)
1-7-2011
മുതല്‍ 30-6-15 വരെ
എത്ര അനധികൃത
കെെയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ട് ;
ഇതിന്റെ
ജില്ലാടിസ്ഥാനത്തിലുള്ള
വിശദാംശം ലഭ്യമാക്കാമോ
;
(സി)
റവന്യൂ
പുറമ്പോക്ക് ഒഴിയണം
എന്നാവശ്യപ്പെട്ട്
പാലക്കാട് ജില്ലയില്‍
എത്ര പേര്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുണ്ട് ;
വില്ലേജടിസ്ഥാനത്തിലുള്ള
വിശദാംശം നല്‍കാമോ ?
കേന്ദ്ര
/ സംസ്ഥാന കെെവശ ഭൂമി
5210.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര/സംസ്ഥാന
കെെവശ ഭൂമിയിലുള്ള
സംസ്ഥാന സര്‍ക്കാര്‍ വക
ഭൂമി (റവന്യൂ,
പൊതുമരാമത്ത്
ഭാഗങ്ങളിലെയും)യും
സംസ്ഥാന കേന്ദ്ര
സര്‍ക്കാര്‍
അധീനതയിലുള്ള വനഭൂമിയും
അനധികൃതമായി
കൃത്രിമരേഖകള്‍ ചമച്ചു
വ്യക്തികള്‍/സ്ഥാപനങ്ങള്‍/
ആരാധനാ സ്ഥാപനങ്ങൾ
എന്നിവയുടെ പേരില്‍
അനധികൃതമായി കെെവശം
വച്ചിട്ടുണ്ട് എന്ന്
ജില്ല തിരിച്ച്
വിശദാംശം
വ്യക്തമാക്കുക;
(ബി)
കേരള
പിറവിക്കുശേഷം ഓരോ
സര്‍ക്കാര്‍ കാലയളവിലും
എത്ര ഭൂമി വീതം
സര്‍ക്കാരിലേക്ക്
മുതല്കൂട്ടിയെന്നും
വ്യക്തമാക്കുക;
(സി)
കയ്യേറ്റം
ചെയ്യപ്പെട്ട ഭൂമിയില്‍
സര്‍ക്കാര്‍ എത്ര ഭൂമി
കുത്തകപ്പാട്ട
വ്യവസ്ഥപ്രകാരവും 1974
ലെ റീസര്‍വ്വെ
പ്രകാരവും വ്യക്തികള്‍,
മറ്റുള്ളവര്‍
എന്നിങ്ങനെ നല്കി
എന്നു ജില്ലതിരിച്ച്
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
സര്‍ക്കാര്‍
കുത്തകപ്പാട്ടം നല്കിയ
ഭൂമിയുടെ കുത്തകപ്പാട്ട
വ്യവസ്ഥകള്‍
എന്തെല്ലാം;
പാട്ടവ്യവസ്ഥയും
പാട്ടത്തുകയും
(നിരക്കുസഹിതം) എത്ര ;
2011 മുതല്‍ 2015 വരെ
പ്രസ്തുത പാട്ടത്തുക
ഓരോ വര്‍ഷം എത്ര
ലഭിച്ചു; എത്ര തുക
പാട്ടകുടിശ്ശികയായി
സര്‍ക്കാരിനു
ലഭിക്കാനുണ്ട്; ഇവ
പിരിച്ചെടുക്കാന്‍ ഓരോ
ജില്ലയിലും എന്തു
നടപടികള്‍
നടത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ?
പണയില്‍
കടവ് പാലം അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിനു ഭൂമി
5211.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പണയില്‍
കടവ് പാലം അപ്രോച്ച്
റോഡ് നിര്‍മ്മാണത്തിന്
ഭൂമി ഏറ്റെടുത്ത്
പൊതുമരാമത്ത് വകുപ്പിന്
കൈമാറുന്ന നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
നടപടി
ക്രമങ്ങള്‍ എത്രയും
പെട്ടെന്ന്
പൂര്‍ത്തിയാക്കി
അപ്രോച്ച് റോഡ്
നിര്‍മ്മാണം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ?
ആലപ്പുഴ
ജില്ലയിലെ വെള്ളപ്പൊക്ക
ദുരിതാശ്വാസ പ്രവൃത്തികൾ
5212.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ആലപ്പുഴ
ജില്ലയില്‍ 2011-2012,
2012-13, 2013-14,
2014-15 സാമ്പത്തിക
വര്‍ഷങ്ങളില്‍
അനുവദിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇവയില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
എന്തൊക്കെയെന്നും
പൂര്‍ത്തീകരിക്കാനുള്ളവ
ഏതൊക്കെയെന്നും
വിശദമാക്കുമോ;
(സി)
നിര്‍ത്തിവെച്ച
പ്രവൃത്തികലുടെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പ്രവൃത്തികള്‍
നിര്‍ത്തിവെക്കാനിടയായ
സാഹചര്യങ്ങള്‍
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തിരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഇടുക്കി
ജില്ലയില്‍ നടത്തിയ റവന്യൂ
അദാലത്ത്
5213.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ വച്ചു
നടത്തിയ റവന്യൂ
അദാലത്തില്‍ എത്ര
പരാതികളാണ് ലഭിച്ചത്;
എത്ര പരാതികള്‍
പൂര്‍ണ്ണമായും
പരിഹരിക്കപ്പെട്ടു എന്ന
വിവരം താലൂക്ക്
തിരിച്ച് വിശദാംശം
നല്‍കാമോ;
(ബി)
അദാലത്തില്‍
സമര്‍പ്പിച്ച പരാതികള്‍
പരിഹരിക്കപ്പെട്ട വിവരം
പരാതിക്കാരനെ
അറിയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വിശദീകരിക്കാമോ?
ശ്രീമതി.
ലക്ഷ്മി അമ്മയ്ക്ക്
ഫാമിലിപെന്‍ഷന്‍
ലഭ്യമാക്കാന്‍ നടപടി
5214.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുന്നത്തുനാട്
താലൂക്കില്‍ പ്യൂണായി
ജോലി ചെയ്തിരുന്ന
ജ്യോതിയുടെ മരണാനന്തരം
ഫാമിലി പെന്ഷന്
ലഭിക്കുന്നതിനായി
ടിയാളുടെ മാതാവ്
പുളിയനം എളംമ്പിളളി
വീട്ടില്‍ ശ്രീമതി.
