സോളാര്‍
വൈദ്യുത പ്ലാന്റുകള്‍
3154.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാസയോഗ്യവും
കൃഷിയോഗ്യവുമല്ലാത്ത
സ്ഥലങ്ങള്‍ കണ്ടെത്തി
അവിടെ സോളാര്‍
പ്ലാന്റുകള്‍
സ്ഥാപിച്ച് വൈദ്യുത
പദ്ധതികള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(ബി)
സംസ്ഥാനത്ത്
ഇത്തരത്തില്‍ വന്‍കിട
പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ?
സൗരോര്‍ജ്ജ
വൈദ്യുത പദ്ധതി കേരളത്തിൽ
.
3155.
ശ്രീ.സി.പി.മുഹമ്മദ്
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആദ്യ സൗരോര്‍ജ്ജ
വൈദ്യുത പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
ചെലവിനുള്ള തുക എങ്ങനെ
സമാഹരിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
(ഡി)
എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് ഈ പദ്ധതി
വഴി ലഭിക്കുന്നത്?
കെ.എസ്.ഇ.
ബി. യിലെ ശമ്പള പരിഷ്ക്കരണം
3156.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.
ബി .യില്‍ ജീവനക്കാരുടെ
ശമ്പള വര്‍ദ്ധനവ്
നടപ്പാക്കാനുള്ള
കാലാവധി
കഴിഞ്ഞിട്ടുണ്ടോ;
(ബി)
ഇതിന്
മുന്‍പ് എന്നാണ് ശമ്പള
വര്‍ദ്ധനവ്
നടത്തിയിട്ടുള്ളത്;
(സി)
ഇതിന്റെ
കാലാവധി എന്ന്
അവസാനിച്ചു;
വിശദമാക്കുമോ;
(ഡി)
പുതിയ
ശമ്പള വര്‍ദ്ധനവ്
നടപ്പാക്കാന്‍
ചര്‍ച്ചകള്‍
നടന്നുവരുന്നുണ്ടോ;
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍ പ്രൊമോഷന്
3157.
ശ്രീ.ലൂഡി
ലൂയിസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍ ഓരോ
തസ്തികയിലും ഗ്രേഡ്
പ്രൊമോഷന്
ലഭിച്ചിട്ടും 10
വര്‍ഷത്തിലധികമായി
അടുത്ത പോസ്റ്റിലേക്ക്
പ്രൊമോഷന്
ലഭിക്കാത്തവരുടെ എണ്ണം
വിശദമാക്കാമോ ;
(ബി)
ഇവര്‍ക്ക്
ഒഴിവ് വരുന്ന
പോസ്റ്റുകളിലേക്ക്
യോഗ്യത അനുസരിച്ച്
പ്രൊമോഷന്
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
കെ.എസ്.ഇ.ബി.
- ലെ ശമ്പളപരിഷ്കരണം
3158.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
- ലെ ജീവനക്കാരുടെ
നിലവിലുള്ള
ശമ്പളപരിഷ്കരണ
കരാറിന്റെ കാലാവധി
31.07.2013 - ല്‍
അവസാനിച്ചതായി
ശ്രദ്ധിച്ചിരുന്നുവോ;
പുതിയ കരാര്‍
രൂപീകരിക്കുന്നതിലേക്കായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
ശമ്പള കരാറിനായി എത്ര
സംഘടനകള്‍ കെ.എസ്.ഇ.ബി.
ലിമിറ്റഡിന്
അവകാശപത്രിക
സമര്‍പ്പിച്ചിട്ടുണ്ട്;
പ്രസ്തുത സംഘടനകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
1.8.2013
തീയതിയില്‍
മുന്‍കാലപ്രാബല്യത്തോടെ
പുതിയ കരാര്‍
രൂപീകരിക്കുവാന്‍
സന്നദ്ധമാകുമോ; ഈ
സര്‍ക്കാരിന്റെ
കാലാവധിക്കുള്ളില്‍
ശമ്പള പരിഷ്കരണം
നടത്തുവാന്‍
തയ്യാറാകുമോ; വിശദാംശം
അറിയിക്കുമോ?
കെ.എസ്.ഇ.ബി.
പെന്ഷന് ഫണ്ട്
3159.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷവും മുന്‍വര്‍ഷവും
ARR &
ERC(Aggregate Revenue
Requirement and
Expected Revenue
Collection) പ്രകാരം
പെന്ഷന് ഫണ്ടിലേക്ക്
തുക
വകമാറ്റുന്നതിലേക്ക്
കെ.എസ്.ഇ.ബി. ലിമിറ്റഡ്
കേരള സ്റ്റേറ്റ്
റെഗുലേറ്ററി കമ്മീഷനോട്
അനുവാദം
ചോദിച്ചിരുന്നുവോ;
എങ്കില്‍ എത്ര തുക
വീതമാണെന്ന് വര്‍ഷം
തിരിച്ച് പ്രത്യേകമായി
അറിയിക്കുമോ;
(ബി)
ഇപ്രകാരം
ആവശ്യപ്പെട്ട തുക
റെഗുലേറ്ററി കമ്മീഷന്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ ആയത്
എന്തു കൊണ്ടാണെന്ന്
കമ്മീഷന്
അറിയിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
കെ.എസ്.ഇ.ബി.
ജീവനക്കാരുടെ വിരമിയ്ക്കല്‍
ആനുകൂല്യങ്ങളില്‍ നിന്നും
നികുതി
3160.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ജീവനക്കാരുടെ
വിരമിയ്ക്കല്‍
ആനുകൂല്യങ്ങളില്‍
നിന്നും നികുതി
ഈടാക്കന്നതിനുള്ള പുതിയ
പദ്ധതി ഏത് മാനദണ്ഡം
അനുസരിച്ചാണെന്ന്
വിവരിയ്ക്കുമോ ;
(ബി)
ഇതിനായി
ബോര്‍ഡ് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(സി)
ഇത്തരത്തില്‍
അമിത നികുതി
ഈടാക്കുന്നതില്‍
നിന്നും കെ.എസ്.ഇ.ബി.
പിന്മാറുമോ;വിശദമാക്കുമോ?
നഗര
പുനരാവിഷ്കൃത ഊര്‍ജ്ജിത
ഊര്‍ജ്ജ വികസന പദ്ധതി
3161.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.,
നഗര പുനരാവിഷ്കൃത
ഊര്‍ജ്ജിത ഊര്‍ജ്ജ
വികസന പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
സമ്പൂര്‍ണ്ണ
വൈദ്യൂതീകരണത്തിന്
പ്രസ്തുത പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
പ്രസ്തുത പദ്ധതി
നടത്തിപ്പിനായി
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കുമോ?
പുതിയ
വൈദ്യുതി നിയമ ഭേദഗതി ബില്‍
3162.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റിന്റെ പുതിയ
വൈദ്യുതി നിയമ ഭേദഗതി
ബില്‍ നടപ്പായാൽ
കെ.എസ്.ഇ.ബി.യെ
പൊതുമേഖലയില്‍
നിലനിര്‍ത്താന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ; ആയതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ ?
തടസ്സം
കൂടാതെ വൈദ്യുതി എത്തിക്കാന്‍
നടപടി
3163.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
ജപ്പാന് കുടിവെള്ള
പദ്ധതിയുടെ മൂവാറ്റുപുഴ
കൊളമ്പൂര കടവില്‍
സ്ഥാപിച്ചിട്ടുള്ള
പ്രധാന ജല പമ്പിംഗ്
സ്റ്റേഷനിലേക്ക് തടസ്സം
കൂടാതെ വൈദ്യുതി
എത്തിക്കുന്നതിനായി
പ്രത്യേക വൈദ്യുത വിതരണ
ലൈന്‍
സ്ഥാപിക്കുന്നതിന്
വാട്ടര്‍ അതോറിറ്റി
4.42 കോടി രൂപ 2/1/2009
ല്‍ ഇലക്ട്രിസിറ്റി
ബോര്‍ഡില്‍
അടച്ചിട്ടുള്ള വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എന്നാല്‍
തുക അടച്ച് ആറ് വര്‍ഷം
കഴിഞ്ഞിട്ടും പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതിനോ,
തടസ്സം കൂടാതെ വൈദ്യുതി
ലഭ്യമാക്കുന്നതിനുള്ള
ഇതര നടപടികളോ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വൈദ്യുതി
മുടങ്ങുന്നതുമൂലം
പമ്പിംഗ്
തടസ്സപ്പെടുന്നതിനാല്‍
അടിയന്തരമായി പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിനുള്ള
സത്വര നടപടി
സ്വീകരിക്കുമോ?
