ഇ-മാലിന്യങ്ങളുടെ
നിര്‍മ്മാര്‍ജ്ജനം
T 4139.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍ ബ്രാന്‍ഡഡ്
അല്ലാത്ത
ഉത്പന്നങ്ങളില്‍
നിന്നുണ്ടാകുന്ന
ഇ-മാലിന്യം
ശേഖരിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എന്തെങ്കിലും സംവിധാനം
ഒരുക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
നഗര
ശുചീകരണത്തിനായുളള പുതിയ
പദ്ധതികള്‍
4140.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരശുചീകരണം
സംബന്ധിച്ച പുതിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
പറയാമോ, ഇവയിലേതെല്ലാം
നടപ്പിലാക്കിയെന്നും
ഏതെല്ലാം നഗരസഭകളെ
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
പറയാമോ?
(ബി)
നഗര
പരിസരങ്ങളും വ്യാപാര
സമുച്ചയങ്ങളുടെ
പരിസരങ്ങളും
മാര്ക്കറ്റ്പരിസരങ്ങളും
മാരകമായ പകര്‍ച്ച
വ്യാധികള്‍ക്ക്
കാരണമാകാവുന്നവിധം
മാലിന്യങ്ങൾ നിറഞ്ഞ്
ജനജീവിതം ദുസ്സഹമായ
അവസ്ഥയിലാണെന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ,
പ്രസ്തുത അവസ്ഥ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് പറയാമോ,
ഇതിനുവേണ്ടി ഓരോ
നഗരസഭയ്ക്കും
അനുവദിച്ചിട്ടുള്ള തുക
എത്രയാണെന്ന് പറയാമോ?
(സി)
നഗര
പരിസരങ്ങളും വ്യാപാര
സമുച്ചയങ്ങളുടെ
പരിസരങ്ങളും
മാര്ക്കറ്റ്പരിസരങ്ങളും
ശുചീകരിക്കുന്നതിന്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
പദ്ധതികള്‍
നടപ്പിലാക്കാത്ത
നഗരസഭകള്‍ക്കെതിരെ
എന്ത് നടപടികളാണ്
കൈക്കൊള്ളുന്നതെന്ന്
പറയാമോ?
എസ്.സി.പി,
റ്റി.എസ്.പി ഫണ്ടുകള്‍
4141.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരസഭകള്‍ക്ക് കഴിഞ്ഞ
നാലു
വര്‍ഷത്തിനുള്ളില്‍
പദ്ധതി വിഹിതമായി
അനുവദിച്ച എസ്.സി.പി,
റ്റി.എസ്.പി ഫണ്ടുകളുടെ
തുക എത്ര വീതമായിരുന്നു
; ഇതില്‍ ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര തുക ചെലവഴിച്ചു ;
ചെലവഴിച്ച ശതമാനം
എത്രയായിരുന്നു ;
(ബി)
മുനിസിപ്പാലിറ്റികള്‍ക്ക്
കഴിഞ്ഞ നാല്
വര്‍ഷങ്ങളില്‍ പദ്ധതി
വിഹിതമായി അനുവദിച്ച
എസ്.സി.പി, റ്റി.എസ്.പി
ഫണ്ടുകളുടെ തുക എത്ര
വീതമായിരുന്നു ; ഇതില്‍
ഓരോ സാമ്പത്തിക
വര്‍ഷവും എത്ര തുക
ചെലവഴിച്ചു ; ചെലവഴിച്ച
ശതമാനം എത്രയായിരുന്നു
?
ദേശീയ
നഗര ഉപജീവന പദ്ധതി
4142.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
കെ.എസ്.ശബരീനാഥന്
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
നഗര ഉപജീവന പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ
;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
പ്രസ്തുത
പദ്ധതി നടപ്പാക്കാന്‍
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
നഗരസഭാ
ജീവനക്കാര്‍ക്ക് പി.എഫ്
ക്രഡിറ്റ് കാര്‍ഡ്
4143.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
ജീവനക്കാര്‍ക്ക് പി.എഫ്
ക്രഡിറ്റ് കാര്‍ഡ്
(Municipal Common
Service) നല്‍കിയതിന്റെ
വിശദാംശങ്ങള്‍
കോര്പ്പറേഷന്,
മുനിസിപ്പാലിറ്റി
തിരിച്ച് നല്‍കുമോ;
(ബി)
പി.എഫ്.
