തോട്ടുകര
പാലത്തിന് ഭരണാനുമതി
5283.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ പടന്ന
മൂസഹാജി മുക്കിനെ
കിനാത്തിലുമായി
ബന്ധിപ്പിക്കുന്ന
തോട്ടുകര പാലത്തിന്
ഭരണാനുമതി
നല്‍കുന്നതിന് എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കാമോ ;
പ്രസ്തുത പ്രവൃത്തിക്ക്
എന്ന് ഭരണാനുമതി
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ ?
നടപ്പാതകളിലെ
കയ്യേറ്റം
5284.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളുടെ
നടപ്പാതകളിലെ കയ്യേറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
നടപ്പാതകള്‍
കയ്യേറി
സ്വകാര്യസ്ഥാപനങ്ങളും
മറ്റും പാര്‍ക്കിംഗ്
സ്ഥലമായി ഉപയോഗിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
കാല്‍നട
യാത്രക്കാര്‍ക്കും
മറ്റും തടസ്സങ്ങള്‍
സൃഷ്ടിക്കുന്ന
സാഹചര്യത്തില്‍
ഇത്തരക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
(ഇ)
കയ്യേറ്റങ്ങള്‍ക്കെതിരെ
സ്വീകരിച്ച നടപടി
വ്യക്തമാക്കുവാന്‍
ആവശ്യപ്പെട്ട്
സുപ്രീംകോടതിയുടെ
നോട്ടീസ്
ലഭിച്ചിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ആയതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കുട്ടനാട്ടിലെ
നിര്‍മ്മാണ പ്രവൃത്തികള്‍
5285.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത് വകുപ്പ്
കുട്ടനാട്ടില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)
അതിൽ
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ഇനി ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നുമുള്ള
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതെല്ലാം ആണ്
റദ്ദുചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ഇ-ഗവേണന്‍സ്
പദ്ധതികള്‍
5286.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ആര് . സെല്‍വരാജ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ല്യൂ .ഡി
വകുപ്പില്‍ ഇ-ഗവേണന്‍സ്
പദ്ധതികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണ്?
സി.ആര്.എഫ്
ഫണ്ടുപയോഗിച്ച് റോഡ്
നിര്‍മ്മാണം
5287.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍പ്പെടുന്ന
പാങ്ങോട് - ശിവഗിരി
റോഡ്
നിര്‍മ്മാണത്തിനായുള്ള
എസ്റ്റിമേറ്റിന് സി.
ആര്. എഫില്‍ (CRF)
ഉള്‍പ്പെടുത്തി അനുവാദം
ലഭിക്കുന്നതിന്
ശിപാര്‍ശ നല്‍കിയത്
എന്നാണ്;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി ലഭിച്ചത്
എന്നാണ്;
(സി)
സി.
ആര്. എഫ് (CRF)
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
കൊല്ലം
ജില്ലയില്‍പ്പെടുന്ന
എത്ര റോഡുകള്‍ക്ക് സി.
ആര്. എഫില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭിച്ചിരുന്നു;
അതിന്‍െറ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പി.ഡബ്ള്യു.ഡി
യുടെ ഗവണ്മെന്റ്
ഒബ്സര്‍വേറ്ററി ക്വാര്‍ട്ടേഴ്സ്
5288.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്,
പി.ഡബ്ള്യു.ഡി യുടെ
കീഴിലുള്ള ഗവണ്മെന്റ്
ഒബ്സര്‍വേറ്ററി
ക്വാര്‍ട്ടേഴ്സ്
അലോട്ട് ചെയ്യുമ്പോള്‍
എന്തെല്ലാം തരം
ചാര്‍ജുകള്‍ ആണ്
താമസക്കാര്‍
അടയ്ക്കണമെന്ന്
വ്യവസ്ഥയുള്ളത്;
വിശദമാക്കുമോ;
(ബി)
ക്വാര്‍ട്ടേഴ്സുകള്‍
അലോട്ട് ചെയ്യുമ്പോള്‍
ഇത് സംബന്ധിച്ച്
സമ്മതപത്രം ഇവരില്‍
നിന്ന് എഴുതി
വാങ്ങാറുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(സി)
പ്രസ്തുത
ഒബ്സര്‍വേറ്ററി
ക്വാര്‍ട്ടേഴ്സിലുള്ള
വൈദ്യുതി കണക്ഷനുകളുടെ
ഉപഭോക്താവ് ആരാണ്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ക്വാട്ടേഴ്സില്‍ ഉള്ള
വൈദ്യുതി
കണക്ഷനുകള്‍ക്ക്
സെക്യൂരിറ്റി
ഡിപ്പോസിറ്റ്
അടയ്ക്കാന്‍
താമസക്കാര്‍
നിര്‍ബന്ധിതരാകുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
സെക്യൂരിറ്റി
ഡിപ്പോസിറ്റ്
ഉപഭോക്താവില്‍ നിന്നു
മാത്രം ഈടാക്കാന്‍
വ്യവസ്ഥയുള്ള
സ്ഥിതിക്ക് ഇത്
പി.ഡബ്ള്യു.ഡി തന്നെ
ഏറ്റെടുത്ത്
ഉപയോഗിക്കുന്ന വൈദ്യുതി
ചാര്‍ജ്ജ് മാത്രം
താമസിക്കുന്നവരില്‍
നിന്നും ഈടാക്കാന്‍
വേണ്ട നടപടികള്‍
എടുക്കാമോ?
ലോക
ബാങ്ക് ധനസഹായത്തോടെയുള്ള
പദ്ധതികള്‍
5289.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍ക്കായി
ലോക ബാങ്ക്
ധനസഹായത്തോടെയുള്ള
പദ്ധതികള്‍ക്കായി
നടപ്പു സാമ്പത്തിക
വര്‍ഷം എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
അറ്റകുറ്റപ്പണികള്‍
നടത്തുവാനുള്ള
പൊതുമരാമത്ത് റോഡുകളുടെ
മുന്‍ഗണനാ പട്ടിക
പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കുകയുണ്ടായോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
കണ്ണൂര്‍ ജില്ലയിലെ
ഏതെല്ലാം പൊതുമരാമത്ത്
റോഡുകളാണ്
തെരെഞ്ഞെടുത്തിട്ടുള്ളതെന്നും
ഓരോ റോഡുകളുടെ
നിര്‍മ്മാണത്തിനും എത്ര
തുക വീതമാണ്
വേണ്ടിവരുന്നതെന്നും
വ്യക്തമാക്കുമോ?
ഓരോ
നിയോജകമണ്ഡലത്തിനും അനുവദിച്ച
പ്രവൃത്തികളും തുകയും
5290.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യു.ഡി.എഫ്.
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഓരോ
നിയോജകമണ്ഡലത്തിനും
പൊതുമരാമത്ത് വകുപ്പ്
അനുവദിച്ച
പ്രവൃത്തികളും തുകയും
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിര്‍വഹണം ഏത്
ഘട്ടത്തിലാണെന്ന്
പ്രത്യേകം പ്രത്യേകം
വ്യക്തമാക്കാമോ ?
