ഒ.ഇ.സി
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹതയുള്ള ഒ.ബി.സി
വിഭാഗങ്ങള്‍
5015.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒ.ഇ.സി
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹതയുണ്ടെന്ന് 2014
മെയ് 23 ന് സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
30 സമുദായങ്ങളുടെ പദവി
ഒ.ബി.സിയിലാണോ, ഒ.ഇ.സി
യിലാണോ
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഓണ്‍ലൈന്‍
അപേക്ഷകള്‍
നല്കുമ്പോള് ഈ
സമുദായങ്ങളെക്കൂടി
രേഖപ്പെടുത്തുവാന്‍
സംവിധാനമില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
ന്യൂനത
പരിഹരിച്ചുകൊണ്ട്
പ്രസ്തുത 30
സമുദായങ്ങളുടെ പേരു
വിവരങ്ങള്‍ കൂടി
ചേര്‍ക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
എെ.റ്റി.എെ
കളുടെ നിലവാരം ഉയര്‍ത്താന്‍
പദ്ധതി
5016.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴിലുള്ള എെ.റ്റി.എെ.
കളുടെ നിലവാരം
ഉയര്‍ത്താനുള്ള
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത വഴി
നേടിയെടുക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ?
വീട്
മെയിന്റനന്സിനു് നല്കുന്ന
തുക
5017.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതിവിഭാഗക്കാര്‍ക്ക്
നല്കിയ വീടുകളില്‍
ഭാഗികമായി നിര്‍മ്മിച്ച
വീടുകളുടെ പണി
പൂര്‍ത്തീകരിക്കുന്നതിന്
എത്ര രൂപ വീതമാണ്
നല്‍കുക ; ഇപ്പോള്‍
നല്കുന്ന തുക
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(ബി)
വീട്
മെയിന്റനന്സിനു നല്കി
വരുന്ന തുക
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ആയത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
സ്വയം
പര്യാപ്ത പട്ടികജാതി ഗ്രാമം
5018.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത പട്ടികജാതി
ഗ്രാമം പദ്ധതി 2015-16
ല്‍ നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
2015-16
ല്‍ പ്രസ്തുത
പദ്ധതിയിലേയ്ക്ക് ഓരോ
നിയോജകമണ്ഡലത്തില്‍
നിന്നും എത്ര കോളനികളെ
വീതം തെരഞ്ഞെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടെന്നും
പദ്ധതിക്കുള്ള തുക
വര്ദ്ധിപ്പിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(സി)
2015-16
ല്‍ പ്രസ്തുത
പദ്ധതിയിലേയ്ക്ക്
തിരുവനന്തപുരം
ജില്ലയില്‍ നിന്നും
ഏതെല്ലാം പട്ടികജാതി
കോളനികളെ
തെരഞ്ഞെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ദലിത്
ക്രൈസ്തവ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്റ്റൈഫന്റ് /ലംസംഗ്രാന്റ്
5019.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദലിത്
ക്രൈസ്തവ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
സ്റ്റൈഫന്റും
ലംസംഗ്രാന്റും
നല്‍കുന്നതിലെ അപാകത
പരിഹരിച്ച് വ്യക്തമായ
ഉത്തരവ് സർക്കാർ
പുറപ്പെടുവിക്കുമോ;
പ്രസ്തുത ആനുകൂല്യം
'സ്കോളര്‍ഷിപ്പ്'അല്ല
'ഗ്രാന്റ്' ആണെന്ന്
സര്‍ക്കാര്‍ ഉത്തരവില്‍
വ്യകതമാക്കി ഈ
വിഭാഗത്തിലെ
കുട്ടികള്‍ക്ക് ആശ്വാസം
നല്കുന്ന കാര്യം
പരിശോധിക്കുമോ;
(ബി)
സ്റ്റൈഫന്റും
ലംസംഗ്രാന്റും തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിശോധിക്കുമോ;
(സി)
സ്വാശ്രയ
പ്രഫഷണല്‍ കോഴ്സുകളില്‍
അഡ്മിഷന് നേടുന്ന
ഒ.ഇ.സി കുട്ടികള്‍ക്ക്
ഫീസ് ഇളവ് നല്കുന്ന
കാര്യത്തില്‍ അനുകുല
തീരുമാനമുണ്ടകുവാന്
വകുപ്പ് മുന്‍കൈയടുത്ത്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
മറ്റ്
പിന്നാക്ക വിഭാഗങ്ങൾക്കായുള്ള
ക്ഷേമപ്രവര്‍ത്തനങ്ങള്‍
5020.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മറ്റ്
പിന്നാക്ക വിഭാഗങ്ങളുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി
2014-2015 സാമ്പത്തിക
വര്‍ഷത്തില്‍ ബജറ്റില്‍
ആകെ എത്ര തുക
വകയിരുത്തുകയുണ്ടായി ;
(ബി)
2014-2015
ല്‍ മറ്റു പിന്നാക്ക
വിഭാഗങ്ങള്‍ക്കായി
എന്തെല്ലാം
ക്ഷേമപ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയത് ;
(സി)
ഓരോ
പദ്ധതിക്കുമായി എത്ര
തുക വീതം ചെലവഴിച്ചു ;
(ഡി)
ഓരോ
പദ്ധതി മുഖേനയും
എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്കുകയുണ്ടായി ;
(ഇ)
ഓരോ
പദ്ധതി മുഖേനയും ഓരോ
ജില്ലയിലും എത്ര
വ്യക്തികള്‍ക്ക്
ആനുകൂല്യങ്ങള്‍ നല്കി
;
(എഫ്)
ഓരോ
പദ്ധതി മുഖേനയും ഓരോ
ജില്ലയിലും ഏതൊക്കെ
സ്ഥാപനങ്ങള്‍ക്ക് എത്ര
തുക വീതം
ആനുകൂല്യങ്ങള്‍
നല്‍കിയെന്ന്
വ്യക്തമാക്കുമോ ?
