നികുതി
കുടിശ്ശികയ്ക്ക് നല്കിയ
സ്റ്റേ
4687.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പ്രാവശ്യം വിവിധ
നികുതികള്‍
വര്‍ദ്ധിപ്പിച്ചു ; ഓരോ
ഇനത്തിലും വരുത്തിയ
വര്‍ദ്ധന
എത്രയായിരുന്നു ;
(ബി)
31.3.2011
ലെ നികുതിഘടനയുമായി
താരതമ്യം ചെയ്യുമ്പോള്‍
ഇന്നത്തെ (30.6.15)
നികുതിഘടന എത്ര ശതമാനം
വര്‍ദ്ധനവാണ്
കാണിക്കുന്നത് ;
(സി)
1.7.2011
മുതല്‍ 30.6.2015 വരെ
നികുതി കുടിശ്ശികയ്ക്ക്
എത്ര സ്റ്റേ
അനുവദിച്ചു; എത്ര
കേസുകള്‍; എത്ര രൂപയുടെ
സ്റ്റേ ; വിശദാംശം
ലഭ്യമാക്കാമോ ;
(ഡി)
1.4.15
ലെ കണക്കിന് പ്രകാരം
എത്ര തുകയുടെ
നികുതികുടിശ്ശിക
ഉണ്ടായിരുന്നു; ഇനം
തിരിച്ച്
വ്യക്തമാക്കാമോ ;
(ഇ)
1.4.11
ലെ നികുതി കുടിശ്ശിക
പിരിച്ചെടുക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ;
(എഫ്)
പ്രസ്തുത
കാലയളവിലെ നികുതി
കുടിശ്ശികയ്ക്ക് സ്റ്റേ
അനുവദിച്ചുവോ ;
എങ്കില്‍ എത്ര
തുകയ്ക്ക് സ്റ്റേ
അനുവദിച്ചു ?
സംയോജിത
ചെക്ക് പോസ്റ്റ്
4688.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രധാന
ചെക്ക്പോസ്റ്റുകളില്‍
ഉള്‍പ്പെടെ
ചരക്കുലോറിക്കാര്ക്കും
ചരക്കുമായി വരുന്ന
മറ്റ് വാഹനങ്ങള്‍ക്കും
ദീര്‍ഘനേരം
പരിശോധനകള്‍ക്കായി
കാത്തുകിടക്കേണ്ടതുമൂലം
ചരക്കുനീക്കം
സുഗമമല്ലാത്ത സാഹചര്യം
നിലവിലുണ്ടോ ;
(ബി)
ഈ
പ്രശ്നങ്ങള്‍
ഉന്നയിച്ച് അടിക്കടി
ലോറിസമരങ്ങള്
ഉണ്ടാകുകയും ഇത്
സംസ്ഥാനത്തിന്റെ
അവശ്യസാധന വിപണിയെ
ബാധിക്കുകയും
ചെയ്യുന്നുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ ഈ
സാഹചര്യങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെല്ലാം ഇടപെടലുകള്‍
നടത്താറുണ്ട് ;
(സി)
ചെക്ക്
പോസ്റ്റുകള്‍ വഴിയുള്ള
ചരക്കുഗതാഗതം
സുഗമമാക്കുന്നതിന്
ചെക്ക് പോസ്റ്റുകളില്‍
പരിശോധനകള്‍ക്കായി
കൂടുതല്‍ ജീവനക്കാരെ
നിയോഗിച്ചും അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തിയും ഈ
പ്രശ്നത്തിന്
ശാശ്വതപരിഹാരമുണ്ടാക്കുന്നതിന്
തയ്യാറാകുമോ ;
(ഡി)
സംയോജിത
ചെക്ക് പോസ്റ്റ് എന്ന
ആശയം
പ്രാവര്‍ത്തികമാക്കുന്ന
കാര്യം പരിഗണിക്കുമോ ?
പ്രവത്തികളുടെ
തുക വേഗത്തില്‍ ലഭ്യമാക്കുന്നതിന്
നടപടി
4689.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
ഫണ്ടില്‍ ഭരണാനുമതി
നല്കിയ പ്രവത്തികളുടെ
തുക ലഭ്യമാക്കുന്നതില്‍
കാലതാമസം വരുന്നത്
കാരണം പ്രവൃത്തികള്‍
ഏറ്റെടുക്കുന്നതിന്
കരാറുകാര്‍ വിമുഖത
കാണിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
എം.എല്‍.എ.എസ്.ഡി.എഫ്.
മാതൃകയില്‍ ആസ്തി വികസന
പദ്ധതിക്കും പ്രത്യേക
നിധി രൂപീകരിച്ച് തുക
വേഗത്തില്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ ?
സി.എ.ജി.
