ആസ്തി
വികസന ഫണ്ടില്‍ നിന്ന്
അനുവദിച്ച തുക
3965.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലം
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി ശിവപുരം
ലക്ഷംവീട്
മിനിസ്റ്റേഡിയത്തിന്
എത്ര തുക
അനുവദിക്കുകയുണ്ടായി;
(ബി)
ചിറ്റാരിപ്പറമ്പ്
സർക്കാർ
ഹയര്‍സെക്കന്‍ഡറി
സ്കൂളിന്റെ കെട്ടിട
നിര്‍മ്മാണത്തിന് ആസ്തി
വികസന ഫണ്ടില്‍ നിന്നും
എത്ര തുക
അനുവദിക്കുകയുണ്ടായി;
(സി)
പ്രസ്തുത
രണ്ടു
പ്രവൃത്തികളുടെയും
എസ്റ്റിമേറ്റ്
സര്‍ക്കാരിനു
സമര്‍പ്പിക്കുകയുണ്ടായോ;
ഏതു ഫയല്‍ നമ്പര്‍
പ്രകാരം ,എന്നാണ് ചീഫ്
എഞ്ചിനീയര്‍ക്കു
സമര്‍പ്പിച്ചതെന്നു
വ്യക്തമാക്കുമോ?
ഊട്ടറ പാലത്തിന്റെ അപകടാവസ്ഥ
3966.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലങ്കോട്
- പുതുനഗരം റോഡിലെ
ഊട്ടറ പാലത്തിന്റെ
നിലവിലെ സ്ഥിതി
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലത്തിന്റെ
കാലപ്പഴക്കം, അപകടാവസ്ഥ
എന്നിവ സംബന്ധിച്ച്
എന്തെല്ലാം പഠനങ്ങളാണ്
നടത്തിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
ഊട്ടറ
പാലം പുതുക്കി
പണിയുന്നതിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഊട്ടറ
പാലത്തിന്റെ പുനര്‍
നിര്‍മ്മാണ പ്രവൃത്തി
എന്ന് തുടങ്ങാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
തലശ്ശേരി
- മാഹി ബെെപ്പാസ് നിര്‍മ്മാണം
3967.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
തലശ്ശേരി - മാഹി
ബെെപ്പാസ്
നിര്‍മ്മാണപ്രവര്‍ത്തനം
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വിശദമാക്കാമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
റോഡുകളുടെ
അറ്റകുറ്റപ്പണി
3968.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡുകള്‍
കേബിളുകള്‍
സ്ഥാപിക്കുന്നതിനും
മറ്റുമായി
വെട്ടിപൊളിക്കുന്നത്,
പൂര്‍വ്വ സ്ഥിതിയില്‍
ആക്കുന്നതിന് സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ യഥാസമയം
പൂര്വ്വസ്ഥിതിയിലാക്കാത്തവ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനെതിരെ
എന്ത് നടപടികളാണ്
സ്വീകരിക്കുന്നത്;
(സി)
മഴക്കാലത്തും
മറ്റും റോഡുകളില്‍
രൂപപ്പെടുന്ന ചെറിയ
ഗര്‍ത്തങ്ങള്‍ യഥാസമയം
അറ്റകുറ്റപ്പണി
നടത്താത്തത് റോഡുകള്‍
പൂര്‍ണ്ണമായി
തകരുന്നതിന്
ഇടയാക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഏങ്കില്‍ അവ യഥാസമയം
അറ്റകുറ്റപ്പണി
നടത്തുന്നതിന് പ്രത്യേക
ശ്രദ്ധ നല്‍കുമോ;
(ഡി)
മഴക്കാലത്തും
മറ്റും മണ്ണും ചെളിയും
റോഡിലേയ്ക്കിറങ്ങി
വാഹനങ്ങള്‍
അപകടത്തില്‍പ്പെടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് നീക്കം
ചെയ്യുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരമൊരു
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
കെ.എസ്.റ്റി.പി.
രണ്ടാം ഘട്ടം
3969.
ശ്രീ.ബെന്നി
ബെഹനാന്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.ശിവദാസന്‍ നായര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ. എസ്. റ്റി. പി.
യുടെ രണ്ടാം ഘട്ട
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇത് വഴി
കെെവരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
ആരെല്ലാമാണ്
ഇതുമായി സഹകരിക്കുന്നത്
;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
പി.ഡബ്ല്യൂ.ഡി.
ആധുനികവല്‍ക്കരണ പദ്ധതി
3970.
ശ്രീ.എം.പി.വിന്‍സെന്റ്
,,
ലൂഡി ലൂയിസ്
,,
ജോസഫ് വാഴയ്ക്കൻ
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.ഡബ്ല്യൂ.ഡി.
ആധുനികവല്‍ക്കരണ
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
(ബി)
പദ്ധതി
പ്രകാരം എന്തെല്ലാം
ലക്ഷ്യങ്ങളാണ്
കെെവരിക്കാനുദ്ദേശിക്കുന്നത്
;
(സി)
പദ്ധതിയുമായി
സഹകരിക്കുന്നത്
ആരെല്ലാമാണ് ;
(ഡി)
പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
റോഡ്
ശൃംഖലയുടെ ഗുണമേന്മ ഉറപ്പ്
വരുത്താന്‍ നടപടി
3971.
ശ്രീ.ആര്
. സെല്‍വരാജ്
,,
ഹൈബി ഈഡന്
,,
എ.റ്റി.ജോര്‍ജ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
ശൃംഖലയുടെ ഗുണമേന്മ
ഉറപ്പ് വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
വിശദമാക്കാമോ;
(ബി)
ഇതിനായി
പ്രത്യേക കര്‍മ്മ
പദ്ധതി തയ്യാറാക്കുന്ന
കാര്യം ആലോചിക്കുമോ ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
എത്ര
കിലോമീറ്റര്‍ റോഡാണ് ഈ
ശൃംഖലയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
റോഡ്
വികസനത്തിന് സ്വീകരിച്ച
നടപടികള്‍
3972.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടൂര്‍
നിയോജക മണ്ഡലത്തിലെ
പള്ളിക്കല്‍
പഞ്ചായത്തിലുള്ള
അസൈപ്പാട്-അയിമ്പകുളം
-തോട്ടമുക്ക്-
കുരിശുംമൂട് റോഡ്
വികസനത്തിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
മലയോര
ഹൈവേ നിര്‍മ്മാണം
3973.
ശ്രീ.കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മലയോര ഹൈവേ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
എപ്പോള്‍
പൂര്‍ത്തീകരിച്ച് യാത്ര
സുഗമമാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ ?
കാലടി-മഞ്ഞപ്ര
റോഡ് നിര്‍മ്മാണം
3974.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
കാലടി-മഞ്ഞപ്ര റോഡിന്റെ
5 കോടി രൂപ
അനുവദിച്ചിട്ടുള്ള
നിര്‍മ്മാണ
പ്രവൃത്തികള്‍
നാളിതുവരെ ആരംഭിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ ;
(ബി)
ഇതു
സംബന്ധിച്ച് ചീഫ്
ടെക്നിക്കല്‍
എക്സാമിനര്‍ എത്ര തവണ
വിശദീകരണം
ആവശ്യപ്പെട്ടിരുന്നു ;
ഇത് സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(സി)
പൊതുമരാമത്ത്
, ധനകാര്യം , ചീഫ്
ടെക്നിക്കല്‍
എക്സാമിനര്‍ തുടങ്ങിയ
വകുപ്പുകളില്‍
വിശദീകരണം ചോദിച്ചും
മറുപടി നല്‍കിയും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
സൃഷ്ടിക്കപ്പെടുന്ന
കാലതാമസം
പരിഹരിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ ?
ആയൂര്‍
- ഇത്തിക്കര റോഡ് നിര്‍മ്മാണം
3975.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
മണ്ഡലത്തിലെ ആയൂര്‍ -
ഇത്തിക്കര റോഡ്
ബി.എം.&ബി.സി.
