ദേശീയ
പെന്ഷന് പദ്ധതി
4328.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പെന്ഷന് പദ്ധതി (NPS)
നിലവില്‍ വന്ന ശേഷം
പി.എസ്.സി മുഖേന നിയമനം
ലഭിച്ച എത്ര
ജീവനക്കാരാണ്
സര്‍ക്കാര്‍
സര്‍വ്വീസ്സില്‍
നിലവിലുള്ളത്;
(ബി)
ഇത്
വഴി എത്ര രൂപയാണ്
സര്‍ക്കാരിന് പെന്ഷന്
വിഹിതമായി ജീവനക്കാര്‍
അടച്ചിട്ടുള്ളത്;
ഈയിനത്തിൽ
സര്‍ക്കാരിന്റെ
വിഹിതവും കൂടി എത്ര
രൂപയാണ് ഇതുവരെ
ലഭ്യമായത്;
(സി)
പ്രസ്തുത
തുക ഇപ്പോള്‍ എവിടെയാണ്
നിക്ഷേപിക്കുന്നത്;
വിശദമാക്കാമോ?
പൊതുഭരണ
വകുപ്പിലെ വിവിധ ഒഴിവുകള്‍
4329.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്
പൊതുഭരണ വകുപ്പില്‍
ഓഫീസ് അറ്റഡര്‍ മുതല്‍
അസിസ്റ്റന്റ് വരെ ഓരോ
തസ്തികയിലും നിലവിലുള്ള
ഒഴിവുകളുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഒഴിവുകള്‍ വരുന്ന
മുറയ്ക്ക് അത്
നികത്തുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
പ്രതീക്ഷിത
ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്യാന്‍ നടപടി
4330.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
ലെ പ്രതീക്ഷിത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ വകുപ്പു
മേധാവികള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇതിന്‍പ്രകാരം
ഓരോ വകുപ്പും എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ടു ചെയ്തു;
തസ്തികകളും വകുപ്പും
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്ത വകുപ്പുകള്‍
ഏതെല്ലാമായിരുന്നു; ഈ
വകുപ്പുകളുടെ പേരില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ഡി)
ഇപ്രകാരം
റിപ്പോര്‍ട്ടു ചെയ്ത
ഒഴിവുകളില്‍ എത്ര
പേര്‍ക്ക് പി.എസ്.സി
നിയമന ശുപാര്‍ശയും
നിയമനവും നല്കി?
തിരുവനന്തപുരം
ജില്ലയിലെ എല്‍.ഡി.ക്ലാര്‍ക്ക്
നിയമനം
4331.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015മാര്‍ച്ച്
31 ന് കാലാവധി തീര്‍ന്ന
തിരുവനന്തപുരം
ജില്ലയിലെ
എല്‍.ഡി.ക്ലാര്‍ക്ക്
തസ്തികയിലേക്കുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതിനോടകം വിവിധ
വിഭാഗങ്ങളില്‍നിന്നും
ഏതെല്ലാം റാങ്ക്
വരെയുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അഡ്വൈസ് മെമ്മോ
അയച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ;
(ബി)
2015
മാര്‍ച്ച് 31 വരെ വിവിധ
വകുപ്പുകളില്‍ നിന്നും
എല്‍.ഡി. ക്ലാര്‍ക്ക്
തസ്തികയിലെ എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
ആയതില്‍ എത്ര
ഒഴിവുകളിലേക്ക് ഇനിയും
പി.എസ്.സി. അഡ്വൈസ്
മെമ്മോ
അയയ്ക്കുവാനുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഭാഗത്തില്‍പ്പെടുന്ന
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അഡ്വൈസ് മെമ്മോ
അയയ്ക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
സര്‍ക്കാരിന്റെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
4332.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നാളിതുവരെ
നടപ്പിലാക്കിയ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
അതിനായി
കേന്ദ്രത്തില്‍ നിന്ന്
എത്ര തുകയുടെ ധനസഹായം
ലഭ്യമായി ; വിശദാംശം
ലഭ്യമാക്കാമോ ;
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍ നിന്നും
ധനസഹായം
4333.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും കുന്നംകുളം
നിയോജകമണ്ഡലത്തില്‍
തലപ്പിള്ളി
താലൂക്കാഫീസ് മുഖേന
എത്ര രൂപ ധനസഹായം
നല്‍കിയിട്ടുണ്ട്:
(ബി)
ഇതില്‍
ചികിത്സാ ധനസഹായം
അനുവദിച്ചവരുടെ എണ്ണവും
തുകയും
വ്യക്തമാക്കുമോ;
(സി)
ഇതില്‍
അപകടമരണത്തിന് ധനസഹായം
അനുവദിച്ച ആശ്രിതരുടെ
എണ്ണവും പേരുവിവരവും
അവര്‍ക്ക്
ഒാരോരുത്തര്‍ക്ക്
അനുവദിച്ച തുകയും
വ്യക്തമാക്കുമോ ?
പി.
എസ്. സി. പരീക്ഷകളില്‍
അത്യാധുനിക സാങ്കേതിക
വിദ്യകളുടെ ഉപയോഗം
4334.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
എ.റ്റി.ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.
എസ്. സി. നടത്തുന്ന
പരീക്ഷകളുടെ
മൂല്യനിര്‍ണ്ണയം
കുറ്റമറ്റതാക്കുന്നതിനും
വേഗത്തിലാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കുമോ ;
(ബി)
ഇതിനായി
അത്യാധുനിക സാങ്കേതിക
വിദ്യകള്‍
ഉപയോഗിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കുമോ?
എൽ.ഡി.
ടൈപ്പിസ്റ്റ് ഒഴിവുകള്‍
4335.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍ എൽ.ഡി.
ടൈപ്പിസ്റ്റ് ഒഴിവുകള്‍
നിലവിലുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
ജില്ലാതലത്തിലും
ഹെഡ് ക്വാര്‍ട്ടേര്‍സ്
തലത്തിലും ഉള്ള
ഒഴിവുകളുടെ എണ്ണം ഇനം
തിരിച്ചു ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകളെല്ലാം
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി
യിലെ അഴിമതിയും
ഉദ്യോഗാര്‍ത്ഥികള്‍
നേരിടുന്ന പ്രശ്നങ്ങളും .
4336.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
എന്ന ഭരണഘടനാ
സ്ഥാപനത്തിലെ
കെടുകാര്യസ്ഥതയും
അഴിമതിയും സംബന്ധിച്ച്
സംസ്ഥാനത്തെ
ഉദ്യോഗാര്‍ത്ഥികള്‍
നേരിടുന്ന പ്രശ്നങ്ങള്‍
സംബന്ധിച്ചും ഇവയ്ക്ക്
പ്രശ്ന പരിഹാരം
നടക്കാത്തതുമൂലവും ബഹു.
ഗവര്‍ണ്ണര്‍ തന്നെ
തനിക്കുലഭിച്ച
പരാതികളിന്മേല്
അന്വേഷണവും
റിപ്പോര്‍ട്ടും
ആവശ്യപ്പെടുന്നത്
ഇതിനുമുന്‍പ്
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കിൽ ഏതു
കാലഘട്ടത്തില്‍ ;
(ബി)
2011
മുതല്‍ 2015 വരെ
പി.എസ്.സി യ്ക്ക്
ലഭിച്ച കേന്ദ്ര/സംസ്ഥാന
ഫണ്ടുകളില്‍ വകമാറ്റി
ചിലവാക്കിയ തുക
എത്രയെന്നു
വ്യക്തമാക്കാമോ;
അവയ്ക്ക് സര്‍ക്കാര്‍
അനുമതി ലഭിച്ചുവോ
എന്നും സര്‍ക്കാര്‍
മാനദണ്ഡങ്ങള്‍ ലംഘിച്ചു
പദ്ധതി/പദ്ധതിയിതര
വിഹിതം വിനിയോഗിച്ച
കേസ്സുകള്‍ ഏതെല്ലാം
എന്നും വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി
2011 മുതല്‍ 2015 വരെ
ഓരോ വര്‍ഷവും
ഓണ്‍ലെെന്‍ പരീക്ഷാ
കേന്ദ്രങ്ങള്‍
എവിടെല്ലാം തുടങ്ങി;
എത്ര എണ്ണം ഇപ്പോള്‍
പണിപ്പുരയിലാണ്;
ഇവയ്ക്കോരോന്നിനും
പ്രതീക്ഷിച്ച തുക എ്രത;
ചെലവായ തുക എ്രത ; ഓരോ
കേന്ദ്രത്തിന്േറയും
പണി നടത്തിയവര്‍
ആരെല്ലാം (സ്ഥാപനം)
എന്നിവ
വ്യക്തമാക്കുമോ;
(ഡി)
പി.എസ്.സി
പരീക്ഷയ്ക്ക് ഒരു
വിദ്യാര്‍ത്ഥിക്ക് എത്ര
രൂപ ചെലവാണ് പി.എസ്.സി
യുടെ നിലനില്‍ക്കുന്ന
പരീക്ഷാ
സമ്പ്രദായത്തിനുള്ളത് ;
ഓണ്‍ലെെന്‍ ആയാല്‍
പി.എസ്.സി
പ്രതീക്ഷിക്കുന്ന
പരീക്ഷാ ചെലവ് എത്ര ;
ഇപ്പോള്‍ തുടങ്ങിയ
ഓണ്‍ലെെന്‍
കേന്ദ്രങ്ങള്‍ക്ക്
ചെലവായ തുക എത്ര ;
പണികള്‍ നടത്തിയവര്‍
ആരെല്ലാം (കമ്പനി
ഉള്‍പ്പെടെ ), പ്രസ്തുത
കേന്ദ്രങ്ങളില്‍ പരീക്ഷ
എഴുതുവാനെത്തുന്ന
ഉദ്യോഗാര്‍ത്ഥിക്ക്
ഉണ്ടാകുന്ന (പി.എസ്.സി
കണക്കുപ്രകാരമുള്ള
)ചെലവു എത്ര
;വ്യക്തമാക്കുമോ ;
(ഇ)
നിലവിൽ
പ്രവര്‍ത്തനമാരംഭിച്ച
ഓണ്‍ലെെന്‍
സെന്ററുകളില്‍ ഒരു
ദിവസം എ്രത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പരീക്ഷ എഴുതുവാന്‍
കഴിയും; മറ്റു
സ്ഥാപനങ്ങളെ ഇതിനായി
പി.എസ്.സി
ഉപയോഗിക്കുന്നുവോ;
ഓരോ വര്‍ഷവും ഇതിനായി
എത്ര തുക ചെലവു വരും
;മറ്റു സ്ഥാപനങ്ങള്‍
വാടകയ്ക്കുപയോഗിക്കുന്നതിന്എത്ര
ചെലവു വരും ;ഇവ
വ്യക്തമാക്കുക ;
പി.എസ്.സി
യുടെ പ്രവര്‍ത്തനം
4337.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
യുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താനായി
2011 മുതല്‍ 2015 വരെ
ഓരോ വര്‍ഷവും ലഭിച്ച
കേന്ദ്രസഹായം/സംസ്ഥാന
സര്‍ക്കാര്‍ സഹായം എത്ര
എന്നും ഇവ ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി എത്ര
തുക വീതം ചിലവാക്കി
എന്നും
വ്യക്തമാക്കുമോ;
(ബി)
കമ്മീഷന്
2011 മുതല്‍ 2015 വരെ
ഓരോ വര്‍ഷവും എത്ര
പരീക്ഷ നടത്തി റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചു
എന്നും ഓരോ പരീക്ഷാ
നടത്തിപ്പിനുമായി എത്ര
തുക വീതം
ചിലവാക്കിയെന്നുമുളള
വിശദമായ
സ്റ്റേറ്റ്മെന്റ്
ലഭ്യമാക്കുമോ;
(സി)
നിലവില്‍
കമ്മീഷന്റെ സാമ്പത്തിക
സ്ഥിതി എന്താണ് എന്നും,
എന്തെങ്കിലും അധിക
സാമ്പത്തിക സഹായം
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടുവോ
എന്നും എങ്കില്‍
എന്തിനാണ് എന്നും
വ്യക്തമാക്കുമോ;
(ഡി)
സാമ്പത്തിക
പ്രതിസന്ധി കാരണം
പരീക്ഷാ നടത്തിപ്പ്
നിര്‍ത്തിവയ്ക്കേണ്ടിവരും
എന്ന് പി.എസ്.സി
അറിയിച്ചുവോ; എങ്കില്‍
പി.എസ്.സി യിലെ
ഭരണനിര്‍വ്വഹണത്തിലുള്ള
അഴിമതിയും
കെടുകാര്യസ്ഥതയും
സംബന്ധിച്ച് ഒരു
നിയമസഭാ
സമിതിയെക്കൊണ്ട്
അന്വേഷണം നടത്തുമോ;
(ഇ)
2011 മുതല്‍ 2015 വരെ
കമ്മീഷന് പ്രതിവര്‍ഷം
എത്ര തുകയുടെ ഏതെല്ലാം
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടന്നും
വാഹനങ്ങള്‍,
കമ്പ്യൂട്ടര്‍
ഉള്‍പ്പെടെയുളള
ഉപകരണങ്ങള്‍ എന്നിവ
വാങ്ങിയിട്ടുണ്ടെന്നുമുളള
വിശദാംശം
ലഭ്യമാക്കുമോ?
