സ്വകാര്യ
മേഖലയില്‍ ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകള്‍
സ്ഥാപിക്കാന്‍ ആവിഷ്കരിച്ച
പദ്ധതികള്‍
4727.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയില്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകള്‍
സ്ഥാപിക്കുന്നതിന്
പുതിയ നയങ്ങളോ
പദ്ധതികളോ
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പുതിയ
നയം/പദ്ധതിയുണ്ടെങ്കില്‍
ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
മേഖലയില്‍
ഇന്ഡസ്ട്രിയല്എസ്റ്റേറ്റുകള്
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളും
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
നയത്തിന്റെ/പദ്ധതിയുടെ
ഭാഗമായി എത്ര വ്യവസായ
എസ്റ്റേറ്റുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കാമോ;
(ഇ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
നിന്നും സ്വകാര്യ
വ്യവസായ എസ്റ്റേറ്റ്
സ്ഥാപിക്കുന്നതിനായി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
അവ൪ ആരെല്ലാമെന്നും
എവിടേക്കെല്ലാമെന്നും
വിശദമാക്കുമോ; ഈ
അപേക്ഷകളിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
ആര്‍ക്കെല്ലാം
എവിടെയെല്ലാം
എസ്റ്റേറ്റ്
ആരംഭിക്കാന്‍ അനുമതി
നല്‍കിയെന്ന്
വിശദമാക്കാമോ;
ബന്ധപ്പെട്ട അനുമതി
പത്രം/ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(എഫ്)
എത്ര
വ്യവസായ
എസ്റ്റേറ്റുകള്‍
ആരംഭിക്കാനാണ്
ലക്ഷ്യമിടുന്നത്?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ഇ-ഓക്ഷന്
4728.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
അന്‍വര്‍ സാദത്ത്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഇ-ഓക്ഷന് സംവിധാനം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എന്തെല്ലാം
സേവനങ്ങളാണ് ഇതു
പ്രകാരം ജനങ്ങള്‍ക്ക്
ലഭിക്കുന്നത്?
കുപ്പിവെള്ള മൊത്ത വിതരണ
കമ്പനികള്‍ ഗുണനിലവാരവും വില
നിലവാരവും നിയന്ത്രിക്കാൻ
നടപടി
T 4729.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
ലഭ്യമാകുന്ന
കുപ്പിവെള്ളങ്ങളുടെ
മൊത്ത വിതരണ കമ്പനികള്‍
ഏതെല്ലാമെന്നും ഇവയില്‍
ഏതെല്ലാം
കമ്പനികള്‍ക്ക്
ജലവകുപ്പ് വിതരണ അനുമതി
നല്കുിയെന്നും
അനുമതിയില്ലാതെയും
യാതൊരു
സര്‍ട്ടിഫിക്കറ്റുകള്‍ക്കും
പരിശോധനകള്‍ക്കും
ഭാഗമാകാതെയും വിതരണം
ചെയ്യുന്ന കമ്പനികള്‍,
ഏതെല്ലാമെന്നും ഇവയെ
നിയന്ത്രിക്കാന്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ ;
(ബി)
കുടിവെള്ളത്തിന്
എന്തെല്ലാം
സര്‍ട്ടിഫിക്കറ്റാണ്
വേണ്ടത് എന്ന വകുപ്പു
നിര്‍ദ്ദേശങ്ങളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(സി)
കുടിവെള്ളത്തിന്
വില നിശ്ചയിക്കുന്നത്
ആരാണെന്നും ഇതിന്
ജലവകുപ്പ് എന്തു നടപടി
സ്വീകരിച്ചുവെന്നും
കുപ്പിവെള്ളം വിതരണം
ചെയ്യുമ്പോള്‍ അതിന്
മിനിമം വില ഈടാക്കി
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കാന്‍ വകുപ്പ്
എന്തു നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്തുടനീളം
ജലവകുപ്പില്‍ കീഴില്‍
സര്‍ക്കാര്‍
സ്ത്രോതസ്സുകള്‍
ഉപയോഗിച്ച് കുറഞ്ഞ
വിലയില്‍ കുപ്പിവെള്ളം
ലഭ്യമാക്കാന്‍ എന്തു
നടപടി സ്വീകരിക്കും
എന്നു വ്യക്തമാക്കുമോ ;
(ഇ)
സ്വകാര്യ
കുപ്പിവെള്ളത്തിന്
ഗുണനിലവാരവും
സര്‍ക്കാര്‍ നിശ്ചയിച്ച
വിലയും ഉറപ്പു
വരുത്താന്‍ എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
ഐ.ടി.
പാര്‍ക്കുകള്‍
4730.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാങ്കേതിക അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തത
വിലയിരുത്തിയിട്ടുണ്ടോ
; വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ആകെ എത്ര ഐ. ടി.
