വനം
വകുപ്പിലെ താല്‍ക്കാലിക
ജീവനക്കാരുടെ
സ്ഥിരപ്പെടുത്തല്‍
3086.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍ ജോലി ചെയ്തു
വന്നിരുന്ന താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തിയതുമായി
ബന്ധപ്പെട്ട്
അര്‍ഹതപ്പെട്ട
മറ്റേതെങ്കിലും
ജീവനക്കാര്‍ക്ക് ജോലി
ലഭിച്ചില്ല എന്ന പരാതി
ഉയര്‍ന്നിട്ടുണ്ടോ ;
(ബി)
സ്ഥിരപ്പെടുത്തിയ
താല്‍ക്കാലിക
ജീവനക്കാര്‍ക്ക്
വനംവകുപ്പ്
നിഷ്കര്‍ഷിച്ചിട്ടുള്ള
നിശ്ചിത യോഗ്യത ഇല്ല
എന്ന പരാതി
ആര്‍ക്കെങ്കിലും എതിരെ
ഉയര്‍ന്നിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
പ്രസ്തുത പരാതികളില്‍
എന്തു നടപടികളാണ്
വകുപ്പ് തലത്തില്‍
സ്വീകരിച്ചിട്ടുള്ളതെന്നും
വെളിപ്പെടുത്താമോ ;
(സി)
ഇരുപതും
ഇരുപത്തിയഞ്ചും
വര്‍ഷമായി വനം
വകുപ്പില്‍ താല്‍ക്കാലിക
ജോലിക്കാരായി
തുടര്‍ന്നുവരുന്ന 56
വയസ്സു
പൂര്‍ത്തിയായിക്കഴിഞ്ഞ
താത്കാലിക
ജീവനക്കാര്‍ക്ക്
തങ്ങളുടെ
ജീവിതാന്ത്യംവരെ ഒരു
നിശ്ചിത തുക
ലഭിക്കുന്നു എന്ന്
ഉറപ്പുവരുത്തുവാന്‍
വകുപ്പ് നടപടി
സ്വീകരിക്കുമോ ?
വനം
വകുപ്പിന്റെ ക്ലിയറന്‍സ്
ലഭിക്കുന്നതിനളള കാലതാമസം
3087.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പുമായി
ബന്ധപ്പെട്ട
പദ്ധതികളില്‍ ഫോറസ്റ്റ്
ക്ലിയറന്‍സ്
ലഭിക്കുന്നതിന്
അനാവശ്യമായ കാലതാമസം
വരുന്നുണ്ടെന്ന പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്തരം
പരാതികള്‍
ഉയര്ന്നുവരാതിരിക്കുവാനുളള
നടപടി സ്വീകരിക്കുമോ ;
(ബി)
കാലതാമസം
വരുത്തുന്ന കേസുകള്‍
ശ്രദ്ധയില്‍പ്പെടുത്തിയാല്‍
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ ;
(സി)
എറണാകുളം
ജില്ലയില്‍ സ്കൂള്‍
ബസ്സിനുമുകളിലേയ്ക്ക്
മരം വീണ് കുട്ടികള്‍
മരണപ്പെട്ട ദാരുണ
സംഭവം, പ്രസ്തുത മരം
മുറിക്കുന്നതിനുളള
അപേക്ഷ ലഭിച്ചിട്ടും
വനം വകുപ്പില്‍
നിന്നുളള അനുമതി
നീണ്ടുപോയതിന്റെ
പശ്ചാത്തലത്തിലാണുണ്ടായതെന്ന
മാധ്യമവാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുവാന്‍
സത്വരനടപടി കൈക്കൊളളുമോ
?
പുലി
ഭീഷണി
3088.
ശ്രീ.സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമീപ
കാലത്ത് വന്യ മൃഗങ്ങള്‍
പ്രത്യേകിച്ച് പുലികള്‍
നാട്ടിന്‍പ്രദേശങ്ങളിലും
കാട് വളരെ അകലെയുള്ള
പ്രദേശങ്ങളിലും
പ്രത്യക്ഷപ്പെട്ട്
ജനങ്ങള്‍ക്ക്
ഭീഷണിയുണ്ടാക്കുന്ന
സംഭവങ്ങള്‍
ഏറിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ബി)
പാലക്കാട്
ജില്ലയുടെ പടിഞ്ഞാറന്‍
മേഖലയില്‍ പുലി ഇറങ്ങി
ജനങ്ങള്‍
പരിഭ്രാന്തരായതും
തുടര്‍ച്ചയായി
പുലികളുടെ സാന്നിദ്ധ്യം
ഉണ്ടെന്ന
റിപ്പോര്‍ട്ടുകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(സി)
വനം
വകുപ്പിന്റെ റാപ്പിഡ്
റസ്പോണ്‍സ് ടീമിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ:
(ഡി)
വനപ്രദേങ്ങളില്
നിന്നും വളരെ
ദൂരത്തുള്ള
പ്രദേശങ്ങളില്‍
ഇത്തരത്തില്‍ പുലികള്‍
എത്തിപ്പെടുന്നത്
എങ്ങിനെയാണെന്ന്
കണ്ടെത്താന്‍
വനംവകുപ്പ് നടപടി
സ്വീകരിക്കുമോ?
കാവ്
സംരക്ഷണ പദ്ധതി
3089.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാവ് സംരക്ഷണ
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കാവും
കുളവും
സംരക്ഷിക്കുന്നത്
സംബന്ധിച്ച് വനവും
പരിസ്ഥിതിയും വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
ഈ
പദ്ധതി
നിര്‍വ്വഹിക്കുന്നതിനുള്ള
നിര്‍വ്വഹണ ഏജന്‍സി
ആരെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ ചുമതല
വഹിക്കുന്ന നിര്‍വ്വഹണ
ഉദ്യോഗസ്ഥന് ആരാണെന്ന്
വെളിപ്പെടുത്താമോ?
കൃഷി
രക്ഷാപദ്ധതി
3090.
ശ്രീ.ജോസ്
തെറ്റയില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യനും
മൃഗങ്ങളും തമ്മിലുള്ള
സംഘര്‍ഷം
കുറയ്ക്കുന്നതിനായി
തയ്യാറാക്കിയിട്ടുള്ള
കൃഷി രക്ഷാപദ്ധതിയില്‍
ഉള്‍പ്പെടുത്തി
മലയാറ്റൂര്‍,
വാഴച്ചാല്‍
ഡിവിഷനുകള്‍ക്കായി എത്ര
രൂപയുടെ ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളത്;
(ബി)
ഈ
പദ്ധതിപ്രകാരമുള്ള
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
ഇത്
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ?
ഇക്കോ
കേഡറ്റ് കോര്‍
3091.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
അന്‍വര്‍ സാദത്ത്
,,
എ.റ്റി.ജോര്‍ജ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് ഇക്കോ കേഡറ്റ്
കോര്‍
രൂപീകരിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇത് വഴി കൈവരിക്കുന്നത്
; വിശദമാക്കാമോ ;
(സി)
ആരെല്ലാമാണ്
പ്രസ്തുത പദ്ധതിയുമായി
സഹകരിക്കുന്നത് ;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കുമോ ?
മറയൂര്‍
ചന്ദന മോഷണ കേസുകള്‍
3092.
ശ്രീ.കെ.അജിത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ആറ് വര്‍ഷത്തിനിടയില്‍
മറയൂരില്‍ ഉണ്ടായ ചന്ദന
മോഷണങ്ങളെക്കുറിച്ചുള്ള
കേസുകളെക്കുറിച്ച്
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ; ഈ
കേസുകളില്‍ പൂര്‍ണമായി
പ്രതികളെ കണ്ടെത്തിയ
കേസുകളും ഭാഗികമായി
പ്രതികളെ കണ്ടെത്തിയ
കേസുകളും ഒരു
പ്രതിയെയും കിട്ടാത്ത
കേസുകളും എത്ര
വീതമെന്നും
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
ആറ് വര്‍ഷത്തിനിടയില്‍,
മറയൂരിലെ ചന്ദന മോഷണ
കേസുകളില്‍ റിസര്‍വ്
വനത്തിലെ കേസുകളും,
സ്വകാര്യ ഭൂമിയിലെ
കേസുകളും
എത്രവീതമെന്നു്
പ്രത്യേകമായി വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
മറയൂരിലെ ചന്ദന
മോഷണങ്ങള്‍
വര്‍ദ്ധിച്ചത്
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ?
മറയൂരിലെ
വനഭൂമി കൈയ്യേറ്റം .
3093.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
മറയൂരില്‍ 44 ആദിവാസി
കുടുംബങ്ങള്‍ വനഭൂമി
കയ്യേറി കുടില്‍ കെട്ടി
താമസം തുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
2009-ല്‍
ഉണ്ടായ ഉരുള്‍
പൊട്ടലില്‍ കുടിലുകള്‍
തകര്‍ന്ന
ആദിവാസികള്‍ക്ക് പകരം
ഭൂമി കൊടുക്കാമെന്നുള്ള
സർക്കാർ വാഗ്ദാനം
പാലിക്കാത്തതുമൂലമാണ്
ഇവര്‍ വനഭൂമി
കയ്യേറിയിരിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഉണ്ടെങ്കില്‍
ആരുടെ വീഴ്ച മൂലമാണ്
ആദിവാസികള്‍ക്ക്
നാളിതുവരെ ഭൂമി
നല്‍കാതിരുന്നത് ;
വിശദമാക്കുമോ ;
(ഡി)
പ്രസ്തുത
ആദിവാസികളെ വനംവകുപ്പ്
അധികൃതര്‍ ബലമായി
ഒഴിപ്പിക്കാന്‍
ശ്രമിച്ചപ്പോള്‍
സ്ത്രീകള്‍ ഉള്‍പ്പെടെ
ആത്മഹത്യാഭീഷണി
മുഴക്കിയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
ഇവരെ
സംരക്ഷിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ?