പി.എസ്.സി
യില്‍ വാങ്ങിയ വിവിധ
സാധനസാമഗ്രികൾ
4338.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
2011 മുതല്‍ 2015 വരെ
ഓരോ വര്‍ഷവും പുതുതായി
എത്ര കാറുകള്‍
ഉള്‍പ്പെടെ വാഹനങ്ങള്‍,
എല്‍.ഇ.ഡി ഉള്‍പ്പെടെ
വിവിധയിനങ്ങളിലുളള
ടെലിവിഷനുകള്‍,
കമ്പ്യൂട്ടറുകള്‍, ലാപ്
ടോപ്പുകള്‍,
എെ-പാഡുകള്‍
വാങ്ങിയിട്ടുണ്ട്; ഏതു
കമ്പനി സാധനങ്ങള്‍ എത്ര
തുക വിലയ്ക്ക് വാങ്ങി
എന്നും ഇതിനായി ഓരോ
വര്‍ഷവും ചിലവായ തുക
എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
2011
മുതല്‍ 2015 വരെ
പി.എസ്.സി
ഉപയോഗിച്ചിരുന്ന
ഏതെല്ലാം ഇനം
വാഹനങ്ങള്‍
(പ്രവര്‍ത്തനക്ഷമമല്ലാത്തവ
) ലേലം ചെയ്തു വിറ്റു
എന്നും അതുവഴി ഓരോ
വര്‍ഷവും ലഭിച്ച തുക
എ്രത എന്നും
വ്യക്തമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
പി.എസ്.സി വാങ്ങിയ
വാഹനങ്ങള്‍, എല്‍.ഇ.ഡി
ഉള്‍പ്പെടെ വിവിധയിനം
ടെലിവിഷനുകള്‍,
കമ്പ്യൂട്ടറുകള്‍, ലാപ്
ടോപ്പുകള്‍,
എെപാഡുകള് എന്നിവയില്‍
പി.എസ്.സി ചെയര്‍മാനും
മെമ്പര്‍മാരും അവരുടെ
ഓഫീസുകളും
ഉപയോഗിക്കുന്നവ
സംബന്ധിച്ച വിശദമായ
സ്റ്റേറ്റുമെന്റ്
ലഭ്യമാക്കുമോ;
(ഡി)
പി.എസ്.സി
യുടെ സാമ്പത്തിക
കേന്ദ്ര/സംസ്ഥാന ഫണ്ട്
വിനിയോഗം സംബന്ധിച്ച്
സി ആന്റ് എ.ജി
ഓഡിറ്റുകളില്‍ 2011
മുതല്‍ 2015 വരെ
കണ്ടെത്തിയ ക്രമവിരുദ്ധ
വിനിയോഗങ്ങള്‍ എന്ത്
എന്നു്
വ്യക്തമാക്കുമോ?
പി.എസ്.സി
റാങ്ക് ലിസ്റ്റുകളും നിയമനവും
4339.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.എസ്.സി എത്ര റാങ്ക്
ലിസ്റ്റുകള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്
; തസ്തിക തിരിച്ചുള്ള
വിവരം നല്‍കുമോ ;ഓരോ
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേരെ
01.03.2015 വരെ
നിയമിച്ചിട്ടുണ്ട് ;
വകുപ്പുതിരിച്ചുള്ള
കണക്ക് നല്‍കുമോ ;
ബി.എല്‍.ഒ.മാരുടെ
പ്രതിഫലം
4340.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
മുതല്‍
ബി.എല്‍.ഒ.മാരായി സേവനം
അനുഷ്ഠിക്കുന്ന
അംഗന്‍വാടി ജീവനക്കാര്‍
ഉള്‍പ്പെടെയുളളവര്‍ക്ക്
ഇനിയും പ്രതിഫലം
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കളര്‍
ഐഡന്റിറ്റി കാര്‍ഡ്
ഏര്‍പ്പെടുത്തുന്ന
പ്രവര്‍ത്തനത്തില്‍
ഏര്പ്പെട്ടതിന്റേതടക്കം
ബി.എല്‍.ഒ. മാര്‍ക്ക്
നല്‍കാനുളള പ്രതിഫലം
ഉടന്‍ വിതരണം
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ?
ശമ്പള
/ പെന്ഷന് പരിഷ്കരണം
4341.
ശ്രീ.വി.ശിവന്‍കുട്ടി
പ്രൊഫ.
സി.രവീന്ദ്രനാഥ്
ശ്രീ.റ്റി.വി.രാജേഷ്
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
കേന്ദ്ര ശമ്പള /
പെന്ഷന് പരിഷ്കരണ
തുല്യത ഉറപ്പ് വരുത്തി
ശമ്പളവും പെന്‍ഷനും
പരിഷ്കരിക്കുമെന്ന
വാഗ്ദാനം
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
വേതന
/ പെന്ഷന് പരിഷ്കരണ
കാര്യത്തിലുള്ള
അനിശ്ചിതാവസ്ഥ
ജീവനക്കാരിലും
അദ്ധ്യാപകരിലും
പെന്‍ഷന്‍കാരിലും
കടുത്ത
ആശങ്കക്കിടയാക്കിയിരിക്കുന്നതായി
അറിയാമോ; ശമ്പള
പരിഷ്കരണ കമ്മീഷന്
റിപ്പോര്ട്ടിന്മേല്
തീരുമാനം
എടുത്തിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
വെളിപ്പെടുത്താമോ;
വിശദമാക്കാമോ;
(സി)
ഈ
പ്രശ്നത്തില്‍
അനിശ്ചിതകാലപണിമുടക്ക്
നോട്ടീസ് നല്കിയ
സംഘടനകളുടെ
പ്രതിനിധികളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ ?
വിവിധ
വകുപ്പുകളിലെ താല്‍ക്കാലിക
നിയമനം
4342.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍
അധികാരമേറ്റശേഷം വിവിധ
വകുപ്പുകളിലായി എത്ര
പേരെയാണ് താല്‍ക്കാലിക
അടിസ്ഥാനത്തില്‍
നിയമിച്ചിട്ടുളളത് ;
(ബി)
ഇതില്‍
സര്‍ക്കാര്‍ മുഖേനയും
ഡിപ്പാര്‍ട്ടുമെന്റുകള്‍
മുഖേനയും നിയമനം
ലഭിച്ചവര്‍ എത്ര ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നിയമനം ലഭിച്ചവര്‍ എത്ര
;
(ഡി)
താത്ക്കാലിക
നിയമനം ലഭിച്ചവരില്‍
എത്ര പേരെയാണ്
സ്ഥിരപ്പെടുത്തിയിട്ടുളളത്
?
തസ്തിക
മാറ്റം വഴിയുള്ള
എല്‍.ഡി.സി.നിയമനം
4343.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ തസ്തിക
മാറ്റം വഴിയുള്ള
എല്‍.ഡി.സി ലിസ്റ്റില്‍
നിന്നുള്ള നിയമനം
ഏതുവരെയായി എന്ന്
വ്യക്തമാക്കാമോ?
ആശ്രിത
നിയമനം ഉൗര്‍ജ്ജിതമാക്കാന്‍
നടപടി
4344.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.മുരളീധരന്
,,
ടി.എന്‍. പ്രതാപന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമനം
ഉൗര്‍ജ്ജിതമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
ഇതിനായി
കൂടുതല്‍ തസ്തികകള്‍
സൃഷ്ടിക്കുന്നകാര്യം
പരിഗണിക്കുമോ ;
(സി)
ഇതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ?
കൊല്ലം
ജില്ലയിലെ ജനസമ്പര്‍ക്ക
പരിപാടി
4345.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ നടന്ന
ജനസമ്പര്‍ക്ക
പരിപാടിയില്‍
കൊട്ടാരക്കര
താലൂക്കില്‍ നിന്നും
എ.പി.എല്‍. കാര്‍ഡ്
ബി.പി.എല്‍. കാര്‍ഡ്
ആക്കുന്നതിന് എത്ര
അപേക്ഷകള്‍ ലഭിച്ചു ;
(ബി)
ആയതില്‍
എത്ര അപേക്ഷകള്‍
ബി.പി.എല്‍
വിഭാഗത്തിലേക്ക് മാറ്റി
നല്കി ;അവരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സൂപ്പര്‍
ന്യൂമററി തസ്തിക
4346.
ശ്രീ.മോന്‍സ്
ജോസഫ്
,,
റ്റി.യു. കുരുവിള
,,
സി.എഫ്.തോമസ്
,,
തോമസ് ഉണ്ണിയാടന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ സൂപ്പര്‍
ന്യൂമററി തസ്തികകള്‍
സൃഷ്ടിച്ച്
രണ്ടായിരത്തോളം
അംഗപരിമിതരെ
സര്‍ക്കാര്‍ ജോലിയില്‍
പ്രവേശിപ്പിച്ചതിനു
ശേഷമുണ്ടായ
സീനിയോരിറ്റി,
പ്രൊമോഷന്, മറ്റ്
സര്‍വ്വീസ് സംബന്ധിച്ച
പ്രശ്നങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
പ്രശ്നങ്ങളും
പ്രയാസങ്ങളും
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
അംഗപരിമിതരായ
പുതിയ ജീവനക്കാരുടെ
സീനിയോരിറ്റിയും മറ്റ്
ആനുകൂല്യങ്ങളും
അടിയന്തരമായി
പുനസ്ഥാപിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
കേസുകള്‍
പിന്‍വലിക്കല്‍
4347.