ക്രെഡിറ്റ് കാർഡ്
നല്‍കുന്നതിനും പി.എഫ്.
തുക എന്‍ട്രി
വരുത്തുന്നതിനും IKM (
Information Kerala
Mission)പുതിയ സോഫ്റ്റ്
വെയര്‍ ഡെവലപ്
ചെയ്തിട്ടുണ്ടോ; ഇതിനു
വരുന്ന കാലതാമസം
വ്യക്തമാക്കാമോ;
ഇതിന്റെ പൂര്‍ത്തീകരണം
എന്ന് നടക്കുമെന്ന്
അറിയിക്കാമോ?
നഗരങ്ങളെ
മാലിന്യവിമുക്തമാക്കുന്നതിനുളള
കര്‍മ്മപദ്ധതികള്‍
4144.
ശ്രീ.കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളെ
മാലിന്യവിമുക്തമാക്കുന്നതിന്
ആസൂത്രണം
ചെയ്തിരിക്കുന്ന
കര്‍മ്മപദ്ധതികള്‍
വിശദമാക്കാമോ ;
(ബി)
നഗരങ്ങളെ
മാലിന്യവിമുക്തമാക്കുന്നതിനായി
രൂപീകരിച്ച കമ്പനി
തയ്യാറാക്കിയിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ ?
നഗരങ്ങള്‍
സ്മാര്‍ട്ടാക്കുന്ന
കേന്ദ്ര പദ്ധതി
4145.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
ആവിഷ്ക്കരിക്കുന്ന
നഗരങ്ങള്‍
സ്മാര്‍ട്ടാക്കുന്ന
പദ്ധതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
പദ്ധതിയില്‍
ഉള്‍പ്പെടുത്തേണ്ട
നഗരങ്ങളെ സംബന്ധിച്ച്
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(സി)
പദ്ധതിയില്‍
സംസ്ഥാനത്തെ
ഉള്‍പ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
4146.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയ്യങ്കാളി
തൊഴിലുറപ്പ്
പദ്ധതിപ്രകാരം
മാവേലിക്കര നഗരസഭയില്‍
എത്ര കുടുംബങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
രജിസ്റ്റര്‍
ചെയ്ത കുടുംബങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇതില്‍
എത്ര കുടുംബങ്ങള്‍ക്ക്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം തൊഴില്‍
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ഡി)
അയ്യങ്കാളി
തൊഴിലുറപ്പുപദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഇ)
20112-13,
2013-14, 2014-15
വര്‍ഷങ്ങളിൽ പ്രസ്തുത
പദ്ധതിമുഖേന നല്കിയ
തൊഴിലിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മുനിസിപ്പല്‍
കോര്‍പ്പറേഷനുകളുടെ
പ്രവര്‍ത്തനം .
4147.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുനിസിപ്പല്‍
കോര്‍പ്പറേഷനുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഓരോ
കോര്‍പ്പറേഷനിലും എത്ര
സ്ഥിരം-താല്‍ക്കാലിക
ജീവനക്കാര്‍ ഉണ്ടെന്ന്
അറിയിക്കുമോ;
(സി)
കോര്പ്പറേഷന്
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
എത്ര
കോര്‍പ്പറേഷനുകളിൽ
ഐ.എ.എസ്. ഉദ്യോഗസ്ഥര്‍
സെക്രട്ടറിമാരായി ജോലി
ചെയ്യുന്നുണ്ടെന്ന്
അറിയിക്കുമോ;
(ഇ)
എല്ലാ
കോര്‍പ്പറേഷനുകളിലും
ഐ.എ.എസ്.ഉദ്യോഗസ്ഥരെ
സെക്രട്ടറിമാരായി
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
നഗരസഭകള്‍ക്ക്
വൈ-ഫൈ സംവിധാനം
4148.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തെരഞ്ഞെടുത്ത
നഗരസഭകള്‍ക്ക് വൈ-ഫൈ
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലേക്ക്
നഗരസഭകളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
വിനോദസഞ്ചാര
കേന്ദ്രമായ കല്‍പ്പറ്റ
മുനിസിപ്പാലിറ്റിയെ