കാവാലം
സബ്സ്റ്റേഷന്
നിര്‍മ്മാണത്തിന് സ്ഥലം
ഏറ്റെടുക്കല്‍
3164.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
കാവാലം സബ്സ്റ്റേഷന്
നിര്‍മ്മാണത്തിന് സ്ഥലം
ഏറ്റെടുക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
എനര്‍ജി
ഓണ്‍ ഇനവേറ്റീവ് സോണ്‍
സംബന്ധിച്ച വിശദാംശങ്ങള്‍
3165.
ശ്രീ.ലൂഡി
ലൂയിസ്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
K.S.E.B
ലിമിറ്റഡ് എനര്‍ജി ഓണ്‍
ഇനവേറ്റീവ് സോണിന്
രൂപം നല്‍കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്
വിശദാമാക്കാമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
വൈദ്യുത
കമ്മി
3166.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിനാവശ്യമായ
വൈദ്യുതി എത്രയാണെന്നും
അത് ഏതെല്ലാം
മാര്ഗ്ഗങ്ങളിലൂടെയാണ്ഉല്പാദിപ്പിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതിലെല്ലാം
കൂടി എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുവാന്
കഴിയുന്നത്;
(സി)
സംസ്ഥാനത്തിന്റെ
ഉപയോഗത്തിന് ആവശ്യമുള്ള
വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
വൈദ്യുതി കമ്മി
നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നു
വ്യക്തമാക്കാമോ?
ലാഭപ്രഭ
പദ്ധതി
3167.
ശ്രീ.കെ.അച്ചുതന്
,,
വര്‍ക്കല കഹാര്‍
,,
സി.പി.മുഹമ്മദ്
,,
ആര് . സെല്‍വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉപഭോഗം കുറയ്ക്കാന്‍
എന്തെല്ലാം
പ്രോത്സാഹനങ്ങളും
സമ്മാനപദ്ധതികളുമാണ്
ലാഭപ്രഭ പദ്ധതിയില്‍
വിഭാവനം
ചെയ്തിരിക്കുന്നത്;വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന എത്ര
യൂണിറ്റ് വൈദ്യുതിയുടെ
ഉപഭോഗം കുറയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതി മുഖേന
സമ്മാനങ്ങല്‍
നല്കുവാന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
നല്‍കുമോ ?
വൈദ്യുത
പ്രസരണ മേഖല
3168.
ശ്രീ.വര്‍ക്കല
കഹാര്‍
,,
കെ.ശിവദാസന്‍ നായര്‍
,,
എം.എ. വാഹീദ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുത
പ്രസരണ മേഖല
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത് ;
വിശദമാക്കുമോ ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍ നല്‍കുമോ
;
(സി)
ഇതിനായി
ഏതെല്ലാം സബ്
സ്റ്റേഷനുകളുടെയും
അനുബന്ധ ലൈനുകളുടെയും
നിര്‍മ്മാണമാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളത്
; വിശദമാക്കുമോ?
സോളാര്‍
എനര്‍ജി കോര്പ്പറേഷന് ഓഫ്
ഇന്ത്യയുടെ സൗരോര്‍ജ്ജപദ്ധതികള്‍
3169.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോളാര്‍
എനര്‍ജി കോര്പ്പറേഷന്
ഓഫ് ഇന്ത്യ സംസ്ഥാനത്ത്
നടപ്പാക്കുന്ന
സൗരോര്ജ്ജപദ്ധതിക്കായി
എവിടെയെല്ലാം സ്ഥലം
കൈമാറിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;സ്ഥലം
കൈമാറുന്നതിനുളള
വ്യവസ്ഥകള്‍
വ്യക്തമാക്കുമോ
(ബി)
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ് വിഭാവനം
ചെയ്തിട്ടുള്ളത്;
(സി)
പദ്ധതി
നടപ്പാക്കുന്നതും
തുടര്‍ പ്രവര്‍ത്തനവും
വൈദ്യൂതി കൈകാര്യം
ചെയ്യുന്നതും
സംബന്ധിച്ച് സോളാര്‍
കോര്‍പ്പറേഷനും
കെ.എസ്.ഇ.ബി.യും
തമ്മിലുണ്ടാക്കിയിട്ടുള്ള
വ്യവസ്ഥകള്‍
വിശദമാക്കുമോ?
കെട്ടിട
നമ്പര്‍ ലഭിച്ചിട്ടില്ലാത്ത
കെട്ടിടങ്ങള്‍ക്ക് വെെദ്യുതി
കണക്ഷന് നല്‍കുന്നത്
3170.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെട്ടിട നമ്പര്‍
ലഭിച്ചിട്ടില്ലാത്ത
ലെെബ്രറി, വായനശാലകള്‍,
കായിക /സാംസ്ക്കാരിക
സംഘടനകള്‍ എന്നിവ
പ്രവര്‍ത്തിക്കുന്ന
കെട്ടിടങ്ങള്‍ക്ക്
വെെദ്യുതി കണക്ഷന്
നല്‍കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിയ്ക്കുകയോ
ഉത്തരവുകള്‍
പുറപ്പെടുവിയ്ക്കുകയോ
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വെെദ്യുതി
ലഭിക്കുന്നതിനായി
പ്രസ്തുത സ്ഥാപനങ്ങള്‍
എന്ത് നടപടിയാണ്
സ്വീകരിക്കേണ്ടതെന്ന്
വിശദമാക്കാമോ?
സോളാര്‍
പാര്‍ക്ക്
3171.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സോളാര്‍ പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
ആലോചന നടത്തിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
എവിടെയാണ് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ ;
(സി)
ആരുമായി
ചേര്‍ന്നാണ് പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് ;
(ഡി)
ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
ആദിവാസി
കോളനികളുടെ വൈദ്യുതീകരണം
3172.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
എത്താത്ത ആദിവാസി
കോളനികളില്‍ വൈദ്യുതി
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
എന്തെങ്കിലും പദ്ധതി
ഇതിനായി
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
കോങ്ങാട്
മണ്ഡലത്തിലുള്‍പ്പെട്ട
കുന്തിപ്പുഴ,
തച്ചമ്പാറ, കരിമ്പ
എന്നീ പഞ്ചായത്തുകളിലെ
ആദിവാസി കോളനികളില്‍
വൈദ്യുതി
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
എങ്കില്‍ ഇതിനാവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ ?
സോളാര്‍
ഇന്‍വെര്‍ട്ടര്‍
പ്രോല്സാഹനപദ്ധതി
3173.
ശ്രീ.ലൂഡി
ലൂയിസ്
,,
വര്‍ക്കല കഹാര്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പാലോട് രവി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോളാര്‍
ഇന്‍വെര്‍ട്ടറുകള്‍
ഉപയോഗിക്കുന്ന
ഉപഭോക്താക്കള്‍ക്ക്
പ്രോല്‍സാഹനം നല്കുന്ന
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
വിശദാംശങ്ങളും
വ്യക്തമാക്കാമോ ;
(സി)
പദ്ധതിയിന്‍
കീഴില്‍ ഉപഭോക്താവ്
നല്‍കേണ്ട തുക
എത്രയാണെന്നും
സര്‍ക്കാരിന്റെ സബ്സിഡി
ലഭ്യമാണോ എന്നും
വ്യക്തമാക്കാമോ ?