പ്രകാരം
നിര്‍മ്മാണത്തിന്
ഭരണാനുമതി നല്‍കാമോ ;
ഇതിനുവേണ്ടിയുള്ള
എസ്റ്റിമേറ്റ്
നിലവിലുണ്ടോ ?
വയനാട്
ചുരം റോഡിന് സമാന്തരമായുള്ള
ബൈപ്പാസ്
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
3976.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ചുരം റോഡിന്
സമാന്തരമായുള്ള
ബൈപ്പാസ്
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
അവസ്ഥയിലാണ്;
(ബി)
പ്രസ്തുത
പദ്ധതി തുടര്‍ന്ന്
കൊണ്ടുപോകാന്‍
സാധിക്കും എന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും എന്നാണ്
കരുതുന്നത്?
ലൈറ്റ്
മെട്രോ പദ്ധതി
3977.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
എ. പ്രദീപ്കുമാര്‍
,,
വി.ശിവന്‍കുട്ടി
,,
പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് നഗരങ്ങളില്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
ലൈറ്റ് മെട്രോ പദ്ധതി
ഡി.എം.ആര്.സി.യെ
ഏല്‍പ്പിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് ധനവകുപ്പ്
ഉന്നയിച്ചിട്ടുള്ള
തടസ്സവാദങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇതിന്
ഡി.എം.ആര്.സി.യില്‍
നിന്ന് വിശദീകരണം
തേടുകയുണ്ടായോ;
വിശദമാക്കാമോ;
(ഡി)
ഇതുനുസരിച്ച്
ധനവകുപ്പിന്റെ
തടസ്സവാദങ്ങള്‍ക്ക്
മരാമത്ത് വകുപ്പ്
മറുപടി
രേഖപ്പെടുത്തിയിരുന്നോ;
വിശദമാക്കാമോ;
(ഇ)
ലൈറ്റ്
മെട്രോയില്‍ നിന്ന്
ഡി.എം.ആര്.സി.യെ
ഒഴിവാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കൊല്ലം
ജില്ലയില്‍ ദേശീയ പാതകളുടെ
നവീകരണം
3978.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ ദേശീയ
പാതകളുടെ
നവീകരണത്തിനായി 2014-15
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര തുക
ചെലവഴിച്ചു ;
(ബി)
ഏതെല്ലാം
പ്രവര്‍ത്തികളാണ്
പ്രസ്തുത തുക
ചെലവഴിച്ച്
നടപ്പിലാക്കിയത് ;
പ്രവര്‍ത്തികളുടെ
അടങ്കല്‍ തുകയുടെ
വിശദാംശം
വെളിപ്പെടുത്തുമോ ?
അരൂര്‍
മണ്ഡലത്തിലെ പാലം നിര്‍മ്മാണം
3979.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ എരമല്ലൂര്‍
കുടപുറം പാലം,
അഞ്ചുതുരുത്ത്
ദ്വീപിലേക്കുള്ള പാലം,
പി.എസ്.-കടത്തുഫെറി
പാലം, കെല്‍ട്രോണ്‍
ഫെറി-കുമ്പളങ്ങി പാലം,
വാക്കയില്‍ പാലം എന്നീ
പാലങ്ങളുടെ നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
ഇവയുടെ
നിര്‍മ്മാണത്തിനാവശ്യമായ
നടപടി
ത്വരിതഗതിയിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
മുനമ്പം
അഴീക്കോട് പാലത്തിന്റെ
നിര്‍മ്മാണം
3980.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയെ വടക്കന്‍
ജില്ലകളുമായി
ബന്ധിപ്പിക്കുന്ന
മുനമ്പം- അഴീക്കോട്
പാലത്തിന്റെ
നിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടി
വിശദീകരിക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് തുക
എത്രയെന്നും
എന്നത്തേക്ക് ഭരണാനുമതി
നല്‍കാനാകുമെന്നും
വ്യക്തമാക്കാമോ ;
(സി)
പാലത്തിന്റെ
നിര്‍മ്മാണത്തിന്
പാരിസ്ഥിതികാനുമതി
ലഭ്യമായിട്ടുണ്ടോ ;
(ഡി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ ;
(ഇ)
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
ഏറ്റെടുക്കുന്ന
ഭൂമിക്കും
വസ്തുവകകള്‍ക്കും
നഷ്ടപരിഹാരത്തുക
നിശ്ചയിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന
നടപടി വിശദീകരിക്കാമോ ?
ലെെറ്റ്
മെട്രോ പദ്ധതി
T 3981.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്തും
കോഴിക്കോട്ടും
ലെെറ്റ് മെട്രോ
ആരംഭിക്കുമെന്ന ഈ
സർക്കാരിന്റെ
പ്രഖ്യാപനത്തിന്മേലുള്ള
തുടർ നടപടികളുടെ
ഇപ്പോഴത്തെ നില
എന്തെന്ന്
വിശദമാക്കുമോ ;
(ബി)
ധനകാര്യ
വകുപ്പില്‍ നിന്നും
പദ്ധതിയുടെ ഫയല്‍ 30ഓളം
ക്വറിയിട്ട് പി
ഡബ്ല്യു.ഡി വകുപ്പിന്
അയച്ചിട്ട്
മാസങ്ങളായിട്ടും
ഫയലില്‍ യാതാെരുവിധ
നടപടികളും
സ്വീകരിക്കാത്ത കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)
ഇതുമായി
ബന്ധപ്പെട്ട ഉന്നത
ഉദ്യോഗസ്ഥര്‍ പ്രസ്തുത
പദ്ധതി അട്ടിമറിക്കാന്‍
ശ്രമിക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; ഇതു സംബന്ധിച്ച
നിലപാട് വ്യക്തമാക്കാമോ
;
(ഡി)
എത്രയും
പെട്ടെന്ന് ഇൗ
പദ്ധതികള്‍
ആരംഭിക്കുന്നതിന്
എന്തൊക്കെ അടിയന്തര
നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ ?
കൊല്ലം
പെരുമണ്‍ പാലം നിര്‍മ്മാണം
3982.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
പെരുമണ്‍ പാലം
നിര്‍മ്മാണത്തിന്
ആവശ്യമായ ഭൂമി
ഏറ്റെടുക്കുന്നതിനുളള
നടപടി ഏത്
ഘട്ടത്തിലാണെന്ന
അറിയുമോ ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം പാലം
നിര്‍മ്മാണത്തിന് എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പാലത്തിന്റെ നിര്‍മ്മാണ
ചെലവ്
എത്രയെന്നറിയിക്കാമോ?
നെന്മാറ
കൊല്ലങ്കോട് ബൈപ്പാസ് റോഡ്
നിർമ്മാണം
3983.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
കൊല്ലങ്കോട് ബൈപ്പാസ്
റോഡിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നിലവില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിച്ചത്
എന്ന് വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പ് പൊന്നും വില
നടപടിക്രമമനുസരിച്ച്
4(1) നോട്ടിഫിക്കേഷന്‍
മുമ്പായി പദ്ധതി
ചെലവിന്റെ 25 ശതമാനം
മുന്‍കൂറായി
കെട്ടിവയ്ക്കേണ്ടതാണെന്ന്
കാണിച്ച് പൊതുമരാമത്ത്
വകുപ്പിന് കത്ത്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ ഏത്
തീയതിക്കാണ് കത്ത്
നല്‍കിയതെന്നും ഇത്
സംബന്ധിച്ച് എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ ;
(സി)
കൊല്ലങ്കോട്
പട്ടണത്തിലെ
വര്‍ദ്ധിച്ചു വരുന്ന
ഗതാഗത കുരുക്കിന്
ശാശ്വത പരിഹാരം
കാണുന്നതിന് പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
തുടങ്ങാന്‍ കഴിയും
എന്ന് വിശദമാക്കുമോ ?