പാര്‍ക്കുകള്‍
ഉണ്ടെന്നും അവ
ഏതൊക്കെയെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കൂടുതല്‍
ഐ.ടി. പാര്‍ക്കുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ
എവിടെയൊക്കെയാണെന്നും
അവയുടെ നിര്‍മ്മാണ
പുരോഗതിയും
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ഐ. ടി. പാര്‍ക്കുകളിൽ
ആകെ എത്ര പേര് ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
പൊതു
മേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതം
4731.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര പൊതു
മേഖലാ സ്ഥാപനങ്ങളാണ്
ലാഭവിഹിതം സര്‍ക്കാരിന്
നല്‍കിയിട്ടുള്ളത് ;
ഓരോ സാമ്പത്തിക
വര്‍ഷവും തരംതിരിച്ച്
അറിയിക്കാമോ ?
കേരള
സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍
എന്റര്‍പ്രൈസസിലേക്ക്
ഡെപ്യൂട്ടേഷന്
4732.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം പ്രൈവറ്റ്
ലിമിറ്റഡില്‍ നിന്നും
കേരള ആട്ടോ മൊബൈല്‍
ലിമിറ്റഡില്‍ നിന്നും
കേരള സ്റ്റേറ്റ്
ഇന്‍ഡസ്ട്രിയല്‍
എന്റര്‍പ്രൈസസിലേക്ക്
എത്രപേരെ
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
നിയമിച്ചിട്ടുണ്ട് ;
(ബി)
ഇപ്രകാരം
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
നിയമിച്ചവരെ കേരള
സ്റ്റേറ്റ്
ഇന്‍ഡസ്ട്രിയല്‍
എന്റര്‍പ്രൈസസിലേക്ക്
അബ്സോര്‍ബ് ചെയ്യാന്‍
കെ.എസ്.ഐ. ഇ. ഡയറക്ടര്‍
ബോര്‍ഡ് തീരുമാനം
എടുത്തിട്ടുണ്ടോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(സി)
ഇപ്രകാരം
അബ്സോര്‍ബ്
ചെയ്യുന്നതിന് തീരുമാനം
എടുത്ത തസ്തികകള്‍
സര്‍ക്കാര്‍ അംഗീകരിച്ച
തസ്തികകള്‍ ആണെങ്കില്‍
ആയതിന്റെ ഉത്തരവ്
ലഭ്യമാക്കുമോ ?
സംരംഭക
വികസന മിഷന്
4733.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സംരംഭക വികസന
മിഷന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പുതു തലമുറയ്ക്ക്
സംരംഭക വികസന മിഷന്
വഴി എന്തൊക്കെ
സൗകര്യങ്ങളാണ്
ലഭ്യമാവുക; പദ്ധതി
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
സാമ്പത്തിക സഹായങ്ങളും
ലഭ്യമാണോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സംരംഭക
വികസന മിഷന്
4734.
ശ്രീ.പി.എ.മാധവന്
,,
കെ.ശിവദാസന്‍ നായര്‍
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
സംരംഭക വികസന മിഷന്
പലിശ രഹിത വായ്പ
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി കൈവരിച്ചത്;
(സി)
ഇത്
വഴി പ്രത്യക്ഷമായും
പരോക്ഷമായും എത്ര
പേര്‍ക്കാണ് തൊഴില്‍
ലഭിച്ചത്
വ്യക്തമാക്കുമോ ;
മന്ത്രി
മാരുടെ വാഹനം
4735.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
ഭരണകാലത്ത് വ്യവസായ
വകുപ്പ് വഴി ഓരോ
വര്‍ഷവും നടപ്പാക്കിയ
പദ്ധതികളുടെ
പേരുവിവരവും അതിനായി
നീക്കിവച്ചതുകയും
ചെലവും സംബന്ധിച്ച
വിവരവും ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
നഷ്ടത്തിലായിരുന്ന എത്ര
പൊതുമേഖലാ സ്ഥാപനങ്ങളെ
ലാഭത്തിലാക്കിയെന്ന്
പറയാമോ; അവയുടെ പേര്
വിവരം നല്‍കുമോ ;
വ്യവസായ
മേഖലയിലെ പുതിയ പദ്ധതികള്‍
4736.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
മേഖലയില്‍ എന്തെല്ലാം
പുതിയ പദ്ധതികള്‍ക്കാണ്
രൂപം നല്‍കിയത്;
സര്‍ക്കാര്‍,
സര്‍ക്കാരിതര
സ്ഥാപനങ്ങള്‍, വിവിധ
ഏജന്‍സികള്‍ എന്നിവ
എത്ര തുക വീതമാണ്
പ്രസ്തുത പദ്ധതികളിൽ
നിക്ഷേപിച്ചത്?
വ്യവസായ
മേഖലയില്‍ സംയോജിത വികസന
പദ്ധതി
4737.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
മേഖലയില്‍ സംയോജിത
വികസന പദ്ധതി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ വ്യവസായ
മേഖലയ്ക്കുുണ്ടാവുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇതിനാവശ്യമായ
ധനസമാഹരണം എപ്രകാരമാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
വ്യവസായ
പാര്‍ക്കുകള്‍
4738.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
വ്യവസായ
പാര്‍ക്കുകള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ട്;
(ബി)
ഇവ
ഏതൊക്കെയെന്നും
എവിടെയൊക്കെയെന്നും
വ്യക്തമാക്കുമോ;
(സി)
ഇവയുടെ
പ്രവര്‍ത്തനം ഏതു ഘട്ടം
വരെയായെന്ന്
വിവരിക്കുമോ;
(ഡി)
കോട്ടയം
ജില്ലയില്‍
എവിടെയെങ്കിലും
പുതിയതായി വ്യവസായ
പാര്‍ക്ക്
സ്ഥാപിക്കാന്‍
നടപടികള്‍ സ്വീകരിച്ച്
വരുന്നുണ്ടോ?