ശ്രീ.ഇ.പി.ജയരാജന്
ഡോ.കെ.ടി.ജലീല്‍
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
നിയമാനുസൃതം എടുക്കുന്ന
കേസുകള്‍
പിന്‍വലിക്കാന്‍
സര്‍ക്കാര്‍
കോടതിയോടാവശ്യപ്പെടുന്നത്
ഏത്
നിയമവ്യവസ്ഥകളുടെയും
മാനദണ്ഡങ്ങളുടെയും
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
അധികാരം ദുര്‍വിനിയോഗം
ചെയ്യപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
മുന്‍ചീഫ്
സെക്രട്ടറി സി.പി.നായരെ
വധിക്കാന്‍ ശ്രമിച്ച
കേസ് പിന്‍വലിക്കാന്‍
ഉത്തരവ്
പുറപ്പെടുവിച്ച്
കോടതിയോടാവശ്യപ്പെടുകയുണ്ടായിട്ടുണ്ടോ
; ആരുടെ
ആവശ്യത്തിന്മേല്,
ആരുടെ
ശിപാര്ശപ്രകാരമായിരുന്നു
പ്രസ്തുത ഉത്തരവ്
പുറപ്പെടുവിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
വിചാരണ
ആരംഭിച്ചതുള്‍പ്പെടെയുള്ള
കേസുകള്‍
പിന്‍വലിക്കുന്നത്
അധികാര
ദുര്‍വിനിയോഗമാണെന്ന
വാദം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
ഈ
സര്‍ക്കാര്‍ കേസ്
പിന്‍വലിക്കാന്‍
പുറപ്പെടുവിച്ച
ഉത്തരവുകള്‍ സംബന്ധിച്ച
കണക്കുകള്‍
വിശദമാക്കാമോ ;
വിജിലന്‍സ് കേസുകള്‍
പിന്‍വലിക്കാന്‍
പുറപ്പെടുവിച്ച
ഉത്തരവുകള്‍
എത്രയെന്നറിയിക്കുമോ?
ഒഴിവുകള്‍
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്യാനായി കര്‍മ്മ
പദ്ധതികള്‍
4348.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
അന്‍വര്‍ സാദത്ത്
,,
കെ.അച്ചുതന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലെ ഒഴിവുകള്‍
കൃത്യമായി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
പ്രത്യേക
സോഫ്റ്റ്വെയര്
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(സി)
ഒഴിവുകള്‍
ഇ-മെയില്‍ വഴി
പി.എസ്.സി. യെ
അറിയിക്കുവാനും യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുമോയെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
ഏന്തെല്ലാം നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ ?
അരുവിക്കര
നിയോജക
മണ്ഡലത്തിലുള്ളവര്‍ക്ക്
നല്കിയ സഹായം
4349.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ഏറ്റവും
അവസാനമായി നടന്ന
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടി
മുഖേന, അരുവിക്കര
നിയമസഭാ നിയോജക
മണ്ഡലത്തിലെ എത്ര
വ്യക്തികള്‍ക്ക് സഹായം
നല്കി എന്നും, അവര്‍
ഓരോരുത്തരുടേയും
മേല്‍വിലാസവും ലഭിച്ച
സഹായം എന്തെന്നുമുള്ള
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
മെഡിക്കല്‍
റീ-ഇംപേഴ്സ്മെന്റ് ഇനത്തില്‍
ചെലവാക്കിയ തുക
4350.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
മുഖ്യമന്ത്രിയും ഓരോ
മന്ത്രിമാരും
മെഡിക്കല്‍
റീ-ഇംപേഴ്സ്മെന്റ്
ഇനത്തിലായി എത്ര തുക
വീതം
കൈപ്പറ്റിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഭരണരംഗത്തെ അഴിമതി
തുടച്ചുമാറ്റുന്നതു സംബന്ധിച്ച്.
4351.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണരംഗത്തുള്ളതായി
പറയപ്പെടുന്ന അഴിമതി
തുടച്ചുമാറ്റുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം കൈക്കൂലി
വാങ്ങിയതുമായി
ബന്ധപ്പെട്ട് എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസെടുത്തു ; വിശദാംശം
ലഭ്യമാക്കാമോ ;
(സി)
1/4/2015
മുതല്‍ 30/6/15 വരെ
എത്ര ഉദ്യോഗസ്ഥര്‍ക്ക്
അഴിമതി/ കൈക്കൂലി
കേസ്സുകളിൽ പെട്ട്
സസ്പെന്ഷന്
ലഭിക്കുകയുണ്ടായി ;
വിശദാംശം ലഭ്യമാക്കാമോ
;
(ഡി)
ഭരണരംഗത്തെ
അഴിമതി തുടച്ചുമാറ്റും
എന്ന പ്രഖ്യാപനം
ലക്ഷ്യം കണ്ടില്ല എന്ന
ആക്ഷേപത്തിന്മേലുള്ള
നിലപാട് വ്യക്തമാക്കാമോ
?
രണ്ടാംഘട്ട
ജനസമ്പര്‍ക്ക പരിപാടി-
കോഴിക്കോട് ജില്ല
4352.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
രണ്ടാംഘട്ട
ജനസമ്പര്‍ക്ക
പരിപാടിയില്‍ ചികിത്സാ
ധനസഹായവുമായി
ബന്ധപ്പെട്ട്
കോഴിക്കോട് ജില്ലയില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ജനസമ്പര്‍ക്ക
പരിപാടിയില്‍
കോഴിക്കോട് ജില്ലകളില്‍
ലഭിച്ച പരാതികളില്‍
25000 രൂപയ്ക്ക്
മുകളില്‍ തുക നല്കിയ
എത്ര കേസുകള്‍ ഉണ്ട്
എന്ന്
വെളിപ്പെടുത്തുമോ;
ഇതിന് സ്വീകരിച്ച
മാനദണ്ഡം
വ്യക്തമാക്കാമോ;
(സി)
എം.എല്‍.എ.
മാരുടെ
ശുപാര്‍ശയോടൊപ്പം
ലഭിച്ച അപേക്ഷയിന്മേല്
ഈ സാമ്പത്തിക വര്‍ഷം
25000 രൂപയ്ക്ക്
മുകളില്‍ തുക അനുവദിച്ച
എത്ര കേസുകള്‍ ഉണ്ട്;
(ഡി)
ഈ
അന്തരം സംബന്ധിച്ച
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ജനസമ്പര്‍ക്ക
പരിപാടിയിലും
എം.എല്‍.എ. മാരുടെ
ശിപാര്ശയിന്മേലും
ലഭിക്കുന്ന ചികിത്സാ
ധനസഹായത്തിന്റെ
അപേക്ഷയിന്മേല്
സ്വീകരിക്കുന്ന
മാനദണ്ഡം വിശദമാക്കാമോ;
(എഫ്)
സംസ്ഥാനത്ത്
ഇത് രണ്ടുതരം നീതി
സൃഷ്ടിക്കുന്നുവെന്ന്
കരുതുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
പ്രവണത അവസാനിപ്പിച്ച്
അര്‍ഹരായ രോഗികള്‍ക്ക്
അര്‍ഹമായ തുക
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഉത്തരവുകള്‍ എം.എല്‍.എ.
മാര്‍ക്ക് ലഭ്യമാക്കാന്‍
നടപടി
4353.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍
പുറപ്പെടുവിക്കുന്ന
എല്ലാ സര്‍ക്കാര്‍
ഉത്തരവുകളും എം.എല്‍.എ.
മാര്‍ക്ക്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതെല്ലാം
വകുപ്പുകളിലും,
വിഭാഗത്തിലും
ഉള്‍പ്പെടുന്ന
സര്‍ക്കാര്‍
ഉത്തരവുകളാണ്
എം.എല്‍.എ. മാര്‍ക്ക്
ലഭ്യമാക്കുന്നതെന്നു്
അറിയിക്കാമോ:
(ബി)
ഏതെങ്കിലും
വിഷയങ്ങളില്‍
എം.എല്‍.എ.മാര്‍
ഉന്നയിച്ചതുമായി
ബന്ധപ്പെട്ട്
ഉണ്ടാകുന്ന സര്‍ക്കാര്‍
ഉത്തരവുകള്‍
ബന്ധപ്പെട്ട
എം.എല്‍.എ.മാര്‍ക്ക്
നല്‍കണമെന്ന്
ഉത്തരവുകളോ ,
സര്‍ക്കുലറുകളോ
നിലവിലുണ്ടോ ;
ഇല്ലെങ്കില്‍ പ്രസ്തുത
ഉത്തരവുകള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വ്യക്തമാക്കുമോ ?
സര്‍ക്കാര്‍
ജീവനക്കാരുടെ അനശ്ചിതകാല
പണിമുടക്ക്
4354.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
ജൂലൈ 23 മുതല്‍
സര്‍ക്കാര്‍
ജീവനക്കാരും
അദ്ധ്യാപകരും
അനശ്ചിതകാല പണിമുടക്ക്
നടത്തുന്നതിന്
ഇടയാക്കിയ സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ ?
സര്‍ക്കാര്‍
ഉദ്യാേഗസ്ഥരുടെ സര്‍വ്വീസ്
ചട്ടങ്ങളുടെ പരിഷ്ക്കരണം
4355.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യാേഗസ്ഥരുടെ
സര്‍വ്വീസ് ചട്ടങ്ങള്‍
പരിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
ഏതെല്ലാം
സര്‍വ്വീസ് ചട്ടങ്ങളാണ്
പരിഷ്ക്കരണത്തില്‍
ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കാമോ ;
(സി)
ജനങ്ങള്‍ക്ക്
വേണ്ടിയുളള വിവിധ
തരത്തിലുളള അവകാശ
നിയമങ്ങള്‍ കൂടി
സര്‍വ്വീസ് ചട്ടങ്ങളുടെ
പരിഷ്ക്കരണത്തില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ?
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ്
സംവിധാനം
4356.
ശ്രീ.എം.എ.
വാഹീദ്
,,
ബെന്നി ബെഹനാന്
,,
ജോസഫ് വാഴയ്ക്കൻ
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നടപ്പാക്കിയ ഇ-ഓഫീസ്
സംവിധാനത്തിന്റെ
പോരായ്മകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ ;
(ബി)
പ്രസ്തുത
പോരായ്മകൾ
സമയബന്ധിതമായി
പരിഹരിക്കുവാന്‍
സ്വീകരിക്കുന്ന
നടപടികളെക്കുറിച്ചുള്ള
വിവരം നല്‍കുമോ ;
(സി)
പ്രസ്തുത
സംവിധാനത്തിലൂടെ
പ്രോസസ് ചെയ്യുന്ന, ഓരോ
നിയോജകമണ്ഡലത്തിലെയും
പദ്ധതികളുമായി
ബന്ധപ്പെട്ട ഫയലുകളുടെ
വിവരം
ജനപ്രതിനിധികള്ക്കുകൂടി
ലഭിക്കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
മന്ത്രിമാരുടെ
വിദേശ സന്ദ൪ശനങ്ങൾ
4357.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയും മറ്റു
മന്ത്രിമാരും നടത്തിയ
ഓരോ വിദേശ
യാത്രകളുടെയും
ഉദ്ദേശ്യമെന്തായിരുന്നെന്നും
ഇതുമൂലം സംസ്ഥാനത്തിന്
എന്തൊക്കെ
നേട്ടങ്ങളുണ്ടായെന്നും
വിശദമാക്കാമോ?.