മാമ്പറം
ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ കെട്ടിടനിര്‍മ്മാണം
3984.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ
യുടെ ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
മാമ്പറം ഗവണ്മെന്റ്
ഹയര്‍സെക്കന്‍ഡറി
സ്കൂള്‍
കെട്ടിടനിര്‍മ്മാണത്തിന്
എത്ര തുക
അനുവദിക്കുകയുണ്ടായി ;
(ബി)
കെട്ടിടനിര്‍മ്മാണത്തിനുള്ള
ടെന്‍ഡര്‍ നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
(സി)
കെട്ടിട
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ?
കല്പറ്റ
മുന്‍സിപ്പാലിറ്റിയിലെ
ചുഴലിപ്പാലത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
റിപ്പോര്‍ട്ട്
3985.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്പറ്റ
മുന്‍സിപ്പാലിറ്റിയിലെ
ചുഴലിപ്പാലത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഇതിനായി
എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
ഇന്‍വസ്റ്റിഗേഷന്‍
റിപ്പോര്‍ട്ട്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
കൊല്ലം-തേനി
ദേശീയ പാത- ഹെെസ്കൂള്
ജംഗ്ഷന് മുതല്‍ കടപുഴപാലം
വരെയുളള പുനരുദ്ധാരണം
3986.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം-തേനി
ദേശീയ പാതയിലെ
ഹെെസ്കൂള് ജംഗ്ഷന്
മുതല്‍ കടപുഴപാലം
വരെയുളള ഭാഗത്തിന്റെ
പുനരുദ്ധാരണ
പ്രവൃത്തികള്‍ക്ക്
കേന്ദ്ര സര്‍ക്കാര്‍
തുക
അനുവദിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
റോഡിന് തുക
അനുവദിച്ചിട്ടില്ലെങ്കില്‍
തുക
അനുവദിപ്പിക്കുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ ?
പഴങ്ങാട്
പാലം നിര്‍മ്മാണം
3987.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍-പള്ളിപ്പുറം
സംസ്ഥാന പാതയില്‍
പുനര്‍നിര്‍മ്മിക്കുന്നതിനായി
നിശ്ചയിച്ചിട്ടുള്ളതും
പുതുതായി
നിര്‍മ്മിക്കേണ്ടതുമായ
പഴങ്ങാട് പാലത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിലെ
കാലതാമസം
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത പ്രവൃത്തി
ആരംഭിക്കുന്നതില്‍
തടസ്സങ്ങളുണ്ടെങ്കില്‍
ആയത് വിശദമാക്കാമോ?
ഉള്ളൂര്‍
കടവ് പാലത്തിനുളള സ്ഥലമെടുപ്പ്
3988.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്ളൂര്‍
കടവ് പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്ഥലമെടുപ്പ് നടപടികള്‍
സംബന്ധിച്ച പി ഡബ്ളിയു
ഡി ഇഇ ആ൪&ബി
ഓഫീസിലെ E3/3944/12
നമ്പര്‍ ഫയലില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കി പ്രസ്തുത
ഫയലിന്റെ സമ്പൂര്‍ണ്ണ
പകര്‍പ്പ് (നോട്ട്
ഫയല്‍,
നടപടിക്രമങ്ങള്‍, നടപടി
തീര്‍പ്പ് മുതലായ എല്ലാ
രേഖകളും ഉള്‍പ്പെടുന്ന
സമ്പൂര്‍ണ്ണ പകര്‍പ്പ്)
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഫയലില്‍ റവന്യൂ എല്‍ എ
തഹസീല്‍ദാര്‍, കളക്ടര്‍
മുതലായ അധികാരികള്‍
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട
പ്രൊപ്പോസല്‍ എന്നാണ് ഇ
ഇ ക്ക് നല്‍കിയതെന്നും
അത് ഇ ഇ എന്നാണ് സി ഇ
ക്ക് നല്‍കിയത് എന്നും
സി ഇ എന്നാണ്
തുടര്‍നടപടികള്‍
സ്വീകരിച്ചത് എന്നും
തുടര്‍ന്ന് പി ഡബ്ളിയു
ഡി ഫിനാ൯സ് സെക്ഷനില്‍
(എഫ് ആ൪2) നിന്ന്
ധനകാര്യവകുപ്പിലേക്ക്
അപേക്ഷ എന്നാണ്
പോയിട്ടുള്ളത് എന്നും
വിശദമാക്കുന്ന കലണ്ടര്‍
ഓഫ് കറസ്പോണ്ടന്‍സ്
ലഭ്യമാക്കാമോ;
(സി)
ധനകാര്യ
വകുപ്പില്‍ നിന്നും
പ്രസ്തുത വിഷയത്തില്‍
നമ്പര്‍ BW/E4/232/2015
പ്രകാരം പൊതുമരാമത്ത്
സി 2 സെക്ഷനിലേക്ക്
അയച്ച കുറിപ്പിനെ
തുടര്‍ന്ന് പി ഡബ്ളിയു
ഡി സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഡി)
ഉള്ളൂര്‍
കടവ് പാലം സ്ഥലമെടുപ്പ്
നടപടികള്‍ GO (Rt) No.
2271/15 RD Revenue (B)
Department തീ.
30.04.15 സര്‍ക്കാര്‍
ഉത്തരവിന്റെ പരിധിയില്‍
ഉള്‍പ്പെടുത്തി ജില്ലാ
കളക്ടറുടെ നടപടികളിലൂടെ
നെഗോഷ്യേറ്റഡ്
പര്‍ച്ചേസിലൂടെ
പൂര്‍ത്തീകരിക്കാന്‍
കഴിയുമോ എന്ന സാധ്യത പി
ഡബ്ളിയു ഡി
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
പി
ഡബ്ളിയു ഡി
നടപ്പാക്കുന്ന 100
പാലങ്ങള്‍ പദ്ധതിയില്‍
പ്രസ്തുത പാലം
നിര്‍മ്മാണം
ഉള്‍പ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ; ഡിനോവ
ആയ സ്ഥിതിയില്‍
ഇക്കാര്യത്തില്‍
പ്രത്യേക പരിഗണന
നല്കാന്
തീരുമാനമെടുക്കുമോ?
തിരുവല്ല
ബൈപ്പാസ് നിർമ്മാണം
3989.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവല്ല
ബൈപ്പാസ്
നിര്‍മ്മാണത്തിനായി
ഏറ്റെടുത്ത ഭൂമി തിരികെ
നല്‍കേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ ;
ആയതിന്റെ കാരണം
എന്തെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഏറ്റെടുത്ത
ഭൂമിയില്‍ യാതൊരു
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും
നടത്തില്ല എന്ന്
ഹൈക്കോടതിയില്‍ ഉറപ്പ്
നല്‍കിയിരുന്നോ ;
(സി)
ബൈപ്പാസിന്റെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ?
മരാമത്ത്
മേഖലയിലെ സ്തംഭനാവസ്ഥ
3990.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ പൊതു മരാമത്ത്
മേഖലയില്‍
സ്തംഭനാവസ്ഥയുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം എന്താണ്; ആയതു
പരിഹരിക്കാന്സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
2013
ഡിസംബറിനുശേഷം എത്ര
രൂപയുടെ ബില്ലിന്റെ
കുടിശ്ശികയാണ്
തീര്‍പ്പാക്കാനുള്ളത്;
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(സി)
ഏറ്റവും
കൂടുതല്‍ കുടിശ്ശിക
നല്‍കാനുള്ള പത്ത്
കരാറുകാരുടെ പേരും
അവര്‍ക്കു നല്‍കാനുള്ള
തുകയും വ്യക്തമാക്കാമോ?