വൈദ്യുതി
ഉപഭോഗം കുറയ്ക്കുന്നതിന്
നിയമനിര്‍മ്മാണം
3174.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉപഭോഗം
കുറയ്ക്കുന്നതിനും
സൗരോര്‍ജത്തിന്
മുന്‍തൂക്കം നല്കി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുമുതകുന്ന
വിധത്തിന്
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
(ബി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
എത്ര
ചതുരശ്ര അടി
വിസ്തീര്‍ണ്ണമുള്ള
വീടുകള്‍ക്കാണ്
പ്രസ്തുത നിയമം
ബാധകമാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
വിഷയം സംബന്ധിച്ച
നിയമനിര്‍മ്മാണ
പ്രക്രിയ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
സ്വാശ്രയ
കുടിവെള്ള പദ്ധതികള്‍ക്കുളള
വൈദ്യുതി നിരക്ക്
3175.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
കുടിവെള്ള
പദ്ധതികള്‍ക്ക്
യൂണിറ്റൊന്നിന് എത്ര
രൂപ നിരക്കിലാണ്
വൈദ്യുതി
നല്‍കുന്നതെന്ന് പറയാമോ
;
(ബി)
കുടിവെള്ള
ക്ഷാമം നേരിടുന്ന
പ്രദേശങ്ങളില്‍ കേരള
വാട്ടര്‍
അതോറിറ്റിക്കോ,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കോ
പദ്ധതികള്‍
നിര്‍വ്വഹിക്കാന്‍
കഴിയാത്ത
സാഹചര്യത്തില്‍
പൊതുജനങ്ങളുടെ
കൂട്ടായ്മയില്‍ നടത്തി
വരുന്ന പ്രസ്തുത
സ്വാശ്രയ കുടിവെള്ള
പദ്ധതികള്‍ക്ക്
ഉയര്‍ന്ന വൈദ്യുതി
നിരക്കാണ്
ചുമത്തുന്നതെന്ന
പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ പ്രസ്തുത
കുടിവെള്ള
പദ്ധതികള്‍ക്ക് കുറഞ്ഞ
നിരക്കില്‍ വൈദ്യുതി
വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വൈദ്യുതി
മോഷണം
3176.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
വരുമാനത്തിന്റെ നല്ലൊരു
ശതമാനം വൈദ്യുതി മോഷണം
മൂലം
നഷ്ടപ്പെടുന്നതിനാൽ
വൈദ്യുതി മോഷണം
തടയുന്നതിന്
കാര്യക്ഷമമായ എന്തു
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്നു
വിശദമാക്കാമോ ?
വൈദ്യുതി
വിതരണം നടത്തുന്ന സ്വകാര്യ
കമ്പനികള്‍
3177.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി വിതരണം
നടത്തുന്നതിന് എത്ര
ലൈസന്സികളുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വിശദമാക്കാമോ ;
(ബി)
സംസ്ഥാനത്ത്
വൈദ്യുതി വിതരണവും
വൈദ്യുതി ഉല്പാദനവും
നടത്തുന്ന എത്ര
സ്വകാര്യ
കമ്പനികളുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
സ്വകാര്യ
കമ്പനികളുടെ വൈദ്യുതി
വിതരണം മൂലം ഉണ്ടാകുന്ന
പ്രസരണനഷ്ടം
എത്രയാണെന്നു
കണക്കാക്കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ ;
(ഡി)
ഈ
നഷ്ടം വൈദ്യുതി
വകുപ്പിന്റെ പ്രസരണ
നഷ്ടവുമായി
താരതമ്യപ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ ?
അരുപ്പാറ
ചെറുകിട ജല വൈദ്യുത പദ്ധതി
3178.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരുപ്പാറ
ചെറുകിട ജല വൈദ്യുത
പദ്ധതിയുടെ നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;പ്രസ്തുത
പദ്ധതിയിലൂടെ വൈദ്യുതി
ഉല്പാദിപ്പിക്കാന്
സാധ്യമാണോ ; വര്‍ഷം
മുഴുവന്‍ വൈദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയുമോ ;
(ബി)
നിലവില്‍
പദ്ധതി
ഏറ്റെടുത്തിരിക്കുന്നത്
ഏത് സ്ഥാപനമാണ് ;
(സി)
പദ്ധതി
നടപ്പിലാക്കാനാവശ്യമായ
ഭൂമി ലഭ്യമാണോ ;
(ഡി)
നിലവിലുള്ള
പദ്ധതി
നിര്‍ദ്ദേശത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
വൈദ്യുതി
ചാര്‍ജ്ജ്
3179.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വൈദ്യുതി
ബോര്‍ഡിലെ നിയമനം
3180.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍ നിലവില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയില്‍ എത്ര
ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;എങ്കില്‍
ഒഴിവുകളിലേയ്ക്ക് ഏത്
രീതിയില്‍ നിയമനം
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
ബോര്‍ഡിന്റെ
പ്രസരണമേഖലയില്‍ സ്ഥിരം
ജീവനക്കാരെ
ഒഴിവാക്കാനും പകരം
കരാര്‍ നിയമനം
നടത്താനും ബോര്‍ഡ്
തീരുമാനമെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
അതീവ
സുരക്ഷയും ജാഗ്രതയും
ആവശ്യമുള്ള സബ്
സ്റ്റേഷനുകളില്‍ സ്ഥിരം
ജീവനക്കാരെ ഒഴിവാക്കി
മുന്‍പരിചയമില്ലാത്ത
ജീവനക്കാരെ
നിയമിക്കുന്നത്
ഉചിതമാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
പ്രസ്തുത
തസ്തികയിലേയ്ക്ക്
പി.എസ്.സി. മുഖേന
നിയമനം നടത്തുകയും
കരാര്‍ നിയമനങ്ങള്‍
ഒഴിവാക്കുകയും
ചെയ്യുന്നകാര്യം
പരിഗണിക്കുമോ?
വൈദ്യുതി
വകുപ്പിലെ കരാര്‍ ജീവനക്കാര്‍
3181.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ഷങ്ങളായി
വൈദ്യുതി വകുപ്പില്‍
പണിയെടുക്കുന്ന കരാര്‍
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
സംബന്ധിച്ച് ബോര്‍ഡും
സര്‍ക്കാരും
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ ;
(ബി)
ഈ
വിഭാഗത്തില്‍
സംസ്ഥാനത്ത് എത്ര
ജീവനക്കാര്‍
പണിയെടുക്കുന്നു
എന്നറിയിക്കാമോ. ഇവരെ
ബോര്‍ഡില്‍ സ്ഥിരം
തൊഴിലാളികളായി
നിയമിക്കുന്ന കാര്യം
പരിശോധിക്കുമോ;
(സി)
പുതിയ
കോടതി വിധികളുടെ
അടിസ്ഥാനത്തില്‍ കരാര്‍
ജീവനക്കാരെ വൈദ്യുതി
വകുപ്പ് ഏറ്റെടുക്കുന്ന
കാര്യം ഏത് ഘട്ടം
വരെയായി എന്നറിയിക്കാമോ
?
വടക്കന്‍
ജില്ലകളിലെ വോള്‍ട്ടേജ്
ക്ഷാമം
3182.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടക്കന്‍
ജില്ലകളിലെ ഉള്‍നാടന്‍
പ്രദേശങ്ങളില്‍
അനുഭവപ്പെടുന്ന
രൂക്ഷമായ വോള്‍ട്ടേജ്
ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
കാലവര്‍ഷത്തിന്
മുന്നോടിയായി
നടത്തിവരുന്ന
മെയിന്റനന്‍സ്
പ്രവൃത്തികള്‍
കാര്യക്ഷമമായി
നടത്തുന്നുണ്ടോ എന്ന്
പരിശോധിക്കാന്‍
വകുപ്പിനു കീഴില്‍
പ്രായോഗിക നടപടികള്‍
നിലവില്‍
സ്വീകരിച്ചുവരുന്നുണ്ടോ;
(സി)
വൈദ്യുതി
വിതരണത്തിന് പരമാവധി
കൃത്യതയും, പ്രസരണനഷ്ടം
ഒഴിവാക്കുന്നതിനും
മേല്‍പ്പറഞ്ഞ
പ്രവൃത്തികള്‍
അനിവാര്യമാണെന്ന്
മനസ്സിലാക്കി നടപടികള്‍
സ്വീകരിക്കുമോ?