മരങ്ങള്‍
മുറിയ്ക്കുന്നതിനുള്ള അനുമതി
3094.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രോമോര്‍
ഫുഡ് പദ്ധതി പ്രകാരം
ലഭിച്ച കൈവശ ഭൂമികളില്‍
പട്ടയം ലഭിച്ചവയിലുള്ള
മരങ്ങള്‍
മുറിയ്ക്കുന്നതിന്
നേരത്തെ
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളില്‍ നിന്നും
വ്യത്യസ്തമായി ഇപ്പോള്‍
പുതിയ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ളത്;
പുതിയ ഉത്തരവിന്റെയും
മുന്‍ ഉത്തരവുകളുടെയും
കോപ്പികള്‍
ലഭ്യമാക്കാമോ;
(ബി)
കൈവശ
ഭൂമിയിലെ ഏതൊക്കെ
മരങ്ങള്‍
മുറിയ്ക്കുന്നതിനാണ്
അനുമതി
നല്‍കിയിട്ടുള്ളത്; ഈ
മരങ്ങള്‍
മുറിയ്ക്കുന്നതിന്
മുമ്പ് കര്‍ഷകര്‍
ഏതെങ്കിലും അനുമതി
വാങ്ങേണ്ടതുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
വകുപ്പുകളുടെ
അനുമതിയാണ്
വാങ്ങേണ്ടത്;വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അനുമതി നല്‍കുന്നത്
സംബന്ധിച്ച്
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
നിര്‍ദ്ദേശം
ലഭിക്കാത്തതുമൂലം
റാന്നി പമ്പാവാലി
മേഖലയിലെ കൈവശ
കര്‍ഷകര്‍ പ്ലാവ്,
ആഞ്ഞിലി തുടങ്ങിയ
മരങ്ങള്‍
മുറിയ്ക്കുന്നതിനും
നീക്കം ചെയ്യുന്നതിനും
ബുദ്ധിമുട്ട്
അനുഭവിക്കുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത്?
സോഷ്യല്‍
ഫാേറസ്റ്ററി
3095.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സോഷ്യല്‍ ഫാേറസ്റ്ററി
പത്തനംതിട്ട ജില്ലയില്‍
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്
എന്നും ഏതെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിവരുന്നു
എന്നുമുളള വിവരം
നിയോജകമണ്ഡല
അടിസ്ഥാനത്തില്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
ചെലവിട്ട തുകയുടെ വിവരം
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
ഇനം തിരിച്ച്
ലഭ്യമാക്കാമോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ
പൂര്‍ണ്ണ/ഭാഗിക വിഹിതം
ലക്ഷ്യമാക്കി
ജില്ലയില്‍ ഇത്തരം
ഏതെല്ലാം പദ്ധതികള്‍
പ്രാവര്ത്തികമാക്കിയിട്ടുണ്ടെന്നുളള
വിവരം അറിയിക്കുമോ;
വിശദാശം ലഭ്യമാക്കാമോ?
വനമേഖലയിലെ
വന്യജീവി ആക്രമണം
3096.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനമേഖലയ്ക്കടുത്തും
മറ്റും താമസിക്കുന്ന
കര്‍ഷകരുടെ
കൃഷിഭൂമിയില്‍
വിളവുകള്‍
നശിപ്പിക്കുന്നതും
മനുഷ്യരെ
ആക്രമിക്കുന്നതുമായ
വന്യമൃഗങ്ങളെ
കൊല്ലുന്നതിനുമായി
എന്തെങ്കിലും പുതിയ
നിയമം
പുറത്തിറക്കിയിട്ടുണ്ടോ
; എങ്കില്‍ പകര്‍പ്പ്
സഹിതം വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് വന്യജീവി
ആക്രമണത്തില്‍ എത്ര
മനുഷ്യ ജീവന്
പൊലിഞ്ഞിട്ടുണ്ടെന്നും
എത്ര പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ടെന്നും
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍ ജില്ല
തിരിച്ച് വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കാവുസംരക്ഷണ
പദ്ധതികള്‍
3097.
ശ്രീ.സി.കെ
സദാശിവന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവുകളുടെ
സംരക്ഷണവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കുമോ ?
വനാവകാശനിയമം
3098.
ശ്രീ.റോഷി
അഗസ്റ്റിന്
,,
എം.വി.ശ്രേയാംസ് കുമാര്‍
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശനിയമം
ഉടന്‍ നടപ്പാക്കണമെന്ന്
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമം സമയബന്ധിതമായി
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിയമം
നടപ്പാക്കുന്നതിനുള്ള
കാലതാമസിന്റെ കാരണം
വ്യക്തമാക്കുമോ?
വനംവകുപ്പില്‍
വാച്ചര്മാരായിട്ടുള്ള
പട്ടികവര്‍ഗ്ഗക്കാര്‍
3099.
ശ്രീ.കെ.രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പില്‍
വാച്ചര്‍മാരായി എത്ര
പട്ടികവര്‍ഗ്ഗക്കാര്‍
ജോലി നോക്കുന്നുവെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
നല്‍കിവരുന്ന
വേതനത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇവര്‍ക്ക്
എത്ര മാസത്തെ വേതനം
കുടിശ്ശികയായി
നല്കുവാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
മുടക്കം
കൂടാതെ എല്ലാ മാസവും
ഇവര്‍ക്ക് വേതനം
ലഭ്യമാക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
പട്ടയഭൂമിയിലെ
മരം മുറിക്കുന്നതിനുള്ള
അനുമതി
3100.
ശ്രീ.റ്റി.യു.
കുരുവിള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയഭൂമിയിലെ
മരങ്ങള്‍
മുറിക്കുന്നതിനുള്ള
നിയന്ത്രണം
നീക്കിയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പട്ടയഭൂമികളില്‍
വന്യമൃഗങ്ങള്‍ കൃഷിനാശം
വരുത്തുന്നത് തടയുവാന്‍
എന്തെല്ലാം പുതിയ
നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ?
ആദിവാസികള്‍ക്ക്
ഭൂമി വിതരണം
3101.
ശ്രീ.വി.ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുപ്രീം
കോടതി ഉത്തരവ്
അനുസരിച്ച്
ആദിവാസികള്‍ക്ക് എത്ര
ഏക്കര്‍ ഭൂമി വീതമാണ്
വിതരണം ചെയ്യേണ്ടത് ;
വ്യക്തമാക്കാമോ ;
(ബി)
ആദിവാസികള്‍ക്ക് എത്ര
ഏക്കര്‍ വീതം ,ഏതെല്ലാം
ജില്ലകളില്‍ വിതരണം
ചെയ്തു ; ഭൂമി വിതരണം
ചെയ്യുന്നതിനായി വനം
വകുപ്പ് പ്രത്യേകം
ഓഫീസ് തുറന്നിരുന്നോ ;
പ്രസ്തുത ഓഫീസ്
ഇപ്പോഴും
പ്രവര്‍ത്തിക്കുന്നുണ്ടോ
; ഈ ഓഫീസ് ഇതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങൾ
എന്തൊക്കെയെന്നു
വ്യക്തമാക്കാമോ ?
അപകടാവസ്ഥയിലുളള
മരങ്ങള്‍ മുറിച്ചുമാറ്റാന്‍
നടപടി
3102.
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാതയോരങ്ങളില്‍
അപകടകരമാംവിധത്തിലുള്ള
വൃക്ഷങ്ങള്‍ വീണ്
യാത്രക്കാര്‍ക്ക്
ജീവഹാനിയും പരിക്കുകളും
പറ്റുന്ന സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇവ
നീക്കം ചെയ്യുന്നതിന്
കാലതാമസം
എടുക്കുന്നതും, വിവിധ
വകുപ്പുകളില്‍ നിന്നും
മരം മുറിക്കുന്നതിനുള്ള
അനുമതി വൈകുന്നതും
ഒഴിവാക്കാന്‍ എന്തു
നടപടി സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കോ,
വ്യക്തികള്‍ക്കോ ഇത്തരം
പരാതികള്‍ എവിടെ
നല്‍കണമെന്നും ഇതിനുള്ള
പരിഹാരം ഏത് വകുപ്പില്‍
നിന്നു് ലഭിക്കുമെന്നും
വ്യക്തമാക്കുമോ ?