പടിയൂര്‍
ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ കെട്ടിടനിര്‍മ്മാണം
3991.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലം എം.എല്‍.എ
യുടെ ആസ്തിവികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
പടിയൂര്‍ ഗവണ്മെന്റ്
ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ കെട്ടിട
നിര്‍മ്മാണത്തിന് എത്ര
തുക
അനുവദിക്കുകയുണ്ടായി;
(ബി)
പടിയൂര്‍
ഗവണ്മെന്റ്
ഹയര്‍സെക്കന്ററി
സ്കൂള്‍
കെട്ടിടനിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(സി)
കെട്ടിടനിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നു
വ്യക്തമാക്കുമോ?
നബാര്‍ഡ്
സഹായത്തോടെയുള്ള റോഡ് നവീകരണം
3992.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
മാര്‍ച്ച് 31ന് ശേഷം
നബാര്‍ഡ് സഹായത്തോടെ
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
റോഡുകള്‍
നവീകരിക്കുവാന്‍
ശുപാര്‍ശ
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ ;
ഇതിന്മേലുള്ള നടപടി
ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ;
(ബി)
കിളിമാന്നൂര്‍
പോങ്ങനാട് കല്ലമ്പലം
റോഡ് നവീകരണം പ്രസ്തുത
ശുപാര്‍ശയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
; ഇതിനായി എന്തു
തുകയ്ക്കുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ട്
; വ്യക്തമാക്കാമോ ?
നബാര്‍ഡ്
സഹായത്തോടെയുള്ള
പ്രവൃത്തികള്‍
3993.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-2015
സാമ്പത്തിക
വര്‍ഷത്തില്‍ നബാര്‍ഡ്
സഹായത്തോടെയുള്ള
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ആലപ്പുഴ ജില്ലയില്‍
ഭരണാനുമതി
നല്‍കിയിട്ടുള്ളത് ;
പ്രവൃത്തിയുടെ പേര്,
നിയോജക മണ്ഡലം,
അടങ്കല്‍ തുക എന്നിവ
സഹിതം വിശദാംശം
നല്‍കാമോ ?
പൊന്നാനി-ഏലത്തൂര്‍
തീരദേശ റോഡ് നിര്‍മ്മാണം
3994.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
പൊന്നാനി-ഏലത്തൂര്‍
തീരദേശ റോഡ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
പുതുനഗരം,
കൊടുവായൂര്‍, നെന്മാറ
ടൗണുകളിലെ ഗതാഗതക്കുരുക്ക്
3995.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
പുതുനഗരം, കൊടുവായൂര്‍,
നെന്മാറ എന്നീ
ടൗണുകളില്‍ സ്ഥിരമായ
ഗതാഗതക്കുരുക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
ടൗണുകളിലെ
ഗതാഗതക്കുരുക്കിന്
ശാശ്വത പരിഹാരം
കാണുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍ വകുപ്പ്
വിഭാവനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
ഇത്
സംബന്ധിച്ച് നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
പൈങ്കുളം,
മുള്ളൂര്‍ക്കര റെയില്‍
ക്രോസ്സുകളില്‍ മേല്‍പ്പാലം
T 3996.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍പ്പെട്ട
പൈങ്കുളം,
മുള്ളൂര്‍ക്കര റെയില്‍
ക്രോസ്സുകളില്‍ ഏറെ
ഗതാഗതക്കുരുക്ക്
അനുഭവപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഈ
രണ്ട് റെയില്‍
ക്രോസ്സുകളിലും
റെയില്‍വേ
മേല്‍പ്പാലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
പൈങ്കുളം,
മുള്ളൂര്‍ക്കര
റെയില്‍വേ
മേല്‍പ്പാലങ്ങള്‍
നിര്‍മ്മിക്കുവാന്‍
റോഡ്സ് ആന്റ് ബ്രിഡ്ജസ്
കോര്പ്പറേഷന് പദ്ധതി
തയ്യാറാക്കി
ഭരണാനുമതിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ഡി)
ഭരണാനുമതി
നല്കുവാന് സ്വീകരിച്ച
നടപടി
എന്തെല്ലാമാണെന്നും
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കുമോ ;
(ഇ)
ഈ
സാമ്പത്തികവര്‍ഷം തന്നെ
പ്രസ്തുത
മേല്‍പ്പാലങ്ങളുടെ
നിര്‍മ്മാണം
ആരംഭിക്കത്തക്കവിധം
ഫണ്ടനുവദിച്ച്,
ഭരണാനുമതി ലഭ്യമാക്കാമോ
?
ചാലക്കുടി
പി. ഡബ്ലൂ. ഡി. റസ്റ്റ്
ഹൗസിലെ ഒഴിവുള്ള
തസ്തികകളിലേക്കുളള
സ്ഥിരനിയമനം
3997.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
പി. ഡബ്ലൂ. ഡി. റസ്റ്റ്
ഹൗസില്‍ നിലവില്‍
ഒഴിവുള്ള
കെയര്‍ടേക്കര്‍,
വാച്ചര്‍ തസ്തികകളില്‍
സ്ഥിരനിയമനം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ചാലക്കുടിയില്‍
പുതുതായി നിര്‍മ്മാണം
പൂര്‍ത്തിയാക്കി
പ്രവര്‍ത്തന സജ്ജമായ
പി. ഡബ്ലൂ. ഡി. റസ്റ്റ്
ഹൗസ് അഡീഷണല്‍
ബ്ലോക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനാവശ്യമായ
തസ്തികകളില്‍ നിയമനം
നടത്താന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
പാറക്കടവ്
പാലം നിർമ്മാണം
3998.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മല്ലപ്പളളിയിലെ
പാറക്കടവ് പാലം
നിര്‍മ്മിക്കുവാന്‍
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടാേ
;
(ബി)
ഉണ്ടെങ്കില്‍
എത്ര രൂപയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
റെയില്‍വേ
ലെവല്‍ ക്രോസ്സുകള്‍ ഉള്ള
ദേശീയപാതകള്‍
3999.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ദേശീയപാതകളില്‍ ഏതൊക്കെ
സ്ഥലങ്ങളിലാണ്
റെയില്‍വേ ലെവല്‍
ക്രോസ്സുകള്‍
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ദേശീയപാത
66 ല്‍ നീലേശ്വരം
പള്ളിക്കരയില്‍
റെയില്‍വേ മേല്‍പ്പാലം
നിര്‍മ്മാണത്തിന് സ്ഥലം
അക്വിസ്വിഷന്
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
പ്രസ്തുത
മേല്‍പ്പാലത്തിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കി കേന്ദ്ര
ഉപരിതല മന്ത്രാലയത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതിക്ക്
അനുവാദം
ലഭിച്ചിട്ടുണ്ടോ ;
(ഡി)
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ ;
(ഇ)
പ്രസ്തുത
മേല്‍പ്പാലം
നിര്‍മ്മാണം വൈകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ?
ഭരണാനുമതി
നല്കിയ പ്രവര്‍ത്തികള്‍
4000.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
14.07.2009ലെ
സ.ഉ.(സാധാ)1045/2009/പൊ.മ.വ.
നമ്പര്‍ ഉത്തരവ്
പ്രകാരം ഭരണാനുമതി
കൊടുത്തിട്ടുള്ള 33
പ്രവര്‍ത്തികളില്‍ എത്ര
പ്രവര്‍ത്തികള്‍
പൂര്‍ത്തിയായിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
പൂര്‍ത്തിയാകാത്ത
പ്രവര്‍ത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ?
