സഹകരണ
വകുപ്പില്‍ എല്‍.ഡി.
ടൈപ്പിസ്റ്റ്
3227.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ എല്‍.ഡി.
ടൈപ്പിസ്റ്റ്
തസ്തികയില്‍ പുതുതായി
ജോലിയില്‍ പ്രവേശിച്ച
എത്ര ജീവനക്കാരുടെ
പി.എസ്.സി.
വെരിഫിക്കേഷന് രേഖകള്‍
ഇനിയും പി.എസ്.സി.ക്ക്
അയച്ചുനല്കാനുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
സഹകരണ
വകുപ്പില്‍ എല്‍.ഡി.
ടൈപ്പിസ്റ്റ്
തസ്തികയില്‍ പുതുതായി
ജോലിയില്‍ പ്രവേശിച്ച
എത്ര ജീവനക്കാരുടെ
പി.എസ്.സി.
വെരിഫിക്കേഷന്
നടപടികള്‍ ഇനിയും
പൂര്‍ത്തീകരിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി.
വെരിഫിക്കേഷന്
നടപടികളില്‍ കാലതാമസം
ഉണ്ടാകുന്നതിനാല്‍
ജീവനക്കാരുടെ
പ്രൊബേഷന്‍ ഡിക്ലറേഷനും
തുടര്‍ന്ന്
ലഭിക്കാവുന്ന
ഉദ്യോഗക്കയറ്റവും
വൈകുന്ന സ്ഥിതിവിശേഷം
നിലവിലുണ്ടെങ്കില്‍ അവ
പരിശോധിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സഹകരണ
ബാങ്കുകളുടെ പ്രവര്‍ത്തന പരിധി
3228.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവരുന്ന
സഹകരണ ബാങ്കുകള്‍ക്ക്
പ്രവര്‍ത്തന പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ഏതെങ്കിലും
ബാങ്കുകള്‍ക്ക് അവയുടെ
പ്രവര്‍ത്തനപരിധിക്ക്
പുറത്ത് ബ്രാഞ്ചുകള്‍
ആരംഭിക്കാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
കാരശ്ശേരി
സര്‍വ്വീസ്
കോ-ഓപ്പറേറ്റീവ്
ബാങ്കിന് കൊടുവള്ളി
പഞ്ചായത്തില്‍ ശാഖ
ആരംഭിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അനുമതി ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കാമോ;
' കേപ്പി'നെ
സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും
സംരക്ഷിക്കാന്‍ നടപടി
3229.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
സഹകരണ മെഡിക്കല്‍
കോളേജ് സര്‍ക്കാര്‍
എറ്റെടുത്തുകൊണ്ടുള്ള
ഉത്തരവ് പ്രകാരം
കേപ്പിന് നഷ്ടപരിഹാരം
നല്‍കേണ്ടതുണ്ടോ എന്നു
പരിശോധിക്കാന്‍ ധനകാര്യ
വകുപ്പ് ഒരു
കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ ആരെല്ലാമാണ്
കമ്മിറ്റി അംഗങ്ങള്‍;
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
17-12-2013
ല്‍ സര്‍ക്കാര്‍
ഏറ്റെടുത്തതു മുതല്‍
നാളിതുവരെ എറണാകുളം
മെഡിക്കല്‍ കോളേജില്‍
ശമ്പളം നല്‍കുന്നതിനായി
കേപ്പ് നല്കിയ തുക
റീഫണ്ട് ചെയ്തു
കിട്ടാന്‍
വ്യവസ്ഥയുണ്ടോ;
വിശദമാക്കാമോ;
(സി)
17-12-2013
ല്‍ എറണാകുളം
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിലെ വരുമാനം
ആര്‍ക്കാണ്
നല്‍കുന്നത്;
വ്യക്തമാക്കാമോ;
(ഡി)
മെഡിക്കല്‍
കോളേജ് സര്‍ക്കാര്‍
എറ്റെടുത്തശേഷം അവിടെ
നടന്ന നിര്‍മ്മാണ
പ്രവർത്തികളുടെ
കരാറുകാരൻ ആരായിരുന്നു?
വ്യക്തമാകാമൊ;
(ഇ)
കരാറുകാരന്
കേപ്പ് തുക
നല്‍കേണ്ടിവന്ന
സാഹചര്യം
വ്യക്തമാക്കാമോ;
കേപ്പുമായി നേരിട്ട്
കരാറിലേര്‍പ്പെടാത്ത
ആളിന് പണം നല്‍കിയത്
ഏതു തീരുമാനത്തിന്റെ
അടിസ്ഥാനത്തിലാണ്;
വ്യക്തമാക്കാമോ;
(എഫ്)
സാമ്പത്തിക
പ്രതിസന്ധിയില്‍പ്പെട്ട
കേപ്പ് എറണാകുളം
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിനായി
ശമ്പളത്തിനും
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുമായി
ചെലവഴിച്ച തുക തിരികെ
ലഭിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
(ജി)
സാമ്പത്തിക
തകര്‍ച്ച നേരിടുന്ന
കേപ്പിനെ
സംരക്ഷിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
എസ്.സി.-എസ്.ടി.
ഫെഡറേഷനിലെ ജീവനക്കാരുടെ
പി.എഫ്., ഗ്രാറ്റുവിറ്റി
വിഹിതങ്ങള്‍
3230.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി.-എസ്.ടി.
ഫെഡറേഷനിലെ
ജീവനക്കാരുടെ പി.എഫ്.,
ഗ്രാറ്റുവിറ്റി
തുടങ്ങിയവയുടെ
വിഹിതങ്ങള്‍ ഇപ്പോള്‍
അടയ്ക്കാതെ
കുടിശ്ശികയുണ്ടോ എന്നു
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത ജീവനക്കാരുടെ
പേര്, തസ്തിക,
അടയ്ക്കുവാനുള്ള
കുടിശ്ശിക തുക എന്നീ
വിശദാംശങ്ങള്‍ ഇനം
തിരിച്ചു ലഭ്യമാക്കുമോ?