റിപ്പോര്‍ട്ട്
4690.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
കെ.സുരേഷ് കുറുപ്പ്
,,
പി.കെ.ഗുരുദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വരുമാനത്തില്‍ ഭീമമായ
കുറവ് വരുന്നതായ
സി.എ.ജി. റിപ്പോര്‍ട്ട്
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
വരുമാന കുറവ്
പരിഹരിക്കുന്നതിന്
പുതിയ നിര്‍ദ്ദേശം
മുന്നോട്ടു
വച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഉപഭോക്തൃസംസ്ഥാനമായ
കേരളത്തില്‍ നിന്നും
കോടിക്കണക്കിന് രൂപ
അവശ്യവസ്തുക്കള്‍ക്കടക്കം
അയല്‍
സംസ്ഥാനങ്ങളിലേക്ക്
ഒഴുകുന്നത് തടയാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
പ്രസ്തുത നടപടിയുടെ
ഭാഗമായി എന്ത് മാറ്റം
വരുത്താനായി എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
എം.എല്‍.എ
ആസ്തി വികസന സ്കീമില്‍
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍
T 4691.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ
ആസ്തി വികസന സ്കീമില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
തുടര്‍ നടപടികള്‍
സ്വീകരിക്കുന്നതില്‍
കാലതാമസം വരുത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എങ്കില്‍,
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
ഭരണാനുമതി
ലഭിക്കുന്ന
പ്രവൃത്തികള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
സമയബന്ധിതമായ നടപടികള്‍
സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
വൈപ്പിന്‍
മണ്ഡലത്തിലെ എം.എല്‍.എ
എ.ഡി.എസ് (ആസ്തി വികസന
പദ്ധതി ) ല്‍
ഉള്‍പ്പെട്ട
പ്രവൃത്തികളുടെ
ഭരണാനുമതി ലഭിച്ച
തീയതി, ടെണ്ടര്‍ ചെയ്ത
തീയതി, നിര്‍മ്മാണം
ആരംഭിച്ച തീയതി എന്നിവ
വിശദമാക്കാമോ?
നേമം
നിയോജക മണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ട് ഉപയോഗിച്ചുള്ള
പദ്ധതികള്‍
4692.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തില്‍
എം.എല്‍.എ.യുടെ ആസ്തി
വികസനഫണ്ടില്‍
ഉള്‍പ്പെടുത്തി
നിര്വ്വഹിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
നാളിതുവരെ
സമര്‍പ്പിക്കപ്പെട്ടിട്ടുളള
വിവിധ പദ്ധതി
പ്രൊപ്പോസലുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിന്റെ
ഇപ്പോഴുളള സ്ഥിതിയും
പുരോഗതിയും
വിശദമാക്കുമോ ?
ആസ്തി
വികസന ഫണ്ട് മുഖേന
നടപ്പിലാക്കുന്ന ചെറുകിട
കുടിവെള്ള പദ്ധതിക ൾ
4693.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന് എം
എൽ എ മാർ മണ്ഡലം ആസ്തി
വികസന ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുവാന്‍
ശുപാര്‍ശ ചെയ്യുന്ന
ചെറുകിട കുടിവെള്ള
പദ്ധതികളുടെ
നിര്‍വ്വഹണം കേരള
വാട്ടര്‍ അതോറിറ്റിയെ
ഏല്പിക്കുന്നതിലുണ്ടാകുന്ന
കാലതാമസത്തെക്കുറിച്ചുള്ള
പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ചേലക്കര
മണ്ഡലത്തില്‍ 2014-
2015 വര്‍ഷത്തെ മണ്ഡലം
ആസ്തി വികസന ഫണ്ടില്‍
നിന്നും 10 ലക്ഷം രൂപ
വിതം വിനിയോഗിച്ച്
നടപ്പിലാക്കുവാന്‍
ശുപാര്‍ശ ചെയ്തിരുന്ന
ആലംകോട്ട് കുന്ന്
കുടിവെള്ള പദ്ധതി ,
പാറപ്പുറം കുടിവെള്ള
പദ്ധതി എന്നീ
പദ്ധതികള്‍ കേരള
വാട്ടര്‍ അതോറിറ്റിയെ
ചുമതലപ്പെടുത്തിയതിനെ
തുടര്‍ന്നുണ്ടായ
കാലതാമസത്തെക്കുറിച്ചും
പകരം പദ്ധതി
നിര്‍വ്വഹണം തദ്ദേശ
സ്വയം ഭരണ വകുപ്പിനെ
ചുമതലപ്പെടുത്തണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടും
എം എൽ എ നല്കിയ കത്ത്
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഡി)
രൂക്ഷമായ
കുടിവെള്ളക്ഷാമം
നേരിടുന്ന ഈ
പ്രദേശങ്ങളില്‍
അടിയന്തിര
പ്രാധാന്യത്തോടെ
നടപ്പിലാക്കേണ്ട
പദ്ധതികള്‍ ആകയാൽ ഇവ
രണ്ടും ബന്ധപ്പെട്ട
തദ്ദേശ സ്വയം ഭരണ
വകുപ്പിനെ കൊണ്ട്
നിര്‍വ്വഹണം
നടത്തുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
ആസ്തി
വികസന ഫണ്ട് വിനിയോഗിച്ചുള്ള
പദ്ധതിനിര്‍വ്വഹണം
4694.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ ആസ്തി വികസന
ഫണ്ട് വിനിയോഗിച്ചുള്ള
പദ്ധതികളുടെ
നിര്‍വ്വഹണം ജില്ലാ
കളക്ടര്‍മാരെ
ഏല്‍പ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
ഇല്ലെങ്കില്‍,
സെക്രട്ടേറിയറ്റിലെ
ധനകാര്യവകുപ്പിലെ
എ.ഡി.എഫ്- നോഡല്‍
ഓഫീസര്‍ മുഖേന പ്രസ്തുത
പദ്ധതിയുടെ നിര്‍വ്വഹണം
ത്വരിതപ്പെടുത്തുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്നു
വ്യക്തമാക്കുമോ ?