കാട്ടുമൃഗങ്ങളുടെ
ആക്രമണം
3103.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുമൃഗങ്ങള്‍
നാട്ടിലിറങ്ങി
കൃഷിക്കും ജീവനും
ഭീഷണിയുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
ഇത്തരത്തിലുള്ള എത്ര
ആക്രമണങ്ങളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
ആക്രമണങ്ങൾക്കിരയായവർക്ക്
എന്തെങ്കിലും
നഷ്ടപരിഹാരം വകുപ്പ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര രൂപ;
നഷ്ടപരിഹാരം
നിശ്ചയിക്കാനുള്ള
മാനദണ്ഡം എന്താെണന്നു
വിശദീകരിക്കാമോ;
(ബി)
വനമേഖലയോട്
ചേര്‍ന്നുള്ള ജനവാസ
കേന്ദ്രങ്ങളിലേക്ക്
കാട്ടുമൃഗങ്ങള്‍
ഇറങ്ങുന്നതു തടയാന്‍
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഏതൊക്കെ ജില്ലകളില്‍
ഏതൊക്കെ ഭാഗങ്ങളിലാണ്
സംരക്ഷണം
ഒരുക്കിയിരിക്കുന്നത്?
ആനിമല്‍
റെസ്ക്യൂ ഷെല്‍ട്ടര്‍
സ്ഥാപിക്കുന്നതിന് സാധ്യതാ
പഠനം
3104.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജീവിതത്തിന്
ഭീഷണി ഉയര്‍ത്തുന്ന
വന്യജീവികളെയും നാട്ടു
മൃഗങ്ങളെയും
പാര്‍പ്പിക്കുന്നതിലേക്കായി
പരീക്ഷണാടിസ്ഥാനത്തില്‍
ആനിമല്‍ റെസ്ക്യൂ
ഷെല്‍ട്ടര്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച് സാധ്യതാ
പഠനം നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
ആനിമല്‍ റെസ്ക്യൂ
ഷെല്ട്ടര്സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ടി.എസ്.ആര്.
സുബ്രഹ്മണ്യം കമ്മിറ്റി -
സംസ്ഥാനത്തിന്റെ നിലപാടുകള്‍
3105.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടി.എസ്.ആര്.
സുബ്രഹ്മണ്യം കമ്മിറ്റി
ശുപാര്ശകളിന്മേല്
സര്‍ക്കാര്‍ അഭിപ്രായ
രൂപീകരണം
നടത്തിയിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാടെന്താണെന്നും
അതിനുള്ള
കാരണങ്ങളെന്താണെന്നും
വിശദമാക്കുമോ ;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാനത്തിന്റെ
നിലപാടുകള്‍
അംഗീകരിച്ചുകിട്ടാന്‍
എന്തൊക്കെ പ്രായോഗിക
നിലപാടുകളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
ഒാക്സ്ബോ
തടാക സംരക്ഷണം
3106.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കാടുകുറ്റി
പഞ്ചായത്തിലെ വെെന്തല
ഭാഗത്ത്
ചാലക്കുടിപ്പുഴയില്‍
രൂപം കൊണ്ടിട്ടുളള
ഒാക്സ്ബോ തടാകം
സംരക്ഷിക്കുന്നതിനും,
ജെെവ
വെെവിധ്യബോര്ഡിന്റെ
കീഴില്‍ പ്രകൃതി പെെതൃക
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നു വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നടപടികളുടെ വിശദ
വിവരങ്ങൾ അറിയിക്കാമോ?
കാലാവസ്ഥാ
വ്യതിയാനത്തെക്കുറിച്ച് പഠനം
3107.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവസ്ഥാ വ്യതിയാനം
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
സര്‍ക്കാര്‍
ഏജന്‍സികളുടെ
എന്തെങ്കിലും പഠനം
ഇതേക്കുറിച്ച്
നടന്നിട്ടുണ്ടോ ;
(സി)
ഉഷ്ണക്കാറ്റ്
വീശി പരിസ്ഥിതിക്ക്
കോട്ടം സംഭവിച്ചത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍ നല്‍കാമോ
?
പൈക,
സ്മൈല്‍ പദ്ധതികള്‍
3108.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്പോര്‍ട്സ്
വകുപ്പിന്റെ വിവിധ
പദ്ധതികളായ പൈക,
സ്മൈല്‍ എന്നിവയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ഏറനാട് മണ്ഡലത്തില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ ;
(ബി)
ഇവയില്‍
എത്രയെണ്ണത്തില്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
സ്വീകരിച്ച നടപടി
എന്താണ് ;
വ്യക്തമാക്കുമോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതികളില്‍
ഉള്‍പ്പെടുത്തി ഓരോ
ജില്ലയിലും
നടപ്പിലാക്കിയ
പ്രവര്‍ത്തികള്‍
ഏതെല്ലാമാണ് ; വിശദാംശം
നല്‍കുമോ ?
കേരള
സ്പോര്‍ട്സ് ആക്റ്റ്
3109.
ശ്രീ.ബെന്നി
ബെഹനാന്
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്പോര്‍ട്സ് ആക്റ്റ്
ഭേദഗതി ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ബി)
എന്തെല്ലാം
മാറ്റങ്ങളാണ് ഭേദഗതി
മുഖേന നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് ;
(സി)
സ്പോര്‍ട്സ്
രംഗത്തെ
പ്രവര്‍ത്തനത്തിനും
വളര്‍ച്ചയ്ക്കും ആയത്
എത്ര മാത്രം
സഹായകരമാകും എന്നാണ്
കരുതുന്നത് ;
(ഡി)
ഇതിനുള്ള
നിയമ നിര്‍മ്മാണ
പ്രക്രിയ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ?
വടുതല
ജമാ അത്ത് ഹയര്‍ സെക്കന്ററി
സ്കൂളില്‍ സ്പോര്‍ട്സ് ഗ്രൗണ്ട്
3110.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ അരുകുറ്റി
പഞ്ചായത്തിലെ വടുതല ജമാ
അത്ത് ഹയര്‍ സെക്കന്ററി
സ്കൂളില്‍ സ്പോര്‍ട്സ്
ഗ്രൗണ്ട്
നിര്‍മ്മിക്കുന്നതിന്
എസ്റ്റിമേറ്റ് സഹിതം
ഒരു പ്രൊപ്പോസല്‍
സ്പോര്‍ട്സ്
കൗണ്‍സിലിന്
നല്‍കിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരവധി
കായിക താരങ്ങള്‍ ഉള്ള ഈ
പ്രദേശത്ത് സ്പോര്‍ട്സ്
ഗ്രൗണ്ടില്ലാത്തതുമൂലമുള്ള
ബുദ്ധിമുട്ട്
അകറ്റുന്നതിനായി
അടിയന്തിരമായി
സ്പോര്‍ട്സ് ഗ്രൗണ്ട്
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മതിലകം
ബ്ലോക്ക് പഞ്ചായത്ത്
സ്ഥലത്ത്നീന്തല് കുളം
3111.
ശ്രീ.വി.എസ്.സുനില്‍
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്പമംഗലം
നിയോജകമണ്ഡലത്തില്‍
മതിലകം ബ്ലോക്ക്
പഞ്ചായത്തിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത്
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടുപയോഗിച്ച്
നീന്തല്‍ കുളം
നിര്മ്മിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള
നിര്‍ദ്ദേശത്തില്‍
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലതാമസത്തിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
നീന്തല്‍
കുളം
നിര്‍മ്മിക്കുന്നതിനായുള്ള
സര്‍ക്കാര്‍ ഏജന്‍സി
ഏതെന്ന്
വ്യക്തമാക്കാമോ?
ജില്ലാ,
സംസ്ഥാന കളരിപ്പയറ്റ്
മത്സരങ്ങളിലെ വിജയികള്‍
3112.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ,
സംസ്ഥാന കളരിപ്പയറ്റ്
മത്സരങ്ങളില്‍
മാനദണ്ഡങ്ങള്‍
പാലിക്കാതെ ചില
കളരിപ്പയറ്റ്
അഭ്യാസികളെ വിജയികളായി
പ്രഖ്യാപിക്കുന്നത്
സംബന്ധിച്ചുള്ള
പരാതികള്‍ക്ക് പരിഹാരം
കാണുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
54,55,56-ാമതു
ജില്ലാ-സംസ്ഥാന
കളരിപ്പയറ്റ്
മത്സരങ്ങളിലെ
വ്യക്തിഗതം, ടീമിനം,
വാള്‍പ്പയറ്റ് എന്നീ
ഇനങ്ങളില്‍ (തെക്കന്‍
സമ്പ്രദായം) ഒന്നാം
സ്ഥാനക്കാര്‍
ആരൊക്കെയാണ്; ഇവര്‍
പ്രതിനിധീകരിച്ച
കളരിപ്പയറ്റ്
സംഘത്തിന്റെ പേര്
വെളിപ്പെടുത്താമോ;
അവയുടെ രജിസ്റ്റര്‍
നമ്പര്‍ എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
54,55,56-ാമത്
ജില്ലാ സംസ്ഥാന
കളരിപ്പയറ്റ്
മത്സരങ്ങളിലെ
ഗുരുക്കന്മാര് ഈ
മത്സരങ്ങള്‍ നടന്ന
കാലയളവില്‍ ജില്ല
സംസ്ഥാന കളരിപ്പയറ്റ്
അസോസിയേഷന്റെ
എക്സിക്യൂട്ടീവ്
കമ്മിറ്റിയില്‍ സ്ഥാനം
വഹിച്ചിരുന്നോ;
എങ്കില്‍ ഏതൊക്കെ
സ്ഥാനങ്ങളാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവിലെ
ജില്ല സംസ്ഥാന
കളരിപ്പയറ്റ്
അസോസിയേഷന്റെ കമ്മിറ്റി
അംഗങ്ങള്‍ ആരൊക്കെയാണ്;
അവര്‍ വഹിക്കുന്ന
സ്ഥാനങ്ങള്‍
വ്യക്തമാക്കാമോ?