ഡിഫന്‍സ്
പാര്‍ക്ക്
4739.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിന്‍ഫ്രയുടെ
നേതൃത്വത്തില്‍
ഡിഫന്‍സ് പാര്‍ക്ക്
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ ;
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
പുതിയ സംരംഭങ്ങളാണ്
ഡിഫന്‍സ് പാര്‍ക്കില്‍
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിക്കാവശ്യമായ
ധനസമാഹരണം
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ ;
കിന്‍ഫ്ര
പാര്‍ക്ക്
4740.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പാണപ്പുഴ
വില്ലേജില്‍
കിന്‍ഫ്രയുടെ
ആഭിമുഖ്യത്തില്‍
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(ബി)
ഇത് സംബന്ധിച്ച്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍ .
4741.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ 2012-
13, 2013- 14
വര്‍ഷങ്ങളില്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നതും
പിന്നീട് നഷ്ടം
വരുത്തിയതുമായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെയെന്നും ഇവയുടെ
മുന്‍ വര്‍ഷങ്ങളിലെ
ലാഭവും, പിന്നീട്
ഉണ്ടായ നഷ്ടവും എത്ര
വീതമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വ്യവസായ
വകുപ്പിന് കീഴില്‍
നഷ്ടത്തിലായ പൊതുമേഖലാ
സ്ഥാപനങ്ങള്‍
പുനരുദ്ധരിക്കുന്നതിന്റെ
ഭാഗമായി സര്‍ക്കാര്‍
ധനസഹായം നല്കിയ
സ്ഥാപനങ്ങള്‍ ഉണ്ടോ
എന്നും എങ്കില്‍ അത്തരം
സ്ഥാപനങ്ങള്‍ക്കു
നല്കിയ ധനസഹായം
എത്രയെന്നും സഹായം
നല്‍കിയതിനു ശേഷമുള്ള
പ്രസ്തുത സ്ഥാപനങ്ങളുടെ
സ്ഥിതിയും
വ്യക്തമാക്കുമോ?
അളവക്കല്‍
സ്മാരക വിവേഴ്സ് സൊസൈറ്റിയുടെ
സ്ഥലം കൈമാറ്റം
4742.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചേറോട്
പഞ്ചായത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
അളവക്കല്‍ സ്മാരക
വീവേഴ്സ് സൊസൈറ്റിയുടെ
കെട്ടിടവും സ്ഥലവും
ചേറോട് ഗ്രാമ
പഞ്ചായത്തിന്
കൈമാറുന്നതിന് അനുമതി
ആവശ്യപ്പെട്ടുകൊണ്ടുള്ള
പ്രൊപ്പോസലിന്മേല്
വ്യവസായ വകുപ്പ്
തീരുമാനം
എടുത്തിട്ടുണ്ടോ ;
(ബി)
പ്രവര്‍ത്തനം
നിലച്ച് ലിക്വിഡേറ്റ്
ചെയ്ത പ്രസ്തുത
വീവേഴ്സ് സൊസൈറ്റിയുടെ
കെട്ടിടത്തിന്റെയും
സ്ഥലത്തിന്റെയും
വാലുവേഷന്
എടുത്തിട്ടുണ്ടായിരുന്നുവോ
; എങ്കില്‍
ഗ്രാമപഞ്ചായത്തിന്
സ്ഥലവും കെട്ടിടവും
കൈമാറുന്നതില്‍
കാലവിളംബം
നേരിടുന്നതിനുള്ള കാരണം
വെളിപ്പെടുത്താമോ ;
(സി)
സ്ഥലം
കൈമാറുന്നതിന് വ്യവസായ
വകുപ്പുമായുള്ള
ധാരണയനുസരിച്ച്
പഞ്ചായത്ത് അതിന്റെ
പദ്ധതിയില്‍ തുക
വകയിരുത്തിയിരിക്കെ,
സര്‍ക്കാര്‍ അനുമതി
താമസിക്കുന്നതുമൂലം
പഞ്ചായത്ത് ഫണ്ടിന്റെ
വിനിയോഗത്തിനും
സ്വന്തമായി സ്ഥലവും
കെട്ടിടവും ഇല്ലാത്ത
അവസ്ഥയ്ക്കും പരിഹാരം
നീണ്ടുപോകുകയാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ അനുമതി
നല്‍കുമോ ?
