റോഡ്
അപകടങ്ങള്‍
2975.
ശ്രീ.വി.ഡി.സതീശന്
,,
എ.റ്റി.ജോര്‍ജ്
,,
ലൂഡി ലൂയിസ്
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കഴിഞ്ഞ
വര്‍ഷം റോഡപകടങ്ങളില്‍
മരിച്ചവരുടെ എണ്ണം
കാല്‍നടയാത്രക്കാര്‍,
ബൈക്ക് യാത്രികര്‍,
മറ്റ് വാഹനങ്ങളിലെ
യാത്രക്കാര്‍
എന്നിങ്ങനെ
തരംതിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ;
(സി)
ട്രാഫിക്
നിയമങ്ങള്‍
പാലിക്കാത്തതും അമിത
വേഗതയും മൂലമാണ്
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
ആയത് തടയുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
വിദ്യാലയ ജനമൈത്രി പോലീസ്
2976.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമൈത്രി
പോലീസ്
വിദ്യാലയങ്ങളിലേക്ക്
എന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പദ്ധതിയുടെ
ഭാഗമായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഡി)
എവിടെയെല്ലാം
പ്രസ്തുത പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
വര്‍ഗ്ഗീയ
സംഘടനകളുടെ ആക്രമണം
2977.
ശ്രീ.എം.എ.ബേബി
,,
ബി.സത്യന്
,,
എളമരം കരീം
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരാധനാ
സ്വാതന്ത്രം
തടസ്സപ്പെടുത്തുന്നതും
വര്‍ഗ്ഗീയ
സംഘര്ഷങ്ങള്ക്കിടവരുത്തുന്നതുമായ
തരത്തിലുള്ള ചില
വര്‍ഗ്ഗീയ സംഘടനകളുടെ
ബോധപൂര്‍വ്വമായ നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരം
ശക്തികളുടെ
പ്രവര്‍ത്തനം
സ്വൈര്യജീവിതം
തകര്ക്കുമെന്നറിയാമോ ;
എങ്കില്‍ വര്‍ഗ്ഗീയ
സംഘര്‍ഷങ്ങള്‍
സൃഷ്ടിക്കാന്‍
ശ്രമിക്കുന്നവര്‍ക്കെതിരെ
മതനിരപേക്ഷ
നിലപാടിലുറച്ച
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
ആറ്റിങ്ങലില്‍
പ്രാര്‍ത്ഥനയ്ക്കിടെ
ക്രൈസ്തവ വിശ്വാസികളെ
ക്രൂരമായി ആക്രമിച്ച
ഒരു വിഭാഗം
ആര്.എസ്.എസ് -
ബി.ജെ.പി
പ്രവര്‍ത്തകര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ഡി)
എല്ലാ
പ്രതികളെയും പിടികൂടി
മാതൃകാപരമായ ശിക്ഷ
ഉറപ്പാക്കുമോ ?
മതപരിവര്‍ത്തനത്തിനെതിരെ
നടപടി
2978.
ശ്രീ.ഇ.പി.ജയരാജന്
,,
എ.കെ.ബാലന്
,,
ബി.സത്യന്
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മതപരിവര്‍ത്തനം
വ്യാപകമായി നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്ന
സ്ഥലങ്ങളില്‍ എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനകം
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
സ്ഥലങ്ങളില്‍ പോലീസ്
നേരിട്ട്
കേസ്സെടുക്കുകയുണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ;
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
സ്ഥലങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന"
ഘര്‍വാപസി
"ഘടകത്തിന്റെയും
പുനര്‍മത
പരിവര്‍ത്തനത്തിനുള്ള
ഹെല്പ് ലൈനിന്റെയും
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നുണ്ടോ;
(ഇ)
ഇത്തരം
പ്രവര്‍ത്തനങ്ങളെ
നിയന്ത്രിക്കാന്‍
തയ്യാറാകാത്തതിന്റെ
കാരണം
വെളിപ്പെടുത്തുമോ;
ഇക്കാര്യത്തില്‍
സംഘടനകളെ
പ്രീണിപ്പിക്കുന്നു
എന്ന ആക്ഷേപത്തില്‍
നിലപാട്
വ്യക്തമാക്കുമോ;
(എഫ്)
ജനങ്ങളെ
വര്‍ഗ്ഗീയമായി
ചേരിതിരിച്ച്
മുതലെടുക്കാന്‍
ശ്രമിക്കുന്ന
സംഘടനകള്‍ക്കെതിരെ
ശക്തമായ നടപടി
സ്വീകരിക്കാമോ?
ഐ.ജി.
കോപ്പിയടിച്ച സംഭവം
2979.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
റേഞ്ച് ഐ.ജി. ടി.ജെ.
ജോസ് കോപ്പിയടിച്ച
നടപടിയുമായി
ബന്ധപ്പെട്ട എം.ജി.
സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ്
ഉപസമിതിയുടെ അന്വേഷണ
റിപ്പോര്‍ട്ട്
ഡി.ജി.പി.യ്ക്ക്
കിട്ടിയിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ഡി.ജി.പി.യുടെ ശുപാര്‍ശ
എന്താണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഐ.ജി. ടി. ജെ.
ജോസിനെതിരെ സ്വീകരിച്ച
നടപടി എന്താണെന്ന്
വ്യക്തമാക്കാമോ?
എ.ആര്
വില്ലിംഗ്അനുവദിക്കല്
2980.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് സേനയില്‍ ഒരേ
ബാച്ചില്‍പ്പെട്ട
ജീവനക്കാരില്‍ പകുതി
പേര്‍ക്ക് എ.ആര്
വില്ലിംഗ്
അനുവദിക്കുകയും
ബാക്കിയുള്ളവര്‍ക്ക്
നിഷേധിക്കുകയും
ചെയ്യുന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
: വിശദമാക്കുമോ ?
(ബി)
2007-
ല്‍ സര്‍വ്വീസില്‍
പ്രവേശിക്കുകയും 2008
ല്‍ ട്രെയിനിംഗ്
പൂര്‍ത്തിയാക്കുകയും
ചെയ്ത എത്ര
ജീവനക്കാര്‍ക്ക് എ.ആര്
വില്ലിംഗ്
അനുവദിച്ചിട്ടുണ്ട്;
ലിസ്റ്റ് നല്‍കാമോ?
(സി)
എ.ആര്
ബറ്റാലിയന് അബോളിഷ്
ചെയ്തതാണ് ഇതിനു
കാരണമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അബോളിഷ്
ചെയ്തുകൊണ്ട്
പുറപ്പെടുവിച്ച
ഉത്തരവിന്‍െറ പകര്‍പ്പ്
ലഭ്യമാക്കാമോ ?
(ഡി)
അബോളിഷ്
ചെയ്തിട്ടില്ലായെങ്കില്‍
2007 ബാച്ചിലെ മുഴുവന്‍
സേനാംഗങ്ങള്‍ക്കും
എ.ആര് വില്ലിംഗ്
അനുവദിക്കുമോ?
(ഇ)
ഇല്ലെങ്കില്‍
അതിനുള്ള സാങ്കേതികവും
നിയമപരവുമായ
പ്രതിബന്ധങ്ങള്‍
വിശദമാക്കാമോ ;
(എഫ്)
എങ്കില്‍
ഒരേ ബാച്ചില്‍പ്പെട്ട
സേനാംഗങ്ങള്‍ക്ക്
വ്യത്യസ്ത നീതി
നടപ്പാകുന്നുവെന്ന
പോരായ്മ പരിഹരിക്കാന്‍
എന്ത് നടപടിയാണ് ഇൗ
സര്‍ക്കാര്‍
സ്വീകരിക്കുന്നത്?
യു.എ.പി.എ
പ്രകാരം ചാർജ് ചെയ്ത കേസുകൾ
2981.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
യു.എ.പി.എ ചുമത്തി
ഏതെല്ലാം കേസുകളാണ്
ചാര്‍ജ്
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ; ഇവ
ഓരോന്നിലേയും പ്രതികള്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
എം.എസ്.പി.
പോലീസ് കോണ്‍സ്റ്റബിള്‍
റാങ്ക് ലിസ്റ്റ്
2982.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
സെപ്റ്റംബര്‍ 2 ന്
നിലവില്‍ വന്ന
എം.എസ്.പി. പോലീസ്
കോണ്‍സ്റ്റബിള്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെയായി എത്ര
പേര്‍ക്ക് നിയമനം
നല്കി. വിശദമാക്കാമോ;
(ബി)
നിലവില്എം.എസ്.പി.
പോലീസ് കോണ്‍സ്റ്റബിള്‍
തസ്തികയില്‍ എത്ര
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലെ ഒഴിവുകള്‍
റിപ്പോര്‍ട്ടു
ചെയ്യുന്ന കാര്യത്തില്‍
എന്തെങ്കിലും വീഴ്ചകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
തസ്തികയിലെ മുഴുവന്‍
ഒഴിവുകളും
അടിയന്തിരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
എം.എല്‍.എ.
ശ്രീ.എം.എ.വാഹീദിനെതിരെ
ശ്രീമതി ഇ.എസ്.ബിജിമോള്‍
എം.എല്‍.എ. നല്കിയ പരാതി
2983.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോണ്‍ഗ്രസ്സ്
എം.എല്‍.എ
ശ്രീ.എം.എ.വാഹീദിനെതിരെ
ശ്രീമതി
ഇ.എസ്.ബിജിമോള്‍
എം.എല്‍.എ. നല്കിയ
പരാതിയിന്മേല് പോലീസ്
അന്വേഷണം
നടത്തുകയുണ്ടായോ;
(ബി)
ശ്രീമതി
ബിജിമോളെ അപമാനിക്കുക
എന്ന ഉദ്ദേശത്തോടെ
ശ്രീ. വാഹീദ്
പ്രസംഗിച്ചു എന്ന
പരാതിയെക്കുറിച്ച്
അന്വേഷണം
നടത്തിയിരുന്നത് ഏത്
പോലീസ്
ഉദ്യോഗസ്ഥനായിരുന്നു;
പ്രസ്തുത ഉദ്യോഗസ്ഥന്റെ
അന്വേഷണറിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ശ്രീ.വാഹീദിനെതിരെ
എതെല്ലാം വകുപ്പുകള്‍
പ്രകാരമാണ്
കേസെടുക്കുന്നത് ;
വിശദമാക്കാമോ?
ടീം
സോളാര്‍ കമ്പനി
2984.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
പദ്ധതിയുടെ പേരില്‍
നിരവധി ആളുകളില്‍
നിന്നും കോടിക്കണക്കിന്
രൂപ തട്ടിയെടുത്ത ടീം
സോളാര്‍ കമ്പനിയെ
സംസ്ഥാന സര്‍ക്കാര്‍
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്താത്തത്
എന്ത്കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ടീം
സോളാര്‍ കമ്പനിയുടെ
പേരില്‍ സരിത എസ്.
നായര്‍ നടത്തിയ
തട്ടിപ്പിനെപ്പറ്റി
കേന്ദ്ര
കമ്പനികാര്യവകുപ്പിനെ
സംസ്ഥാന സര്‍ക്കാര്‍
ഇതുവരെ
അറിയിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിയ്ക്കുന്നു
എന്നുവ്യക്തമാക്കുമോ;
(സി)
ടീം
സോളാര്‍ കമ്പനി
ഇപ്പോഴും ആക്ടീവ്
കമ്പനികളുടെ
പട്ടികയിലാണ് ഉള്ളതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇനിയും
തട്ടിപ്പ്
തുടരാതിരിക്കാന്‍
പ്രസ്തുത കമ്പനിയെ
കരിമ്പട്ടികയില്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ ?
നാനോ
എക്സല്‍ കമ്പനി തട്ടിപ്പ്
2985.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാനോ
എക്സല്‍ കമ്പനി
കേരളത്തില്‍ നിന്ന്
എത്ര കോടി രൂപയുടെ
തട്ടിപ്പ്
നടത്തിയതായാണ് പോലീസ്
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
നാനോ
എക്സല്‍ കമ്പനിക്കെതിരെ
കേരളത്തില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
ഇതില്‍ എത്ര
കേസ്സുകളില്‍
കുറ്റപത്രം കൊടുത്തു ;
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
കമ്പനിയുടെ എത്ര
ഡയറക്ടര്‍മാര്‍ കേസില്‍
പ്രതികളാണ് ; ഇതില്‍
എത്ര പേരെ അറസ്റ്റ്
ചെയ്തു ;
(ഡി)
കമ്പനിയുടെ
എത്ര ബാങ്ക്
അക്കൗണ്ടുകള്‍
മരവിപ്പിച്ചിട്ടുണ്ട് ;
എങ്കില്‍ ഏതെല്ലാം
തീയതികളിലെന്ന്
വ്യക്തമാക്കാമോ ;
(ഇ)
കമ്പനി
ഡയറകടര്‍മാരുടെ
പേരിലുള്ള വസ്തുവകകള്‍
കണ്ടുകെട്ടിയിട്ടുണ്ടോ
; എങ്കില്‍ ഏതെല്ലാം
തീയതികളിലാണെന്ന്
വ്യക്തമാക്കാമോ ;
(എഫ്)
കമ്പനിയുടെ
തൃശ്ശൂര്‍ ഓഫീസില്‍
നിന്നും
എറണാകുളത്തേക്ക്
കൊണ്ടുവന്ന 63 ലക്ഷം
രൂപ പറവൂരില്‍ വച്ച്
13-12-2010-ല്‍
പിടികൂടിയിട്ടുണ്ടോ ;
എങ്കില്‍ ഈ വിവരം
റവന്യു ഇന്റലിജന്‍സിനെ
അറിയിക്കുകയോ എഫ്. ഐ.
ആര്. രജിസ്റ്റര്‍
ചെയ്യുകയോ
ചെയ്തിട്ടുണ്ടോ ;
ഏതെങ്കിലും റിമാന്‍ഡ്
പ്രതിയില്‍ നിന്നും
35,500രൂപ
പിടികൂടിയിട്ടുണ്ടോ;
എങ്കില്‍
ആരില്‍നിന്നാണ് പണം
പിടികൂടിയതെന്ന്
വ്യക്തമാക്കുമോ?
കള്ള
നോട്ടുകളുടെ പ്രചാരം
തടയുന്നതിന് നടപടി
2986.
ശ്രീ.അബ്ദുറഹിമാന്
രണ്ടത്താണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കള്ള നോട്ടുകളുടെ
പ്രചാരം
വര്‍ദ്ധിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
കള്ള നോട്ട് കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര പേര്‍ക്കെതിരെ
നടപടി
എടുത്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
കള്ളനോട്ട്
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കേരള
യൂണിവേഴ്സിറ്റി
ഓഫീസിനകത്തെ
വിദ്യാര്‍ത്ഥി സംഘര്‍ഷം
2987.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
ജൂണ്‍ 23 ന് ഉച്ചയ്ക്ക്
ശേഷം കേരള
യൂണിവേഴ്സിറ്റി
ഓഫീസിനകത്ത്
വിദ്യാര്‍ത്ഥി
സംഘടനകള്‍ തമ്മിലുള്ള
സംഘര്‍ഷത്തെത്തുടര്‍ന്ന്
പോലീസ് എത്ര
വിദ്യാര്‍ത്ഥികളെ
അറസ്റ്റ്
ചെയ്യുകയുണ്ടായി ;
അറസ്റ്റ്
ചെയ്യപ്പെട്ടവര്‍
ആരൊക്കെ ;
(ബി)
ഇവര്‍ക്കെതിരെ
കേസ്സ് എടുത്തിട്ടുണ്ടോ
; എങ്കില്‍ ഏതെല്ലാം
കുറ്റങ്ങള്‍ക്ക്
ഏതെല്ലാം വകുപ്പ്
പ്രകാരം ; വിശദമാക്കാമോ
;
(സി)
നന്ദാവനം
പോലീസ് ക്യാമ്പിലേക്ക്
പോലീസ് എത്ര പേരെയാണ്
വാഹനത്തില്‍
കയറ്റിക്കൊണ്ടുപോയത് ;
ഇവരെ പോലീസിന്
കൈമാറിയത് ആരെല്ലാം ;
(ഡി)
ഇവരെ
അറസ്റ്റ് ചെയ്തു
കൊണ്ടുപോയത് ആരുടെ
നേതൃത്വത്തില്‍
ആരെല്ലാം അടങ്ങിയ
പോലീസ് സംഘമായിരുന്നു?
മുന്‍
ചീഫ് സെക്രട്ടറി സി.പി.
നായര്‍ വധശ്രമകേസ്
2988.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ചീഫ് സെക്രട്ടറി സി.പി.
