പരസ്യ
ബോര്‍ഡുകള്‍
2716.
ശ്രീ.കെ.ശിവദാസന്‍
നായര്‍
,,
പി.സി വിഷ്ണുനാഥ്
,,
സണ്ണി ജോസഫ്
,,
ലൂഡി ലൂയിസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാതയോരങ്ങളില്‍
പരസ്യ ബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിന്
നഗരകാര്യ വകുപ്പ്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍ അതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം ;
വിശദമാക്കുമോ ;
(ബി)
പദ്ധതി
വഴി സമാഹരിക്കുവാന്‍
ഉദ്ദേശിക്കുന്ന
തുകയെത്രയാണെന്നും
അതിന്റെ ചുമതല ആരെയാണ്
ഏല്പിക്കാന്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ ?
നഗരസഭാ
ജീവനക്കാരുടെ ശമ്പളം
2717.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളുടെ
വര്‍ദ്ധിച്ചുവരുന്ന
സാമ്പത്തിക ഞെരുക്കം
പരിഗണിച്ച് നഗരസഭാ
ജീവനക്കാരുടെ ശമ്പളവും
മറ്റാനുകൂല്യങ്ങളും
സര്‍ക്കാര്‍
നല്‍കുന്നതിന്
നടപടിയെടുത്തിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ആയത്
എന്ന് മുതല്‍
നടപ്പിലാക്കും ?
ആലപ്പുഴ
നഗരസഭയിലെ അയ്യങ്കാളി
തൊഴിലുറപ്പു പദ്ധതി
2718.
ശ്രീ.ജി.സുധാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളില്‍
അയ്യങ്കാളി
തൊഴിലുറപ്പുപദ്ധതി
നടപ്പാക്കുന്നുണ്ടോ;
പദ്ധതി നടത്തിപ്പിനായി
കേന്ദ്ര/സംസ്ഥാന
സര്‍ക്കാര്‍ സാമ്പത്തിക
സഹായം നല്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ആലപ്പുഴ
നഗരസഭയില്‍ എത്ര
കുടുംബങ്ങള്‍ പ്രസ്തുത
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; അതില്‍
എത്ര കുടുംബങ്ങള്‍ക്ക്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം തൊഴില്‍ നല്കി;
വ്യക്തമാക്കാമോ;
(സി)
അയ്യങ്കാളി
തൊഴിലുറപ്പു പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
നഗരസഭയുടെ
പദ്ധതികളില്‍ സാങ്കേതിക സഹായം
2719.
ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക് പ്രസന്റേഷന്
,,
കെ.മുരളീധരന്
,,
കെ.ശിവദാസന്‍ നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകള്‍ക്ക്
പദ്ധതികളില്‍ സാങ്കേതിക
സഹായം നല്‍കുന്നതിന്
കേന്ദ്രസഹായം
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നഗരങ്ങളുടെ പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം മാറ്റങ്ങളും
തയ്യാറെടുപ്പുകളുമാണ്
വരുത്താനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
നടപടി നഗരസഭകളുടെ വികസന
പ്രവര്‍ത്തനങ്ങുടെ വേഗം
കൂട്ടാനും
കാര്യക്ഷമമാക്കാനും
എത്ര മാത്രം
സഹായകരമാകും എന്നാണ്
കരുതുന്നത്;
വിശദമാക്കാമോ;
(ഡി)
കേന്ദ്രസഹായം
ഫലപ്രദമായി
വിനിയോഗിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നഗരങ്ങളിലെ
മാലിന്യ സംസ്ക്കരണ കമ്പനി
2720.
ശ്രീ.എ.റ്റി.ജോര്‍ജ്
,,
തേറമ്പില്‍ രാമകൃഷ്ണന്
,,
പാലോട് രവി
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
മാലിന്യ സംസ്ക്കരണ
കമ്പനി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കുമോ ;
(ബി)
കമ്പനിയുടെ
ഷെയറുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍ നല്‍കാമോ
;
(സി)
കമ്പനിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ ;
(ഡി)
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
കമ്പനിയുടെ സേവനം
ഉപയോഗപ്പെടുത്താനാവുന്നതെന്ന്
വ്യക്തമാക്കുമോ?
മൊബിലിറ്റി
ഹബ്ബുകള്‍
2721.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജില്ലാ
തലസ്ഥാനങ്ങളിലും
വൈറ്റില മാതൃകയില്‍
മൊബിലിറ്റി ഹബ്ബുകള്‍
സ്ഥാപിക്കുമെന്ന
പ്രഖ്യാപനം 2013-14 ലെ
ബഡ്ജറ്റില്‍
നടത്തിയിരുന്നുവോ;
(ബി)
ഏതെല്ലാം ജില്ലാ
തലസ്ഥാനങ്ങളില്‍
മൊബിലിറ്റി ഹബ്ബുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്നറിയിക്കാമോ?