പരമ്പരാഗത
തൊഴില്‍ മേഖലയില്‍
തൊഴിലവസരങ്ങള്‍
4743.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16ലെ
ബജറ്റ് പ്രസംഗത്തില്‍
108-ാം ഇനമായി 10 കോടി
രൂപ പരമ്പരാഗത തൊഴില്‍
മേഖലയില്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനായി
വകയിരുത്തിയതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങളുടെ
വിശദാംശം നല്‍കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഏറ്റെടുത്ത്
ചെയ്യുന്ന പ്രവൃത്തികള്‍
4744.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങള്‍
പൊതുമരാമത്ത് വകുപ്പ്
ടെണ്ടര്‍ ചെയ്യുന്ന
പ്രവൃത്തികള്‍
ഏറ്റെടുക്കാറുണ്ടോ ;
(ബി)
എങ്കില്‍
പ്രവൃത്തികള്‍
ഏറ്റെടുക്കുന്നതിനുളള
സാമ്പത്തിക സ്രോതസ്സ്
എന്താണെന്ന്
വിശദമാക്കാമോ ;
(സി)
കുന്ദമംഗലം
മിനി സിവില്‍
സ്റ്റേഷന് കെട്ടിട
നിര്‍മ്മാണ പ്രവൃത്തി
സില്‍ക്ക്
ഏറ്റെടുത്തിട്ടുണ്ടോ ;
(ഡി)
ഈ
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ എം.ഡി. മാരുടെ
നിയമനത്തിനുള്ള പ്രായപരിധി
4745.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ എം.ഡി.
മാരുടെ നിയമനത്തില്‍
പ്രായപരിധി സംബന്ധിച്ച്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
സര്‍ക്കാര്‍ ഉത്തരവിന്
വിരുദ്ധമായി ഏതെങ്കിലും
പൊതുമേഖലാ
സ്ഥാപനത്തില്‍
പ്രായപരിധി കഴിഞ്ഞയാള്‍
എം.ഡി. യായി
തുടരുന്നുണ്ടോ ;
(സി)
കെല്
എന്ന സ്ഥാപനത്തിലെ
എം.ഡി യുടെ പ്രായം
എത്രയെന്ന്
വ്യക്തമാക്കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ഇ-പെയ്മെന്റ്
4746.
ശ്രീ.പി.എ.മാധവന്
,,
എ.റ്റി.ജോര്‍ജ്
,,
പാലോട് രവി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഇ-പെയ്മെന്റ് സംവിധാനം
നടപ്പാക്കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത സംവിധാനം വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത സംവിധാനം വഴി
എന്തെല്ലാം സേവനങ്ങളാണ്
ജനങ്ങള്‍ക്ക്
ലഭിക്കുന്നതെന്നു
വിശദമാക്കുമോ ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ഇ-ടെന്‍ഡര്‍
സംവിധാനം
4747.
ശ്രീ.സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
എം.എ. വാഹീദ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളില്‍
ഇ-ടെന്‍ഡര്‍ സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എന്തെല്ലാം
സേവനങ്ങളാണ് ഇതുവഴി
ജനങ്ങള്‍ക്ക്
ലഭിക്കുന്നത്;വ്യക്തമാക്കാമോ?
മട്ടന്നൂര്‍
കിന്‍ഫ്രാ വ്യവസായ പാര്‍ക്ക്
4748.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂരിലെ
കിന്‍ഫ്രാ വ്യവസായ
പാര്ക്കിന് ഭരണാനുമതി
നല്‍കിയത് എന്നാണു്;
(ബി)
പാര്‍ക്കിന്റെ
ആകെ പ്രോജക്ട്
എസ്റ്റിമേറ്റ്
എത്രയാണ്;
(സി)
കേന്ദ്ര ധനസഹായത്തിനായി
എത്ര തുകയുടെ
പ്രോജക്ടാണ്
സമര്‍പ്പിച്ചത്;
(ഡി)
കേന്ദ്ര
ധനസഹായത്തിനായി
സമര്‍പ്പിച്ച
പ്രോജക്ടിന് അനുമതി
ലഭിക്കുകയുണ്ടായോ;
കാസര്‍ഗോഡ്
ജില്ലയില്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍
നടപടി
4749.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പൊതു മേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വ്യവസായശാലകള്‍
4750.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതുതായി എത്ര
വ്യവസായശാലകള്‍
ആരംഭിച്ചിട്ടുണ്ട്;
(ബി)
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ ആരംഭിച്ച
വ്യവസായശാലകള്‍
ഏതൊക്കെയാണെന്ന് ജില്ല
തിരിച്ച് കണക്കുകള്‍
നല്‍കാമോ;
(സി)
കാസര്‍കോട്
ജില്ലയില്‍ പുതിയ
വ്യവസായശാലകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
പുതിയ
വ്യവസായങ്ങള്‍ക്ക്
തുടക്കം
കുറിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കെല്‍ട്രോണിലെ
കരാര്‍ തൊഴിലാളികള്‍
4751.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണില്‍
കരാര്‍ അടിസ്ഥാനത്തില്‍
പത്ത് വര്‍ഷമായി ജോലി
ചെയ്യുന്ന എത്ര
തൊഴിലാളികളുണ്ട്;
പത്ത് വര്‍ഷത്തില്‍
കുറവ് സര്‍വ്വീസുള്ള
കരാര്‍ തൊഴിലാളികള്‍
എത്ര പേരുണ്ട്;
(ബി)
കെല്‍ട്രോണില്‍
എത്ര സ്ഥിരം തസ്തികകള്‍
ഒഴിഞ്ഞുകിടപ്പുണ്ട്;
(സി)
കെല്‍ട്രോണിലെ
കരാര്‍ തൊഴിലാളികളെ
സ്ഥിരപ്പടുത്തുന്ന
കാര്യത്തില്‍ എന്ത്
നയസമീപനമാണ്
സ്വീകരിക്കുന്നത്?