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
തിരുവനന്തപുരം
നഗരസഭ ചേരി
നിര്‍മ്മാര്‍ജ്ജന പദ്ധതി
4149.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭ ചേരി
നിര്‍മ്മാര്‍ജ്ജന
പദ്ധതി
നടപ്പാക്കിയതില്‍
വ്യാപക ക്രമക്കേട്
നടന്നിട്ടുള്ളതായ സി
ആന്റ് എ.ജി.യുടെ
റിപ്പോര്‍ട്ടിലെ
വെളിപ്പെടുത്തല്‍
സംബന്ധിച്ച വിശദവിവരം
ശേഖരിച്ചിട്ടുണ്ടോ ;
എങ്കില്‍
വെളിപ്പെടുത്തുമോ ;
(ബി)
ഡി.പി.ആറില്‍
ഉള്‍പ്പെടുത്തിയ
പ്രോജക്ടുകള്‍ എല്ലാം
നടപ്പാക്കാതിരുന്നതുമൂലം
പ്രയോജനം ലഭിക്കാതായ
തിരഞ്ഞെടുക്കപ്പെട്ട
ഗുണഭോക്താക്കളുടെ
കാര്യത്തില്‍
എന്തെങ്കിലും
സഹായപദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍
വ്യക്തമാക്കുമോ ;
(സി)
ക്രമക്കേടുകള്‍ക്ക്
ഉത്തരവാദികള്‍
ആരൊക്കെയാണെന്ന്
കണ്ടെത്തി കര്‍ശന നടപടി
സ്വീകരിക്കുന്നതിന്
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ?
തിരുവനന്തപുരം
നഗരസഭാപരിധിയിലെ അനധികൃത
കെട്ടിടങ്ങള്‍
4150.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തിരുവനന്തപുരം
നഗരസഭാപരിധിയില്‍ വീട്,
ഫ്ലാറ്റ്,
കോമേഴ്സ്യല്‍
കെട്ടിടങ്ങള്‍ മുതലായ
എത്ര അനധികൃത കെട്ടിട
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഉണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ട്;
ഓരോന്നും ഏതൊക്കെയെന്ന്
പേരുസഹിതം വിവരിക്കുമോ;
(ബി)
ഈ
അനധികൃത കെട്ടിട
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
എതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
കോര്പ്പറേഷന്
ആറ്റിപ്ര സോണല്‍
ഓഫീസിന്റെ കീഴില്‍
മാത്രം വീട്, ഫ്ലാറ്റ്,
കോമേഴ്സ്യല്‍ മുതലായ
എത്ര അനധികൃത കെട്ടിട
നിര്‍മ്മാണം
കണ്ടെത്തിയിട്ടുണ്ട്;
ഇവ ഏതൊക്കെ;
ആരുടെയൊക്കെ പേരില്‍ ;
പൂര്‍ണ്ണ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കരുനാഗപ്പള്ളി
മുനിസിപ്പാലിറ്റിയിലെ
പുതിയ പദ്ധതികള്‍
4151.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മുനിസിപ്പാലിറ്റിയില്‍
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
എന്തെല്ലാമാണ്; ഇതില്‍
കേന്ദ്രസര്‍ക്കാരിന്റെ
ഏതെല്ലാം പദ്ധതികളാണ്
ഉള്‍പ്പെടുന്നത് ;
പ്രസ്തുത പദ്ധതികള്‍
നടപ്പിലാക്കുന്ന നോഡല്‍
ഏജന്‍സികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പരസ്യബോര്‍ഡുകള്‍
4152.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാതയോരങ്ങളിലും
പൊതുഇടങ്ങളിലും
വെെദ്യുതിക്കാലുകളിലും
സ്ഥാപിച്ചിട്ടുള്ള
പരസ്യബോര്‍ഡുകള്‍
മുഖേന 2011-12 ഏപ്രില്‍
മുതല്‍ 2015 മാര്‍ച്ച്
വരെ ലഭിച്ചിട്ടുള്ള
വരുമാനത്തിന്‍െറ കണക്ക്
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
പരസ്യബോര്ഡുകളുടെയും
ബാനറുകളുടെയും അമിതമായ
വര്‍ദ്ധനവ് പരിസ്ഥിതി
മലിനീകരണം
രൂക്ഷമാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയവ നീക്കം ചെയ്യാന്‍
സത്വര നടപടികള്‍
സ്വീകരിക്കുമോ;
(സി)
കാലാവധി
കഴിഞ്ഞ
പരസ്യബോര്‍ഡുകളും
മറ്റും നിക്കം
ചെയ്യാത്തവര്‍ക്കെതിരെ
സ്വീകരിച്ചിട്ടുള്ള
ശിക്ഷാ നടപടികള്‍
അറിയിക്കാമോ?