പട്ടിക
ജാതി വിഭാഗത്തില്‍പ്പെട്ടവരുടെ
ഭവന നിർമ്മാണം .
5021.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഭൂരഹിതരായ
പാവപ്പെട്ട എത്ര പട്ടിക
ജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
2011-12ല്‍ ഭവന
നിര്‍മ്മാണത്തിനായി
ഭൂമി വാങ്ങി
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
ഇതില്‍
എത്ര സെന്റ് ഭൂമിയാണ്
വാങ്ങി നല്‍കുക?
പട്ടിക
ജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള
സംവരണതോത്
5022.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പട്ടികജാതി കമ്മീഷന്
നിലവിലുള്ള സംവരണ തോത്
വര്‍ദ്ധിപ്പിക്കാന്‍
സംസ്ഥാന സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
;
(ബി)
പട്ടിക
ജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നിലവിലുള്ള സംവരണതോത്
എന്നാണ് നിലവില്‍
വന്നതെന്ന്
വിശദമാക്കാമോ ;
(സി)
സംവരണ
തോത്
നിശ്ചയിച്ചിരിക്കുന്നത്
ജനസംഖ്യാനുപാതികമാണെങ്കില്‍
നിരക്ക് ഏത്
രീതിയിലെന്ന്
വ്യക്തമാക്കാമോ ?
ലംപ്സം
ഗ്രാന്റ് വിതരണത്തിലെ
കാലതാമസം
5023.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ലംപ്സം ഗ്രാന്റ്
വിതരണം ചെയ്യുന്നതില്‍
വലിയ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്ലസ്
വണ്‍, പ്ലസ് ടു,
ബിരുദമടക്കമുള്ള
കോഴ്സുകളിലെ
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
2014-15 വര്‍ഷത്തെ
ലംപ്സം ഗ്രാന്റ്
ഇനിയും വിതരണം
ചെയ്യാത്തതുമൂലം
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
ഗ്രാന്റ് ഉടന്‍ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ ;
(സി)
അതാത്
അദ്ധ്യയന
വര്‍ഷങ്ങളില്‍ത്തന്നെ
ലംപ്സം ഗ്രാന്റ്
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ ?
കോട്ടയം
ജില്ലയിലെ സ്വയംപര്യാപ്ത
ഗ്രാമങ്ങള്‍
5024.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
സ്വയംപര്യാപ്തഗ്രാമങ്ങള്
പദ്ധതി പ്രകാരം
സംസ്ഥാനത്ത് ഇതുവരെ
എത്ര ഗ്രാമങ്ങള്‍
തിരഞ്ഞെടുത്തിട്ടുണ്ട്
;
(ബി)
പദ്ധതി
ആരംഭിച്ചതിനുശേഷം
കോട്ടയം ജില്ലയില്‍
നിന്ന് ഓരോവര്‍ഷവും
തിരഞ്ഞെടുത്ത
പട്ടികജാതി
സ്വയംപര്യാപ്തഗ്രാമങ്ങള്
ഏതൊക്കെ എന്നും ഏതൊക്കെ
നിയോജക മണ്ഡലങ്ങളിലും
പഞ്ചായത്തിലും
പെട്ടതാണെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിയില്‍ ഇതുവരെ
എത്ര ഗ്രാമങ്ങളുടെ പണി
പൂര്‍ത്തിയായിട്ടുണ്ടെന്നും
പദ്ധതി
പൂര്‍ത്തിയാക്കാന്‍
അനുവദിച്ചിട്ടുള്ള
കാലയളവ് എത്രയെന്നും
വ്യക്തമാക്കുമോ?