ഗെയിംസ്
വില്ലേജിലെ വസതികളുടെ
പുനര്‍വിനിയോഗം
3113.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുപ്പത്തിയഞ്ചാമത്
ദേശീയ ഗെയിംസ്
വില്ലേജിലെ
പ്രീഫാബ്രിക്കേറ്റഡ്
വസതികളുടെ
പുനര്വിനിയോഗത്തിനായി
ചാലക്കുടി പനമ്പിള്ളി
മെമ്മോറിയല്‍
ഗവഃകോളേജ്, ചാലക്കുടി
ഹൗസിംഗ് ബോര്‍ഡ് കോളനി
റെസിഡന്‍സ്
അസോസിയേഷന്, വിവിധ
വിദ്യാലയങ്ങള്‍
എന്നിവര്‍ നല്കിയ
അപേക്ഷകളിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
നടപടി സ്വീകരിക്കുമോ?
ചാലക്കുടി
പനമ്പിള്ളി മെമ്മോറിയല്‍ ഗവ.
കോളേജില്‍ സിന്തറ്റിക്
ബാസ്കറ്റ്ബോള്‍ കോര്‍ട്ട്
3114.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍ ഗവ.
കോളേജില്‍ സിന്തറ്റിക്
ബാസ്കറ്റ്ബോള്‍
കോര്‍ട്ട്
നിര്‍മ്മിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
സ്പോര്‍ട്സ്/ഗെയിംസ്
അസോസിയേഷനുകള്‍ക്ക് പാട്ടത്തിന്
ലഭിച്ച സര്‍ക്കാര്‍ ഭൂമി
3115.
ശ്രീ.വി.എം.ഉമ്മര്‍
മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പോര്‍ട്സ്/ഗെയിംസ്
അസോസിയേഷനുകള്‍ക്ക്
സര്‍ക്കാര്‍ ഭൂമി
പാട്ടത്തിന്
നല്‍കാറുണ്ടോ; എങ്കില്‍
അത്തരത്തില്‍ എത്ര
അസോസിയേഷനുകള്‍ക്ക്
ഭൂമി
നല്കിയിട്ടുണ്ടെന്നതിന്റെ
വിശദവിവരം നല്‍കാമോ;
(ബി)
ഇതില്‍
എത്ര അസോസിയേഷനുകള്‍
പാട്ടത്തില്‍ ലഭിച്ച
ഭൂമി അസോസിയേഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്ക്കനുസരിച്ചും
സര്‍ക്കാര്‍
നിയമമനുസരിച്ചും
വിനിയോഗിക്കുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
അറിയിക്കുമോ;
(സി)
ഇവയില്‍
എത്രയെണ്ണം കൈമാറ്റം
ചെയ്തിട്ടുണ്ടെന്നും
എത്രയെണ്ണം കമേഴ്സ്യല്‍
പര്‍പ്പസിന്
വിട്ടുനല്‍കിയിട്ടുണ്ടെന്നും
കണ്ടെത്തിയിട്ടുണ്ട്;
(ഡി)
ഇതു
സംബന്ധിച്ച്
പരിശോധിക്കാന്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; എങ്കില്‍
ഏറ്റവും ഒടുവില്‍
പരിശോധന നടന്നത്
എന്നാണെന്നും അതിന്റെ
വിവരങ്ങളും
അറിയിക്കുമോ?
കളിസ്ഥലങ്ങളുടെ
നിര്‍മ്മാണത്തിനായി തുക
3116.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ട്;
അവ ഏതെല്ലാമാണ്;
(ബി)
ഏതെല്ലാം
പദ്ധതി പ്രകാരമാണ്
പ്രസ്തുത
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിച്ചിട്ടുള്ളതെന്നും
ഓരോന്നിന്റെയും
അടങ്കല്‍ തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍
കളിസ്ഥലങ്ങളുടെ
നിര്‍മ്മാണത്തിനായി തുക
വകയിരുത്തിയിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കെ.
എസ്.എഫ്.ഡി.സി സിനിമാശാലകള്‍
3117.
ശ്രീ.സണ്ണി
ജോസഫ്
,,
പി.എ.മാധവന്
,,
ലൂഡി ലൂയിസ്
,,
എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്.എഫ്.ഡി.സി.യുടെ
കീഴില്‍ എത്ര
സിനിമാശാലകള്‍
പ്രവര്‍ത്തിക്കുന്നുവെന്നും
കഴിഞ്ഞ സാമ്പത്തിക
വര്‍ഷങ്ങളില്‍ ഈ
സിനിമാശാലകളില്‍
നിന്നുള്ള വരുമാനം എത്ര
വീതമെന്നും
അറിയിക്കാമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
പ്രസ്തുത സിനിമാശാലകള്‍
ലാഭത്തിലാണോ
പ്രവര്‍ത്തിച്ചിരുന്നത്;
(സി)
സിനിമാശാലകളുടെ
നവീകരണത്തിനും
വിപുലീകരണത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
കെ.എസ്.എഫ്.ഡി.സി.
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
കെ.എസ്.എഫ്.ഡി.സി.യുടെ
കീഴില്‍ പുതിയ
തീയറ്ററുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
കലാമൂല്യമുള്ള
ചിത്രങ്ങള്‍
പ്രദര്‍ശിപ്പിക്കാന്‍
തീയേറ്ററുകള്‍
3118.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ഥലം
ലഭ്യമാക്കുന്ന
ഇടങ്ങളില്‍
കലാമൂല്യമുള്ള
ചിത്രങ്ങള്‍
പ്രദര്‍ശിപ്പിക്കുന്നതിനായി
തീയേറ്ററുകള്‍ പണിതു
നല്‍കും എന്ന
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
സംസ്ഥാനത്ത്
എവിടെയൊക്കെയാണ്
ഇത്തരത്തില്‍
തീയേറ്ററുകള്‍
അനുവദിച്ചിട്ടുള്ളത് ;
(ബി)
എത്ര
സ്ഥലമാണ് ഇത്തരത്തില്‍
തീയേറ്റര്‍
ആരംഭിക്കാനായി വേണ്ടത്
;
(സി)
ഇങ്ങനെ
പണിയുന്ന
തീയേറ്ററുകളുടെ ഉടമസ്ഥത
ആര്‍ക്കായിരിക്കും
എന്ന് വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
അനുവദിച്ചതില്‍
ഏതെങ്കിലും
തീയേറ്ററിന്റെ പണി
ആരംഭിച്ചിട്ടുണ്ടോ ;
റാന്നി
നിയോജകമണ്ഡലത്തില്‍
എവിടെയെങ്കിലും
ഇത്തരത്തില്‍
തീയേറ്റര്‍
ആരംഭിക്കാന്‍
നീക്കമുണ്ടോ എന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി
3119.
ശ്രീ.സണ്ണി
ജോസഫ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
സി.പി.മുഹമ്മദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹിക
പ്രതിബദ്ധത
നിലനിര്‍ത്തിക്കൊണ്ട്
സ്വന്തം നിലയ്ക്ക്
വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
കെ.എസ്.ആര്.ടി.സി
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
അന്യ
സംസ്ഥാനങ്ങളിലെ ചില
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷനുകള്‍
സ്വകാര്യവത്കരിക്കുകയോ
പൂട്ടുകയോ ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കെ.എസ്.ആര്.ടി.സി
യെ സംരക്ഷിക്കുന്നതിന് നടപടി
3120.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യെ സംരക്ഷിക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പൊതുജനത്തിന്
പ്രയോജനകരമായ രീതിയില്‍
കെ.എസ്.ആര്.ടി.സി. യെ
സംരക്ഷിക്കുന്നതിന് ഒരു
സമഗ്ര പഠനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
യുടെ വരുമാനവും ചെലവും
3121.
ശ്രീമതി.കെ.എസ്.സലീഖ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.
