ടീം
സോളാര്‍ കമ്പനിയെ
കരിമ്പട്ടികയില്‍പ്പെടുത്താന്‍
നടപടി
4457.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടീം സോളാര്‍ കമ്പനിയെ
1956 ലെ കമ്പനികാര്യ
നിയമം അനുസരിച്ച്
കരിമ്പട്ടികയില്പ്പടുത്തിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ബി)
സരിത
എസ്.നായരേയും അവരുടെ
തട്ടിപ്പുകള്‍ക്ക്
കൂട്ടുനിന്നവരെയും
കേന്ദ്ര ഏജന്‍സികളുടെ
ചോദ്യം
ചെയ്യലില്‍നിന്നു
രക്ഷിക്കാനാണ് പ്രസ്തുത
കമ്പനിയെ
കരിമ്പട്ടികയില്പ്പെടുത്താത്തതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
തട്ടിപ്പിനെക്കുറിച്ച്
കേന്ദ്ര കമ്പനികാര്യ
മന്ത്രാലയത്തെ രണ്ടു
കൊല്ലമായിട്ടും
അറിയിക്കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(ഡി)
കേന്ദ്ര
കമ്പനികാര്യ
മന്ത്രാലയത്തിനു
കീഴില്‍ രജിസ്റ്റര്‍
ചെയ്ത കമ്പനിയാണ് ടീം
സോളാര്‍ എന്ന്
അറിവുണ്ടോ;
(ഇ)
പ്രസ്തുത
കമ്പനിയെ 1956 ലെ
കമ്പനികാര്യ നിയമം
അനുസരിച്ച്
കരിമ്പട്ടികയില്‍പ്പെടുത്താന്‍
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ?
പുതിയ
പോലീസ് സ്റ്റേഷനുകളും സര്‍ക്കിള്‍
ഓഫീസുകളും
4458.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
പോലീസ് സ്റ്റേഷനുകളും
സര്‍ക്കിള്‍ ഓഫീസുകളും
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ പൂതിയ
പോലീസ് സ്റ്റേഷനുകള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
രജിസ്റ്റര്‍
ചെയ്യുന്ന ക്രൈം
കേസുകളുടെ വര്‍ദ്ധനവും
വിശാലവും
ജനസാന്ദ്രതയേറിയതും
വര്‍ഗ്ഗീയവും
രാഷ്ട്രീയവുമായി
സെന്‍സിറ്റീവ് ഏരിയയായി
കണക്കാക്കപ്പെടുന്നതുമായ
തീരദേശ മേഖല
ഉള്‍പ്പെടുന്നതും,
കേന്ദ്ര
സര്‍വ്വകലാശാലയും
ബേക്കല്‍ ടൂറിസ്റ്റ്
കേന്ദ്രവുമടക്കം സ്ഥിതി
ചെയ്യുന്നതും
പരിഗണിച്ച്
ഹോസ്ദുര്‍ഗ്ഗ് പോലീസ്
സര്‍ക്കിള്‍
വിഭജിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കഞ്ചാവ്
വില്പന സംബന്ധിച്ചു കാസര്‍കോട്
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ള കേസുകൾ
4459.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
നു ശേഷം കഞ്ചാവ് വില്പന
സംബന്ധിച്ച എത്ര
കേസുകളാണ് കാസര്‍കോട്
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
എത്ര കേസ്സുകളില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടെന്നും
എത്ര പേരെ ശിക്ഷിച്ചി
ട്ടുണ്ടെന്നും പറയാമോ ;
(സി)
ജില്ലയില്‍
പ്രധാനമായും
കാഞ്ഞങ്ങാട് റെയില്‍വേ
സ്റ്റേഷന്
പരിസരങ്ങളില്‍
വ്യാപകമായി കഞ്ചാവ്
വില്പന നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
സ്കൂള്‍
വിദ്യാര്‍ത്ഥികളടക്കം
ഇതിന്റെ ഇരകളാകുന്നു
എന്നത് പരിഗണിച്ച്
കഞ്ചാവ് വില്പന
കര്‍ശനമായി
നിരോധിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
എെ.
ജി. ടി. ജെ. ജോസ് എെ. പി.
എസിന്റെ കോപ്പിയടി കേസ്
4460.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എെ.
ജി. ടി. ജെ. ജോസ് എെ.
പി. എസിന്റെ
കോപ്പിയടിയുമായി
ബന്ധപ്പെട്ട
വിഷയത്തില്‍
ആഭ്യന്തരവകുപ്പ്
ടിയാനെതിരെ കേസ്
എടുത്തിട്ടുണ്ടോ ;
വിശദമാക്കാമോ ;
സമരം
ചെയ്തവ൪ക്കെതിരെ രജിസ്റ്റര്‍
ചെയ്ത കേസുകള്‍
4461.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
സംസ്ഥാന-കേന്ദ്ര
സര്‍ക്കാരുകളുടെ
നടപടികള്‍ക്കെതിരെ സമരം
ചെയ്ത വിദ്യാര്‍ത്ഥി,
യുവജന, പ്രതിപക്ഷ
പാര്‍ട്ടി
പ്രവര്‍ത്തകര്‍ക്കെതിരെ
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്താമോ ;
(ബി)
പ്രസ്തുത
കേസുകളിലെല്ലാം കൂടി
എത്ര പേരെ പ്രതി
ചേര്‍ത്തിട്ടുണ്ടെന്നും
എത്ര പേരെ റിമാന്റ്
ചെയ്തിട്ടുണ്ടെന്നും
വിശദമാക്കാമോ ?
വിദേശ
ഫണ്ട് ലഭിക്കുന്ന എൻ ജി ഓ കൾ
4462.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എൻ ജി ഓ കളുടെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ് ഉള്ളത്;
വിശദമാക്കാമോ;
(ബി)
ഈയിടെ
കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ 9000 ത്തോളം
എൻ.ജി.ഓ കളുടെ
രജിസ്ട്രേഷന്
റദ്ദാക്കിയത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
സംസ്ഥാനത്ത് അംഗീകാരം
റദ്ദാക്കിയ എൻ.ജി .ഓ കൾ
ഉണ്ടോ; വ്യക്തമാക്കാമോ?
ഗ്രേഡ്
എസ്.എെ.മാത്യുവിനെതിരെ നടപടി
4463.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
പോലീസ് സ്റ്റേഷനിലെ
ഗ്രേഡ് എസ്.എെ. ആയ
ശ്രീ. മാത്യു
മുതിര്‍ന്ന
സ്ത്രീകളോടും
പൊതുപ്രവര്‍ത്തകരോടും
അപമര്യാദയായി
പെരുമാറുന്നത്
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
വ്യക്തിക്കെതിരെ എന്ത്
നടപടി സ്വീകരിച്ചു ;
(സി)
സ്വീകരിച്ചിട്ടില്ലെങ്കില്‍
ഇദ്ദേഹത്തിനെതിരെ
ആവശ്യമായ നടപടി
സ്വീകരിക്കുമോ ?