തവന്നൂര്‍
വട്ടംകുളം പഞ്ചായത്തില്‍
ഹൈമാസ്റ്റ് ലൈറ്റ്
4001.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തവന്നൂര്‍
മണ്ഡലത്തില്‍പ്പെട്ട
വട്ടംകുളം
പഞ്ചായത്തില്‍
ഹൈമാസ്റ്റ് ലൈറ്റുകള്‍
സ്ഥാപിക്കുന്നതിനായി
വട്ടംകുളം
പഞ്ചായത്തിന്റെ അപേക്ഷ
കോഴിക്കോട്
സൂപ്രണ്ടിംഗ്
എഞ്ചിനീയര്‍ വഴി
പൊതുമരാമത്ത് വകുപ്പ്
റോഡ്സ് വിഭാഗം ചീഫ്
എഞ്ചിനീയര്‍ക്ക് ചീഫ്
എഞ്ചിനീയറുടെ ഓഫീസിലെ
14024 /14 പ്രകാരം
ലഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
എന്നാണ് ബന്ധപ്പെട്ട
സെക്ഷന്പ്രസ്തുത ഫയല്‍
കൈമാറിയത് ;
(സി)
ഇതിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ഡി)
എങ്കില്‍
എടുത്ത നടപടിയുടെ
പകര്‍പ്പ് ലഭ്യമാക്കാമോ
;
(ഇ)
ഇല്ലെങ്കില്‍
നടപടി
എടുക്കാതിരിക്കാനുള്ള
കാരണം വിശദമാക്കാമോ ;
(എഫ്)
എന്നത്തേക്ക്
നടപടി എടുക്കുമെന്ന്
വിശദമാക്കാമോ ?
ധര്‍മ്മടം
മണ്ഡലത്തില്‍ അനുവദിച്ച
പ്രവര്‍ത്തികള്‍
4002.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ധര്‍മ്മടം
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഓരോന്നും
ഏതൊക്കെ
ഘട്ടത്തിലാണെന്ന്
പ്രവൃത്തി തിരിച്ച്
വിശദമാക്കാമോ ?
ഏലത്തൂര്‍
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
4003.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏലത്തൂര്‍
നിയോജകമണ്ഡലത്തില്‍
വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കിയതും
നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ
മരാമത്ത്
പ്രവൃത്തികളുടെ
പേരുവിവരവും നിലവിലുള്ള
സ്ഥിതിയും സംബന്ധിച്ച
വാര്‍ഷിക ക്രമത്തിലുള്ള
വിവരം, പദ്ധതി തിരിച്ച്
ലഭ്യമാക്കുമോ ;
(ബി)
ഏലത്തൂര്‍
നിയോജകമണ്ഡലത്തില്‍
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
സാധിച്ചിട്ടില്ലാത്ത
റോഡ്
നിര്‍മ്മാണപ്രവൃത്തികള്‍
ഏതെല്ലാമാണ് ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ ?
ഊരത്തൂര്‍
പ്രാഥമികാരോഗ്യകേന്ദ്ര
കെട്ടിട നിര്‍മ്മാണം
4004.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലം എം.എല്‍.എ
യുടെ ആസ്തി വികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
പടിയൂര്‍
ഗ്രാമപഞ്ചായത്തിലെ
ഊരത്തൂര്‍
പ്രാഥമികാരോഗ്യകേന്ദ്ര
കെട്ടിട
നിര്‍മ്മാണത്തിന് എത്ര
തുക
അനുവദിക്കുകയുണ്ടായി ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിനുള്ള
ടെന്‍ഡര്‍ അംഗീകരിച്ച്
കരാറുകാരനുമായി
എഗ്രിമെന്റ്
വയ്ക്കുകയുണ്ടായോ ;
(സി)
നിര്‍മ്മാണം
എപ്പോള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ ?
വാഴക്കോട്-പ്ലാഴി
സ്റ്റേറ്റ് ഹൈവേയുടെ സംരക്ഷണം
4005.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ
വാഴക്കോട്-പ്ലാഴി
സ്റ്റേറ്റ് ഹൈവേ
ബി.എം.ആന്റ്.ബി.സി.
പ്രകാരം സി.ആര്.എഫ്.
തുക വിനിയോഗിച്ച്
പുനരുദ്ധാരണ പ്രവൃത്തി
നടത്തിയതെന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകള്‍ എത്ര വര്‍ഷം
കൂടുമ്പോഴാണ്
സംരക്ഷണപ്പണികള്
നടത്തി
ബലപ്പെടുത്തേണ്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
വാഴക്കോട്-പ്ലാഴി
സ്റ്റേറ്റ് ഹൈവേയുടെ
സംരക്ഷണപ്പണികള്ക്ക്
വകുപ്പുതല നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
റോഡ് ടാര്‍ ഇളകി
ഗതാഗതയോഗ്യമല്ലാതായിത്തീരുന്നതിനു
മുന്‍പ് ആവശ്യമായ
സംരക്ഷണപ്പണികള്
നടത്തി
ബലപ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
അഴിക്കോട്-മുനമ്പം
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
4006.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഴിക്കോട്-മുനമ്പം
പാലത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
മുന്നോടിയായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ ;
(ബി)
അപ്രോച്ച്
റോഡിനായുള്ള ഭൂമി
ഏറ്റെടുക്കല്‍ നടപടി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക്
ബഡ്ജറ്റില്‍ പണം നീക്കി
വച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
പെരുമ്പളം-മുക്കത്തുകരി-വട്ടവയല്‍
പാലം
4007.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ പെരുമ്പളം
ദ്വീപിലേക്ക്ജി.ഒ.
(ആര്.റ്റി.) 1185/09
പ്രകാരം അനുവദിച്ച
പെരുമ്പളം-മുക്കത്തുകരി-വട്ടവയല്‍
പാലം നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
(ബി)
പാലത്തിന്
അനുവദിച്ച തുക വകമാറ്റി
ചെലവാക്കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(സി)
പാലത്തിന്റെ
പുതുക്കിയ
എസ്റ്റിമേറ്റ് എത്ര
രൂപയാണ് ; പ്രസ്തൂത
ഫയല്‍ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
(ഡി)
പാലം
നിര്‍മ്മിക്കുന്നതിന്
അടിയന്തരമായി റിവൈസ്ഡ്
റേറ്റില്‍ ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
ഓട്ടാഫീസ്,കാവനാല്‍കടവ്
പാലങ്ങളുടെ പണി
4008.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓട്ടാഫീസ്,കാവനാല്‍കടവ്
പാലങ്ങളുടെ പ്രവൃത്തികൾ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുെമന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികൾ ഏറ്റെടുത്ത
കരാറുകാരന് പണികള്‍
പൂര്‍ത്തീകരിക്കുന്നതില്‍
കാലതാമസം
വരുത്തിയതിനെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
പ്രസ്തുത
പ്രവൃത്തികൾ
ത്വരിതപ്പെടുത്തുന്നതിനായി
വകുപ്പ് മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ കൂടിയ
യോഗതീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ?
കോഴിക്കോട്
കാരത്തൂര് പാറക്കടവ് പാലം
അപ്രോച്ച് റോഡ് നിര്‍മ്മാണം
4009.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കാരത്തൂര്
പാറക്കടവ് പാലം
അപ്രോച്ച് റോഡിന്റെ
സ്ഥലം ലഭ്യമായിട്ടും പ്രവൃത്തി
ആരംഭിക്കാതിരിക്കുന്നത്
മൂലം
ജനങ്ങള്‍ക്കുണ്ടാവുന്ന
പ്രയാസം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുണ്ടായിരുന്ന
കരാറുകാരനെ
ബാദ്ധ്യതയില്ലാതെ
ഒഴിവാക്കിയ ശേഷം
ഭരണാനുമതി തുകയില്‍
എന്തു പണം
അവശേഷിക്കുന്നുണ്ടെന്ന്
അറിയിക്കാമോ ;
(സി)
പ്രസ്തുത
തുക ഉപയോഗിച്ച്
പാലത്തിന്റെ അപ്രോച്ച്
റോഡ് നിര്‍മ്മാണം
ആരംഭിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ ?
കൊയിലാണ്ടി
മണ്ഡലത്തില്‍
വിവിധപദ്ധതികളില്‍
ഉള്‍പ്പെടുത്തിയുള്ള
പ്രവൃത്തികള്‍
4010.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പൊതുമരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട്
കൊയിലാണ്ടി
മണ്ഡലത്തില്‍
വിവിധങ്ങളായ
പദ്ധതികളില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിയതും
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികളുടെ
പേരുവിവരവും ഒരോ
പ്രവൃത്തിയുടെയും
അടങ്കല്‍ തുകയും
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥയും വിശദമാക്കാമോ?