മുന്‍ഗണനാക്രമം
തെറ്റിച്ച് ഭൂമി
അലോട്ട്മെന്റ്
4752.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
വ്യവസായ കേന്ദ്രങ്ങള്‍
വഴി എത്ര പേര്‍ക്ക്
മുന്‍ഗണനാക്രമം
തെറ്റിച്ച് ഭൂമി
അലോട്ട്
ചെയ്തിട്ടുണ്ട്;
ജില്ലതിരിച്ചുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
മുന്‍ഗണനാ
ലിസ്റ്റ്
തെറ്റിച്ചതിന്റെ
പേരില്‍ എത്ര കേസുകള്‍
വിവിധ കോടതികളില്‍
നടക്കുന്നുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
മുന്‍ഗണനാക്രമം
തെറ്റിച്ച് ഭൂമി
അലോട്ട് ചെയ്യാൻ ഇടയായ
സാഹചര്യങ്ങള്‍
വിശദമാക്കാമോ?
നഷ്ടത്തിലാകുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
4753.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
44 പൊതുമേഖലാ
സ്ഥാപനങ്ങളില്‍ 30
എണ്ണവും
നഷ്ടത്തിലാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വളരെ നല്ല നിലയില്‍
പ്രവര്‍ത്തിച്ചുവന്നിരുന്ന
ചവറയിലെ കേരള മിനറല്‍സ്
മെറ്റല്‍സ് പോലും ഇന്ന്
നഷ്ടത്തിലാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ
; ഇത് സര്‍ക്കാരിന്റെ
പിടിപ്പുകേടുകൊണ്ടാണെന്ന്
കരുതുന്നുണ്ടോ;
വിശദീകരണം നല്‍കുമോ?
വാതകവിതരണത്തിനുളള
പെെപ്പ് ലെെന്‍
4754.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
സി.കൃഷ്ണന്
,,
പി.കെ.ഗുരുദാസന്
,,
ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാതകവിതരണത്തിനുളള
പെെപ്പ് ലെെന്‍
നിര്‍മ്മാണ പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുളള
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സാദ്ധ്യമാകാത്തത്
സംസ്ഥാനത്തെ ഏതെല്ലാം
രീതിയില്‍ പ്രതികൂലമായി
ബാധിക്കുന്നുണ്ട് എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ആഗോള
വിപണിയില്‍
എല്‍.എന്‍.ജി യുടെ വില
വന്‍തോതില്‍
താഴ്ന്നിരിക്കുന്ന
സമയത്തും അത്
സംസ്ഥാനത്തിന്
പ്രയോജനപ്പെടുത്താൻ
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ അതിനുളള
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തിക
4755.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍
ഡയറക്ടറേറ്റിലും ജില്ലാ
കേന്ദ്രങ്ങളിലുമായി
എത്ര
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
(സ്റ്റെനോ ഗ്രാഫര്‍)
തസ്തികകളുടെ ഒഴിവുണ്ട്;
(ബി)
പ്രസ്തുത
തസ്തികയില്‍ നിയമനം
നടത്തുന്ന രീതി
എങ്ങനെയാണ്; എന്തെല്ലാം
യോഗ്യതയാണ് ഇതിന്
നിഷ്കര്‍ഷിച്ചിരിക്കുന്നത്;
(സി)
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിലവില്‍
ജോലി ചെയ്തുവരുന്ന
യോഗ്യതയുള്ള
ടെെപ്പിസ്റ്റുമാര്ക്ക്
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
(സ്റ്റെനോഗ്രാഫര്‍)
തസ്തികയിലേയ്ക്ക്
സ്ഥാനക്കയറ്റം
നല്കുന്ന ജി.ഒ
(എം.എസ്) നംഃ
288/71/പി.ഡി തീയതി
01.09.71 എന്ന ഉത്തരവ്
ഇൗ വകുപ്പിന്
ബാധകമാണോയെന്ന്
വെളിപ്പടുത്താമോ;
(ഡി)
ടെെപ്പിസ്റ്റുമാര്ക്ക്
ആര്‍ക്കെങ്കിലും ഇൗ
ഉത്തരവിന് പ്രകാരം
നിയമനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പേരുവിവരം
വെളിപ്പടുത്താമോ;
(ഇ)
നിലവില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരായി
നിയമനത്തിന്
ടെെപ്പിസ്റ്റുമാര്
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
വെളിപ്പെടുത്താമോ?