ദിനേശ്
ബീഡി ബ്രാഞ്ച് ഓഫീസ് തീവെച്ച്
നശിപ്പിച്ച സംഭവം
4464.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
ചെര്‍ക്കളയില്‍
സ്ത്രീകള്‍ മാത്രം ജോലി
ചെയ്തു വരുന്ന ദിനേശ്
ബീഡി ബ്രാഞ്ച് ഓഫീസ്
തുടര്‍ച്ചയായി തീവെച്ച്
നശിപ്പിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(ബി)
ഇതു
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ആരെക്കെയാണ് ഈ കേസിലെ
പ്രതികള്‍ എന്നും
അറിയിക്കുമോ;
(സി)
ഈ
കേസ്സുകളില്‍ ഇതുവരെ
എത്ര പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ട്;
എത്രപേരെ
പിടികിട്ടാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഈ
പ്രതികള്‍ക്ക്
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടികളുമായോ
അവരുടെ
പോഷകസംഘടനകളുമായോ
ബന്ധമുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
പ്രസ്തുത
സ്ഥാപനം തീവെച്ച്
നശിപ്പിക്കാനുള്ള
പ്രതികളുടെ ഗൂഢോദ്ദേശം
എന്താണെന്ന്
അന്വേഷണത്തില്‍
വെളിവായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
ബ്ലേഡ്
മാഫിയ സംഘങ്ങള്‍ക്കെതിരെ നടപടി
4465.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലേഡ്
മാഫിയ സംഘങ്ങളെ
അമര്‍ച്ച ചെയ്യാന്‍
സ്വീകരിച്ച ഓപ്പറേഷന്
കുബേര പോലുള്ള
പദ്ധതികള്‍
വ്യാപകമാക്കുവാന്‍
നടപടി സ്വീകരിക്കാമോ;
(ബി)
ബ്ലേഡ്
മാഫിയ സംഘങ്ങള്‍
ചെയ്യുന്ന വിധത്തിലുള്ള
ഇത്തരം ജനദ്രോഹപരമായ
പ്രവര്‍ത്തനം നിയമം
മൂലം സ്ഥാപിക്കപ്പെട്ട
പല സഹകരണസംഘങ്ങളും
ചെയ്തുവരുന്നുവെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പല
സഹകരണ ബാങ്കുകളും
സാധാരണക്കാരന് വായ്പ
നല്കുമ്പോള്
മുന്‍കൂറായി വാങ്ങുന്ന
ബ്ലാങ്ക് ചെക്ക്
ലീഫുകള്‍,
വായ്പക്കാരന് വായ്പ
അടയ്ക്കാന്‍ വീഴ്ച
വരുത്തുമ്പോള്‍
സഹകരണനിയമപ്രകാരമുള്ള
നിയമ നടപടികള്‍
സ്വീകരിക്കാതെ
വ്യാജരേഖകള്‍ ചമച്ച്
തുക എഴുതി നെഗോഷ്യബിള്‍
ഇന്‍സ്ട്രമെന്റ്
ആക്ടിലെ വ്യവസ്ഥകളെ
ദുരുപയോഗം ചെയ്ത്
വണ്ടിച്ചെക്ക് കേസുകള്‍
കോടതികളില്‍ ഫയല്‍
ചെയ്തുവരുന്നതിനെക്കുറിച്ചന്വേഷിക്കാമോ;
(ഡി)
ഒരു
സഹകരണ ബാങ്ക്
സെക്രട്ടറി
ചെയ്തുവരുന്ന ഇത്തരം
നടപടിക്കെതിരെ കഴിഞ്ഞ
കൊല്ലം ഒരു ജനപ്രതിനിധി
ആഭ്യന്തര ഇന്റലിജന്‍സ്
വിഭാഗത്തിന്
തെളിവുസഹിതം പരാതി
നല്‍കിയിട്ടുണ്ടോ; ഈ
പരാതിയിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികളെന്തൊക്കെയെന്ന്
വെളിപ്പെടുത്താമോ?
സ്ത്രീ
സുരക്ഷാ പദ്ധതി
4466.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീ
സുരക്ഷാ പദ്ധതിക്ക്
ആഭ്യന്തരവകുപ്പ്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
പ്രസ്തുതപദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
?
പോലീസ്
കംപ്ലെയിന്റ് അതോറിറ്റി
4467.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
കംപ്ലെയിന്റ് അതോറിറ്റി
രൂപീകൃതമായശേഷം എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട് ;
അവയില്‍
എത്രയെണ്ണത്തില്‍
തീര്പ്പുകല്പിച്ചിട്ടുണ്ട്
; വിശദമാക്കാമോ ;
(ബി)
ജില്ലാ
പോലീസ് കംപ്ലയിന്റ്
അതോറിറ്റികള്‍ നിലവില്‍
വന്നതെന്നാണ് ;
അതിനുശേഷം ഓരോ
ജില്ലയിലും എത്ര
പരാതികള്‍ വീതം
ലഭിച്ചിട്ടുണ്ടെന്നും,
എത്രയെണ്ണം
തീര്‍പ്പാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ;
(സി)
പരാതികള്‍
തീര്‍പ്പു
കല്പ്പിക്കാന്
കാലതാമസം വരുത്തി
പോലീസ്
ഉദ്യോഗസ്ഥന്മാരെ
രക്ഷപ്പെടുത്തുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍വന്നിട്ടുണ്ടോ
; ഇക്കാര്യത്തില്‍
ജാഗ്രത പുലര്‍ത്തുമോ ?
സൈബര്‍
സ്റ്റേഷനുകള്‍
4468.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സൈബര്‍
സ്റ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഈ
സ്റ്റേഷനുകളിലെല്ലാം
കൂടി എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്;
ഇതില്‍ 18 വയസ്സില്‍
താഴെയുള്ള എത്ര
കുട്ടികള്‍ കേസില്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
സൈബര്‍
തട്ടിപ്പുകള്‍
4469.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പലതരം
തട്ടിപ്പുകള്‍ക്കും
ഇന്റര്‍നെറ്റ്
ഉപയോഗപ്പെടുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
തട്ടിപ്പുകള്‍
ഫലപ്രദമായി
കണ്ടെത്തുവാന്‍
നിലവിലുള്ള പോലീസ്
സംവിധാനങ്ങൾ
വെളിപ്പെടുത്തുമോ;
(സി)
സൈബര്‍
തട്ടിപ്പുകള്‍
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
പരിഗണനയിലുള്ളത്;
(ഡി)
സൈബര്‍
തട്ടിപ്പുകള്‍
തടയുന്നതിനായി
പോലീസിന്റെ
ഇന്റലിജന്‍സ് സംവിധാനം
പരിഷ്കരിക്കുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ?
കൊച്ചി
കേന്ദ്രമാക്കി അനാശാസ്യ
പ്രവര്‍ത്തനങ്ങള്‍
4470.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
കേന്ദ്രമായി
ഭാര്യ-ഭര്‍ത്തൃ
വച്ചുമാറല്‍
വ്യാപകമാകുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
ഫേസ്
ബുക്കിലൂടെയാണ് സമാന
ചിന്താഗതിയുള്ള
ഇത്തരക്കാരുടെ
പ്രവര്‍ത്തനം
നടക്കുന്നത് എന്ന
കാര്യം
മനസ്സിലാക്കിയിട്ടുണ്ടോ
;
(സി)
ഇതിനെതിരെ
എന്തെല്ലാം നിയമനടപടി
സ്വീകരിയ്ക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ ?
സൈബര്‍
കുറ്റകൃത്യങ്ങള്‍
4471.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010
മുതൽ സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുള്ള
സൈബര്‍
കുറ്റകൃത്യങ്ങളുടെ
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും സൈബര്‍
കുറ്റകൃത്യങ്ങളില്‍
എത്ര ശതമാനം
വര്‍ദ്ധനവാണ്
രേഖപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
സൈബര്‍
കുറ്റകൃത്യങ്ങള്‍
അന്വേഷിക്കുവാനും
നടപടികള്‍
സ്വീകരിക്കുവാനും
നിലവിലുള്ള
കുറ്റാന്വേഷണ
സംവിധാനങ്ങള്‍
എന്തെല്ലാമാണ്?
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക് അപകട
ഇന്‍ഷ്വറന്‍സ്
4472.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക് അപകട
ഇന്‍ഷ്വറന്‍സ്
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭിക്കുന്നത്;
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
ഇതിനുള്ള
ധനം എങ്ങനെയാണ്
കണ്ടെത്തുന്നത് ;
വിശദമാക്കുമോ ;
(ഡി)
പദ്ധതി
നടത്തിപ്പുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
ആദിവാസി
ഭൂമി തട്ടിപ്പ്
T 4473.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
ആദിവാസികളുടെ ഭൂമി
കാറ്റാടിക്കമ്പനിക്കുവേണ്ടിയും
മറ്റും തട്ടിയെടുത്തത്
സംബന്ധിച്ച കേസുകളുടെ
അന്വേഷണത്തിന്റെ
വിശദവിവരം നല്‍കാമോ ;
(ബി)
പ്രസ്തുത
വിഷയത്തില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
അവയില്‍
ഉള്‍പ്പെട്ടിട്ടുള്ള
പ്രതികളെ സംബന്ധിച്ച
വിശദവിവരം നല്‍കാമോ ;
(സി)
ആദിവാസി
ഭൂമി തട്ടിപ്പില്‍
ഉദ്യോഗസ്ഥര്‍ക്കും
രാഷ്ട്രീയ
കക്ഷികള്‍ക്കുമുള്ള
പങ്കിനെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ഡി)
ആദിവാസി
ഭൂമി തട്ടിപ്പ്
പ്രശ്നത്തില്‍
സംഭവിച്ചിട്ടുള്ള
വീഴ്ചകളെപ്പറ്റി
സമഗ്രമായ അന്വേഷണം
നടത്തുമോ ?