പീരുമേട്
ഗവണ്മെന്റ് മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളിന്
അനുവദിച്ച ലാപ് ടോപ്പുകള്‍
5025.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പീരുമേട്
ഗവണ്മെന്റ് മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളിന്
21.1.2014-ല്‍ 5 ലാപ്
ടോപ്പുകള്‍
അടിയന്തരമായി
നല്കുവാന്
വകുപ്പുമന്ത്രി ഉത്തരവ്
നല്കുിയത് പ്രകാരം
പ്രസ്തുത സ്കൂളിന് ലാപ്
ടോപ്പ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
തീയതിയിലാണ്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
ഉത്തരവ്
നടപ്പാക്കിയില്ലെങ്കില്‍
ആയതിന് കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്ക് എതിരെ
ശിക്ഷാനടപടി
സ്വീകരിക്കുമോ?
തൊഴിൽതേടി
വിദേശത്തുപോകുന്ന
പട്ടികജാതിക്കാര്‍ക്ക്
ധനസഹായം
5026.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിൽതേടി
വിദേശത്തുപോകുവാന്
ആഗ്രഹിക്കുന്ന
പട്ടികജാതിക്കാര്‍ക്ക്
ധനസഹായം നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
എങ്കില്‍ എത്ര രൂപവരെ
ധനസഹായമായി
അനുവദിയ്ക്കുന്നുണ്ട്;
(ബി)
പ്രസ്തുത
ധനസഹായത്തിന്റെ
മാനദണ്ഡങ്ങളും
തിരിച്ചടവും
എപ്രകാരമാണെന്നും ഏത്
ഏജന്‍സിയാണ് സഹായം
അനുവദിയ്ക്കുന്നതെന്നും
വ്യക്തമാക്കുമോ ;
(സി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം എത്ര
പേര്‍ക്ക് പ്രസ്തുത
പദ്ധതി പ്രകാരം ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
ആയൂര്‍ധാര
പഞ്ചകര്മ്മസെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍
5027.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പട്ടിക വര്‍ഗ്ഗ വികസന
ഫെഡറെഷന്റെ കീഴില്‍
തിരുവനന്തപുരം
ജില്ലയിലെ
പേരൂര്‍ക്കടയില്‍
സ്ഥാപിച്ച ആയൂര്‍ധാര
പഞ്ചകര്മ്മസെന്ററിന്റെ
ഇപ്പോഴത്തെ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പട്ടികജാതി
പട്ടിക വര്‍ഗ്ഗ വികസന
ഫെഡറെഷന്റെ കീഴിലുള്ള
തൃശ്ശൂര്‍ അഞ്ചേരിയിലെ
ആയൂര്‍ധാര
ഫാര്‍മസ്യൂട്ടിക്കല്‍സില്‍
എത്ര പേര് ജോലി
ചെയ്യുന്നുണ്ടെന്നും ഈ
സ്ഥാപനത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്നും ഈ
സ്ഥാപനത്തെ
പുനരുദ്ധരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(സി)
അഞ്ചേരിയിലെ
ആയൂര്‍ധാര
ഫാര്‍മസ്യൂട്ടിക്കല്‍സില്‍
ഉത്പാദനം
പുനരാരംഭിക്കുന്നതിനും
തൊഴിലാളികള്‍ക്ക്
തൊഴില്‍ ലഭിക്കുവാനും
അവരുടെ കുടിശ്ശിക
ശമ്പളം ലഭ്യമാക്കാനും
നടപടികള്‍
സ്വീകരിക്കുമോ?
പട്ടിജാതി
/പട്ടികവര്‍ഗ്ഗ വികസന സഹകരണ
ഫെഡറേഷനിലെ ജീവനക്കാര്‍ക്ക്
ശമ്പളം
5028.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്ക്കാരധികാരമേറ്റ
ശേഷം പട്ടിജാതി /
പട്ടികവര്‍ഗ്ഗ വികസന
സഹകരണ ഫെഡറേഷനില്‍ എത്ര
തവണ തെരഞ്ഞെടുപ്പ്
നടത്തിയെന്നും ഭരണ
സമിതികളെ എത്ര തവണ
പിരിച്ചുവിട്ടുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഭരണസമിതികളെ
പിരിച്ചുവിടാനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലെ മാനേജിംഗ്
ഡയറക്ടര്‍, ബിസിനസ്
മാനേജര്‍ എന്നിവര്‍ക്ക്
പ്രതിമാസ ശമ്പളം
എത്രയാണ്; ആയത് ഏത്
വിഭാഗത്തില്‍
ഉള്‍പ്പെടുത്തിയാണ്
നല്‍കുന്നത്;
വെളിപ്പെടുത്തുമോ;
(ഡി)
ഫെഡറേഷനിലെ
ജീവനക്കാര്‍ക്ക് ശമ്പളം
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍
നല്കാന് സ്ഥാപനത്തിന്
സാമ്പത്തിക
സ്ഥിതിയില്ലാത്ത
സാഹചര്യത്തില്‍
മാനേജിംഗ്
ഡയറക്ടര്‍ക്കും ബിസിനസ്
മാനേജര്‍ക്കും ശമ്പളം
നല്കുന്ന രീതിയിൽ
പ്രസ്തുത
ജീവനക്കാർക്കും ശമ്പളം
നല്കുവാന്
തയ്യാറാകുമോ;
(ഇ)
പ്രസ്തുത
സ്ഥാപനത്തിലെ
ജീവനക്കാര്‍ക്ക്
കൊടുത്തു തീര്‍ക്കാന്‍
കുടിശ്ശികയുള്ള
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്നും
ആയത് എന്നത്തേക്ക്
കൊടുത്തുതീർക്കാനാകുമെന്നും
വെളിപ്പെടുത്തുമോ;
പെന്‍ഷനായ
ജീവനക്കാര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്കാന്
കുടിശ്ശികയുള്ളത്; ആയത്
എപ്പോള്‍ കൊടുത്തു
തീർക്കാനാകുമെന്നും
അറിയിക്കുമോ?