ആര്.ടി.സി ക്ക്
വസ്തുവകകള്‍,
കെട്ടിടങ്ങള്‍
ഉള്‍പ്പെടെയുള്ള മൊത്തം
ആസ്തി എത്രയെന്നും
മൊത്തം കടം
ആര്‍ക്കെല്ലാം
നല്‍കുവാനുണ്ടെന്നും
ഇതിനായി പ്രതിമാസം
മുതലിനത്തില്‍
/പലിശയിനത്തില്‍ എത്ര
തുക നല്കി വരുന്നു
എന്നും വ്യക്തമാക്കുമോ;
(ബി)
പ്രതിമാസം
കെ.എസ്.ആര്.ടി.സി.യുടെ
പരസ്യയിനം, വാടക,
ടിക്കറ്റ് കളക്ഷന്‍
മറ്റുവരുമാനങ്ങൾ
ഉള്‍പ്പെടെയുള്ള
വരുമാനമെത്ര എന്നും
വിവിധയിനങ്ങളിലെ
പ്രതിമാസ ചെലവ്
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി
യാത്രക്കാരില്‍ നിന്ന്
സെസ്സ് പിരിക്കാന്‍
തീരുമാനിച്ചത്
എന്നുമുതല്‍ എന്നും
മാസം തോറും
പ്രസ്തുതയിനത്തില്‍
എത്ര തുക
ലഭിക്കുന്നുവെന്നും
സെസ്സ് പിരിവിന്റെ
പകര്‍പ്പുകളുള്‍പ്പെടെ
ലഭ്യമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി.യുടെ
മേല്‍നോട്ടത്തില്‍
നടത്തപ്പെടുന്ന
കെ.യു.ആര്.ടി.സി
വിഭാഗത്തില്‍ നിന്നും
ലഭിക്കുന്ന മാസവരുമാനം
എത്രയെന്നും ചെലവ്
എത്രയെന്നും
വ്യക്തമാക്കുമോ;
(ഇ)
കെ.യു.ആര്.ടി.സി
വിഭാഗത്തില്‍ നിന്നും
സെസ്സ് പിരിക്കാന്‍
കെ.എസ്.ആര്.ടി.സി ക്ക്
അവകാശമുണ്ടോ എന്നും
അതിനായി പറപ്പെടുവിച്ച
ഉത്തരവിന്റെ പകര്‍പ്പും
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി
യിലെ ഡ്രൈവര്‍മാരുടെ
ഒഴിവുകള്‍
3122.
ശ്രീമതി.ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ നിലവില്‍ എത്ര
ഡ്രൈവര്‍മാരുടെ
ഒഴിവുകള്‍ ഉണ്ട്;
(ബി)
23-8-2012-
ല്‍ നിലവില്‍ വന്ന
കെ.എസ്.ആര്.ടി.സി
റിസര്‍വ്
ഡ്രൈവര്‍മാരുടെ റാങ്ക്
ലിസ്റ്റില്‍നിന്ന്
പി.എസ്.സി
എത്രപേര്‍ക്ക് നിയമന
ശിപാര്‍ശ
നല്‍കിയിട്ടുണ്ട്;
നിയമന ശിപാര്‍ശ നല്കിയ
എത്ര പേര്‍ക്ക്
കെ.എസ്.ആര്.ടി.സി
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
നിയമനം
നല്കിയിട്ടില്ലെങ്കില്
അതിന്റെ കാരണം
വിശദീകരിക്കാമോ;
(ഡി)
നിലവിലുള്ള
ഒഴിവുകളില്‍ നിയമനം
നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിയ്ക്കുമോ;
(ഇ)
നിലവില്‍
കെ.എസ്.ആര്.ടി.സി
യില്‍ എംപാനല്‍
ഡ്രൈവര്‍മാര്‍ ജോലി
ചെയ്യുന്നുണ്ടോ;
എങ്കില്‍ ഇത്തരം
ആളുകള്‍ക്ക് പകരം
പി.എസ്.സി ലിസ്റ്റില്‍
നിന്ന് നിയമനം
നടത്തുവാന്‍ നടപടി
സ്വീകരിയ്ക്കുമോ?
കെ.എസ്.ആര്.ടി.സി
യില്‍ ടിക്കറ്റിന് സെസ്
3123.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ ടിക്കറ്റിന് സെസ്
ഏര്‍പ്പെടുത്തിയശേഷം
എത്ര കോടി രൂപയാണ്
മാസം അധികമായി
ലഭിച്ചത്;
(ബി)
എത്ര കോടിയാണ്
ലക്ഷ്യമിട്ടിരിക്കുന്നത്
എന്ന് വ്യക്തമാക്കാമാേ;
(സി)
സെസ്
ഏര്‍പ്പെടുത്തിയതിനുശേഷം
യാത്രക്കാരുടെ
എണ്ണത്തില്‍
കുറവുണ്ടായതായി
കരുതുന്നുണ്ടോ;
എങ്കില്‍
മുന്‍പുണ്ടായതില്‍
നിന്നും എത്ര ശതമാനം
കുറഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതു
പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
കെ.എസ്.ആര്.ടി.സി
എടത്വാ ഡിപ്പോ കെട്ടിടം
നിര്‍മ്മാണം
3124.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ഡലം
ആസ്തി വികസന ഫണ്ടില്‍
നിന്നും തുക അനുവദിച്ച
എടത്വാ
കെ.എസ്.ആര്.ടി.സി
ഡിപ്പോ കെട്ടിടം
നിര്‍മ്മാണത്തിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിന്
കരാറുകാരന് എത്ര തുക
അനുവദിച്ചുവെന്നും ഇനി
ഏതെല്ലാം വര്‍ക്കുകള്‍
ബാക്കിയുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിന്
ധനകാര്യ വകുപ്പ് തുക
അനുവദിച്ച് തന്നിട്ടും
സമയബന്ധിതമായി കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം വിശദമാക്കുമോ;
(ഡി)
പ്രസ്തുത
കെട്ടിട നിര്‍മ്മാണം
എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
പെന്ഷന് കുടിശ്ശിക
3125.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യിലുള്ള
പെന്‍ഷന്‍കാര്‍ക്ക് ഏത്
മാസം വരെയാണ് പെന്ഷന്
നല്‍കിയിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ബി)
കുടിശ്ശിക
എന്ന് നല്‍കാനാകും
എന്ന് വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
പണിമുടക്ക്
3126.
ശ്രീ.എളമരം
കരീം
,,
കെ.കുഞ്ഞിരാമന്
(തൃക്കരിപ്പൂർ)
,,
ജെയിംസ് മാത്യു
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
സംരക്ഷിക്കണമെന്നതുള്പ്പെടെയുള്ള
അടിയന്തര ആവശ്യങ്ങള്‍
ഉന്നയിച്ച്
കെ.എസ്.ആര്.ടി.സി
എംപ്ലോയീസ് അസോസിയേഷന്
(സി.ഐ.ടി.യു)
നേതൃത്വത്തില്‍
സര്‍ക്കാരിന്
പണിമുടക്ക് സമര
നോട്ടീസ്
നല്‍കിയിട്ടുണ്ടോ ;
പ്രസ്തുത
ആവശ്യങ്ങളിന്മേലുള്ള
നിലപാട്
വ്യക്തമാക്കാമോ?
(ബി)
പ്രസ്തുത
സംഘടനകളുമായി
സര്‍ക്കാര്‍ ഉണ്ടാക്കിയ
ഒത്തുതീര്‍പ്പ്
വ്യവസ്ഥകള്‍
എന്തെല്ലാമായിരുന്നു ;
അത്
നടപ്പിലാക്കിയിട്ടുണ്ടോ
; പ്രസ്തുത കാര്യം സമര
നോട്ടീസിൽ
ഉൾപെടുത്തിയിട്ടുണ്ടോ :
(സി)
നോട്ടീസ്
നല്‍കിയവരുമായി ചര്‍ച്ച
നടത്തി പ്രശ്നം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ സഞ്ചിത നഷ്ടം
3127.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ആര്.ടി.സി.
യുടെ സഞ്ചിത നഷ്ടം എത്ര
;
കെ.എസ്.ആര്.ടി.സി.
നടത്തുന്ന വിവിധ
സര്‍വ്വീസുകള്‍
3128.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുറഹിമാന് രണ്ടത്താണി
,,
പി.ബി. അബ്ദുൾ റസാക്
,,
കെ.മുഹമ്മദുണ്ണി ഹാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നടത്തുന്ന വിവിധ
സര്‍വ്വീസുകളില്‍
(ഓര്‍ഡിനറി, ഫാസ്റ്റ്
പാസഞ്ചര്‍, സൂപ്പര്‍
ഫാസ്റ്റ്,
എക്സ്പ്രസ്സ്, സൂപ്പര്‍
എക്സ്പ്രസ്സ്) ഓരോ
വിഭാഗത്തിലെയും
ബസ്സൊന്നിനുള്ള
പ്രതിമാസ ശരാശരി
വരുമാനം
കണക്കാക്കിയിട്ടുണ്ടോ ;
വിശദമാക്കുമോ ;
(ബി)
ശരാശരി
വരുമാനത്തിലെ
ഏറ്റക്കുറച്ചിലും
യാത്രാനിരക്കിലെ
വ്യത്യാസവും തമ്മില്‍
എന്തെങ്കിലും
ബന്ധമുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദവിവരം നല്‍കാമോ ;
(സി)
പ്രതിദിനം
ഓപ്പറേറ്റ് ചെയ്യുന്ന
എക്സ്പ്രസ്സ്, സൂപ്പര്‍
എക്സ്പ്രസ്സ്
സര്വ്വീസുകളെത്രയെന്നും
പ്രതിദിന ശരാശരി
വരുമാനം എത്രയെന്നും
അറിയിക്കുമോ ?