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
2722.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അയ്യങ്കാളി
തൊഴിലുറപ്പ് പദ്ധതി
പ്രകാരം എത്ര
കുടുംബങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
തൊഴില്‍ ലഭ്യത
ഉറപ്പാക്കിയ എത്ര
കുടുംബങ്ങളുണ്ട്;
(ബി)
പദ്ധതി
രൂപീകരണത്തിനുശേഷം ഓരോ
വര്‍ഷവും ബഡ്ജറ്റില്‍
നീക്കിവെച്ച തുകയെത്ര;
ചെലവഴിച്ചതെത്ര;
(സി)
പണിയെടുത്ത
തൊഴിലാളികള്‍ക്ക്
കുടിശ്ശികയിനത്തില്‍
കൊടുത്തുതീര്‍ക്കാനുള്ള
തുകയെത്രയെന്ന് പറയാമോ;
(ഡി)
ഇതിനകം
എത്ര തൊഴില്‍ദിനങ്ങള്‍
ഓരോ വര്‍ഷവും
ലഭ്യമാക്കാന്‍
സാധിച്ചിട്ടുണ്ട്?
നഗരസഭകളില്‍
പുതിയ തസ്തിക-സര്‍ക്കാര്‍
ജീവനക്കാരായി അംഗീകരിക്കല്‍
2723.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭാ
ജീവനക്കാരെ സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിക്കുന്നത്
സംബന്ധിച്ച നയം
വ്യക്തമാക്കാമോ ; ഇതു
സംബന്ധിച്ച് അധിക
ബാധ്യതയുണ്ടാകുമോ ;
എങ്കില്‍ എത്രയെന്ന്
അറിയിക്കാമോ ;
(ബി)
പുതിയ
നഗരസഭകള്‍
രൂപീകരിക്കുന്നതിന്
ആനുപാതികമായി പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
എത്ര തസ്തികകള്‍
സൃഷ്ടിക്കേണ്ടി
വരുമെന്നും അവ
ഏതെല്ലാമാണെന്നും
അറിയിക്കാമോ ?
പഞ്ചായത്തുകളെ
മുനിസിപ്പാലിറ്റികളാക്കിയാലുള്ള
ഗുണങ്ങള്‍
2724.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകള്‍ക്കു
ലഭിക്കാത്ത എന്തെല്ലാം
പ്രത്യേക ഗുണങ്ങളാണ്
മുനിസിപ്പാലിറ്റികള്‍ക്ക്
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
മുനിസിപ്പാലിറ്റികള്‍ക്ക്
കേന്ദ്ര ഫണ്ടുകള്‍
ലഭ്യമാക്കുന്നതില്‍
അവയുടെ വിസ്തീര്‍ണ്ണവും
ജനസംഖ്യയും
പരിഗണിക്കുന്നുണ്ടോ?
(സി)
വിസ്തീര്‍ണ്ണവും
ജനസംഖ്യയും
മാനദണ്ഡമാക്കി
ലഭ്യമാക്കുന്ന
ഫണ്ടുകളുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
മലിനജല
സംസ്ക്കരണ പ്ലാന്റുകള്‍
2725.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഹൈബി ഈഡന്
,,
വി.ഡി.സതീശന്
,,
ടി.എന്‍. പ്രതാപന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
മലിനജലം
സംസ്ക്കരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
നഗരങ്ങളില്‍
മലിനജല സംസ്ക്കരണ
പ്ലാന്റുകള്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ
;എങ്കില്‍ ഏത്
പദ്ധതിയുടെ ഭാഗമായാണ്
ആയത്
നി൪മ്മിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്ക് ഏതെല്ലാം
ഏജന്‍സികളാണ് സഹായം
നല്‍കുന്നതെന്നും ആയത്
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ?
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളിലെ
ഭേദഗതി
2726.
ശ്രീ.പി.ശ്രീരാമകൃഷ്ണന്
,,
രാജു എബ്രഹാം
,,
റ്റി.വി.രാജേഷ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ ;
(ബി)
ഇൗയടുത്തുണ്ടായ
ഭൂകമ്പ ദുരന്തങ്ങളുടെ
പശ്ചാത്തലത്തില്‍
പ്രസ്തുത ഭേദഗതി
പുന:പരിശോധിക്കാന്‍
തയ്യാറാകുമോ ;
(സി)
കെട്ടിടത്തിന്റെ
ഉയരം കൂടുന്തോറും
രക്ഷാ പ്രവര്‍ത്തനം
ചെയ്യുന്നതിന് ആവശ്യമായ
തുറസ്സായ സ്ഥലം
നിര്‍ബന്ധമായി
നല്‍കണമെന്ന തരത്തില്‍
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തുവാന്‍
തയ്യാറാകുമോ ;
(ഡി)
നിലവിലുളള
കെട്ടിടങ്ങള്‍ക്ക്
ബഹുനിലകള്‍
നിര്‍മ്മിക്കുമ്പോള്‍
കെട്ടിടം ഉറപ്പുളളതാണോ
എന്ന പരിശോധന
നടത്തുന്നതിന്
നിലവിലുളള
സംവിധാനങ്ങള്‍
എന്തെല്ലാമാണ് ;
പ്രസ്തുത സംവിധാനം
തൃപ്തികരമാണെന്ന്
കരുതുന്നുണ്ടോ ;
(ഇ)
ഇല്ലെങ്കില്‍
തൃപ്തികരമായ സംവിധാനം
ഒരുക്കുമോ ?