നഗരമാര്ക്കറ്റുകളിലെ
ആധുനിക അറവുശാലകള്‍
4153.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളിലെ
മാര്‍ക്കറ്റുകളില്‍
ആധുനിക അറവുശാലകള്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
മാര്‍ക്കറ്റുകളിലെ
മാലിന്യങ്ങള്‍
സംസ്ക്കരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നഗരസഭകള്‍
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ ;
(സി)
ആധുനിക
അറവുശാലകള്‍
നിര്‍മ്മിക്കുന്നതിനും
മാലിന്യ സംസ്ക്കരണ
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനും
നഗരസഭകള്‍ക്ക് സർക്കാർ
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
സംസ്ഥാനത്ത്
ഇത്തരത്തിലുള്ള
സംവിധാനങ്ങളില്ലാത്ത
എത്ര നഗരസഭകളുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വിശദമാക്കാമോ?
മുനിസിപ്പാലിറ്റികളിലെയും
കോര്‍പ്പറേഷനുകളിലെയും
മാലിന്യസംസ്കരണം
4154.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുനിസിപ്പാലിറ്റികളിലും
കോര്‍പ്പറേഷനുകളിലും
മാലിന്യസംസ്കരണത്തിനും
നിര്‍മ്മാര്‍ജ്ജനത്തിനും
നടപടികള്‍
ആവിഷ്ക്കരിക്കുമോയെന്ന്
വിശദമാക്കുമോ;
(ബി)
സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
കോര്പ്പറേഷന്,
മുനിസിപ്പാലിറ്റി
തിരിച്ച് ലഭ്യമാക്കുമോ?
അര്‍ബന്‍
2020 പദ്ധതി
4155.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ബന്‍
2020 പദ്ധതി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
അങ്കമാലി
നഗരസഭയില്‍ നിന്നും
ഏതെല്ലാം
പ്രൊജക്റ്റുകളാണ്
പ്രസ്തുത പദ്ധതിയില്‍
ഉൾപെടുത്തുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ളത്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പ്രൊജക്റ്റുകള്‍
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ?
ഹൈമാസ്റ്റ് ലാംബ്
4156.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
യൂണിവേഴ്സിറ്റിയ്ക്ക്
മുമ്പിലുള്ള ആശാന്
സ്ക്വയറില്‍ മതിയായ
വെളിച്ചം ഇല്ലാത്തതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എം.എല്‍.എ
ഹോസ്റ്റലിന് മുമ്പിലും
ആശാന് സ്ക്വയറിലും
മതിയായ
വെളിച്ചമില്ലാത്തതിനാല്‍
എയര്‍പോര്‍ട്ടില്‍
നിന്നും വി.വി.ഐ.പി.
സഞ്ചരിച്ച വാഹനം ആശാന്
സ്ക്വയര്‍ ചുറ്റി
വരുന്നതിന് പകരം
ദിശമാറി സഞ്ചരിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എം.എല്‍.എ. ഹോസ്റ്റലിന്
മുമ്പില്‍
വെളിച്ചമില്ലാത്ത ഈ
ന്യൂനത
പരിഹരിക്കുന്നതിനായി
ആശാന് സ്ക്വയറില്‍ ഒരു
ഹൈമാസ്റ്റ് ലാംബ്
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ?