നായര്‍ വധശ്രമകേസ്
പിന്‍വലിക്കുന്നതിനുള്ള
തീരുമാനം എടുത്ത
ആഭ്യന്തര വകുപ്പിന്‍െറ
ഫയലില്‍ അന്തിമമായി
അംഗീകാരം നല്‍കിയത്
ആരാണ്; ഏത്
സാഹചര്യത്തിലാണിപ്രകാരം
തീരുമാനം
എടുത്തിരുന്നത്;
(ബി)
ശ്രീ. സി.പി നായര്‍
ഇതിനായി
ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവോ;
ശ്രി.സി.പി. നായര്‍
കേസ്
പിന്‍വലിക്കരുതെന്നാവശ്യപ്പെട്ട്
മുഖ്യമന്ത്രിയ്ക്ക്
അപേക്ഷ
നല്കിയിട്ടുണ്ടായിരുന്നുവോ;
(സി)
കോടതിയില്‍
കുറ്റപത്രം
സമര്‍പ്പിച്ചത് ഏത്
തീയതിയിലായിരുന്നു;
വിചാരണ
പൂര്ത്തിയായിട്ടുണ്ടായിരുന്നുവോ;
പ്രതികള്‍ക്കെതിരായ
കുറ്റങ്ങള്‍
എന്തെല്ലാമായിരുന്നുു;
വിശദമാക്കുമോ ?
ക്രൈം
ആന്റ് ക്രിമിനല്‍
ട്രാക്കിംങ് നെറ്റ്
വര്‍ക്ക് ആന്റ്
സിസ്റ്റംസ്
2989.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്രൈം ആന്റ് ക്രിമിനല്‍
ട്രാക്കിംങ് നെറ്റ്
വര്‍ക്ക് ആന്റ്
സിസ്റ്റംസ് (സി. സി.
റ്റി. എന്‍. എസ്.)
പദ്ധതിയുടെ
പ്രവര്‍ത്തനപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി സംസ്ഥാനത്ത്
ആരംഭിച്ചത് എന്നാണ് ;
ഇതുവരെ അതിനായി എത്ര
തുക ചെലവഴിച്ചു ;
ഇതിനായി കേന്ദ്ര സഹായം
എത്ര ലഭിച്ചു ;
വ്യക്തമാക്കുമോ ;
(സി)
പദ്ധതിയുടെ
നടത്തിപ്പുചുമതല
ആരെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത്
; എന്തെല്ലാം
വ്യവസ്ഥകളാണ് ഇതു
സംബന്ധിച്ച്
അംഗീകരിച്ചിട്ടുള്ളത് ;
(ഡി)
സംസ്ഥാനത്തുള്ള
അന്യസംസ്ഥാന
തൊഴിലാളികളുടെ
വിവരശേഖരണം പ്രസ്തുത
പദ്ധതിയുടെ
ഭാഗമാക്കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ ?
പുതിയ
പോലീസ് സ്റ്റേഷന്
2990.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി പോലീസ്
സ്റ്റേഷന്
അനുവദിക്കാനുളള
പ്രൊപ്പോസലുകള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് പോലീസ്
മേധാവിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(സി)
പുതുതായി
പോലീസ് സ്റ്റേഷന്
അനുവദിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ?
ബോംബ്
സ്ഫോടന കേസ്സുകള്‍
2991.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബോംബ് സ്ഫോടനത്തില്‍
ആളുകള്‍ മരണപ്പെട്ടത്
സംബന്ധിച്ച് ഇപ്പോഴും
അന്വേഷണത്തിലിരിക്കുന്ന
കേസ്സുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
നാദാപുരത്തെ
നരിക്കാട്ടേരിയില്‍
ഉണ്ടായ ബോംബ്
സ്ഫോടനത്തില്‍ എത്ര
ആളുകള്‍
മരണപ്പെട്ടിട്ടുണ്ടായിരുന്നു;
ഇത് സംബന്ധിച്ച
അന്വേഷണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; ഏത്
രാഷ്ട്രീയ
പാര്‍ട്ടിയുമായി
ബന്ധപ്പെട്ടവരായിരുന്നു
ബോംബ്
നിര്‍മ്മാണത്തിനിടയില്‍
മരണപ്പെട്ടവര്‍; സംഭവം
നടന്നത് ഏതു
തീയതിയിലായിരുന്നു;
(സി)
നരിക്കാട്ടേരിയില്‍
നിര്‍മ്മിക്കപ്പെട്ട
ബോംബ് ഏത് രാഷ്ട്രീയ
വിരോധികള്‍ക്ക് നേരെ
ഉപയോഗിക്കാനായിരുന്നുവെന്ന്
അന്വേഷണത്തില്‍
തെളിയുകയുണ്ടായിട്ടുണ്ടോ;
(ഡി)
കൊളവല്ലൂരിലെ
ബോംബ് നിര്‍മ്മാണം
സംബന്ധിച്ച
അന്വേഷണത്തില്‍
തെളിയിക്കപ്പെട്ടത്
എന്തായിരുന്നു;
അന്വേഷണം
പൂര്‍ത്തിയായത്
എപ്പോഴായിരുന്നു;
അന്വേഷണം
പൂര്‍ത്തിയാക്കുന്നതിന്
മുന്‍പായി എന്തെങ്കിലും
അനുമാനത്തിലെത്തുകയുണ്ടായിട്ടുണ്ടോ;
എങ്കില്‍ കാരണം
എന്തായിരുന്നു?
കാപ്പ
നിയമത്തിന്റെ പ്രയോഗം
2992.
ശ്രീമതി.കെ.കെ.ലതിക
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടകര
താലൂക്കില്‍ കാപ്പ
നിയമ പ്രകാരം നാളിതുവരെ
എത്ര പേരെ
നാടുകടത്തിയെന്നും
അവര്‍ ആരൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമ പ്രകാരം വടകര
താലൂക്കില്‍ ഇപ്പോള്‍
ആര്‍ക്കൊക്കെ കാരണം
കാണിക്കല്‍ നോട്ടീസ്
നല്‍കിയിട്ടുണ്ടെന്ന്
വ്യകതമാക്കുമോ;
(സി)
പ്രസ്തുത
നോട്ടീസ്
ലഭിച്ചിട്ടുള്ള
ആളുകളുടെ രാഷ്ട്രീയ
പാര്‍ട്ടി ബന്ധങ്ങള്‍
വ്യക്തമാക്കുമോ?
സ്ഥലം
മാറ്റത്തിനുള്ള മാനദണ്ഡം.
2993.
ശ്രീ.കെ.മുരളീധരന്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് സേനയിലെ സ്ഥലം
മാറ്റത്തിന് മാനദണ്ഡം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
ഏതെല്ലാം
ഉദ്യോഗസ്ഥന്മാര്ക്കാണ്
സ്ഥലം മാറ്റത്തിനുള്ള
മാനദണ്ഡം ബാധകമായി
വരുന്നത് ;
(സി)
ഏന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇത് വഴി കൈവരിക്കുവാന്‍
ഉദ്ദേശിക്കുന്നത് ?
അഴിമതി
നിരോധന നിയമത്തിലെ
വകുപ്പുകളും നിയമോപദേശവും
കോടതിവിധികളും
2994.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
,,
രാജു എബ്രഹാം
,,
എസ്.ശർമ്മ
,,
എം. ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴപ്പണം
വാങ്ങല്‍ കുറ്റം
സംബന്ധിച്ച് അഴിമതി
നിരോധന നിയമത്തിലെ
ബന്ധപ്പെട്ട
വകുപ്പുകളും അത്
സംബന്ധമായ സുപ്രിംകോടതി
വിധികളും ഉദ്ധരിച്ച്
വിശദമാക്കുമോ;
(ബി)
അഴിമതി
നിരോധന നിയമത്തിലെ
വകുപ്പുകള്‍ പ്രകാരം,
ഒരു പ്രതി കോഴ
കൈപ്പറ്റിയെന്ന ആരോപണം
തെളിയിക്കാനുള്ള
വസ്തുതാ പരിശോധനയില്‍,
എത്ര ശതമാനം തെളിവുകള്‍
ലഭിച്ചാല്‍ അന്വേഷണ
ഉദ്യോഗസ്ഥന്
പ്രതിക്കെതിരെ കുറ്റം
ചുമത്തി കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിക്കാമെന്ന്
വിശദമാക്കുമോ;
(സി)
കോഴപ്പണം
കൈപ്പറ്റിയതിന്റെ
പേരില്‍ എത്ര
കേസുകളില്‍ വിജിലന്‍സ്
ഡയറക്ടര്‍ കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ട്;
അവയെല്ലാം നൂറ്
ശതമാനവും കുറ്റം
തെളിയിക്കുന്നതിനുള്ള
തെളിവുകള്‍
ശേഖരിച്ചതിനു ശേഷം
മാത്രമായിരുന്നുവോയെന്നു
വിശദമാക്കുമോ;
(ഡി)
അവയില്‍
ഓരോ കേസിലും
അഡ്വക്കേറ്റ് ജനറല്‍ /
അറ്റോര്‍ണി ജനറല്‍/
സോളിസിറ്റര്‍ ജനറല്‍
തുടങ്ങിയവരില്‍ നിന്നും
നിയമോപദേശം
തേടിയിട്ടുണ്ടായിരുന്നുവോയെന്നു
വിശദമാക്കാമോ?
റാന്നി
പോലീസ് സ്റ്റേഷനിലെ
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
2995.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
പോലീസ് സ്റ്റേഷനില്‍
ഓഫീസര്‍മാരടക്കം എത്ര
തസ്തികകളാണ്
അനുവദിച്ചിട്ടുളളത്;
ഇതില്‍ എത്ര തസ്തികകള്‍
ഒഴിഞ്ഞുകിടപ്പുണ്ട്
എന്നു പറയാമോ;
(ബി)
എന്തുകൊണ്ടാണ്
ഇത്രയും തസ്തികകള്‍
ഇപ്പോഴും
ഒഴിഞ്ഞുകിടക്കുന്നത്;
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളില്‍
ഉദ്യോഗസ്ഥരെ
നിയമിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
ഗതാഗതം
നിയന്ത്രിക്കാന്‍
ആവശ്യത്തിന് പോലീസുകാരെ
നിയോഗിക്കാത്തതിനാല്‍
റാന്നി പെരുമ്പുഴയിലും
ഇട്ടിയപാറയിലും
ഉണ്ടായിരുന്ന ഗതാഗത
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്നു വ്യക്തമാക്കാമോ?
പോലീസ്
സേനയുടെ ആരോഗ്യ സംരക്ഷണം
2996.
ശ്രീ.പാലോട്
രവി
,,
വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിസ്റ്റമാറ്റിക്
ഹെല്‍ത്ത്
അസ്സെസ്സ്മെന്റ് ഫോര്‍
പോലീസ് പേഴ്സണല്‍
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ ;
ഇതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് ;
(ബി)
പോലീസ്
സേനയുടെ ആരോഗ്യ
സംരക്ഷണത്തിന്
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(സി)
ഏതെല്ലാം
വകുപ്പുകളും
ഏജന്‍സികളുമാണ് പദ്ധതി
നടത്തിപ്പുമായി
സഹകരിക്കുന്നത് ;
വിശദാംശങ്ങള്‍ നല്‍കുമോ?
പട്ടിക
വര്‍ഗ്ഗ സമൂഹങ്ങള്‍ക്കുളള
പദ്ധതികളെക്കുറിച്ചുള്ള
വിജിലന്‍സ് അന്വേഷണം
2997.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടികജാതി പട്ടിക
വര്‍ഗ്ഗ സമൂഹവുമായി
ബന്ധപ്പെട്ട് അഥവാ
അവരുടെ പദ്ധതികളുമായി
ബന്ധപ്പെട്ട് എത്ര
പരാതികളില്‍
വിജിലന്‍സ് അന്വേഷണം
നടത്തുന്നുണ്ട്; അവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര കേസുകളില്‍
വിജിലന്‍സ്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവെന്നും
അവ ഏതെല്ലാമെന്നും
വിശദമാക്കുമോ ; ഇവയില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കാമോ?
വയനാട്
ജില്ലയിലെ പോലീസ് സേനയുടെ
നവീകരണ പ്രവര്‍ത്തനങ്ങള്‍
2998.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയുടെ
നവീകരത്തിനായി കഴിഞ്ഞ
മൂന്ന് വര്‍ഷങ്ങളില്‍
ഏറ്റെടുത്ത
പ്രവര്‍ത്തികള്‍
എന്തെല്ലാമെന്നും
ആയതിനു ചെലവഴിച്ച തുക
എത്രയെന്നും വ്യക്
തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിപ്രകാരം കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
വയനാട് ജില്ലയില്‍
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമെന്നും
ആയതിനു ചെലവഴിച്ച തുക
എത്രയെന്നും വ്യക്
തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിപ്രകാരം അടുത്ത
സാമ്പത്തിക വര്‍ഷം
ജില്ലയില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന് ഇനം
തിരിച്ച് വ്യക്
തമാക്കുമോ;
പോലീസ്
വകുപ്പിലെ ഡ്രൈവര്‍
നിയമനം
2999.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍ ഡ്രൈവര്‍
തസ്തികയ്ക്കുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ജില്ലകളില്‍ ലിസ്റ്റ്
നിലവിലുണ്ടെന്ന്
പറയാമോ;
(ബി)
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
ഒഴിവുകള്‍ നികത്തുവാന്‍
കാലതാമസം വരുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണെന്നും അത്
പരിഹിരിക്കുവാന്
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ;
(സി)
പി.എസ്.സി.റാങ്ക്
ലിസ്റ്റ് നിലവിലുള്ള
ഏതെങ്കിലും ജില്ലയില്‍
താല്‍ക്കാലികമായി ജോലി
ചെയ്യുന്ന ഡ്രൈവര്‍മാരെ
സ്ഥിരപ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
അത്തരം നടപടികള്‍
ഒഴിവാക്കി നിലവിലുള്ള
മുഴുവന്‍ ഒഴിവുകളിലും
നിയമനം നടത്തുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
പോലീസ്
ഉദ്യോഗസ്ഥര്‍
എതിര്‍കക്ഷികളാകുന്ന
കേസുകള്‍
3000.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഉദ്യോഗസ്ഥര്‍
എതിര്‍കക്ഷികളാകുന്ന
കേസുകള്‍ സര്‍ക്കാര്‍
ശ്രദ്ധിക്കാറുണ്ടോ ;
(ബി)
കോടതി
വെറുതെവിട്ട കേസുകളുടെ
നടത്തിപ്പിനുവേണ്ടി
ചെലവായ തുക സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കാറുണ്ടോ ;
(സി)
1993-95
കാലയളവില്‍ നോര്‍ത്ത്
പറവൂര്‍ സര്‍ക്കിള്‍
ഇന്‍സ്പെക്ടറായിരുന്ന
ശ്രീ. എസ്. ഗോപിനാഥന്
സിസി 229/94 പ്രകാരം
കോടതി അലക്ഷ്യകേസ്
നടത്തിയതുമായി
ബന്ധപ്പെട്ട്ചെലവായ തുക
അനുവദിക്കാനുണ്ടോ ;
എങ്കില്‍ എത്രയെന്ന്
അറിയിക്കുമോ ;
(ഡി)
സംസ്ഥാന
പോലീസ് മേധാവി ഡി.ഒ.
നം. U2-13125/2006
തീയതി 8.05.2014
പ്രകാരം ആഭ്യന്തര
വകുപ്പ് അഡീഷണല്‍ ചീഫ്
സെക്രട്ടറിക്ക് അയച്ച
കത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ഇ)
തുക
അനുവദിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ ?
സുരക്ഷാ
ഭീഷണി
3001.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍കേന്ദ്രമന്ത്രിമാരായ
ആര്‍ക്കെങ്കിലും
നിലവില്‍ സുരക്ഷാ
ഭീഷണിയുള്ളതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആര്‍ക്കെല്ലാം എന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്കേന്ദ്രമന്ത്രിമാര്ക്കോ
എം.പി. മാര്‍ക്കോ
സുരക്ഷാഭടന്മാരെ
അനുവദിക്കാന്‍
നിലവിലുള്ള വ്യവസ്ഥകള്‍
വിശദീകരിക്കാമോ;
(സി)
നിലവിലുള്ള
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി
ആര്‍ക്കെങ്കിലും
സുരക്ഷാ ഭടന്മാരെ
അനുവദിച്ച്
കൊടുത്തിട്ടുണ്ടോ;എങ്കില്‍
ആര്‍ക്കൊക്കെ എന്ന്
വ്യക്തമാക്കാമോ;
(ഡി)
സുരക്ഷാഭീക്ഷണിയുമില്ലാത്തവര്ക്ക്
സുരക്ഷാ ഭടന്മാരെ
അനുവദിച്ചതായി
പറയപ്പെടുന്ന നടപടി
പുന:പരിശേധിക്കാനുദ്ദേശമുണ്ടോ;
ജോലിയ്ക്ക് ഹാജരാകാതെ
ഹാജര്‍
അടയാളപ്പെടുത്തിയതായി
ഏതെങ്കിലും സുരക്ഷാ
ഭടനെതിരെ പരാതി
ഉണ്ടായിട്ടുണ്ടോ?