മന്ത്രിമാരുടെ
ഡല്‍ഹി സന്ദര്‍ശനം
4358.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
നാളിതുവരെ
മുഖ്യമന്ത്രിയും, ഓരോ
മന്ത്രിമാരും എത്ര തവണ
വീതം ഡല്‍ഹി
സന്ദര്‍ശിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സന്ദര്‍ശനത്തിനായി
മുഖ്യമന്ത്രിയും,
മന്ത്രിമാരും
വിമാനക്കൂലിയിനത്തില്‍
എത്ര തുക
ചെലവഴിച്ചെന്ന്
വിശദമാക്കാമോ;
അദ്ധ്യാപകനിയമനം
T 4359.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
അദ്ധ്യാപകരുടെ
തസ്തികകളിലേക്കുള്ള പി.
എസ്. സി. യുടെ ഏതൊക്കെ
റാങ്ക് ലിസ്റ്റുകളാണ്
നിലവിലുള്ളത് ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റുകളില്‍
നിന്നും എത്ര
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കിയിട്ടുണ്ട്
;
(സി)
എച്ച്.എസ്.എ.
സോഷ്യല്‍സ്റ്റഡീസ്
(കാറ്റഗറി നം. 440/07)
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കിയിട്ടുണ്ട്
; പ്രസ്തുത റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എപ്പോഴാണ് അവസാനിച്ചത്
; വിശദാംശം നല്‍കുമോ ;
(ഡി)
2015
മാര്‍ച്ച് 31 വരെയുള്ള
ഒഴിവുകള്‍ കണക്കാക്കി
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ദുരിതാശ്വാസനിധി
ധനസഹായ വിതരണം-
ജനപ്രതിനിധികള്‍ക്കുള്ള
വിലക്ക്
4360.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികില്‍സാ
ധനസഹായം
അനുവദിക്കുന്നതിനായി
ജില്ലാ കളക്ടറുടെ
അന്വേഷണ റിപ്പോര്‍ട്ട്
മണ്ഡലത്തിലെ എം.എല്‍.എ.
മാര്‍ മുഖേന
നല്‍കുന്നതിന് അനുമതി
നിഷേധിച്ച് ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ ഈ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ചികില്‍സാ
സഹായം
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് വില്ലേജ്
ഓഫീസര്‍, തഹസില്‍ദാര്‍,
കളക്ടര്‍ എന്നിവരുടെ
അന്വേഷണ റിപ്പോര്‍ട്ട്
എം.എല്‍.എ. മാര്‍ മുഖേന
നല്‍കുന്നത്
തടസ്സപ്പെടുത്താനിടയായ
സാഹചര്യം
വിശദീകരിക്കാമോ;
(സി)
എം.എല്‍.എ.
മാര്‍ മുഖേന ജില്ലാ
കളക്ടരുടെ അന്വേഷണ
റിപ്പോര്‍ട്ട് സഹിതം
ചികില്‍സാ ധനസഹായ
അപേക്ഷയില്‍
സമര്‍പ്പിച്ചിരുന്ന
രീതി തുടരുന്നതിന്
അനുവാദം നല്‍കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്?
നാളികേരത്തിന്റെ
വിലയിടിവും വെളിച്ചെണ്ണ
ഇറക്കുമതിയും
4361.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാളീകേരത്തിന്റെയും
നാളികേരോല്പ്പന്നങ്ങളുടെയും
വിലയിടിവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവയുടെ
വിലയിടിവ്
പരിഹരിക്കുന്നതിനായി
മുഖ്യമന്ത്രി
കേന്ദ്രസര്‍ക്കാരിന്
നിവേദനം നല്‍കുകയോ
പ്രധാനമന്ത്രിയുടെ
ശ്രദ്ധയില്‍ ഇക്കാര്യം
കൊണ്ടുവരികയോ
ചെയ്തിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അടിയന്തരമായി
സര്‍വ്വകക്ഷി സംഘം
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍
പ്രധാനമന്ത്രിയെക്കണ്ട്
വെളിച്ചെണ്ണ ഇറക്കുമതി
നിര്ത്തിവെപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കേള്‍ക്കുവാനുള്ള
അവകാശം സംബന്ധിച്ച നിയമം
4362.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേള്‍ക്കുവാനുള്ള
അവകാശം സംബന്ധിച്ച
നിയമം (റൈറ്റ് ടു
ഹിയര്‍ ആക്ട്)
നടപ്പാക്കാനുള്ള
തീരുമാനം
പിന്‍വലിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
കാരണം വ്യക്തമാക്കുമോ ?
മന്ത്രിമാര്‍ക്കും
ഉദ്യോഗസ്ഥര്‍ക്കുമെതിരെ
മുഖ്യമന്ത്രിയുടെ ആപ്പീസില്
ലഭിച്ച പരാതി
4363.
ശ്രീ.എ.കെ.ബാലന്
,,
ജി.സുധാകരന്
,,
കെ.കുഞ്ഞിരാമന് (ഉദുമ)
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതിയും
ക്രമക്കേടുകളും
നേരിട്ടറിയിക്കാന്‍
മുഖ്യമന്ത്രിയുടെ
ആപ്പീസില് സംവിധാനം
ഏര്പ്പെടുത്തിയിട്ടുണ്ടായിരുന്നുവോ
; ഈ സംവിധാനത്തിന്റെ
ഗുണഫലവും പ്രവര്‍ത്തന
പുരോഗതിയും
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
ഏതെങ്കിലും
മന്ത്രിമാരോ
ഉദ്യോഗസ്ഥരോ അഴിമതി
നടത്തുന്നു
എന്നാരോപിച്ചുകൊണ്ട്,
ആരെങ്കിലും, പ്രസ്തുത
വിഷയം മുഖ്യമന്ത്രിയുടെ
ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ടായിരുന്നുവോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(സി)
നിലവില്‍
അന്വേഷണം നേരിടുന്ന
ഏതെങ്കിലും മന്ത്രിമാരെ
കുറിച്ച്
മുഖ്യമന്ത്രിക്ക്
രേഖാമൂലമോ നേരിട്ടോ
ആക്ഷേപങ്ങള്‍
ലഭിച്ചിട്ടുണ്ടായിരുന്നവോ
; എങ്കില്‍ ബന്ധപ്പെട്ട
അന്വേഷണ
ഏജന്‍സികള്‍ക്ക് അവ
കൈമാറിയിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ഡി)
മുഖ്യമന്ത്രിയുടെ
ആപ്പീസില്
ഏര്‍പ്പെടുത്തിയ
സംവിധാനത്തില്‍ ലഭിച്ച
രഹസ്യ വിവരങ്ങള്‍,
ആരോപണവിധേയരായ
മന്ത്രിമാര്‍ക്കോ
ഉദ്യോഗസ്ഥന്മാര്ക്കോ
ചോര്‍ത്തി കൊടുത്തതായ
സംഭവം ഉണ്ടായിട്ടുണ്ടോ
; എങ്കില്‍
ഇതേക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ ?
2006
മുതല്‍ 2014 വരെയുളള
പി.എസ്.സി. നിയമനം
4364.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006
മുതല്‍ 2014 വരെ ഓരോ
വര്‍ഷവും എത്ര പേരെയാണ്
പി.എസ്.സി. വിവിധ
വകുപ്പുകളില്‍
നിയമനങ്ങള്‍ക്കായി
ശിപാര്‍ശ
ചെയ്തിട്ടുള്ളത്;
(ബി)
ഈ
കാലയളവില്‍ ഓരോ
വര്‍ഷവും
എല്‍.ഡി.ക്ലാര്‍ക്ക്,
ലാസ്റ്റ് ഗ്രേഡ്,
സെക്രട്ടറിയേറ്റ്
അസിസ്റ്റന്റ്
തസ്തികകളില്‍ എത്ര പേരെ
വീതം നിയമനത്തിനായി
ശിപാര്‍ശ
ചെയ്തിട്ടുണ്ട്;
(സി)
2006
മുതല്‍ 2014 വരെ
സര്‍ക്കാര്‍
വകുപ്പുകള്‍
റിപ്പോര്‍ട്ടു ചെയ്ത
എത്ര ഒഴിവുകളാണ്
പി.എസ്.സി.യില്‍
ലഭിച്ചിട്ടുള്ളത്?
സ൪വ്വകലാശാല
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്
ഗ്രേഡ് II നിയമനം
4365.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
യുണിവേഴ്സിറ്റികളിലെ
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് നിയമനം
പി.എസ്.സി ക്കു വിടാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിനു
വേണ്ട ഉത്തരവിറക്കാന്‍
തയ്യാറാകുമോ ;
(ബി)
സമാന
തസ്തികയായ
സെക്രട്ടേറിയറ്റ്
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് ഗ്രേഡ് II
റാങ്ക് ലിസ്റ്റില്‍
നിന്നും യൂണിവേഴ്സിറ്റി
കമ്പ്യൂട്ടര്‍
അസിസ്റ്റന്റ് ഗ്രേഡ് II
നിയമനം നടത്താന്‍
നടപടിയെടുക്കുമോ?
ഉന്നത
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള
കേസുകളും നടപടികളും
4366.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വകുപ്പ്
അദ്ധ്യക്ഷന്മാര്,
വകുപ്പ്
സെക്രട്ടറിമാര്‍ മുതലായ
ഉന്നത ഉദ്യോഗസ്ഥരില്‍
ആര്‍ക്കെല്ലാമെതിരെ
വിവിധ കുറ്റങ്ങള്‍ക്ക്
നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥരില്‍
ആരെയൊക്കെ
സര്‍വ്വീസില്‍ തിരികെ
പ്രവേശിപ്പിച്ചിട്ടുണ്ടെന്നും
അവര്‍ക്കെതിരായ
കേസ്സുകളുടെ ഇപ്പോഴത്തെ
അവസ്ഥ എന്തെന്നും
വ്യക്തമാക്കുമോ?
ഡെപ്യൂട്ടി
കളക്ടര്‍മാരുടെ ഐ.എ.എസ്.
4367.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡെപ്യൂട്ടി
കളക്ടര്‍മാര്‍ക്കു
ഐ.എ.എസ്. പ്രൊമോഷന്
നല്കി വന്നിരുന്ന
നിയമത്തിലോ
വ്യവസ്ഥകളിലോ
എന്തെങ്കിലും ഭേദഗതി
വന്നിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
2014ല്‍ ഐ.എ.എസ്
പ്രൊമോഷനു അര്‍ഹരായ
ഡെപ്യൂട്ടി
കളക്ടര്‍മാര്‍ക്കു
അവസരം നിഷേധിച്ചതിന്റെ
കാരണം വ്യക്തമാക്കാമോ ;
(സി)
നിലവിലുള്ള
സീനിയോറിറ്റി
ലിസ്റ്റിലെ പിന്നാക്ക
വിഭാഗക്കാരായ നാലു
സീനിയര്‍ ഡെപ്യൂട്ടി
കളക്ടര്‍മാരുടെ പേര്
കേന്ദ്ര സര്‍ക്കാരില്‍
DOPTക്കു എപ്പോള്‍
സമര്‍പ്പിക്കാന്‍
കഴിയും ;
(ഡി)
നിലവില്‍
പ്രൊമോഷന് വഴി
നികത്തേണ്ട ഐ.എ.എസ്
പോസ്റ്റുകള്‍ ഉണ്ടോ ;
എങ്കില്‍ പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കു
അര്‍ഹതയുണ്ടായിട്ടും
പ്രൊമോഷന്
വൈകിപ്പിക്കുന്നത്
എന്തുകൊണ്ടാണ് ?