എസ്.സി./എസ്.ടി
സഹകരണ ഫെഡറേഷനിലെ ഭരണ സമിതിയെ
പിരിച്ചുവിട്ട നടപടി
3231.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കേരള സംസ്ഥാന
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വികസന സഹകരണ ഫെഡറേഷനിലെ
ഭരണ സമിതിയെ
പിരിച്ചുവിട്ട് ഒരു
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റിയെ
നിയോഗിച്ചതിനു ശേഷം,
വീണ്ടും തെരഞ്ഞെടുപ്പു
നടത്തി അധികാരമേറ്റ
ഭരണസമിതിയെ പിന്നെയും
പിരിച്ചുവിട്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ കാരണം
വിശദമാക്കുമോ?
എസ്.സി./എസ്.ടി
ഫെഡറേഷനിലെ പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
3232.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.സി./എസ്.ടി
ഫെഡറേഷനില്‍ നിന്നും
വിരമിച്ച
ജീവനക്കാര്‍ക്ക്
പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും ഇനിയും
നല്കാന്
ബാക്കിയുണ്ടോയെന്ന്
വ്യക്തമാക്കുമോ; എങ്കിൽ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങള്‍ എപ്പോൾ
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
ലീവ്
സറണ്ടറും യൂണിഫോം അലവന്‍സും
നല്കാന് നടപടി
3233.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേപ്പിന്റെ
കീഴില്‍ പുന്നപ്രയില്‍
പ്രവര്‍ത്തിക്കുന്ന
സാഗര സഹകരണ
ആശുപത്രിയിലെ
ജീവനക്കാര്‍ക്ക് ലീവ്
സറണ്ടര്‍, യൂണിഫോം
അലവന്‍സ് എന്നീ
ആനുകൂല്യങ്ങള്‍
നല്‍കാത്തതിനു കാരണം
വ്യക്തമാക്കുമോ;
(ബി)
സാമ്പത്തിക
പ്രതിസന്ധിയാണോ ഇതിനു
കാരണമെന്ന്
വിശദമാക്കാമോ;
(സി)
ജീവനക്കാര്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
നന്മ
സ്റ്റോറുകളുടെ പ്രവര്‍ത്തനം
3234.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിനു കീഴില്‍ എത്ര
നന്മ സ്റ്റോറുകളാണു
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നത്;
(ബി)
നന്മ
സ്റ്റോറുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
വിവിധ
നന്മ സ്റ്റോറുകളിലായി
എത്ര ജീവനക്കാര്‍ ജോലി
ചെയ്യുന്നു ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ചിട്ടുള്ള നന്മ
സ്റ്റോറുകളില്‍ എത്ര
എണ്ണം
പൂട്ടിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
നന്മ
സ്റ്റോറുകള്‍
പൂട്ടാനിടയായ സാഹചര്യം
വിശദീകരിക്കാമോ?
റ്റി.കരുണാകരന്
അനുവദിച്ച കടാശ്വാസം
3235.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മുന്നാട്
വില്ലേജില്‍
താമസിക്കുന്ന
റ്റി.കരുണാകരന്
എന്നയാള്‍ക്ക് കര്‍ഷക
കടാശ്വാസ കമ്മീഷന്
അനുവദിച്ച കടാശ്വാസം
G.O (M.S)
No.264/10/AD/Dated
06.10.2010 ലെ ഉത്തരവ്
പ്രകാരം (Application
No.306706/08/AD)
ഇതുവരെ ലഭ്യമാക്കി
ടിയാന്റെ പ്രമാണം
തിരികെ നല്‍കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കമ്മീഷന് അനുവദിച്ച
പ്രകാരമുള്ള തുക സഹകരണ
സംഘം രജിസ്ട്രാര്‍
ഓഫീസില്‍ നിന്നും
ബേഡഡുക്ക ഫാര്‍മേഴ്സ്
സര്‍വ്വീസ് സഹകരണ സംഘം
ബാങ്കിന് (കാസ്രഗോഡ്)
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
തുക ഇതുവരെ
നല്കാതിരിക്കാനുള്ള
കാരണം എന്താണെന്ന്
വിശദമാക്കാമോ?
സഹകരണ
ബാങ്ക്/സംഘങ്ങള്‍ മുഖേനയുള്ള
ചെറുകിട വായ്പകള്‍
3236.
ശ്രീ.എം.പി.വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
,,
ഡൊമിനിക് പ്രസന്റേഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്ക്/സംഘങ്ങള്‍
മുഖേനയുള്ള ചെറുകിട
വായ്പകള്‍
അപേക്ഷിച്ചാലുടന്‍
തന്നെ ലഭിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
ഒരുക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തരം സഹകരണ
ബാങ്ക്/സംഘങ്ങള്‍
വഴിയാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതിക്കായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
സഹകരണ
നിക്ഷേപക ഗ്യാരണ്ടി സ്കീം
3237.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
കെ.ശിവദാസന്‍ നായര്‍
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
നിക്ഷേപക ഗ്യാരണ്ടി
സ്കീമില്‍ ചേരാന്‍
ഏതെല്ലാം തരം സഹകരണ
ബാങ്കുകള്‍ക്കാണ്
അര്ഹതയുളളതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
അര്‍ഹതയുളള എല്ലാ
ബാങ്കുകളും പ്രസ്തുത
സ്കീമില്‍
അംഗങ്ങളായിട്ടുണ്ടോ ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
സ്കീമില്‍
അംഗത്വമെടുക്കാന്‍ ഇനി
എത്ര ബാങ്കുകള്‍
ബാക്കിയുണ്ട്;
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
ബാങ്കുകളെ പ്രസ്തുത
സ്കീമില്‍
അംഗങ്ങളാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
;വിശദാംശങ്ങള്‍
എന്തെല്ലാം ?
സഹകരണ
ബാങ്കുകള്‍ വഴി ലഭ്യമാവുന്ന
കാര്‍ഷിക വായ്പ
3238.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ വഴി
ലഭ്യമാവുന്ന കാര്‍ഷിക
വായ്പകള്‍ ഏതെല്ലാം;
ഇതിന്‍െറ മാനദണ്ഡങ്ങള്‍
എന്ത്; വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് 2012-13,
2013-14, 2014-15
വര്‍ഷങ്ങളില്‍
കോഴിക്കോട്
ജില്ലയില്‍ ഇപ്രകാരം
അനുവദിച്ച കാര്‍ഷിക
വായ്പ വര്‍ഷം തിരിച്ചും
സ്ഥാപനം തിരിച്ചും
വിശദമാക്കുമോ?