നിര്‍ഭയ
കേരളം സുരക്ഷിത കേരളം
3002.
ഡോ.കെ.ടി.ജലീല്‍
ശ്രീമതി.കെ.കെ.ലതിക
,,
കെ.എസ്.സലീഖ
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ഭയ
കേരളം സുരക്ഷിത കേരളം
എന്ന പേരില്‍
സ്ത്രീകളുടെ
സുരക്ഷയ്ക്കായി
പ്രത്യേക പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
ഇതിനിടയായ
സാഹചര്യം സംസ്ഥാനത്ത്
ഇപ്പോള്‍ എത്രത്തോളം
നിലവിലുണ്ട് ;
സ്ത്രീകള്‍ ബസ്സുകളിലും
ട്രെയിനുകളിലും മറ്റ്
വാഹനങ്ങളിലും സുരക്ഷിതർ
അല്ലെന്ന കാര്യം
സര്‍ക്കാര്‍
പരിഗണിച്ചിട്ടുണ്ടോ ;
(സി)
പ്രസ്തുത
പദ്ധതിയുടെ പൈലറ്റ്
പ്രോജക്ടിന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്യുകയുണ്ടായോ ;
(ഡി)
ഇതിനായി
രൂപീകരിച്ച കമ്മിറ്റി
എത്ര തവണ യോഗം
ചേരുകയുണ്ടായി ;
(ഇ)
ഇതിന്റെ
ഭാഗമായി കേരള പോലീസില്‍
രൂപീകരിച്ച
വനിതാബറ്റാലിയന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ ?
ക്ലീന്‍
കാമ്പസ് സേഫ് കാമ്പസ്
പദ്ധതി
3003.
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്
,,
ആര് . സെല്‍വരാജ്
,,
ഷാഫി പറമ്പില്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ലീന്‍
കാമ്പസ് സേഫ് കാമ്പസ്
പദ്ധതി സംബന്ധിച്ച്
വിദ്യാര്‍ത്ഥിസംഘടനകളുമായി
ചര്‍ച്ചകള്‍
നടത്തുന്നതിനും
കാമ്പസുകളില്‍
വ്യാപകമായ പ്രചരണങ്ങള്‍
നടത്തുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
സ്കൂള്‍
പരിസരത്ത് പുകയില
ലഹരിയുല്‍പന്നങ്ങള്‍
വില്‍ക്കുന്ന കടകളുടെ
ലൈസന്‍സുകള്‍
റദ്ദാക്കുന്നത്
ഉള്‍പ്പെടെയുള്ള ശിക്ഷാ
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
പദ്ധതിയുമായി സഹകരിച്ച്
മികച്ച പ്രകടനം
കാഴ്ചവയ്ക്കുന്ന
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും
പ്രോല്‍സാഹനം
നല്‍കുന്നതിനായി
അവാര്‍ഡുകള്‍
ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള
കാര്യം പരിഗണിക്കുമോ ;
(ഡി)
പുകയില,
ലഹരി ഉല്പന്നങ്ങളുടെ
ദൂഷ്യവശങ്ങളെക്കുറിച്ച്
വിദ്യാഭ്യാസ
വകുപ്പുമായി ചേര്‍ന്ന്
സ്കൂളുകളിലും
വാര്‍ത്താമാധ്യമങ്ങളിലും
കൂടുതല്‍ പ്രചരണങ്ങള്‍
നടത്താന്‍ നടപടി
സ്വീകരിക്കുമോ ?
പോലീസ്
സേനയിലെ വനിതാജീവനക്കാര്‍
3004.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍ നിലവില്‍ എത്ര
ശതമാനം
വനിതാജീവനക്കാരുണ്ട് ;
ഇത് 33 ശതമാനം ആയി
ഉയര്‍ത്താന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ഇക്കാര്യത്തിലെ
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്നും
പ്രസ്തുത
നിര്‍ദ്ദേശങ്ങളില്‍,
സംസ്ഥാന സര്‍ക്കാര്‍
നടപ്പാക്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ ;
(സി)
വനിതാ
ജീവനക്കാരുടെ എണ്ണം 33
ശതമാനമാക്കുന്നതിനായി
ഇൗ സര്‍ക്കാര്‍ എത്ര
പുതിയ തസ്തികകള്‍
സൃഷ്ടിച്ചു എന്നും എത്ര
പേര്‍ക്ക് ഇൗ
സര്‍ക്കാര്‍ കാലയളവില്‍
നിയമനം നല്കി എന്നും
വ്യക്തമാക്കുമോ ;
(ഡി)
പോലീസ്
സ്റ്റേഷനുകള്‍ സ്ത്രീ
സൗഹൃദമാക്കുന്നതിനും
സ്ത്രീകള്‍ക്ക് പോലീസ്
സ്റ്റേഷനുകളില്‍
പരാതികളുമായി നിര്‍ഭയം
ചെല്ലുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ആലപ്പുഴ
ജില്ലയിലെ ജനമൈത്രി
പോലീസ്
3005.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ ജനമൈത്രി
പോലീസ് സംവിധാനം
പ്രവര്‍ത്തിച്ചു വരുന്ന
പോലീസ് സ്റ്റേഷനുകള്‍
ഏതെല്ലാം ;
(ബി)
പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ള
പോലീസ് സ്റ്റേഷനുകളില്‍
നിലവിലെ അംഗസംഖ്യയ്ക്ക്
പുറമെ എത്ര പോലീസ്
ഉദ്യോഗസ്ഥരെ അധികമായി
അനുവദിയ്ക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ജില്ലയില്‍ പ്രസ്തുത
സംവിധാനമുള്ള എല്ലാ
പോലീസ് സ്റ്റേഷനുകളിലും
അധിക ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
ആയതിന് നടപടി
സ്വീകരിയ്ക്കുമോ?
നടപ്പാത
കെെയ്യേറിയുളള അനധികൃത
പാര്‍ക്കിങ്ങും
വ്യാപാരവും
3006.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാത കെെയ്യേറി
അനധികൃത പാര്‍ക്കിങ്ങും
വ്യാപാരവും
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
കെെയ്യേറ്റം മൂലം
കാല്‍നടയാത്രക്കാര്‍
റോഡിലൂടെ നടക്കേണ്ട
അവസ്ഥയുണ്ടാകുന്നതായും
നിരവധി അപകടങ്ങള്‍
സംഭവിക്കുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
വ്യാപാരവും
പാര്‍ക്കിംഗും തടയാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്തു
നടപടിയാണ് സ്വീകരിച്ചത്
എന്ന് വ്യക്തമാക്കുമോ
?
ശ്രീമതി
ശ്വേതാമേനോന്
അപമാനിക്കപ്പെട്ട സംഭവം
3007.
ശ്രീ.പി.കെ.ഗുരുദാസന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
നവംബര്‍ മാസം രണ്ടാം
തീയതി കൊല്ലത്ത് നടന്ന
മൂന്നാമത് പ്രസിഡന്റ്
ട്രോഫി ജല ഉത്സവ
വേദിയില്‍ നടി ശ്രീമതി
ശ്വേതാമേനോന്
അപമാനിക്കപ്പെട്ട
സംഭവത്തില്‍, കൊല്ലം
ഈസ്റ്റ് പോലീസ്
സ്റ്റേഷനില്‍
രജിസ്റ്റര്‍ ചെയ്ത
കേസിന്റെ അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;ആര്‍ക്കെല്ലാം
എതിരായിട്ടായിരുന്നു
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടായിരുന്നത്
; കേസ്സിന്റെ
ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കാമോ ?
സുരക്ഷാ
ക്രമീകരണങ്ങളുടെ
ഭാഗമായുള്ള സി.സി.ടി.വി.
ദൃശ്യങ്ങള്‍ ശേഖരിച്ച്
സൂക്ഷിക്കുന്നത്
സംബന്ധിച്ച് .
3008.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും സുരക്ഷ
ഉറപ്പാക്കുന്നതിനുമായി
സര്‍ക്കാര്‍ വിവിധ
കേന്ദ്രങ്ങളില്‍
സ്ഥാപിച്ചിട്ടുള്ള
സി.സി.ടി.വി.കളില്‍
ശേഖരിക്കപ്പെടുന്ന
ദൃശ്യങ്ങള്‍
സി.ഡി.കളിലാക്കി
സൂക്ഷിക്കാറുണ്ടോ;
(ബി)
ഇത്
സംബന്ധമായി ഗവണ്മെന്റ്
പുറപ്പെടുവിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍ സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ;
(സി)
സുരക്ഷാ
ക്രമീകരണങ്ങളുടെ
ഭാഗമായുള്ള
സി.സി.ടി.വി.
ദൃശ്യങ്ങള്‍ ശേഖരിച്ച്
സൂക്ഷിക്കുന്നത്
പിന്നീട് ഉണ്ടാകുന്ന
അന്വേഷണങ്ങള്‍ക്ക്
പ്രയോജനപ്പെടുത്താറുണ്ടോ;
വിശദമാക്കാമോ?
ബാര്‍കോഴ
കേസ്
3009.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍കോഴ
കേസ്സിൽ വിക്ക്
വെരിഫിക്കേഷന്
റിപ്പോര്‍ട്ടിന്റെ
വെളിച്ചത്തില്‍
വിജിലന്‍സ് എഫ്.ഐ.ആര്.
രജിസ്റ്റര്‍ ചെയ്തത്
ഏത് തീയതിയിലായിരുന്നു;
പ്രസ്തുത ക്വിക്ക്
വെരിഫിക്കേഷന്
റിപ്പോര്‍ട്ടിന്റെ ഒരു
പകര്‍പ്പ്
ലഭ്യമാക്കാമോ?
ടിപ്പര്‍
ലോറി അപകടങ്ങള്‍
3010.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
ടിപ്പര്‍ ലോറികളുമായി
ബന്ധപ്പെട്ടുളള എത്ര
അപകടങ്ങള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നുളള
വിവരം ജില്ല തിരിച്ച്
വാര്‍ഷികാടിസ്ഥാനത്തില്‍
അറിയിക്കുമോ ;
(ബി)
ടിപ്പര്‍ ലോറി
അപകടവുമായി
ബന്ധപ്പെട്ട് എത്ര
പേര്
മരണപ്പെട്ടിട്ടുണ്ടെന്നുളള
വിവരം ജില്ല തിരിച്ച്
വാര്‍ഷിക ക്രമത്തില്‍
അറിയിക്കുമോ;
(സി)
ടിപ്പര്‍ ലോറികളുടെ
അമിത വേഗത മൂലം
വര്‍ദ്ധിച്ചുവരുന്ന
അത്യാഹിതങ്ങള്‍
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
നിലവില്‍
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
ടോമിയുടെ
ദുരൂഹ മരണത്തിന്റെ അന്വേഷണ
പുരോഗതി
3011.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
മരങ്ങാട്ടുപളളി
പഞ്ചായത്തില്‍
മോനിപ്പള്ളി
വില്ലേജില്‍ ടോമിയുടെ
ദുരൂഹ മരണത്തെ
സംബന്ധിച്ചുള്ള
അന്വേഷണത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് 1277/വി ഐ
പി/2014 നമ്പര്‍
പരാതിയില്‍ എ ഡി ജി പി
സൗത്ത് സോണിന്റെ
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തുടര്‍
നടപടികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
പ്രസ്തുത മരണം കൊലപാതകം
ആണെന്ന നിഗമനത്തില്‍
പോലീസ്
എത്തിയിട്ടുണ്ടോ; ഇതു
സംബന്ധിച്ചുള്ള
കൂടുതല്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കരിമണല്‍
കടത്ത്
3012.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തീരപ്രദേശങ്ങളില്‍
കരിമണല്‍ കടത്തിയതുമായി
ബന്ധപ്പെട്ട്
ക്രൈംബ്രാഞ്ച് നടത്തിയ
അന്വേഷണ റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ ;
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
(ബി)
കരിമണല്‍
കടത്തിനെതിരെ എത്ര
കേസുകള്‍
എടുത്തിട്ടുണ്ട് ; അവ
ഓരോന്നിലെയും പ്രതികള്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
കൊല്ലം,
ആലപ്പുഴ, എറണാകുളം
ജില്ലകളുടെ
തീരപ്രദേശങ്ങളില്‍
മണല്‍ മാഫിയ സംഘം
കരിമണല്‍ കടത്ത്
തുടര്‍ന്നുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത് തടയാന്‍ എന്ത്
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ?
സ്വകാര്യ
സുരക്ഷാ ജീവനക്കാരുടെ
പ്രശ്നങ്ങള്‍
3013.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ സുരക്ഷാ
ജീവനക്കാരുടെ
അരക്ഷിതാസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സുരക്ഷാ
ജീവനക്കാരുടെ സുരക്ഷ
ഉറപ്പുവരുത്തുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
ജീവനക്കാര്‍ക്ക്
ഇന്‍ഷുറന്‍സ്
ഉള്‍പ്പെടെയുളള
ക്ഷേമപദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ചേലമ്പ്ര
നാരായണന് നായര്‍ ഹയര്‍
സെക്കണ്ടറി സ്കൂളില്‍ നിന്നും
എസ്.എസ്.എല്‍.സി ബുക്കുകള്‍
നഷ്ടപ്പെട്ടത്
3014.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ചേലമ്പ്ര
നാരായണന് നായര്‍ ഹയര്‍
സെക്കണ്ടറി സ്കൂളില്‍
നിന്നും കുട്ടികള്‍ക്ക്
വിതരണം ചെയ്യാന്‍
സൂക്ഷിച്ചിരുന്ന
എസ്.എസ്.എല്‍.സി
ബുക്കുകള്‍
നഷ്ടപ്പെട്ടത്
സംബന്ധിച്ച്
സര്‍ക്കാരിന് പരാതി
ലഭിച്ചിരുന്നോ ; ഇത്
സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ ;
(ബി)
എത്ര
എസ്.എസ്.എല്‍.സി.
ബുക്കുകളാണ്
നഷ്ടപ്പെട്ടിട്ടുള്ളത്
;
(സി)
കേസ്
രജിസ്റ്റര്‍ ചെയ്തത്
എന്നാണെന്ന്
വ്യക്തമാക്കാമോ ; ഏത്
ഉദ്യോഗസ്ഥനാണ് അന്വേഷണ
ചുമതല
നല്‍കിയിട്ടുള്ളത് ;
അന്വേഷണ പുരോഗതി
അറിയിക്കാമോ ;
(ഡി)
എസ്.എസ്.എല്‍.സി.
ബുക്ക്
നഷ്ടപ്പെട്ടിട്ട് ഒരു
വര്‍ഷത്തിലധികം
പിന്നിട്ടിട്ടും കേസിന്
തുമ്പുണ്ടാക്കാന്‍
കഴിഞ്ഞില്ലെന്ന ആക്ഷേപം
ഉയര്‍ന്നിട്ടുണ്ടോ ;
(ഇ)
കേസ്
അന്വേഷണം
ക്രൈബ്രാഞ്ചിന്
കൈമാറണമെന്ന ആവശ്യം
ഉന്നയിച്ച് ആഭ്യന്തര
വകുപ്പിന് പരാതി
ലഭിച്ചിട്ടുണ്ടോ ;
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചു എന്ന്
അറിയിക്കാമോ ;
(എഫ്)
മോഷ്ടിക്കപ്പെട്ട
എസ്.എസ്.എല്‍.സി.
ബുക്കുകള്‍ ദുരുപയോഗം
ചെയ്യാനുള്ള സാധ്യത
തടയുന്നതിനും
മോഷ്ടാക്കളെ
കണ്ടുപിടിക്കുന്നതിനും
അന്വേഷണം
ഊര്‍ജ്ജിതപ്പെടുത്തുമോ
?
ബ്ലോക്ക്
പഞ്ചായത്ത് ഓഫീസിലെ യോഗത്തിലെ
അതിക്രമം
3015.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരാമ്പ്ര
ബ്ലോക്ക് പഞ്ചായത്ത്
ഓഫീസില്‍ ഭരണസമിതി യോഗം
നടക്കുമ്പോള്‍
അതിക്രമിച്ച്
കയറിയതുമായി
ബന്ധപ്പെട്ട് പരാതി
ലഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പരാതി ആരാണ്
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സംഭവത്തില്‍ പോലീസ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്ര കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
സംഭവത്തില്‍
ആരുടെയൊക്കെ പേരിലാണ്
കേസ്സ്
എടുത്തിട്ടുള്ളത് എന്ന്
അറിയിക്കുമോ;
(ഇ)
ഏതെല്ലാം
വകുപ്പ് ചേര്‍ത്താണ്
പ്രസ്തുത കേസ്
എടുത്തിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ;
പ്രതികള്‍ ഏത്
സംഘടനയില്‍
ഉള്‍പ്പെട്ടതാണ് എന്ന്
വെളിപ്പെടുത്തുമോ?