അഖിലേന്ത്യാ
സര്‍വ്വീസിലുളള ഉദ്യോഗസ്ഥര്‍
4368.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
അഖിലേന്ത്യാ
സര്‍വ്വീസിലുളള എത്ര
ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല
അവധിയില്‍
പ്രവേശിച്ചിട്ടുണ്ടെന്നും
അവര്‍ ആരെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
കാലയളവില്‍ അഖിലേന്ത്യാ
സര്‍വ്വീസിലുളള എത്ര
ഉദ്യോഗസ്ഥന്മാര്
കേന്ദ്ര ഡെപ്യൂട്ടേഷന്
വാങ്ങിപ്പോയെന്നും അത്
ആരെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
ഇതേ
കാലയളവില്‍
അഖിലേന്ത്യാസര്വ്വീസിലുളള
എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ശിക്ഷണ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ആര്‍ക്കെല്ലാമെതിരെ
എന്ത് ശിക്ഷണ നടപടിയാണ്
സ്വീകരിച്ചതെന്നും
എന്ത് കാരണത്താലാണ്
ശിക്ഷണ നടപടി
സ്വീകരിച്ചതെന്നും
വ്യക്താക്കാമോ?
അടൂരില്‍
സബ് കോടതി
T 4369.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂരില്‍
സബ് കോടതി
അനുവദിക്കുന്നതിന്
നിലവില്‍ മുന്‍ഗണനാ
ലിസ്റ്റ് നിലവിലുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കേരളത്തില്‍
സബ് കോടതികള്‍
പുതിയതായി
അനുവദിക്കുന്നതു
സംബന്ധിച്ച നിലവിലുള്ള
ലിസ്റ്റിന്മേല്
നാളിതുവരെ
എടുത്തിട്ടുള്ള
നടപടികള്‍
വിശദീകരിക്കാമോ;
(സി)
അടൂരില്‍
സബ് കോടതി
അനുവദിക്കുന്നതു
സംബന്ധിച്ചും അനുബന്ധ
ലിസ്റ്റ് പ്രകാരമുള്ള
മുഗണനാ ക്രമം ലംഘിച്ച്
ഏതെങ്കിലും തരത്തിലുള്ള
നടപടി മറ്റ്
സ്ഥലങ്ങളില്‍ സബ്
കോടതികള്‍
അനുവദിക്കുന്നതിനു
വേണ്ടി എടുത്തിണ്ടോ;
(ഡി)
പ്രസ്തുത നടപടിക്ക്
കാരണമായ സാഹചര്യങ്ങള്‍
വിശദമാക്കുമോ?
ആറ്റിങ്ങലിലെ
കോടതി സമുച്ചയ നിര്‍മ്മാണം
4370.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
കോടതി സമുച്ചയ
നിര്‍മ്മാണത്തിന്റെ
അനുബന്ധ പണികള്‍ക്കായി
ഫണ്ട് ലഭ്യമാക്കാന്‍
സമര്‍പ്പിച്ചിരിക്കുന്ന
ഫയലില്ന്മേല് (File
No. 12784 / C4 / Home)
എന്തുനടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ ;
(ബി)
കോടതി
സമുച്ചയ നിര്‍മ്മാണം
എത്രയും വേഗം
പൂര്‍ത്തിയാക്കുവാന്‍
പ്രസ്തുത ഫയലിന്മേല്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
തീരദേശ
പരിപാലന പദ്ധതി
4371.
ശ്രീ.കെ.അച്ചുതന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വര്‍ക്കല കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ പരിപാലന പദ്ധതി
നടപ്പാക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഏന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
ധനസഹായമാണ് പദ്ധതി
നടത്തിപ്പിനായി
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
തീരദേശ
നിയന്ത്രണങ്ങള്‍
മൂലം,പദ്ധതി
നടത്തിപ്പില്‍
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
പി.എസ്.സി.ക്ക് വിട്ട
നിയമനങ്ങള്‍
4372.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
ക്ഷേമനിധി ബോര്‍ഡുകളിലെ
നിയമനങ്ങൾ
പി.എസ്.സി.ക്ക്
വിട്ടിട്ടുണ്ട് ;
വിശദാംശം ലഭ്യമാക്കാമോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം സ്ഥാപനങ്ങളിലെ
നിയമനം പി.എസ്.സി.ക്ക്
വിടുകയുണ്ടായി ;
വിശദാംശം ലഭ്യമാക്കാമോ
;
(സി)
1.7.2006
മുതല്‍ 30.6.2011
വരെയുള്ള കാലത്ത്
ഏതെല്ലാം സ്ഥാപനങ്ങളിലെ
നിയമനങ്ങളാണ്
പി.എസ്.സി.ക്ക് വിട്ടത്
; വിശദാംശം
ലഭ്യമാക്കാമോ ?
പി.എസ്.സി
യുടെ പുതിയ വെബ് സൈറ്റിന്റെ
പ്രവര്‍ത്തനം
4373.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
ടി.എന്‍. പ്രതാപന്
,,
എം.എ. വാഹീദ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
യുടെ പുതിയ വെബ്
സൈറ്റിന്റെ
പ്രവര്‍ത്തനത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
വെബ് സൈറ്റിന്റെ
പ്രവര്‍ത്തനം
പൂര്‍ണ്ണമായി
തുടങ്ങിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(സി)
പുതിയ
വെബ് സൈറ്റിന്റെ
പ്രവര്‍ത്തനം
പൂര്‍ണ്ണമാകുന്നതുവരെ
പഴയ വെബ് സൈറ്റിന്റെ
പ്രവര്‍ത്തനം തുടരുമോ ;
വിശദമാക്കുമോ ;
(ഡി)
ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍
പുതിയ വെബ് സൈറ്റിനെ
സംബന്ധിച്ചുള്ള അവബോധം
സൃഷ്ടിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
പി.എസ്.സി.
വഴിയുള്ള നിയമനങ്ങളിലെ
നിയന്ത്രണം
4374.
ശ്രീ.ജി.സുധാകരന്
,,
എം.ചന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.കുഞ്ഞമ്മത് മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വിവിധ വകുപ്പുകള്‍,
പൊതുമേഖലാസ്ഥാപനങ്ങള്‍,
യൂണിവേഴ്സിറ്റികള്‍
തുടങ്ങിയിടങ്ങളില്‍
പി.എസ്.സി. വഴിയുള്ള
നിയമനം നടത്തുന്നതിന്
നിലവിലുള്ള
നിയന്ത്രണങ്ങള്‍
എന്തെല്ലാമാണ് ;
വിശദമാക്കാമോ ;
(ബി)
ഒഴിവുകള്‍
ഉണ്ടായിട്ടും റാങ്ക്
ലിസ്റ്റുകളില്‍ നിന്ന്
നിയമനം
നടത്താതിരിക്കുന്നത്
എന്തുകൊണ്ടാണ് ;
(സി)
പി.എസ്.സി.യുടെ
റാങ്ക്
ലിസ്റ്റുകളിലെല്ലാം
കൂടി എത്ര
ഉദ്യോഗാര്‍ത്ഥികള്‍
ഉള്‍പ്പെട്ടിട്ടുണ്ട് ;
(ഡി)
പ്രമോഷന്
തസ്തികകളില്‍ യഥാസമയം
പ്രമോഷന്
നടത്താതിരിക്കുന്നതുമൂലം,
അതുവഴി ഉണ്ടാകാവുന്ന
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ടു
ചെയ്യാന്‍
കഴിയാതായിട്ടുള്ളതായി
അറിയാമോ ;
(ഇ)
ആശ്രിതനിയമന
പദ്ധതി പ്രകാരമുള്ള
നിയമനങ്ങള്‍ക്ക് വേണ്ടി
കാത്തിരിക്കുന്നവരുടെ
എണ്ണം എത്രയാണ് ;
(എഫ്)
തസ്തികകള്‍
വെട്ടിക്കുറച്ചതുമൂലം
ഏതെങ്കിലും
തസ്തികകളില്‍
പി.എസ്.സി. വഴി നിയമനം
നടത്താന്‍ കഴിയാതെ
പോയിട്ടുണ്ടോ ;
(ജി)
ധനകാര്യ
കമ്മീഷന്
നിര്‍ദ്ദേശത്തെ
തുടര്‍ന്ന് അധികമായി
കണ്ടെത്തിയ തസ്തികകള്‍
എത്ര ?
പി.എസ്.സി.യിലെ
ക്രമക്കേടുകള്‍
4375.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
ചെയര്‍മാനും
മെമ്പര്‍മാരും 2011
മാര്‍ച്ച് മുതല്‍ 2015
മാര്‍ച്ച് വരെ ഓരോ
വര്‍ഷവും
ശമ്പളം/റ്റി.എ/ഡി.എ
ഇനത്തില്‍ സ്വീകരിച്ച
തുക, യാത്രായിനത്തിലും
വാഹനചിലവുകള്ക്കുമായി
ചിലവാക്കിയ തുക എന്നിവ
എത്ര എന്ന്
വിശദമാക്കുമോ;
ഇവര്‍ക്ക് സര്‍ക്കാര്‍
നിശ്ചയിച്ച ശമ്പള
സ്കെയിലും
മറ്റാനുകൂല്യങ്ങളും
എന്താണ് എന്നും
സര്‍ക്കാര്‍
അനുമതിയില്ലാതെ ഇവര്‍
ശമ്പള സ്കെയിലിലും
മറ്റാനുകൂല്യങ്ങളിലും
മാറ്റം വരുത്തി
വാങ്ങുന്നുവോ എന്നും
വ്യക്തമാക്കുമോ;
എങ്കില്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ;
(ബി)
പി.എസ്.സി.യിലെ
ധൂര്‍ത്തും ക്രമവിരുദ്ധ
നടപടികളും സംബന്ധിച്ച്
എത്ര പരാതികള്‍ ലഭിച്ചു
എന്നും അതിന്മേല്
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
ഇതുസംബന്ധിച്ച് ബഹു.
ഗവര്‍ണ്ണര്‍ക്കു ലഭിച്ച
പരാതികളില്‍
ആരുടെയെല്ലാം പരാതികള്‍
ബഹു. ഗവര്‍ണ്ണര്‍
വിശദാന്വേഷണത്തിന്
സര്‍ക്കാരിനു
കെെമാറിയെന്നും,
ഇവയില്‍ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി.യിലെ
മോട്ടോര്‍ വാഹന
ഉപയോഗങ്ങളിലെ
ക്രമവിരുദ്ധ നടപടികള്‍,
വിവരാവകാശ നിയമങ്ങള്‍
പാലിക്കുന്നതില്‍
കാണിക്കുന്ന അനാസ്ഥ
എന്നിവ
ശ്രദ്ധയില്പ്പെട്ടുവോയെന്നും,
ഇതു സംബന്ധിച്ച് എത്ര
പരാതികള്‍ ലഭിച്ചു
എന്നും എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
എത്ര പരാതികള്‍
അന്വേഷണത്തിനായി ബഹുഃ
ഗവര്‍ണര്‍ സര്‍ക്കാരിനു
നല്കി എന്നും അവയില്‍
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ?
എല്‍.
ഡി. ടൈപ്പിസ്റ്റ് റാങ്ക്
ലിസ്റ്റില്‍ നിന്നുളള നിയമനം
4376.