ലക്ഷ്മി അമ്മ എന്നാണ്
അപേക്ഷ
സമ്രപ്പിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷ
അനുവദിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(സി)
ആയത്
എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
ചുങ്കം പിരിവ്
5215.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.കെ.ജയചന്ദ്രന്
,,
എസ്.രാജേന്ദ്രന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനങ്ങളുടെ സഞ്ചാര
സ്വാതന്ത്ര്യം
തടസ്സപ്പെടുത്തി
വ്യക്തികളോ സ്ഥാപനങ്ങളോ
സ്വകാര്യമായി ചുങ്കം
പിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പതിറ്റാണ്ടുകളായി
ജനങ്ങള്‍ ഉപയോഗിച്ചു
വരുന്ന ഇത്തരം
പാതകളില്‍ ജനങ്ങള്‍ക്ക്
സ്വാതന്ത്ര്യം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
വളരെ
പിന്നോക്കാവസ്ഥയിലുള്ള
പ്രദേശത്തെ ജനങ്ങളുടെ
ആശുപത്രി
ആവശ്യങ്ങളടക്കമുള്ള
യാത്രകളെ മുടക്കുന്ന
ഇത്തരം
സ്വകാര്യപ്പിരിവ്
ജനങ്ങളുടെ ജീവന്
ഹനിച്ചിട്ടുള്ള കാര്യം
അറിവുള്ളതാണോ ?
വൈത്തിരി
താലൂക്കിലെ കര്‍ഷകരുടെ
ഭുമിക്ക് നികുതി
സ്വീകരിക്കാത്ത നടപടി
5216.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈത്തിരി താലൂക്കിലെ
കര്‍ഷകരുടെ ഭുമിക്ക്
നികുതി
സ്വീകരിക്കാത്തതു
സംബന്ധിച്ച്
19.03.2013-ല്‍ ബഹു.
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ യോഗം
ചേര്ന്നീട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
യോഗതിരുമാനപ്രകാരം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
ഭുമിക്ക് നികുതി
സ്വീകരിക്കുവാന്‍
തഹസില്‍ദാര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
തലശ്ശേരി
മുനിസിപ്പല്‍ സ്റ്റേഡിയം
5217.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
മുനിസിപ്പല്‍
സ്റ്റേഡിയത്തിന്റെ
കൈവശാവകാശം തദ്ദേശ
സ്വയം ഭരണ വകുപ്പിന്
കൈമാറണമെന്ന്
ആവശ്യപ്പെട്ട് നിവേദനം
ലഭ്യമായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്മേല് ഇതിനകം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
നൊച്ചാട്
ഗ്രാമപഞ്ചായത്തിന് ഭൂമി
ലഭിക്കാന്‍ നടപടി
5218.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നൊച്ചാട്
ഗ്രാമപഞ്ചായത്ത് ഓഫീസ്
നിര്‍മ്മിക്കുന്നതിന്
ജലസേചന വകുപ്പില്‍
നിന്ന് ഭൂമി
ആവശ്യപ്പെട്ടുകൊണ്ടുള്ള
ഗ്രാമപഞ്ചായത്തിന്റെ
അപേക്ഷയില്‍
(4525/U/2014/RD)
എന്തെല്ലാം നടപടികള്‍
റവന്യൂ വകുപ്പ്
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പഞ്ചായത്തിന് ഭൂമി
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പേരാമ്പ്ര
മലബാര്‍ മാര്‍ക്കറ്റിംഗ്
കമ്മിറ്റിയ്ക്ക് ഏറ്റെടുത്ത
ഭൂമി
5219.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പേരാമ്പ്രയിലെ
മലബാര്‍
മാര്‍ക്കറ്റിംഗ്
കമ്മിറ്റിയ്ക്ക് വേണ്ടി
ലാന്റ് അക്വസിഷന്‍
ആക്ട് പ്രകാരം
കോഴിക്കോട് ജില്ലയില്‍
ഏതെല്ലാം
വില്ലേജുകളിലാണ് ഭൂമി
ഏറ്റെടുത്തിരുന്നത്;
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ഭൂമിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കുമോ ;
(സി)
മലബാര്‍
മാര്‍ക്കറ്റിംഗ്
കമ്മിറ്റിയുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
അവസാനിച്ചത് എപ്പോഴാണ്;
എത് ഉത്തരവു പ്രകാരമാണ്
അവസാനിപ്പിച്ചത് എന്നും
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പും
ലഭ്യമാക്കുമോ ;
(ഡി)
പൊതു
ആവശ്യത്തിന് അക്വയര്‍
ചെയ്ത ഭൂമി പ്രസ്തുത
ആവശ്യത്തിന്
ഉപയോഗിക്കാത്ത സാഹചര്യം
വന്നാല്‍ ആയത് മറ്റ്
സര്‍ക്കാര്‍
വകുപ്പുകള്‍ക്കോ,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കോ
നല്‍കണമെന്ന്
ഉത്തരവിറക്കിയിട്ടുണ്ടോ;
വെളിപ്പെടുത്തുമോ ?