പദ്ധതി
/പദ്ധതിയേതര ചെലവുകളുടെ
വിശദാംശം.
4695.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2012
മുതല്‍ 2015-2016 വരെ
സംസ്ഥാന ബഡ്ജറ്റില്‍
പദ്ധതി ചെലവുകള്‍ക്കും
പദ്ധതിയേതര
ചെലവുകള്‍ക്കുമായി
വകയിരുത്തുകയും
ട്രഷറിയില്‍ നിന്നും
പിന്വലിക്കപ്പെുടുകയുംചെയ്ത
തുകയില്‍ ഏതെല്ലാം
വകുപ്പുകളുടെ തുകയാണ്
ചെലവാക്കാതെ
ട്രഷറിയില്‍
കിടക്കുന്നത് ;
വിശദാംശം നല്‍കുമോ
(ബി)
2011-2012
മുതല്‍ 2015-2016
വരെയുള്ള പദ്ധതി
ചെലവുകളിലും പദ്ധതി
യേതര ചെലവുകളിലും
പിന്നോക്കം
നില്ക്കുന്ന
വകുപ്പുകള്‍ ഏതെല്ലാം;
വിശദാംശം നല്‍കുമോ;
ചരക്ക്
സേവന നികുതി
4696.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചരക്ക് സേവന നികുതി
എപ്പോള്‍ മുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്; ഇതു
സംബന്ധിച്ച് എന്തൊക്കെ
മുന്നൊരുക്കങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പത്താം
ശമ്പള കമ്മീഷന് റിപ്പോര്‍ട്ട്
T 4697.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിക്കുന്നതിന്
മുന്‍പ് തന്നെ ശമ്പള
കമ്മീഷന് ശിപാര്‍ശകള്‍
വാര്‍ത്താമാധ്യമങ്ങളില്‍
പ്രചരിക്കാൻ ഇടയായത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ശമ്പള
കമ്മീഷന്റെ
ശിപാര്‍ശകള്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനു
മുന്‍പ്
വാര്‍ത്താമാധ്യമങ്ങള്‍ക്ക്
നല്‍കിയത്
ഉചിതമായോയെന്നു
വ്യക്തമാക്കുമോ;
(സി)
ശമ്പള
കമ്മീഷന്
റിപ്പോര്‍ട്ട് ഏകദേശം
പൂര്‍ത്തിയായെന്ന
വാര്‍ത്ത
മാധ്യമങ്ങളില്‍
പ്രചരിക്കുന്ന
സാഹചര്യത്തില്‍ എത്രയും
വേഗം റിപ്പോര്‍ട്ട്
വാങ്ങി ജീവനക്കാരുടെ
സംഘടനകളുമായി ചര്‍ച്ച
ചെയ്ത്
നടപ്പിലാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
കാരുണ്യ
ബനവലന്റ് ഫണ്ടില്‍ നിന്നും
കൊട്ടാരക്കര താലൂക്ക്
ആശുപത്രിയില്‍ ഡയാലിസിസ്
യൂണിറ്റ്
4698.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
കാരുണ്യ ബനവലന്റ്
ഫണ്ടില്‍ നിന്നും
ഡയാലിസിസ് യൂണിറ്റ്
അനുവദിച്ച് ഉത്തരവായത്
എന്നാണ് ; ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
;
(ബി)
പ്രസ്തുത
ഉത്തരവ് ഇറങ്ങി
നാളിതുവരെ ആയിട്ടും
ഡയാലിസിസ് യൂണിറ്റ്
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം എന്താണ് ;
(സി)
യൂണിറ്റിനായി
എത്ര തുക
അനുവദിച്ചിരുന്നു
;നിര്‍വ്വഹണ ചുമതലയും
നിര്‍മ്മാണവും
നീക്ഷിപ്തമായിട്ടുള്ളത്
ആരിലാണ് ;
(ഡി)
യൂണിറ്റിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കും
?
സാമ്പത്തിക
പ്രതിസന്ധി പൊതുകടം
4699.