ഇരുചക്ര
വാഹന യാത്രക്കാരോടുള്ള
പോലീസിന്റെ സമീപനം
4474.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹന
പരിശോധനയുടെ പേരില്‍
ഇരുചക്രവാഹനങ്ങളെ
പോലീസ് പിന്തുടരുന്നതും
അവഹേളിക്കുന്നതുമായ
പരാതികള്‍ ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഹെല്‍മെറ്റ്
ധരിക്കാത്തതിന് ഫൈന്‍
ഈടാക്കുന്നതിനു പകരം ,
ഇരുചക്രവാഹനങ്ങളെ
വഴിയില്‍ തടഞ്ഞ് വലിയ
വകുപ്പുകള്‍ ചേർത്ത്
കേസുകള്‍
ചാര്ജ്ജുചെയ്യുന്നതുമായി
ബന്ധപ്പെട്ട പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്മേൽ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ജനങ്ങളെ എല്ലാവരെയും
കുറ്റവാളികളായി കാണുന്ന
ഇത്തരം രീതികൾ
ഒഴിവാക്കുന്നതിനും
അതിനെ
പ്രോത്സാഹിപ്പിക്കുന്ന
പോലീസ് ഉദ്യോഗസ്ഥരെ
കര്‍ശനമായി
വിലക്കുന്നതിനും നടപടി
സ്വീകരിക്കുമോ?
നിര്‍ഭയ
കേരളം സുരക്ഷിത കേരളം
4475.
ശ്രീ.കെ.രാധാകൃഷ്ണന്
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.പി.
അയിഷാ പോറ്റി
,,
കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ഭയ
കേരളം സുരക്ഷിത കേരളം
പദ്ധതിയുടെ ലക്ഷ്യം
എന്തായിരുന്നു ;
ലക്ഷ്യവും
പ്രവര്‍ത്തനവും
സാക്ഷാല്ക്കരിക്കപ്പെട്ടിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ ?
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയതിനുശേഷം
നാളിതുവരെ
സ്ത്രീകള്‍ക്കെതിരെയുണ്ടായ
അതിക്രമങ്ങളെക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
സ്ത്രീകള്‍ക്കെതിരെയുണ്ടായ
അതിക്രമങ്ങളുമായി
ബന്ധപ്പെട്ട്
രജിസ്റ്റര്‍
ചെയ്യപ്പെട്ട
കേസ്സുകളുടെ
സ്ഥിതിവിവരക്കണക്കുകളുടെ
പശ്ചാത്തലത്തില്‍
പ്രസ്തുത പദ്ധതിയുടെ
പ്രവർത്തനം
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി നടപ്പാക്കിയതിനു
ശേഷം സ്ത്രീധനത്തിന്റെ
പേരിൽ സ്ത്രീകള്‍
കൊല്ലപ്പെട്ടിട്ടുണോ
;വിശദമാക്കുമോ ?
കഞ്ചാവ്
കൈവശം വെച്ചെന്ന വ്യാജേന
കേസില്‍പെടുത്താന്‍ ഗൂഡാലോചന
നടത്തിയതുമായി ബന്ധപ്പെട്ട കേസ്
4476.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
പോലീസ് സ്റ്റേഷന്
പരിധിയില്‍, കഞ്ചാവ്
കൈവശം വച്ചെന്ന വ്യാജേന
കേസില്‍പെടുത്താന്‍
ഗൂഡാലോചന നടത്തിയ
സംഭവത്തില്‍ കേസ്
എടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കേസിലെ
പ്രതികള്‍
ആരെല്ലാമാണ്എന്നറിയിക്കുമോ;
(സി)
എത്ര
പേരെയാണ് ഈ കേസില്‍
അറസ്റ്റ്
ചെയ്തിട്ടുളളത്;
(ഡി)
31704/SSA1/2012/Home
ഫയലില്‍ പോലീസ്
വകുപ്പില്‍ നിന്നും
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടുകൊണ്ട്
ഏതെല്ലാം തീയതികളിലാണ്
കത്തയച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇതു
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലതാമസത്തിന്
കാരണമെന്താണന്ന്
വശദമാക്കാമോ;
(എഫ്)
പ്രസ്തുത
കേസ് ക്രൈംബ്രഞ്ചിന്
വിടണമെന്ന ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ജി)
എങ്കില്‍
പ്രസ്തുത
ആവശ്യത്തിന്മേൽ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
വ്യവസായ
സുരക്ഷാ സേനയുടെ പ്രവര്‍ത്തനം
4477.
ശ്രീ.ലൂഡി
ലൂയിസ്
,,
ഹൈബി ഈഡന്
,,
എ.റ്റി.ജോര്‍ജ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
സുരക്ഷാ സേനയുടെ
പ്രവര്‍ത്തനത്തിന്
സംസ്ഥാനത്ത് തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(സി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത്
മുഖേന
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(ഡി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
?
സ്കൂള്‍
അടിച്ചു തകര്‍ത്ത സംഭവം
4478.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ജൂണ്‍ 24 ന് കാസര്‍ഗോഡ്
ജില്ലയിലെ കാഞ്ഞങ്ങാട്
ദുര്‍ഗ്ഗാ ഹയര്‍
സെക്കന്ററി സ്കൂള്‍
അടിച്ചു തകര്‍ത്ത സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് കേസ്സ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ആരൊക്കെയാണ്
പ്രതികളെന്നും ഏതൊക്കെ
വകുപ്പുകള്‍
ചേര്‍ത്താണ് കേസ്സ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്നും
സംബന്ധിച്ച
വിശദാംങ്ങള്‍
അറിയിക്കാമോ;
(സി)
കേസ്സിലെ
പ്രതികള്‍ക്ക്
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടിയുമായോ അവരുടെ
പോഷക സംഘടനയുമായോ
ബന്ധമുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പോലീസ്
വകുപ്പിലെ വാഹനങ്ങള്‍
4479.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസില്‍
ഇരുചക്രവാഹനങ്ങള്‍
ഉള്‍പ്പെടെ എത്ര
വാഹനങ്ങള്‍
നിലവിലുണ്ടെന്നും
ആയതില്‍ എത്രയെണ്ണം
പ്രവര്ത്തനക്ഷമമായുണ്ടെന്നും
പ്രവര്‍ത്തനരഹിതമായവ
എ്രതയെന്നും ഇനം
തിരിച്ച് വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
വാഹനമോടിക്കുന്ന
പോലീസുദ്യോഗസ്ഥര്‍/ഡ്രെെവര്‍മാര്‍
എത്രയെന്നും ലെെറ്റ്
/ഹെവി മോട്ടോര്‍
വാഹനങ്ങളുടെ
ഉപയോഗത്തിനായി എത്ര
ഡ്രെെവര്‍മാര്‍
ആവശ്യമുണ്ടെന്നും
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
പോലീസ് വകുപ്പില്‍,
ഇരുചക്രവാഹനമുള്പ്പെടെയുളള
വാഹനങ്ങളില്‍ എത്ര
വാഹനങ്ങള്‍ക്ക്
ആര്.റ്റി.ഒ യുടെ
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റും
മലിനീകരണ
സര്ട്ടിഫിക്കറ്റുമുണ്ടെന്നും
ഇല്ലാത്തവ എത്രയെന്നും
ജില്ല തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
പോലീസ്
വകുപ്പിന്‍െറ
വാഹനങ്ങളില്‍ 2011
മുതല്‍ 2015 വരെ എത്ര
വാഹനങ്ങള്‍
അപകടത്തില്‍പ്പെട്ടുവെന്നും
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ് ഉള്ള
വാഹനങ്ങള്‍ എത്ര
അപകടങ്ങള്‍
ഉണ്ടാക്കിയിട്ടുണ്ട്,
ഇല്ലാത്തവ എത്ര
അപകടങ്ങള്‍
ഉണ്ടാക്കിയിട്ടുണ്ട് ;
വര്‍ഷവും ജില്ലയും
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ ;
(ഇ)
പോലീസ്
വകുപ്പില്‍ 15
വര്‍ഷത്തില്‍
കൂടുതലായതും
അല്ലാത്തതുമായ
വാഹനങ്ങള്‍ എത്ര ;
2011-നു ശേഷം വാങ്ങിയ
വാഹനങ്ങളെത്രയെന്നും
2011-നു ശേഷം എത്ര
വാഹനങ്ങള്‍ ലേലം
ചെയ്തുവെന്നും എത്ര തുക
ഈ വകയില്‍ ലഭിച്ചു
എന്നും വ്യക്തമാക്കുമോ
;
(എഫ്)
പോലീസ് വകുപ്പില്‍
വാഹനം ഓടിക്കുന്ന
പോലീസുകാര്‍ എത്രപേര്‍
എന്നും അവരില്‍ യഥാവിധി
സര്‍ട്ടിഫിക്കറ്റുള്ളവര്‍
എത്രയെന്നും
ഇല്ലാത്തവരെത്രയെന്നും
എത്ര പോലീസുകാരെ
നിര്‍ബന്ധ
സേവനത്തിന്‍െറ ഭാഗമായി
ഇത്തരം സ്ഥലങ്ങളില്‍
സേവനത്തിനായി
ഉപയോഗിക്കുന്നുവെന്നും
വ്യക്തമാക്കുമോ ;
(ജി)
പോലീസ്
വാഹനങ്ങളുണ്ടാക്കുന്ന
അപകടങ്ങളില്‍ പ്രതികള്‍
രക്ഷപ്പെടുന്നത്
പരിശോധിക്കാന്‍
മോട്ടോര്‍ വാഹന വകുപ്പ്
എന്ത് നടപടി
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ ?