(ഇ)
ഒരിക്കല്‍
ഭൂമി ഒരു പ്രത്യേക
ആവശ്യത്തിന്
ഏറ്റെടുത്ത് കഴിഞ്ഞാല്‍
പ്രസ്തുത
ഉദ്ദേശത്തിനായി ആ ഭൂമി
ഉപയോഗിച്ചില്ലെങ്കില്‍
സര്‍ക്കാര്‍
നഷ്ടപരിഹാരം നല്കിയ
ഭൂവുടമയ്ക്ക് ആ
ഭൂമിയുടെ മേല്‍
അവകാശമുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(എഫ്)
ജി.ഒ
(എം.എസ്) 303/2000/RD
തീയ്യതി 28.9.2000 ലെ
ഉത്തരവു പ്രകാരം
സര്‍ക്കാര്‍ മലബാര്‍
മാര്‍ക്കറ്റിംഗ്
കമ്മിറ്റിയുടെ
പേരാമ്പ്രയിലെ
ഭൂമിയുമായി
ബന്ധപ്പെട്ട് എടുത്ത
നടപടികള്‍ വിശദമാക്കുമോ
;
(ജി)
ഈ
ഭൂമി മുന്‍ ഉടമയ്ക്ക്
വിട്ടുകൊടുത്തത് ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; പ്രസ്തുത
ഭൂമി പൊതു ആവശ്യത്തിന്
വിട്ടു തരണമെന്ന്
പേരാമ്പ്ര
ഗ്രാമപഞ്ചായത്ത്
ആവശ്യപ്പെട്ടിരുന്നുവോ;
ഉണ്ടെങ്കില്‍ എപ്പോഴാണ്
ആവശ്യപ്പെട്ടത്;
വ്യക്തമാക്കുമോ; ബഹു
ഹൈക്കോടതി ഭൂമി മുന്‍
ഉടമയ്ക്ക്
വിട്ടുകൊടുക്കാന്‍
ഉത്തരവ്
പുറപ്പെടുവിച്ചിരുന്നുവോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
സര്‍ക്കാര്‍
ഉത്തരവിനെതിരെ
പേരാമ്പ്ര
ഗ്രാമപഞ്ചായത്ത്സ്റ്റേ
സമ്പാദിച്ചത് എപ്പോഴാണ്
എന്ന് അറിയിക്കാമോ;
ഭൂമി പൊതു
ഉടമസ്ഥതയിലാക്കുന്നത്
സംബന്ധിച്ചും കേസുമായി
ബന്ധപ്പെട്ടും
സര്‍ക്കാര്‍ നിയമോപദേശം
തേടിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരുടെയൊക്കെ
നിയമോപദേശമാണ്
തേടിയിട്ടുള്ളത്;
എപ്പോഴാണ് നിയമോപദേശം
തേടിയത്
വെളിപ്പെടുത്തുമോ;
നിയമവകുപ്പ്,
അഡ്വക്കേറ്റ് ജനറല്‍
എന്നിവര്‍ എന്ത്
നിയമോപദേശമാണ്
ഇക്കാര്യത്തില്‍
നല്‍കിയിട്ടുള്ളത്;
നിയമോപദേശങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
നിയമോപദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
കേസിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഭൂമി സ്വകാര്യ
വ്യക്തിയ്ക്ക്
വിട്ടുകൊടുക്കുന്ന
ഉത്തരവ് റദ്ദ് ചെയ്ത്
ഭൂമി സര്‍ക്കാര്‍
ഉടമസ്ഥതയിലാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ ?
കോഴിക്കോട്
പൂളക്കോട് എക്സൈസ് വകുപ്പിന്
കെട്ടിടത്തിന് ഭൂമി
5220.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കിലെ പൂളക്കോട്
വില്ലേജില്‍
ഉള്‍പ്പെട്ട റവന്യൂ
ഭൂമിയില്‍ നിന്ന്
എക്സൈസ് വകുപ്പിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍ ഭൂമി
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
തലപ്പിള്ളി
താലൂക്ക് വിഭജനം
5221.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ തലപ്പിള്ളി
താലൂക്കില്‍ എത്ര
നിയമസഭാ
നിയോജകമണ്ഡലങ്ങള്‍
ഉള്‍പ്പെടുന്നുണ്ട്; അവ
ഏതെല്ലാമാണ്;
(ബി)
തലപ്പിള്ളി
താലൂക്കില്‍ എത്ര
നഗരസഭകളും
ഗ്രാമപഞ്ചായത്തുകളും
ഉള്‍പ്പെടുന്നുണ്ട്;
(സി)
തലപ്പിള്ളി
താലൂക്കില്‍ എത്ര
വില്ലേജുകള്‍
ഉള്‍പ്പെടുന്നുണ്ട്;
(ഡി)
തലപ്പിള്ളി
താലൂക്കില്‍ വിവിധ
ആവശ്യങ്ങള്‍ക്കായി എത്ര
അപേക്ഷകള്‍ ഓരോ
വര്‍ഷവും
ലഭിക്കുന്നുണ്ട്;
(ഇ)
നിലവില്‍
തലപ്പിള്ളി താലൂക്കില്‍
എത്ര ഫയലുകള്‍
തീര്‍പ്പുകല്‍പ്പിക്കാനുണ്ട്;
(എഫ്)
2013
ല്‍ താലൂക്കുകള്‍
വിഭജിച്ച് പുതിയ
താലൂക്കുകള്‍
രൂപീകരിച്ചപ്പോള്‍
തലപ്പിള്ളി താലൂക്ക്
വിഭജിച്ച് കുന്നംകുളം
ആസ്ഥാനമായി പുതിയ
താലൂക്ക്
അനുവദിക്കുവാന്‍
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടായിരുന്നുവോ;
(ജി)
തലപ്പിള്ളി താലൂക്ക്
വിഭജിച്ച് കുന്നംകുളം
ആസ്ഥാനമായി പുതിയ
താലൂക്ക്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ അനുവദിച്ച
പ്രവൃത്തികള്‍
5222.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നും കോഴിക്കോട്
ജില്ലയില്‍ അനുവദിച്ച
പ്രവൃത്തികള്‍
നിയോജകമണ്ഡലം തിരിച്ച്
വിശദമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
ഇപ്പോള്‍ എത്ര തുക
നിക്കിയിരിപ്പുണ്ട്;
വ്യക്തമാക്കാമോ;
(സി)
നീക്കിയിരിപ്പുള്ള
തുകയില്‍ നിന്നും ഇനി
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
അംഗീകാരം നല്കാന്
ഉദ്ദേശിക്കുന്നത്;
കൊയിലാണ്ടിയിലെ
ഏതെല്ലാം പ്രവൃത്തികള്‍
പരിഗണിക്കും?