വൈദ്യുതി
നിരക്കുകള്‍
3183.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
എല്‍.ടി I(എ ) എല്‍.ടി
I (ബി), എല്‍.ടി.II,
എല്‍.ടി III/ IV/V/ VI/
VI ബി/ VIസി,
VIഡി/എല്‍.ടി VII ( എ)
/VII ബി / VIIസി,
എല്‍.ടി VIII, എല്‍.ടി
IX, എല്‍.ടി X,
ഹെെടെന്‍ഷന്‍,
/എക്സട്രാ ഹെെടെന്‍ഷന്‍
, എച്ച്.ടി I എച്ച്.ടി
II , എച്ച്.ടി III ,
എച്ച്.ടി IV,
ഇ.എച്ച്.ടി.വിഭാഗം
റയില്‍ ട്രാക്ഷന്‍,
മറ്റ് ബള്‍ക്ക്
ഉപഭോക്താക്കള്‍,
ലെെസന്സികള്
എന്നിവയുടെ വെെദ്യുതി
നിരക്കുകള്‍
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവയില്‍
ഓരോ വിഭാഗത്തിലും ഇൗ
സര്‍ക്കാര്‍ എത്ര
തവണകളായി എത്ര തുകയുടെ
വര്‍ദ്ധനവ്
വരുത്തിയെന്നും
ഏതെങ്കിലും
വിഭാഗങ്ങള്‍ക്ക് കുറവ്
വരുത്തിയോയെന്നും
വ്യക്തമാക്കുമോ ;
(സി)
നിലവില്‍
ഇവയ്ക്കുള്ള വെെദ്യുതി
നിരക്ക് എത്രയെന്നും
വ്യക്തമാക്കുമോ ?
വൈദ്യുതി
വിതരണത്തിന് അണ്ടര്‍ഗ്രൗണ്ട്
കേബിളുകള്‍
3184.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി വിതരണത്തിലെ
തടസ്സങ്ങള്‍
കുറയ്ക്കുന്നതിന്
അണ്ടര്‍ഗ്രൗണ്ട്
കേബിളുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ കോഴിക്കോട്
ജില്ലയില്‍ അണ്ടര്‍
ഗ്രൗണ്ട് കേബിളുകള്‍
സ്ഥാപിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
സ്ഥലങ്ങള്‍ ഏതെല്ലാമാണ്
;വ്യക്തമാക്കാമോ?
വൈദ്യുതി
ഉല്പാദനത്തിനായി പ്രഖ്യാപിച്ച
പദ്ധതികൾ
3185.
ശ്രീ.എ.കെ.ബാലന്
,,
രാജു എബ്രഹാം
,,
ബി.ഡി. ദേവസ്സി
,,
കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
ബജറ്റുകളിലും വൈദ്യുതി
ഉല്പാദനത്തിനായി
പ്രഖ്യാപിച്ച
പദ്ധതികളുടെ ഇപ്പോഴത്തെ
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പദ്ധതികളിലൂടെ എത്ര
മെഗാവാട്ട്
വൈദ്യുതിയുടെ അധിക
ഉല്പാദനമാണ്
ലക്ഷ്യമിട്ടിരുന്നത്;
(സി)
പ്രസ്തുത
ഉല്പാദനലക്ഷ്യം
കൈവരിക്കുന്നതിന്
സാദ്ധ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ;
വെെദ്യുതി
കമ്പി പൊട്ടി
വീഴുന്നതുകൊണ്ടുണ്ടാകുന്ന
അപകടങ്ങള്‍
3186.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015മെയ്,
ജൂണ്‍ മാസങ്ങളില്‍
ശക്തമായ കാറ്റിലും
മഴയിലും വെെദ്യുതി
കമ്പി പൊട്ടി വീണ്
എത്ര അപകടങ്ങള്‍
കാസര്‍ഗോഡ് ജില്ലയില്‍
ഉണ്ടായിട്ടുണ്ട്;
ഇതില്‍ എത്ര പേര്‍ക്ക്
മരണം
സംഭവിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്കും
അപകടം പറ്റിയവര്‍ക്കും
കെ എസ് ഇ ബി
എന്തെങ്കിലും സഹായം
നല്‍കാറുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത ജില്ലയില്‍
ജീവനക്കാരുടെ ഒഴിവുകള്‍
നികത്താത്തതാണ് അപകടം
കൂടാന്‍ കാരണമെന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത വിഷയം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വെെദ്യുതി
പ്രസരണ നഷ്ടം കുറയ്ക്കാനായി
നടപ്പിലാക്കിയ പദ്ധതികള്‍
3187.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
പ്രസരണ നഷ്ടം
കുറയ്ക്കാനായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണ് ;
പ്രസ്തുത പദ്ധതി
നടത്തിപ്പിലൂടെ എത്ര
വെെദ്യുതിയാണ്
ലാഭിക്കാന്‍
കഴിഞ്ഞിട്ടുളളതെന്നു
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
കരുനാഗപ്പളളിയില്‍
അനുവദിച്ച അഞ്ചുകോടി
രൂപയുടെ പദ്ധതികള്‍
നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കാറ്റില്‍
നിന്നുള്ള വൈദ്യുതി ഉല്പാദനം
3188.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എവിടെയെല്ലാം കാറ്റില്‍
നിന്ന് വൈദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ട്;
(ബി)
അതിനായി
കേന്ദ്ര സര്‍ക്കാര്‍
എന്തെല്ലാം സഹായങ്ങൾ
നല്‍കുന്നുണ്ട്;;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ആകെ
എത്ര മെഗാവാട്ട്
വൈദ്യുതി നിലവില്‍
ഉല്പാദിപ്പിക്കുന്നുണ്ട്;
(ഡി)
കാറ്റില്‍
നിന്നുള്ള വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
വെെദ്യുതി
ചാര്‍ജ്ജ് ഇനത്തില്‍ പിരിഞ്ഞ്
കിട്ടാനുള്ള തുക
3189.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ചാര്‍ജ്ജ്
കുടിശ്ശികയിനത്തില്‍
കൊല്ലം ജില്ലയില്‍
നിന്ന് പിരിഞ്ഞ്
കിട്ടാനുള്ള തുക
എ്രതയാണ്; ഏതെല്ലാം
സ്ഥാപനങ്ങള്‍ എ്രത തുക
വീതമാണ്
അടയ്ക്കേണ്ടതെന്ന്
വ്യക്തമാക്കുമോ?
ദീനദയാല്‍
ഉപാദ്ധ്യായ ഗ്രാമീണ്‍ ജ്യോതി
യോജന
3190.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദീനദയാല്‍
ഉപാദ്ധ്യായ ഗ്രാമീണ്‍
ജ്യോതി യോജന പ്രകാരം
കോഴിക്കാട് ജില്ലയില്‍
നടക്കുന്ന
പ്രവൃത്തികള്‍ ഏതെല്ലാം
;
(ബി)
ഡോക്യുമെന്റ്
നോഡല്‍ ഏജന്‍സിയായ
റൂറല്‍
ഇലക്ട്രിഫിക്കേഷന്
കോര്പ്പറേഷന് (ആര്.
ഇ. സി.) ഏതെല്ലാം
പദ്ധതികളുടെ നീഡ്
അസസ്സ്മെന്റ്
സമര്‍പ്പിച്ചിട്ടുണ്ട്
; ഏതെല്ലാം പദ്ധതികളുടെ
ഡി.പി.ആര്. തയ്യാറായി
എന്നറിയിക്കുമോ ?