റോഡ്
സുരക്ഷാ പ്രവര്‍ത്തനങ്ങള്‍
5291.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് സുരക്ഷാ
പ്രവര്‍ത്തനങ്ങള്‍ക്ക്
മരാമത്ത് വകുപ്പ്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചത്
;
(സി)
ഇതിനായി
ഭരണ തലത്തില്‍
എന്തെല്ലാം നടപടികളാണ്
എടുത്തത് ?
ഹെവി
മെയിന്റനന്‍സ് പദ്ധതി
5292.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹെവി
മെയിന്റനന്‍സ് പദ്ധതി
ഇനി എത്ര കിലോമീറ്റര്‍
സംസ്ഥാന പാതകളില്‍
നടപ്പിലാക്കാനുണ്ട്
എന്ന് അറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
പ്രതീക്ഷിക്കുന്നുവെന്ന്
അറിയിക്കുമോ ?
പാലം
നിര്‍മ്മാണത്തിന്റെ ഭാഗമായി
പുഴയില്‍ നിക്ഷേപിക്കുന്ന മണ്ണ്
യഥാസമയം നീക്കം ചെയ്യാൻ നടപടി
5293.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലങ്ങളുടെ
നിര്‍മ്മാണത്തിന്റെ
ഭാഗമായി പുഴകളിൽ
നിക്ഷേപിക്കുന്ന മണ്ണ്
പാലത്തിന്റെ പ്രവൃത്തി
പൂര്‍ത്തിയായാലും
നീക്കാത്തതിനാല്‍
പുഴകളില്‍
മത്സ്യസമ്പത്തിനുണ്ടാക്കുന്ന
ശോഷണവും പാരിസ്ഥിതിക
പ്രശ്നവും
കണക്കിലെടുത്ത് യഥാസമയം
നീക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
ചാട്ടൂല്-ചുങ്കം
പാലത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് പുഴയില്‍
നിക്ഷേപിച്ച മണ്ണ്
നീക്കം ചെയ്യുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പാലം
നിര്‍മ്മാണത്തിന്റെ പുഴയില്‍
നിക്ഷേപിച്ച മണ്ണ്
5294.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലം
നിര്‍മ്മാണത്തിന്റെ
ഭാഗമായി പുഴകളില്‍
നിക്ഷേപിക്കുന്ന മണ്ണ്
പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയായാലും
നീക്കം
ചെയ്യാത്തതിനാല്‍
പുഴകളില്‍
മത്സ്യസമ്പത്തിനുണ്ടാകുന്ന
കുറവും പാരിസ്ഥിതിക
പ്രശ്നവും
കണക്കിലെടുത്ത് ഈ
പ്രശ്നത്തിന് എന്തൊക്കെ
പരിഹാരങ്ങളാണ്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കണ്ണൂര്‍
ജില്ലയിലെ മാട്ടൂല്‍ -
മടക്കര പാലത്തിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
നിക്ഷേപിച്ച മണ്ണ്
നീക്കം ചെയ്യുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ആസ്തി
വികസന സ്കീമിലെ സ്കൂളുകളിലെ
കെട്ടിട നിര്‍മ്മാണം
5295.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന സ്കീമില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കുന്ന
കടമക്കുടി,
എളങ്കുന്നപ്പുഴ എന്നീ
സര്‍ക്കാര്‍
സ്കൂളുകളിലെ കെട്ടിട
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാതെ
അനിശ്ചിതമായി
നീണ്ടുപോകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണം
നിശ്ചിത
സമയപരിധിക്കുള്ളില്‍
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടി എന്തെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാക്കുന്നതിനുള്ള
തടസ്സമെന്തെന്ന്
വിശദമാക്കാമോ?
നോണ്‍
പ്ലാന്‍ ഫണ്ട് ഉപയോഗിച്ച്
റോഡുകളുടെ സൗകര്യങ്ങള്‍
5296.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2012-13,
2013-2014, 2014-2015,
2015-2016
വര്‍ഷങ്ങളില്‍ നോണ്‍
പ്ലാന്‍ ഫണ്ട്
ഉപയോഗിച്ച് റോഡുകളുടെ
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
ഓരോ നിയോജകമണ്ഡലത്തിലും
എത്ര രൂപ വീതം
അനുവദിച്ചിട്ടുണ്ട്;
ഓരോ നിയോജകമണ്ഡലങ്ങളും
തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ?
സിറ്റി
റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി
5297.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിറ്റി
റോഡ് ഇംപ്രൂവ്മെന്റ്
പദ്ധതിയില്‍ (CRIP)
ഉള്‍പ്പെടുത്തി
മലപ്പുറം നഗരത്തിലെ
റോഡുകളുടെ
പുനരുദ്ധാരണത്തിന്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
എത്ര
കിലോമീറ്റര്‍ റോഡുകളാണ്
പ്രസ്തുത പദ്ധതിയില്‍
വരുന്നതെന്നും അതിനായി
എന്തു തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
നിര്‍മ്മാണചുമതല ആരാണ്
വഹിക്കുന്നതെന്നും
ഇതുവഴി എന്തെല്ലാം
ആധുനികവല്‍ക്കരണ
പരിപാടികളാണ്
നടപ്പാക്കുന്നതെന്നും
വ്യക്തമാക്കാമോ ?
റാന്നി
നിയോജക മണ്ഡലത്തില്‍ കരാര്‍
കുടിശ്ശികമൂലം മുടങ്ങിയ
പ്രവർത്തനങ്ങൾ പുനരാരംഭിക്കാന്‍
നടപടി
5298.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരാറുകാര്‍ക്ക്
കുടിശ്ശിക
നല്‍കാത്തതിനെത്തുടര്‍ന്ന്
റാന്നി നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന്റെ ഏതെങ്കിലും
റോഡിന്റെയോ
കെട്ടിടത്തിന്റെയോ
പാലത്തിന്റെയോ പണി
മുടങ്ങിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
ഏതൊക്കെയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
ഇത്തരത്തില്‍
മുടങ്ങിയ പണികള്‍
പുനരാരംഭിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ ;
ഇല്ലെങ്കില്‍ കാരണം
വിശദീകരിക്കാമോ ;
(സി)
വെച്ചൂച്ചിറ
ഗവണ്മെന്റ്
പോളിടെക്നിക്ക്
കെട്ടിടത്തിന്റെ പണി
മുടങ്ങാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ ;
പ്രശ്നം പരിഹരിക്കാന്‍
എന്തു നടപടി
സ്വീകരിച്ചു എന്നു
വിശദമാക്കുമോ ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
റോഡുകള്‍ ഒറ്റത്തവണ
വ്യവസ്ഥയില്‍ പരിഷ്കരിക്കാൻ
നടപടി
5299.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വര്‍ക്കല കഹാര്‍
,,
ഷാഫി പറമ്പില്‍
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
അധീനതയില്‍
ഉണ്ടായിരുന്ന റോഡുകള്‍
ഒറ്റത്തവണ വ്യവസ്ഥയില്‍
പരിഷ്കരിച്ച്
ഗതാഗതയോഗ്യമാക്കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
എടുത്തത് ?