സഹകരണ
സംഘങ്ങളില്‍ ഓണ്‍ലൈന്‍
സംവിധാനത്തിലൂടെ അംഗത്വം
3239.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളില്‍ അംഗത്വം
ലഭിക്കുന്നതിനും
സംഘങ്ങളില്‍ നിന്നും
വായ്പകള്‍
ലഭിക്കുന്നതിനും
നിലവിലുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ, ഈ
നടപടികള്‍
ലഘൂകരിക്കാനും
സുതാര്യമാക്കുവാനും
അര്‍ഹരായ
അപേക്ഷകര്‍ക്കെല്ലാം
തന്നെ അംഗത്വം
ലഭിക്കുവാനും
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളത് എന്ന്
പറയാമോ?
(ബി)
അപേക്ഷകള്‍
ഓണ്‍ലൈനായി സഹകരണ സംഘം
രജിസ്റ്റ്രാര്‍ക്ക്
സമര്‍പ്പിക്കുവാനും
സഹകരണ നിയമപ്രകാരമുള്ള
യോഗ്യതകള്‍
അപേക്ഷകനുണ്ടെങ്കില്
ഒരു നിശ്ചിത തീയതിക്കകം
അംഗത്വം നിശ്ചയമായും
ലഭിക്കുവാനും
പ്രവര്‍ത്തന
മൂലധനത്തിന്റെയോ,
ഷെയറിന്റെയോ
കുറവുകൊണ്ട് അംഗത്വം
നല്കുവാന് സഹകരണ
സംഘത്തിന് കഴിയാത്ത
പക്ഷം തുടര്‍ന്ന്
വരുന്ന അംഗത്വ
ഒഴിവിലേയ്ക്ക്
അപേക്ഷകനെ
മുന്‍ഗണനാക്രമത്തില്‍
പരിഗണിക്കുന്നതിനും
യോഗ്യതയുണ്ടെങ്കിലും
അംഗത്വം
തടസ്സപ്പെടുത്തിയാല്‍
സഹകരണ സംഘത്തിന്റെ
അംഗീകാരം റദ്ദ്
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ?
സഹകരണ
ബാങ്കുകളിലെ നിക്ഷേപത്തിന്
ആദായ നികുതി.
3240.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
ലക്ഷത്തിലധികം രൂപ
സഹകരണ ബാങ്കുകളില്‍
നിക്ഷേപം നടത്തി 10,000
രൂപയില്‍ കൂടുതല്‍ പലിശ
ലഭിക്കുന്ന പക്ഷം
ആയതിന് നികുതി
ഏര്‍പ്പെടുത്തിയ
കേന്ദ്ര ആദായ നികുതി
വകുപ്പിന്റെ നടപടിയുടെ
ഭാഗമായി സഹകരണ
ബാങ്കുകളില്‍നിന്ന്
വന്‍തോതില്‍ നിക്ഷേപം
ചോര്‍ന്നുപോകുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കാമോ ;
(ബി)
ഈ
നടപടിയുടെ ഭാഗമായി
സഹകരണ ബാങ്കുകള്‍
നഷ്ടത്തിലും
പ്രവര്ത്തനരഹിതവുമാകുന്ന
സ്ഥിതി വിശേഷം
ഒഴിവാക്കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(സി)
ഈ
പശ്ചാത്തലത്തില്‍ ടി
സാഹചര്യം
മറികടക്കുന്നതിനായി
കേന്ദ്ര
സര്‍ക്കാരിലേക്ക് ഒരു
സര്‍വ്വകക്ഷി സംഘത്തെ
അയക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ബില്‍
കലക്ടര്‍മാരെ
സ്ഥിരപ്പെടുത്താന്‍ നടപടി
3241.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ ബില്‍
കലക്ടര്‍മാരായി
പ്രവര്‍ത്തിക്കുന്ന
ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
അവരുടെ
സേവന വേതന വ്യവസ്ഥയിൽ
എന്തെങ്കിലും മാറ്റങ്ങൾ
വരുത്താൻ
ആലോചിക്കുന്നുണ്ടോ ;
(സി)
ബില്‍
കലക്ടര്‍മാരുടെ സേവന
വേതന വ്യവസ്ഥ, തൊഴില്‍
സ്വഭാവം
എന്നിവയെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
ശ്രീ.ശൂരനാട്
രാജശേഖരന് കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍
റിപ്പോര്‍ട്ടിന്റെ
ഉള്ളടക്കം
പ്രസിദ്ധീകരിക്കുമോ ;
അത് നടപ്പിലാക്കാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ ;
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടില്ലെങ്കില്‍
എന്ന്
സമര്‍പ്പിക്കുമെന്ന്
പറയാന്‍ കഴിയുമോ ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ?
സഹകരണ
രജിസ്ട്രാറുടെ കീഴിലുള്ള
സഹകരണ സംഘങ്ങള്‍
3242.
ശ്രീ.എം.ചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സഹകരണ
രജിസ്ട്രാറുടെ കീഴില്‍
എത്ര സഹകരണ സംഘങ്ങളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ബി)
ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
എത്ര സംഘങ്ങള്‍ക്കാണ്
മാനേജീരിയല്‍ സബ്സിഡി
നല്കിയിട്ടുള്ളതെന്നു
വ്യക്തമാക്കാമൊ;
(ഡി)
സബ്സിഡി
വാങ്ങിയ സംഘങ്ങളെല്ലാം
പ്രവര്‍ത്തിക്കുന്നവയാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഇത്തരം
പരിശോധനയില്‍
പ്രവര്‍ത്തനരഹിതമായ
സംഘങ്ങളെ
കണ്ടെത്തിയിട്ടുണ്ടോ;
(എഫ്)
ഉണ്ടെങ്കില്‍
ഇത്തരം
സംഘങ്ങള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സഹകരണ-സേവന
മേഖലകലുടെ ഏകോപനത്തിന്
നിയമത്തില്‍ ഭേദഗതി
3243.