വൈപ്പിന്‍
മണ്ഡലത്തിലെ സെക്ഷന്‍
ഓഫീസുകള്‍
3191.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തില്‍
നിലവിലുള്ള സെക്ഷന്‍
ഓഫീസുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഓരോ
സെക്ഷന്റെയും
പരിധിയില്‍ എത്ര
ഗുണഭോക്താക്കള്‍ ഉണ്ട്
;
(സി)
ഓരോ
സെക്ഷനിലും നിലവിലുള്ള
സ്റ്റാഫ് പാറ്റേണ്‍
വിശദമാക്കാമോ ;
(ഡി)
ഏഷ്യയിലെത്തന്നെ
ജനസാന്ദ്രതയേറിയതും
കായല്‍, തോടുകള്‍
എന്നിവ ഏറെയുള്ളതിനാല്‍
ദുര്‍ഘടവുമായ
വൈപ്പിനില്‍ മികച്ച
സേവനം നല്‍കുന്നതിന്
നിലവിലുള്ള സെക്ഷന്‍
ഓഫീസുകള്‍
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇക്കാര്യം
കണക്കിലെടുത്ത്
വൈപ്പിന്‍ മണ്ഡലത്തില്‍
പുതുതായി സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ജലവൈദ്യുത
പദ്ധതികളുടെ നേട്ടങ്ങള്‍
3192.
ശ്രീ.സി.മോയിന്‍
കുട്ടി
,,
കെ.എം.ഷാജി
,,
എന്‍. ഷംസുദ്ദീന്
,,
വി.എം.ഉമ്മര്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജലവൈദ്യുത പദ്ധതികളുടെ
കാര്യത്തില്‍ എന്തൊക്കെ
നേട്ടങ്ങള്‍
കൈവരിക്കാനായി എന്ന്
വിശദമാക്കുമോ;
(ബി)
സ്ഥാപിതശേഷിയില്‍
ഉണ്ടായ വര്‍ദ്ധന
എത്രയാണ്;
(സി)
ഇനിയും
ഉപയോഗപ്പെടുത്താനാവും
വിധമുള്ള ജലവിഭവശേഷി
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ജലവൈദ്യുത
പദ്ധതികളില്‍ നിന്നും
ഉല്പാദിപ്പിക്കുന്ന വൈദ്യുതി
3193.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ജലവൈദ്യുത
പദ്ധതികളില്‍ നിന്നും
പ്രതിവര്‍ഷം എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
സംസ്ഥാനത്തെ വിവിധ
അണക്കെട്ടുകളില്‍ എത്ര
വൈദ്യുതി
ഉല്പാദിപ്പിക്കുവാനുള്ള
ജലം
സംഭരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഈ
കാലയളവില്‍ കഴിഞ്ഞ
വര്‍ഷത്തെ സംഭരണവും
ഉല്പാദനശേഷിയും
വ്യക്തമാക്കാമോ?
വെെദ്യുതി
പോസ്റ്റുകളിലൂടെ കേബിളുകള്‍
3194.
ശ്രീ.ലൂഡി
ലൂയിസ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡിന്റെ വെെദ്യുതി
പോസ്റ്റുകളിലൂടെ
അലക്ഷ്യമായി മറ്റു
സ്ഥാപനങ്ങളുടെ
കേബിളുകള്‍
വലിക്കുന്നത് മൂലം
ബോര്‍ഡിലെ ഫീല്‍ഡ്
ജീവനക്കാര്‍ക്ക് ജോലി
ചെയ്യുന്നതിന്
അനുഭവപ്പെടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
അനെര്‍ട്ട്
വഴിയുള്ള സേവനങ്ങള്‍
3195.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനര്‍ട്ട്
വഴി പൊതുജനങ്ങള്‍ക്ക്
നല്കുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാരമ്പര്യേതര
മാര്‍ഗ്ഗങ്ങളില്‍
വൈദ്യുതി
ലഭ്യമാക്കുന്നതിന്എത്ര
പേര്‍ക്ക് അനര്‍ട്ടില്‍
നിന്നും സേവനം
ലഭ്യമാക്കിയെന്ന്
വിശദമാക്കാമോ;
(സി)
സൗരോര്‍ജ്ജ
വിളക്കുകള്‍,
സൗരറാന്തല്‍,
സൗരോര്‍ജ്ജ തെരുവ്
വിളക്കുകള്‍,
സൗരോര്‍ജ്ജ
പ്ലാന്റുകള്‍
അടക്കമുള്ള എത്ര
ഉപകരണങ്ങള്‍ ഈ
കാലയളവില്‍
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഈ
ഓരോ ഉപകരണത്തിനും
വാങ്ങുന്ന വിലയും സബ്
സിഡിയും എത്രയെന്ന്
അറിയിക്കുമോ?
സൗരോര്‍ജ്ജ
പാനലുകള്‍
3196.
ശ്രീ.സണ്ണി
ജോസഫ്
,,
ടി.എന്‍. പ്രതാപന്
,,
പി.എ.മാധവന്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലവൈദ്യുത പദ്ധതിയുടെ
കനാലിന് മുകളില്‍
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിക്കാന്‍ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
പ്രസ്തുത പദ്ധതി വഴി
കൈവരിക്കാന്‍
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദമാക്കാമോ ;
(സി)
പദ്ധതി
നടത്തിപ്പിനുള്ള തുക
എങ്ങനെ യാണ്
കണ്ടെത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്?
കോഴിക്കോട്
ജില്ലയിലെ കെ.എസ്.ഇ.ബി
മസ്ദൂര്‍ നിയമനം
3197.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
സപ്തംബര്‍ 30 ന്
പി.എസ്.സി
പുറത്തിറക്കിയ
കോഴിക്കോട് ജില്ലയിലെ
കെ.എസ്.ഇ.ബി മസ്ദൂര്‍
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട് ;
(ബി)
2010
ല്‍ നിയമനം കിട്ടിയ
വര്‍ക്കര്‍മാര്‍ക്ക്
പ്രമോഷന്
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ നല്കാന്
ഉദ്ദേശമുണ്ടോ ;
(സി)
പുതിയ
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
കിട്ടിയവര്‍
ഒഴികെയുള്ളവരെ
പ്രമോഷന് വഴി വരുന്ന
ഒഴിവുകളിലേക്ക് നിയമനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ ?
കൊയിലാണ്ടി
നഗരത്തില്‍ വോള്‍ട്ടേജ്
വ്യതിയാനവും പവര്‍കട്ടും
3198.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരത്തില്‍ പകല്‍
സമയങ്ങളില്‍
അനുഭവപ്പെടുന്ന
വോള്‍ട്ടേജ്
വ്യതിയാനവും
പവര്‍കട്ടും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
കാരണം നഗരത്തിലെ
ആശുപത്രിയിലും മറ്റ്
സ്ഥാപനങ്ങളിലും
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇതുകാരണം
വൈദ്യുതയന്ത്രങ്ങള്ക്കു
വരുന്ന പ്രവര്‍ത്തന
ചെലവ് വര്‍ദ്ധനവും
തകരാറുകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇത്
പരിശോധിച്ച് നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ ഉൗര്‍ജ്ജ പദ്ധതികള്‍
3199.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൊയിലാണ്ടി
മണ്ഡലത്തില്‍ നടപ്പില്‍
വരുത്തിയതും ഭരണാനുമതി
ലഭിച്ചതുമായ ഉൗര്‍ജ്ജ
പദ്ധതികള്‍ ഏതെല്ലാം ;
ഓരോ പദ്ധതിയുടെയും
പുരോഗതി വിശദമാക്കാമോ
;
(ബി)
ഇക്കാലയളവില്‍
പ്രസ്തുത
പ്രദേശങ്ങളില്‍ നിന്നും
വൈദ്യുതി കണക്ഷനായി
എത്ര അപേക്ഷകള്‍
ലഭിച്ചു ; ഇതില്‍
എ്രതപേര്ക്ക് കണക്ഷന്
നല്കി ; ഇനി
എ്രതപേര്ക്ക്
നല്‍കാനുണ്ട് ;
നല്കാനുള്ളവര്ക്ക്
എപ്പോള്‍ കണക്ഷന്
നല്‍കും ;
വിശദമാക്കാമോ ?