കാസര്‍ഗോഡ്
- കാഞ്ഞങ്ങാട് സംസ്ഥാന പാത
അഭിവൃദ്ധിപ്പെടുത്തല്‍
4011.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
- കാഞ്ഞങ്ങാട് സംസ്ഥാന
പാത
അഭിവൃദ്ധിപ്പെടുത്തുന്ന
പ്രവൃത്തിക്ക് എത്ര
കോടി രൂപയാണ്
വകയിരുത്തിയിരിക്കുന്നത്
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
പ്രസ്തുത
പ്രോജക്ടില്‍
എന്തൊക്കെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
എഗ്രിമെന്റ്
വ്യവസ്ഥപ്രകാരം
പ്രസ്തുത പ്രവൃത്തി
എന്നാണ്
പൂര്‍ത്തീകരിച്ച്
നല്‍കേണ്ടത് ; നിലവില്‍
പ്രസ്തുത പ്രവൃത്തിയുടെ
പുരോഗതി ഏത്
വരെയായെന്ന്
വിശദമാക്കാമോ ?
സെന്‍ട്രല്‍
റോഡ് ഫണ്ട്
4012.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെന്‍ട്രല്‍
റോഡ് ഫണ്ടിലേക്ക്
സര്‍ക്കാര്‍ എത്ര
റോഡുകളാണ്
സമര്‍പ്പിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
കോഴിക്കോട് ജില്ലയില്‍
നിന്ന് ഏതെല്ലാം
റോഡുകളാണുള്ളത്;
(സി)
ഇവയ്ക്ക്
എന്ന് അനുമതി
ലഭിക്കുമെന്ന്പ്രതീക്ഷിക്കുന്നുവെന്നു്
വ്യക്തമാക്കാമോ?
മണ്ടനക്കാട്
ഫുട് ബ്രിഡ്ജിന്റെ
നിര്‍മ്മാണം
4013.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.
ആസ്തി വികസന സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുള്ള
മണ്ടനക്കാട് ഫുട്
ബ്രിഡ്ജിന്റെ
നിര്‍മ്മാണത്തിന്
സി..പി.ആര്
സമര്പ്പിച്ചിരുന്നുവോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
സി.പി.ആര് പ്രകാരം
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(ഡി)
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
നഗരങ്ങളില്‍
ബഹുനില പാര്‍ക്കിംഗ് സംവിധാനം
4014.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
വി.ഡി.സതീശന്
,,
പാലോട് രവി
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
വാഹനങ്ങള്‍ക്ക് ബഹുനില
പാര്‍ക്കിംഗ് സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
മരാമത്ത് വകുപ്പ്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ ;
(സി)
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ് പദ്ധതി
നടപ്പാക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
പയ്യന്നൂര്‍
നിയോജക മണ്ഡലത്തിലെ റോഡ്
പ്രവൃത്തി
4015.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ടി
25 ലക്ഷം രൂപ
അനുവദിച്ച് ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തിയായ
സ്വാമിമുക്ക്-പുത്തൂര്‍-പെരളം-വെള്ളൂര്‍-ആലിന്‍കീഴില്‍
റോഡ് പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
റോഡ് പ്രവൃത്തിക്ക്
അധിക ടെണ്ടര്‍
അംഗീകരിച്ച്
ഉത്തരവായിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
ഇതുമായി
ബന്ധപ്പെട്ട ടെണ്ടര്‍
രേഖകള്‍ ചീഫ്
എഞ്ചിനീയര്‍,
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ക്ക്
അയച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ അയച്ച
തീയതി അറിയിക്കാമോ ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ ;
(ഡി)
ടെണ്ടര്‍
രേഖകള്‍
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ക്ക്
ലഭിച്ചിട്ടുണ്ടെങ്കില്‍
ലഭിച്ച തീയതി
വ്യക്തമാക്കുമോ ;
(ഇ)
കരാറുകാരന്
ഇതുമായി ബന്ധപ്പെട്ട
വര്‍ക്ക് ഒാര്‍ഡര്‍
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കാമോ ?
ഞാറയ്ക്കല്‍
ജയ്ഹിന്ദ് മൈതാനി-സംസ്ഥാനപാത
പുനരുദ്ധാരണം
4016.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഞാറയ്ക്കല്‍
കടപ്പുറത്തുനിന്നും
ആരംഭിച്ച് ജയ്ഹിന്ദ്
മൈതാനി-സംസ്ഥാനപാത
വരെയെത്തുന്ന റോഡിന്റെ
പുനരുദ്ധാരണത്തിനും
കല്‍വര്‍ട്ട്
പുതുക്കിപ്പണിയുന്നതിനുമുള്ള
വിശദമായ എസ്റ്റിമേറ്റ്
ലഭിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
ബഡ്ജറ്റില്‍
തുക
വകയിരുത്തിയിരിക്കുന്ന
പ്രസ്തുത പ്രവൃത്തി
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതില്‍
തടസ്സങ്ങളുണ്ടെങ്കില്‍
വിശദമാക്കാമോ?
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച് പാലത്തിന്റെ
നിര്‍മ്മാണം.
4017.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച്
പാലത്തിന്റെ
നിര്‍മ്മാണത്തിന്
നബാര്‍ഡില്‍ നിന്നും
ധനസഹായം
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
എത്രയെന്നും,
സര്‍ക്കാര്‍ ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(സി)
ടി
പ്രവൃത്തിക്ക്
സാങ്കേതികാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
സാങ്കേതികാനുമതിക്കായി
ആവശ്യമായ രേഖകള്‍ സഹിതം
ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്
അപേക്ഷിച്ചിട്ടുണ്ടോ;
എങ്കില്‍ സമര്‍പ്പിച്ച
തീയതിയും സ്വീകരിച്ച
നടപടിയും വിശദമാക്കാമോ;
(ഇ)
സാങ്കേതികാനുമതി
നല്കുന്നതില്
കാലതാമസത്തിനുള്ള
കാരണമെന്തെന്ന്
വിശദമാക്കാമോ;
(എഫ്)
ടി
പ്രവൃത്തി എന്നത്തേക്ക്
ടെണ്ടര്‍
ചെയ്യാനാകുമെന്ന്
വ്യക്തമാക്കാമോ?
മട്ടന്നൂര്‍
വട്ടോളിപ്പാലം നിര്‍മ്മാണം
4018.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തിലെ
വട്ടോളിപ്പാലം
നിര്‍മ്മാണത്തിനുള്ള
ഡിസൈന്‍
അംഗീകരിക്കുകയുണ്ടായോ ;
(ബി)
വട്ടോളിപ്പാലം
നിര്‍മ്മാണത്തിനാവശ്യമായ
വിശദമായ പ്രോജക്റ്റ്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിനുള്ള
നടപടി ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ ;
(സി)
2015
- 2016 ലെ നബാര്‍ഡ്
സാമ്പത്തിക
സഹായത്തിനുള്ള
പൊതുമരാമത്ത്
പ്രവൃത്തികളുടെ
പട്ടികയില്‍ പ്രസ്തുത
പ്രോജക്റ്റ് കൂടി
ഉള്‍പ്പെടുത്തി
നബാര്‍ഡിന്
പ്രൊപ്പോസല്‍
സമര്‍പ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
റോഡപകടങ്ങള്‍
4019.