ഡെപ്യൂട്ടി
തഹസില്‍ദാര്‍/ ജൂനിയര്‍
സൂപ്രണ്ട്
തസ്തികയിലേയ്ക്കുള്ള
പ്രൊമോഷന്
5223.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ അവസാനമായി
ഡെപ്യൂട്ടി
തഹസില്‍ദാര്‍/ ജൂനിയര്‍
സൂപ്രണ്ട്
തസ്തികയിലേക്ക് നടന്ന
പ്രൊമോഷന്
എന്നായിരിന്നുവെന്ന്
പറയാമോ ; പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
ഉത്തരവ് ഇറങ്ങുമ്പോള്‍
സംസ്ഥാനത്താകെ എത്ര
ഡെപ്യൂട്ടി
തഹസില്‍ദാര്‍/ ജൂനിയര്‍
സൂപ്രണ്ട് തസ്തിക
ഒഴിവുണ്ടായിരുന്നുവെന്ന്
വ്യക്തമാക്കുമോ ;
പ്രസ്തുത ഒഴിവുകള്‍
പൂര്‍ണ്ണമായും ഈ
ഉത്തരവിലൂടെ
നികത്തപ്പെട്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
സൗജന്യമായി
പതിച്ചുകൊടുക്കുന്ന
സര്‍ക്കാര്‍ ഭൂമി
5224.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോടികണക്കിന് രുപ
വിലമതിക്കുന്ന
സര്‍ക്കാര്‍ ഭൂമി
സൗജന്യമായി
പതിച്ചുകൊടുക്കുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
ഇതിന്
പ്രകാരം തിരുവനന്തപുരം
ജില്ലയില്‍ ശാസ്തമംഗലം
വില്ലേജില്‍ സര്‍വ്വേ
നമ്പര്‍ .597 - ല്‍
പെട്ട 50 സെന്റ്
സ്ഥലവും .597/3-ല്‍
പെട്ട 7 സെന്റ് സ്ഥലവും
ഉള്‍പ്പെടെ 57 സെന്റ്
സ്ഥലം പതിച്ച്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
ഭൂമിക്ക്
പാട്ടക്കുടിശ്ശിക
അടയ്ക്കുവാനുണ്ടോ ;
ഉണ്ടെങ്കില്‍ എത്ര കോടി
; എന്നുമുതലാണ്
കുടിശ്ശിക ഉള്ളത്;
ആരാണ്
കുടിശ്ശികക്കാരന് ;
വിവരിക്കുമോ ;
(ഡി)
സൗജന്യമായി
പ്രസ്തുത ഭൂമി പതിച്ച്
കൊടുക്കുന്നതിന്റെ
മാനദണ്ഡം എന്താണ് ;
(ഇ)
ഇതിന്റെ
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ?
പട്ടയവിതരണം
5225.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടയവിതരണത്തിലെ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
അതില്‍ എത്ര പേര്‍ക്ക്
പട്ടയം
അനുവദിച്ചിട്ടുണ്ടെന്നും
ജില്ല തിരിച്ച്
അറിയിക്കുമോ;
(സി)
ബാക്കി
പട്ടയം അടിയന്തിരമായി
നല്കാന് നടപടി
സ്വീകരിക്കുമോ?
ഭൂരഹിതർക്ക്
നല്കിയ ഭൂമി
5226.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
ഭൂമിയില്ലാത്തവര്‍ക്ക്
സ്ഥലം നല്കാന്
അനധികൃതമായി കൈവശം
വച്ചിട്ടുള്ള ഭൂമി
പിടിച്ചെടുക്കണം എന്ന്
ബഹു. റവന്യൂമന്ത്രി
നിയമസഭയിലും പുറത്തും
പ്രഖ്യാപിച്ചതിനുശേഷം
ഓരോ വര്‍ഷവും എത്ര ഭൂമി
പിടിച്ചെടുത്തു ; എത്ര
പേര്‍ക്ക്
പിടിച്ചെടുത്ത ഭൂമി
വിതരണം ചെയ്തു എന്നു
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഇത്തരം
ഭൂമി ലഭ്യമായ
ഭൂരഹിതരില്‍ എത്ര
പേര്‍ക്ക് 2011 മുതല്‍
2015 വരെയുളള
കാലയളവില്‍ ആധാരവും
പട്ടയവും നല്കി; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തുടനീളം
തോട്, പുഴ, പാറ, കുളം,
തീരപ്രദേശം, റോഡ്
എന്നിവയുടെ
പുറമ്പോക്കുകളില്‍
വര്‍ഷങ്ങളായി താമസിച്ചു
വരുന്നവര്‍ എത്ര എന്നും
, ഇവരില്‍ പട്ടയം
ആവശ്യപ്പെട്ടവര്‍ എത്ര
എന്നും, മേല്‍പ്പറഞ്ഞ
കാലയളവില്‍ ഈ
സര്‍ക്കാര്‍ എത്ര
പേര്‍ക്ക് പട്ടയം നല്കി
എന്നും വര്‍ഷം
തിരിച്ചും , പട്ടയം
നല്‍കാത്തവരില്‍ എത്ര
പേര്‍ക്ക് മറ്റു
സര്‍ക്കാര്‍ ഭൂമി നല്കി
എന്നും ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
മിച്ച
ഭൂമി ആണെന്നറിയാതെ
വഞ്ചിക്കപ്പെട്ട
കര്‍ഷകര്‍ എത്രയെന്നും
അവര്‍ക്ക്എത്ര
ഭൂമിയുണ്ടെന്നും
അവരില്‍ എത്രപേര്‍ക്ക്
ഈ സര്‍ക്കാര്‍ പട്ടയം
നല്‍കിയെന്നും ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ ?