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ് പദ്ധതി
3200.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍
നടപ്പാക്കി വരുന്ന
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പദ്ധതികള്‍ ഓരോന്നും
ഏതു ഘട്ടത്തിലാണെന്നും
അവയുടെ പുരോഗതികളും
വിശദമാക്കുമോ ;
(ബി)
ഇതിന്റെ
ഭാഗമായി എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചുവെന്നും എത്ര
ലൈനുകള്‍ ത്രീഫേസ്
ലൈനുകളാക്കി
മാറ്റിയെന്നും സെക്ഷന്‍
തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
നിലവില്‍
നടപ്പാക്കി വരുന്ന
പദ്ധതികള്‍ എത്രയുംവേഗം
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ ?
കൊട്ടാരക്കര
വൈദ്യുതീകരിച്ച വീടുകളുടെ എണ്ണം
3201.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
വൈദ്യുതീകരിച്ച
വീടുകളുടെ എണ്ണം
എത്രയാണ്;
(ബി)
വൈദ്യൂതീകരിക്കുന്നതിന്
ഇനിയും ബാക്കിയുള്ള
വീടുകളുടെ പഞ്ചായത്ത്
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മണ്ഡലത്തിലെ ഏതൊക്കെ
വിഭാഗത്തില്‍പെട്ട എത്ര
വീടുകള്‍ക്ക് വൈദ്യുതി
കണക്ഷന്
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
സണ്‍ഷിഫ്റ്റ്
പദ്ധതി
3202.
ശ്രീ.ബെന്നി
ബെഹനാന്
,,
വി.ഡി.സതീശന്
,,
ലൂഡി ലൂയിസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സണ്‍ഷിഫ്റ്റ് പദ്ധതി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പദ്ധതി
വ്യാപിപ്പിക്കുന്നതിന്
ഭരണ തലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍ എടുത്ത്
കഴിഞ്ഞിട്ടുണ്ട്?
പാരമ്പര്യേതര
ഊര്‍ജ്ജ ഉല്പാദന പദ്ധതികള്‍
3203.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിലവിലുള്ള
പാരമ്പര്യേതര ഊര്‍ജ്ജ
ഉല്പാദന പദ്ധതികള്‍
ഏതെല്ലാം ;
(ബി)
പാരമ്പര്യേതര
ഊര്‍ജ്ജ ഉല്പാദന
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
കേന്ദ്ര ഊര്‍ജ്ജ
മന്ത്രാലയത്തില്‍
നിന്നും എത്ര തുക ഈ
സാമ്പത്തിക വര്‍ഷം
അനുവദിച്ചു ; വിശദാംശം
ഇനം തിരിച്ച് നല്‍കാമോ
;
(സി)
അനെര്‍ട്ടിന്റെ
നിലവിലുള്ള വിവിധ
പദ്ധതികള്‍
പ്രയോജനപ്പെടുത്തി എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിച്ചു ; ഓരോ
പദ്ധതികളില്‍ നിന്നും
ലഭ്യമാവുന്ന
വൈദ്യുതിയുടെ അളവ്
പ്രത്യേകം പ്രത്യേകം
അറിയിക്കുമോ ?
രാജീവ്ഗാന്ധി
ഗ്രാമീണ വൈദ്യുതീകരണ പദ്ധതി
3204.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്ഗാന്ധി
ഗ്രാമീണ വൈദ്യുതീകരണ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
ആര്.ജി.ജി.വൈ
പദ്ധതി പ്രകാരം
കോഴിക്കോട് ജില്ലയില്‍
എത്ര പേര്‍ക്ക്
പുതുതായി കണക്ഷന്
നല്‍കിയിട്ടുണ്ട് എന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതിപ്രകാരം
ജില്ലയില്‍ ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
വാതകാധിഷ്ഠിത
വൈദ്യുതി
3205.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാതകാധിഷ്ഠിത വൈദ്യുതി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
എല്‍.എന്‍.ജി
ഉപയോഗിച്ചു
വൈദ്യുതോല്പാദനം
നടത്തുന്നതിനായി
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ;
(സി)
കല്‍ക്കരി
അധിഷ്ഠിത വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനായി
വൈദ്യുതി നിലയം
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എവിടെയാണ്
സ്ഥാപിക്കുന്നതെന്നു
വിശദമാക്കാമോ?
മസ്ദൂര്‍മാരുടെ
ഒഴിവുകള്‍
3206.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
KSEB യുടെ കീഴിലുളള
മസ്ദൂര്‍മാരുടെ
ഒഴിവുകള്‍ PSCക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം വിശദമാക്കാമോ?
കടമക്കുടിയില്‍
ട്രാന്‍സ് ഫോര്മര്
സ്ഥാപിക്കല്‍
3207.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമക്കുടി
കോരാമ്പാടം
കപ്പേളയ്ക്ക് സമീപം
ട്രാന്‍സ് ഫോര്മര്
സ്ഥാപിക്കുന്ന
പ്രവ൪ത്തിക്ക് രൂപരേഖ
തയ്യാറാക്കി റൂറല്‍
ഇലക്ടിഫിക്കേഷന്‍
കോര്പ്പറേഷന് (ആ൪ ഇ
സി)
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആ൪
ഇ സി ഇക്കാര്യത്തിലുള്ള
അഭിപ്രായം സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്നും
വ്യക്തമാക്കാമോ;
കുട്ടനാട്ടില്‍
വെെദ്യുതാഘാതം മൂലമുള്ള
മരണങ്ങള്
3208.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
ആറുകളുടേയും
താേടുകളുടേയും കുറുകെ
താഴ്ന്നു കിടക്കുന്ന
വെെദ്യുതി ലെെനുകളില്‍
നിന്നും ഷോക്കേറ്റ്
മരണം സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
വെെദ്യുതി ലെെനുകള്‍
ഉയര്‍ത്തുന്നതിനുള്ള
അപേക്ഷയിന്മേല് എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ ?
കമ്പനിവല്‍ക്കരണം
3209.
ശ്രീ.പി.തിലോത്തമന്
,,
വി.എസ്.സുനില്‍ കുമാര്‍
,,
കെ.രാജു
,,
കെ.അജിത് :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡ് കമ്പനിയില്‍
പെന്ഷന് വിതരണവുമായി
ബന്ധപ്പെട്ട്
രൂപീകരിക്കുന്ന
മാസ്റ്റര്‍
ട്രുസ്ടിന്റെ മൂലധന
നിക്ഷേപമായി
നിശ്ചയിച്ചിട്ടുള്ള തുക
എത്രയാണ് ?
വൈദ്യുതിനിരക്ക്
വര്‍ദ്ധനവും സെക്യൂരിറ്റി
ഡെപ്പോസിറ്റും
3210.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിനിരക്ക്
വര്‍ദ്ധനവിനോടൊപ്പം
കാലാകാലങ്ങളില്‍
സെക്യൂരിറ്റി തുക
ഇൗടാക്കുന്നതിന്െറ
മാനദണ്ഡങ്ങള്‍ എന്താണ്;
(ബി)
ഒരു
ഗാര്‍ഹിക ഉപഭോക്താവ്
എത്ര തുകയാണ്
ഡെപ്പോസിറ്റായി
നല്‍കേണ്ടത്?
വൈദ്യുതിബോര്‍ഡില്‍
നിന്ന് വിരമിച്ചവരുടെ കാലാവധി
നീട്ടല്‍
3211.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
നയത്തിന് വിപരീതമായി
വൈദ്യുതിബോര്‍ഡില്‍
നിന്ന് വിരമിച്ച
ചിലര്‍ക്ക് കാലാവധി
നീട്ടാനുളള നീക്കം
നടക്കുന്നു എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.
(ബി)
എങ്കില്‍
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബോര്‍ഡില്‍ നിന്നും
വിരമിച്ച ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്ക്
കാലാവധി
നീട്ടിക്കൊടുത്തിട്ടുണ്ടോ;
എങ്കില്‍ ഇവരുടെ
പേരുവിവരവും ഏത്
പോസ്റ്റിലാണ് കാലാവധി
നീട്ടികൊടുത്തിരിക്കുന്നതെന്നും
വിശദമാക്കുമോ?