ഹാന്റിക്രാഫ്റ്റ്സ്
ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ ജീവനക്കാരുടെ
വിദ്യാഭ്യാസ യോഗ്യത
4756.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാന്റിക്രാഫ്റ്റ്സ്
ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
മാനേജീരിയല്‍
തസ്തികയില്‍ ജോലി
ചെയ്തു വരുന്നവര്‍ക്ക്
വിദ്യാഭ്യാസ യോഗ്യത
നിശ്ചയിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
സ്ഥാപനത്തിലെ എം.ഡി. ,
ജി.എം. എന്നീ
തസ്തികകളില്‍ ജോലി
ചെയ്തു വരുന്നവരുടെ
വിദ്യാഭ്യാസ യോഗ്യത
വിശദമാക്കുമോ ;
(സി)
ഇവരുടെ
വിദ്യാഭ്യാസ യോഗ്യത
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
നിലവിലുണ്ടോ ?
കെെത്തറിമേഖലയിലുണ്ടായ
പുരോഗതി
4757.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായങ്ങളുടെ
പുരോഗതിക്കായി ഈ
സര്‍ക്കാര്‍
നടപ്പാക്കിയ
പരിപാടികളുടെ
അടിസ്ഥാനത്തില്‍,
കെെത്തറിമേഖലയിലുണ്ടായിട്ടുളള
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ
; വിലയിരുത്തല്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ ?
ഭക്ഷ്യ
വസ്തുക്കളുടെ സംസ്കരണ സംഭരണ
മേഖലയില്‍ വനിത വ്യവസായികള്‍
4758.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ വസ്തുക്കളുടെ
സംഭരണം
വ്യാവസായികാടിസ്ഥാനത്തില്‍
ചെയ്യുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഭക്ഷ്യ
സംസ്ക്കരണ സംഭരണ
മേഖലയില്‍ വനിത
വ്യവസായികളെ
ആകര്‍ഷിക്കുന്നതിനും
വ്യവസായങ്ങള്‍
തുടങ്ങുന്നതിനുമായി
ഏതെല്ലാം സഹായങ്ങളാണ്
നല്‍കിവരുന്നത്
വിശദാംശം ലഭ്യമാക്കാമോ;
(സി)
കേരളത്തിലെ
വ്യവസായ മേഖലയിലെ
മുഖ്യധാരയിലേക്ക് വനിതാ
വ്യവസായികളെ
ആകര്‍ഷിക്കുന്നതിനും
വ്യവസായ സംരംഭങ്ങള്‍
തുടങ്ങുന്നതിന്
സഹായിക്കുന്നതിനും
മറ്റുമായി എത്ര രൂപയാണ്
നീക്കിവച്ചത്; അതില്‍
എത്ര തുക ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി
ചെലവഴിച്ചു; 1/7/2011
മുതല്‍ 30/6/2015
വരെയുള്ള വിശദാംശം
ലഭ്യമാക്കാമോ?
വ്യവസായ-
വാണിജ്യ വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
സ്ഥാനക്കയറ്റം
4759.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ-വാണിജ്യവകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ ആകെ
എത്ര തസ്തികകളാണ്
ഉളളത്; ഈ
തസ്തികയിലേയ്ക്ക്
തെരഞ്ഞെടുക്കപ്പെടുന്നതിന്
നിശ്ചയിച്ചിട്ടുളള
യോഗ്യതകള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
രീതിയിലാണ് വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരെ
നിയമിക്കുന്നത് ;
വ്യക്തമാക്കാമോ;
(സി)
വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരുടെ
എത്ര ഒഴിവുകളാണ്
നിലവിലുളളത്;
(ഡി)
ടെെപ്പിസ്റ്റുമാര്ക്ക്
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയിലേയ്ക്ക് വിവിധ
വകുപ്പുകളില്‍
സ്ഥാനക്കയറ്റം
നല്‍കുന്നതിനുളള
(GO(Ms)No.288/71/PD,Dated
1.9.71)
വ്യവസായ-വാണിജ്യ
വകുപ്പിന് ബാധകമാണോ
എന്ന് വ്യക്തമാക്കുമോ;
(ഇ)
എങ്കില്‍
ഈ ഉത്തരവ് പ്രകാരം
നാളിതുവരെ എത്ര
ടെെപ്പിസ്റ്റുമാര്ക്ക്
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരായി
സ്ഥാനക്കയറ്റം
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(എഫ്)
വ്യവസായ-വാണിജ്യവകുപ്പ്
ഡയറക്ട്രേറ്റില്‍
ടെെപ്പിസ്റ്റ് ആയി
ജോലി ചെയ്യുന്ന
ശ്രീമതി ആതിര.ജി
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റായി
സ്ഥാനക്കയറ്റം
ലഭിയ്ക്കുന്നതിനായി
2014 മാര്‍ച്ചില്‍
സമര്‍പ്പിച്ച അപേക്ഷ
യിന്മേല് (ഫയല്‍
നമ്പര്‍ 13666/14)എന്തു
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ജി)
ശ്രീമതി
ആതിര.ജി. -യ്ക്ക്
സ്ഥാനക്കയറ്റം
ലഭ്യമാകുന്നതിന്
അടയന്തിര നടപടി
സ്വീകരിയ്ക്കാമോ?