പാറ്റൂര്‍
ഭൂമി തട്ടിപ്പ്
3016.
ശ്രീ.പി.കെ.ഗുരുദാസന്
,,
സി.കെ സദാശിവന്
,,
എസ്.രാജേന്ദ്രന്
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറ്റൂര്‍
ഭൂമി
തട്ടിപ്പിനെക്കുറിച്ചുള്ള
വിജിലന്‍സ്
റിപ്പോര്‍ട്ട്
ഏതെങ്കിലും ഏജന്‍സി
കൈമാറിയിട്ടുണ്ടോ ;
സര്‍ക്കാര്‍ ഭൂമി
കൈവശപ്പെടുത്തുന്നതില്‍
സ്വകാര്യ സ്ഥാപനത്തിന്
ഉന്നതര്‍ സഹായം
ചെയ്തതായി പ്രാഥമിക
അന്വേഷണത്തില്‍
വെളിവായിട്ടുണ്ടോ ;
(ബി)
ഉത്തരവാദികള്‍
ആരെല്ലാമാണെന്നും
ഓരോരുത്തരുടെയും പങ്ക്
എന്തായിരുന്നുവെന്നും
അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ
; എന്തെല്ലാം
തെളിവുകളിലൂടെയാണ്
ഓരോരുത്തരുടെയും
നേരിട്ടുള്ള പങ്ക്
കണ്ടെത്തിയിരിക്കുന്നത്
l;
(സി)
ഫ്ലാറ്റ്
പണിയുന്നതിനു
പുറമ്പോക്കിലുള്ള
വാട്ടര്‍ അതോറിറ്റിയുടെ
പൈപ്പ് ലൈന്‍ മാറ്റി
സ്ഥാപിക്കാന്‍ സ്വകാര്യ
കമ്പനി നല്കിയ
അപേക്ഷയില്‍ അനുകൂലമായി
അന്തിമ തീരുമാനം
എടുത്തത് ആരായിരുന്നു ;
(ഡി)
വിജിലന്‍സ്
പ്രിലിമിനറി
ഇന്‍വെസ്റ്റിഗേഷന്‍
റിപ്പോര്‍ട്ട്
വിവരാവകാശ നിയമപ്രകാരം
നല്കാവുന്ന ഒന്നാണോ ;
ഇത് സഭയുടെ
മേശപ്പുറത്ത് വയ്ക്കാമോ
?
വര്‍ഗ്ഗീയ
സംഘട്ടനങ്ങള്‍
3017.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
എത്ര വര്‍ഗ്ഗീയ
സംഘട്ടനങ്ങള്‍ നടന്നു ;
വര്‍ഗ്ഗീയ സംഘര്‍ഷം
ഇപ്പോഴും
നിലനില്‍ക്കുന്ന
പ്രദേശങ്ങള്‍
ഏതൊക്കെയാണ് ;
(ബി)
വര്‍ഗ്ഗീയ
സംഘര്‍ഷങ്ങള്‍
ഉണ്ടാക്കാന്‍
ബോധപൂര്‍വ്വം
പ്രവര്‍ത്തിക്കുന്നുവെന്ന്
ആരോപിക്കുന്ന സംഘടനകളെ
നിരീക്ഷിക്കുന്നുണ്ടോ ;
(സി)
ഇത്തരം
സംഘടനകള്‍ക്കെതിരെ
മതനിരപേക്ഷ
നിലപാടുകളില്‍
നിന്നുകൊണ്ട് നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ?
വര്‍ഗ്ഗീയ,
രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ
നിയന്ത്രണം
3018.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.ബി. അബ്ദുൾ റസാക്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമാധാനപരമായ
സാമൂഹ്യ ജീവിതത്തിന്
വന്‍ഭീഷണി
സൃഷ്ടിക്കുന്ന ആയുധ
നിര്‍മ്മാണവും ബോംബു
നിര്‍മ്മാണവും
നിയന്ത്രിക്കുന്ന
കാര്യത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദവിവരം നല്‍കുമോ ;
(ബി)
ബോംബുകള്‍
നിര്മ്മിക്കുന്നതിടെയുണ്ടാകുന്ന
അപകടങ്ങള്‍
വരാനിരിക്കുന്ന
വര്‍ഗ്ഗീയ, രാഷ്ട്രീയ
സംഘര്‍ഷങ്ങളുടെ
സൂചനയാവാമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം രാഷ്ട്രീയ
പാര്‍ട്ടികളുടെ
സ്വാധീനമേഖലയില്‍
രാഷ്ട്രീയപാര്‍ട്ടി
പ്രവര്‍ത്തകര്‍
ഉള്‍പ്പെട്ട, മരണമോ
ഗുരുതര പരിക്കോ ഉണ്ടായ
ബോംബ്
അപകടങ്ങളെക്കുറിച്ചുള്ള
വിശദവിവരം
വെളിപ്പെടുത്തുമോ ;
(സി)
പ്രസ്തുത
പ്രവണത
അവസാനിപ്പിക്കാന്‍
സമവായമുണ്ടാക്കുന്നതിനായി
സര്‍വ്വകക്ഷിയോഗം
വിളിക്കുമോ ?
കാസര്‍ഗോഡ്
എല്‍.ബി.എസ്. കോളേജില്‍ നടന്ന
അക്രമം
3019.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015
മാര്‍ച്ച് മാസത്തില്‍
കാസര്‍ഗോഡ്
എല്‍.ബി.എസ്. കോളേജില്‍
ക്ലാസ് നടക്കവെ
ക്ലാസില്‍ കയറി
എസ്.എഫ്.ഐ.
പ്രവര്‍ത്തകരെയും
അധ്യാപകരെയും
ആക്രമിച്ചതായി
പറയപ്പെടുന്ന സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
ആരൊക്കെയാണ് പ്രതികള്‍;
സംഭവം നടന്നിട്ട്
ഇതുവരെയായി എത്ര
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഓപ്പറേഷന്
കുബേര
3020.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേര
നടപ്പിലാക്കിയിട്ടും
ബ്ലേഡ് മാഫിയകളുടെ
ഭീഷണിയും പീഡനവും മൂലം
ആത്മഹത്യകള്‍
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശം നല്‍കാമോ ;
(ബി)
ബ്ലേഡ്
മാഫിയകളുടെ ചൂഷണത്തില്‍
നിന്ന് ജനങ്ങളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(സി)
ബ്ലേഡ്
മാഫിയകളില്‍ നിന്ന്
ജനങ്ങളെ
സംരക്ഷിക്കുന്നതിന്
ആരംഭിച്ച പദ്ധതികള്‍
കാര്യക്ഷമമല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്‍കാമോ ?
ഓപ്പറേഷന്
കുബേര
3021.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേരയുടെ ഭാഗമായി
കേസുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെടുന്നവര്ക്കെതിരെ
ഏതെല്ലാം വകുപ്പുകളാണ്
ചുമത്തിയിട്ടുള്ളത് ;
കാപ്പ
ചുമത്തിയിട്ടുണ്ടോ ;
(ബി)
ഓപ്പറേഷന്
കുബേരയുടെ പേരില്‍
ചെറിയ ചെറിയ
പലിശക്കാരെയും ചില്ലറ
പിടിച്ചുപറിക്കാരെയുമാണ്
അറസ്റ്റുചെയ്യുന്നതെന്ന
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പ്രസ്തുത രംഗത്തെ
വന്‍കിടക്കാര്‍ക്കെതിരെ
നാളിതുവരെ നടപടിയൊന്നും
സ്വീകരിച്ചിട്ടില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ ?
ഓപ്പറേഷന്
കുബേര രണ്ടാം ഘട്ടം
3022.
ശ്രീ.എ.എ.അസീസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേരയുടെ രണ്ടാം
ഘട്ടത്തില്‍ എത്ര
കേസുകള്‍ നാളിതുവരെ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ;
(ബി)
എത്ര
പേരെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
അന്യസംസ്ഥാനക്കാരായ
അമിത
പലിശക്കാര്‍ക്കെതിരെ
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ?
കൊളത്തൂര്‍
പോലീസ് സ്റ്റേഷന് പരിധി
പുനര്‍ നിർണയം
3023.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊളത്തൂര്‍
പോലീസ് സ്റ്റേഷന്
പരിധി
പുനര്‍നിര്‍ണ്ണയിക്കുന്നത്
സംബന്ധിച്ച് സംസ്ഥാന
പോലീസ് മേധാവി കരട്
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
കരട്
വിജ്ഞാപനത്തില്‍
എന്തെങ്കിലും അപാകതകള്‍
കണ്ടെത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കാമോ ;
(സി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
ആഭ്യന്തര വകുപ്പില്‍
ഇ1-21566/12 നമ്പര്‍
ഫയലില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ ;
(ഡി)
മലപ്പുറം
നഗരത്തിന്റെ രണ്ടു
കിലോമീറ്റര്‍
ചുറ്റളവില്‍
സ്ഥിതിചെയ്യുന്ന
കൊളത്തൂര്‍ പോലീസ്
സ്റ്റേഷന്
പരിധിയില്‍പ്പെട്ട
കോഡൂര്‍ പഞ്ചായത്തിലെ
ഉമ്മത്തൂര്‍,
മുണ്ടക്കോട്,
പെരിങ്ങോട്ടുപുലം ,
പരുവമണ്ണ പ്രദേശങ്ങള്‍
മലപ്പുറം സ്റ്റേഷന്
പരിധിയിലാക്കാന്‍
അനുകൂല നടപടികള്‍
സ്വീകരിക്കുമോ ?
കോഴിക്കോട്
ജയിലിലെ ബംഗ്ലാദേശികള്‍
3024.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രേഖകളില്ലാത്തതുകൊണ്ട്
അറസ്റ്റിലായ ഏഴ്
ബംഗ്ലാദേശികള്‍
കോഴിക്കോട് ജയിലില്‍
മാസങ്ങളായി കഴിയുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ഇവര്‍ക്കെതിരെ ചുമത്തിയ
കുറ്റങ്ങളെന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടിണി
സഹിക്കവയ്യാതെ
നാടുവിട്ടുവന്നവരാണ് ഈ
ഏഴ് പേരുമെന്ന്
അന്വേഷണത്തില്‍
വെളിവായിട്ടുണ്ടോ;
എന്തെങ്കിലും
ക്രിമിനല്‍
പ്രവർത്തനങ്ങൾ ഇവരുടെ
ഭാഗത്തുനിന്നും
ഉണ്ടായിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇവര്‍ക്ക് സൗജന്യ
നിയമസഹായം
ലഭ്യമാക്കുകയും
എംബസ്സിയുമായി
ബന്ധപ്പെട്ട് ഇവരെ
റിലീസ് ചെയ്യാനുമുള്ള
നടപടി അടിയന്തരമായി
സ്വീകരിക്കുകയും
ചെയ്യുമോ?
തിരക്കേറിയ
പാതകളിലെ വാഹന
പാര്‍ക്കിംഗ്
3025.
ശ്രീ.സി.മോയിന്‍
കുട്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ
വിവേചനമില്ലാത്ത വാഹന
പാര്‍ക്കിംഗ് വാഹന
ഗതാഗതത്തിനും
സൈക്കിള്‍, കാല്‍നട
യാത്രക്കാര്‍ക്കും
ഗുരുതര ഭീഷണി
ഉയര്‍ത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡിന്റെ
വശങ്ങളിലും
ഫുട്പാത്തിലും
അലക്ഷ്യമായി വാഹനം
പാര്‍ക്കു ചെയ്യുകയും
അതു നിയന്ത്രിക്കാന്‍
ശ്രമിക്കുന്ന ട്രാഫിക്
ജീവനക്കാരെ
വകവയ്ക്കാതിരിക്കുകയും
ചെയ്യുന്നവര്‍ക്കെതിരെ
കര്‍ശന നിയമ നടപടിക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
തിരക്കേറിയ
പ്രധാന പാതകളിലും
ഇടുങ്ങിയ റോഡുകളിലും
പാര്‍ക്കിംഗ്
നിരോധിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
ഓപ്പറേഷന്
കുബേരയുടെ ഒന്നാം ഘട്ടവും
രണ്ടാം ഘട്ടവും
3026.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
കുബേര ഒന്നാം ഘട്ടം
അവസാനിപ്പിച്ചുവോ
എന്നും എങ്കില്‍ രണ്ടാം
ഘട്ടം ആരംഭിച്ചത്
എന്നാണെന്നും രണ്ടാം
ഘട്ടം പുനരാരംഭിക്കേണ്ട
കാരണം എന്തെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ബ്ലേഡ് മാഫിയ മൂലം
സംഭവിച്ച ദുരന്തങ്ങള്‍
ഏതെല്ലാമെന്നും എന്തു
സഹായം പ്രസ്തുത
കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍ നല്കി
എന്നും ഏതെല്ലാം
കേസ്സുകളില്‍
കുറ്റപത്രം
നല്‍കിയെന്നും എത്ര
പ്രതികള്‍ക്ക് ശിക്ഷ
നാളിതുവരെ
ലഭിച്ചുവെന്നും ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഓപ്പറേഷന്
ഒന്നാം ഘട്ടം
നിര്ജ്ജീവമായശേഷം
സംസ്ഥാനത്ത് ബ്ലേഡ്
മാഫിയ മൂലം എത്ര
മരണങ്ങള് നടന്നു
എന്നും മരണപ്പെട്ടവര്‍
ആരാണെന്നും അവര്‍ക്ക്
സര്‍ക്കാര്‍ എന്തു
സഹായം നല്കി എന്നും
കേസ്സുകളില്‍ പ്രതികള്‍
ആരെല്ലാമെന്നും എത്ര
പേരെ അറസ്റ്റു
ചെയ്തുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഒന്നാംഘട്ട
ഓപ്പറേഷന് കുബേരയുടെ
ഭാഗമായി പിടിച്ചെടുത്ത
പണവും ചെക്കും
എത്രയെന്നും
ആരുടെയെല്ലാം
ആധാരങ്ങള്‍
ലഭിച്ചുവെന്നും
പ്രസ്തുത കേസ്സുകളില്‍
സംസ്ഥാനവ്യാപകമായി എത്ര
റെയ്ഡുകള്‍
നടത്തിയെന്നും
പിടിയിലായ പ്രതികള്‍
ആരെല്ലാമെന്നും പിടി
കിട്ടാത്ത പ്രതികള്‍
ആരെല്ലാമെന്നും ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ഓപ്പറേഷന്
കുബേര (രണ്ടാം ഘട്ടം)
പ്രഖ്യാപിച്ച ശേഷം
പിടികൂടപ്പെട്ട ബ്ലേഡ്
മാഫിയാംഗങ്ങള്‍
ആരെല്ലാമെന്നും ഇതില്‍
മറ്റു സംസ്ഥാനക്കാര്‍
ആരെല്ലാമെന്നും മറ്റു
സംസ്ഥാനങ്ങളില്‍ ചിട്ടി
തുടങ്ങി പണമിടപാടു
രജിസ്ട്രേഷന്
സമ്പാദിച്ചശേഷം
സംസ്ഥാനത്ത് ബ്ലേഡ്
പ്രവര്‍ത്തനം നടത്തുന്ന
അതിര്‍ത്തി
പ്രദേശത്തുള്ളവര്‍
ആരെല്ലാമെന്നും, ഇവരെ
സംബന്ധിച്ച് എത്ര
പരാതികള്‍ ഒന്നാം
ഘട്ടത്തില്‍
ലഭിച്ചുവെന്നും
പിടികൂടാത്തവരെ രണ്ടാം
ഘട്ടത്തില്‍
ഉള്‍പ്പെടുത്തുമോ
എന്നും സംബന്ധിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ?
ഇരുമ്പയിര്
തട്ടിപ്പ് കേസ്സ് .
3027.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരുമ്പയിര്
തട്ടിപ്പ് കേസ്സില്‍
കര്‍ണ്ണാടക പോലീസിന്റെ
പിടിയിലായ ചങ്ങനാശ്ശേരി
സ്വദേശി ഫിലിപ്പിന്
കേരള പോലീസില്‍ നിന്ന്
വിവരങ്ങള്‍
ചോര്ത്തിക്കിട്ടിയെന്ന
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
പാലയില്‍ ആഡംബര
ബംഗ്ലാവ് നിര്‍മ്മിച്ച്
താമസിക്കുന്ന
ഫിലിപ്പിനെതിരെ
ചങ്ങനാശ്ശേരിയിലോ
പാലയിലോ കേരളത്തില്‍
എവിടെയെങ്കിലും
കേസ്സുകള്‍ വല്ലതും
നിലനില്‍ക്കുന്നുണ്ടോ;
(സി)
കനറാ
ബാങ്കില്‍ നിന്നും
കോടിക്കണക്കിന് രൂപ
തട്ടിയെടുത്ത കേസ്സില്‍
ജയിലില്‍ ആയിരുന്ന ജെ.