കുത്തകപാട്ട
ഭൂമിക്ക് പട്ടയം
5227.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ ഏലം
കൃഷിക്കുവേണ്ടി എത്ര
ഹെക്ടര്‍ സ്ഥലമാണ്
കുത്തകപാട്ട
വ്യവസ്ഥയില്‍
അനുവദിച്ച്
നല്‍കിയിട്ടുള്ളത്;
(ബി)
കുത്തകപാട്ടം
പുതുക്കി
കൊടുക്കുന്നതിന്
എന്തെങ്കിലും തടസ്സം
നില്ക്കുന്നുണ്ടോ ;
(സി)
കുത്തകപാട്ട
ഭൂമിയില്‍ കൃഷി
നടത്തുന്ന കര്‍ഷകരുടെ
ഭൂമിക്ക് പട്ടയം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ഡി)
കുത്തകപാട്ട
ഭൂമിക്ക് പട്ടയം
നല്കുന്ന പക്ഷം ഭൂമി
ക്രയവിക്രയം
ചെയ്യുമ്പോള്‍
സര്‍ക്കാരിന്
മുദ്രവിലയും
രജിസ്ട്രേഷന് ഫീസും
ഇനങ്ങളില്‍ നല്ല
വരുമാനം
ലഭിക്കുമെന്നതിനാല്‍
കുത്തകപാട്ട ഭൂമിക്ക്
പട്ടയം നല്‍കുന്നതിന്
നടപടി സ്വീകരിക്കുന്ന
കാര്യം പരിഗണിക്കുമോ?
സ്മാര്‍ട്ട്
വില്ലേജുകള്‍
5228.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വില്ലേജ്
താലൂക്ക് ഒാഫീസുകളുടെ
പ്രവര്‍ത്തനം ജനകീയവും
സുതാര്യവും
ആക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദീകരിക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം
വില്ലേജുകളെയാണ്
സ്മാര്‍ട്ട്
വില്ലേജുകള്‍ ആയി
പ്രഖ്യാപിച്ചിട്ടുളളത്
; വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഇനി
ഏതെല്ലാം
വില്ലേജാഫീസുകളെയാണ്
സ്മാര്‍ട്ട് വില്ലേജ്
ഒാഫീസാക്കി
മാറ്റുന്നതിനായി
പരിഗണിക്കുന്നത്
വിശദാംശം
ലഭ്യമാക്കാമോ?
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ പദ്ധതികളുടെ
നടത്തിപ്പ്
5229.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ പദ്ധതി
പ്രകാരമുള്ള മരാമത്ത്
പണികളില്‍ ഉണ്ടായ
സ്തംഭംനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ കാരണം
വ്യക്തമാക്കുമോ ;
(ബി)
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ
പദ്ധതികളുടെ നടത്തിപ്പ്
സംബന്ധിച്ച പുതിയ നോംസ്
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ദുരിതാശ്വാസപദ്ധതികളില്പ്പെടുത്തിയിട്ടുള്ള
ജോലികളുടെ
അനിശ്ചിതാവസ്ഥ
നീക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഉടുമ്പന്‍ചോല
താലൂക്കിലെ പട്ടയ വിതരണം
5230.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
താലൂക്കിലെ ഇരട്ടയാര്‍
വില്ലേജില്‍ ഇടുക്കി
ഹൈഡ്രോ ഇലക്ട്രിക്
പദ്ധതിയുടെ ഭാഗമായ
ഇരട്ടയാര്‍ ഡാമിന്റെ
പരിസരപ്രദേശങ്ങളില്‍
അധിവസിക്കുന്ന
കൃഷിക്കാര്‍ക്ക് പട്ടയം
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഈ
ക്യാച്ച്മെന്റ്
ഏരിയായ്ക്ക് ജണ്ടയിട്ട്
തിരിച്ചിരിക്കുന്ന
പ്രദേശം ( പത്ത്
ചെയിനായി മുന്‍പ്
നിശ്ചയിച്ചിരുന്ന
പ്രദേശം) ഒഴിച്ചുള്ള
ഭാഗം പട്ടയ
നടപടികള്‍ക്ക്
പരിഗണിച്ചിട്ടുണ്ടോ;
(സി)
ഈ
പ്രദേശത്തുനിന്നും
പട്ടയം
ലഭിക്കുന്നതിനായി എത്ര
അപേക്ഷകൾ
ലഭിച്ചിട്ടുണ്ട്;
(ഡി)
ഇരട്ടയാര്‍
മേഖലയിലെ 10 ചെയിന്‍
പ്രദേശം വൈദ്യുതി
ബോര്‍ഡിന്
ആവശ്യമില്ലായെന്ന്
വൈദ്യുതി ബോര്‍ഡ്
ഡെപ്യൂട്ടി ചീഫ്
എന്‍ജിനീയര്‍
അറിയിച്ചിട്ടുണ്ടോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതിയിലെ പുതിയ
നിബന്ധനകള്‍
5231.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍ റോഡ്
പ്രവൃത്തികള്‍ക്ക്
പുതിയ നിബന്ധനകള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പ്രകാരം കേരളത്തില്‍
റോഡ് പ്രവൃത്തികള്‍
നടത്താന്‍
സാധിക്കുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(സി)
ഇക്കാര്യത്തില്‍
എന്ത് പരിഹാര
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ?
ചെറുതുരുത്തി
വില്ലേജോഫീസിനുവേണ്ടി പുതിയ
കെട്ടിടം
5232.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
ചെറുതുരുത്തി വില്ലേജ്
ആഫീസ് ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നത്
ഏത്
കെട്ടിടത്തിലാണെന്നും
എത്ര കാലമായി അവിടെ
പ്രവര്‍ത്തിക്കുന്നുവെന്നും
അറിയിക്കുമോ ;
(ബി)
കൊച്ചിന്‍പാലം
നിര്‍മ്മിക്കുന്ന
സമയത്ത് പാലത്തിനു
സമീപത്തുള്ള ഭൂമിയില്‍
പുതിയ വില്ലേജോഫീസ്
നിര്‍മ്മിക്കുന്നതിനുവേണ്ടി
പൊതുമരാമത്ത് വകുപ്പ്
റവന്യൂ വകുപ്പില്‍
എന്തെങ്കിലും തുക
നിക്ഷേപിച്ചിട്ടുണ്ടോ
എന്നും ആ തുക
പിന്‍വലിക്കുകയോ
മറ്റെന്തെങ്കിലും
ആവശ്യത്തിന്
ചെലവഴിക്കുകയോ
ചെയ്തിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(സി)
നിലവില്‍
വില്ലേജ് ഓഫീസ്
പ്രവര്‍ത്തിക്കുന്ന
കെട്ടിടം വള്ളത്തോള്‍
നഗര്‍ പഞ്ചായത്തിലെ
മറ്റൊരാഫീസിനുവേണ്ടി
നിര്മ്മിച്ചിട്ടുള്ളതായതിനാല്
വില്ലേജോഫീസിനു വേണ്ടി
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
ഇപ്പോഴുള്ള
കെട്ടിടത്തില്‍ നിന്നും
മാറ്റുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
ഭൂരഹിതര്‍ക്ക്
ഭൂമി നല്കല്
5233.