കൊല്ലം
ജില്ലയിലെ ഗ്രാമീണ റോഡുകളുടെ
പുനരുദ്ധാരണം
5300.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15-ല്‍
കൊല്ലം ജില്ലയില്‍ എത്ര
ഗ്രാമീണ റോഡുകള്‍ക്കാണ്
പുനരുദ്ധാരണത്തിന് തുക
അനുവദിച്ചതെന്നു
വ്യക്തമാക്കാമോ; എത്ര
തുക വീതമാണെന്ന് മണ്ഡലം
തിരിച്ച് അറിയിക്കാമോ?
പൊങ്ങം
റെയില്‍വേ ഓവര്‍ബ്രിഡ്ജ്
T 5301.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.എച്ച്
47 നെയും എന്‍.എച്ച്.
17 നെയും തമ്മില്‍
ബന്ധിപ്പിക്കുന്ന
റോഡില്‍ നിലവിലുള്ള
പൊങ്ങം റെയില്‍വേ
ഓവര്‍ബ്രിഡ്ജ്
പുതുക്കിപ്പണിയുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത റെയില്‍വേ
മേല്‍പ്പാലം വീതികൂട്ടി
പുതുക്കിപ്പണിയുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
വൈക്കം
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
5302.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്ക്കാരധികാരമേറ്റശേഷം
വൈക്കം
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്; ഓരോ
പ്രവൃത്തിക്കും എത്ര
തുക വീതമാണ്
അനുവദിച്ചിട്ടുളളത്;
വെളിപ്പെടുത്തുമോ;
(ബി)
ഭരണാനുമതി
നല്കിയ
പ്രവൃത്തികളില്‍ ഇനിയും
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍ ഏതൊക്കെ;
അവ ആരംഭിക്കാന്‍
വൈകിയതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഭരണാനുമതി
നല്കുന്ന ജോലികളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
വകുപ്പുതലത്തില്‍
സ്വീകരിക്കുന്നത്;
വ്യക്തമാക്കുമോ?
കൊല്ലം,
കാഞ്ഞിരപ്പള്ളി ബൈപ്പാസുകളുടെ
നിര്‍മ്മാണം
5303.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം,
കാഞ്ഞിരപ്പള്ളി
ബൈപ്പാസ്
നിര്‍മ്മാണത്തിനുള്ള
പ്രധാന തടസ്സങ്ങള്‍
എന്തൊക്കെയാണെന്നു
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ബൈപ്പാസ് നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
മേഖലകളിൽ റോഡ് സുരക്ഷ
5304.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
വി.റ്റി.ബല്‍റാം
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
മേഖലകള്‍ തെരഞ്ഞെടുത്ത്
റോഡ് സുരക്ഷ
കാര്യക്ഷമമാക്കുന്നതിന്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിച്ചത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
എടുത്തത് ?
ഗ്രീന്‍
ബില്‍ഡിംഗ് പോളിസി
നടപ്പാക്കാന്‍ നടപടി
5305.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രീന്‍
ബില്‍ഡിംഗ് പോളിസി
നടപ്പാക്കുന്ന
കാര്യത്തില്‍ തിരുമാനം
വ്യക്തമാക്കുമോ ;
(ബി)
ഗ്രീന്‍
ബില്‍ഡിംഗ് പോളിസി
നടപ്പാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
സ്വകാര്യ
മേഖലയില്‍കൂടി ഈ പദ്ധതി
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ ?
ചേലക്കര
മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി
കെട്ടിടങ്ങളുടെ നിര്‍മ്മാണം
5306.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍
പി.ഡബ്ല്യൂ.ഡി
നിര്‍മ്മാണം
ആരംഭിച്ചതിനുശേഷം പണി
മുടങ്ങിക്കിടക്കുന്ന
കെട്ടിടങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഓരോ
കെട്ടിടത്തിന്റെയും
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചതെന്നും എത്ര
തുകയ്ക്കാണ്
ടെന്ററുകള്‍
അംഗീകരിച്ചിട്ടുള്ളതെന്നും
പറയാമോ;
(സി)
പ്രസ്തുത
കെട്ടിടങ്ങളുടെ
നിര്‍മ്മാണം
തടസ്സപ്പെടാനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
തടസ്സങ്ങള്‍
ഒഴിവാക്കി എപ്പോള്‍
അവയുടെ നിര്‍മ്മാണം
ആരംഭിക്കുവാന്‍
കഴിയുമെന്നും എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
പെരപ്പയം
പാലത്തിന്റെ ടെന്‍ഡര്‍
നടപടികള്‍
5307.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തിലെ പെരപ്പയം
പാലത്തിന്റെ ഭരണാനുമതി
ലഭ്യമായ സാഹചര്യത്തില്‍
ടെന്‍ഡര്‍ നടപടികള്‍
സത്വരം
സ്വീകരിക്കുന്നതിന്
ആവശ്യമായ ഉത്തരവ്
നല്‍കുമോ?
കണ്ണൂര്‍
ജില്ലയിലെ മേജര്‍ ജില്ലാ
റോഡുകള്‍
5308.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
മേജര്‍ ജില്ലാ
റോഡുകളായി
പ്രഖ്യാപിച്ച്
പൊതുമരാമത്ത്
വകുപ്പിന്റെ അധീനതയില്‍
വന്നിട്ടുള്ള ആകെ എത്ര
കിലോമീറ്റര്‍ റോഡുകളാണ്
കണ്ണൂര്‍
ജില്ലയിലുള്ളത്;
(ബി)
ഇത്തരത്തില്‍
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം റോഡുകള്‍
വകുപ്പ്
ഏറ്റെടുത്തിട്ടുണ്ട് ;
(സി)
എങ്കില്‍
ഏറ്റെടുത്ത ഏതെല്ലാം
റോഡുകളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
വകുപ്പ്
ഏറ്റെടുത്തുവെന്നും
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ?