ശ്രീ.ഇ.ചന്ദ്രശേഖരന്
ശ്രീമതി.ഗീതാ
ഗോപി
ശ്രീ.വി.എസ്.സുനില്‍
കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം പൊതു
വിപണിയില്‍ നിന്നും
കടമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പ്രാവശ്യം, മൊത്തം എത്ര
തുക
കടമെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സാമ്പത്തിക
വര്‍ഷാരംഭത്തില്‍ പൊതു
വിപണിയില്‍ നിന്നും
കടമെടുത്തിട്ടുണ്ടോ;
(സി)
സംസ്ഥാനം
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഈ
പ്രതിസന്ധി തരണം
ചെയ്യുന്നതിന് എന്തു
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
തെക്കേക്കര
പല്ലാരിമംഗലം ഖാദി
സൗഭാഗ്യയ്ക്ക് പുതിയ കെട്ടിടം
4700.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
എം.എല്‍.എ. യുടെ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി ധനകാര്യ
വകുപ്പ് ഭരണാനുമതി
ലഭ്യമാക്കിയ തെക്കേക്കര
പല്ലാരിമംഗലം ഖാദി
സൗഭാഗ്യയ്ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്ന
പ്രവൃത്തി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹെഡ് ഓഫ് അക്കൗണ്ട്
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയാത്തതിനാല്‍ ഹെഡ്
ഓഫ് അക്കൗണ്ട് മാറ്റി
ലഭ്യമാക്കുന്നതിനുള്ള
ഫയല്‍ (E.No. 26609)
നോഡല്‍ ബി. സെക്ഷനില്‍
നിന്നും ബഡ്ജറ്റ്
വിഭാഗത്തിന്
നല്‍കിയിട്ടും
നാളിതുവരെയായി
നടപടികള്‍
സ്വീകരിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഫയലില്‍
ബഡ്ജറ്റ് വിഭാഗം
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
പേഴ്സണല്‍
സ്റ്റാഫിന്റെ പെന്ഷന് .
4701.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
കെ.എസ്.ആര്.ടി.സി
ഉള്‍പ്പെടെ വിവിധ
ബോര്‍ഡ് കോര്‍പ്പറേഷനിൽ
നിന്നും
നിയമിക്കപ്പെടുന്നവരുടെ
പ്രതിമാസ പി.എഫ്,
പെന്ഷന്
കോണ്ട്രിബ്യൂഷന്
എന്നിവ
മാതൃസ്ഥാപനത്തിലേക്ക്
ഡി .ഡി ചാര്‍ജ്ജ് മുഖേന
ഇവരിൽ നിന്നും
ഈടാക്കിയാണോ
അയച്ചുവരുന്നത്;
(ബി)
പ്രസ്തുത
സമ്പ്രദായം മാറ്റി
ഇ-ട്രാന്‍സ്ഫര്‍ മുഖേന
ഇത്തരം ഇടപാടുകള്‍
നടത്തണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(സി)
ജീവനക്കാര്‍ക്ക്
നഷ്ടം വരുത്തുന്ന പഴയ
സമ്പ്രദായം തുടരാതെ
പ്രസ്തുത ഇടപാടുകള്‍
ഇ-ട്രാന്‍സ്ഫര്‍
മുഖേനയാക്കുവാൻ നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഫണ്ടുകള്‍
4702.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളുടേയും
പൊതുമേഖലാ
സ്ഥാപനങ്ങളുടേയും
ഫണ്ടുകള്‍ ട്രഷറിയില്‍
നിക്ഷേപിക്കുന്ന
സമ്പ്രദായത്തിൽ മാറ്റം
വരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ട്രഷറികളില്‍ വരേണ്ട
പണം പുതിയ
സമ്പ്രദായപ്രകാരം
ബാങ്കുകളിലേയ്ക്ക്
മാറുന്നുണ്ടോ;
(ഡി)
എങ്കില്‍
എന്തുകൊണ്ടാണെന്നും
ഇതിന്റെ
ഗുണമെന്താണെന്നും
വ്യക്തമാക്കാമോ?
പദ്ധതികളുടെ
പൂർത്തീകരണം
4703.
ശ്രീ.ജി.സുധാകരന്
,,
കെ.വി.വിജയദാസ്
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രഖ്യാപിത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാത്തതുമൂലം
, സംസ്ഥാന
ഖജനാവിനുണ്ടാക്കുന്ന
നഷ്ടം
വിലയിരുത്താറുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതി
നടപ്പിലാക്കുന്നതിന്റെ
പ്രായോഗികതകള്‍
പാലിക്കാതെ വിഭാവനം
ചെയ്യുകയും
കണ്‍സള്‍ട്ടന്‍സിയെ
നിയമിച്ച്
കോടിക്കണക്കിന് രൂപ
ചെലവഴിച്ചതിനുശേഷം
അപ്രായോഗിക പദ്ധതിയെന്ന
പേരില്‍
ഉപേക്ഷിക്കുകയും
ചെയ്യുന്നതുമൂലം
കോടിക്കണക്കിന് രൂപ
ദുര്‍വ്യയം
ചെയ്യപ്പെടുന്നതായി
ശ്രദ്ധയിൽപെട്ടി
ട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരത്തില്‍ ധനം
ദുര്‍വ്യയം
ചെയ്യപ്പെടാതിരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിക്കേണ്ടതുണ്ടെന്ന്
കരുതുന്നുണ്ടോ?