ആലപ്പുഴ
ജില്ലയില്‍ വര്‍ദ്ധിച്ചു
വരുന്ന മോഷണം
4480.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ മോഷണം
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത് നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
ആലപ്പുഴ ജില്ലയില്‍
എത്ര മോഷണക്കേസ്സുകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് ;
ഇതില്‍ എത്ര കേസുകളില്‍
പ്രതികളെ
പിടികൂടിയിട്ടുണ്ട് ;
(സി)
അരൂര്‍
നിയോജകമണ്ഡലം എം.എല്‍.എ
യുടെ വീട്ടില്‍ നടന്ന
മോഷണവുമായി ബന്ധപ്പെട്ട
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടോ ;
വിശദാംശം നല്‍കാമോ ?
ഉഴവൂര്‍
മോനിപ്പള്ളി ജോസഫ് കുര്യന്റെ
കൊലപാതകം
4481.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
ഉഴവൂര്‍ പഞ്ചായത്ത്
മോനിപ്പള്ളി
വില്ലേജില്‍ ജോസഫ്
കുര്യന് എന്ന ബേബിയുടെ
കൊലപാതകത്തെക്കുറിച്ചുള്ള
പോലീസ് അന്വേഷണത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(ബി)
ഈ
കൊലപാതകത്തെ
സംബന്ധിച്ചുള്ള
ക്രൈംബ്രാഞ്ച്
അന്വേഷണം
ഏതുഘട്ടത്തിലാണ്; ഈ
അന്വേഷണത്തിലൂടെ
യഥാര്‍ത്ഥ പ്രതികളെ
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടോ ;
(സി)
അന്വേഷണത്തിനായി
സ്പെഷ്യല്‍ ടീമിനെ
നിയമിച്ചിട്ടുണ്ടോ ;
ആരൊക്കെയാണ് ടീം
അംഗങ്ങള്‍ എന്നും
അന്വേഷണം
പൂര്‍ത്തീകരിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ അതിന്റെ
തുടര്‍ നടപടിയും
വിശദമാക്കുമോ ?
ക്യാമ്പ്
ഫോളോവര്‍ കെ.എം.
അയ്യപ്പന്‍െറ ഭാര്യയ്ക്ക്
ആശ്രിത നിയമനം
4482.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍
കമാന്റന്റ് ഒാഫീസ്,
കെ.എ.പി വണ്‍
ബറ്റാലിയന്,
ആര്.വി.പുരം,
തൃശ്ശൂര്‍ ക്യാമ്പ്
ഫോളോവര്‍-374 ആയി
ജോലി
ചെയ്തുകൊണ്ടിരിക്കെ,
16.12.2013 ല്‍
മരണമടഞ്ഞ എറണാകുളം
ജില്ലയില്‍,
ഏഴാറ്റുമുഖം. പി.ഒ.,
മൂക്കന്നൂര്‍ ദേശത്ത്
കാലടി വീട്ടില്‍
രാമന്മാക്കോത മകന്
കെ.എം. അയ്യപ്പന്‍െറ
ആശ്രിതര്‍ക്ക്
ആനുകൂല്യങ്ങളും
ആശ്രിതനിയമനവും
ലഭിയ്ക്കുന്നതിനുള്ള
അപേക്ഷിയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
കെ.എം. അയ്യപ്പന്‍െറ
ഭാര്യയ്ക്ക് ആശ്രിത
നിയമനം നടത്താന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ?
കായംകുളം
മണ്ഡലത്തിലെ വിവിധ
സ്കൂളുകളില്‍ സ്റ്റൂഡന്റ്
പോലീസ് കേഡറ്റ് സംവിധാനം
4483.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തിലെ
ചെട്ടികുളങ്ങര
എച്ച്.എസ്, ഗവ. ബോയ്സ്
എച്ച്.എസ്, കായംകുളം,
സി.എം.എസ്- എച്ച്.എസ്
കറ്റാനം, പഞ്ചായത്ത്
എച്ച്.എസ് പത്തിയൂര്‍
എന്നിവിടങ്ങളില്‍
സ്റ്റൂഡന്റ് പോലീസ്
കേഡറ്റ്
ആരംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
വര്‍ക്കല
മുത്താനയിലെ ശ്രീനാരായണ ഗുരു
മന്ദിരം ആക്രമണം
4484.
ശ്രീ.വര്‍ക്കല
കഹാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മുത്താനയിലെ ശ്രീനാരായണ
ഗുരു മന്ദിരം 2014
സെപ്തംബര്‍ 21 ഞായറാഴ്ച
അടിച്ച്
തകര്‍ക്കപ്പെട്ട
സംഭവത്തിന്
ഉത്തരവാദികളായവരെ
കണ്ടെത്തുന്നതിന് ഒരു
പ്രത്യേക അന്വേഷണ സംഘം
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍,
അന്വേഷണ സംഘത്തില്‍
ഏതെല്ലാം പോലീസ്
ഉദ്യോഗസ്ഥര്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
അന്വേഷണ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ ;
(സി)
പ്രസ്തുത
അക്രമവുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
ഏതെല്ലാം സംഘടനകള്‍
മുഖ്യമന്ത്രി/ആഭ്യന്തരമന്ത്രി/
പോലീസ് മേധാവി
എന്നിവര്‍ക്ക് നിവേദനം
നല്‍കിയിട്ടുണ്ട്;പ്രസ്തുത
ആവശ്യത്തിനുമേല്‍ എന്ത്
നടപടി ഇതുവരെ
സ്വീകരിച്ചിട്ടുണ്ട് ;
(ഡി)
മേല്‍
ആക്രമസംഭവങ്ങളുടെ
സാഹചര്യത്തില്‍
അത്തരത്തിലുള്ള
അതിക്രമങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
തടവുകാരെ
നിരീക്ഷിക്കുന്നതിന്
സി.സി.ടി.വി. ക്യാമറകള്‍
4485.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തടവുകാരെ
നിരീക്ഷിക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
തയ്യാറാക്കിയിരിക്കുന്നത്
; വിശദമാക്കുമോ ;
(ബി)
ഇതിനായി
സെല്ലുകളില്‍
സി.സി.ടി.വി.