സ്മാര്‍ട്ട് സിറ്റി
പദ്ധതിയിന്‍കീഴില്‍
വികസിപ്പിക്കുന്ന
നഗരങ്ങള്‍
4157.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റിന്റെ
സ്മാര്‍ട്ട് സിറ്റി
പദ്ധതിയിന്‍ കീഴില്‍
സംസ്ഥാനത്തെ ഏതെല്ലാം
നഗരങ്ങള്‍
വികസിപ്പിക്കാന്‍
പദ്ധതികള്‍
തയ്യാറാക്കുകയുണ്ടായിട്ടുണ്ട്;
(ബി)
ഏത്
ഏജന്‍സിയാണ് പദ്ധതികള്‍
രൂപകല്പന
ചെയ്തിരിക്കുന്നത്;
ആദ്യഘട്ടത്തില്‍
ഏതെല്ലാം നഗരങ്ങളെ
സ്മാര്‍ട്ട് സിറ്റി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(സി)
സംസ്ഥാനത്തെ
നഗരങ്ങളില്‍
സ്മാര്‍ട്ട് സിറ്റി
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കേണ്ടതുണ്ട്;
ഇതിനകം സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
(ഡി)
പദ്ധതി
തയ്യാറാക്കുന്നതിന്റെയും
നടപ്പില്‍
വരുത്തുന്നതിന്റെയും
മുഖ്യ ഉത്തരവാദിത്തം
ആര്‍ക്കാണ്; അതിനായി
സജ്ജമാക്കിയ
സംവിധാനങ്ങള്‍
എന്തൊക്കെ;
(ഇ)
ആദ്യഘട്ട സ്മാര്‍ട്ട്
സിറ്റി പദ്ധതികള്‍ ഏത്
വര്‍ഷത്തിനകം
പൂര്‍ത്തിയാക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
ഇ-മാലിന്യ
നിര്‍മ്മാര്‍ജ്ജനം
4158.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.മുഹമ്മദുണ്ണി ഹാജി
,,
എന്‍. ഷംസുദ്ദീന്
,,
പി.ബി. അബ്ദുൾ റസാക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-മാലിന്യ
ശേഖരണവും റീസൈക്ലിംഗും
നടത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഉപയോഗശൂന്യമായ
ട്യൂബ്
ലൈറ്റ്,സി.എഫ്.എല്‍.,
എല്‍.ഇ.ഡി ടെലിവിഷന്‍
സെറ്റ് എന്നിവ
ശേഖരിച്ച്
നിര്‍മ്മാര്‍ജ്ജനം/റീസൈക്ലിംഗ്
നടത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇലക്ട്രോണിക്
സാധനങ്ങള്‍
വില്പന/സര്‍വ്വീസിംഗ്
നടത്തുന്ന സ്ഥാപനങ്ങള്‍
മുഖേന ഇ-വേസ്റ്റ്
ശേഖരിക്കുന്നതിനുളള
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനു
നടപടി സ്വീകരിക്കുമോ?
നഗര
വികസനത്തിന് പൊതു
സ്വകാര്യ
പങ്കാളിത്തത്തോടെയുളള
പദ്ധതികള്‍
4159.
ശ്രീ.പാലോട്
രവി
,,
വര്‍ക്കല കഹാര്‍
,,
വി.ഡി.സതീശന്
,,
ജോസഫ് വാഴയ്ക്കൻ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗര
വികസനത്തെ സംബന്ധിച്ച്
പൊതു സ്വകാര്യ
പങ്കാളിത്തത്തോടെ
പദ്ധതികള്‍
നടപ്പാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ട്
;
(ബി)
ഇതിനായി
നഗരസഭകളും വികസന
അതോറിറ്റികളും
പാര്‍ട്ട്ണര്‍ കേരള
മിഷനുമായി കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ ;
(സി)
ഇതു
സംബന്ധിച്ച് എത്ര
കരാറുകള്‍
ഒപ്പുവച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍ നല്‍കാമോ
;
(ഡി)
നഗര
വകുപ്പ് തയ്യാറാക്കിയ
പദ്ധതികള്‍ പ്രായോഗിക
ഘട്ടത്തിലെത്തിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ?
തലസ്ഥാന
നഗര ശുചീകരണ പദ്ധതികള്‍
4160.