കെ.എസ്.ആര്.ടി.സി.യിലെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്
ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍
മെമ്മോറാണ്ടം
3129.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്
ഫിനാന്‍ഷ്യല്‍
ഇന്‍ഫര്‍മേഷന്‍
മെമ്മോറാണ്ടം
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍
എന്തെല്ലാം;
(ബി)
കെ.എസ്.ആര്.ടി.സി.യില്‍
ഈ സര്‍ക്കാരിന്റെ
കാലയളവില്‍
ഉണ്ടായിട്ടുള്ള
ടിക്കറ്റിതര
വരുമാനത്തിന്റെ കണക്ക്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.റ്റി.സിയുടെ
പുനരുദ്ധാരണം
3130.
ശ്രീ.വി.ഡി.സതീശന്
,,
ആര് . സെല്‍വരാജ്
,,
വര്‍ക്കല കഹാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.റ്റി.സി.ബസ്സുകളില്‍
യാത്ര ചെയ്യാന്‍
ജനങ്ങളെ
പ്രേരിപ്പിക്കുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത കര്‍മ്മ
പദ്ധതികള്‍ക്കായി
പുനരുദ്ധാരണ
പാക്കേജില്‍ എന്തെല്ലാം
കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
കോര്‍പ്പറേഷന്‍െറ
സാമ്പത്തിക
പ്രതിസന്ധിക്ക് പരിഹാരം
കാണാന്‍ പ്രസ്തുത
കര്‍മ്മ പദ്ധതികള്‍
എത്രമാത്രം
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത കര്‍മ്മ
പദ്ധതികള്‍ക്കായി
എന്തെല്ലാം പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം ?
ഗതാഗത
നിയമങ്ങള്‍ .
3131.
ശ്രീ.എം.പി.വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഗതാഗത നിയമങ്ങള്‍
പാലിക്കാതെ വാഹനം
ഓടിച്ച എ്രത കേസുകള്‍
പ്രതിവര്‍ഷം
രജിസ്റ്റര്‍
ചെയ്യപ്പെടുന്നു;
വിശദമാക്കുമോ;
കണ്ണൂര്‍
ജില്ലയിലെ ജന്റം ബസ്സുകള്‍
3132.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ എത്ര ജന്റം
ബസ്സുകള്‍ ഇപ്പോള്‍
സര്‍വ്വീസ്
നടത്തുന്നുണ്ട് ;
(ബി)
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ ജന്റം
ബസ്സുകള്‍
അനുവദിച്ചിട്ടുണ്ടോ ;
എങ്കില്‍ എത്ര
ബസ്സുകള്‍ ;
എവിടെയൊക്കെയാണ് അവ
സര്‍വ്വീസ് നടത്തുന്നത്
;
(സി)
പയ്യന്നൂരില്‍
നിന്നും
ബംഗ്ലൂരുവിലേയ്ക്കു്
സര്‍വ്വീസ്
നടത്തിക്കൊണ്ടിരുന്ന
സൂപ്പര്‍ ഡീലക്സ് ബസ്
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ഡി)
ബംഗ്ലൂരുവിലേയ്ക്കുള്ള
യാത്രക്കാരുടെ എണ്ണം
പരിഗണിച്ച്
പയ്യന്നൂരില്‍ നിന്നും
ഒരു എ.സി. ബസ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഇ)
പയ്യന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ ഓണ്‍ലൈന്‍
റിസര്‍വേഷന്‍ സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
കോരപ്പുഴ
പാലത്തിലെ ട്രാഫിക് സിഗ്നല്‍
ലൈറ്റ് സംവിധാനം
3133.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ദേശീയപാതയിലെ
കോരപ്പുഴ പാലത്തില്‍
സ്ഥാപിച്ച ട്രാഫിക്
സിഗ്നല്‍ ലൈറ്റ്
സംവിധാനം ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സിഗ്നല്‍ ലൈറ്റ്
തകരാറിലായിട്ട് എത്ര
കാലമായെന്ന്
വ്യക്തമാക്കാമോ ;
(സി)
രൂക്ഷമായ
ഗതാഗതക്കുരുക്ക്
അനുഭവപ്പെടുന്ന
കോരപ്പുഴ പാലത്തില്‍
ട്രാഫിക് സിഗ്നല്‍
ലൈറ്റ് സംവിധാനം
പ്രവര്‍ത്തിപ്പിക്കാനുള്ള
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
മോട്ടോര്‍
വാഹന വകുപ്പിലെ ഓണ്‍ലൈൻ
സംവിധാനം .
3134.
ശ്രീ.ജോസഫ്
വാഴയ്ക്കൻ
,,
എ.റ്റി.ജോര്‍ജ്
,,
ഡൊമിനിക് പ്രസന്റേഷന്
,,
തേറമ്പില്‍ രാമകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
നികുതികളും മറ്റും
ഓണ്‍ലൈനായി
അടയ്ക്കാനുള്ള
സംവിധാനത്തിന് പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ ;
(ബി)
ഇത്
വഴി എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
കൈവരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതിയുമായി
സഹകരിക്കുന്നത്
ആരെല്ലാമാണ് ;
(ഡി)
പ്രസ്തുത
പദ്ധതി
നിര്‍വ്വഹണത്തിന്
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
ലോഫ്ലോര്‍
ബസ്സുകള്‍
3135.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ രണ്ടു
വര്‍ഷത്തിനുള്ളില്‍
എത്ര പുതിയ ലോഫ്ലോര്‍
ബസ്സുകള്‍
നിരത്തിലിറക്കിയിട്ടുണ്ട്
; ഇവ സര്‍വ്വീസ്
നടത്തുന്ന റൂട്ട് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
കാസര്‍കോഡ്
ജില്ലയില്‍ ലോഫ്ലോര്‍
ബസ്സുകള്‍ സര്‍വ്വീസ്
ആരംഭിക്കാന്‍ വൈകുന്നത്
എന്ത് കൊണ്ടാണ് ;
അതിര്‍ത്തിപ്രദേശം എന്ന
നിലയിലും പിന്നോക്ക
ജില്ല എന്ന നിലയിലും
ലോഫ്ലോര്‍ ബസ്സുകളുടെ
കാര്യത്തില്‍
കാസര്‍കോഡിന് നല്കിയ
പരിഗണന വ്യക്തമാക്കാമോ
;
(സി)
ലോഫ്ലോര്‍
ബസ്സുകളുടെ സര്‍വ്വീസ്
നടത്തിപ്പിനായി
ക്ലസ്റ്ററുകള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ടോ
; പ്രസ്തുത
ക്ലസ്റ്ററുകള്‍ കൊണ്ട്
എന്താണുദ്ദേശിക്കുന്നത്
; ഇതിന്റെ
പ്രവര്‍ത്തനരീതി
വിശദീകരിക്കാമോ ?
പാലക്കാട്
ജില്ലയില്‍ എത്ര ലാഭകരമല്ലാത്ത
ബസ്റൂട്ടുകള്‍
3136.
ശ്രീ.എം.
ഹംസ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
- പാലക്കാട് റൂട്ടില്‍
എത്ര കെ.എസ്.ആര്.ടി.സി
ബസുകള്‍ സര്‍വ്വീസ്
നടത്തിവരുന്നുണ്ട്;
(ബി)
പാലക്കാട്
നിന്നും
മലപ്പുറത്തേക്കും,
കോഴിക്കോട്ടേക്കും
പോകുന്ന
കെ.എസ്.ആര്.ടി.സി
ബസുകളില്‍ ഏതെല്ലാം
ബസുകള്‍ യാത്രാക്ലേശം
അനുഭവിക്കുന്ന
ഒറ്റപ്പാലം - മലപ്പുറം
റൂട്ട് വഴി തിരിച്ച്
വിടാന്‍ കഴിയും എന്ന
കാര്യം പരിശോധിക്കുമോ;
(സി)
ഒറ്റപ്പാലം
-
ശ്രീകൃഷ്ണപുരം-കരിമ്പുഴ-തച്ചനാട്ടുകര
എന്നീ പ്രദേശങ്ങള്‍
ബന്ധപ്പെടുത്തി
കെ.എസ്.ആര്.ടി.സി
യ്ക്ക് റൂട്ട്
അനുവദിക്കണമെന്ന
നിരന്തരമായ ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(ഡി)
കെ.എസ്.ആര്.ടി.സി
യെ ലാഭത്തിലാക്കുവാന്‍
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ഇ)
നിലവില്‍
സംസ്ഥാനത്ത്
ലാഭകരമല്ലാത്ത
റൂട്ടുകള്‍ എത്രയെന്ന്
കെ.എസ്.ആര്.ടി.സി
കണ്ടെത്തിയിട്ടുണ്ടോ;
(എഫ്)
പാലക്കാട്
ജില്ലയില്‍ എത്ര
ലാഭകരമല്ലാത്ത
റൂട്ടുകള്‍ ഉണ്ടെന്നാണ്
കെ.എസ്.ആര്.ടി.സി
കണ്ടെത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങള്‍ .
3137.
പ്രൊഫ.