ഫിലിപ്പ് ഗസറ്റ്
വിജ്ഞാപനം വഴി പുതിയ
പേര് സ്വീകരിച്ചതായുള്ള
റിപ്പോര്‍ട്ടുകള്‍
ശരിയാണോ;
(ഡി)
കര്‍ണ്ണാടക
പോലീസിന്റെ നീക്കങ്ങള്‍
ഫിലിപ്പിന്
ചോര്‍ത്തിക്കൊടുത്തതായി
പരാതിയുള്ളതായി
പറയപ്പെടുന്ന കേരള
പോലീസ് സേനയിലെ
അംഗങ്ങളെക്കുറിച്ച്
അന്വേഷിക്കുമോ?
സാമ്പത്തിക
തട്ടിപ്പ് കേസ്സുകള്‍
3028.
ശ്രീ.ബാബു
എം. പാലിശ്ശേരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇതേവരെ
രജിസ്റ്റര്‍ ചെയ്ത
സാമ്പത്തിക തട്ടിപ്പ്
കേസ്സുകളുടെ എണ്ണം
വ്യക്തമാക്കാമോ ;
(ബി)
ഓരോ
കേസ്സിലും എന്തു
തുകയുടെ തട്ടിപ്പാണ്
നടന്നതെന്നും
സംസ്ഥാനത്താകെ എത്ര
കോടി രൂപയുടെ
തട്ടിപ്പുകളാണ്
നടന്നതെന്നും
വിശദമാക്കുമോ ?
കോഴിക്കോട്
വിമാനത്താവളത്തിലെ വെടിവെപ്പ്
3029.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
വിമാനത്താവളത്തിലെ
വെടിവെപ്പിനും ഒരു
സി.ഐ.എസ്.എഫ് ജവാന്
മരണപ്പെടാനും ഇടയാക്കിയ
സംഭവത്തെക്കുറിച്ച്
വിശദമായ അന്വേഷണം
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത സംഭവം
സംബന്ധിച്ച് ഏതെല്ലാം
കേസ്സ്
എടുത്തിട്ടുണ്ടെന്നും
ആരെയെല്ലാം അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ;
(സി)
വിമാനത്താവളത്തിലെ
വിവിധ വിഭാഗങ്ങള്‍
തമ്മിലുള്ള
പ്രശ്നങ്ങള്‍
ക്രമസമാധാന പ്രശ്നമായി
വളരുന്നത് തടയാനും
യാത്രക്കാര്‍ക്കും
മറ്റും സുരക്ഷിതത്വം
നല്‍കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ ;
(ഡി)
വിമാനത്താവളത്തില്‍
ആവശ്യമെങ്കില്‍ കേരള
പോലീസിന്റെ സുരക്ഷയും
കൂടി
ക്രമീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പിന്‍വലിച്ച
കേസുകള്‍
3030.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് എത്ര
കേസുകള്‍ പിന്‍വലിച്ചു
എന്ന കാര്യം ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കേസുകള്‍
പിന്‍വലിക്കുന്നതില്‍
സര്‍ക്കാര്‍ എന്ത്
മാനദണ്ഡമാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
രാഷ്ട്രീയ
സംഘര്‍ഷങ്ങളുമായി
ബന്ധപ്പെട്ടോ രാഷ്ട്രീയ
പ്രവര്‍ത്തകര്‍
പ്രതികളായിട്ടുള്ളതോ ആയ
എത്ര കേസുകള്‍ പ്രസ്തുത
കാലയളവില്‍
പിന്‍വലിച്ചു എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക
കൃത്യനിര്‍വ്വഹണം
തടസ്സപ്പെടുത്തിയതുമായി
ബന്ധപ്പെട്ട് എത്ര
കേസുകളാണ് ഈ കാലയളവില്‍
പിന്‍വലിച്ചത് എന്നും
പ്രസ്തുത കേസുകളുടെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
അന്യ സംസ്ഥാനക്കാര്‍
3031.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഔദ്യോഗിക
കണക്കുകള്‍ പ്രകാരം
സംസ്ഥാനത്ത് എത്ര അന്യ
സംസ്ഥാനക്കാരായ ആളുകള്‍
ഉണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്തെത്തിയിട്ടുള്ള
അന്യ സംസ്ഥാനക്കാരില്‍
എത്ര ആളുകള്‍
ക്രിമിനല്‍ കേസുകളില്‍
പ്രതിയായിട്ടുണ്ടെന്നു
ജില്ലതിരിച്ചു
വ്യക്തമാക്കുമോ;
(സി)
അന്യ
സംസ്ഥാനക്കാരുടെ
കണക്കെടുക്കുന്നതില്‍
എന്തു മാനദണ്ഡമാണ്
സംസ്ഥാനത്ത്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
അവരവരുടെ
നാടുകളില്‍ തന്നെ
ക്രിമിനല്‍ കേസുകളില്‍
പ്രതിയായിട്ടുള്ളവര്‍
സംസ്ഥാനത്ത് എത്തുന്നത്
തടയാന്‍ എന്തു
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ ;
പിന്‍വലിച്ച
കേസുകള്‍
3032.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മെയ് മാസത്തിനുശേഷം
നാളിതുവരെയായി എത്ര
കേസുകള്‍
പിന്‍വലിക്കുകയുണ്ടായി
;
(ബി)
ഓരോ
ജില്ലയിലെയും എത്ര
കേസ്സുകള്‍
പിന്വലിക്കുകയുണ്ടായെന്ന്
വ്യക്തമാക്കുമോ ;
(സി)
പിന്‍വലിച്ച
കേസ്സുകളിലെല്ലാം കൂടി
ആകെ എത്ര പ്രതികള്‍
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കുമോ ?
അന്യസംസ്ഥാന
ഭിക്ഷാടന മാഫിയയുടെ
പ്രവര്‍ത്തനം
3033.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യസംസ്ഥാന ഭിക്ഷാടന
മാഫിയയുടെ
പ്രവര്‍ത്തനങ്ങള്‍
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ ;
(ബി)
ഭിക്ഷാടന
മാഫിയകള്‍ ചെറിയ
കുട്ടികളെ
തട്ടിക്കൊണ്ടുപോകുന്നതും
മോഷണങ്ങളും മറ്റ്
കുറ്റകൃത്യങ്ങളും
നടത്തുന്നതുമായ
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ ;
(സി)
ഭിക്ഷാടന
മാഫിയകളെ ഫലപ്രദമായി
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
ഇല്ലെങ്കില്‍ ഇവരെ
തടയുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ ?
ഒാപ്പറേഷന്
കുബേരയുടെ ഭാഗമായി
രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍
3034.
ശ്രീ.എം.എ.ബേബി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒാപ്പറേഷന്
കുബേരയുടെ ഭാഗമായി
പോലീസ് രജിസ്റ്റര്‍
ചെയ്ത കേസ്സുകളില്‍
അന്വേഷണം നടത്തി
കുറ്റപത്രം കോടതിയില്‍
സമര്‍പ്പിച്ചവ,
ശിക്ഷിക്കപ്പെട്ടവ,
പ്രതികളെ ഇതേവരെ
അറസ്റ്റ് ചെയ്യുവാന്‍
സാധ്യമായിട്ടില്ലാത്തവ
എന്നിങ്ങനെ തരംതിരിച്ച്
എണ്ണം വ്യക്തമാക്കാമോ ;
(ബി)
വന്‍കിട
ബ്ലേഡ് കമ്പനി ഉടമകളായ
എത്ര പേരെ പോലീസ്
അറസ്റ്റ്
ചെയ്യുകയുണ്ടായി ;
അതില്‍ എത്രപേര്‍
ശിക്ഷിക്കപ്പെട്ടു ;
(സി)
പരാതികളില്ലാതെ
പോലീസ് സ്വന്തം
നിലയില്‍ ബ്ലേഡ്
കമ്പനിക്കാരെയും
വട്ടിപ്പലിശക്കാരെയും
കണ്ടെത്തി രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
എത്രയാണ് ; അവയുടെ
ജില്ല തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കാമോ ?
പിന്‍വലിച്ച
കേസ്സുകള്‍
3035.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-11
ലെ സര്‍ക്കാരിന്റെ
കാലത്ത് കേസ്സുകള്‍
പിന്‍വലിക്കുന്നതിന്
എത്ര നിരാക്ഷേപ
പത്രങ്ങൾ നല്‍കിയെന്ന്
വിശദമാക്കുമോ ;
(ബി)
ഏതൊക്കെ
സ്വഭാവമുള്ള
കേസ്സുകളാണ്
പിന്‍വലിച്ചതെന്ന്
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കുമോ ?
അന്യസംസ്ഥാന
തൊഴിലാളികള്‍
3036.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴിലെടുക്കുന്ന
അന്യസംസ്ഥാന
തൊഴിലാളികളില്‍
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്നവരുടെ
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വിശദമാക്കാമോ?
അന്യസംസ്ഥാന
തൊഴിലാളികളെ
സംബന്ധിക്കുന്ന കേസുകള്‍
3037.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാന
തൊഴിലാളികളെ
സംബന്ധിക്കുന്ന
വിവരശേഖരണത്തിന്
ഫലപ്രദമായ
നടപടിയില്ലാത്തതിനാല്‍
നിരവധി ക്രിമിനല്‍
കേസ്സുകളും മറ്റുമായി
ബന്ധപ്പെട്ട്
അന്യസംസ്ഥാന
തൊഴിലാളികളെ
സംബന്ധിച്ച്
അന്വേഷണങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
സാധിക്കാത്ത സാഹചര്യം
നിലനില്‍ക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
പരിഹരിക്കുന്നതിനാവശ്യമായ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കഴിഞ്ഞ
നാലുവര്‍ഷം
അന്യസംസ്ഥാനതൊഴിലാളികളുമായി
ബന്ധപ്പെട്ടുളള
ക്രിമിനല്‍ കേസ്സുകളുടെ
എണ്ണം ജില്ലതിരിച്ച്,
വര്‍ഷാടിസ്ഥാനത്തില്‍
അറിയിക്കുമോ;
റോഡപകടങ്ങളും
മരണങ്ങളും
3038.
ശ്രീ.വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.റ്റി.ജോര്‍ജ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങളും
തുടർന്നുള്ള മരണങ്ങളും
കുറഞ്ഞിട്ടുണ്ടോ
:വിശദാംശങ്ങള്‍
എന്തെല്ലാം ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
റോഡപകടങ്ങളെക്കുറിച്ച്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ് ;
(സി)
റോഡപകടങ്ങള്‍
കുറയ്ക്കാന്‍ മറ്റ്
ബന്ധപ്പെട്ട
വകുപ്പുകളുമായി
ചേര്‍ന്ന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
ശബ്ദമലിനീകരണം
T 3039.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബ്ദമലിനീകരണം
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
വിവിധ
ശബ്ദമേഖലകള്‍
നിര്‍ണ്ണയിച്ച്
സൂചനാബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
എങ്കില്‍ ഈ മേഖലകളില്‍
ശബ്ദപരിധി ലംഘിക്കുന്ന
തരത്തില്‍
ശബ്ദമലിനീകരണം
സൃഷ്ടിക്കുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
മോട്ടോര്‍
ബെെക്കുകളിലും മറ്റ്
വാഹനങ്ങളിലും
ശബ്ദനിയന്ത്രണ
സംവിധാനങ്ങളില്‍ മാറ്റം
വരുത്തിയും മറ്റും
ശബ്ദമലിനീകരണം
സൃഷ്ടിക്കുന്ന
വര്‍ക്കെതിരെ കര്‍ശന
നടപടി സ്വീകരിക്കുമോ ;
ഇത്തരത്തിലുള്ള
വാഹനങ്ങള്‍
കണ്ടുകെട്ടുന്നതിന്
തയ്യാറാകുമോ ?
ഹോസ്ദുര്‍ഗ്ഗ്
പോലീസ് സ്റ്റേഷന്
പരിധിയില്‍ നിരീക്ഷണ
ക്യാമറകള്‍
3040.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
പോലീസ് ചീഫിന്റെ
നിര്‍ദ്ദേശാനുസരണം
ഹോസ്ദുര്‍ഗ്ഗ് പോലീസ്
സ്റ്റേഷന് പരിധിയില്‍
സുരക്ഷാ
സംവിധാനത്തിന്റെ
ഭാഗമായി എത്ര നിരീക്ഷണ
ക്യാമറകളാണ്
സ്ഥാപിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവ
എപ്പോഴാണ്
സ്ഥാപിച്ചതെന്ന്
പറയാമോ;
(സി)
ക്യാമറകള്‍
സ്ഥാപിക്കുന്നതിന് ഏത്
സ്ഥാപനത്തിനായിരുന്നു
ചുമതലയെന്നും, ആ
സ്ഥാപനവുമായി
ഉണ്ടാക്കിയ കരാറുകള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ;
(ഡി)
സ്ഥാപിച്ച
ക്യാമറകള്‍ക്ക്
ഗ്യാരണ്ടി
/വാറണ്ടിയുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(ഇ)
സ്ഥാപിച്ച
എത്ര ക്യാമറകളാണ്
ഇപ്പോള്‍ പ്രവര്‍ത്തന
ക്ഷമമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; എത്ര
ക്യാമറകളാണ്
പൂര്‍ണ്ണമായും
പ്രവര്‍ത്തനം
നിലച്ചതെന്ന് പറയാമോ;
പ്രവര്‍ത്തന
ക്ഷമമല്ലാത്ത
ക്യാമറകള്‍
കേടുപാടുകള്‍
പരിഹരിക്കുന്നതിനോ
മാറ്റി
പുനസ്ഥാപിക്കുന്നതിനോ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പെരുവണ്ണാമൂഴി
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
3041.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരുവണ്ണാമൂഴി
പോലീസ് സ്റ്റേഷന്
ആരംഭിച്ചത് എപ്പോഴാണ്
എന്ന് വ്യക്തമാക്കുമോ ;
(ബി)
ജലസേചന
വകുപ്പ് ഭൂമിയിലും
കെട്ടിടത്തിലും പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിച്ചത് സംബന്ധിച്ച്
കരാർ വ്യവസ്ഥകൾ
എന്തെല്ലാമായിരുന്നു
എന്ന് വ്യക്തമാക്കുമോ ;
(സി)
പുതിയ
പോലീസ് സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
ഭൂമി ജലസേചനവകുപ്പില്‍
നിന്ന് അനുവദിച്ചത്
എപ്പോഴാണ് ;
(ഡി)
പോലീസ്
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വെളിപ്പെടുത്തുമോ ;
(ഇ)
ഇതിനുള്ള
നടപടികള്‍
നീണ്ടുപോകുന്നതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ ?
തെരഞ്ഞെടുപ്പ്
കാലത്ത് രേഖകള്‍ ഇല്ലാതെ പണം
കടത്തിയ കേസുകള്‍
3042.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പാര്‍ലമെന്റ്
തെരഞ്ഞെടുപ്പ് കാലത്ത്
സംസ്ഥാനത്ത് മതിയായ
രേഖകള്‍ ഇല്ലാതെ പണം
കടത്തിയതുമായി
ബന്ധപ്പെട്ട അന്‍പതോളം
കേസുകളില്‍ അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ
;
(ബി)
തെരഞ്ഞെടുപ്പ്
ഉദ്യോഗസ്ഥര്‍ എടുത്ത
കേസുകളില്‍ ഇപ്പോഴും
അന്വേഷണം
പൂര്‍ത്തിയാക്കിയിട്ടില്ലാത്തവ
എത്ര ?
ടെലിഫോണുകളുടെ
നിരീക്ഷണം
3043.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടെലിഫോണുകള്‍
നിരീക്ഷിക്കുന്നതിന്
ആഭ്യന്തര വകുപ്പില്‍
നിന്നും നല്കിയ അനുമതി
ഉത്തരവുകള്‍
നിരീക്ഷിക്കുന്നതിന്
ചീഫ് സെക്രട്ടറി
അദ്ധ്യക്ഷനായ
കമ്മിറ്റിയുണ്ടോ;
(ബി)
പ്രസ്തുത
കമ്മിറ്റി ഏറ്റവും
ഒടുവില്‍ ചേര്‍ന്നത്
എപ്പോഴാണ്;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ടെലിഫോണുകള്‍
നിരീക്ഷിക്കുന്നതിന്
നല്കിയ അനുമതി
ഉത്തരവുകള്‍ എത്രയാണ്;
(ഡി)
കമ്മിറ്റിയുടെ
നിരീക്ഷണത്തിനായി
പരിഗണനയിലുള്ള കേസുകള്‍
എത്ര;
(ഇ)
ആഭ്യന്തര
പ്രിന്‍സിപ്പല്‍
സെക്രട്ടറിയുടെ
അനുമതിയില്ലാതെ ചിലരുടെ
ഫോണുകള്‍ പോലീസ്
ഉദ്യോഗസ്ഥന്മാര്
നിരീക്ഷിക്കുന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എന്‍.എസ്.എസ്.