ശ്രീ.വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്,
ആലപ്പുഴ ജില്ലകളില്‍
നിലവിലുള്ള എല്‍. ഡി
ടൈപ്പിസ്റ്റ് റാങ്ക്
ലിസ്റ്റുകളിൽ നിന്നും
നാളിതുവരെ എത്ര
നിയമനങ്ങള്‍ നടത്തി
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലിസ്റ്റുകളിൽ നിന്നും
നിയമനം നടത്തുന്നതിന്
ഇനിയും ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെടാനുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എത്രയും
വേഗം പ്രസ്തുത
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കായിക
താരങ്ങള്‍ക്ക് നിയമനങ്ങളില്‍
ഗ്രേസ് മാര്‍ക്ക്
4377.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മികച്ച
കായിക താരങ്ങള്‍ക്ക്
കെ.പി.എസ്.സി.
നടത്തുന്ന ക്ലാസ്സ്
III, ക്ലാസ്സ് IV
തസ്തികകളിലെ
നിയമനങ്ങള്‍ക്ക് ഗ്രേസ്
മാര്‍ക്ക്
നല്‍കാറുണ്ടോ;
(ബി)
നിലവില്‍
ഏതൊക്കെ കായിക
ഇനങ്ങള്‍ക്കാണ്
ഇത്തരത്തില്‍ ഗ്രേസ്
മാര്‍ക്ക് നല്‍കുന്നത്;
(സി)
കൂടുതല്‍
കായിക ഇനങ്ങള്‍ക്കു
കൂടി ഗ്രേസ് മാര്‍ക്ക്
അനുവദിക്കണമെന്നാവശ്യപ്പെട്ട്
കേരള സ്പോര്‍ട്സ്
കൗണ്‍സില്‍ സെക്രട്ടറി
സര്‍ക്കാരിന്റെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ച
No.KSSC/B4/1417datd
06/06/14
പ്രൊപ്പോസലില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
എച്ച്.
എസ്. എ , എച്ച്. എസ്.എസ്.ടി
-ഫിസിക്സ്, കെമിസ്ട്രി,
കണക്ക് വിഷയങ്ങളിലെ നിയമനം
4378.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.
എസ്. എ , എച്ച്.
എസ്.എസ്.ടി
വിഭാഗങ്ങളില്‍
ഫിസിക്സ്, കെമിസ്ട്രി,
കണക്ക് എന്നീ
വിഷയങ്ങളില്‍ പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ ;
(ബി)
പ്രസ്തുത
വിഭാഗങ്ങളില്‍
ജൂനിയര്‍/സീനിയര്‍
ഉള്‍പ്പെടെ,
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ഒഴിവുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
പ്രസ്തുത
തസ്തികകളിലേക്ക്
നിലവിലുള്ള റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
നിയമനം നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ഡി)
പി.എസ്.സി
ഒരേ ടെസ്റ്റില്‍
നിന്നും എച്ച്.
എസ്.എസ്.ടി
ജൂനിയര്‍-സീനിയര്‍
വിഭാഗങ്ങളിലായി രണ്ടു
ലിസ്റ്റുകള്‍
തയ്യാറാക്കുന്നതിന്
സ്വീകരിച്ച മാനദണ്ഡം
വിശദമാക്കുമോ ;
(ഇ)
എച്ച്.
എസ്. എ, എച്ച്.
എസ്.എസ്.ടി
വിഭാഗങ്ങളില്‍
നിലവിലുള്ള പി.എസ്.സി
റാങ്ക് ലിസ്റ്റില്‍
നിന്നും പ്രസ്തുത
തസ്തികകളിലേക്ക്
നടത്തിയ നിയമനങ്ങളുടെ
വിശദാംശങ്ങള്‍ ജനറല്‍
സംവരണ വിഭാഗങ്ങള്‍
തിരിച്ച് ലഭ്യമാക്കുമോ?
എച്ച്.എസ്.എസ്.റ്റി.
(ഹിന്ദി) തസ്തികയിലെ
ഒഴിവുകള്‍
4379.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.റ്റി.
(ഹിന്ദി )തസ്തികയുടെ
അഡ്വൈസ് വൈകുന്നതിന്റെ
കാരണം
വ്യക്തമാക്കാമോ;ഇപ്പോള്‍
ഈ തസ്തികയില്‍
(ജൂനിയര്‍, സീനിയര്‍)
എത്ര ഒഴിവുകള്‍
പി.എസ്.സി.യില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്
എന്നറിയിക്കുമോ ;
(ബി)
പ്രസ്തുത
ഒഴിവുകളിലേയ്ക്ക്
എന്നത്തേക്ക് അഡ്വൈസ്
അയയ്ക്കാനാകുമെന്നു്
അറിയിക്കാമോ ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
പുന:ക്രമീകരിക്കുവാന്‍
പി.എസ്.സി.
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കുമോ ?
ആശ്രിത
നിയമനം
4380.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമനത്തിന് പുതുതായി
എന്തൊക്കെ
പരിഷ്കാരങ്ങള്‍
കൊണ്ടുവരാനാണ്
ഉദ്ദേശിക്കുന്നത് ;
(ബി)
ആശ്രിതനിയമനത്തിനായി
ഏത് വര്‍ഷം വരെ
അപേക്ഷിച്ചവര്‍ക്കാണ്
നിയമനം
നല്‍കിയിട്ടുളളത് ?
ഇടുക്കി
ജില്ലയിലെ എച്ച്.എസ്.എ
ഫിസിക്കല്‍ സയന്‍സിന്റെ
ഒഴിവുകള്‍
4381.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ എച്ച്.എസ്.എ
ഫിസിക്കല്‍ സയന്‍സിന്റെ
എത്ര ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
നാളിതുവരെ നല്കിയ
നിയമനങ്ങളുടെ വിവരം
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
ലിസ്റ്റിന്റെ കാലാവധി
എന്നാണ് തീരുന്നതെന്ന്
വ്യക്തമാക്കുമോ?
ലാസ്റ്റ്
ഗ്രേഡ് സര്‍വ്വന്റ് നിയമനം
4382.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതരുടെ
ജോലി സംവരണം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ലാസ്റ്റ്
ഗ്രേഡ് സര്‍വ്വന്റ്
നിയമനത്തിന് സ്പെഷ്യല്‍
റിക്രൂട്ടമെന്റ് റാങ്ക്
ലിസ്റ്റുകള്‍ എല്ലാ
ജില്ലകളിലും
നിലവിലുണ്ടോ;
(സി)
എറണാകുളം
ജില്ലയിലെ റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര ഒഴിവുകളില്‍
നിയമനം
നടത്തിയിട്ടുണ്ട്; എത്ര
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്
;വിശദവിവരം നല്‍കാമോ;
(ഡി)
സംവരണ
വിഹിതം കണക്കാക്കി
മുഴുവന്‍ ഒഴിവുകളിലും
നിയമനം നടത്താന്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോ;
(ഇ)
2004
- 2007 കാലഘട്ടത്തിലെ
ബാക്ക് ലോഗ് ഒഴിവുകള്‍
പ്രത്യേകം കണക്കാക്കി
അടിയന്തരമായി നിയമനം
നടത്തുമോ?
സേവനാവകാശ
നിയമം
4383.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമപ്രകാരം എല്ലാ
സര്‍ക്കാര്‍
ഓഫീസുകളിലും ഇത്
സംബന്ധിച്ച ബോര്‍ഡുകള്‍
സ്ഥാപിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
നിയമപ്രകാരം ഒന്നാം
അപ്പീല്‍
അധികാരികള്‍ക്കു ഇതുവരെ
എത്ര അപ്പീല്‍ ലഭിച്ചു
;
(സി)
രണ്ടാം
അപ്പീല്‍
അധികാരികള്‍ക്കു ഇതുവരെ
എത്ര അപ്പീല്‍ ലഭിച്ചു;
(ഡി)
നിശ്ചിത
ദിവസങ്ങള്‍ക്കകം സേവനം
നല്കാത്തതിനാല് എത്ര
ഉദ്യോഗസ്ഥര്‍ക്കു
ഇതുവരെ പിഴ
ചുമത്തിയിട്ടുണ്ട് ;
വകുപ്പു തിരിച്ചു
വിശദാംശം നല്‍കാമോ ;
(ഇ)
പ്രസ്തുത
നിയമത്തിനു വ്യാപക
പ്രചരണം നല്കാന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(എഫ്)
ഓരോ
വകുപ്പും നിയമം
കര്‍ശനമായി നടപ്പില്‍
വരുത്തുന്നു എന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു ;
(ജി)
പഞ്ചായത്ത്
വകുപ്പു ഡയറക്ടറും
നഗരസഭാ ഡയറക്ടറും
സേവനാവകാശ നിയമപ്രകാരം
നടത്തിയ
വിജ്ഞാപനത്തില്‍ തെറ്റു
സംഭവിച്ചിരുന്നോ ;
എങ്കില്‍ തെറ്റു
തിരുത്തി വിജ്ഞാപനം
പുന:പ്രസിദ്ധീകരിച്ചിട്ടുണ്ടോ
?
സേവനാവകാശ
നിയമം
4384.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശ
നിയമം സംസ്ഥാനത്ത്
എല്ലാ വകുപ്പുകളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നും
നടപ്പിലാകാത്ത
വകുപ്പുകള്‍
ഏതൊക്കെയെന്നും
വിശദമാക്കാമോ ;
(സി)
സേവനാവകാശനിയമ
പ്രകാരംഇതുവരെയായി ഓരോ
വകുപ്പിലും എത്ര
അപേക്ഷകളാണ്
തീര്‍പ്പാക്കിയത് എന്നു
വ്യക്തമാക്കുമോ :
(ഡി)
പ്രസ്തുത നിയമപ്രകാരം
എത്ര പേരെ വീതം
ശിക്ഷിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
അസിസ്റ്റന്റ്
പബ്ലിക്
പ്രോസിക്യൂട്ടര്‍മാരുടെ
നിയമനം
4385.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസിസ്റ്റന്റ്
പബ്ലിക്
പ്രോസിക്യൂട്ടര്‍മാരുടെ
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെപ്പോഴാണെന്നും
ലിസ്റ്റിന്റെ കാലാവധി
എന്ന്
അവസാനിക്കുമെന്നും
അറിയിക്കുമോ; പ്രസ്തുത
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്നും
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ബി)
പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്ന ശേഷവും
അസിസ്റ്റന്റ് പബ്ലിക്
പ്രോസിക്യൂട്ടര്‍
തസ്തികയില്‍
താല്‍ക്കാലിക നിയമനം
ലഭിച്ച എത്ര പേര്
തുടരുന്നുണ്ട്; റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
ലഭിക്കുന്നതിനായി
താല്‍ക്കാലിക ജീവനക്കാരെ
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഡിസ്ട്രിക്ട്
എഡ്യൂക്കേഷന്‍ ഓഫീസര്‍
തസ്തികയിലേക്കുളള നിയമനം
4386.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിലെ ഡിസ്ട്രിക്ട്
എഡ്യൂക്കേഷന്‍ ഓഫീസര്‍
തസ്തികയില്‍
നേരിട്ടുള്ള
നിയമനത്തിനായി
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുളള ഒഴിവുകള്‍
എത്ര; അത് പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തത് എന്നാണ്;
അതില്‍ എത്ര എണ്ണം
ലിസ്റ്റ് - ബി യ്ക്കു്
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ബഹു.