പട്ടികജാതി
വികസന വകുപ്പിന്റെ
നേതൃത്വത്തില്‍ മെഡിക്കല്‍
കോളേജ്
5029.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്റെ
നേതൃത്വത്തില്‍ പുതിയ
മെഡിക്കല്‍ കോളേജിന്റെ
പ്രവര്‍ത്തനത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?
കോര്‍പ്പസ്
ഫണ്ടില്‍ നിന്നും ചെലവഴിച്ച
തുക
5030.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോര്‍പ്പസ് ഫണ്ടില്‍
നിന്നും പട്ടിക ജാതി
പിന്നോക്ക ക്ഷേമ
വകുപ്പ്എത്ര കോടി രൂപ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
കാസര്‍ഗോഡ് ജില്ലയില്‍
എന്തൊക്കെ
വികസനപ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത ഫണ്ട് മുഖേന
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
5031.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പട്ടികജാതി വികസന
വകുപ്പ് മുഖേന
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വീടുകള്‍
5032.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഓരോ വര്‍ഷവും
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഭവനനിര്‍മ്മാണത്തിനായി
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും അനുവദിച്ച
വീടുകള്‍ അതാതു വര്‍ഷം
തന്നെ
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍ പറയാമോ;
(സി)
അനുവദിക്കപ്പെടുന്ന
വീടുകള്‍ അതാതു വര്‍ഷം
തന്നെ
പൂര്‍ത്തിയാക്കുമെന്ന്
ഉറപ്പാക്കാന്‍
ഏന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
പറയാമോ;
(ഡി)
കഴിഞ്ഞ
നാല് വര്‍ഷം
അനുവദിച്ചതില്‍
പൂര്‍ത്തീകരിക്കുവാന്‍
അവശേഷിക്കുന്ന ആകെ എത്ര
വീടുകള്‍ ഉണ്ടെന്ന്
അറിയിക്കുമോ?
കൊട്ടാരക്കര
മൈലം നായാടി സമുദായാംഗങ്ങൾ
5033.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്കില്‍ മൈലം
പ്രദേശത്തെ നായാടി
സമുദായാംഗങ്ങളെ
സംസ്ഥാനത്തെ പട്ടികജാതി
ലിസ്റ്റില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
സമുദായക്കാരെ ഇപ്പോള്‍
ഏതു ജാതി വിഭാഗത്തില്‍
ആണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്
; ആരാണ് അതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചത് ;
(സി)
ഒരു
ജാതിയെയോ വര്‍ഗ്ഗത്തെയോ
പട്ടികജാതിയുടെയോ
പട്ടികവര്ഗ്ഗത്തിന്റെയോ
പട്ടികയില്‍
ഉള്‍പ്പെടുത്താനോ
ഒഴിവാക്കാനോ ഉള്ള
അധികാരം ഉള്ളത്
ആര്‍ക്കാണ് ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ?
സര്‍ക്കാര്‍
ലിസ്റ്റില്‍ ഉള്‍പ്പെട്ട
സമുദായങ്ങള്‍
5034.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെങ്കിലും സമുദായത്തെ
എസ്. സി. ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിനോ,
എസ്. സി ലിസ്റ്റില്‍
ഉള്‍പ്പെട്ട ഏതെങ്കിലും
സമുദായങ്ങളെ
ലിസ്റ്റില്‍ നിന്നും
നീക്കുന്നതിനോ ഉള്ള
അപേക്ഷകള്‍ ലഭിക്കുകയോ
, ആയതിനുള്ള നടപടി
ആരംഭിക്കുകയോ
ചെയ്തിട്ടുണ്ടോ
;എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഏതെങ്കിലും
സമുദായത്തെ പുതുതായി ഒ.