കാേതമംഗലം
നെല്ലിക്കുഴിയില്‍ KSEB
സെക്ഷന്‍ ഒാഫീസ്
3212.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേതമംഗലം
നിയോജകമണ്ഡലത്തിലെ
നെല്ലിക്കുഴി
ഗ്രാമപഞ്ചായത്തില്‍
KSEB സെക്ഷന്‍ ഒാഫീസ്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
ഇലക്ട്രിക്
ലോക്കോഷെഡ് സ്ഥാപിക്കുന്നതിന്
നടപടി
T 3213.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രെയിനുകളുടെ
വെെദ്യുതി എന്ജിന്
അറ്റകുറ്റപ്പണികള്‍ക്കുള്ള
ഇലക്ട്രിക്
ലോക്കോഷെഡ്
കേരളത്തില്‍
ലഭിക്കുന്നതിനുവേണ്ടി
എന്തെങ്കിലും
തരത്തിലുള്ള
ഇടപെടലുകള്‍
നടത്തിയിട്ടുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
തീരദേശ
റെയില്‍വേ വികസനം
3214.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
ട്രെയിന്‍
സര്‍വ്വീസുകളുടെ
പ്രശ്നങ്ങളും തീരദേശ
റെയില്‍വേ
സ്റ്റേഷനുകളുടെ
പോരായ്മകളും
സംബന്ധിച്ച് എന്തെല്ലാം
പരിഹാര
നിര്‍ദ്ദേശങ്ങളും
അപേക്ഷകളുമാണ് സംസ്ഥാന
സര്‍ക്കാര്‍ കേന്ദ്ര
റെയില്‍വേ
മന്ത്രാലയത്തിന്
സമര്‍പ്പിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
ആലപ്പുഴ,
ചേര്‍ത്തല ഭാഗങ്ങളിലെ
തീരദേശ റെയില്‍
പാതയിലൂടെ സര്‍വ്വീസ്
നടത്തുന്ന
ട്രെയിനുകളിലധികവും
കാലപ്പഴക്കം മൂലം അപകട
സാധ്യത കൂടിയവയാണെന്നും
പല കോച്ചുകളിലും
ടോയ്ലെറ്റ് ,
ലൈറ്റു്,ഫാന്‍ എന്നീ
സൗകര്യങ്ങള്‍
പോലുമില്ലെന്നുമുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പ്രസ്തുത പോരായ്മകള്‍
പരിഹരിച്ചു
കിട്ടുന്നതിന് വേണ്ട
ഇടപെടല്‍ നടത്തുമോ ;
(സി)
തീരദേശ
റെയില്‍ പാതയിലൂടെ
സര്‍വ്വീസ് നടത്തുന്ന
പല ട്രെയിനുകളും മറ്റ്
മേഖലകളിലൂടെ പോകുന്ന
ട്രെയിനുകള്‍ക്കുവേണ്ടി
പിടിച്ചിടുന്ന സാഹചര്യം
ഉണ്ടാകുന്നതിനാല്‍
തീരദേശ റെയില്‍ പാതയിലെ
സ്ഥിരം
ട്രെയിന്യാത്രക്കാര്ക്കുണ്ടാകുന്ന
കഷ്ടപ്പാടും അവ൪ക്ക്
കൃത്യസമയത്ത്
ലക്ഷ്യത്തിലെത്താന്‍
കഴിയാത്തതും സംബന്ധിച്ച
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതു പരിഹരിക്കുവാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ ?
മറ്റൂര്‍-ചെങ്ങല്‍
ബെെപാസ് റോഡ് അടയ്ക്കുന്നത്
സംബന്ധിച്ച തര്‍ക്കം
3215.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരി
റെയില്‍വേയുടെ കാലടി
റയില്‍വേ സ്റ്റേഷന്റെ
ഫ്ലാറ്റ്ഫോം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് മറ്റൂര്‍
- ചെങ്ങല്‍ ബെെപാസ്
റോഡ് അടയ്ക്കുന്നത്
സംബന്ധിച്ച തര്‍ക്കം
പരിഹരിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ?
റെയില്‍വേ
വികസനം
3216.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍വേ
വികസനത്തിനായി
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണ്; ഇവ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
കഴിയുന്നില്ലാ എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രശ്നം
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
റെയില്‍വേ
സേവനങ്ങളില്‍ പരിഷ്കരണങ്ങള്‍
3217.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ജനങ്ങള്‍ക്ക് റെയില്‍വേ
നല്കുന്ന സേവനങ്ങളില്‍
അടിയന്തിരമായ ഇടപെടലും
പരിഷ്കരണവും വേണ്ട
എന്തെല്ലാം
കാര്യങ്ങള്‍ക്കാണ്
സംസ്ഥാന സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
സമര്‍പ്പിച്ച
അത്തരത്തിലുള്ള
പരിഷ്കരണ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാം
പരിഹരിക്കപ്പെട്ടുവെന്ന്
വ്യക്തമാക്കാമോ ;
(സി)
കേരളത്തിലൂടെ
ഓടുന്ന
ട്രെയിനുകളിലധികവും
ഉപയോഗശൂന്യമായതും
കാലപ്പഴക്കംമൂലം
അപകടസാദ്ധ്യത
കൂടുതലുള്ളവയുമാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ,
ഈ പോരായ്മകള്‍
പരിഹരിച്ചുകിട്ടുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളും
ആവശ്യങ്ങളുമാണ് കേന്ദ്ര
റെയില്‍വേ
മന്ത്രാലയത്തിന്
മുന്നില്‍ സര്‍ക്കാര്‍
സമര്‍പ്പിച്ചിട്ടുള്ളത്
; അത് ഏതെല്ലാം
കാലയളവിലാണ് നല്‍കിയത്
; അതില്‍ ഏതെല്ലാം
പരിഹരിക്കപ്പെട്ടു ;
വ്യക്തമാക്കാമോ?
റെയില്‍വെ
ക്രോസുകളുടെ നിലവാരം
3218.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
റെയില്‍വെ ക്രോസുകളുടെ
നിലവാരം സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കേരളത്തില്‍
ആകെ എത്ര റെയില്‍വെ
ക്രോസുകളുണ്ടെന്നും
അവയില്‍ എത്ര
എണ്ണത്തിന്
മേല്പ്പാലങ്ങളുണ്ടെന്നും
എത്ര
കാവല്‍ക്കാരില്ലാത്ത
റെയില്‍
ക്രോസുകളുണ്ടെന്നും
അറിയിക്കുമോ;
(സി)
ഈ
പോരായ്മ പരിഹരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ
റെയില്‍വേ
ബജറ്റുകളില്‍ പ്രഖ്യാപിച്ച
പദ്ധതികള്‍
3219.
ശ്രീ.എളമരം
കരീം
,,
എം.ചന്ദ്രന്
,,
എസ്.ശർമ്മ
,,
വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റെയില്‍വേ
ബജറ്റുകളില്‍
പ്രഖ്യാപിച്ച പല
പദ്ധതികളും സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
സാദ്ധ്യമായിട്ടില്ല
എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പഴകിയ
ബോഗികള്‍ നല്‍കിയും
യാത്രാസുരക്ഷിതത്വം
ഉറപ്പുവരുത്താതെയും
സംസ്ഥാനത്തെ
അവഗണിക്കുന്നുവെന്ന
വസ്തുത
കേന്ദ്രസർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തണമെന്നതിനെപ്പറ്റിയുള്ള
നിലപാട്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
എന്ത് തുടര്‍ നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കാമോ?