സി.രവീന്ദ്രനാഥ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; അതിനുള്ള കാരണം
പരിശോധിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുകയുണ്ടായോ ;
(സി)
അപകടങ്ങള്‍
പരമാവധി കുറയ്ക്കുവാൻ
വേണ്ടി
പ്രവര്‍ത്തിക്കുന്ന
റോഡ് സുരക്ഷാ
അതോറിറ്റിയുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തുകയുണ്ടായോ ;
(ഡി)
ഈ
സര്‍ക്കാര്‍ റോഡ്
സുരക്ഷാ അതോറിറ്റിക്ക്
ബജറ്റ് വിഹിതം വേണ്ടത്ര
അനുവദിക്കുകയുണ്ടായോ ;
എങ്കില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര തുക
അതോറിറ്റിക്ക് ബജറ്റ്
വിഹിതമായി
അനുവദിച്ചുവെന്ന് ഓരോ
സാമ്പത്തിക വര്‍ഷം
തിരിച്ച്
അനുവദിച്ചതെത്ര,
;ചെലവഴിച്ചതെത്ര എന്ന
വിവരം ലഭ്യമാക്കാമോ?
കൊട്ടാരക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ സര്‍വ്വീസുകള്‍
3138.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊട്ടാരക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
റദ്ദ് ചെയ്ത
സര്‍വ്വീസുകള്‍
ഏതെല്ലാമാണ് ; അതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൊട്ടാരക്കര
ഡിപ്പോയ്ക്ക് എത്ര
പുതിയ ബസുകള്‍
അനുവദിച്ചിട്ടുണ്ട് ;
അവ ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്നു
;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഡിപ്പോയില്‍
നിന്നും ആരംഭിച്ച പുതിയ
സര്‍വ്വീസുകള്‍
ഏതെന്നും അവ ആരുടെ
ശിപാര്‍ശപ്രകാരം
ആരംഭിച്ചെന്നും അവയുടെ
പ്രതിദിന ശരാശരി
വരുമാനം എത്രയെന്നും
വെളിപ്പെടുത്തുമോ?
കാഞ്ഞങ്ങാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍നിന്ന് ഓപ്പറേറ്റ്
ചെയ്യുന്ന സര്‍വ്വീസുകള്‍
3139.
ശ്രീ.ഇ.ചന്ദ്രശേഖരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍നിന്ന്
ഓപ്പറേറ്റ് ചെയ്യുന്ന
ആകെ എത്ര ബസ്സ്
സര്വ്വീസുകളാണുള്ളതെന്നും
അവ ഓരോന്നിനും 2015
ജനുവരി മുതലുള്ള
മാസങ്ങളിലെ ശരാശരി
കളക്ഷന്‍ എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
2014 ഒക്ടോബര്‍ ഒന്നിനു
ശേഷം ആരംഭിച്ച
സര്‍വ്വീസുകള്‍
ഏതെല്ലാമാണെന്നും, ഇവ
ആരംഭിച്ചത് ഏതു
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ സര്‍വ്വീസ്
നിര്‍ത്തലാക്കിയ
റൂട്ടുകള്‍
ഏതെല്ലാമാണെന്നും
നിര്‍ത്തലാക്കുന്നതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്നും
അറിയിക്കാമോ;
(ഡി)
സബ്
ഡിപ്പോ നിലവില്‍
വന്നതുമുതല്‍
എം.എല്‍.എ.
ആവശ്യപ്പെട്ട
റൂട്ടുകളില്‍ ബസ്സുകള്‍
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍
കാരണങ്ങള്‍
വിശദീകരിക്കാമോ;
(ഇ)
എം.എല്‍.എ.
ആവശ്യപ്പെട്ട
റൂട്ടുകളില്‍ നിലവില്‍
സര്‍വ്വീസ്
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കാമോ?
കിളിമാനൂര്‍
ഡിപ്പോയില്‍ നിന്നുള്ള
ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍
3140.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
കിളിമാനൂര്‍
ഡിപ്പോയില്‍ നിന്നും
ഫാസ്റ്റ് പാസഞ്ചര്‍
സര്‍വ്വീസ് നടത്തുന്ന
എത്ര ബസുകള്‍
ഉണ്ടെന്നും ഈ ബസുകള്‍
ഏതെല്ലാം റൂട്ടുകളിലാണ്
സര്‍വ്വീസ്
നടത്തുന്നതെന്നും ഓരോ
സര്‍വ്വീസിന്റേയും
സമയക്രമവും സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഈ
ഡിപ്പോയില്‍
നിന്നുമുള്ള ബസുകളില്‍
സമയവിവരം
രേഖപ്പെടുത്താറില്ലെന്നതും
ബസ് സര്‍വ്വീസുകള്‍ക്ക്
സമയകൃത്യതയില്ലെന്നതും
സംബന്ധിച്ച പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനായി എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
കൊട്ടാരക്കര-പാരിപ്പളളി
റൂട്ടില്‍
കെ.എസ്.ആര്.ടി.സി.സര്‍വ്വീസ്
3141.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര-പാരിപ്പളളി
റൂട്ടില്‍
കെ.എസ്.ആര്.ടി.സി.
വേണാട് സര്‍വ്വീസ്
ആരംഭിച്ചത് എന്നാണ്;
(ബി)
ദിനംപ്രതി
എത്ര സര്‍വ്വീസുകള്‍
പ്രസ്തുത റൂട്ടില്‍
നടത്തിവരുന്നു;
(സി)
ഓരോ
സര്‍വ്വീസുകളുടെയും
ശരാശരി പ്രതിദിന
വരുമാനം എത്രയാണ്;
(ഡി)
പ്രസ്തുത
സര്‍വ്വീസുകളുടെ
കാര്യക്ഷമതയ്ക്കും
പ്രതിദിന വരുമാന
വര്‍ദ്ധനവിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കുമോ
?
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി. ഡിപ്പോയുടെ
ഭൗതികസാഹചര്യം മെച്ചപ്പെടുത്താൻ
നടപടി
3142.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ
ഭൗതികസാഹചര്യം
മെച്ചപ്പെടുത്തണമെന്നും
കൂടുതല്‍ വാഹനം നല്കി
നിലവിലുള്ള
സര്‍വ്വീസുകള്‍
കാര്യക്ഷമമാക്കണമെന്നും
ആവശ്യപ്പെട്ട് നിവേദനം
ലഭിച്ചിരുന്നുവോയെന്നു
വെളിപ്പെടുത്തുമോ;
(ബി)
അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തതമൂലം
പൊതുജനങ്ങള്‍
ബുദ്ധിമുട്ടുന്നത്
പരിഗണിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
എത്ര സര്‍വ്വീസുകളാണ്
ഇവിടെനിന്നും
ഓപ്പറേറ്റ്
ചെയ്യുന്നതെന്നും ഈ
ആവശ്യത്തിലേക്കായി എത്ര
വാഹനങ്ങളാണ്
ഇപ്പോഴുള്ളതെന്നും
അറിയിക്കുമോ;
(ഡി)
വാഹനങ്ങളുടെ
കുറവ് പരിഹരിക്കുവാന്‍
സത്വര നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ?
കാല്‍നടയാത്ര,
സെെക്കിള്‍ സവാരി എന്നിവ
പ്രോത്സാഹിപ്പിക്കല്‍
3143.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
വാഹനബാഹുല്യം കാരണം
കാല്‍നടയാത്ര,
സെെക്കിള്‍ സവാരി
എന്നിവ
സുരക്ഷിതമല്ലാതായി
തീര്‍ന്നിരിക്കുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വര്‍ദ്ധിച്ചുവരുന്ന
അന്തരീക്ഷ മലിനീകരണവും
ട്രാഫിക് തടസ്സങ്ങളും
ഒഴിവാക്കുന്നതിന്
കാല്‍നടയാത്ര,
സെെക്കിള്‍ സവാരി
എന്നിവ
പ്രോത്സാഹിപ്പിക്കുന്നത്
ഉചിതമായിരിക്കുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഇവ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ ;
(ഡി)
പല
പൊതുനിരത്തുകളും
നടപ്പാതകളും
കാല്‍നടയാത്രപോലും
സാധ്യമാകാത്തവിധം
സ്വകാര്യ വ്യാപാര
സ്ഥാപനങ്ങളും മറ്റും
കെെയ്യേറി പാര്‍ക്കിംഗ്
ഏരിയ ആയി
ഉപയോഗിക്കുന്നതിനെതിരെ
എന്തെല്ലാം നടപടി
സ്വീകരിക്കുന്നുണ്ട് ;
വിശദമാക്കാമോ ?
ആംബുലന്‍സുകളുടെ
യാത്രാ പ്രശ്നം
3144.
ശ്രീ.സാജു
പോള്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആംബുലന്‍സുകളുടെ
യാത്രാ പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജീവന്
രക്ഷാപ്രവര്‍ത്തനങ്ങളുടെ
ഭാഗമായി പോകുന്ന
വാഹനങ്ങള്‍ക്ക് ഗതാഗത
നിയമത്തില്‍ ഇളവുകള്‍
അനുവദിച്ചിട്ടുണ്ടോ
;വ്യക്തമാകുമോ;
(സി)
ആംബുലസുകളുടെ
യാത്രാ സംബന്ധിച്ച്
എന്തെങ്കിലും
പരിഷ്കാരങ്ങള്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ ;
(ഡി)
അമിത
വേഗത്തില്‍ പോയതിന് ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര
ആംബുലന്‍സുകള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ ?
പെര്‍മിറ്റില്ലാതെ
യാത്ര നടത്തുന്ന സ്വകാര്യ
ബസുകള്‍
3145.