ബി. സി. ലിസ്റ്റില്‍
ഉള്‍പ്പെടുത്തുകയോ
നിലവിലെ ഏതെങ്കിലും
സമുദായങ്ങളെ
ഒഴിവാക്കുകയോ
ചെയ്തിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഏതെങ്കിലും
സമുദായത്തെ പുതുതായി ഒ
.ഇ. സി. ലിസ്റ്റില്‍
ഉള്‍പ്പെടുത്തുകയോ,
നിലവിലെ ഏതെങ്കിലും
സമുദായങ്ങളെ
ഒഴിവാക്കുകയോ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
സ്വയംപര്യാപ്ത
ഗ്രാമ പദ്ധതി
5035.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം സ്വയം
പര്യാപ്ത ഗ്രാമ
പദ്ധതിയില്‍പ്പെടുത്തി
എത്ര പട്ടികജാതി
കോളനികള്‍ നവീകരിച്ച്
നല്‍കിയിട്ടുണ്ട്;
നിയോജകമണ്ഡലം തിരിച്ച്
വിശദാംശം നല്‍കാമോ;
(ബി)
2015-16
വര്‍ഷം ഉടുമ്പന്‍ചോല
നിയോജക മണ്ഡലത്തിലെ
എത്ര പട്ടികജാതി
കോളനികള്‍ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശം നല്‍കാമോ;
(സി)
ഇല്ലെങ്കില്‍
മണ്ഡലത്തില്‍നിന്നും
കൂടുതല്‍ കോളനികളെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
T 5036.
ശ്രീ.സി.ദിവാകരന്
,,
ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
ഗ്രാമം എന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ ;
എങ്കില്‍ ഇതിനായി എത്ര
കോളനികളെ
തെരഞ്ഞെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഓരോ
കോളനിയിലും എത്ര
രൂപയുടെ വികസന
പദ്ധതികള്‍ വീതമാണ്
നടപ്പാക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍
കോളനികളില്‍ എന്തെല്ലാം
വികസന പദ്ധതികളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി
തെരഞ്ഞെടുത്ത
കോളനികളില്‍ മുന്‍പ്
ഇത്തരം പദ്ധതി
നടപ്പാക്കിയവയാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
സ്വയംപര്യാപ്ത
ഗ്രാമങ്ങള്‍
5037.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
സ്വയംപര്യാപ്ത
ഗ്രാമങ്ങളുടെയും
നിര്‍മ്മാണം
പാതിവഴിയില്‍
ഉപേക്ഷിച്ചതായുളള
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ആയത്
വിലയിരുത്തി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ പ്രവൃത്തികള്‍
5038.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
പട്ടികജാതി ക്ഷേമ
വകുപ്പ് മുഖാന്തിരം
കരുനാഗപ്പള്ളി
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെയും
വിതരണം ചെയ്ത വിവിധ
സഹായങ്ങളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നെയ്യാറ്റിന്‍കരയിലെ
എസ്.സി കോര്‍പ്പസ് ഫണ്ട്
പ്രവൃത്തികള്‍
5039.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എസ്.സി
കോര്‍പ്പസ് ഫണ്ട്
വിനിയോഗിച്ച്
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍ ഏതെല്ലാം
; വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
അവയില്‍
നാളിതുവരെ
പൂര്‍ത്തിയായവ ഏതെല്ലാം
; ഇനി
പൂര്‍ത്തികരിക്കുവാന്‍
ഉളള പ്രവൃത്തികള്‍
ഏതെല്ലാം ;
വിശദമാക്കാമോ ?
പട്ടികജാതിക്കാര്‍ക്ക്
പലിശരഹിത വായ്പ
5040.
ശ്രീ.ജെയിംസ്
മാത്യു
,,
എ.എം. ആരിഫ്
,,
ആര്. രാജേഷ്
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായമോ
മറ്റു തൊഴിലുകളോ
ആരംഭിക്കുന്നതിന്
പട്ടികജാതിക്കാര്‍ക്ക്
പലിശരഹിത വായ്പ
അനുവദിക്കാന്‍ പദ്ധതി
രൂപീകരിച്ചിരുന്നോ;
(ബി)
പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
മേല്‍പ്പറഞ്ഞ വിവിധ
ആവശ്യങ്ങള്‍ക്കായി
വായ്പ അനുവദിച്ചെന്നും
ആകെ നല്കിയ വായ്പാ തുക
എത്രയെന്നും
അറിയിയ്ക്കുമോ;
(സി)
പദ്ധതിയുടെ
ഫലമായി എത്ര പേര്‍ക്ക്
സ്വയം തൊഴില്‍
ഉള്‍പ്പെടെ തൊഴില്‍
ലഭിച്ചുവെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ?