ജനറല്‍ സെക്രട്ടറി
തന്റെ ഫോണ്‍ സംഭാഷണം
നിരീക്ഷിക്കുന്നതായി
പത്രസമ്മേളനത്തിലൂടെ
പരാതിപ്പെട്ടിരുന്നുവോ;
എങ്കില്‍
അന്വേഷിക്കുകയുണ്ടായോ?
മാവോയിസ്റ്റ്
പ്രവര്‍ത്തനങ്ങള്‍
3044.
ശ്രീ.സി.പി.മുഹമ്മദ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ജില്ലകളിലാണ്
മാവോയിസ്റ്റ്
പ്രവര്‍ത്തനം ഉള്ളതായി
കണ്ടെത്തിയിട്ടുള്ളത് ;
(ബി)
തമിഴ്
നാട്, കര്‍ണ്ണാടക
അതിര്‍ത്തി
കേന്ദ്രീകരിച്ച്
പശ്ചിമഘട്ട മേഖലയില്‍
മാവോയിസ്റ്റ്
പ്രവര്‍ത്തനങ്ങള്‍
കണ്ടത്തിയിട്ടുണ്ടോ ;
(സി)
ഇത്
സംസ്ഥാനത്തിന്‍െറ
ആഭ്യന്തര സുരക്ഷയ്ക്ക്
ഭീഷണി
ഉയര്‍ത്തിയിട്ടുണ്ടോ ;
(ഡി)
മാവോയിസ്റ്റ്
പ്രവര്‍ത്തനം
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
കെെെക്കാെണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ആറ്റിങ്ങലില്‍
പ്രാര്‍ത്ഥനായോഗത്തിന് നേരെ
നടന്ന ആക്രമണം
3045.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മുനിസിപ്പല്‍ ലെെബ്രറി
ഹാളില്‍
പ്രാര്‍ത്ഥനായോഗത്തിന്
നേരെ നടന്ന
ആക്രമണവുമായി
ബന്ധപ്പെട്ട എത്ര
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്നും
ഇവര്‍ ഏത് സംഘടനയുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്നവരാണെന്നും
കേസുമായി ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(ബി)
പ്രാര്‍ത്ഥനായോഗങ്ങള്‍
സംഘടിപ്പിക്കുന്നതിന്
മുന്‍കൂര്‍ അനുമതി
വാങ്ങേണ്ടതുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച
ഉത്തരവുകളുടേയും
സര്‍ക്കുലറുകളുടേയും
പകര്‍പ്പ്
ലഭ്യമാക്കാമോ?
മാവേലിക്കരയിലെ
മോഷണവും ഭവനഭേദനവും
3046.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
വ്യാപകമായ മോഷണവും
ഭവനഭേദനവും നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംഭവങ്ങളുമായി
ബന്ധപ്പെട്ട്
മാവേലിക്കരയിലെ വിവിധ
പോലീസ് സ്റ്റേഷനുകളില്‍
എടുത്ത കേസുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ആരാധനാലയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
മാനദണ്ഡം
3047.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരാധനാലയങ്ങള്‍
സ്ഥാപിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ് ;
(ബി)
ഇവയുടെ
അംഗീകാരം
നല്‍കുന്നതിനുള്ള
അധികാരം ആരിലാണ്
നിക്ഷിപ്തമായിരിയ്ക്കുന്നത്
; ആരാധനാലയങ്ങള്‍
സ്ഥാപിക്കുന്നതിന്
കര്‍ശന നിയന്ത്രണങ്ങള്‍
കൊണ്ടുവന്നിട്ടുണ്ടോ ;
(സി)
ആരാധനാലയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
അനുമതി നല്കുവാനുള്ള
അധികാരം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്കുന്ന കാര്യം
പരിഗണിക്കുമോ ?
ആരാധനാലയങ്ങളിലെ
കവര്‍ച്ച .
3048.
ശ്രീ.കെ.കുഞ്ഞിരാമന്
(ഉദുമ) :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരാധനാലയങ്ങളിലെ
കവർച്ചയുമായി
ബന്ധപ്പെട്ട്
കാസര്‍ഗോഡ് ജില്ലയില്‍
എത്ര കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതില്‍
എത്ര കേസ്സുകളിൽ
പ്രതികൾക്ക് കുറ്റപത്രം
സമർപ്പിച്ചിട്ടുണ്ട്;
(സി)
ആരാധനാലയങ്ങളില്‍
നടക്കുന്ന കവര്‍ച്ച
തടയുന്നതിന്
എന്തെങ്കിലും പ്രത്യേക
നടപടി സ്വീകരിക്കുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ഹോംഗാര്‍ഡുകളുടെ
വേതനം
3049.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോംഗാര്‍ഡുകള്‍ക്ക്
നിലവില്‍ നല്കുന്ന
വേതനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വേതനം ഇതര താല്‍ക്കാലിക
ജീവനക്കാരുടെ
പ്രതിഫലം,ജീവിത
സാഹചര്യങ്ങള്‍,വിലക്കയറ്റം
എന്നിവയുമായി താരതമ്യം
ചെയ്യുമ്പോള്‍
കുറവാണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
വിഭാഗത്തിന്റെ വേതന
വര്‍ദ്ധനവിന് നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഹോം
ഗാര്‍ഡുകള്‍ക്ക് എത്ര
രൂപയാണ് യൂണിഫോം
അലവന്‍സായി നല്‍കുന്നത്
എന്ന് വ്യക്തമാക്കാമോ ;
ഒരേ ജോലി
ചെയ്യുന്നവര്‍ക്ക്
വ്യത്യസ്ത യൂണിഫോം
അലവന്‍സ് നല്‍കുന്നത്
പരിഹരിക്കുന്നതിനും
ഹോംഗാര്‍ഡുകളുടെ
യൂണിഫോം അലവന്‍സ്
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കുറ്റകൃത്യങ്ങളും
നടപടികളും
3050.
ശ്രീ.പി.തിലോത്തമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്ന ശേഷം
കുറ്റകൃത്യങ്ങള്‍
കുറച്ചുകൊണ്ടുവരുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്നും ഈ
നടപടികള്‍ കൊണ്ട്
എത്രമാത്രം
പ്രയോജനമുണ്ടായി എന്നും
വ്യക്തമാക്കാമോ ;
(ബി)
ഇത്തരത്തില്‍
നടപടികള്‍
സ്വീകരിക്കുമ്പോള്‍
വിവിധയിനം
കുറ്റകൃത്യങ്ങള്‍
കൂടുതലായി സംഭവിക്കുന്ന
സാഹചര്യങ്ങളും സമയവും
പ്രദേശങ്ങളും
വിലയിരുത്തുകയോ
പഠിക്കുകയോ
ചെയ്യാറുണ്ടോ ; ഇത്
സംബന്ധിച്ച്ജനങ്ങള്ക്ക്
വ്യക്തമായ സൂചനകള്‍
നല്കുവാന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(സി)
വിവിധ
കുറ്റകൃത്യങ്ങളും
അവയുടെ സാഹചര്യങ്ങളും
സാധാരണ ജനങ്ങളുടെ
സാമൂഹ്യ ജീവിതത്തെ
ഭീതിജനകമായ രീതിയില്‍
സ്വാധീനിക്കുന്നതായി
ബോധ്യപ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ജനങ്ങളുടെ
ഭീതി ഒഴിവാക്കുന്നതിനും
അവര്‍ക്ക് സുരക്ഷിതമായ
സാമൂഹ്യ ജീവിതം ഉറപ്പു
നല്‍കുന്നതിനും
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സതീഷിനെതിരെയുള്ള
കൊലക്കേസ്
3051.
ശ്രീ.എളമരം
കരീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
കെ.എസ്.ആര്.ടി.സി ബസ്
സ്റ്റാന്റില്‍ വച്ച്
രഘു എന്ന യുവാവിനെ
കൊലപ്പെടുത്തിയ കേസിലെ
പ്രതിയായ സതീഷിനെ
പോലീസില്‍ തിരികെ
പ്രവേശിപ്പിച്ചിട്ടുണ്ടോ
;
(ബി)
കൊലക്കേസില്‍
സതീഷിനെതിരെയുള്ള
കുറ്റപത്രം കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ
; എന്തെല്ലാം
കുറ്റങ്ങളാണ്
ആരോപിക്കപ്പെട്ടിരിക്കുന്നത്
;
(സി)
ഇന്റലിജന്‍സ്
സെക്യൂരിറ്റി വിംഗില്‍
ഒരു കൊലക്കേസ് പ്രതി
ജോലി ചെയ്യുന്നത്
ശരിയാണോ ; ഇയാളെ
ഏതെങ്കിലും
പാര്‍ലമെന്റ്
അംഗത്തിന്റെ ഗണ്‍മാനായി
നിയോഗിച്ചിട്ടുണ്ടോ ;
എങ്കില്‍ ഏത്
പാര്‍ലമെന്റ്
അംഗത്തിന്റെ ;
(ഡി)
പ്രസ്തുത
പാര്‍ലമെന്റ് അംഗം
കൊലപാതക കേസില്‍
നിന്നും സതീഷിനെ
രക്ഷപ്പെടുത്താന്‍
ശ്രമിച്ചത് സംബന്ധിച്ച്
ആക്ഷേപങ്ങള്‍
ഉയര്‍ന്നിട്ടുള്ളത്
ശ്രദ്ധയില്പ്പെട്ടിട്ടിണ്ടോ
?
മറിയക്കുട്ടിയുടെ
കാെലപാതകം സംബന്ധിച്ചുള്ള
അന്വേഷണം
3052.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പെരിങ്ങോം
പോലീസ് സ്റ്റേഷന്
പരിധിയില്‍ ചെറുപുഴ
കാക്കയം ചാലില്‍ മൂന്ന്
വര്‍ഷം മുമ്പ്
കൊല്ലപ്പെട്ട
മറിയക്കുട്ടിയുടെ
കാെലപാതകം
സംബന്ധിച്ചുള്ള
അന്വേഷണത്തിന്‍െറ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
അന്വേഷണം
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
കുട്ടാര്കരയില്
പ്രമോദിന്റെ മരണവുമായി
ബന്ധപ്പെട്ട അന്വേഷണം
3053.
ശ്രീ.കെ.കെ.ജയചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
കുട്ടാര്കരയില്
ചെല്ലുവേലില്‍
വീട്ടില്‍ പ്രമോദിന്റെ
മരണവുമായി ബന്ധപ്പെട്ട
അന്വേഷണം
ഇഴഞ്ഞുനീങ്ങുന്നതായി
കാണിച്ച് ടിയാന്റെ
മാതാവ് ഓമന പരാതി
നല്കിയിരുന്നുവോ:
(ബി)
എങ്കില്‍
ഈ പരാതിയില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ:
(സി)
അന്വേഷണത്തിന്റെ
ചുമതല ഏത് ഓഫീസിനാണ്;
വിശദമാക്കുമോ?
കസ്റ്റഡിയിലായവരെ
മോചിപ്പിച്ചുകൊണ്ടു പോയ
സംഭവങ്ങള്‍
3054.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പോലീസ് സ്റ്റേഷനുകളില്‍
കസ്റ്റഡിയിലായിരുന്നവരെ
മോചിപ്പിച്ചുകൊണ്ടു പോയ
സംഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
(ബി)
ഏതെല്ലാം
സംഭവങ്ങളുടെ
അന്വേഷണത്തിന്റെ
ഭാഗമായി പോലീസ്
അറസ്റ്റ് ചെയ്തു
ആരെയെല്ലാം, ആരെല്ലാം
ചേര്‍ന്ന് പോലീസിനെ
ഭീഷണിപ്പെടുത്തിയും
അല്ലാതെയും ഏതെല്ലാം
പോലീസ് സ്റ്റേഷനുകളില്‍
നിന്ന് മോചിപ്പിച്ച്
കൊണ്ടുപോകുകയുണ്ടായിട്ടുണ്ട്;
(സി)
ഇപ്രകാരം
പ്രതിയെ
മോചിപ്പിച്ചുകൊണ്ടുപോയിട്ടുള്ള
ആര്‍ക്കെല്ലാം എതിരെ
ഏതെല്ലാം വകുപ്പുകള്‍
പ്രകാരം കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ആര്‍ക്കെല്ലാം എതിരെ
നടപടി സ്വീകരിച്ചു;
(ഡി)
ഇത്തരം
എത്ര കേസുകള്‍
പിന്‍വലിക്കാന്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ട്?
കുറ്റകൃത്യങ്ങളുടെ
അനിയന്ത്രിതമായ വ൪ദ്ധനവ്
3055.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുറ്റകൃത്യങ്ങള്‍
അനിയന്ത്രിതമായി
പെരുകുന്ന കാര്യം
ശ്രദ്ധയിലുണ്ടോ;
എങ്കില്‍ അതു
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ത്രീകള്‍ക്കെതിരെയും,
കുട്ടികള്ക്കെതിരയെും
നടന്ന പീഡനക്കേസുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടതിന്റെ
1-7-2011 മുതല്‍
30-6-2015 വരെയുള്ള
വിശദാംശം ലഭ്യമാക്കാമോ;
(സി)
കസ്റ്റഡി
മരണങ്ങള്, ക്വട്ടേഷന്‍
സംഘങ്ങള്‍ ആക്രമിച്ച്
കൊലപ്പെടുത്തിയവര്‍,
മണല്‍ മാഫിയകളുടെ
ആക്രമണങ്ങളില്‍
കൊല്ലപ്പെട്ടവര്‍
എന്നിവ സംബന്ധിച്ച്
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ 1-7-2011
മുതല്‍ 30-6-2015
വരെയുള്ളതിന്റെ
വിശദാംശം
വ്യക്തമാക്കാമോ?
മാധ്യമപ്രവര്‍ത്തകരെ
മര്‍ദ്ദിച്ച കേസ്
3056.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
2015 ജൂണ്‍ 30 ന്
മാധ്യമപ്രവര്‍ത്തകരെ
മര്‍ദ്ദിച്ചതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ ;
എങ്കില്‍ ആരെയൊക്കെ
പ്രതി ചേര്‍ത്താണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
കേസുമായി
ബന്ധപ്പെട്ട്
ആരെയെങ്കിലും അറസ്റ്റ്
ചെയ്തിട്ടുണ്ടോ ;
വിശദാംശം ലഭ്യമാക്കാമോ
?
കുറ്റകൃത്യങ്ങള്‍ക്ക്
ഇരയാകുന്നവർക്ക്
നഷ്ടപരിഹാരം
3057.
ശ്രീ.എ.കെ.ബാലന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുറ്റകൃത്യങ്ങള്‍ക്ക്
ഇരയായി മരണം
സംഭവിക്കുന്നരുടെ
ആശ്രീതര്‍ക്കും,
അംഗവൈകല്യം
സംഭവിക്കുന്നവര്‍ക്കും
നഷ്ടപരിഹാരം
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഇതിനകം
എത്രപേര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കെ.എ.പി
3rd ബറ്റാലിയനിലേക്ക്
ആലപ്പുഴ
ജില്ലയില്‍നിന്നുള്ള
നിയമനം
3058.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
തലത്തിലുള്ള നിയമനം
നിര്‍ത്തിയശേഷം 2015
ഏപ്രില്‍ 30വരെ എത്ര
ഒഴിവുകള്‍ കെ.എ.പി 3rd
ബറ്റാലിയനിലേക്ക്
ആലപ്പുഴ
ജില്ലയില്‍നിന്നും
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
അതില്‍ ആലപ്പുഴ
ജില്ലയിലുള്ള
എത്രപര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ബി)
ജില്ലാതല
റിക്രൂട്ട്മെന്റ്
നിര്‍ത്തിയശേഷം
എത്രപേര്‍ ഇന്റര്‍
ഡിസ്ട്രിക്ട്
ട്രാന്‍സ്ഫര്‍ മുഖേന
ആലപ്പുഴ ജില്ലയില്‍
നിയമനം നേടിയിട്ടുണ്ട്;
(സി)
മാനദണ്ഡങ്ങള്‍
പാലിക്കാതെ ഇന്റര്‍
ഡിസ്ട്രിക്ട്
ട്രാന്‍സ്ഫര്‍
നടത്തുന്നത് മൂലം
ആലപ്പുഴ ജില്ലയിലുള്ള
ഉദ്യോഗാര്‍ത്ഥികളുടെ
അവസരം നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിശോധിച്ച് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
പരവൂര്‍
ഫയര്‍ സ്റ്റേഷന് കെട്ടിടം
നിര്‍മ്മാണം
3059.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പരവൂര്‍ ഫയര്‍
സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കുന്നതിലേക്ക്
ആവശ്യമായ ഭൂമി
ലഭ്യമാക്കുന്നതിലേക്കായി
ആഭ്യന്തര മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
ജനപ്രതിനിധികളുടെയും
ഉദ്യോഗസ്ഥരുടെയും യോഗം
ചേര്‍ന്നത്
എന്നാണെന്നും പ്രസ്തുത
യോഗത്തിലെ പ്രധാന
തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിന് ഭൂമി
ലഭ്യമാക്കുന്നതിലേക്ക്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
എന്നത്തേക്ക്
ഭൂമി കൈമാറ്റം
നടത്തുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
യോഗത്തിലെ മറ്റ്
തീരുമാനങ്ങളില്‍
കൈക്കൊണ്ട നടപടികളുടെ
പുരോഗതി അറിയിക്കുമോ?