ക്യാമറകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
വിശദാംശങ്ങള്‍
നല്‍കുമോ ;
(സി)
സന്ദര്‍ശകരെയും
തടവുകാരെയും
നിരീക്ഷിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍ ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
;
(ഡി)
ഇതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
സൈബര്‍ഡോം
പദ്ധതി
4486.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
സി.പി.മുഹമ്മദ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൈബര്‍ഡോം പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
?
റാഗിംഗിന്
വിധേയനായ അഹബ് ഇബ്രാഹിമിന്റെ
മരണം
4487.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാംഗ്ലൂര്‍
ആചാര്യപോളിടെക്നിക്ക്
കോളേജില്‍ റാഗിംഗിന്
വിധേയനായി
ചികിത്സയിലിരിക്കെ
10.03.2014 ല്‍
മരണമടഞ്ഞ ചാലക്കുടി
പൂപ്പറമ്പില്‍
വീട്ടില്‍ സയ്യിദ്
ഇബ്രാഹിമിന്റെ മകന്
അഹബ് ഇബ്രാഹിമിന്റെ
മരണത്തിനുത്തരവാദികളായവരെ
കണ്ടെത്തി മാതൃകാപരമായി
ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്
അഹബിന്റെ രക്ഷിതാക്കള്‍
സമര്‍പ്പിച്ച
പരാതിയില്‍ എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
എറണാകുളം
സൗത്ത് പോലീസ്
സ്റ്റേഷനില്‍ ക്രൈം
നമ്പര്‍ 363/14 ആയി
രജിസ്റ്റര്‍ ചെയ്ത
കേസ്സില്‍ അന്വേഷണം ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ; അന്വേഷണം
ഊര്‍ജ്ജിതമാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
മോട്ടോര്‍
സൈക്കിള്‍ അപകടങ്ങള്‍
T 4488.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-ല്‍
18 വയസ്സിനു താഴെയുള്ള
കുട്ടികള്‍ മോട്ടോര്‍
സൈക്കിള്‍ ഓടിച്ചുണ്ടായ
എത്ര വാഹന അപകടങ്ങള്‍
ഉണ്ടായിട്ടുണ്ട്;
(ബി)
ഈ
അപകടങ്ങളില്‍ എത്രപേര്‍
മരണപ്പെട്ടിട്ടുണ്ട്;
എത്രപേര്‍ക്ക് മാരകമായി
പരിക്കു
പറ്റിയിട്ടുണ്ട്;
(സി)
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി തലം
വരെയുള്ള സ്കൂളുകളില്‍
മോട്ടോര്‍ പോലീസ്
വകുപ്പ്, വാഹന
വകുപ്പ്എന്നിവരുടെ
നേതൃത്വത്തില്‍ വാഹന
അപകടങ്ങളെയും ട്രാഫിക്
നിയമങ്ങളെയും
അപകടങ്ങളിലെ
ജീവഹാനിയെയും കുറിച്ച്
ബോധവല്‍ക്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ റോഡപകടങ്ങള്‍
4489.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കഴിഞ്ഞ 6
മാസത്തിനിടയില്‍ എത്ര
റോഡപകടങ്ങള്‍
സംഭവിച്ചിട്ടുണ്ട് ;
(ബി)
ഇതില്‍
എത്രപേര്‍
മരണപ്പെടുകയുണ്ടായി ;
(സി)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
(ഡി)
ജില്ലയിലെ
റോഡ് സുരക്ഷാ
കൗണ്‍സിലോ സര്‍ക്കാരോ
ഇതിനുവേണ്ടി പ്രത്യേക
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ ?
പോലീസില്‍
ഗവേഷണത്തിനും വികസനത്തിനുമായി
പ്രത്യേക ടീം
4490.
ശ്രീ.വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസില്‍
ഗവേഷണത്തിനും
വികസനത്തിനുമായി
പ്രത്യേക ടീമുകള്‍
രൂപവല്ക്കരിക്കുന്നുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
വിശദമാക്കുമോ ;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
?
കൊയിലാണ്ടി
മണ്ഡലത്തിലെ വികസന പദ്ധതികള്‍
4491.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആഭ്യന്തര വകുപ്പ്
കൊയിലാണ്ടി നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
വികസന
പദ്ധതികള്‍/പ്രവൃത്തികള്‍
എന്തെല്ലാം ; ഓരോ
പ്രവൃത്തിക്കും
അനുവദിച്ച തുക എത്ര ;
ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
സഹിതം വ്യക്തമാക്കാമോ ?
ഓപ്പറേഷന്
കുബേര
4492.
ശ്രീ.എളമരം
കരീം
,,
എം. ഹംസ
,,
പി.കെ.ഗുരുദാസന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബ്ലേഡ്/വട്ടിപ്പലിശക്കാര്‍
ഇപ്പോഴും
പ്രവര്‍ത്തിച്ചുവരുന്നതായി
അറിയാമോ ; വായ്പ
ആവശ്യക്കാര്‍ക്ക്
ഇത്തരക്കാരെ
ആശ്രയിക്കേണ്ടിവരുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
ഓപ്പറേഷന്
കുബേരയുടെ ഭാഗമായി
പ്രഖ്യാപിച്ച ഋണമുക്തി
പദ്ധതി തികഞ്ഞ
പരാജയമായിരുന്നു എന്ന
ആക്ഷേപം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ:
(സി)
ഓപ്പറേഷന്
കുബേരയുടെ ഭാഗമായി
കുടുംബശ്രീയും സഹകരണ
സംഘങ്ങളും വഴി വായ്പാ
ആനുകൂല്യങ്ങള്‍
നിറവേറ്റാന്‍ കഴിയുന്ന
നിലയില്‍ പലിശ സബ്സിഡി
തുടക്കത്തില്‍ തന്നെ
നല്കാന് നടപടി
സ്വീകരിക്കുമോ ;
(ഡി)
വന്‍കിട
ബ്ലേഡ് പലിശക്കാരുടെ
സ്വാധീനം മൂലം
അത്തരക്കാര്‍ക്കെതിരെ
പരാതി പറയാന്‍
വായ്പക്കാര്‍
ഭയപ്പെടുന്നതായ ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
ഓപ്പറേഷന്
കുബേര
4493.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേരയുടെ ഭാഗമായി
കൊട്ടാരക്കര റൂറല്‍
പോലീസ് സ്റ്റേഷന്
പരിധിയില്‍ നാളിതുവരെ
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
പോലീസ്
സ്റ്റേഷന് തിരിച്ച്
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ എണ്ണം
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
കേസുകളില്‍ എത്ര
പ്രതികളെ അറസ്റ്റു
ചെയ്തിട്ടുണ്ടെന്നും
എത്ര കേസുകളില്‍
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ ;
(ഡി)
ആയതില്‍
പ്രതികളെ അറസ്റ്റ്
ചെയ്യാന്‍ കഴിയാത്ത
കേസുകളും ആയതിന്റെ
കാരണവും വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ പോലീസ്
സ്റ്റേഷനുകളില്‍ രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
4494.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് ജില്ലയിലെ
വിവിധ പോലീസ്
സ്റ്റേഷനുകളിലായി എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതില്‍
വര്ഗ്ഗീയസംഘര്ഷങ്ങള്
,രാഷ്ട്രീയ
സംഘര്‍ഷങ്ങള്‍
സ്ത്രീകള്‍ക്കെതിരെയുള്ള
ആക്രമണങ്ങള്‍,പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
അക്രമങ്ങള്‍ സംബന്ധിച്ച
കേസുകള്‍ ; ബാലപീഡനം,
ഭവനഭേദനം, കളവ് എന്നീ
വിഭാഗങ്ങളിൽപ്പെട്ട
കേസ്സുകള്‍
എത്രവീതമെന്നു
വിശദമാക്കുമോ ?