ശമ്പളപരിഷ്കരണ
ആനുകൂല്യങ്ങള്‍
T 4704.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടേയും
അധ്യാപകരുടേയും
ശമ്പളപരിഷ്കരണ
ആനുകൂല്യങ്ങള്‍
എന്നുമുതല്‍
നടപ്പിലാക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
മുന്‍കാല
പ്രാബല്യം
നല്‍കുന്നകാര്യം
പരിഗണിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
ഇന്‍ഫര്‍മേഷന്‍
കേരള മിഷന് ജീവനക്കാരുടെ ശമ്പള
പരിഷ്കരണം
4705.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
കേരള മിഷന്
ജീവനക്കാരുടെ ശമ്പള
പരിഷ്കരണം സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍ തദ്ദേശ
സ്വയംഭരണ വകുപ്പ്
നല്‍കിയിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്നാണ്
പ്രൊപ്പോസല്‍ ലഭിച്ചത്
;
(ബി)
ഈ
പ്രൊപ്പോസലിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ ;
പ്രൊപ്പോസലിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ
;
(സി)
ധനകാര്യ
വകുപ്പിലെ
ഇന്‍ഫര്‍മേഷന്‍ കേരള
മിഷന് ജീവനക്കാരുടെ
ശമ്പള പരിഷ്കരണം
സംബന്ധിച്ചു 87682/DEV
എന്ന ഫയലില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ ;
(ഡി)
ആയതിന്റെ
നടപ്പ് ഫയലിന്റെയും
കുറിപ്പ് ഫയലിന്റെയും
പകര്‍പ്പ് ലഭ്യമാക്കാമോ
?
സംസ്ഥാനത്തിന്റെ
പൊതുകടം
4706.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മെയ് മാസത്തെ
സംസ്ഥാനത്തിന്റെ
പൊതുകടം എത്രയായിരുന്നു
;
(ബി)
2015
ജൂണ്‍ 30 ന്
സംസ്ഥാനത്തിന്റെ
പൊതുകടം എത്രയാണ് ;
(സി)
2006-2007
മുതല്‍ 2014-2015
വരെയുള്ള ഓരോ
സാമ്പത്തിക
വര്‍ഷത്തെയും റവന്യൂ
വരുമാനം എത്രയായിരുന്നു
;
(ഡി)
2006-2007
മുതല്‍ 2014-2015 വരെ
ഓരോ സാമ്പത്തിക
വര്‍ഷവും ലഭിച്ച
കേന്ദ്ര ധനസഹായം
എത്രയായിരുന്നു
;വിശദാംശം
വ്യക്തമാക്കുമോ?
കടുത്തുരുത്തി
ട്രഷറി ബില്‍ഡിംഗ്
നിര്‍മ്മാണം
4707.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
ട്രഷറി ബില്‍ഡിംഗ്
സ്ഥാപിക്കുന്നതു
സംബന്ധിച്ച് വിശദമായ
പ്രോജക്ട്
റിപ്പോര്‍ട്ട് ട്രഷറി
വകുപ്പ്
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ എത്രയും
വേഗം ഡി. പി. ആര്.
സമര്‍പ്പിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണം
സംബന്ധിച്ച് ധനകാര്യ
വകുപ്പിന്റെ
പരിഗണനയിലിരിക്കുന്ന
ഫയല്‍ നമ്പര്‍.
103240/എെ. & പി.
ഡബ്ല്യു.ഡി./ഫിന്./2014
-ന്റെ ഇപ്പോഴത്തെ
സ്ഥിതി വ്യക്തമാക്കാമോ
?
ശ്രീ.
വിജിഷ് കാരുണ്യ ബെനവലന്റ്
ഫണ്ടില്‍ നിന്ന് സഹായത്തിനായി
സമര്‍പ്പിച്ച അപേക്ഷ
4708.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരസഭയില്‍ പന്തലായനി
വില്ലേജ് പരിധിയില്‍
താമസിക്കുന്ന ശ്രീ.
വിജിഷ് 'അളാരി' വീട്
എന്നയാള്‍ കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്ന് സഹായത്തിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
രോഗബാധിതനായ
ഇദ്ദേഹത്തിന് ഇതുവരെയും
ചികിത്സ ആനുകൂല്യം
ലഭിച്ചില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കാരുണ്യ
പദ്ധതി .
4709.
ശ്രീ.ബാബു
എം. പാലിശ്ശേരി
,,
ബി.സത്യന്
,,
എ.എം. ആരിഫ്
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
പദ്ധതി പ്രകാരമുള്ള
സാമ്പത്തിക സഹായം
ലഭിക്കുന്നതിന്
നിലവിലുള്ള
വ്യവസ്ഥകളില്‍
എന്തെങ്കിലും മാറ്റം
വരുത്താന്‍
ഉദ്ദേശമുണ്ടോ;
(ബി)
അടിയന്തര
സാഹചര്യങ്ങളില്‍,
ഹൃദയശസ്ത്രക്രിയ
ഉള്‍പ്പെടെയുള്ളവയ്ക്ക്
ആശുപത്രികളില്‍
എത്തുന്ന
പാവപ്പെട്ടയാളുകള്‍ക്ക്
കാരുണ്യയില്‍
മുന്‍കൂട്ടി
അപേക്ഷിക്കാന്‍
സാധിക്കാതിരിക്കുന്ന
സാഹചര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
;
(സി)
രോഗത്തെ
തുടര്‍ന്ന്
ആശുപത്രികളില്‍
എത്തുകയും ഉടന്‍
ശസ്ത്രക്രിയയ്ക്ക്
വിധേയമാകുകയും
ചെയ്തവരുടെ
കാര്യത്തില്‍, കാരുണ്യ
സഹായം
ലഭ്യമാക്കുന്നതിന്
നിലവില്‍ വ്യവസ്ഥ
ഉണ്ടോ; ചികിത്സയ്ക്ക്
ശേഷം ബില്ലുകളുമായി
കാരുണ്യ
ആപ്പീസിലെത്തുന്ന
പാവപ്പെട്ടവര്‍ക്ക്
ആനുകൂല്യം
നിഷേധിക്കപ്പെടുന്ന
സാഹചര്യം ഉള്ളതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
പരിഹരിയ്ക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കാനുദ്ദേശിയ്ക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(ഡി)
അത്തരം
കേസുകളില്‍ അപേക്ഷ
നല്‍കുന്നതിലെ കാലതാമസം
ഇളവ് ചെയ്തു
കൊടുക്കാന്‍ വ്യവസ്ഥ
ചെയ്യുമോ?