ശ്രീ.സണ്ണി
ജോസഫ്
,,
എം.എ. വാഹീദ്
,,
എം.പി.വിന്‍സെന്റ്
,,
പി.സി വിഷ്ണുനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണമേഖലയേയും
സേവന മേഖലയേയും
ഒരുമിച്ച്
കൊണ്ടുപോകാന്‍
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
സഹകരണ നിയമം ഭേദഗതി
ചെയ്യുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇത്
സംബന്ധിച്ച
നിയമനിര്‍മ്മാണ
പ്രക്രിയ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്
വഴി പ്രാദേശിക
ബാങ്കിംഗ് മേഖലയില്‍
എന്തെല്ലാം മാറ്റങ്ങള്‍
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്
;വിശദാംശം നല്‍കുമോ?
റാന്നി
താലൂക്ക് തൊഴില്‍ദായക ക്ഷേമ
സഹകരണ സംഘം
3244.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്ക് തൊഴില്‍ദായക
ക്ഷേമ സഹകരണ സംഘം
P.T.277 എന്ന പേരില്‍
ഒരു സഹകരണ സംഘം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;എങ്കില്‍
എന്നാണ് ഇത്
രജിസ്റ്റര്‍
ചെയ്തിട്ടുളളത്; എത്ര
അംഗങ്ങളാണ് ഈ
സംഘത്തില്‍ ഉളളത് ;
ആരൊക്കെയാണ്
പ്രമോട്ടര്‍മാര്‍;
(ബി)
സംഘം
തെരഞ്ഞെടുപ്പ്
നടത്തിയിട്ടുണ്ടോ; ഏതു
രീതിയിലുളള
തെരഞ്ഞെടുപ്പാണ്
നടന്നതെന്ന്
വിശദമാക്കാമോ;
(സി)
സംഘം
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും കേസ്
ഹൈക്കോടതിയില്‍
നിലനില്‍ക്കുന്നുണ്ടോ;
തെരഞ്ഞെടുപ്പ്
നടത്തുന്നതു
സംബന്ധിച്ച് കോടതി
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിരുന്നോ;
എങ്കില്‍ എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
നല്കിയിരുന്നതെന്നു
വിശദമാക്കാമോ;
(ഡി)
കോടതി
നിര്‍ദ്ദേശങ്ങള്‍ക്ക്
അനുസൃതമായാണോ
തിരഞ്ഞെടുപ്പും
ഫലപ്രഖ്യാപനവും
നടത്തിയത്; കേസിനെ
സംബന്ധിച്ചുളള
റിപ്പോര്‍ട്ടുകള്‍
ഹൈക്കോടതിയില്‍
ഹാജരാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
വൈകുന്നതിനുളള കാരണം
വ്യക്തമാക്കാമോ;
എന്നത്തേയ്ക്ക്
ഹൈക്കോടതിയില്‍
റിപ്പോര്‍ട്ട് നല്‍കും
എന്ന് വ്യക്തമാക്കാമോ?
വായ്പാ
പലിശനിരക്ക്
3245.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എം.എ. വാഹീദ്
,,
ടി.എന്‍. പ്രതാപന്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സംഘങ്ങളും
ബാങ്കുകളും വിതരണം
ചെയ്യുന്ന വായ്പകളില്‍
പലിശനിരക്ക്
കുറച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(ബി)
ഏതെല്ലാം
വായ്പകള്‍ക്കാണ്
പലിശനിരക്ക്
കുറച്ചിട്ടുള്ളത് ;
വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഏതെല്ലാം
തരം സംഘങ്ങള്‍ക്കും
ബാങ്കുകള്‍ക്കുമാണ് ഇത്
ബാധകമായിട്ടുള്ളത് ;
(ഡി)
ഏത്
തീയതി മുതല്ക്കാണ്
ഇതിന്
പ്രാബല്യമുള്ളതെന്ന്
വ്യക്തമാക്കുമോ ?
കേപ്പ്
എടുത്തിട്ടുള്ള വായ്പകള്‍
3246.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേപ്പ്
എറണാകുളം ജില്ലാ സഹകരണ
ബാങ്കില്‍ നിന്നും
ഓവര്‍ഡ്രാഫ്റ്റ്
എടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കേപ്പിന്
എറണാകുളം ജില്ലാ സഹകരണ
ബാങ്കില്‍ നിന്നും
ഓവര്‍ഡ്രാഫ്റ്റ്
നല്‍കുന്നത്
നിര്‍ത്തിവച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
തിരുവനന്തപുരം
ജില്ലാസഹകരണ ബാങ്കില്‍
നിന്നും കേപ്പ് വായ്പ
എടുത്തിട്ടുണ്ടോ;
എങ്കില്‍ എന്തു തുകയാണ്
വായ്പയായി എടുത്തത്;
എന്നാണ് വായ്പ
എടുത്തത്; പണയമായി
നല്‍കിയത് എന്താണ്;
വിശദാംശം നല്‍കുമോ?
സംസ്ഥാന
സഹകരണ കാര്‍ഷിക ഗ്രാമവികസന
ബാങ്ക്-വായ്പാപദ്ധതികള്‍
3247.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ കാര്‍ഷിക
ഗ്രാമവികസന ബാങ്ക്
വായ്പ നല്‍കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്
; വിശദമാക്കുമോ ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
കര്‍ഷകര്‍ക്ക് എത്ര രൂപ
വായ്പ നല്‍കുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(സി)
ഏതെല്ലാം
മേഖലകള്‍ക്കാണ്
വായ്പകള്‍
നല്‍കുന്നതെന്ന്
വിശദമാക്കുമോ ;
(ഡി)
കര്‍ഷകര്‍ക്കുള്ള
വായ്പാ പദ്ധതി
നടപ്പാക്കുന്നതിനായി
ബാങ്കിന് എന്തെല്ലാം
അധികാരങ്ങല്
ലഭിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
എന്തെല്ലാം ?
പുന്നപ്ര
സാഗര സഹകരണ ആശുപത്രി
സൂപ്രണ്ടിനെതിരെയുള്ള പരാതി
3248.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുന്നപ്ര
സാഗര സഹകരണ ആശുപത്രി
സൂപ്രണ്ട് കൃത്യമായി
ആശുപത്രിയില്‍
എത്തുന്നില്ലെന്നും
ആഴ്ചയില്‍ ഒരു ദിവസം
വന്ന് ഒപ്പിട്ട്
പോകുന്നുവെന്നുമുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ആശുപത്രിയിലെ ഡയാലിസിസ്
യൂണിറ്റ് 24 മണിക്കൂറും
പ്രവര്‍ത്തിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ ;
(സി)
യു.എസ്.ജി.