പ്രൊഫഷണല്‍
കോളേജുകളിലെ പ്രവേശനത്തിന്
കോഴവാങ്ങുന്നതിനെതിരെ നടപടി
4495.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൊഫഷണല്‍
കോളേജുകളിലെ
വിദ്യാര്‍ത്ഥി
പ്രവേശനത്തിന്
കോഴവാങ്ങുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടതിന്റെ
അടിസ്ഥാനത്തില്‍
ഏതെല്ലാം കോളേജുകളുടെ
പേരില്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
വിവരിക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ ട്രാഫിക് പോലീസ്
യൂണിറ്റ്
4496.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ ട്രാഫിക്
പോലീസ് യൂണിറ്റ് 2015
ആഗസ്റ്റ് 15- ന്
മുന്‍പായി പ്രവര്‍ത്തനം
ആരഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ ;
(ബി)
ട്രാഫിക്
യൂണിറ്റ് അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
നിലവില്‍ ട്രാഫിക്
യൂണിറ്റിന്റെ സ്ഥിതി
വ്യക്തമാക്കുമോ ?
നഗരങ്ങളില്‍
പോലീസ് കമ്മീഷണറേറ്റ്
സംവിധാനം
4497.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ആര് . സെല്‍വരാജ്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരങ്ങളില്‍
പൂര്‍ണ്ണമായും
ശാക്തീകരിച്ച പോലീസ്
കമ്മീഷണറേറ്റ്
സംവിധാനത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(സി)
എന്തെല്ലാം
കേന്ദ്രസഹായമാണ് ഇതിന്
ലഭിക്കുന്നതെന്ന്
വിശദീകരിക്കുമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
അന്യസംസ്ഥാന
തൊഴിലാളികൾക്ക് ഓണ്‍ലൈനായി
ഒറ്റത്തവണ രജിസ്ട്രേഷന്
4498.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
തൊഴിലാളികളുടെ
കുറ്റകൃത്യങ്ങള്‍
ഒഴിവാക്കാനും കുറ്റം
ചെയ്തവരെ കണ്ടെത്താനും
തൊഴിലാളികള്‍
ജോലിക്കുവരുന്നസ്ഥലത്തെ
പോലീസ് സ്റ്റേഷനില്‍
ഓണ്‍ലൈനായി ഒറ്റത്തവണ
നിര്‍ബന്ധിത
രജിസ്ട്രേഷന്
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
രജിസ്ട്രേഷന്
ഇല്ലാത്ത
തൊഴിലാളിയെകൊണ്ട് ജോലി
ചെയ്യിക്കുന്ന
കരാറുകാര്‍ക്കെതിരെ
കര്‍ശനമായ നിയമ നടപടി
സ്വീകരിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
നിരപരാധികളെ
കുറ്റവാളികളാക്കുന്ന നടപടി
4499.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ
മാസവും ഓരോ പോലീസ്
സ്റ്റേഷനിലും ഒരു
നിശ്ചിത എണ്ണം
പെറ്റിക്കേസുകള്‍
ചാര്‍ജ്ജ്
ചെയ്തിരിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ, ഇത്
എന്തിനുവേണ്ടിയാണെന്ന്
പറയാമോ ;
(ബി)
ഇപ്രകാരം
കേസുകള്‍ രജിസ്റ്റര്‍
ചെയ്യുന്നതിന്റെ
ഭാഗമായി നിരപരാധികളുടെ
പേരില്‍
കള്ളക്കേസുകളുണ്ടാക്കുന്ന
പോലീസ് നടപടി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
ഇരുചക്രവാഹനത്തില്‍
യാത്രചെയ്യുന്ന
സാധാരണക്കാരുടെ പേരില്‍
ഇല്ലാത്ത
കേസുണ്ടാക്കുന്നതും
മാന്യന്മാരെ
അവഹേളിക്കുന്നതും
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ; ഈ
പ്രവണത
അവസാനിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മത്സ്യവിപണനം
മുഖാന്തരമുള്ള ഗതാഗത തടസ്സം
4500.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരക്കേറിയ
കായംകുളം കെ.പി.
റോഡിന്റെ വശങ്ങളില്
പതിവായി
കിലോമീറ്ററുകളോളം ദൂരം
ഇടവിട്ട് ഗതാഗത തടസ്സം
ഉണ്ടാകുന്ന തരത്തില്‍
മത്സ്യവിപണനം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗതാഗത
തടസ്സം
ഒഴിവാക്കുന്നതിനും
പൊതുമാര്ക്കറ്റിലേയ്ക്ക്
മത്സ്യവിപണനം
മാറ്റുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പോലീസിന്‍െറ
മനുഷ്യാവകാശലംഘന
പ്രവര്‍ത്തനങ്ങള്‍
4501.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
ശ്രീമതി.കെ.കെ.ലതിക
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസിന്‍െറ
മനുഷ്യാവകാശലംഘന
പ്രവര്‍ത്തനങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായുള്ള
കേരള ഹെെക്കോടതിയുടെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇ
തിന്െറ കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ
; കള്ളക്കേസ്സുകള്‍
ഉണ്ടാക്കുന്ന
പോലീസുകാരെ കണ്ടെത്തി
ശിക്ഷാ നടപടി
സ്വീകരിക്കാതിരിക്കുന്നത്
എന്തുകൊണ്ടാണ് ?
ദേവാലയങ്ങളില്‍
നടന്ന കവര്‍ച്ചകള്‍
4502.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ കാലത്ത്
എത്ര ദേവാലയങ്ങളില്‍
കവര്‍ച്ച
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
കവര്‍ച്ച
നടന്ന ഹിന്ദു,
ക്രിസ്ത്യന്‍, മുസ്ലിം
ദേവാലയങ്ങളുടെ
ജില്ലതിരിച്ചുള്ള
ലിസ്റ്റ് ലഭ്യമാക്കാമോ
;ദേവാലയങ്ങള്‍
(സി)
ഇവിടങ്ങളില്‍
നിന്നും എത്ര രൂപയുടെ
വസ്തുവകകള്‍
കവര്‍ന്നിട്ടുണ്ട്;
(ഡി)
ഇതില്‍
എത്രപേരെ
ശിക്ഷിച്ചിട്ടുണ്ടെന്നും
പ്രസ്തുത കേസ്സുകളില്‍
എത്രയെണ്ണം
തീര്‍പ്പായിട്ടുണ്ടെന്നും
എത്ര കേസ്സുകള്‍
അന്വേഷണത്തില്‍
ആണെന്നും
വ്യക്തമാക്കാമോ;
(ഇ)
കാസര്‍ഗോഡ്
ജില്ലയിലെ പ്രസിദ്ധമായ
കമ്മോടത്ത്
ഭഗവതീക്ഷേത്രം
(വെസ്റ്റ് എംജി)
26-5-2015 ന് കവര്‍ച്ച
ചെയ്ത വിവരം
(ചിറ്റാരിക്കല്‍ പോലീസ്
സ്റ്റേഷന്)
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കവര്‍ച്ച നടത്തിയവരെ
പിടികൂടിയിട്ടുണ്ടോ;
എന്തൊക്കെ സാധനങ്ങളാണ്
കവര്‍ച്ച ചെയ്തതെന്ന്
വ്യക്തമാക്കാമോ?
തൃക്കൊടിത്താനം
പോലീസ് സ്റ്റേഷന് നിര്‍മ്മാണം
4503.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
തൃക്കൊടിത്താനത്ത്
നിര്‍മ്മിക്കുന്ന
പോലീസ് സ്റ്റേഷന്റെ
നിര്‍മ്മാണ നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഈ
കാര്യത്തിലുണ്ടാകുന്ന
കാലതാമസം
ഇല്ലാതാക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
സ്ത്രീധനത്തിന്റെ
പേരില്‍ സ്തീകള്‍ക്കുനേരെ
നടന്ന അതിക്രമങ്ങള്‍
4504.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്ക്കാരധികാരമേറ്റശേഷം
ഇതുവരെ സംസ്ഥാനത്ത്
സ്ത്രീധനത്തിന്റെ
പേരില്‍
സ്തീകള്‍ക്കുനേരെ നടന്ന
അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതേത്തുടര്‍ന്ന്
സ്ത്രീകള്‍ മരണപ്പെട്ട
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ ?
തണ്ടര്‍ബോള്‍ട്ട്
സേനാവിഭാഗം
4505.
ശ്രീ.വര്‍ക്കല
കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തണ്ടര്‍ബോള്‍ട്ട്
സേനാവിഭാഗം
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
ഇത്
നടപ്പാക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
?