ശ്രീ.കോലിയക്കോട്
എന്‍. കൃഷ്ണന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശസാല്‍കൃത
റൂട്ടുകളില്‍
പെര്‍മിറ്റില്ലാതെ
സ്വകാര്യ ബസുകള്‍ യാത്ര
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
കെ .എസ് .ആ൪ .ടി .സി
യുമായുള്ള മല്‍സര
ഓട്ടത്തിന്
ഇടവരുത്തുകയും
അപടകങ്ങളിലേക്ക്
വഴിവെക്കുകയും
ചെയ്യുകയും
യാത്രക്കാര്‍ക്ക് അപകട
ഇന്ഷുറന്സു പോലും
ലഭിക്കാത്ത അവസ്ഥവരെ
ഉണ്ടാകുന്നു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്വകാര്യ
ബസുകളുടെ
പെര്‍മിറ്റില്ലാത്ത
റൂട്ടുകളിലെ
യാത്രയുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന് പരാതി
ലഭിക്കുകയുണ്ടായോ
;ഉണ്ടെങ്കില്‍ ഏതെല്ലാം
ജില്ലകളില്‍ നിന്നാണ്
പരാതി ലഭിച്ചതെന്നും
ഇതിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ?
കരുനാഗപ്പള്ളിയില്‍
നിന്ന്അന്ത൪ സംസ്ഥാന സര്‍വ്വീസ്
3146.
ശ്രീ.സി.ദിവാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും പരിസ്ഥിതിയും
ഗതാഗതവും സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ നിന്ന്
അന്ത൪ സംസ്ഥാന
സര്‍വ്വീസ്
തുടങ്ങണമെന്ന
നിരന്തരമായ ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കുട്ടനാട്ടിലേക്കുള്ള
കെ.എസ്.ആര്.ടി.സി ബസ്
സര്‍വ്വീസുകള്‍
3147.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടിലേക്കുള്ള
കെ.എസ്.ആര്.ടി.സി ബസ്
സര്‍വ്വീസുകള്‍
കളക്ഷന്‍ കുറവാണെന്ന
കാരണത്താല്‍ റദ്ദ്
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എടത്വാ
ഡിപ്പോയില്‍ നിന്നുള്ള
പൂപ്പള്ളി-ചമ്പക്കുളം
സ്റ്റേ ബസ് കളക്ഷന്‍
കുറവാണെന്ന കാരണത്താല്‍
റദ്ദ് ചെയ്തത്
പുനരാരംഭിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
കുട്ടനാട്ടിലേക്കുള്ള
ഏതെല്ലാം
സര്‍വ്വീസുകളാണ്
കളക്ഷന്‍ കുറവാണെന്ന
കാരണത്താലും ബസ്സുകള്‍
ഇല്ലാത്തതിനാലും
നിര്ത്തലാക്കപ്പെട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
എടത്വാ
ഡിപ്പോയില്‍ നിന്നും
പുതിയതായി ഫാസ്റ്റ്
പാസഞ്ചര്‍ ബസ്സുകള്‍
ആരംഭിച്ചപ്പോള്‍
ഓര്‍ഡിനറി ബസ്സുകള്‍
പിന്‍വലിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
റദ്ദ് ചെയ്ത്
ഫീസിബിലിറ്റി ലഭ്യമായ
എടത്വാ ഡിപ്പോയില്‍
നിന്നും ബസ്സ്
സര്‍വ്വീസുകള്‍
ഭാവിയില്‍
ക്രമീകരിക്കുന്നതിനു
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
ജന്റം
( JNNURM) ലോ ഫ്ലാര്‍ എ. സി
ബസ്സ് സര്‍വ്വീസ്
3148.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
എം.പി.വിന്‍സെന്റ്
,,
വര്‍ക്കല കഹാര്‍
,,
പി.എ.മാധവന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാജില്ലകളിലും
ജന്റം ( JNNURM) ലോ
ഫ്ലാര്‍ എ. സി
ബസ്സുകള്‍
നിരത്തിലിറക്കുന്ന
പദ്ധതി ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍ എത്ര ലോ
ഫ്ലാര്‍ എ. സി
ബസ്സുകളാണ് അധികമായി
അനുവദിച്ചിട്ടുള്ളത്;
അവ
നിരത്തിലിറക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പടിഞ്ഞാറത്തറ
- കുറ്റിയാംവയല്‍ റൂട്ടില്‍
KSRTC ബസ്സ് സര്‍വ്വീസ്
3149.
ശ്രീ.എം.വി.ശ്രേയാംസ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജക മണ്ഡലത്തിലെ
പടിഞ്ഞാറത്തറ -
കുറ്റിയാംവയല്‍
റൂട്ടില്‍ KSRTC ബസ്സ്
സര്‍വ്വീസ്
ആരംഭിക്കുന്നതു
സംബന്ധിച്ച് ജ്യോതിസ്
ബാലജനസഖ്യം
സമര്‍പ്പിച്ച അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പടിഞ്ഞാറത്തറ
- കുറ്റിയാംവയല്‍
റൂട്ടിലൂടെ KSRTC ബസ്സ്
സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ;
മോട്ടോര്‍
വാഹന വകുപ്പിലെ
എന്‍ഫോഴ്സ്മെന്റ് നടപടികള്‍ .
3150.
ശ്രീ.ടി.എന്‍.
പ്രതാപന്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
എന്‍ഫോഴ്സ്മെന്റ്
നടപടികള്‍
ശക്തമാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം ആധുനിക
സാങ്കേതിക വിദ്യകളാണ്
ഉപയോഗിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
വകുപ്പില്‍ എന്തെല്ലാം
ശാക്തീകരണ പരിപാടികളും
അടിസ്ഥാന സൗകര്യങ്ങളും
ഇതിനായി
ഒരുക്കുകയുണ്ടായി;
വിശദമാക്കുമോ;
(ഡി)
എന്‍ഫോഴ്സ്മെന്റ്
നടപടികൾ
ശക്തമാക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
പ്രീപെയ്ഡ്
ഓട്ടോറിക്ഷ /ടാക്സികൗണ്ടറുകളുടെ
നിരക്ക്
3151.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീപെയ്ഡ്
ഓട്ടോറിക്ഷ /ടാക്സി
കൗണ്ടറുകളുടെ നിരക്ക്
നിശ്ചയിച്ചു
നല്‍കിയിട്ടുള്ളത്
ആരാണ്;ഇത്തരം
കൗണ്ടറുകളുടെ
യാത്രാകൂലി നിരക്ക് ചില
സ്ഥലങ്ങളിൽ
കൂടുതലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനത്തിലെ യാത്രാ
നിരക്ക് നിശ്ചയിച്ച്
നല്കുന്നതില്
മോട്ടോര്‍ വാഹന
വകുപ്പിന്‍െറ അഭിപ്രായം
തേടാറുണ്ടോ;
ഇല്ലെങ്കില്‍
മോട്ടോര്‍ വാഹന
വകുപ്പിന്‍െറ കൂടി
ശ്രദ്ധ ഇൗ
സംവിധാനത്തില്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;
(സി)
ബസ്സുകളുടെ
ഫെയര്‍ സ്റ്റേജ്
നിശ്ചയിക്കുന്ന
മാതൃകയില്‍
കിലോമീറ്റര്‍
കണക്കാക്കി ഇൗ
സംവിധാനത്തിലെ
യാത്രാനിരക്ക് പുനര്‍
നിര്‍ണ്ണയം നടത്തുന്ന
കാര്യം പരിഗണിയ്ക്കുമോ
?
ടാങ്കര്‍ലോറി
അപകടങ്ങള്‍ ഒഴിവാക്കാന്‍
നടപടി
3152.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
ടാങ്കര്‍ലോറി
അപകടങ്ങള്‍ അടിക്കടി
ഉണ്ടാകുന്ന സ്ഥലങ്ങള്‍
എവിടെയൊക്കെയാണ്;
പ്രസ്തുത സ്ഥലങ്ങളില്‍
അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
അപകട
മേഖലകള്‍ കണ്ടെത്തി
പ്രസ്തുത സ്ഥലങ്ങളില്‍
റോഡ് വീതി
കൂട്ടുന്നതിനും
ഡ്രൈവര്‍മാര്‍ക്ക്
മുന്നറിയിപ്പ്
നല്‍കുന്നതിനും
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
വിദ്യാര്‍ത്ഥികളുടെ
യാത്രാവാഹനങ്ങളുടെ
സുരക്ഷിതത്വം
3153.
ശ്രീ.ലൂഡി
ലൂയിസ്
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
പരിസ്ഥിതിയും ഗതാഗതവും
സ്പോര്‍ട്സും സിനിമയും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളെ
സ്കൂളിലെത്തിക്കുന്ന
മോട്ടോര്‍ വാഹനങ്ങളുടെ
സുരക്ഷിതത്വം
ഉറപ്പാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഉപയോഗ
യോഗ്യമല്ലാത്ത
വാഹനങ്ങള്‍ ലേലത്തില്‍
വാങ്ങി
അറ്റകുറ്റപ്പണികള്‍
ചെയ്ത്
വിദ്യാര്‍ത്ഥികളുടെ
യാത്രക്കായി
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഇതു തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
കൈക്കൊളളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?