ശ്രീ.കെ.രാധാകൃഷ്ണന്
,,
എം.ചന്ദ്രന്
,,
സി.കെ സദാശിവന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍ക്ക് കാരണം
റോഡ് നിര്‍മ്മാണത്തിലെ
പിഴവാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുമായി
ബന്ധപ്പെട്ട് കോടതി
നിയോഗിച്ച കമ്മീഷന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിരുന്നോ ;
എങ്കില്‍ ഈ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കിയിരുന്നോ ;
(സി)
റവന്യൂ
,വനം വകുപ്പുകളുടെ
സഹകരണത്തോടെ
സൂരക്ഷിതമായ റോഡ്
നിര്‍മ്മാണം എന്ന ആശയം
സാദ്ധ്യമാക്കിയിട്ടുണ്ടോ
;
(ഡി)
പാതയോരങ്ങളിലെ
അപകടകരമായ
സ്ഥിതിയിലുള്ള
വൃക്ഷങ്ങള്‍ നീക്കം
ചെയ്യാത്തതിനാല്‍
ഉണ്ടായിട്ടുള്ള
അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ അവ
മുറിച്ചുമാറ്റുന്നതിന്
നടപടി സ്വീകരിക്കുമോ ?
നബാര്‍ഡിന്റെ
നിര്‍മ്മാണ പ്രവൃത്തികള്‍
4020.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
നബാര്‍ഡ് വഴി
പൊതുമരാമത്തു വകുപ്പ്
മുഖേന നിര്‍മ്മാണം
നടത്തുന്നതിനായി കൊല്ലം
ജില്ലയില്‍ അനുവാദം
ലഭിച്ചതോ
അനുവാദത്തിനായി
ശിപാര്‍ശ
നല്‍കിയിട്ടുള്ളതോ ആയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
2015-16
വര്‍ഷം സെന്‍ട്രല്‍
റോഡ് ഫണ്ടിലേക്ക്
ജില്ലയില്‍ നിന്നും
എത്ര റോഡുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
അനുമതിക്കായി
കേന്ദ്രസര്‍ക്കാരിന്
നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ റോഡ് നവീകരണം
4021.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി റോഡ്
നവീകരണത്തിനായി
ചെലവഴിച്ചിട്ടുള്ള തുക
എത്രയെന്ന് സാമ്പത്തിക
വര്‍ഷം തിരിച്ച്,
പ്രവൃത്തികളുടെ പേര്
വിവരം സഹിതം
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികളിൽ
പൂര്‍ത്തീകരിച്ചത്,
ഇനിയും
പൂര്‍ത്തീകരിക്കുവാനുള്ളത്,
ആരംഭിക്കുവാനുള്ളത്
ഏതൊക്കെയെന്ന്
ഭരണാനുമതി ഉത്തരവ്
പകര്‍പ്പ് സഹിതം
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
പണികള്‍ക്ക് ഭൂമി
ഏറ്റെടുക്കാന്‍ പദ്ധതി
4022.
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.എ.മാധവന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
പണികള്‍ക്ക് ഭൂമി
ഏറ്റെടുക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമേ;
(സി)
ആരെല്ലാമാണ്
ഇതുമായി
സഹകരിക്കുന്നത്;
(ഡി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
നീലേശ്വരത്തെ
കാര്യങ്കോട് പാലത്തിന്റെ
ഫിറ്റ്നസ്സ്
4023.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
66 ല്‍ നീലേശ്വരത്തെ
കാര്യങ്കോട് പാലം
കാലപ്പഴക്കത്താല്‍
ഗതാഗതയോഗ്യമല്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പാലം എന്നാണ്
നിര്‍മ്മിച്ചതെന്നും
നിലവില്‍ പാലം ദേശീയ
പാതയിലെ ഭാരമേറിയ
വാഹനങ്ങള്‍
കടന്നുപോകത്തക്ക
രീതിയില്‍ ഫിറ്റ്നസ്സ്
ഉള്ളതാണോ എന്നും
അറിയിക്കുമോ;
(സി)
ഇല്ലെങ്കിൽ
പാലം പുനര്‍
നിര്‍മ്മിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡത്തിലെ
പൊതുമരാമത്ത് കെട്ടിട
വിഭാഗത്തിന്റെ പ്രവൃത്തികള്‍
4024.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
പൊതുമരാമത്ത് വകുപ്പ്
(കെട്ടിട വിഭാഗം)
ചെങ്ങന്നൂര്‍
നിയോജകമണ്ഡത്തില്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതൊക്കെയെന്നും അവയുടെ
നിര്‍മ്മാണ
പുരോഗതിയെന്തെന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തികരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പ്രവൃത്തികള്ക്കുണ്ടാകുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ ഗ്രാമീണ
റോഡുകളുടെ നവീകരണം
4025.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലേറിയശേഷം
ചെങ്ങന്നൂര്‍ നിയോജക
മണ്ഡലത്തില്‍ ഗ്രാമീണ
റോഡുകളുടെ
നവീകരണത്തിനും
നിര്‍മ്മാണത്തിനുമായി
എത്ര തുക
ചെലവഴിച്ചുവെന്ന്
പഞ്ചായത്ത് തിരിച്ചും
ഇനം തിരിച്ചും
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചത്,
പൂര്‍ത്തിയാക്കുവാനുള്ളത്,
ആരംഭിച്ചിട്ടില്ലാത്തത്
എന്നിവ ഏതെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലേറിയശേഷം
ചെങ്ങന്നൂര്‍ നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത ഗ്രാമീണ
റോഡുകള്‍ ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ പാലങ്ങള്‍
4026.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
പാലങ്ങള്‍
എതൊക്കെയെന്നും അവയുടെ
നിര്‍മ്മാണ
പുരോഗതിയെന്തെന്നും ഇനം
തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ ഓരോന്നും
പൂര്‍ത്തീകരിക്കുവാന്‍
എന്ത് കാലതാമസം
ഉണ്ടാകും എന്ന്
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ ആസ്തിവികസന
ഫണ്ട് പ്രവൃത്തികള്‍
4027.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആസ്തിവികസന
ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച്
നടപ്പിലാക്കിവരുന്ന
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
ഉത്തരവുകള്‍ സഹിതം
വിശദമാക്കുമോ;
(ബി)
ടി
പ്രവൃത്തികളില്‍
പൂര്‍ത്തിയായവ
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇനിയും
പൂര്‍ത്തിയാക്കുവാനുള്ളത്
ഏതൊക്കെയെന്നും
ആരംഭിക്കുവാനുള്ളത്
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(ഡി)
ടി
പ്രവൃത്തികള്‍
ആരംഭിക്കുവാനുള്ള
കാലതാമസം എന്തെന്നും
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
പ്രകൃതിക്ഷോഭ ദുരന്ത നിവാരണ
ഫണ്ടിന്റെ വിനിയോഗം
4028.
ശ്രീ.പി.സി
വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
പ്രകൃതിക്ഷോഭ ദുരന്ത
നിവാരണ ഫണ്ടില്‍
നിന്നും തുക ചെലവഴിച്ച്
അറ്റകുറ്റപ്രവൃത്തികള്‍
പൂര്‍ത്തിയാക്കിയതും
നിര്‍മ്മാണപ്രവൃത്തികള്‍
പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികള്‍
എന്തൊക്കെയെന്ന്
സാമ്പത്തികവര്‍ഷം
തിരിച്ചും പഞ്ചായത്ത്,
മുനിസിപ്പാലിറ്റി
തിരിച്ചും
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
നാളിതുവരെ
ടെണ്ടര്‍ ചെയ്ത
പ്രവൃത്തികളില്‍
ആരംഭിക്കാത്തത്
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ ?
സ്ട്രാറ്റജിക്
റോഡ് നെറ്റ് വര്‍ക്ക് പദ്ധതി
4029.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ട്രാറ്റജിക് റോഡ്
നെറ്റ് വര്‍ക്ക് പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
പദ്ധതിക്കായി
റോഡുകള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ?