കാരുണ്യ
ചികിത്സാ പദ്ധതി
4710.
ശ്രീ.സി.ദിവാകരന്
,,
കെ.രാജു
,,
കെ.അജിത്
,,
വി.ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സാ
പദ്ധതിയിലൂടെയുള്ള
ആനുകൂല്യങ്ങള്‍ യഥാസമയം
ലഭിക്കുന്നില്ലെന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
സഹായത്തിനായുള്ള
അപേക്ഷകള്‍
കെട്ടിക്കിടക്കുന്നുണ്ടോ
; എങ്കില്‍ മൊത്തം എത്ര
അപേക്ഷകള്‍ എത്ര ; ഓരോ
ജില്ലയിലും എത്ര ;
വ്യക്തമാക്കുമോ ;
(സി)
കാരുണ്യ
ചികിത്സാ പദ്ധതിയുടെ
ഫണ്ട് വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ ;
എങ്കില്‍ കാരണം
വെളിപ്പെടുത്തുമോ?
മംഗലാപുരം
ആശുപത്രിയിലെ ചികിത്സക്ക്
കാരുണ്യ ധനസഹായം
4711.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍-കാസര്‍ഗോഡ്
ജില്ലകളിലെ രോഗികള്‍
ആശ്രയിക്കുന്ന
മംഗലാപുരം ആശുപത്രിയിലെ
ചികിത്സക്ക് കാരുണ്യ
പദ്ധതി പ്രകാരം
ആനൂകൂല്യങ്ങള്‍
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.എഫ്.
ഇ.യുടെ പ്രവര്‍ത്തന പുരോഗതി
4712.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കെ.എസ്.എഫ്. ഇ.യുടെ
പ്രവര്‍ത്തനത്തിൽ
എത്രമാത്രം പുരോഗതി
നേടിയിട്ടുണ്ട്;
(ബി)
കെ.എസ്.എഫ്.
ഇ.യുടെ ബിസിനസ്സ് ടേണ്‍
ഒാവര്‍ എത്ര കണ്ട്
വര്‍ദ്ധിച്ചിട്ടുണ്ട്
എന്നറിയിക്കുമോ;
(സി)
കെ.എസ്.എഫ്.
ഇ.യുടെ നിക്ഷേപത്തിലും
ലാഭത്തിലും എത്രമാത്രം
പുരോഗതി
കെെവരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.
യിലെ നിയമനങ്ങളിലെ നിഷ്പക്ഷത
4713.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ
യില്‍ ജനറല്‍ മാനേജര്‍
തസ്തികയില്‍ ഓപ്പണ്‍
വേക്കന്‍സി
നിലവിലുണ്ടോ; എങ്കില്‍
അതില്‍ നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
കെ.എസ്.എഫ്.ഇ
യില്‍ ജനറല്‍ മാനേജര്‍
തസ്തികയിലെ നേരിട്ടുള്ള
നിയമനം നിലവിലുള്ള
ഉദ്യോഗസ്ഥര്‍ക്കായി
വകമാറ്റാന്‍
തത്വത്തില്‍
തീരുമാനിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിലുള്ള
നിലപാട് വ്യക്തമാക്കുമോ
;
(സി)
പ്രസ്തുത
തസ്തികകളിലെ
നേരിട്ടുള്ള നിയമന
നടപടികള്‍ മറികടന്ന്
കമ്പനി
ഉദ്യോഗസ്ഥരെത്തന്നെ
നിയമിക്കുന്നത്
തൊഴിലന്വേഷകരുടെ അവസരം
നഷ്ടപ്പെടുത്തുമെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ഡി)
നിയമന
കാര്യങ്ങള്‍
നിഷ്പക്ഷമായി
നടത്തുന്നതിനും
പ്രാവീണ്യമുള്ളവരെ
നിയമിക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
കേരള
സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്
വകുപ്പില്‍ ഇ-പേയ്മെന്റ്
4714.