കെ എ ടി വിധി പ്രകാരം
പ്രസ്തുത
തസ്തികയിലേയ്ക്കുള്ള
നിയമനത്തിന്റെ റാങ്ക്
പട്ടിക
പുനഃക്രമീകരിച്ചരുന്നുവോ;
എങ്കില്‍ എന്നാണെന്നു
വ്യക്തമാക്കുമോ;
(സി)
പുനഃക്രമീകരിച്ച്
പ്രസിദ്ധീകരിച്ച റാങ്ക്
പട്ടികയില്‍ നിന്നും
നിയമന ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റാങ്ക് പട്ടികയിലെ
ലിസ്റ്റ് - എ യില്‍
നിന്നും നിയമന ശിപാര്‍ശ
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍
അതെന്താണെന്നും
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
റാങ്ക് പട്ടികയിലെ
ലിസ്റ്റ് - എ യില്‍
നിന്നും അടിയന്തിരമായി
നിയമന ശിപാര്‍ശ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
പി.എസ്.സിയ്ക് നേരിട്ട്
തന്നെ പരിഹരിക്കാവുന്ന
പ്രശ്നങ്ങളില്‍ യഥാസമയം
നടപടി ഉണ്ടാകാത്തത്
കാരണം നിയമന
ശിപാര്‍ശകള്‍
നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ദീര്‍ഘകാലമായി
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നു എന്ന
കാര്യം പരിഗണിച്ച്
നിയമന ശിപാര്‍ശകളിലെ
കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
അസിസ്റ്റന്റ്
ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2
തസ്തികയിലേക്ക് വിവിധ സംവരണ
തത്വ പ്രകാരമുള്ള നിയമനം
4387.
ശ്രീ.ആര്
. സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി
എസ് സി അസിസ്റ്റന്റ്
ലേബര്‍ ഓഫീസര്‍
ഗ്രേഡ്-2
തസ്തികയിലേക്ക്
ആദ്യമായി നിയമന ശിപാർശ
നല്കിയ തിയതി മുതൽ
01/07/2015 തീയതി
വരെയുള്ള
ഉദ്യോഗാര്‍ത്ഥികളുടെ
എണ്ണം എത്രയാണ് എന്ന്
വിശദമാക്കുമോ ;
അഡ്വെെസ് ലിസ്റ്റിന്റെ
പകര്‍പ്പ് നല്‍കുമോ ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക്
ആദ്യമായി നേരിട്ടുള്ള
നിയമനം നല്കിയ തീയതി
മുതല്‍ 01/07/2015
തീയതി വരെ ഹിന്ദു
നാടാര്‍ സംവരണ
തത്വപ്രകാരവും,
എസ്.ഐ.യു.സി നാടാര്‍
സംവരണ തത്വ പ്രകാരവും
നിയമനം ലഭിച്ച
ഉദ്യോഗാര്‍ത്ഥികളുടെ
എണ്ണം എത്രയാണ് എന്ന്
വെളിപ്പെടുത്തുമോ ;
അഡ്വെെസ് ലിസ്റ്റിന്റെ
പകര്‍പ്പ് നല്‍കുമോ ;
(സി)
പ്രസ്തുത
തസ്തികയിലേക്ക് നിയമനം
നല്കിയപ്പോള് ടേണ്‍
38, ടേണ്‍ 60 എന്നീ
ടേണുകളില് നിയമനം
ലഭിച്ച
ഉദ്യോഗാര്‍ത്ഥികളെ
സംബന്ധിക്കുന്ന
രേഖകളുടെ പകര്‍പ്പ്
നല്‍കുമോ ;
(ഡി)
ലാസ്റ്റ്ഗ്രേഡ്
തസ്തികകള്‍ ഒഴികെയുള്ള
പി.എസ്.സി. നിയമനങ്ങളിൽ
ഹിന്ദു നാടാര്‍,
എസ്.ഐ.യു.സി. നാടാര്‍,
ഒബിസി, ഈഴവ എന്നീ
കമ്മ്യൂണിറ്റികള്‍ക്കുള്ള
സംവരണ ശതമാനവും ടേണും
സംബന്ധിച്ച
റിക്കാര്‍ഡുകളുടെ
പകര്‍പ്പ് നല്‍കുമോ ;
(ഇ)
അസിസ്റ്റന്റ്
ലേബര്‍ ഓഫീസര്‍
ഗ്രേഡ്-2
തസ്തികയിലേക്ക്
ആദ്യമായി നേരിട്ടുള്ള
നിയമനം ആരംഭിച്ച തീയതി
മുതല്‍ 01/07/2015-ാം
തീയതി വരെ ഒ.ബി.സി.,
ഈഴവ എന്നീ
കമ്മ്യൂണിറ്റികളിൽ
നിന്നും സംവരണ തത്വ
പ്രകാരം നിയമനം ലഭിച്ച
ഉദ്യോഗാര്‍ത്ഥികളുടെ
എണ്ണം എത്രയാണെന്ന
വിവരം നല്‍കുമോ ;
(എഫ്)
പ്രസ്തുത
തസ്തികയിലേക്ക് സംവരണ
തത്വം മുഖേന ഹിന്ദു
നാടാര്‍, എസ്.ഐ.യു.സി
നാടാര്‍
ഉദ്യോഗാര്‍ത്ഥികളുടെ
കുറവ് ഉണ്ടെങ്കില്‍ അത്
നികത്താൻ നിലവിലുള്ള
തസ്തികയുടെ റാങ്ക്
ലിസ്റ്റില്‍നിന്നും
നിയമനം നടത്തുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ ?
പ്രവാസികള്‍ക്ക്
വോട്ടവകാശം
4388.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിലേക്കുള്ള
തിരഞ്ഞെടുപ്പില്‍
പ്രവാസികള്‍ക്ക്
വോട്ടവകാശം നല്കുന്നതു
സംബന്ധിച്ച നയം
വ്യക്തമാക്കുമോ;
(ബി)
ഇതര സംസ്ഥാനങ്ങളിലുള്ള
മലയാളികള്‍ക്കുകൂടി
വോട്ടവകാശം നല്കുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;
(സി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിലേക്കുള്ള
തിരഞ്ഞെടുപ്പില്‍
പ്രവാസികള്‍ക്ക്
വോട്ടവകാശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
കരള്‍
മാറ്റ ശസ്ത്രക്രിയയ്ക്ക്
ധനസഹായം ലഭിക്കുന്നതിന്
ചെറുവലത്ത് സുബൈദ, പേരാമ്പ്ര
നല്കിയ അപേക്ഷ
4389.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുവലത്ത്
സുബൈദ, ചക്കിട്ടപ്പാറ,
പേരാമ്പ്ര എന്നയാളുടെ
മകളുടെ കരള്‍ മാറ്റ
ശസ്ത്രക്രിയയ്ക്ക്
ധനസഹായം ലഭിക്കുന്നതിന്
അപേക്ഷ ലഭിച്ചിട്ടുണ്ടോ
;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(സി)
599/15/OM(Ind
& IT) തീയതി 9/4/15
പ്രകാരമുളള പരാതിയുടെ
നിലവിലുളള സ്ഥിതി
വിശദമാക്കാമോ ?
കൊല്ലം
ജില്ലയിലെ ജനസമ്പര്‍ക്ക
പരിപാടി
4390.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
2015 ജനസമ്പര്‍ക്ക
പരിപാടിയില്‍ കൊല്ലം
ജില്ലയില്‍ എത്ര
പരാതികളാണ്
തീര്‍പ്പാക്കിയത്;
ഏതെല്ലാം ഇനത്തില്‍
എത്ര തുക ദുരിതാശ്വാസ
നിധിയില്‍ നിന്ന്
വിതരണം ചെയ്തതെന്ന്
അറിയിക്കാമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും ധനസഹായം
4391.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുരിതാശ്വാസ
നിധിയില്‍ നിന്നും
ധനസഹായ ഉത്തരവ്
ലഭ്യമായിട്ടുള്ള എത്ര
പേര്‍ക്ക് കാസര്‍ഗോഡ്
ജില്ലയില്‍ തുക
നല്‍കാനുണ്ടെന്ന്
താലൂക്ക് തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ;
(ബി)
ഹോസ്ദുര്‍ഗ്ഗ്
താലൂക്കില്‍ പണം
നല്‍കാനുണ്ടായ കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും ചികിത്സാ
സഹായധനം
4392.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുരിതാശ്വാസ
നിധിയില്‍ നിന്നും
ചികിത്സാ സഹായധനം
അനുവദിച്ച് മാസങ്ങള്‍
കഴിഞ്ഞിട്ടും
അപേക്ഷകര്‍ക്ക് തുക
ലഭിക്കാന്‍ വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
അനുകൂല നടപടികള്‍
ഉണ്ടാകുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
4393.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014
ഡിസംബര്‍ ആറാം
തീയതിക്കുശേഷം
നാളിതുവരെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അരുവിക്കര
നിയമസഭാനിയോജകമണ്ഡലത്തിലെ
എത്ര അപേക്ഷകര്‍ക്ക്
ധനസഹായം നല്കി എന്നും,
അവര്‍ ഓരോരുത്തരുടേയും
മേേല്വിലാസവും ,
ഓരോരുത്തര്‍ക്കും
ലഭിച്ച തുക എത്ര
വീതമെന്നും, തീയതികള്‍
ഏതാണെന്നും,
ഇവര്ക്കെല്ലാപേര്ക്കും
കൂടി ആകെ ലഭിച്ച തുക
എത്രയാണെന്നും
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സസഹായം
ലഭിക്കാനുള്ള കാലതാമസം
4394.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സ
സഹായത്തിനായി അപേക്ഷ
സമര്‍പ്പിച്ച്
അന്നുതന്നെ
ബഹു:മുഖ്യമന്ത്രി
സമയബന്ധിതമായി ജില്ല
കലക്ടറോട്
റിപ്പോര്‍ട്ട്
ആവശ്യപ്പെടുകയും ചെയ്തു
മാസങ്ങള്‍ കഴിഞ്ഞിട്ടും
കാസര്‍ഗോഡ് റവന്യൂ
അധികാരികളില്‍ നിന്നും
റിപ്പോര്‍ട്ടുകള്‍
എത്താന്‍
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥര്‍ കാലതാമസം
വരുത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍ നിന്നും
ധന സഹായം
4395.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും എം.എല്‍.എ.
മാര്‍ മുഖേന, ചികിത്സാ,
അപകടമരണസഹായങ്ങള്ക്കായി
സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍ കാന്‍സര്‍
പോലുള്ള ഗുരുതരമായതും
ഭാരിച്ചചെലവ്
വരുന്നതുമായ രോഗങ്ങള്‍
ബാധിച്ചവരുടെ
അപേക്ഷകള്‍, ജില്ലാ
കളക്ടര്‍മാരുടെ
റിപ്പോര്‍ട്ട് സഹിതം
മുഖ്യമന്ത്രിയ്ക്ക്
സമര്‍പ്പിക്കുന്നത്
ഒഴിവാക്കുന്നതിനായി
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം അപേക്ഷകള്‍
എം.എല്‍.എ. മാര്‍ മുഖേന
സമര്‍പ്പിക്കുന്നതിനായി
റിപ്പോര്‍ട്ട് സഹിതം
അപേക്ഷകനെയോ ഉറ്റ
ബന്ധുവിനെയോ
ഏല്പിക്കുന്നതിന്
തുടര്‍ നടപടി
സ്വീകരിക്കുമോ;
എം.എല്‍.എ. മാരുടെ ആമുഖ
കത്ത് സഹിതമുള്ള
അപേക്ഷകളില്‍,
കളക്ടറുടെ
റിപ്പോര്‍ട്ട് സഹിതം
എം.എല്‍. എ. മാര്‍
മുഖേന
അപേക്ഷിക്കുന്നതിന്
തുടര്‍ന്നും അനുമതി
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ചികിത്സാസഹായത്തിന്
ശ്രീ .സുരേഷ് സമര്‍പ്പിച്ച
അപേക്ഷയിന്മേല് സ്വീകരിച്ച
നടപടി
4396.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും
ചികിത്സാസഹായത്തിന്
ശ്രീ.സുരേഷ് (സുരേഷ്
ഭവന്, വേളാര്‍കുടി,
ആറ്റിങ്ങല്‍ പി.ഒ.)