വൈക്കം
നിയോജക മണ്ഡലത്തില്‍ ടൂറിസം
5041.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിനോദസഞ്ചാര
വകുപ്പിന്റെ കീഴില്‍
വൈക്കം നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
ഏതൊക്കെയെന്നും
പ്രസ്തുത
പദ്ധതികള്‍ക്ക് എത്ര
തുക വീതം
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ;
(ബി)
ഗ്രാമീണ
ടൂറിസം പദ്ധതിക്ക്
ഏറ്റവും കൂടുതല്‍
സാദ്ധ്യതയുള്ള
വൈക്കത്ത് ഗ്രാമീണ
ടൂറിസവുമായി
ബന്ധപ്പെട്ട ഏതെല്ലാം
പദ്ധതികളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
വൈക്കത്തെ
ചില പഞ്ചായത്തുകളില്‍
അനുവദിച്ച ഉത്തരവാദിത്വ
ടൂറിസം പദ്ധതിയുടെ
ഇതുവരെയുള്ള പുരോഗതി
വ്യക്തമാക്കുമോ ;
(ഡി)
വിനോദസഞ്ചാര
മേഖലയില്‍ വൈക്കത്ത്
ഇനി ഏതൊക്കെ
പദ്ധതികള്‍ക്കാണ്
സാധ്യതയുള്ളതായി
കണ്ടെത്തിയിട്ടുള്ളതെന്നു്
വ്യക്തമാക്കുമോ ?
ജല വിമാന
സര്‍വ്വീസ് പദ്ധതി
5042.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജല
വിമാന സര്‍വ്വീസ്
പദ്ധതി എന്നു മുതലാണ്
പുനരാരംഭിക്കാന്‍
പോകുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ജല
വിമാന സര്‍വ്വീസ്
പദ്ധതിയില്‍
പങ്കാളിയാകുന്ന
സ്ഥാപനത്തിന്റെ
വിശദാംശങ്ങള്‍
ഉള്‍പ്പെടെ പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
മുമ്പ് പരിസ്ഥിതി
പ്രശ്നങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരാണ്
പഠനം നടത്തിയത്; പഠന
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
പ്രഖ്യാപിച്ച ശേഷം
പ്രതിഷേധവുമായി
രംഗത്തുവന്ന
പരിസരവാസികള്‍,
മത്സ്യത്തൊഴിലാളികള്‍
എന്നിവര്‍ ഉന്നയിച്ച
ആശങ്കകള്‍
പരിഹരിച്ചുവോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കേരള
വേസ്റ്റ് ഫ്രീ ഡെസ്റ്റിനേഷന്‍
സ്കീം
5043.
ശ്രീ.പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വകുപ്പിന് കീഴില്‍
"കേരള വേസ്റ്റ്ഫ്രീ
ഡെസ്റ്റിനേഷന്‍
സ്കീമിന്" തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ?
ഹൗസ്
ബോട്ടുകള്‍ക്ക് വാടക
നിരക്കു നിശ്ചയിക്കല്‍
5044.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴയില്‍
ഹൗസ് ബോട്ടുകളിലെ
മഴക്കാലത്തെ വിനോദയാത്ര
സുരക്ഷിതമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
രജിസ്ട്രേഷന്
ഇല്ലാതെ സര്‍വീസ്
നടത്തുന്ന ഹൗസ്
ബോട്ടുകള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(സി)
വിദേശ,
ആഭ്യന്തര
ടൂറിസ്റ്റുകളില്‍
നിന്നും ഹൗസ്
ബോട്ടുകള്‍ അന്യായമായ
തുക ഈടാക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഹൗസ് ബോട്ടുകള്‍ക്ക്
വാടക നിരക്കു
നിശ്ചയിച്ചു
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ വാടക
നിശ്ചയിച്ചു നല്കാന്
നടപടി സ്വീകരിക്കുമോ ?
നിളാ
ബ്യൂട്ടിഫിക്കേഷന്
T 5045.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാകവി
കുഞ്ചന്‍നമ്പ്യാരുടെ
ജന്മഗേഹം
സ്ഥിതിചെയ്യുന്ന
പ്രകൃതിരമണീയമായ
ലക്കിടി പേരൂരില്‍
ഭാരതപ്പുഴയുടെ തീരത്ത്
"നിളാ
ബ്യൂട്ടിഫിക്കേഷന്"
എന്ന ടൂറിസം പ്രോജക്ട്
പരിഗണനയിലുണ്ടോ ;
(ബി)
പാലക്കാട്
ഡി .റ്റി. പി. സി.
ശിപാര്‍ശ ചെയ്ത്
അയച്ചുതന്ന
പ്രോജക്ടിന്റെ
കാലികസ്ഥിതി
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പ്രോജക്ട്
നടപ്പിലാക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ഉത്തര
മലബാര്‍ ജലോത്സവം
5046.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉത്തര
മലബാര്‍ ജലോത്സവത്തിന്
കഴിഞ്ഞ വര്‍ഷം
(2014-ല്‍) 2 ലക്ഷം രൂപ
അനുവദിച്ചതായി
അറിയിച്ചിട്ടും
പ്രസ്തുത തുക
ലഭിക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ ?