ഫാസ്റ്റ്ട്രാക്ക്
കോള്‍സെന്ററുകള്‍
4506.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനുള്ള
ഫാസ്റ്റ്ട്രാക്ക്
കോള്‍സെന്ററുകള്‍
എത്രയെണ്ണം
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഇത് ഏതെല്ലാം
സ്ഥലങ്ങളിലാണെന്നും
വ്യക്തമാക്കാമോ ;
(ബി)
എത്ര
വീതം പോലീസ്
ഉദ്യോഗസ്ഥരാണ് ഓരോ
സെന്ററിലുമുള്ളത് ;
പ്രസ്തുത സെന്ററുകള്‍
വഴി സ്ത്രീകള്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
ലഭ്യമാക്കുന്നത് ;
(സി)
ഇതുവരെ
സേവനങ്ങള്‍
ആവശ്യപ്പെട്ടുകൊണ്ടുള്ള
എത്ര കോളുകള്‍ വീതം ഓരോ
കോള്സെന്ററുകളിലും
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
കസ്റ്റഡിമരണങ്ങള്
4507.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേം
എത്ര കസ്റ്റഡിമരണങ്ങള്
റിപ്പോര്‍ട്ട്
ചെയ്യുകയുണ്ടായി ;
വാര്‍ഷിക-ജില്ലാടിസ്ഥാനത്തിലുള്ള
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
ഏതെല്ലാം
പോലീസ്
സ്റ്റേഷനുകളിലാണ്
കസ്റ്റഡിമരണങ്ങള്
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
മരണങ്ങളുമായി
ബന്ധപ്പെട്ട് കേസുകള്‍
രജിസ്റ്റര്‍
ചെയ്യുകയുണ്ടായോ ;
വിശദാംശം ലഭ്യമാക്കാമോ
;
(ഡി)
കസ്റ്റഡിമരണങ്ങളുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കുമോ
;
ബ്ലാക്ക്മെയിലിംഗ്
കേസിന്റെ അന്വേഷണ പുരോഗതി
4508.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റുക്സാന,
ബിന്ധ്യാസ് എന്നീ
സ്ത്രീകള്‍ പ്രതികളായ
ബ്ലാക്ക്മെയിലിംഗ്
കേസിന്റെ അന്വേഷണ
പുരോഗതി എന്തെന്നും ഈ
കേസുമായി ബന്ധപ്പെട്ട്
എത്ര കേസുകളാണ്
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുളളതെന്നും
ഇതില്‍ എത്ര പ്രതികള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ ;
(ബി)
ഈ
കേസിന്റെ അന്വേഷണ
പുരോഗതിയുടെ
വിശദാംശങ്ങളും ഈ
കേസില്‍ എത്ര പ്രതികള്‍
അറസ്റ്റ്
ചെയ്യപ്പെട്ടിട്ടുണ്ട്
എന്നും ഈ പ്രതികളുടെ
ഇപ്പോഴത്തെ സ്ഥിതി
എന്തെന്നും
വ്യക്തമാക്കുമോ ;
(സി)
ഈ
കേസില്‍
അറസ്റ്റുചെയ്യപ്പെട്ട
പ്രതികളില്‍ രാഷ്ട്രീയ
ബന്ധമുളള ഏതെങ്കിലും
വ്യക്തികള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
കുറ്റകൃത്യങ്ങള്‍ക്ക്
ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം
4509.
ശ്രീ.സി.പി.മുഹമ്മദ്
,,
പി.എ.മാധവന്
,,
ആര് . സെല്‍വരാജ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങള്‍ക്ക്
ഇരയാകുന്നവര്‍ക്ക്
നഷ്ടപരിഹാരം നല്കുന്ന
പദ്ധതിക്ക് സംസ്ഥാനത്ത്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്?
പ്രാര്‍ത്ഥനാലയങ്ങളിലെ
ആക്രമണം
4510.
ശ്രീ.എം.എ.ബേബി
,,
ബി.സത്യന്
,,
എ.എം. ആരിഫ്
,,
കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും
പ്രാര്‍ത്ഥനാലയങ്ങളില്‍
പ്രാര്‍ത്ഥന
നടത്തുന്നത് പോലീസ്
വിലക്കിയിട്ടുണ്ടോ ;
(ബി)
വിശ്വാസികള്‍ക്ക്
പ്രാര്‍ത്ഥന
ഭരണഘടനാപരമായ
അവകാശമാണെന്നിരിക്കെ
ആറ്റിങ്ങലിലെ ഒരു
പ്രാര്‍ത്ഥനാലയത്തില്‍
ആര്.എസ്.എസ്.കാര്‍
ആയുധങ്ങളുമായി ചെന്ന്
പ്രാര്‍ത്ഥന
തടസ്സപ്പെടുത്തിയതും
മണമ്പൂരില്‍ പോലീസ്
തന്നെ പ്രാര്‍ത്ഥന
തടസ്സപ്പെടുത്തിയതും
ഇതിനു വിരുദ്ധമായ
നടപടികളാണെന്നറിയാമോ ;
(സി)
എങ്കില്‍
പ്രാര്‍ത്ഥന
തടസ്സപ്പെടുത്തിയ
പോലീസുകാര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കുകയുണ്ടായോ ;
(ഡി)
ഭരണഘടനാ
ധ്വംസനത്തിന് പോലീസ്
കൂട്ടുനില്‍ക്കുന്നുവെന്ന
ആക്ഷേപത്തിന്മേല്
നിലപാട് വ്യക്തമാക്കാമോ
?
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
4511.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം ഇതുവരെ
സംസ്ഥാനത്ത്
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികള്‍ക്കെതിരെ
നടന്ന അതിക്രമങ്ങള്‍
സംബന്ധിച്ച് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ;
(ബി)
അതിക്രമങ്ങളെത്തുടര്‍ന്ന്
ഈ കാലയളവില്‍ എത്ര
പെണ്‍കുട്ടികള്‍
കൊല്ലപ്പെട്ടുവെന്ന്
വ്യക്തമാക്കാമോ ;
(സി)
ഈ
കേസ്സുമായി
ബന്ധപ്പെട്ട് ഇതുവരെ
അറസ്റ്റ് ചെയ്ത
പ്രതികളുടെ എണ്ണവും
ഇനിയും അറസ്റ്റ്
ചെയ്യാന്‍
ബാക്കിയുള്ളവരുടെ
എണ്ണവും വ്യക്തമാക്കുമോ
;
(ഡി)
ഈ
കേസ്സുകളില്‍
അന്വേഷണംപൂര്ത്തിയായവ
എത്ര;
പൂര്ത്തിയാകാത്തവ എത്ര
; വിചാരണ
പൂര്‍ത്തിയാക്കിയവ
എത്ര; ശിക്ഷിക്കപ്പെട്ട
പ്രതികളുടെ എണ്ണവും
വിട്ടയക്കപ്പെട്ടവരുടെ
എണ്ണവും എത്ര;
വ്യക്തമാക്കാമോ ?