അങ്കമാലി
ബെെപ്പാസ് നിര്‍മ്മാണം
5309.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അങ്കമാലി
ബെെപ്പാസ്
നിര്‍മ്മാണത്തെ
സംബന്ധിച്ച് ചര്‍ച്ച
ചെയ്യുന്നതിനായി യോഗം
വിളിച്ചുചേര്‍ത്തതെന്നാണ്;
(ബി)
പ്രസ്തുത
യോഗത്തിലെ
തീരുമാനങ്ങള്‍
എന്തായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രാഥമിക
പ്രൊജക്ട്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍ ഏത്
ഏജന്‍സിയെയാണ്
ഏല്പിച്ചിട്ടുളളത്;
(ഡി)
പ്രാഥമിക
പ്രൊജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിനായി
പ്രസ്തുത ഏജന്‍സിയെ
ഏല്പിച്ചത് എന്നാണെന്ന്
വ്യക്തമാക്കാമോ
(ഇ)
പ്രസ്തുത
ഏജന്‍സി പ്രാഥമിക
പ്രൊജക്ട്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഇതിന്റെ
അടിസ്ഥാനത്തില്‍
വിശദമായ പ്രൊജക്ട്
റിപ്പോര്ട്ട്തയ്യാറാക്കുവാന്
ഏത് ഏജന്‍സിയെയാണ്
ഏല്പിച്ചിട്ടുളളത്;
എങ്കില്‍ ഇത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(ജി)
വിശദമായ
പഠനങ്ങള്‍ക്ക് ശേഷം
കഴിഞ്ഞ സര്‍ക്കാരിന്റെ
ബജറ്റില്‍ 1000 കോടി
രൂപയുടെ പദ്ധതിയില്‍
ഉള്ക്കൊളളിച്ചിരുന്ന
അങ്കമാലി ബെെപ്പാസിനെ
കഴിഞ്ഞ അഞ്ച്
ബജറ്റുകളില്‍ നിന്നും
ഒഴിവാക്കാനുളള കാരണം
വിശദമാക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ റോഡ് നവീകരണ
പ്രവൃത്തികള്‍
5310.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
അസംബ്ലി മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പിന് കീഴില്‍
ഏതെല്ലാം റോഡ്
നിര്‍മ്മാണ നവീകരണ
പ്രവൃത്തികളാണ്
നിര്ദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നും
നിലവിലുള്ളതെന്നും
വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയും ഏതൊക്കെ
പദ്ധതികളിലാണ്
ഉള്‍പ്പെടുത്തിയതെന്നും
ഓരോ പ്രവൃത്തിക്കും
എന്തു തുകയാണ്
നീക്കിവെച്ചതെന്നും
വിശദമാക്കാമോ;
(സി)
ഇതില്‍
ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കിയെന്ന്
വിശദമാക്കാമോ?
അങ്കമാലി
മൂക്കന്നൂര്‍ - ഏഴാറ്റുമുഖം
റോഡ് നവീകരണം
5311.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
ദേശീയപാതയില്‍,
കരയാംപറമ്പ് കവലയില്‍
വന്നുചേരുന്ന
മൂക്കന്നൂര്‍ -
ഏഴാറ്റുമുഖം റോഡ്
ഉയര്‍ത്തി സ്ഥലത്തെ
അപായങ്ങള്‍
പരിഹരിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
റോഡ് ഉയർത്തുന്നതിനായി
സമര്‍പ്പിച്ചിരുന്ന
മൂന്നരക്കോടി രൂപയുടെ
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
എസ്റ്റിമേറ്റിന്
എന്നത്തേക്ക് ഭരണാനുമതി
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ?
മേപ്പാടി
പോളിടെക്നിക്കിന്‍െറ നിര്‍മ്മാണ
പുരോഗതി
5312.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
മേപ്പാടി
പോളിടെക്നിക്കിന്‍െറ
നിര്‍മ്മാണപ്രവര്‍ത്തനം
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്
ഫണ്ട്
ലഭിക്കാത്തതിനുള്ള
കാരണം വ്യക്തമാക്കുമോ ;
(സി)
ഇതു
സംബന്ധിച്ച് ഏതെല്ലാം
വകുപ്പുകളില്‍ ഫയലുകള്‍
നിലവിലുള്ളതായി
അറിവുണ്ട് ;
വ്യക്തമാക്കുമോ ?
തലശ്ശേരി-വളവുപാറ
റോഡിന്റെ നിര്‍മ്മാണം
5313.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ്
ട്രാന്‍സ്പോര്‍ട്ട്
പ്രോജക്റ്റിന്റെ രണ്ടാം
ഘട്ടത്തില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
തലശ്ശേരി-വളവുപാറ
റോഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വിശദമാക്കുമോ;
(ബി)
തലശ്ശേരി
- വളവുപാറ റോഡില്‍ ആകെ
എത്ര പാലങ്ങളാണു
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഓരോ
പാലം നിര്‍മ്മാണവും ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(ഡി)
തലശ്ശേരി
- വളവുപാറ റോഡ്
നിര്‍മ്മാണം എപ്പോള്‍
പൂര്ത്തകരിക്കുവാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കടമക്കുടി
-പിഴല പാലത്തിന്റെ നിര്‍മ്മാണം
5314.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമക്കുടി
ദ്വീപിനെ
പ്രധാനകരകളുമായി
ബന്ധിപ്പിക്കുന്ന
കടമക്കുടി-പിഴല
പാലത്തിന്റെ
നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ബി)
കൊച്ചി
നഗരത്തെ വടക്കന്‍
ജില്ലകളുമായി
ബന്ധിപ്പിക്കുന്ന
ഏറ്റവും ലാഭകരമായ പാത
നിലവില്‍ വരണമെങ്കില്‍
കടമക്കുടി -പിഴല പാലം
അനിവാര്യമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണത്തിന് നടപടി
സ്വീകരിക്കാമോ ?
നീലേശ്വരം
-ചട്ടഞ്ചാല്‍ റോഡ് നിര്‍മാണം
5315.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.എച്ച്.66
ല്‍ നീലേശ്വരം മുതല്‍
ചട്ടഞ്ചാല്‍ വരെ
ഉപരിതലം
പുതുക്കുന്നതിനുള്ള
നടപടി ഏത് വരെയായെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
മേഖലയില്‍ വലിയ
കുഴികള്‍ രൂപപ്പെടുകയും
അപകടങ്ങള്‍
തുടര്‍ച്ചയായി
ഉണ്ടാകുകയും
ചെയ്യുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
കുഴികള്‍ അടിയന്തരമായി
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
വൈപ്പിന്‍
മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍
5316.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകള്‍
പുനരുദ്ധരിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ ;
(ബി)
എത്ര
പ്രവൃത്തികള്‍ക്കായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
നീലേശ്വരം
പാലത്തിന്റെ ശോച്യാവസ്ഥ
5317.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
പാത 66 ല്‍ നീലേശ്വരം
പാലം കാലപ്പഴക്കത്താല്‍
ഗതാഗതയോഗ്യമല്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലം എന്നാണ്
നിര്‍മ്മിച്ചതെന്നും
നിലവില്‍ പാലം
ദേശീയപാതയിലെ ഭാരമേറിയ
വാഹനങ്ങള്‍
കടന്നുപാേകത്തക്കരീതിയില്
ഫിറ്റ്നസ്സ് ഉള്ളതാണോ
എന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പാലം
പുനര്‍നിര്‍മ്മിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ?