കാക്കതുരുത്ത്
പാലം നിര്‍മ്മാണം
4030.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
നിയോജക മണ്ഡലത്തിലെ
കാക്കതുരുത്ത്
പാലത്തിന്റെ
നിര്‍മ്മാണം
പുനരാരംഭിക്കുന്നതിനായി
വകുപ്പു മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
എത്ര യോഗങ്ങള്‍
ചേര്‍ന്നു; അതുപ്രകാരം
പുതുക്കിയ
എസ്ററിമേററ്ആലപ്പുഴ
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍
സമര്‍പ്പിച്ചോ ;
ഇതുമായി ബന്ധപ്പെട്ട
ഫയല്‍ നിലവില്‍
എവിടെയാണ്
എന്നറിയിക്കാമോ;
(ബി)
പൊതുമരാമത്ത്
വകുപ്പ് അനുകൂല
നിര്‍ദ്ദേശത്തോടെ ഫയല്‍
ധനകാര്യ വകുപ്പിനു
നല്‍കിയോ ;
(സി)
ധനകാര്യ
വകുപ്പില്‍ നിന്നും
അനുകൂല അനുമതി നേടി
എത്രയും വേഗം
റീടെന്‍ഡര്‍ ചെയത് പാലം
പണി പുനരാരംഭിക്കുമോ ;
(ഡി)
സ്ഥലം
ഉടമ ജില്ലാ കളക്ടറുടെ
മുന്നില്‍ സ്ഥലം
വിട്ടുനല്കുവാന്
സമ്മതിച്ച
സാഹചര്യത്തില്‍ മറ്റു
തടസ്സങ്ങള്‍
ഒന്നുമില്ലാത്തതിനാല്‍
പാലം പണി
പൂര്‍ത്തീകരിക്കുവാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
ഷൊര്‍ണ്ണൂര്‍
സര്‍ക്കാര്‍ പ്രസ്സിലെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
4031.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
സര്‍ക്കാര്‍ പ്രസ്സിലെ
ഇന്റേണല്‍ റോഡുകള്‍
ടാര്‍ ചെയ്യുന്നതിനും
കോമ്പൗണ്ടുവാള്
നിര്‍മ്മിക്കുന്നതിനുമായി
എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നത്;
(ബി)
പ്രസ്തുത
തുക പൊതുമരാമത്ത്
വകുപ്പിന് എന്നാണ്
കെെമാറിയത്;
കെെമാറിയില്ലെങ്കില്‍
എന്തുകൊണ്ട് ;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
മേല്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നാണ് ആരംഭിച്ചത്;
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയും വിശദാംശം
ലഭ്യമാക്കാമോ?
ചാലക്കുടിയിലെ
പത്തടിപ്പാലം-അടിച്ചില്‍തൊട്ടി
റോഡ്
4032.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ
പത്തടിപ്പാലം-അടിച്ചില്‍തൊട്ടി
റോഡ്, പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്‍െറ
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മിക്കുന്നതിനായി
കോഴിക്കോട്
ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന
ഉൗരാളുങ്കല്‍
സൊസെെറ്റി
സമര്‍പ്പിച്ച
എസ്റ്റിമേറ്റിന്
പൊതുമരാമത്ത്
വകുപ്പിന്റെ
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ചാലക്കുടി-ആനമല
റോഡില്‍ നിന്നും 6
കി.മീ.
വനാന്തര്‍ഭാഗത്തായി
നിര്‍മ്മിക്കേണ്ട
പ്രസ്തുത
അടിച്ചില്‍തൊട്ടി
കോളനി റോഡിന്‍െറ
നിര്‍മ്മാണം
ആരംഭിക്കുന്നതിനായി
സാങ്കേതികാനുമതി
ലഭ്യമാക്കാന്‍ ആവശ്യമായ
അടിയന്തിര നടപടി
സ്വീകരിക്കുമോ ?
മൂലക്കീല്‍ക്കടവ്
പാലം
4033.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി
ഗ്രാമപഞ്ചായത്തിനെയും
പയ്യന്നൂര്‍
മണ്ഡലത്തിലെ രാമന്തളി
ഗ്രാമപഞ്ചായത്തിനെയും
തമ്മില്‍
ബന്ധിപ്പിക്കുന്ന
മൂലക്കീല്‍ക്കടവ്
പാലത്തിന് സ്ഥലം
ലഭ്യമാക്കിയിട്ടും
ഭരണാനുമതിയ്ക്കായി
എസ്റ്റിമേറ്റ്
സമര്‍പ്പിക്കുന്നതിന്
കാലതാമസം
നേരിട്ടതെന്തുകൊണ്ടെന്ന്
അറിയിക്കാമോ;
(ബി)
പാലത്തിന്റെ
ഡിസൈന്‍ മാറ്റണമെന്ന്
ആവശ്യപ്പെട്ട്
ഇന്‍ലാന്‍ഡ്
നാവിഗേഷന്റെ കത്ത്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അത് ലഭിച്ചത്
എന്നാണ്;
(സി)
കത്ത്
കിട്ടി രണ്ടു
വര്‍ഷമായിട്ടും ഡിസൈന്‍
തയ്യാറാക്കുന്നതിലുള്ള
കാലതാമസം എന്താണെന്ന്
അറിയിക്കുമോ ;
(ഡി)
പുതുക്കിയ
ഡിസൈന്‍ എപ്പോഴേക്ക്
തയ്യാറാക്കാന്‍
കഴിയുമെന്നും വിശദമായ
എസ്റ്റിമേറ്റ്
ഭരണാനുമതിക്കായി
എപ്പോള്‍
സമര്‍പ്പിക്കാന്‍
കഴിയുമെന്നും
അറിയിക്കുമോ ?
സെന്‍ട്രല്‍
റോഡ് ഫണ്ട് ആക്ട് 2000
പ്രകാരമുള്ള
കേന്ദ്രസര്‍ക്കാര്‍ വിഹിത
വിനിയോഗം
T 4034.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെന്‍ട്രല്‍
റോഡ് ഫണ്ട് ആക്ട് 2000
പ്രകാരം സംസ്ഥാനത്തിനു
ലഭിക്കേണ്ട ഡീസല്‍
സെസ്സിന്െറ 50 ശതമാനം
ഗ്രാമീണ റോഡ്
വികസനത്തിനായി
ഉപയോഗിക്കണമെന്ന
നിബന്ധന പ്രകാരം ഇൗ
സര്‍ക്കാര്‍ കാലയളവില്‍
ഓരോ വര്‍ഷവും ലഭിച്ച
തുക എത്ര എന്നും ഇതില്‍
ഗ്രാമീണ
റോഡുവികസനത്തിന് എ്രത
തുക ഓരോ വര്‍ഷവും
ചെലവാക്കി എന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
വകുപ്പ് പ്രകാരം
ദേശീയപാതാവികസനം,
തീവണ്ടിപ്പാതയുടെ
മുകളിലോ കീഴിലോ ഉള്ള
റോഡുകള്‍, ദേശീയ
പാതയൊഴികെയുള്ള
റോഡുകള്‍, അന്തര്‍
സംസ്ഥാന റോഡ്
പദ്ധതികള്‍, കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശപ്രകാരം
ഉപയോഗിക്കേണ്ട
റിസര്‍വ് ഫണ്ട്
എന്നിവയ്ക്കായി ഓരോ
വര്‍ഷവും ഇൗ
സര്‍ക്കാര്‍ കാലയളവില്‍
എ്രത തുക
ലഭിച്ചുവെന്നും എ്രത
തുക ചെലവാക്കിയെന്നും
ഇനം തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ ;
(സി)
മേൽ
പരാമർശിച്ച വിഭാഗങ്ങളിൽ
നടപ്പുവര്‍ഷം ലഭിച്ച
തുക എത്രയെന്നും
നാളിതുവരെ ചെലവാക്കിയ
തുക എത്രയെന്നും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ ?
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
LAC-ADS--ല്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍
4035.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത്
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തില്‍
LAC-ADS--ല്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതെല്ലാം
പ്രവൃത്തികളാണ്
പൊതുമരാമത്ത്
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
നടന്നുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?