സ്കാന്‍
പ്രവര്‍ത്തിപ്പിക്കാന്‍
റേഡിയോളജിസ്റ്റില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
റേഡിയോളജിസ്റ്റിനെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
സര്‍ജറി,
ഓര്‍ത്തോ, കാര്‍ഡിയോളജി
എന്നീ വിഭാഗത്തില്‍
ആവശ്യത്തിന്
ഡോക്ടര്‍മാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
പ്രാഥമിക
സഹകരണ സംഘങ്ങളില്‍ കോര്‍
ബാങ്കിംഗ് സംവിധാനം
3249.
ശ്രീ.വര്‍ക്കല
കഹാര്‍
,,
പി.എ.മാധവന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
സഹകരണ സംഘങ്ങളില്‍
കോര്‍ ബാങ്കിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്
എന്നതിനെക്കുറിച്ച്
വിശദവിവരം നല്‍കുമോ ;
(സി)
സഹകരണ
സംഘങ്ങളുടെ പ്രവര്‍ത്തന
മേഖലയും ഇടപാടുകാരുടെ
സൗകര്യവും
കണക്കിലെടുത്ത് കോര്‍
ബാങ്കിംഗിന്
അനുയോജ്യമായ സംവിധാനം
തെരഞ്ഞെടുക്കുന്നതിന്
സംഘങ്ങള്‍ക്കുള്ള
സ്വാതന്ത്ര്യം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ ;
(ഡി)
ഇതിനായി
സഹകരണ രജിസ്ട്രാറുടെ
അനുമതി
നിര്‍ബന്ധമാക്കുമോ ?
പ്രാഥമിക
കാര്‍ഷിക സഹകരണ സംഘങ്ങള്‍
3250.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പ്രാഥമിക കാര്‍ഷിക
സഹകരണ സംഘങ്ങള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ട്;
(ബി)
ഇവയിലെല്ലാം
കൂടി എത്ര കോടി രൂപയാണ്
കാര്‍ഷിക വായ്പയായി
2014-15 സാമ്പത്തിക
വര്‍ഷം
നല്‍കിയിട്ടുള്ളത്;
(സി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നുവരുന്ന
പച്ചക്കറികളിലും ഭക്ഷ്യ
ഉല്പന്നങ്ങളിലും
മാരകമായ വിഷാംശങ്ങള്‍
അടങ്ങിയിട്ടുണ്ട് എന്ന
വാര്‍ത്തകള്‍
പുറത്തുവരുന്നതിന്റെ
ഭാഗമായി കര്‍ഷകര്‍
ജൈവകൃഷിയിലേയ്ക്ക്
വലിയതോതില്‍
ആകൃഷ്ടരാകുന്നുണ്ട്
എന്നത് കണക്കിലെടുത്ത്
ഇപ്രകാരമുള്ള കാര്‍ഷിക
വായ്പ കര്‍ഷകര്‍ക്ക്
ലളിതമായ വ്യവസ്ഥയില്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ത്രിവേണി
സൂപ്പര്‍ മാര്‍ക്കറ്റിലെ ദിവസ
വേതന ജീവനക്കാരുടെ
പ്രശ്നങ്ങള്‍.
3251.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ ത്രിവേണി
സൂപ്പര്‍
മാര്‍ക്കറ്റുകളിലെ ദിവസ
വേതന ജീവനക്കാര്‍ക്ക്
ശമ്പളം കിട്ടാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ത്രിവേണി
സൂപ്പര്‍
മാര്‍ക്കറ്റുകളില്‍
താത്കാലിക ജിവനക്കാരായി
എത്ര പേര് ജോലി
ചെയ്യുന്നു
എന്നറിയിക്കാമോ;
താത്കാലിക
ജീവനക്കാരില്‍നിന്ന്
ESI, PF വിഹിതമായി
പിടിക്കുന്ന തുക
ബന്ധപ്പെട്ട
വകുപ്പുകളില്‍
എത്തുന്നില്ല എന്ന
പരാതിയുണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര മാസത്തെ
തുക
അടയ്ക്കുവാനുണ്ടെന്നു
അറിയിക്കാമോ; കുടിശ്ശിക
അടിയന്തരമായും
തുടര്‍ന്നുള്ള വിഹിതം
കൃത്യമായും
അടയ്ക്കുന്നതിനു് നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്ത് ഇതുവരെ
എത്ര ത്രിവേണി
സ്റ്റോറുകള്‍
പൂട്ടിയിട്ടുണ്ട് ; ഇത്
ഏതെല്ലാം ജില്ലകളില്‍
എത്രയെണ്ണം വീതമെന്ന്
അറിയിക്കാമോ;
ഇവിടങ്ങളിലെ ജീവനക്കാരെ
എവിടെ നിയമിച്ചു എന്നും
അറിയിക്കാമോ?
ചടയമംഗലം
മണ്ഡലത്തില്‍ നന്മ
സ്റ്റോറുകള്‍
3252.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചടയമംഗലം
മണ്ഡലത്തില്‍ എത്ര നന്മ
സ്റ്റോറുകള്‍
ആരംഭിച്ചിരുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(സി)
ഇപ്പോള്‍
എത്രയെണ്ണം
പ്രവര്‍ത്തിക്കുന്നുവെന്ന്
വെളിപ്പെടുത്താമോ?
ത്രിവേണി
സ്റ്റോറുകളിലെ
ദിവസവേതനജീവനക്കാര്
3253.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ത്രിവേണി
സ്റ്റോറുകളില്‍
ദിവസവേതന
അടിസ്ഥാനത്തില്‍ എത്ര
ജീവനക്കാര്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
പ്രസ്തുത
ജീവനക്കാരുടെ വേതന ഘടന
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ ;
(സി)
ദിവസവേതന
ജീവനക്കാര്‍ക്ക് ശമ്പളം
മുടങ്ങിയ കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
പ്രസ്തുത
ജീവനക്കാര്‍ക്ക് ശമ്പളം
മുടക്കം കൂടാതെ
ലഭ്യമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
വായ്പകള്‍ക്കുളള പലിശ
3254.