വള്ളത്തോള്‍
നഗര്‍ റെയില്‍വേ സ്റ്റേഷന്
വികസനം
3220.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വള്ളത്തോള്‍
നഗര്‍ റെയില്‍വേ
സ്റ്റേഷന്
വികസനമൊന്നുമില്ലാതെ
അവഗണിക്കപ്പെട്ടു
കിടക്കുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വിനോദസഞ്ചാരികള്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
പ്രയോജനകരമാകുന്ന വിധം
സ്റ്റേഷന്
നവീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
ട്രെയിനുകളിലെ
ബോഗികളുടെ കാലപ്പഴക്കവും
അറ്റകുറ്റപ്പണികളുടെ
അപര്യാപ്തതയും
3221.
ശ്രീ.റ്റി.എ.അഹമ്മദ്
കബീര്‍
,,
കെ.എന്‍.എ.ഖാദര്‍
,,
പി.ഉബൈദുള്ള
,,
അബ്ദുറഹിമാന് രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓടുന്ന ട്രെയിനുകളിലെ
ബോഗികളുടെ
കാലപ്പഴക്കവും
അറ്റകുറ്റപ്പണികളുടെ
അപര്യാപ്തതയും
ഉണ്ടാക്കുന്ന
അപകടങ്ങളും നഷ്ടങ്ങളും
ഒഴിവാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ ;
(ബി)
മേജര്‍
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനുള്ള
സൗകര്യം സംസ്ഥാനത്ത്
എവിടെയെങ്കിലും
റെയില്‍വേ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
അപ്രകാരമുള്ള സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം ചെലുത്തുമോ
?
ട്രെയിനുകളുടെ
സമയ പുനക്രമീകരണം
3222.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ,
എറണാകുളം, തൃശൂര്‍
ഭാഗങ്ങളില്‍ നിന്ന്
രാവിലെയും വെെകിട്ടും
പോവുന്നതിനും തിരികെ
വരുന്നതിനുമുള്ള
ജനങ്ങളുടെ
യാത്രാക്ലേശവും
ബുദ്ധിമുട്ടുകളും
കണക്കിലെടുത്ത് ഇൗ
സമയങ്ങളില്‍ ഓടുന്ന
ധന്‍ബാദ്, ഏറനാട്,
പാസഞ്ചര്‍
ട്രെയിനുകളുടെ
സമയങ്ങള്‍ ജനങ്ങള്‍ക്ക്
ഉപകാരപ്രദമായ രീതിയില്‍
പുനക്രമീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
വെെകുന്നേര
സമയത്തെ യാത്രാക്ലേശം
കണക്കിലെടുത്ത്
ആലപ്പുഴയില്‍ യാത്ര
അവസാനിക്കുന്ന ധന്‍ബാദ്
എക്സ്പ്രസിനും ആലപ്പുഴ
വഴി കടന്നുപോകുന്ന
ഏറനാട് എക്സ്പ്രസിനും
തൃശൂരിനുശേഷമുള്ള
അങ്കമാലി
ഉള്‍പ്പെടെയുള്ള
പ്രധാനപ്പെട്ട
സ്റ്റേഷനുകളില്‍
സ്റ്റാേപ്പ്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
തപാല്‍
മേഖലയിലെ പരിഷ്കരണങ്ങള്‍
3223.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കമ്പിത്തപാല്‍
മേഖലയിലെ സേവനങ്ങളില്‍
പലതും പ്രാദേശികമായ
സൗകര്യക്കുറവുകള്‍ മൂലം
പരിഷ്കരിക്കപ്പെടേണ്ടതും
മാറ്റപ്പെടേണ്ടതുമാണെന്ന
കാര്യം
ബോധ്യപ്പെട്ടിട്ടുണ്ടോ,
എങ്കില്‍ ഈ വിഷയത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
പരിധിയില്‍ നിന്ന്
ചെയ്തിട്ടുള്ള
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇന്റര്‍നെറ്റിലൂടെ
വളരെവേഗം
വിവരവിനിമയത്തിന്
സാധ്യതയുള്ളപ്പോള്‍
കുറഞ്ഞചെലവില്‍
വിവരങ്ങളെത്തിക്കാന്‍
പോസ്റ്റല്‍
ഡിപ്പാര്‍മെന്റ്
നല്കുന്ന പോസ്റ്റ്
കാര്‍ഡ്, ഇന്‍ലാന്റ്
ലെറ്റര്‍ കാര്‍ഡ്
എന്നിവയില്‍
കമ്പ്യൂട്ടര്‍ പ്രിന്റ്
എടുത്താല്‍ കാര്‍ഡിന്റെ
വില 50 പൈസ എന്നതില്‍
നിന്നും പലമടങ്ങു്
വര്‍ദ്ധിക്കുന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; കേരളം
പോലുള്ള
സംസ്ഥാനങ്ങളില്‍
ഇപ്പോഴും കൂടുതലായി
ഉപയോഗിക്കപ്പെടുന്ന
പോസ്റ്റ് കാര്‍ഡില്‍
കമ്പ്യൂട്ടര്‍
പ്രിന്റോ, സീലോ
ഉപയോഗിക്കുന്നതിന് അധിക
തുക ഈടാക്കുന്ന നടപടി
ഒഴിവാക്കുന്നതിന്
അനുമതി തേടുവാന്‍ നടപടി
സ്വീകരിക്കുമോ?
മലിനീകരണ
നിയന്ത്രണബോര്‍ഡിലെ നിയമനം
3224.
ശ്രീ.എ.
കെ. ശശീന്ദ്രന്
,,
തോമസ് ചാണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലിനീകരണ
നിയന്ത്രണബോര്‍ഡില്‍
വിവിധ കാറ്റഗറികളിലുള്ള
ഒഴിവുകളുടെ എണ്ണം
വ്യക്തമാക്കാമോ;
(ബി)
ഈ
ഒഴിവുകളിലേക്കുള്ള
നിയമനത്തിന് പരീക്ഷ
നടത്തി റാങ്ക് ലിസ്റ്റ്
തയ്യാറാക്കണമെന്ന് കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളിലും
സ്വയംഭരണ
സ്ഥാപനങ്ങളിലുമുളള
എല്ലാ സ്ഥിരനിയമനങ്ങളും
പി.എസ്.സി. വഴി
നടത്തണമെന്ന 2015 മേയ്
13 ാം തീയതിയിലെ
48/2015/ധന നമ്പര്‍
സര്‍ക്കുലര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
സര്‍ക്കുലറിന്
ഘടകവിരുദ്ധമായി
മലിനീകരണ നിയന്ത്രണ
ബോര്‍ഡിലെ ഒഴിവുകള്‍
നികത്തുന്നതിനായി
എല്‍.ബി.എസ്.
സെന്ററിന്റെ വെബ്
പേജില്‍ അപേക്ഷകള്‍
ക്ഷണിച്ചിരുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
മേല്‍ സര്‍ക്കുലറിന്
വിരുദ്ധമായി
പ്രവര്‍ത്തിച്ചവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(ഇ)
മലീനീകരണ
നിയന്ത്രണ ബോര്‍ഡില്‍
ഒഴിവുളള
തസ്തികകളിലേയ്ക്ക്
പി.എസ്.സി. നിയമനം
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ഉപയോഗശൂന്യമായ
സി.എഫ്.ലാമ്പുകളുടെ
നിര്‍മ്മാജ്ജനം
3225.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപയോഗശൂന്യമായ
സി.എഫ്.ലാമ്പുകൾ
സുരക്ഷിതമായി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനുള്ള
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ ;
(ബി)
ഇത്
സംബന്ധിച്ച് പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍ ഏത്
ഏജന്‍സിയാണ്
തയ്യാറാക്കിയത് ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(സി)
സി.എഫ്.ലാമ്പുകളുടെ
റീ-സൈക്ലിംഗ് പ്ലാന്റ്
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ?
മാവേലിക്കരയിലെ
കോട്ടത്തോടിന്റെ നവീകരണം
3226.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നഗരസഭയില്‍
കോട്ടത്തോടിന്റെ
നവീകരണത്തിന് മലിനീകരണ
നിയന്ത്രണ വകുപ്പില്‍
നിന്നും അനുവദിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
അടിയന്തരമായി പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?