പാര്‍പ്പിട
നിര്‍മ്മാണ വസ്തുക്കളുടെ
ലഭ്യത
4760.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍പ്പിട
നിര്‍മ്മാണ
വസ്തുക്കളുടെ ലഭ്യത
ഉറപ്പാക്കുന്നതിനും,
കെട്ടിട നിര്‍മ്മാണ
തൊഴിലാളികളുടെ തൊഴില്‍
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
സിമന്റ്
നിര്‍മ്മാതാക്കള്‍
തെറ്റായ കച്ചവട
രീതികള്‍
അവലംബിക്കുന്നത് മൂലം
സംസ്ഥാനത്ത്
സിമിന്റിന്റെ
ലഭ്യതയില്‍
കുറവുണ്ടാകുന്നതും വില
അനിയന്ത്രിതമായി
ഉയരുന്നതുമായ സാഹചര്യം
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഖനനങ്ങള്‍ക്ക്
നല്കിയ അനുമതി
4761.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കരിന്തളത്ത്
പ്രവര്‍ത്തിക്കുന്ന
ഏതെല്ലാം
ഖനനങ്ങള്ക്കാണ്
സര്‍ക്കാര്‍
വകുപ്പുകളുടെ
അനുമതികള്‍ ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള സ്ഥാപനം
അനധികൃതമായി ഖനനം
നടത്തുന്നത് ഏതു
നിയമത്തിന്റെ
പിന്‍ബലത്തിലാണെന്ന്
വ്യക്തമാക്കാമോ;
ഇത്തരത്തില്‍ ഖനനം
നടത്തുന്ന സ്ഥാപന
മേലധികാരിക്കെതിരെ
ശിക്ഷണ നടപടി
എടുക്കാനുളള
കാലതാമസമെന്തന്നു
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കരിന്തളത്ത്
ബോക്സൈറ്റ് ഖനനം
4762.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കിനാനൂര്‍-കരിന്തളം
പഞ്ചായത്തിലെ
കരിന്തളത്ത് ബോക്സൈറ്റ്
ഖനനം നടത്തുന്നതിന്
കെസിസിപിഎല്‍ ന്
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതി ലഭിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
കെസിസിപിഎല്‍
ന് ബോക്സൈറ്റ്
ഖനനത്തിന് സംസ്ഥാന
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
?
അനുമതിയില്ലാതെ
പ്രവര്‍ത്തിക്കുന്ന
ക്വാറികള്‍
T 4763.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ക്വാറികളാണ്
സംസ്ഥാന
ഗവണ്മെന്റിന്റെ അനുമതി
ഇല്ലാതെ
പ്രവര്‍ത്തിക്കുന്നതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇത്
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
നെയ്ത്ത്
തൊഴിലാളികൾക്ക് നല്കിയ സഹായങ്ങൾ
4764.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
സണ്ണി ജോസഫ്
,,
വര്‍ക്കല കഹാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്ത്ത്
തൊഴിലാളികളെ
കടക്കെണിയില്‍ നിന്ന്
മോചിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ
;
(ബി)
എന്തെല്ലാം
പാക്കേജ് ആണ് ഇതിനായി
നടപ്പാക്കിയത് ;
വിശദമാക്കുമോ ;
(സി)
ആര്‍ക്കെല്ലാമാണ്
പാക്കേജ് വഴി
സഹായങ്ങള്‍ ലഭിച്ചത് ;
(ഡി)
എന്തെല്ലാം
ധനസഹായങ്ങളാണ് ലഭിച്ചത്
; വിശദമാക്കാമോ ?
സ്മാര്‍ട്ട് സിറ്റി പ്രവർത്തന
സജ്ജമാക്കാൻ നടപടി
4765.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദ്യത്തെ സ്മാര്‍ട്ട്
സിറ്റിയുടെ നിര്‍മ്മാണം
എന്നാണാരംഭിച്ചത് ;എത്ര
വര്‍ഷം കൊണ്ട്
നിര്‍മ്മാണം
പൂര്‍ത്തിയാക്കാനാണ്
കരാറില്‍ വ്യവസ്ഥ
ഉണ്ടായിരുന്നത്
;എത്രത്തോളം
നിര്‍മ്മാണമാണ്
ഇതിനോടകം
പൂര്‍ത്തീകരിച്ചിട്ടുള്ളത്
;നിര്‍മ്മാണം
പൂര്‍ത്തീകരിക്കുമ്പോള്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
സ്മാര്‍ട്ട്
സിറ്റിയില്‍ ഉണ്ടാവുക
മുതലായവ സംബന്ധിച്ച
വിശദാംശങ്ങൾ നല്‍കുമോ;
(ബി)
ഇതിനോടകം
എത്ര കമ്പനികളാണ്
ഐ.റ്റി. അധിഷ്ഠിത
വ്യവസായങ്ങള്‍ക്കായി
ഇവിടം തെരെഞ്ഞെടുത്തത്
എന്നും എത്ര പേര്‍ക്ക്
തൊഴില്‍ ലഭ്യമായി
എന്നും വിശദമാക്കുമോ ;
(സി)
മറ്റ്
ഏതൊക്കെ വ്യവസായ
സംരംഭങ്ങളാണ് ഇവിടെ
ആരംഭിക്കാന്‍
സ്മാര്‍ട്ട് സിറ്റി
കമ്പനിയുമായി
ധാരണയിലെത്തിയിട്ടുള്ളത്എന്നും
ഇവയുടെ പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
എന്നും വിശദമാക്കാമോ ?