ശ്രീ.എ.കെ.ബാലന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
എസ്.ശർമ്മ
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരായ
എല്ലാവര്ക്കും ഏത്
തീയതിക്കകം ഭൂമി
നല്‍കുമെന്നായിരുന്നു
പ്രഖ്യാപിച്ചിരുന്നത് ;
(ബി)
സംസ്ഥാനത്ത്
ഭൂരഹിതരായിട്ടുളളവരുടെ
എണ്ണം
കണക്കാക്കിയിട്ടുണ്ടോ ;
(സി)
ഗ്രാമപ്രദേശങ്ങളില്‍
എത്ര പേര്‍ക്ക്
സ്വന്തമായി
ഭൂമിയുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ഡി)
2011-ലെ
സാമൂഹിക സാമ്പത്തിക
ജാതി സെന്‍സസ്
പ്രകാരമുളള കണക്ക്
പരിശോധിക്കുകയുണ്ടായോ ;
വിശദമാക്കാമോ ;
(ഇ)
എങ്കില്‍
പ്രസ്തുത കണക്ക്
പ്രകാരം പദ്ധതി
പുന:പരിശോധിക്കേണ്ടതുണ്ടോ
;
(എഫ്)
പ്രസ്തുത
കണക്ക് പ്രകാരമുളള
എല്ലാ ജനങ്ങള്‍ക്കും
പദ്ധതിക്കാലത്ത് ഭൂമി
ലഭ്യമാക്കാന്‍
സാധിക്കും എന്ന്
കരുതുന്നുണ്ടോ?
സംഘടനകള്‍ക്ക്
സൗജന്യമായി ല്കിയ
സര്‍ക്കാര്‍ ഭൂമി
5234.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
ഏക്കര്‍ സര്‍ക്കാര്‍
ഭൂമി സൗജന്യമായി മത
സാമുദായിക സംഘടനകള്‍,
ക്ലബ്ബുകള്‍
എന്നിവയ്ക്ക് പതിച്ചു
നല്‍കിയിട്ടുണ്ട്;
(ബി)
ഏതൊക്കെ
മത
സംഘടന/ക്ലബ്ബുകള്‍ക്ക്,
എവിടെയൊക്കെ, എത്ര
ഏക്കര്‍ വീതമാണ് ഭൂമി
പതിച്ചുനല്കിയിരിക്കുന്നതെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ;
(സി)
ഇതില്‍
പാട്ടത്തിന്
കൊടുത്തതില്‍
പാട്ടക്കുടിശ്ശിക ഉള്ള
ഭൂമികള്‍ ഉണ്ടോ;
എങ്കില്‍ എത്ര തുക വീതം
പാട്ടക്കുടിശ്ശിക
ഉണ്ടെന്ന് പ്രത്യേകം
വിശദമാക്കുമോ?
ഭാരതപ്പുഴയുടെ
പുനരുജ്ജീവനം
5235.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴ
നാശോന്മുഖമായിക്കൊണ്ടിരിക്കുന്നതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഭാരതപ്പുഴയെ
പുനരുജ്ജീവിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കാമോ; അതിനായി
എത്ര തുക ചെലവഴിച്ചു;
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ ആണ്
പ്രസ്തുത തുക
ഉപയോഗിച്ച്
നടത്തിയതെന്നു
വിശദമാക്കാമോ;
(സി)
ഭാരതപ്പുഴയിലെ
മണല്‍ ലേലം ചെയ്ത്
വിറ്റ വകയിലും അനധികൃത
മണല്‍ എടുപ്പ്
തടയുന്നതിന്റെ ഭാഗമായി
പിടിച്ചെടുക്കുന്ന
മണല്‍ വിറ്റവകയിലും
1.7.2006 മുതല്‍
31.5.15 വരെയുള്ള
കണക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ഡി)
ഭാരതപ്പുഴയില്‍
നിന്നും
മണലെടുക്കുന്നത്
പൂര്‍ണ്ണമായും
നിരോധിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
തിരുവനന്തപുരം
മൂക്കുന്നിമല റഡാര്‍
സ്റ്റേഷന് ഭൂമി
5236.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മൂക്കുന്നിമലയില്‍
റഡാര്‍ സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ ഭൂമി
കണ്ടെത്തുകയോ
സ്വകാര്യഭൂമി
അക്വിസിഷന്‍ നടത്തുകയോ
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(ബി)
റഡാര്‍
സ്റ്റേഷന്
സ്ഥാപിക്കുവാന്‍
കണ്ടെത്തിയ ഭൂമിയുടെ
സര്‍വ്വേ നമ്പറും
വിസ്തീര്‍ണ്ണവും
വ്യക്തമാക്കുമോ ;
(സി)
നിര്‍ദ്ദിഷ്ട
റഡാര്‍സ്റ്റേഷന്‍
ഭൂമിയില്‍ നിന്ന്
പാറഖനനം നടത്തുന്നതായി
പരാതി ലഭിച്ചിട്ടുണ്ടോ
; എങ്കില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
കടുത്തുരുത്തി
ഫയര്‍സ്റ്റേഷനു സ്ഥലം
ലഭ്യമാക്കുന്നതു സംബന്ധിച്ച്
T 5237.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
ഫയര്‍സ്റ്റേഷനു
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള സ്ഥലം
ലഭ്യമാക്കുന്നതു
സംബന്ധിച്ച് 4/3/2014
ല്‍ നല്കിയ
നിവേദനത്തിന്റെ തുടര്‍
നടപടികള്‍ ലഭ്യമാക്കാമോ
; ഇതു സംബന്ധിച്ച്
ഫയല്‍ ഇപ്പോള്‍
നിലവിലുണ്ടോ ; ഇതിന്റെ
നമ്പര്‍ ലഭ്യമാക്കാമോ;
ഇത് സംബന്ധിച്ച് റവന്യൂ
വകുപ്പില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
റവന്യൂ
വകുപ്പില്‍
ഫയര്‍സ്റ്റേഷനു വേണ്ടി
സ്ഥലം അനുവദിക്കുന്നതു
സംബന്ധിച്ച് ഫയല്‍
നിലവിലുണ്ടോ ; ആയതിന്റെ
നമ്പര്‍ ലഭ്യമാക്കാമോ ?