വയനാട്
ജില്ലയിലെ ടൂറിസം മേഖലയുടെ
വികസനം.
5047.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ ടൂറിസം
മേഖലയുടെ വികസനം
സംബന്ധിച്ച് വയനാട്
ടൂറിസം ഒാര്ഗനൈസേഷന്
സമര്‍പ്പിച്ച അപേക്ഷ
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ടൂറിസം
കേന്ദ്രങ്ങളിലെ അടിസ്ഥാന
സൗകര്യവികസനം
5048.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
തോമസ് ഉണ്ണിയാടന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
കേന്ദ്രങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങൾ
അന്തര്‍ദേശീയ
നിലവാരത്തില്‍ ഉറപ്പ്
വരുത്തുവാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ടൂറിസം
മേഖലയുടെ വികസനത്തിന്
പി.പി.പി. പദ്ധതികള്‍
വ്യാപകമാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
ആലപ്പുഴ
മെഗാ ടൂറിസം പദ്ധതി
5049.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഗാടൂറിസം പദ്ധതിയുടെ
ഭാഗമായി കായംകുളത്ത്
നടന്നുകൊണ്ടിരിക്കുന്ന
പ്രവർത്തികള്‍
ഏതൊക്കെയാണെന്നും ഓരോ
പ്രവൃത്തികള്‍ക്കും
മാറ്റിവച്ചിട്ടുള്ള തുക
എത്ര വീതം ആണെന്നും ഇനം
തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ എന്താണെന്നും ഇത്
എപ്പോൾ
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
വിശദമാക്കാമോ ?
കേന്ദ്ര
സഹായത്തോടെ നടപ്പാക്കുന്ന
ടൂറിസം പദ്ധതികളിലെ ക്രമക്കേട്
5050.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സഹായത്തോടെ
നടപ്പാക്കുന്ന ടൂറിസം
പദ്ധതികളില്‍
ക്രമക്കേട്
കണ്ടെത്തിയതിനെ
തുടര്‍ന്ന് കേന്ദ്രം
സംസ്ഥാന ടൂറിസം
വകുപ്പിന് കത്ത്
നല്‍കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം പദ്ധതികളിലാണ്
ക്രമക്കേട്
കണ്ടെത്തിയതെന്ന്
വിശദമാക്കാമോ;
(സി)
ഇത്തരം
ക്രമക്കേടുകള്‍
കേന്ദ്രസഹായം
നിർത്തലാക്കുന്ന
അവസ്ഥയുണ്ടാക്കുന്നതിന്
കാരണമാകുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
വിസിറ്റ്
കേരള പദ്ധതി
5051.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി പ്രഖ്യാപിച്ച
"വിസിറ്റ് കേരള" പദ്ധതി
യുടെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
മലബാര്‍
മേഖലയില്‍ ടൂറിസം
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ബേക്കല്‍
ടൂറിസം പദ്ധതിയുടെ വികസനം
5052.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ബേക്കല്‍
ടൂറിസം പദ്ധതിയുടെ
വികസനത്തിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഏതൊക്കെ പുതിയ
പ്രവൃത്തികളാണ്
ചെയ്തിട്ടുള്ളതെന്നും
ആയതിന് ഓരോന്നിനും
എത്ര തുക വീതം
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ ?
ചടയമംഗലം
ജഡായുപാറ ടൂറിസം പദ്ധതി
5053.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
ജഡായുപാറ ടൂറിസം
പദ്ധതിയുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കി വരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇതിനായി
സമയം നിശ്ചയിച്ചു
നല്‍കിയിട്ടുണ്ടോയെന്നും
പദ്ധതിക്ക് ഇതുവരെ എത്ര
രൂപ ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
കിറ്റ്സ്
കോഴ്സുകള്‍
5054.
ശ്രീ.വി.ശിവന്‍കുട്ടി
,,
ബാബു എം. പാലിശ്ശേരി
,,
കെ.വി.വിജയദാസ്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കിറ്റ്സിലെ
ഏതെങ്കിലും കോഴ്സുകള്‍
പ്രൈവറ്റ്
ഏജന്‍സികള്‍ക്ക്
ക്ലാസ്സുകള്‍
നടത്തുന്നതിനായി വിട്ടു
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; പ്രസ്തുത
ഏജന്‍സികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഇപ്രകാരം
കിറ്റ്സിലെ കോഴ്സുകള്‍
സര്‍ക്കാരിതര
ഏജന്‍സികള്‍ക്ക്
നല്‍കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(സി)
അത്തരം
കോഴ്സുകള്‍
നടത്തുന്നതിന് കിറ്റ്സ്
പ്രസ്തുത
ഏജന്‍സികളുമായി
കരാറിലേര്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
തലശ്ശേരി
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
5055.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
മണ്ഡലത്തില്‍ ടൂറിസം
വകുപ്പിന്റെ ഏതെല്ലാം
പദ്ധതികളാണ് നിലവില്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
ഓരോ പദ്ധതിക്കും എത്ര
തുക നീക്കി വെച്ചെന്ന്
വിശദമാക്കാമോ?