ഇ-ഓഫീസ്
സംവിധാനം
4766.
ശ്രീ.ബെന്നി
ബെഹനാന്
,,
കെ.അച്ചുതന്
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ഓഫീസ് സംവിധാനം
പൂര്ണ്ണമാക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എന്തെല്ലാം
സേവനങ്ങളാണ് ഇതുവഴി
ജനങ്ങള്‍ക്ക്
ലഭിക്കുന്നത്;വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
എെ.ടി. മിഷന്
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;വിശദമാക്കാമോ?
മലപ്പുറം
ഫ്രണ്ട്സ് ജനസേവന
കേന്ദ്രത്തിന്റെ പ്രവര്‍ത്തനം
4767.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജനസേവന കേന്ദ്രത്തിന്റെ
വൈദ്യുതിബില്‍
അടക്കാത്ത കാരണത്താല്‍
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
പ്രതിസന്ധിയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജീവനക്കാരുടെ
വേതനം, ദൈനംദിന ഓഫീസ്
പ്രവര്‍ത്തനത്തിനുള്ള
ഫണ്ട്, ഫോണ്‍ ബില്‍
എന്നിവയ്ക്കായി എത്ര
തുകയാണ് നടപ്പു
സാമ്പത്തികവര്‍ഷം
അനുവദിച്ചിട്ടുള്ളത് ;
(സി)
ഇതു
വിതരണം
ചെയ്യുന്നതിനുള്ള
കാലതാമസം മൂലം ഓഫീസ്
അടച്ചു പൂട്ടേണ്ട
സാഹചര്യമാണുളളതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പൊതുജനങ്ങള്‍ക്ക്
വളരെയധികം സഹായകരമായ
ഫ്രണ്ട്സ് ജനസേവന
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
തടസ്സപ്പെടാത്തവിധം
ആവശ്യമായ ഫണ്ട്
എത്രയുംവേഗം വിതരണം
ചെയ്യുമോ ;
മലപ്പുറം
ജില്ലയില്‍ അക്ഷയ
കേന്ദ്രങ്ങള്‍
4768.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ പുതുതായി
അക്ഷയ കേന്ദ്രങ്ങള്‍
തുടങ്ങുന്നതിന് കഴിഞ്ഞ
വര്‍ഷം അപേക്ഷ
ക്ഷണിച്ചിരുന്നുവോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ആകെ എത്ര
അപേക്ഷകരാണുണ്ടായിരുന്നത്;
ഇവര്‍ക്ക് എഴുത്തു
പരീക്ഷ, ഇന്റര്‍വ്യൂ
എന്നിവ
നടത്തിയിട്ടുണ്ടോ; ഫലം
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(സി)
റാങ്ക്പട്ടിക
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
; ഇവര്‍ക്ക് കിട്ടിയ
മാര്‍ക്ക് കൂടി
ചേര്‍ത്താണോ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചത്;
എങ്കില്‍ അതിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
;
(ഡി)
പുതിയ
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
കോടതി വിധികള്‍
വന്നിട്ടുണ്ടോ;
(ഇ)
മലപ്പുറം
ജില്ലയില്‍ അക്ഷയ
കേന്ദ്രങ്ങള്‍
അനുവദിച്ചത്
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(എഫ്)
എങ്കില്‍
പ്രസ്തുത പരാതികള്‍
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
മാവേലിക്കര
മണ്ഡലത്തിലെ
അക്ഷയകേന്ദ്രങ്ങള്‍
4769.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ എത്ര
അക്ഷയകേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവയുടെ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)
ഓരോ
പഞ്ചായത്തിലും ആവശ്യമായ
അക്ഷയകേന്ദ്രങ്ങള്‍
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ അക്ഷയ
സെന്ററുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
അക്ഷയകേന്ദ്രങ്ങളിലൂടെ
ലഭ്യമാക്കുന്ന
സേവനങ്ങള്‍
ഏതൊക്കെയെന്നും ഓരോ
സേവനങ്ങള്‍ക്കുമുള്ള
അനുവദനീയ ഫീസ്
എത്രയെന്നും
വിശദമാക്കുമോ?
ഇലക്ട്രോണിക്
സര്‍വ്വീസ് ഡെലിവറി
4770.
ശ്രീ.കെ.അച്ചുതന്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളില്‍
ഇലക്ട്രോണിക്
സര്‍വ്വീസ് ഡെലിവറി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
എന്തെല്ലാം
സേവനങ്ങളാണ് ഇതുവഴി
ജനങ്ങള്‍ക്ക്
ലഭിക്കുന്നത് ;
(ഡി)
ഇതിനായി
ഐ.ടി. മിഷന്
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് ?