ശ്രീ.സി.ദിവാകരന്
,,
പി.തിലോത്തമന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
വായ്പകള്‍ക്ക്
പലിശയിളവ്
നല്‍കുന്നതിന്
നല്‍കിയിരുന്ന സഹായം
നിര്‍ത്തലാക്കിയിട്ടുണ്ടോ
; എങ്കില്‍ കാര്‍ഷിക
വായ്പയുടെ പലിശയില്‍
എത്ര ശതമാനം ഇളവാണ്
കേന്ദ്ര സര്‍ക്കാര്‍
നല്‍കിയിരുന്നതെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ബാങ്കുകള്‍
കാര്‍ഷിക വായ്പയ്ക്ക്
ഈടാക്കുന്ന പലിശ
നിരക്ക് എത്രയാണ് ;
(സി)
കേന്ദ്ര
സഹായം പിന്‍വലിച്ചാലും
പലിശ രഹിത കാര്‍ഷിക
വായ്പ നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വിശദമാക്കുമോ ?
സുവര്‍ണ്ണ
കേരളം പദ്ധതി
3255.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുവര്‍ണ്ണ
കേരളം പദ്ധതിപ്രകാരം
ജെെവപച്ചക്കറി
ഉല്പാദനത്തിനായി
നിലവില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
സഹായം അനുവദിക്കുന്നത്;
കോഴിക്കോട്
ജില്ലയില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക് സഹായം
അനുവദിച്ചിട്ടുണ്ട്;
ഓരോ സ്ഥാപനത്തിനും
സഹായം അനുവദിച്ച തുക
എത്ര;
(ബി)
പ്രസ്തുത പദ്ധതിയില്‍
സന്നദ്ധസംഘടനകള്‍ ,
പാടശേഖര സമിതി
പോലെയുളള കാര്‍ഷിക
മേഖലയിലെ
സന്നദ്ധസംഘടനകള്‍
എന്നിവയ്ക്ക് സഹായം
ലഭ്യമാണോ?
ആയുര്‍ധാര
പഞ്ചകര്‍മ്മ സെന്റര്‍
3256.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
നവരത്ന ലോട്ടറി ഫണ്ട്
വിനിയോഗിച്ച്
നിര്‍മ്മിച്ച
പേരൂര്‍ക്കടയിലെ
എസ്.സി./എസ്.ടി
ഫെഡറേഷന്റെ കീഴിലുളള
ആയുര്‍ധാര പഞ്ചകര്‍മ്മ
സെന്റര്‍ ഇപ്പോഴും
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആയതിന്റെ കാരണം
എന്താണെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സെന്റര്‍
പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍
പ്രസ്തുത സ്ഥാപനത്തില്‍
ലഭ്യമാകുന്ന ചികിത്സാ
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്നു
വിശദമാക്കുമോ?
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍ സഹകരണ
വകുപ്പിനു കീഴിലുള്ള
സ്ഥാപനങ്ങള്‍
3257.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തില്‍
സഹകരണ വകുപ്പിനു
കീഴിലുള്ള ത്രിവേണി ,
നന്മ, നീതി
സ്റ്റോറുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഈ സര്‍ക്കാറിന്‍െറ
കാലത്ത് ആരംഭിച്ച
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്റ്റോറുകളിലൂടെ
നിത്യോപയോഗ സാധനങ്ങള്‍
ന്യായമായ വിലയ്ക്ക്
ലഭ്യമാക്കുന്നുണ്ടോയെന്ന്
പരിശോധിക്കുന്നുണ്ടോ;
വിശദമാക്കുമോ;
കോഴിക്കോട്
ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍
3258.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കോഴിക്കോട് ജില്ലയില്‍
എത്ര സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്തുവെന്നും അവ
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത ജില്ലയില്‍
രജിസ്റ്റര്‍ ചെയ്ത
സംഘങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
സംഘങ്ങളില്‍ ഇനിയും
പ്രവര്‍ത്തനം
ആരംഭിക്കാത്തവ
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന സഹകരണ
ഫെഡറേഷനിലെ ജീവനക്കാരുടെ
ശമ്പളം
3259.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
സഹകരണ ഫെഡറേഷനിലെ
മാനേജിംഗ് ഡയറക്ടര്‍,
ബിസിനസ്സ് മാനേജര്‍
എന്നിവര്‍ക്കുള്ള
ശമ്പളം സംസ്ഥാന സഹകരണ
വകുപ്പ് നോണ്‍ പ്ലാന്‍
ഹെഡില്‍ ഉള്‍പ്പെടുത്തി
നല്കുന്നതുപോലെ ഈ
സ്ഥാപനത്തിലെ മറ്റു
ജീവനക്കാര്‍ക്കും
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും നോണ്‍
പ്ലാന്‍ ഹെഡില്‍ നിന്ന്
നല്‍കാനുള്ള നടപടി
സ്വീകരിക്കുമോ?