മുങ്ങല്‍
വിദഗ്ധര്‍
3060.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫയര്‍ & റസ്ക്യു
സര്‍വ്വീസിന് കീഴില്‍
പരിശീലനം നല്കി
രൂപീകരിച്ചിട്ടുള്ള
SCUBA മുങ്ങല്‍
വിദഗ്ധരുടെ എത്ര
ടീമുകള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ട്; ആകെ
എത്ര പേരാണ് ഈ
സംഘത്തില്‍
നിലവിലുള്ളത്;
(ബി)
പ്രസ്തുത
ടീമിലെ അംഗങ്ങള്‍ക്ക്
അപകടം പിടിച്ച
പാറമടകളിലും
കുളങ്ങളിലും പലപ്പോഴും
120 അടിയോളം താഴ്ചയില്‍
രക്ഷാ
പ്രവര്‍ത്തനത്തിനായി
മുങ്ങല്‍ നടത്തേണ്ടി
വരുന്നുണ്ടെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പലപ്പോഴും
ഇത്തരത്തില്‍ 120
അടിയോളം താഴ്ചയില്‍
രക്ഷാപ്രവര്‍ത്തനങ്ങള്‍
നടത്തുന്നത് ഈ ടീമിലെ
അംഗങ്ങള്‍ക്ക്
ഗുരുതരമായ ആരോഗ്യ
പ്രശ്നങ്ങള്‍
ഉണ്ടാകാന്‍
ഇടയാക്കുമെന്നും അപകട
സാധ്യതയുണ്ടാക്കുന്നതാണെന്നുമുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവര്‍ക്ക് ആഴത്തില്‍
മുങ്ങുന്നതിന് ആവശ്യമായ
പ്രത്യേക സ്യൂട്ട്,
ഓക്സിജന്‍ മാസ്ക്,
സിലിണ്ടര്‍ എന്നിവ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
അതീവ അപകടകരമായ
സാഹചര്യങ്ങളിൽ ജോലി
ചെയ്യുന്ന പ്രസ്തുത
ടീമംഗങ്ങള്‍ക്ക്
യാതൊരുവിധ പ്രത്യേക
അലവന്‍സുകളും
നല്‍കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ പ്രത്യേക
വിഭാഗത്തിന് പ്രത്യേക
അലവന്‍സ്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിയ്ക്കുമോ;
(ഇ)
ഈ
വിഭാഗത്തിന് പ്രത്യേക
വാഹന സൗകര്യം ലഭ്യമാണോ;
വാഹന സൗകര്യം
ലഭ്യമല്ലാത്തത് ഈ
ടീമിന്റെ രക്ഷാ
ദൗത്യങ്ങളെ പലപ്പോഴും
ബാധിക്കാറുള്ള
സാഹചര്യത്തില്‍
പ്രത്യേക വാഹനം
അനുവദിയ്ക്കുന്ന കാര്യം
പരിഗണിയ്ക്കുമോ?
കണ്ണൂര്‍
ജില്ലയിലെ പഴയങ്ങാടിയില്‍
ഫയര്സ്റ്റേഷന്
3061.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
മാടായിപ്പാറയില്‍
ഇടയ്ക്കിടെ ഉണ്ടാവുന്ന
തീപ്പിടുത്തവും
കല്ല്യാശ്ശേരിയില്‍
ഉണ്ടാവുന്ന ടാങ്കര്‍
ലോറി അപകടവും പഴയങ്ങാടി
വ്യാപാരമേഖല,
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍, പരിയാരം
മെഡിക്കല്‍ കോളേജ്,
പരിയാരം ആയുര്‍വ്വേദ
കോളേജ് എന്നിവ
കണക്കിലെടുത്തും
പഴയങ്ങാടി കേന്ദ്രമായി
ഒരു ഫയര്‍ സ്റ്റേഷന്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
നിലവില്‍
ഫയര്സ്റ്റേഷന്
ഇല്ലാത്ത കല്ല്യാശ്ശേരി
നിയോജക മണ്ഡലത്തില്‍
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തി
പഴയങ്ങാടിയില്‍ ഫയര്‍
സ്റ്റേഷന്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
നിരാക്ഷേപ
പത്രം
3062.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ ഫയര്‍
& റെസ്ക്യു സർവീസസ്
വകുപ്പില്‍ നിന്ന്
ബഹുനിലമന്ദിരങ്ങള്‍ക്കും
പാര്‍പ്പിട
സമുച്ചയങ്ങള്‍ക്കും
നല്കിയ നിരാക്ഷേപ
പത്രങ്ങൾ എത്രയാണെന്ന്
വെളിപ്പെടുത്താമോ:
(ബി)
നാഷണല്‍
ബില്‍ഡിംഗ് കോഡ്, 2005
പ്രകാരമുള്ള ഫയര്‍&
ലൈഫ് സേഫ്റ്റിക്ക്
വേണ്ടി
നഷ്കര്ഷിച്ചിട്ടുള്ള
എല്ലാ മാനദണ്ഡങ്ങളും
പാലിച്ചുകൊണ്ടാണോ
പ്രസ്തുത നിരാക്ഷേപ
പത്രങ്ങള്‍ എല്ലാം
നല്‍കിയിട്ടുള്ളത് :
അല്ലെങ്കില്‍ കാരണം
വെളിപ്പെടുത്താമോ:
(സി)
എത്ര
നിര്‍മ്മാണ അപേക്ഷകള്‍
ഈ കാലയളവില്‍
സമർപ്പിക്കുകയുണ്ടായിട്ടുണ്ട്:
വിശദമാക്കാമോ:
(ഡി)
എത്ര
മീറ്റര്‍ ഉയരമുള്ള,
എത്ര നിലകള്‍ക്ക്
മുകളിലുള്ള
കെട്ടിടങ്ങള്‍ക്കാണ്
പ്രസ്തുത വകുപ്പിന്റെ
നിരാക്ഷേപ പത്രങ്ങള്‍
ആവശ്യമായിട്ടുള്ളതെന്ന്
വിശദമാക്കാമോ: പ്രസ്തുത
അനുമതിയുമായി
ബന്ധപ്പെട്ട നിയമ
വ്യവസ്ഥകള്‍
വിശദമാക്കാമോ?
കാസര്‍കോട്
ഫയർ ആൻഡ് റസ്ക്യൂ
സ്റ്റേഷനും
ക്വാർട്ടേഴ്സ്
കെട്ടിടവും
3063.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ഫയർ ആൻഡ് റസ്ക്യൂ
സ്റ്റേഷനും
ക്വാർട്ടേഴ്സ്
കെട്ടിടവും
ജീര്‍ണാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കാസര്‍കോട്
ഫയർ ആൻഡ് റസ്ക്യൂ
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
ആലോചനയുണ്ടോ ; എങ്കില്‍
അതിനുള്ള എസ്ടിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
; ഇതിനുള്ള
ഭരണാനുമതിയും
സാങ്കേതികാനുമതിയും
എപ്പോള്‍
നല്‍കാനാവുമെന്ന്
വ്യക്തമാക്കുമോ ?
കോഴിക്കോട്
ജില്ല -ഫയര്‍ ആന്റ്
റസ്ക്യു സര്‍വ്വീസ്
3064.
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കോഴിക്കോട്
ജില്ലയില്‍ ഫയര്‍ ആന്റ്
റസ്ക്യു സര്‍വ്വീസിന്
വേണ്ടി ലഭിച്ച
വാഹനങ്ങളുടെയും
ഉപകരണങ്ങളുടെയും
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ ;
അതിനായി എത്ര തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
പ്രേരാമ്പ്ര
ഫയര്‍ ആന്റ് റസ്ക്യു
സ്റ്റേഷനില്‍
ലഭ്യമാക്കിയ
വാഹനങ്ങളുടെയും
ഉപകരണങ്ങളുടെയും വിവരം
ലഭ്യമാക്കുമോ?
ട്രെയിനിംഗ്
പീരിയഡിലെ ഡി.എ.
3065.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രെയിനിംഗ്
പീരിയഡ് വിജയകരമായി
പൂര്‍ത്തിയാക്കിയ
പതിനാറാമത് ബാച്ച്
ഫയര്മാന്മാര്ക്ക്
ഡി.എ. കുടിശ്ശിക
നല്‍കുന്നതിനുള്ള
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഉത്തരവിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ട്രെയിനിംഗ്
പൂര്‍ത്തിയാക്കി
സര്‍വ്വീസില്‍
തുടര്‍ന്നു വരവെ
പി.എസ്.സി. വഴി മറ്റു
വകുപ്പുകളില്‍ നിയമനം
ലഭിച്ചവര്‍ക്ക് ഡി.എ.
കുടിശ്ശിക
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവര്‍ക്ക്
ഡി.എ. കുടിശ്ശിക
ലഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ട്രെയിനിംഗ്
പീരിയഡില്‍ ഡി.എ.
കുടിശ്ശിക വാങ്ങിയശേഷം
മറ്റ് വകുപ്പുകളിലേക്ക്
നിയമനം ലഭിച്ചവര്‍ക്ക്
പ്രസ്തുത തുക
തിരിച്ചടയ്ക്കേണ്ടതാണെന്ന
ഉത്തരവ് നിലവിലുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ ?
ബഹു.
ഭക്ഷ്യ
വകുപ്പുമന്ത്രിക്കെതിരെ
അന്വേഷണം
T 3066.
ശ്രീ.വി.ശിവന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഹു.
ഭക്ഷ്യ
വകുപ്പുമന്ത്രിക്കെതിരെ
അഴിമതി സംബന്ധിച്ചു
ഇപ്പോള്‍ ഏതൊക്കെ
അന്വേഷണങ്ങളാണ്
നടന്നുകൊണ്ടിരിക്കുന്നതെന്നും
അവയുടെ ഓരോന്നിന്റേയും
നിലവിലുള്ള സ്ഥിതി
എന്തെന്നും
വ്യക്തമാക്കുമോ?
ഭൂമി
തട്ടിപ്പ് കേസുകള്‍
3067.
ശ്രീ.കോടിയേരി
ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടകംപള്ളിയിലേയും
ഇടപ്പള്ളി
പത്തടിപ്പാലത്തേയും
ഭൂമി തട്ടിപ്പ്
കേസുകളില്‍ കോടികളുടെ
ഇടപാട്
നടന്നിട്ടുള്ളതായി
സംശയമുണ്ടായിരുന്നുവോ ;
(ബി)
എങ്കില്‍
ഈ സംശയങ്ങളുടെ
അടിസ്ഥാനത്തിലുള്ള
അന്വേഷണത്തിലൂടെ സത്യം
പുറത്ത് കൊണ്ടുവരാന്‍
വിജിലന്‍സിന്
സാധിക്കാതെ പോയത്
എന്തുകൊണ്ടായിരുന്നു ;
(സി)
സലീംരാജ്
ഭൂമി തട്ടിപ്പുകള്‍
നടത്തിയത്
മുഖ്യമന്ത്രിയുടെ
ഗണ്മാന് എന്ന
നിലയിലുള്ള സ്വാധീനം
ഉപയോഗിച്ചുകൊണ്ടായിരുന്നു
എന്നറിയാമോ ;
മുഖ്യമന്ത്രിയുടെ
ഇക്കാര്യത്തിലുള്ള
ഉത്തരവാദിത്വം
സംബന്ധിച്ച
കേസിന്മേലുളള ഹൈക്കോടതി
സിംഗിള്‍ ബെഞ്ചിന്റെ
വിധി ന്യായത്തില്‍
130-ാം പേജിലെ
വാചകങ്ങള്‍
എന്തെല്ലാമായിരുന്നു ;
വിധി പകര്‍പ്പ്
ഉദ്ധരിച്ച്
വിശദീകിരക്കുമോ ;
(ഡി)
സി.ബി.ഐ.യുടെ
അന്വേഷണത്തിലൂടെ
,വിജിലന്‍സ്
കണ്ടെത്താത്ത
എന്തെല്ലാം വസ്തുതകള്‍
പുറത്ത് വന്നിട്ടുണ്ട്
?
ഭൂമി
തട്ടിപ്പ് കേസ്സുകളുടെ
അന്വേഷണം .
3068.
ശ്രീ.കെ.രാധാകൃഷ്ണന്
,,
കോലിയക്കോട് എന്‍. കൃഷ്ണന്
നായര്‍
,,
കെ.കെ.നാരായണന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടകംപള്ളിയിലേയും
ഇടപ്പള്ളി
പത്തടിപ്പാലത്തേയും
ഭൂമി തട്ടിപ്പ്
കേസ്സുകളുടെ അന്വേഷണം
സിബിഎെ ഏറ്റെടുത്തത്
കോടതി ഉത്തരവിനെ
തുടര്ന്നായിരുന്നുവോ;
(ബി)
വിധിയില്‍
മുഖ്യമന്ത്രിയേയും
ഓഫീസിനേയും കുറിച്ച്
നടത്തിയ വിമര്‍ശനങ്ങള്‍
എന്തായിരുന്നു;
വിധിപ്പകര്‍പ്പ്
ഉദ്ധരിച്ച്
വിശദമാക്കാമോ;
(സി)
വിമര്‍ശനങ്ങള്‍
സ്റ്റേ ചെയ്യാന്‍
സര്‍ക്കാര്‍ ഡിവിഷന്
ബെഞ്ചിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
?
മുന്‍
എം.പി.
ശ്രീ.കെ.സുധാകരന്റെ
പേരിലുണ്ടായിരുന്ന
വിജിലന്‍സ് കേസ്
3069.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
എം.പി.
ശ്രീ.കെ.സുധാകരന്റെ
പേരിലുണ്ടായിരുന്ന
ഏതെങ്കിലും വിജിലന്‍സ്
കേസ്
പിന്‍വലിക്കുന്നതിന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
(ബി)
എന്തെല്ലാം
കുറ്റങ്ങള്‍
ആരോപിച്ചുകൊണ്ടുള്ളതായിരുന്നു
വിജിലന്‍സ് കേസ്; കേസ്
അന്വേഷണം നടത്തിയ
ഉദ്യോഗസ്ഥന്മാര്
ആരെല്ലാമായിരുന്നു ;
(സി)
കേസ്
പിന്‍വലിക്കുന്നതിന്
ഉത്തരവിട്ട മന്ത്രി
ആരായിരുന്നു ;
(ഡി)
ഇത്
സംബന്ധിച്ച്
വിജിലന്‍സിന് ലഭിച്ച
നിയമോപദേശം
വ്യക്തമാക്കാമോ ?
ബാര്‍
കോഴക്കേസ്
3070.
ഡോ.ടി.എം.തോമസ്
ഐസക് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍
കോഴക്കേസില്‍
ധനകാര്യമന്ത്രിയ്ക്കതിരെ
കുറ്റപത്രം
നല്‍കേണ്ടതില്ലെന്ന്
വിജിലന്‍സ് ഡയറക്ടര്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നിയമ
ഉപദേശങ്ങളുടെയടിസ്ഥാനത്തിലായിരുന്നു;
(ബി)
നിയമോപദേശം
വാങ്ങിയ ഇനത്തില്‍
ആര്‍ക്കെല്ലാം എത്ര തുക
വീതം ഫീസ്
നല്‍കേണ്ടതായിവരും;
വിശദമാക്കാമോ; ഫീസ്
നല്‍കുന്നത്
ആരായിരിക്കും ; ഏത്
ഹെഡ്ഡില്‍
നിന്നായിരിക്കും;
(സി)
സുപ്രീംകോടതിയിലെ
അഭിഭാഷകനായ അഡ്വ.എല്‍
നാഗേശ്വര്‍ റാവുവില്‍
നിന്നും നിയമോപദേശം
വാങ്ങുകയുണ്ടായോ;
നിയമോപദേശത്തിന്
ഇദ്ദേഹത്ത സമീപിക്കാന്‍
കാരണം എന്തായിരുന്നു;
ആരുടെ നിര്‍ദ്ദേശത്തെ
തുടര്‍ന്നായിരുന്നു;
ഇദ്ദേഹത്തിനു എന്തു തുക
ഫീസ്
നല്‍കേണ്ടതുണ്ടെന്ന്
വ്യക്തമാക്കുമോ?
വരവില്‍
കവിഞ്ഞ് സ്വത്ത്
സമ്പാദിക്കുന്നവര്ക്കെതിരെയുള്ള
നിയമവ്യവസ്ഥകള്‍
3071.