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
5318.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
പ്രകാരം ഒരു റോഡുപോലും
നല്‍കാത്ത എത്ര അസംബ്ലി
മണ്ഡലങ്ങള്‍ ഉണ്ട്;
വിശദീകരണം നല്‍കുമോ ;
വൈപ്പിന്‍
കുഴപ്പള്ളിപ്പാലം
നിര്‍മ്മാണത്തിന്റെ കാലതാമസം
5319.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍,
പള്ളിപ്പുറം സ്റ്റേറ്റ്
ഹൈവേയിലെ
അപകടാവസ്ഥയിലായ
കുഴപ്പള്ളിപ്പാലത്തിന്റെയും
അനുബന്ധ പാലത്തിന്റെയും
നിര്‍മ്മാണത്തിനു
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതിന്
അനുബന്ധ സ്ഥലമുടമകള്‍
സമ്മതം
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത പ്രവൃത്തി
നടപ്പില്‍
വരുത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പാലങ്ങളുടെ നിർമ്മാണം
എപ്പോൾ
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
അയ്യമ്പുഴ-മഞ്ഞപ്ര
റോഡില്‍ കോതായിതോട് പാലം
5320.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയ്യമ്പുഴ-മഞ്ഞപ്ര
റോഡില്‍
ഗതാഗതയോഗ്യമല്ലാതായിരിക്കുന്ന
കോതായിതോട് പാലത്തിന്റെ
ജീര്‍ണ്ണാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
375
ലക്ഷം രൂപയ്ക്ക്
പുതുക്കിയ ഭരണാനുമതി
നല്‍കിയിട്ടും പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(സി)
12.08.2010
ല്‍ സ്ഥലമെടുപ്പ്
നടപടികള്‍ ആരംഭിച്ച ഈ
പാലത്തിന്റെ
സ്ഥലമെടുപ്പ് നടപടികള്‍
പൂര്‍ത്തീകരിക്കാനും
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാനും
സാധിക്കാത്തതിന്
ഉത്തരവാദികള്‍
ആരാണെന്നും
ഇവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കാത്തതിന്
കാരണം എന്തെന്നും
വിശദമാക്കാമോ;
(ഡി)
നടപടിക്രമങ്ങളിലെ
അനാസ്ഥകള്കൊണ്ട്
അനാവശ്യതെറ്റുകള്
വരുത്തി വിശദീകരണ
റിപ്പോര്‍ട്ടുകള്‍
ആവശ്യപ്പെട്ട്
കോതായിതോട് പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്ന
കാര്യത്തില്‍ കാലതാമസം
വരുത്തുന്നത്
പരിഹരിക്കുവാന്‍
ഉദ്ദേശിക്കുന്ന നടപടി
എന്തെന്ന്
വിശദമാക്കാമോ;
(ഇ)
സ്ഥലമെടുപ്പ് നടപടികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നും
നിര്‍മ്മാണപ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
പാലങ്ങളിലെ
ടോള്‍ പിരിവ്
5321.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്തു
വകുപ്പിന് കീഴിലുള്ള
പാലങ്ങളില്‍ ടോള്‍
പിരിവിന് അനുമതി
നല്കിയവയുടെ എണ്ണം
വ്യക്തമാക്കാമോ ;
(ബി)
പല പാലങ്ങള്‍ക്കും
പിരിച്ചെടുക്കേണ്ട
തുകയില്‍ കൂടുതല്‍
പിരിച്ചെടുത്തിട്ടും,
കരാറുകാര്‍ ടോള്‍
പിരിവ് തുടരുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കരാറുകാര്‍
പലപ്പോഴും വാഹനങ്ങളുടെ
എണ്ണം കുറച്ചുകാണിച്ചും
മറ്റും ടോള്‍
പിരിവിനുള്ള അടിസ്ഥാന
തുക നിശ്ചയിക്കുന്ന
മാനദണ്ഡങ്ങളെ
അട്ടിമറിയ്ക്കാറുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ഡി)
പാലങ്ങളിലെ
ടോള്‍ പിരിവിന് പുനര്‍
അനുമതി നല്‍കുന്നതിന്
മുമ്പ് പ്രസ്തുത
പരാതികളുടെ
അടിസ്ഥാനത്തില്‍
കൂടുതല്‍
പരിശോധനകള്‍ക്ക്
തയ്യാറാകുമോയെന്നു
വ്യക്തമാക്കാമോ ?
കുറ്റപ്പുഴ
മേല്‍പ്പാലം
5322.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍പാത
ഇരട്ടിപ്പിക്കലുമായി
ബന്ധപ്പെട്ട് തിരുവല്ല
മുനിസിപ്പാലിറ്റി യിലെ
കുറ്റപ്പുഴ മേല്‍പ്പാലം
പുനര്നിര്മ്മിക്കുവാന്
റെയില്‍വേക്ക് അനുമതി
നല്‍കിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
അത് എന്നാണെന്നും ഏത്
ഉത്തരവ്
പ്രകാരമാണെന്നും ഏത്
ഉദ്യോഗസ്ഥനാണ് അനുമതി
നല്‍കിയതെന്നും,
അദ്ദേഹം ഇപ്പോള്‍
സര്‍വ്വീസില്‍ ഉണ്ടോ
എന്നും, ഉന്നത
ഉദ്യോഗസ്ഥരുടെയോ,
സര്‍ക്കാരിന്റെയോ
അംഗീകാരത്തോടെയാണോ
അനുമതി നല്‍കിയത്
എന്നും വ്യക്തമാക്കാമോ
;
(സി)
പുതിയ
മേല്‍പ്പാലം പണിയുന്നത്
റയില്‍വേ തയ്യാറാക്കിയ
ഡിസൈന്‍ പ്രകാരമാണോ ;
(ഡി)
പ്രസ്തുത
ഡിസൈന്‍ പൊതുമരാമത്ത്
വകുപ്പിന്റെ
അനുമതിയോടെയാണോ
തയ്യാറാക്കിയത്;
(ഇ)
ഇത്
സംബന്ധിച്ച്
പൊതുമരാമത്ത്
ഡിവിഷനില്‍ എന്തെല്ലാം
ഉത്തരവുകളും രേഖകളും
സൂക്ഷിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
പുതിയ മേല്‍പ്പാലവും
അപ്രോച്ച് റോഡും
റോഡപകടങ്ങള്‍
ക്ഷണിക്കുന്ന തരത്തില്‍
അപായകരമായിട്ടാണ്
രൂപകല്പന
ചെയ്തിട്ടുള്ളത് എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍ അത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്നു
വ്യക്തമാക്കാമോ ;
(ജി)
പുതിയ
മേല്പാലവും അപ്രോച്ച്
റോഡും സംബന്ധിച്ച്
വ്യക്തത വരുത്തുന്നത്
വരെ പഴയ മേല്‍പാലം
പൊളിച്ചു മാറ്റരുതെന്ന
മുഖ്യമന്ത്രിയുടെ
സ്റ്റേ ഉത്തരവ്
നിലവിലുണ്ടോ ; പുതുതായി
നിര്‍മ്മിച്ച
മേല്‍പാലത്തിലേക്ക്
മുത്തൂര്‍
ഭാഗത്തുനിന്നും വരുന്ന
വാഹനങ്ങല്‍
പ്രവേശിക്കുന്നതിന്
ഉള്ള തടസ്സങ്ങള്‍
മാറ്റുന്നതിന്, പഴയ
മേല്‍പാലം ഇരിക്കുന്ന
സ്ഥലത്ത് പുതിയ ഒരു
പാലം കൂടി പണിത്
അപായസാദ്ധ്യതകള്‍
ഇല്ലാതാക്കണമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ ?