ശ്രീ.സി.മോയിന്‍
കുട്ടി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരശുചീകരണവുമായി
ബന്ധിപ്പെട്ട് കഴിഞ്ഞ
അഞ്ചു വര്‍ഷത്തിനിടെ
എത്ര പദ്ധതികള്‍
പ്രഖ്യാപിച്ചിട്ടുണ്ട്;
അവയുടെ പേരുവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
പദ്ധതിക്കും വേണ്ടി
ഇതുവരെ എന്തു തുക
ചെലവഴിച്ചിട്ടുണ്ട്;
(സി)
ഇവയില്‍
എത്ര പദ്ധതികള്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്;
നഗരശുചീകരണത്തില്‍
ഇതുമൂലം എന്തൊക്കെ
നേട്ടമുണ്ടാക്കാന്‍
സാധിച്ചിട്ടുണ്ട്;
(ഡി)
നഗരത്തില്‍
നഗരസഭ എത്ര മാലിന്യ
സംസ്ക്കരണ പ്ലാന്റുകള്‍
പ്രസ്തുത കാലയളവില്‍
സ്ഥാപിച്ചിട്ടുണ്ട്;
പ്രതിദിനം എത്ര ടണ്‍
മാലിന്യം പ്രസ്തുത
പ്ലാന്റുകളിലൂടെ
കൈകാര്യം
ചെയ്യാനാവുന്നുണ്ട്;
(ഇ)
നഗരം
മാലിന്യ
മുക്തമാവണമെങ്കില്‍ ഇനി
എത്ര പദ്ധതികള്‍ കൂടി
നടപ്പാക്കേണ്ടിവരുമെന്നാണ്
കണക്കാക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
എരുമേലി
ടൗണ്‍ഷിപ്പ്
4161.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമലയുടെ
കവാടമായ എരുമേലി
ടൗണ്‍ഷിപ്പ് ആക്കുന്ന
നടപടി ഏതുഘട്ടം വരെയായി
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലേയ്ക്കായി
സര്‍ക്കാര്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
എരുമേലി
ടൗണ്‍ഷിപ്പ്
പ്രവര്‍ത്തനം ഉടനെ
ആരംഭിയ്ക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നു എന്ന
കാര്യം വിവരിക്കുമോ?
നഗരങ്ങളുടെ
മുഖഛായ മാറ്റാന്‍ പദ്ധതി
4162.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഡൊമിനിക് പ്രസന്റേഷന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗരങ്ങളുടെ മുഖഛായ
മാറ്റാന്‍ പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇത്
നടപ്പാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്?
കുളത്തൂര്‍
ജംഗ്ഷനില്‍ അനധികൃത
കെട്ടിട നിര്‍മ്മാണം
4163.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയുടെ ആറ്റിപ്ര
സോണല്‍ ഒാഫീസിന്റെ
കീഴിലുളള കുളത്തൂര്‍
ജംഗ്ഷനില്‍ ഒരു
കോമേഴ്സ്യല്‍ കെട്ടിടം
പണിയുവാന്‍
5-10-2012-ല്‍,
B.മണിലാല്‍,
ലാല്ബില്ഡിംഗ്സ് എന്ന
ആളിന് പെര്‍മിറ്റ്
നല്‍കിയിട്ടുണ്ടോ;
ഇതിന്റെ അപേക്ഷ എന്നാണ്
നല്‍കിയത്; എത്ര
നിലയ്ക്കാണ് അനുവാദം
നല്‍കിയത്; ഇതിന്റെ
പൂര്ണ്ണവിശദാംശങ്ങളും
പെര്‍മിറ്റിന്റെയും
മറ്റും കോപ്പികളും
ലഭ്യമാക്കാമോ;
(ബി)
ഈ
കെട്ടിടത്തിന്റെ പണി
പൂര്‍ത്തീകരിച്ച്
കംപ്ലീഷന്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ടോ;
(സി)
ടി
കെട്ടിടത്തില്‍
അനധികൃതനിര്‍മ്മാണം
നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെയെന്ന്
വിവരിക്കാമോ;
(ഡി)
കെട്ടിടത്തിന്റെ
അനധികൃതനിര്മ്മാണത്തിനെതിരെ
എന്തെല്ലാം നടപടികള്‍
ഇതുവരെ
സ്വീകരിച്ചിട്ടുണ്ട്;
ഇൗ നടപടികള്‍ക്കായി
ടിയാനും മറ്റും അയച്ച