ശ്രീ.സി.പി.മുഹമ്മദ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇന്‍ഷ്വറന്‍സ്
വകുപ്പില്‍
ഇ-പേയ്മെന്റ് സംവിധാനം
നടപ്പാക്കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത സംവിധാനം വഴി
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കുവാന്‍
ഉദ്ദേശിച്ചത് ;
(സി)
പ്രസ്തുത
സംവിധാനവുമായി
ആരെല്ലാമാണ്
സഹകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
കമ്പ്യൂട്ടര്‍
വല്‍ക്കരണം
4715.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.ഡി.സതീശന്
,,
കെ.ശിവദാസന്‍ നായര്‍
,,
എ.പി.അബ്ദുള്ളക്കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇന്‍ഷ്വറന്‍സ്
വകുപ്പില്‍
കമ്പ്യൂട്ടര്‍
വല്‍ക്കരണം
നടത്തിയിട്ടുണ്ടോ;
(ബി)
ഇത്
വഴി വകുപ്പിന്റെ
പ്രവര്‍ത്തനം എത്ര
മാത്രം
മെച്ചപ്പെട്ടിട്ടുണ്ട്;
(സി)
ഇന്‍ഷ്വറന്‍സ്
ക്ലയിമുകള്‍
സമയബന്ധിതമായി
നല്കുവാന് ഭരണ
തലത്തില്‍ എന്തെല്ലാം
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കേരള
ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്
മുഖേന നല്കിയ വായ്പയും
കുടിശ്ശികയും
4716.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എഫ്.സി.യില്‍
നിന്നും വിവിധ
സംരംഭങ്ങള്‍ക്കായി
എത്രകോടി രൂപയുടെ വായ്പ
അനുവദിച്ചിട്ടുണ്ട് ;
ജില്ല തിരിച്ച് പേരു
സഹിതം വിവരിക്കുമോ ;
(ബി)
ഏറ്റവും
കൂടുതല്‍ വായ്പ
ഏതുസംരംഭത്തിനാണ്
നല്‍കിയത് ; തുക എത്ര ;
എന്നാണ് നല്‍കിയത് ;
(സി)
ഏറ്റവും
കൂടുതല്‍ വായ്പ
കുടിശ്ശിക
വരുത്തിയിരിക്കുന്ന
സ്ഥാപനങ്ങള്‍ ഏതാണ് ;
വിവരിക്കുമോ ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്കെതിരെ
ഇതുവരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിവരിക്കുമോ ?
നിക്ഷേപ
താല്പര്യ നിയമം
നടപ്പിലാക്കാന്‍ നടപടി
4717.
ശ്രീ.എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
പ്രൊട്ടക്ഷന്‍ ഓഫ്
ഇന്ററസ്റ്റ് ഓഫ്
ഡിപ്പോസിറ്റ് ഇന്‍
ഫിനാന്‍ഷ്യല്‍
എസ്റ്റാബ്ലിഷ്മെന്റ്
ബില്‍ നിയമമായി നടപ്പിൽ
വന്നിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
നടപ്പില്‍ വരുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
നിക്ഷേപകരെ
സംരക്ഷിക്കുവാന്‍ മറ്റ്
ഏതെങ്കിലും ബില്‍
കൊണ്ടുവരുന്നതിനുള്ള
നടപടി സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കുമോ?
മുതിര്‍ന്ന
സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പള
വര്‍ദ്ധനവ്
4718.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഡ്വക്കേറ്റ് ജനറല്‍
ഉള്‍പ്പെടെയുള്ള
മുതിര്‍ന്ന സര്‍ക്കാര്‍
അഭിഭാഷകരുടെ ശമ്പളം
മുന്‍കാല
പ്രാബല്യത്തോടെ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
എങ്കില്‍
ഏതൊക്കെ
വിഭാഗത്തിന്റെയാണെന്നും
കുടിശ്ശികയിനത്തില്‍
ഓരോരുത്തര്‍ക്കും എത്ര
തുക ലഭിക്കുമെന്നും
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ ?
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
ഫ്ളാറ്റ് കൈമാറ്റം
4719.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും നിയമവും
ഭവനനിര്‍മാണവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
കവടിയാര്‍ പണ്ഡിറ്റ്
കോളനിയിലെ ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
ഫ്ളാറ്റ് സമുച്ചയത്തിലെ
അപ്പാര്‍ട്ടുമെന്റുകള്‍,
അവ വിലയ്ക്കു
വാങ്ങിയവരുടെ പേര്‍ക്ക്
കൈമാറ്റം ചെയ്തു
കൊടുക്കാത്തത്ത്
എന്തുകൊണ്ടാണെന്നും,
ആയത് എന്നത്തേക്കു
കൈമാറ്റം ചെയ്തു
കൊടുക്കുമെന്നും,
പ്രസ്തുത കൈമാറ്റം
നിര്‍വ്വഹിക്കുവാന്‍
തയ്യാറാകാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
ഭവന
പദ്ധതികള്‍
4720.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗൃഹശ്രീ
ഭവന പദ്ധതിക്കായി
ഇക്കഴിഞ്ഞ 2 വര്‍ഷം
ബജറ്റ് വിഹിതമായി
അനുവദിച്ച തുക
എത്രയാണ്; ഇതുപയോഗിച്ച്
എത്ര വീടുകള്‍
നിര്‍മ്മിക്കുന്നതിനാണ്
ഫണ്ട്
അനുവദിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഭൂരഹിത-ഭവന
രഹിതര്‍ക്കായി
ഏതെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഈ പദ്ധതിക്കായി എത്ര
തുകയാണ് 2013-14,
2014-15, 2015-16
ബജറ്റുകളില്‍
നീക്കിവെച്ചിട്ടുള്ളത്;
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
ഏതൊക്കെ സ്ഥലങ്ങളില്‍ ഈ
പദ്ധതി
അനുവദിച്ചിട്ടുണ്ട്;
ഓരോ പദ്ധതിയുടെയും
നിര്‍മ്മാണ
പുരോഗതിയടക്കം
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വീടുപണി
പൂര്‍ത്തിയാക്കാന്‍ പ്രത്യേക
പദ്ധതി
T 4721.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളും
മറ്റ് സര്‍ക്കാര്‍
വകുപ്പുകളും വീട്
വയ്ക്കുവാന്‍ നല്കുന്ന
തുക തികയാത്തതിനാല്‍
വീട് പണി
പൂര്‍ത്തിയാക്കാന്‍
സാധിക്കാതെ നിരവധി
പേര്
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരത്തില്‍
വീട് പണി
പൂര്‍ത്തിയാക്കാന്‍
സാധിക്കാതെ
വന്നവര്‍ക്കായി
പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
ഇത്തരക്കാരെ
സഹായിക്കുന്നതിന്
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ ?