പാട്ടക്കാലാവധി
കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി
5238.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാട്ടക്കാലാവധി
കഴിഞ്ഞ സര്‍ക്കാര്‍
ഭൂമിക്ക്മേല്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ കരുണാ
എസ്റ്റേറ്റുമായി
ബന്ധപ്പെട്ട് സര്‍വ്വെ
വകുപ്പ് സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
തീരദേശമേഖലയിലെ
പ്രകൃതിക്ഷോഭ സാധ്യതകള്‍
5239.
ശ്രീ.സി.മമ്മൂട്ടി
,,
പി.ബി. അബ്ദുൾ റസാക്
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനത്തിനനുസരിച്ച്
സംസ്ഥാനത്തിന്റെ
തീരദേശമേഖലയില്‍
ഉണ്ടാകാവുന്ന
പ്രകൃതിക്ഷോഭ
സാധ്യതകളെക്കുറിച്ച്
സംസ്ഥാന ദുരന്തനിവാരണ
അതോറിറ്റി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
പ്രസ്തുത പഠനത്തിലെ
കണ്ടെത്തലുകള്‍
വിശദമാക്കുമോ ;
(സി)
ഇല്ലെങ്കില്‍
പ്രകൃതിക്ഷോഭ
സാധ്യതകള്‍ ഏറെയുളള
തീരദേശമേഖലയെക്കുറിച്ച്
അത്തരമൊരു പഠനം
പരിസ്ഥിതി
കാലാവസ്ഥാവ്യതിയാന
വകുപ്പുമായി സഹകരിച്ചു
നടത്താനും
സ്വീകരിക്കേണ്ട
മുന്‍കരുതല്‍ നടപടികള്‍
വിലയിരുത്താനും
നിര്‍ദ്ദേശം നല്‍കുമോ
?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
5240.
ശ്രീ.ഇ.പി.ജയരാജന്
,,
ബി.സത്യന്
,,
ജി.സുധാകരന്
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി പ്രകാരം
ഭൂമിക്കായി അപേക്ഷ
സമര്‍പ്പിച്ചവരില്‍
മഹാഭൂരിപക്ഷം
പേര്‍ക്കും ഇനിയും ഭൂമി
ലഭ്യമായിട്ടില്ല എന്ന
വസ്തുത
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അപേക്ഷകര്‍ക്ക്
സര്‍ക്കാര്‍ അനുവദിച്ചു
എന്ന് പറയപ്പെടുന്ന
ഭൂമി അപേക്ഷകരില്‍
പലര്‍ക്കും ഇതേവരെ
കണ്ടെത്താനായിട്ടില്ല
എന്ന വസ്തുത
അറിവുള്ളതാണോ;
(സി)
അപേക്ഷകരില്‍
ഭൂമി കൈവശം
വാങ്ങിയവരുടെ യഥാര്‍ത്ഥ
കണക്ക് ലഭ്യമാക്കാമോ;
മഴക്കെടുതിയില്‍
കൊട്ടാരക്കര മണ്ഡലത്തിലെ
നാശനഷ്ടം
5241.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമീപകാലത്തുണ്ടായ
മഴക്കെടുതിയില്‍
കൊട്ടാരക്കര
മണ്ഡലത്തിലെ ഏതെല്ലാം
പ്രദേശങ്ങളിലാണ്
നാശനഷ്ടമുണ്ടായതെന്ന്
വിശദമാക്കുമോ;
(ബി)
എത്ര
തുകയുടെ നാശനഷ്ടമാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
നാശനഷ്ടമുണ്ടായവര്‍ക്കുള്ള
നഷ്ടപരിഹാരതുക വിതരണം
ചെയ്തിട്ടുണ്ടോ;
ഇല്ലാത്തപക്ഷം പ്രസ്തുത
തുക അടിയന്തരമായി
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
റിവര്‍മാനേജ്മെന്റ്
ഫണ്ട്
5242.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റിവര്മാനേജ് മെന്റ്
ഫണ്ടിനത്തില്‍ ഈ
സര്‍ക്കാരിന്റെ
കാലാവധിക്കുളളില്‍ എത്ര
തുക സമാഹരിക്കാന്‍
കഴിഞ്ഞു; സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ പ്രസ്തുത
ഇനത്തില്‍ സമാഹരിച്ച
എത്ര
തുകയുണ്ടായിരുന്നു;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ പ്രസ്തുത
ഇനത്തില്‍ എത്ര തുക
സമാഹരിച്ചുവെന്നും
പ്രസ്തുത തുക
ഉപയോഗിച്ച് എന്തെല്ലാം
പ്രവൃത്തികള്‍
എവിടെയെല്ലാം
നടപ്പാക്കിയെന്നും
വ്യക്തമാക്കാമോ?