കല്‍പ്പറ്റ
മണ്ഡലത്തിലെ മണിയങ്കോട് റോഡ്
5323.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
മണിയങ്കോട് റോഡിന്‍െറ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡ്
നന്നാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അമ്പലപ്പുഴ
പഴയ നടക്കാവ് റോഡ് നിര്‍മ്മാണം
5324.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
പഴയ നടക്കാവ് റോഡിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഴയ
നടക്കാവ് റോഡിന്റെ
നിര്‍മ്മാണത്തിന് എത്ര
കോടി രൂപയുടെ ടെണ്ടര്‍
ആണ് നല്‍കിയത്; ആരാണ്
കരാറുകാരന്; കരാര്‍
അനുസരിച്ച് നിര്‍മ്മാണം
എന്ന്
പൂര്‍ത്തിയാക്കേണ്ടിയിരുന്നു;
വ്യക്തമാക്കുമോ;
(സി)
ഈ
റോഡിന്റെ
നിര്‍മ്മാണത്തില്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വിശദമാക്കാമോ ?
കടിയങ്ങാട്
പാലം നിര്‍മ്മാണം
5325.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടിയങ്ങാട്
പാലം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി,
സാങ്കേതികാനുമതി എന്നിവ
ലഭിച്ചത് എപ്പോഴാണ്
എന്ന് വ്യക്തമാക്കുമോ;
(ബി)
ടെന്റര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചത്
എപ്പോഴാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പാലം നിര്‍മ്മാണ
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിന്
കാരണങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ഡി)
പാലം
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കുന്ദംകുളം
ടൗണില്‍ ഫ്ലൈഓവര്‍
5326.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍ ജില്ലയില്‍
കുന്ദംകുളം ടൗണിലാണ്
ഏറ്റവും കൂടുതല്‍ ഗതാഗത
തിരക്കും ട്രാഫിക്
ജാമും അനുഭവപ്പെടുന്നത്
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഇത് പരിഹരിക്കുന്നതിന്
കുന്ദംകുളം ടൗണില്‍
ഫ്ലൈഓവര്‍
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
വിശദാംശം
വ്യക്തമാക്കാമോ ?
കാരന്തൂര്‍
മെഡിക്കല്‍ കോളേജ് റോഡ്
പരിഷ്കരണ പദ്ധതി
5327.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കാരന്തൂര്‍
മെഡിക്കല്‍ കോളേജ് റോഡ്
പരിഷ്കരണ പദ്ധതി
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സര്‍ക്കാരില്‍ ഇതിന്റെ
ഡി.പി.ആര്.
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
പദ്ധതിയുടെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കാമോ?
കുറ്റ്യാടി
മണ്ഡലത്തിലെ മരാമത്ത്
പ്രവൃത്തികള്‍
5328.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച മരാമത്ത്
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
ലഭ്യമാക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്താെക്കെയെന്ന്
വ്യക്തമാക്കുമോ ?
അമ്പലപ്പുഴ
ദേശീയപാതയിലെ മരംമുറി
5329.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ
മണ്ഡലത്തില്‍
ദേശീയപാതയ്ക്കരികില്‍
അപകടാവസ്ഥയില്‍
നില്ക്കുന്ന എത്ര
മരങ്ങള്‍ മുറിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
മരങ്ങള്‍
മുറിച്ചുമാറ്റുന്നതിനായി
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
മരങ്ങള്‍
മുറിച്ചുമാറ്റുന്നതിന്
കരാര്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്തു
തുകയ്ക്കാണ് കരാര്‍
നല്‍കിയത്;
ഇല്ലെങ്കില്‍ മരങ്ങള്‍
മുറിച്ചുമാറ്റുന്നതിനായി
എന്തു തുക ചെലവായി;
വ്യക്തമാക്കാമോ;
(ഡി)
മുറിച്ചുമാറ്റിയ
തടികള്‍ എവിടെയാണ്
സൂക്ഷിച്ചിരിക്കുന്നത്;
ഈ തടി എന്തു ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
ഇങ്ങനെ മുറിച്ചുമാറ്റിയ
തടിയുടെ ഇനം
തിരിച്ചുള്ള അളവ്
വ്യക്തമാക്കുമോ;
(ഇ)
മരം
മുറിച്ചതിന്റെ
അവശിഷ്ടങ്ങള്‍
ദേശീയപാതയ്ക്ക് സമീപം
അപകടകരമാം വിധം
കൂട്ടിയിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
കോട്ടിക്കുളം റെയില്‍വേ
സ്റ്റേഷനു സമീപം റെയില്‍വേ
ഓവര്‍ ബ്രിഡ്ജ്
5330.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
കോട്ടിക്കുളം റെയില്‍വേ
സ്റ്റേഷനു സമീപം
റെയില്‍വേ ഓവര്‍
ബ്രിഡ്ജ്
സ്ഥാപിക്കുന്നതിന്
റെയില്‍വേയ്ക്ക് സ്ഥലം
കൈമാറി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിന്
DPR തയ്യാറാക്കുന്നതിന്
റോഡ്സ് ആന്റ് ബ്രിഡ്ജസ്
ഡവലപ്പ്മെന്റ്
കോര്പ്പറേഷന് ഓഫ്
കേരള ആരെയാണ്
ഏല്‍പ്പിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
സ്ഥാപനം DPR
തയ്യാറാക്കി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പ്രസ്തുത
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
അറിയിക്കുമോ?
കുന്നംകുളം
നിയോജകമണ്ഡലത്തിലെ റോഡ്
അറ്റകുറ്റപ്പണികൾ
5331.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകളിലെ
കുഴി അടയ്ക്കുന്നതിനും,
അറ്റകുറ്റപ്പണി നടത്തി
ഗതാഗതയോഗ്യമാക്കുന്നതിനും
വിവിധ പദ്ധതികളിലായി
ഏതെല്ലാം പി.ഡബ്ല്യൂ.ഡി
റോഡുകള്‍ക്കാണ് 2014 ൽ
കുന്നംകുളം
നിയോജകമണ്ഡലത്തില്‍
തുക അനുവദിച്ചത്;
(ബി)
ഓരോ
റോഡുകള്‍ക്കും
അനുവദിച്ച തുക
എത്രവീതമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
ഏതെല്ലാം റോഡുകള്‍
കുഴികള്‍ അടച്ചും
അറ്റകുറ്റപ്പണി
നടത്തിയും
ഗതാഗതയോഗ്യമാക്കി;
(ഡി)
ഇനി
എത്ര പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനുണ്ട്;
ഇതിന് എന്താണ് തടസ്സം
എന്ന് വ്യക്തമാക്കാമോ;
(ഇ)
മുഴുവന്‍ പ്രവൃത്തികളും
അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
വൈപ്പിനിലെ
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികൾ
5332.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണാനുമതി
ലഭിച്ചതും ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചതുമായ
എത്ര പ്രവര്‍ത്തികളാണ്
വൈപ്പിന്‍ മണ്ഡലത്തില്‍
ഇനിയും
പൂര്‍ത്തീകരിക്കാത്തത്/ആരംഭിക്കാത്തത്
എന്ന് വിശദമാക്കാമോ:
(ബി)
നിശ്ചിത
സമയപരിധി കഴിഞ്ഞിട്ടും
പൂര്‍ത്തിയാക്കാത്ത
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
നിശ്ചിത
സമയ പരിധിക്കുളളില്‍
പ്രവൃത്തി
പൂര്‍ത്തിയാക്കാത്ത
കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ ?