ചടയമംഗലം
മീന്മുട്ടി വെള്ളച്ചാട്ട
വികസനം
5056.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തിലെ കുമ്മിള്‍
മീന്മുട്ടി
വെള്ളച്ചാട്ടവുമായി
ബന്ധപ്പെട്ട് ടൂറിസം
വകുപ്പു
തയ്യാറാക്കിയിട്ടുള്ള
പദ്ധതിക്ക് ഭരണാനുമതി
നല്കുന്ന കാര്യം
പരിഗണിക്കുമോ ?
മൂന്നാര്‍
ടൂറിസം വികസനപദ്ധതികള്‍
5057.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂന്നാര്‍
ടൂറിസം വികസന
പദ്ധതികള്‍ ഏതെങ്കിലും
പരിഗണനയിലുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
എന്ത് പദ്ധതികള്‍
ആണെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ ആവശ്യമായ
നടപടി ഉടന്‍
സ്വീകരിക്കുമോ?
വിനോദസഞ്ചാര
മേഖലയിലെ പരസ്യ
പ്രവര്‍ത്തനങ്ങള്‍
5058.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിനോദസഞ്ചാര മേഖലയിലെ
സാദ്ധ്യതകള്‍
വിദേശത്തുനിന്നുള്ള
ടൂറിസ്റ്റുകള്‍ക്കു
ബോധ്യപ്പെടുത്തുന്നതിനായി
വിനോദസഞ്ചാരവകുപ്പു
മുഖാന്തിരം
എന്തെങ്കിലും പരസ്യ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കി
വരുന്നുണ്ടോ ; വിശദാംശം
ലഭ്യമാക്കുമോ ?
കല്യാശ്ശേരി
മണ്ഡലത്തിലെ ടൂറിസം
പ്രവൃത്തികള്‍
5059.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്യാശ്ശേരി
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ് മുഖേന ഇപ്പോള്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
ചെറുതാഴം
ഗ്രാമപഞ്ചായത്തിലെ
വയലപ്രപരപ്പ് ടൂറിസം
പദ്ധതിയുടെയും മാടായി
ഗ്രാമപഞ്ചായത്തിലെ
ചൂട്ടാട് ടൂറിസം
പദ്ധതിയുടെയും
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ; ഇവയുടെ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയും;
(ബി)
ഈ
വര്‍ഷം ടൂറിസം
വകുപ്പിനു കീഴില്‍
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
പുതിയ പ്രോജക്ടുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
പ്രസ്തുത പ്രോജക്ടിന്
ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വിനോദസഞ്ചാര
സ്ഥാപനങ്ങളുടെ
ആധുനികവല്‍ക്കരണം
5060.
ശ്രീ.കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
,,
എം.എ. വാഹീദ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
സ്ഥാപനങ്ങളുടെ
ആധുനികവല്‍ക്കരണത്തിനും
ശക്തിപ്പെടുത്തലിനും
വേണ്ടി പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കുന്നത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
തിരുവനന്തപുരം
ജില്ലയിലെ വിനോദസഞ്ചാര
പദ്ധതികള്‍
5061.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പിന്നോക്കസമുദായ ക്ഷേമവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
ഫണ്ട് ഉപയോഗിച്ച്
തിരുവനന്തപുരം
ജില്ലയിലെ
ഡി.റ്റി.പി.സി കളുടെ
നിയന്ത്രണത്തിലുള്ള
എത്ര ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ വിവിധ
ഏജന്‍സികള്‍ വഴി
ഏതെല്ലാം
പ്രോജക്ടുകളാണ്
അനുവദിച്ചിട്ടുള്ളത് ;
ഒാരോ പ്രോജക്ടിന്റെയും
പേര് , തുക, നിര്‍മ്മാണ
ഏജന്‍സി എന്നിവ
സംബന്ധിച്ച വിവരങ്ങള്‍
നല്‍കാമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക് സമയം
നിശ്ചയിച്ചിരുന്നോ ;
വ്യക്തമാക്കാമോ ;
(സി)
ആക്കുളം
ടൂറിസ്റ്റ് വില്ലേജില്‍
ടൂറിസം വകുപ്പ് സംസ്ഥാന
നിര്‍മ്മിതി കേന്ദ്രം
വഴി നടപ്പിലാക്കുന്ന
പദ്ധതികളുടെ
ഒാരോന്നിന്റെയും തുക,
സമയം,
നിര്‍മ്മാണമേല്‍നോട്ടം
എന്നിവ സഹിതം
വിശദമാക്കാമോ ?