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
1509/15/CM
എന്ന നമ്പരില്‍
16.03.15 തീയതിയായി
സ്വീകരിച്ച
അപേക്ഷയിന്മേല്
അനുവദിച്ച തുക എത്രയും
പെട്ടെന്ന്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കാമോ ?
ദുരിതാശ്വാസ
നിധി ധനസഹായം
ലഭിക്കുന്നതിനായി ശ്രീമതി
വിമല C.U. നല്കിയ അപേക്ഷ
4397.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അപകടമരണത്തിന്
ധനസഹായം
ലഭിക്കുന്നതിനായി
ശ്രീമതി വിമല C.U.
കുവ്വപ്പാട്ടില് വീട്,
ചൊവ്വന്നൂര്‍.പി.ഒ.,
തൃശ്ശൂര്‍ ജില്ല
(തലപ്പിള്ളി താലൂക്ക്
,ചൊവ്വന്നൂര്‍
വില്ലേജ് ) നല്കിയ
അപേക്ഷയില്‍
(1-10-2013തീയതിയിലെ
32777/DRF/CM/2013നമ്പര്‍
അപേക്ഷ)
നാളിതുവരെയായിട്ടും
ധനസഹായം ലഭിച്ചിട്ടില്ല
എന്നതു കണക്കിലെടുത്ത്,
ഇവരുടെ അപേക്ഷയുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവര്‍ക്ക്
തുക അനുവദിച്ച
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
അനുവദിച്ച തുക കഴിവതും
വേഗത്തില്‍ ഇവര്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിയ്ക്കമോ
; വിശദാംശം
വ്യക്തമാക്കാമോ?
നദീസംയോജന
പദ്ധതി
4398.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നദീസംയോജന
പദ്ധതികളുടെ ഭാഗമായി
കേരളത്തിലെ ഏതൊക്കെ
നദികളാണ് ഇതര
സംസ്ഥാനങ്ങളിലെ
നദികളുമായി
കൂട്ടിയിണക്കുന്നതിനായി
തമിഴ്നാട്, കര്‍ണ്ണാടക
സംസ്ഥാന സര്‍ക്കാരുകള്‍
ശ്രമിച്ചു വരുന്നത് ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ ;
(ബി)
നദീസംയോജന
പദ്ധതി സംബന്ധിച്ച്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നിലപാട് എന്താണെന്ന്
വ്യക്തമാക്കാമോ?
പറമ്പിക്കുളം
ഗ്രൂപ്പ് ഡാമുകളുടെ സുരക്ഷ
4399.
ശ്രീ.എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
ഗ്രൂപ്പ് ഡാമുകളുടെ
സുരക്ഷയുടെ
കാര്യത്തില്‍ കേരളവും
തമിഴ്നാടും തമ്മില്‍
തര്‍ക്കം നിലവിലുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
അതു സംബന്ധിച്ച
വിശദവിവരം
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
ഡാമുകളുടെ സുരക്ഷ
സംബന്ധിച്ച് സംയുക്ത
പരിശോധന സംസ്ഥാനം
ആവശ്യപ്പെട്ടിട്ടുണ്ടോ
; ഇതു സംബന്ധിച്ച
കരാര്‍ വ്യവസ്ഥ
വ്യക്തമാക്കുമോ ?
ഏഴിമല
നാവിക അക്കാദമിക്കുവേണ്ടി ഭൂമി
നല്കിയവർക്കുള്ള നഷ്ടപരിഹാരം
4400.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏഴിമല
നാവിക
അക്കാദമിക്കുവേണ്ടി
ഭൂമി നല്കിയവരില്
എത്ര പേര്‍ക്ക് ഇനിയും
നഷ്ടപരിഹാരം വിതരണം
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കോടതി
നഷ്ടപരിഹാരത്തുക
വര്‍ദ്ധിപ്പിച്ച എത്ര
പേര്‍ക്ക് ഇനിയും തുക
വിതരണം
ചെയ്യാനുണ്ടെന്നും
,ആര്‍ക്കൊക്കെ എത്ര തുക
വീതം വിതരണം
ചെയ്യാനുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തുക വിതരണം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കനോലി
കനാല്‍ ടൂറിസം സര്‍ക്ക്യൂട്ട്
4401.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറത്ത്
നടന്ന ജനസമ്പര്‍ക്ക
പരിപാടിയില്‍ ഏതൊക്ക
പദ്ധതികളാണ്
മുഖ്യമന്ത്രി
പ്രഖ്യാപിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പരിപാടിയില്‍
പ്രഖ്യാപിച്ച കനോലി
കനാല്‍ ടൂറിസം
സര്‍ക്ക്യൂട്ട്
യാഥാര്‍ത്ഥ്യമാക്കാന്‍
ഇറിഗേഷനും ടൂറിസവും
വകുപ്പുകളുടെ
നേതൃത്വത്തില്‍
എന്തെല്ലാം നടപടികളാണ്
കെെകൊള്ളുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ ?
ബ്ലോക്ക്
ഡെവലപ്മെന്റ് ഒാഫീസര്‍
തസ്തികയിലേക്ക് ബൈ ട്രാന്‍സ്
ഫര് നിയമനം
4402.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍ നിന്നും
ബൈട്രാന്‍സ്ഫര്‍ മുഖേന
ബ്ലോക്ക് ഡെവലപ്മെന്റ്
ഒാഫീസര്‍
തസ്തികയിലേക്ക് പി.
എസ്. സി 2010-ല്‍
അപേക്ഷ ക്ഷണിച്ചതിന്‍െറ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്ക് ബൈ
ട്രാന്‍സ്ഫര്‍ മുഖേന
നിയമനം
നടത്തുന്നതിനുള്ള
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ?
മുളവുകാട്
സര്‍വ്വീസ് റോഡ്
4403.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുളവുകാട്
സര്‍വ്വീസ് റോഡ്
പ്രവൃത്തികള്‍
ആരംഭിക്കുന്നതിലെ
കാലതാമസ്സം
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
വിഷയത്തിൽ
ജനപ്രതിനിധികളും,
പ്രദേശവാസികളും, NHAI
ഉദ്യോഗസ്ഥര്‍ എന്നിവരും
ജില്ലാഭരണകൂടവുമായി
നടത്തിയ ചര്‍ച്ചയിലെ
തീരുമാനങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
പൊതുമേഖലാ
ബാങ്കുകളുടെ നിക്ഷേപാനുപാതം
T 4404.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
ബാങ്കുകളുടെ
സംസ്ഥാനത്തെ
നിക്ഷേപാനുപാതം
സംബന്ധിച്ച കഴിഞ്ഞ 5
വര്‍ഷത്തെ കണക്കുകള്‍
ലഭ്യമാക്കാമോ ;
കേരളത്തിന്റെ വായ്പാ
നിക്ഷേപ അനുപാതം
അഖിലേന്ത്യാ
ശരാശരിയെക്കാള്‍
കൂടുതലാണോ ;
എത്രയാണെന്ന്
വിശദമാക്കാമോ ; ബാങ്ക്
വായ്പകള്‍ക്ക് മതിയായ
ചോദനം
ഇല്ലാതായിരിക്കുന്നതിന്റെ
കാരണം വെളിപ്പെടുത്താമോ
;
(ബി)
പ്രവാസി
നിക്ഷേപം എത്രയാണെന്ന്
ഏറ്റവും ഒടുവിലത്തെ
കണക്കുകളെ ആധാരമാക്കി
വിശദമാക്കാമോ ?
സ്പോര്‍ട്സ്
ക്വാട്ട നിയമനം
4405.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്പോര്‍ട്സ്
ക്വാട്ടയില്‍ ഓരോ
ജില്ലയിലും എത്ര
സ്പോര്‍ട്സ് താരങ്ങളെ
ജോലിക്ക്
എടുത്തിട്ടുണ്ടെന്ന്
ഓരോ വര്‍ഷം തിരിച്ച്
എണ്ണം വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ഇനങ്ങളിലാണ് പ്രസ്തുത
സ്പോര്‍ട്സ് താരങ്ങളെ
നിയമിച്ചിട്ടുള്ളതെന്ന്
പേര്, അഡ്രസ്സ് സഹിതം
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
ഓരോ വര്‍ഷവും ജോലിക്ക്
എടുക്കുന്ന സ്പോര്‍ട്സ്
താരങ്ങളുടെ എണ്ണം തീരെ
കുറവാണെന്നുള്ള വസ്തുത
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
വളരെ
നല്ല കായിക താരങ്ങള്‍
സ്പോര്‍ട്സ് ആന്റ്
ഗെയിംസില്‍ സംസ്ഥാനത്ത്
ഉള്ളതിനാല്‍ ഇവരെ
അന്യസംസ്ഥാനങ്ങളിലേക്ക്
വിടാതിരിക്കാന്‍ ഓരോ
കൊല്ലവും എടുക്കുന്ന
സ്പോര്‍ട്സ്കാരുടെ
എണ്ണം കൂട്ടുവാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
സര്‍ക്കാരിന്റെ
വിവിധ
ഡിപ്പാര്‍ട്ടുമെന്റുകളില്‍
സ്പോര്ട്സ്കാര്ക്ക്
ജോലിക്ക് അവസരം
കൊടുക്കുവാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ജനസമ്പര്‍ക്ക
പരിപാടികളില്‍ ലഭിച്ച
അപേക്ഷകള്‍
4406.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസമ്പര്‍ക്ക
പരിപാടികളില്‍ ഭൂമി
ഇല്ലാത്തവരക്ക് ഭൂമി
ലഭിക്കാനും ഭൂമയുടെ
അതിരളവ്, സര്‍വ്വേ
നമ്പര്‍, ഉടമസ്ഥത
തുടങ്ങിയ വിഷയങ്ങള്‍
സംബന്ധിച്ചും എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട് ;
അപേക്ഷകളുടെ ഇനവും
എണ്ണവും വര്‍ഷവും
ജില്ലതിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ 2014-15
കാലയളവ് വരെ
ലഭിച്ചവയില്‍
എത്രയെണ്ണം
പൂര്‍ണ്ണമായും മറ്റ്
പരാതികളില്ലാത്തവിധം
പരിഹരിക്കപ്പെട്ടുവെന്ന്
വ്യക്തമാക്കാമോ;
(സി)
ചേര്‍ത്തല
താലൂക്കില്‍
ഭൂമിയില്ലാത്തവര്‍ക്ക്
ഭൂമി
ലഭിക്കുന്നതിനുവേണ്ടി
സമര്‍പ്പിക്കപ്പെട്ട
അപേക്ഷകള്‍ എത്രയാണ് ;
അവയില്‍ ഭൂമി വിതരണം
ചെയ്ത്
പരിഹരിക്കപ്പെട്ടവ
എത്രയാണ്എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവര്‍ക്കായി
ആകെ നല്കിയ ഭൂമി
എത്രയാണ് ; എത്ര
അപേക്ഷകര്‍ക്കാണ് ഭൂമി
നല്‍കിയിട്ടുള്ളത് ; അവ
ഏതെല്ലാം
വില്ലേജുകളിലാണെന്ന്
വ്യക്തമാക്കാമോ?