കുരിശുമൂട്-അടയ്പാട്
അവിച്ചകുളം തെങ്ങിനാല്‍ റോഡ്
(പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത്)
നവീകരണം
5333.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടൂര്‍
നിയോജകമണ്ഡലത്തിലെ
കുരിശുമൂട്-അടയ്പാട്
അവിച്ചകുളം തെങ്ങിനാല്‍
റോഡ് (പള്ളിക്കല്‍
ഗ്രാമപഞ്ചായത്ത്)
നവീകരിക്കുന്നതിനുവേണ്ടി
സ്ഥലം എം.എല്‍.എ.
നിവേദനങ്ങൾ
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്നാണ്
പ്രസ്തുത നിവേദനങ്ങൾ
നല്‍കിയിട്ടുള്ളത് ;
(ബി)
പ്രസ്തുത
ആവശ്യം ഉന്നയിച്ച്
സ്ഥലം എം.എല്‍.എ. എത്ര
പ്രാവശ്യം നിവേദനങ്ങൾ
നല്‍കിയിട്ടുണ്ട് ;
(സി)
പ്രസ്തുത
നിവേദനങ്ങളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ ;
ബന്ധപ്പെട്ട ഫയലിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
ചാവക്കാടു്-വടക്കാഞ്ചേരി
റോഡ് പുനരുദ്ധാരണം
5334.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2009-10
സാമ്പത്തിക
വര്‍ഷത്തില്‍ ഭരണാനുമതി
ലഭിച്ച
ചാവക്കാടു്-വടക്കാഞ്ചേരി
പി.ഡബ്ല്യൂ.ഡി റോഡിലെ
ചാട്ടുകുളം മുതല്‍
കുന്നംകുളം വരെയുള്ള
ഭാഗത്തെ റോഡ്
പുനരുദ്ധാരണ
പ്രവര്‍ത്തിയുടെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നു
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡിന്റെ പുനരുദ്ധാരണം
സമയബന്ധിതമായി
തീര്‍ക്കാന്‍
കഴിയാതെപോയത്
എന്തുകൊണ്ടാണെന്നു
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റോഡിന്റെ പുനരുദ്ധാരണ
പ്രവര്‍ത്തി വേഗത്തില്‍
ചെയ്തുതീര്‍ക്കുന്നതിന്
എന്തു നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
പയ്യന്നൂര്‍
നിയോജക മണ്ഡലത്തില്‍ ആസ്തി
വികസന പദ്ധതി
5335.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കെട്ടിടങ്ങളുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടങ്ങളുടെ
നിര്‍മ്മാണ പ്രവൃത്തി
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
കൊട്ടാരക്കര
ഗ്രാമീണ റോഡുകളുടെ നവീകരണം
5336.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
ഗ്രാമീണ റോഡുകളുടെ
നവീകരണത്തിനായി എത്ര
തുക ചെലവഴിച്ചു;
ഏതെല്ലാം റോഡുകള്‍
നവീകരിച്ചു;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിക്കാതെ
അവശേഷിക്കുന്നത്
ഏതെല്ലാമാണ്;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത
ഗ്രാമീണറോഡുകളുടെ പേരും
ചെയിനേജും
വെളിപ്പെടുത്തുമോ?
പയ്യന്നൂര്‍
റെയില്‍വേ സ്റ്റേഷന്
അപ്രോച്ച് റോഡ് നവീകരണം
5337.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
റെയില്‍വേ സ്റ്റേഷന്
അപ്രോച്ച് റോഡ്
പൊട്ടിപ്പൊളിഞ്ഞ്
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
റോഡ് നവീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
പയ്യന്നൂര്‍
മണ്ഡലത്തിലെ വെള്ളൂര്‍ -
പാടിയോട്ടുചാല്‍ - പുളിങ്ങോം
റോഡ്
5338.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ മേജര്‍
ജില്ലാ റോഡായ വെള്ളൂര്‍
- പാടിയോട്ടുചാല്‍ -
പുളിങ്ങോം റോഡ്
സി.ആര്.എഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മെക്കാഡം ടാറിംഗ്
നടത്തുന്നതിനുവേണ്ടിയുള്ള
പ്രൊപ്പോസല്‍ കേന്ദ്ര
സര്‍ക്കാരിനു
സമര്‍പ്പിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് എപ്പോള്‍
ഭരണാനുമതി
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ ?
ആറ്റിങ്ങല്‍
പട്ടണത്തില്‍ നാഷണല്‍
ഹെെവെയുടെ വീതി കൂട്ടുന്ന
പ്രവൃത്തി
5339.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
പട്ടണത്തില്‍ നാഷണല്‍
ഹെെവെയുടെ വീതി
കൂട്ടുന്നതിന് 22.75
കോടി രൂപയുടെ ഭരണാനുമതി
ലഭ്യമായതിന്റെ
തുടര്‍നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഈ മാസം
9-ാം തീയതി
പൊതുമരാമത്ത് വകുപ്പ്
മന്ത്രി വിളിച്ചു
ചേര്‍ത്ത യോഗ
തീരുമാനങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പെരുമ്പാവൂര്‍
ടൗണ്‍ ബൈപ്പാസ് റോഡ്
നിർമ്മാണം
5340.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
ടൗണ്‍ ബൈപ്പാസ്
റോഡിന്റെ നിര്‍മ്മാണ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പെരുമ്പാവൂര്‍
ബൈപ്പാസിനോടൊപ്പം
G.O.(Rt)706/10/PWD
dt.29.4.10 പ്രകാരം
ഭരണാനുമതി നല്കിയ
പ്രവൃത്തികളുടെ
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
പുരോഗതി
വ്യക്തമാക്കുമോ;
(സി)
സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍
പുനരാരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
സ്ഥലം
ഏറ്റെടുക്കല്‍
പൂര്‍ത്തിയാക്കി
നിര്‍മ്മാണം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ദേശീയപാതകളിലെ
പ്രധാന ജംഗ്ഷനുകളില്‍
ഫ്ലൈഓവറുകൾ
5341.