സാഫല്യം
ഭവന നിര്‍മ്മാണ പദ്ധതി
4722.
ശ്രീ.ബെന്നി
ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
പി.സി വിഷ്ണുനാഥ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാഫല്യം പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
എല്ലാവര്ക്കും
പാര്‍പ്പിടം
ലഭിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ആവിഷ്കരിച്ചിരിക്കുന്നത്;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ഹൗസിംഗ്
ബോര്‍ഡിന്റെ ഫ്ലാറ്റ്,വില്ല
സംരംഭങ്ങള്‍
4723.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഹൗസിംഗ് ബോര്‍ഡ്
പുതിയതായി എവിടെയൊക്കെ
ഫ്ലാറ്റ്, വില്ല മുതലായ
സംരംഭങ്ങള്‍
തുടങ്ങിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം പുതിയ
പദ്ധതികള്‍ക്കായി
ഹൗസിംഗ്
ബോര്ഡ്എവിടെയൊക്കെ
സ്ഥലം
എടുത്തിട്ടുണ്ടെന്നും
എത്ര ഏക്കര്‍
വീതമെന്നും
വിശദമാക്കുമോ?
ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെ കോമ്പൗണ്ടില്‍
അനധികൃത കയ്യേറ്റം
4724.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
കവടിയാര്‍ പണ്ഡിറ്റ്
കോളനിക്കു സമീപം
സ്ഥിതി ചെയ്യുന്ന
സംസ്ഥാന ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെ ഫ്ലാറ്റ്
സമുച്ചയത്തിന്റെ
കോമ്പൗണ്ടില്‍ ഭവന
നിര്‍മ്മാണബോര്‍ഡ്,
തിരുവനന്തപുരം
കോര്പ്പറേഷന്
എന്നിവരുടെ അനുമതി
തേടാതെ ഏതാനും ചിലര്‍
ചേര്‍ന്ന് അനധികൃതമായി
ഭൂമി കയ്യേറ്റം നടത്തി
കാര്‍ ഷെഡ്ഡുകള്‍
നിര്‍മ്മിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആയതു
പൊളിച്ചുമാറ്റാനും ഈ
അനധികൃത നിര്‍മ്മാണം
നടത്തിയവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാനും
തയ്യാറാകുമോ ?
മെട്രോപോളിറ്റന്‍
നഗരങ്ങളില്‍ സംസ്ഥാന ഹൗസിംഗ്
ബോര്‍ഡ് മുഖേന ഹൗസിംഗ്
കോംപ്ലക്സുകള്‍
4725.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഹൗസിംഗ് ബോര്‍ഡ് മുഖേന
കേരളത്തിലെ
മെട്രോപോളിറ്റന്‍
നഗരങ്ങളില്‍ കൂടുതല്‍
ഹൗസിംഗ് കോംപ്ലക്സുകള്‍
നിര്‍മ്മിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ഹൗസിംഗ്
ബോര്‍ഡിനെ, കൂടുതല്‍
പാര്‍പ്പിട നിര്‍മ്മാണ
പ്രവൃത്തികള്‍
ഏല്പിക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
ജീവനക്കാര്‍ക്കായുള്ള
ഭവന പദ്ധതി
4726.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
നിയമവും ഭവനനിര്‍മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
, പൊതുമേഖലാസ്ഥാപന
ജീവനക്കാര്‍ക്കു വേണ്ടി
സര്‍ക്കാര്‍ ഭവന പദ്ധതി
നിലവിലുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
പുതിയ പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
എങ്കില്‍
പ്രസ്തുത
പദ്ധതിയിലേക്ക്
ഗുണഭോക്താക്കളെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡവും
നടപടിക്രമങ്ങളും
പൂര്‍ണ്ണ രൂപത്തില്‍
വിശദമാക്കാമോ ?