ഉപയോഗയോഗ്യമല്ലാത്ത
കെട്ടിടങ്ങളിലെ വില്ലേജ്
ഓഫീസുകള്‍
5243.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്കില്‍
ഉപയോഗയോഗ്യമല്ലാത്ത
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
വില്ലേജ് ഓഫീസുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത വില്ലേജ്
ഓഫീസുകള്‍ക്ക്
സൗകര്യപ്രദമായ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
വള്ളിക്കുന്നം
വില്ലേജ് ഓഫീസ്
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
മാവേലിക്കര
താലൂക്ക് ഓഫീസിലെ
ശുചിമുറി
ഉപയോഗയോഗ്യമല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ശുചിമുറി
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചന്ദ്രഗിരിപ്പുഴയിലെ
മണല്‍ വാരല്‍
5244.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
ചന്ദ്രഗിരിപ്പുഴയുടെ
തീരങ്ങളില്‍ നിലവില്‍
എത്ര കടവുകള്‍ മണല്‍
വാരുന്നതിനായി
അനുവദിച്ചിട്ടുണ്ട്;
ആയത്
ആര്ക്കെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
കടവുകളില്‍ നിന്ന്
മണലെടുക്കുന്നതിന്
വിലക്ക്
ഏര്‍പ്പെടുത്തിക്കൊണ്ട്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
ചാലക്കുടിപ്പുഴയോരം
കെട്ടി സംരക്ഷിക്കുന്നതിനുളള
നടപടി
5245.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
കണ്ണംമ്പുഴ
ക്ഷേത്രക്കടവ്, പരിയാരം
കപ്പേളക്കടവ്, കൂടപ്പുഴ
ചെക്ക്ഡാമിനുതാഴെ ഭാഗം,
കുന്നപ്പിള്ളി വട്ടുകയം
ഭാഗം എന്നിവിടങ്ങളില്‍
പുഴയോരം കെട്ടി
സംരക്ഷിക്കുന്നതിനായി
റിവര്‍ മാനേജ്മെന്റ്
ഫണ്ടില്‍ നിന്നും
അനുമതി
ലഭ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
വൈക്കം
നിയോജകമണ്ഡലത്തിലെ റീസര്‍വ്വേ
പൂര്‍ത്തീകരിക്കാന്‍ നടപടി
5246.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈക്കം
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ വില്ലേജുകളിലെ
റീസര്‍വ്വേ ജോലികളാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇനിയും
റീസര്‍വ്വേ ജോലികള്‍
പൂര്‍ത്തിയാക്കാനുള്ള
വില്ലേജുകള്‍
ഏതൊക്കെയാണ് ; ജോലികള്‍
പൂര്‍ത്തിയാക്കാന്‍
വൈകുന്നതിന്റെ കാരണം
എന്തൊക്കെയാണ് ;
പൂര്‍ത്തിയാകാത്ത
വില്ലേജുകളില്‍
റീസര്‍വ്വേ
ജോലികള്‍ക്കായി
നിയോഗിച്ചിട്ടുള്ള
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
വൈക്കം
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട
വില്ലേജുകളിലെ
റീസര്‍വ്വേ ജോലികള്‍
പൂര്‍ണ്ണമായും എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ ?
സര്‍വ്വേ
വകുപ്പിന്റെ ആധുനികവല്‍ക്കരണം
5247.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ബെന്നി ബെഹനാന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വേ വകുപ്പ്
ആധുനികവല്‍ക്കരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്
;
(ബി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ് ഇവ
നടപ്പാക്കുന്നത് ;
(സി)
ഇത്
നടപ്പില്‍ വരുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
കാസര്‍കോട്
ജില്ലയിലെ സ്വകാര്യ
റിസോര്‍ട്ടുകള്‍
5248.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില ആകെ എത്ര
സ്വകാര്യ
റിസോര്‍ട്ടുകളാണ്
ഉള്ളതെന്ന് പറയാമോ;
(ബി)
ഇൗ
റിസോര്‍ട്ടുകള്‍ക്ക്
ഓരോന്നിനും എത്ര
ഭൂമിയാണ്
കെെവശാധികാരത്തിലുള്ളതെന്ന്
റിസോര്‍ട്ട് തിരിച്ച്
വിശദമാക്കാമോ;
(സി)
ഇതില്‍
ഏതെങ്കിലും
റിസോര്‍ട്ടുകള്‍
സര്‍ക്കാര്‍ ഭൂമി
കെെയ്യേറിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
റിസോര്‍ട്ട്,
നടപടികള്‍ തിരിച്ച്
വിശദമാക്കാമോ?
പാലക്കാട്
ജില്ലയില്‍ നടത്തിയ അളവുതൂക്ക
പരിശോധന
5249.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
6 മാസത്തിനിടയില്‍
പാലക്കാട് ജില്ലയില്‍
അളവുതൂക്ക ഉദ്യോഗസ്ഥര്‍
എത്ര പരിശോധന
നടത്തിയിട്ടുണ്ട്;
(ബി)
സ്വര്‍ണ്ണകടകളില്‍
പ്രത്യേക പരിശോധന
നടത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പരിശോധനയുടെ ഫലമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നു
വ്യക്തമാക്കുമോ;
(ഡി)
ഉപഭോക്താക്കളെയും
സാധാരണ ജനങ്ങളെയും
ബോധവല്‍ക്കരിക്കുന്നതിന്
വകുപ്പ് പ്രത്യേക
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
കയര്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ നടപടി
5250.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന് 2006-2007
സാമ്പത്തിക വര്‍ഷം
മുതല്‍ 2014-2015
സാമ്പത്തിക വര്‍ഷം വരെ
ഓരോ സാമ്പത്തിക
വര്‍ഷവും അംഗത്വ
അംശദായത്തില്‍ ലഭ്യമായ
തുക എത്ര;
വ്യക്തമാക്കാമോ;
(ബി)
2005-2006
മുതല്‍ 2014-15 വരെയുളള
ഓരോ സാമ്പത്തിക
വര്‍ഷവും സര്‍ക്കാര്‍
ഗ്രാന്റായും വായ്പയായും
ഓഹരിയായും ക്ഷേമനിധി
ബോര്‍ഡിന് എന്തു
തുകവീതം നല്കി;
വിശദമാക്കുമോ;
(സി)
ക്ഷേമനിധി
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്?
കയര്‍
തൊഴിലാളികളുടെ ജീവിത നിലവാരം
ഉയര്‍ത്തുന്നതിന് പദ്ധതി
5251.
ശ്രീ.വര്‍ക്കല
കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍മേഖലയിലെ
തൊഴിലും വരുമാനവും
വര്‍ദ്ധിപ്പിച്ച് ജീവിത
നിലവാരം
ഉയര്‍ത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ആരുടെയല്ലാം
സഹകരണത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നത്;
(സി)
ഇത്
നടപ്പില്‍ വരുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?