ശ്രീ.സി.മോയിന്‍
കുട്ടി
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാതകളില്‍ ക്രോസ്
റോഡുകള്‍ വന്നുചേരുന്ന
പ്രധാന ജംഗ്ഷനുകളില്‍
ഫ്ലൈഓവറുകള്‍
നിര്‍മ്മിക്കാനുളള
പദ്ധതി പരിഗണനയിലുണ്ടോ
;
(ബി)
ഇല്ലെങ്കില്‍
ദേശീയ പാതകളിലെ പ്രധാന
ജംഗ്ഷനുകള്‍ കണ്ടെത്തി
, അവിടങ്ങളില്‍
ഫ്ലൈഓവര്‍
നിര്‍മ്മിച്ച് ഗതാഗത
തടസ്സവും അപകടങ്ങളും
ഒഴിവാക്കുന്നതിനുളള ഒരു
സമഗ്ര പദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കുമോ ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ കെട്ടിടങ്ങളും
റോഡുകളും
5342.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത് വകുപ്പ്
മുഖേന ഭരണാനുമതി ലഭിച്ച
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കെട്ടിടങ്ങളുടെയും
പാലങ്ങളുടെയും വിശദാംശം
നല്‍കുമോ;
(ബി)
ഭരണാനുമതി
ലഭിച്ചവയില്‍
പൂര്‍ത്തിയായതും
പൂര്‍ത്തിയാക്കാന്‍
ബാക്കിയുള്ളതുമായ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നറിയിക്കുമോ?
ചാത്തങ്കരയിലെ
കോണ്‍കോര്‍ഡ് പാലം
5343.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തങ്കരയിലെ
കോണ്‍കോര്‍ഡ്
പാലത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
നടത്തി എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കടുത്തുരുത്തി
കമ്മ്യൂണിറ്റി ഹാള്‍
നിര്‍മ്മാണം
5344.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
കമ്മ്യൂണിറ്റി ഹാള്‍
നിര്‍മ്മാണം സംബന്ധിച്ച
പൊതുമരാമത്ത് വകുപ്പിലെ
12311 / E1 / PWD /2014
നമ്പര്‍ ഫയലിന്റെ
പുരോഗതി അറിയിക്കാമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിക്ക്
പുതുക്കിയ
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ
; ആയത് ഭരണാനുമതി
ലഭിക്കുന്നതിന് ധനകാര്യ
വകുപ്പിലേക്ക്
അയയ്ക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
വള്ളിക്കുന്നം
വില്ലേജാഫീസിന് പുതിയ കെട്ടിടം
5345.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
വള്ളിക്കുന്നം
വില്ലേജാഫീസ് കെട്ടിടം
സുരക്ഷിതമല്ലെന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വള്ളിക്കുന്നം
വില്ലേജാഫീസിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
വള്ളിക്കുന്നം
പഞ്ചായത്തിലെ കൃഷി
ഓഫീസിന് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കി
പൊതുമരാമത്ത് വകുപ്പിന്
നല്‍കുന്നതിന്
പി.ഡബ്ല്യു.ഡി കെട്ടിട
വിഭാഗത്തിന് ചുതമല
നല്കി ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തമിഴ്നാട്ടിലെ
കുറ്റാലത്തുളള പൊതുമരാമത്ത്
വകുപ്പിന്റെ ഒാഫീസ്
5346.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമിഴ്നാട്ടിലെ
കുറ്റാലത്ത് കേരള
സര്‍ക്കാരിന്റെ
ഉടമസ്ഥതയില്‍ എത്ര
ഭൂമിയാണ് ഉളളത്; ഈ
ഭൂമിയില്‍ കെെയ്യേറ്റം
നടക്കുന്നതായി നേരത്തെ
വാര്‍ത്തകള്‍ വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;കെെയ്യേറ്റം
ഒഴിപ്പിക്കാനും വസ്തു
സര്‍ക്കാരിന്റെ
അധീനതയില്‍
നിലനിര്‍ത്താനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ; ഇവിടെ
പൊതുമരാമത്ത്
വകുപ്പിന്റെ ഒാഫീസ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
കെയര്‍ടേക്കര്‍മാരെ
നിയമിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ എത്ര
കെട്ടിടങ്ങളാണ് ഉളളത്;
കെട്ടിടങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഒാരോ
കെട്ടിടത്തിലും
എന്തൊക്കെ
സൗകര്യങ്ങളാണ് ഉളളത് ;
ഈ കെട്ടിടങ്ങളിലെ
മുറികള്‍ വിനോദ
സഞ്ചാരികള്‍ക്ക്
നല്‍കാറുണ്ടോ;
ഉണ്ടെങ്കില്‍ ഇവയുടെ
വാടക നിരക്ക് സഹിതം
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ; കഴിഞ്ഞ
5 വര്‍ഷം പ്രതിവര്‍ഷം
ഇവിടെ നിന്നും
വാടകയിനത്തില്‍ എത്ര
തുക ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
കുറ്റാലത്തെത്തുന്ന
കൂടുതല്‍ വിനോദ
സഞ്ചാരികള്‍ക്ക് ഇവിടെ
താമസസൗകര്യം
ലഭ്യമാക്കുന്നതിനും
മുറി ബുക്കു
ചെയ്യുന്നതിനുമായി
ഒാണ് ലെെന്‍ സൗകര്യം
ഉള്‍പ്പെടെയുളള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
നടപടി
സ്വീകരിയ്ക്കുമോ?
എന്‍.എച്ച്.220
യുടെ വീതി കൂട്ടാനുള്ള പണികള്‍
5347.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.എച്ച്.220
(കോട്ടയം-കുമളി) ന്റെ
വീതി കൂട്ടാനുള്ള
പണികള്‍ എന്നാണ്
ആരംഭിക്കുക;
(ബി)
മേല്‍പ്പറഞ്ഞ
റോഡില്‍ വാഴൂര്‍
പുളിക്കല്‍ കവല മുതല്‍
പൊന്‍കുന്നം വരെയുള്ള
ദൂരം ഇരുവശത്തും എത്ര
മീറ്റര്‍ വീതമാണ്
ഏറ്റെടുക്കുന്നത്;
അതിനുള്ള നടപടികള്‍
പൂര്‍ത്തിയാക്കി അടയാളം
ചെയ്തോ; ഇല്ലെങ്കില്‍
എപ്പോള്‍
പൂര്‍ത്തിയാകും;
(സി)
പ്രസ്തുത
പ്രദേശത്ത് റോഡിന്
ഇരുവശത്തും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പ്രദേശത്ത് നിലവില്‍
എത്ര കെട്ടിടങ്ങള്‍
വീതി കൂട്ടലിനായി
പൊളിക്കേണ്ടിവരും;
(ഇ)
മേല്‍പ്പറഞ്ഞിരിക്കുന്ന
ദൂരത്തില്‍ റോഡില്‍
എത്ര കൊടും വളവുകള്‍
നിര്‍ണ്ണയിച്ചിട്ടുണ്ട്;
ഈ ഭാഗങ്ങളില്‍
കൂടുതലായി സ്ഥലം
ഏറ്റെടുക്കേണ്ടതായിട്ടുണ്ടോ:
വിശദമാക്കുമോ?