കത്തിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ഇ)
ടി
അനധികൃത നിര്‍മ്മാണം
ആറ്റിപ്ര സോണല്‍
ഒാഫീസില്‍ നിന്നും
സര്‍ക്കാരിനെ കത്ത്
മുഖാന്തിരം
അറിയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനെതിരെ
നടപടി സ്വീകരിയ്ക്കാന്‍
തയ്യാറാകുമോ;
(എഫ്)
കെട്ടിടം
പണി എന്ന്
പൂര്ത്തികരിച്ചതായിട്ടാണ്
ആറ്റിപ്ര സോണല്‍
ഒാഫീസില്‍ റിക്കാര്‍ഡ്
ഉളളത് ; ഇതിന്റെ
കോപ്പി ലഭ്യമാകുമോ;
(ജി)
കെട്ടിടത്തിന്
T.C.നമ്പര്‍
നല്‍കിയിട്ടുണ്ടോ;
എന്നാണ് T.C. യ്ക്ക്
വേണ്ടി ഉടമ
അപേക്ഷിച്ചത്; ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
T.C. നമ്പര്‍
കൊടുക്കാത്ത
കെട്ടിടത്തിന്റെ
മുകളില്‍ ഇപ്പോള്‍
റൂഫ് ടോപ്പ്
നിര്‍മ്മിച്ചിരിയ്ക്കുന്നത്
ഏത് ഉത്തരവിലൂടെയാണ്;
ടിയാന് ഇതിനായി അപേക്ഷ
നല്‍കിയിരുന്നോ;
ഇതിന്റെ പകര്‍പ്പുകള്‍
(ഉത്തരവിന്റെയും ,
അപേക്ഷയുടെയും)
ലഭ്യമാക്കുമോ; അനധികൃത
കെട്ടിട
നിര്‍മ്മാണത്തിന് എതിരെ
രണ്ടു കൊല്ലമായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
സ്വീകരിച്ചില്ലെങ്കില്‍
എന്തുകൊണ്ട്; ആരാണ്
ഇതിന് ഉത്തരവാദി;
വിശദമാക്കുമോ; അനധികൃത
നിര്‍മ്മാണത്തിനെതിരെ
ആറ്റിപ്ര സോണല്‍
ഒാഫീസില്‍ നിന്നോ
സര്‍ക്കാരില്‍നിന്നോ
എന്തെങ്കിലും കാരണം
കാണിക്കല്‍ നോട്ടീസ്
നല്കിയിട്ടുണ്ടെങ്കില്
ഇതിന്റെ കോപ്പികള്‍
ലഭ്യമാക്കാമോ?
നഗരസഭകളില്‍
പൊതു-സ്വകാര്യ പങ്കാളിത്ത
മാതൃകയിലുള്ള പദ്ധതികള്‍
4164.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളില്‍
പൊതു-സ്വകാര്യ
പങ്കാളിത്ത (പി.പി.പി)
മാതൃകയിലുള്ള
പദ്ധതികള്‍ക്കായി എത്ര
രൂപയുടെ ധാരണാപത്രമാണ്
ഒപ്പിട്ടിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതിയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പ്രധാന
വികസന മാതൃകകള്‍
ഏതെല്ലാമാണ് ;
(സി)
ഇത്തരം
പദ്ധതികള്‍ക്കാവശ്യമായ
ഭൂമി എങ്ങനെ
കണ്ടെത്തുന്നതിനാണ്
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
സംരംഭകരെ
ലഭിക്കാത്തതുമൂലം
പദ്ധതികള്‍
മുടങ്ങുന്നുവെന്ന
തരത്തിലുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
സര്‍ക്കാര്‍
ഉദ്ദേശിക്കുന്ന
തരത്തില്‍ ഈ പദ്ധതികള്‍
വിജയിപ്പിക്കുന്നതിനാവശ്യമായ
ജാഗ്രത
പുലര്‍ത്തുന്നതിനും
മുന്‍കരുതലുകള്‍
കൈക്കൊള്ളുന്നതിനും
നടപടി എടുക്കുമോ?
നഗരസഭകളില്‍
ട്രേഡ് ലൈസന്‍സ് നല്കല്
4165.
ശ്രീ.ലൂഡി
ലൂയിസ്
,,
വര്‍ക്കല കഹാര്‍
,,
കെ.മുരളീധരന്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളില്‍
ട്രേഡ് ലൈസന്‍സ്
നല്‍കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ഇതിനായി
കടകളെ തരം തിരിച്ച്
ഫീസ് ഈടാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(സി)
ഫീസ്
ഏകീകരിക്കുന്നതിനും
വെവ്വേറെ ഫീസ്
ഈടാക്കുന്നത്
ഒഴിവാക്കാനും
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട് ;
വിശദമാക്കാമോ?