സ്ത്രീകള്‍ക്കെതിരെയുള്ള
അക്രമങ്ങള്‍
4512.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ
സ്ത്രീകള്‍ക്കെതിരെ
നടന്ന വിവിധ
അതിക്രമക്കേസ്സുകളില്
ശിക്ഷിക്കപ്പെട്ട
പ്രതികളുടെ എണ്ണം
വ്യക്തമാക്കാമോ ;
(ബി)
ഈ
കേസ്സുകളിലെല്ലാമായി
പ്രതികളായിട്ടുള്ളവരുടെ
എണ്ണം എത്രയാണ് ;
പരവൂര്‍
ഫയര്സ്റ്റേഷന് വാഹനം
4513.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ഫോഴ്സ്
നവീകരണത്തിന്‍െറ
ഭാഗമായി സംസ്ഥാനത്ത്
പുതിയ വാഹനങ്ങള്‍
വാങ്ങി ഫയര്‍
സ്റ്റേഷനുകള്‍ക്ക്
നല്കുന്ന നടപടി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ മന്ത്രിതല
യോഗത്തിലെ
തീരുമാനപ്രകാരം പരവൂര്‍
ഫയര്സ്റ്റേഷന്
നല്‍കാമെന്ന്
തീരുമാനമെടുത്ത വാഹനം
എത്രയും പെട്ടെന്ന്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മാവേലിക്കര
ചാരുംമൂട് ഫയര്‍ &
റസ്ക്യൂ സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള നടപടി
4514.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
പ്രധാന പട്ടണമായ
ചാരുംമൂട്
കേന്ദ്രമാക്കി ഒരു
ഫയര്‍ & റസക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ചാരുമൂട്
കേന്ദ്രമാക്കി ഒരു
ഫയര്‍ & റസക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചോ;
(സി)
ചാരുംമൂട്,
താമരക്കുളം, ചുനക്കര,
പാലമേല്‍, നൂറനാട്,
വള്ളിക്കുന്നം
പ്രദേശങ്ങളില്‍
അത്യാഹിതം സംഭവിച്ചാല്‍
കായംകുളം, മാവേലിക്കര,
അടൂര്‍ സ്റ്റേഷനുകളില്‍
നിന്നും ഫയര്‍ഫോഴ്സ്
15 കി.മീറ്ററിലധികം
സഞ്ചരിച്ചാണ് ഇവിടെ
എത്തിച്ചേരേണ്ടത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ചാരുംമൂട്ടില്‍
ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
സാറ്റലൈറ്റ്
ഫയര്‍ & റസ്ക്യൂ
സ്റ്റേഷന്
4515.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാറ്റലൈറ്റ്
ഫയര്‍ & റസ്ക്യൂ
സ്റ്റേഷന്
എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നതെന്താണെന്ന്
വ്യക്തമാക്കുമോ;
എന്തെല്ലാം സേവനങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
;
(ബി)
പ്രസ്തുത
സ്റ്റേഷനുകള്‍
എത്രയെണ്ണം
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട് ;
വിശദവിവരം നല്‍കുമോ ?
കരുനാഗപ്പള്ളി
ഫയര്‍ സ്റ്റേഷന് സ്വന്തമായി
കെട്ടിടം
4516.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
കരുനാഗപ്പള്ളി ഫയര്‍
സ്റ്റേഷന്,
കരുനാഗപ്പള്ളി പോലീസ്
സ്റ്റേഷന്റെ സ്ഥലം
ഉപയോഗപ്പെടുത്തി പുതിയ
കെട്ടിടം നിര്‍മ്മിച്ച്
മാറ്റി സ്ഥാപിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കോഴിക്കോട്
റൂറല്‍ ഇന്റലിജന്‍സ്, സ്പെഷല്‍
ബ്രാഞ്ച് വിഭാഗം
4517.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
റൂറല്‍ ജില്ലയില്‍
ഇന്റലിജന്‍സ്, സ്പെഷല്‍
ബ്രാഞ്ച് വിഭാഗങ്ങളില്‍
അഞ്ച്
വര്‍ഷത്തിലധികമായി ജോലി
ചെയ്ത് വരുന്ന പോലീസ്
ഉദ്യോഗസ്ഥരുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഈ തസ്തികകളില്‍
മാത്രമായി ഇവരെ
നിലനിര്‍ത്തിയതിന്റെ
കാരണം വ്യക്തമാക്കുമോ?
വിജിലന്‍സ്
കേസുകള്‍ പിന്‍വലിക്കല്‍
4518.
ശ്രീ.കെ.വി.വിജയദാസ്
,,
പി.ടി.എ. റഹീം
,,
കെ.കെ.നാരായണന്
,,
സി.കെ സദാശിവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
കേസുകള്‍
പിന്‍വലിക്കുന്നത്
സംബന്ധിച്ച നയം
വെളിപ്പെടുത്താമോ ;
(ബി)
വിജിലന്‍സ്
അന്വേഷണം നടത്തി
കോടതിയില്‍ കുറ്റപത്രം
സമര്‍പ്പിച്ച കേസുകള്‍
സര്‍ക്കാര്‍
പിന്വലിക്കുകയുണ്ടായോ
; പ്രോസിക്യൂഷന്
ഘട്ടത്തിലുള്ളവയും
പിന്വലിക്കുകയുണ്ടായോ
;
(സി)
ഈ
സര്‍ക്കാര്‍
പിന്‍വലിച്ച കേസുകള്‍
ഏതൊക്കെ ; പ്രതികള്‍
ആരൊക്കയായിരുന്നു ;
അന്വേഷണം നടത്തി തുടര്‍
നടപടി ആവസാനിപ്പിച്ചവ
എത്ര ; ഏതൊക്കെ ;
(ഡി)
പ്രസ്തുത
കേസുകള്‍
പിന്‍വലിക്കുന്നതിന്
നിയമോപദേശം വാങ്ങിയത്
ആരില്‍
നിന്നെല്ലാമായിരുന്നു ;
(ഇ)
സര്‍ക്കാര്‍
പിന്‍വലിക്കാന്‍
ഉത്തരവിട്ട ഏതെങ്കിലും
കേസ്, കോടതി ഇടപെട്ട്
തടയുകയുണ്ടായിട്ടുണ്ടോ
; വിശദമാക്കാമോ?
വിജിലന്‍സ്
കേസ്സുകള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍ കര്‍മ്മ
പരിപാടികൾ
4519.
ശ്രീ.പി.എ.മാധവന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
കേസ്സുകള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത് ;
വിശദമാക്കുമോ ;
(ബി)
ഇതിനായി
നിയമ ഭേദഗതി വരുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
വിജിലന്‍സ്
കേസ്സുകള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
പുതിയ വിജിലന്‍സ്
കോടതികളും
ഹെെക്കാേടതിയില്‍
സ്പെഷ്യല്‍ ബെഞ്ചും
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ജയില്‍
ചട്ടങ്ങളുടെ പരിഷ്ക്കാരം
4520.
ശ്രീ.വി.റ്റി.ബല്‍റാം
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
വി.പി.സജീന്ദ്രന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയില്‍
ചട്ടങ്ങള്‍
പരിഷ്ക്കരിച്ചിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ചട്ടങ്ങളില്‍
എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
വരുത്തിയിട്ടുള്ളത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ജയിലുകളുടെ
നവീകരണത്തിന്
എന്തെല്ലാം
നിര്‍ദ്ദശങ്ങളാണ്
ചട്ടങ്ങളില്‍
വരുത്തിയിട്ടുള്ളത് ;
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
ചട്ടങ്ങള്‍ക്ക് എന്ന്
മുതലാണ്
പ്രാബല്യമുള്ളത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ?
തടവുകാരുടെ
മിനിമം വേതനം
4521.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളിലെ
തൊഴിലെടുക്കുന്ന
തടവുകാര്‍ക്ക് നിലവില്‍
മിനിമം വേതനം
അനുവദിക്കുന്നുണ്ടോ;
നിലവില്‍ അനുവദിക്കുന്ന
വേതനവും ആയതിന്റെ
മാനദണ്ഡവും
വ്യക്തമാക്കുമോ;
(ബി)
തടവുകാരെക്കൊണ്ട്
തൊഴിലെടുപ്പിക്കുന്നതിലൂടെ
ജയില്‍ വകുപ്പിന്
ലഭിക്കുന്ന
വരുമാനത്തിന്റെ കഴിഞ്ഞ
5 വര്‍ഷത്തെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
തടവുകാര്‍ക്ക്
മിനിമം വേതനം
നല്‍കുന്നതിന് ശിപാര്‍ശ
ചെയ്യുന്ന
റിപ്പോര്‍ട്ടുകള്‍
ജയില്‍ വകുപ്പിന്റെ
മുന്നിലുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
തടവുകാരുടെ
നിലവിലെ വേതന
നിരക്കുകള്‍
വര്‍ദ്ധിപ്പിച്ചു
നല്കാന് നടപടി
സ്വീകരിക്കുമോ?
കാസര്‍കോട്
ജില്ലാ ജയിലിന്റെ ആവശ്യകത
4522.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ മുന്നൂറോളം
തടവുകാരെ
ഉള്‍ക്കൊള്ളാന്‍
കഴിയുന്ന ഒരു ജില്ലാ
ജയില്‍
നിര്‍മ്മാണത്തിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?