നഗരങ്ങളിലെ
വെളളക്കെട്ട്
2727.
ശ്രീ.കെ.എന്‍.എ.ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളില്‍
മഴക്കാലത്ത് ഉണ്ടാകുന്ന
വെളളക്കെട്ട് മൂലം
പൊതുജനങ്ങള്‍ക്കും
മറ്റുമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
നഗരങ്ങളിലെ
ഒാടകളും മറ്റ്
അഴുക്കുചാല്‍
സംവിധാനങ്ങളും കയ്യേറി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത്
വെളളക്കെട്ടിന്
ഇടയാക്കുന്നുണ്ടെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
ഇത്തരം കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
ഒാപ്പറേഷന് 'അനന്ത'
യുടെ മാതൃകയില്‍ ഉളള
ഒഴിപ്പിക്കല്‍
നടപടികള്‍
സംസ്ഥാനത്തൊട്ടാകെ
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ
;
(ഡി)
എല്ലാ
പ്രധാന നഗരങ്ങളിലും
വെളളക്കെട്ട്
ഒഴിവാക്കുന്നതിന്
സുസ്ഥിരവും ശാശ്വതവുമായ
പരിഹാരമാര്‍ഗ്ഗങ്ങള്‍
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ ?
ഗുരുവായൂരിനെ
ദേശീയ പില്‍ഗ്രീം സിറ്റിയായി
പ്രഖ്യാപിക്കുന്നതിനുള്ള
നടപടി
2728.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുവായൂര്‍
ക്ഷേത്രനഗരത്തെ ദേശീയ
പില്‍ഗ്രീം സിറ്റിയായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള ഈ
പദ്ധതിയില്‍
ഗുരുവായൂരിനെ
ഉള്‍പ്പെടുത്തുവാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ?
പാര്‍ട്ട്ണര്‍
കേരള നഗരവികസന സംഗമം
2729.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
സി.പി.മുഹമ്മദ്
,,
ഷാഫി പറമ്പില്‍
,,
എം.എ. വാഹീദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാര്‍ട്ട്ണര്‍
കേരള നഗരവികസന സംഗമം
സംഘടിപ്പിച്ചിട്ടുണ്ടോ
; വിശദമാക്കുമോ ;
(ബി)
നഗരവികസന
പദ്ധതികള്‍ക്ക് പൊതു
സ്വകാര്യ
പങ്കാളിത്തത്തില്‍
നിക്ഷേപകരെ തേടുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
സംഗമത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ ;
(സി)
ഏതെല്ലാം
മേഖലകളിലുള്ള
പദ്ധതികളാണ് ഇതില്‍
അവതരിപ്പിക്കപ്പെടുന്നത്
; വിശദമാക്കാമോ?
അര്‍ബന്‍
2020 പദ്ധതി
2730.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
നഗരങ്ങളെയാണ് അര്‍ബന്‍
2020 പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ന്യൂനപക്ഷ
ക്ഷേമപദ്ധതികള്‍
2731.
ഡോ.കെ.ടി.ജലീല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ന്യൂനപക്ഷ
ക്ഷേമത്തിനായി ഏതെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിയെന്നും
എത്ര പേര്‍ക്ക്
ഇപ്രകാരം ആനുകൂല്യം
ലഭിച്ചിട്ടുണ്ടെന്നും
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ഓരോ
വര്‍ഷവും ബഡ്ജറ്റില്‍
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും ചെലവാക്കിയ
തുകയെത്രയെന്നും
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ ;
(സി)
സര്‍ക്കാര്‍
സര്‍വ്വീസില്‍ 2012
ഏപ്രില്‍ മുതല്‍ 2015
മാര്‍ച്ച് വരെയുള്ള
കാലയളവില്‍ ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
എത്ര ശതമാനം പേര്‍ക്ക്
ജോലി നല്കിട്ടുണ്ട് ;
വിശദാംശങ്ങള്‍
ജില്ലതിരിച്ച് നല്‍കാമോ
?
ന്യൂനപക്ഷ
ക്ഷേമത്തിനായുള്ള കേന്ദ്ര
ധനസഹായം
2732.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് നഗരകാര്യവും
ന്യൂനപക്ഷക്ഷേമവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ന്യൂനപക്ഷ ക്ഷേമത്തിനു
വേണ്ടി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ഓരോ സാമ്പത്തിക
വര്‍ഷവും എത്ര തുക
വീതമാണ്
ലഭിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
വര്‍ഷവും ഏതെല്ലാം
ഇനങ്ങളിലായി എത്ര തുക
വീതമാണ്
ചെലവഴിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?