വായ്പയുമായി
ബന്ധപ്പെട്ട സഹായങ്ങൾ
3260.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍ നിന്ന്
വായ്പ എടുത്ത
വായ്പക്കാരന്
മരണപ്പെട്ടാല്‍ വായ്പ
എഴുതി തള്ളുന്ന പദ്ധതി
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
വായ്പക്കാരന്
മരണപ്പെട്ടാല്‍
വായ്പയുമായി
ബന്ധപ്പെട്ട് എന്തൊക്കെ
സഹായങ്ങളാണ് നല്കാന്
കഴിയുക എന്ന്
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡ് മുന്‍ എം.ഡി നടത്തിയ
ക്രമക്കേടുകള്‍
3261.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡ് മുന്‍ എം.ഡി
ശ്രീ.റിജി.ജി.നായരെ
സര്‍വ്വീസില്‍ നിന്നും
സസ്പെന്‍ഡ് ചെയ്യാന്‍
കാരണമായ ക്രമക്കേടുകള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
ടിയാനെതിരെ
എത്ര തുകയുടെ
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
ടിയാനെതിരെ
എന്നാണ് വിജിലന്‍സ്
റിപ്പോര്‍ട്ട്
നല്‍കിയത് ;
വിശദമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡ് അഴിമതി
3262.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡ് അഴിമതിയുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്നും ഇതില്‍
എത്ര കേസുകളിലാണ്
അന്വേഷണം
നടക്കുന്നതെന്നും
വിശദമാക്കാമോ ;
(ബി)
കണ്‍സ്യൂമര്‍
ഫെഡിലെ വിജിലന്‍സ്
അന്വേഷണത്തിന്റെ
പരിധിയില്‍ പ്രസിഡന്റ്
ഉള്‍പ്പെട്ടിട്ടുണ്ടോ ;
(സി)
ആഭ്യന്തര
അന്വേഷണത്തിന്
ഉത്തരവിട്ടശേഷം
ആഭ്യന്തര
പരിശോധനാതലവനെതിരെ
ആഭ്യന്തര മന്ത്രി
നേരിട്ട് വിജിലന്‍സ്
അന്വേഷണത്തിന്
ഉത്തരവിട്ടിരുന്നോ ;
(ഡി)
ആഭ്യന്തര
അന്വേഷണത്തില്‍
കണ്ടെത്തിയ
ക്രമക്കേടുകള്‍
വിജിലന്‍സ്
അന്വേഷണത്തിന്
കൈമാറിയിട്ടുണ്ടോ ?
ത്രിവേണിയുടെ
മദ്യ സൂപ്പര്‍ മാര്‍ക്കറ്റ്
3263.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ത്രിവേണിയുടെ മദ്യ
സൂപ്പര്‍ മാര്‍ക്കറ്റ്
പുതുതായി
ആരംഭിക്കുകയുണ്ടായോ ;
(ബി)
എങ്കില്‍
എത്ര മദ്യ സൂപ്പര്‍
മാര്‍ക്കറ്റുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചുവെന്നും എന്നു
മുതലാണ് ഓരോ ഔട്ട്
ലെറ്റും പ്രവര്‍ത്തനം
ആരംഭിച്ചതെന്നും ഓരോ
ഔട്ട് ലെറ്റിലെയും
അധികവരുമാനമെത്രയെന്നും
ജില്ല തിരിച്ച് വിവരം
ലഭ്യമാക്കുമോ ;
(സി)
ഇത്തരത്തില്‍
പുതുതായി ആരംഭിക്കുന്ന
ഔട്ട് ലെറ്റുകള്‍
വരുന്നതോടുകൂടി പത്ത്
വര്‍ഷം കൊണ്ട്
സമ്പൂര്‍ണ്ണ
മദ്യനിരോധനം എങ്ങനെ
നടപ്പാക്കുമെന്ന്
വിശദമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡിലെ ക്രമക്കേട്
3264.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡില്‍ കഴിഞ്ഞ നാലു
വര്‍ഷത്തിനിടയില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
എത്ര തുകയുടെ
ക്രമക്കേട്
കണ്ടെത്തിയിട്ടുണ്ട് ;
(ബി)
ക്രമക്കേടുകള്‍ക്ക്
ഉത്തരവാദികള്‍ ആയവര്‍
ആരെല്ലാമാണ് ; പ്രസ്തുത
ആള്‍ക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
കണ്‍സ്യൂമര്‍
ഫെഡിലെ ക്രമക്കേടുകള്‍
3265.
ശ്രീ.വി.ചെന്താമരാക്ഷന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിലെ ഇപ്പോഴത്തെ
എം.ഡി.
ചുമതലയേറ്റതിനുശേഷം
നടത്തിയ ആഭ്യന്തര
അന്വേഷണത്തില്‍ എന്ത്
തുകയുടെ സാമ്പത്തിക
ക്രമക്കേടാണ്
കണ്ടെത്തിയത് ;
(ബി)
അന്വേഷണത്തില്‍
കുറ്റക്കാരായി
കണ്ടെത്തിയവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ?
കണ്‍സ്യൂമര്‍
ഫെഡിനെ സംരക്ഷിക്കാന്‍ നടപടി
3266.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിന്റെ കീഴില്‍
പ്രവർത്തിക്കുന്ന നീതി,
നന്മ, ത്രിവേണി
സ്റ്റോറുകൾ,
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോറുകൾ, ഒഴുകുന്ന
ത്രിവേണി സ്റ്റോറുകൾ
എന്നിവയിൽ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്ര എന്നും
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
എത്ര എന്നും
വ്യക്തമാക്കാമോ ;
(ബി)
കണ്‍സ്യൂമര്‍
ഫെഡിന്റെ 2006 മുതലുള്ള
ടേണ്‍ ഓവര്‍ വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
2006
മുതല്‍ മദ്യവില്പനയില്
നിന്ന് കണ്‍സ്യൂമര്‍
ഫെഡിനു ലഭിച്ച ലാഭം
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബഡ്ജറ്റ് വിഹിതമായി
കണ്‍സ്യൂമര്‍ ഫെഡിന്
തുക
വകയിരുത്തിയിരുന്നോ;
വിശദമാക്കാമോ ;
(ഇ)
സബ്സിഡി
ഇനത്തില്‍
സര്‍ക്കാരില്‍ നിന്ന്
എന്തു തുക
ലഭിക്കാനുണ്ട് ;
വിശദമാക്കാമോ ;
(എഫ്)
കണ്‍സ്യൂമര്‍
ഫെഡില്‍ ഉള്ളതായി
പറയപ്പെടുന്ന അഴിമതിയും
ധൂര്‍ത്തും
അവസാനിപ്പിക്കാന്‍
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
കുറ്റിക്കോല്‍
സഹകരണ ബാങ്കില്‍ വായ്പ
തട്ടിയെടുക്കല്‍
3267.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
കുറ്റിക്കോല്‍ സഹകരണ
ബാങ്കില്‍ ജീവനക്കാരുടെ
നേതൃത്വത്തില്‍
മുക്കുപണ്ടം പണയം
വെച്ച് വായ്പ
തട്ടിയെടുത്ത സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
ഏതെങ്കിലും തരത്തിലുള്ള
അന്വേഷണം
നടത്തിയിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ ?
സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോറുകളുടെ
പ്രവര്‍ത്തനം
3268.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴില്‍ എത്ര ത്രിവേണി
സ്റ്റോറുകള്‍, നീതി
മെഡിക്കല്‍
സ്റ്റോറുകള്‍, നന്മ
സ്റ്റോറുകള്‍,
സഞ്ചരിക്കുന്ന ത്രിവേണി
സ്റ്റോറുകള്‍
അനുവദിച്ചിരുന്നു എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍
എത്രയെണ്ണം ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നു
എന്ന് വേര്‍തിരിച്ച്
വ്യക്തമാക്കുമോ;
(സി)
സഞ്ചരിക്കുന്ന
ത്രിവേണി സ്റ്റോറുകളുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
സഞ്ചരിക്കുന്ന
ത്രിവേണി
സ്റ്റോറുകളില്‍
എത്രയെണ്ണം
പ്രവര്‍ത്തനം
അവസാനിപ്പിച്ചു എന്നും
വെളിപ്പെടുത്തുമോ?
സഹകരണബാങ്കുകളിലെ
ടെെപ്പിസ്റ്റ് തസ്തികകൾ
3269.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണബാങ്കുകളില്‍
ആകെ എത്ര ടെെപ്പിസ്റ്റ്
തസ്തികകളാണുളളത്;
(ബി)
എല്‍.ഡി.
ടെെപ്പിസ്റ്റ് ,
യു.ഡി.ടെെപ്പിസ്റ്റ് ,
സെലക്ഷന്‍ഗ്രേഡ്
ടെെപ്പിസ്റ്റ് എന്നീ
തസ്തികകളുടെ
അനുപാതക്രമം എത്രയാണ്;
(സി)
നിലവില്‍
സഹകരണ വകുപ്പില്‍ ആകെ
എത്ര എല്‍.ഡി.
ടെെപ്പിസ്റ്റുകളുണ്ടെന്നും
ആകെ എത്ര
യു.ഡി.ടെെപ്പിസ്റ്റുകളുണ്ടെന്നും
ആകെ എത്ര സെലക്ഷന്
ഗ്രേഡ്
ടെെപ്പിസ്റ്റുകളുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
സഹകരണ
വകുപ്പില്‍
ടെെപ്പിസ്റ്റ്
തസ്തികയുടെ
സീനിയോറിറ്റി ലിസ്റ്റ്
അവസാനമായി
പ്രസിദ്ധീകരിച്ചത്
എന്നാണ്;
(ഇ)
ഇപ്പോള്‍
യു.ഡി.
ടെെപ്പിസ്റ്റുകളുടെ
എത്ര ഒഴിവുകളുണ്ടെന്നും
സെലക്ഷന്‍ഗ്രേഡ്
ടെെപ്പിസ്റ്റുകളുടെ
എത്ര ഒഴിവുകളുണ്ടെന്നും
വ്യക്തമാക്കുമോ;
(എഫ്)
2014-ലെ
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കുവാനും
അതുപ്രകാരം ഒഴിവുളള
തസ്തികളിലേക്ക്
ഉദ്യോഗക്കയറ്റം
നല്കുവാനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍ഫെഡിലെ
അഴിമതി
3270.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡില്‍
നടക്കുന്നതായ അഴിമതി
സംബന്ധിച്ച
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
കണ്‍സ്യൂമര്‍ഫെഡിനെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(സി)
എങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ ?
കണ്‍സ്യൂമര്‍ഫെഡിന്
ലഭിക്കാനുള്ള സബ്സിഡി തുക
3271.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡ്
സപ്ലൈയര്‍മാര്‍ക്ക്
നല്‍കാനുള്ള ആകെ തുക
എത്രയെന്ന്
വിശദമാക്കാമോ ;
(ബി)
സംസ്ഥാന
സഹകരണ ബാങ്കുകളില്‍
നിന്നും
കണ്‍സ്യൂമര്‍ഫെഡ് എത്ര
രൂപയാണ് നിക്ഷേപമായി
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമോ ;
(സി)
സംസ്ഥാന
ജില്ലാ സഹകരണ
ബാങ്കുകളില്‍ നിന്ന്
വായ്പയായി
എടുത്തിട്ടുള്ള തുക
എത്രയാണ് ;
(ഡി)
2011
മാര്‍ച്ച് മുതല്‍ 2015
മാര്‍ച്ച് വരെ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കും,
അറ്റകുറ്റ പണികള്‍ക്കും
വേണ്ടി ചെലവഴിച്ച തുക
എത്ര എന്ന്
വിശദമാക്കാമോ;
(ഇ)
സര്‍ക്കാരില്‍
നിന്നും
കണ്‍സ്യൂമര്‍ഫെഡിന്
ലഭിക്കാനുള്ള സബ്സിഡി
തുക എത്രയെന്ന്
അറിയിക്കുമോ ;
(എഫ്)
2011
മേയ് മുതല്‍ 2015
മാര്‍ച്ച് വരെ
സര്‍ക്കാരില്‍ നിന്നും
ലഭിച്ച സബ്സിഡി തുക
എത്ര ?
ഖാദി
തൊഴിലാളികളുടെ മിനിമം വേതനം
3272.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദി
മേഖലയിലെ തൊഴിലാളികളുടെ
മിനിമം വേതനം പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ ;
(ബി)
ഇല്ലെങ്കില്‍
മിനിമം വേതനം പുതുക്കി
നിശ്ചയിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഖാദി
തൊഴിലാളികള്‍ക്ക് നല്‍കാനുളള
കുടിശ്ശിക തുക
3273.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൂരക
വരുമാന പദ്ധതി
അനുസരിച്ച് 2014-15
വര്‍ഷത്തില്‍ ഖാദി
തൊഴിലാളികള്‍ക്ക് എത്ര
തുക കുടിശ്ശിക
നല്‍കാനുണ്ടെന്ന് ഖാദി
സ്ഥാപന അടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തതു
കുടിശ്ശിക തുക
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഖാദിമേഖലയുടെ
നവീകരണം
3274.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും ഖാദി
ഗ്രാമവ്യവസായവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗോപിനാഥന്
നായര്‍ കമ്മിറ്റി
ശിപാര്‍ശ അനുസരിച്ച്
ഖാദിമേഖല
നവീകരിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കാമോ?