ശ്രീ.എം.ചന്ദ്രന്
,,
പി.ടി.എ. റഹീം
,,
സി.കൃഷ്ണന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഔദ്യോഗിക
പദവി ദുരുപയോഗം
ചെയ്തുകൊണ്ട് വരവില്‍
കവിഞ്ഞ് സ്വത്ത്
സമ്പാദിക്കുന്നവര്ക്കെതിരെയുള്ള
നിയമ വ്യവസ്ഥകളില്‍
എന്തെങ്കിലും
മാറ്റങ്ങള്‍ വരുത്താന്‍
ഉദ്ദേശ്യമുണ്ടോ ;
(ബി)
വരവില്‍
കവിഞ്ഞ് സ്വത്ത്
സമ്പാദിച്ചതായി
ആരോപിക്കപ്പെട്ടിട്ടുള്ള
ഔദ്യോഗിക
പദവിയിലുള്ളവരുണ്ടോ ;
(സി)
വിജിലന്‍സ്
ത്വരിത അന്വേഷണങ്ങളുടെ
വെളിച്ചത്തില്‍ അഴിമതി
ആരോപിക്കപ്പെട്ട
ഏതെല്ലാം
മന്ത്രിമാരുടെയും
ഐ.എ.എസ്/ഐ.പി.എസ്.ആപ്പീസര്മാരുടെയും
പേരില്‍ വിജിലന്‍സ്
എഫ്.ഐ.ആര്.
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം നടത്തി
വരുന്നുണ്ട് ;
വിശദമാക്കാമോ?
ബാര്‍കോഴ
കേസില്‍ വിജിലന്‍സ്
അന്വേഷണം
3072.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാര്‍കോഴ
കേസില്‍ വിജിലന്‍സ്
ഡയറക്ടര്‍ നാളിതുവരെ
അന്വേഷണ
റിപ്പോര്ട്ടുകളിന്മേല്
ആരില്‍ നിന്നെല്ലാം
നിയമോപദേശം
തേടിയിട്ടുണ്ട് ;
(ബി)
ആരുടെയെല്ലാം
നിയമോപദേശങ്ങള്‍
ഡയറക്ടര്‍ക്ക്
ലഭിക്കുകയുണ്ടായി ;
ഏതെല്ലാം തീയതികളില്‍ ;
ലഭിച്ച
നിയമോപദേശങ്ങളുടെ ഓരോ
പകര്‍പ്പ് സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ ;
(സി)
ബാര്‍
കോഴ കേസന്വേഷണം
സംബന്ധിച്ച്
ഹെെക്കോടതിയില്‍ വന്ന
ഹര്‍ജികള്‍
തീര്‍പ്പാക്കിക്കൊണ്ട്
കോടതി വിജിലന്‍സിന്
നല്കിയ നിര്‍ദ്ദേശം
എന്തായിരുന്നു ; അത്
ഏത് തീയതിയിലായിരുന്നു
;
(ഡി)
അന്വേഷണ
ഉദ്യോഗസ്ഥന്
വസ്തുതാവിവരണ
റിപ്പോര്‍ട്ട്
ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ചത് ഏത്
തീയതിയിലായിരുന്നു ;
(ഇ)
കോടതി
നിര്‍ദ്ദേശം
അനുസരിച്ച്, അന്വേഷണ
ഉദ്യോഗസ്ഥന്‍െറ
വസ്തുതാ വിവരണ
റിപ്പോര്‍ട്ട് കിട്ടിയ
ഉടന്‍ ആയത് കോടതിയില്‍
സമര്‍പ്പിക്കാതിരുന്നത്
എന്തുകൊണ്ടായിരുന്നു ?
പാമോലിന്‍
ഇറക്കുമതി സംബന്ധിച്ച്
വിജിലന്‍സ് അന്വേഷണം
3073.
ശ്രീ.എസ്.ശർമ്മ
,,
വി.ശിവന്‍കുട്ടി
,,
പുരുഷന് കടലുണ്ടി
,,
കെ.കുഞ്ഞിരാമന് (ഉദുമ)
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാമോലിന്‍
ഇറക്കുമതി സംബന്ധിച്ച്
വിജിലന്‍സ് അന്വേഷണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ ;
(ബി)
പാമൊലിന്‍
ഇറക്കുമതി അന്നത്തെ
സപ്ലെെകോ മാനേജിംഗ്
ഡയറക്ടർ തെറ്റാണെന്നു
ബോധിപ്പിച്ചിട്ടുണ്ടോ
;വെളിപ്പെടുത്തുമോ ;
(സി)
ഇറക്കുമതി
ചെയ്യുന്ന കാര്യത്തിലെ
തന്റെ വിയോജിപ്പ്
സംബന്ധിച്ച്
2-6-2015-ന് ചീഫ്
സെക്രട്ടറി നടത്തിയ
പ്രസ്താവന
വസ്തുതാപരമാണോയെന്നു
അറിയിക്കുമോ ;
(ഡി)
വിജിലന്‍സ്
അന്വേഷണ ഉദ്യോഗസ്ഥര്‍
മേല്പറഞ്ഞ
വെളിപ്പെടുത്തലിന്റെ
അടിസ്ഥാനത്തില്‍
പരിശോധന
നടത്തുകയുണ്ടായോയെന്നു
വ്യക്തമാക്കുമോ ;
(ഇ)
ആരുടെ
നേതൃത്വത്തിലുള്ള
സംഘമാണിപ്പോള്‍
അന്വേഷണം
നടത്തിവരുന്നത് എന്നും
പാമൊലിന്‍ ഇറക്കുമതി
നടത്തിയ ഘട്ടത്തിൽ
മുഖ്യമന്ത്രിയും
ധനകാര്യവകുപ്പ്
മന്ത്രിയും
ആരൊക്കെയായിരുന്നുവെന്നും
വിശദമാക്കുമോ ?
വിജിലന്‍സിന്
സ്വയംഭരണാവകാശം
3074.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
,,
കെ.വി.വിജയദാസ്
,,
റ്റി.വി.രാജേഷ്
,,
സാജു പോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സിന്
സ്വയംഭരണാവകാശം
നല്‍കുമോ ; നയം
വ്യക്തമാക്കാമോ ;
(ബി)
ഇത്
ഉദ്യോഗസ്ഥരുടെ
സ്വതന്ത്രമായ
പ്രവര്‍ത്തനത്തിന്
ഉപകരിക്കുമെന്നുളള കേരള
ഹെെക്കോടതിയുടെ
നിരീക്ഷണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; കോടതി ഇത്തരത്തില്‍
അഭിപ്രായപ്പെടാനിടയായ
സാഹചര്യം
പരിശോധിക്കുമോ ;
കണ്‍സ്യൂമര്‍
ഫെഡ് അഴിമതി
3075.
ശ്രീ.കെ.കെ.നാരായണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിലെ അഴിമതി
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ വിശദാംശം
വെളിപ്പെടുത്താമോ;
(സി)
വിജിലന്‍സ്
അന്വേഷണം നടത്തി
ഗവണ്മെന്റിന്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
കോപ്പി ലഭ്യമാക്കാമോ?
സ്ക്കൂളുകളിലെ
പാഠപുസ്തക അച്ചടി
3076.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ക്കൂളുകളിലെ
പാഠപുസ്തക അച്ചടി
സ്വകാര്യ പ്രസ്സിന്
നിയമവിരുദ്ധമായി
നല്‍കിയതുമായി
ബന്ധപ്പെട്ട് ഉയര്‍ന്ന
ആരോപണങ്ങള്‍ വിജിലന്‍സ്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
പ്രാഥമിക അന്വേഷണം
നടത്തിയിട്ടുണ്ടോ ; ഇതു
സംബന്ധിച്ച് വിശദമായ
അന്വേഷണത്തിന് ഉത്തരവ്
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കാമോ?
കെെക്കൂലിക്കേസ്സുകള്
3077.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍
ഓരോവര്‍ഷവും
കെെക്കൂലിക്കേസ്സുകളില്
പിടിക്കപ്പെട്ട
പോലീസ്, വനം,
എക്സെെസ്, റവന്യൂ
ഉദ്യോഗസ്ഥര്‍
ആരെല്ലാം; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവരില്‍
ഉന്നത ഉദ്യോഗസ്ഥര്‍,
എെ.എഫ്.എസ്, എെ.എ.എസ്,
എെ.പി.എസ് ഉള്‍പ്പെടെ
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ ആരെല്ലാം
എന്നും, വിജിലന്‍സ്
പിടികൂടിയവരില്‍
ശിക്ഷിക്കപ്പെട്ടവര്‍
ആരെല്ലാം എന്നും,
എ്രതപേരുടെ പേരില്‍
നിലവില്‍ കോടതികളില്‍
കേസ്സുകള്‍
നിലനില്ക്കുന്നു
എന്നും
വ്യക്തമാക്കുമോ;
(സി)
വിജിലന്‍സ്
വകുപ്പ് ഇവരില്‍
നിന്നും പിടിച്ചെടുത്ത
പണം എ്രത; ജില്ല,
വകുപ്പ് ഇവ തിരിച്ച്
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
അഴിമതിക്കേസ്സുകളില്‍
ഉള്‍പ്പെട്ട
മന്ത്രിമാര്‍
/പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങള്‍ ആരെല്ലാം;
എ്രതപേര് ഇതില്‍
നിന്ന്
കുറ്റവിമുക്തരായി;
എത്രപേരുടെ പേരില്‍
നിലവില്‍ അന്വേഷണവും
കേസ്സുകളും
കോടതികളിലുണ്ട്; അവര്‍
ആരെല്ലാം; വിശദാംശം
ലഭ്യമാക്കുമോ?
ശിക്ഷാ
ഇളവ് ലഭിച്ച തടവുകാര്‍
3078.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മെയ് മാസത്തിനുശേഷം
നാളിതുവരെ വിവിധ
ജയിലുകളിലുണ്ടായിരുന്ന
എത്ര തടവുകാര്‍ക്ക്
ശിക്ഷാ ഇളവ് നല്കി
മോചിപ്പിക്കുകയുണ്ടായി
;
(ബി)
തടവുകാര്‍ക്ക്
ശിക്ഷാ
ഇളവുനല്‍കുന്നതിന്
കോടതി ഉത്തരവുകളോ
നിര്‍ദ്ദേശമോ
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(സി)
തടവുകാര്‍ക്ക്
ശിക്ഷാ ഇളവു നല്കി
മോചിപ്പിക്കുന്നതു
സംബന്ധിച്ച് നിലവില്‍
എന്തു നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ ?
ജയില്‍
ഉല്പന്നങ്ങള്
3079.
ശ്രീ.വര്‍ക്കല
കഹാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.സി വിഷ്ണുനാഥ്
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഭക്ഷണ സാധനങ്ങള്‍
ഉള്‍പ്പെടെയുളള ജയില്‍
ഉല്പന്നങ്ങള് പൊതു
വിപണിയില്‍
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
ഇക്കാലയളവില്‍
ജയില്‍ വരുമാനത്തില്‍
ഉണ്ടായ പുരോഗതി
വ്യക്തമാക്കുമോ ;
വരുമാന വര്‍ദ്ധനവിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
(സി)
ഇതിനായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ജയിലുകളില്‍
ഒരുക്കിയിട്ടുളളത് ;
വിശദമാക്കുമോ ?
കരുതല്‍
തടങ്കലിലുള്ള അന്യസംസ്ഥാന
തൊഴിലാളികള്‍
3080.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ജയിലുകളിലായി
അന്യസംസ്ഥാന
തൊഴിലാളികളായിട്ടുള്ള
എത്ര പേര് കരുതല്‍
തടങ്കലില്‍ ഉണ്ട് എന്ന്
വ്യക്തമാക്കാമോ ;
ഇതില്‍ എത്ര വനിതകള്‍,
കുട്ടികള്‍ എന്നിവര്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
വ്യക്തമാക്കാമോ ?
തടവുകാരുടെ
ചികിത്സ
3081.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തടവുകാരെ
ചികിത്സിക്കുന്നതിനായി
ആശുപത്രിയില്‍
എത്തിക്കുന്നതിന്
പോലീസ് അകമ്പടി
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
തടവുകാരെ
ചികിത്സയ്ക്കായി
എത്തിക്കുന്നതിന്
പോലീസ് അകമ്പടി
കൃത്യമായി
ലഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ജയിലിന്
സമീപത്തെ സര്‍ക്കാര്‍
ആശുപത്രിയിലെ
മെഡിക്കല്‍ ഓഫീസര്‍
ആഴ്ചയില്‍ രണ്ട് ദിവസം
ജയില്‍ സന്ദര്‍ശിച്ച്
തടവുകാര്‍ക്ക് ആവശ്യമായ
ചികിത്സ നല്‍കണമെന്ന
ചട്ടം
പാലിക്കപ്പെടുന്നുണ്ടോ;
(ഡി)
ഡോക്ടര്‍മാരുടെ
സേവനം ലഭ്യമല്ലാത്ത
ജയിലുകളില്‍
സര്‍ക്കാര്‍
ഡോക്ടര്‍മാര്‍
ആഴ്ചയില്‍ രണ്ട് ദിവസം
സന്ദര്‍ശനം നടത്തി
തടവുകാര്‍ക്ക് ചികിത്സ
നല്‍കണമെന്ന വ്യവസ്ഥ
നടപ്പിലാക്കുന്നുണ്ടോ?
കാസര്‍കോട്
ജില്ലയിലെ ജയിലുകളിലെ
തടവുകാര്‍
3082.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ ജയിലുകളില്‍
റിമാന്റ്/വിചാരണ
തടവുകാരുടെ എണ്ണം
അനുവദിക്കപ്പെട്ടതിലും
ഇരട്ടിയോളം വരുന്നതിനെ
തുടര്‍ന്ന് സ്ഥിരമായി
കണ്ണൂര്‍ സെന്‍ട്രല്‍
ജയിലിലേക്ക് മാറ്റി
പാര്‍പ്പിക്കേണ്ടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇങ്ങനെ
മാറ്റപ്പെട്ടവരെ
കണ്ണൂരില്‍ നിന്നും
കാസര്‍കോട്ടെ
കോടതികളില്‍
എത്തിക്കുന്നതിന് അധിക
ബാധ്യതയുണ്ടാകുന്നുണ്ടോ
;
(സി)
ഇതുമായി
ബന്ധപ്പെട്ട്
പൊതുജനത്തിനോ
തടവുകാര്‍ക്കോ
ഏതെങ്കിലും തരത്തില്‍
സുരക്ഷാഭീഷണി
നേരിടേണ്ടിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
കാസര്‍കോട്
ജില്ലയിലെ റിമാന്റ്
/വിചാരണ തടവുകാരെ
ജില്ലയില്‍ തന്നെ
പാര്‍പ്പിക്കുന്നതിനായി
ജില്ലാ ജയില്‍
നിര്‍മ്മിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ
;
(ഇ)
എങ്കില്‍
ഇതിനാവശ്യമായ സ്ഥലം
ലഭ്യമാണോ ;
ഇല്ലെങ്കില്‍ സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
തടവുകാര്‍ക്ക്
തൊഴില്‍ പരിശീലനം
3083.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയിലുകളില്‍
കഴിയുന്ന തടവുകാര്‍ക്ക്
ഏതെല്ലാം തൊഴിലുകളില്‍
പരിശീലനം
നല്‍കുന്നുണ്ട് ;
(ബി)
ജയിലുകള്‍ക്ക്
പുറത്ത് ഇവര്‍ക്ക്
പരിശീലനം നല്‍കുന്നതിന്
ഏതെല്ലാം ഏജന്‍സികളെ
നിയോഗിച്ചിട്ടുണ്ട് ;
(സി)
എല്ലാ
അന്തേവാസികള്‍ക്കും
തൊഴില്‍ പരിശീലനം
നല്‍കുന്നുണ്ടോയെന്ന്
വിശദമാക്കാമോ ;
(ഡി)
ഇവര്‍ക്ക്
കാലാനുസൃതമായി പുതിയ
തൊഴില്‍ മേഖലകളില്‍
പരിശീലനം നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ?
വനിതാതടവുകാര്‍
3084.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ജയിലുകളിലായി,
ശിക്ഷിക്കപ്പെട്ട എത്ര
വനിതകളെ
പാര്‍പ്പിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ജയിലുകള്‍ തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ?
വിചാരണത്തടവുകാരുടെ
കേസുകള്‍
3085.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും
വിജിലന്‍സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍ തടവുകാരുടെ
എണ്ണം
വര്‍ദ്ധിക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വിചാരണത്തടവുകാരുടെ
കേസുകള്‍ വേഗത്തില്‍
പൂര്‍ത്തിയാക്കുന്നതു
സംബന്ധിച്ച തീരുമാനം
വ്യക്തമാക്കുമോ ;
(സി)
വിചാരണ
തടവുകാരില്‍
നിരപരാധികളെന്നു
കണ്ടെത്തുന്നവരുടെ ഭാവി
സുരക്ഷിതമാക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?