വഴിവാണിഭക്കാരെ
പുനരധിവസിപ്പിക്കാനുള്ള
പദ്ധതി
4166.
ശ്രീ.സി.പി.മുഹമ്മദ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
വി.ഡി.സതീശന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവ്
കച്ചവടക്കാരെ
പുനരധിവസിപ്പിക്കുന്നതിന്
ഏതെല്ലാം സമിതികളാണ്
രൂപീകരിച്ചിട്ടുള്ളത് ;
ആരെല്ലാമാണ് ഇതിലെ
അംഗങ്ങള്‍ ;
വ്യക്തമാക്കാമോ ;
(ബി)
ഏതെല്ലാം
പദ്ധതികളാണ്
വഴിവാണിഭക്കാരെ
പുനരധിവസിപ്പിക്കാന്‍
ആവിഷ്ക്കരിച്ചിട്ടുള്ളത്
; വിശദമാക്കാമോ ;
(സി)
ദേശീയ
നഗര ഉപജീവന മിഷന്
പദ്ധതി നടത്തിപ്പിനായി
സംസ്ഥാന സര്‍ക്കാരിന്
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
സ്വീകരിക്കേണ്ടത് ;
വ്യക്തമാക്കാമോ ;
(ഡി)
ജില്ലാ
ആസ്ഥാനങ്ങള്ക്കുപുറമെ
താലൂക്ക്
ആസ്ഥാനങ്ങളിലും
വഴിവാണിഭക്കാരെ
പുനരധിവസിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
നഗരങ്ങളില്‍
ഫ്ലാറ്റുകള്‍ 3 നിലയ്ക്ക്
മുകളിലേക്ക്
നിര്‍മ്മിയ്ക്കുന്നതിനുളള
അനുമതി
4167.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
ഫ്ലാറ്റുകള്‍ 3
നിലയ്ക്ക് മുകളിലേക്ക്
നിര്‍മ്മിയ്ക്കുന്നതിന്
ഫയര്‍ ആന്റ് റെസ്ക്യൂ
വിഭാഗം ഉന്നതാധികാരി
അനുമതി നല്‍കില്ലെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
ഏതൊക്കെ ഘട്ടത്തിലാണ്
ഫയര്‍ ആന്റ് റെസ്ക്യൂ
വിഭാഗത്തിന്റെ അനുമതി
വാങ്ങേണ്ടത്; ഇതിനെ
സംബന്ധിച്ച് കൂടുതല്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വൈപ്പിന്‍-പള്ളിപ്പുറം
തീരദേശപാത പുനരുദ്ധാരണത്തിന്
ജിഡ ഫണ്ട്
4168.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
-പള്ളിപ്പുറം തീരദേശപാത
പുനരുദ്ധാരണത്തിന്റെ
ഭാഗമായി നായരമ്പലം
ഭാഗത്തെ
പ്രവൃത്തികള്‍ക്ക്
ജിഡയില്‍ നിന്നും ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിലുള്ള
തടസ്സമെന്തെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി പൂര്‍ണ്ണമായ
തോതില്‍
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പിലെ നിയമനങ്ങള്‍
4169.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പിലെ
നിയമനങ്ങള്‍ക്ക്
ഇപ്പോള്‍ സ്പെഷ്യല്‍
റൂള്‍സ് നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
നിയമനങ്ങള്‍ ഇപ്പോള്‍
നടത്തുന്നത് എന്ത്
വ്യവസ്ഥകളുടെ
അടിസ്ഥാനത്തിലാണ്;
(സി)
നിലവില്‍
വകുപ്പില്‍
സേവനമനുഷ്ടിക്കുന്നവരില്‍
സ്വകാര്യ ഏയ്ഡഡ്
കോളേജുകളില്‍
നിന്നുള്ളവര്‍ ഉണ്ടോ;
ഇങ്ങനെ നിയമനം
നല്‍കുന്നത് KS&SSR
ചട്ടങ്ങള്‍ക്കനുസൃതമാണോ;
(ഡി)
ഇത്തരക്കാരുടെ
നിയമനങ്ങള്‍,
ഡയറക്ടറുടേതുള്പ്പെടെ,
റഗുലറൈസ് ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത് ചട്ടങ്ങള്‍ക്ക്
വിരുദ്ധമാണെന്ന കാര്യം
അറിയുമോ?